മൗലിദ് പഠനം
Open in Telegram
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511
Show more1 380
Subscribers
No data24 hours
+37 days
+1530 days
Posts Archive
1 380
⚜️⚜️ :"നീ എന്റെ കൈ ചുംബിക്കുകയോ? നീ എന്റെ മതത്തിലല്ലല്ലോ !"
🌹...قال أتقبل يدي و أنت علي غير ديني فقلت من أنت الذي من الله علي بك قال أنا الذي أرسلت رحمة للعالمين أنا سيد الأولين والآخرين أنا محمد خاتم النبين ورسول رب العالمين. قل لا إلا الله محمد رسول الله. ففتح يديه وعانقني ثم قال هذه الجنة وذاك القصر لك فقلت ما علامة ذلك قال أن تموت غدا قال صاحب الحكاية فبينما هو يحدثني وإذا بالباب يطرق وقائل يقول :
إن كنت أنت حظيت يوما باللقا
زال الجفا عنا وقد زال الشقا
📚مولد منقوص
💫 ...അവിടുത്തെ കൈ ചുംബിക്കാൻ ആഗ്രഹിച്ചു. അപ്പോൾ അവർ ﷺ എന്നോടു ചോദിച്ചു :നീ എന്റെ കൈ ചുംബിക്കുകയോ? നീ എന്റെ മതത്തിലല്ലല്ലോ !ഞാൻ പറഞ്ഞു: അല്ലാഹു എനിക്ക് അനുഗ്രഹമായി നൽകിയ അങ്ങ് ആരാണ് അവിടന്നരുളി : ഞാൻ ലോകത്തിന് അനുഗ്രഹമായി അയക്കപ്പെട്ടവരാണ്. ഞാൻ മുൻഗാമികൾക്കും പിൻഗാമികൾക്കും നേതാവാണ് ﷺ. ഞാൻ മുഹമ്മദാണ് ﷺ . പ്രവാചകന്മാരുടെ അവസാനത്തെ കണ്ണിയും സർവ്വ ലോകരക്ഷിതാവിന്റെ ദൂതനുമാണ് ﷺ. അപ്പോൾ ഞാൻ ശഹാദത്ത് കലിമ ഉച്ചരിച്ചു. അവർ എന്റെ നേരെ കൈകൾ നീട്ടി. എന്നെ ആലിംഗനം ചെയ്തതിനുശേഷം പറഞ്ഞു: ഇത് സ്വർഗ്ഗമാണ്, ആ കാണുന്ന മാളികകൾ നിനക്കുള്ളതാണ്. ഞാൻ ചോദിച്ചു: അതിന് തെളിവെന്താണ്? അവിടുന്ന് പറഞ്ഞു നീ നാളെ മരിക്കുന്നതാണ്. നിവേദകൻ തുടരുന്നു. അദ്ദേഹം എന്നോട് സംസാരിച്ചിരിക്കെ കതകിന് ആരോ മുട്ടുന്നു. ഒരാൾ ഇങ്ങനെ പാടുകയും ചെയ്യുന്നു.
“താങ്കൾ കണ്ടതുകൊണ്ട് അനുഗ്രഹീതനാണെങ്കിൽ ഞങ്ങളുടെ അസ്വസ്ഥതയും പരാജയവും നീങ്ങിയിരിക്കുന്നു".
1 380
النعمة الكبرى على العالم في مولد سيد ولد آدم
അല്ലാമാ ഇബ്നു ഹജര്‍(റ) രചിച്ച ‘അന്നിഅമത്തുല്‍ കുബ്രാ അലല്‍ ആലം'
1 380
മങ്കൂസ് മൗലിദ് തർജ്ജമകൾ
അര്‍ത്ഥ ബോധത്തോടെ ചൊല്ലാന്‍ പൊതുജനങ്ങള്‍ക്ക് സഹായകമാകട്ടെ എന്ന നിയ്യത്തില്‍ മന്ഖൂസിന് വലിയ തര്‍ജുമ എഴുതിയവരും ചെറിയ തര്‍ജുമ ഉണ്ടാക്കിയവരും ഉണ്ട്. പൊന്നാനി മഖ്ദൂം തങ്ങളെ മകന്‍ കൊങ്ങണം വീട്ടില്‍ ഇബ്രാഹിം കുട്ടി മുസ്ല്യാര്‍ അറബി മലയാളത്തില്‍ ഹി 1294ല്‍ പുറത്തിറക്കിയ 120 ഒാളം പേജുള്ള വലിയ തര്‍ജുമ പ്രൌഡവും ഗഹനവുമായ രചനയാണ്. മാപ്പിള മഹാ കവിയും ഉന്നത പണ്ഡിതനുമായ അണ്ടത്തോട് കുളങ്ങര വീട്ടില്‍ ശുജാ ഈ മൊയ്തു മുസ്ല്യാരുടെ മകന്‍ മുഹമ്മദ് മുസ്ല്യാര്‍ എഴുതിയ ബിഗ് യത്തുല്‍ മഖ്സ്വൂസ് ഫീ തര്‍ജുമത്തില്‍ മന്ഖൂസ് ഗ്രാഹ്യവും ലളിതവുമായ രചനയാണ്. 1948ല്‍ പൊന്നാനിയില്‍ പുറത്തിറങ്ങിയ പതിപ്പാണ് പരിശോധിച്ചത്. തിരൂരിനടുത്ത പൊന്മുണ്ടം വൈലത്തൂര്‍ വി മുഹമ്മദ് മുസല്യാര്‍ മന്ഖൂസ് മൌലൂദിന്റെ പൊതുവായ സാരം ലളിതമായ ഭാഷയില്‍ വിവരിക്കുന്ന അറബി മലയാള തര്‍ജുമ എഴുതിയത്, 1374/1954 ല്‍ തിരൂരങ്ങാടിയില്‍ പ്രസിദ്ധം ചെയ്തു.
1 380
അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ടായിരുന്ന മി. പുരുഷോത്തംദാസ് താണ്ഡന്റെ ഏക സംസ്‌കാരവാദത്തിന്നെതിരില്‍ അല്‍ജംഇയ്യത്ത് പ്രസിദ്ധീകരിച്ച ലഘുലേഖ അദ്ദേഹം മലയാളത്തില്‍ പരിഭാഷപ്പെടുത്തുകയും സ്വന്തം ചിലവില്‍ പതിനായിരക്കണക്കിന് കോപ്പികള്‍ വിതരണം നടത്തുകയും ചെയ്തിട്ടുണ്ട്. കണ്ണൂര്‍ കാംബസാറില്‍ അദ്ദേഹം സ്ഥാപിച്ച താജിറുല്‍ കുതുബി വല്‍ അത്വര്‍ എന്ന 'പാലോട്ട് മൂസ്സക്കുട്ടിഹാജി ആ്ന്റ് സണ്‍സ് പുസ്തക ശാല' ഒരു പ്രബോധന കേന്ദ്രംകൂടിയായിരുന്നു. കച്ചവട ആവശ്യത്തേക്കാള്‍ അറിവ് തേടി വരുന്നവരായിരുന്നു കൂടുതല്‍. 1930-ല്‍ സ്ഥാപനത്തിന് മുന്നില്‍ മുഹ്‌യിദ്ദീന്‍ ജുമുഅത്ത് പള്ളി സ്ഥാപിച്ചു.
