en
Feedback
മൗലിദ് പഠനം

മൗലിദ് പഠനം

Open in Telegram

വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511

Show more
1 380
Subscribers
No data24 hours
+37 days
+1530 days
Posts Archive
നബി തിരുമേനി(സ്വ) എന്ന സമാദരണീയ സങ്കല്‍പത്തെ അവിടത്തെ പ്രകാശ പൂര്‍ണമായ വിവരണങ്ങളോടെ സമഞ്ജസപ്പെടുത്തിക്കൊണ്ടാണ് തൂലികക്കാരന്‍ ഹൃദയങ്ങളെ അനുഭുതികളിലേക്ക് ആനയിക്കുന്നത്. art for art or society എന്ന യവന ദാര്‍ശനിക സമസ്യക്ക് or for the righter sake എന്ന അനുബന്ധം കൂടി ശര്‍റഫല്‍ അനാം ചേര്‍ക്കുന്നുണ്ട്. പ്രാസ ശോഭയാല്‍ കാവ്യം ചേതോഹരമാണെങ്കിലും ആശയ വിസ്മയങ്ങളുടെ വേലിയേറ്റങ്ങള്‍ ഇടക്കിടെ ആവര്‍ത്തിക്കുന്നത് കാണാം. അവ വിരസമായ പുനര്‍വായന ഉണ്ടാക്കുന്നില്ല. മറിച്ച്, നബി തിരുമേനി(സ്വ)യോടുള്ള അനുരാഗ ജന്യമായ ദിവ്യാനുഭൂതികള്‍ ഉള്‍വഹിക്കാനാകാതെ വന്ന കവിയുടെ അതിശയപ്പെടലുകള്‍ കാവ്യനീതിക്ക് പുതുമാനം നല്‍കിയതായേ കാണാനാകൂ. പ്രവാചക സങ്കീര്‍ത്തന സപര്യ ജീവിത വൃത്തിയാക്കിയവര്‍ക്കും അത്തരം വരികളുടെ അന്തപ്രചോദനകള്‍ ജന്മസാഫല്യമാക്കിയവര്‍ക്കും ശര്‍റഫല്‍ അനാം കരള്‍ച്ചോര ചാലിച്ചെഴുതിയ രചനകള്‍ തന്നെ. ആവര്‍ത്തനങ്ങള്‍ ആസ്വാദന മൂര്‍ച്ചയുടെ ആരാമങ്ങളിലേക്ക് മാത്രമേ അവരെ നയിക്കുകയുള്ളൂ. മഹതി ആമിന ബീവിയുടെ ദിവ്യ ഗര്‍ഭം, ഭ്രൂണ വളര്‍ച്ചയുടെ നാള്‍വഴികള്‍, ഗര്‍ഭ കാലത്തെ അത്ഭുതങ്ങള്‍, കാത്തിരുന്ന തിരുപ്പിറവി, തജ്ജന്യമായ അമാനുഷികതകള്‍, പൂമേനിയുടെ ദേഹ കാന്തി… തുടങ്ങിയ അധികമാരും ആവിഷ്‌കരിക്കാത്ത സ്‌നേഹ പദങ്ങളിലേക്കാണ് കവിത കടന്നുചെല്ലുന്നത്. കാല്‍പനികതയുടെ കല്‍പനാധികാരം കൈയാളിയ കവി കുമാരനാണ് ഇബ്‌നുല്‍ ജൗസി എന്ന് തീര്‍പ്പിടാന്‍ മാത്രം ആവിഷ്‌കാര തീവ്രത ഇവിടങ്ങളില്‍ കാണാം. ഹൃദയപരതയുടെ നിലക്കാത്ത ബഹിസ്ഫുരണം എന്ന കവിതാ നിര്‍വചനത്തിന്റെ അര്‍ത്ഥ സമ്പൂര്‍ണതയും ഗ്രാഹ്യമാകണമെങ്കില്‍ മദീനയിലെ പച്ച ഖുബ്ബയെ സ്വന്തം ആത്മ ഭിത്തിയില്‍ പ്രതിഷ്ഠിച്ച് ശര്‍റഫല്‍ അനാമിലൂടെ ഒരിട തീര്‍ത്ഥയാത്ര പോയാല്‍ മതി, ഉറപ്പ്. ചേര്‍ത്തുവെപ്പിലും കോര്‍ത്തിണക്കത്തിലും കവിക്ക് തര്‍ത്തീബും മുവാലാത്തും നഷ്ടപ്പെടുന്നതായി ദോഷൈക നിരൂപകര്‍ക്ക് തോന്നാനിടയുണ്ട്. ഗര്‍ഭകാല വിശേഷണത്തിന് മുമ്പേ തിരുപ്പിറവിയുടെ അത്ഭുതങ്ങളിലേക്ക് കവി ഇറങ്ങിപ്പോകുന്നതെന്തേ എന്നത് പോലുള്ള സംശയങ്ങളാണവ. വസ്തുതാധിഷ്ഠിത വിവരണങ്ങളില്‍ അതിവൈകാരികത കസവ് തീര്‍ക്കുമ്പോള്‍ കാലഗണനയില്‍ പ്രസക്തിയേതുമില്ല. നിറഞ്ഞു കവിഞ്ഞ് പാര്‍ശ്വങ്ങളിലേക്ക് വഴിഞ്ഞൊഴുകുന്ന സ്‌നേഹാര്‍ച്ചനകളില്‍ നിന്ന് ആദ്യമാദ്യം അഗ്നിച്ചിറകുകള്‍ മുളക്കുന്നവ കരള്‍ച്ചിറയും ഭേദിച്ച് പുറത്തുചാടും, അത്ര തന്നെ. ഹൃദയത്തിന്റെ ഭാഷാ സാഹിത്യത്തില്‍ അതാണ് നീതി. കവി ആരംഭിക്കുന്നത് തന്നെ അനുരക്ത വിവശനായ പ്രണയിയായാണ്. തപ്ത പൂര്‍ണമായ ഒരന്തഃചരിതത്തിന്റെ സമാപ്തി കുറിക്കാരനും പ്രശോഭിതവും പ്രകാശിതവുമായ ചരിത്രത്തിന്റെ കാരണക്കാരനുമായി തിങ്കളുദിച്ചുയര്‍ന്ന രാവിന്റെ അവസാന യാമത്തില്‍ പിറന്നുവീണ പ്രവാചക പൊലിമയുടെ അപദാനങ്ങള്‍ എവിടെ നിന്നാരംഭിക്കണം, എന്തില്‍ ചെന്നവസാനിപ്പിക്കണം എന്ന കാര്യത്തില്‍ കവിയുടെ എഴുത്താണിയും ഒരു നിമിഷം ഒരാശയക്കുഴപ്പത്തില്‍ അകപ്പെട്ടുപോയെന്നിരിക്കണം. ആശയ ദാരിദ്ര്യം കൊണ്ടല്ല, അറ്റം അനന്തമായ ആശയ പുഷ്‌കലത കൊണ്ട് മാത്രം. ‘ബിശഹ്‌രി റബീഇന്‍ ഖദ് ബദാ നൂറുഹുല്‍ അഅ്‌ലാ; ഫയാ ഹബ്ബദാ ബദ്‌റന്‍ ബിദാകല്‍ ഹിമാ യുജ്‌ലാ’ റബീഉല്‍ അവ്വലിന്റെ പന്ത്രണ്ടാം നാളിന്റെ പോരിശയില്‍ തന്നെ കൊണ്ടു നാന്ദികുറി. അല്ലെങ്കിലും അലസമാവാന്‍ അനുവദിക്കാത്ത ജാഗ്രതയും അശ്രദ്ധമാവാന്‍ അനുവദിക്കാത്ത ഉള്‍താപവുമാണല്ലോ ഏതൊരു പ്രണയപ്പാട്ടിനും അകക്കാമ്പും ഹര്‍ഷവും നല്‍കുന്നത്. നാമശ്രവണ മാത്രയില്‍ തന്നെ ഹൃദയമിളകുന്ന ഇഷ്ടമാണ് കവിക്ക് നബിയോട്. ആ മുഖ കമല ദര്‍ശന സന്ദര്‍ഭത്തില്‍ തന്നെ പ്രേക്ഷകര്‍ അസ്ഥപ്രജ്ഞരാവുമെന്ന് സൂചനയെന്നോണം കുറിക്കുന്ന കവി പ്രവാചക ഭംഗി കണ്ടമ്പരന്ന നിലാവിന്റെ നിര്‍ന്നിമേഷത കൂട്ടുപിടിച്ച് സ്വന്തം പക്ഷത്തെ സാധൂകരിക്കുന്നു. പ്രവാചക പ്രഭു വെളിപ്പെട്ടതോടെ കത്തിപ്പൂത്തു നില്‍ക്കുന്ന അരുണശോഭ കെട്ടടങ്ങിപ്പോയെന്ന് പറയുന്ന കവി വര്‍ണകളുടെ അപര്യാപ്തത നന്നായി അനുഭവിക്കുന്നുണ്ട്. ആദി മനുഷ്യനായ ആദം(അ) ജനിക്കുന്നതിനും സഹസ്രാബ്ദങ്ങള്‍ക്കു മുമ്പേ ഇലാഹീ  സങ്കീര്‍ത്തനങ്ങള്‍ ഉരുവിടുന്ന പ്രകാശമായിരുന്നു നബി തിരുമേനി എന്ന പ്രമാണത്തെ കവി പാട്ടാക്കിപ്പാടുന്നുണ്ട്. പ്രഥമ ദൂതന്റെ സൃഷ്ടി തരുവിലും നൂഹ് നബി(അ)യുടെ പേടക ഹര്‍മത്തിലും ത്യാഗത്തിന്റെ കനല്‍ച്ചൂള താണ്ടിയ ഖലീലി(അ)ന്റെ രമണീയ ഭാരത്തിലും ഞാന്‍ ഉണ്ടായിരുന്നു എന്ന പ്രവാചകോക്തിയും കവി പാട്ടിന് കൂട്ടാന്‍ ചേര്‍ത്തെഴുതുന്നു. ഗര്‍ഭാവസ്ഥയുടെ അലോസരങ്ങള്‍ തെല്ലും തീണ്ടാത്ത മാതാ പുണ്യവതിക്കുണ്ടായ വേദനാനുഭവങ്ങള്‍ കവി വിവരിക്കുന്നതാണ് അതീവ സുന്ദരം. ഗര്‍ഭസ്ഥ ശിശുവിന്റെ മാഹാത്മ്യങ്ങള്‍ അശരീരിയായി ആമിനാ ബീവി മുഴങ്ങിക്കേട്ടതും ഒന്നാം മാസം ആദം നബി(അ) വന്ന് സുവിശേഷം പറഞ്ഞതും രണ്ടാം മാസം ഇദ്‌രീസ്(അ) ചെന്ന് പുഞ്ചിരി പകര്‍ന്നതും മൂന്നാം മാസം നൂഹ്(അ) എത്തി അതിമധുരം ചേര്‍ത്തതും നാലാം മാസം രക്തവിശുദ്ധതയുടെ ഉത്ഭവസ്ഥലമായ ഇബ്‌റാഹീം(അ) വന്നണഞ്ഞ് ക്ഷേമം നേര്‍ന്നതും അഞ്ചാം മാസം ഇസ്മാഈല്‍(അ) ചാരം ചേര്‍ന്ന് കണ്‍കോണിട്ട് നോക്കിയതും

അങ്ങയുടെ ശിപാര്‍ശ മാത്രമാണ് ഞങ്ങളുടെ പ്രതീക്ഷ. ഇങ്ങനെയുള്ള വിശേഷണങ്ങളുമായി അവിടത്തേക്കെത്താന്‍ കവി പ്രേരിപ്പിക്കുന്നു. കവി പ്രാര്‍ത്ഥനാ മനസ്സോടെ തുടരുന്നു: ‘നാഥാ… ആത്മാവ് വേര്‍പ്പെടും മുമ്പ് അങ്ങയെ സന്ദര്‍ശിക്കാന്‍ ഞങ്ങള്‍ക്ക് ഭാഗ്യം നല്‍കണേ.. സത്യമാര്‍ഗ ദര്‍ശകന്റെ മേല്‍ നീ അനുഗ്രഹം വര്‍ഷിക്കണേ..’ ശത്രുക്കളെ പരിഭ്രമചിത്തരാക്കുന്ന മാനുഷിക സംഭവങ്ങളും പ്രശംസനീയമായ മറ്റു വിശേഷണങ്ങളും എണ്ണി അല്ലാഹുവിലേക്ക് വേവലാതികള്‍ ബോധിപ്പിച്ചാണ് അവസാനത്തെ വരികള്‍ കോര്‍ത്തിണക്കിയിട്ടുള്ളത്: ‘തിരുമേനിയുടെ പ്രകീര്‍ത്തനങ്ങള്‍ മൗലിദ് മാസത്തെ പ്രകാശപൂരിതമാക്കി. അങ്ങ് ഭൂജാതരായ ദിവസം ഒട്ടനേകം സന്തോഷ സന്ദേശങ്ങളും മഹാല്‍ഭുത സംഭവങ്ങളും ഉണ്ടായിരിക്കുന്നു. അവിടത്തെ ദൃഷ്ടാന്തങ്ങളും അല്‍ഭുതങ്ങളും അനേകമാണ്. ശത്രുക്കള്‍ പോലും അതിന് സാക്ഷിയായിട്ടുണ്ട്’. ‘അവിടത്തെ കല്‍പനാനുസൃതം പൂര്‍ണ ചന്ദ്രന്‍ പിളര്‍ത്തപ്പെട്ടില്ലേ… അസ്തമിച്ച സൂര്യന്‍ അങ്ങേക്കു വേണ്ടി മടക്കപ്പെട്ടില്ലേ…മരങ്ങളും വന്‍മൃഗങ്ങളും അങ്ങയെ അംഗീകരിച്ച് അഭിവാദ്യമര്‍പ്പിച്ചില്ലേ… ഇമ്മിണി അന്നം കൊണ്ട് അനേകങ്ങളുടെ വിശപ്പടക്കിയില്ലേ. വസീലയും ഫളീലയും മറ്റു ഉന്നത സ്ഥാനങ്ങളും താങ്കള്‍ക്കുണ്ട്. ഇങ്ങനെ അങ്ങയുടെ വിശേഷങ്ങള്‍ എണ്ണുക അസാധ്യം’. ‘നേതാക്കളില്‍ നേതാവായവരേ, അങ്ങയുടെ സംരക്ഷണം ആഗ്രഹിച്ച് പ്രതീക്ഷയോടെയാണ് ഞാന്‍ വന്നിരിക്കുന്നത്. എന്നെ നിരാശനാക്കാതിരുന്നാലും.. അങ്ങ് മനസ്സിലാക്കിയ പോലെ എനിക്ക് ദൗര്‍ബല്യങ്ങളും ബലഹീനതകളുമുണ്ട്. അവിടന്ന് സഹായിച്ചാലും. അങ്ങയോടുള്ള പ്രേമമാണ് ഞാന്‍ ചെയ്ത സുകൃതം. അങ്ങയുടെ ഔദാര്യം എന്റെ മേല്‍ കനിഞ്ഞേകിയാലും. എങ്കില്‍ ്യൂഞാന്‍ സൗഭാഗ്യവാനായി. സൃഷ്ടികളില്‍ ഉല്‍കൃഷ്ടരായവരേ, അങ്ങയുടെ അതിഥിയാണ് ഞാന്‍. അതിഥിയാണെങ്കില്‍ എല്ലാ വിധ സൗഖ്യത്തോടെയുമാണ് തിരിച്ചു പോവുക. എപ്പോഴും അങ്ങയുടെ മേല്‍ അനുഗ്രഹവും രക്ഷയുമുണ്ടാകട്ടെ. അവിടത്തെ അനുചരന്‍മാരിലും അവിടത്തെ പിന്മുറക്കാരിലും.’ ഇങ്ങനെ നോക്കിയാല്‍  ഇശ്ഖിന്റെ മനോഹരമായ കാവ്യ തല്ലജങ്ങളാല്‍ കോര്‍ത്തിണക്കിയതാണ് മന്‍ഖൂസ്വ് മൗലിദിലെ ഓരോ വരികളും. വിശാലമായ അര്‍ത്ഥങ്ങളും ഗഹനമായ ഉള്‍സാരവുമുള്‍ക്കൊള്ളുന്നതാണ്  അവയോരോന്നും. ആസ്വാദനത്തോടൊപ്പം ഹൃദയത്തെ ശുദ്ധീകരിക്കാനും   പ്രവാചകാനുരാഗം വര്‍ദ്ധിക്കാനും  ഇതിന്റെ പാരായണം ഏറെ സഹായിക്കുന്നു. ചുരുക്കത്തില്‍, മന്‍ഖൂസ്വ് മൗലിദ് പ്രവാചകാനുരാഗത്തിന്റെ തിളക്കമാര്‍ന്ന പ്രതീകമായി കേരളത്തിലും ഇതര നാടുകളിലും ജ്വലിച്ചു നില്‍ക്കുന്നു. അറബി സാഹിത്യത്തില്‍ ഈ കാവ്യ ശൃംഖലയെ ശൗഖിയുടെ നഹ്ജുല്‍ ബുര്‍ദയോടും ബാറൂദിയുടെ കശ്ഫുല്‍ ഗുമ്മയോടും ബൂസ്വീരിയുടെ ബുര്‍ദയോടും സാദൃശ്യപ്പെടുത്താനാവും. ശറഫല്‍ അനാം: പ്രണയത്തിന്റ ആത്മഗീതങ്ങള്‍ നബിയിഷ്ടത്തിന്റെ കനലില്‍ കാച്ചിയെടുത്ത ഹൃദയ സങ്കീര്‍ത്തനത്തിന്റെ ആത്മഗീതമാണ് ശര്‍റഫല്‍ അനാം. പ്രമുഖ ഹന്‍ബലി പണ്ഡിതനായ ഇബ്‌നുല്‍ ജൗസിയാണ് ഇതിന്റെ രചയിതാവ്. ഹിജ്‌റ 597ല്‍ യശഃശരീരനായ ഇദ്ദേഹം അല്‍ അറൂസ് എന്ന നബി കീര്‍ത്തന കാവ്യഗ്രന്ഥം രചിച്ചിട്ടുണ്ട്. ഹരീരി എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന മാലികി പണ്ഡിതന്‍ അശ്ശൈഖ് അഹ്മദുബ്‌നു ഖാസിമാണ് ഇതിന്റെ രചയിതാവെന്നും പ്രമാണമുണ്ട്. അഹ്മദുല്‍ ബര്‍സൂഖി, ഈ പക്ഷക്കാരനാണ്. അല്‍ ബുലൂഗുല്‍ ഫൗസി, ഫത്ഹുസ്സ്വമദില്‍ ആലം തുടങ്ങിയവയാണീ അപദാനങ്ങളുടെ ആശയ സൂചികാ ഗ്രന്ഥങ്ങള്‍. അതല്ല, ഇബ്‌നുല്‍ ജൗസിയും ഇബ്‌നുല്‍ ഖാസിമും സംയുക്തമായാണ് -ഒരാള്‍ പദ്യവും മറ്റെയാള്‍ ഇടഗദ്യവും- ശര്‍റഫല്‍ അനാം രചിച്ചതെന്നും അഭിപ്രായമുണ്ട്. ഇമാം സുയൂത്വിയും ഇബ്‌നു ഹജര്‍ അസ്ഖലാനിയും ചേര്‍ന്ന് നബിചരിത ഗ്രന്ഥം രചിച്ചത് പോലെയാണിതെന്നൊക്കെ വക്കുകള്‍ ചിതലരിച്ച മൗലിദ് കിതാബിന്റെ കൈപ്പട- ടിപ്പണികളില്‍ കാണാവുന്നതാണ്. പ്രവാചക സ്‌നേഹിയെ സംബന്ധിച്ചിടത്തോളം ഒരുത്സവമാണ് ശര്‍റഫല്‍ അനാം. താളവും മേളവും രാഗവും ശ്രുതി ലയങ്ങളും ഇടതടവില്ലാതെ നിര്‍ഝരിക്കുന്ന വര്‍ണാഭമായ നെഞ്ചുരുക്കത്തിന്റെ ഘോഷയാത്രയാണ് ഓരോ ഗീതവും. ‘അല്‍ ഹംദു ലില്ലാഹില്ലദീ ശര്‍റഫല്‍ അനാമ ബി സ്വാഹിബില്‍ മഖാം’ (സമുന്നത സ്ഥാനിയെക്കൊണ്ട് മാനവകുലത്തെ അതിശ്രേഷ്ഠനാക്കിയ നാഥനാണ് നമോവാകങ്ങളിലഖിലവും) എന്ന തിരുമുല്‍ക്കാഴ്ച ഇലാഹിന്റെ മുന്നില്‍ സമര്‍പ്പിച്ചു കൊണ്ടാണ് കവി ആരംഭിക്കുന്നത്. ഈ ദിവ്യോപഹാര വചനത്തിലെ ശര്‍റഫല്‍ അനാം എന്ന വാചക ശകലമാണ് പിന്നെ പ്രസിദ്ധമായത്. പേരിനൊരു മഹത് കാവ്യമല്ല ശര്‍റഫല്‍ അനാം എന്ന് പിന്നീട് തലമുറകള്‍ പാരായണം ചെയ്ത് സാക്ഷ്യം പറഞ്ഞു. പ്രകീര്‍ത്തനങ്ങളില്‍ അദ്വിതീയ സ്ഥാനം അലങ്കരിക്കാന്‍ മാത്രം ശക്തമായ ശൈലീ വിന്യാസവും ആശയ ഗാംഭീര്യവും പ്രതിപാദന ചാരുതയും ഇതിനുണ്ടെന്ന് അകം തുറന്ന് വായിച്ചവര്‍ ഏറ്റുപറഞ്ഞു. തിരുപ്പിറവിയും അനുബന്ധ വിശേഷങ്ങളും ഇത്രമേല്‍ പ്രണയാതുരമായ വായനാനുഭവമാകുന്ന മറ്റു സ്രോതസുകള്‍ നന്നേ ചുരുക്കമാണ്.

മഖ്ദൂം മന്‍ഖൂസ്വ് മൗലിദ് രചിക്കുകയും അത് സന്തോഷ- സന്താപ വേളകളില്‍ ചൊല്ലാന്‍ ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് പണ്ഡിതന്മാര്‍ ബുന്‍യാനുല്‍ മര്‍സൂസ്വ് പോലുള്ള മന്‍ഖൂസ്വ് മൗലിദിന്റെ വിശദീകരണ ഗ്രന്ഥങ്ങളില്‍ പറയുന്നത്. തന്നെയുമല്ല, മൗലിദിന്റെ അവസാനത്തില്‍ ചേര്‍ക്കപ്പെട്ട ദുആ പൊന്നാനിയിലും പരിസരത്തും കോളറ പോലുള്ള മാറാവ്യാധികള്‍ ഉണ്ടായിരുന്നതായി സൂചന നല്‍കുന്നതാണ്. അത്തരം മാരക രോഗങ്ങളില്‍നിന്ന് അല്ലാഹുവിനോട് കാവല്‍ചോദിച്ചുകൊണ്ടാണെല്ലോ അതിലെ പ്രാര്‍ത്ഥന സംവിധാനിച്ചിരിക്കുന്നത്. നമ്മളിന്നും അതുതന്നെ പാരായണം ചെയ്തും പ്രാര്‍ത്ഥിച്ചും വരുന്നു. ഇമാം ഗസ്സാലി (റ)യുടെ സുബ്ഹാന മൗലിദിന്റെ സംഗ്രഹമായാണ് സൈനുദ്ദീന്‍ മഖ്ദൂം മന്‍ഖൂസ്വ് മൗലിദ് രചിച്ചതെന്ന് അഹ്മദ് കോയ ശാലിയാത്തി മന്‍ഖൂസ്വ് മൗലിദ് പരിഭാഷയില്‍ പറയുന്നുണ്ട്. ചുരുക്കത്തില്‍, ഇന്ന് പ്രചാരത്തിലുള്ള വിവിധ ഗ്രന്ഥങ്ങളിലെ സംശയലേശമന്യെയുള്ള വാക്യങ്ങളും അന്നത്തെ സാഹചര്യങ്ങളും എല്ലാറ്റിലുമുപരി പണ്ഡിതരുടെ ഏകാഭിപ്രായവും  മന്‍ഖൂസ്വ് മൗലിദ് കേരളീയ കാവ്യരൂപമാണെന്നും അതിന്റെ രചയിതാവ് സൈനുദ്ദീന്‍ മഖ്ദൂമാണെന്നും വ്യക്തമാക്കുന്നു. പ്രവാചകരുടെ ജനനവും അവിടത്തെ അല്‍ഭുതസംഭവങ്ങളും പദ്യഗദ്യങ്ങളിലായി വ്യക്തവും എന്നാല്‍ സരളവുമായ ശൈലിയില്‍ വിശദീകരിക്കുന്ന മനോഹര സാഹിത്യമാണ് മന്‍ഖൂസ്വ് മൗലിദ്. നബിയുടെ സൗന്ദര്യവും മഹത്വവും വിശദീകരിക്കുക വഴി അന്ത്യദിനത്തില്‍ തന്റെ പാപ മോചനവും ശിപാര്‍ശയും ആഗ്രഹിച്ച് അല്ലാഹവുലേക്ക് അഭയം തേടുന്നതാണ് ആദ്യ കവിതയില്‍ വിശദീകരിക്കുന്നത്. ‘നക്ഷത്രങ്ങള്‍ക്കിടയിലെ പൂര്‍ണചന്ദ്രനെപ്പോലെ .. എന്നല്ല, അതിനേക്കാളേറെ അങ്ങ് ഞങ്ങള്‍ക്കിടയില്‍ പ്രഭ പരത്തുന്നു’. ‘അങ്ങ് മാതാവോ പിതാവോ? അവരില്‍ നിന്നുള്ള ഗുണം അങ്ങയുടെ നന്മയോളം വിലമതിക്കുന്നതായി ഞങ്ങള്‍ ഒട്ടും കാണുന്നില്ല’. ‘കൈയും കണക്കുമില്ലാത്ത പാപങ്ങള്‍ ഞാന്‍ ചെയ്തുകൂട്ടിയിരിക്കുന്നു. വിചാരണ ദിനത്തില്‍ താങ്കളുടെ ശിപാര്‍ശ മാത്രമാണ് ഞങ്ങളുടെ രക്ഷാ കവചം…..’ ഇങ്ങനെ തിരുമേനിയോടുള്ള അദമ്യമായ അനുരാഗം പ്രകടിപ്പിച്ച് അവിടത്തെ സാമീപ്യം തേടി അല്ലാഹുവിന്റെ സഹായവും കൃപയും ആവശ്യപ്പെടുകയാണ്. തിരുമേനി പിറന്നുവീണ സമയത്തെ കവിള്‍ തടത്തിലെ പ്രകാശജ്വാലയും കണ്ണിന്റെ മനോഹാരിതയും മുഖത്തിന്റെ തിളക്കവുമാണ് അടുത്ത വരികളില്‍ കവി വര്‍ണിക്കുന്നത്. ‘അങ്ങയുടെ സൗന്ദര്യത്തില്‍ വിസ്മയിച്ചു കൊണ്ട് ജിബ്‌രീല്‍ വിളിച്ചു പറഞ്ഞു: അങ്ങ് ലോകരില്‍ ഏറ്റവും സുന്ദരനാണ്’. ‘വാനലോകത്തെ മാലാഖമാര്‍ ഒന്നടങ്കം പറഞ്ഞു: പ്രേമഭാജനം ഭൂജാതനായിരിക്കുന്നു; അങ്ങയെപ്പോലെ ഇനിയൊരുത്തനും ജനിക്കുന്നില്ല’. ‘അവിടത്തെ തിരുവദനം ദര്‍ശിച്ചവര്‍ എത്ര ഭാഗ്യവാന്‍മാര്‍. അതാണെങ്കില്‍ മഹത്തരമായ പദവിയാണ് താനും’. ‘താങ്കള്‍ സുറുമ എഴുതപ്പെട്ടും അഗ്രഛേദിതനുമായാണ് ജനിച്ചു വീണത്..’ ‘ഓ സത്യത്തിന്റെ ധ്വജവാഹകരേ, പക്ഷികള്‍ മരച്ചില്ലകളിലിരുന്ന് രാഗമാലപിക്കുന്ന കാലമത്രയും അല്ലാഹുവിന്റെ രക്ഷ അങ്ങയുടെ മേല്‍ വര്‍ഷിക്കട്ടെ’. യഹ്‌യബ്‌നു  ഉര്‍വ (റ) നിവേദനം ചെയ്ത ഹദീസിലുള്ള സംഭവമാണ് അടുത്ത വരികളില്‍ മഖ്ദും  വിവരിക്കുന്നത്. ഖുറൈശികളില്‍ പെട്ട ഒരു പറ്റം നേതാക്കള്‍ വിഗ്രഹങ്ങള്‍ക്ക് ചുറ്റും കൂടി ആരാധനാനിമഗ്‌നരായപ്പോള്‍ വിഗ്രഹം തലകുത്തി വീണു. പലപ്രാവശ്യം നേരെ നിര്‍ത്തിവെക്കാന്‍ ശ്രമിച്ചു. പക്ഷേ, ശ്രമം വിജയിച്ചില്ല. കാരണം ഇത് സംഭവിച്ചത് നബി (സ്വ) ഭൂജാതരായ സമയത്തായിരുന്നു. പ്രസ്തുത അല്‍ഭുതങ്ങള്‍ വിശദീകരിച്ച് ഖുസ്വയ്യിന്റെ സന്തതികളെ സത്യത്തിന്റെ പന്ഥാവിലേക്ക് ക്ഷണിക്കുന്നത് എത്ര മനോഹരമായാണ് കവി ചിത്രീകരിക്കുന്നത്. ‘അല്ലയോ വിഗ്രഹമേ….. അടുത്തും വിദൂരത്തുമുള്ള പ്രമുഖര്‍ നിനക്കു ചുറ്റും ഒരുമിച്ചു കൂടിയ സമയത്ത് എന്തിനാണ് നീ തലകുത്തി വീണത്!’ ‘ഞങ്ങളുടെ വ്യസനം കണ്ട് ഒട്ടകങ്ങള്‍ കണ്ണുനീര്‍ ഒഴുക്കിയിരിക്കുന്നു. ഞങ്ങള്‍ ചെയ്ത പാപമാണ് നിമിത്തമെങ്കില്‍ ഞങ്ങള്‍ ഖേദിച്ചു മടങ്ങാം’. കവി തുടരുന്നു: ‘ഭൂലോകത്ത് പ്രകാശം പരത്തിയ ഒരു കുഞ്ഞിന്റെ ജന്മം നിമിത്തമായിരുന്നു വിഗ്രഹം തലകീഴായി മറിഞ്ഞത്. അത്‌കൊണ്ട് ഖുസ്വയ്യിന്റെ മക്കളേ, നിങ്ങള്‍ ദുര്‍മാര്‍ഗം വെടിഞ്ഞ് ഇസ്‌ലാമിന്റെ പ്രശാന്ത സുന്ദരമായ വഴിയിലേക്ക് അതിശീഘ്രം കടന്നുവരിക’. നബി തിരുമേനിയുടെ ജീവിത ഗുണഗണങ്ങളും അപദാനങ്ങളുമാണ് അടുത്ത പതിനാലു വരികളില്‍ അറബി കാവ്യശാസ്ത്രത്തിലെ ശ്രദ്ധേയമായ ഈണത്തിലും വര്‍ണത്തിലുമായി കവി പറയുന്നത്: ‘അങ്ങ് പ്രകാശിക്കുന്ന വിളക്കാണ്. ലോക ശാന്തി നല്‍കുന്നവനും ഔദാര്യദായകരും മാര്‍ഗദര്‍ശകരും സമുദായ സംരക്ഷകരുമാണ്. എല്ലാം സ്രഷ്ടാവായ അല്ലാഹുവിന്റെ അനുഗ്രഹവും സഹായവും കൊണ്ട് മാത്രം.’ ‘അങ്ങ് താമസിക്കുന്ന വീട്ടില്‍ വിളക്കിനെന്തു പ്രസക്തി? അങ്ങയുടെ പ്രഭാപൂരിതമായ വദനമാണ് അന്ത്യനാളില്‍ ഞങ്ങളുടെ തെളിവ്. അങ്ങയെ പിന്തുടര്‍ന്നവര്‍ ഔന്നത്യങ്ങള്‍ കീഴടക്കി. സമുദ്രം പോലും അങ്ങയുടെ ഔദാര്യത്തിന് മുന്നില്‍ ഒന്നുമല്ല.  അങ്ങയോടുള്ള സ്‌നേഹം ഞങ്ങളുടെ പാപം മായ്ച്ചു കളഞ്ഞു. അങ്ങയെ സ്‌നേഹിച്ചവരാരും നിരാശരായിട്ടില്ല.

