en
Feedback
EZZA LIVE®

EZZA LIVE®

Open in Telegram

ജോലി ഒഴിവുകൾ, സർക്കാർ അവസരങ്ങൾ, പൊതുവായ അറിവുകൾ, വിൽക്കുവാനും വാങ്ങുവാനും വേണ്ട സഹായം, അങ്ങിനെ മറ്റുള്ളവർക്ക് ഉപകാരപ്രദമാവുന്ന കാര്യങ്ങൾ അഡ്മിന് അയക്കാവുന്നതാണ്. കൂടാതെ ഓഫീസ് ഓഫറുകളും ലഭിക്കുന്നതാണ്.

Show more
2 664
Subscribers
No data24 hours
-67 days
-2430 days
Posts Archive
*📢ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം മണലില്‍ കണ്ടെത്തിയ സംഭവം ; ജീവനക്കാരെ വീണ്ടും ചോദ്യം ചെയ്യും* ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം മാറ്റിയ സംഭവത്തില്‍ അന്വേഷണം ജീവനക്കാരിലേക്ക്. സ്‌ട്രോങ്‌റൂമില്‍ സൂക്ഷിച്ചിരുന്ന 13പവന്‍ സ്വര്‍ണമാണ് മണലില്‍ കണ്ടെത്തിയത്. ഇതില്‍ സംശയിക്കുന്ന 8 ജീവനക്കാരെ ഫോര്‍ട്ട് പൊലീസ് ഇന്നലെ ചോദ്യം ചെയ്തു. ഇന്ന് വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വര്‍ണം നിലത്തിട്ട് മണലില്‍ കുഴിച്ചു മൂടാനുള്ള കാരണമെന്തെന്ന് വ്യക്തമായാല്‍ പൊലീസ് തുടര്‍ നടപടികളിലേക്ക് നീങ്ങും. രണ്ട് ദിവസം മുമ്ബാണ് ശ്രീകോവിലിന്റെ വാതില്‍ സ്വര്‍ണം പൂശാനായി പുറത്തെടുത്ത സ്വര്‍ണതകിട് കാണാതായത്. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :13-05-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢ഇന്ന് ഇന്ത്യയിലെ 6 സ്ഥലങ്ങളിലേയ്ക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി ഇൻഡിഗോ; കാരണം വ്യക്തമാക്കി വിമാന കമ്ബനി* ദില്ലി: ഇന്ന് 6 സ്ഥലങ്ങളിലേയ്ക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി ഇൻഡിഗോ. ജമ്മു, അമൃത്സർ, ചണ്ഡീഗഡ്, ലേ, ശ്രീനഗർ, രാജ്കോട്ട് വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഇന്ത്യ - പാകിസ്ഥാൻ സംഘര്‍ഷങ്ങളുടെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ കണക്കിലെടുത്താണ് തീരുമാനമെന്ന് ഇൻഡിഗോ എയർലൈൻസ് അറിയിച്ചു. 'ഏറ്റവും പുതിയ സംഭവവികാസങ്ങളുടെ വെളിച്ചത്തിലും നിങ്ങളുടെ സുരക്ഷയ്ക്ക് ഞങ്ങള്‍ മുൻഗണന നല്‍കുന്നതിനാലും ജമ്മു, അമൃത്സർ, ചണ്ഡീഗഡ്, ലേ, ശ്രീനഗർ, രാജ്കോട്ട് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ മെയ് 13-ന് റദ്ദാക്കിയിരിക്കുന്നു'. എന്ന് ഇൻഡിഗോ എക്‌സില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു. 'ഈ തീരുമാനം നിങ്ങളുടെ യാത്രാ പദ്ധതികളെ എങ്ങനെ തടസ്സപ്പെടുത്തുമെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു, നിങ്ങള്‍ക്ക് ഉണ്ടായ അസൗകര്യത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു. ഞങ്ങളുടെ ടീമുകള്‍ സ്ഥിതിഗതികള്‍ സജീവമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, കൂടുതല്‍ അപ്‌ഡേറ്റുകള്‍ ഉടൻ തന്നെ നിങ്ങളെ അറിയിക്കും. വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്ബ്, ദയവായി ഞങ്ങളുടെ വെബ്‌സൈറ്റിലോ ആപ്പിലോ നിങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കുക. നിങ്ങള്‍ക്ക് സഹായം ആവശ്യമുണ്ടെങ്കില്‍ ഞങ്ങളെ എപ്പോള്‍ വേണമെങ്കിലും ബന്ധപ്പെടാവുന്നതാണ്. നിങ്ങളെ സഹായിക്കാൻ ഞങ്ങള്‍ എപ്പോഴും തയ്യാറാണ്'. ഇൻഡിഗോ പ്രസ്താവനയില്‍ വ്യക്തമാക്കി. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :13-05-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് പടിയിറങ്ങും; ജസ്റ്റിസ് ബി.ആര്‍. ഗവായ് നാളെ ചുമതലയേല്‍ക്കും* ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ 51-ാം ചീഫ് ജസ്റ്റിസായ സഞ്ജീവ് ഖന്ന ചൊവ്വാഴ്ച പടിയിറങ്ങും. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ പിൻഗാമിയായി കഴിഞ്ഞ നവംബർ 11-ന് ചുമതലയേറ്റ ജസ്റ്റിസ് ഖന്ന, തന്റെ ആറുമാസത്തെ കാലയളവില്‍ ഒട്ടേറെ സുപ്രധാനകേസുകള്‍ കൈകാര്യംചെയ്തിരുന്നു അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.ആർ. ഗവായ് ബുധനാഴ്ച ചുമതലയേല്‍ക്കും. ആരാധനാസ്ഥലനിയമം, വഖഫ് ഭേദഗതി നിയമം തുങ്ങിയവ ചോദ്യംചെയ്യുന്ന ഹർജികള്‍ ജസ്റ്റിസ് ഖന്നയുടെ ബെഞ്ചിനുമുന്നിലായിരുന്നു. ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് യശ്വന്ത് വർമയെ ഇംപീച്ച്‌ ചെയ്യാനുള്ള ശുപാർശകൂടി നല്‍കിയാണ് ജസ്റ്റിസ് ഖന്ന പടിയിറങ്ങുന്നതെന്നാണു കരുതുന്നത്. ജസ്റ്റിസ് വർമയെ ഡല്‍ഹി ഹൈക്കോടതിയില്‍നിന്ന് അലഹാബാദിലേക്ക് സ്ഥലംമാറ്റിയശേഷം ജുഡീഷ്യല്‍ ജോലികളില്‍നിന്ന് മാറ്റിനിർത്തിയിരുന്നു. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിക്കുന്നത് ശരിവെക്കല്‍, തിരഞ്ഞെടുപ്പ് ബോണ്ട് റദ്ദാക്കല്‍, കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയത് ശരിവെക്കല്‍ തുടങ്ങിയ വിധികളെഴുതിയത് ജസ്റ്റിസ് ഖന്ന ഉള്‍പ്പെട്ട ബെഞ്ചാണ്. ഡല്‍ഹി മദ്യനയക്കേസില്‍ മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്‌രിവാളിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടക്കാലജാമ്യമനുവദിച്ചത് ജസ്റ്റിസ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ്. ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ദേവ്‌രാജ് ഖന്നയുടെയും ഡല്‍ഹി സർവകലാശാലയില്‍ ലക്ചററായിരുന്ന സരോജ് ഖന്നയുടെയും മകനാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന. പ്രമാദമായ കേശവാനന്ദഭാരതി കേസിലുള്‍പ്പെടെ വിധിപറഞ്ഞ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് എച്ച്‌.ആർ. ഖന്നയുടെ മരുമകൻകൂടിയാണ് അദ്ദേഹം. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :13-05-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢എസ്‌എസ്‌എല്‍സി പരീക്ഷാഫലം ഇന്ന്; മൊബൈല്‍ ആപ്പിലും വെബ്‌സൈറ്റുകളിലും ഫലമറിയാം* 2025 ലെ എസ്.എസ്.എല്‍.സി പരീക്ഷാഫലപ്രഖ്യാപനം ഇന്ന്. വൈകിട്ട് മൂന്നു മണിക്ക് വിദ്യഭ്യാസമന്ത്രി വി. ശിവന്‍കുട്ടി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ഫലം പ്രഖ്യാപിക്കും. ടി.എച്ച്‌.എസ്.എല്‍.സി, ടി.എച്ച്‌.എസ്.എല്‍.സി (ഹിയറിങ് ഇംപയേഡ്) , എസ്.എസ്.എല്‍.സി (ഹിയറിങ് ഇംപയേഡ്) എന്നീ പരീക്ഷകലുടെ ഫലവും പ്രഖ്യാപിക്കും. വൈകിട്ട് നാലു മണി മുതല്‍ പിആര്‍ഡി ലൈവ് (പിആര്‍ഡി ലൈവ് ) മൊബൈല്‍ ആപ്പിലും വെബ്‌സൈറ്റുകളിലും ഫലം അറിയാനാകും . സംസ്ഥാനത്ത് 2964 കേന്ദ്രങ്ങളിലായി 4,26,697 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. കഴിഞ്ഞ വര്‍ഷം 99.69 ശതമാനമായിരുന്നു എസ്‌എസ്‌എല്‍സിയിലെ വിജയം. വിദ്യാഭ്യാസ മന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ ഔദ്യോഗിക സൈറ്റുകളില്‍ എസ്‌എസ്‌എല്‍സി ഫലം ലഭ്യമാകും. ഫലപ്രഖ്യാപനത്തിന് ശേഷം വൈകിട്ട് നാല് മണി മുതല്‍ എസ്‌എസ്‌എല്‍സി പരീക്ഷാഫലം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മൊബൈല്‍ ആപ്പിലും താഴെപ്പറയുന്ന വെബ് സൈറ്റുകളിലും ലഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :09-05-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢ആരോഗ്യകേരളം.. സന്തുഷ്ട കേരളം; വിനോദസഞ്ചാരത്തില്‍ പുതുവഴി കാട്ടി വിദഗ്ധര്‍* തിരുവനന്തപുരം: ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ രണ്ടാംദിവസം ആരോഗ്യവും സുഖചികിത്സയും ചര്‍ച്ച ചെയ്ത് വിദഗ്ധര്‍. കേരളത്തിന്റെ വിനോദസഞ്ചാരമേഖലയുടെ കുതിപ്പിന് പുതുവഴി കാട്ടുകയായിരുന്നു ആരോഗ്യ ടൂറിസം സെമിനാര്‍. അന്താരാഷ്‌ട്ര നിലവാരമുള്ള ചികിത്സ ഏറ്റവും കുറഞ്ഞ ചെലവില്‍ ലഭിക്കുന്ന സ്ഥലം എന്ന നിലയില്‍ കേരളത്തിന് വലിയ സാധ്യതകളുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ അനന്തപുരി ഹോസ്പിറ്റല്‍സ് ആന്‍ഡ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ ഡോ.എ. മാര്‍ത്താണ്ഡപിള്ള പറഞ്ഞു. സര്‍ക്കാരും സ്വകാര്യ സംരംഭകരും കൈകോര്‍ത്താല്‍ കേരളത്തെ ആരോഗ്യവിനോദസഞ്ചാര മേഖലയിലെ ലോകോത്തര കേന്ദ്രമായി മാറ്റിയെടുക്കാനാകും. ചികിത്സയ്‌ക്കായി കൂടുതല്‍ വിദേശികളെ കേരളത്തിലേക്ക് എത്തിച്ചാല്‍ സ്വദേശികളുടെ ചികിത്സാച്ചെലവ് കുറക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു. മറ്റു രാജ്യങ്ങളിലേതിന്റെ പത്ത് ശതമാനമാണ് കേരളത്തിലെ ചികിത്സാച്ചെലവ്. ഇംഗ്ലണ്ടില്‍ ഒരു ഹൃദയ ശസ്ത്രക്രിയയ്‌ക്ക് ഒരു വര്‍ഷം കാത്തിരിക്കേണ്ടിവരും, വൃക്ക മാറ്റിവയ്‌ക്കാന്‍ ചിലപ്പോള്‍ അഞ്ച് വര്‍ഷംവരെ കാത്തിരിക്കേണ്ടിവരും എന്നാല്‍ കേരളത്തില്‍ രോഗം സ്ഥിരീകരിച്ചാല്‍ പരമാവധി അടുത്ത ദിവസം അവ ചെയ്യാനാവും. റോബോട്ടിക് ശസ്ത്രക്രിയ വരെ ഇവിടെ സാധ്യമാണ്. ഇന്ന് ശ്രീലങ്ക, മാലിദ്വീപ്, മൗറീഷ്യസ്, മിഡില്‍ ഈസ്റ്റ്,അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് ചികിത്സയ്‌ക്കായി കേരളത്തില്‍ ആളുകളെത്തുന്നുന്നുണ്ട്. ഇത്് വര്‍ധിച്ചാല്‍ 2026ല്‍ 1200 ബില്ല്യന്‍ ഡോളര്‍ ഇവിടെ വരുമാനമായെത്തും. ഇതിനായി മികച്ച, ചെലവ് കുറഞ്ഞ വിമാന യാത്രാസൗകര്യങ്ങളൊരുക്കണം, എംബസി തലത്തില്‍ ഹെല്‍ത്ത് ഹെല്‍പ്പ് ഡസ്‌ക് ആരംഭിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഉദയസമുദ്ര മാനേജിങ് ഡയറക്ടര്‍ എസ്. രാജശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സോമതീരം ആയുര്‍വേദ ബീച്ച്‌ റിസോര്‍ട്ട് സിഎംഡി ബേബി മാത്യു, നിംസ് മെഡിസിറ്റി എംഡി എം.എസ്. ഫൈസല്‍ഖാന്‍, പങ്കജകസ്തൂരി മാനേജിങ് ഡയറക്ടര്‍ ഡോ.ജെ. ഹരീന്ദ്രന്‍ നായര്‍, ഇന്‍ഡിമസി ഹീലിങ് വില്ലേജ് മാനേജിങ് ഡയറക്ടര്‍ ഗുരുജി യോഗി ശിവന്‍. കമല ദന്തല്‍ ചീഫ് സര്‍ജന്‍ ഡോ. സെജിന്‍ ചന്ദ്രന്‍, ശിവാനന്ദ യോഗ വേദാന്ത ധന്വന്തരി ആശ്രമം ഡയറക്ടര്‍ഡോ. നടരാജ്, കേരള ഇന്‍സ്റ്റിറ്റിയൂൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസ് അസി. പ്രൊഫ. ഡോ. പി. കെ. ഹരികൃഷ്ണന്‍, ഓര്‍ഗനൈസിങ് കമ്മറ്റി കോ ഓര്‍ഡിനേറ്റര്‍ കെ.വി.രാജേന്ദ്രന്‍എന്നിവര്‍ സംസാരിച്ചു. സിട്രിന്‍ ഹോസ്പിറ്റാലിറ്റി എംഡി പ്രസാദ് മാഞ്ഞാലി മോഡറേറ്ററായി. