en
Feedback
EZZA LIVE®

EZZA LIVE®

Open in Telegram

ജോലി ഒഴിവുകൾ, സർക്കാർ അവസരങ്ങൾ, പൊതുവായ അറിവുകൾ, വിൽക്കുവാനും വാങ്ങുവാനും വേണ്ട സഹായം, അങ്ങിനെ മറ്റുള്ളവർക്ക് ഉപകാരപ്രദമാവുന്ന കാര്യങ്ങൾ അഡ്മിന് അയക്കാവുന്നതാണ്. കൂടാതെ ഓഫീസ് ഓഫറുകളും ലഭിക്കുന്നതാണ്.

Show more
2 664
Subscribers
No data24 hours
-67 days
-2430 days
Posts Archive
*📢കായംകുളം: കാർഷിക പരിശീലന കേന്ദ്രങ്ങള്‍ നാടിന് ആവശ്യം മന്ത്രി പി പ്രസാദ്‌. നൂതന കൃഷി രീതികള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണിത്.* ഭരണിക്കാവ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ കാര്‍ഷിക പരിശീലന കേന്ദ്രത്തിന്റെ ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളില്‍ വെച്ചായിരുന്നു പരിപാടി. മാറുന്ന കാലത്ത്‌ സ്‌മാര്‍ട്ട്‌ ഫാമിങ്‌ പോലുള്ള നൂതന കൃഷി രീതികളാണ്‌ പിന്തുടരേണ്ടത്‌. കാര്‍ഷികമേഖലയ്‌ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി കര്‍ഷകര്‍ക്ക്‌ പരിശീലനം നല്‍കേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണ്‌. കൃഷിയിടങ്ങളില്‍ പന്നിശല്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ആവശ്യമായ സഹായങ്ങള്‍ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. 2024-25 സാമ്ബത്തിക വര്‍ഷം ഭരണിക്കാവ്‌ ബ്ലോക്ക്‌ പഞ്ചായത്തിനെ പദ്ധതി നിര്‍വഹണത്തില്‍ ജില്ലയില്‍ ഒന്നാം സ്‌ഥാനത്തെത്തിച്ചതില്‍ മുഖ്യപങ്കുവഹിച്ച നിര്‍വഹണ ഉദ്യോഗസ്‌ഥരെ മന്ത്രി ആദരിച്ചു. എം.എസ്‌. അരുണ്‍കുമാര്‍ എം.എല്‍.എ പരിപാടിയുടെ അധ്യക്ഷനായി. ഭരണിക്കാവ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്‌.രജനി, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റുമാരായ ബി.വിനോദ്‌ കുമാര്‍, ജി.വേണു, ഡി.രോഹിണി, കെ.ദീപ, സ്വപ്‌ന സുരേഷ്‌, ഭരണിക്കാവ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ജി.പുരുഷോത്തമന്‍, സ്‌ഥിരംസമിതി അധ്യക്ഷരായ കെ.സുമ, എ.എം ഹാഷിര്‍, ആര്‍.സുജ, ബ്ലോക്ക്‌ പഞ്ചായത്തംഗങ്ങളായ ശാന്തി, സിനു ഖാന്‍, എസ്‌ ബൃന്ദ, ശ്യാമള ദേവി, പ്രസന്ന, താമരക്കുളം ഗ്രാമപഞ്ചായത്തംഗം ദീപ ജ്യോതിഷ്‌, മുന്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രജനി ജയദേവ്‌, ഭരണിക്കാവ്‌ ബ്ലോക്ക്‌ ബി.ഡി.ഒ സി.വി അജയകുമാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :26-05-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢വിവിധ ദേശീയസ്ഥാപനങ്ങളിലായി തിയററ്റിക്കല്‍ കംപ്യൂട്ടർ സയൻസിലെ, പിഎച്ച്‌ഡി/ഇന്റഗ്രേറ്റഡ് പിഎച്ച്‌ഡി പ്രോഗ്രാമുകള്‍; ഫിസിക്സിലെ എംഎസ്സി, പിഎച്ച്‌ഡി/ഇന്റഗ്രേറ്റഡ് പിഎച്ച്‌ഡി പ്രോഗ്രാമുകള്‍: ന്യൂറോ സയൻസ്, കംപ്യൂട്ടേഷണല്‍ ബയോളജി പിഎച്ച്‌ഡി പ്രോഗ്രാമുകള്‍ എന്നിവയിലെ പ്രവേശനത്തിനായി നടത്തുന്ന 2025-ലെ ജോയിന്റ് എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റിന് (ജസ്റ്റ്) അപേക്ഷിക്കാം.* ഫിസിക്സില്‍ അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സ്, അറ്റ്മോസ്ഫറിക് സയൻസസ്, കംപ്യൂട്ടേഷണല്‍ ബയോളജി, കണ്ടൻസ്ഡ് മാറ്റർ ഫിസിക്സ്, ഹൈ എനർജി, മെറ്റീരിയല്‍ സയൻസസ്, ന്യൂറോസയൻസ്, ന്യൂക്ലിയാർ ആൻഡ് ആക്സിലറേറ്റർ ഫിസിക്സ്, പ്ലാസ്മ റിസർച്ച്‌, ക്വാണ്ടം ഓപ്റ്റിക്സ്, ക്വാണ്ടം ഇൻഫർമേഷൻ ഉള്‍പ്പെടെയുള്ള വ്യത്യസ്തമേഖലകളിലെ ഗവേഷണങ്ങള്‍ക്ക് പരീക്ഷവഴി അവസരം ലഭ്യമാണ്. സയൻസ് ആൻഡ് എൻജിനിയറിങ് റിസർച്ച്‌ ബോർഡ് (എസ്‌ഇആർബി), ജസ്റ്റ് ഒരു നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) ആയി അംഗീകരിച്ചിട്ടുണ്ട്. സെർബ് പ്രോഗ്രാമുകളില്‍ പ്രവർത്തിക്കുന്ന നെറ്റ് യോഗ്യതയുള്ള ഫെലോസിന് ഉയർന്നനിരക്കിലുള്ള ഫെലോഷിപ്പിന് അർഹതയുണ്ട്. സ്ഥാപനങ്ങള്‍ ഈ പരീക്ഷവഴി വിവിധ പ്രോഗ്രാമുകളില്‍ പ്രവേശനം നടത്തുന്ന പ്രമുഖ സ്ഥാപനങ്ങളില്‍ ചിലത്: ആര്യഭട്ട റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്സർവേഷണല്‍ സയൻസസ്, നൈനിറ്റാള്‍ ബോസ് ഇൻസ്റ്റിറ്റ്യൂട്ട്, കൊല്‍ക്കത്ത ഹോമി ഭാഭ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട്, മുംബൈ ഹരീഷ് ചന്ദ്ര റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട്, അലഹാബാദ് ഇന്റർനാഷണല്‍ സെന്റർ ഫോർ തിയററ്റിക്കല്‍ സയൻസസ് ടിഐഎഫ്‌ആർ, ബെംഗളൂരു ഇന്ദിരാഗാന്ധി സെന്റർ ഫോർ അറ്റോമിക് റിസർച്ച്‌, കല്‍പ്പാക്കം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോഫിസിക്സ്, ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച്‌ (ഐസർ) ഭോപാല്‍, ബർഹാംപുർ, കൊല്‍ക്കത്ത, മൊഹാലി, പുണെ, തിരുവനന്തപുരം, തിരുപ്പതി ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയൻസസ്, ചെന്നൈ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സ്, ഭുവനേശ്വർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്മ റിസർച്ച്‌, ഗാന്ധിനഗർ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സ്, പുണെ ജവാഹർലാല്‍ നെഹ്റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച്‌, ബെംഗളൂരു നാഷണല്‍ ബ്രെയിൻ റിസർച്ച്‌ സെന്റർ, ഗുഡ്ഗാവ് നാഷണല്‍ സെന്റർ ഫോർ റേഡിയോ അസ്ട്രോഫിസിക്സ്, ടിഐഎഫ്‌ആർ, പുണെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച്‌ (നൈസർ), ഭുവനേശ്വർ ഫിസിക്കല്‍ റിസർച്ച്‌ ലബോറട്ടറി, അഹമ്മദാബാദ് രാജാ രാമണ്ണ സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജി, ഇൻഡോർ രാമൻ റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട്, ബെംഗളൂരു സാഹ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ ഫിസിക്സ്, കൊല്‍ക്കത്ത സത്യേന്ദ്രനാഥ് ബോസ് നാഷണല്‍ സെന്റർ ഫോർ ബേസിക് സയൻസസ്, കൊല്‍ക്കത്ത ടിഐഎഫ്‌ആർ സെന്റർ ഫോർ ഇന്റർഡിസിപ്ലിനറി സയൻസസ്, ഹൈദരാബാദ് ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസർച്ച്‌, മുംബൈ യുജിസി- ഡിഎഇ കണ്‍സോർഷ്യം ഓഫ് സയന്റിഫിക് റിസർച്ച്‌, ഇന്ദോർ വേരിയബിള്‍ എനർജി സൈക്ലോട്രോണ്‍ സെന്റർ, കൊല്‍ക്കത്ത. യോഗ്യത സ്ഥാപനം, പ്രോഗ്രാം എന്നിവയ്ക്കനുസരിച്ച്‌, നിശ്ചിത ബാച്ച്‌ലർ/മാസ്റ്റർ ബിരുദമുള്ളവർക്ക് വിവിധ പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാം. നിശ്ചിത വിഷയത്തിലെ ബിഎസ്സി (മേജർ/ഓണേഴ്സ്), എംഎസ്സി, ചില ബ്രാഞ്ചുകളിലെ ബിഇ/ബിടെക്, എംഇ/എംടെക് ബിരുദം, എംസിഎ എന്നിവയിലൊന്നുള്ളവർക്ക് വിവിധ സ്ഥാപനങ്ങളിലായി വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അർഹതയുണ്ട്. പ്രവേശനയോഗ്യത www.jest.org.in-ല്‍ നല്‍കിയിട്ടുണ്ട്. ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ വെബ്സൈറ്റ്, അവരുടെ പ്രവേശനവിജ്ഞാപനം എന്നിവയും പരിശോധിച്ച്‌ വ്യവസ്ഥകള്‍ ഉറപ്പാക്കണം. ഒരാള്‍ക്ക് എത്രതവണവേണമെങ്കിലും ജസ്റ്റ് അഭിമുഖീകരിക്കാം. ഉയർന്നപ്രായപരിധിയില്ല. പക്ഷേ, സ്ഥാപനങ്ങള്‍ക്ക് അവരുടേതായ പ്രവേശനവ്യവസ്ഥകള്‍ ഉണ്ടാകാം. അതും പരിശോധിക്കണം. പരീക്ഷ, ഘടന ഫിസിക്സ്, തിയററ്റിക്കല്‍ കംപ്യൂട്ടർ സയൻസ് എന്നിവയിലാണ് ജസ്റ്റ് നടത്തുന്നത്. ഒരാള്‍ക്ക് ഇവയില്‍ ഒന്നിനുമാത്രമേ അപേക്ഷിക്കാൻ കഴിയൂ. ഒരുവിഷയത്തിലെ പിഎച്ച്‌ഡിക്കും ഇന്റഗ്രേറ്റഡ് പിഎച്ച്‌ഡിക്കും പൊതുവായ പരീക്ഷയായിരിക്കും. പരീക്ഷ ജൂണ്‍ 22-ന് ഉച്ചയ്ക്ക് രണ്ടുമുതല്‍ അഞ്ചുവരെ നടത്തും. രാജ്യത്തെ വിവിധ സർവകലാശാലകളിലെയും സ്ഥാപനങ്ങളിലെയും ബിരുദ, ബിരുദാനന്തരബിരുദ പ്രോഗ്രാമുകളുടെ പാഠ്യപദ്ധതി അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാകും പരീക്ഷയ്ക്കുണ്ടാവുക. പൊതു സിലബസ്, മാതൃകാചോദ്യങ്ങള്‍ തുടങ്ങിയവ വെബ്സൈറ്റില്‍ ലഭിക്കും. കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്. സ്കോർ സാധുത 2025-ലെ ജസ്റ്റ് സ്കോർ സാധുത 2027 ജസ്റ്റ് സ്കോർ പ്രഖ്യാപിക്കുന്ന തീയതിവരെ ഉണ്ടാകും. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :26-05-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

അനന്യമായ നർമബോധത്തിനുടമയായിരുന്നു വീരേന്ദ്രകുമാർ. പ്രസംഗത്തിനിടയില്‍ ആ നർമങ്ങള്‍ കേട്ട് ആളുകള്‍ പൊട്ടിച്ചിരിച്ചു. നർമംകൊണ്ട് മർമത്തില്‍ സ്പർശിക്കുന്ന ഒരു നിസ്തുലരീതി അദ്ദേഹം സൂക്ഷിച്ചു. വാക്കും പ്രവൃത്തിയും തമ്മിലുള്ള ധ്രുവീകരണം അദ്ദേഹത്തിനില്ലായിരുന്നു. മനുഷ്യ മഹത്ത്വത്തിന്റെ രഹസ്യമറിഞ്ഞ ആ വലിയ മനുഷ്യൻ എല്ലാവരെയും സ്നേഹിച്ചു. മരണത്തിന്റെ മഹനീയസൗന്ദര്യത്തെക്കുറിച്ച്‌ അദ്ദേഹം പറഞ്ഞിട്ടുണ്ട്, എഴുതിയിട്ടുണ്ട്. കല്പറ്റ പുളിയാർമലയിലെ സാറിന്റെ വീട്ടില്‍ എത്രയോ തവണ പോയിട്ടുണ്ട്. അദ്ദേഹത്തിന്റെ സഹധർമിണി ഉഷച്ചേച്ചിയുടേയും കുടുംബാംഗങ്ങളുടയും സ്നേഹമസൃണമായ പെരുമാറ്റം മറക്കാവുന്നതല്ല. സർ, അങ്ങയുടെ സ്നേഹവും കാരുണ്യവും അന്യനെ സ്നേഹിക്കാൻ വെമ്ബുന്ന ആത്മസംസ്കാരവും ഞങ്ങള്‍ സ്നേഹത്തോടെ ഓർക്കുന്നു. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :26-05-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢എം.പി. വീരേന്ദ്രകുമാർ ജീവിതത്തിന്റെ പടിയിറങ്ങിയിട്ട് അഞ്ച് വർഷമാവുന്നു. ഒരിക്കല്‍ തന്റെ ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് ബോധം തിരികെ വന്ന് കണ്ണ് തുറന്നപ്പോള്‍ തന്നെ നോക്കി പുഞ്ചിരി തൂകിയ നഴ്സിനോട് അദ്ദേഹം ചോദിച്ചുവത്രെ: 'എന്റെ ഹൃദയം കീറി മുറിച്ച്‌ ഞാൻ ബോധമില്ലാതെ കിടന്നപ്പോഴും സൂര്യനുദിച്ചിരുന്നു അല്ലേ?'* താനില്ലെങ്കിലും ലോകം മുമ്ബോട്ട് പോവും എന്ന സത്യം താൻ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അതെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. എന്നാലും അദ്ദേഹമില്ലാതെയും കാലം മുമ്ബോട്ടൊഴുകുന്നു എന്ന കയ്ക്കുന്ന സത്യം നമ്മില്‍ പലർക്കും അംഗീകരിക്കാനാവുന്നില്ല. അറിവിന്റെ നിറവായ ആ മനുഷ്യൻ ഭൂമുഖത്തില്ലാത്തതിന്റെ കുറവ് പല വിധത്തില്‍ നാമെല്ലാം അനുഭവിക്കുന്നു. ഉന്നതമായ വ്യക്തിപ്രഭാവമുള്ള ആ മനുഷ്യൻ വലുപ്പചെറുപ്പമില്ലാതെ എല്ലാവരോടും പെരുമാറി. ഓരോരുത്തരെപ്പറ്റിയും ശരിക്കറിയാം. കഴിവുള്ളവരെ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കും, സമന്മാരോടെന്ന വിധം ഇടപെടും. വീരേന്ദ്രകുമാർ ഒരു കേവലവ്യക്തിയല്ല, സമ്ബൂർണ മനുഷ്യനായിരുന്നു. നൂറ്റാണ്ടിലൊരിക്കല്‍ മാത്രം വന്നു പോകുന്ന അപൂർവ പ്രതിഭകളിലൊരാള്‍- ലോകത്തിന്റെ ക്ഷാമത്തിലും ക്ഷേമത്തിലും ഉത്കണ്ഠയുള്ള ഒരാള്‍. മാതൃഭൂമിയുടെ ഗൃഹലക്ഷ്മി നടത്തിയ ചെറുകഥാ മത്സരത്തില്‍ രണ്ടുതവണ ഒന്നാം സ്ഥാനം ഈയുള്ളവള്‍ക്ക് ലഭിച്ചിരുന്നു. പുരസ്കാര സമർപ്പണവേദിയില്‍ അഭിനന്ദിച്ചപ്പോള്‍ വലിയ സന്തോഷം തോന്നിയിരുന്നു. ആ അഭിനന്ദനം എഴുത്തില്‍ എനിക്ക് പ്രത്യേക ഊർജം നല്‍കി. പിന്നീട് രണ്ടുതവണ മാതൃഭൂമി ഗൃഹലക്ഷ്മി വേദി എന്ന സ്ത്രീ സംഘടനയുടെ സംസ്ഥാന പ്രസിഡന്റായി ഞാൻ പ്രവർത്തിച്ചപ്പോഴും വീരേന്ദ്രകുമാർ സാറിനൊപ്പം വേദികള്‍ പങ്കിടാൻ കഴിഞ്ഞു. സാറിന്റെ അർഥഗൗരവമുള്ള എത്രയോ പ്രസംഗങ്ങള്‍ ഞാൻ കേട്ടു. ഒരുദിവസം ഒരു പുസ്തകമൊക്കെ വായിച്ചുതീർക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആ അറിവിന്റെ ആഴം ആരെയും വിസ്മയിപ്പിക്കും. ജന്മനാടായ വയനാടിനെക്കുറിച്ച്‌ അദ്ദേഹം പല പ്രസംഗങ്ങളിലും പറയാറുണ്ട്. വയനാട്ടുകാരനായി ജനിച്ചതില്‍ എന്നും അദ്ദേഹത്തിന് അഭിമാനമുണ്ടായിരുന്നു. സാറിന്റെ എല്ലാ പുസ്തകങ്ങളും എനിക്കും കൈയൊപ്പിട്ട് തന്നിട്ടുണ്ട്. ഭൗമതയിലുറച്ച ജീവിതദർശനങ്ങളാണ് ആ എഴുത്തിലും പ്രസംഗത്തിലും കാണുക. സാധാരണക്കാർക്ക് കുടിക്കാനുള്ള ജലം ഊറ്റി പാനീയങ്ങള്‍ ഉണ്ടാക്കുന്ന കൊക്കകോള പോലുള്ള വൻ ബഹുരാഷ്ട്ര കുത്തകകള്‍ക്കെതിരേ തദ്ദേശീയരുടെ പ്രക്ഷോഭത്തിന് അദ്ദേഹം നേതൃത്വം നല്‍കി. എഴുത്തുകാരായ ഞങ്ങളെയും സമരപ്പന്തലിലേക്ക് പ്രസംഗിക്കാൻ ക്ഷണിച്ചു. പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച്‌ സമരസമിതി നടത്തിയ മാർച്ചും മയിലമ്മയുടെ സമരവീര്യവും ഉള്‍ക്കണ്ണില്‍ തെളിയുന്നു. വ്യത്യസ്ത വിഷയങ്ങളെക്കുറിച്ച്‌ അദ്ദേഹം വിസ്തരിച്ചെഴുതുമ്ബോഴാണ് പൊതുജനങ്ങളധികവും അതേക്കുറിച്ചറിയുക. ലോകാരോഗ്യ സംഘടനയെക്കുറിച്ചും ഗാട്ടിനെക്കുറിച്ചും വിവരസാങ്കേതികവിദ്യയെക്കുറിച്ചും അദ്ദേഹം പഠിച്ച്‌ വിസ്തരിച്ച്‌ മാതൃഭൂമി പത്രത്തിലെഴുതി- ലോകത്തിലെ പല നൂതന പരിഷ്കാരങ്ങളും നിയമങ്ങളും സാധാരണക്കാരനെ സ്വന്തം ലേഖനത്തിലൂടെ സവിസ്തരം അറിയിക്കുക തന്റെ കടമയെന്ന് അദ്ദേഹം എണ്ണി. സാറിന്റെ മിക്ക രചനകളുടെയും പ്രകാശനച്ചടങ്ങില്‍ പങ്കെടുക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. 'ഹൈമവതഭൂവില്‍' എന്ന വിശിഷ്ട കൃതിയുടെ കല്പറ്റയില്‍ നടന്ന പ്രകാശനച്ചടങ്ങില്‍ പ്രമുഖ എഴുത്തുകാരായ യു.ആർ. അനന്തമൂർത്തി, കെ. സച്ചിദാനന്ദൻ, സി. രാധാകൃഷ്ണൻ എന്നിവർക്കൊപ്പം ഞാനും പങ്കെടുത്തിരുന്നു. പുസ്തകപരിചയം നടത്താനുള്ള അവസരവും ലഭിച്ചു. എന്റെ കൃതികളിലേറെയും പ്രകാശനം നടത്തിയതും അദ്ദേഹംതന്നെ. ഖലീല്‍ ജിബ്രാനെക്കുറിച്ച്‌ ഞാനെഴുതിയ 'ജിബ്രാൻ-അനശ്വരതയുടെ രഹസ്യം' എന്ന പുസ്തകം വീരേന്ദ്രകുമാർ സാറിനാണ് സമർപ്പിച്ചത്. എന്റെ ഓരോ പുസതകത്തിന്റെയും ആദ്യകോപ്പി അദ്ദേഹത്തിന് ഓഫീസില്‍ പോയി സമർപ്പിക്കുകയാണ് പതിവ്. വിദേശങ്ങളില്‍ നടക്കുന്ന എഴുത്തുകാരുടെ സമ്മേളനങ്ങളില്‍ പങ്കെടുക്കാൻ പോവും മുമ്ബ് ആ മഹാന്റെ പാദത്തില്‍ തൊട്ട് അനുഗ്രഹം വാങ്ങാറുണ്ട്. കോഴിക്കോട്ട് കെ.പി. കേശവമേനോന്റെ പേരിലുള്ള ഹാള്‍ വീരേന്ദ്രകുമാർ സാറിന്റെ സ്വപ്നമായിരുന്നു. അതദ്ദേഹം യാഥാർഥ്യമാക്കി- യഥാതഥമായ സ്വപ്നങ്ങളേ അദ്ദേഹം കണ്ടിരുന്നുള്ളൂ. വിചാരിച്ച കാര്യങ്ങള്‍ കേവലം വാക്കുകളിലൊതുക്കാതെ പ്രാവർത്തികമാക്കിയിരുന്നു. കേശവമേനോൻ ഹാളിനോട് ചേർത്ത് നിർമിച്ച മാതൃഭൂമി ബുക്സ്റ്റാളില്‍ എഴുത്തുകാർക്ക് ഇരിക്കാൻ പ്രത്യേക സംവിധാനവുമൊരുക്കി. അദ്ദേഹം കോഴിക്കോട്ടുള്ളപ്പോള്‍ രാജാജി റോഡിലുള്ള മാതൃഭൂമി ബുക്സ്റ്റാളില്‍ മിക്ക ദിവസവും എത്തും. അദ്ദേഹത്തിന്റെ ജീവാംശമാണ് അവിടം എന്ന് തോന്നിയിട്ടുണ്ട്. എഴുത്തുകാരെ വിളിച്ചു വരുത്തി ചില്ലിട്ട ആ പ്രത്യേക മുറിയില്‍ ഞങ്ങള്‍ 'എംഡി'യുടെ അറിവിന്റെ ശ്രോതാക്കളായി മാറിയിട്ടുണ്ട്. ഉന്നതങ്ങളില്‍നിന്ന് താഴ്ന്ന തലത്തിലേക്ക് ഒഴുകിവരുന്ന നീരുറവപോലെയാണ് ആ മഹിത വ്യക്തിത്വം.

