en
Feedback
മൗലിദ് പഠനം

മൗലിദ് പഠനം

Open in Telegram

വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511

Show more
1 380
Subscribers
No data24 hours
+37 days
+1530 days
Posts Archive
+3
البنيان_المرصوص_في_شرح_مولد_المنقوص_زين_الدين_الفناني.pdf4.43 KB

Document from DR NAQEEB

*ആലിമീങ്ങൾക്കും, മുതഅല്ലിമീങ്ങൾക്കും ഒരു സന്തോഷ വാർത്ത* പിലാക്കൽ അബ്ദുൽ ബസ്വീർ സഖാഫി ഉസ്താദിൻ്റെ ഏറ്റവും *പുതിയ 10 ഗ്രന്ഥങ്ങൾ ഉടൻ പുറത്തിറങ്ങുന്നു* 👉🏻ഇബ്നു ഹജർ (റ) രചിച്ച النعمة الكبرى എന്ന മൗലിദുമായി ബന്ധപ്പെട്ട പത്ത് കൃതികൾ. 👉🏻നിഅ്മതുൽകുബ്റാ യുടെയും മുഖ്തസ്വറുകളുടെയും 22 കയ്യെഴുത്ത് കോപ്പികളും 9 പ്രിൻറ് കോപ്പികളും പരിശോധിച്ച് തെറ്റു തിരുത്തിയ ആദ്യത്തെ പതിപ്പ്. 👉🏻രണ്ടു വാല്യങ്ങളിലായി 1024 പേജുകൾ. *അകക്കാമ്പുകൾ* 1-"അന്നിഅ്മതുൽകുബ്റാ"എന്ന മൗലിദ് ഹൈത്തമി(റ)യുടെ ഗ്രന്ഥമാണെന്ന് തെളിയിക്കുന്ന 16 രേഖകൾ. 2- തുർക്കി, കൈറോ എന്നിവിടങ്ങളിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന "അന്നിഅ്മതുൽകുബ്റാ" ഹൈതമി(റ)യുടേതല്ലെന്ന് വ്യക്തമാക്കുന്ന 16 തെളിവുകൾ. 3- തുർക്കി "അന്നിഅ്മതുൽകുബ്റാ" ഹൈതമി (റ)യുടേതാണെന്ന വാദത്തിന്റെ ഖണ്ഡനങ്ങൾ. 4 - النعمة الكبرى/ مختصر النعمة الكبرى/ ملخص النعمة الكبرى /حاشية الباجوري على الملخص എന്നീ നാല് ഗ്രന്ഥങ്ങൾ ഒറ്റ ചട്ടക്കുള്ളിൽ. 5- നാലു ഗ്രന്ഥങ്ങൾക്കും പിലാക്കൽ ഉസ്താദിൻ്റെ ഹാശിയകൾ. 6-"അന്നിഅ്മതുൽകുബ്റാ" അതിൻറെ രണ്ടു മുഖ്തസ്വറുകൾ എന്നീ മൂന്ന് മൗലിദുകൾ മാത്രമേ ഹൈതമി(റ)യുടേത് ആയിട്ടുള്ളൂ എന്ന സമർഥനം. 7- "ഇത്മാമു നിഅ്മതിൽ കുബ്റാ" എന്ന പേരിൽ പ്രസിദ്ധീരിക്കപ്പെട്ടത് യഥാർത്ഥ"അന്നിഅ്മതുൽകുബ്റാ" തന്നെയാണെന്ന സമർഥനം. 8-"ഇത്മാമും","അന്നിഅ്മതുൽകുബ്റാ"യും രണ്ടു ഗ്രന്ഥങ്ങൾ ആണെന്ന വാദത്തിന് ആറ് ഖണ്ഡനങ്ങൾ. 9- മൗലിദ് തിരുനബി (സ്വ) യുടെ കാലം മുതൽക്കുള്ള സദാചാരമാണെന്ന സമർഥനം. 10- റബീഉൽ അവ്വലിൽ ചെയ്യേണ്ട പുണ്യങ്ങൾ. 11- തിരു പിറവിയുടെ രാവിലും പകലിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. 12- വർണ്ണ ലൈറ്റുകൾ കത്തിക്കുന്നത് നല്ലതുതന്നെ അതിനെ ഹൈതമി(റ) എതിർക്കുന്നില്ല. 13- തിരുപിറവിയുടെ രാത്രി ലൈലത്തുൽ ഖദ്റിനേക്കാൾ പുണ്യമേറിയതാണെന്ന് ഹൈതമി(റ)യും പറയുന്നു. 14- തിരുപിറവിയുടെ രാത്രിക്ക് ലൈലത്തുൽ ഖദ്റിനേക്കാൾ പുണ്യമുണ്ടെന്ന് പറയുന്നതിന്ന് മൂന്ന് അർത്ഥങ്ങൾ. 15- ലൈലത്തുൽ ഖദ്റിനേക്കാൾ പുണ്യമുണ്ടെന്ന് പറഞ്ഞ പണ്ഡിതർധാരാളം. 16- ലൈലത്തുൽ ഖദ്റിനേക്കാൾ പുണ്യമേറിയ രാത്രിയാണെന്ന് പറയുന്നതിന്റെ ഫലങ്ങൾ. 17- തിരുപിറവി പകലിൽ അല്ല, സുബ്ഹിയുടെ മുമ്പാണെന്നതിന് 11 തെളിവുകൾ. 18- ഹൈതമി(റ) നെ കുറിച്ചുള്ള സമഗ്രമായ ചരിത്ര പഠനം. 19- പ്രഗൽഭരായ പണ്ഡിതരുടെ അവതാരികകൾ. *ബുക്ക്‌ ചെയ്യാൻ* 1) ഇന്ന്‌ ( സെപ്റ്റംബർ 11/തിങ്കളാഴ്ച) രാത്രി 9 മണിക്കുള്ളിലായി നിങ്ങളുടെ പേരും വിലാസവും, ആവശ്യമുള്ള കോപ്പികളുടെ എണ്ണവും 9400417803 എന്ന നമ്പറിൽ വാട്‌സപ്പ്‌ ചെയ്യുക 2)ബുധൻ- വ്യാഴം ദിവസങ്ങളിൽ പെയ്‌മന്റ്‌ ഓൺലൈൻ വഴിയോ/ നേരിട്ടോ പൂർത്തിയാക്കുക *പ്രസാധനം : അൽ അമീൻ ബുക്ക് സ്റ്റാൾ, മഞ്ചേരി,* മലപ്പുറം 9400417803 https://chat.whatsapp.com/EB3Kur9gOuqEcT8UmmNabS