അര നൂറ്റാണ്ടുകാലം കണ്ണൂരിന്റെ ആത്മീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ നിറസാന്നിധ്യമായിരുന്ന മൂസക്കുട്ടി ഹാജി കച്ചവടത്തോടൊപ്പം സൂഫി ജീവിതമാണ് നയിച്ചിരുന്നത്. രണ്ട് ദിവസം കൂടുമ്പോള്‍ ഖുര്‍ആന്‍ പാരായണം പൂര്‍ത്തീകരിക്കുകയും നാല്‍പ്പത് വര്‍ഷത്തോളം കണ്ണൂര്‍ സിറ്റി ജുമുഅത്ത് പള്ളിയില്‍ സുബ്ഹ് ജമാഅത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. 1953 ജൂലൈ 14/1372 ദുല്‍ഖഅ്ദ 2-നായിരുന്നു വിയോഗം. ജൂലൈ 13-ന് പുലര്‍ച്ചെ കണ്ണൂര്‍ സിറ്റി ജുമുഅത്ത് പള്ളിയില്‍ സുബ്ഹ് നമസ്‌കാരത്തിനിടയില്‍ ബോധരഹിതനായി വീണ അദ്ദേഹം അടുത്ത ദിവസം മരണപ്പെടുകയായിരുന്നു. കണ്ണൂര്‍ സിറ്റി ജുമുഅ മസ്ജിദ് മിഹ്‌റാബിന്റെ തൊട്ടുപിറകിലാണ് അന്ത്യവിശ്രമംകൊള്ളുന്നത്.
1 380
പാലോട്ട് മൂസക്കുട്ടി ഹാജി
പണ്ഡിതന്‍, ബഹുഭാഷാ പരിജ്ഞാനി, വാഗ്മി, സ്വാതന്ത്ര്യസമര സേനാനി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സ്ഥാപക നേതാവ്. കുഞ്ഞഹമ്മദ് എന്നവരുടെ മകനായി 1878-ല്‍ കണ്ണൂരില്‍ ജനിച്ചു. കേരളത്തിലെ പ്രഗത്ഭരായ പണ്ഡിതരില്‍ നിന്നും വിജ്ഞാനം കരസ്ഥമാക്കിയ ശേഷം 1912 മുതല്‍ മുന്നുവര്‍ഷക്കാലം മദീനയില്‍ താമസമാക്കി. ഇക്കാലയളവില്‍ ശൈഖ് യൂസുഫ് നബ്ഹാനിയുടെ ശിഷ്യത്വം സ്വീകരിച്ചു. മക്കയിലും മദീനയിലും ദര്‍സ് നടത്തുകയും അറബി, ഉര്‍ദു, പേര്‍ഷ്യന്‍ ഭാഷകളില്‍ അവഗാഹം നേടുകയും ചെയ്തു. രണ്ടുതവണ വിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ചു. 1915-ല്‍ നാട്ടിലേക്ക് തിരിച്ചു. പിന്നീടുള്ള കാലം സാമുദായിക പ്രവര്‍ത്തനങ്ങളില്‍ മുഴുകി.
ഖിലാഫത്ത് പ്രക്ഷോഭകാലത്ത് കണ്ണൂരില്‍ ദേശീയ പ്രസ്ഥാനത്തിന്റെ മുഖമായിരുന്നു മൂസക്കുട്ടി ഹാജി. ചിറക്കല്‍ താലൂക്ക് ഖിലാഫത്ത് കമ്മിറ്റി പ്രസിഡണ്ടായും പ്രവര്‍ത്തിച്ചു. 1921 ജനുവരി 25-ന് കേരളീയ സംസ്ഥാന സഭാ പന്തലില്‍ വെച്ച് നടന്ന കേരള ഉലമാ സംഘത്തിന്റെ ആദ്യ സമ്മേളനത്തില്‍ പങ്കെടുത്ത പണ്ഡിതന്‍മാരുടെ പേരുവിവരങ്ങളില്‍ അഞ്ചാമതായി പാലോട്ട് മൗലവി മൂസക്കുട്ടി ഹാജി, കണ്ണൂര്‍ എന്ന് കാണാവുന്നതാണ്. 1921-ല്‍ ഈറോഡില്‍ നടന്ന ഖിലാഫത്ത് സമ്മേളനത്തില്‍ മൗലാനാ മുഹമ്മദലിയുടെ കൂടെ പങ്കെടുത്തു. 1927 വരെ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച ഹാജി നെഹ്‌റു റിപ്പോര്‍ട്ടില്‍ പ്രതിഷേധിച്ച് സംഘടനയില്‍ നിന്നും രാജിവെക്കുകയായിരുന്നു. പിന്നീട് മുസ്‌ലിം ലീഗില്‍ അംഗത്വമെടുക്കുകയും പ്രവര്‍ത്തനങ്ങളില്‍ സജീവമാവുകയും ചെയ്തു. വിഭജനാനന്തരവും പാര്‍ട്ടിയില്‍ ഉറച്ചുനിന്നു. 1930-ല്‍ ഡല്‍ഹിയില്‍ നടന്ന ആള്‍ ഇന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ യോഗത്തില്‍ കേരളീയ പണ്ഡിതരെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്.
