en
Feedback
മൗലിദ് പഠനം

മൗലിദ് പഠനം

Open in Telegram

വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511

Show more
1 380
Subscribers
No data24 hours
+37 days
+1530 days
Posts Archive
ഇന്ന് (19-മെയ്-2021) ശവ്വാൽ: 07 ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയുള്ള കടുത്ത ചെറുത്തുനിൽപ്പിന്റെ സ്മരണകളുണർത്തുന്ന *മുട്ടിച്ചിറ ശുഹദാക്കൾ(റ)* മഹത്തുക്കളുടെ ആണ്ടുദിനം. മലപ്പുറം ജില്ലയിലെ മൂന്നിയൂര്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രാധാന്യമുള്ള പ്രദേശമാണ് മുട്ടിച്ചിറ. 1841 നവംബർ 13 വെള്ളിയാഴ്ച മുസ്ലിംകൾ ജുമുഅക്ക് പോകാനായി ഒരുങ്ങുമ്പോൾ വസ്ത്രങ്ങളിൽ ആരോ മുറുക്കി തുപ്പിയതായി കണ്ടു. ഇതിൽ മുസ്ലിംകളും അമുസ്ലിംകളും തമ്മിൽ വാക്കേറ്റമായി. എന്നാൽ ബഹുവന്ദ്യരായ മമ്പുറം തങ്ങൾ ഇതിൽ ഇടപെട്ടു രംഗം ശാന്തമാക്കി. പക്ഷേ ആട്ടിൻ തോലണിഞ്ഞ ചെന്നായയുടെ സ്വഭാവം കാണിക്കുന്ന വെള്ളപ്പട്ടാളക്കാർ ഇതിൽ ഇടപെട്ടു. മമ്പുറം തങ്ങളെയും അവിടുത്തെ കാര്യദർശിയുമായിരുന്ന കോന്തു നായരെയും തമ്മിലടിപ്പിക്കാൻ ഇത് മുതലാക്കി. വസ്ത്രത്തിൽ തുപ്പിയ കേസ് അന്വേഷിക്കാൻ എന്ന വ്യാജേന മലപ്പുറത്ത് നിന്നും ഷേക്സ്പിയർ എന്ന ഓഫീസറുടെ കീഴിൽ വെള്ളപ്പട്ടാളം വന്നു പള്ളിയിൽ കയറി പള്ളി മലിനമാക്കി. അത് തടുക്കാൻ ചെന്ന മഹല്ല് കാരണവരെ മർദിച്ചു. ഷൂ പോലും അഴിക്കാതെയായിരുന്നു അവർ പള്ളിയിൽ കയറിയത്. ശവ്വാലിലെ ആറുനോമ്പനുഷ്ഠിച്ചിരുന്ന മാപ്പിളമാർ കൈതകത്ത് മരക്കാരുട്ടി എന്നവരുടെ നേതൃത്വത്തിൽ പ്രതിരോധിക്കാനിറങ്ങി. മാപ്പിളമാരും ബ്രിട്ടീഷുകാരും തമ്മിൽ ഘോര യുദ്ധം നടന്നു. ബ്രിട്ടീഷുകാരുടെ ആയുധങ്ങൾക്ക് മുമ്പിൽ മുസ്ലിം സൈന്യത്തിന് പിടിച്ചു നിൽക്കാനായില്ല. മരക്കാരുട്ടിയുടെ കീഴിൽ യുദ്ധത്തിനിറങ്ങിയവരിൽ *11 പേർ ശഹീദായി.* ശുഹദാകളെ രാത്രി തന്നെ ഖബറടക്കി. വിളക്കിൽ ഒഴിക്കാൻ എണ്ണ ഇല്ലാത്തതിനാൽ വെള്ളമൊഴിച്ചാണ് വിളക്ക് കത്തിച്ചത്. പള്ളിയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് അവരെ മറവ് ചെയ്തു.1841 നവംബര്‍ 13നാണ് (ഹി.1257 ശവ്വാൽ 07) ഈ സംഭവമെന്നാണ് ചരിത്രം. കളിയാട്ടത്തിന് പോകുന്ന ഹൈന്ദവർ ഇവിടെ കാണിക്ക സമർപ്പിച്ചാണ് ഇന്നും കാവിലേക്ക് പോകാർ. *നേർച്ചക്ക് പതിനൊന്ന് ശുഹദാക്കളെയും മമ്പുറം തങ്ങളെയും സ്മരിച്ചു 12 പത്തിരികളാണ് ഇവിടേക്ക് കൊണ്ട് വരാറുള്ളത്.* പ്രമുഖ പണ്ഡിതനും ഗ്രന്ഥകർത്താവുമായ ബഹുമാനപ്പെട്ട അബ്ദുൽ ബസ്വീർ സഖാഫി പിലാക്കൽ അവർകൾ തർബഹു മുത്തജിറ ബിദിക് രി ശുഹദാഇ മുത്തിജിറാ എന്ന പേരിൽ ശുഹദാക്കളെ കുറിച്ച് ഒരു മൗലിദ് രചിച്ചിട്ടുണ്ട്. അൽവസീലത്തു ഇലാ നിഅമിൽ കുബ്റാ ബിമദ്ഹി ശുഹദാഇ മുട്ടിച്ചിറ എന്ന പേരിൽ മറ്റൊരു മൗലിദും കാണുന്നുണ്ട്. നാഷണൽ ഹൈവേയിൽ തലപ്പാറക്കടുത്താണ് മുട്ടിച്ചിറ ശുഹദാക്കളുടെ മഖ്‌ബറ. https://t.me/moulidstudy/1092

