EZZA LIVE®
Open in Telegram
ജോലി ഒഴിവുകൾ, സർക്കാർ അവസരങ്ങൾ, പൊതുവായ അറിവുകൾ, വിൽക്കുവാനും വാങ്ങുവാനും വേണ്ട സഹായം, അങ്ങിനെ മറ്റുള്ളവർക്ക് ഉപകാരപ്രദമാവുന്ന കാര്യങ്ങൾ അഡ്മിന് അയക്കാവുന്നതാണ്. കൂടാതെ ഓഫീസ് ഓഫറുകളും ലഭിക്കുന്നതാണ്.
Show more2 664
Subscribers
No data24 hours
-67 days
-2430 days
Posts Archive
2 664
*📢ജെ.ഇ.ഇ മെയിന്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു*
ന്യൂഡല്‍ഹി: ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ) മെയിന്‍ 2025 സെഷൻ 2 ഫലം നാഷണല്‍ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) പ്രസിദ്ധീകരിച്ചു
വെബ്സൈറ്റില്‍ അപേക്ഷാ നമ്ബറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്‌ത് സ്കോർകാർഡുകള്‍ പരിശോധിക്കാനും ഡൗണ്‍ലോഡ് ചെയ്യാനും കഴിയും. പേപ്പർ 1 (ബി.ഇ/ബി.ടെക്) ഫലം മാത്രമാണ് ഇപ്പോള്‍ പുറത്തുവിട്ടത്. പേപ്പർ 2 (ബി.ആർക്/ബി.പ്ലാനിങ്) എന്നിവയുടേത് പ്രസിദ്ധീകരിച്ചിട്ടില്ല. jeemain.nta.nic.in എന്ന വെബ്സൈറ്റില്‍ ഫലമറിയാം.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :19-04-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*✈️TODAY TRAVEL UPDATES*
*COK - DXB*
18-Apr 15800
19-Apr 19000
20-Apr 19000
21-Apr 17300
22-Apr 16300
23-Apr 16600
24-Apr 16200
25-Apr 16200
26-Apr 15800
27-Apr 15800
28-Apr 15800
29-Apr 15800
30-Apr 15800
1-May TO 15 MAY 15800
*CCJ-DXB*
18-Apr 16800
19-Apr 18200
20-Apr 19800
21-Apr 18200
22-Apr 18200
23-Apr 18200
24-Apr 16600
25-Apr 16600
26-Apr 16600
27-Apr 16200
28-Apr 16200
29-Apr 16200
30-Apr 16200
1-May TO 15 MAY 15800
*DXB-COK ( 30 kg )*
22-Apr 5200
23-Apr 7300
26-Apr 9100
28-Apr 9300
*DXB CCJ (30 KG )*
28-Apr 9500
*COK AUH*
21-Apr 14900
22-Apr 14900
25-Apr 14900
26-Apr 14900
27-Apr 14900
28-Apr 14900
29-Apr 14900
30-Apr 14900
*COK SHJ*
02-May 14600
03-May 14600
04-May 14600
*CCJ DXB*
25-Apr 15200
28-Apr 15500
04-May 15800
09-May 15800
10-May 15800
12-May 15800
*CCJ SHJ*
01-May 14500
02-May 14500
04-May 14500
05-May 14500
06-May 14500
07-May 14500
08-May 14500
09-May 14500
10-May 14500
12-May 14500
13-May 14500
14-May 14500
15-May 14500
*CCJ RUH*
19-Apr 14000
20-Apr 13800
21-Apr 13800
22-Apr 14800
23-Apr 15800
24-Apr 15800
25-Apr 15800
26-Apr 15800
27-Apr 15800
28-Apr 15800
29-Apr 15800
30-Apr 15800
*CCJ BAH*
21-Apr 16200
22-Apr 16200
23-Apr 16800
25-Apr 16800
26-Apr 16800
27-Apr 17600
28-Apr 17600
30-Apr 17600
*CCJ AUH*
24-Apr 14900
25-Apr 14900
*COK DXB*
21-Apr 17300
22-Apr 16800
24-Apr 16600
*COK AUH*
23-Apr 16900
28-Apr 15600
29-Apr 15600
*CCJ DXB*
22-Apr 19600
23-Apr 19600
24-Apr 19600
25-Apr 19600
26-Apr 19600
27-Apr TO 30 APR 18500
*CCJ AUH*
22-Apr 19600
23-Apr 19600
24-Apr TO 30 APR 17600
*IXE AUH*
21-Apr 17400
22-Apr 17400
23-Apr 16000
24-Apr 16000
25-Apr TO 30 APR 17400
*OMAN VISA*
*10 DAYS* - 2000
*30 DAYS* - 5400
==============
*UAE 🇦🇪 Visit Visa | Dubai*
*Normal Visa*
*1 month | 2 months*
8300 12500
*Child Below 18 with Parent*
*1 month | 2 months*
*2000 2900*
*------------------------------------*
📌 *Note: For same-day posting, please send payment by or before 4:30 PM.* ⏰
*Otherwise, applications will be submited next day before noon.* ☀️📬
———————————————————-
🚨 *Important Notice*🚨
*Dear Travel Partners,*
As per the latest update from immigration, the following additional documents are now mandatory when applying for a UAE visa:
1. *Return Ticket
2. *Hotel Booking
✅ Please upload only *genuine return tickets and confirmed hotel bookings.*
❌ Fake or dummy documents can result in *visa rejection* by immigration.
✨ Let’s ensure a smooth and hassle-free process together!
Thank you for your cooperation.
▂▂▂▂▂▂▂▂▂▂▂▂▂▂
*Other Services👇*
*🇦🇪Dubai Tour Package*
*📄Certificate Attestation*
*🚊Train Ticket*
*🚌Bus Ticket*
*🚕Airport Taxi*
*⛱️Tour Packages*
*🖥️Online Services*
*📘Passport Service*
*🕋Hajj & Umrah Services*
*✈️Norka Services*
*💵Money Tranfer*
-------------------------------------
*EZZA TOURS & TRAVELS*
📞🪀 +917994644411
Web: www.ezzagroup.com
▂▂▂▂▂▂▂▂▂▂▂▂▂▂
*EZZA LIVE ®️*
_One Point Solution_
*Date :18-04-2024*
▂▂▂▂▂▂▂▂▂▂▂▂▂▂
_*🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ*_👇
https://ezzalive.com/12686//3
2 664
*📢വിദ്യാര്‍ഥികള്‍ക്കായി ജൈവവൈവിധ്യ പഠനോത്സവവും ക്വിസ് മത്സരവും*
ആലപ്പുഴ : ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടുമായി സഹകരിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജൈവവൈവിധ്യ പഠനോത്സവവും ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു.
ഇടുക്കി ജില്ലയിലെ അടിമാലിയില്‍ ഹരിതകേരളം മിഷന്‍ യു.എന്‍.ഡി.പി. പദ്ധയിലുള്‍പ്പെടുത്തി സ്ഥാപിച്ച നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാനകേന്ദ്രത്തിന്റെ കമ്യൂണിറ്റിതല പരിപാടികളുടെ ഭാഗമായാണ് ഇത് സംഘടിപ്പിക്കുന്നത്.
https://ezzalive.com/12686/
ആലപ്പുഴ ജില്ലയില്‍ ഏപ്രില്‍ 25 ന് ബ്ലോക്കുതലത്തിലും 29 ന് ജില്ലാതലത്തിലും സംഘടിപ്പിക്കുന്ന ക്വിസ് മത്സരങ്ങളിലെ വിജയികളെ പങ്കെടുപ്പിച്ചാണ് മേയ് 16 മുതല്‍ മൂന്നു ദിവസം മൂന്നാര്‍, അടിമാലി എന്നിവിടങ്ങളില്‍ പഠനോത്സവ ക്യാമ്ബ് സംഘടിപ്പിക്കുന്നത്. ഏഴ്, എട്ട്, ഒമ്ബത് ക്ലാസുകളിലേക്ക് എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ഹരിതകേരളം മിഷന്‍ ആലപ്പുഴ ജില്ലാ ഓഫീസുവഴിയും റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ വഴിയും മത്സരത്തില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച വിശദവിവരങ്ങള്‍ അറിയാനാവും. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ രജിസ്‌ട്രേഷന്‍ നടത്താം. പരിസ്ഥിതി, ജൈവവൈവിധ്യം എന്നീ വിഷയങ്ങളെ അധികരിച്ചായിരിക്കും ക്വിസ് മത്സരം.