മലബാര്‍ സമരാനന്തരം നവീന വാദങ്ങള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ രൂപീകരിക്കുന്നതിന് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച മഹാനുഭാവനാണ് മൂസക്കുട്ടി ഹാജി. 1934-ല്‍ സമസ്ത രജിസ്റ്റര്‍ ചെയ്യപ്പെടുമ്പോള്‍ 25-ാം നമ്പര്‍ മുശാവറ അംഗമായിരുന്നു. സുന്നത്ത് ജമാഅത്തിന്റെ ആശയങ്ങളില്‍ കണിശത പുലര്‍ത്തിയിരുന്ന അദ്ദേഹം ഖാദിയാനിസം, വഹാബിസം, മൗദൂദിസം എന്നിവക്കെതിരെ പ്രഭാഷണ രംഗത്തും രചനാ മേഖലയിലും നിറഞ്ഞുനിന്നു. ഖാദിയാനികള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളിലാണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. 1918-ല്‍ ഖാദിയാനികള്‍ മുസ്‌ലിംകളല്ല എന്ന് വിധിയായത് മൂസക്കുട്ടി ഹാജിയുടെ പരിശ്രമത്തിലൂടെയാണ്. ഫസ്ഖ് വിഷയത്തില്‍ അദ്ദേഹത്തിനെതിരെ ഖാദിയാനികള്‍ ഫയല്‍ ചെയ്ത കേസ് മദ്രാസ് ഹൈക്കോടതിയിലാണ് പര്യവസാനിച്ചത്. ഖാദിയാനികള്‍ക്കു വേണ്ടി പിന്നീട് പാകിസ്ഥാന്‍ നിയമമന്ത്രിയും ജഡ്ജിയുമായി മാറിയ സഫറുള്ളാ ഖാനും ഹാജിക്ക് വേണ്ടി പോക്കര്‍ സാഹിബും കെ.പി കേശവ മെനോനുമാണ് ഹാജരായത്. 1933-ല്‍ ഫറോക്കില്‍ ചേര്‍ന്ന സമസ്ത ആറാം സമ്മേളനത്തില്‍ ഖാദിയാനികള്‍ക്കെതിരെയുള്ള നാലാം പ്രമേയം അവതരിപ്പിച്ചത് ഹാജിയായിരുന്നു. 1945-46 കാലത്ത് കോഴിക്കോട് കുറ്റിച്ചിറയില്‍ ഖാദിയാനികള്‍ മിഷനറി പ്രവര്‍ത്തനം സജീവമാക്കിയപ്പോള്‍ മൂസക്കുട്ടി ഹാജി നടത്തിയ അഷ്ടദിന പ്രഭാഷണം അവരുടെ വ്യാപനത്തെ തടഞ്ഞു. മറുപടി പറയാനെത്തിയ ഖാദിയാനി നേതാവ് എച്ച്.എ അബ്ദുള്ളയെ നാട്ടുകാര്‍ കൈകാര്യം ചെയ്തുവിട്ടതാണ് പിന്നീടുള്ള ചരിത്രം. ഖാദിയാനിസത്തെക്കുറിച്ച് ആഴത്തില്‍ പഠിച്ചിരുന്ന അദ്ദേഹം വിവരങ്ങള്‍ ക്രോഡീകരിച്ച് ഒരു കൈയെഴുത്ത് ഗ്രന്ഥം സൂക്ഷിച്ചിരുന്നു.
മൂസക്കുട്ടി ഹാജി മികച്ച വാഗ്മിയും ഉപദേശകനും മതവിദ്യാഭ്യാസ പ്രചാരകനുമായിരുന്നു. കണ്ണൂരിലെ പള്ളികളില്‍ നമസ്‌കാര ശേഷവും മറ്റും മതോപദേശവും ഹിസ്ബ് ക്ലാസ്സും നടത്തിയിരുന്നു. പ്രതിഫലം പ്രതീക്ഷിക്കാതെ സ്വപ്രയത്‌നത്താല്‍ പ്രഭാഷണ സദസ്സുകള്‍ സംഘടിപ്പിക്കുകയും മതസ്ഥാപനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. പ്രസാധന രംഗത്തും അദ്ദേഹം ശ്രദ്ധേയനാണ്. ആദര്‍ശ പ്രചരണവും മതപ്രബോധനവും ലക്ഷ്യമാക്കി സ്വന്തം പണം മുടക്കി ലഘുലേഖകളും പുസ്തകങ്ങളും രചിച്ച് വിതരണം ചെയ്തു. മിഅ്‌റാജുല്‍ മുസ്ഥഫാ ബിഖ്തിസ്വാരില്‍ മുക്തഫാ എന്ന പേരില്‍ അദ്ദേഹം രചിച്ച മൗലിദ് മനോഹരമാണ്.
1 380
മൻഖൂസ് മൗലിദിന് കെ.വി അബ്ദുല്ല ഫൈസി പയ്യനാട് എഴുതിയ വ്യാഖ്യാനമുണ്ട് മലയാളത്തിൽ. കോട്ടക്കൽ ബറകാത്ത് ബുക്സാണ് പ്രസാധകർ.
അതിലദ്ദേഹം ഇങ്ങനെ പറയുന്നുണ്ട്.
" മഹാനായ മർഹൂം അരിമ്പ്ര അബൂബക്കർ മുസ്‌ലിയാരുടെ വീട്ടിൽ 1991-ൽ വിപുലമായി നടത്തപ്പെട്ട മൗലിദ് സദസ്സിൽ അദ്ദേഹം നാണയപ്പൊതിയും അരിയും ഉപ്പും വെച്ചതായി ഞാൻ കണ്ടിട്ടുണ്ട്. അതിൽ ബറകത്തുണ്ടെന്നും വീട്ടിലെ അരിയിലും നാണയപ്പെട്ടിയിലും അത് കലർത്തിയാൽ ദാരിദ്ര്യം വരില്ലെന്നും ആ മഹാൻ പറഞ്ഞു.പിന്നീട് ഇതിനെ കുറിച്ച് കിതാബുകൾ നോക്കിയപ്പോൾ മഹാനായ മഅ്റൂഫുൽ കർഖി(റ) ഇങ്ങനെ പറഞ്ഞതായി ഇആനത്ത് 3/364 ൽ കാണാൻ കഴിഞ്ഞു. "
1 380
കേരളീയ മുസ്‌ലിംകളെ പാരമ്പര്യ വിശ്വാസത്തിലുറപ്പിച്ചു നിര്‍ത്തുന്നതില്‍ അതുല്യമായ സംഭാനകളാണ് ശൈഖ് ജിഫ്‌രി സമര്‍പ്പിച്ചത്.അനാചാരങ്ങൾക്കും, അന്ധവിശ്വാസങ്ങൾക്കും,അനീതിക്കും, നവീന ചിന്താഗതികൾക്കുമെതിരായി സമൂഹത്തെ ഉദ്ബോധിച്ച് കൊണ്ട്
വലിയൊരു സേവനം കേരളക്കരക്ക് സമ്മാനിച്ചു. ഇതിന്റെ ഉദാഹരണങ്ങളാണ് വഹാബി പ്രസ്ഥാനത്തെക്കുറിച്ചുള്ള മുന്നറിയിപ്പും കൊണ്ടോട്ടി തങ്ങള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളും. മുഹമ്മദ് ബിന്‍ അബ്ദില്‍ വഹാബിന്റെ പ്രസ്ഥാനത്തിനെതിരെ ശബ്ദിച്ച ആദ്യ ഇന്ത്യന്‍ പണ്ഡിതരിലൊരാളാണ് ശൈഖ് ജിഫ്‌രി. #അല്‍_ഇര്‍ശാദാത്തുല്_ജിഫ്‌രിയ്യ ഫിറദ്ദി അലള്വലാലാത്തിന്നജ്ദിയ്യ 56 വരികളടങ്ങുന്ന കൃതിയാണ്. 1218ലാണ് ഇതിന്റെ രചന. അഹ്മദ് കോയ ശാലിയാത്തി ഇതിന് ശറഹ് എഴുതിയിട്ടുണ്ട്.