لم يلتقيا على سفاح قط 📿 വിശുദ്ധ പരമ്പര 📖 وفي سيرة الحلبية عن أبي هريرة قال : قال رسول اللهﷺ "ما ولدني بغيّ قط منذ خرجت من صلب آدم...." 📖 وعن الإمام السبكي رحمه الله: الأنكحة الّتى في نسبهﷺ منه إلى آدم كلّها مستجمعة شروط الصّحّة كأنكحة الإسلام. 📖 وفي المواهب....عن محمد إبن السائب قال كتبت للنبيﷺ خمسة مائة أمّ فما وجدتّ فيهنّ سفاحا ولا شيئا ممّا كان في أمر الجاهلية... 📚 بنيان المرصوص ✨✨✨✨ 🎉 തിരു നബിﷺ പറയുന്നു: ആദം നബി യുടെ മുതുകിൽ നിന്നും ഞാൻ സഞ്ചാരം തുടങ്ങിയത് മുതൽ ഒരു വ്യഭിചാരിണിയായ ഒരു സ്ത്രീയും എന്നെ പ്രസവിച്ചിട്ടേയില്ല... 🎉 സുബ്കി ഇമാമിനെ തൊട്ട് : തിരു നബിﷺ മുതൽ ആദം നബി വരെയുള്ള നബിﷺ യുടെ പരമ്പരയിൽ അനിസ്ലാമികമായ ഒരു നിക്കാഹും നടന്നിട്ടില്ല 🎉 മുഹമ്മദ്‌ ഇബ്നു സാഇബ് (റ)പറയുന്നു :തിരുനബിﷺ തങ്ങൾക്കു ഞാൻ അവിടുത്തെ അഞ്ഞൂറ് ഉമ്മമാരുടെ പേരുകൾ എഴുതിക്കൊടുത്തു *അവരിൽ ഒരാളിലും ഞാൻ വല്ല മോശത്തരത്തിനെയും, ജാഹിലിയ്യാപ്രവണതകളെയും എത്തിച്ചില്ല

