en
Feedback
EZZA LIVE®

EZZA LIVE®

Open in Telegram

ജോലി ഒഴിവുകൾ, സർക്കാർ അവസരങ്ങൾ, പൊതുവായ അറിവുകൾ, വിൽക്കുവാനും വാങ്ങുവാനും വേണ്ട സഹായം, അങ്ങിനെ മറ്റുള്ളവർക്ക് ഉപകാരപ്രദമാവുന്ന കാര്യങ്ങൾ അഡ്മിന് അയക്കാവുന്നതാണ്. കൂടാതെ ഓഫീസ് ഓഫറുകളും ലഭിക്കുന്നതാണ്.

Show more
2 664
Subscribers
No data24 hours
-67 days
-2430 days
Posts Archive
*📢യുജിസി നെറ്റ് 2025 ജൂണ്‍ സെഷൻ: അപേക്ഷ മേയ് ഏഴുവരെ* നിശ്ചിത വിഷയങ്ങളില്‍ ജൂനിയർ റിസർച്ച്‌ ഫെലോഷിപ്പ് (ജെആർഎഫ്) ലഭിക്കാനും അസിസ്റ്റൻറ് പ്രൊഫസർ നിയമനത്തിന് അപേക്ഷിക്കാനുമുള്ള അർഹതാനിർണയ പരീക്ഷയും പിഎച്ച്‌ഡി പ്രവേശനത്തിന് അപേക്ഷിക്കാനുമുള്ള യൂണിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മിഷൻ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (യുജിസി നെറ്റ്) 2025 ജൂണ്‍ സെഷന് നാഷണല്‍ ടെസ്റ്റിങ് ഏജൻസി (എൻടിഎ) അപേക്ഷ ക്ഷണിച്ചു. മൂന്നു കാറ്റഗറികള്‍ (i) ജെആർഎഫ് അവാർഡിനും അസിസ്റ്റൻ്റ് പ്രൊഫസർ നിയമനത്തിനും (കാറ്റഗറി 1) (ii) അസിസ്റ്റൻറ് പ്രൊഫസർ നിയമനത്തിനും പിഎച്ച്‌ഡി പ്രവേശനത്തിനും (കാറ്റഗറി 2) (iii) പിഎച്ച്‌ഡി പ്രവേശനത്തിനുമാത്രം (കാറ്റഗറി 3) ഇതില്‍ കാറ്റഗറി 1-ല്‍ അർഹത നേടുന്നവർക്ക് (ജെആർഎഫ്, അസിസ്റ്റൻറ് പ്രൊഫസർ നിയമനം) പിഎച്ച്‌ഡി പ്രവേശനത്തിന് അർഹതയുണ്ട്. യുജിസി വ്യവസ്ഥകള്‍/െറഗുലേഷൻസ് പ്രകാരമുള്ള ഇൻറർവ്യൂ ഉണ്ടാകും. കാറ്റഗറി 2-ല്‍ യോഗ്യത നേടുന്നവർക്ക്, ജെആർഎഫ് അർഹത ഉണ്ടാകില്ല. കാറ്റഗറി 3-ല്‍ യോഗ്യത നേടുന്നവർക്ക് ജെആർഎഫ് അർഹതയോ അസിസ്റ്റൻറ് പ്രൊഫസർ നിയമന അർഹതയോ ഉണ്ടാകില്ല. കാറ്റഗറി 2, 3 എന്നിവ പ്രകാരമുള്ള യുജിസി നെറ്റ് യോഗ്യത, പിഎച്ച്‌ഡി പ്രവേശനത്തിനായി സർവകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്ന പരീക്ഷകള്‍ക്കു പകരമുള്ള ഒരു പ്രവേശനപരീക്ഷയായി പരിഗണിക്കാവുന്നതാണ്. ഈ രണ്ടു കാറ്റഗറികളില്‍ യോഗ്യത നേടുന്നവരുടെ കാര്യത്തില്‍ പിഎച്ച്‌ഡി പ്രവേശന പ്രക്രിയയില്‍ റാങ്ക് പട്ടിക തയ്യാറാക്കുമ്ബോള്‍ നെറ്റില്‍ ലഭിച്ച മാർക്കിന് 70-ഉം യൂണിവേഴ്സിറ്റി/ഉന്നത വിദ്യാഭ്യാസസ്ഥാപനം നടത്തുന്ന ഇൻറർവ്യൂ/വൈവയ്ക്ക് ലഭിക്കുന്ന മാർക്കിന് 30-ഉം ശതമാനം വെയ്റ്റേജ് നല്‍കി, ഇവയുടെ സംയുക്ത മെറിറ്റ് കണക്കാക്കി റാങ്കിങ് നടത്തി പ്രവേശനത്തിനായി പരിഗണിക്കും. ഈ രണ്ട് വിഭാഗക്കാരുടെയും കാര്യത്തില്‍ പിഎച്ച്‌ഡി പ്രവേശനത്തിന് നെറ്റില്‍ ലഭിക്കുന്ന മാർക്കിന് യുജിസി നെറ്റ് ഫലപ്രഖ്യാപന തീയതി മുതല്‍ ഒരു വർഷത്തേക്ക് സാധുതയുണ്ടാകും.നെറ്റ് ഫലത്തില്‍ പെർസന്റൈല്‍ പരീക്ഷയില്‍ ലഭിച്ച മാർക്ക് (ഒന്നില്‍ കൂടുതല്‍ ഷിഫ്റ്റുകളില്‍ നടത്തിയതെങ്കില്‍ നോർമലൈസ്ഡ് മാർക്ക്) എന്നിവ ലഭ്യമാക്കുന്നതാണ്. കാറ്റഗറി 3-ല്‍ (പിഎച്ച്‌ഡി പ്രവേശനത്തിനുമാത്രം) യോഗ്യത നേടിയതായി പരിഗണിക്കേണ്ടവരുടെ എണ്ണം റിസല്‍ട്ട് കമ്മിറ്റി തീരുമാനിക്കും. ഫെലോഷിപ്പ്, റിക്രൂട്ട്മെന്റ് പട്ടികജാതി, മറ്റു പിന്നാക്ക, ഭിന്നശേഷി വിഭാഗങ്ങളിലെ വിദ്യാർഥികള്‍ക്കായുള്ള നാഷണല്‍ ഫെലോഷിപ്പ് തിരഞ്ഞെടുപ്പ് സോഷ്യല്‍ ജസ്റ്റിസ് ആൻഡ് എംപവർെമൻറ് മന്ത്രാലയം വഴിയായിരിക്കും നടത്തുന്നത്. പ്രസ്തുത ഫെലോഷിപ്പുകളില്‍ താത്പര്യമുള്ളവരും യുജിസി നെറ്റ് അഭിമുഖീകരിക്കണം. യുജിസി നെറ്റ് അപേക്ഷകരുടെ േഡറ്റാ, പിഎച്ച്‌ഡി പ്രവേശനത്തിന് ഉപയോഗിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും റിക്രൂട്ട്മെൻറ് പ്രക്രിയയില്‍ ഉപയോഗിക്കുന്നതിന് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും മറ്റ് ഏജൻസികള്‍ക്കും യുജിസി/എൻടിഎ ലഭ്യമാക്കിയേക്കും. വിഷയങ്ങള്‍ ചില ശാസ്ത്ര വിഷയങ്ങളൊഴിച്ചാല്‍ മുഖ്യമായും ശാസ്ത്ര ഇതര മേഖലകളിലെ വിഷയങ്ങള്‍ക്കാണ് (ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയൻസസ്, ഭാഷാ വിഷയങ്ങള്‍ മുതലായവ) നടത്തുന്നത്. മൊത്തം 85 വിഷയങ്ങളില്‍ പരീക്ഷ നടത്തും. പരീക്ഷ നടത്തുന്ന വിഷയങ്ങള്‍, ഓരോ വിഷയത്തിന്റെയും സിലബസ് എന്നിവ ugcnet.nta.ac.in ലെ ഇൻഫർമേഷൻ ബുള്ളറ്റിനില്‍ ഉണ്ട്.അർഹതാ വ്യവസ്ഥകള്‍ ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യല്‍ സയൻസ് വിഷയങ്ങളിലോ (ഭാഷാ വിഷയങ്ങള്‍ ഉള്‍െപ്പടെ), കംപ്യൂട്ടർ സയൻസ് ആൻഡ് ആപ്ലിക്കേഷൻസ്, ഇലക്‌ട്രോണിക് സയൻസ് തുടങ്ങിയ വിഷയങ്ങളിലോ 55 ശതമാനം മാർക്കോടെ (ഒബിസി- എൻസിഎല്‍/പട്ടിക/ഭിന്നശേഷി/തേഡ് ജൻഡർ വിഭാഗക്കാർക്ക് 50 ശതമാനം മാർക്ക്) മാസ്റ്റേഴ്സ് ബിരുദം/തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മാർക്ക് റൗണ്ടിങ് അനുവദനീയമല്ല പിജിക്ക് പഠിക്കുന്നവർ, യോഗ്യതാ കോഴ്സ് ഫൈനല്‍ വർഷ പരീക്ഷ അഭിമുഖീകരിച്ച്‌ ഫലം കാത്തിരിക്കുന്നവർ, യോഗ്യതാ കോഴ്സ് പരീക്ഷ വൈകിയവർ തുടങ്ങിയവർക്ക് വ്യവസ്ഥകള്‍ക്കു വിധേയമായി അപേക്ഷിക്കാം.ഇവർ ജെആർഎഫ്/അസിസ്റ്റൻറ് പ്രൊഫസർ അർഹത നേടിയതായി പരിഗണിക്കപ്പെടാൻ, നെറ്റ് ഫലം വന്ന് രണ്ട് വർഷത്തിനകവും പിഎച്ച്‌ഡി പ്രവേശനത്തിനെങ്കില്‍ നെറ്റ് ഫലം വന്ന് ഒരു വർഷത്തിനകവും യോഗ്യതാ പ്രോഗ്രാം നിശ്ചിത മാർക്കോടെ, ജയിച്ചിരിക്കണം. പിജി വിഷയത്തില്‍ നെറ്റ് അഭിമുഖീകരിക്കണം പിജി വിഷയത്തില്‍ പരീക്ഷ അഭിമുഖീകരിക്കണം. പിജി വിഷയം നെറ്റ് വിഷയങ്ങളുടെ പട്ടികയില്‍ ഇല്ലെങ്കില്‍, ബന്ധപ്പെട്ട മറ്റൊരു വിഷയത്തില്‍ അഭിമുഖീകരിക്കാം.മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലോ പോപ്പുലേഷൻ സ്റ്റഡീസ് സ്പെഷ്യലൈസേഷനോടെ ജ്യോഗ്രഫിയിലോ പിജി ഉള്ളവർക്ക് പോപ്പുലേഷൻ സ്റ്റഡീസില്‍ നെറ്റ് അഭിമുഖീകരിക്കാം.ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയൻസസ്, ഭാഷാ വിഷയങ്ങള്‍ എന്നിവയില്‍ മാസ്റ്റേഴ്സ് ബിരുദമുള്ളവർക്ക് വിമണ്‍ സ്റ്റഡീസ് നെറ്റ് അഭിമുഖീകരിക്കാം. പരീക്ഷാതീയതി, ഘടന