മന്‍ഖൂസ്വ് മൗലിദ്: ഇശ്ഖിന്റെ കാവ്യപ്രപഞ്ചം പ്രേമം കയ്പിനെ മധുരമാക്കും. വേദനയെ ഔഷധമാക്കും. അചേതനയെ ചേതനയുറ്റതാക്കും. രാജാവിനെ അടിമയാക്കും. (റൂമി- മസ്‌നവി).ആസ്വാദനത്തിന്റെ ആവിഷ്‌കാരമാണ് കവിത; വികാരത്തിന്റെയും ഭാവനയുടെയും സൃഷ്ടി. പ്രകീര്‍ത്തനങ്ങള്‍ക്ക് കവിതയില്‍ അനല്‍പമായ സ്ഥാനമാണുള്ളത്. അത് മനസ്സിന് ആനന്ദവും സന്തോഷവും നല്‍കുന്നു. അറബി ഭാഷയിലെ പ്രകീര്‍ത്തനങ്ങള്‍ (മദ്ഹുകള്‍) ഇതര ഭാഷകളിലേതിനേക്കാള്‍ വികാരഭരിതവും ആനന്ദദായകവുമാണ്. പൗരാണിക അറബി കാവ്യങ്ങള്‍ ഹൃദയത്തിന്റെ നൈസര്‍ഗിക ആവശ്യങ്ങളാണ് നിവര്‍ത്തിക്കുന്നത്. പരസ്പരം ആകര്‍ഷിക്കുന്ന കാന്തശക്തിയും സൗന്ദര്യാദി ഗുണങ്ങളുടെ തിളക്കവും അത് പ്രകടിപ്പിക്കുന്നു. അഅ്ശാ മൈമൂനിന്റെയും ത്വറഫ ബിന്‍ അബ്ദയുടെയും ലബീദിന്റെയും കവിതകള്‍ ഉദാഹരണം. നാബിഅ പ്രകീര്‍ത്തനത്തെ ചര്യയാക്കിയപ്പോള്‍ ഹസ്സാന്‍ ഗവേഷണം ചെയ്യുകയും, സുഹൈര്‍ ഗസ്സാനിലെ ഭരണകൂടത്തെയും, മുതനബ്ബി സൈഫുദ്ദൗലയെയും കാഫൂറിനെയും, അബൂനുവാസ് റശീദിനെയും മതിവരോളം പുകഴ്ത്തി മദ്ഹ് കവിതാ വിഭാഗത്തെ വളര്‍ത്തിയെടുത്തു. എന്നാല്‍ പ്രവാചകപ്രകീര്‍ത്തന കാവ്യങ്ങള്‍ (മദ്ഹുന്നബി) മനസ്സിലാക്കേണ്ടത് പ്രേമ (ഇശ്ഖ്)ത്തിന്റെ യഥാര്‍ത്ഥ പൊരുള്‍ മുന്‍നിറുത്തിയാണ്. അല്ലാഹുവിന്റെ സാമീപ്യം ആഗ്രഹിച്ച് നബി(സ്വ)യുടെ വിശേഷണങ്ങള്‍ എണ്ണുകയാണല്ലോ പ്രവാചക പ്രകീര്‍ത്തനം. അധ്യാത്മിക കാവ്യകലയായും മതകീയ വികാര പ്രകടനത്തിന്റെ നിറവുമായാണ് പ്രവാചക പ്രകീര്‍ത്തനത്തെ എഴുത്തുകാരന്‍ സകി മുബാറക് വിവക്ഷിക്കുന്നത്. അബ്ദുല്‍ മുത്ത്വലിബ് നബിയുടെ ജനന സമയത്ത് ആലപിച്ച കവിതയാണ് ചരിത്രത്തിലെ പ്രഥമ പ്രവാചക പ്രകീര്‍ത്തനമായി അറിയപ്പെടുന്നത്. ‘താങ്കള്‍ ജനിച്ചപ്പോള്‍ ഭൂമിയും ചക്രവാളങ്ങളും ജ്വലിച്ചുപോയി; ഞങ്ങള്‍ ആ പ്രകാശത്തിലും നേര്‍മാര്‍ഗത്തിലുമായി ചലിക്കുന്നു’ എന്ന് തുടങ്ങുന്നതാണത്. രണ്ടാമതായി മദീന നിവാസികളുടെ ത്വലഅല്‍ ബദ്‌റു എന്നു തുടങ്ങുന്ന കവിത. പിന്നെ, ഹസ്സാനിന്റെയും കഅ്ബിന്റെയും റവാഹയുടെയും ഫറസ്ദഖിന്റെയും മിഅ്‌യാര്‍ ദൈലമിയുടെയും തുടങ്ങി അസംഖ്യം കവിതകള്‍. സത്യാസത്യ വിവേചനത്തിനായി ഒട്ടനവധി സ്തുതി കാവ്യങ്ങള്‍ ഹിജ്‌റയുടെ ആദ്യനൂറ്റാണ്ടുകളില്‍ അറബി സാഹിത്യത്തെ സമ്പന്നമാക്കി കടന്നുവന്നു. എന്നാല്‍, പ്രവാചക പ്രകീര്‍ത്തനം പരകോടി പ്രാപിച്ചത് ഹിജ്‌റയുടെ മധ്യനൂറ്റാണ്ടുകളിലാണ്. യൂറോപ്യന്‍ അധിനിവേശം ഇസ്‌ലാമിക സംസ്‌കാരത്തിനും മുസ്‌ലിംകള്‍ക്കും വിദ്വേഷത്തിന്റെ അലയൊലികള്‍ സൃഷ്ടിച്ചപ്പോള്‍ പ്രവാചകരുടെയും കുടുംബത്തിന്റെയും അനുയായി വൃന്ദത്തിന്റെയും പ്രകീര്‍ത്തനമാലപിച്ച് പാപമോചനം തേടി അല്ലാഹുവിലേക്ക് പ്രാര്‍ത്ഥനാനിര്‍ഭരമായി അഭയം തേടുകയായിരുന്നു ലോക മുസ്‌ലിംജനത. ഇമാം ബൂസ്വീരിയുടെ ബുര്‍ദയും ഖാദി ഇയാദിന്റെ കിതാബുശ്ശിഫയും സ്വഫിയ്യുദ്ദീന്‍ ഹില്ലിയുടെ അല്‍ കാഫിയതുല്‍ ബദീഇയ്യയും സുയൂത്വിയുടെ നദ്മുല്‍ ബദീഉം തുടങ്ങി ഒട്ടേറെ കവിതകള്‍ ഈ കാലയളവില്‍ വിരചിതമായി. ഇതേ കാലഘട്ടത്തില്‍ രൂപംകൊണ്ട പ്രവാചക പ്രകീര്‍ത്തന കാവ്യരൂപമാണ് ബദീഇയ്യാത്ത് (വിചിത്രമായ വര്‍ണങ്ങളില്‍ ചിത്രീകരിക്കപ്പെട്ട പ്രവാചക പ്രകീര്‍ത്തനം). അവ മീലാദിയ്യാത്ത്, മൗലിദ് സാഹിത്യം എന്നീ പേരുകളിലും അറിയപ്പെടുന്നു. അറബ് ലോകത്തെ ശ്രദ്ധേയമായ ഈ സാഹിത്യ രൂപത്തിന് വലിയ സ്ഥാനമാണ് ആദ്യ കാലത്ത് കേരളത്തിലുണ്ടായിരുന്നത്. കേരളീയ അറബീകവിതകളെക്കുറിച്ചുള്ള ഗവേഷണ പഠനങ്ങള്‍ ഈയൊരു യാഥാര്‍ത്ഥ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്. കേരളത്തിലെ ആദ്യത്തെ അറബിക്കവിത അബൂബക്ര്‍ റമദാന്‍ ശാലിയാത്തിയുടെ തഖ്മീസുല്‍ ബുര്‍ദ ആയതിനാല്‍ തന്നെ പ്രവാചക പ്രകീര്‍ത്തന കാവ്യത്തിന് കേരളത്തില്‍ മതിയായ സ്വാധീനവും അംഗീകാരവും ആദ്യകാലം മുതലേ ഉണ്ടായിരുന്നുവെന്ന് മനസ്സിലാക്കാവുന്നതാണ്. അറബി ഭാഷാ പ്രചരണ രംഗത്ത് ഉന്നതമായ സ്ഥാനമാണ് മൗലിദ് സാഹിത്യത്തിനുള്ളത്. വിവിധ സാഹചര്യങ്ങളിലായി നബി തിരുമേനിയുടെയും സ്വഹാബിമാരുടെയും പണ്ഡിതന്മാരുടെയും പ്രകീര്‍ത്തനങ്ങളായി മുന്നൂറിലധികം മൗലിദുകള്‍ കേരളത്തില്‍  രചിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ പ്രധാനമാണ് മന്‍ഖൂസ്വ് മൗലിദ്. വിവിധ മൗലിദ് ഗ്രന്ഥങ്ങളുടെ ചുരുക്കരൂപമാണ് മന്‍ഖൂസ്വ് മൗലിദില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. തന്മൂലമാണ് ഇതിന് അല്‍മന്‍ഖൂസ്വ് (സംഗൃഹീതം) എന്ന പേര് വന്നത്. ഹിജ്‌റ 871 ല്‍ ജനിച്ച പണ്ഡിതനും ചരിത്രകാരനും കവിയുമായ സൈനുദ്ദീന്‍ മഖ്ദൂമാണ് അതിന്റെ രചയിതാവ് എന്നു വിശ്വസിക്കപ്പെടുന്നു. പശ്ചാത്തലം മന്‍ഖൂസ്വിന്റെ ഉത്ഭവ പശ്ചാത്തലം നമുക്ക് ഇങ്ങനെ സംഗ്രഹിക്കാം: മലബാറിലെ മക്കയെന്നറിയപ്പെടുന്ന പൊന്നാനിയിലും പരിസര പ്രദേശങ്ങളിലും ഒരു കാലത്ത് ശക്തമായ മാറാവ്യാധികള്‍ പടര്‍ന്നു പിടിച്ചു. അതേതുടര്‍ന്ന് മരണം നിത്യസംഭവമായി. പ്രസ്തുത അത്യാഹിതത്തില്‍ നിന്നു മോചനം തേടി ജനങ്ങള്‍ ആത്മീയ ഗുരുവും നാടിന്റെ അധ്യാത്മിക തണലുമായിരുന്ന മഖ്ദൂമിനെ സമീപിച്ചു.

🔘[[[[[[[[[[[[[[[[[[[[[[✨ ﷽ ✨]]]]]]]]]]]]]]]]]]]]]]]]]]🔘 🌹അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.🌹 തിരുനബി(സ്വ) ജനിച്ചത് രാത്രിയോ പകലോ? 📚 തിരുജന്മം നടന്നത് സുബ്ഹിന്റെ മുമ്പോ ശേഷമോ ? പണ്ഡിതർക്കതിൽ ഭിന്നാഭിപ്രായമാണുള്ളത്. സുബ്ഹിയുടെ മുമ്പ്, രാത്രിയാണ് തിരുനബി(സ) ജനിച്ചതെന്നാണ് നമ്മുടെ ഫുഖഹാക്കളിൽ നിരവധി പേർ അവരുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ളത്. മാത്രമല്ല, ഏറ്റവും മഹത്വമുള്ള രാത്രി തിരുനബി(സ്വ) ജനിച്ച രാത്രിയാണെന്നും അവർ അർത്ഥശങ്കക്കിടമില്ലാത്ത വിധം പ്രഖ്യാപിക്കുകയും ചെയ്തു. ചില ഉദ്ധരണികൾ ان أفضل الليالي ليلة المولد ഏറ്റവും മഹത്വമുള്ള രാത്രി തിരുനബി(സ്വ) ജനിച്ച രാത്രിയാണ് (ശർവാനി: 2/405) أفضل الليالي ليلة المولد الشريف ശർവാനി: 3/462) ليلة مولده صلى الله عليه وسلم أفضل من الليلتين أي ليلة القدر وليلة الإسراء തിരുനബി(സ്വ) ജന്മം കൊണ്ട രാത്രിയാണ് ലൈലതുൽ ഖദ് രിനേക്കാളും ഇസ്റാഇൻ്റ രാത്രിയേക്കാളും മഹത്വമുള്ളത് (ജമൽ: 2/3) المراد بليلة المولد الليلة المعينة لا نظائرها في كل سنة തിരുനബി(സ) ജനിച്ച രാത്രി എന്നതിൻ്റെ ഉദ്യേശ്യം ജനിച്ച നിർണിത രാത്രിയാണ്. ആവർത്തിച്ചു വരുന്ന റബീഉൽ അവ്വൽ പന്ത്രണ്ടല്ല ( ജമൽ : 2/3 ليلة المولد الشريف أفضل من ليلة الإسراء وليلة القدر ലൈലത്തുൽ ഖദ്റിനേക്കാളും ലൈലത്തുൽ ഇസ്റാഇനേക്കാളും മഹാത്മ്യം നബി(സ്വ) ജനിച്ച രാത്രിക്കാണ്.( നിഹായത്തു സൈൻ: 1/135) തിങ്കളാഴ്ച നോമ്പ് സുന്നത്താണ്. അന്നു എന്നെ പ്രസവിക്കപ്പെട്ടു എന്ന ഹദീസ് കൊണ്ട് പകലിലാണ് നബി(സ്വ)യുടെ ജനനം എന്നു ഖണ്ഡിതമായി ലഭിക്കില്ല. അതു കൊണ്ടാണല്ലോ പ്രസ്തുത ഹദീസ് കണ്ട ഒട്ടേറെ ഇമാമുകൾ നബി(സ്വ) ജനിച്ചത് രാത്രിയാണെന്നു പ്രഖ്യാപിച്ചത്. എന്നാൽ ചില ഇമാമുകൾ തിരുപ്പിറവി പ്രഭാതത്തിലാണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. മുഹമ്മദ് രിളാ തൻ്റെ محمد صلى الله عليه وسلم എന്ന ഗ്രന്ഥത്തിൽ ഇങ്ങനെ രേഖപ്പെടുത്തുന്നു: ولد النبي صلى الله عليه وسلم في فجر يوم الإثنين لاثنتي عشرةليلة مضت من شهر ربيع الأول ٢٠ أغسطس سنة ٥٧٠ റബീഉൽ അവ്വൽ 12 തിങ്കളാഴ്ച പ്രഭാതത്തിലാണ് തിരുനബി(സ്വ) പ്രസവിക്കപ്പെട്ടത് . ക്രിസ്താപ്തം 570 ആഗസ്റ്റ് 20 ( മുഹമ്മദ് സ്വ : പേജ്: 29 ) തിരുപ്പിറവി രാത്രിയാണെന്ന് ഇമാം ഖസ്ത്വല്ലാനി (റ) രേഖപ്പെടുത്തുന്നത് കാണുക قال القسطلاني في المواهب ان ليلة مولده صلى الله عليه وسلم أفضل من ليلة القدر من وجوه ثلاثة ഇമാം ഖസ്ത്വല്ലാനി (റ) അൽ മവാഹിബിൽ പ്രസ്താവിക്കുന്നു. നബി(സ്വ) ജനിച്ച രാവിനു ലൈലത്തുൽ ഖദ്റിനേക്കാൾ മഹത്വമുണ്ട്. മൂന്നു കാര്യങ്ങൾ കൊണ്ട് ഇക്കാര്യം ബോധ്യമാകും أحدها ان ليلة المولد ليلة ظهوره صلى الله عليه وسلم وليلة القدر معطاة له ഒന്ന്: തിരുപിറവിയിൽ നബി(സ്വ)യുടെ ജനനമാണ്. ആ തിരുനബി (സ) ക്ക് നൽകപ്പെട്ടതാണ് ലൈലത്തുൽ ഖദ്ർ الثاني ان ليلة القدر شرفت بنزول الملائكة فيها وليلة المولد شرفت بظهوره صلى الله عليه وسلم فيها രണ്ട്: ലൈലത്തുൽ ഖദ്റിന്റെ മഹത്വം അന്നു മലക്കുകൾ ഇറങ്ങി വരുകയെന്നതാണ്. എന്നാൽ തിരുപിറവിയിൽ (മലക്കുകളുടെയും നേതാവായ) നബി(സ്വ)യാണ് ജന്മം കൊണ്ടത്. الثالث ان ليلة القدر وقع التفضل فيها على أمته صلى الله عليه وسلم وليلة المولد الشريف وقع التفضل فيها على سائر الموجودات فهو الذي بعثه الله عزوجل رحمة للعالمين മൂന്ന്: ലൈലത്തുൽ ഖദ്റിന്റെ മഹത്വം നബി(സ്വ)യുടെ സമുദായത്തിനു മാത്രമാണ്. തിരു നബി(സ്വ)യുടെ പിറവിയുടെ മഹത്വം ലോകത്തിനു മുഴുവനുമാണ്. നബി(സ്വ) ലോകത്തിനു മുഴുവൻ കാരുണ്യമാണല്ലോ.

۝▬▬▬▬▬⫷๑۩ﷺ۩๑⫸▬▬▬▬▬۝ വിശദീകരണം :- *وَاَلْبَسَهُ خِلْعَةَ الْجَمَالِ الَّتِى لَمْ يُلْبِسْهَا أَحَدًا സാരം :-اللّٰه تعالی ഒരാൾക്കും ധരിപ്പിച്ചിട്ടില്ലാത്ത സ്ഥാന വസ്ത്രം തിരുനബി ﷺ തങ്ങളെ ധരിപ്പിച്ചു. ഈ പ്രപഞ്ചത്തിൽ തിരുനബി ﷺ തങ്ങളുടെ സൗന്ദര്യത്തെ മറികടക്കുവാൻ സാധിക്കുന്നൊരു സൗന്ദര്യം അല്ലാഹു അവന്റെ സൃഷ്ടികളിൽപ്പെട്ട മറ്റൊരു വസ്തുവിനോ, വ്യക്തിക്കോ ശക്തിക്കോ നൽകിയിട്ടില്ല.ഇത് തിരുനബി ﷺ തങ്ങൾക്ക് അല്ലാഹു നൽകപ്പെട്ട മഹത്വങ്ങളിൽ വളരെ പ്രധാനപെട്ട ഒന്നാണ്. മഹാനായ യൂസുഫ് നബി عليه السّلامന്റെ സൗന്ദര്യത്തെക്കുറിച്ച് ചരിത്രങ്ങളിലൂടെ പഠിച്ചിട്ടുള്ള നാം മനസ്സിലാക്കേണ്ട ഒന്നാണ് യൂസുഫ് നബി عليه السّلامന് അല്ലാഹു നൽകിയ സൗന്ദര്യം ഒരു സൗന്ദര്യത്തിന്റെ പകുതി ഭാഗം മാത്രമാണ് എന്നുള്ളതാണ്.എന്നാൽ ഒരു സൗന്ദര്യം പൂർണമായും നൽകപ്പെട്ടിരിക്കുന്ന വ്യക്തിപ്രഭാവം തിരുനബി ﷺّ തങ്ങളാണ്. മൻഖൂസ് മൗലിദിന്റെ വിശദീകരണ ഗ്രന്ഥമായ അൽ ബുന്യാനുൽ മർസൂസിൽ രേഖപ്പെടുത്തിയിരിക്കുന്നു. സാരം :തിരുനബി ﷺ തങ്ങൾക്ക് ഇത്രമേൽ സൗന്ദര്യം ലഭ്യമായത് അവിടുത്തെﷺ വലിയുമ്മമാരിൽ പെട്ട സാറ رضي الله عنها ( സൗന്ദര്യത്തിന്റെ ആറിൽ ഒരു ഭാഗം നൽകപ്പെട്ടിരുന്നു )എന്നവരുടെ താവഴിയായിട്ടാവാമെന്ന് ഗ്രന്ഥത്തിൽ കാണാം . മഹാനായ മുഹമ്മദ് ഇബ്നു ഇസ്ഹാഖ് رحمة اللّٰه عليهഎന്ന പണ്ഡിതൻ പറഞ്ഞിരിക്കുന്നു : യൂസുഫ് നബി عليه السلام ന് സൗന്ദര്യത്തിന്റെ പകുതി ലഭിക്കാൻ കാരണമായത് അവിടുത്തെ മാതാവിന് ഒരു സൗന്ദര്യത്തിന്റെ 3 ൽ 2 ഭാഗം നൽകപ്പെട്ടിരുന്നു. തിരുനബി ﷺ തങ്ങളുടെ വലിയുപ്പ, വലിയുമ്മ, പരമ്പരയിൽ പെട്ട ചിലർക്ക് സാധാരണയിൽ കൂടുതൽ സൗന്ദര്യം കാണാം.. മഹാനായ ഇമാം ബൂസ്വീരി رحمة الله عليه തങ്ങൾ ഖസ്വീദത്തുൽ ബുർദയിൽ പാടി : فَاقَ النَّبِيِّينَ فِی خَلْقٍ وَفِي خُلُقٍ وَلَمْ يُدَانُوهُ فِى عِلْمٍ وَلَا كَرَمٍ സാരം :-തിരുനബി ﷺ തങ്ങൾ,അവിടുത്തെ ആകാര ഭംഗിയിലും, സ്വഭാവത്തിലും മറ്റു നബിമാരെക്കാൾ عليهم السلام ഉന്നതി കൈവരിച്ചിട്ടുണ്ട്, അവിടുത്തെﷺ വിജ്ഞാനത്തിലും, ഔദാര്യത്തിലും അവിടത്തോട്ﷺ കിടപിടിക്കുന്നവരായി ഈ ലോകത്തൊരാളുമില്ല.. യൂസഫ് സ്വലാഹി رحمة الله عليه അവിടുത്തെ ഗ്രന്ഥമായ സുബുലുൽ ഹുദാ വ റഷാദ് ഫി സീറത്തി ഖൈരിൽ ഇബാദിൽ രേഖപ്പെടുത്തിയത് കാണാം. "സയ്യിദത്തുന ആയിഷാ رضي الله عنها പറഞ്ഞിരിക്കുന്നു ": ഞാൻ എന്റെ വീട്ടിലിരുന്ന് ഒരു വസ്ത്രം നെയ്തുകൊണ്ടിരിക്കുകയാണ്, അതിനിടയിൽ സൂചി എന്റെ കയ്യിൽ നിന്ന് നിലത്ത് വീണു, ഞാനത് പരതി,പക്ഷെ എനിക്കാ സൂചി തപ്പി എടുക്കാൻ സാധിച്ചില്ല, അപ്പോളാണ് തിരുനബി ﷺ തങ്ങൾ കടന്നു വന്നത്.മുത്ത് നബിﷺ തങ്ങളുടെ തിരു ﷺമുഖ പ്രഭാവത്താൽ എനിക്ക് ആ സൂചി തപ്പി എടുക്കാൻ സാധിച്ചു. മറ്റാർക്കും നൽകപ്പെടാത്ത പൂർണതയുടെ സ്വരൂപമാണ് അല്ലാഹു മുത്ത് നബി ﷺ തങ്ങൾക്ക് നൽകപ്പെട്ടിരിക്കുന്നതെന്നാണ് മഹാനവർകൾ മൻഖൂസ് മൗലിദിലൂടെ രേഖപ്പെടുത്തുന്നത്.