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :09-05-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢ഏറ്റവും എളുപ്പം നട്ടുവളര്‍ത്താം, ആവശ്യക്കാരും കൂടുതല്‍, നാല്പത് സെന്റിലെ വിജയഗാഥ,* കുളത്തൂർ: കറിവേപ്പില കൃഷിയില്‍ വിജയഗാഥ തീർത്ത് കോലത്തുകര മോഹനൻ.ശ്രീനാരായണ ഗുരുദേവ ഭക്തനും പ്രഭാഷകനുമായ കോലത്തുകര മോഹനനാണ് കറിവേപ്പില കൃഷിയില്‍ നൂറുമേനി നേട്ടവുമായി ചരിത്രം കുറിക്കുന്നത്. തെറ്റിയാർ തോടിന്റെ കരയിലെ നാല്പത് സെന്റ് പുരയിടത്തിലാണ് കറിവേപ്പില കൃഷി.ദിനംപ്രതി നിരവധി കച്ചവടക്കാരാണ് ഇവിടെ വന്ന് കറിവേപ്പില വാങ്ങിപ്പോകുന്നത്.വിവാഹ കാറ്ററിംഗ് സംഘങ്ങളും കറിവേപ്പില വാങ്ങാനെത്തുന്നുണ്ട്. പരമ്ബരാഗത രീതിയില്‍ ജൈവ വളങ്ങളും ജൈവ കമ്ബാേസ്റ്റുകളും ഉപയോഗിച്ചാണ് കൃഷി.വിത്ത് മുളപ്പിച്ച്‌ തൈ നടുന്നതിന് പകരം,കറിവേപ്പില ചെടിയുടെ വേരുകളില്‍ നിന്ന് പൊട്ടിവരുന്ന മുളകളാണ് നടാൻ ഉപയോഗിക്കുന്നത്. നാല് മീറ്റർ ഇടവിട്ട് കുഴികളെടുത്ത് ഒന്നര അടിതാഴ്ചയില്‍ ജൈവവളം നിറച്ചാണ് തൈകള്‍ നടുന്നത്. ഒരു മീറ്റർ വളർന്ന് കഴിഞ്ഞാല്‍ മാത്രമേ ഇല ഒടിക്കൂ. അങ്ങനെ ഒടിച്ചാല്‍ ആ ഭാഗത്ത് നിന്ന് നിറച്ച്‌ ഇലകളോടെ പുതിയ ശിഖരങ്ങളുണ്ടാകും.കറിവേപ്പിലയ്ക്ക് മറ്റ് പച്ചക്കറികളെപ്പോലെ വില കിട്ടാറില്ലെങ്കിലും,നല്ല ഗുണമേന്മയുള്ള കറിവേപ്പില ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ആത്മസംതൃപ്തിയാണ് വലുതെന്ന് കോലത്തുകര മോഹനൻ പറയുന്നു.പ്രതിരോധ ശേഷിയുംലുക്കീമിയ,പ്രോസ്റ്റേറ്റ് ക്യാൻസർ എന്നിവയെ ചെറുക്കാനും ഡയബറ്റിക്,കൊളസ്ട്രോള്‍ എന്നിവ നിയന്ത്രിക്കാനും കറിവേപ്പില സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.എളുപ്പം വളരുംഅടുക്കളത്തോട്ടത്തില്‍ ഏറ്റവും എളുപ്പം നട്ടുവളർത്താവുന്ന ചെടിയാണ് കറിവേപ്പ്.വളക്കൂറും ഈർപ്പവുമുള്ള മണ്ണില്‍ കറിവേപ്പ് തഴച്ച്‌ വളരും.വൈറ്റമിൻ ബി,സി,ഡി എന്നിവ കറിവേപ്പില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്റി ഓക്സിഡന്റുകളുടെ ഒരു കലവറയാണ് കറിവേപ്പില.ഇടവിള കൃഷിയുംഇടവിളകളായി ചീരയും, കത്തിരിക്കയും,വെള്ളരിയും,നീളൻ പയറും,വെണ്ടയും മത്തനുമെല്ലാം കൃഷി ചെയ്യുന്നുണ്ടെങ്കിലും കറിവേപ്പില കൃഷിക്കാണ് മുൻതൂക്കം. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :09-05-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢പെര്‍മിറ്റ് ഇല്ലാതെ സര്‍വീസ് നടത്തിയ സ്വകാര്യ ബസ് പിടികൂടി* തൃശൂർ: പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് മോട്ടോർ വാഹനവകുപ്പ് പിടികൂടി. തൃശൂർ -വരാക്കര റൂട്ടില്‍ സർവീസ് നടത്തുന്ന കെഎല്‍ 38 1921 നന്പർ ബസാണ് തൃശൂർ ആർടിഒ എൻഫോഴ്സ്മെന്‍റ് എംവിഐ പി.വി. ബിജുവും എഎംവിഐ പി.എസ്. ശ്രീജിത്തും ചേർന്നു പിടികൂടിയത്. ഏപ്രില്‍ 30ന് ഈ വാഹനത്തിന്‍റെ പെർമിറ്റ്കാലാവധി തീർന്നിരുന്നു. ഇന്നലെ വൈകീട്ട് നാലരയ്ക്കു തൃശൂരില്‍നിന്നു യാത്രക്കാരുമായി വരാക്കരയ്ക്കു പുറപ്പെട്ട ബസ് ആന്പല്ലൂർ ടോള്‍ പ്ലാസയ്ക്കു സമീപം പിടികൂടുകയായിരുന്നു. പെർമിറ്റില്ലാതെ സർവീസ് നടത്തിയതിനും യാത്രക്കാർക്ക് ടിക്കറ്റ് നല്‍കാതിരുന്നതിനും കണ്ടക്ടർ ലൈസൻസ് ഇല്ലാതെ ജോലി നോക്കിയതിനും എയർഹോണ്‍ പിടിപ്പിച്ചതിനും ഫ്രണ്ട് ഗ്രില്‍ ഉൗരിവച്ചതിനുംകൂടി 16,000 രൂപ പിഴ ചുമത്തി. യാത്രക്കാർ ഉണ്ടായിരുന്നതിനാല്‍ സർവീസ് വരാക്കര വരെ തുടരാനും തുടർന്ന് ഗ്യാരേജ് ചെയ്യുന്നതിനും നിർദേശം നല്‍കി. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :09-05-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢സായുധ സേനയില്‍ നമുക്ക് അഭിമാനമുണ്ട്. ജയ് ഹിന്ദ്! ഓപ്പറേഷന്‍ സിന്ദൂരില്‍ അഭിമാനം പ്രകടിപ്പിച്ച്‌ രാഹുല്‍ ഗാന്ധി* ഡല്‍ഹി: പഹല്‍ഗാമില്‍ 26 നിരപരാധികളുടെ ജീവനെടുത്ത ഭീകരതയ്ക്ക് ഇന്ത്യ നല്‍കിയ തിരിച്ചടിയ്ക്ക് പൂര്‍ണ പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാകിസ്ഥാന്‍, പാക് അധിനിവേശ കശ്മീര്‍ എന്നിവിടങ്ങളിലെ 9 ഭീകരകേന്ദ്രങ്ങളിലാണ് ഇന്ത്യ ഒരേസമയം ആക്രമണം നടത്തിയത്. നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സായുധ സേന ആരംഭിച്ച ഓപ്പറേഷന്‍ സിന്ദൂര്‍ ഇതുവരെ ഒരു പാകിസ്ഥാന്‍ സൈനിക സ്ഥാപനത്തെയും ലക്ഷ്യമിട്ടിട്ടില്ലെന്ന് പ്രസ്താവനയില്‍ പറയുന്നു. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :08-05-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢കേരളം കാണാന്‍ പോകുന്ന ഏറ്റവും വലിയ എഡ്യുക്കേഷന്‍ എക്സ്പോയ്ക്ക് ഇന്ന് തൃശൂരില്‍ തുടക്കം* കേരളം കാണാന്‍ പോകുന്ന ഏറ്റവും വലിയ എഡ്യുക്കേഷന്‍ എക്സ്പോയ്ക്ക് ഇന്ന് തൃശൂരില്‍ കൊടിയേറ്റ്. തൃശൂര്‍ ഹയാത്ത് റീജന്‍സിയില്‍ വച്ചാണ് എഡ്യുക്കേഷന്‍ എക്സ്പോ സംഘടിപ്പിക്കുന്നത് റിപ്പോര്‍ട്ടര്‍ ടിവിയും മൈക്രോടെക്കും(Microtec) ചേര്‍ന്ന് നടത്തുന്ന കരിയര്‍ എക്സ്പോയിലൂടെ പ്ലസ്ടുവിന് ശേഷം എന്ത് പഠിക്കണം, ഏത് കോഴ്സ് തിരഞ്ഞെടുക്കണം എന്നതിനെക്കുറിച്ചുള്ള വിവരങ്ങളെല്ലാം നിങ്ങള്‍ക്ക് ലഭിക്കും. എല്ലാവര്‍ക്കും അവരവര്‍ എത്തിപ്പെടാന്‍ ആഗ്രഹിക്കുന്ന മേഖലകളുണ്ടാവാം. എന്നാല്‍ പുതിയ കാലത്തെ ടെക്നോളജികളും അറിവുകളും എന്തിനേറെ തൊഴില്‍ സാധ്യതകള്‍ വരെ മാറിക്കൊണ്ടിരിക്കുകയാണ്. മാറുന്ന കാലഘട്ടത്തില്‍ എന്ത് കോഴ്സ് പഠിച്ചാലാണ് നിങ്ങള്‍ക്ക് നല്ല ജോലിയും വരുമാനവും മികച്ച ജീവിതവും ഉണ്ടാവുക എന്നത് ചോദ്യചിഹ്നമായിരിക്കും. എവിടെ നിന്നെങ്കിലും ഇത്തരം സംശയങ്ങള്‍ക്ക് ആധികാരികമായി അറിവ് ലഭിച്ചിരുന്നെങ്കില്‍ എന്ന് നിങ്ങള്‍ക്ക് ആഗ്രഹമില്ലേ. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട കരിയര്‍ കണ്ടെത്താം മെഡിസിന്‍, എഞ്ചിനീയറിംഗ്, ബിസിനസ്സ് അല്ലെങ്കില്‍ ക്രിയേറ്റീവ് ഫീല്‍ഡുകള്‍ എന്നിവയില്‍ താല്‍പര്യമുള്ളവരാണെങ്കില്‍, നിങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ള ശരിയായ കോഴ്സ് കണ്ടെത്താനുള്ള വിവരങ്ങള്‍ ഇവിടെ നിന്ന് ലഭിക്കും. മികച്ച സര്‍വ്വകലാശാലകളെയും കോളേജുകളെയും കുറിച്ച്‌ അറിയാം മികച്ച സര്‍വകലാശാലകളെയും കോളേജുകളെയും നേരിട്ട് ബന്ധപ്പെടുകയും അവരുടെ കോഴ്സുകള്‍, പ്രവേശന നടപടിക്രമങ്ങള്‍, സ്‌കോളര്‍ഷിപ്പുകള്‍ എന്നിവയെക്കുറിച്ച്‌ അറിയാനും സാധിക്കും. കരിയര്‍ കൗണ്‍സിലിംഗ് എന്ത് പഠിക്കണം എന്നുള്ളതിനെക്കുറിച്ചും നല്ല കോഴ്സുകളെക്കുറിച്ചും തീരുമാനങ്ങള്‍ എടുക്കാന്‍ വിദഗ്ധരില്‍ നിന്ന് കരിയര്‍ ഉപദേശം നേടാന്‍ ഇവിടെ നിന്ന് കഴിയും. എഡ്യുക്കേഷന്‍ എക്‌സ്‌പോ നടക്കുന്നയിടങ്ങള്‍ മെയ് 8 ന് തൃശൂര്‍ HYATT REGENCY, മെയ് 9 ന് പാലക്കാട് PRASANNALAKSHMI, മെയ് 12 ന് മലപ്പുറം OPS CONVENTION CENTER KOTTAKKAL, മെയ് 13 ന് കണ്ണൂര്‍ EK NAYANAR CONVENTION CENTER , മെയ് 15 ന് വയനാട് CHANDRAGIRI AUDITORIUM , മെയ് 16 കോഴിക്കോട് KANDANKULAM JUBILEE HALL, മെയ് 19 ന് എറണാകുളത്ത് MARRIOTT COCHIN , മെയ് 20 ന് കോട്ടയത്ത് WINDSOR CASTLE , മെയ് 22 ന് തിരുവനന്തപുരം O BY TAMARA , മെയ് 23 ന് കൊല്ലം LEELA RAVIS HOTEL എന്നിവിടങ്ങളില്‍ വച്ചാണ് എഡ്യുക്കേഷന്‍ എക്‌സ്‌പോ നടക്കുന്നത്. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :08-05-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢എസ്.എസ്.എല്‍.സി ഫലം നാളെ* https://ezzalive.com/12686/ തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷ ഫലം വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും. വൈകീട്ട് മൂന്നിന് പി.ആർ ചേംബറില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. https://pareekshabhavan.kerala.gov.in/, https://keralaresults.nic.in/, https://results.kite.kerala.gov.in/ തുടങ്ങിയ വെബ്സൈറ്റുകളില്‍ ഫലപ്രഖ്യാപനത്തിനുശേഷം ഫലം ലഭ്യമാകും. ടി.എച്ച്‌.എസ്.എല്‍.സി, എ.എച്ച്‌.എസ്.എല്‍.സി എന്നിവയുടെ ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. കേരളത്തിലെ 2964 ഉം ലക്ഷദ്വീപിലെ ഒമ്ബതും ഗള്‍ഫിലെ ഏഴും പരീക്ഷ കേന്ദ്രങ്ങളിലായി 427021 പേരാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. കഴിഞ്ഞ വർഷം 99.69 ശതമാനമായിരുന്നു വിജയം. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :08-05-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢ഹൈസ്‌കൂള്‍ സമയം അരമണിക്കൂര്‍ കൂട്ടാൻ ശുപാര്‍ശ,ശനിയാഴ്ച പ്രവൃത്തിദിനം വേണ്ട* തിരുവനന്തപുരം: ഹൈസ്കൂള്‍ സമയം അരമണിക്കൂർ കൂട്ടാൻ ശുപാർശ. സ്കൂള്‍ പരീക്ഷ രണ്ടാക്കിച്ചുരുക്കാനും വിദ്യാഭ്യാസ കലണ്ടർ പരിഷ്കരിക്കാൻ നിയോഗിച്ച അഞ്ചംഗ വിദഗ്ധസമിതി നിർദേശിച്ചു. ശനിയാഴ്ച പ്രവൃത്തിദിനമാക്കേണ്ടെന്നും വേണമെങ്കില്‍ തുടർച്ചയായി ആറ് പ്രവൃത്തിദിനം വരാത്തവിധം മാസത്തില്‍ ഒരു ശനിയാഴ്ച ക്ലാസ് നടത്താമെന്നുമാണ് സമിതിയുടെ നിർദേശം. ഓണം, ക്രിസ്മസ് വേളയിലും മാർച്ചിലുമായി ഇപ്പോള്‍ മൂന്നു പരീക്ഷകളുണ്ട്. ഇതിനുപകരം ഒക്ടോബറില്‍ അർധവാർഷിക പരീക്ഷയും മാർച്ചില്‍ വാർഷികപരീക്ഷയും മതിയെന്നാണ് ശുപാർശ. പഠനനിലവാരം ക്ലാസ് പരീക്ഷയിലൂടെ വിലയിരുത്താം. എല്‍പിയിലും യുപിയിലും ക്ലാസ്സമയം കൂട്ടേണ്ട. ഹൈസ്കൂളില്‍ ദിവസവും അരമണിക്കൂർ കൂട്ടിയാല്‍ വർഷത്തില്‍ 1200 മണിക്കൂർ അധ്യയനം ഉറപ്പാക്കാം. സ്കൂള്‍ ഇടവേളകള്‍ പത്തുമിനിറ്റാക്കണം. ഹൈക്കോടതി നിർദേശപ്രകാരമാണ് എസ്സിഇആർടിയുടെ നേതൃത്വത്തില്‍ വിദഗ്ധസമിതി രൂപവത്കരിച്ചത്. കാസർകോട് കേന്ദ്ര സർവകലാശാല വിദ്യാഭ്യാസവിഭാഗം മേധാവി പ്രൊഫ. വി.പി. ജോഷിതിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസമിതി ചൊവ്വാഴ്ച മന്ത്രി വി. ശിവൻകുട്ടിക്ക് റിപ്പോർട്ട് കൈമാറി. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :08-05-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢നെല്ല് സംഭരണം: കേന്ദ്രം വില കൂട്ടുമ്ബോള്‍ സംസ്ഥാനം കുറയ്ക്കുന്നു* എടപ്പാള്‍: നെല്ല് സംഭരണത്തുക കൂട്ടിനല്‍കാതെ സംസ്ഥാന സർക്കാർ കർഷകരെ ബുദ്ധിമുട്ടിക്കുന്നതായി ആക്ഷേപം. കേന്ദ്രസർക്കാർ സംഭരണവില വർധിപ്പിക്കുന്നുണ്ടെങ്കിലും സംസ്ഥാന സർക്കാരിന്റെ വിഹിതം വെട്ടിക്കുറയ്ക്കുകയാണ് സംഭരണമാരംഭിച്ച 2015-16 കാലഘട്ടത്തില്‍ ഒരു കിലോ നെല്ലിന് സംസ്ഥാന സർക്കാർ നല്‍കിയിരുന്ന വിഹിതം 7.40 രൂപയായിരുന്നു. പത്തുവർഷം കഴിഞ്ഞപ്പോള്‍ അത് 6.37 രൂപയായി കുറഞ്ഞു. കൃഷി സംബന്ധമായ വാർത്തകള്‍ തത്സമയം വായിക്കാൻ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാം 2015-16 കാലത്ത് നെല്ല് സംഭരണവില ആകെ 21.50 രൂപയായിരുന്നു. ഇതില്‍ കേന്ദ്രവിഹിതം 14.10 രൂപയും സംസ്ഥാനവിഹിതം 7.40 രൂപയും. 2016-2017-ല്‍ ഇത് 22.50 രൂപയായി. അന്ന് കേന്ദ്രവിഹിതം 14.70 രൂപയായി വർധിപ്പിച്ചപ്പോള്‍ സംസ്ഥാന വിഹിതവും 7.80 ആയി വർധിപ്പിച്ചു. എന്നാല്‍ പിന്നീട് ഇത് ക്രമമായി കുറയ്ക്കുകയായിരുന്നൂവെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. കേന്ദ്ര വിഹിതം 14.10 രൂപയില്‍നിന്ന് പത്തു വർഷംകൊണ്ട് 21.83 രൂപയായി വർധിച്ചപ്പോഴാണ് സംസ്ഥാന വിഹിതം 6.37 ആയി കുറഞ്ഞത്. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :07-05-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢ഗണപതിയും മാവേലിയും ചെണ്ട കൊട്ടുന്ന ബാലനും; കൗതുകമുണര്‍ത്തിയ കുടമാറ്റത്തിന് സമാപനം* തൃശൂര്‍: പൂരപ്രേമികളെ ആവേശഭരിതരാക്കിയ കുടമാറ്റത്തിന് സമാപനം. പാറേമക്കാവും തിരുവമ്ബാടിയും പരസ്പരം വാശിയോടെ കുടമാറ്റം ഒരുക്കി. വിഷ്ണുവും കൃഷ്ണനും ദുര്‍ഗ ദേവിയും ഗണപതിയും മാവേലിയും കലോത്സവത്തിന്റെ സ്വര്‍ണ കപ്പും ചെണ്ട കൊട്ടുന്ന ബാലനുമടക്കം കൗതുകമുണര്‍ത്തുന്ന കുടകളാണ് ഇരു വിഭാഗവും ഒരുക്കിയത്. എല്‍ഇഡി കുടകളും രാത്രിയിലെ ഇരുട്ടില്‍ തിളങ്ങി നിന്നു. പടിഞ്ഞാറേ നടയിലെ ഇലഞ്ഞിത്തറമേളത്തിന് പിന്നാലെയാണ് കുടമാറ്റം ആരംഭിച്ചത്. പാറേമക്കാവ്-തിരുവമ്ബാടി ഭഗവതിമാര്‍ തെക്കോട്ടിറക്കം പൂര്‍ത്തീകരിച്ചതോടെയാണ് കുടമാറ്റത്തിന് തുടക്കമായത്. പാറേമക്കാവ് വിഭാഗമാണ് ആദ്യം പുറത്തേക്കിറങ്ങിയത്. പിന്നാലെയാണ് തിരുവമ്ബാടി വിഭാഗം പുറത്തിറങ്ങിയത്. തിരുവമ്ബാടി, പാറേമക്കാവുകാരുടെ 15 ആനകള്‍ ഇരുഭാഗങ്ങളിലായി അണിനിരന്നു. ഉച്ചയ്ക്ക് രണ്ടരയോടെ ഇലഞ്ഞിത്തറ മേളം ആരംഭിച്ചു. കിഴക്കൂട്ട് അനിയന്‍മാരാരുടെ നേതൃത്വത്തിലാണ് ഇഞ്ഞിത്തറ മേളം നടന്നത്. കണിമംഗലം ശാസ്താവ് വടക്കുന്നാഥ ക്ഷേത്ര സന്നിധിയിലേക്ക് എഴുന്നള്ളിയതോടെയാണ് പൂരം ദിവസത്തെ ചടങ്ങുകള്‍ക്ക് തുടക്കമായത്. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :07-05-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢അമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കി മകൻ; മകനെ പുറത്താക്കി വീട് അമ്മയ്ക്ക് നല്‍കി അധികൃതര്‍, പേരമകള്‍ അറസ്റ്റില്‍; മാതാപിതാക്കളെ പരിപാലിക്കാത്ത എല്ലാ മക്കള്‍ക്കും ഇത് പാഠമെന്ന് 78കാരിയായ അമ്മ* തിരൂരങ്ങാടി: മകൻ ഇറക്കിവിട്ട വയോധികക്ക് ഹൈകോടതി ഉത്തരവില്‍ വീട് തിരികെ ലഭിച്ചു. തൃക്കുളം അമ്ബലപ്പടി സ്വദേശി പരേതനായ തണ്ടശ്ശേരി വീട്ടില്‍ കുമാരന്റെ ഭാര്യ രാധക്കാണ് (78) കോടതി ഉത്തരവ് തുണയായത്. ഇവരുടെ സ്ഥലത്ത് ഏക മകന്‍ സുരേഷ് കുമാര്‍ പണിത വീടാണ് ഹൈകോടതി ഉത്തരവിനെ തുടര്‍ന്ന് റവന്യൂ വകുപ്പ് അധികൃതരും പൊലീസും ചേര്‍ന്ന് അദ്ദേഹത്തെയും കുടുംബത്തെയും പുറത്താക്കി അമ്മക്ക് തിരികെ ലഭ്യമാക്കിയത്. മകന്‍ വീട്ടില്‍നിന്ന് ഇറക്കിവിട്ടതോടെ രാധ ആര്‍.ഡി.ഒയെ സമീപിക്കുകയും ആര്‍.ഡി.ഒ രാധക്ക് അനുകൂലമായി ഉത്തരവിറക്കുകയും ചെയ്തിരുന്നു. ഇത് ചോദ്യംചെയ്ത് മകന്‍ ജില്ല കലക്ടറെ സമീപിച്ചു. 2023ല്‍ കലക്ടറുടെ ഉത്തരവും രാധക്ക് അനുകൂലമായതോടെ മകന്‍ ഹൈകോടതിയിലെത്തി. 2025ല്‍ കോടതി ഉത്തരവും രാധക്ക് അനുകൂലമായി. കഴിഞ്ഞ മാസം 28ന് തിരൂരങ്ങാടി തഹസില്‍ദാര്‍ പി.ഒ. സാദിഖിന്റെ നേതൃത്വത്തില്‍ വീട്ടിലെത്തി രാധക്ക് വീട് ലഭ്യമാക്കാന്‍ ശ്രമം നടത്തിയെങ്കിലും സാധനങ്ങള്‍ മാറ്റാന്‍ സമയം വേണമെന്ന മകന്റെ ആവശ്യം പരിഗണിച്ച്‌ അഞ്ചു ദിവസം അനുവദിച്ചു. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :07-05-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢തൃശൂര്‍ പൂരത്തിന് ആവേശത്തുടക്കം; കുടമാറ്റം വൈകിട്ട് 5 ന്* പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ഇന്ന്. 36 മണിക്കൂർ നീണ്ടുനില്‍ക്കുന്ന തൃശ്ശൂർ പൂരത്തിന് തുടക്കം കുറിച്ചുകൊണ്ട് കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പ് തുടങ്ങി. വടക്കുംനാഥ ക്ഷേത്ര സന്നിധിയില്‍ ആദ്യം എത്തുന്ന ഘടകപൂരമാണ് കണിമംഗലം ശാസ്താവിൻ്റേത്. മഠത്തില്‍വരവ് രാവിലെ 11 .30 ന് നടക്കും. ഉച്ചയോടെ ഘടക ക്ഷേത്രങ്ങളിലെ പൂരങ്ങള്‍ വടക്കുന്നാഥ സന്നിധിയില്‍ ഒത്തുചേരും . ഉച്ചയ്ക്ക് 2 .30 ന് പൂരപ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു കൊണ്ടുള്ള ഇലഞ്ഞിത്തറമേളവും നടക്കും. 