*📢ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റ്, ജാഗ്രത* തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കേരളത്തിന്റെ വികസന കുതിപ്പിന് കൂടുതല്‍ കരുത്ത്: വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :02-05-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢ചരിത്ര നിമിഷം ; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി* തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. വിഴിഞ്ഞം തുറമുഖത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതി കമ്മീഷൻ ചെയ്‌തത്. മലയാളത്തിലാണ് പ്രധാനമന്ത്രി സംസാരിച്ച്‌. പദ്ധതിയുടെ നേട്ടങ്ങളും സാധ്യതകളും ഉയർത്തിക്കാട്ടിയാണ് പ്രധാനമന്ത്രി സംസാരിച്ചത്. ഇനി രാജ്യത്തിന്റെ പണം രാജ്യത്തിനാണെന്നും പണം രാജ്യത്തിന് പുറത്തേക്ക് ഒഴുകില്ലെന്നും പറഞ്ഞ പ്രധാനമന്ത്രി, കേരളത്തിനും രാജ്യത്തിനും പുതിയ സാമ്ബത്തിക സ്ഥിരത നല്‍കുമെന്നും വ്യക്തമാക്കി. രാജ്യത്തിന്റെ തുറമുഖ നഗരങ്ങള്‍ വികസിത ഭാരത് സങ്കല്പത്തിന്റെ പ്രധാന കേന്ദ്രമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഞാൻ വിഴിഞ്ഞം തുറമുഖം കണ്ടു. ഇത്ര വലിയ തുറമുഖം അദാനി കേരളത്തില്‍ നിർമിച്ചതിന് ഗുജറാത്തുകാർ അദ്ദേഹത്തോട് പിണങ്ങുമെന്നും മോദി പ്രസംഗത്തില്‍ പറഞ്ഞു. ഗവർണർ രാജേന്ദ്ര അർലേകർ, മുഖ്യമന്ത്രി പിണറായി വിജയൻ, അദാനി ഗ്രൂപ് ചെയർമാൻ ഗൗതം അദാനി, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രി വിഎൻ വാസവൻ, എംപിമാരായ ശശി തരൂർ, ജോണ്‍ ബ്രിട്ടാസ്, എംഎല്‍എ എം വിൻസൻ്റ്, മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവർ പരിപാടിയില്‍ സംബന്ധിച്ചു. രാവിലെ ഹെലികോപ്റ്റർ മാർഗം തുറമുഖത്ത് എത്തിയ പ്രധാനമന്ത്രി, പദ്ധതി പ്രദേശം നടന്നുകണ്ട ശേഷമാണ് വേദിയിലേക്ക് എത്തിയത്. ഇവിടെ വച്ച്‌ വേദിയിലുണ്ടായിരുന്ന മന്ത്രിമാരെയും എംപിമാരെയും എംഎല്‍എമാരെയും കണ്ട അദ്ദേഹം, സദസിനെ അഭിവാദ്യം ചെയ്തു. ആർപ്പുവിളിച്ചാണ് സദസിലുണ്ടായിരുന്ന ബിജെപി പ്രവർത്തകർ അദ്ദേഹത്തെ സ്വീകരിച്ചത്. പിന്നീട് അദാനി ഗ്രൂപ് ചെയർമാൻ ഗൗതം അദാനി നേരിട്ടെത്തി പ്രധാനമന്ത്രിയെ പൊന്നാടയണിയിച്ചു. പരിപാടിക്ക് സ്വാഗതം ആശംസിച്ച്‌ സംസാരിച്ച തുറമുഖ വകുപ്പ് മന്ത്രി ഇടതുപക്ഷ സർക്കാരിൻ്റെ നേട്ടമാണ് വിഴിഞ്ഞം കമ്മീഷനിങ് എന്ന് പറഞ്ഞു. വിഴിഞ്ഞം പദ്ധതിക്ക് കേന്ദ്രം വായ്പയായി നല്‍കിയ വിജിഎഫ് ഫണ്ട് മാത്രമാണ് കേന്ദ്ര വിഹിതമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്ത്രി മോദിയെ വേദിയിലിരുത്തി കേന്ദ്രസർക്കാർ നിലപാടിനെതിരെ സംസാരിച്ചു. അധ്യക്ഷ പ്രസംഗത്തില്‍ പദ്ധതി സംസ്ഥാന സർക്കാരിൻ്റെ നേട്ടമെന്ന് പറഞ്ഞ അദ്ദേഹം, അങ്ങനെ അതും നമ്മള്‍ നേടി എന്ന് വ്യക്തമാക്കി. തൻ്റെ പ്രസംഗത്തില്‍ എവിടെയും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുറിച്ച്‌ പരാമർശിച്ചില്ല. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :02-05-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

ജൂണ്‍ 21 മുതല്‍ 30 വരെയുള്ള കാലയളവില്‍ കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (സിബിടി) ആയി പരീക്ഷ നടത്തും. മൂന്നു മണിക്കൂർ ദൈർഘ്യമുള്ള രണ്ടു പേപ്പറുകളുള്ള, ഇടവേള ഇല്ലാത്ത പരീക്ഷയാണ്. രണ്ടിലെയും ചോദ്യങ്ങള്‍ ഒബ്ജക്ടീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്സ് രീതിയിലായിരിക്കും.പേപ്പർ I, 100 മാർക്കിനും (50 ചോദ്യങ്ങള്‍), പേപ്പർ II 200 മാർക്കിനും (100 ചോദ്യങ്ങള്‍). എല്ലാ ചോദ്യങ്ങളും നിർബന്ധമാണ്. ശരിയുത്തരത്തിന് രണ്ടുമാർക്ക് വീതം കിട്ടും. തെറ്റായ ഉത്തരങ്ങള്‍ക്ക് നെഗറ്റീവ് മാർക്ക് രീതി ഇല്ല. പേപ്പർ I, ടീച്ചിങ്/റിസർച്ച്‌ അഭിരുചി വിലയിരുത്തുന്നതും പേപ്പർ II തിരഞ്ഞെടുത്ത വിഷയത്തിലെ വിജ്ഞാനം വിലയിരുത്തന്നതുമായിരിക്കും.കേരളത്തില്‍ എല്ലാ ജില്ലകളിലുമായി 17 പരീക്ഷാകേന്ദ്രങ്ങള്‍ ഉണ്ട്. അപേക്ഷ നല്‍കുമ്ബോള്‍ മുൻഗണന നിശ്ചയിച്ച്‌ നാല് പരീക്ഷാ കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കണം. റെക്കാഡഡ് സ്പോണ്‍സസ് ഡിസ്പ്ലേ, ആൻസർ കീ ചലഞ്ച്, മാർക്ക് നോർമലൈസേഷൻ, ഫലം തയ്യാറാക്കല്‍ തുടങ്ങിയവയുടെ വിശദാംശങ്ങള്‍ ഇൻഫർമേഷൻ ബ്രോഷറില്‍ വിശദീകരിച്ചിട്ടുണ്ട്. റാങ്കിങ്ങിനായി പരിഗണിക്കപ്പെടാൻരണ്ടു പേപ്പറും അഭിമുഖീകരിച്ചിരിക്കണം. രണ്ടിനും കൂടി 40 ശതമാനം മാർക്ക് (സംവരണ വിഭാഗക്കാർക്ക് മൊത്തം 35 ശതമാനം) നേടിയിരിക്കണം. അപേക്ഷ അപേക്ഷ മേയ് ഏഴിന് രാത്രി 11.59 വരെ ugcnet.nta.ac.in വഴി നല്‍കാം. അപേക്ഷയിലെ വിവിധ ഓപ്ഷനുകള്‍ പരിശോധിച്ച്‌ വേണ്ടത് തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.അപേക്ഷാഫീസ്: ജനറല്‍ -1150 രൂപ, ജനറല്‍- ഇഡബ്ല്യുഎസ്, ഒബിസി (എൻസിഎല്‍) -600 രൂപ, പട്ടിക/ഭിന്നശേഷി/തേഡ് ജൻഡർ വിഭാഗങ്ങള്‍ -325 രൂപ. ക്രഡിറ്റ്/ഡബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, യുപിഐ വഴി എട്ടിന് രാത്രി 11.59 വരെ അടയ്ക്കാം. അപേക്ഷയുടെ കണ്‍ഫർമേഷൻ പേജോ, അർഹത തെളിയിക്കുന്നതിലേക്കുള്ള ഏതെങ്കിലും രേഖയോ എവിടേക്കും അയയ്ക്കേണ്ടതില്ല. അപേക്ഷയില്‍ ഉണ്ടായേക്കാവുന്ന പിശകുകള്‍ ഓണ്‍ലൈനായി തിരുത്താൻ ഒൻപത് മുതല്‍ 10-ന് രാത്രി 11.59 വരെ സൗകര്യമുണ്ടാകും. വിവരങ്ങള്‍ക്ക്: www.nta.ac.inപരീക്ഷ ജൂണില്‍ നാലുവർഷ/എട്ട് സെമസ്റ്റർ ബാച്ച്‌ലർ ബിരുദമുള്ളവർക്ക് യുജിസി നെറ്റിന് അപേക്ഷിക്കാൻ ബിരുദ കോഴ്സില്‍ മൊത്തത്തില്‍ 75 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡ് വേണം. ഒബിസി-എൻസിഎല്‍/ഇഡബ്ല്യുഎസ്/പട്ടിക/ഭിന്നശേഷി/യുജിസി തീരുമാനപ്രകാരമുള്ള മറ്റ് വിഭാഗക്കാർ എന്നിവർക്ക് 70 ശതമാനം മാർക്ക് മതി. നാലു വർഷ/എട്ട് സെമസ്റ്റർ ബാച്ച്‌ലർ ബിരുദപ്രോഗ്രാമില്‍ അന്തിമ വർഷത്തില്‍/അന്തിമ സെമസ്റ്ററില്‍ പഠിക്കുന്നവർക്കും വ്യവസ്ഥകളോടെ അപേക്ഷിക്കാം. അവർ യോഗ്യതാ ബിരുദ കോഴ്സില്‍ മൊത്തത്തില്‍ 75/70 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡ് നേടി ബിരുദം നേടണം. ഇവരെ ജെആർഎഫിന്/പിഎച്ച്‌ഡി പ്രവേശനത്തിന് അർഹത നേടിയതായി പരിഗണിക്കപ്പെടാൻ ജെആർഎഫ് എങ്കില്‍ നെറ്റ് ഫലംവന്ന് രണ്ട് വർഷത്തിനകവും പിഎച്ച്‌ഡി പ്രവേശനത്തിനെങ്കില്‍ നെറ്റ് ഫലംവന്ന് ഒരു വർഷത്തിനകവും യുജിസി റെഗുലേഷൻസ് പ്രകാരമുള്ള അർഹത/യോഗ്യത നേടേണ്ടതുണ്ട്. അസിസ്റ്റൻറ് പ്രൊഫസർ നിയമനത്തിന് നാല് വർഷ/എട്ട് സെമസ്റ്റർ ബിരുദക്കാർക്ക് അർഹത ഉണ്ടാകില്ല.നാലുവർഷ ബിരുദക്കാർക്ക് അവരുടെ ബിരുദം ഏതു തന്നെയായാലും പിഎച്ച്‌ഡി പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിഷയമെടുത്ത് നെറ്റ് അഭിമുഖീകരിക്കാം. കോളേജ്/സർവകലാശാലാ/സ്ഥാപനതല അസിസ്റ്റൻ്റ് പ്രൊഫസർ തിരഞ്ഞെടുപ്പിനും നിയമനത്തിനുമുള്ള മിനിമം എലിജിബിലിറ്റി മാനദണ്ഡം നെറ്റ്/എസ്‌ഇടി (സെറ്റ്)/എസ്‌എല്‍ഇടി ആയിരിക്കും എന്ന വ്യവസ്ഥ തുടരും. ഇതിലെ ഇളവ് കാലാകാലങ്ങളിലെ യുജിസി െറഗുലേഷൻസ്, ഭേദഗതികള്‍ എന്നിവ പ്രകാരമായിരിക്കും. ചില വ്യവസ്ഥകള്‍ തൃപ്തിപ്പെടുത്തുന്നവർ/ചില യോഗ്യതകള്‍ ഉള്ളവർ എന്നിവർക്ക്, അസിസ്റ്റൻ്റ് പ്രൊഫസർ നിയമനത്തിന് നെറ്റ് യോഗ്യത നേടണമെന്ന വ്യവസ്ഥയില്‍ ഇളവു നല്‍കിയിട്ടുണ്ട്. പ്രായപരിധി ജെ.