*സയ്യിദ് ശൈഖ് ജിഫ്‌രി*; *മലബാറിന്റെ ആത്മീയ നായകന്‍* ബാഅലവി സയ്യിദ് കുടുംബത്തിലെ പ്രധാന ശ്രേണിയാണ് ജിഫ്‌രി ഖബീല. ഈ പരമ്പരയില്‍ നിന്നും കേരളത്തിലെത്തിയ പ്രഥമ പണ്ഡിതനാണ് സയ്യിദ് ശൈഖ് ജിഫ്‌രി. അലി(റ)-ഹുസൈന്‍-അലിസൈനുല്‍ആബിദീന്‍-മുഹമ്മദുല്‍ബാഖിര്‍-ജഅ്ഫര്‍അസ്വാദിഖ്-അലിരിദാ-മുഹമ്മദ്-ഈസാനഖീബ്-അഹ്മദുല്‍മുഹാജിര്‍-ഉബൈദുള്ളാഹ്-അലവി-മുഹമ്മദ്-അലവി-അലി-മുഹമ്മദ് സ്വാഹിബു മിര്‍ബാഥ്-അലി-മുഹമ്മദ് ഫഖീഹ് മുഖദ്ദം-അഹ്മദ്-മുഹമ്മദ്-അലി-മുഹമ്മദ്-അബൂബക്ര്‍ജിഫ്രി-അലവി-അബ്ദുള്ളാഹ്-അബ്ദുറഹ്മാന്‍-അബൂബക്ര്‍-മുഹമ്മദ്-അലവി-ഹസന്‍-ശൈഖ്-മുഹമ്മദ്-ശൈഖ് ജിഫ്രി എന്നിങ്ങിനെയാണ് പിതൃപരമ്പര. സയ്യിദ് മുഹമ്മദ് ജിഫ്‌രി എന്നവരുടെ പുത്രനായി യമനിലെ തരീമില്‍ 1726/1139-ലാണ് ജനനം. ചെറുപ്രായത്തില്‍ തന്നെ ഖിര്‍ആന്‍ ഹൃദിസ്ഥമാക്കുകയും മതവിജ്ഞാനങ്ങളില്‍ അവഗാഹം നേടുകയും ചെയ്തു. പിതാവ് മരണപ്പെട്ടതോടെ ജ്യേഷ്ഠ സഹോദരന്റെ സംരക്ഷണത്തിലാണ് വളര്‍ന്നത്. സാമൂതിരിയുട കീഴിലുള്ള മലബാറിനെക്കുറിച്ചു മനസ്സിലാക്കിയ ശൈഖ് ജിഫ്‌രി ഹളര്‍മൗത്തില്‍ നിന്നും ഒരു കച്ചവട സംഘത്തോടൊപ്പം പുറപ്പെട്ടു. 1746/1159-ല്‍ കൊയിലാണ്ടിയില്‍ കപ്പലിറങ്ങി കോഴിക്കോട്ടേക്ക് പുറപ്പെട്ടു. ഖാദി മുഹ്‌യിദ്ദീന്‍ അദ്ദേഹത്തെ സ്വീകരിക്കുകയും സാമൂതിരിയുടെ സമക്ഷത്തിലേക്ക് ആനയിക്കുകയും ചെയ്തു. മാനവിക്രമന്‍ രാജാവ് കോഴിക്കോട് കുറ്റിച്ചിറയുടെ തെക്കുഭാഗത്തുള്ള മാളിയേക്കല്‍ വീടും സ്ഥലവും ശൈഖ് ജിഫ്‌രിക്കു നല്‍കി. കോഴിക്കോട് ജിഫ്‌രി ഹൗസ് എന്ന പേരില്‍ ഇത് പ്രസിദ്ധമാണ്. ഇക്കാലത്ത് മലബാറില്‍ ലോകപ്രശസ്ത പണ്ഡിതന്‍ സയ്യിദ് മുഹമ്മദ് ബിന്‍ ഹാമിദ് ബിന്‍ അബ്ദില്ലാ ബിന്‍ അലി അസ്സഖാഫ് പബോധന പ്രവര്‍ത്തനങ്ങളുമായി കഴിഞ്ഞുകൂടിയിരുന്നു. ശൈഖ് ജിഫ്‌രി അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു. കേരളത്തിലെത്തിയ ശേഷവും നിരന്തരം വിദേശയാത്രകള്‍ നടത്തുകയും വൈജ്ഞാനിക-ആത്മീയ ബന്ധങ്ങള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഒരിക്കല്‍ ഹജ്ജിനു പുറപ്പെടുകയും മടങ്ങിവരുമ്പോള്‍ തരീം സന്ദര്‍ശിക്കുകയും ചെയ്തു. അവിടത്തെ ആത്മീയ നേതാവായിരുന്ന ഹബീബുല്‍ ഹസനുമി ആത്മീയ ബന്ധം സ്ഥാപിക്കുകയും ചെയ്തു. ശൈഖ് ജിഫ്‌രി അവര്‍കള്‍ നിരവധി പേര്‍ക്ക് ആത്മീയ വെളിച്ചം പകര്‍ന്നിട്ടുണ്ട്. ശൈഖ് അബ്ദുള്ളാഹ് ബിന്‍ അഹ്മദ് ബാസൂദാന്‍, ടിപ്പു സുല്‍ത്താന്‍, ഹൈദരാലി, ശംസുല്‍ ഉലമാ അബ്ദുല്‍ വഹാബ് ഹസ്‌റത്ത്, ഉമര്‍ ഖാദിയുടെ പിതാവ് ഖാദിയാരകത്ത് അലി മുസ്‌ലിയാര്‍, കോഴിക്കോട് ഖാദി മുഹ്‌യിദ്ദീന്‍, ശരീഫ് ഉമര്‍ ബിന്‍ അബ്ദില്ല, അബ്ദുല്‍ ഖാദിര്‍ ബിന്‍ ഉമര്‍ലബ്ബ, അലി ബറാമി എന്നിവര്‍ ചിലരാണ്. മമ്പുറം സയ്യിദ് അലവി തങ്ങളെ മമ്പുറത്തെത്തിച്ചതും ആത്മീയ പിന്‍ബലം നല്‍കിയതും അമ്മാവനായ ശൈഖ് ജിഫ്‌രിയാണ്. കേരളീയ മുസ്‌ലിംകളെ പാരമ്പര്യ വിശ്വാസത്തിലുറപ്പിച്ചു നിര്‍ത്തുന്നതില്‍ അതുല്യമായ സംഭാനകളാണ് ശൈഖ് ജിഫ്‌രി സമര്‍പ്പിച്ചത്. ഇതിന്റെ ഉദാഹരണങ്ങളാണ് വഹാബി പ്രസ്ഥാനത്തെക്കുറിച്ചുള്ള മുന്നറിയിപ്പും കൊണ്ടോട്ടി തങ്ങള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളും. മുഹമ്മദ് ബിന്‍ അബ്ദില്‍ വഹാബിന്റെ പ്രസ്ഥാനത്തിനെതിരെ ശബ്ദിച്ച ആദ്യ ഇന്ത്യന്‍ പണ്ഡിതരിലൊരാളാണ് ശൈഖ് ജിഫ്‌രി. അല്‍ ഇര്‍ശാദാത്തുല്‍ ജിഫ്‌രിയ്യ ഫിറദ്ദി അലള്വലാലാത്തിന്നജ്ദിയ്യ 56 വരികളടങ്ങുന്ന കൃതിയാണ്. 1218-ലാണ് ഇതിന്റെ രചന. അഹ്മദ്‌കോയ ശാലിയാത്തി ഇതിന് ശറഹ് എഴുതിയിട്ടുണ്ട്. ബോംബെയിലെ കല്യാണ്‍ സ്വദേശിയായ മുഹമ്മദ് ഷാഹ് ആധ്യാത്മിക നായകന്റെ വേഷത്തില്‍ 1717/1130-ല്‍ കൊണ്ടോട്ടിയില്‍ താമസമാക്കി. ഇസ്‌ലാമിക വിരുദ്ധ ആശയങ്ങള്‍ സ്വീകരിച്ചിരുന്ന അദ്ദേഹത്തെ വിശ്വാസികള്‍ അന്ധമായി പിന്തുടര്‍ന്നു. ഇതറിഞ്ഞ ശൈഖ് ജിഫ്‌രി വിശദമായ പഠനം നടത്തുകയും പണ്ഡിതന്‍മാരെയും സാധാരണക്കാരെയും ബോധവല്‍ക്കരിക്കുകയും ചെയ്തു. നിരവധി ഫത്‌വകളും രിസാലകളും അതിനെനതിരെ എഴുതി. കന്‍സുല്‍ ബറാഹീനില്‍ കസ്ബിയ്യ വല്‍അസ്‌റാറുല്‍ വഹബിയ്യ അല്‌ഗൈബിയ്യ ലിസാദിത്തി മശാഇഖി ത്വരീഖത്തില്‍ ഹദ്ദാദിയ്യ അല്‍അലവിയ്യ ഹസനിയ്യ ശുഐബിയ്യ എന്ന കൃതിയില്‍ കൊണ്ടോട്ടി ത്വരീഖത്തിനെതിരെ എഴുതിയപ്പോള്‍ പണ്ഡിത ലോകം അതേറ്റെടുത്തു. കന്‍സുല്‍ ബറാഹീന്‍ ഹിജ്‌റ 1281-ല്‍ ഈജിപ്തില്‍ അച്ചടിച്ചിട്ടുണ്ട്. നതിജതു ഖദായ മസ്‌ലകി ജൗഹരില്‍ ജവാഹിരിയ്യ, അല്‍ കൗകബുദുര്‍രിയ്യ, അല്‍കസാബത്തു വല്‍ അസ്‌റാര്‍, ഹിജ്‌റ 1188-ല്‍ നിര്യാതനായ തന്റെ ശൈഖ് സയ്യിദ് മുഹമ്മദ് ബിന്‍ ഹാമിദ് എന്നവരുടെ മര്‍സിയ്യ, അല്‍ ഇര്‍ശാദാത്തുല്‍ ജിഫ്‌രിയ്യ എന്നിവ ചില പ്രധാന കൃതികളാണ്. 1808 ജനുവരി 8/1222 ദുല്‍ഖഅ്ദ 8-നായിരുന്നു വിയോഗം. കോഴിക്കോട് കുറ്റിച്ചിറയില്‍ അന്ത്യവിശ്രമംകൊള്ളുന്നു. സയ്യിദ് അബ്ദുള്ളാഹ് ജിഫ്‌രി മകനാണ്.