വിനോദവും വിജ്ഞാനവും കോര്‍ത്തിണക്കി ശില്പശാലകള്‍, കുട്ടികളുടെ പഠനങ്ങള്‍, ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍, പാട്ടുകള്‍, കളികള്‍, നൈപുണ്യ വികസനം എന്നിവ ഉള്‍പ്പെടുത്തിയാണ് മൂന്നുദിവസത്തെ പഠന ക്യാമ്ബ്, ക്വിസ് മത്സരത്തിലും പഠനോത്സവ ക്യാമ്ബിലും പങ്കെടുക്കുന്നതിന് കട്ടികള്‍ക്കുള്ള താമസവും ഭക്ഷണവും ഉള്‍പ്പെടെ സൗജന്യമായിരിക്കും.
https://ezzalive.com/12686/
ജൈവവൈവിധ്യവും അവയുടെ സംരക്ഷണത്തിന്റെ പ്രാധാന്യവും മുന്‍നിര്‍ത്തി ജൈവവൈവിധ്യ പഠനോത്സവ ക്യാമ്ബുകള്‍ എല്ലാ വര്‍ഷവും വേനലവധിക്കാലത്ത് സംഘടിപ്പിക്കുമെന്ന് നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റും ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍ പേഴ്‌സണുമായ ഡോ. ടി.എന്‍. സീമ അറിയിച്ചു.രജിസ്‌ട്രേഷന്‍ നടത്തേണ്ട അവസാന തീയതി ഏപ്രില്‍ 22 രാവിലെ 11 മണി: https://forms.gle/tqhNHXbyaURZomhe6
https://ezzalive.com/12686/
ആലപ്പുഴ ജില്ലയിലെ മത്സരങ്ങളുടെ വിശദ വിവരങ്ങള്‍ക് 8606586012,9605418356, 9496530164 എന്നീ ഫോണ്‍ നമ്ബറുകളില്‍ ബന്ധപ്പെടാവുന്നതാണ്.ജൈവവൈവിധ്യത്തെക്കുറിച്ചും അതിന്റെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുമുള്ള അവബോധം കുട്ടികളിലത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ലോക ജൈവവൈവിധ്യ ദിനത്തോടനുബന്ധിച്ച് പഠനോത്സവവും ക്വിസ് മത്സരവും സംഘടിപ്പിച്ചിട്ടുള്ളത്.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :18-04-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢മലയാളം ഓപ്പണ്‍ അക്കാദമി സാഹിത്യപുരസ്കാരം പി.വി. ഷാജികുമാറിന്*
കണ്ണൂർ: തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മലയാള സാഹിത്യ ഗവേഷകരുടെ സംസ്ഥാനതല കൂട്ടായ്മയായ മലയാളം ഓപ്പണ്‍ അക്കാദമിയും കൂത്തുപറമ്ബ് കോ ഓപ്പറേറ്റീവ് റൂറല്‍ ബാങ്കും സംയുക്തമായി ഏർപ്പെടുത്തിയ മലയാളം ഓപ്പണ്‍ അക്കാദമി സാഹിത്യപുരസ്കാരം പി.വി.ഷാജികുമാറിന്.
അദ്ദേഹത്തിന്റെ 'മരണവംശം' എന്ന നോവലാണ് പുരസ്കാരത്തിന് അർഹമായത്. 11,111 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം മേയ് നാലിന് അഞ്ചിന് കൂത്തുപറമ്ബ് സഹകരണ റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.
പുരസ്കാരസമിതി ചെയർമാൻ കെ. ധനഞ്ജയൻ, കണ്‍വീനർ അമല്‍രാജ് പാറേമ്മല്‍, സിതാര ജയറാം എന്നിവർ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :18-04-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢വിദ്യാര്‍ഥികള്‍ക്കായി ജൈവവൈവിധ്യ പഠനോത്സവവും ക്വിസ് മത്സരവും*
ആലപ്പുഴ : ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടുമായി സഹകരിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജൈവവൈവിധ്യ പഠനോത്സവവും ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു.
ഇടുക്കി ജില്ലയിലെ അടിമാലിയില്‍ ഹരിതകേരളം മിഷന്‍ യു.എന്‍.ഡി.പി. പദ്ധയിലുള്‍പ്പെടുത്തി സ്ഥാപിച്ച നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാനകേന്ദ്രത്തിന്റെ കമ്യൂണിറ്റിതല പരിപാടികളുടെ ഭാഗമായാണ് ഇത് സംഘടിപ്പിക്കുന്നത്.
https://ezzalive.com/12686/
ആലപ്പുഴ ജില്ലയില്‍ ഏപ്രില്‍ 25 ന് ബ്ലോക്കുതലത്തിലും 29 ന് ജില്ലാതലത്തിലും സംഘടിപ്പിക്കുന്ന ക്വിസ് മത്സരങ്ങളിലെ വിജയികളെ പങ്കെടുപ്പിച്ചാണ് മേയ് 16 മുതല്‍ മൂന്നു ദിവസം മൂന്നാര്‍, അടിമാലി എന്നിവിടങ്ങളില്‍ പഠനോത്സവ ക്യാമ്ബ് സംഘടിപ്പിക്കുന്നത്. ഏഴ്, എട്ട്, ഒമ്ബത് ക്ലാസുകളിലേക്ക് എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ഹരിതകേരളം മിഷന്‍ ആലപ്പുഴ ജില്ലാ ഓഫീസുവഴിയും റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ വഴിയും മത്സരത്തില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച വിശദവിവരങ്ങള്‍ അറിയാനാവും. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ രജിസ്‌ട്രേഷന്‍ നടത്താം. പരിസ്ഥിതി, ജൈവവൈവിധ്യം എന്നീ വിഷയങ്ങളെ അധികരിച്ചായിരിക്കും ക്വിസ് മത്സരം.
വിനോദവും വിജ്ഞാനവും കോര്‍ത്തിണക്കി ശില്പശാലകള്‍, കുട്ടികളുടെ പഠനങ്ങള്‍, ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍, പാട്ടുകള്‍, കളികള്‍, നൈപുണ്യ വികസനം എന്നിവ ഉള്‍പ്പെടുത്തിയാണ് മൂന്നുദിവസത്തെ പഠന ക്യാമ്ബ്, ക്വിസ് മത്സരത്തിലും പഠനോത്സവ ക്യാമ്ബിലും പങ്കെടുക്കുന്നതിന് കട്ടികള്‍ക്കുള്ള താമസവും ഭക്ഷണവും ഉള്‍പ്പെടെ സൗജന്യമായിരിക്കും.
https://ezzalive.com/12686/
ജൈവവൈവിധ്യവും അവയുടെ സംരക്ഷണത്തിന്റെ പ്രാധാന്യവും മുന്‍നിര്‍ത്തി ജൈവവൈവിധ്യ പഠനോത്സവ ക്യാമ്ബുകള്‍ എല്ലാ വര്‍ഷവും വേനലവധിക്കാലത്ത് സംഘടിപ്പിക്കുമെന്ന് നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റും ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍ പേഴ്‌സണുമായ ഡോ. ടി.എന്‍. സീമ അറിയിച്ചു.രജിസ്‌ട്രേഷന്‍ നടത്തേണ്ട അവസാന തീയതി ഏപ്രില്‍ 22 രാവിലെ 11 മണി: https://forms.gle/tqhNHXbyaURZomhe6
https://ezzalive.com/12686/
ആലപ്പുഴ ജില്ലയിലെ മത്സരങ്ങളുടെ വിശദ വിവരങ്ങള്‍ക് 8606586012,9605418356, 9496530164 എന്നീ ഫോണ്‍ നമ്ബറുകളില്‍ ബന്ധപ്പെടാവുന്നതാണ്.ജൈവവൈവിധ്യത്തെക്കുറിച്ചും അതിന്റെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുമുള്ള അവബോധം കുട്ടികളിലത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ലോക ജൈവവൈവിധ്യ ദിനത്തോടനുബന്ധിച്ച് പഠനോത്സവവും ക്വിസ് മത്സരവും സംഘടിപ്പിച്ചിട്ടുള്ളത്.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :18-04-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢മലയാളം ഓപ്പണ്‍ അക്കാദമി സാഹിത്യപുരസ്കാരം പി.വി. ഷാജികുമാറിന്*
കണ്ണൂർ: തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മലയാള സാഹിത്യ ഗവേഷകരുടെ സംസ്ഥാനതല കൂട്ടായ്മയായ മലയാളം ഓപ്പണ്‍ അക്കാദമിയും കൂത്തുപറമ്ബ് കോ ഓപ്പറേറ്റീവ് റൂറല്‍ ബാങ്കും സംയുക്തമായി ഏർപ്പെടുത്തിയ മലയാളം ഓപ്പണ്‍ അക്കാദമി സാഹിത്യപുരസ്കാരം പി.വി.ഷാജികുമാറിന്.
