en
Feedback
മൗലിദ് പഠനം

മൗലിദ് പഠനം

Open in Telegram

വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511

Show more
1 380
Subscribers
No data24 hours
+37 days
+1530 days
Posts Archive
i000654.pdf10.58 MB

القول المنجي على مولد البرزنجي.pdf3.04 MB

المولد النبوي للجيلاني.pdf1.66 MB

مولد العروس

@ktabaknachr_مولد_النبي_المسمى_الأسرار.pdf5.67 MB

مولد سبحان للخطيب محمد المدني

مولد البرزنجي عقد الجوهر في مولد النبي الأزهر لجعفر البرزنجي

قناة مولد الحسنين لسيد الكونين ﷺ https://t.me/moulidulhusnaini

هذا مولد الأنقص ومولد الخضر അൻഖുസ് മൗലിദ് & ഖിള്ർ നബി മൗലിദ് മുഹമ്മദ്‌ ശംസുദ്ധീൻ ബാവ അൽഖാദിരി (റ) (الولي العارف الشيخ محمد شمس الدين باوا القادري) Another copy https://t.me/moulidstudy/1158 https://t.me/moulidstudy/1159 https://t.me/moulidstudy/1160 Read more https://t.me/moulidstudy/976 https://t.me/moulidstudy/1116 https://t.me/moulidstudy/1129