*മമ്പുറം തങ്ങളും* *യാഹൂ തങ്ങളും* ➖➖➖➖➖➖➖➖➖➖➖➖➖ ആത്മീയ ലോകത്ത് ഒരേ കാലത്ത് ഉന്നത പദവിയിൽ വിരാചിച്ച രണ്ട് യുഗപുരുഷൻമായിരുന്നു *യാഹൂ തങ്ങളും മമ്പുറത്തെ തങ്ങളുപ്പാപ്പയും.* മമ്പുറം തങ്ങൾ ജനമനസ്സുകളിൽ ഉന്നത സ്ഥാനീയരായി നിലകൊള്ളുമ്പോൾ കൂടുതൽ ആർക്കും പിടികൊടുക്കാതെ പലപ്പോഴും മുഷിഞ്ഞ വേഷവിധാനത്തിലായി കേവലം സാധാരണക്കാരനായി തിരൂർ-താനൂർ ഭാഗങ്ങളിൽ ജീവിക്കുകയായിരുന്നു *യാഹൂ തങ്ങൾ(ഖ:സി)* ഒരിക്കൽ ഒരു കടത്തിണ്ണയിൽ ഇരിക്കുന്ന *യാഹൂ തങ്ങളുടെ* മുന്നിലൂടെ മമ്പുറം തങ്ങളുടെ ഒരു മുഹിബ്ബ് ഒരു വാഴക്കുല ചാക്കിൽ കെട്ടി ചുമന്ന് മമ്പുറത്തേക്ക് നടക്കുകയായിരുന്നു. *യാഹൂ തങ്ങളുടെ* ചോദ്യത്തിന് ഇത് പഴക്കുലയാണ് എന്ന് പറഞ്ഞപ്പോൾ യാഹൂ തങ്ങൾ ചോദിച്ചു:"അതിൽ നിന്ന് എനിക്കൽപ്പം തരുമോ?.." അദ്ധേഹം പറഞ്ഞു:ഇല്ല; "ഇത് മമ്പുറത്തേക്ക് നിയ്യത്താക്കിയതാണ്" എന്ന് പറഞ്ഞു അയാൾ നടന്നു നീങ്ങി.മമ്പുറത്തെത്തി തങ്ങൾക്ക് പഴക്കുല നൽകാൻ ചാക്കഴിച്ച് നോക്കിയപ്പോൾ ഒരൊറ്റ പഴക്കാമ്പുമില്ലാതെ അതിൻ്റെ തോട് മാത്രം കുലയിൽ തൂങ്ങി നിൽക്കുന്നതായാണ് കണ്ടത്. മമ്പുറത്തെ തങ്ങൾ ചോദിച്ചു "ഈ പഴക്കുലയിൽ നിന്നും അൽപ്പം വഴിയിൽ വെച്ച് ആരെങ്കിലും ചോദിച്ചിരുന്നോ?" ആഗതൻ വഴിയിൽ വെച്ച് നടന്ന കാര്യങ്ങൾ പറഞ്ഞത് കേട്ട തങ്ങൾ പറഞ്ഞു... ഈ പഴക്കുല ഇപ്പടി തന്നെ ആ ചോദിച്ച വ്യക്തിക്ക് കൊടുക്കണം. എന്നിട്ട് എനിക്ക് തരാൻ അവരിൽ നിന്നും എന്തെങ്കിലും ചോദിച്ച് വാങ്ങി എനിക്കെത്തിക്കുകയും വേണം. ആ മനുഷ്യൻ തിരിച്ച് യാഹൂ തങ്ങളുടെ സമീപമെത്തി പഴക്കുല സമർപ്പിച്ചപ്പോൾ അൽഭുതമെന്ന് പറയട്ടെ ആ കുലയിൽ മുഴുവൻ പഴങ്ങളും അപ്പടി തന്നെയുണ്ടായിരുന്നു.അത് നൽകി കൊണ്ട് ആഗതൻ പറഞ്ഞു. " മമ്പുറം തങ്ങൾക്ക് നൽകാൻ എന്തെങ്കിലും വാങ്ങണമെന്ന് തങ്ങൾ പറഞ്ഞിരുന്നു. അതിനാൽ എന്തെങ്കിലും തരണം.":.ഉടൻ വായുവിലേക്ക് കൈ നീട്ടി യാഹു തങ്ങൾ ഒരു നാരങ്ങയെടുത്ത് വന്നയാൾക്ക് നൽകുന്നു. ആ നാരങ്ങ മമ്പുറം സയ്യിദ് അവർകൾക്ക് നൽകിയപ്പോൾ തങ്ങൾ അത് നോക്കി പറയുന്നു. ഈ സമ്മാനം യാഹൂ തങ്ങൾ നമുക്ക് തന്ന ഒരു പണിയാണ്. മമ്പുറത്തെ നമ്മുടെ മുറ്റത്ത് തന്നെയുള്ള നാരങ്ങയാണ് അവർ തിരൂര് നിന്നും പറിച്ചെടുത്തത്.ആ പറിച്ച ഭാഗത്ത് നിന്നും അപ്പോഴും കറയൊലിച്ചുകൊണ്ടിരിക്കുന്നത് തൻ്റെ ഭാര്യയെ വിളിച്ച് കാണിച്ചു കൊടുക്കുകയായിരുന്നു. അവലംബം: _മമ്പുറം തങ്ങൾ മൗലിദ്/ മർഹൂം,വൈലത്തൂർ ബാവ ഉസ്താദ്._