. മൗലിദ് പഠനം നൂറ്റാണ്ടുകൾക്കു മുമ്പേ കേരള മണ്ണിൽ തിരുനബി മദ്ഹ് കീർത്തനങ്ങൾ പദ്യ ഗദ്യ സമ്മിശ്രമായി മഹത്തുക്കളും പണ്ഡിത കേസരികളും പാരായണം ചെയ്തു പോരുന്ന രീതിയാണ് മൗലിദുകൾക്കുള്ളത്. തർക്കമന്യേ മൗലിദ് സദസ്സുകളെ ഇരുകരങ്ങളും നീട്ടി സ്വീകരിക്കുന്നവരാണ് കേരളീയർ. ജാതി-മത ഭേദമന്യേ മൗലിദ് സദസ്സുകളെ ഏറ്റെടുത്ത പാരമ്പര്യമാണ് നമ്മുടെ നാടുകൾക്കുള്ളത്. തിരുനബി(സ്വ) യുടെ മദ്ഹുകൾ ഗദ്യത്തിലും പദ്യത്തിലുമായി കോർത്തിണക്കിയ സമാഹരമായ മൗലിദുകൾ ധാരാളമാണ്. നമ്മുടെ കേരള മണ്ണിൽ തന്നെ ഇത്തരം ധാരാളം മൗലിദുകൾ മുസ്ലീം സമൂഹം പാരായാണം ചെയ്യാറുണ്ടെങ്കിലും അതിൽ പ്രധാനം മൻഖൂസ്വ് മൗലിദിനാണ്. "നമുക്ക് മൻഖൂസ് മതി" സി.എം വലിയുല്ലാഹിയുടെ അധരങ്ങളിൽ നിന്നും ഉതിർന്നുവീണ ഈ മൊഴി മുത്തുകൾ തന്നെ മതി മൻഖൂസ് മൗലിദിന്റെ മഹത്വം മനസ്സിലാക്കാൻ. ആപത്തു വിപത്തുകൾ, മാറാരോഗങ്ങൾ, പകർച്ചവ്യാധികൾ, പ്രകൃതിക്ഷോപം എന്നിവയിൽ നിന്നും തിരുനബി മൗലിദിനാൽ രക്ഷയുണ്ടെന്ന് ഇമാം ഇബ്നുൽ ജൗസി(റ) രേഖപ്പെടുത്തിയതായി കാണാം. പൊന്നാനിയിൽ പടർന്നു പിടിച്ച മാരക പകർച്ച വ്യാധിയെ ഉന്മൂലനം ചെയ്യാൻ അന്നത്തെ സൂഫീവര്യരും പണ്ഡിത മഹത്തുക്കളും ജനങ്ങളോട് ആജ്ഞാപിച്ചത് ശൈഖ് സൈനുദ്ദീൻ മഖ്ദൂം(റ)വിന്റെ കരങ്ങളാൽ കോർത്തിണക്കപ്പെട്ട മൻഖൂസ്വ് മൗലിദ് പാരായണം ചെയ്യാനാണ്. നാളിതുവരെ ഈ മഹത്തായ പാരമ്പര്യം കേരളീയ ജനത മുറുകെ പിടിച്ചു. അവരുടെ വീടുകളിലും നാടുകളിലും നഗരങ്ങളിലും മൻഖൂസ്വ് മൗലിദ് പാരായണം ചെയ്തു പോരുന്നു. ➖➖➖➖➖➖➖➖➖➖➖➖➖➖ നിങ്ങളുടെ കൈവശമുള്ള അപൂർവ മൗലിദുകൾ അറിയിക്കൂ https://wa.me/919744990511 🪀

201.വലിയുല്ലാഹി കൈപ്പമംഗലം കരീം ഹാജി ഉപ്പാപ്പയുടെ മൗലിദ് - 202. കല്ല്യാണത്തു പള്ളി ശാഹുല്‍ മുര്‍തള മൗലിദ് - 203. അല്‍വാലിദുല്‍ കവി ഫീ മനാക്കിബി സ്സയ്യിദ് ഫള്‌ല് ഇബ്‌നു അലവി - അശൈഖ് അഹ്ദുറഹ്മാന്‍ സിലോണ്‍ 204. മച്ചിങ്ങലകത്ത് യഹ്‌യ മുസ്ലിയാർ മൗലിദ് - തച്ചറക്കൽ മുഹമ്മദ് കുട്ടി മുസ്ലിയാർ 205. ഫത്ഹുൽ വഹാബ് മൗലിദ് - അരിമ്പ്ര അബൂബക്കർ മുസ്ലിയാർ 206. കൽപകഞ്ചേരി കുഞ്ഞ്പ്പോക്കർ മുസ്ലിയാരുടെ മൗലിദ് - എം.വി കുഞ്ഞ് മുഹമ്മദ് മുസ്ലിയാർ (മന്ദലാംകുന്ന് പള്ളിയിലെ ഖതീബ്) 207. ശംസുൽ ഉലമാ കീഴന ഓർ മൗലിദ് - മുഴക്കുന്ന് അബ്ദുൽ സലാം മുസ്‌ലിയാർ 208. സയ്യിദ് രാമന്തളി തങ്ങൾ മൗലിദ് - കുഞ്ഞാലി ഉസ്താദ് 209. ഉമർ ഖാളി (റ) മൗലിദ് - മഞ്ചേരി ഫൈസി ഉസ്താദ് 210. ഉമർ ഖാളി (റ) മൗലിദ് - അവറാന്‍ മുസ്ലിയാർ 211. അഹ്മദല്‍ കബീര്‍ രിഫാഈ മൗലിദ് - അഹ്മദ് ശീറാസി നാദാപുരം 212. ജീലാനി മൗലിദ് - അഹ്മദ് ശീറാസി നാദാപുരം 213. അൽ ഫത്ഹുൽ ജൈഷീ ഫീ മനാഖിബി മൂസാ ബിൻ മാലിക് അൽഖുറശീ - ഖാസി സി.എം അബ്ദുള്ള മൗലവി 214. മൗലിദുൻ അലാ മനാഖിബി ഖാസി കുഞ്ഞിമുഹമദ് മുസ്ലിയാർ - ഖാസി സി.എം അബ്ദുള്ള മൗലവി 215. മൗലിദുൻ അലാഖാസിൽ അവ്വൽ ബി മംഗ്ലൂർ - ഖാസി സി.എം അബ്ദുള്ള മൗലവി 216. ഇമാം ഫാസി മൗലിദ് - കോഴിക്കോട് അബൂബക്കർ കുഞ്ഞി ഖാസി 217. ഇമാം ശാദുലി മൗലിദ് - കോഴിക്കോട് അബൂബക്കർ കുഞ്ഞി ഖാസി 218. ശാദുലി മൗലിദ് - വടുതല ഉണ്ണി മുസ്ലിയാർ 219. ശാദുലി മൗലിദ് - നൂഞ്ഞേരി അബ്ദുൽ ഹഫീള് ശാദുലി 220. ശാദുലി മൗലിദ് - പാടൂർ കുഞ്ഞഹമ്മദ് മുസ്ലിയാർ 221. ശാദുലി മൗലിദ് - നാലകത്ത് മരക്കാരുട്ടി മുസ്‌ലിയാർ 222. തളങ്കര മാലിക് ബിൻ ദീനാർ തങ്ങളുടെ മൗലിദ് - സയ്യിദ് ഹാമിദ് വലിയ കോയമ്മ തങ്ങൾ 223. കൻസുൽ അർഷ് (കാസർകോട് മാലിക് ദീനാർ മൗലിദ് ) - 224. അൽമദദുൽ ഇലാഹിയ്യ (ഇല്യാസ് നബി(അ)യുടെ മനാഖിബ്) - പാടൂർ കുഞ്ഞഹമ്മദ് മുസ്ലിയാർ 225.

വൈലത്തൂർ ബാവ ഉസ്താദിന്റെ മൗലിദുകൾ ബാവ ഉസ്താദിന്റെ രചനകളിൽ ശ്രദ്ധേയമാണ് മഹാരഥന്മാരെക്കുറിച്ചുള്ള മൗലിദുകൾ. മഹത്തുക്കളുടെ പൊരുത്തവും ബറകത്തും നേടിയെടുക്കുക എന്ന സദുദ്ദേശ്യത്തോടൊപ്പം അവരുടെ മഹദ് ചരിത്രങ്ങൾ ലോകത്ത് വാഴ്ത്തപ്പെടാനും നിലനിർത്താനും മൗലിദുകൾക്കാകുന്നുണ്ട്. ഹി. 1396-ൽ ഉവൈസുൽ ഖറനി(റ)യുടെ മൗലിദാണ് ഇത്തരത്തിലുള്ള പ്രഥമ രചന. തിദ്കാറുല്ലബീബ് എന്നാണിതിന്റെ പേര്. ഇതും പലതവണ മുദ്രണം ചെയ്തിട്ടുണ്ട്. മുത്തുപേട്ടയിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് ദാവൂദുൽ ഹകീം(റ)ന്റെ പേരിലുള്ള തിർയാഖുസ്സഖീം മൗലിദ് ഏറ്റവും പ്രചാരമുള്ളതാണ്. ഇത് പല തവണ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗൗസുൽ അഅ്‌ളം അബ്ദുൽ ഖാദിരിൽ ജീലാനി(റ)നെ കുറിച്ചുള്ള തൻഖിയതുൽ ഖാത്വിർ, മമ്പുറം തങ്ങളുടെ പേരിലുള്ള ഇഖ്തിളാഉൽ അമാൻ, കവരത്തിയിൽ അന്ത്യവിശ്രമം കൊള്ളുന്ന ഖാസിം വലിയ്യുല്ലാഹിയുടെ പേരിലുള്ള അത്തിർയാഖുൽ ഹാസിം, ഉസ്താദുൽ അസാതീദ് ഒകെ സൈനുദ്ദീൻ കുട്ടി മുസ്‌ലിയാരുടെ പേരിലുള്ള അൽ അദബുൽ മഈൻ, ഇമാമുനശ്ശാഫിഈ(റ)യുടെ പേരിലുള്ള തൻവീലുൽ അനാം (മുഹ്‌യിസ്സുന്നയാണ് പ്രസാധകർ) തുടങ്ങിയ മൗലിദുകൾ പ്രസിദ്ധമാണ്. ബർസഞ്ചി മൗലിദ് ഹ്രസ്വമാക്കിയും ഗദ്യപദ്യ രീതിയിലും ആവിഷ്‌കരിക്കുകയുണ്ടായി. അൽ അസ്വ്‌ലുൽ മുസ്ജി എന്നാണു പേര്.

ഇബ്തിഗാഉൽ വുസ്വൂൽ പ്രവാചക പ്രകീർത്തനത്തിന്റെ മഹത്ത്വം, നബി(സ്വ)യുടെ വ്യക്തിപ്രഭാവം, രിസാലത്തിന്റെ വ്യാപ്തി, നബി(സ്വ)യുടെ മാതാപിതാക്കളുടെ പാരത്രിക മോക്ഷം, പിതൃവ്യൻ അബൂത്വാലിബിന്റെ മോക്ഷം, നബിദർശനം തുടങ്ങിയ വിഷയങ്ങളാണ് പ്രതിപാദ്യം. സുന്നത്ത് ജമാഅത്തിന്റെ ആദർശം ആഗോളാടിസ്ഥാനത്തിൽ തന്നെ പ്രചരിപ്പിക്കാൻ വൈലത്തൂർ ബാവ ഉസ്താദിന്റെ ഈ ഗ്രന്ഥം സഹായകമായി. പ്രസിദ്ധമായ മൻഖൂസ് മൗലിദിന്റെ ശർഹായ ബാവ ഉസ്താദിന്റെ ഇഹ്തിദാഉന്നുസ്വൂബ് എന്ന ഗ്രന്ഥം മൗലിദിന്റെ പദാനുപദ വ്യാഖ്യാനത്തോടൊപ്പം മൗലിദ് പാരായണം, മൗലിദ് കഴിക്കൽ എന്നിവയുടെ ആധികാരികത ബോധ്യപ്പെടുത്തുന്നതുമാണ്. പണ്ഡിതന്മാരും വിദ്യാർത്ഥികളും ഉപയോഗപ്പെടുത്തിയ ഈ കൃതി പല തവണ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അടുത്ത കാവ്യഭാഗങ്ങളിലെല്ലാം നബിയുടെ അമാനുഷിക കഴിവുകളും അൽഭുത സിദ്ധികളും വിശേഷ ഗുണങ്ങളുമാണ് കവി വിവരിക്കുന്നത്. അവ വിവരിച്ച ശേഷം ഈ പ്രയാസ ഘട്ടത്തിലും അന്ത്യ നാളിലെ പ്രയാസങ്ങളിലും തങ്ങളെ രക്ഷപ്പെടുത്താനും കവി നബി(സ)യോട് പ്രാർത്ഥിക്കുന്നുണ്ട്.             കവിതകളിൽ പ്രവാചകരെ വർണിക്കുന്നത് പോലെ ഹികായതുകളിൽ നബിയുടെ ജനനസമയത്തെ അനവധി നിരവധി അൽഭുത സംഭവങ്ങളും അവിടുത്തെ അപാരമായ രൂപ സൗന്ദര്യവും വിവരിക്കുന്നുണ്ട്. മൻഖൂസ് മൗലിദിലെ ആദ്യ ഹികായത് തന്നെ സൻമാർഗത്തിൻറ്റെ പ്രവാചക ചന്ദ്രനെ റബീഉൽ അവ്വലിൽ ഉദിപ്പിച്ച അല്ലാഹുവിൻറ്റെ പരിശുദ്ധിയെ വാഴ്ത്തിക്കൊണ്ടാണ് ആരംഭിക്കുന്നത്. തുടർന്ന് പ്രവാചക ജനനത്തിനു മുമ്പ് തന്നെ അല്ലാഹു വ്യക്തമാക്കിയ മുഹമ്മദ്(സ)യുടെ മഹത്വവും ജനന സൂചനകളും രചയിതാവ് സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. അടുത്ത ഹികായതിൽ നബി(സ)യെ ഉമ്മ ആമിന(റ) ഉപ്പ അബ്ദുല്ല(റ)യിൽ നിന്ന് ഗർഭം ധരിക്കുന്നതും മൂസ നബിയും ജിബ്രീലും(അ) മലാഇകതും  ആമിന(റ)യോട് നബിയെക്കുറിച്ച് വാർത്തയറിയിക്കുന്നതുമാണ് വിവരിക്കുന്നത്. മഹതി ആമിന നബി(സ)യെ ഗർഭം ധരിച്ചത് ഒരു റജബ് 27 വെള്ളിയാഴ്ചയും നബി(സ) ആമിന(റ)യിലൂടെ ഈ ലോകത്തേക്ക് ഭൂജാതനായത് റബീഉൽ അവ്വൽ 12 തിങ്കളാഴ്ചയുമായിരുന്നുവെന്നും ഇത് വ്യക്തമാക്കുന്നു.       അടുത്ത ഹികായത്തിൽ ആമിന ബീവി മുഹമ്മദ്(സ)യെ പ്രസവിച്ചപ്പോൾ സംഭവിച്ച അൽഭുത സംഭവങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. തുടർന്നുള്ള ഹികായത്തിൽ മുഹമ്മദ്(സ) ജനിച്ച് ഏഴാം ദിവസം പിതാമഹൻ അബ്ദുൽ മുത്തലിബ് കുഞ്ഞിന് വേണ്ടി ബലിയറുക്കുന്നതും മുഹമ്മദെന്ന പേരിടുന്നതുമാണ് വിവരിക്കുന്നത്. മുമ്പുണ്ടായിരുന്ന ഖുറൈശികളുടെ പേരുകളിൽ നിന്ന് വിത്യസ്തമായ ഒരു പേര് കുഞ്ഞിനിടുന്നതിനെ മറ്റു ഖുറൈശി നേതാക്കൾ ചോദ്യം ചെയ്യുന്നതും രചയിതാവ് വ്യക്തമായി പറയുന്നുണ്ട്. അതിന് അബ്ദുൽ മുത്തലിബ് ഒരു അറബിക്കവിതയിലൂടെയാണ് മറുപടി പറയുന്നത്. അദ്ദേഹം പാടി: മുഹമ്മദൻ സമ്മൗ നബിയ്യൽ ഹുദാ വഹുവ അഹഖുന്നാസി ബിൽ ഹംദി സല്ലാ അലൈഹില്ലാഹു മാ അഷ്റഖത് ശംസുള്ളുഹാ ഫീ ദാലികസ്സഅദി (സന്മാർഗത്തിൻറ്റെ നബിക്ക് മുഹമ്മദ് എന്ന് പേരിട്ടിരിക്കുന്നു. അതാണ് ജനങ്ങളുടെ സ്തുതി കൊണ്ട് അവന് ഏറ്റവും അനുയോജ്യമായ നാമം. ഈ ലോകത്ത് സൂര്യോദയമുണ്ടാവുന്ന കാലമത്രയും അവൻറ്റെ മേൽ അല്ലാഹുവിൻറ്റെ രക്ഷയുണ്ടാവട്ടെ).                അലിയ്യു ബ്നു സൈദ്(റ) ഹികായത് ചെയ്യുന്ന ഒരു സംഭവത്തോടെയാണ് ഹികായത് അവസാനിക്കുന്നത്. അലിയ്യു ബ്നു സൈദ്(റ) പറയുന്നു: "ഞാൻ റബീഉൽ അവ്വൽ മാസം ആഗതമായാൽ മൗലിദ് കഴിക്കുകയും സദ്യ വിളമ്പുകയും അതിലേക്ക് അശരണരും അനാഥരുമായ പാവങ്ങളെ ക്ഷണിക്കുകയും ചെയ്യുയായിരുന്നു. ഇത് കണ്ട എൻറ്റെ മുസ്ലിം അയൽവാസി എന്നെ കണക്കിന് പരിഹസിച്ചു. ഇത് എന്നെ വല്ലാതെ സങ്കടപ്പെടുത്തി. അന്ന് രാത്രി ഞാൻ നബി(സ)യെ സ്വപ്നത്തിൽ ദർശിച്ചു. ഞാൻ നടന്ന സംഭവം നബിക്ക് വിവരിച്ചു കൊടുത്തു. എൻറ്റെ പരിഭവം കേട്ട നബി(സ) അയാൾ നാളെ മുസ്ലിമായി നിൻറ്റെയടുക്കൽ വരുമെന്ന് പറഞ്ഞു. അടുത്ത ദിവസം അയാൾ മുസ്ലിമായി എൻറ്റെയടുക്കൽ വന്നു. ഞാൻ അൽഭുതപ്പെട്ടു പോയി. ഞാൻ ചോദിച്ചു: "നിനക്കെന്തു പറ്റി?". അയാൾ പറഞ്ഞു: "ഞാൻ രാത്രി സുമുഖനും സുന്ദരനും നറു മണം പരത്തുന്നവനും ഗാംഭീര്യവാനുമായ ഒരാളെസ്പ്നത്തിൽ കണ്ടു. സംസാരിച്ചാൽ പ്രസന്നനും മൗനിയായാൽ ഗാംഭീര്യമുറ്റി നിൽക്കുകയും ചെയ്യുന്നു. അയാൾ നടക്കുമ്പോൾ മിസ്കിൻറ്റേയും അമ്പറിൻറ്റേയും മണം അടിച്ച് വീശുന്നുണ്ടായിരുന്നു. ഞാൻ ചോദിച്ചു: "അങ്ങ് ആരാണ്?". അദ്ദേഹം പറഞ്ഞു: "ഞാൻ ലോകത്തിന് മുഴുവൻ ശാന്തിയായി അയക്കപ്പെട്ട അവസാന പ്രവാചകൻ മുഹമ്മദാണ്". ഉടനെ ഞാൻ മുസ്ലിമായി"". ഇത്തരത്തിൽ പ്രവാചകാനുരാഗത്തിൻറ്റെ യഥാർത്ഥ ആസ്വാദനവും വർണനകളും ചിന്തകളും മൻഖൂസ് മൗലിദ് പകർന്ന് നൽകുന്നൂണ്ട്.       ചുരുക്കത്തിൽ പ്രവാചക പ്രേമത്തിൻറ്റെ കേരളീയ ഭാവമായി തന്നെയാണ് മൻഖൂസ് മൗലിദ് നിലകൊള്ളുന്നത്. കാലദേശ വിത്യാസങ്ങൾക്കപ്പുറം ഇത്തരം പ്രവാചക പ്രകീർത്തന രചനകൾ വ്യാപിച്ചു കൊണ്ടേയിരിക്കും. കാരണം, പ്രവാചക ജീവിതവും സ്നേഹവും സമൂഹത്തിൽ സൃഷ്ടിച്ചെടുത്ത സ്വാധീനം അത്രയും വലുതാണ്.