قناة مولد الحسنين لسيد الكونين ﷺ https://t.me/moulidulhusnaini

MANKOOS MOULID

۝▬▬▬▬⫷๑۩ﷺ۩๑⫸▬▬▬▬۝ രചയിതാവിനെ പരിചയപ്പെടുത്തുന്നു മങ്കൂസ് മൗലിദിന്റെ രചയിതാവ് മഹാനായ സൈനുദ്ധീൻ മഖ്ദൂം رضي عنه الله ഒന്നാമൻ സൈനുദ്ധീൻ മഖ്ദൂം കബീർ (رضي الله عنه) എന്നവരാണ് മങ്കൂസ് മൗലിദ് രചിച്ചത്. "സൈനുദ്ധീൻ ഇബ്ൻ അലി ഇബ്ൻ മഹ്ബരിرضي الله عنه" എന്നതാണ് പൂർണ്ണനാമം. മഹാനവർകൾ കേരളത്തിൽ വലിയ വൈജ്ഞാനിക വിപ്ലവം സൃഷ്ടിച്ചവരാണ്. മഹാനവർകൾ കേരളത്തിൽ 1467ൽ കൊച്ചിയിലെ കൊച്ചങ്ങാടി യിലാണ് ഭൂജാതനാവുന്നത്. മഖ്ദൂമുകാരുടെ പൂർവിക പിതാക്കന്മാർ കേരളത്തിലേക്ക് വന്നത് ദക്ഷിണ യമനിൽ നിന്നാണ്. "ഹബീബായ മുത്തു റസൂൽ ﷺ തങ്ങൾ" പഠിപ്പിക്കുന്നത് യഥാർത്ഥ അറിവ് യമനികളുടേതാണെന്നാണ്.യമൻ നിവാസികളുടെ അറിവ് ബർക്കത്തുള്ള അറിവാണ്. കേരളത്തിൽ മഖ്ദൂം കുടുംബം നടത്തിയിട്ടുള്ള വൈജ്ഞാനിക വിപ്ളവത്തിന്റെ അലയൊലികൾ കേരളത്തിൽ മാത്രമല്ല ലോകത്തിന്റെ വിവിധ ദിക്കുകളിലേക്കുമാണ് എത്തിയത്.മഖ്ദൂമുമാർ രചിച്ച പല ഗ്രന്ഥങ്ങളും കേരളത്തിന് പുറത്ത് മാത്രമല്ല ഇന്ത്യക്ക് പുറത്ത് തന്നെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്... സൈനുദ്ദീൻ മഖ്ദൂം رضي الله عنه ഒന്നാമന്റെ പേരമകനാണ് ഫത്ത്ഹുൽ മുഈൻ രചിച്ചിട്ടുള്ളത്. സൈനുദ്ദീൻ മഖ്ദൂംرضي الله عنه കുട്ടിക്കാലത്ത് തന്നെ ഖുർആൻ മനപ്പാഠമാക്കിയിരുന്നു.പ്രാഥമിക വിദ്യാഭ്യാസം നേടിയത് തന്റെ പിതാവ് അലിയുൽ മഹ്‌ബരി رضي الله عنه എന്നിവരിൽ നിന്നാണ്. പിന്നീട് പൊന്നാനി കോഴിക്കോട് ഹറം ശരീഫ് ഇവിടങ്ങളിലെല്ലാം പോയി പഠിച്ചിട്ടുണ്ട്. ഈജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്സിറ്റിയിൽ നിന്നും അസ്ഹരി ബിരുദം നേടിടുണ്ട്. സൈനുദ്ദീൻ മഖ്ദൂംرضي الله عنه 25ലധികം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട് ..... സൈനുദ്ദീൻ മഖ്ദൂംرضي الله عنه കേരളത്തിൽ പോർച്ചുഗീസ് അതിനിവേശം ശക്തമായ നിലയുറപ്പിച്ചവരാണ്. ഈ സമയത്ത് ഇവിടെ ഒരു പോരാട്ടം വേണമെന്നും , പിറന്ന മണ്ണിൽ മറ്റാരെയും ഇവിടേക്ക് കയറി പാർക്കാൻ അനുവദിക്കുകയില്ലെന്നും പറഞ്ഞു മഹാനവർകൾ മുന്നോട്ടു വരികയാനുണ്ടായത്., അന്ന് കേരളത്തിലെ ഓരോ മഹല്ലിലും ചെന്ന് മഹല്ലിലെ നാട്ടുകാരെല്ലാവരെയും വിളിച്ചു കൂട്ടുകയും,പ്രധാനപ്പെട്ടവരെയും ഖത്തീബുമാരെയും ഉൽബോധനം നടത്തുകയും ചെയ്തു. "നാട്ടുകാരെല്ലാം" ബോധവാന്മാരാകണം. പോർച്ചുഗീസുകാരുടെ കരങ്ങളിൽ ഒതുങ്ങി കൂടേണ്ടവരല്ല നമ്മൾ അവരെ ഈ നാട്ടിൽ നിന്നും കെട്ടുകെട്ടി ഓടിക്കുന്നതിന് വേണ്ട എല്ലാം നാം ചെയ്യണമെന്നും മഹാനവർകൾ പറഞ്ഞു; അറബിയിൽ ഒരേ സമര കാവ്യമെഴുതി. മഹാനവർകൾ ദറസ് അധ്യാപന മേഖലയിൽ സജീവമായിരുന്നു.. അസ്ഹർ ബിരുദം നേടിയശേഷം മഹാനവർകൾ പൊന്നാനിയിൽ വരുന്നു. ക്രിസ്താബ്ദം 1519ൽ വളരെ പ്രസിദ്ധമായ പൊന്നാനി വലിയ ജുമുഅത്ത് പള്ളി നിർമ്മിച്ചു. ഒറ്റത്തടിയിൽ നിർമ്മിതമായ ഈ പള്ളി ലോകപ്രസിദ്ധമാണ്.* തന്റെ ഗുരുനാഥന്മാരിൽ നിന്ന് കിട്ടിയ കുരുത്തവും പൊരുത്തമാണ് മഹാനവർകളെ ഇത്രക്ക് ഉയർച്ചയിൽ എത്തിച്ചത്. "ധാരാളം ത്വരീഖത്തുകൾ മഹാനാവർകൾക്കുണ്ടായിരുന്നു , [ഖാദിരിയ്യ ചിഷ്തിയ സുഹറവർദിയ ത്വരീഖത്തുകൾ ഇങ്ങനെ തുടങ്ങിയ...] ആത്മീക വഴികൾ സ്വീകരിച്ച് അല്ലാഹുവിലേക്കുള്ള സാമിപ്യം കരസ്ഥമാക്കിയവാരാണ് മഹാനായ സൈനുദ്ദീൻ മഖ്ദൂം." ലോകപ്രശസ്ത കർമശാസ്ത്ര പണ്ഡിതൻ ശൈഖുൽ ഇസ്ലാം സകരിയുൽ അൻസാരി رحمة الله عليه തുടങ്ങി പല മഹത്തുക്കളും മഹാനവർകളുടെ ഗുരുക്കന്മാരിൽ പ്രസിദ്ധരാണ്. ഖുർആൻ വ്യാഖ്യാതാവ്, തജ്‌വീദ് കർമശാസ്ത്രം, ഫിഖ്ഹ് നിതാന്ത നിദാന ശാസ്ത്രം, ഉസൂലുൽ ഫിഖ്ഹ് എങ്ങനെ തുടങ്ങിയ എല്ലാ മേഖലയിലും അവഗാഹം നേടിയവരാണ് സൈനുദ്ദീൻ മഖ്ദൂം رضي الله عنه. മഹാനവർകൾ പല തല പോരാട്ടങ്ങളിലും പങ്കെടുത്തു.കൂടാതെ പോർച്ചുഗൽകാർക്ക് എതിരെയുള്ള പോരാട്ടത്തിൽ പങ്കെടുത്തു. ചാലിയം യുദ്ധത്തിൽ സൈനുദ്ദീൻ മഖ്ദൂം رضي الله പങ്കെടുത്തിരുന്നു. "ഹിജ്റ 1928 ശഹബാൻ 16ൻ ജൂലൈ 10വെള്ളിയാഴ്ച മഹാനവർകൾ ഈ ലോകത്തോട് വിടപറഞ്ഞു." മഹാനവർകളുടെ ബർക്കത്ത് കൊണ്ട് നമ്മുടെ ഈ ലോകം അല്ലാഹു വിജയിപ്പിക്കു മാറാകട്ടെ