തിരുനബിയുടെ ﷺ ജന്മദിനാഘോഷം, വൈജ്ഞാനികവും ബൗദ്ധികവുമായി സമർത്ഥിക്കുന്നതോടൊപ്പം അതിരുകളില്ലാത്ത പ്രവാചക സ്നേഹം, നബിദിനാഘോഷത്തിന
തിരുനബിയുടെ ﷺ ജന്മദിനാഘോഷം, വൈജ്ഞാനികവും ബൗദ്ധികവുമായി സമർത്ഥിക്കുന്നതോടൊപ്പം അതിരുകളില്ലാത്ത പ്രവാചക സ്നേഹം, നബിദിനാഘോഷത്തിന്റെ പൂർവ്വ കാല സംഭവങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തി സവിസ്തരം പ്രതിപാദിക്കുന്ന ഉത്തമ കൃതി. പണ്ഡിതർക്കും വിദ്യാർത്ഥികൾക്കും ഏറെ പ്രയോജനകരമാകും വിധം റഫറൻസ് രൂപത്തിൽ തയ്യാറാക്കിയ, *സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദിന്റെ* അമൂല്യ ഗ്രന്ഥം; *إظهار الفرح والسرور بميلاد النبي المبرور* ﷺ മർകസ് സാദാത്ത് സംഗമത്തിൽ വെച്ച് പ്രകാശിതമാകുന്നു. കോപ്പികൾക്ക്: 9072500403

Edit, Sign and Share PDF files on the go. Get Acrobat Reader for mobile: https://adobeacrobat.app.link/Mhhs4GmNsxb

ഐഹിക ലോകത്ത് നിന്ന് സാധാരണ വഫാത്താകും പോലെ വഫാത്തായ ശേഷം അല്ലാഹു ഖിളര്‍ നബിക്ക് മറ്റൊരു തരത്തിലുള്ള ഹയാത്ത് നല്‍കിയിട്ടുണ്ടെന്നാണ് ബദീഉസമാന്‍ നൂര്‍സിയുടെ റസാഇലു നൂര്‍സിയില്‍ പറഞ്ഞിരിക്കുന്നത്. അമിനി ദ്വീപില്‍ കുറച്ച് വര്‍ഷം ദര്‍സ് നിര്‍ത്തി നാട്ടിലേക്ക് മടങ്ങിയ ശേഷമാണ് മന്ദലാംകുന്ന് കുന്നത്തെ പള്ളിയില്‍ ദര്‍സ് ആരംഭിച്ചത്. കുന്നത്തെ പള്ളിയില്‍ ദര്‍സ് നടത്തുന്ന കാലത്ത് ബാവ മുസ്ലിയാര്‍ ഒരു ദിക്‌റ് ഹല്‍ഖയും അവിടെ ആരംഭിച്ചിരുന്നു. ആലുവായ് അബൂബക്കര്‍ മുസ്ലിയാര്‍, ഞമനേങ്ങാട് ഏനുകുട്ടി മുസ്ലിയാര്‍ പോലുളള ആധ്യാത്മിക വ്യക്തിത്വങ്ങള്‍ ആ ഹല്‍ഖയില്‍ പങ്കെടുക്കാനെത്തിയിരുന്നു. വലിയ ജ്ഞാനിയായിരുന്ന ബാവ മുസ്ലിയാര്‍ ആധ്യാത്മികമായ ഉന്മാദത്തിലേക്ക് (മഹ്‌വ്-ജദ്ബ് എന്നൊക്കെ ഇതിന് തസവുഫില്‍ പറയും) വഴിമാറി പോയതോടെ ദര്‍സ് നിലച്ചു പോയി. 34 വയസ്സില്‍ ഹിജ്റാബ്ദം 1358 ശവ്വാല്‍ എട്ടിന് തിങ്കളാഴ്ച പ്രഭാതത്തില്‍ പരലോകം പൂകിയ ബാവ മുസ്ലിയാരുടെ മഖ്ബറ മന്ദലാകുന്ന് കുന്നത്തെ പള്ളിയുടെ മുമ്പിലാണ്. ബാവ മുസ്ലിയാരെ സംബന്ധിച്ച് അദ്ദേഹത്തിന്റെ ശിഷ്യനായ കല്ലൂര്‍ ഹസ്സന്‍ മുസ്ലിയാര്‍ ഒരു മനാഖിബ് എഴുതിയിട്ടുണ്ടെന്നും മഹാനായ വാളകുളം അബ്ദുല്‍ ബാരി മുസ്ലിയാരാണ് അതിന് ആശംസ എഴുതിയിട്ടുള്ളതെന്നും അറിയാന്‍ സാധിച്ചിട്ടുണ്ട്. (അത് ഈയുള്ളവന് ലഭിച്ചിട്ടില്ല) ബാവ മുസ്ലിയാര്‍ നാല് വിവാഹം കഴിച്ചു, അതില്‍ രണ്ട് ഭാര്യമാരില്‍ മക്കളുണ്ടായിട്ടുണ്ട്. ബാവ മുസ്ലിയാര്‍ എന്ന തന്നെ പേരുള്ള ഒരു മകനെ ഈയുള്ളവന് നേരില്‍ അറിയാം. ഷംസുദ്ദീന്‍ മുഹമ്മദ് ബാവല്‍ഖാദിരി എന്ന പേരില്‍ പ്രസിദ്ധരായ ബാവ മുസ്ലിയാര്‍ മന്ദലാംകുന്ന് തീരദേശത്തെ ജനങ്ങള്‍ക്ക് പ്രതിസന്ധി വേളകളില്‍ ദുആ കൊണ്ട് മോചനം നല്‍കിയിരുന്നവരാണ്. ദുആക്ക് ഉടനെ ഉത്തരം ലഭിച്ചതിന്റെ അനുഭവവെളിച്ചത്തിലാണല്ലോ ജനം അല്ലാഹുവിന്റെ സമീപസ്ഥരായ മഹത്തുക്കളെ തിരിച്ചറിയുന്നത്. തീരദേശത്ത് മത്സ്യം ലഭിക്കാതെയായാല്‍ മത്സ്യബന്ധനക്കാര്‍ ബാവ മുസ്ലിയാരെ സമീപിക്കല്‍ പതിവായിരുന്നു. അതിനു തക്കതായ ഫലവും അവര്‍ക്ക് അനുഭവപ്പെട്ടിരുന്നു. അല്ലാഹുവിനോട് അവന്റെ അടിമ ചോദിച്ചാല്‍ അല്ലാഹു ഉത്തരം ചെയ്യുമെന്നാണല്ലോ വിശുദ്ധ ഖുര്‍ആനിലൂടെ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളത്. മഹാനവര്‍കളുടെ ഇളയ മകളുടെ വിവാഹം പറഞ്ഞുറപ്പിച്ചത് ഒരു അസാധാരണ മാര്‍ഗത്തിലൂടെയാണ്. മകളെ വിവാഹം ചെയ്തയക്കല്‍ പിതാവിന്റെ ബാധ്യതയാണല്ലോ. ഇഹലോകത്തോട് വിട പറയുന്നതിന് മുമ്പായി തന്നെ അല്ലാഹു തആല അവരുടെ ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തീകരിച്ചു കൊടുക്കുകയാണ്. വെന്മേനാട് പള്ളിയുടെ മുന്നില്‍ ബാവ മുസ്ലിയാര്‍ എത്തിയപ്പോള്‍ അവിടെ കുറച്ച് നേരം സ്തംഭിച്ചു നിന്നു. എന്തോ പരിമളം ആസ്വദിക്കുന്ന പോലെ ശ്വാസം വലിച്ചു കയറ്റി. എന്നിട്ടു പറഞ്ഞു, 'ഇവിടെ ഒരു പുതിയാപ്പിളയുടെ മണം വരുന്നുണ്ടല്ലോ'! അപ്പോള്‍ തൊട്ടടുത്ത് പള്ളികുളത്തില്‍ ചാടി മറിഞ്ഞ് കുളിക്കുന്ന കുട്ടികളെ കണ്ടു. അവരില്‍ ആദം കുട്ടി എന്ന ബാലനെ വിളിച്ചിട്ട് പറഞ്ഞു 'എടാ നീ എന്റെ മകളെ വിവാഹം കഴിക്കണം'. ആ സമയത്ത് ബാവ മുസ്ലിയാരുടെ ഭാര്യ ഗര്‍ഭണിയാണ്; പ്രസവിച്ചിട്ടില്ല. പ്രസവിക്കാന്‍ പോകുന്ന കുട്ടിക്കാണ് പുതിയാപ്പിളയെ പറഞ്ഞുവെക്കുന്നത്. പിന്നീട്,ആ ശിശു പിറക്കുകയും അതിന് മൈമൂന എന്ന് പേര് വിളിക്കുകയും ചെയ്തു. അവര്‍ക്ക് ഒമ്പത് മാസം മൂന്ന് ദിവസം പ്രായമായ അവസരത്തിലാണ് ബാവ മുസ്ലിയാര്‍ വഫാത്താകുന്നത്. ശൈഖിന്റെ ഉപദേശം പില്‍കാലത്ത് മാനിച്ചു . ആദം കുട്ടി മുസ്ലിയാര്‍ക്ക് വെന്മേനാടു കൂളിയില്‍ അബ്ദുര്‍റഹ്മാന്‍ ശൈഖ് ആ മഹതിയെ നിക്കാഹ് ചെയ്തു കൊടുത്തു. ആദം കുട്ടി മുസ്ല്യാരും അദ്ധേഹത്തിന്റെ പിതാവും വര്‍ഷങ്ങളോളം വെന്മേനാട് പള്ളിയിലെ ബാങ്ക് കൊടുത്തിരുന്ന സേവകരായിരുന്നു. ആദംകുട്ടി മുസ്ലിയാരുടെ മകന്‍ അബൂബക്കര്‍ മുസ്ലിയാര്‍ ബാവ മുസ്ലിയാരെ പോലെ അവസാന നാളുകളില്‍ ഉന്മാദവാനായാണ് കാണപ്പെട്ടത്. പതിനൊന്ന് വര്‍ഷം മുമ്പ് വഫാത്തായി.

