en
Feedback
Old Malayalam magazine മാഗസിൻ മ്യൂസിയം

Old Malayalam magazine മാഗസിൻ മ്യൂസിയം

Open in Telegram

പഴയ മലയാളം മാസികകൾ

Show more
The country is not specifiedBooks12 331
2 339
Subscribers
+1424 hours
+657 days
+19030 days
Posts Archive
നവനീതം മാസിക

ഈ മാസികകൾ വായിച്ചിട്ടുണ്ടോ?

*ഈ മാസിക കണ്ടോ! മലയാളത്തിലെ ആദ്യ ഇലക്ട്രോണിക്സ് മാസികയുടെ 1995 ഡിസംബർ ലക്കമാണിത്. ധാരാളം ഹോബി സർക്യൂട്ടുകളും, പ്രൊജക്റ്റുകളും
*ഈ മാസിക കണ്ടോ! മലയാളത്തിലെ ആദ്യ ഇലക്ട്രോണിക്സ് മാസികയുടെ 1995 ഡിസംബർ ലക്കമാണിത്. ധാരാളം ഹോബി സർക്യൂട്ടുകളും, പ്രൊജക്റ്റുകളും ഈ മാസികയിൽ പ്രസിദ്ധീകരിച്ചിരുന്നു.ഇതു പോലെയുള്ള 250 ൽ അധികം മലയാളം ഇലക്ട്രോണിക്സ് മാസികകൾ ഇലക്ട്രോണിക്സ് കേരളം എന്ന ടെലിഗ്രാം ഗ്രൂപ്പിൽ PDF ആയി ഇട്ടിട്ടുണ്ട്. മൊബൈലിലും സുഖമായി വായിക്കാം, ഡൗൺലോഡ് ചെയ്യാം.ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഗ്രൂപ്പിൽ എത്താം* .Electronics Keralam https://t.me/elxkeralam

5_6052869364116358129.pdf10.03 MB

കസ്തൂരി ചിത്രകഥ

മലയാളം ലിപി ഉപയോഗിക്കുന്ന കൊങ്കണി ഭാഷയിലെ ഒരു മാഗസിൻ! ഒന്ന് വായിക്കാൻ ശ്രമിച്ച് നോക്കൂ!

വീജ് കൊങ്കണി.pdf5.68 MB

100 പേജ് ചിത്രകഥ

രണ്ടായിരാമാണ്ടിൽ ഡൽഹിയിലെ ഡയമണ്ട് കോമിക്സ് പുറത്തിറക്കിയ സമ്പൂർണ്ണ ചിത്രകഥാ മാസികയാണ് കോമിക് വേൾഡ്. പ്രധാന നഗരങ്ങളിൽ മാത്രം ലഭ്യമായതും പരസ്യങ്ങളുടെ അഭാവവും മൂലം ഈ ചിത്രകഥകൾ ഇറങ്ങിയ കാര്യം പോലും ചിത്രകഥാ പ്രേമികൾ അറിഞ്ഞില്ല! നൂറോളം പേജുകളിലായി സപ്തവർണ്ണങ്ങൾ ലോഭമില്ലാതെ വാരിപ്പൂശി എത്തിയ ഈ മാഗസിനുകൾക്ക് ഒരാനച്ചന്തമായിരുന്നു. വിദേശ ജനപ്രീയ കോമിക്സുകളായ ആർച്ചി, ഡെന്നീസ് ദ മെനസ്, ബാറ്റ് മാൻ, ടാർസൻ, മാന്ത്രികനായ മാൻഡ്രേക്, ഹെൻഡ്രി.... ഗിന്നസ് ബുക്ക് എന്നീ ചിത്രകഥകളും.. കൂടാതെ ഇന്ത്യൻ കോമിക്കുകളായ ബില്ലു, ചാച്ചാ ചൗദ്ധരി, അങ്കുർ, പൾട്ടു., പിക്ളു ,മിക്കു, ബീർബൽ കഥകൾ, തെന്നാലിരാമൻ, ജയ് ഹനുമാൻ, പഞ്ചതന്ത്രം കഥകൾ, വിക്രമാദിത്യൻ, മുതലായ ചിത്രകഥകളും.. കൂടാതെ ഹോബി സംബന്ധമായ ലേഖനങ്ങൾ, തൂലികാ മിത്രം, വായനക്കാരുടെ കത്തുകൾ, ക്വിസ് മത്സരങ്ങൾ, സിനിമാ വിശേഷം, പുതിയ സംഗീത കാസറ്റ് റിലീസ് തുടങ്ങി ബാല മനസുകളെ പിടിച്ചിരുത്തുന്ന വിഭവങ്ങൾ തിക്കി നിറച്ച നൂറ് പേജോളം വരുന്ന വിഭവ സമൃദ്ധമായ ഒരു സദ്യ തന്നെയായിരുന്നു കോമിക് വേൾഡ് ചിത്രകഥാ മാസിക.. ബാലമാസികകളുടെ സുവർണ്ണകാലഘട്ടത്തിൽ ഇറങ്ങിയിട്ടും പ്രചാരണത്തിൻ്റെ അഭാവം മൂലം ഈ മാസിക ആർക്ക് വേണ്ടി ഇറങ്ങിയോ അവരുടെ കൈകളിൽ എത്തപ്പെട്ടില്ല. സാധാരണ ബാല മാസികകൾ 4 രൂപക്കും 5 രൂപക്കും ലഭിച്ചിരുന്ന അക്കാലത്ത് ഒരു ലക്കത്തിന് 20 രൂപ എന്ന വിലയും, വിൽക്കാത്ത കോപ്പികൾ തിരിച്ചെടുക്കില്ല എന്ന പോളിസിയും പത്രമാസിക ഏജൻ്റുമാരെ ഈ പ്രസിദ്ധികരണത്തിൽ നിന്നും അകറ്റിയിരിക്കാം. എന്തായാലും അകാലത്തിൽ പൊലിഞ്ഞ് പോയ മലയാള ചിത്രകഥാ മാസികയായ കോമിക് വേൾഡിന് ശ്രദ്ധാഞ്ജലി അർപ്പിച്ച് കൊണ്ട് ഇരുപത് കൊല്ലം മുൻപ് പ്രസിദ്ധീകൃതമായ ഒരു സമ്പൂർണ്ണ ലക്കം pdf രൂപത്തിൽ old malayalam magazine ടെലിഗ്രാം ഗ്രൂപ്പിൽ ഇടുന്നു.

2007 ഡിസംബർ ബാലമംഗളം.pdf19.64 MB