"നുബുവ്വത്തിന്റെ സീലെടുത്ത് അവിടുത്തെ രണ്ടുചുമലിനടിയിൽ പതിക്കുക" ولما كنت متحيرة من ذلك إذا بثلاثة نفر قد دخلواعلي كأن وجوههم أقمار وفي يد أحدهم إبريق من الفضة ومع الآخر طشت من الزبرجد الاخضر وفي يد الثالثة حريرة بيضاء مطوية فنشرها فإذاهی خاتم يحير أعين الناظرين من شدة نوره حمل ابني وناوله لصاحب الطثت وأنا أنظر إليه فغسله من ذلك الماء الذي في الإبريق سبع مرات ثم قال لصاحبه اختم بين كتفیه بخاتم النبوة فهو خاتم النبين وسيد أهل السموات والأرض أجمعين 📚 مولد منقوص 🌼🍁🌼🍁🌼🍁🌼🍁 🌹 *ആമിന ബീവി (റ) പറയുന്നു: ഞാൻ ഇത് കണ്ട് പരിഭ്രമിച്ചിരിക്കേ.. മൂന്നുപേർ എന്റെ അടുത്തേക്ക് വന്നു. അവരുടെ മുഖം ചന്ദ്രനെപ്പോലെ തിളങ്ങുന്നു അവരിൽ ഒരാളുടെ കയ്യിൽ വെള്ളിയുടെ ജവനയുണ്ട്. മറ്റേ ആളുടെ കൈയിൽ പച്ച ഗോമേതകത്തിന്റെ തളികയും മൂന്നാമനിൽ ചുരുട്ടിയ വെളുത്ത പട്ടുമുണ്ട്. ചുരുട്ടിയ പട്ട് നിവർത്തപ്പെട്ടു. അപ്പോൾ അതിൽ ഒരു മോതിരം! അതിന്റെ പ്രകാശ കിരണങ്ങൾ കാഴ്ചക്കാരെ കണ്ണഞ്ചിപ്പിച്ചിരുന്നു.മൂന്നാമൻ എന്റെ മകനെ എടുത്ത് തളിക വഹിച്ച ആളുടെ കൈയിൽ കൊടുത്തു. ഞാൻ കുട്ടിയെ നോക്കിയിരിക്കെ അവർ ജവനയിലെ വെള്ളമെടുത്ത് ഏഴു പ്രാവശ്യം അവനെ കഴുകി. എന്നിട്ടദ്ദേഹം കൂട്ടുകാരനോട് പറഞ്ഞു: നുബുവ്വത്തിന്റെ സീലെടുത്ത് അവിടുത്തെ രണ്ടുചുമലിനടിയിൽ പതിക്കുക. അവിടുന്ന് അന്ത്യപ്രവാചകനാണ് ആകാശഭൂമിയിലെ ദൂതരാണ്.

مولد سيّدِنا حمزةَ الكَرَّار رضي الله عنه hamza moulid https://t.me/moulidstudy/1100

5_6133969788457714413.pdf

مولد_محمد_شمس_الدين_الأركلي_المعروف_بباوى_مسليار_.pdf19.70 MB

مولد سيّدِنا حمزةَ الكَرَّار رضي الله عنه

MUTTICHIRA SHUHADA MOULID

ذكرى الإمام الشافعي مجلس قراءة مناقب الإمام الشافعي رضي الله عنه يوم وفاته മഹാനവർകളുടെ മഖാമിൽ വെച്ച് മൗലിദ് പാരായണം ചെയ്യുന്നു. https://www.facebook.com/watch/?v=105816708159931