മന്ദലാംകുന്ന് കുന്നത്തെപള്ളിയിലെ ശൈഖ് ഷംസുദ്ദീന്‍ മുഹമ്മദ് ബാവല്‍ഖാദിരി ************* رَبِّ صَلِّ عَلَى النّبِيِّ الْمُصْطَفَى مُحَمَّدٌ – مُنْجِ خَلْقٍ مِنْ جَهَنَّمَ بِالشَّفَاعَةَ فِى غَدٍ أولاً نورًا كَطائُوسٍ بَدَى مُحَمَّدٌ – دُرَّةً بَيْضَا مُسَبِّحًا ثَرَى مُحَمَّدٌ ألْفَ آلاَفٍ قِيَامًا لِلْجَلِيلِ مُحَمَّدٌ - ذَلِكَ الْحَالَ سُجُودًا قَدصَّبَا مُحَمَّدٌ حَوْلَهُ كُلٌ طَوَافًا طَائِفُونَ مُحَمَّدٌ - بَلْ جَمِيعَ الْأَنْبِيَا نَظْرًا اِلَيْكَ مُحَمَّدٌ هَلْ يَكُونُ الْخَلْقَ لَوْلاَ اَنْتَ يَا مُحَمَّدٌ - لاَيَقِينًا كَيْفَ ذَاوَاَنْتَ اَصْلٌ مُحَمَّدٌ عَرْشُهُ ذُو العُظْمِ وَالْكُرْسِي لَهُ مُحَمَّدٌ - مَاحَوَالَيهِ جَمِيعًا فِيكَ مِنْكَ مُحَمَّدٌ خَيْرَ خَلْقِ اللَّهِ كُنْ لِهَاؤُلاَءِ مُحَمَّدٌ - جَارَهُمْ مُضِيئَهُمْ مُنِيلَهُمْ مُحَمَّدٌ نَحْنُ كالْفَرَاشِ وَالذُبَابِ يَا مُحَمَّدٌ - مَالَنَا عَوْنٌ سِوَاكَ يَارَئُوفُ مُحَمَّدٌ مِنْ خَطَايَا خَائِبُونَ كُنْ لَنَا مُحَمَّدٌ - مِنْكَ يَاحَبِيبِ قَلْبٍ فَائِزُونَ مُحَمَّدٌ كمْ ضَلُولٍ كَالْجِبَالِ لاَنَزَانَ مُحَمَّدٌ - مِنْكَ مِنْ ضِيَاءِ ضَوْءِ الْوُجُودِ جُدْ مُحَمَّدٌ رَبُّنَا صَلَّى عَلَيْكَ مُسْلِمًا مُحَمَّدٌ - عَدَّ مَعْلُوماتِهِ وَالْأوْلِيَا مُحَمَّدٌ ഇശ്ഖ് അണപൊട്ടിയൊഴുകുന്ന ഈ വരികള്‍ മന്ദലാംകുന്ന് കുന്നത്തെപള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ബാവ മുസ്ലിയാരുടേതാണ്. മഹാനവര്‍കളുടെ അന്‍ഖസ് മൗലിദിലെ വരികളാണ് മുകളിലുദ്ധരിച്ചത്. മുത്തു നബി(സ)യുടെ ഒളിവു സൃഷ്ടിക്കപ്പെട്ടതിനെ മനോഹരമായ വരികളിലൂടെ അവതരിപ്പിച്ചിരിക്കുകയാണ്. ആധ്യാത്മികമായ ലോകവും അല്ലാഹുവിന്റെ സൃഷ്ടിയാണല്ലോ. നമുക്ക് മുമ്പില്‍ അദൃശ്യമായ ആധ്യാത്മിക ലോകത്തെ സൃഷ്ടിച്ചതിന് ശേഷമാണ് ഈ ഭൗതിക ലോകത്തേക്ക് വേണ്ടി മനുഷ്യനെ അല്ലാഹു സൃഷ്ടിക്കുന്നത്. ആധ്യാത്മിക സരണികളിലൂടെ സഞ്ചരിക്കുന്ന സൂഫിവര്യനാകുമ്പോള്‍ തന്നെ ഉന്നത നിലവാരത്തിലുള്ള ആലിമും അറബി ഭാഷയില്‍ പ്രാവീണ്യമുള്ള സാഹിത്യകാരനുമായിരുന്ന ബാവ മുസ്ലിയാരുടെ ജന്മദേശം പൊന്നാനിയാണ്. അറക്കല്‍ കുഞ്ഞഹമ്മദ് എന്നവരുടെ മകനായി ജനിച്ച ബാവ മുസ്ലിയാരുടെ പൂര്‍ണ്ണ നാമം മുഹമ്മദ് ഷംസുദ്ദീന്‍ ബാവ എന്നാണ്. പൊന്നാനിയില്‍ ജനിച്ചു വളര്‍ന്ന ബാവ മുസ്ലിയാര്‍ക്ക് വിജ്ഞാന സമ്പാദനത്തിന് വിദൂര ദിക്കുകള്‍ താണ്ടേണ്ടതില്ലല്ലോ. അറിവിന്റെ തൊട്ടിലായ മലബാറിന്റെ മക്കയില്‍ മഖ്ദൂമുമാര്‍ തെളിയിച്ച വൈജ്ഞാനിക ദീപത്തില്‍ നിന്നും ഹൃദയത്തിലേക്ക് നല്ലവണ്ണം വെളിച്ചം പകര്‍ത്തി എടുത്തു. പൊന്നാനിയിലെ പഠനകാലത്ത് എന്നും രാത്രിയില്‍ ഉസ്താദിനൊപം സൈനുദ്ദീന്‍ മഖ്ദൂം തങ്ങളെ സിയാറത്ത് ചെയ്യാന്‍ പോകുമായിരുന്നു. അങ്ങിനെ ഒരിക്കല്‍ സിയാറത്തിന് ചെന്നപ്പോള്‍ ഒരപരിചിതനായ വ്യക്തി വിദ്യാര്‍ത്ഥിയായ ബാവ മുസ്ലിയാരുടെ തലയില്‍ തടകി അനുഗ്രഹിച്ചു.(ഉസ്താദിന്റെ പേര് ലഭ്യമായിട്ടില്ല). ഇല്‍മിന്റെ രംഗത്തെ പഠനപൂര്‍ത്തിക്ക് ശേഷം ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരുടെ ശൈഖായ ചാവക്കാടിനടുത്ത അവിയൂര്‍ ദാല്‍ തങ്ങളുടെ ആധ്യാത്മിക ശിഷ്യത്വമാണ് സ്വീകരിച്ചത്. ബാവ മുസ്ലിയാര്‍ക്ക് ഖിളര്‍ നബിയുമായുള്ള ആധ്യാത്മിക ബന്ധം കൂടിയുണ്ട്. ഖിളര്‍ നബിയെ ഒരു വെളളിയാഴ്ച്ച ജുമുഅയുടെ അനുബന്ധമായാണ് ദര്‍ശിച്ചതായി പറയപ്പെടുന്നത്. ജുമുഅയുടെ സമയത്ത് തൊട്ടടുത്ത് ഒരു അപരിചിതന്‍ വന്നിരുന്നു. ജുമുഅ കഴിഞ്ഞ് ആളെ പരിചയപ്പെടാമെന്ന് കരുതി, ജുമുഅ കഴിഞ്ഞു നോക്കുമ്പോള്‍ ആളെ കാണാനില്ല. നിരാശനായി സുന്നത്ത് നിസ്‌കരിക്കാന്‍ സ്വന്തം മുറിയിലേക്ക് ചെന്നപ്പോളതാ ആ അപരിചിതന്‍ അവിടെ ഇരിക്കുന്നു. സലാം ചൊല്ലി പരിചയപ്പെട്ടപ്പോള്‍ അത് ഖിളര്‍ നബിയാണ്. ഖിളര്‍ നബിയുമായുള്ള ദര്‍ശനത്തിനും ആത്മീയ ബന്ധത്തിനും സൗഭാഗ്യം ലഭിച്ച്, ആത്മീയമായ നിര്‍വൃതിയടഞ്ഞ ആ നിമിഷത്തിലാണ് ബാവ മുസ്ലിയാര്‍ ഖിളര്‍ മൗലൂദ് എഴുതാന്‍ തീരുമാനിച്ചത്. മൗലൂദുല്‍ ഖിളറും അന്‍ഖസ് മൗലൂദ് എന്ന പ്രവാചക പ്രകീര്‍ത്തന കാവ്യവും ബാവ മുസ്ലിയാരുടെ തൂലികയില്‍ നിന്നും വിരചിതമായിട്ടുള്ളതാണ്. ഖിളര്‍ നബി വഫാത്തായി എന്ന ഇമാം ബുഖാരിയടക്കമുള്ള മുഹദിസുകളുടെ വീക്ഷണം സൂഫിയത്തിന്റെ പക്ഷം അംഗീകരിക്കാറില്ല. സൂഫിയത്തിന്റെ ആത്മജ്ഞാനവും മുഹദിസ്-ഫുഖഹാക്കളുടെ വിജ്ഞാനങ്ങളും ഒരുമിച്ചു കൂട്ടിയ മുഹഖിക്കുകള്‍ പറഞ്ഞിട്ടുള്ളത് ഖിളര്‍ നബി(അ)യെ ഏതെങ്കിലും ഒരു വിലാസത്തില്‍ ഐഹിക ലോകത്ത് ജീവിക്കുന്നവരായി കാണാന്‍ സാധിക്കില്ല എന്നാണ്. എന്നാല്‍ ആധ്യാത്മിക നിമിഷങ്ങളില്‍ മഹാനവര്‍കളുടെ സാന്നിദ്ധ്യം ഉണ്ടാകുന്നതുമാണ്. ഖിളര്‍ നബി(അ)നെ ദര്‍ശിച്ച സൂഫിയാക്കളുടെ അനുഭവം ധാരാളമായി ചരിത്രത്തില്‍ ലിഖിതപ്പെടുത്തിയിട്ടുള്ളതാണ്. അതിനാല്‍ അവരുടെ അനുഭവവും മുഹദിസുകളുടെ വീക്ഷണവും തമ്മില്‍ വൈരുദ്ധ്യമില്ല.