3 മണിക്ക് നായ്ക്കനാലില്‍ നിന്ന് ആരംഭിക്കുന്ന തിരുവമ്ബാടിയുടെ മേളം ക്ഷേത്രത്തിന് പുറത്ത് ശ്രീമൂലസ്ഥാനത്ത് കൊട്ടിത്തിമിർക്കും. വൈകിട്ട് അഞ്ചോടെയാണ് ലക്ഷങ്ങള്‍ കാത്തിരിക്കുന്ന വർണ്ണാഭമായ കുടമാറ്റം നടക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ലക്ഷക്കണക്കിന് ആളുകളാണ് പൂരനഗരിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :06-05-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢തന്ത്രപ്രധാന കൂടിക്കാഴ്ചകള്‍, മോക്ഡ്രില്ലിന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം; ഭീകരരുടെ ഒളിത്താവളം തകര്‍ത്തു* ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം ഇന്ത്യ-പാക് അതിർത്തിയില്‍ സംഘർഷം കനക്കവെ, പ്രതിരോധ മുന്നൊരുക്കം ഇന്ത്യ ശക്തമാക്കി. പാകിസ്താൻ പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് തിരക്കിട്ട നീക്കം. സംഘർഷസാധ്യത കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നല്‍കി. മോക്ഡ്രില്‍ ഏഴിന് നടത്താനാണ് നിർദേശം. അതിർത്തിയോടുചേർന്നുള്ള സംസ്ഥാനങ്ങളോടാണ് പ്രധാനമായും പറഞ്ഞിരിക്കുന്നത്. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ ഇന്ത്യക്ക് പൂർണപിന്തുണയറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ഫോണ്‍സംഭാഷണത്തില്‍, ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് പൂർണപിന്തുണ നല്‍കുന്നതായി വ്യക്തമാക്കി. പഹല്‍ഗാം ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിലെത്തിക്കണമെന്നും പുതിൻ പറഞ്ഞു. ജപ്പാൻ പ്രതിരോധമന്ത്രി ജെൻ നകതാനിയുമായി, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് കൂടിക്കാഴ്ച നടത്തി. ഭീകരവാദത്തിനെതിരേ ഇന്ത്യയുടെ പോരാട്ടത്തിന് ജപ്പാൻ പിന്തുണപ്രഖ്യാപിച്ചു. ഇന്ത്യൻ പ്രതിരോധ വെബ്സൈറ്റുകള്‍ ഹാക്ക്ചെയ്യാൻ പാക് സൈബർഗ്രൂപ്പുകള്‍ ശ്രമിച്ചതായി റിപ്പോർട്ടുണ്ട്. അതേസമയം, ജമ്മു-കശ്മീർ അതിർത്തി നിയന്ത്രണരേഖയില്‍ പാകിസ്താൻ വെടിവെപ്പ് തുടരുകയാണ്. ഇന്ത്യ ശക്തിയായി തിരിച്ചടിച്ചു. മോക്ഡ്രില്ലില്‍ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തനക്ഷമത പരിശോധിക്കല്‍ അടിയന്തരസാഹചര്യങ്ങള്‍ നേരിടാൻ പൊതുജനങ്ങള്‍ക്കും വിദ്യാർഥികള്‍ക്കും പരിശീലനം നല്‍കല്‍, അടിയന്തര ബ്ലാക്കൗട്ട് (കാഴ്ചയില്‍നിന്ന് മറച്ചുപിടിക്കല്‍) സംവിധാനങ്ങളൊരുക്കല്‍, സുപ്രധാന പ്ലാന്റുകളും സ്ഥാപനങ്ങളും മറയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കല്‍, ഒഴിപ്പിക്കല്‍ പദ്ധതി, അതിനാവശ്യമായ പരിശീലനമൊരുക്കല്‍ തന്ത്രപ്രധാന കൂടിക്കാഴ്ചകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്ങുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ചർച്ചനടത്തി. സുരക്ഷാ സ്ഥിതിഗതികളും സൈന്യത്തിന്റെ മുന്നൊരുക്കങ്ങളും ഇരുവരും പ്രധാനമന്ത്രിയോട് വിവരിച്ചതായാണ് വിവരം. പിന്നാലെയാണ് മോക്ഡ്രില്‍ നടത്താൻ നിർദേശിച്ചത്. സംയുക്ത സേനാമേധാവി ജനറല്‍ അനില്‍ ചൗഹാനുമായും സേനാമേധാവികളുമായും കഴിഞ്ഞദിവസങ്ങളില്‍ നടത്തിയ കൂടിക്കാഴ്ചകളുടെ തുടർച്ചയായിട്ടാണ് പ്രധാനമന്ത്രി പ്രതിരോധ സെക്രട്ടറിയെ കണ്ടത്. ധനമന്ത്രി നിർമലാ സീതാരാമൻ ഏഷ്യൻ വികസനബാങ്ക് പ്രസിഡന്റ് മസാതോ കാണ്ടയെ കണ്ട് പാകിസ്താനുള്ള സഹായധനം കുറയ്ക്കാൻ അഭ്യർഥിച്ചു. അതിർത്തികടന്നുള്ള ഭീകരവാദത്തെ പാകിസ്താൻ വളർത്തുകയാണെന്നാണ് ഇന്ത്യയുടെ ആക്ഷേപം. ഇറ്റാലിയൻ ധനകാര്യമന്ത്രി ജിയാൻകാർലോ ജിയോഗെർറ്റിയെയും കണ്ട് ധനമന്ത്രി ഇതേ ആവശ്യമുന്നയിച്ചു. ഭീകരരുടെ ഒളിത്താവളം തകർത്ത് സൈന്യം ജമ്മു-കശ്മീരിലെ പൂഞ്ച് വനമേഖലയിലെ ഭീകരരുടെ ഒളിത്താവളം തകർത്ത് സുരക്ഷാസേന. സൈന്യവും ജമ്മു-കശ്മീർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സുരതാലില്‍ ഒളിത്താവളം കണ്ടെത്തിയത്. അഞ്ച് െഎഇഡികളും വയർലെസ് സെറ്റുകളും കണ്ടെത്തി. െഎഇഡികള്‍ അരക്കിലോ മുതല്‍ അഞ്ചുകിലോവരെ ഭാരമുള്ളതാണ്. ഇവ നിയന്ത്രിതസ്ഫോടനത്തിലൂടെ സൈന്യം നശിപ്പിച്ചു. സലാല്‍ അണക്കെട്ടിലും നിയന്ത്രണം ചെനാബ് നദിയിലെ സലാല്‍ അണക്കെട്ടില്‍നിന്ന് പാകിസ്താനിലേക്കുള്ള ജലമൊഴുക്കും തടഞ്ഞ് കേന്ദ്രം. ഈ നദിയിലെ ബഗ്ലിഹാർ അണക്കെട്ടിലെ ജലമൊഴുക്ക് ഇന്ത്യ നേരത്തേ വെട്ടിക്കുറച്ചിരുന്നു. ഇതോടെ വർഷങ്ങള്‍ക്കുശേഷം ജലനിരപ്പ് പകുതിയിലേറെ താഴ്ന്ന് നദി അഖ്നൂർ മേഖലയിലൂടെ ഒഴുകി. പാകിസ്താനെ കൂടുതല്‍ പ്രതിരോധത്തിലാക്കാനാണ് സാലാല്‍ അണക്കെട്ടിന്റെ എല്ലാഗേറ്റുകളും അടച്ചത്. കിഷൻഗംഗാ അണക്കെട്ടിലും സമാനമായ നടപടികള്‍ക്ക് പദ്ധതിയിടുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :06-05-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢പ്രതീക്ഷ നഷ്ടപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍; എസ്.