ഒമാനൂർ നേർച്ച ------------------------------------------------------------ AD 1716 ദുൽഹജ്ജ് 7 ; കൊണ്ടോട്ടി എടവണ്ണപ്പാറ റൂട്ടിലെ ഓമാനൂർ ഒരു യുദ്ധ കളമായി. ബ്രടീഷുകാരുടെ ദുർഭരണത്തിൽ ഏറനാട്ടിലെ മുഴുവൻ ജന വിഭാഗവും കഷ്ടത അനുഭവിച്ചു തുടങ്ങിയ കാലം. മത സൗഹാർദ്ദത്തിന് വിലങ്ങു തടിയുണ്ടാക്കാൻ അവർ ശ്രമിച്ചു കൊണ്ടേയിരുന്നു. ഇതിനിടെ തിരൂരിലെ നായർ സമുദായത്തിലെ ഒരു പ്രധാനിയെ അവരുടെ സമുദായക്കാർ ഊര് വിലക്കി. ഗത്യന്തരമില്ലാതെ അയാൾ നാടുവിട്ടു ഒമാനൂരിലെത്തി. തങ്ങളുടെ നാട്ടിൽ അഭയം തേടിയെത്തിയ നായർക്കു ഒമാനൂരിലെ പൗര പ്രധാനി അലി ഹസ്സൻ എന്ന കുഞ്ഞാലി അഭയം നൽകി. ബ്രട്ടീഷുകാരുടെ പണിയാളുകളായ വർഗീയ വാദികളിൽ ചിലർ നായരേ കൊലപ്പെടുത്തി. കുഞ്ഞാലി പക്ഷെ ആത്മ സംയമനം പാലിച്ചു. നാടിന്റെ നാനാഭാഗത്തും ബ്രട്ടീഷുകാർ പ്രശ്നങ്ങൾ മുതലെടുത്തു കൊണ്ടേയിരുന്നു. ഇതിനിടെ മറ്റൊരു സംഭവത്തിൽ ഒരു ഹൈന്ദവ സുഹൃത്ത് ഒരു മുസ്ലിം സഹോദരനെ തന്റെ കൃഷിയിൽ തോഴിലിനു വിളിച്ചു. ഓമാനൂരിൽ മത വൈര്യം ഉണ്ടായിരുന്ന സമയത്തു ഈ പേരിൽ പ്രശ്നങ്ങൾ ഉണ്ടാക്കി. തൊഴിൽ ചെയ്യുന്ന മുസ്ലിം സുഹൃത്തിനെ വർഗീയ വാദികൾ ആക്രമിച്ചു. തന്റെ കയ്യിലുണ്ടായിരുന്ന ആയുധം കൊണ്ട് പ്രതികരിച്ചു. അക്രമികൾക്കു പരിക്കേറ്റു. ഇതോടെ മത സൗഹാർദ്ദത്തിന് പേര് കേട്ട പ്രദേശം രണ്ടു ചേരിയായി പ്രതികരിക്കാൻ തുടങ്ങിയിരുന്നു. അതിനിടെ മാവൂർ പാലായി എന്ന സ്ഥലത്ത് ക്ഷേത്ര പരിപാലികയായ ഒരു ബ്രാഹ്മണ സ്ത്രീ സ്വമേധയാ ഇസ്ലാം സ്വീകരിച്ചു. ഹലീമ എന്ന പേര് സ്വീകരിച്ചു. നാട്ടു മുഖ്യനായിരുന്ന കരുണാകരൻ നമ്പൂതിരിയുടെ സഹോദരി ആയിരുന്നു ഹലീമ. ഹലീമയുടെ സംരക്ഷണത്തിന് വേണ്ടി ഇല്ലത്തു അബ്‌ദുറഹ്‌മാൻ അവരെ വിവാഹം കഴിച്ചു. പ്രകോപിതരായ വർഗീയ വാദികൾ അവരെ തട്ടി കൊണ്ട് പോയി പഴയ മതത്തിലേക്കു നിർബന്ധ പൂർവ്വം ചേർത്തു. അതുകൊണ്ടും അവസാനിച്ചില്ല. അവർ പന്നിയെ കൊന്നു പാലായി പള്ളിക്കകത്തു ഇടുകയും പശുവിനെ കൊന്നു ക്ഷേത്രത്തിലെ ഭിംബത്തെ ആശുദ്ധമാകുകയും ചെയ്തു. ഒമാനൂർ ആണ് മുസ്ലിം ശക്തി കേന്ദ്രമെന്ന നിലയിൽ ഈ പേരും പറഞ്ഞു നാട്ടു മുഖ്യൻ കരുണാകാരന്റെ നേതൃത്വതിൽ ഓമാനൂരിൽ പരക്കെ അക്രമണം അഴിച്ചു വിട്ടു. വീടുകൾ തീയിട്ടു. കൃഷിയിടങ്ങൾ നശിപ്പിച്ചു. ഇതോടെ കുഞ്ഞാലിയുടെ നേതൃത്വത്തിൽ ഒരു സംഘം പാലായിൽ ചെന്നു. പക്ഷെ അവർ ശത്രുക്കളെ കണ്ടെത്താനാവാതെ തിരിച്ചു പോന്നു. വർഗീയ വാദികൾ അടങ്ങിയിരുന്നില്ല. അവർ വീണ്ടും ഒമാനൂരിൽ വന്നു. കുഞ്ഞാലിയുടെ വീടിനു തീയിട്ടു. ഇതോടെ മുസ്ലിംകൾ രംഗത്തിറങ്ങി യുദ്ധമായി. കുഞ്ഞാലി, മൊയ്‌ദീൻ, കുഞ്ഞി പോക്കർ എന്നിവർ ഷഹീദായി. അന്ന് ഓമാനൂരിൽ ഖബർസ്ഥാൻ ഇല്ല. അത് കൊണ്ട് ഇവരെ മറവു ചെയ്തത് കൊണ്ടോട്ടി പഴയങ്ങാടി ജുമാ മസ്ജിദിലാണ്. അന്ന് മുതലേ ഈ മൂന്ന് ശുഹദാക്കളേയും സന്ദർശിക്കലും അവരുടെ നേർച്ച നടത്തലും മലബാർ മുസ്ലിംകൾ പ്രത്യേകിച്ചും പതിവാക്കി വരുന്നു. ഇയ്യിടെ അന്തരിച്ച കട്ടുപാറ സ്വദേശി പ്രമുഖ പണ്ഡിതൻ കൂടിയായ ശാഫി മുസ്ലിയാർ ഈ പള്ളിയിൽ നിരവധി വർഷം മുദരിസ് ആയിരുന്നു. മരണ ശേഷം അദ്ദേഹത്തിന്റെ നിർദേശ പ്രകാരം ഈ ശുഹദാക്കളുടെ ചാരത്താണ് മറവു ചെയ്തത്. ശുഹദാക്കൾ മഹാന്മാരാണ്. അവരെ അനുസ്മരിക്കൽ പുണ്യമാണ്. ദുൽ ഹജ്ജ് 7നു ഈ ദിനം നാം അനുസ്മരിക്കുന്നു.