തമിഴ് കവിതകളുടെ അറബി ആവിഷ്‌കാരവും സാരോപദേശ ഗീതവുമായ 'റസാനത് ' അഥവാ ഉപമകളുടെ പുസ്തകം എന്ന പ്രസിദ്ധ കാവ്യം കോഴിക്കോട് ശൈഖ് ജിഫ്രി തങ്ങൾ നാല് കഷണങ്ങളായി വികസിപ്പിച്ചു. മറ്റനേകം കാവ്യങ്ങളും രചിച്ചിട്ടുണ്ട്.
ബോംബെയിലെ കല്യാണ്‍ സ്വദേശിയായ മുഹമ്മദ് ഷാഹ് ആധ്യാത്മിക നായകന്റെ വേഷത്തില്‍ 1130-ല്‍(AD 1717) കൊണ്ടോട്ടിയില്‍ താമസമാക്കി. ഇസ്‌ലാമിക വിരുദ്ധ ആശയങ്ങള്‍ സ്വീകരിച്ചിരുന്ന അദ്ദേഹത്തെ വിശ്വാസികള്‍ അന്ധമായി പിന്തുടര്‍ന്നു. ഇതറിഞ്ഞ ശൈഖ് ജിഫ്‌രി വിശദമായ പഠനം നടത്തുകയും പണ്ഡിതന്‍മാരെയും സാധാരണക്കാരെയും ബോധവല്‍ക്കരിക്കുകയും ചെയ്തു. നിരവധി ഫത്‌വകളും രിസാലകളും അതിനെനതിരെ എഴുതി. കന്‍സുല്‍ ബറാഹീനില്‍ കസ്ബിയ്യ വല്‍അസ്‌റാറുല്‍ വഹബിയ്യ അല്‌ഗൈബിയ്യ ലിസാദാത്തി മശാഇഖി ത്വരീഖത്തില്‍ ഹദ്ദാദിയ്യ അല്‍അലവിയ്യ ഹസനിയ്യ ശുഐബിയ്യ എന്ന കൃതിയില്‍ കൊണ്ടോട്ടി ത്വരീഖത്തിനെതിരെ എഴുതിയപ്പോള്‍ പണ്ഡിത ലോകം അതേറ്റെടുത്തു. കന്‍സുല്‍ ബറാഹീന്‍ ഹിജ്‌റ 1281ല്‍ ഈജിപ്തില്‍ അച്ചടിച്ചിട്ടുണ്ട്. നതീജതു ഖദായ മസ്‌ലകി ജൗഹരില്‍ ജവാഹിരിയ്യ, അല്‍ കൗകബുദുര്‍രിയ്യ, അല്‍കസാബത്തു വല്‍ അസ്‌റാര്‍ എന്നീ തസ്സവുഫ് സംബന്ധമായ രചനകളും ഹിജ്‌റ 1188ല്‍ നിര്യാതനായ തന്റെ ശൈഖ് സയ്യിദ് മുഹമ്മദ് ബിന്‍ ഹാമിദ് എന്നവരുടെ മര്‍സിയ്യത്തും പ്രധാനപ്പെട്ട ചില കൃതികളാണ്. സയ്യിദ് അബ്ദുള്ളാഹ് ജിഫ്‌രി എന്നവർ അവരുടെ മകനാണ്.
പ്രദേശ വാസികൾക്ക് കുടിവെള്ളം ലഭ്യമാക്കാൻ ജിഫ്രിയുടെ ആഗ്രഹ പ്രകാരം സാമൂതിരി നൽകിയ സ്ഥലത്ത് ടിപ്പു പണി കഴിപ്പിച്ചതാണ് #മാനാഞ്ചിറ_കുളം എന്ന് പറയപ്പെടുന്നു.
1808 ജനുവരി 8/1222 ദുല്‍ഖഅ്ദ 8 വ്യാഴാഴ്ച ഈ ലോകത്തു നിന്നും വിട പറഞ്ഞു. ജനാസ സംസ്കരണ ചടങ്ങിൽ മമ്പുറം തങ്ങളോടൊപ്പം ഉമർഖാളിയും പങ്കെടുത്തിരുന്നു. മഹാനായ ശൈഖ് ജിഫ്രി(റ)വിനെ സംബന്ധിച്ച് ഉമർഖാളി(റ) ഒരു മർസിയ്യത്ത് (അനുശോചന കാവ്യം) രചിച്ചിട്ടുണ്ട്. ജിഫ്രി മൗലിദും പഴമ്പുറം കൊട്ടിലി അബ്ദുള്ള മൗലവി രചിച്ച ജിഫ്രി മാലയും അവരെ പ്രകീർത്തിച്ച് രചിക്കപ്പെട്ടതാണ്.
ശൈഖ് ജിഫ്രി തങ്ങളെ മാറ്റിനിർത്തിയുള്ള മലബാറിന്റെ ചരിത്രം ഒരിക്കലും പൂർണ്ണമാകില്ല. മുസ്ലിമീങ്ങളെ ആത്മീയ ഔന്നിത്യത്തിലേക്ക് കൈപിടിച്ചുയർത്തിയതോടൊപ്പം മതസൗഹാർദ്ദ കേരളത്തിന്റെ മധുരമൂറുന്ന ഇന്നലെകളെ സമ്മാനിച്ചാണ് അവർ കോഴിക്കോട് കുറ്റിച്ചിറയിലെ മാളിയേക്കൽ തറവാട്ടിൽ അന്തിയുറങ്ങുന്നത്. അതുകൊണ്ടായിരിക്കണം മലബാറിന്റെ ഇസ്‌ലാമിക ചൈതന്യത്തിനിപ്പോഴും മതസൗഹാർദത്തിൻ്റെ ഹലുവ രുചിക്കുന്നതും ഇനിയും വറ്റാത്ത മാനാഞ്ചിറക്കുളം പോലെ അതിന്നും തെളിച്ചമുള്ള പൈതൃകമായി തുടരുന്നതും.