ആർ.എഫിന് ഉയർന്ന പ്രായപരിധിയുണ്ട്. 1.6.2025-ന് 30 വയസ്സ് കവിഞ്ഞിരിക്കരുത്. ചില സംവരണ വിഭാഗക്കാർക്കും വനിതകള്‍ക്കും ഗവേഷണ പരിചയമുള്ളവർക്കും അഞ്ചുവർഷംവരെ ഉയർന്ന പ്രായപരിധിയില്‍ ഇളവുലഭിക്കും. അസിസ്റ്റൻറ് പ്രൊഫസർ അർഹതയ്ക്കും പിഎച്ച്‌ഡി പ്രവേശനത്തിനും വേണ്ടി യുജിസി നെറ്റിന് അപേക്ഷിക്കാൻ ഉയർന്ന പ്രായപരിധിയില്ല. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :02-05-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢യുജിസി നെറ്റ് 2025 ജൂണ്‍ സെഷൻ: അപേക്ഷ മേയ് ഏഴുവരെ* നിശ്ചിത വിഷയങ്ങളില്‍ ജൂനിയർ റിസർച്ച്‌ ഫെലോഷിപ്പ് (ജെആർഎഫ്) ലഭിക്കാനും അസിസ്റ്റൻറ് പ്രൊഫസർ നിയമനത്തിന് അപേക്ഷിക്കാനുമുള്ള അർഹതാനിർണയ പരീക്ഷയും പിഎച്ച്‌ഡി പ്രവേശനത്തിന് അപേക്ഷിക്കാനുമുള്ള യൂണിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മിഷൻ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (യുജിസി നെറ്റ്) 2025 ജൂണ്‍ സെഷന് നാഷണല്‍ ടെസ്റ്റിങ് ഏജൻസി (എൻടിഎ) അപേക്ഷ ക്ഷണിച്ചു. മൂന്നു കാറ്റഗറികള്‍ (i) ജെആർഎഫ് അവാർഡിനും അസിസ്റ്റൻ്റ് പ്രൊഫസർ നിയമനത്തിനും (കാറ്റഗറി 1) (ii) അസിസ്റ്റൻറ് പ്രൊഫസർ നിയമനത്തിനും പിഎച്ച്‌ഡി പ്രവേശനത്തിനും (കാറ്റഗറി 2) (iii) പിഎച്ച്‌ഡി പ്രവേശനത്തിനുമാത്രം (കാറ്റഗറി 3) ഇതില്‍ കാറ്റഗറി 1-ല്‍ അർഹത നേടുന്നവർക്ക് (ജെആർഎഫ്, അസിസ്റ്റൻറ് പ്രൊഫസർ നിയമനം) പിഎച്ച്‌ഡി പ്രവേശനത്തിന് അർഹതയുണ്ട്. യുജിസി വ്യവസ്ഥകള്‍/െറഗുലേഷൻസ് പ്രകാരമുള്ള ഇൻറർവ്യൂ ഉണ്ടാകും. കാറ്റഗറി 2-ല്‍ യോഗ്യത നേടുന്നവർക്ക്, ജെആർഎഫ് അർഹത ഉണ്ടാകില്ല. കാറ്റഗറി 3-ല്‍ യോഗ്യത നേടുന്നവർക്ക് ജെആർഎഫ് അർഹതയോ അസിസ്റ്റൻറ് പ്രൊഫസർ നിയമന അർഹതയോ ഉണ്ടാകില്ല. കാറ്റഗറി 2, 3 എന്നിവ പ്രകാരമുള്ള യുജിസി നെറ്റ് യോഗ്യത, പിഎച്ച്‌ഡി പ്രവേശനത്തിനായി സർവകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്ന പരീക്ഷകള്‍ക്കു പകരമുള്ള ഒരു പ്രവേശനപരീക്ഷയായി പരിഗണിക്കാവുന്നതാണ്. ഈ രണ്ടു കാറ്റഗറികളില്‍ യോഗ്യത നേടുന്നവരുടെ കാര്യത്തില്‍ പിഎച്ച്‌ഡി പ്രവേശന പ്രക്രിയയില്‍ റാങ്ക് പട്ടിക തയ്യാറാക്കുമ്ബോള്‍ നെറ്റില്‍ ലഭിച്ച മാർക്കിന് 70-ഉം യൂണിവേഴ്സിറ്റി/ഉന്നത വിദ്യാഭ്യാസസ്ഥാപനം നടത്തുന്ന ഇൻറർവ്യൂ/വൈവയ്ക്ക് ലഭിക്കുന്ന മാർക്കിന് 30-ഉം ശതമാനം വെയ്റ്റേജ് നല്‍കി, ഇവയുടെ സംയുക്ത മെറിറ്റ് കണക്കാക്കി റാങ്കിങ് നടത്തി പ്രവേശനത്തിനായി പരിഗണിക്കും. ഈ രണ്ട് വിഭാഗക്കാരുടെയും കാര്യത്തില്‍ പിഎച്ച്‌ഡി പ്രവേശനത്തിന് നെറ്റില്‍ ലഭിക്കുന്ന മാർക്കിന് യുജിസി നെറ്റ് ഫലപ്രഖ്യാപന തീയതി മുതല്‍ ഒരു വർഷത്തേക്ക് സാധുതയുണ്ടാകും.നെറ്റ് ഫലത്തില്‍ പെർസന്റൈല്‍ പരീക്ഷയില്‍ ലഭിച്ച മാർക്ക് (ഒന്നില്‍ കൂടുതല്‍ ഷിഫ്റ്റുകളില്‍ നടത്തിയതെങ്കില്‍ നോർമലൈസ്ഡ് മാർക്ക്) എന്നിവ ലഭ്യമാക്കുന്നതാണ്. കാറ്റഗറി 3-ല്‍ (പിഎച്ച്‌ഡി പ്രവേശനത്തിനുമാത്രം) യോഗ്യത നേടിയതായി പരിഗണിക്കേണ്ടവരുടെ എണ്ണം റിസല്‍ട്ട് കമ്മിറ്റി തീരുമാനിക്കും. ഫെലോഷിപ്പ്, റിക്രൂട്ട്മെന്റ് പട്ടികജാതി, മറ്റു പിന്നാക്ക, ഭിന്നശേഷി വിഭാഗങ്ങളിലെ വിദ്യാർഥികള്‍ക്കായുള്ള നാഷണല്‍ ഫെലോഷിപ്പ് തിരഞ്ഞെടുപ്പ് സോഷ്യല്‍ ജസ്റ്റിസ് ആൻഡ് എംപവർെമൻറ് മന്ത്രാലയം വഴിയായിരിക്കും നടത്തുന്നത്. പ്രസ്തുത ഫെലോഷിപ്പുകളില്‍ താത്പര്യമുള്ളവരും യുജിസി നെറ്റ് അഭിമുഖീകരിക്കണം. യുജിസി നെറ്റ് അപേക്ഷകരുടെ േഡറ്റാ, പിഎച്ച്‌ഡി പ്രവേശനത്തിന് ഉപയോഗിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും റിക്രൂട്ട്മെൻറ് പ്രക്രിയയില്‍ ഉപയോഗിക്കുന്നതിന് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും മറ്റ് ഏജൻസികള്‍ക്കും യുജിസി/എൻടിഎ ലഭ്യമാക്കിയേക്കും. വിഷയങ്ങള്‍ ചില ശാസ്ത്ര വിഷയങ്ങളൊഴിച്ചാല്‍ മുഖ്യമായും ശാസ്ത്ര ഇതര മേഖലകളിലെ വിഷയങ്ങള്‍ക്കാണ് (ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയൻസസ്, ഭാഷാ വിഷയങ്ങള്‍ മുതലായവ) നടത്തുന്നത്. മൊത്തം 85 വിഷയങ്ങളില്‍ പരീക്ഷ നടത്തും. പരീക്ഷ നടത്തുന്ന വിഷയങ്ങള്‍, ഓരോ വിഷയത്തിന്റെയും സിലബസ് എന്നിവ ugcnet.nta.ac.in ലെ ഇൻഫർമേഷൻ ബുള്ളറ്റിനില്‍ ഉണ്ട്.അർഹതാ വ്യവസ്ഥകള്‍ ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യല്‍ സയൻസ് വിഷയങ്ങളിലോ (ഭാഷാ വിഷയങ്ങള്‍ ഉള്‍െപ്പടെ), കംപ്യൂട്ടർ സയൻസ് ആൻഡ് ആപ്ലിക്കേഷൻസ്, ഇലക്‌ട്രോണിക് സയൻസ് തുടങ്ങിയ വിഷയങ്ങളിലോ 55 ശതമാനം മാർക്കോടെ (ഒബിസി- എൻസിഎല്‍/പട്ടിക/ഭിന്നശേഷി/തേഡ് ജൻഡർ വിഭാഗക്കാർക്ക് 50 ശതമാനം മാർക്ക്) മാസ്റ്റേഴ്സ് ബിരുദം/തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മാർക്ക് റൗണ്ടിങ് അനുവദനീയമല്ല പിജിക്ക് പഠിക്കുന്നവർ, യോഗ്യതാ കോഴ്സ് ഫൈനല്‍ വർഷ പരീക്ഷ അഭിമുഖീകരിച്ച്‌ ഫലം കാത്തിരിക്കുന്നവർ, യോഗ്യതാ കോഴ്സ് പരീക്ഷ വൈകിയവർ തുടങ്ങിയവർക്ക് വ്യവസ്ഥകള്‍ക്കു വിധേയമായി അപേക്ഷിക്കാം.ഇവർ ജെആർഎഫ്/അസിസ്റ്റൻറ് പ്രൊഫസർ അർഹത നേടിയതായി പരിഗണിക്കപ്പെടാൻ, നെറ്റ് ഫലം വന്ന് രണ്ട് വർഷത്തിനകവും പിഎച്ച്‌ഡി പ്രവേശനത്തിനെങ്കില്‍ നെറ്റ് ഫലം വന്ന് ഒരു വർഷത്തിനകവും യോഗ്യതാ പ്രോഗ്രാം നിശ്ചിത മാർക്കോടെ, ജയിച്ചിരിക്കണം. പിജി വിഷയത്തില്‍ നെറ്റ് അഭിമുഖീകരിക്കണം പിജി വിഷയത്തില്‍ പരീക്ഷ അഭിമുഖീകരിക്കണം. പിജി വിഷയം നെറ്റ് വിഷയങ്ങളുടെ പട്ടികയില്‍ ഇല്ലെങ്കില്‍, ബന്ധപ്പെട്ട മറ്റൊരു വിഷയത്തില്‍ അഭിമുഖീകരിക്കാം.മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലോ പോപ്പുലേഷൻ സ്റ്റഡീസ് സ്പെഷ്യലൈസേഷനോടെ ജ്യോഗ്രഫിയിലോ പിജി ഉള്ളവർക്ക് പോപ്പുലേഷൻ സ്റ്റഡീസില്‍ നെറ്റ് അഭിമുഖീകരിക്കാം.ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയൻസസ്, ഭാഷാ വിഷയങ്ങള്‍ എന്നിവയില്‍ മാസ്റ്റേഴ്സ് ബിരുദമുള്ളവർക്ക് വിമണ്‍ സ്റ്റഡീസ് നെറ്റ് അഭിമുഖീകരിക്കാം. പരീക്ഷാതീയതി, ഘടന