*📢തിരുവാർപ്പിലെ പാടങ്ങളില്‍ ഇത്തവണയും ഗ്രോണുകള്‍ ഉപയോഗിച്ച്‌ തന്നെ വിത്തുകള്‍ വിതയ്ക്കും. കഴിഞ്ഞ തവണ പരീക്ഷണാടിസ്ഥാനത്തില്‍ പുതുക്കാട്ടൻമ്ബത് പാടശേഖരങ്ങളില്‍ ഡ്രോണ്‍ വിത്ത് വിതച്ചിരുന്നു.* ഇത് വിജയമായതോടെ ഡ്രോണ്‍വഴിയുള്ള വിത വ്യാപകമാക്കാൻ തീരുമാനിക്കുകയായിരുന്നു. തിരുവാർപ്പിലെ 170 ഹെക്ടറോളം വരുന്ന പാടശേഖരത്താണ് ഡ്രോണ്‍ ഉപയോഗിച്ച്‌ ഇത്തവണ വിത്തു വിതയ്ക്കുന്നത്. നബാർഡ് 25 ലക്ഷം രൂപ പദ്ധതിക്കായി അനുവദിച്ചിട്ടുണ്ട്. വിരിപ്പുകൃഷി ചെയ്യുന്ന ചെങ്ങളം വില്ലേജിലെ മോർകാട് പാടശേഖരത്തിലാണ് ഡ്രോണുകളുപയോഗിച്ച്‌ വിത്തു വിതയ്ക്കുക. സമാനമായ രീതിയില്‍ പതിനാലാം വാർഡിലെ പുഞ്ചക്കൃഷി നടത്തുന്ന നൂറു ഹെക്ടർ വരുന്ന മൂന്നു പാടശേഖരങ്ങളും തിരഞ്ഞെടുത്തിട്ടുണ്ട്. പരമ്ബരാഗത രീതിയില്‍ ഒരേക്കർ സ്ഥലത്ത് വിതയ്ക്കുമ്ബോള്‍ 50 കിലോ വിത്ത് ആവശ്യമാണ്. പക്ഷെ ഡ്രോണ്‍ ഉപയോഗിച്ചാല്‍ 35 കിലോ വിത്തു മാത്രം മതിയാകുമെന്ന് തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ നസിയ സത്താർ പറഞ്ഞു. നല്ല വിളവു ലഭിക്കുന്നതിനു പുറമേ വിത്തുവിതയ്ക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കർഷകരെ സഹായിക്കുന്നതിനുവേണ്ടിയാണ് ഡ്രോണ്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നത്. വയലിലൂടെ നടന്ന് വിതയ്ക്കുമ്ബോള്‍ മണ്ണില്‍ ഇളക്കം തട്ടുന്നതു മൂലമുണ്ടാകുന്ന അമ്ലത്വം ലഘൂകരിക്കാനും ഡ്രോണ്‍ വിത്ത് വിതയ്ക്കുന്നത് വഴി സഹായകരമാവും. കൃഷിവകുപ്പ് കൃഷി വിജ്ഞാൻ കേന്ദ്രയുടെ നേതൃത്വത്തില്‍ ക്ലൈമറ്റ് സ്മാർട്ട് വില്ലേജ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇതു നടപ്പാക്കുന്നത്. നൂതനസാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി കാലാവസ്ഥാനുസൃതമായ രീതിയില്‍ കാർഷികമേഖലയുടെ സമഗ്രവികസനമാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഒ.എസ്. അനീഷ് കുമാർ പറഞ്ഞു. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശങ്ങളാണിത്. അതുകൊണ്ട് അതനുസരിച്ചുള്ള കൃഷിരീതികളാണ് നടപ്പാക്കുക. മൃഗസംരക്ഷണ മേഖലയിലും മത്സ്യകൃഷി മേഖലയിലും പുതിയ പദ്ധതികള്‍ പഞ്ചായത്ത് വിഭാവനം ചെയ്തിട്ടുണ്ട്. നൂതന സാങ്കേതിക വിദ്യകള്‍ കർഷകരെ പരിചയപ്പെടുത്തുക വഴി കൃഷി കൂടുതല്‍ ലാഭകരമാക്കുകയാണ് ലക്ഷ്യമെന്ന് തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ നസിയ സത്താർ പറഞ്ഞു. ഉപയോഗശൂന്യമായ കുളങ്ങള്‍ കണ്ടെത്തി മത്സ്യഫാമുകള്‍ സ്ഥാപിക്കാനും ലക്ഷ്യമിടുന്നു. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :26-05-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢വരുന്നൂ കാലവര്‍ഷം; ഇന്നു മുതല്‍ മഴ കനക്കും; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്* തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ കനക്കും. കാലവർഷം രണ്ടുദിവസത്തിനകം കേരള തീരം തൊടുമെന്നാണ് പ്രവചനം. മധ്യ കിഴക്കൻ അറബിക്കടലില്‍ വടക്കൻ കർണാട-ഗോവ തീരത്തിന് മുകളിലായി ന്യൂനമർദം രൂപപ്പെട്ടു. തുടർന്ന് വടക്കോട്ടു നീങ്ങുന്ന ന്യൂനമർദ്ദം തീവ്രന്യൂനമർദമായി ശക്തി പ്രാപിയ്ക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. കേരളത്തിലെ 12 ജില്ലകളില്‍ ഇന്ന് അതിശക്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നലിനും, മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ മുതല്‍ വടക്കൻ ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പാണ് നല്‍കിയിട്ടുള്ളത്. ശനിയാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലും ഞായറാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 26-ാം തീയതി തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും തീവ്രമഴ മുന്നറിയിപ്പുണ്ട്. ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കള്ളക്കടല്‍ ജാഗ്രതാ നിർദേശം കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്നു രാത്രി 08.30 വരെ 0.5 മുതല്‍ 1.0 മീറ്റർ വരെയും കന്യാകുമാരി തീരത്ത്‌ 1.0 മുതല്‍ 1.1 മീറ്റർ വരെയും ഉയർന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. കടല്‍ക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :23-05-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢ഓപ്പറേഷന്‍ ഡി ഹണ്ട് തുടരുന്നു ; 85 പേരെ അറസ്റ്റ് ചെയ്തു* ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി മെയ് 21 ബുധനാഴ്ച സംസ്ഥാന വ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 85 പേരെ അറസ്റ്റ് ചെയ്തു. ലഹരി വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1992 പേരെയാണ് ഇന്നലെ മാത്രം പരിശോധനയ്ക്ക് വിധേയമാക്കിയത്. വിവിധ തരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വെച്ചതിന് 82 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പരിശോധനയില്‍ 2.2668 കിലോ കഞ്ചാവും 0.4 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. വിവിധ പരിശോധനകളിലായി എംഡിഎംഎയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച്‌ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി ഹണ്ട് ദൗത്യം നടപ്പാക്കുന്നത്. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :23-05-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢ശബരിമല നിലയ്ക്കലില്‍ പുതിയ ആശുപത്രി സ്ഥാപിക്കും ; മന്ത്രി വീണാ ജോര്‍ജ്ജ്* ശബരിമല നിലയ്ക്കലില്‍ പുതിയ ആശുപത്രി സ്ഥാപിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. പ്രദേശത്തെ ഗോത്ര വിഭാഗക്കാര്‍ക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയിലാവും ആശുപത്രി നിര്‍മ്മിക്കുക. ആശുപത്രിയിലെ നിര്‍മ്മാണ പ്രവര്‍ത്തനം ജൂലൈയില്‍ ആരംഭിക്കുമെന്ന് വീണാ ജോര്‍ജ്ജ് അറിയിച്ചു. അതേ സമയം, പത്തനംതിട്ട ജില്ലാ സ്റ്റേഡിയം നവംബര്‍ മാസത്തില്‍ ഉദ്ഘാടനം ചെയ്യത്തക്ക രീതിയില്‍ നിര്‍മ്മാണം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :23-05-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢ആടിയുലഞ്ഞ് ഇൻഡിഗോ വിമാനം, പരിഭ്രാന്തിയിലായി യാത്രക്കാര്‍ അലറിവിളിച്ചു; മുൻഭാഗം തകര്‍ന്നു* ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്ക് 227 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനം പ്രതികൂല കാലാവസ്ഥയെ തുടർന്ന് ആകാശച്ചുഴിയിലകപ്പെട്ട് ആടിയുലഞ്ഞു. ഇത് വിമാനത്തിനുള്ളില്‍ പരിഭ്രാന്തി പരത്തി. സംഭവത്തെത്തുടർന്ന് പൈലറ്റ് എയർ ട്രാഫിക് കണ്‍ട്രോളില്‍ (എടിസി) അടിയന്തര ലാൻഡിങ്ങിനുള്ള അറിയിപ്പ് നല്‍കി. വിമാനം ശക്തമായി കുലുങ്ങുമ്ബോള്‍ യാത്രക്കാർ നിലവിളിക്കുകയും കരയുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നതായി കാണിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഭയാനകമായ സാഹചര്യമാണ് വിമാനത്തിലുണ്ടായിരുന്നത്. പിന്നാലെ വിമാനം ശ്രീനഗറില്‍ സുരക്ഷിതമായി ലാൻഡ് ചെയ്തു. ഇതുവരെ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം വിമാനത്തിന്റെ മുൻഭാഗത്ത് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ശ്രീനഗറിലേക്ക് വരുന്നതിനിടെ 6E2142 എന്ന വിമാനമാണ് പ്രതികൂല കാലവസ്ഥയെത്തുടർന്നുള്ള പ്രക്ഷുബ്ധതയില്‍ അകപ്പെട്ടത്. പെട്ടെന്നുള്ള ശക്തമായ ആലിപ്പഴവർഷവും വിമാനത്തെ പ്രതിസന്ധിയിലാക്കിയെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു. വിമാനത്തിലെ ജീവനക്കാർ കൃത്യമായ പ്രോട്ടോക്കോള്‍ പാലിച്ചു. വിമാനം ശ്രീനഗറില്‍ സുരക്ഷിതമായി ലാൻഡ് ചെയ്തു. ഇതുവരെ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം വിമാനത്തിന്റെ മുൻഭാഗത്ത് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ശ്രീനഗറിലേക്ക് വരുന്നതിനിടെ 6E2142 എന്ന വിമാനമാണ് പ്രതികൂല കാലവസ്ഥയെത്തുടർന്നുള്ള പ്രക്ഷുബ്ധതയില്‍ അകപ്പെട്ടത്. പെട്ടെന്നുള്ള ശക്തമായ ആലിപ്പഴവർഷവും വിമാനത്തെ പ്രതിസന്ധിയിലാക്കിയെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു. വിമാനത്തിലെ ജീവനക്കാർ കൃത്യമായ പ്രോട്ടോക്കോള്‍ പാലിച്ചു. വിമാനം ശ്രീനഗറില്‍ സുരക്ഷിതമായി ലാൻഡ് ചെയ്തു. വിമാനം എത്തിയതിനുശേഷം യാത്രക്കാരുടെ ക്ഷേമത്തിനും സുഖസൗകര്യങ്ങള്‍ക്കും മുൻഗണന നല്‍കി അവരെ പരിചരിച്ചു. വിമാനം ആവശ്യമായ പരിശോധനയ്ക്കും അറ്റകുറ്റപ്പണികള്‍ക്കും വിധേയമാക്കുമെന്നും ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :22-05-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢പഹല്‍ഗാം ഭീകരാക്രണം നടന്നിട്ട് ഇന്ന് ഒരു മാസം; രാജ്യത്തിൻ്റെ നെഞ്ചില്‍ തീകോരിയിട്ട ഭീകരര്‍ ഇനിയും പിടിയിലായിട്ടില്ല* ദില്ലി: പഹല്‍ഗാം ഭീകരാക്രണം നടന്നിട്ട് ഇന്ന് ഒരു മാസം. ജമ്മുകശ്മീരിലെ ജനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും സംസ്ഥാനത്തെ സാധാരണ നിലയിലാക്കാനുമുള്ള നീക്കങ്ങളെയാകെ അട്ടിമറിക്കുന്നതായിരുന്നു പഹല്‍ഗാമില്‍ നടന്ന കൂട്ടക്കൊല. ഭീകരരെ അയച്ചവർക്ക് തിരിച്ചടി നല്‍കിക്കൊണ്ട് രാജ്യത്തുയർന്ന രോഷം കുറച്ചെങ്കിലും തണുപ്പിക്കാൻ കേന്ദ്രത്തിനായി. എന്നാല്‍ കൂട്ടക്കൊല നടത്തിയ ഭീകരർ ഇനിയും പിടിയിലായിട്ടില്ല. രഹസ്യാന്വേഷണ വീഴ്ചയുടെ ഉത്തരവാദിത്തം ആർക്കെന്ന അന്വേഷണവും തല്‍ക്കാലം എവിടെയും എത്തിയിട്ടില്ല. ജമ്മുകശ്മീരില്‍ നിന്ന് കഴിഞ്ഞമാസം 22ന് രണ്ടരയ്ക്ക് ശേഷം ആദ്യം പുറത്തുവന്നത് ഭീകരാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു എന്ന വിവരമായിരുന്നു. എന്നാല്‍ പിന്നീടാണ് ഈ നിഷ്ഠൂര ആക്രമണത്തിൻ്റെ വ്യാപ്തിയും