ജനങ്ങളുടെ ആവലാതികൾക്കുള്ള പ്രതിവിധിയായി മഖ്ദൂം, മുഹമ്മദ് ബൂസ്വൂരി ഇമാം കലശലായ വാത രോഗം പിടി പെട്ടപ്പോൾ പ്രവാചകരെ വർണ്ണിച്ച് വിശ്വ പ്രസിദ്ധമായ ഖസീദതുൽ ബുർദ രചിച്ച് രോഗ ശമനം നേടിയ പോലെ,  പ്രവാചകരെ പ്രകീർത്തിക്കുന്ന ഒരു മൗലിദ് രചിച്ച് പ്രശ്ന പരിഹാരം കണ്ടെത്താൻ തീരുമാനിച്ചു. ഇമാം ബൂസ്വൂരിയെ പോലെ പൂർവികരായ മറ്റു പല മഹത്തുക്കളും ഇപ്രകാരം ചെയ്തുവെന്നതും സൈനുദ്ദീൻ മഖ്ദൂമിനെ പുതിയൊരു മൗലിദ് രചിക്കാൻ പ്രേരിപ്പിച്ചു.                        അങ്ങനെ ഇമാം ഗസ്സാലിയുടെ പ്രസിദ്ധമായ സുബ്ഹാന മൗലിദ് സംഗ്രഹിച്ചും അതിലേക്ക് മറ്റു പല പ്രവാചക പ്രകീർത്തനങ്ങളും ചരിത്ര സംഭവങ്ങളും ചേർത്തും സൈനുദ്ദീൻ മഖ്ദൂം മൻഖൂസ് മൗലിദെന്ന പേരിൽ പുതിയൊരു മൗലിദ്‌ രചിക്കുകയും അത്‌ എല്ലാ വീടുകളിലും സ്ഥിരമായി പാരായണം ചെയ്ത് രോഗ ശമനത്തിനായി പ്രാർത്ഥിക്കാൻ ആവശ്യപ്പെടുകയും ചെയ്‌തു. മഖ്ദൂമിൻറ്റെ നിർദ്ദേശം അക്ഷരം പ്രതി അന്നാട്ടുകാർ അനുസരിച്ചതിനാൽ നാട്ടിൽ നിന്ന് ഇത്തരം പകർച്ച വ്യാധികൾ അകന്ന് പോവുകയും ചെയ്തുവെന്നതാണ് ചരിത്രം. മൗലിദിന്റെ അവസാനത്തില്‍ ചേര്‍ക്കപ്പെട്ട ദുആ പൊന്നാനിയിലും പരിസരത്തും കോളറ പോലുള്ള മാറാവ്യാധികള്‍ ഉണ്ടായിരുതായി സൂചന നല്‍കുന്നതും ഈ ചരിത്രത്തിന് ആധികാരികത നൽകുന്നുണ്ട്. അന്ന് മുതൽ കേരളത്തിലുടനീളവും അയൽ നാടുകളിലും ഇബാദത് എന്ന നിലക്ക് സ്ഥിരമായി മൻഖൂസ് മൗലിദ് പാരായണം ചെയ്യുവാനും മൗലിദ് സദസുകൾ സംഘടിപ്പിക്കാനും തുടങ്ങി. അന്ന് തുടങ്ങിയ ആ ശൃംഖല ഇന്നുംഅണ മുറിയാതെ തുടർന്നു കൊണ്ടിരിക്കുന്നു. പ്രധാനമായും നബി(സ)യുടെ ജന്മ ദിനമുൾക്കൊള്ളുന്ന റബീഉൽ അവ്വലിലും വീട്ടു കൂടൽ, അടിയന്തിരം തുടങ്ങിയ സുപ്രധാന സന്ദർഭങ്ങളിലുമാണ് ഇത് പാരായണം ചെയ്യുവാറുള്ളത്.              കേരളത്തിലേറെ പ്രചാരത്തിലുള്ള ഈ മൗലിദ് മഖ്ദൂം പല പ്രസിദ്ധ ഗ്രന്ഥങ്ങളിൽ നിന്നും സംഗ്രഹിച്ചതാണെന്നും അതിനാലാണ് ഇതിന് മൻഖൂസ് (സംഗ്രഹിക്കപ്പെട്ടത്) എന്ന് നാമകരണം ചെയ്യപ്പെട്ടതെന്നുമാണ് പ്രബലാഭിപ്രായം. മൻഖൂസ് എന്നാൽ ചുരുങ്ങിയത്, സംക്ഷിപ്തം, സംഗ്രഹം എന്നൊക്കെയാണർത്ഥം വരുന്നത്. എന്നാൽ, അതല്ല പ്രസ്തുത മൗലിദ് മഹാനായ ഇമാം ഗസ്സാലിയുടെ സുബ്ഹാന മൗലിദിൽ നിന്ന് മാത്രമായി സംഗ്രഹിച്ചെടുത്തതാണെന്നും അഭിപ്രായമുണ്ട്. മറിച്ച് മൻഖൂസ് മൗലിദ് പൂർണമായും മഹാനായ സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ സ്വയം രചിച്ചതാണെന്നൊരു അഭിപ്രായവുമുണ്ട്. അഭിപ്രായ വിത്യാസങ്ങളേതായാലും മൻഖൂസ് മൗലിദ് കേരള പരിസരത്ത് നിന്നുൽഭവിച്ച പ്രവാചക പ്രകീർത്തന കാവ്യ രചനയാണെന്നതിൽ സംശയമില്ല.      തലമുറകളായി മൻഖൂസ് മൗലിദിനെ ജനഹൃദയങ്ങളിൽ പ്രതിഷ്ഠിക്കുന്നതിൽ അതിൻറ്റെ ആത്മീയ രൂപത്തിനും പ്രവാചകാനുരാഗ ഈരടികൾക്കും വലിയ പങ്കുണ്ട്. വിശ്വ പണ്ഡിതനും സൂഫിയുമായിരുന്ന സൈനുദ്ദീൻ മഖ്ദൂം രചിച്ചുവെന്നതും ഇത് ജനങ്ങളെ സ്വാധീനിക്കാൻ കാരണമായി.     മൗലിദിലെ പ്രധാന ഭാഗങ്ങൾ        പ്രവാചകനോടുള്ള അനുരാഗത്തിൻറ്റെ വിത്യസ്ത രൂപ ഭാവങ്ങൾ ആഴ്ന്നിറങ്ങുന്ന പ്രസ്തുത മൗലിദിൽ അഞ്ചു വീതം കവിതകളും ഹികായതുകളുമാണ് അടങ്ങിയിട്ടുള്ളത്. ഇതിലെ കവിതാ ശകലങ്ങളിൽ നബിയുടെ ജനനവും സൗന്ദര്യവും മനോഹരമായി വിവരിക്കുന്നുണ്ട്. "നബിയേ... അങ്ങ് താരകങ്ങൾക്കിടയിൽ പരിപൂർണ ശോഭയോടെ കത്തിജ്വലിച്ചു നിൽക്കുന്ന പൂർണ ചന്ദ്രനെപ്പോലെയാണ് ഞങ്ങൾക്കിടയിൽ ഉദിച്ചു നിൽക്കുന്നത്" എന്ന് പറഞ്ഞാണ് കാവ്യ ശകലങ്ങൾ ആരംഭിക്കുന്നത്. എന്നാൽ പ്രവാചക മഹത്വം വിവരിച്ച് മതി വരാത്ത കവി "അല്ല, പ്രവാചകരേ.... അങ്ങ് അതിലുമെത്രയോ ഉന്നതനാണെ"ന്ന് തുടർന്ന് പാടുന്നു.                "          "അങ്ങ് മാതാവാണോ.... അതോ പിതാവാണോ...... അവരിൽ കാണാത്ത നിരവധി ഗുണങ്ങളാൽ സമ്പന്നനാണ്, നബിയേ...അങ്ങ്...." എന്നും കവി വ്യക്തമാക്കുന്നുണ്ട്. തുടർന്ന് പ്രവാചകരോട് മഹ്ശറാ വൻ സഭയിൽ തനിക്ക് രക്ഷക്ക് വേണ്ടി ശഫാഅത് ചെയ്യാനും ഹൗളുൽ കൗസർ കൊടുക്കുമ്പോൾ അതിൽ നിന്ന് കുടിപ്പിക്കാനും അപേക്ഷിക്കുന്നുണ്ട്. കവിതയുടെ അവസാനം "നേതാവേ... അങ്ങയോടുള്ള അതിരറ്റ സ്നേഹമല്ലാതെയൊന്നും എൻറ്റെ പക്കലില്ല. എൻറ്റെ മേൽ അങ്ങയുടെ ഔദാര്യം ചൊരിഞ്ഞാലും", "അങ്ങയുടേയും അനുചരരുടേയും മേൽ സദാ സമയം സലാതും സലാമുമുണ്ടായിരിക്കട്ടെ" തുടങ്ങിയവ ആലപിച്ചാണ് കവി മൻഖൂസ് മൗലിദിലെ ആദ്യ കാവ്യ ഭാഗം അവസാനിപ്പിക്കുന്നത്.                   അടുത്ത കാവ്യ ഭാഗത്തിൽ നബിയുടെ ജനന സമയത്തെ സൗന്ദര്യത്തേയും രൂപഭാവങ്ങളേയുമാണ് വർണിക്കുന്നത്. കവി പറയുന്നു: " അല്ലാഹുവിൻറ്റെ അടിമയും ലോക നേതാവുമായ ഹബീബ് പ്രസവിക്കപ്പെട്ടിരിക്കുന്നു. ഹബീബിൻറ്റെ കവിളിലെ പ്രകാശം കത്തിജ്വലിക്കുന്നുണ്ടായിരുന്നു." പിന്നീട് മലകുൽ അംലാക് ജിബ്രീൽ(അ) മുഹമ്മദ്(സ)യുടെ സൗന്ദര്യത്തെ വർണിക്കുന്ന രൂപത്തിലാണ് കവി കവിത തുടരുന്നത്. "ജിബ്രീൽ സ്പഷ്ടമായി വിളംബരം ചെയ്യുന്നു. പ്രപഞ്ചത്തിലെ അതിസൗന്ദര്യവാനായ അഹ്മദ് ഇതാകുന്നു". ഇങ്ങനെ തുടർന്ന് പോകുന്ന ജിബ്രീലിനെ ഉദ്ധരിച്ചുള്ള കാവ്യ ഭാഗവും മുഹമ്മദ്(സ)യുടെ മേൽ രക്ഷക്കായി പ്രാർഥിച്ചാണ് കവി അവസാനിപ്പിക്കുന്നത്.