المولد الطريف والدواء المنيف في مناقب الشهداء الأومانوريين المصَنِّف : الشيخ العالم أبو الكمال محمد مسليار ابن حسن الميلمري المليباري رحمه الله ١٣٢٤ - ١٤٠٥ ه‍ / ١٩٠٦- ١٩٨٥ م ഓമാനൂർ ശുഹദാ മൗലിദ് രചന: കാടേരി മുഹമ്മദ് അബുൽ കമാൽ മുസ്ലിയാർ Read more https://t.me/moulidstudy/1620 https://t.me/moulidstudy/1449 Another https://t.me/moulidstudy/1453

مولد النبي لابن الجوزي

https://t.me/joinchat/AAAAAFAz6FXzTP0PbkB_hA منقوص مولد کالدی عبد القادر قاسمی استاذ

نزهة النضر في مدح الخضر مولد خضر عليه السلام മൗലിദ് ഹിള്ർ (അ) ഇസ്മാഈൽ സഅദി അൽ അഫ്ളലി

(4) ഭക്ഷണ വിതരണം: സ്നേഹപ്രകടനത്തിന്റെ ഭാഗമായുള്ള ഭക്ഷണവിതരണത്തിന്റെ മാതൃക നബി(സ)യുടെ ജീവിതത്തിൽ തന്നെ കാണാവുന്നതാണല്ലോ. സ്വഹീഹൈനിയിൽ വന്ന ഒരു ഹദീസ് കാണുക: عن عائشة رضي الله عنها قالت ما غِرتُ على أحد من نساء النبي صلى الله عليه وسلم ما غرت على خديجة رضي الله عنها -وما رأيتها- ولكن كان النبي صلى الله عليه وسلم يكثر ذكرها وربما ذبح الشاة ثم يقطعها أعضاء ثم يبعثها في صدائق خديجة فربما قلت له كأنه لم يكن في الدنيا امرأة إلا خديجة فيقول إنها كانت وكانت وكان لي منها ولد (بخاري 1/ 535 /مسلم 284/2( 'ആഇഷ(റ) പറയുന്നു: ഖദീജ(റ)യുടെ കാര്യത്തിലുണ്ടായത് പോലുള്ള ഒരു തോന്നൽ മറ്റു നബിപത്നിമാരിൽ ആരോടും എനിക്ക് ഉണ്ടായിട്ടില്ല. ഞാനാണെങ്കിൽ അവരെ കണ്ടിട്ടുമില്ല. അവരെ കുറിച്ച് ധാരാളം പറയൽ നബി(സ)യുടെ പതിവായിരുന്നു. പലപ്പോഴും അവിടുന്ന് ആടിനെ അറുത്ത് ഓഹരികളാക്കി അവ ഖദീജ(റ)യുടെ തോഴിമാരിലേക്ക് കൊടുത്തയക്കാറുണ്ടായിരുന്നു. ചിലപ്പോഴൊക്കെ ഞാൻ ചോദിക്കും. ദുൻ.യാവിൽ ഖദീജ(റ) അല്ലാതെ വേറെ ഒരു സ്ത്രീയും ഇല്ലാത്തതു പോലെയാണല്ലോ നബിയേ. അപ്പോൾ അവിടുന്നു പറയും. അതെ, അതായിരുന്നു ഖദീജ. അവരിൽ നിന്ന് എനിക്ക് സന്തതികൾ ഉണ്ടായിട്ടുണ്ട്.' വഫാത്തിനു ശേഷവും ഖദീജ ബീവി(റ)യോടുള്ള നബി(സ)യുടെ സ്നേഹത്തിന്റെ പ്രകടനമാണ് ഇവിടെ കണ്ടത്. ആ നബി(സ)യോടുള്ള സ്നേഹ പ്രകടനമായി വിശ്വാസി ലോകവും മൃഗങ്ങളെ അറുത്ത് അനുയായികൾക്കിടയിൽ വിതരണം ചെയ്യുന്നു. ഇതിനെ പരിഹസിക്കുന്ന വിഡ്ഡികൾ ആദ്യമായി പരിഹസിക്കുന്നത് നബി(സ)യെ തന്നെയാണ്. ഈ സ്നേഹപ്രകടനം ജന്മദിനത്തിൽ മാത്രം പാടില്ല എന്നൊരു നിയമം ഒരു പ്രമാണത്തിലും ഇല്ല. (5) നബിദിന കാമ്പയിനുകളും പ്രഭാഷണപരിപാടികളും ادْعُ إِلَىٰ سَبِيلِ رَ‌بِّكَ بِالْحِكْمَةِ وَالْمَوْعِظَةِ الْحَسَنَةِ (النحل) അല്ലാഹു വിശുദ്ധ ഖുര്ആനിലൂടെ അരുളുന്നു: ‘നബിയേ, നയചാതുരി കൊണ്ടും സദുപദേശങ്ങൾ കൊണ്ടും താങ്കളുടെ നാഥന്റെ മാർഗത്തിലേക്ക് ക്ഷണിക്കുക.' ആ മാര്ഗം എന്നത് പ്രവാചക ജീവിതം തന്നെയാണ്. ആയത്തിൽ പറഞ്ഞത് എല്ലാ വിശ്വാസികളോടും ഉള്ള അനുശാസനം തന്നെ ആണല്ലോ. അപ്പോൾ അസാധാരണവും സംഭവ ബഹുലവും എങ്കിലും ലളിതമായ ആ പ്രവാചക ജീവിതം വിശ്വാസി-അവിശ്വാസി ഭേദമെന്യേ പൊതു സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുവാനുള്ള ഏറ്റവും അനുയോജ്യമായ അവസരം എന്ന നിലയിൽ നബിദിനത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ഏതു തരം പ്രവാചക സന്ദേശ പ്രചാരണവും പ്രസ്തുത ആയത്തിന്റെ കല്പനയുടെ പരിധിയിൽ വരുന്നു. (6) സ്വഹാബികളും ജന്മദിനവും: നബിയുടെ ജന്മദിനം സ്വഹാബികളുടെ മനസ്സിൽ എന്നും ഉണ്ടായിരുന്നു. ഒരു അപ്രധാനമായ സംഗതിയായി അവർ അത് അവഗണിച്ചിരുന്നില്ല. ഒരു സംഭവം നോക്കൂ. ഖലീഫ ഉമർ(റ)ന്റെ ഭരണകാലം. ഒരു പുതിയ കലണ്ടർ ആവിഷ്കരിക്കാൻ വേണ്ടി പ്രമുഖ സ്വഹാബികളുടെ ശൂറ കൂടിയിരിക്കുന്നു. എവിടെ നിന്ന് തുടങ്ങണം എന്നതാണ് പ്രശ്നം. ഒരു സുപ്രധാന സംഭവം അടിസ്ഥാനമാക്കി വർഷാരംഭം കണക്കാക്കണം. അനുയോജ്യമായ നിർദ്ദേശങ്ങൾ ഖലീഫ ആരാഞ്ഞു. ഒരു പ്രധാന നിർദ്ദേശം പ്രവാചക ജന്മദിനം മുതൽ വർഷാരംഭമായി പ്രഖ്യാപിക്കാം എന്നായിരുന്നു. എന്നാൽ, പ്രവാചക ദൗത്യത്തിന്റെ ഒരു സുപ്രധാന നാഴികക്കല്ല് എന്ന നിലയിൽ പ്രവാചകന്റെ മദീന പ്രയാണം അടിസ്ഥാനമാക്കി കലണ്ടർ ഏകീകരിക്കാം എന്നു തീരുമാനിക്കുകയായിരുന്നു. അത് അലി(റ)യുടെ നിർദ്ദേശമായിരുന്നു. അങ്ങനെ ആയതു കൊണ്ട് നബിദിന വിരോധികൾ രക്ഷപ്പെട്ടു. അല്ലെങ്കിൽ കാണാമായിരുന്നു. വർഷാരംഭം ആരും അറിയാതെ കഴിഞ്ഞു പോകാൻ വേണ്ടി പെടുന്ന പെടാപാട്. ഈ സംഭവം ഇബ്നു കസീർ(റ) തന്റെ 'അൽ ബിദായത്തു വന്നിഹായ'യിൽ ഉദ്ധരിക്കുന്നു.