വെങ്ങാട് മമ്മദ് മുസ്‌ലിയാര്‍ പണ്ഡിതന്‍, സൂഫി, മുദരിസ്. ഹിജ്‌റ 1333-ല്‍ മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്ത വെങ്ങാട് ഇല്ലിക്കോട് പറപ്പള്ളത്ത് കുഞ്ഞിയമ്മു-ബിരിയക്കുട്ടി ദമ്പതികളുടെ മകനായി ജനിച്ചു. ദീര്‍ഘകാലം പൊന്നാനിയില്‍ ദര്‍സ് പഠനം നടത്തി. സൂഫീപണ്ഡിതനായിരുന്ന പയ്യനാട് മമ്മദ് മുസ്‌ലിയാരാണ് പ്രധാന ഗുരു. കക്കിടിപ്പുറം അബൂബക്കര്‍ മുസ്‌ലിയാരുമായും ബന്ധം സ്ഥാപിച്ചു. സ്വന്തം വീട്ടില്‍ വെച്ചും തലക്കടത്തൂര്‍ ജുമുഅത്ത് പള്ളിയിലും അധ്യാപനം നടത്തി. വെങ്ങാട് പ്രദേശത്തെ മത-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന അദ്ദേഹം മോല്യേര്‍പാപ്പ എന്ന പേരിലാണ് നാട്ടില്‍ അറിയപ്പെടുന്നത്. സദാ കര്‍ഷകവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന കര്‍ഷകന്‍ കൂടിയായിരുന്നു മമ്മദ് മുസ്‌ലിയാര്‍. വിഷമന്ത്രം ഉള്‍പ്പെട്ടെ ആത്മീയ ചികിത്സാ രംഗത്തും പ്രസിദ്ധനായി. രിഫാഈ സരണിയുടെ ഗുരുവായ മഹാന്‍ നിരവധി പേര്‍ക്ക് ആത്മീയ വെളിച്ചം പകര്‍ന്നു. കര്‍മ്മശാസ്ത്ര വിഷയങ്ങളില്‍ അവഗാഹം നേടിയ മുഫ്തിയുമായിരുന്നു. 1995 ശവ്വാല്‍ 4-നായിരുന്നു വിയോഗം. വെങ്ങാട് ഇല്ലിക്കോട് മദ്‌റസ കോമ്പൗണ്ടില്‍ അന്ത്യവിശ്രമംകൊള്ളുന്നു. ശൈഖുനാ മമ്മദ് മുസ്‌ലിയാർ (ന:മ) വെങ്ങാട്ടുകാരുടെ സ്വന്തം "മോല്യേർ പാപ്പ".... മനുഷ്യനിൽ ആത്മീയതയുടെ പ്രായോഗിക വശവും, സത്യസന്ധത,നിഷ്കളങ്കത,തഖ്‌വ,വിനയം തുടങ്ങിയ ജീവിതത്തിൽ നിഴലിച്ച മഹാൻ. പ്രശസ്തിയെ പേടിച്ച,ലളിത ജീവിതം നയിച്ച പണ്ഡിതൻ.ചരിത്രം പഠിക്കാനും എഴുതാനും തന്റെ പ്രസംഗങ്ങളിലൂടെ തന്റെ ശബ്ദം ശ്രവിക്കുന്നവരോട്‌ ഇടക്കിടക്ക്‌ ഓർമപ്പെടുത്താൻ ശൈഖുന മറന്നിരുന്നില്ല. വായനക്കും എഴുത്തിനും പ്രാമുഖ്യം നൽകിയിരുന്നു മഹാൻ. മനഃപ്രയാസങ്ങളുമായി തനിക്ക് മുന്നിൽ എത്തുന്നവരെ ഖുർആനിക വചനങ്ങളും,ദിഖ്‌റുകളും,മാല മൗലീദുകളും,പച്ച മരുന്നുകളും നൽകി മനസമാധാനത്തോടെ മടക്കി വിടുമായിരുന്നു ശൈഖുന വെങ്ങാട്ടുക്കാർക്ക് മാത്രമല്ല തൊട്ടടുത്ത പ്രദേശക്കാർക്കും അത്താണിയായിരുന്നു. ഭൗതികതയും,പണത്തിനോടുള്ള ആർത്തിയും പണ്ഡിത വേഷധാരികളിൽ അധികമാളുകളില്ലെങ്കിലും അത്തരം ചിന്തകൾ കടന്നു കൂടിയിരിക്കുന്നു എന്ന സത്യം നിലനിൽക്കുന്ന സാഹചര്യത്തിൽ പഠിക്കാനുണ്ട്‌ ഇന്നത്തെ തലമുറക്ക് മമ്മദ്‌ മുസ്ലിയാരിൽ നിന്നും.