             പല കാലങ്ങളിലായി വിത്യസ്ത നാടുകളിലെ നിരവധി പണ്ഡിതർ ഇത്തരം മൗലിദുകൾ രചിച്ചിട്ടുണ്ട്. ഇമാം ഗസ്സാലിയുടെ സുബ്ഹാന മൗലിദ്, ഇബ്നുൽ ജൗസിയുടെ അൽ ഉറൂസ്, ഇബ്നുൽ ജസ് രിയുടെ ഉർഫുത്തഅരീഫ് ബിൽ മൗലിദിശ്ശരീഫ്, ഇബ്നു ഹജരിൽ ഹൈതമിയുടെ ഇത്മാമുന്നിഅമതി അലൽ ആലമി ബിമൗലിദി സയ്യിദി വുൽദി ആദം തുടങ്ങിയവ ഇവയിൽ പ്രസിദ്ധമായവയാണ്. ദിബാഈ മൗലിദ്, ബർസൻജി മൗലിദ് തുടങ്ങിയവയും ലോകത്ത് പ്രസിദ്ധമായ മറ്റു മൗലിദുകളാണ്.            കേരളീയ പരിസരങ്ങളിലും തന്നെ ഇത്തരം നിരവധി പ്രവാചക പ്രകീർത്തന മൗലിദുകൾ വിരചിതമായിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ടതാണ് ഹിജ്റ പത്താം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ചിരുന്ന ഇസ്ലാമിക പണ്ഡിതനും ഖാദിരിയ്യ സൂഫി സരണിയിലെ ശൈഖുമായിരുന്ന ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ (മഖ്ദൂം അൽകബീർ) രചിച്ച പ്രവാചക പ്രകീർത്തന കാവ്യമായ മൻഖൂസ് മൗലിദ്. മൻഖൂസ് മൗലിദിനെ കൂടാതെ പ്രവാചക പ്രധാന്യം വിവരിക്കുന്ന ഖാദി അബൂബക്കർ ബ്നു ഖാദി മുഹ്യുദ്ധീൻ രചിച്ച തൻവീറുൽ ഫുആദ്, മുഹ്യുദ്ധീൻ എന്നിവരുടെ മൗലിദുന്നബി, മൗലിദുൽ മുഹ്മലാതു വൽ മുജ്മആത്, മുഹമ്മദ് ബ്നു ഹസൻറ്റെ മൗലിദുന്നിഅമ: മുഖ്തസറു മൗലിദുർറഹ്മ തുടങ്ങിയവയും മൗലിദ് പ്രകീർത്തന ശാഖയിലെ കേരളീയ സംഭാവനകളാണ്. മൗലിദുകളെ പോലെ നിരവധി മഹൽ വ്യക്തിത്വങ്ങളുടെ പ്രകീർത്തനങ്ങൾ മലയാള ഭാഷയിലും രചിക്കപ്പെട്ടിട്ടുണ്ട്. മൗലിദുകളുടെ മലയാളപ്പതിപ്പുകളെന്ന നിലയിൽ അറബി- മലയാളത്തിൽ രചിക്കപ്പെട്ട ഇത്തരം രചനകൾ മാലകൾ എന്ന പേരിലാണ്അറിയപ്പെടുന്നത്. നഫീസത് മാല, മുഹ്യുദ്ധീൻ മാല, രിഫാഈ മാല, മമ്പുറം മാല, മഞ്ഞക്കുളം മാല എന്നിവ ഇവക്കുദാഹരണമാണ്. മൻഖൂസ് മൗലിദിന്റെ രചയിതാവ്           കേരളീയ മുസ്ലിം സമൂഹത്തിന് സാമൂഹികമായും വൈജ്ഞാനികമായും നേതൃത്വം നൽകിയവരാണ് മഖ്ദൂം കുടുംബം. അധിനിവേശ പോരാട്ടത്തിലെ ആത്മീയ ധൈഷണിക നേതൃത്വം, ലോകത്ത് എക്കാലവും പ്രസിദ്ധമായ പൊന്നാനി ദർസ്, രചനാ രംഗത്ത് ശ്രദ്ധേയമായ തുഹ്ഫത്തുൽ മുജാഹിദീൻ, സൂഫി രചനകളിൽ ശ്രദ്ധേയമായ ഹിദായതുൽ അദ്കിയാഅ ഇലാ ത്വരീഖിൽ ഔലിയാഅ, കർമശാസ്ത്ര രംഗത്ത് ശ്രദ്ധേയമായ ഫത്ഹുൽ മുഈൻ ബിശറഹി ഖുർറതിൽ ഐൻ എന്നിവയൊക്കെ മഖ്ദൂം കുടുംബം മുസ്ലിം കൈരളിക്ക് സമർപ്പിച്ച സംഭാവനകളാണ്. മഖ്ദൂമുമാരിൽ പെട്ട ശൈഖ് സൈനുദ്ദീൻ മഖ്ദൂം രണ്ടാമ(മഖ്ദൂം അസ്സഗീർ)നാണ് മൻഖൂസ് മൗലിദിൻറ്റെ രചയിതാവെന്നൊരു അഭിപ്രായം നിലനിൽക്കുന്നുണ്ടെങ്കിലും മഖ്ദൂമുമാരിൽ  പ്രസിദ്ധനും കേരളീയ മുസ്ലിംകളുടെ ആത്മീയ നേതൃത്വവുമായി ഹിജ്റ പത്താം നൂറ്റാണ്ടിൽ ജീവിച്ച ശൈഖ് സൈനുദ്ദീൻ മഖ്ദൂ(മഖ്ദൂം അൽകബീർ)മാണ് മൻഖൂസ് മൗലിദിൻറ്റെ രചയിതാവെന്നാണ് പ്രബല പക്ഷം.             എ.ഡി. 15-16 നൂറ്റാണ്ടുകളിൽ മലബാറിലെ പൊന്നാനിയിൽ ജീവിച്ചിരുന്ന മത പണ്ഡിതനും ആത്മീയ നേതാവും പരിഷ്കർത്താവുമായിരുന്നു ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ. അബൂ യഹ്യാ സൈനുദ്ദീനു ബ്നു അലി ബ്നു അഹ്മദുൽ മഅബരിയെന്നാണ് പൂർണനാമം. 1467ൽ കൊച്ചിയിലാണ് മഹാൻ ജനിച്ചത്. കൊച്ചിയിൽ താമസിക്കുന്ന ചെറുപ്പ കാലത്ത് തന്നെ സ്വന്തം പിതാവിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ മഹാൻ, പിന്നീട് പൊന്നാനി, കോഴിക്കോട്, മക്ക,  ഈജിപ്തിലെ അൽ അസ്ഹർ യൂനിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നായി ഉപരി പഠനം പൂർത്തിയാക്കി. ഖാദി ഇബ്റാഹിം മഖ്ദൂം, അബൂബക്കർ ഫഖ്റുദ്ദീനു ബ്നു റമദാനുശ്ശാലിയാത്തി, അല്ലാമാ അഹ്മദു ശിഹാബുദ്ദീൻ ബ്നു ഉസ്മാനുൽ യമനി, ശൈഖുൽ ഇസ്ലാം സകരിയ്യൽ അൻസാരി തുടങ്ങിയവരെല്ലാം മഖ്ദൂം കബീറിൻറ്റെ പ്രധാന ഉസ്താദുമാരാണ്. നഹ് വ്, ഖിറാഅത്, സീറതുന്നബവി, ഫിഖ്ഹ്, ഉസൂലുൽ ഫിഖ്ഹ് തുടങ്ങിയ വിജ്ഞാനങ്ങളിലെല്ലാം മഹാൻ നൈപുണ്യം നേടിയിരുന്നു. ഖാദിരിയ്യ, ചിശ്തിയ്യ, സുഹ്റവർദ്ദിയ്യ തുടങ്ങി നിരവധി സൂഫി സരണികളുമായും അവയുടെ ശൈഖുമാരുമായും മഖ്ദൂം കബീർ അഭേദ്യ ബന്ധം പുലർത്തുകയും ചെയ്തിരുന്നു.                  ക്രിസ്താബ്ദം 1519ൽ പ്രസിദ്ധമായ പൊന്നാനിയിലെ വലിയ ജുമുഅത്ത് പള്ളി ഒറ്റത്തടിയിൽ പണി കഴിപ്പിച്ച സൈനുദ്ദീൻ മഖ്ദൂം കബീർ പിന്നീട് അവിടെ പ്രശസ്തമായ പൊന്നാനി ദർസ് ആരംഭിച്ചു. ദർസിൻറ്റെ ഗുണനിലവാരം മനസ്സിലാക്കി വിദേശത്ത് നിന്നും സ്വദേശത്ത് നിന്നുമൊക്കെയായി ആയിരങ്ങൾ അവിടേക്ക് അറിവ് നുകരാനെത്തിയിരുന്നു. ഇതാണ് പൊന്നാനിയെ മലബാറിൻറ്റെ മക്കയെന്ന പേരിൽ പ്രസിദ്ധമാക്കി മാറ്റിയത്. 1522ൽ പൊന്നാനിയിൽ വഫാത്തായ സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ മൻഖൂസ് മൗലിദിനെക്കൂടാതെ മുർശിദുത്തുല്ലാബ്, ഇർശാദുൽ ഖാസിദീൻ, ഹിദായതുൽ അദ്കിയാഅ ഇലാ ത്വരീഖിൽ ഔലിയാഅ തുടങ്ങി നിരവധി രചനകളും നിർവഹിച്ചിട്ടുണ്ട്. മൻഖൂസ് മൗലിദിന്റെ ചരിത്രം                               മലബാറിലെ മക്കയെന്നറിയപ്പെടുന്ന പൊന്നാനിയിലും പരിസര പ്രദേശങ്ങളിലും മഖ്ദൂമിൻറ്റെ കാലത്ത് ശക്തമായ കോളറ, ചിക്കൻ പോക്സ് തുടങ്ങിയ മാറാവ്യാധികളും നിരവധി പ്രകൃതി ദുരന്തങ്ങളും ‍ പടര്‍ന്നു പിടിച്ചു. അതേ തുടര്‍ന്ന്‌ മരണം നിത്യസംഭവമായി. ആകെ ബുദ്ധിമുട്ടിലായ ജനങ്ങള്‍ തങ്ങൾക്ക് വന്നു പെട്ട മാരകമായ പ്രശ്നങ്ങളിൽ നിന്നു മോചനം തേടി നാടിൻറ്റെ ആത്മീയ തണലായിരുന്ന മഖ്‌ദൂമിനെ സമീപിച്ച് നല്ലൊരു പരിഹാരം നിർദേശിക്കാൻ ആവശ്യപ്പെട്ടു.

അനുരാഗ വസന്തം പൊഴിക്കുന്ന മൻഖൂസ് മൗലിദ്        സർവലോക ചരാചരങ്ങളുടേയും ഉൽപത്തിക്ക് നിതാനമായ വ്യക്തിത്വമാണ് പ്രവാചകർ മുഹമ്മദ്(സ). അജ്ഞതമുറ്റിയ സമൂഹത്തെ ഇസ്ലാമിക ദീപം കൊണ്ട് പ്രകാശിപ്പിക്കുകയും ലോകത്തിന് ശാന്തിയും സമാധാനവുമായി വർത്തിക്കുകയും ചെയ്ത അതുല്യ ജീവിതമാണ് നബി(സ) മുന്നോട്ട് വെച്ചത്. അനാഥനായി ജനിച്ച്, വിശ്വസ്തതയും സത്യസന്ധതയും കൈമുതലാക്കി വളർന്ന്, നാൽപതാം വയസ്സിൽ പ്രവാചകത്വം കരഗതമാക്കി, അതിൻറ്റെ പേരിൽ അമ്പത്തി മൂന്നാംവയസ്സിൽ സ്വന്തം നാടും വീടും വിട്ട് പാലായനം ചെയ്യേണ്ടി വന്ന്, അവസാനം മദീനയിൽ വലിയൊരു ഇസ്ലാമിക സാമ്രാജ്യത്തിന് അടിത്തറ പാകി സർവ സമ്മതനായ പ്രവാചകനും നേതാവുമായ അപൂർവ ജീവിതമായിരുന്നു നബി(സ)യുടേത്. ഈ ഹ്രസ്വമായ ജീവിതത്തിനിടെ നീതിയും ധർമവും അതിലേറെ ഇസ്ലാമിക അധ്യാപനവും ലോകത്തിന് സമർപ്പിക്കാനും നബി(സ)ക്ക് സാധിച്ചു.             അതുല്യമായ ഈ പ്രവാചക വ്യക്തിത്വത്തെയും സ്വഭാവ വൈശിഷ്ടങ്ങളെയും സ്മരിച്ചും പ്രകീർത്തിച്ചും ലോകത്ത് നിരവധി രചനകൾ വിരചിതമായിട്ടുണ്ട്. അറബി- അനറബി ഭാഷാ ഭേദമന്യേ, ലോകത്ത് രൂപം കൊണ്ട മിക്ക ഭാഷകളിലുംഇത്തരം പ്രവാചക പ്രകീർത്തന രചനകൾ ഉൽഭവിച്ചിട്ടുണ്ട്. ഇവയിൽ തന്നെ പ്രവാചക പുംഗവരെ പ്രകീർത്തിച്ച വിത്യസ്ത ഗദ്യ പദ്യ രൂപങ്ങളിലുള്ള നിരവധി രചനകൾ കാണാനാവും. ഇത്തരം രചനകളിൽ ആസ്വാദനത്തിൻറ്റേയും വൈകാരിക ചലനങ്ങളുടേയും പ്രത്യേകതകൾ കൊണ്ട് വേറിട്ടു നിൽക്കുന്നവയാണ് അറബി ഭാഷയിലെ കാവ്യ രചനകൾ. അവ പ്രകീർത്തിക്കപ്പെടുന്നവരോടുള്ള യഥാർത്ഥ സ്നേഹം ഹൃദയത്തിൽ സൂക്ഷിക്കാനും മനസ്സിനെ സന്തോഷ നിർഭരമാക്കാനും സഹായിക്കുന്നുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ പ്രവാചക പ്രകീർത്തനങ്ങൾ രചിക്കപ്പെട്ട അറബി ഭാഷയിൽ തന്നെ പ്രവാചകരെ പ്രകീർത്തിക്കാനായി വിത്യസ്ത കാവ്യ രചനാ രൂപങ്ങൾ രൂപപ്പെട്ടതായിക്കാണാം. ഇത്തരത്തിൽ പുതുതായി രൂപം കൊണ്ട ഒരു പ്രവാചക പ്രകീർത്തന കാവ്യ ശൈലിയാണ് മൗലിദുകൾ. പ്രവാചക ജീവിതവും വ്യക്തിത്വവും സ്പഷ്ടമായി വിവരിക്കുകയും വർണിക്കുകയും ചെയ്യുന്ന രൂപമാണിത്.                 മൗലിദ് എന്ന അറബി പദത്തിന് ജനനം, ജനന സമയം, ജനന സ്ഥലം എന്നൊക്കെയാണ് അറബി ഭാഷയിൽ അർത്ഥം വെക്കുന്നതെങ്കിലും ജനനത്തെ സൂചിപ്പിക്കാനാണ് പൊതുവെ ഈ പദം ഉപയോഗിക്കാറുള്ളത്. പ്രവാചകരുടേയോ മറ്റു മഹാത്മാക്കളുടേയോ ജീവിതത്തിലെ ജനനം മുതൽ മരണം വരെയുള്ള സംഭവങ്ങൾ വിവരിക്കുന്ന അവരെ പ്രകീർത്തിക്കുന്ന രചനകളാണ് ഇന്ന് മൗലിദ് എന്ന് വിളിക്കപ്പെടുന്നത്. പൊതുവെ ഗദ്യ പദ്യ പ്രകീർത്തന ശൈലികളുടെ സങ്കര രൂപമാണ് മൗലിദ്. പ്രവാചകരെ കൂടാതെ മഹൽ വ്യക്തിത്വങ്ങളുടേയും ശുഹദാക്കളുടേയും പേരിൽ വിരചിതമായ അവരുടെ ജനന, ജീവിത, പോരാട്ട ധീരതകൾ വിവരിക്കുന്ന നിരവധി മൗലിദുകളുമുണ്ട്. നബി(സ)യുടെ കാലത്ത് ഇസ്ലാമിക അസ്തിത്വത്തിനായി ബദ്റിൽ സ്വയം സമർപ്പിച്ച് ധീരമായി പോരാടിയ ബദ്രീങ്ങളെ പ്രകീർത്തിക്കുന്ന ബദ്ർ മൗലിദ്, പിൽക്കാലത്ത് ലോകത്തിൻറ്റെ വിത്യസ്ത ഭാഗങ്ങളിൽ അനീതിക്കെതിരെയും ഇസ്ലാമിക നിലനിൽപ്പിനുമായി പോരാടി രക്തസാക്ഷിത്വം വരിച്ച മുസ്ലിങ്ങളെക്കുറിച്ചുള്ള ശുഹദാ മൗലിദുകൾ, ആധ്യാത്മിക ലോകത്ത്ജ്വലിച്ചു നിന്ന സൂഫി മഹത്തുക്കളുടെ അപദാനങ്ങളുൾക്കൊള്ളിക്കുന്ന ഔലിയാ മൗലിദുകൾ തുടങ്ങിയവ ഇവക്കുദാഹരണമാണ്. ഇവ പ്രധാനമായും അവരുടെ ആണ്ടു ദിവസങ്ങളിൽ മാത്രമാണ് പാരായണം ചെയ്യപ്പെടാറുള്ളത്.                        എന്നാൽ, നബിയുടെ ജനനം, വ്യക്തിത്വം, സ്വഭാവം, പ്രാധാന്യം തുടങ്ങിയവ വിവരിക്കുന്ന ഖുർആനിക സൂക്തങ്ങളും പ്രവാചക തിരു വചനങ്ങളും കവിതാ രൂപങ്ങളുമടങ്ങുന്ന കൊച്ചു കൃതി ജനങ്ങൾ സമ്മേളിച്ചു പാരായണം ചെയ്യുകയും ശേഷം അവിടെ സന്നിഹിതരായവർക്കും ദരിദ്രർക്കും ഭക്ഷണം നൽകുകയും ചെയ്യുന്നതാണ് വിഖ്യാതമായ മൗലിദ് സദസ്സുകൾ. ഇത്തരം സദസ്സുകളിലാണ് പ്രവാചക പ്രകീർത്തനങ്ങൾ, ഖുർആൻ വചനങ്ങൾ, സ്വലാത്തുകൾ, പ്രാർത്ഥനകൾ തുടങ്ങിയവ പാരായണം ചെയ്യപ്പെടാറുള്ളത്. നമ്മുടെ നാടുകളിൽ നബി ദിനം കൊണ്ടാടുന്ന റബീഉൽ അവ്വലുകളിലും, മറ്റു വിശേഷ സന്ദർഭങ്ങളിൽ ഉദ്ദേശിച്ച സംഗതി നടക്കാനും അനുഗ്രഹം ലഭിക്കാനും പള്ളികളിലും വീടുകളിലും സമൂഹമായും അല്ലാതെയും ഇത്തരം മൗലിദ് സദസ്സുകൾ സംഘടിപ്പിക്കാറുണ്ട്. ഇത് പ്രവാചക മഹാത്മ്യം ജനഹൃദയങ്ങളിൽ ഉറപ്പിച്ചുനിർത്താൻ വളരെയധികം സഹായകമായിട്ടുമുണ്ട്.           ഹംദ് കൊണ്ട് അല്ലാഹുവിനെ വാഴ്ത്തിത്തുടങ്ങി മുഹമ്മദ്(സ)യുടെ അപദാനങ്ങൾ ഗദ്യ പദ്യ രൂപങ്ങളിലായി പാടുന്നവയാണ് ഇത്തരം മൗലിദുകൾ. ഇവയിലെ ഗദ്യ രൂപങ്ങൾ പ്രവാചക ജീവിതത്തിലെ സുപ്രധാന സംഭവങ്ങളും അമാനുഷിക സിദ്ധികളും പദ്യ രൂപങ്ങൾ പ്രവാചക പ്രത്യേകതകളും ഗുണ വിശേഷണങ്ങളുമാണ് ഉൾക്കൊള്ളിക്കുന്നത്. നിരന്തരം പ്രവാചക പ്രകീർത്തനങ്ങൾ വിവരിക്കുന്ന ഈ മൗലിദുകൾ പ്രവാചക മഹത്വം കൊണ്ട് രക്ഷ തേടി പ്രാർഥിച്ചാണ് അവസാനിക്കുന്നത്.