അദ്ദേഹത്തിന്റെ 'മരണവംശം' എന്ന നോവലാണ് പുരസ്കാരത്തിന് അർഹമായത്. 11,111 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം മേയ് നാലിന് അഞ്ചിന് കൂത്തുപറമ്ബ് സഹകരണ റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.
പുരസ്കാരസമിതി ചെയർമാൻ കെ. ധനഞ്ജയൻ, കണ്‍വീനർ അമല്‍രാജ് പാറേമ്മല്‍, സിതാര ജയറാം എന്നിവർ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :18-04-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢ഇനി തമിഴ്‌നാട്ടിലേക്ക് നോക്കിയിരിക്കണ്ട, വിഷമടിക്കാത്ത നല്ല നാടൻ തണ്ണിമത്തൻ കേരളത്തില്‍ തന്നെ ലഭിക്കും*
കൊച്ചി: കേരളത്തില്‍ വിളവെടുത്ത വിഷരഹിതമായ തനി നാടൻ തണ്ണിമത്തൻ കുടുംബശ്രീ നല്‍കും. സംസ്ഥാന കുടുംബശ്രീ മിഷനാണ് കൃഷിചെയ്തത്.
കുടുംബശ്രീ ഫാം ലൈവ്‌ലിഹുഡ് പദ്ധതിയുടെ ഭാഗമായാണ് പദ്ധതി. 'വേനല്‍ മധുരം' എന്ന പേരിലാണ് ക്യാമ്ബയിൻ. ജില്ലയില്‍ വിളവെടുപ്പ് ആരംഭിച്ചു. കുടുംബശ്രീ മാർക്കറ്റുകള്‍ വഴിയാണ് വില്പന.
ജില്ലയിലെ ബ്ലോക്കുകള്‍ കേന്ദ്രീകരിച്ചാണ് കൃഷി. 98 ഏക്കറിലാണ് ജില്ലയില്‍ തണ്ണിമത്തൻ കൃഷിയുള്ളത്. 25 രൂപയാണ് കിലോയ്ക്ക് വില. 153 ജോയിന്റ് ലയബലിറ്റി (ജെ.എല്‍.ജി) ഗ്രൂപ്പുകളിലായി 183 സ്ത്രീകളാണ് കൃഷി നടത്തുന്നത്. നാടൻ തണ്ണിമത്തൻ ആയതിനാല്‍ വളരെ വേഗം വിറ്റുപോകുന്നതിന്റെ സന്തോഷത്തിലാണ് കുടുംബശ്രീ അധികൃതർ.
ഡിസംബർ, ജനുവരി മാസങ്ങളിലാണ് കൃഷി ആരംഭിച്ചത്. ആദ്യമായാണ് സംസ്ഥാനത്തുടനീളം ഒരേസമയം കുടുംബശ്രീ തണ്ണിമത്തൻ കൃഷി ചെയ്യുന്നത്.
കുടുംബശ്രീയുടെ കൂട്ടുത്തരവാദിത്ത സംഘക്കൃഷി (ജെ.എല്‍.ജി ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ്) കർഷകരിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രാദേശികമായി തണ്ണിമത്തൻ കൃഷി പ്രോത്സാഹിപ്പിക്കുകയും വേനല്‍ കാലത്ത് ഗുണമേന്മയുള്ള വിഷരഹിതമായ തണ്ണിമത്തന്റെ ലഭ്യത ഉറപ്പ് വരുത്തുകയുമാണ് ലക്ഷ്യം.
25000 രൂപ ധനസഹായം
തണ്ണിമത്തൻ കൃഷിക്കായി നിലമൊരുക്കുന്നതിനും നടീല്‍ വസ്തുക്കള്‍ വാങ്ങുന്നതിനും സി.ഡി.എസ് വഴി പരമാവധി 25,000 രൂപ വരെ റിവോള്‍വിള്‍ ഫണ്ടായി നല്‍കി. ഈ തുക വിളവെടുപ്പ് പൂർത്തിയായി ഒരു മാസത്തിനുശേഷം ലാഭത്തില്‍ നിന്ന് തിരിച്ചടയ്ക്കണം.
ജില്ലയിലെ ആകെ സി.ഡി.എസുകള്‍ 102
ഗ്രാമീണ മേഖലയിലെ സി.ഡി.എസ് 82
റിവോള്‍വിള്‍ ഫണ്ട് 25000 രൂപ
കൃഷി ചെയ്ത ജെ.എല്‍.ജി- 153
കർഷകർ- 184
തണ്ണിമത്തൻ ഇനങ്ങള്‍
ഷുഗർ ബേബി
പക്കീസ
ഷുഗർ ക്വീൻ
ജൂബിലി കിംഗ്
യെല്ലോ മഞ്ച്
ഓറഞ്ച് ഡിലൈറ്റ്
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :18-04-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്വന്തം നാട്ടില്‍ തന്നെ തൊഴില്‍ ലഭിക്കുന്ന സാഹചര്യം ഒരുക്കുകയാണ് ലക്ഷ്യം ; പി രാജീവ്*
എറണാകുളം : ഉദ്യോഗാർത്ഥികള്‍ക്ക് സ്വന്തം നാട്ടില്‍ തന്നെ തൊഴില്‍ ലഭിക്കുന്ന സാഹചര്യം ഒരുക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു.
കരുമാല്ലൂർ ഖാദി ഉല്‍പാദന കേന്ദ്രo പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി.മണ്ഡലത്തില്‍ നടപ്പാക്കി വരുന്ന വിവിധ പദ്ധതികളിലൂടെ നമ്മുടെ നാട്ടിലുള്ള ആളുകള്‍ക്ക് ഇവിടെ തന്നെ ജോലി ചെയ്യാൻ ഉള്ള സംവിധാനങ്ങള്‍ ആണ് നടപ്പാക്കി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
കരിമാല്ലൂർ ഖാദി ഉത്പാദന കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ 100 പേർക്ക് കൂടി തൊഴില്‍ നല്‍കാൻ സാധിക്കും. ഖാദി പോലുള്ള പരമ്ബരാഗത ഉല്‍പ്പന്നങ്ങളുടെ നിർമ്മാണം ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ കരുമാല്ലൂർ ഖാദി ഉത്പാദന കേന്ദ്രത്തിന് വേണ്ടി സൗജന്യമായി സ്ഥലം അനുവദിച്ച കരുമാല്ലൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആയിരുന്ന എ ബി അബ്ദുള്ളയുടെ മകൻ അലിയെയും, 38ാഠ ഉത്തരാഖണ്ഡ് നാഷണല്‍ ഗെയിംസില്‍ സ്വർണ്ണം വെള്ളി മെഡലുകള്‍ നേടിയ കേരള പുരുഷ വനിത വോളിബോളില്‍ ടീം മാനേജരും മുൻ ഇന്ത്യൻ ടീം ക്യാപ്റ്റനുമായ മൊയ്തീൻ നൈനയെയും മന്ത്രി ആദരിച്ചു .