മഹാനവറുകളുടെ ജീവിത രീതിയും എളിമയാർന്ന സ്വഭാവവും നാം കേട്ടറിഞ്ഞാൽ നമുക്ക് പഠിക്കാൻ ഉള്ള ഒരു പാഠം തന്നെയാണ് . ഏകദേശം 30 വർഷങ്ങൾക്ക്‌ മുമ്പ്‌ തലക്കടത്തൂരിൽ ദർസ്സ്‌ നടത്തിയിരുന്നു മമ്മദ് മുസ്‌ലിയാർ.സംസാര വിഷയങ്ങളിൽ അധികവും ആലിമീങ്ങൾ , ഔലിയാക്കൾ,സ്വാലിഹീങ്ങൾ തുടങ്ങിയവരുമായവരുടെ ചരിത്രങ്ങൾ.മസ്‌അലകൾ എന്നിവയും ഫത്‌ഹുൽ മുഈനിലെ ഭാഗങ്ങളും , ഇർശ്ശാദുൽ യാഫീഈയിലെ ബൈത്തുകളിലെ ഉള്ളടക്കവും വിഷയമാക്കിയിരുന്നു മഹാനവറുകൾ. അനുവദിക്കപ്പെട്ട ഇളവുകൾ മനുഷ്യനു പലതുമുണ്ടെങ്കിലും ആരോഗ്യ കാലത്ത്‌ എല്ലാ ഇബാദത്തുകളും പരിപൂ ർണ്ണമാക്കണമെന്ന് കർക്കശ നിലപാട്‌ സ്വീകരിച്ചിരുന്നു.ദീനീ നിയമങ്ങളിൽ സൂക്ഷ്മത പാലിച്ചും ത്യാഗങ്ങൾ സഹിച്ചുമുള്ള ജീവിത രീതിയും ഇബാദത്തുകളിലുമായിരുന്നു മമ്മദ്‌ മുസ്‌ലിയാരുടേത്‌.മഹാനവറുകളുടെ കൂടെ ജീവിച്ചിരുന്നവരിൽ നിന്നും കേൾക്കാൻ സാധിച്ച പലതും നമുക്കും വരും തലമുറക്കും ഉപകാരപ്രദമാകുന്ന മാതൃക തന്നെയാണ്. മലപ്പുറം ജില്ലയിലെ വളഞ്ചേരി- പെരിന്തൽമണ്ണ റൂട്ടിൽ കൊളത്തൂരിനടുത്ത്‌ വെങ്ങാട് മേൽമുറി മഹല്ലിൽ ഇല്ലിക്കോട്ട്‌ മേൽമുറിയായിരുന്നു അദ്ദേദത്തിന്റെ താമസം.പറപ്പള്ളത്ത്‌ കുഞ്ഞിമമ്മു, ബിരിയക്കുട്ടി ദമ്പതികളുടെ മകനായി ഹിജറ 1333 ൽ ജനനം.18 വയസ്സിൽ ഖുർ ആൻ പഠിക്കാനായി പൊന്നാനി ദർസ്സിലെത്തി. 20 വർഷത്തോളം നീണ്ട പഠനം. ഖുർ ആൻ പഠിച്ച്‌ കൊണ്ടിരിക്കെ ഉസ്താദുമാർ , മുത്വാലഅ ' 'തദ്രീസ്‌ ' ' 'യാഹയ്യു യാ ഖയ്യൂം ' എന്നതിന്റെ ഇജാസത്ത്‌ നൽകി അനുഗ്രഹിച്ചു. അവൻ വലിയ മഹാനാകും,ആലിമാകും,സൂഫിയാകും എന്നക്കൊയായിരുന്നു ഉസ്താദുമാരുടെ പക്ഷം.പിന്നീടുള്ള ശൈഖുനായുടെ ജീവിതം ഉസ്താദുമാരുടെ വാക്കുപോലെതന്നെയായിരുന്നു . പഠിച്ചതനുസരിച്ച്‌ അമൽ ചെയ്യാനും പ്രാപ്തനായ ശൈഖുന,ജീവിതമാർഗത്തിനായി അൽപ്പം ഭൂമി വാങ്ങി , കൃഷിയിൽ ഏർപ്പെട്ട്‌, കാലികളെ ഉപയോഗിച്ച്‌ ഉഴുത്‌ മറിച്ച്‌ അന്നത്തിനു വക കണ്ടത്തി. ബാക്കി സമയത്ത്‌ നാട്ടുകാരെ വിളിച്ച്‌ വരുത്തി നിസ്കാരവും,ചെറിയ സൂറത്തുകളും ,ഹദീസുകളും മറ്റ്‌ അറിവുകളും പകർന്ന് നൽകുമായിരുന്നു മോല്യേർ പാപ്പ. ജനങ്ങളോടായി എപ്പോഴും അദ്ദേഹം പറയുമായിരുന്നു "നമസ്കാരമാണു സത്യ വിശ്വാസിയുടെ ലക്ഷണം. അതില്ലാത്തവനു ഒരു ബറക്കത്തും ലഭിക്കുകയില്ലെന്നും അത്‌ മുറപോലെ ചെയ്താൽ ഒരു വിപത്തും ഭവിക്കില്ല".അതുകൊണ്ട് നിസ്കാരവും അല്ലാഹുവിനോടുള്ള കടപ്പാടുകളും മുറപോലെ നിർവഹിക്കണം എന്നും. Read more https://t.me/moulidstudy/1088 facebook https://m.facebook.com/story.php?story_fbid=1575196222569115&id=1312494782172595