ഇബ്നു ഹജർ ഹൈതമി(റ)ന്റെ നിഅമ തുൽ കുബ്റാ വ്യാജമോ? ------------------------------------------------------------ നബി(സ)യുടെ മൗലിദാഘോഷം പ്രമാണങ്ങളാൽ സ്ഥിരിപ്പെട്ടതാണ്. അതിനെ മഹത്വങ്ങൾ പറയാൻ ഇമാമീങ്ങൾ അനേകം ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടതായി കാണാം. എന്നാൽ ചില പെരുച്ചാഴികൾ പ്രചരിപ്പിക്കുന്ന ലേഖനങ്ങളിൽ ഇബ്നു ഹജർ(റ) യുടെ നിഅമ തുൽ കുബ്റ മാത്രമേ മൗലിദിനും, നബിദിനാഘോഷത്തിനും തെളിവായി യുള്ളൂ എന്ന് തെറ്റിദ്ധരിപ്പിക്കുന്നതായി കാണാൻ സാധിച്ചു.ആ കള്ളത്തരങ്ങൾ ഇവിടെ തുറന്ന് കാണിക്കുന്നു. 🔻🔻🔻 قال عمر بن خطاب رضي الله عنه من عظم مولد النبي صلي الله عليه وسلم فقد أحيا الاسلام ഉമര്‍(റ)പറഞ്ഞു ആരെങ്കിലും നബി(സ)യുടെ ജന്മ ദിനത്തെ ആദരിച്ചാല്‍ അവന്‍ ഇസ്ലാമിനെ ഹയാത്താക്കിയവനായി. 🔻🔻🔻⚪ ഇബ്നു ഹജർ(റ) തന്റെ അന്നിഅമ തുൽ കുബ്റ യി ൽ പറഞ്ഞ ഭാഗങ്ങൾ നബി(സ)യുടെ മൗലിദിന്റെ മഹത്വമാണ് 🔻🔻🔻🍀 ആട്ടിൻ തോലണിഞ്ഞ ചെന്നായകളെ, നിങ്ങളുടെ കള്ളത്തരങ്ങൾ ഇത്രയും ഭീകരമാണെന്ന് ജനങ്ങൾ തിരിച്ചറിയട്ടെ. 🔻🔻🔻🔴 ആരോപണം ഒരു അഞ്ച്കൊല്ലം മുമ്പ് വരേക്കും ലോകത്ത് എവിടെയും പറഞ്ഞുകേട്ടില്ലാത്ത ഇബ്നു ഹജറുൽ ഹൈതമിയുടെ പേരിൽ വെച്ചുകെട്ടിയ ഒരു കിതാബിലെ ഉദ്ധരണികളാണ് ജൻമദിനാഘോഷ വാദികൾ വ്യാപകമായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. കിതാബിന്റെ പേര് النعمة الكبرى على العالم في مولد سيد ولد ادم എന്നാണ്. ഇത് ഇബ്നു ഹജറുൽ ഹൈതമിയുടെ പേരിൽ വെച്ചുകെട്ടിയതാണ് എന്ന് പറയുവാൻ കാരണം ഇബ്നു ഹജർ സാധാരണ ഒരു ഹദീസൊ,അസറൊ ഉദ്ധരിക്കുമ്പോൾ അതിന്റെ സനദ് പറയാറുണ്ടായിരുന്നു.ളഹീഫായതാണെങ്കിൽ പോലും അപ്രകാരം തന്നെയാണ് ചെയ്യാറുള്ളത്. ⛔⛔⛔ മറുപടി: 👇 അഞ്ച്കൊല്ലം മുമ്പ് വരേക്കും ലോകത്ത് എവിടെയും പറഞ്ഞുകേട്ടില്ലാത്ത ഇബ്നു ഹജറുൽ ഹൈതമിയുടെ പേരിൽ വെച്ചുകെട്ടിയ കിതാബാണ് നിഅമ തുൽ കുബ്റ എന്നത് കളവാണ്. 🔻🔻🔻🔸 ഇബ്നുഹജറുൽ ഹൈതാമി(റ) 'അന്നിഅമതുൽ കുബ്രാ അലൽ ആലം ബി മൗലിദി സയ്യിദി വുൽദി ആദം' എന്നാ മൗലിദി ഗ്രന്ഥം രചിച്ചതായി ഇസ്മായീൽ ബാശാ അൽബഗ്ദാദ്(റ) ഈളാഹുൽ മകനൂൻ 2/661- ഇൽ പറഞ്ഞിടുണ്ട്. അത് പോലെ 'ഹദിയ്യതുൽ ആരിഫീൻ' 1/78 ലും അക്കാര്യം പറഞ്ഞിടുണ്ട്. പ്രസ്തുത മൗലിദിനു ഇബ്രാഹീം ബാജൂരി(റ) (1198-1276) വിശദീകരണം എഴുതിയിടുണ്ട്. 'തുഹ്ഫത്തുൽ ബഷർ അലാ മൗലിദി ഇബ്നു ഹജർ' എന്നാണ് അതിന്റെ നാമം. (ഹദിയ്യതുൽ ആരിഫീൻ 1/22) 🔻🔻🔻🔷 അതുപോലെ മുഹമ്മദുബ്നുമുഹമ്മദുൽ ഖയ്യാത് (റ) അതിനു ഒരു വിശദീകരണം എഴുതിയിടുണ്ട്. 'ഇഖ്തിനാസു ശ്ശവാരിദ് മിൻ മവാരിദിൽ മവാലിദ് ഫീ ശർഹി മൗലിദി ഇബ്നു ഹജർ' എന്നാണ് അതിന്റെ നാമം. ഹി: 1166-ലാണ് അദ്ദേഹം അതിന്റെ രചന പൂർതിയാകിയത്. 🔻🔻🔻 അഞ്ച് വർഷങ്ങൾക്ക് മുമ്പ് ലോകത്ത് നിഅമ തുൽ കുബ്റ എന്ന കിതാബില്ല എന്ന വാദം പച്ചക്കള്ളമാണെന്ന് തെളിയിച്ചു. 🔻🔻🔻⭕ ഈ ഗ്രന്ഥം ഹുക്മ് പറയുന്നതോ, ഹദീസ് കിതാബോ അല്ല. നബി(സ)യുടെ മദ്ഹ് പറയുന്ന ഗ്രന്ഥമാണ്. മദ്ഹ് പറയാൻ സനദ് നിർബന്ധമാണെന്ന് ഇബ്നു ഹജർ(റ) ഒരു കിതാബിലും പറഞ്ഞിട്ടില്ല. മാത്രമല്ല ഒരു ഇമാമും ഒരു കിതാബിലും ഇത്തരം ഒരു വാദം പറഞ്ഞിട്ടില്ല.(copy) .........UKM. HANEEF NIZAMI.... 9895298169 See https://t.me/moulidstudy/2037

ആ കിതാബ് ഇബ്നു ഹജര്‍ ഹൈതമി റഹി യുടെതല്ല. ============================================== സ്വഹാബത്തും അഇമ്മതും നബിദിന മൌലിദ് പാരായണത്തെ പിന്തുണച്ചുവെന്ന് ഇബ്നു ഹജര്‍ ഹൈതമി റഹി യുടെ 'അന്നിഅമത്തുല്‍ കുബ്രാ' എന്ന മൌലിദ് കിത്താബില്‍ ഇല്ല. ഇപ്പൊ പ്രചരിപ്പിക്കുന്ന 'അന്നിഅമത്തുല്‍ കുബ്രാ' ഹൈതമിയുടെത് അല്ല. അതുകാണിച്ചു ആരും തെളിവ് പറയാന്‍ നിക്കണ്ട.. എന്നാല്‍ , ഖിലാഫത്ത് റാഷിദയും അഇമ്മത്തുല്‍ അര്‍ബഅയും നബിദിന മൌലൂദ് പാരായണത്തെ പ്രോത്സാഹിപ്പിക്കുന്ന ആ വരികള്‍ നൂറിലേറെ വര്‍ഷങ്ങള്‍ക്കു മുമ്പ് കേരള ഉലമാക്കള്‍ ഉദ്ധരിച്ചു കാണുന്നുണ്ട്. അത് , മക്കയില്‍ സ്ഥിരതാമസമാക്കിയ അല്ലാമാ മുഹമ്മദ്‌ നവാവി എന്ന ജാവക്കാരനായ പ്രഗല്‍ഭ പണ്ഡിതന്‍ , ബര്സഞ്ചി മൌലിദിനു എഴുതിയ വ്യാഖ്യാനത്തില്‍ (مدارج الصعود )നിന്നായിരുന്നു. അദ്ദേഹം അതില്‍ സ്രോതസ്സ് കാണിച്ചിട്ടില്ല.. എന്നാല്‍ , നബിദിനാഘോഷം സലഫുകള്‍ നടത്തിയിരുന്നുവെന്ന് അല്ലാമ സഈദുദ്ധീന്‍ കാസറൂനി(വഫാത് 758) റഹി തന്‍റെ 'അല്‍ മുന്തഖാ ഫീ മൌലിദില്‍ മുസ്ത്വഫാ ' എന്ന കൃതിയില്‍ രേഖപ്പെടുത്തുന്നുണ്ട്. "ജനങ്ങളില്‍ വെച്ച് ഏറ്റവും ആഴത്തില്‍ തന്നെ സ്നേഹിക്കുന്ന ആളുകള്‍ എനിക്ക് ശേഷം വരാനുണ്ട് " എന്ന് തിരുതൂദര്‍ സ്വ പ്രവചിച്ചതാണല്ലോ. (മുസ്‌ലിം/ 2832). അപ്പോള്‍ ഇന്നിക്കാണുന്ന സ്നേഹ പ്രകടനങ്ങള്‍ എന്തേ മുമ്പില്ലായിരുന്നു എന്ന് ആശങ്കിക്കുന്നതില്‍ അര്‍ത്ഥമില്ല.. സ്വാലിഹ് നിസാമി പുതുപൊന്നാനി വാട്സാപ്പ് : 9037500621 https://www.facebook.com/100004444955301/posts/714665818691577/

ഇബ്നു ഹജർ ഹൈതമി(റ)ന്റെ നിഅമ തുൽ കുബ്റാ വ്യാജമോ? ------------------------------------------------------------ നബി(സ)യുടെ മൗലിദാഘോഷം പ്രമാണങ്ങളാൽ സ്ഥിരിപ്പെട്ടതാണ്. അതിനെ മഹത്വങ്ങൾ പറയാൻ ഇമാമീങ്ങൾ അനേകം ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടതായി കാണാം. എന്നാൽ ചില പെരുച്ചാഴികൾ പ്രചരിപ്പിക്കുന്ന ലേഖനങ്ങളിൽ ഇബ്നു ഹജർ(റ) യുടെ നിഅമ തുൽ കുബ്റ മാത്രമേ മൗലിദിനും, നബിദിനാഘോഷത്തിനും തെളിവായി യുള്ളൂ എന്ന് തെറ്റിദ്ധരിപ്പിക്കുന്നതായി കാണാൻ സാധിച്ചു.ആ കള്ളത്തരങ്ങൾ ഇവിടെ തുറന്ന് കാണിക്കുന്നു. 🔻🔻🔻 قال عمر بن خطاب رضي الله عنه من عظم مولد النبي صلي الله عليه وسلم فقد أحيا الاسلام ഉമര്‍(റ)പറഞ്ഞു ആരെങ്കിലും നബി(സ)യുടെ ജന്മ ദിനത്തെ ആദരിച്ചാല്‍ അവന്‍ ഇസ്ലാമിനെ ഹയാത്താക്കിയവനായി. 🔻🔻🔻⚪ ഇബ്നു ഹജർ(റ) തന്റെ അന്നിഅമ തുൽ കുബ്റ യി ൽ പറഞ്ഞ ഭാഗങ്ങൾ നബി(സ)യുടെ മൗലിദിന്റെ മഹത്വമാണ് 🔻🔻🔻🍀 ആട്ടിൻ തോലണിഞ്ഞ ചെന്നായകളെ, നിങ്ങളുടെ കള്ളത്തരങ്ങൾ ഇത്രയും ഭീകരമാണെന്ന് ജനങ്ങൾ തിരിച്ചറിയട്ടെ. 🔻🔻🔻🔴 ആരോപണം ഒരു അഞ്ച്കൊല്ലം മുമ്പ് വരേക്കും ലോകത്ത് എവിടെയും പറഞ്ഞുകേട്ടില്ലാത്ത ഇബ്നു ഹജറുൽ ഹൈതമിയുടെ പേരിൽ വെച്ചുകെട്ടിയ ഒരു കിതാബിലെ ഉദ്ധരണികളാണ് ജൻമദിനാഘോഷ വാദികൾ വ്യാപകമായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. കിതാബിന്റെ പേര് النعمة الكبرى على العالم في مولد سيد ولد ادم എന്നാണ്. ഇത് ഇബ്നു ഹജറുൽ ഹൈതമിയുടെ പേരിൽ വെച്ചുകെട്ടിയതാണ് എന്ന് പറയുവാൻ കാരണം ഇബ്നു ഹജർ സാധാരണ ഒരു ഹദീസൊ,അസറൊ ഉദ്ധരിക്കുമ്പോൾ അതിന്റെ സനദ് പറയാറുണ്ടായിരുന്നു.ളഹീഫായതാണെങ്കിൽ പോലും അപ്രകാരം തന്നെയാണ് ചെയ്യാറുള്ളത്. ⛔⛔⛔ മറുപടി: 👇 അഞ്ച്കൊല്ലം മുമ്പ് വരേക്കും ലോകത്ത് എവിടെയും പറഞ്ഞുകേട്ടില്ലാത്ത ഇബ്നു ഹജറുൽ ഹൈതമിയുടെ പേരിൽ വെച്ചുകെട്ടിയ കിതാബാണ് നിഅമ തുൽ കുബ്റ എന്നത് കളവാണ്. 🔻🔻🔻🔸 ഇബ്നുഹജറുൽ ഹൈതാമി(റ) 'അന്നിഅമതുൽ കുബ്രാ അലൽ ആലം ബി മൗലിദി സയ്യിദി വുൽദി ആദം' എന്നാ മൗലിദി ഗ്രന്ഥം രചിച്ചതായി ഇസ്മായീൽ ബാശാ അൽബഗ്ദാദ്(റ) ഈളാഹുൽ മകനൂൻ 2/661- ഇൽ പറഞ്ഞിടുണ്ട്. അത് പോലെ 'ഹദിയ്യതുൽ ആരിഫീൻ' 1/78 ലും അക്കാര്യം പറഞ്ഞിടുണ്ട്. പ്രസ്തുത മൗലിദിനു ഇബ്രാഹീം ബാജൂരി(റ) (1198-1276) വിശദീകരണം എഴുതിയിടുണ്ട്. 'തുഹ്ഫത്തുൽ ബഷർ അലാ മൗലിദി ഇബ്നു ഹജർ' എന്നാണ് അതിന്റെ നാമം. (ഹദിയ്യതുൽ ആരിഫീൻ 1/22) 🔻🔻🔻🔷 അതുപോലെ മുഹമ്മദുബ്നുമുഹമ്മദുൽ ഖയ്യാത് (റ) അതിനു ഒരു വിശദീകരണം എഴുതിയിടുണ്ട്. 'ഇഖ്തിനാസു ശ്ശവാരിദ് മിൻ മവാരിദിൽ മവാലിദ് ഫീ ശർഹി മൗലിദി ഇബ്നു ഹജർ' എന്നാണ് അതിന്റെ നാമം. ഹി: 1166-ലാണ് അദ്ദേഹം അതിന്റെ രചന പൂർതിയാകിയത്. 🔻🔻🔻 അഞ്ച് വർഷങ്ങൾക്ക് മുമ്പ് ലോകത്ത് നിഅമ തുൽ കുബ്റ എന്ന കിതാബില്ല എന്ന വാദം പച്ചക്കള്ളമാണെന്ന് തെളിയിച്ചു. 🔻🔻🔻⭕ ഈ ഗ്രന്ഥം ഹുക്മ് പറയുന്നതോ, ഹദീസ് കിതാബോ അല്ല. നബി(സ)യുടെ മദ്ഹ് പറയുന്ന ഗ്രന്ഥമാണ്. മദ്ഹ് പറയാൻ സനദ് നിർബന്ധമാണെന്ന് ഇബ്നു ഹജർ(റ) ഒരു കിതാബിലും പറഞ്ഞിട്ടില്ല. മാത്രമല്ല ഒരു ഇമാമും ഒരു കിതാബിലും ഇത്തരം ഒരു വാദം പറഞ്ഞിട്ടില്ല.(copy) .........UKM. HANEEF NIZAMI.... 9895298169

മദീനാ ഹറം ശരീഫിലെ നബിദിനാഘോഷം ഗംഭീരമായിരുന്നു. "റബീഉൽ അവ്വൽ 12 സൂര്യനുദിച്ച ശേഷം മൗലീദു പാരായണ സദസ്സ് സമാരംഭിക്കും. വിശിഷ്ടരായ നാല് ഇമാമുമാർ അടങ്ങുന്ന സംഘത്തെയാണ് ഇതിനു ചുമതലപ്പെടുത്തുക. ഹറം ശരീഫിനകത്ത് പ്രത്യേകം ഏർപ്പെടുത്തുന്ന വേദിയിലാണ് പരിപാടി. മൌലിദ് പാരായണം ചെയ്യാൻ ഒരുക്കിയിട്ടുള്ള പ്രത്യേക കസേരയിൽ ഒരാൾ വന്ന് പാരായണം തുടങ്ങും. ഒരു "ഹദീസ്" ഓതി സുല്ത്വാനുവേണ്ടി ദുആ ചെയ്ത് അയാള് താഴെ ഇറങ്ങും. രണ്ടാമൻ വന്ന് പുണ്യപ്പിറവിയുടെ അനുഗ്രഹീത നിമിഷങ്ങൾ അനുസ്മരിക്കുന്ന ഭാഗം ഓതും. ദുആ ചെയ്ത് ഇറങ്ങും. മുലകുടി മുതലുള്ള സംഭവങ്ങളാണ് മൂന്നാമൻ ഓതുക. ഹിജ്രയാണ് നാലാമന്റെ ഭാഗം. മൗലിദിനു ശേഷം "ശിർബീത് " എന്ന് വിളിക്കാറുള്ള പാനീയം കുടിച്ച്, മധുരപലഹാരം കഴിച്ച് എല്ലാവരും പിരിയും." മസ്ജിദുന്നബവിയിൽ കെങ്കേമമായി മിഅ്റാജ്‌ രാവ് ആഘോഷിച്ചിരുന്നു എന്ന് കാണാം. റജബ് 26 അസ്വ്രിനു ശേഷം ആഘോഷം തുടങ്ങും. നല്ല ജന ബാഹുല്യമായിരിക്കും. മക്ക, ജിദ്ദ, യൻബൂഹ് തുടങ്ങിയ നഗരങ്ങളിൽ നിന്നും മറ്റു പ്രാന്ത പ്രദേശങ്ങളിൽ നിന്നും ധാരാളം സന്ദർശകർ മദീനയിലെത്തുന്ന സമയമാണത്. ഒരാൾ മൌലിദ് ഓതും. ചീരണി വിതരണം ഉണ്ടാകും. അന്ന് അഞ്ചു മുഖ്യ കവാടങ്ങളായിരുന്നു മസ്ജിദിന്. കവാടങ്ങളിൽ കൊത്തിവെച്ച ആയത്തുകളും കവിതകളും ഗ്രന്ഥകാരൻ എഴുതി സൂക്ഷിച്ചിട്ടുണ്ട്. ബാബുസ്സലാമിന്റെ ഒരു വശത്ത് "റസൂലല്ലാഹ്, ഇന്നീ മുസ്തജീറുൻ .." (അല്ലാഹുവിന്റെ തിരു ദൂതരേ, ഞാൻ ഇതാ അഭയാർഥിയായി വന്നിരിക്കുന്നു...) എന്ന് തുടങ്ങുന്ന ഖസ്വീദ കാണാം. സുൽത്വാൻ അബ്ദുൽ മജീദ്‌ പണിത "ബാബുത്തവസ്സുലി"ൽ തിരു നബിയെ തവസ്സുലാക്കാൻ നിർദ്ദേശിക്കുന്ന സൂറത്ത് മാഇദ യിലെ 35 -ാം സൂക്തം രേഖപ്പെടുത്തിയിരിക്കുന്നു. يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَابْتَغُوا إِلَيْهِ الْوَسِيلَةَ وَجَاهِدُوا فِي سَبِيلِهِ لَعَلَّكُمْ تُفْلِحُونَ ﴿٣٥﴾ ﴿سورة المائدة﴾ " താങ്കളുടെ ഏതു ഭാരവും ഇവിടെ ഇറക്കി വെക്കുക" എന്ന കാവ്യ ശകലമാണ് ബാബു ജിബ്രീലിന്റെ പിൻ വശത്ത്. Read more https://t.me/ashhaar/2469