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :18-04-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢റോബോട്ടിക്ക്സ് ആൻഡ് ഐ ഓ ടി സര്‍ട്ടിഫിക്കറ്റ് കോഴ്സ്*
തിരുവനന്തപുരം : സ്‌കൂള്‍ വിദ്യാർഥികള്‍ക്കു വേണ്ടി പൂജപ്പുര എല്‍.ബി.എസ് വനിതാ എൻജിനിയറിങ് കോളേജില്‍ അഞ്ച് ദിവസത്തെ ROBOTICS & IOT സർട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നു.
ഏപ്രില്‍ 28ന് ആരംഭിക്കുന്ന കോഴ്‌സിലേക്ക് ചേരാൻ താല്‍പ്പര്യമുള്ളവർ ഓഫീസുമായോ 9446687909 എന്ന നമ്ബറിലോ ബന്ധപെടുക. വിശദവിവരങ്ങള്‍ക്ക്:www.lbt.ac.in.
The post റോബോട്ടിക്ക്സ് ആൻഡ് ഐ ഓ ടി സർട്ടിഫിക്കറ്റ് കോഴ്സ് appeared first on Malayalam Express.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :17-04-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢സിവില്‍ സര്‍വിസ് പരീക്ഷ പരിശീലനം*
https://ezzalive.com/12686/
തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിവില്‍ സർവിസ് അക്കാദമിയുടെ തിരുവനന്തപുരം, കൊല്ലം, ആലുവ (എറണാകുളം), പാലക്കാട്, പൊന്നാനി (മലപ്പുറം) കോഴിക്കോട്, കല്യാശേരി (കണ്ണൂർ) കേന്ദ്രങ്ങളില്‍ ജൂണ്‍ രണ്ടിന് ആരംഭിക്കുന്ന സിവില്‍ സർവിസ് പ്രിലിംസ് കം മെയിൻസ് (പി.സി.എം) പരീക്ഷ പരിശീലന ക്ലാസിലേക്കുള്ള അപേക്ഷ ക്ഷണിച്ചു
https://kscsa.org യിലൂടെ രജിസ്റ്റർ ചെയ്യണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: തിരുവനന്തപുരം-8281098863, 0471-2313065, 2311654, 8281098861, 8281098864, കൊല്ലം- 8281098867, മൂവാറ്റുപുഴ-8281098873, പൊന്നാനി-0494-2665489, 8281098868, പാലക്കാട്-0491-2576100, 8281098869, കോഴിക്കോട്-0494-2386400, 8281098870, കല്യാശേരി - 8281098875
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :17-04-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢അഗസ്ത്യമലയിലെ 'ചുവന്ന സുന്ദരി'*
അഗസ്ത്യമലയിലെ കുറ്റിക്കാടുകളില്‍ ആരോരുമറിയാതെ പടർന്നുവളർന്ന ആ 'ചുവന്ന സുന്ദരി' ഗവേഷകരുടെ കണ്ണില്‍പ്പെട്ടു.
തിരുവനന്തപുരം ജില്ലയിലെ അഗസ്ത്യമലയില്‍ നിന്ന് ചുവന്ന പുഷ്പങ്ങളുള്ള പുതിയസസ്യത്തെ ഗവേഷകർ തിരിച്ചറിഞ്ഞ് വർഗീകരിച്ചു. സ്‌മൈലാക്കേസിയേ കുടുംബത്തില്‍പ്പെട്ട സസ്യത്തിന് സ്മൈലാക്സ് അഗസ്ത്യമലാന എന്ന് പേരുനല്‍കി.
ഈ ജനുസിലെ മറ്റു സ്പീഷിസുകളില്‍നിന്ന് വ്യത്യസ്തമായി ഇതിന് ചുവന്നപൂക്കളും അണ്ഡാകൃതിയിലുള്ള ഫലങ്ങളുമാണുള്ളത്. സമുദ്രനിരപ്പില്‍നിന്ന് 1450 മീറ്റർ ഉയരെ ചോലവനങ്ങളിലെ കുറ്റിക്കാട്ടിലാണീ വള്ളിച്ചെടി വളരുന്നത്.
പത്തനംതിട്ട കാത്തോലിക്കേറ്റ് കോളേജ് സസ്യശാസ്ത്ര ഗവേഷണ വിദ്യാർഥിനി നീതു ഉത്തമൻ, അധ്യാപകരായ ഡോ. വി.പി. തോമസ്, ഡോ. ബിനോയ് ടി. തോമസ്, തുരുത്തിക്കാട് ബിഷപ് അബ്രഹാം മെമ്മോറിയല്‍ കോളേജ് അധ്യാപകൻ ഡോ. എ.ജെ. റോബി എന്നിവരടങ്ങിയ ഗവേഷകസംഘമാണ് പുതിയ സസ്യം കണ്ടെത്തിയത്. സ്വീഡനില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന നോർഡിക് ജേർണല്‍ ഓഫ് ബോട്ടണിയില്‍ പഠനം പ്രസിദ്ധീകരിച്ചു
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :17-04-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢തളിപ്പറമ്ബ് കരിമ്ബത്ത് ഒരുങ്ങുന്നു ഫാം ടൂറിസത്തിന്റെ മധുര കാലം ; പ്രവൃത്തി ഉടൻ പൂര്‍ത്തിയാവും*
തളിപ്പറമ്ബ് : ലോകോത്തര നിലവാരമുള്ള ഫാം ടൂറിസ്റ്റ് കേന്ദ്രമാകാൻ തളിപ്പറമ്ബിലെ കരിമ്ബം ഫാം ഒരുങ്ങുന്നു. പരമ്ബരാഗത കൃഷി രീതി നിലനിർത്തി ആധുനിക സങ്കേതിക വിദ്യകളിലൂടെ അത്യുല്‍പാദനശേഷി കൈവരിക്കാനും വിനോദ സഞ്ചാരികള്‍ക്ക് പഠനത്തിന് അവസരമൊരുക്കാനും ലക്ഷ്യം വെച്ചാണ് ഫാം ടൂറിസം ഒരുങ്ങുന്നത്.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാല്‍ നെഹ്‌റു ഫാം സന്ദർശന വേളയില്‍ താമസിച്ചിരുന്ന ബംഗ്ലാവാണ് ഫാമിന്റെ പ്രധാന ആകർഷണീയത. 120 വർഷം പഴക്കമുള്ള ഫാമില്‍ മനോഹരമായ നടപ്പാത, ഓപ്പണ്‍ സ്റ്റേജ്, കുട്ടികളുടെ പാർക്ക് എന്നിവയുടെ നിർമാണം പൂർത്തിയായി വരികയാണ്. ഫാമിന്റെ നടുവിലൂടെ നിർമിക്കുന്ന കല്ലു പാകിയ ദീർഘ ദൂര നടപ്പാതയിലൂടെ നടന്നാല്‍ ഫാമിന്റെ മനോഹാരിതയും വർഷങ്ങള്‍ പഴക്കമുള്ള വൻ മരങ്ങളുടെ തണലും കാർഷിക സംസ്‌കൃതിയുടെ നാള്‍വഴികളും അനുഭവിച്ചറിയാനാകും.
നബാർഡിന്റെ സഹായത്തോടെ ഗുണനിലവാരമുള്ള നടീല്‍ വസ്തുക്കളുടെ ഉല്‍പാദനത്തിനായി പോളി ഹൗസുകളും മഴമറയും ഇവിടെ നിർമിക്കുന്നുണ്ട്. ഫാമിന്റെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി നിർമിക്കുന്ന ചുറ്റുമതിലിന്റെയും ചെയിൻ ലിങ്കിന്റെയും നിർമാണവും പുരോഗമിക്കുകയാണ്.