✍ Muhammed Naqeeb
https://m.facebook.com/story.php?story_fbid=1766223780226913&id=984533311729301
1 380
അസ്സയ്യിദുശ്ശരീഫ് ശൈഖ് ബിൻ മുഹമ്മദ് ബിൻ ശൈഖ് ബിൻ ഹസൻ അൽ ജിഫ്‌രി റഹിമഹുല്ലാഹ്
(AD 1726-1808/ഹിജ്റ 1139-1222)
ബാഅലവി സയ്യിദ് കുടുംബത്തിലെ പ്രധാന ശ്രേണിയാണ് ജിഫ്‌രി ഖബീല. ഈ പരമ്പരയില്‍ നിന്നും കേരളത്തിലെത്തിയ പ്രഥമ പണ്ഡിതനാണ് സയ്യിദ് #ശൈഖ്_ജിഫ്രി(റ). AD 1726ൽ യമനിലെ ഹളർ മൗത്തിനടുത്തുള്ള പ്രശസ്തമായ തരീമിലെ അൽഹാവി എന്ന പ്രദേശത്ത് നബി കുടുംബത്തിലായിരുന്നു സയ്യിദ് ജിഫ്രിയുടെ ജനനം. സയ്യിദ് മുഹമ്മദ് ജിഫ്രിയാണ് പിതാവ്. ചെറുപ്രായത്തില്‍ തന്നെ ഖിര്‍ആന്‍ ഹൃദിസ്ഥമാക്കി. ഖുർആൻ, ഹദീസ്, കർമ്മ ശാസ്ത്രം, തസ്വവ്വുഫ്, അറബി ഭാഷാ സാഹിത്യം എന്നിവയിൽ കുട്ടിക്കാലത്തു തന്നെ നൈപുണ്യം നേടി. ചെറുപ്പത്തിൽ പിതാവ് മരണപ്പെട്ടതോടെ ജ്യേഷ്ഠ സഹോദരന്റെ സംരക്ഷണത്തിലാണ് വളര്‍ന്നത്. പ്രധാന ഗുരുനാഥനും ഇദ്ദേഹം തന്നെ. ആത്മീയതയോടുള്ള അഭിനിവേശം ജിഫ്രിയെ സൂഫിസത്തിലേക്കു ശ്രദ്ധ പതിപ്പിക്കുകയും ഖാദിരിയ്യ സൂഫി സരണി സ്വീകരിക്കുകയും ചെയ്തു.
യമൻ, ബസ്വറ, സിറിയ, ഈജിപ്ത്, മസ്കത്ത്, ഹളർ മൗത്ത് തുടങ്ങിയ അറേബ്യൻ നാടുകൾ മലബാറുമായി വിപുലമായ കച്ചവട ബന്ധങ്ങൾ പുലർത്തിയിരുന്ന കാലമായിരുന്നു 18-ാം നൂറ്റാണ്ട്. അറബ് കച്ചവടക്കാരില്‍ നിന്ന് കോഴിക്കോടിന്റെ കീര്‍ത്തിയും സാമൂതിരിമാരുടെ മത സഹിഷ്ണുതയും കേട്ടറിഞ്ഞിരിന്നു. മലബാർ സമാധാന ഭൂമികയാണെന്ന വിശ്രുതി അറേബ്യൻ നാടുകളിൽ അന്നുണ്ടായിരുന്നു .
അങ്ങനെ പ്രബോധന യോഗ്യമായ മലബാറിനെക്കുറിച്ച് കേട്ടറിഞ്ഞ ശൈഖ് ജിഫ്രി അലി ബറാമിയുടെ {ഇദ്ദേഹമാണ് കോഴിക്കോട്ടെ ബറാമി കുടുംബത്തിന്റെ സ്ഥാപകൻ} കച്ചവട സംഘത്തോടൊപ്പം ഇരുപതാം വയസ്സിൽ മലബാറിലേക്ക് യാത്ര ചിരിച്ചു. AD 1746 ൽ കൊയിലാണ്ടിയിലെ പന്തലായനിയിൽ ശൈഖ് ജിഫ്രി കപ്പലിറങ്ങി.
കോഴിക്കോട്ടെത്തിയ അദ്ദേഹത്തെ അന്നത്തെ ഖാളി മുഹ്യദ്ദീൻ ബിൻ അബ്ദുസ്സലാമും മറ്റു മുസ്ലിം പ്രമാണികളും ഇരു കൈയ്യും നീട്ടി സ്വീകരിക്കുകയും രാജാവായ സാമൂതിരിയുടെ കൊട്ടാരത്തിലേക്ക് കൊണ്ട് പോവുകയും ചെയ്തു. ശൈഖിനെ സാമൂതിരി ഊഷ്മളമായി സ്വീകരിക്കുകയും കോഴിക്കോട് താമസമാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു . സാമൂതിരിയുടെ അഭ്യർത്ഥന മാനിച്ചു കോഴിക്കോട്ട് തങ്ങാൻ ജിഫ്രി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ കുറ്റിച്ചിറയുടെ തെക്കു ഭാഗത്തുള്ള താമസ സ്ഥലവും(മാളിയേക്കൽ വീട്) തെങ്ങിന്‍ തോപ്പും അതിനോട് ചേർന്ന സ്ഥലവും സാമൂതിരി ജിഫ്രിക്ക് നൽകി. ഈ വീടാണ് ഇന്ന് ജിഫ്രി ഹൗസ് എന്നറിയപ്പെടുന്നത്.
ഇക്കാലത്ത് മലബാറില്‍ ലോക പ്രശസ്ത പണ്ഡിതന്‍ കൊയിലാണ്ടി വലിയകം മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് മുഹമ്മദ് ബിന്‍ ഹാമിദ് ബിന്‍ അബ്ദില്ലാ ബിന്‍ അലി അസ്സഖാഫ്(വൽസീതി തങ്ങൾ) പ്രബോധന പ്രവര്‍ത്തനങ്ങളുമായി കഴിഞ്ഞുകൂടിയിരുന്നു. ശൈഖ് ജിഫ്‌രി അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു. കേരളത്തിലെത്തിയ ശേഷവും നിരന്തരം വിദേശയാത്രകള്‍ നടത്തുകയും വൈജ്ഞാനിക ആത്മീയ ബന്ധങ്ങള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഒരിക്കല്‍ ഹജ്ജിനു പുറപ്പെടുകയും മടങ്ങി വരുമ്പോള്‍ തരീം സന്ദര്‍ശിക്കുകയും ചെയ്തു. അവിടത്തെ ആത്മീയ നേതാവായിരുന്ന ഹബീബുല്‍ ഹസനുമായി ആത്മീയ ബന്ധം സ്ഥാപിക്കുകയും ചെയ്തു.ജലാലുദ്ധീൻ മുഹമ്മദ് അൽ വഹ്ത് എന്നിവരും ആത്മീയ ഗുരുക്കന്മാരിൽ സ്ഥാനം പിടിക്കുന്നവരാണ്. തനിക്ക് പ്രിയപ്പെട്ടൊരു ആത്മീയ ഗുരു കൂടിയുണ്ടായിരുന്നു. ഹദ്ദാദ് രചയിതാവിന്റെ മകൻ #ശൈഖ്_സയ്യിദ്_ഹസൻ_ബ്ൻ_അബ്ദില്ലാഹ്_ബിൻ_അലവി_അൽ_ഹദ്ദാദ് (റ)(ഹി 1188). തന്റെ പ്രിയപ്പെട്ട ശൈഖ് നിസ്ക്കരിച്ചിരുന്ന
മുസ്വല്ലയിൽ നിന്നും ഒരു കഷണം മുറിച്ചെടുത്ത്
തന്റെ മുസല്ലയിൽ പിടിപ്പിച്ചിരുന്നു. വല്ലാത്തൊരു സ്നേഹമായിരുന്നു അവരോട്. കേരളത്തിൽ #ഹദ്ദാദ്_റാത്തീബ് പ്രചരിക്കുന്നതും ഇവരിലൂടെയാണ്. നാടുകൾ തോറും ചുറ്റി സഞ്ചരിക്കുകയും, മഹാന്മാരെ തേടിയുള്ള പരിശ്രമവും ശൈഖ് ജിഫ്രിയെ ഉന്നത സ്ഥാനങ്ങളിലേക്കെത്തിച്ചു.