*📢കെഡിആര്‍ബി റിക്രൂട്ട്‌മെന്റ് തീയതി നീട്ടി; 38 തസ്തികകളിലായി അഞ്ഞൂറിലധികം ഒഴിവുകള്‍* കേരള ദേവസ്വം ബോര്‍ഡ് (KDRB) 2025ലേ 38 ഒഴിവുകളിലേക്കുള്ള അപേക്ഷ തീയതി നീട്ടി. മെയ് 12ലേക്കാണ് നീട്ടിയത്. വിശദവിവരങ്ങള്‍ ചുവടെ. ഹെല്‍പ്പർ മുതല്‍ മെഡിക്കല്‍ ഓഫീസർ വരെയുള്ള തസ്തികകളിലാണ് ഒഴിവുകള്‍. മിനിമം ഏഴാം ക്ലാസ് മുതല്‍ യോഗ്യതയുള്ളവർക്ക് അവസരമുണ്ട്. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :29-04-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢നാലുവര്‍ഷ ബിരുദം; ക്രെഡിറ്റുകളുടെ എണ്ണത്തിലെ അന്തരം പ്രതിസന്ധിയാകുമെന്ന് ആശങ്ക* തിരുവനന്തപുരം: നാലുവർഷ ബിരുദ കോഴ്സ് പൂർത്തിയാക്കാൻ കേരളവും യു.ജി.സിയും നിശ്ചയിച്ച ക്രെഡിറ്റുകളുടെ എണ്ണത്തില്‍ അന്തരം. നാലുവർഷ കോഴ്സില്‍ മൂന്നാം വർഷത്തില്‍ നിലവിലുള്ള രീതിയില്‍ ത്രിവത്സര ബിരുദം നേടി പുറത്തുപോകാൻ യു.ജി.സി നിശ്ചയിച്ചത് 120 ക്രെഡിറ്റുകളാണെങ്കില്‍ കേരളത്തില്‍ ഇത് 133 ആണ്. നാലുവർഷ ഓണേഴ്സ്/ ഓണേഴ്സ് വിത്ത് റിസർച്ച്‌ ബിരുദം നേടാൻ യു.ജി.സി നിർദേശിച്ചത് 160 ക്രെഡിറ്റാണെങ്കില്‍ കേരളത്തില്‍ ഇത് 177 ആണ്. കേരളത്തില്‍ മൂന്നുവർഷ ബിരുദവും നാലുവർഷ ബിരുദവും നേടാൻ കുട്ടികള്‍ കൂടുതല്‍ ക്രെഡിറ്റ് ആർജിക്കണമെന്നതാണ് പ്രശ്നമായി ഉയർന്നുവരിക. യു.ജി.സി നിയോഗിച്ച വിദഗ്ധസമിതി സമർപ്പിച്ച നാഷനല്‍ ക്രെഡിറ്റ് ഫ്രെയിംവർക്ക് റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തി തയാറാക്കിയ റെഗുലേഷൻ ഏതാനും ദിവസങ്ങള്‍ക്കുമുമ്ബ് വിജ്ഞാപനം ചെയ്തിരുന്നു. കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ കരിക്കുലം ഫ്രെയിംവർക്ക് അടിസ്ഥാനപ്പെടുത്തിയാണ് നാലുവർഷ ബിരുദ കോഴ്സുകള്‍ക്കായുള്ള അടിസ്ഥാനരേഖ തയാറാക്കിയത്. ഇത് സംസ്ഥാനതലത്തിലും സർവകലാശാലതലത്തിലും ചർച്ച ചെയ്താണ് അന്തിമമാക്കിയത്. ക്രെഡിറ്റുകളുടെ എണ്ണത്തിലുള്ള വ്യത്യാസം വിദ്യാർഥികളുടെ ഉപരിപഠനത്തെ ബാധിക്കുമോ എന്നതടക്കമുള്ള ആശങ്കകളാണ് ഉയരുന്നത്. യു.ജി.സി റെഗുലേഷൻ പ്രകാരമുള്ള ക്രെഡിറ്റ് രീതിയില്‍ ബിരുദം പൂർത്തിയാക്കിവരുന്ന കുട്ടികള്‍ക്ക് കേരളത്തില്‍ പി.ജി പഠനത്തിന് ചേരാനാകുമോ എന്നതടക്കമുള്ള സാങ്കേതിക പ്രശ്നങ്ങള്‍ ഉയരും. നാലുവർഷ ഓണേഴ്സ് വിത്ത് റിസർച്ച്‌ ബിരുദം നേടുന്നവർക്ക് പി.ജി ഇല്ലാതെ നേരിട്ട് പിഎച്ച്‌.ഡിക്ക് ചേരാൻ പുതിയ കരിക്കുലം ഫ്രെയിംവർക്കില്‍ അനുമതിയുണ്ട്. 160 ക്രെഡിറ്റുമായി കേരളത്തിന് പുറത്തുനിന്ന് ഓണേഴ്സ് വിത്ത് റിസർച്ച്‌ ബിരുദം നേടിയ വിദ്യാർഥിക്ക് കേരളത്തില്‍ പിഎച്ച്‌.ഡിക്ക് ചേരാൻ കഴിയുമോ എന്നതില്‍ വ്യക്തത വരുത്തേണ്ടിവരും. കേരളത്തില്‍ ഓണേഴ്സ് വിത്ത് റിസർച്ച്‌ ബിരുദം നേടാൻ 177 ക്രെഡിറ്റ് ആർജിക്കണമെന്നതാണ് പ്രശ്നം. ക്രെഡിറ്റ് എന്നാല്‍... ഒരു വിദ്യാർഥിക്ക് ബിരുദം നേടാൻ എത്ര പഠനസമയം ആവശ്യമാണെന്ന് നിർണയിക്കാൻ ഉപയോഗിക്കുന്ന അളവുകോലാണ് ക്രെഡിറ്റ് മണിക്കൂർ. ഒരു ക്രെഡിറ്റ് ലഭിക്കാൻ വിദ്യാർഥി സെമസ്റ്ററില്‍ 15 മണിക്കൂർ ലെക്ചർ/ ക്ലാസില്‍ പങ്കെടുക്കുകയും 30 മണിക്കൂർ പഠനവുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങള്‍ ചെയ്യുകയും വേണം. ഒരു മണിക്കൂർ ലെക്ചർ/ ട്യൂട്ടോറിയല്‍ അല്ലെങ്കില്‍ രണ്ടു മണിക്കൂർ ലാബ് പ്രവർത്തനം/ പ്രായോഗിക പ്രവർത്തനം/ ഫീല്‍ഡ് വർക്ക് എന്നിവയടങ്ങുന്നതാണ് ക്രെഡിറ്റ് മണിക്കൂർ. പ്രതിസന്ധിയാകില്ല; ഉപരിപഠനത്തില്‍ തടസ്സമാകില്ല ക്രെഡിറ്റുകളുടെ എണ്ണത്തിലുള്ള അന്തരം പ്രതിസന്ധിയാകില്ലെന്നാണ് ഉന്നത വിദ്യാഭ്യാസവകുപ്പിന്‍റെ നിലപാട്. നാലുവർഷ ബിരുദ കോഴ്സിന് ദല്‍ഹി സർവകലാശാലയില്‍ 176 ക്രെഡിറ്റും മൂന്നുവർഷത്തിന് 132 ക്രെഡിറ്റും ആർജിക്കണം. ഇതിന് സമാനമായ രീതിയിലാണ് കേരളത്തിലും ക്രെഡിറ്റുകളുടെ എണ്ണം നിശ്ചയിച്ചത്. മറ്റ് പല സംസ്ഥാനങ്ങളിലും യു.ജി.സി നിർദേശിച്ചതിലധികം ക്രെഡിറ്റുകള്‍ ആർജിക്കണമെന്ന രീതിയിലാണ് പാഠ്യപദ്ധതി ചട്ടക്കൂട് തയാറാക്കിയിരിക്കുന്നത്. ബിരുദം നേടാൻ ആർജിക്കേണ്ട ക്രെഡിറ്റുകളുടെ മിനിമം എണ്ണമാണ് യു.ജി.സി നിർദേശിച്ചിരിക്കുന്നത്. കൂടുതല്‍ ക്രെഡിറ്റുകള്‍ നേടണമെന്നത് പഠനഭാരം വർധിപ്പിക്കില്ല. യു.ജി.സി മാനദണ്ഡപ്രകാരമുള്ള ബിരുദം നേടിവരുന്ന വിദ്യാർഥികള്‍ക്ക് കേരളത്തില്‍ ഉപരിപഠനത്തിന് ക്രെഡിറ്റ് എണ്ണത്തിലെ അന്തരം കാരണം തടസ്സമുണ്ടാകില്ലെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് അധികൃതർ വ്യക്തമാക്കി. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :29-04-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢കേരളത്തില്‍ കിലോയ്ക്ക് വില 3000 രൂപ: അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വ്യാജൻ വിപണി കീഴടക്കുന്നു* കിളിമാനൂർ: തേനീച്ച കർഷകർക്ക് ദുരിതം വിതച്ച്‌ വേനല്‍മഴ. ആദ്യമായിട്ടാണ് ഇത്രയും മോശം സീസണെന്ന് കർഷകർ പറയുന്നത്. സീസണ്‍ സമയമായിട്ടും ഭീമമായ നഷ്ടമാണ് ഇത്തവണത്തേത്. ഒരു പെട്ടിക്കുള്ളില്‍ നിന്ന് മുൻകാലങ്ങളില്‍ 12 കിലോ വരെ തേൻ ലഭിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ നാലായി കുറഞ്ഞു. വൻതേനാണ് കൂടുതലായും കൃഷി ചെയ്യുന്നത്. ഒരു കിലോ തേനിന്റെ വില 180, 200 രൂപയാണ്. മുൻകാലങ്ങളില്‍ 260 രൂപ വരെ ലഭിച്ചിരുന്നു. ചെറുതേൻ കിലോയ്ക്ക് 3000 രൂപയാണ് വില. കുറഞ്ഞ വിലയ്ക്ക് കർഷകരില്‍ നിന്ന് തേനെടുത്തശേഷം, അധിക വിലയ്ക്ക് വില്‍ക്കുന്ന ഇടനിലക്കാർ സജീവമാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഗുണമേന്മ കുറഞ്ഞതുമായ വ്യാജതേനുകളും വിപണി കീഴടക്കി. വില(കിലോയ്ക്ക്) വൻ തേനിന്........180 മുതല്‍200 വരെ ചെറുതേൻ..... 3000 രൂപ ചെലവേറും റബറിന്റെ തളിരില മൂപ്പിടുമ്ബോഴാണ് ഏറ്റവും കൂടുതല്‍ തേൻ ലഭിക്കുന്നത്. റബറിന് വില കുറഞ്ഞതോടെ മലയോരമേഖലയിലെ നിരവധി മരങ്ങള്‍ വെട്ടിമാറ്റി കൈത, മറ്റ് പച്ചക്കറി കൃഷികളിലേക്ക് തിരിഞ്ഞതും പ്രതിസന്ധിയായി. മഴക്കാലത്ത് തേനീച്ചയുടെ പരിപാലനം ചെലവേറിയതാണ്. ഒരു പെട്ടിക്ക് 200 ഗ്രാം പഞ്ചസാര വേണം. വർഷകാല സംഭരണത്തിനായി ഒരു കൂടിന് ഒന്നരകിലോയിലധികം പഞ്ചസാര വേണ്ടിവരും.  ഫലം കാണാതെ പരിശീലനവും റബർ ബോർഡ്, ഖാദി ബോർഡ്, ഹോർട്ടികോർപ്പ് തുടങ്ങിയവ തേനീച്ചകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി പരിശീലന പദ്ധതികള്‍ നടത്തുന്നുണ്ട്. എന്നാല്‍ പുതിയ തലമുറ മേഖലയിലേക്ക് എത്തുന്നത് കുറവാണ്. തേനീച്ചയുടെ കുത്ത്,പരിപാലനം,ചെലവ് തുടങ്ങിയവ വെല്ലുവിളി നിറഞ്ഞതാണ്. തേനില്‍ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങള്‍ കൂടുതലായി ഉത്പാദിപ്പിച്ചാല്‍ കർഷകർക്ക് വിപണി ലഭ്യമാകും. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :29-04-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ സെക്യൂരിറ്റി നിയമനം; 30995 രൂപ ശമ്ബളം; ഇപ്പോള്‍ അപേക്ഷിക്കാം* കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ് സെക്യൂരിറ്റി തസ്തികയില്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നു. കരാര്‍ അടിസ്ഥാനത്തിലാണ് ജോലിക്കാരെ ആവശ്യമുള്ളത്. താല്‍പര്യമുള്ളവര്‍ ഓണ്‍ലൈനായി മെയ് 04 വരെ അപേക്ഷിക്കാം. പത്താം ക്ലാസാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. തസ്തിക & ഒഴിവ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസര്‍ റിക്രൂട്ട്‌മെന്റ്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. പ്രായപരിധി 45 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 01.01.2025 അടിസ്ഥാനമാക്കി കണക്കാക്കും. യോഗ്യത പത്താം ക്ലാസ് വിജയിച്ചിരിക്കണം. നായിക് സുബേദാര്‍ അല്ലെങ്കില്‍ തത്തുല്യ പദവിയില്‍ താഴെ അല്ലാത്ത സൈനിക സേവനം ചെയ്തവരായിരിക്കണം. ശമ്ബളം തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 30995 രൂപ പ്രതിമാസം ശമ്ബളമായി ലഭിക്കും. അപേക്ഷ താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പോര്‍ട്ടലില്‍ നിന്ന് സെക്യൂരിറ്റി ജോബ് നോട്ടിഫിക്കേഷന്‍ തിരഞ്ഞെടുത്ത് വിശദമായ വായിച്ച്‌ നോക്കുക. ശേഷം ഓണ്‍ലൈനായി തന്നെ അപേക്ഷ പൂരിപ്പിക്കുക. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :26-04-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢വരയും അറിവുംചേര്‍ന്ന് ആഘോഷമാക്കി മാതൃഭൂമി വരമുറി ക്യാമ്ബ്* കോഴിക്കോട്: വരയും കളിയും പാട്ടുമെല്ലാമായി അഞ്ച് ദിവസം ആഘോഷമാക്കി കുട്ടികള്‍ 'വരമുറി'യില്‍ ഒന്നു ചേർന്നു. അവിടെ അവർ പുതിയലോകം കണ്ടു, അനുഭവിച്ചു. മെയ്ത്ര ആശുപത്രിയുടെ സഹകരണത്തോടെ മാതൃഭൂമി നടത്തിയ വരമുറി സീസണ്‍ 3 ചിത്രരചനാ ക്യാമ്ബാണ് കുട്ടികള്‍ക്ക് മനോഹരമായ അനുഭവങ്ങള്‍ സമ്മാനിച്ചത്. സമാപനദിവസം കുട്ടികളോട് സംവദിക്കാൻ മേയർ ഡോ. ബീനാഫിലിപ്പും അഭിഭാഷകനും എഴുത്തുകാരനുമായ വിക്ടർ ആന്റണി നൂണുമെത്തി. സ്വയംകണ്ടെത്താനുള്ള ഇടങ്ങളാണ് ഇത്തരം ക്യാമ്ബുകളെന്ന് സമാപനം ഉദ്ഘാടനം ചെയ്ത മേയർ പറഞ്ഞു. പുസ്തകങ്ങളെപ്പറ്റിയും വായനയെക്കുറിച്ചും വിക്ടർ ആന്റണി നൂണ്‍ പറഞ്ഞു. വായിക്കുന്ന കാര്യങ്ങളെങ്ങനെ ഓർത്തുവെക്കുമെന്നായി കുട്ടികളുടെ സംശയം. താത്പര്യത്തോടെ വായിച്ചാല്‍ സുഹൃത്തിനെ ഓർക്കുന്നതുപോലെ അതൊക്കെയും മനസ്സിലുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. പങ്കെടുത്തകുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും മെയ്ത്ര പ്രിവിലേജ് കാർഡ് നല്‍കി. ചിത്രംവരയും ക്ലേ മോഡലിങ്ങും ക്രാഫ്റ്റും മാജിക്കും അഭിനയവുമെല്ലാമായി സുന്ദരമായ വരമുറിയുടെ സമാപനദിവസവും ആട്ടവും പാട്ടുമെല്ലാമായി സജീവമായി. അരങ്ങ് കൊയിലാണ്ടിയിലെ സജീവന്റെ നേതൃത്വത്തില്‍ ആടാംപാടാം നാടൻപാട്ടിനൊപ്പം കുട്ടികളുംപാടി. ഡയറ്റ് പ്രിൻസിപ്പല്‍ യു. അബ്ദു നാസർ, വാനനിരീക്ഷകൻ സുരേന്ദ്രൻപുന്നശ്ശേരി തുടങ്ങിയവരും കുട്ടികളുമായി സംവദിക്കാനെത്തി. സമാപനസമ്മേളനത്തില്‍ മാതൃഭൂമി ന്യൂസ് എഡിറ്റർ എം.പി. സൂര്യദാസ് അധ്യക്ഷനായി. മെയ്ത്ര ആശുപത്രി ഹെഡ് മാർക്കറ്റിങ് പ്രവീണ്‍ പി. നായർ, മാതൃഭൂമി അസി. ജനറല്‍ മാനേജർമാരായ സി. മണികണ്ഠൻ, പി. സിന്ധു, ചീഫ് സബ് എഡിറ്റർ ശ്രീകാന്ത് കോട്ടക്കല്‍, സീനിയർ ഓഫീസർ മീഡിയ സൊല്യൂഷൻസ്- പ്രിന്റ് ആർ. നിജില്‍, ഓഫീസർ സോഷ്യല്‍ ഇനീഷ്യേറ്റീവ് പി. പ്രമോദ് കുമാർ എന്നിവർ സംസാരിച്ചു. കുട്ടികള്‍ക്കെല്ലാം വരമുറിയുടെ സർട്ടിഫിക്കറ്റും സമ്മാനവും കൈമാറി. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :26-04-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢കാണാതായ ഉത്തരക്കടലാസിന് മറ്റ് വിഷയങ്ങളുടെ ശരാശരി മാര്‍ക്ക്: ലോകായുക്ത ഉത്തരവിന് സ്റ്റേ* ലോകായുക്ത ഉത്തരവിനെതിരെ കേരള സർവകലാശാല നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഹരജിയില്‍ സർക്കാറിന്‍റെയടക്കം വിശദീകരണം തേടിയ കോടതി ലോകായുക്തയെ സമീപിച്ച വിദ്യാർഥിനിക്കും നോട്ടീസ് ഉത്തരവിട്ടു. ഹരജി വീണ്ടും പരിഗണിക്കുന്ന മെയ് 19 വരെയാണ് ലോകായുക്ത ഉത്തരവില്‍ തുടർ നടപടികള്‍ തടഞ്ഞിരിക്കുന്നത്. 71 വിദ്യാർഥികളില്‍ 65 പേർ പുനപ്പരീക്ഷ എഴുതി രണ്ടാം ദിവസം തന്നെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചിരുന്നുവെന്ന് സർവകലാശാല ചൂണ്ടിക്കാട്ടി. ഈ പരീക്ഷ എഴുതാൻ കഴിയാത്ത ആറു വിദ്യാർഥികള്‍ക്കായി വീണ്ടും നടത്തിയ പരീക്ഷയില്‍ രണ്ടു പേർ ഒഴികെയുള്ളവർ പരീക്ഷയെഴുതി. ഉത്തരക്കടലാസ് നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ ശരാശരി മാർക്ക് നല്‍കുന്നത് ദുരുപയോഗം ചെയ്യപ്പെടാനിടയുണ്ടെന്നും 10 വർഷമായി ഇത് അനുവദിക്കുന്നില്ലെന്നും അധികാര പരിധിയില്‍ വരാത്ത വിഷയത്തിലാണ് ലോകായുക്തയുടെ ഉത്തരവെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :26-04-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢വിവിധ കോഴ്‌സുകളിലേക്ക് സൗജന്യ പരിശീലനം നല്‍കുന്നു* തിരുവനന്തപുരം : പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ എറണാകുളം ആലുവ സബ് ജയില്‍ റോഡില്‍ പ്രവർത്തിക്കുന്ന ഗവണ്‍മെന്റ് പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററില്‍ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി പട്ടികവർഗ വിഭാഗ വിദ്യാർഥികള്‍ക്ക് മൂന്നു മാസം ദൈർഘ്യമുള്ള ഡാറ്റ എൻട്രി, ഡി.ടി.പി കമ്ബ്യൂട്ടർ കോഴ്സുകളുടെ സൗജന്യ പരിശീലനം മേയ് 17 ന് രാവിലെ 10 മണിക്ക് ആരംഭിക്കും. 18 നും 25 നും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. ഡിടിപി കോഴ്സിന് ഡാറ്റാ എൻട്രിയോ ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ് ലോവറോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. പരിശീലനത്തിന് തെരഞ്ഞെടുക്കുന്ന വിദ്യാർഥികള്‍ക്ക് നിയമാനുസൃതം സ്റ്റൈപ്പന്റ് ലഭിക്കും. താല്‍പര്യമുള്ളവർ ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകള്‍ സഹിതം മെയ് 15 വൈകിട്ട് 4.30 നു മുൻപ് ഓഫീസില്‍ അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫോമിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :24-04-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢മിനിമം മാര്‍ക്ക് ഈ വര്‍ഷം യുപി ക്ലാസുകളിലേക്കും -മന്ത്രി വി. ശിവൻകുട്ടി* തിരുവനന്തപുരം: എഴുത്തുപരീക്ഷകളിലെ മിനിമം മാർക്ക് അടുത്ത അധ്യയനവർഷംമുതല്‍ യുപി ക്ലാസുകളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. സ്കൂള്‍ പാഠപുസ്തകവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. മിനിമം മാർക്ക് എട്ടാംക്ലാസില്‍ വിജയകരമായി നടപ്പാക്കാനായെന്നും മന്ത്രി പറഞ്ഞു. മന്ത്രി ജി.