കർഷകർക്ക് സമയബന്ധിതമായി ഗുണ നിലവാരമുള്ള നടീല്‍ വസ്തുക്കള്‍ ഉല്‍പാദിക്കുന്നതിന് മൂന്ന് ലക്ഷത്തോളം കുരുമുളക് തൈകളുടെ ഉല്‍പാദനവും ഫാമില്‍ നടന്നുവരുന്നു. കൂടാതെ പന്നിയൂർ ഒന്ന് മുതല്‍ പത്ത് വരെയുള്ള കുരുമുളക് ഇനങ്ങള്‍ നാഗപതി രീതിയില്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. ജില്ലയിലെ കൃഷി ഭവനുകളിലേക്ക് ഓണത്തിന് ഒരു മുറംപച്ചക്കറി എന്ന പദ്ധതിയ്ക്കായി ഒരു ഹെക്ടർ സ്ഥലത്ത് പാവല്‍, പടവലം, താലോരി, വെള്ളരി, കുമ്ബളം, മത്തൻ, ചീര എന്നിവയുടെ വിത്ത് ഉല്‍പാദിപ്പിച്ച് വരുന്നു.
കരിമ്ബം ഫാമിനെ കാർബണ്‍ ന്യൂട്രല്‍ ഫാമായി മാറ്റുന്നതിന്റെ ഭാഗമായി സംയോജിത കൃഷിയിലേക്ക് നീങ്ങിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇന്ത്യൻ തേനീച്ചയുടെയും ചെറുതേനീച്ചയുടെയും കോളനികള്‍ സ്ഥാപിച്ച് തേൻ ഉല്‍പാദിപ്പിക്കുന്നുണ്ട്. ഹണി ഡ്രോപ്‌സ് കരിമ്ബം എന്ന പേരില്‍ തേൻ വിപണിയിലെത്തിയിട്ടുണ്ട്. കരിമ്ബം ഫാമിലെ ടിഷ്യൂ കള്‍ച്ചർ ലാബും വികസനത്തിന്റെ പാതയിലാണ്.
വാഴയില്‍ നേന്ത്രൻ, റോബസ്റ്റ്, സ്വർണ മുഖി എന്നിവ ടിഷ്യൂ കള്‍ച്ചർ വഴി ഉല്‍പാദിപ്പിക്കുന്നുണ്ട്. ഇഞ്ചി, മഞ്ഞള്‍ എന്നിവയുടെ ഉല്‍പാദനം ലാബില്‍ പരീക്ഷണത്തിലാണ്. ജില്ലയിലെ കൂണ്‍ കർഷകരുടെ ആവശ്യകത കണക്കിലെടുത്ത് ചിപ്പിക്കൂണ്‍, പാല്‍കൂണ്‍ എന്നിവയും ഉല്‍പാദിപ്പിക്കുന്നുണ്ട്. സ്യൂഡോമൊണാസ്, ട്രൈക്കോഡർമ, ബ്യുവേറിയ തുടങ്ങിയ വളങ്ങള്‍ കർഷകരുടെ ആവശ്യാനുസരണം ലഭ്യമാക്കി വരുന്നുണ്ട്. ജില്ലയിലെ കേര കർഷകർക്ക് ആത്മവിശ്വാസമേകി കൂമ്ബ് ചീയലിനെതിരെ ഫലപ്രദമായ ട്രൈക്കോകേക്കും ഇവിടെ നിർമിക്കുന്നുണ്ട്.
ഇന്ത്യയിലെതന്നെ ഏറ്റവും പഴക്കമുള്ള ഫാമുകളിലൊന്നായ കരിമ്ബം ഫാമില്‍ എം.വി ഗോവിന്ദൻ മാസ്റ്റർ എം എല്‍ എയുടെ വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ഫാം ടൂറിസം പദ്ധതിക്കായി നീക്കിവെച്ചിട്ടുണ്ട്. ടൂറിസവും കൃഷിയും ഒരുമിപ്പിച്ച് വിനോദസഞ്ചാരത്തിന് പുതിയ തലം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫാം ടൂറിസത്തിന് രൂപം നല്‍കിയിട്ടുള്ളത്. ഗ്രാമീണ സമ്ബദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ജനങ്ങളും ടൂറിസവും പരസ്പര പൂരകങ്ങളായി പ്രവർത്തിക്കുകയും ചെയ്യുന്ന ജനകീയ ടൂറിസത്തിന്റെ അനന്തസാധ്യതകളാണ് കരിമ്ബം മുന്നോട്ടുവെക്കുന്നത്.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :17-04-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢കേരളത്തില്‍ എം.സി.എ പ്രവേശനം; മേയ് 22 വരെ അപേക്ഷിക്കാം*
കേരളത്തിലെ 2025-26 ലെ മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (എംസിഎ) പ്രോഗ്രാം പ്രവേശനത്തിന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് അപേക്ഷ ക്ഷണിച്ചു.
എല്‍ബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി ആണ് പ്രവേശന വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. അപേക്ഷ സ്വീകരിച്ച് പ്രവേശനപ്പരീക്ഷ നടത്തി സർക്കാർ സീറ്റിലേക്ക് അലോട്മെന്റ് നടത്തുന്നത് എല്‍ബിഎസ് സെന്റർ ആയിരിക്കും.
സ്ഥാപനങ്ങള്‍
സർക്കാർ, എയ്ഡഡ്, ഗവണ്‍മെന്റ് കോസ്റ്റ് ഷെയറിങ്/സ്വകാര്യ സ്വാശ്രയ കോളേജുകള്‍ എന്നിവയിലെ നിശ്ചിതസീറ്റുകളിലേക്കാണ് പ്രവേശനം.
2024-25-ല്‍ മൂന്ന് സർക്കാർ, രണ്ട് എയ്ഡഡ്, അഞ്ച് കോസ്റ്റ് ഷെയറിങ്, 45 സ്വകാര്യ സ്വാശ്രയ കോളേജുകള്‍ പ്രക്രിയയില്‍ ഉള്‍പ്പെട്ടിരുന്നു. പട്ടിക www.lbscentre.in ല്‍ എംസിഎ പ്രവേശന വിജ്ഞാപന ലിങ്കിലുള്ള പ്രോസ്പക്ടസില്‍ ലഭിക്കും. ഈ വർഷത്തെ പട്ടിക പിന്നീട് പ്രസിദ്ധപ്പെടുത്തും.
സീറ്റുകള്‍
എല്‍ബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി പ്രവേശനപ്പരീക്ഷ നടത്തി തയ്യാറാക്കുന്ന റാങ്ക് പട്ടികയുടെ അടിസ്ഥാനത്തില്‍ അലോട്ട് ചെയ്യുന്ന സീറ്റുകളാണ് സർക്കാർസീറ്റുകള്‍.
മാനേജ്മെന്റ് സീറ്റുകള്‍: എയ്ഡഡ്/സെല്‍ഫ് ഫിനാൻസിങ് കോളേജുകളില്‍ ബന്ധപ്പെട്ട മാനേജ്മെന്റ് സുപ്രീംകോടതി നിർദേശപ്രകാരം നികത്തുന്ന സീറ്റുകള്‍.
ലാപ്സ്ഡ് സീറ്റുകള്‍: എല്‍ബിഎസ് സെന്റർ അലോട്മെന്റ് പൂർത്തിയാക്കിയശേഷവും ഒഴിഞ്ഞുകിടക്കുന്നതും സ്ഥാപനങ്ങള്‍ക്ക് നേരിട്ടുനികത്താവുന്നതുമായ സീറ്റുകളാണിവ.
റാങ്ക് പട്ടിക തയ്യാറാക്കിയശേഷം കേന്ദ്രീകൃത അലോട്മെന്റ് വഴി ഓപ്ഷനുകള്‍ സ്വീകരിച്ച് എല്‍ബിഎസ് സെന്റർ സർക്കാർ സീറ്റുകളിലേക്ക് ഓണ്‍ലൈൻ അലോട്മെന്റ് നടത്തും.
യോഗ്യത
ഏതെങ്കിലും വിഷയത്തിലെ അംഗീകൃത ബിരുദം (ബിഇ/ബിടെക്/ബിഎസ്സി/ബികോം/ബിഎ/ബിവൊക്/ബിസിഎ തുടങ്ങിയവയാകാം) നേടിയിരിക്കണം.
യോഗ്യതാകോഴ്സില്‍ 50 ശതമാനം മാർക്ക് (സംവരണവിഭാഗക്കാർക്ക് 45 ശതമാനം) ഉണ്ടായിരിക്കണം. മാർക്ക് അടുത്ത പൂർണസംഖ്യയായി ക്രമപ്പെടുത്തി പരിഗണിക്കുന്നതല്ല.