ഭീകരതയും വെളിവാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. അര മണിക്കൂർ ഭീകരതയഴിച്ചുവിട്ട ശേഷം കാട്ടിലേക്ക് ഓടി മറഞ്ഞവരുടെ ചിത്രങ്ങളും പേരുവിവരവും പിന്നീട് പുറത്തു വന്നു. ആദ്യം ഉത്തരവാദിത്തം ഏറ്റെടുത്ത ടിആർഎഫ് എന്ന ലഷ്കർ ഇ ത്വയ്യിബ നിയന്ത്രിക്കുന്ന സംഘടന ഒരു ദിവസത്തില്‍ നിലപാട് മാറ്റി. ഭീകരാക്രണത്തിന് പിന്നാലെ ജമ്മുകശ്മീരില്‍ ഉയർന്ന പ്രതിഷേധം ടിആർഎഫിനെ മാത്രമല്ല അവരെ പറഞ്ഞയച്ച ലഷ്കർ ഇ ത്വയ്യിബയേയും പാക് സേനയുടെ രഹസ്യാന്വേഷണ ഗ്രൂപ്പായ ഐസ്‌ഐയിലെ കൊലയാളികളെയും ഞെട്ടിച്ചു കശ്മീരില്‍ പ്രാദേശികമായി കിട്ടുന്ന പിന്തുണയുടെ കൂടി ഊർജ്ജത്തിലാണ് പാകിസ്ഥാൻ കേന്ദ്രീകൃത ഭീകര സംഘടനകള്‍ വളർന്നത്. ജമ്മുകശ്മീരിൻ്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് ശേഷം ഇവിടുത്തെ ജനത മെല്ലെ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുകയായിരുന്നു. സർക്കാർ നടപ്പാക്കിയ വികസന പദ്ധതികള്‍ കശ്മീരികളില്‍ വീണ്ടും പ്രതീക്ഷ ഉയർത്തിയിരുന്നു. ദില്ലിക്കും ശ്രീനഗറിലും ഇടയിലെ ദൂരം കുറഞ്ഞു തുടങ്ങിയിരുന്നു. തെരഞ്ഞെടുപ്പ് വിജയകരമായി നടത്തിയതും ഒമർ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള സർക്കാർ വിവാദങ്ങളില്ലാതെ അധികാരത്തില്‍ ഏറിയതും കശ്മീരിൻ്റെ വിനോദ സഞ്ചാര മേഖലയെ അടക്കം സഹായിച്ചു. ജനജീവിതം മെച്ചെപ്പെട്ടപ്പോഴാണ് അതിർത്തിക്കപ്പുറത്തെ ഗൂഢാലോചന വീണ്ടും സംസ്ഥാനത്തെ അഞ്ച് കൊല്ലം പിന്നോട്ട് കൊണ്ടു പോയിരിക്കുന്നത്. വിനോദ സഞ്ചാരികളെ രക്ഷിക്കാൻ നോക്കിയ കശ്മീരി യുവാവിനെയും ഭീകരർ വെറുതെ വിട്ടില്ല. മതം ചോദിച്ച്‌ ആളുകളെ തരംതിരിച്ച്‌ നിറുത്തി കൊലപ്പെടുത്തിയത് ദിവസങ്ങള്‍ നീണ്ട ആസുത്രണത്തിന് തെളിവായി ഭീകരരുടെ വീടുകള്‍ തകർത്തതിനോട് പോലും ഒരു വിഭാഗം കശ്മീരികള്‍ അനുകൂലമായി പ്രതികരിച്ചതും ഈ രോഷം കൊണ്ടായിരുന്നു. ജമ്മുകശ്മീർ സർക്കാരും കേന്ദ്രത്തിൻ്റെ എല്ലാ നീക്കങ്ങള്‍ക്കും ശക്തമായ പിന്തുണ നല്‍കി കൂടെ നിന്നു. പഹല്‍ഗാമില്‍ സ്ത്രീകളുടെ സിന്ദൂരം മാഞ്ഞതിനും 26 പേരുടെ ശരീരത്തില്‍ നിന്ന് ചിന്തിയ രക്തത്തിനും ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യൻ സേനകള്‍ ഭീകരർ സങ്കല്പിക്കാത്ത മറുപടിയാണ് നല്‍കിയത്. പിന്നീട് സേന നടത്തിയ ഓപ്പറേഷനില്‍ പഹല്‍ഗാമിലെ കൂട്ടക്കൊലയ്ക്ക് സഹായം നല്‍കിയ ഒരാളുള്‍പ്പടെ ആറ് ഭീകരരെ വകവരുത്തി. എന്നാല്‍ പഹല്‍ഗാമിലെ കൂട്ടക്കൊലയില്‍ നേരിട്ട് പങ്കെടുത്തവർ ഇപ്പോഴും കശ്മീരിലെ കാടുകളില്‍ ഒളിച്ചിരിക്കുകയാണ്. ഇവർ അതിർത്തി കടന്നോ എന്നതിലും വ്യക്തതയില്ല. ആയിരകണക്കിന് വിനോദ സഞ്ചാരികള്‍ വരുന്നിടത്ത് ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ പോലും ഇല്ലാതിരുന്നതിൻ്റെ വീഴ്ച ആർക്കെന്ന ചോദ്യത്തിനും ഉത്തരമായിട്ടില്ല. ഭീകരതയെ നേരിടാൻ ഏതറ്റം വരെയും പോകാനുള്ള യോജിച്ച വികാരം പ്രകടമാകുന്നതിലേക്ക് നയിച്ച നാളിനാണ് ഒരു മാസം പൂർത്തിയാകുന്നത്. ഭീകരവാദത്തിന് ഇരയായവരുടെ കുടുംബങ്ങള്‍ നടത്തിയ പക്വമായ പ്രതികരണങ്ങള്‍ രാജ്യം ഒരു കലാപത്തിലേക്ക് പോകുന്നത് തടഞ്ഞു എന്നതും രാജ്യത്തിന് ആശ്വാസം നല്‍കുന്നു. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :22-05-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢കറിപാത്രങ്ങളില്‍ സ്ഥിരം സാന്നിധ്യമായ മുരിങ്ങ എങ്ങനെ കൃഷി ചെയ്യാം; ഇത്ര എളുപ്പമായിരുന്നോ മുരിങ്ങാ കൃഷി* മലയാളിയുടെ കറി പാത്രത്തിലെ പ്രധാന പച്ചക്കറികളില്‍ ഒന്നാണ് മുരിങ്ങ. ഇതില്‍ ശരീരത്തിന് ആവശ്യമായ ഇരുമ്ബ്, കാത്സ്യം, വിറ്റാമിൻ എ, വിറ്റാമിൻ ഇ, വിറ്റാമിൻ സി തുടങ്ങിയവ ധാരാളമായി അടങ്ങിയിരിക്കുന്നു. മുരിങ്ങയുടെ ഇല, പൂവ്, കായ്, തണ്ട്, വേര്, തുടങ്ങി എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. മുരിങ്ങയെ രണ്ടായി തിരിക്കാം. മര മുരിങ്ങയും ചെടി മുരിങ്ങയും ചെടി മുരിങ്ങയെ ഒരാണ്ടൻ മുരിങ്ങ എന്നും വിളിക്കാറുണ്ട്. അംഗീകൃത കേന്ദ്രങ്ങളില്‍ നിന്ന് വാങ്ങുന്ന വിത്തുകള്‍ വേണം മുരിങ്ങ നടാൻ ഉപയോഗിക്കേണ്ടത്. ഒരു ഹെക്ടറിന് 500 ഗ്രാം എന്ന തോതിലാണ് വിത്തെടുക്കേണ്ടത്. പോളിബാഗുകളില്‍ നടീല്‍ മിശ്രിതം നിറച്ചു ചെറിയ കുഴികള്‍ കുത്തി 2 വിത്ത് വീതം ഓരോ കുഴികുഴിയിലും ഇടണം. വിത്ത് ഇടുന്നതിനു 12 മണിക്കൂർ മുൻപ് വെള്ളത്തില്‍ കുതിർത്തു വയ്ക്കുന്നത് പെട്ടെന്നു മുള വരാൻ വിത്തിനെ സഹായിക്കും. പോളിബാഗില്‍ വച്ചു മുളപ്പിച്ച തൈകള്‍ ഏകദേശം 35 – 40 ദിവസം പ്രായവും 25 സെന്റിമീറ്റർ ഉയരവും ആവുമ്ബോള്‍ മാറ്റി നടണം. നല്ല വെയില്‍ ലഭിക്കുന്ന സ്ഥലത്താണ് ഇവ നടേണ്ടത്. രണ്ടടി നീളവും വീതിയും താഴ്ചയുമുള്ള കുഴികള്‍ തയാറാക്കി 10 കിലോ ജൈവ വളവും (ചാണകപ്പൊടി, എല്ലുപൊടി, മണ്ണിര കമ്ബോസ്റ്റ്, വേപ്പിൻ പിണ്ണാക്ക് എന്നിവയുടെ മിശ്രിതം) ചേർക്കുക. വെള്ളം വാർന്നു പോകാൻ സൗകര്യം നല്‍കണം. മേയ്, ജൂണ്‍ മാസങ്ങളില്‍ മാറ്റി നടുന്നതാണു നല്ലത്. നട്ട ശേഷം മിതമായ രീതിയില്‍ നനച്ചു കൊടുക്കുക. വരണ്ട കാലാവസ്ഥയിലും നല്ല രീതിയില്‍ വളരുന്ന ചെടിയാണ് മുരിങ്ങ. പൂവ് വന്നു തുടങ്ങി കഴിഞ്ഞാല്‍ ജലസേചനം വളരെ കുറയ്ക്കണം. തുള്ളി നന ഏർപ്പെടുത്തുന്നതും വളരെ മികച്ച വിളവ് ലഭിക്കാൻ ഇടയാക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമ്മുടെ വീട്ടു മുറ്റത്തും മുരിങ്ങ കായ്ക്കും ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :21-05-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢ഇനി മത്സ്യം വിളയും കാലം; ഗ്രാസ് കാര്‍പ്പും കട്ളയും രോഹുവും മൃഗാളും കൃഷി ചെയ്യും; വെല്ലുവിളികള്‍ ഏറെ നിറഞ്ഞ മത്സ്യ കൃഷി* പൊന്നാനി: മത്സ്യ കൃഷിക്ക് ഒരുങ്ങുകയാണ് പൊന്നാനി താലൂക്ക്. മഴക്കാലങ്ങളിലാണ് മത്സ്യക്കൃഷിക്ക് തുടക്കമാവുക. ഡിസംബർ മുതല്‍ മേയ് വരെ നീളുന്നതാണ് കോള്‍കൃഷി. ജൂണ്‍ മുതല്‍ ഡിസംബർ വരെയുള്ള കാലയളവില്‍ മത്സ്യകൃഷി നടക്കും. പൊന്നാനി താലൂക്ക് പരിധിയില്‍ പ്രധാനമായും വെളിയങ്കോട്, നന്നംമുക്ക്, ആലങ്കോട്, എടപ്പാള്‍, പെരുമ്ബടപ്പ് പഞ്ചായത്തുകളിലാണ് മത്സ്യകൃഷി നടക്കുന്നത്. സർക്കാരിന്റെ ഒരു നെല്ലും മീനും പദ്ധതിയടക്കമുള്ളവ കർഷകർക്ക് ഏറെ പ്രോത്സാഹനമാവുന്നുണ്ട്. പ്രധാനമായും രോഹു, കട്ട്ള, ഗ്രാസ്‌കാർപ്പ് മൃഗാള്‍, തുടങ്ങിയ മത്സ്യങ്ങളാണ് പദ്ധതി പ്രകാരം വളർത്തുക. കർഷകർക്ക് സൗജന്യമായി മത്സ്യക്കുഞ്ഞുങ്ങളെ ഈ പദ്ധതി നല്‍കും. ഹെക്ടറിന് 3000 മത്സ്യകുഞ്ഞുങ്ങള്‍ വരെ ലഭിക്കും. തീറ്റ കൂടുതല്‍ നല്‍കിയാല്‍ മത്സ്യങ്ങള്‍ക്ക് കൂടുതല്‍ തൂക്കം ലഭിക്കും. ബണ്ട് തകർച്ചയും കാലം തെറ്റിയുള്ള മഴയും തിരിച്ചടി നല്‍കാറുണ്ടെന്നതിനാല്‍ കോള്‍ക്കൃഷിയില്‍ നഷ്ടസാദ്ധ്യത ഏറെയാണ്. കോള്‍ നിലങ്ങളിലെ മത്സ്യകൃഷി നേരിടുന്ന പ്രധാന ഭീഷണി ബണ്ട് തകർച്ചയാണ്. വലിയ തോതില്‍ ബണ്ട് തകർച്ച ഉണ്ടായാല്‍ മുഴുവൻ മത്സ്യവും ഒഴുകിപ്പോവും. പക്ഷികള്‍ വലിയ തോതില്‍ മീനുകളെ പിടിക്കുന്നത് കർഷകർക്ക് തലവേദനയാണ്. കോള്‍കൃഷി ഏറ്റുവുമധികമുള്ള പൊന്നാനി താലൂക്ക് പരിധിയില്‍ ഏകദേശം 300 ഹെക്ടറില്‍ മത്സ്യക്കൃഷി നടക്കുന്നുണ്ട്. നൂറിലധികം ആളുകള്‍ ഗുണഭോക്താക്കളാണ്. നാടൻ മത്സ്യങ്ങള്‍ വലിയ തോതില്‍ കോള്‍ മത്സ്യത്തെ ആക്രമിക്കാൻ സാദ്ധ്യത കൂടുതലാണ്. ഇതൊഴിവാക്കാൻ പരമാവധി നഴ്സറി കെട്ടി തിരിച്ചു വേണം മത്സ്യകൃഷി നടത്തണം. മുൻപ് ലഭിച്ചിരുന്ന രീതിയില്‍ ഗ്രാസ്‌കാർപ്പിന്റെ കുഞ്ഞുങ്ങളെ ഇപ്പോള്‍ ലഭിക്കുന്നില്ലെന്ന പരാതി കർഷകർക്കുണ്ട്. ഏറെ ഡിമാൻഡുള്ള മത്സ്യ വിഭാഗമാണിത്. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :21-05-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢കുതിച്ചുയര്‍ന്ന് സ്വര്‍ണം; വിലയില്‍ വൻ വര്‍ധന* കൊച്ചി: ഒരു ദിവസത്തെ ഇടവേളക്ക് ശേഷം സ്വർണവിലയില്‍ വൻ വർധന. പവന് 1760 രൂപയുടെ വർധനയാണ് ഉണ്ടായത്. പവന്റെ വില 71,440 രൂപയായി ഉയർന്നു. ഗ്രാമിന് 220 രൂപയും വർധിച്ചു. ഗ്രാമിന്റെ വില 8930 രൂപയായാണ് വർധിച്ചത്. ലോക വിപണിയിലും സ്വർണവില ഉയരുകയാണ്. ഒരാഴ്ചക്കിടയിലെ ഉയർന്ന നിരക്കിലേക്ക് ലോകവിപണിയില്‍ സ്വർണവിലയെത്തി. സ്പോട്ട് ഗോള്‍ഡിന്റെ വില 0.2 ശതമാനം ഉയർന്ന് ഔണ്‍സിന് 3,293.98 ആയി ഉയർന്നു. യു.എസ് ഗോള്‍ഡ് ഫ്യൂച്ചർ നിരക്കുകളും ഉയർന്നു. 0.3 ശതമാനമാണ് ഉയർന്നത്. 3,295.80 ഡോളറായാണ് വില ഉയർന്നത്. ഡോളർ ദുർബലമായതും നികുതി ബില്ലിനെ കുറിച്ചുള്ള യു.എസ് പാർലമെന്റിലെ ചർച്ചകളുമാണ് വില ഉയരാനുള്ള കാരണം. ഇന്ത്യൻ ഓഹരി വിപണികള്‍ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് 116 പോയിന്റ് നേട്ടത്തോടെ വ്യാപാരം ഉയർന്നപ്പോള്‍ നിഫ്റ്റി 18 പോയിന്റ് നേട്ടമുണ്ടാക്കി. 81,303 പോയിന്റിലാണ് ബോംബെ സൂചികയില്‍ വ്യാപാരം പുരോഗമിക്കുന്നത്. നിഫ്റ്റിയില്‍ 24,000 പോയിന്റിന് മുകളിലാണ് വ്യാപാരം. സെൻസെക്സില്‍ സണ്‍ ഫാർമസ്യൂട്ടിക്കല്‍സാണ് വൻ നേട്ടമുണ്ടാക്കിയത്. കമ്ബനിയുടെ ഓഹരിവില 1.54 ശതമാനം ഉയർന്നു. ഹിന്ദുസ്ഥാൻ ടൈംസ്, എച്ച്‌.ഡി.എഫ്.സി ബാങ്ക്, നെസ്ലേ ഇന്ത്യ, മാരുതി സുസുക്കി തുടങ്ങിയ കമ്ബനികളെല്ലാം നേട്ടത്തിലാണ്. ഇൻഡസ്‍ലാൻഡ് ബാങ്ക് 1.10 ശതമാനം നഷ്ടം രേഖപ്പെടുത്തി. അദാനി പോർട്സ്, ബജാജ് ഫിനാൻസ് എന്നിവയും നഷ്ടത്തിലാണ്. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :21-05-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢ചരിത്രം കുറിച്ച്‌ 'ഉല്ലാസ്': പദ്ധതിക്ക് കീഴില്‍ മിസോറാം ഇന്ത്യയിലെ ആദ്യ സമ്ബൂര്‍ണ്ണ സാക്ഷരതാ സംസ്ഥാനം* ഗുവാഹത്തി: (KVARTHA) വിദ്യാഭ്യാസ മേഖലയില്‍ ഒരു പുതിയ അധ്യായം കുറിച്ച്‌, ഇന്ത്യയിലെ ആദ്യത്തെ സമ്ബൂർണ്ണ സാക്ഷരതാ സംസ്ഥാനമായി മിസോറാം മാറി. കേന്ദ്രസർക്കാരിന്റെ അഭിമാനകരമായ 'ഉല്ലാസ്' (Understanding Lifelong Learning for All in Society) പദ്ധതിക്ക് കീഴിലാണ് മിസോറാം ഈ ചരിത്രപരമായ നേട്ടം കൈവരിച്ചത്. 