ആർ. അനില്‍ അധ്യക്ഷനായി. ആന്റണി രാജു എംഎല്‍എ, നവകേരളം കർമപദ്ധതി കോഡിനേറ്റർ ടി.എൻ. സീമ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് എന്നിവർ സംസാരിച്ചു. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :24-04-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢ആരും വിശന്ന് കിടക്കില്ല, സര്‍ക്കാര്‍ ആശുപത്രിയുടെ നല്ല മാതൃക, ഒരുനേരം ആഹാരം നല്‍കുന്നത് നൂറ്റൻപത് പേര്‍ക്ക്* കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിയിലെ കിടപ്പുരോഗികള്‍ക്കും കൂട്ടിരിപ്പുകാർക്കുമുള്ള ഭക്ഷണവിതരണ പദ്ധതിക്കാവശ്യമായ പച്ചക്കറികളില്‍ ഒരു പങ്ക് ഇനി ആശുപത്രി കോമ്ബൗണ്ടില്‍ നിന്നുതന്നെ പറിച്ചെടുക്കാം. ഇതിനായി ഒരു പച്ചക്കറിത്തോട്ടം സജ്ജമാക്കിയിരിക്കുകയാണ് ആശുപത്രി അധികൃതർ. ഉപയോഗശൂന്യമായി കിടന്നിരുന്ന സ്ഥലമാണ് പച്ചക്കറിത്തോട്ടമായി രൂപപ്പെടുത്തിയത്. പലതരം പച്ചക്കറികള്‍ ആണ് കൃഷി ചെയ്തിരിക്കുന്നത്. പയറും തക്കാളിയും വെണ്ടക്കയും പച്ചമുളകുമെല്ലാം ഇവിടെനിന്നുതന്നെ ലഭിക്കും. വാരപ്പെട്ടി എൻ.എസ്.എസ്.ഹയർ സെക്കൻഡറി സ്‌കൂളിലെ 1982 ബാച്ചില്‍ എസ്.എസ്.എല്‍.സി. പഠിച്ചവരുടെ കൂട്ടായ്മയായ സൗഹൃദവും യു.എ.ഇ.ആസ്ഥാനമായ പ്രവാസി കൂട്ടായ്മ ആശ്രയവും ആണ് പച്ചക്കറിത്തോട്ടം സജ്ജമാക്കാൻ സഹായിച്ചത്. കൃഷി വകുപ്പും സഹകരിച്ചു. തോട്ടത്തിലെ വിളവെടുപ്പ് ആന്റണി ജോണ്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയർമാൻ കെ.കെ.ടോമി അദ്ധ്യക്ഷത വഹിച്ചു.സിന്ധു ഗണേശൻ, കെ.വി.തോമസ്, കെ.എ.നൗഷാദ്, പി.ആർ.ഉണ്ണികൃഷ്ണൻ, ജയിംസ് കോറമ്ബേല്‍, ഇ.വി.എബ്രാഹം, എം.കെ.സുരേഷ്, സി.ഐ.സതി തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു. വിശപ്പുരഹിത ആശുപത്രിക്ക് തുണയാകും കോതമംഗലം താലൂക്ക് ആശുപത്രിയിലെ കിടപ്പുരോഗികള്‍ക്കും കൂട്ടിരിപ്പുകാർക്കും എല്ലാദിവസവും ഉച്ചക്കും രാത്രിയും ഭക്ഷണം നല്‍കുന്ന പദ്ധതിയാണ് വിശപ്പ് രഹിത ആശുപത്രി പദ്ധതി. ഒരു നേരം നൂറ്റമ്ബതോളംപേർക്ക് ഭക്ഷണം നല്‍കുന്നുണ്ട്. ആശുപത്രിയുടെ അടുക്കളയില്‍ തന്നെയാണ് പാചകം. കോതമംഗലം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിവിധ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ആശുപത്രി കോമ്ബൗണ്ടിലെ പച്ചക്കറിത്തോട്ടം വിശപ്പുരഹിത ആശുപത്രിക്ക് തുണയാകുമെന്നാണ് പ്രതീക്ഷ. വിശപ്പുരഹിത ആശുപത്രി പദ്ധതി പത്ത് മാസമായി വിജയകരമായി നടപ്പാക്കുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ മറ്റൊരു പദ്ധതി പ്രകാരം ദിവസവും പ്രഭാതഭക്ഷണവും നല്‍കുന്നുണ്ട്. രോഗികള്‍ക്കും കൂട്ടിരിപ്പുകാർക്കും മൂന്നുനേരവും ആശുപത്രിയില്‍ നിന്നുതന്നെ ഭക്ഷണം നല്‍കാൻ കഴിയുന്നുണ്ട്. പച്ചക്കറി കൃഷി വിജയകരമായതോടെ കൂടുതല്‍ പോഷകസമ്ബുഷ്ടമായ ഭക്ഷണം നല്‍കാനാകുമെന്നാണ് കരുതുന്നത്. ഡോ.സാം പോള്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട്. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :24-04-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :24-04-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢പരിഷ്‌ക്കരിച്ച സ്‌കൂള്‍ പാഠപുസ്തക വിതരണം ; സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു* തിരുവനന്തപുരം : 2025-26 അധ്യയന വർഷത്തെ പരിഷ്‌ക്കരിച്ച സ്‌കൂള്‍ പാഠപുസ്തകങ്ങളുടെ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ ഡയറിക്കുറിപ്പുകള്‍ സമാഹരിച്ചു പ്രസിദ്ധീകരിച്ച 'കുരുന്നെഴുത്തുകള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു. ഒരുകാലത്ത് നഷ്ടകേന്ദ്രങ്ങള്‍ എന്ന് വിമർശിക്കപ്പെട്ടിരുന്ന പൊതുവിദ്യാലയങ്ങള്‍ ഇന്ന് കേരളത്തിലെ ഓരോ പൗരനും അഭിമാനകരമായ കേന്ദ്രങ്ങള്‍ ആയി മാറിയിരിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. കിഫ്ബി ഫണ്ടിംഗിന്റെ പിന്തുണയോടെ,സർക്കാരിന്റെ പ്രതിബദ്ധതയുള്ള ശ്രമങ്ങളിലൂടെ, പൊതുവിദ്യാലയങ്ങളുടെ, പ്രത്യേകിച്ച്‌ ഗ്രാമപ്രദേശങ്ങളിലെ വിദ്യാലയങ്ങളുടെ, അടിസ്ഥാന സൗകര്യങ്ങള്‍ നഗരങ്ങളിലെ സ്വകാര്യ, കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ നിലവാരത്തെ പോലും മറികടന്നുവെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ കേട്ടിട്ട് മാത്രമുള്ളതല്ല, സ്വന്തം ജീവിതത്തില്‍ അനുഭവിച്ചിട്ടുള്ള ഒരു പരിവർത്തനമാണിത്. നമ്മുടെ യാത്ര കെട്ടിടങ്ങളിലും സൗകര്യങ്ങളിലും മാത്രം ഒതുങ്ങുന്നില്ല. ഭൗതിക വികസനത്തോടൊപ്പം, അക്കാദമിക് ഉള്ളടക്കത്തിലും സമയബന്ധിതവും ദർശനാത്മകവുമായ പരിഷ്‌കാരങ്ങള്‍ ഉണ്ടായിട്ടുണ്ട്. പൊതുജനങ്ങളെ ഉള്‍പ്പെടുത്തി വിശാലമായ ചർച്ചകളിലൂടെ വികസിപ്പിച്ചെടുത്ത പാഠ്യപദ്ധതി ചട്ടക്കൂട് 2023, പങ്കാളിത്ത സമീപനത്തിന്റെ തിളക്കമാർന്ന ഉദാഹരണമാണെന്നു മന്ത്രി പറഞ്ഞു. ശാസ്ത്ര സാങ്കേതിക മേഖലയിലെ ഏറ്റവും പുതിയ പുരോഗതിക്കനുസൃതമായി പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ചു. എ.ഐ, റോബോട്ടിക്‌സ് എന്നിവയുടെ സംയോജനം ഉള്‍പ്പെടെയുള്ള നൂതന അധ്യാപന രീതികള്‍ സ്വീകരിച്ച്‌ അധ്യാപകർക്ക് ശരിയായ പരിശീലനം നല്‍കിവരുന്നുവെന്നും മന്ത്രി അറിയിച്ചു.2024-25 അധ്യയന വർഷത്തില്‍ 1, 3, 5, 7, 9 ക്ലാസുകള്‍ക്കായി പുതിയ പാഠപുസ്തകങ്ങള്‍ അവതരിപ്പിച്ചു. 2025-26 ല്‍, ഈ മാറ്റം 2, 4, 6, 8, 10 ക്ലാസുകളിലേക്കും വ്യാപിച്ചു. മൊത്തത്തില്‍, 443 പുതിയ പുസ്തകങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്, 3 കോടിയിലധികം പുസ്തകങ്ങള്‍ വിതരണം ചെയ്യാൻ തയ്യാറായിരിക്കുന്നു- സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സൂക്ഷ്മമായ ആസൂത്രണത്തിനും പ്രതിബദ്ധതയ്ക്കും ഇത് ഒരു തെളിവാണെന്നു മന്ത്രി പറഞ്ഞു. അതിലും ശ്രദ്ധേയമായ കാര്യം, 9-ാം ക്ലാസ് പരീക്ഷകള്‍ക്ക് തൊട്ടുപിന്നാലെയും വേനല്‍ക്കാല അവധിക്ക് മുമ്ബും പത്താം ക്ലാസ് പാഠപുസ്തകങ്ങള്‍ വിദ്യാർത്ഥികള്‍ക്ക് ലഭിച്ചുവെന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഓരോ കുട്ടിയും അവരുടെ ക്ലാസിനായി വിഭാവനം ചെയ്ത അക്കാദമിക് ലക്ഷ്യങ്ങള്‍ കൈവരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ, ഒരു സമഗ്രമായ ഗുണനിലവാരമുള്ള വിദ്യാഭ്യാസ പദ്ധതി ആരംഭിച്ചു. 