പ്ലസ്ടുതലത്തിലോ ബിരുദപ്രോഗ്രാമിലോ മാത്തമാറ്റിക്സ് പഠിച്ചിരിക്കണമെന്നത് അഭികാമ്യമാണ്. മാത്തമാറ്റിക്സ് പശ്ചാത്തലമില്ലാത്തവരുടെ കാര്യത്തില്‍, ബന്ധപ്പെട്ട സർവകലാശാല/സ്ഥാപനം നിർബന്ധമായും മാത്തമാറ്റിക്സിലെ ബ്രിഡ്ജ് കോഴ്സ് രൂപപ്പെടുത്തണം. യൂണിവേഴ്സിറ്റി മാനദണ്ഡങ്ങള്‍ പ്രകാരമുള്ള അധിക ബ്രിഡ്ജ് കോഴ്സുകള്‍ കംപ്യൂട്ടർ വിഷയങ്ങള്‍ക്കും ക്രമീകരിക്കേണ്ടതുണ്ട്.
യോഗ്യതാപ്രോഗ്രാമിന്റെ അന്തിമവർഷപരീക്ഷ ഈ വർഷം എഴുതുന്നവർക്കും, എഴുതി പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും താത്കാലികമായി അപേക്ഷിക്കാം. അവർ, യോഗ്യതനേടിയതിന്റെ രേഖകള്‍ പ്രവേശനസമയത്ത് ഹാജരാക്കണം.
പ്രവേശനപ്പരീക്ഷ
ഓ.എം.ആർ ഉത്തരക്കടലാസ് ഉപയോഗിച്ചുള്ള ഓഫ്ലൈൻ പ്രവേശന പരീക്ഷ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളില്‍ നടത്തും. പരീക്ഷാ തീയതി പിന്നീടറിയിക്കും. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയ്ക്ക് 120 ഒബ്ജക്ടീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളുണ്ടാകും. പരീക്ഷയുടെ വിശദമായ സിലബസ് പ്രോസ്പെക്ടസിലുണ്ട്. മാതൃകാ ചോദ്യങ്ങള്‍ സൈറ്റില്‍ ലഭിക്കും.
റാങ്ക് പട്ടിക
പരീക്ഷയില്‍ പൂജ്യം മാർക്കില്‍ കൂടുതല്‍ ലഭിക്കുന്നവരുടെ പരീക്ഷയിലെ സ്കോർ പരിഗണിച്ച് തയ്യാറാക്കുന്ന റാങ്ക് പട്ടിക അടിസ്ഥാനമാക്കിയാണ് എംസിഎ പ്രവേശനം. പ്രവേശനപ്പരീക്ഷയില്‍ ഒന്നില്‍ക്കൂടുതല്‍ പേർക്ക് തുല്യമാർക്ക് വന്നാല്‍ പ്രവേശനപ്പരീക്ഷയില്‍ കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ലോജിക്കല്‍ എബിലിറ്റി എന്നീ വിഭാഗങ്ങളില്‍ കൂടുതല്‍ മാർക്ക് നേടുന്നവരെ, ആ ക്രമത്തില്‍ പരിഗണിച്ച് തുല്യത ഒഴിവാക്കും. പിന്നെയും തുല്യത തുടർന്നാല്‍, പ്രായംകൂടിയ പരീക്ഷാർഥിക്ക് ഉയർന്ന റാങ്ക് നല്‍കും.
അപേക്ഷ
lbscentre.in ലെ പ്രോഗ്രാം പ്രവേശന വിജ്ഞാപന ലിങ്ക് വഴി നല്‍കാം. അപേക്ഷാഫീസ് 1300 രൂപ. പട്ടികവിഭാഗക്കാർക്ക് 650 രൂപ. അപേക്ഷ വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്ന ചലാൻ വഴി ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖയില്‍ ഫീസ് അടയ്ക്കാം. ഓണ്‍ലൈനായും അടയ്ക്കാം. അപേക്ഷാ ഫീസ് മേയ് 20 വരെ അടയ്ക്കാം.അപേക്ഷ പൂർത്തിയാക്കാൻ 22 വരെ സൗകര്യമുണ്ടാകും.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :16-04-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ; അപേക്ഷ ക്ഷണിച്ചു*
പത്തനംതിട്ട : ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ് ഇന്ത്യ ലിമിറ്റഡ് (ബിസില്‍) ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത ഡിഗ്രി) പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത പ്ലസ് ടു) ആറ് മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത എസ്‌എസ്‌എല്‍സി) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഫോണ്‍: 7994449314.
The post ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ; അപേക്ഷ ക്ഷണിച്ചു appeared first on Malayalam Express.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :16-04-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢കൃഷിനാശം: ഇൻഷുറൻസ് ആനുകൂല്യം നീളുന്നു, പ്രകൃതി ക്ഷോഭത്താല്‍ കൃഷി നശിച്ചവര്‍ക്ക് ലഭിക്കാനുള്ളത് 1.57 കോടി*
കാസർകോട്: പകലന്തിയോളം അധ്വാനിച്ചുണ്ടാക്കുന്ന കാർഷികവിളകള്‍ കാലം തെറ്റിയെത്തുന്ന മഴയിലും വെയിലിലും കാറ്റിലുമടക്കം ഇല്ലാതാകുമ്ബോള്‍ കർഷക മനസ്സിന് ആശ്വാസമാകാനുള്ളതാണ് ഇൻഷുറൻസ് പരിരക്ഷ.
എന്നാല്‍, അതും കൃത്യമായി ലഭിക്കാതായതോടെ കൃഷിനാശത്തിന്റെ ബാധ്യത താങ്ങാനാകാതെ കഷ്ടപ്പെടുകയാണ് ജില്ലയിലെ കർഷകർ. കൃഷിവകുപ്പ് നല്‍കുന്ന വിള ഇൻഷുറൻസിലൂടെയും കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ സംയുക്തമായി കാർഷിക ഇൻഷുറൻസ് കമ്ബനി വഴി നടപ്പാക്കുന്ന കാലാവസ്ഥാധിഷ്ഠിത ഇൻഷുറൻസ് പരിരക്ഷയിലൂടെയും ജില്ലയിലെ കർഷകർക്ക് വലിയ തുകയാണ് ലഭിക്കാനുള്ളത്.
2023-സെപ്റ്റംബർവരെയുള്ള തുക മാത്രമാണ് കാലാവസ്ഥാധിഷ്ഠിത ഇൻഷുറൻസ് പരിരക്ഷ വഴി കർഷകർക്ക് ലഭിച്ചത്. കഴിഞ്ഞ രണ്ടുവർഷമായി സഹായധനം ലഭിക്കുന്നത് അനന്തമായി നീളുകയാണ്. അതോടൊപ്പം സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിള ഇൻഷുറൻസ് പദ്ധതിയിലൂടെ കർഷകർക്ക് ലഭിക്കേണ്ട സഹായവും ഒരു വർഷമായി നിലച്ചിരിക്കയാണ്. 2024 ഏപ്രില്‍ വരെയുള്ള അപേക്ഷകർക്ക് മാത്രമാണ് ജില്ലയില്‍ നഷ്ടപരിഹാരം ലഭിച്ചിരിക്കുന്നത്. 2024-25 വർഷത്തെ നഷ്ടപരിഹാരത്തുക ഇനിയും ലഭ്യമായിട്ടില്ല. ജില്ലയില്‍ 112 കർഷകർക്കായി 10.84 ലക്ഷം രൂപയാണ് അപേക്ഷപ്രകാരം നഷ്ടപരിഹാരമായി നല്‍കാനുള്ളത്.