ശൈഖ് ജിഫ്‌രി അവര്‍കള്‍ നിരവധി പേര്‍ക്ക് ആത്മീയ വെളിച്ചം പകര്‍ന്നിട്ടുണ്ട്. ഹദാഇഖുൽ അർവാഹ് പോലോത്ത ഉന്നത ഗ്രന്ഥങ്ങൾ രചിച്ച ശൈഖ് അബ്ദുള്ളാഹ് ബിന്‍ അഹ്മദ് ബാസൂദാന്‍, ടിപ്പു സുല്‍ത്താന്‍, പിതാവ് ഹൈദരലി, ശംസുല്‍ ഉലമാ അബ്ദുല്‍ വഹാബ് ഹസ്‌റത്ത്, ഉമര്‍ ഖാദിയുടെ പിതാവ് ഖാദിയാരകത്ത് അലി മുസ്‌ലിയാര്‍, കോഴിക്കോട് ഖാദി മുഹ്‌യിദ്ദീന്‍, ശരീഫ് ഉമര്‍ ബിന്‍ അബ്ദില്ല, അബ്ദുല്‍ ഖാദിര്‍ ബിന്‍ ഉമര്‍ലബ്ബ, അലി ബറാമി എന്നിവര്‍ അവരിൽ ചിലരാണ്.
തൻ്റെ സഹോദരിയുടെ മകനും, മുരീദുമായ മമ്പുറം തങ്ങൾ (റ) ശൈഖ് ജിഫ്‌രി തങ്ങളുടെ ആത്മീയ സമ്മാനമാണ്. മമ്പുറം തങ്ങൾക്കു മുന്നേ മമ്പുറത്ത് വന്നു താമസമാക്കിയ മഹാനാണ് സയ്യിദ് ഹസൻ ജിഫ്‌രി തങ്ങൾ. ഹസൻ ജിഫ്രിക്ക് മുമ്പേ ശൈഖ് ജിഫ്‌രി കോഴിക്കോട്ടെത്തിയിരുന്നു. അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചാണ് തന്റെ പിതൃവ്യ പുത്രനായ സയ്യിദ് ഹസൻ ജിഫ്‌രി കേരളത്തിലെത്തിയത്. ശൈഖ് ജിഫ്‌രി മലബാറിലെത്തി 9 വർഷങ്ങൾക്കു ശേഷമായിരുന്നിത്.
മമ്പുറം സയ്യിദ് അലവി തങ്ങളെ മമ്പുറത്തെത്തിച്ചതും ആത്മീയ പിന്‍ബലം നല്‍കിയതും അമ്മാവനായ ശൈഖ് ജിഫ്‌രിയാണ്.
1 380
الكواكب الدريّ في مناقب القطب الشيخ الجفريّ
ശൈഖ് മുഹമ്മദ് ജിഫ്രി(റ) മൗലിദ്
അബ്ദുറഹ്മാൻ ആലിം സാഹിബ് ഇബനു ഹക്കീം അൽ ഹാജ് മീരാൻ ലബ്ബൈ മരക്കാർ സാഹിബ് സിലോൺ
1 380
സയ്യിദ് ഹസൻ ജിഫ്‌രി മമ്പുറം
മമ്പുറം തങ്ങൾക്കു മുന്നേ മമ്പുറത്ത് വന്നു താമസമാക്കിയ മഹാനാണ് ഹസൻ ജിഫ്‌രി തങ്ങൾ. ഹിജ്‌റ 1130 ൽ യമനിലെ ഹള്ർമൗത്തിൽ ജനനം. സയ്യിദ് അലവി ജിഫ്‌രിയാണ് പിതാവ്.
സയ്യിദ് ഹസൻ ജിഫ്രിക്ക് മുമ്പേ സയ്യിദ് ശൈഖ് ജിഫ്‌രി കോഴിക്കോട്ടെത്തിയിരുന്നു. അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചാണ് തന്റെ പിതൃവ്യപുത്രനായ സയ്യിദ് ഹസൻ ജിഫ്‌രി കേരളത്തിലെത്തിയത്. ശൈഖ് ജിഫ്‌രി മലബാറിലെത്തി 9 വർഷങ്ങൾക്കു ശേഷമായിരുന്നിത്.
കോഴിക്കോട്ടെത്തിയ അദ്ദേഹം കുറഞ്ഞ ദിവസം ശൈഖ് ജിഫ്രിക്കൊപ്പം താമസിച്ചു. അനന്തരം കൊയിലാണ്ടിയിൽ അല്പകാലം താമസിക്കുകയും സയ്യിദ് മുഹമ്മദ് ബിൻ ഹാമീദിന്റെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സഹോദരൻ സയ്യിദ് സൈൻ ഹാമിദിനോട് ത്വരീഖത്തും ഖിർഖയും ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. സയ്യിദ് അബ്ദുറഹ്മാൻ ഐദറൂസിൽ നിന്നും വാങ്ങാനായിരുന്നു നിർദേശം. അങ്ങനെ, പൊന്നാനിയിലേക്ക് യാത്രതിരിക്കുകയും സയ്യിദ് അബ്ദുറഹ്മാനിൽ നിന്നും ത്വരീഖതും ഖിർഖയും സ്വീകരിക്കുകയും ചെയ്തു.
പഠനാനതരം മലബാറിനെക്കുറിച്ച് മനസ്സിലാക്കുകയും ഭാഷയിൽ പ്രാവീണ്യം നേടുകയും ചെയ്ത അദ്ദേഹം മതപ്രബോധനത്തിനിറങ്ങി. ഇസ്‌ലാമിന്റെ തനതുരീതി ജനങ്ങളെ ഉത്ബോധിപ്പിക്കുന്ന ധാരാളം പ്രഭാഷണങ്ങൾ നിർവഹിച്ചു. കുറഞ്ഞ കാലം കൊണ്ട്തന്നെ അദ്ദേഹം മതരംഗത്ത് മേൽവിലാസം നേടിയെടുത്തു.