ഐ ലിസ്റ്റിന് ബാക്കിയുള്ളത് ഒരു മാസത്തെ കാലാവധി മാത്രം, നിയമനം ലഭിച്ചത് 8 ശതമാനം പേര്‍ക്ക്* തിരുനാവായ: സബ് ഇന്സ്പെക്ടര് ഓഫ് പൊലിസ് (എസ്.ഐ) പി.എസ്.സി റാങ്ക് ലിസ്റ്റ് കാലാവധി ഒരു മാസത്തിനകം തീരുമ്ബോള് നിയമന ശുപാര്ശ നടന്നത് എട്ട് ശതമാനം മാത്രം. 2024 ജൂണ് ഏഴിനു നിലവില് വന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി അടുത്തമാസം ആറിന് അവസാനിക്കുകയാണ്. മെയിന് ലിസ്റ്റില് 694, സപ്ലിമെന്ററിയില് 219, കോണ്സ്റ്റാബ്യൂലറി വിഭാഗത്തില് 116, മിനിസ്റ്റിരിയല് വിഭാഗം ലിസ്റ്റില് ആറ് എന്നിങ്ങനെ 1,035 പേരാണു റാങ്ക് ലിസ്റ്റിലുള്ളത്. ഇതില് 88 പേര്ക്കു മാത്രമാണ് നിയമന ശുപാര്ശ ലഭിച്ചത്. ഇതില് 22 ഒഴിവും എന്.ജെ.ഡിയാണ്. അതിനാല് യഥാര്ഥ നിയമനം 66 മാത്രം. റാങ്ക് ലിസ്റ്റ് നിലവില് വന്ന് 11 മാസം പിന്നിടുമ്ബോള് 66 ഒഴിവു മാത്രമാണ് വകുപ്പ് പി.എസ്.സിയില് റിപ്പോര്ട്ട് ചെയ്തിട്ടുള്ളത്. മുന് റാങ്ക് ലിസ്റ്റില് നിന്ന് 608 പേര്ക്കു നിയമന ശുപാര്ശ ലഭിച്ചിരുന്നു. ഒഴിവുകള് റിപ്പോര്ട്ട് ചെയ്യുന്നത് വലിയതോതില് കുറയുമ്ബോഴും സബ് ഇന്സ്പെക്ടര് തസ്തികയുടെ പുതിയ റാങ്ക് ലിസ്റ്റ് പി.എസ്.സിയില് തയാറാവുകയാണ്. 2023 ഡിസംബര് 29നു പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില് പ്രിലിമിനറി, മെയിന് പരീക്ഷകള് പൂര്ത്തിയാക്കി ഷോര്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ഈ മാസം ഒമ്ബതോടെ ഇന്റര്വ്യൂ പൂര്ത്തിയാകും. റാങ്ക് ലിസ്റ്റ് ജൂണ് ആറിന് പ്രസിദ്ധീകരിക്കും. ഈ ലിസ്റ്റിന് ശേഷം പുറത്തിറക്കാനുള്ള ലിസ്റ്റിലേക്കുള്ള വിജ്ഞാപനവും ഇറങ്ങിക്കഴിഞ്ഞു. കഴിഞ്ഞ ഡിസംബര് 30ന് പ്രസിദ്ധീകരിച്ച വിജ്ഞാപന പ്രകാരം 1,84,313 പേരാണ് അപേക്ഷ നല്കിയത്. വിജ്ഞാപനവും പരീക്ഷയും മുറപോലെ നടക്കുന്നുണ്ടെങ്കിലും നിയമനം നാമമാത്രമാകുന്നതില് ഉദ്യോഗാര്ഥികള് നിരാശരാണ്. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :06-05-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റ്, ജാഗ്രത* തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കേരളത്തിന്റെ വികസന കുതിപ്പിന് കൂടുതല്‍ കരുത്ത്: വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :02-05-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢ചരിത്ര നിമിഷം ; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി* തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. വിഴിഞ്ഞം തുറമുഖത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതി കമ്മീഷൻ ചെയ്‌തത്. മലയാളത്തിലാണ് പ്രധാനമന്ത്രി സംസാരിച്ച്‌. പദ്ധതിയുടെ നേട്ടങ്ങളും സാധ്യതകളും ഉയർത്തിക്കാട്ടിയാണ് പ്രധാനമന്ത്രി സംസാരിച്ചത്. ഇനി രാജ്യത്തിന്റെ പണം രാജ്യത്തിനാണെന്നും പണം രാജ്യത്തിന് പുറത്തേക്ക് ഒഴുകില്ലെന്നും പറഞ്ഞ പ്രധാനമന്ത്രി, കേരളത്തിനും രാജ്യത്തിനും പുതിയ സാമ്ബത്തിക സ്ഥിരത നല്‍കുമെന്നും വ്യക്തമാക്കി. രാജ്യത്തിന്റെ തുറമുഖ നഗരങ്ങള്‍ വികസിത ഭാരത് സങ്കല്പത്തിന്റെ പ്രധാന കേന്ദ്രമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഞാൻ വിഴിഞ്ഞം തുറമുഖം കണ്ടു. ഇത്ര വലിയ തുറമുഖം അദാനി കേരളത്തില്‍ നിർമിച്ചതിന് ഗുജറാത്തുകാർ അദ്ദേഹത്തോട് പിണങ്ങുമെന്നും മോദി പ്രസംഗത്തില്‍ പറഞ്ഞു. ഗവർണർ രാജേന്ദ്ര അർലേകർ, മുഖ്യമന്ത്രി പിണറായി വിജയൻ, അദാനി ഗ്രൂപ് ചെയർമാൻ ഗൗതം അദാനി, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രി വിഎൻ വാസവൻ, എംപിമാരായ ശശി തരൂർ, ജോണ്‍ ബ്രിട്ടാസ്, എംഎല്‍എ എം വിൻസൻ്റ്, മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവർ പരിപാടിയില്‍ സംബന്ധിച്ചു. രാവിലെ ഹെലികോപ്റ്റർ മാർഗം തുറമുഖത്ത് എത്തിയ പ്രധാനമന്ത്രി, പദ്ധതി പ്രദേശം നടന്നുകണ്ട ശേഷമാണ് വേദിയിലേക്ക് എത്തിയത്. ഇവിടെ വച്ച്‌ വേദിയിലുണ്ടായിരുന്ന മന്ത്രിമാരെയും എംപിമാരെയും എംഎല്‍എമാരെയും കണ്ട അദ്ദേഹം, സദസിനെ അഭിവാദ്യം ചെയ്തു. ആർപ്പുവിളിച്ചാണ് സദസിലുണ്ടായിരുന്ന ബിജെപി പ്രവർത്തകർ അദ്ദേഹത്തെ സ്വീകരിച്ചത്. പിന്നീട് അദാനി ഗ്രൂപ് ചെയർമാൻ ഗൗതം അദാനി നേരിട്ടെത്തി പ്രധാനമന്ത്രിയെ പൊന്നാടയണിയിച്ചു. പരിപാടിക്ക് സ്വാഗതം ആശംസിച്ച്‌ സംസാരിച്ച തുറമുഖ വകുപ്പ് മന്ത്രി ഇടതുപക്ഷ സർക്കാരിൻ്റെ നേട്ടമാണ് വിഴിഞ്ഞം കമ്മീഷനിങ് എന്ന് പറഞ്ഞു. വിഴിഞ്ഞം പദ്ധതിക്ക് കേന്ദ്രം വായ്പയായി നല്‍കിയ വിജിഎഫ് ഫണ്ട് മാത്രമാണ് കേന്ദ്ര വിഹിതമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്ത്രി മോദിയെ വേദിയിലിരുത്തി കേന്ദ്രസർക്കാർ നിലപാടിനെതിരെ സംസാരിച്ചു. അധ്യക്ഷ പ്രസംഗത്തില്‍ പദ്ധതി സംസ്ഥാന സർക്കാരിൻ്റെ നേട്ടമെന്ന് പറഞ്ഞ അദ്ദേഹം, അങ്ങനെ അതും നമ്മള്‍ നേടി എന്ന് വ്യക്തമാക്കി. തൻ്റെ പ്രസംഗത്തില്‍ എവിടെയും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുറിച്ച്‌ പരാമർശിച്ചില്ല. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :02-05-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