അതുകൂടാതെ, വിള ഇൻഷുറൻസ് ചെയ്യാൻ
സാധിക്കാതെ പ്രകൃതി ക്ഷോഭത്തിലും മറ്റും കൃഷി നശിച്ച കർഷകർക്ക് നല്‍കേണ്ട നഷ്ടപരിഹാരവും വർഷങ്ങളായി മുടങ്ങിക്കിടക്കുകയാണ്. 2022-23 വർഷം 88.73 ലക്ഷം രൂപയും 2023-24 വർഷം 23.85 ലക്ഷവും 2024-25 വർഷം 44.8 ലക്ഷം രൂപയുമടക്കം 1.57 കോടി രൂപ ജില്ലയിലെ അപേക്ഷകരായ കർഷകർക്ക് നല്‍കാനുണ്ടെന്ന് കൃഷി വകുപ്പ് അധികൃതർ പറയുന്നു. കാലാവസ്ഥാവ്യതിയാനം മുന്നില്‍ക്കണ്ട് കാർഷിക വിളകള്‍ക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ കൃഷിവകുപ്പ് അധികൃതർ നിരന്തരം ആവശ്യപ്പെടുമ്ബോഴാണ് വിളകള്‍ക്ക് അനുസൃതമായി പ്രീമിയം അടച്ച് ഇൻഷുറൻസ് പദ്ധതിയില്‍ ചേർന്ന കർഷകരടക്കമുള്ളവർ നഷ്ടപരിഹാരം ലഭിക്കാതെ ദുരിതത്തിലായിരിക്കുന്നത്.
ഇൻഷുറൻസ് പരിരക്ഷയുള്ളത് 27 ഇനങ്ങള്‍ക്ക്
27 ഇനം കാർഷികവിളകള്‍ക്കാണ് സംസ്ഥാന വിള ഇൻഷുറൻസിന്റെ പരിരക്ഷ ലഭിക്കുക. സ്ഥലം പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്ന കർഷകനും പ്രീമിയം അടച്ച് കാർഷികപരിരക്ഷ ഉറപ്പാക്കാം. 45-ദിവസത്തില്‍ കൂടുതലുള്ള നെല്‍ക്കൃഷിക്ക് ഹെക്ടറിന് 35,000 രൂപയാണ് നഷ്ടപരിഹാരമായി ലഭിക്കുക. 25 രൂപയാണ് വാർഷിക പ്രീമിയം. ഒരു തെങ്ങിന് വർഷം രണ്ട് രൂപയാണ് കർഷകൻ അടയ്ക്കേണ്ടത്. മൂന്നുവർഷത്തേക്ക് ഒന്നിച്ചാണെങ്കില്‍ അഞ്ച് രൂപ മതി. 2000 രൂപയാണ് നഷ്ടപരിഹാരമായി ലഭിക്കുക. കവുങ്ങ്-(മൂന്ന് വർഷം)-മൂന്ന് രൂപ- നഷ്ടപരിഹാരം-200 രൂപ, റബ്ബർ 7.50 രൂപയാണ് മൂന്നുവർഷത്തെ പ്രീമിയം. ഒരു മരത്തിന് 1000 രൂപയാണ് ലഭിക്കുക. പ്രധാനപ്പെട്ട വിളകളെല്ലാം പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കശുമാവ്, റബ്ബർ, തെങ്ങ്, കമുക്, കുരുമുളക്, വാഴ തുടങ്ങിയവയുടെ എണ്ണം കണക്കാക്കിയാണ് പ്രീമീയവും നഷ്ടപരിഹാരവും കണക്കാക്കുന്നത്
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :16-04-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢ട്രംപിന്‍റെ നിര്‍ദേശം തള്ളി; ഹാര്‍വാര്‍ഡ് സര്‍വകലാശാലക്കുള്ള 2.2 ബില്യണ്‍ ഡോളറിന്‍റെ ഗ്രാന്‍റ് മരവിപ്പിച്ചു*
ന്യൂയോർക്ക്: പ്രശസ്തമായ ഹാർവാർഡ് സർവകലാശാലക്കെതിരെ കടുത്ത നടപടിയുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്.
സർവകലാശാലക്ക് നല്‍കിയിരുന്ന 2.2 ബില്യണ്‍ ഡോളറിന്‍റെ ഗ്രാന്‍റ് ട്രംപ് ഭരണകൂടം മരവിപ്പിച്ചു. കാമ്ബസില്‍ വിദ്യാർഥി പ്രതിഷേധങ്ങള്‍ അനുവദിക്കരുതെന്ന ഭരണകൂട നിർദേശം സർവകലാശാല തള്ളിയതിനു പിന്നാലെയാണ് നടപടി.
കൂടാതെ, സർവകലാശാലക്ക് നല്‍കിയിരുന്ന 60 മില്യണ്‍ ഡോളറിന്‍റെ കരാറും താല്‍ക്കാലികമായി മരവിപ്പിച്ചിട്ടുണ്ട്. കാമ്ബസ് ആക്ടിവിസത്തിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സർവകലാശാലക്ക് ട്രംപ് ഭരണകൂടം കത്ത് നല്‍കിയിരുന്നു. ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഉത്തരവ്. കാമ്ബസില്‍ മുഖാവരണം അനുവദിക്കരുത്, വിദ്യാർഥികളെയും ജീവനക്കാരെയും ഓഡിറ്റിങ്ങിന് വിധേയമാക്കണം, മെറിറ്റ് അടിസ്ഥാനമാക്കിയുള്ള പ്രവേശം അനുവദിക്കണം ഉള്‍പ്പെടെയുള്ള നിർദേശങ്ങളും ട്രംപ് മുന്നോട്ടുവെച്ചിരുന്നു.
സർവകലാശാലയുടെ ഫെഡറല്‍ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും സർവകലാശാല അവകാശങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹാർവാർഡ് പ്രസിഡന്‍റ് അലൻ ഗാർബർ ഭരണകൂട നിർദേശം തള്ളിയത്. സർവകലാശാലയുടെ സ്വയംഭരണത്തിലും ഭരണഘടന അവകാശത്തിലും വിട്ടുവീഴ്ച ചെയ്യില്ലെന്ന് അലൻ വ്യക്തമാക്കി.
ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കുരുതിക്കെതിരെ അമേരിക്കയിലെ കാമ്ബസുകളില്‍ വൻപ്രതിഷേധങ്ങളാണ് അരങ്ങേറിയിരുന്നത്. പലയിടത്തും പ്രതിഷേധങ്ങള്‍ അക്രമാസക്തമായി. വിദ്യാർഥികളുടെ ഫലസ്തീൻ അനുകൂല നിലപാടിനെതിരെ ട്രംപും റിപ്പബ്ലിക്കൻസും രംഗത്തുവന്നിരുന്നു. ട്രംപ് ഭരണകൂടം അധികാരത്തില്‍ വന്നതിനു പിന്നാലെയാണ് കാമ്ബസുകള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുന്നത്.
അതേസമയം, യു.എസില്‍ പട്ടാള നിയമ മാതൃകയിലുള്ള പുതിയ ഉത്തരവില്‍ ഒപ്പിടാനും ട്രംപ് ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. സിവില്‍ നിയമനിർവഹണത്തില്‍ യു.എസ് സൈന്യത്തിന് അധികാരം കൊടുക്കുന്ന നിയമമാണ് എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ട്രംപ് നടപ്പാക്കുകയെന്നാണ് സൂചന. ഏപ്രില്‍ 20ന് നിർണായക തീരുമാനം എടുക്കുമെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :15-04-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢എംസിഎ പ്രവേശനത്തിന് അപേക്ഷിക്കാം*
തിരുവനന്തപുരം:സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻ (എംസിഎ) റെഗുലർ പ്രവേശനത്തിന് അപേക്ഷിക്കാം.
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. മാത്തമാറ്റിക്സ് ഒരു വിഷയമായി 10+2 തലത്തിലോ അഥവാ ബിരുദതലത്തിലോ പഠിച്ചിട്ടുള്ളത് അഭികാമ്യം. മാത്തമാറ്റിക്സ്/കംപ്യൂട്ടർ പഠിക്കാത്തവർ യൂണിവേഴ്സിറ്റി/കോളേജ് തലത്തില്‍ നിർദേശിക്കുന്ന ഒരു ബ്രിഡ്ജ് കോഴ്സില്‍ യോഗ്യത നേടണം.