*മൻഖൂസ് മൗലീദ്* *വ്യാഖ്യാനം* _മുക്കം മുഹമ്മദ് ബാഖവി_ കേരള മുസ്ലിംകൾക്കിടയിൽ കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഗ്രന്ഥമാണ് മൻഖൂസ് മൗലീദ
*മൻഖൂസ് മൗലീദ്* *വ്യാഖ്യാനം* _മുക്കം മുഹമ്മദ് ബാഖവി_ കേരള മുസ്ലിംകൾക്കിടയിൽ കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഗ്രന്ഥമാണ് മൻഖൂസ് മൗലീദ് . ആനുകൂലികൾ പാരായണം ചെയ്ത് പുണ്യം നേടാനും , പ്രതികൂലികൾ ആക്ഷേപിക്കാനും വേണ്ടി ഇത് പഠിച്ച് കൊണ്ടിരിക്കുന്നു. മൻഖൂസ് മൗലീദിൻ്റെ രചയിതാവ് പൊന്നാനി സൈനുദ്ദീൻമഖ്ദൂം (റ)ആണ് . പല മൗലീദ് ഗ്രന്ഥങ്ങളിൽ നിന്നും സംഗ്രഹിച്ചത് കൊണ്ടാണ് മൻഖൂസ് (ചുരുക്കപ്പെട്ടത് ) എന്ന് പേര് വെച്ചത്. മൗലീദിന് ഭാഷാർത്ഥം ജന്മ സമയം ,ജന്മസ്ഥലം എന്നൊക്കെയാണ്. നബിയുടേയും സ്വഹാബത്തിൻ്റേയും കാലത്ത് ഇന്നീ കാണുന്ന രൂപത്തിലല്ലെങ്കിലും മൗലീദ് ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. ₹80 For copies *Mystic Books* Contact: 949616 3339 WhatsApp https://wa.me/qr/JMIAENFSB2U2G1 For more books https://chat.whatsapp.com/Lo98WJQTJFkEca5zb1LFV7