98.2% എന്ന അത്യുന്നത സാക്ഷരതാ നിരക്ക് രേഖപ്പെടുത്തിക്കൊണ്ട്, സംസ്ഥാനം രാജ്യത്തിന് മാതൃകയായി മാറിയിരിക്കുകയാണ്. മിസോറാം മുഖ്യമന്ത്രി ലാല്‍ദുഹോമയാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ചരിത്ര നേട്ടത്തിന് പിന്നില്‍ ഒരു ദീർഘവീക്ഷണം ഉണ്ട്. ഈ ചരിത്രപരമായ പ്രഖ്യാപനം നടന്നത് കേന്ദ്ര വിദ്യാഭ്യാസ, നൈപുണ്യ വികസന, സംരംഭകത്വ സഹമന്ത്രി ജയന്ത് ചൗധരിയും മിസോറാം വിദ്യാഭ്യാസ മന്ത്രി ഡോ. വൻലാല്‍ത്‌ലാനയും പങ്കെടുത്ത ചടങ്ങിലാണ്. നമ്മുടെ സംസ്ഥാനത്തിന്റെ യാത്രയിലെ ഒരു ചരിത്ര നിമിഷമാണിത്, വരും തലമുറകള്‍ ഓർമ്മിക്കുന്ന ഒന്ന്, മുഖ്യമന്ത്രി ലാല്‍ദുഹോമ പറഞ്ഞു. ഇത് കേവലം ഒരു സ്ഥിതിവിവരക്കണക്ക് മാത്രമല്ലെന്നും, ജനങ്ങളുടെ കൂട്ടായ ഇച്ഛാശക്തി, അച്ചടക്കം, ദർശനം എന്നിവയുടെ പരിവർത്തനപരമായ നാഴികക്കല്ല് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ ഒരു ജനതയുടെ അർപ്പണബോധമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് മുഖ്യമന്ത്രി എടുത്തുപറഞ്ഞു. 'ULLAS' പദ്ധതി: ഒരു പുത്തൻ വെളിച്ചം നാഷണല്‍ എഡ്യൂക്കേഷൻ പോളിസി (NEP) 2020-ന്റെ ഭാഗമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആരംഭിച്ച ഒരു ഫ്ലാഗ്ഷിപ്പ് പദ്ധതിയാണ് 'ULLAS: Nav Bharat Saksharta Karyakram'. അറിവുള്ള സമൂഹം സൃഷ്ടിക്കുക എന്ന വിശാലമായ ലക്ഷ്യത്തോടെയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 15 വയസ്സിനും അതിനുമുകളിലുള്ളവർക്കും അടിസ്ഥാന സാക്ഷരതയും സംഖ്യാശാസ്ത്രപരമായ അറിവും നല്‍കുക എന്നതാണ് ULLAS പദ്ധതിയുടെ പ്രധാന ലക്ഷ്യം. കൂടാതെ, വിമർശനാത്മക ചിന്ത, ഡിജിറ്റല്‍ സാക്ഷരത, സാമ്ബത്തിക സാക്ഷരത, നിയമസാക്ഷരത, തിരഞ്ഞെടുപ്പ് സാക്ഷരത, പൗരത്വ അവബോധം തുടങ്ങിയ നിർണായക ജീവിത നൈപുണ്യങ്ങളും ഈ പദ്ധതിയിലൂടെ പഠിപ്പിക്കുന്നു. മിസോറാമില്‍ ULLAS പദ്ധതിയുടെ വിജയത്തിന് പിന്നില്‍ ശക്തമായ ജനകീയ പങ്കാളിത്തവും സർക്കാർ സംവിധാനങ്ങളുടെ കാര്യക്ഷമമായ ഏകോപനവുമാണ്. പ്രാദേശിക കമ്മ്യൂണിറ്റികള്‍ സന്നദ്ധപ്രവർത്തകർ, അധ്യാപകർ എന്നിവർ ഒരുമിച്ച്‌ പ്രവർത്തിച്ചുകൊണ്ട് സാക്ഷരതാ ക്ലാസ്സുകള്‍ സംഘടിപ്പിക്കുകയും പഠന സാമഗ്രികള്‍ വിതരണം ചെയ്യുകയും ചെയ്തു. സാങ്കേതികവിദ്യയുടെ ഉപയോഗം, പ്രത്യേകിച്ച്‌ മൊബൈല്‍ ആപ്പുകളിലൂടെയുള്ള പഠനം, ഈ പദ്ധതിയുടെ വിജയത്തില്‍ ഒരു പ്രധാന പങ്ക് വഹിച്ചു. മിസോറാമിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ഭാഷാപരമായ വൈവിധ്യങ്ങളും പരിഗണിച്ച്‌, ഓരോ വ്യക്തിക്കും പ്രാപ്യമായ രീതിയില്‍ വിദ്യാഭ്യാസ അവസരങ്ങള്‍ ഒരുക്കാൻ പദ്ധതിക്ക് കഴിഞ്ഞു. സമർപ്പണത്തിന്റെ വിജയം: ഓരോ പൗരന്റെയും സംഭാവന ഈ നേട്ടം സംസ്ഥാനത്തെ സ്നേഹിക്കുകയും സമർപ്പണത്തോടെ പ്രവർത്തിക്കുകയും ചെയ്യുന്ന പൗരന്മാരുടെ കൂട്ടായ നേട്ടമാണെന്ന് മുഖ്യമന്ത്രി ലാല്‍ദുഹോമ ഊന്നിപ്പറഞ്ഞു. പ്രത്യേകിച്ച്‌, വിവിധ കാരണങ്ങളാല്‍ വിദ്യാഭ്യാസ അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടും പഠിക്കാനുള്ള അസാധാരണമായ ദൃഢനിശ്ചയം കാണിച്ച 1692 വ്യക്തികളെ അദ്ദേഹം പേരെടുത്ത് അഭിനന്ദിച്ചു. അവരുടെ പഠിക്കാനുള്ള ആഗ്രഹം മറ്റുള്ളവർക്ക് പ്രചോദനമായി മാറി. വിദ്യാഭ്യാസം ഒരു അവകാശമാണെന്നും അത് എല്ലാവർക്കും ലഭ്യമാക്കാനുള്ള സംസ്ഥാനത്തിന്റെ പ്രതിബദ്ധതയുടെ തെളിവാണിതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഭാവിയിലേക്കുള്ള പാത: മിസോറാമിന്റെ വിദ്യാഭ്യാസ കുതിപ്പ് ഈ നേട്ടം മിസോറാമിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ ദിശാബോധം നല്‍കുമെന്നത് തീർച്ചയാണ്. സമ്ബൂർണ്ണ സാക്ഷരത കൈവരിച്ചതോടെ, സംസ്ഥാനത്തിന് ഇനി ഉന്നത വിദ്യാഭ്യാസം, നൈപുണ്യ വികസനം, സാങ്കേതിക വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും. ഇത് സംസ്ഥാനത്തിന്റെ സാമൂഹിക-സാമ്ബത്തിക വികസനത്തിന് ആക്കം കൂട്ടുകയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. അറിവുള്ള ഒരു സമൂഹം എന്ന നിലയില്‍, മിസോറാമിന് ഭാവി വെല്ലുവിളികളെ കൂടുതല്‍ കാര്യക്ഷമമായി നേരിടാൻ സാധിക്കും. മിസോറാമിന്റെ ഈ ചരിത്ര നേട്ടം രാജ്യത്തിന് ഒരു മാതൃകയാണ്. കേന്ദ്രസർക്കാരിന്റെ ULLAS പദ്ധതിയുടെ സാധ്യതകള്‍ ഇത് എടുത്തു കാണിക്കുന്നു. സാക്ഷരതയുടെ വെളിച്ചം ഓരോ പൗരനിലേക്കും എത്തിച്ചുകൊണ്ട്, മിസോറാം വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് ഒരു വലിയ ചുവടുവെയ്പ്പ് നടത്തിയിരിക്കുകയാണ്. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :21-05-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