عون الباري في مناقب الشيخ المدووري CM മൗലിദ് - യു.പി.എം മൗലവി മാത്തൂർ Another https://t.me/moulidstudy/1273

عون الباري في مناقب الشيخ المدووري CM മൗലിദ് -

വേങ്ങാട് മമ്മദ് മുസ്ലിയാർ മൗലിദ് രചന കമാലുദ്ദീൻ ബാഖവി കാമിൽ സഖാഫി പാണാവള്ളി വെങ്ങാട് മമ്മദ് മുസ്ല്യാർ (ന:മ) ആണ്ട് ദിനം... വലിയ ആലിമും, സൂഫിയുമായിരുന്നു -> വളാഞ്ചേരിക്കടുത്ത് വെങ്ങാട് ഇല്ലിക്കോട് ഹയാത്തുൽ ഇസ്ലാം മദ്രസക്ക് സമീപം മഖാം : H:1416 Read more https://t.me/moulidstudy/1088 https://t.me/moulidstudy/1089

കക്കിടിപ്പുറം_മൗലിദ്_مولد_ككدپرم.pdf9.46 MB

مولد سي يم للموتجوري ശംസുൽ ഉലമയുടെ സഹോദരൻ മുറ്റിച്ചൂർ ഇ.കെ അഹ്‌മദ്‌ ഹാജി ഓർ, CM വലിയുള്ളാഹിയെക്കുറിച്ച് എഴുതിയ മൗലിദ്....

Mamburam Mala

صديق مولد.pdf2.70 MB

Badar Moulid Full With Lyrics Arabic Text _ Fahad(MP3_128K).mp337.53 MB