8-ാം ക്ലാസിലെ വിദ്യാർത്ഥികള്‍ എല്ലാവിഷയത്തിലും കുറഞ്ഞത് 30 ശതമാനം സ്‌കോർ എന്ന അടിസ്ഥാന അക്കാദമിക് നിലവാരം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച്‌, ഓരോ കുട്ടിയെയും പിന്തുണയ്ക്കുന്നതിനും ഉയർത്തുന്നതിനുമായി ഒരു വിശാലമായ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്- മിനിമം മാനദണ്ഡങ്ങള്‍ പാലിക്കുക മാത്രമല്ല, പൂർണ മികവാണ് ലക്ഷ്യമിടുന്നതെന്നു മന്ത്രി പറഞ്ഞു. കുട്ടികള്‍ നേരിടുന്ന വൈകാരികവും മാനസികവുമായ വെല്ലുവിളികളും നമ്മള്‍ തിരിച്ചറിയുന്നു. ലഹരി ആസക്തിയും അക്രമവും വർദ്ധിച്ചുവരുന്ന ആശങ്കകളാണ്. സ്‌കൂളുകള്‍ ഉത്കണ്ഠയുടെ ഇടങ്ങളല്ല, സന്തോഷത്തിന്റെ ഇടങ്ങളായി മാറണം. ആകർഷകമായ കായിക പരിപാടികളും അർത്ഥവത്തായ വിദ്യാഭ്യാസ ഇടപെടലുകളും അവതരിപ്പിച്ചുകൊണ്ട് ഇത് പരിഹരിക്കാൻ സർക്കാർ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഈ സംയോജിത ശ്രമങ്ങള്‍ ഇതിനകം ഫലം കാണുന്നുണ്ട്. പൊതുവിദ്യാഭ്യാസ മന്ത്രി എന്ന നിലയില്‍ എഡിറ്റ് ചെയ്ത് തയ്യാറാക്കിയ "കുരുന്നെഴുത്തുകള്‍" എന്ന പുസ്തകത്തില്‍ സമാഹരിച്ച നമ്മുടെ ഒന്നാം ക്ലാസ് വിദ്യാർത്ഥികളുടെ രചനകള്‍ വളരെയധികം കാര്യങ്ങള്‍ സംസാരിക്കുന്നു. അത് പുതിയ തലമുറയുടെ ആത്മവിശ്വാസമുള്ള ശബ്ദങ്ങളാണ്. വിദ്യാകിരണം മിഷൻ പ്രസിദ്ധീകരിച്ച ഈ പുസ്തകം നമ്മുടെ കുട്ടികള്‍ക്കുള്ള അംഗീകാരമാണ്. ഇതിന് സംഭാവന നല്‍കിയ എല്ലാ കുട്ടികള്‍ക്കും,അവർക്ക് പ്രോത്സാഹനം നല്‍കിയ അധ്യാപകർക്കും മാതാപിതാക്കള്‍ക്കും മന്ത്രി അഭിനന്ദനങ്ങള്‍ അറിയിച്ചു. വിദ്യാർത്ഥികള്‍ക്ക് നല്ലൊരു അവധിക്കാലവും അധ്യയന വർഷവും മന്ത്രി ആശംസിച്ചു. വിദ്യാഭ്യാസവകുപ്പിന് അഭിമാനിക്കാൻ കഴിയും വിധത്തിലുള്ള പ്രവർത്തനാമാണ് കഴിഞ്ഞ വർഷങ്ങളിലും ഈ വർഷവും വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനില്‍ പറഞ്ഞു. കൃത്യമായി പുസ്തകങ്ങള്‍, യൂണിഫോം മറ്റു സൗകര്യങ്ങള്‍ ഒരുക്കാനുള്ള പരിശ്രമങ്ങള്‍ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്നിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

*📢അവധികളോട് അവധികള്‍, ജോലി നീങ്ങുന്നില്ല; ഇന്ത്യന്‍ ഉല്പാദനക്ഷമത കുറയുന്നത് അവധികള്‍ കാരണമെന്ന് സിഇഒ* ഇന്ത്യയിലെ അവധികളുടെ ബാഹുല്യത്തെ കുറിച്ചും ഉല്പാദനക്ഷമതയെക്കുറിച്ചും ഹൈരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്ബനിയുടെ സിഇഒ എഴുതിയ ലിങ്ക്ഡ്‌ഇന്‍ പോസ്റ്റ് ചര്‍ച്ചയാകുന്നു. ഇന്ത്യയിലെ പൊതുഅവധികളുടെ എണ്ണം ബിസിനസ് പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കുന്നുവെന്നും കാര്യക്ഷമതയെ ബാധിക്കുന്നുവെന്നുമാണ് ക്ലീന്റൂംസ് കണ്ടെയ്ന്‍മെന്റ്‌സ് സിഇഒ രവികുമാര്‍ തുമ്മലചര്‍ള പറഞ്ഞത്. വളരെയധികം അവധി ദിനങ്ങള്‍, ജോലി നീങ്ങുന്നില്ല! വാരാന്ത്യങ്ങള്‍ക്കൊപ്പം പൊതു, ഓപ്ഷണല്‍ അവധി ദിനങ്ങളുടെ അമിതഭാരവും പലപ്പോഴും ജോലി സ്തംഭിപ്പിക്കുന്നു. 2025 ഏപ്രിലില്‍ മാത്രം, ഞങ്ങള്‍ക്ക് 10+ അവധി ദിനങ്ങള്‍ ഉണ്ടായിരുന്നു, മിക്ക ഓഫീസുകളിലും ആഴ്ചകളായി ഫയലുകള്‍ നീങ്ങുന്നില്ല.' ഏപ്രിലിലെ അവധി ദിനങ്ങള്‍ പങ്കുവച്ചുകൊണ്ട് ഇന്ത്യയുടെ അവധിക്കാല കലണ്ടര്‍ പുനര്‍നിര്‍ണയിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയും തൊഴില്‍മന്ത്രാലയവും ഇക്കാര്യത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. 'ചൈന അറുപത് വര്‍ഷം മുന്നിലാണ്. കാരണം അവര്‍ സാമ്ബത്തിക വളര്‍ച്ചയ്ക്ക് പ്രധാന്യം നല്‍കുന്നു. ഇന്ത്യയില്‍, സുഗമമായ സംവിധാനങ്ങളും വേഗതയേറിയ പ്രക്രിയകളും തേടി നമ്മള്‍ പലപ്പോഴും വിദേശത്തേക്ക് കുടിയേറുന്നു. നമ്മുടെ അവധിക്കാല സംസ്‌കാരത്തെക്കുറിച്ച്‌ പുനര്‍വിചിന്തനം നടത്താനും മികച്ച സന്തുലിതാവസ്ഥ കൈവരിക്കാനുമുള്ള സമയം അതിക്രമിച്ചിരിക്കുകയാണ്.' രവികുമാര്‍ പറയുന്നു. എന്നാല്‍ രവികുമാറിന്റെ പോസ്റ്റ് കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ത്തിയത്. സിഇഒ ഓപ്ഷണല്‍ അവധി ദിനങ്ങളും വാരാന്ത്യങ്ങളും ഒരുമിച്ച്‌ ചേര്‍ത്തെന്നും യഥാര്‍ഥ പ്രവൃത്തി ദിവസങ്ങളുടെ എണ്ണം തെറ്റായി കരുതാന്‍ ഇത് കാരണമാകുമെന്നും പലരും ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ തൊഴില്‍-ജീവിത സന്തുലിതാവസ്ഥയുടെയും സാംസ്‌കാരിക വൈവിധ്യത്തിന്റെയും പ്രാധാന്യം അവഗണിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകളും പലരും പങ്കുവച്ചു. 'ഇന്ത്യയുടെ സാമ്ബത്തിക വളര്‍ച്ചയ്ക്കുള്ള പരിഹാരം ദീപാവലി, ഈദ്, ദുഃഖവെള്ളി എന്നിവ റദ്ദാക്കുന്നതാണോ. ഇമെയില്‍ മറുപടികള്‍ ലഭിക്കാത്തതാണ് നിങ്ങള്‍ക്ക് കൂടുതല്‍ അസ്വസ്ഥത ഉണ്ടാക്കുന്നത്. അവധി ദിവസങ്ങള്‍ കൊണ്ടല്ല, മോശം സംവിധാനങ്ങള്‍, ചുവപ്പുനാട, ജോലി = 24/7 എന്നീ കാരണങ്ങളാണ് ഉല്പാദനക്ഷമത കുറയ്ക്കുന്നത്. ഈസ്റ്റര്‍ ഒഴിവാക്കിക്കൊണ്ടല്ല ചൈന മുന്നോട്ട് പോയത്, അവര്‍ ലോജിസ്റ്റിക്‌സ്, സാങ്കേതികവിദ്യ, കാര്യക്ഷമത എന്നിവയില്‍ നിക്ഷേപിച്ചു. കലണ്ടറിനെ കുറ്റപ്പെടുത്തുന്നതിന് പകരം അത് പരീക്ഷിച്ചുനോക്കൂ.' ഒരു ലിങ്ക്ഡ്‌ഇന്‍ ഉപയോക്താവ് പ്രതികരിക്കുന്നു. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :22-04-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢ആഗ്രഹങ്ങള്‍ പങ്കിട്ട് മാര്‍പാപ്പയുടെ മരണപത്രം; ശവകുടീരത്തില്‍ ഫ്രാൻസിസ് എന്ന് മാത്രം മതി, പ്രത്യേക അലങ്കാരങ്ങള്‍ വേണ്ട* വത്തിക്കാൻ സിറ്റി: സ്നേഹത്തിനും സമാധാനത്തിനുമായി നിലകൊണ്ട ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം തീര്‍ത്ത വേദന ഒഴിയാതെ ലോകം. ഇതിനിടെ മാർപാപ്പയുടെ മരണപത്രം വത്തിക്കാൻ പുറത്തുവിട്ടു. അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിലായിരിക്കണമെന്നാണ് മാർപാപ്പ മരണപത്രത്തില്‍ പറയുന്നത്. സഭയുടെ സ്ഥാപകനെന്ന് വിശ്വസിക്കുന്ന ക്രിസ്തു ശിഷ്യൻ പത്രോസിൻ്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ് മുൻ മാർപാപ്പമാരില്‍ ഭൂരിഭാഗം പേരും അന്ത്യവിശ്രമം കൊള്ളുന്നത്. ശവകുടീരത്തില്‍ പ്രത്യേക അലങ്കാരങ്ങള്‍ പാടില്ലെന്നും ലാറ്റിൻ ഭാഷയില്‍ ഫ്രാൻസിസ് എന്ന് മാത്രം എഴുതിയാല്‍ മതിയെന്നും മാർപാപ്പയുടെ മരണപത്രത്തില്‍ പറയുന്നു. പതിനായിരക്കണക്കിന് വിശ്വാസികളാണ് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് ഇന്നലെ മുതല്‍ ഒഴുകിയെത്തുന്നത്. അവരെ സാക്ഷിയാക്കി രാത്രിയില്‍ നടന്ന സംസ്കാര ശുശ്രൂഷകള്‍ക്ക് കര്‍ദിനാള്‍ കെവിന്‍ ഫെരെലാണ് നേതൃത്വം നല്‍കിയത്. അതിനിടെ മാർപാപ്പയുടെ മരണകാരണം വ്യക്തമാക്കി വത്തിക്കാന്‍ വാർത്താക്കുറിപ്പ് പുറത്തിറക്കി. ഹൃദയസ്തംഭനവും പക്ഷാഘാതവുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് വത്തിക്കാന്‍ അറിയിച്ചു. ഇന്ന് വത്തിക്കാനില്‍ കര്‍ദിനാള്‍മാരുടെ യോഗം ചേരും. സംസ്കാരം അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കും. നാളെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ പൊതുദര്‍ശനം നടക്കും. ഇന്ത്യൻ സമയം തിങ്കളാഴ്ച രാവിലെ 11.05 നാണ് മാർപാപ്പ കാലം ചെയ്തത്. 