ജൂണ്‍ 21 മുതല്‍ 30 വരെയുള്ള കാലയളവില്‍ കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (സിബിടി) ആയി പരീക്ഷ നടത്തും. മൂന്നു മണിക്കൂർ ദൈർഘ്യമുള്ള രണ്ടു പേപ്പറുകളുള്ള, ഇടവേള ഇല്ലാത്ത പരീക്ഷയാണ്. രണ്ടിലെയും ചോദ്യങ്ങള്‍ ഒബ്ജക്ടീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്സ് രീതിയിലായിരിക്കും.പേപ്പർ I, 100 മാർക്കിനും (50 ചോദ്യങ്ങള്‍), പേപ്പർ II 200 മാർക്കിനും (100 ചോദ്യങ്ങള്‍). എല്ലാ ചോദ്യങ്ങളും നിർബന്ധമാണ്. ശരിയുത്തരത്തിന് രണ്ടുമാർക്ക് വീതം കിട്ടും. തെറ്റായ ഉത്തരങ്ങള്‍ക്ക് നെഗറ്റീവ് മാർക്ക് രീതി ഇല്ല. പേപ്പർ I, ടീച്ചിങ്/റിസർച്ച്‌ അഭിരുചി വിലയിരുത്തുന്നതും പേപ്പർ II തിരഞ്ഞെടുത്ത വിഷയത്തിലെ വിജ്ഞാനം വിലയിരുത്തന്നതുമായിരിക്കും.കേരളത്തില്‍ എല്ലാ ജില്ലകളിലുമായി 17 പരീക്ഷാകേന്ദ്രങ്ങള്‍ ഉണ്ട്. അപേക്ഷ നല്‍കുമ്ബോള്‍ മുൻഗണന നിശ്ചയിച്ച്‌ നാല് പരീക്ഷാ കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കണം. റെക്കാഡഡ് സ്പോണ്‍സസ് ഡിസ്പ്ലേ, ആൻസർ കീ ചലഞ്ച്, മാർക്ക് നോർമലൈസേഷൻ, ഫലം തയ്യാറാക്കല്‍ തുടങ്ങിയവയുടെ വിശദാംശങ്ങള്‍ ഇൻഫർമേഷൻ ബ്രോഷറില്‍ വിശദീകരിച്ചിട്ടുണ്ട്. റാങ്കിങ്ങിനായി പരിഗണിക്കപ്പെടാൻരണ്ടു പേപ്പറും അഭിമുഖീകരിച്ചിരിക്കണം. രണ്ടിനും കൂടി 40 ശതമാനം മാർക്ക് (സംവരണ വിഭാഗക്കാർക്ക് മൊത്തം 35 ശതമാനം) നേടിയിരിക്കണം. അപേക്ഷ അപേക്ഷ മേയ് ഏഴിന് രാത്രി 11.59 വരെ ugcnet.nta.ac.in വഴി നല്‍കാം. അപേക്ഷയിലെ വിവിധ ഓപ്ഷനുകള്‍ പരിശോധിച്ച്‌ വേണ്ടത് തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.അപേക്ഷാഫീസ്: ജനറല്‍ -1150 രൂപ, ജനറല്‍- ഇഡബ്ല്യുഎസ്, ഒബിസി (എൻസിഎല്‍) -600 രൂപ, പട്ടിക/ഭിന്നശേഷി/തേഡ് ജൻഡർ വിഭാഗങ്ങള്‍ -325 രൂപ. ക്രഡിറ്റ്/ഡബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, യുപിഐ വഴി എട്ടിന് രാത്രി 11.59 വരെ അടയ്ക്കാം. അപേക്ഷയുടെ കണ്‍ഫർമേഷൻ പേജോ, അർഹത തെളിയിക്കുന്നതിലേക്കുള്ള ഏതെങ്കിലും രേഖയോ എവിടേക്കും അയയ്ക്കേണ്ടതില്ല. അപേക്ഷയില്‍ ഉണ്ടായേക്കാവുന്ന പിശകുകള്‍ ഓണ്‍ലൈനായി തിരുത്താൻ ഒൻപത് മുതല്‍ 10-ന് രാത്രി 11.59 വരെ സൗകര്യമുണ്ടാകും. വിവരങ്ങള്‍ക്ക്: www.nta.ac.inപരീക്ഷ ജൂണില്‍ നാലുവർഷ/എട്ട് സെമസ്റ്റർ ബാച്ച്‌ലർ ബിരുദമുള്ളവർക്ക് യുജിസി നെറ്റിന് അപേക്ഷിക്കാൻ ബിരുദ കോഴ്സില്‍ മൊത്തത്തില്‍ 75 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡ് വേണം. ഒബിസി-എൻസിഎല്‍/ഇഡബ്ല്യുഎസ്/പട്ടിക/ഭിന്നശേഷി/യുജിസി തീരുമാനപ്രകാരമുള്ള മറ്റ് വിഭാഗക്കാർ എന്നിവർക്ക് 70 ശതമാനം മാർക്ക് മതി. നാലു വർഷ/എട്ട് സെമസ്റ്റർ ബാച്ച്‌ലർ ബിരുദപ്രോഗ്രാമില്‍ അന്തിമ വർഷത്തില്‍/അന്തിമ സെമസ്റ്ററില്‍ പഠിക്കുന്നവർക്കും വ്യവസ്ഥകളോടെ അപേക്ഷിക്കാം. അവർ യോഗ്യതാ ബിരുദ കോഴ്സില്‍ മൊത്തത്തില്‍ 75/70 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡ് നേടി ബിരുദം നേടണം. ഇവരെ ജെആർഎഫിന്/പിഎച്ച്‌ഡി പ്രവേശനത്തിന് അർഹത നേടിയതായി പരിഗണിക്കപ്പെടാൻ ജെആർഎഫ് എങ്കില്‍ നെറ്റ് ഫലംവന്ന് രണ്ട് വർഷത്തിനകവും പിഎച്ച്‌ഡി പ്രവേശനത്തിനെങ്കില്‍ നെറ്റ് ഫലംവന്ന് ഒരു വർഷത്തിനകവും യുജിസി റെഗുലേഷൻസ് പ്രകാരമുള്ള അർഹത/യോഗ്യത നേടേണ്ടതുണ്ട്. അസിസ്റ്റൻറ് പ്രൊഫസർ നിയമനത്തിന് നാല് വർഷ/എട്ട് സെമസ്റ്റർ ബിരുദക്കാർക്ക് അർഹത ഉണ്ടാകില്ല.നാലുവർഷ ബിരുദക്കാർക്ക് അവരുടെ ബിരുദം ഏതു തന്നെയായാലും പിഎച്ച്‌ഡി പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിഷയമെടുത്ത് നെറ്റ് അഭിമുഖീകരിക്കാം. കോളേജ്/സർവകലാശാലാ/സ്ഥാപനതല അസിസ്റ്റൻ്റ് പ്രൊഫസർ തിരഞ്ഞെടുപ്പിനും നിയമനത്തിനുമുള്ള മിനിമം എലിജിബിലിറ്റി മാനദണ്ഡം നെറ്റ്/എസ്‌ഇടി (സെറ്റ്)/എസ്‌എല്‍ഇടി ആയിരിക്കും എന്ന വ്യവസ്ഥ തുടരും. ഇതിലെ ഇളവ് കാലാകാലങ്ങളിലെ യുജിസി െറഗുലേഷൻസ്, ഭേദഗതികള്‍ എന്നിവ പ്രകാരമായിരിക്കും. ചില വ്യവസ്ഥകള്‍ തൃപ്തിപ്പെടുത്തുന്നവർ/ചില യോഗ്യതകള്‍ ഉള്ളവർ എന്നിവർക്ക്, അസിസ്റ്റൻ്റ് പ്രൊഫസർ നിയമനത്തിന് നെറ്റ് യോഗ്യത നേടണമെന്ന വ്യവസ്ഥയില്‍ ഇളവു നല്‍കിയിട്ടുണ്ട്. പ്രായപരിധി ജെ.ആർ.എഫിന് ഉയർന്ന പ്രായപരിധിയുണ്ട്. 1.6.2025-ന് 30 വയസ്സ് കവിഞ്ഞിരിക്കരുത്. ചില സംവരണ വിഭാഗക്കാർക്കും വനിതകള്‍ക്കും ഗവേഷണ പരിചയമുള്ളവർക്കും അഞ്ചുവർഷംവരെ ഉയർന്ന പ്രായപരിധിയില്‍ ഇളവുലഭിക്കും. അസിസ്റ്റൻറ് പ്രൊഫസർ അർഹതയ്ക്കും പിഎച്ച്‌ഡി പ്രവേശനത്തിനും വേണ്ടി യുജിസി നെറ്റിന് അപേക്ഷിക്കാൻ ഉയർന്ന പ്രായപരിധിയില്ല. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :02-05-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