ഇവിടെ പുരകള്‍ തോറും ഒന്ന് മുതല്‍ പന്ത്രണ്ടു വരെ രസൂലുല്ലാന്‍റെ പേര്‍ക്ക് മൌലൂദ് ഓതി അവരവരുടെ അവസ്ഥപോലെ നേര്‍ച്ചകള്‍ എല്ലാം ഒരുവിധം കഴിച്ചുകൂട്ടീട്ടുണ്ട്. എങ്കിലും തംഫാര്‍ കുഞ്ഞമ്മുട്ടി അവര്‍കളുടെ നേര്ച്ചക്ക് സമമായി ആ നിലയില്‍ ഇവിടെ ഒന്നും കഴിച്ചിട്ടില്ല. തനിക്ക് ഇതിനു മുന്നൂറു ഉരുപ്പികക്ക് മീതെ ചിലവുണ്ട്. കൂടിയവര്‍ക്ക് മുഴുവനും നെയ്‌ച്ചോറും പണം കൊടുക്കേണ്ടവര്‍ക്ക് നൂറ്റമ്പതു ഉറുപ്പികയോളവും മാറിക്കൊടുത്തു..” (1321/ റബീഉല്‍ ആഖിര്‍) കൊളമ്പു ഇമ്പിച്ചി ഹാജി എന്ന ചാലിയത്തെ പ്രസിദ്ധ ധനികന്‍ മൌലിദ് ആഘോഷിച്ച വാര്‍ത്ത ഇങ്ങനെയായിരുന്നു: “മൌലിദ് കഴിച്ചത്: കഴിഞ്ഞ മാസം ഇരുപത്തൊന്നാം തിയതി....ഉള്ള.... പ്രകാരം കൊളമ്പു പുത്തന്‍വീട്ടില്‍ ഇമ്പിച്ചി എന്ന... വളരെ ഘോഷമായി കഴിച്ചിരിക്കുന്നു. എല്ലാ കൊല്ലവും കൊളമ്പില്‍ നിന്ന് ജനങ്ങളെ ക്ഷനിക്കാരുണ്ടായിരുന്നു. ഇക്കൊല്ലം അവിടെ നിന്നും ഈ മൌലിദിന്നു ജനങ്ങള്‍ വന്നുകണ്ടില്ല....... ബാവാജി എന്നാളുടെ മൌലിദ് ... കഴിച്ചു. അത് വളരെ ഘോഷമായിരുന്നു. വളരെ പ്രമാണികളും...വന്നിട്ടുണ്ടായിരുന്നു. നബി തങ്ങളുടെ ബരകത്ത് കൊണ്ട് പടച്ചവന്‍ അവരെ രണ്ടുകൂട്ടരെയും പൊലിവാക്കട്ടെ- ആമീന്‍” (വായിക്കാന്‍ പ്രയാസമുള്ള ഭാഗമാണ് വിട്ടുകളഞ്ഞത്. രണ്ടാമനെ വ്യക്തമായിട്ടില്ല) വിശുദ്ധ മതം പരിഷ്കരിച്ചു വെടക്കാക്കാന്‍ ആഗ്രഹിചിരുന്നവര്‍ ഖിലാഫത്ത് കലാപാനന്തരം സംഘടിച്ചു പ്രവര്‍ത്തിച്ചു തുടങ്ങിയെങ്കിലും അവര്‍ക്കുപോലും മുപ്പത്- നാല്പത് വര്‍ഷക്കാലത്തേക്ക്‌ നബിദിനാഘോഷത്തില്‍ നിന്നും വിട്ടുനില്‍ക്കാനോ അതിനെതിരെ പരസ്യപ്രചരണം അഴിച്ചുവിടാനോ സാധിക്കാത്ത വിധം അന്ന് നബിദിനം ജനകീയമായിരുന്നു. നബിദിനത്തെ ആക്ഷേപിക്കുന്നവന് സമുദായത്തില്‍ തെല്ലും പിടിച്ചുനില്‍ക്കാന്‍ കഴിയുമായിരുന്നില്ല. ഐക്യ സംഘത്തിന്‍റെ ആഭിമിഖ്യത്തില്‍ മൌലിദാഘോഷം പ്രതിവര്‍ഷം നടന്നു. യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് ‘ചീരണി’യും നല്‍കി.(അല്‍ ഇര്ശാദ്, 1343 റബീഉല്‍ അവ്വല്‍). സലഫി ഉലമാ സംഘം നേതാക്കളായിരുന്ന കെ എം മൌലവിയും ഇകെ മൌലവിയും പിന്നീട് ജമാഅത്തെ ഇസ്ലാമി പാളയത്തിലേക്ക് കൂടുമാറിയ കെ മൊയ്തു മൌലവിയും വിവിധ സന്ദര്‍ഭങ്ങളില്‍ മൌലൂദ് സദസ്സുകളില്‍ പങ്കെടുത്തിരുന്നു. എല്ലാ റബീ ഉല്‍ അവ്വല്‍ മാസത്തിലും മൌലിദ് യോഗങ്ങള്‍ സംഘടിപ്പിക്കാന്‍ ‘സബീലുല്ലാ’ എന്ന പേരില്‍ ഒരു ഫണ്ട് ‘ഉലമാ സംഘ’ത്തിന്‍റെ നേതൃത്വത്തില്‍ സ്ഥാപിച്ചിരുന്നു. സംഘടനയുടെ ജിഹ്വയായ അല്‍ മൂര്‍ശിദില്‍ പ്രതിവര്‍ഷം നബിദിന മാഹാത്മ്യം വിളംബരം ചെയ്യുന്ന ലേഖനങ്ങള്‍ പ്രസിദ്ധം ചെയ്തിരുന്നു. വാഴക്കാട് ദാറുല്‍ ഉലൂമിലും കൊയപ്പത്തൊടിയുടെ വീട്ടിലും (സലഫി പണ്ഡിതന്മാരും ചാലിലകത്തിന്റെ മരുമക്കളുമായ) എംസിസിമാരുടെയും ശൈഖ് മുഹമ്മദ്‌ മൌലവിയുടെയും മറ്റും നേതൃത്വത്തില്‍ നടന്നിരുന്ന മൌലൂദുകളില്‍ എം അബ്ദുള്ളക്കുട്ടി മൌലവി, കെകെ മുഹമ്മദ്‌ ജമാലുദ്ധീന്‍ മൗലവി തുടങ്ങിയവരോടൊപ്പം പങ്കെടുത്ത അനുഭവം കെ മൊയ്തു മൌലവി എഴുതിയിട്ടുണ്ട്.(‘ഓര്‍മ്മ ക്കുറിപ്പുകള്‍’). ഇ കെ മൌലവി നേതൃത്വം കൊടുത്തിരുന്ന തലശ്ശേരി മദ്രസ ദാറുസ്സലാം യത്തീം ഖാനയില്‍ നബിദിനം ആഘോഷിച്ചത് ‘ഇസ്വലാഹി പ്രസ്ഥാനം’ സംഘടിതമായി പ്രവര്‍ത്തനം തുടങ്ങിയ മുപ്പത്തി മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷമാണെന്നത് ആലോചനീയമാണ്, 1956 ല്‍!! കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ആറുദശകങ്ങള്‍ പിന്നിടുന്നതുവരെയും നബിദിനാഘോഷം കേരള മുസ്ലിംകള്‍ക്ക് ‘അനാചാര’മായിരുന്നില്ലെന്നു വ്യക്തം. അവിടുന്നിങ്ങോട്ട് വിശുദ്ധ മതത്തില്‍ ‘പരിഷ്കരണം’ ആവശ്യമായ പ്രത്യേക സാഹചര്യം എന്തായിരുന്നു?

അവര്‍ യുക്തിയുടെയും ‘ശാസ്ത്രീയ ബോധ്യ’ത്തിന്റെയും അടിസ്ഥാനത്തില്‍ ചോദിച്ചു: അതെങ്ങനെ തിരുനബിക്ക് ഹാജറാകാന്‍ സാധിക്കുക? അറേബ്യയിലും അനറബി നാട്ടിലും ഒരേ സമയത്ത് മൌലിദ് നടക്കുമ്പോള്‍ എല്ലായിടത്തും സന്നിഹിതനാകാന്‍ നബിക്ക് കഴിയുമോ?! നബിതങ്ങളെക്കാള്‍ അത്രയോ താഴെ സ്ഥാനമുള്ള അസ്രാ ഈല്‍ എന്ന മലക്ക് കിഴക്കും പടിഞ്ഞാറും ഒരേ സമയം ആളുകളുടെ റൂഹ് പിടിച്ചു കൊണ്ടുപോകുന്നത് യുക്തിസഹമാണോ എന്നാണു ഗ്രന്ഥകാരന്റെ മറുചോദ്യം. അവസാനമായി, മൌലൂദ് ‘സംഗീതസാമ്രാട്ട്കളോട് ‘ഒരു പ്രത്യേക കാര്യം’ ഉണര്‍ത്തുകയാണ് മഹാനായ പൂവാര്‍. അതിതാണ്: “മൌലിദിനെ നീട്ടി വാള്ത്തി ഓതുന്നതില്‍ ലഫ്ലുകള്‍ വ്യത്യാസമായി മഅനാ ഭേദകഫ്ഫെടുന്ന ഖത്വാനെ (പിഴവ്) തൊട്ട് ശ്രദ്ധിക്കെണ്ടതാകുന്നു. മൌലിദിനെ അഴകാക്കി ഓതുന്നവര്‍ മുസ്വതഫായ നബിന്റെ മഹബ്ബത്തിനെയും ശൌഖിനെയും കരുതുന്നതല്ലാതെ ലോകര്‍ മിനുസ്സമാക്കി ഫറയുന്നതിനെയും ലോകമാന്യത്തെയും വിചാരിച്ചാല്‍ അമലിന്‍റെ സവാബ് ദുര്‍ബ്ബലമായിഫോവാന്‍ ഇടയാകും. അല്ലാഹു നമ്മളെല്ലാവരെയും മുസ്വതഫായ നബിന്റെ മദ്ഹിനെ നിത്യനേമമായി മദ്ഹ് ചെയ്ത് ഫലം സിദ്ധിച്ച കൂട്ടരാല്‍ ആക്കട്ടെ,ആമീന്‍”. മൌലിദാഘോഷം കേരളത്തില്‍... ബഹൂമാന്യനായ പാങ്ങില്‍ അഹ്മദ് കുട്ടി മുസ്ല്യാരുടെ ഭാഷയില്‍, ‘പരിഷ്കാരത്തിന്റെ വിസലൂതി’ ചില മൌലവിമാര്‍ നബിദിന വിരോധവുമായി രംഗത്തുവന്നെങ്കിലും മുസ്ലിംകള്‍ - ജ്ഞാന നേതൃത്വങ്ങളും പൊതുജനങ്ങളും – മൌലിദാഘോഷം അനവരതം തുടര്‍ന്നു. ജ്ഞാന നേതൃത്വത്തെ അനുസരിച്ച സമുദായം യഥോചിതം മീലാദ് കൊണ്ടാടിയിരുന്നു എന്നു തന്നെ മനസ്സിലാക്കാം. പെരുന്നാള്‍ സമാനമായ പരിഗണനക്ക് പുറമേ, പ്രകീര്‍ത്തനങ്ങള്‍ പറഞ്ഞും പാടിയും അനുഗ്രഹീതരാവുക, മാംസവും അന്നവും പണവും ദാനം ചെയ്യുക തുടങ്ങിയ ‘ശാന്തമായ’ ആഘോഷങ്ങള്‍ക്കപ്പുറാം, ശബ്ദമുഖരിതവും അലങ്കാര സമൃദ്ധവും നിരത്തിലിരങ്ങിയുള്ള ആരവങ്ങളും അടങ്ങിയ ‘വമ്പിച്ച’ ആഘോഷം ആദ്യകാലം മുതല്‍ കേരളത്തില്‍ നടന്നിരുന്നതായി രേഖകള്‍ ലഭിച്ചിട്ടില്ല. ‘സലഫി’ ഭക്തനായിരുന്ന പി പി മമ്മദ് കോയ പരപ്പില്‍ ‘കോഴിക്കോട്ടെ മുസ്ലിംകളുടെ ചരിത്രം’ എഴുതിയപ്പോള്‍ പോലും, അന്നാട്ടിലെ പഴയകാലത്തെ സമുചിതമായ മീലദാഘോഷ നടപ്പ് വിസ്മരിച്ചില്ല. അദ്ദേഹം രേഖപ്പെടുത്തുന്നു: “വലിയ തറവാടുകളിലും ഇടത്തരം വീടുകളിലും പാവപ്പെട്ട കുടുംബങ്ങളിലുമെല്ലാം റബീ ഉല്‍ അവ്വലിലെ മൌലൂദ് ഒരു പ്രധാന ആഘോഷമായിരുന്നു. പന്ത്രണ്ടു ദിവസവും പള്ളിയില്‍ നിന്നുള്ള മുല്ലാക്കമാരും അവരുടെ കൂടെയുള്ളവരും വന്ന് മൌലൂദ് ഓതുന്നു. വലിയ വീടുകളില്‍ ആണെങ്കില്‍ കൊട്ടിലില്‍ പ്രത്യേകം ഒരുക്കിയ സ്ഥലത്ത് വിപുലമായ തോതില്‍, ഈണത്തില്‍ ചൊല്ലുന്നവരെ വിളിച്ച് വരുത്തി, മൌലൂദ് ചൊല്ലിക്കുന്നു. ഇതിന് ക്ഷണിക്കുന്നത് കുടുംബക്കാരെ കൂടാതെ അയല്‍ക്കാരായ പ്രായം ചെന്നവരെയാണ്. സമാപന ദിവസം പന്ത്രണ്ടാം രാവിന് അതിവിപുലമായ തോതിലായിരിക്കും ഈ മൌലൂദ്. അന്ന് എല്ലാ വീടുകളിലും പല വര്‍ണ്ണങ്ങളിലുള്ള പാനീസും തോരണങ്ങളും വിളക്കുകളും കൊണ്ട് അലങ്കരിക്കുന്നു. നബിയുടെ ജന്മദിനം ഇങ്ങനെ ഓരോ വീട്ടുകാരും അവരുടെ കഴിവിനനുസരിച്ച് ആഘോഷിക്കുന്നു. വലിയ വീടുകളില്‍ കല്യാണത്തിനുള്ള പോലെ ഇതിനും ക്ഷണക്കത്തുണ്ടായിരിക്കും. ദീര്‍ഘമായ മൌലൂദ് പാരായണത്തിനു ശേഷം പാരായണം ചെയ്യുന്നവര്‍ക്കും കുടുംബങ്ങല്‍ക്കുമുള്ള ഭക്ഷണത്തോടെ ഈ ആഘോഷം സമാപിക്കുന്നു. പന്ത്രെണ്ടാം രാവെന്ന ആഘോഷം ഇന്നില്ലെന്ന് തന്നെ പറയാം.” ( p 335) 1900 വര്‍ഷങ്ങളുടെ പരിസരത്തു ജീവിച്ച മഹാജ്ഞാനികളായിരുന്നു വെളിയങ്കോട് കുട്ടി അഹ്മദ് മുസ്ല്യാര്‍, അണ്ടത്തോട് മൊയ്തു മുസ്ല്യാര്‍, പൊന്നാനി കുഞ്ഞംബാവ മുസ്ല്യാര്‍, ചാലിലകത്ത് കുഞ്ഞഹ്മദ് മുസ്ല്യാര്‍ തുടങ്ങിയവര്‍. ഇവരെല്ലാം തന്നെ നബിദിനം ആഘോഷിചിരുന്നു. ബഹു കുട്ട്യാമു മുസ്ല്യാര്‍ അന്നേ ദിവസം തന്‍റെ ശിഷ്യന്മാരെയും സ്നേഹജനങ്ങളെയും വീട്ടിലേക്കു ക്ഷണിക്കും. ആയഞ്ചേരി തറക്കണ്ടി കുഞ്ഞഹ്മദ് മുസ്ല്യാരെപ്പോലുള്ള ശിഷ്യപ്രമുഖന്മാര്‍ സദസ്സ് കൈകാര്യം ചെയ്യും. മൌലിദ്നു ശേഷം മനം നിറയെ ‘ആട്ടിറച്ചി കറിവെച്ചതും ചോറും ’ ഭക്ഷണമായി കൊടുക്കുകയും എല്ലാവര്‍ക്കും വീട്ടിലേക്കു കൊണ്ടുപോകാന്‍ വലിയൊരു പൊതി ആട്ടിറച്ചി ദാനം ചെയ്യുകയും പതിവായിരുന്നു. വെളിയത്ത് കുഞ്ഞഹ്മദ് മുസ്ല്യാര്‍ ഗുരുനാഥനായ കുട്ട്യാമു മുസ്ല്യാരെ കുറിച്ചെഴുതിയ അനുശോചന കാവ്യത്തില്‍ നബിദിനാഘോഷത്തിനുവേണ്ടി ധാരാളം സമ്പത്ത് ചെലവഴിക്കുന്ന ശീലക്കാരനായിരുന്നു കുട്ട്യാമു മുസ്ല്യാരെന്നു കുറിച്ച് വെക്കുന്നുണ്ട്. ധനികരായ ഒട്ടുമിക്ക ഉലമാക്കളുടെയും അനുഭവം ഇതായിരുന്നു. അവരെ പിന്‍പറ്റുന്ന ധനാഢ്യന്മാരും ഇതുതന്നെ ചെയ്തു. ഹി 1321 വര്ഷം, അക്കാലത്തെ അറബി മലയാള പത്രമായിരുന്ന ‘സ്വലാഹുല്‍ ഇഖ്‌വാന്‍’ കൊടുത്ത നബിദിനാഘോഷവാര്‍ത്തകള്‍ അന്നാളുകളില്‍ വിപുലമായ ആഘോഷങ്ങള്‍ നടന്നിരുന്നുവെന്നതിലേക്ക് വ്യക്തമായ സൂചനയാണ്. ഒരു വാര്‍ത്ത നോക്കൂ: “ റബീ ഉല്‍ അവ്വല്‍ മാസം അവസാനിച്ചുവല്ലോ.