തങ്ങൾക്ക് നല്ലൊരു മതനേതാവിന്റെ ആവശ്യമുണ്ടെന്ന് തിരിച്ചറിഞ്ഞ തിരൂരങ്ങാടിയിലെ ജനങ്ങൾ ഹസൻ ജിഫ്രിയോട് തങ്ങളുടെ നാട്ടിൽവരാനാവശ്യപ്പെട്ടു. തിരൂരങ്ങാടി ഖാളിയായ ജമാലുദ്ദീൻ മഖ്ദൂമിന്റെ നേതൃത്വത്തിൽ ഹസൻ ജിഫ്രിയെ തിരൂരങ്ങാടിയിലേക്ക് കൊണ്ടുവന്നു. അങ്ങനെ സയ്യിദ് ഹസൻ ജിഫ്‌രി തിരൂരങ്ങാടി വലിയ ജുമുഅത്ത് പള്ളിയിൽ താമസമാക്കി.
അനന്തരം തങ്ങളുടെ സ്നേഹിതനും വലിയപള്ളി പരിപാലകനുമായിരുന്ന കമ്മുമൊല്ല പള്ളിയുടെ തെക്കുഭാഗത്തുള്ള വലിയാക്കത്തൊടി ഭവനവും സ്ഥലവും തങ്ങൾക്കുനൽകി. ഹസൻ ജിഫ്‌രി അവിടെ താമസമാക്കുകയും അവിടെ നിന്നും സയ്യിദ് മുസ്തഫാ ഹബീബ് ബുഖാരിയുടെ മകൾ ഫാത്വിമയെ വിവാഹം കഴിക്കുകയും ചെയ്തു. അല്പകാലത്തിനുശേഷം തിരൂരങ്ങാടി മഹല്ലിൽപെട്ട മമ്പുറത്തെ തറമ്മൽ പഴയമാളിയേക്കൽ വീട്ടിൽ താമസമാക്കി.
തങ്ങൾക്ക് സയ്യിദ ഫാത്വിമ ശരീഫ ബീവി എന്ന ഒരുപുത്രി പിറന്നിരുന്നു. തങ്ങളുടെ വഫാത്തിന്റെ ശേഷം വസ്വിയ്യത് പ്രകാരം അവരെ തന്റെ സഹോദരീപുത്രനായ ഖുത്ബുസ്സമാൻ മമ്പുറം സയ്യിദ് അലവി തങ്ങളാണ് വിവാഹം ചെയ്തത്.
ദീനീ പ്രബോധനത്തിനായി ജീവിതം സമർപ്പിച്ച ഹസൻ തങ്ങൾ മലബാറിന്റെ മൊത്തം ആത്മീയമതനേതൃത്വം വഹിച്ചു. ജനവാസം കുറവുള്ള ഉൾപ്രദേശങ്ങളിലേക്ക് വരെ പ്രബോധകരെ പറഞ്ഞയക്കുകയും സമൂഹത്തെ ദീനിൽ അടിയുറച്ച് നിർത്തുകയും ചെയ്തു. പാങ്ങ് പ്രദേശത്തേക്ക് അധ്യാപനത്തിനായി തിരൂരങ്ങാടി സ്വദേശിയായ വലിയാക്കത്തൊടി മമ്മുമൊല്ലയെ ഹസൻ ജിഫ്‌രി തങ്ങൾ പറഞ്ഞയച്ചതായി പാങ്ങിൽ ഉസ്താദ് അന്നഫഹാതുൽ ജലീലയിൽ പറയുന്നുണ്ട്. പാവങ്ങൾക്ക് അകമഴിഞ്ഞു സഹായങ്ങൾ നൽകുകയും ഇതരമതസ്ഥർക്കുവരെ സ്വീകാര്യനാവുകയും ചെയ്തു. സൂഫി, പണ്ഡിതൻ, മാപ്പിളനേതാവ് എന്നീ നിലകളിലെല്ലാം അദ്ദേഹം പ്രശസ്തനായി.
ഹിജ്‌റ 1180 ശഅബാൻ 18 ന് മമ്പുറം പഴയമാളിയേക്കൽ വീട്ടിൽവെച്ചായിരുന്നു വിയോഗം. 1169 ലായിരുന്നെന്നും അഭിപ്രായമുള്ളതായി മമ്പുറം മൗലിദിൽ പരാമർശിക്കുന്നു. ശവ്വാൽ 18 നാണ് വഫാത്തെന്ന് അന്നഫഹാത്തുൽ ജലീലയിൽ പാങ്ങിൽ ഉസ്താദ് രേഖപ്പെടുത്തുന്നു. മമ്പുറത്ത് മറവുചെയ്യപ്പെട്ടു. ജന്മനസ്സിൽ വലിയസ്വീകാര്യത നേടിയിരുന്ന തങ്ങളുടെ ഖബ്രിന്മുകളിൽ മഖ്ബറ നിർമ്മിക്കപ്പെട്ടു. ഹിജ്‌റ 1181 ൽ മമ്പുറം സയ്യിദ് അലവി തങ്ങൾ മമ്പുറത്തെത്തിയപ്പോഴേക്കും അവിടെ മഖ്ബറ നിർമ്മിക്കപ്പെട്ടതായി ചരിത്രം രേഖപ്പെടുത്തുന്നു. മമ്പുറം സയ്യിദ് അലവി തങ്ങൾ അമ്മാവനായ സയ്യിദ് ഹസൻ ജിഫ്രിയെ ആദരിക്കുകയും ഖബ്ർ സന്ദർശിക്കുകയും ചെയ്തിരുന്നു. മമ്പുറം മഖാമിന്റെ അകത്ത് മമ്പുറം തങ്ങളുടെ ഖബ്റിന്റെ പടിഞ്ഞാറായി ഉയർന്നുകാണുന്നത് മഹാന്റെ ഖബ്റാണ്.
അല്ലാഹു മഹാന്റെ ജാഹ്കൊണ്ട് നമുക്കേവർക്കും നന്മയിലായി ജീവിക്കാൻ തൗഫീഖ് നൽകട്ടെ, ആമീൻ.
✍️ശംവീൽ ഇരുമ്പുചോല
(തൻബീഹുൻ: മഹാനുമായി ബന്ധപ്പെട്ട പല ചരിത്രവിവരങ്ങൾക്കും വിവിധഭാഷ്യങ്ങളും അഭിപ്രായാന്തരങ്ങളുമുണ്ട്)
1 380
മുഹ്യുദ്ധീൻ മൗലിദ് തർജമ (1886/1304)പഴയ ഒരു കോപ്പി
മീരാൻ വഞ്ചനക്കാട് എന്നവർ രചിച്ച ഈ തർജമ ഹി 1304ൽ പ്രസിദ്ധീകരിച്ചു. പ്രസിദ്ധീകരിച്ച സ്ഥലം അറിവില്ല. രചയിതാവിനെ പറ്റി ഒന്നും നല്കിയിട്ടില്ല.