പ്രവേശനപ്പരീക്ഷയുണ്ട്. തീയതി പിന്നീട് അറിയിക്കും. പ്രവേശനപ്പരീക്ഷയ്ക്ക് ലഭിക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. www.lbscentre.kerala.gov.in വഴി മേയ് 22 വരെ അപേക്ഷിക്കാം. ഫീസ് മേയ് 20 വരെ അടയ്ക്കാം. പൊതുവിഭാഗത്തിന് 1300 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 650 രൂപയുമാണ് അപേക്ഷാഫീസ്. വ്യക്തിഗത വിവരങ്ങള്‍ രേഖപ്പെടുത്തിയ ശേഷം ഓണ്‍ലൈൻ മുഖേനയോ അല്ലെങ്കില്‍ ഡൗണ്‍ലോഡ് ചെയ്ത ചെലാൻ ഉപയോഗിച്ച് കേരളത്തിലെ ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാഫീസ് അടയ്ക്കാം. വിവരങ്ങള്‍ക്ക്: 0471 2324396, 2560327.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :15-04-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢കറുത്തപൊന്നിന്റെ വില 700 ന് മുകളില്‍ തന്നെ, മഴ ചതിച്ചു; ദുരിതത്തിലായി കര്‍ഷകര്‍*
ഇടുക്കി: കുരുമുളക് കർഷകർക്ക് ഇത് ദുരിതകാലമാണ്. വിപണി വില 700 രൂപയ്ക്ക് മുകളില്‍ കടന്നെങ്കിലും കർഷകർക്ക് നേട്ടമില്ല.
കാലാവസ്ഥ വ്യതിയാനം മൂലം ഉല്‍പ്പാദനം കുറഞ്ഞതോടെയാണ് ഈ തിരിച്ചടി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഉല്‍പ്പാദനം മുപ്പത് ശതമാനത്തോളം കുറഞ്ഞു. കഴിഞ്ഞ വർഷത്തെ വേനല്‍ ഏലം കർഷകർക്കൊപ്പം കുരുമുളക് കർഷകരുടെയും നടുവൊടിച്ചിരുന്നു. ഇടുക്കിയില്‍ മാത്രം 4203 പേരുടെ 2100 ഏക്കറിലെ കുരുമുളക് ചെടികളാണ് ഉണങ്ങിയത്. ഇതില്‍ മാത്രം 39 കോടിയുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടായത്.
എന്നാല്‍ ഇത്തവണത്തെ വേനലിനു ശേഷമുണ്ടായ മഴ കർഷകരെ ചതിച്ചു. ആദ്യത്തെ മഴയിലാണ് കുരുമുളക് വള്ളികള്‍ തളിർക്കുന്നത്. ഇതിനു ശേഷം ചെറിയ ഇടവേള കിട്ടിയെങ്കില്‍ മാത്രമേ വള്ളികളില്‍ കുരുമുളക് തിരിയിടുകയുള്ളൂ. മഴക്കുള്ള ഈ ഇടവേള കിട്ടാതെ വന്നതോടെ തിരികളുണ്ടാകുന്നത് ഗണ്യമായി കുറഞ്ഞു. ഇതാണ് ഉല്‍പ്പാദനം കുറയാൻ പ്രധാന കാരണമായത്. കുരുമുളക് കൃഷി ചെയ്യുന്ന സ്ഥലത്തിൻറെ വിസ്തീർണത്തിലും സംസ്ഥാനത്ത് വലിയ കുറവുണ്ടായിട്ടുണ്ട്. 2014 ല്‍ 85,431 ഹെക്ടർ സ്ഥലത്ത് കുരുമുളക് കൃഷിയുണ്ടായിരുന്നു. കഴിഞ്ഞ വർഷമിത് 72,600 ഹെക്ടറായി കുറഞ്ഞു. ഇതോടൊപ്പം വിവിധ തരത്തിലുള്ള രോഗങ്ങളും കുരുമുളക് ചെടികള്‍ ഇല്ലാതാക്കിയെന്ന് കർഷകർ പറയുന്നു.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :15-04-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢കര്‍ഷകര്‍ക്ക് ഇത് കണ്ണീരില്‍ കുതിര്‍ന്ന വിഷു; നെല്ല് സൂക്ഷിക്കാൻ സംഭരണശാലകളായില്ല, വേനല്‍മഴ എത്തിയതോടെ കനത്ത നഷ്ടം*
തൃശ്ശൂർ: കാർഷിക വിളവെടുപ്പിന്റെ കൂടി ഉത്സവമാണ് വിഷു. എന്നാല്‍, നെല്‍ കർഷകർക്കിത് കണ്ണീരില്‍ കുതിർന്ന വിഷുവാണ്.
ഇത്തവണ നെല്‍പ്പാടങ്ങളില്‍ത്തന്നെ നെല്ല് സൂക്ഷിക്കുന്നതിനുള്ള സംഭരണ ശാലകള്‍ നിർമിക്കുന്ന പദ്ധതി നടപ്പായില്ല. ഇതോടെ കൊയ്‌ത നെല്ല് സൂക്ഷിക്കാനാകാതെ നെട്ടോട്ടമോടുകയാണ് കർഷകർ. വേനല്‍മഴ വർധിക്കുമ്ബോള്‍ നഷ്ടം വർധിക്കുന്നു. വില്‍ക്കുമ്ബോള്‍ ഈർപ്പത്തിന്റെ പേരില്‍ എട്ടുശതമാനം വരെ തൂക്കം കുറയ്‌ക്കുന്നു. പാടത്തുതന്നെ സംഭരണശാലകള്‍ ഒരുക്കുകയായിരുന്നെങ്കില്‍ ഇത്തരം ചൂഷണം ഒഴിവാക്കാമായിരുന്നെന്ന് കർഷകർ പറയുന്നു.
സൈലോ എന്ന ചെറുസംഭരണ സംവിധാനങ്ങള്‍ പാടങ്ങളില്‍ത്തന്നെ ഒരുക്കുമെന്നാണ് കൃഷിവകുപ്പ് പറഞ്ഞിരുന്നത്. തയ്യാറെടുപ്പുകള്‍ വകുപ്പ് വിപുലമായി നടത്തുകയും ചെയ്തിരുന്നു. ഓരോ ജില്ലയിലും എത്രസ്ഥലങ്ങളില്‍ ഇത്തരം സംഭരണശാലകള്‍ വേണമെന്ന കണക്കെടുപ്പും കൃഷിവകുപ്പ് നടത്തി. എന്നാല്‍ പിന്നീടൊരു നടപടിയും ഉണ്ടായില്ല. സിലിൻഡർ രൂപത്തിലുള്ള ലോഹനിർമിതമായ വലിയ പെട്ടികളാണ് സൈലോ. ഇന്ത്യയിലെ മറ്റുപല സംസ്ഥാനങ്ങളിലും ധാന്യങ്ങള്‍ സൂക്ഷിക്കാൻ ഇതുപയോഗിക്കുന്നുണ്ട്. മറ്റു സംഭരണമാർഗങ്ങള്‍ പ്രായോഗികമല്ലെന്നായിരുന്നു വിലയിരുത്തല്‍.
തണ്ണീർത്തട നിയമത്തിന് വിരുദ്ധമാകുമെന്നതിനാല്‍ കോണ്‍ക്രീറ്റ് സംഭരണശാലകള്‍ പാടങ്ങളില്‍ നിർമിക്കാനാകില്ല. നിലവില്‍ മിക്കകർഷകരും പാടത്തുതന്നെയാണ് നെല്ല് സൂക്ഷിക്കുന്നത്. പാടത്തുവെച്ചുതന്നെ വില്‍പ്പന നടത്താനുമാണ് ഇവർ ശ്രമിക്കുന്നത്. എന്നാല്‍ സർക്കാരിനുവേണ്ടി നെല്ല് സംഭരിക്കുന്ന മില്ലുകള്‍പോലും സമയത്തിന് എത്താറില്ല. പാടത്ത് ടാർപായ വിരിച്ചാണ് നെല്ല് സൂക്ഷിക്കുന്നത്. മുകളിലും ടാർപായ ഇടുമെങ്കിലും ചെറിയ ഒരു മഴവന്നാല്‍ പോലും നെല്ല് നനയുന്ന സ്ഥിതിയാണ്.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :15-04-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