ശൈഖുല്‍ മശായിഖ് റഈസുല്‍ മഹ്ബൂബീന്‍ ഖുത്വുബുല്‍ ആലം മടവൂര്‍ ശൈഖുനായുടെ ( ഖദ്ദസല്ലാഹു തആലാ സിര്‍റഹുല്‍ അസീസ് ) ആത്മീയാധികാരങ്ങളുടെ ആഴവും പരപ്പും വ്യക്തമാക്കുന്ന രചനയാണ് അല്‍ ആരിഫു ബില്ലാഹി തആലാ മുറ്റിച്ചൂര്‍ മൂപ്പരുടെ ( ഖദ്ദസല്ലാഹു തആലാ സിര്‍റഹുല്‍ അസീസ് ) മടവൂര്‍ മൗലിദ്. കേരളം ഔലിയാക്കളാല്‍ സമ്പന്നമായ കാലത്താണ് മടവൂര്‍ ശൈഖുനാ ജീവിച്ചത്. അല്‍ ആരിഫു ബില്ലാഹി തആലാ മുറ്റിച്ചൂര്‍ മൂപ്പര്‍ ( ഖദ്ദസല്ലാഹു തആലാ സിര്‍റഹുല്‍ അസീസ് ) അവരിലെ മുന്‍നിരക്കാരനാണ് . മടവൂര്‍ ശൈഖുനായുടെ ആത്മീയോന്നതി ലോകത്തിനു പരിചയപ്പെടുത്താന്‍ , പലകാരണങ്ങള്‍ കൊണ്ടും , ഏറ്റവും അര്‍ഹര്‍ ബഹുമാനപ്പെട്ടവര്‍ തന്നെയാണ്. മടവൂര്‍ ശൈഖുനായുടെ ചരിത്രം വിവരിക്കുന്നതോടൊപ്പം അവിടുത്തെ ആത്മീയോന്നതിയിലേക്കു വിരല്‍ ചൂണ്ടുന്ന ഒട്ടേറെ സൂചനകള്‍ പ്രസ്തുത മൗലിദിലുണ്ട്. കാലഘട്ടത്തിന്‍റെ കടിഞ്ഞാണ്‍ കൈയ്യിലേന്തിയ ` ഖുത്വുബുല്‍ ആലമെന്ന യുഗപുരുഷനെ ' പരിചയപ്പെടുത്തുന്ന വ്യക്തമായ പരാമര്‍ശങ്ങള്‍ വേറെയുമുണ്ട്. ബഹുമാനപ്പെട്ട മുറ്റിച്ചൂര്‍ മൂപ്പര്‍ മടവൂര്‍ ശൈഖുനായെ അഭിസംബോധന ചെയ്യുന്ന ഭാഷയും ശൈലിയും തന്നെ ശ്രദ്ധേയമാണ്. ആദരവിന്‍റെ പാരമ്യം പ്രാപിച്ച പദപ്രയോഗങ്ങളാണ് മൗലിദിലുടനീളം ബഹുമാനപ്പെട്ടവര്‍ ഉപയോഗിച്ചിട്ടുള്ളത്. മടവൂര്‍ ശൈഖുനാ കിടക്കുന്ന റൂമിലേക്കു മുറ്റിച്ചൂര്‍ മൂപ്പര്‍ കടന്നു വരുന്ന രംഗം മമ്മൂട്ടി മൂപ്പന്‍റെ മകന്‍ അബ്ദുക്ക ഓര്‍ത്തെടുക്കുന്നതു മുമ്പ് കേട്ടിരുന്നു. മുറ്റിച്ചൂര്‍ മൂപ്പരേക്കാള്‍ അദബോടെ ആ ഹള്റത്തിലേക്കു പ്രവേശിക്കുന്ന മറ്റൊരാളെ താന്‍ കണ്ടിട്ടില്ലെന്നാണ് അദ്ധേഹം പറയുന്നത്. മണല്‍തരി പോലും അറിയാത്ത തരത്തിലുള്ള നടത്തമെന്ന് മൂറ്റിച്ചൂര്‍ മൂപ്പരുടെ നടത്തത്തെ അദ്ധേഹം വിശേഷിപ്പിക്കുന്നുണ്ട്. മടവൂര്‍ ശൈഖുനായുടെ മഹത്വങ്ങള്‍ പറഞ്ഞ ശേഷം , ജീവിത കാലത്ത് ഇങ്ങനെയാണെങ്കില്‍ വഫാത്തിനു ശേഷം പറയാനുണ്ടോ , അവിടുത്തെ മഹത്വം വര്‍ധിച്ചു കൊണ്ടേയിരിക്കുന്നുവെന്നാണ് മുറ്റിച്ചൂര്‍ മൂപ്പര്‍ ഒരു ഭാഗത്ത് എഴുതുന്നത് . ആ സവിധത്തില്‍ സിയാറത്തിനെത്തി ശബ്ദമുയര്‍ത്തുന്നവരേ , ഹാ കഷ്ടം !! ആ തിരുഹള്റത്തിനെ വാക്കുകള്‍ കൊണ്ടു നോവിക്കുന്നവരേ , പരലോകം അമ്പേ പരാജയം !! ഖുത്വുബുല്‍ ആലം മടവൂര്‍ ശൈഖുനാ കാലഘട്ടത്തിന്‍റെ ഖുത്വുബും ഗൗസുമാണെന്നും , ആ നൂറ്റാണ്ടില്‍ അവിടുത്തേക്കു തുല്യനായി മറ്റൊരു വലിയ്യുമില്ലെന്നും , വളരെ വ്യക്തമായി മുറ്റിച്ചൂര്‍ മൂപ്പര്‍ രേഖപ്പെടുത്തുന്നു. മൗലിദിലെ ശൈഖുനായോടുള്ള ഇസ്തിഗാസയുടെ വരികള്‍ പലര്‍ക്കും അസ്വസ്ഥതകള്‍ സൃഷ്ടിച്ചെന്നും വരാം. ഓവറായിപ്പോയി എന്നു പുലമ്പുന്ന തലപ്പാവു ധാരികളുമുണ്ടാകാം . അവരോടെല്ലാം ഒന്നേ പറയാനുള്ളൂ - മൂതൂ ബിഗൈളികും , പോയി ചത്തു തുലയൂ...! മുന്‍ഗാമികളില്‍ പെട്ട ഉന്നതരായ മശായിഖുമാരെ കുറിച്ചു മാത്രം പറയപ്പെടാറുള്ള വിശേഷണങ്ങളാണ് പലപ്പോഴും ശൈഖുനായെ കുറിച്ചു മൗലിദില്‍ കാണാന്‍ കഴിയുക. അതില്‍ വളരെ പ്രധാനപ്പെട്ടതാണ് മൂറ്റിച്ചൂര്‍ മൂപ്പര്‍ ഒന്നിലധികം തവണ ഉപയോഗിച്ചിട്ടുള്ള ഫര്‍ദുല്‍ അഹ്ബാബ് എന്ന വിശേഷണം. കേവലമൊരു ഭംഗിവാക്കല്ലയിത്. ഖുത്വുല്‍ അഖ്ത്വാബ് ഗൗസുല്‍ അഅ്ളം ( ഖദ്ദസല്ലാഹു തആലാ സിര്‍ഹുല്‍ അസീസ് ) തങ്ങള്‍ക്കുണ്ടെന്ന് സയ്യിദുനാ ഖിള്ര്‍ (അലൈഹി സ്സ്വലാത്തു വസ്സലാം ) പ്രഖ്യാപിച്ച മഹത്തായ സഥാനമാണിത്. ബഹ്ജയിലും മറ്റും ഇതു കാണാം. ഖുത്വുബുകളിലെ തന്നെ അത്യുന്നതന്മാരായ , മുത്തുനബി (സ്വല്ലല്ലാഹു തആലാ അലൈഹി വസല്ലം ) തങ്ങളുടെ ഖദമില്‍ നിലകൊള്ളുന്ന മഹത്തുക്കള്‍ക്കുള്ളതാണ് ഈ സ്ഥാനം. ശൈഖുല്‍ അക്ബര്‍ സയ്യിദീ മുഹ്യിദ്ദീന്‍ ബ്നു അറബി ( ഖദ്ദസല്ലാഹു തആലാ സിര്‍റഹുല്‍ അസീസ് ) ഇക്കാര്യം രേഖപ്പെടുത്തുന്നുണ്ട്. കാരുണ്യത്തിന്‍റെ കരകാണാകടലായ തമ്പുരാനേ , നിന്നോടടുത്തവര്‍ക്ക് അറ്റമില്ലാതെ നല്‍കുന്ന നിനക്കാകുന്നു സര്‍വ്വസ്തുതിയും ! ശൈഖുനായെ അടുത്തറിയാന്‍ സഹായിക്കുന്ന മികച്ച രചനയാണ് ഈ മൗലിദ്. ആത്മീയതയുടെ ആഴം കണ്ട ഒരു മഹാജ്ഞാനിയുടെ തൂലിക പ്രകാശം ചൊരിയാതിരിക്കുമോ. ഇരുട്ടില്‍ തപ്പുന്നവര്‍ക്കു വെളിച്ചം പകരും ഈ മൗലിദ്. അന്ധത ബാധിച്ചവര്‍ക്ക് ഇതെന്നെല്ല , നട്ടുച്ചക്കുദിച്ച സൂര്യന്‍ പോലും വെളിച്ചമേകില്ല. ഖുര്‍ആന്‍ പറഞ്ഞ പോലെ , കാഴ്ചയുള്ളവരും ഇല്ലാത്തവരും സമമല്ലല്ലോ. കാരുണ്യവാനേ , നീ അകക്കാഴ്ച നല്‍കിയ മുറ്റിച്ചൂര്‍ മൂപ്പരുടെ ബര്‍കത്തിനാല്‍ ഞങ്ങളുടെയും കണ്ണുകള്‍ തുറപ്പിക്കേണമേ...ആമീന്‍ ! https://m.facebook.com/story.php?story_fbid=pfbid0PoAFt7SjnmHHEwVva974NFUfqBvGsX3nvgrbkf5LUkAgdyEc54ZK1fsM4uTx1dwRl&id=100004045875645&mibextid=Nif5oz

Repost from N/a
സു‌ബ്‌ഹാന മൗലിദ്

തിരുനബിയുടെ പിറവിയെ വര്‍ണിച്ചും വിവരിച്ചും എഴുതപ്പെട്ട രചനകളാണ് മൗലിദുകള്‍. പടക്കപ്പെട്ടത് മുതല്‍ പ്രപഞ്ചത്തിലെ ഏറ്റവും വിശുദ്ധവും സ്രേഷ്ടവുമായ രാവായിരുന്നു നബി പിറന്ന രാവ്. എന്നാല്‍, അത് നബിയുടെ ഭൗതികമായ ജന്മം മാത്രമായിരുന്നെന്നും സര്‍വ്വ പടപ്പുകള്‍ക്കും മുന്നെ പടച്ചവന്‍ പടച്ചത് നബിയുടെ നൂറിനെയാണെന്നും എല്ലാ മൗലിദുകളുമെഴുതുന്നു. ആ തിരുപ്രഭ ഉത്തമരായ പ്രവാചകരിലൂടെ സഞ്ചരിച്ചാണ് നബിയിലേക്കെത്തുന്നത്. പ്രസിദ്ധ പണ്ഡിതനായ ഇമാം ബുല്‍ഖീനിയുടെ മൗലിദിന്റെ തുടക്കമിങ്ങനെയാണ്: ഒരു റൂഹും ജിസ്മും കൗനും ഇസ്മും പടക്കപ്പെട്ടിട്ടില്ലാത്ത നേരത്ത് തിരുനബിയുടെ ദിവ്യപ്രഭയെ പ്രകടമാക്കാന്‍ അല്ലാഹു ഉദ്ദേശിച്ചു. അങ്ങനെ, പടച്ചവനിലേക്ക് നോക്കുകയും പടച്ചവനാല്‍ നോക്കപ്പെടുകയും ചെയ്യുന്ന നബിയുടെ ഒളിവായി അല്ലാഹു തന്റെ ആദ്യ സൃഷ്ടിപ്പ് നടത്തി. മൗലിദുകള്‍ ഓര്‍മിക്കലാണ്, സൃഷ്ടിചരാചരങ്ങളിലെ അത്യുത്തമരുടെ പിറവിയുടെ ഓര്‍മയെക്കാള്‍ മഹത്തരമായ മറ്റെന്തുണ്ട്. ലൈലതുല്‍ ഖദറിനേക്കാള്‍ സ്രേഷ്ടമായ രാവാണത്. ലൈലതുല്‍ ഖദര്‍ നബിക്ക് നല്‍കപ്പെട്ട സമ്മാനമാണെങ്കില്‍ ആ നബി പിറന്ന രാത്രിയല്ലെ ഉത്തമം എന്ന് പ്രസിദ്ധ മൊറേക്കന്‍ സൂഫിയും പണ്ഡിതനുമായ അബുല്‍ അബ്ബാസുല്‍ അസഫിയുടെ മൗലിദില്‍ ചോദിക്കുന്നുണ്ട്. അഹ്‌മദുല്‍ കബീര്‍ രിഫാഇ തങ്ങളുടെ മൗലിദില്‍ കാണാം: റബീഉല്‍ അവ്വലില്‍ നബി പിറന്ന നേരം മാലാഖമാര്‍ അല്ലാഹുവിന്റെ പരിശുദ്ധിയെ ഉച്ചത്തില്‍ വാഴ്ത്തി. ജിബ്രീല്‍ ശുഭവാര്‍ത്തയുമായി ഭൂമിയിലേക്കിറങ്ങി വന്നു. സന്തോഷാതിരേകത്താല്‍ കഅ്ബ കുളിര്‍കൊണ്ടു, ഹൂറികള്‍ കൊട്ടാരങ്ങളില്‍ നിന്നിറങ്ങി നബിയെ വാഴ്ത്തി. സ്വര്‍ഗീയക്കുട്ടികള്‍ പരിമളം പൊഴിച്ചു. നബി വര്‍ണനകളുടെ അത്യപൂര്‍വ്വമായ ആഖ്യാനമാണ് മൗലിദുകളിലേത്. നബിയെ പാടിപറഞ്ഞ് സ്‌നേഹം ജനിപ്പിക്കുകയാണവയുടെ ലക്ഷ്യം. അവയുടെ ആധാരമെന്തെന്ന ചോദ്യമവിടെ പ്രസക്തമല്ല, എഴുതിയവര്‍ ഉത്തമരും പറയുന്ന കഥകള്‍ പരക്കെ പ്രചാരവുമാണ്, എങ്കില്‍ അതിനെന്താണ് തെളിവെന്ന ചോദ്യമല്ല പ്രസക്തം, അതിലുള്ളവ ചൊല്ലുമ്പോള്‍ മനസ്സിലെത്ര ഹുബ്ബ് പൂക്കുന്നു എന്നിടത്താണ് കാര്യം. ആധികാരികത തെളിയാത്തതോ ബോധ്യമാവത്തതോ അല്ല, പക്ഷെ പ്രണയിക്കുന്നവരുടെ അനുരാഗത്തിന് മുന്നില്‍ ആ ചോദ്യമെന്തരോചകമാണ്. കുറെ മൗലിദുകളെ കുറിച്ച് പറയാനും അവയുടെ എഴുത്തു പ്രതികളിലൂടെ വായന നടത്താനും മൗലിദുകളിലെ നബി ആഖ്യാനങ്ങളെ മനസ്സിലാക്കാനും മറക്കപ്പെടുന്ന വലിയ പൈതൃകത്തെ വീണ്ടും ഓര്‍മയിലുണര്‍ത്താനുമാണ് ദാറുല്‍ ഹുദാ സിവിലൈസേഷണല്‍ സ്റ്റഡീസ് വിഭാഗത്തിന്റെ മാ ലീ സിവാ ഹുബ്ബീ എന്ന പരിപാടിയുടെ താല്‍പര്യം. റബീഇലെ പുണ്യമായ രാവുകളില്‍ നമുക്ക് നബിയെ പറഞ്ഞും പാടിയുമിരിക്കാം. ഇന്ന് രാത്രി പ്രസിദ്ധ പണ്ഡിതനും സൂഫിയുമായ ഇബ്‌നുല്‍ ജൗസിയുടെ പ്രസിദ്ധമായ മൗലിദുല്‍ അറൂസ് വായിക്കുന്നു.