88 വയസായിരുന്നു. ന്യുമോണിയ ബാധിതനായി 38 ദിവസം ആശുപത്രിയില്‍ കഴിഞ്ഞ അദ്ദേഹം കഴിഞ്ഞ മാസം 23നാണ് വസതിയിലേക്ക് തിരികെയെത്തിയത്. ബെനഡിക് പതിനാറാൻ മാർപാപ്പ സ്ഥാനം ഒഴിഞ്ഞപ്പോഴാണ് 2013 മാർച്ച്‌ 13ന് കത്തോലിക്കാ സഭയുടെ 266-ാമത് മാർപാപ്പയായി അദ്ദേഹം ചുമതല ഏറ്റത്. കത്തോലിക്ക സഭയെ നയിച്ച ആദ്യ ലാറ്റിനമേരിക്കക്കാരനായിരുന്നു അദ്ദേഹം. ഹോർഗേ മരിയോ ബര്‍ഗോളിയോ എന്നായിരുന്നു പേര്. മാർപാപ്പയായപ്പോള്‍ ഫ്രാൻസിസ് എന്ന പേര് സ്വീകരിച്ചു. കത്തോലിക്ക സഭയുടെ രണ്ടായിരത്തിലധികം വർഷത്തെ ചരിത്രത്തില്‍ ആദ്യമായണ് ഫ്രാൻസിസെന്ന പേര് ഒരു മാർപ്പാപ്പ സ്വീകരിച്ചത്. വത്തിക്കാന്‍ കൊട്ടാരം വേണ്ടെന്നുവെച്ച്‌ അതിഥിമന്ദിരത്തിലെ സാധാരണ മുറിയില്‍ താമസമാക്കി. ലോകത്തിലെ സ്വാധീനമുളള വ്യക്തിത്വങ്ങളിലൊരാളായി നിന്ന് ദരിദ്രർക്കും സ്ത്രീകള്‍ക്കും യുദ്ധങ്ങളിലെ ഇരകള്‍ക്കുമെല്ലാം വേണ്ടി വാദിച്ചു. യുദ്ധങ്ങളെ നന്മയും തിന്മയുമായി കാണരുതെന്ന് പറഞ്ഞ മാർപ്പാപ്പ യുദ്ധങ്ങള്‍ക്കെതിരെ നിലകൊണ്ടു. ചരിത്രപരമായ നിലപാടെടുത്തും സഭാസിംഹാസന്നത്തിന്‍റെ മൂല്യമെന്താണെന്ന് ലോകത്തോട് വിളിച്ച്‌ പറഞ്ഞതിന് ശേഷമാണ് അദ്ദേഹത്തിൻ്റെ വിയോഗം. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :22-04-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢World Irritable Bowel Syndrome Day: ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോമിനെ എങ്ങനെ തിരിച്ചറിയാം? ശ്രദ്ധിക്കേണ്ടവ* ഇന്ന് ഏപ്രില്‍ 19- ലോക ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം ദിനം. ദഹനവുമായി ബന്ധപ്പെട്ടതും മാനസികപിരിമുറുക്കത്തെ തുടര്‍ന്നുണ്ടാകുന്നതുമായ വയറിന്റെ പ്രശ്നങ്ങളെ ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം എന്ന് പറയുന്നു. ദഹനസംവിധാനത്തില്‍ വയറിന് താഴെ സ്ഥിതി ചെയ്യുന്ന അവയവങ്ങളാണ് ചെറുകുടലും വന്‍കുടലും. ഇവ രണ്ടും അടങ്ങുന്ന ഭാഗത്തെ ബവല്‍ എന്നാണ് വിളിക്കുന്നത്. ഈ ഭാഗത്തുണ്ടാകുന്ന പ്രശ്നങ്ങളെ ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം (ഐബിഎസ്‌) എന്ന് വിളിക്കുന്നു. ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോമിന്‍റെ ലക്ഷണങ്ങള്‍: വിട്ടുമാറാത്ത വയറുവേദന, വയറ്റിളക്കം, മലബന്ധം, മലവിസര്‍ജ്ജനത്തിലെ മാറ്റങ്ങള്‍ എന്നിവ ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോമിന്‍റെ ലക്ഷണങ്ങളാണ്. ആഹാരം കഴിച്ച്‌ അധികം കഴിയും മുൻപ് വയറ്റില്‍ ഇരമ്ബുന്ന അനുഭവം, വയറുവീർത്തുവരുക, വയറ്റില്‍ നിന്നു പോകണമെന്നു തോന്നുക അതായത് അടിക്കടി ടോയ്‌ലറ്റില്‍ പോകണമെന്ന തോന്നല്‍, ഓരോ തവണ ആഹാരം കഴിക്കുമ്ബോഴും ഇതേ ലക്ഷണങ്ങള്‍ ആവർത്തിക്കും. വയറിന് അസ്വസ്ഥതയും, ഗ്യാസ്, നെഞ്ചെരിച്ചില്‍, ദഹനക്കേട്, വിശപ്പില്ലായ്മ പോലെയുള്ള ദഹന പ്രശ്നങ്ങളും ഇതു മൂലം ഉണ്ടാകാം. രോഗ കാരണങ്ങള്‍: വയറില്‍ ലക്ഷക്കണക്കിന് നല്ല ബാക്ടീരിയകളും ചീത്ത ബാക്ടരീയകളും ഉണ്ട്. ഇവയിലുണ്ടാകുന്ന ചില മാറ്റങ്ങള്‍ ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോമിന് കാരണമാകും. ബാക്ടീരിയയോ വൈറസോ മൂലമുണ്ടാകുന്ന ഗ്യാസ്‌ട്രോഎന്റെറൈറ്റിസും ഐബിഎസിന് കാരണമാകാം. അതുപോലെ സ്ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദവും ഐബിഎസിന് കാരണമായേക്കാം. ചിലരുടെ ശരീരത്തിന് ചില ഭക്ഷണങ്ങള്‍ പിടിക്കില്ല. ഐബിഎസ് രോഗി തന്റെ ശരീരത്തിന് പിടിക്കാത്ത ഭക്ഷണങ്ങള്‍ കണ്ടെത്തി അവ ഒഴിവാക്കണം. ഐബിഎസിന് ചികിത്സയില്ലെങ്കിലും, ഭക്ഷണക്രമത്തിലെ മാറ്റങ്ങള്‍ ഉള്‍പ്പെടെയുള്ള ചില ജീവിതശൈലി മാറ്റങ്ങള്‍ രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ സഹായിക്കും. സ്ട്രെസ് കുറയ്ക്കുക, യോഗയും വ്യായാമവും പതിവാക്കുക, പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക, ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍, പ്രോബയോട്ടിക് ഭക്ഷണങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :19-04-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢IPL 2025: തലപ്പത്ത് തുടരാന്‍ ഡല്‍ഹി, മുന്നേറാന്‍ ജിടി, ടോസ് 3 മണിക്ക്* അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍. രണ്ട് ടീമുകളും പ്ലേ ഓഫ് സാധ്യത സജീവമാക്കി മുന്നോട്ട് പോകുന്ന ടീമുകളാണ്. ഡല്‍ഹി പോയിന്റ് പട്ടികയില്‍ തലപ്പത്താണ്. ആറ് മത്സത്തില്‍ അഞ്ചിലും ജയിച്ച അക്ഷര്‍ പട്ടേലും സംഘവും മുംബൈ ഇന്ത്യന്‍സിനോട് മാത്രമാണ് തോറ്റത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഗംഭീര പ്രകടനമാണ് ഡല്‍ഹി കാഴ്ചവെക്കുന്നത്. ബാറ്റിങ് നിരയില്‍ ജേക്ക് ഫ്രാസര്‍ മഗ്യൂര്‍ക്കിന്റെ മോശം ഫോമാണ് ടീമിന് ബാധ്യതയാവുന്നത്. കെ എല്‍ രാഹുല്‍ മധ്യ ഓവറുകളില്‍ അതിവേഗം റണ്‍സുയര്‍ത്തേണ്ടതായുണ്ട്. രാഹുലിന്റെ മെല്ലപ്പോക്ക് ബാറ്റിങ് ടീമിനെ ചെറുതായി പിന്നോട്ടടിക്കുന്നു. കരുണ്‍ നായര്‍ മിന്നും ഫോമില്‍ തുടരേണ്ടത് ഡല്‍ഹിയെ സംബന്ധിച്ച്‌ അത്യാവശ്യമാണ്. രാജസ്ഥാന്‍ റോയല്‍സിനെ സൂപ്പര്‍ ഓവറില്‍ തോല്‍പ്പിച്ചാണ് ഡല്‍ഹി ഗുജറാത്തിനെ നേരിടാനെത്തുന്നത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ മിന്നും ഫോം ഡല്‍ഹിയുടെ ആത്മവിശ്വാസമുയര്‍ത്തുന്നു. കുല്‍ദീപ് യാദവും വിക്കറ്റുകള്‍ നേടി മധ്യ ഓവറുകളില്‍ എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കുന്നു. അക്ഷര്‍ പട്ടേല്‍ ഫോമിലേക്കെത്തിയത് ഡല്‍ഹിക്ക് കൂടുതല്‍ കരുത്തു നല്‍കും. മറുവശത്ത് ഗുജറാത്തും മോശക്കാരല്ല. ശുബ്മാന്‍ ഗില്‍ നയിക്കുന്ന ഗുജറാത്തിന്റെ ടോപ് ഓഡറാണ് ടീമിന്റെ കരുത്ത്. ശുബ്മാന്‍ ഗില്ലും സായ് സുദര്‍ശനും ജോസ് ബട്‌ലറും ചേരുമ്ബോള്‍ ടീമിനത് അടിത്തറ പാകുന്നു. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ പേസാക്രമണവും മിന്നും ഫോമിലാണ്. റാഷിദ് ഖാന്‍ സ്പിന്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ ഫോമിലേക്കെത്താത്തത് ജിടിക്ക് അല്‍പ്പം തിരിച്ചടിയാണ്. രണ്ട് ടീമുകളും തുല്യ ശക്തികളായതിനാല്‍ പോരാട്ടം കടുക്കുമെന്നുറപ്പാണ്. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :19-04-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