1 380
വായനക്കാരുടെ അഭ്യര്ത്ഥന മാനിച്ച് ശൈഖ് ഇബ്റാഹീം മുസ്ലിയാര് രചിച്ച منقوص മൗലിദിന്റെ വ്യാഖ്യാനം تحفة المشتاقين വീണ്ടും പ്രസിദ്ധീകരിക്കുന്നു.
contact 9495231332
മന്ഖൂസിനു വ്യാഖ്യാനം എഴുതി അതിനെ സേവിച്ചവര്‍ പലരുമുണ്ട്. ശൈഖ് ഇബ്രാഹീം അല്മുല്ലവി കിടങ്ങയം (മ.ഹി 1370) എഴുതിയ ‘തുഹ്ഫതുല്‍ മുശ്താഖീന്‍’ ഗംഭീരമാണ്.
(പില്‍ക്കാലത്തെ രചനകള്‍ ഇവിടെ പരാമര്ശിക്കൂന്നില്ല).
1 380
ഈ വീടുകളുടെ ശേഷിപ്പുകള്‍ വലിയങ്ങാടിയില്‍ ഇന്നും കാണാം.ഹിന്ദു-മുസ്‌ലിം സൗഹാര്‍ദം വീണ്ടും വളര്‍ന്നുവന്നു. ഇസ്‌ലാം യഥാര്‍ഥ മതമാണെന്ന് ബോധ്യമായ ഇതര സമുദായക്കാര്‍ സ്വമേധയാ ഇസ്‌ലാം സ്വീകരിച്ചു. പാറനമ്പിയും ബന്ധുക്കളും ഇസ്‌ലാം മത പ്രചാരണത്തിന് സ്വാതന്ത്രം നല്‍കി. ഇതോടെ അറ്റുപോയ ഹിന്ദു-മുസ്‌ലും മതമൈത്രി വീണ്ടും വളര്‍ന്നുവന്നു.ശുഹദാക്കളുടെ മഖ്ബറക്ക് സമീപം തന്നെയാണ് പുതിയ പള്ളിക്ക് തറക്കല്ലിട്ടത്. വിദഗ്ധരായ കല്‍പ്പണിക്കാരെയും ആശാരിമാരെയും വരുത്തിയാണ് പാറനമ്പി പള്ളി പണി തുടങ്ങിയത്. മൂന്ന് നിലകളുള്ള പള്ളിയുടെ മൂന്നാംനിലയും തൂണുകളും വലിയ തേക്ക് കൊണ്ട് നിര്‍മിച്ചതാണ്.
അനേകം ശില്‍പ്പികളുടെ കരവിരുതില്‍ ഉയര്‍ന്ന പള്ളിയിലെ കൊത്തുപണികള്‍ വളരെ പ്രസിദ്ധമാണ് . ജനലുകളിലും വാതിലുകളിലും എല്ലാം ഖുര്‍ആന്‍ സൂക്തങ്ങളും പ്രവാചക വചനങ്ങളും കൊത്തിവെക്കപ്പെട്ടിട്ടുണ്ട്. മനോഹരമായ ചിത്രപ്പണികളോട് കൂടിയ മിമ്പറയും മിഹ്‌റാബും പള്ളിയുടെ പ്രത്യേകതയാണ്.
44 ശുഹദാക്കളെ കൂടാതെ നിരവധി സാദാത്തുക്കളും മഹാത്മാക്കളും പള്ളിപരിസരത്ത് അന്ത്യവിശ്രമം കൊള്ളുന്നു.
മലപ്പുറം ശുഹദാക്കള്‍: 1- മായിന്‍ യൂസുഫ്. 2- രായിന്‍. 3- മൂസ. 4- കുഞ്ഞാലന്‍. 5- മൊയ്‌തീന്‍. 6- സെയ്‌തു മകന്‍ കുഞ്ഞാലന്‍. 7- മൊയ്‌തീന്‍കുട്ടി ഗുരുക്കള്‍. 8- രായിന്‍. 9- അവറാന്‍. 10-കപൂർ പോക്കര്‍. 11- ആലിക്കുട്ടി ഗുരുക്കള്‍. 12- മായിന്‍. 13- കുഞ്ഞിസൂഫി. 14- സൂപ്പി. 15- മൂസ മകന്‍ മായിന്‍. 16- കുഞ്ഞിമായിന്‍. 17- കുഞ്ഞാലന്‍. 18- അവലന്‍. 19- ചെറിയ മുഹമ്മദ്. 20- മാടമ്പി രായിന്‍. 21- അഹമ്മദ്. 22- ഇബ്രാഹീം. 23- അഹ്‌മദ്. 24- കമ്മദ്. 25- മമ്മദ്. 26- മൊയ്‌തീന്‍. 27- മരക്കാര്‍. 28- മൊയ്‌തീന്‍. 29- മുഹ്‌യുദ്ദീനുബ്‌നു മുഹ്‌യിദ്ദീന്‍. 30- മരക്കാര്‍. 31- ഖാജാ അഹ്‌മദ്. 32- തറിവായി. 33- ഹസ്സന്‍. 34- ഹൈദ്രോസ്. 35- ചേക്കു. 36- അഹമ്മദ്. 37- കുഞ്ഞാപ്പ. 38- കൈലാനി. 39- ആലി മൂസ. 40-ചാലാട്ടിൽ കുട്ടി ആലി. 41- കുഞ്ഞാലി. 42- മൂസ. 43- ഉമ്മര്‍കുട്ടി. 44- കുഞ്ഞാലി.
ഈ 44 ശുഹദാക്കളിൽ എന്റെ ഉപ്പയുടെ ഉപ്പാപ്പമാരിൽ പെട്ട മാടമ്പി രായീൻ എന്നവരും ഉമ്മയുടെ ഉപ്പാപ്പമാരിൽ പെട്ട ചാലാട്ടിൽ (സി.കെ ) കുട്ടിയാലി എന്നവരും ഉൾപ്പെടുന്നു. ധീരരായ മലപ്പുറം ശുഹദാക്കളുടെ ബറകത് കൊണ്ട് അക്രമകാരി കളായ ഭരണാധികാരികളിൽ നിന്നും വർഗീയഭ്രാന്തന്മാരിൽ നിന്നും അല്ലാഹു നമുക്ക് കാവൽ ഏകട്ടെ....ആമീൻ.
✍🏻 മുഹമ്മദ് ഷംവീൽ മാടമ്പി