പാപ്പരത്തം പേറുന്ന കുറെ പാമരന്മാരുടെ അന്നന്നത്തെ തോന്നലിനനുസരിച്ച് രൂപപ്പെടുന്ന മതം. അതു മാത്രമാണ് ഇവരുടെ കയ്യിലുള്ളത്. അല്ലാതെ ഇസ്.ലാമുമായി ഇവരുടെ വാദങ്ങൾക്കോ ആദർശങ്ങൾക്കോ ഒരു ബന്ധവുമില്ല. ഒരു മുസ്.ലിമിന്റെ ജീവിതത്തിൽ മതനിയമങ്ങളിൽ നിന്ന് ഒഴിവാകുന്നതായി ഒരു കർമ്മം പോലും ഇല്ല എന്നതാണ് യാഥാര്ത്ഥ്യം. എന്റെ നിസ്കാരവും സൽകർമ്മങ്ങളും ജീവിതവും മരണവും എല്ലാം അല്ലാഹുവിനുള്ളതാണ് എന്ന് പ്രഖ്യാപിക്കുവാനാണ് പ്രവാചകനോട് അല്ലാഹു കല്പിച്ചത്. മുസ്.ലിംകൾ പലപ്പോഴായി ആ പ്രഖ്യാപനം ഏറ്റു പറയുകയും ചെയ്യുന്നു. قُلْ إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّـهِ رَ‌بِّ الْعَالَمِينَ ﴿الأنعام ١٦٢﴾ നബിയേ പറയുക: തീര്‍ച്ചയായും എന്‍റെ പ്രാര്‍ത്ഥനയും, എന്‍റെ ആരാധനാകര്‍മ്മങ്ങളും, എന്‍റെ ജീവിതവും, എന്‍റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു. (Al An’aam 162) ഒരാളുടെ ജീവിതത്തിലെ പ്രധാനഭാഗമാണ് അവന്റെ തൊഴിൽ സമയങ്ങൾ. ഒരാൾ തൊഴിലെടുക്കുന്നത് പോലും ഇബാദത്താണ്. തന്നോടും താൻ ചിലവിനു കൊടുക്കൽ നിര്ബന്ധമായവരോടുമുള്ള അനിവര്യമായ ബാധ്യത വീട്ടാൻ വേണ്ടി തൊഴിലെടുക്കൽ അനിവാര്യമാണെങ്കിൽ അത് അവനു നിർബന്ധമായി വരും. തൊഴിലെടുക്കാതെ തന്റെ ആശ്രിതരുടെ ബാധ്യത വീട്ടാതിരുന്നാൽ അവൻ ശിക്ഷാർഹനായി. മറ്റുള്ളവരുടെ കാരുണ്യത്തിൻ കീഴിൽ ജീവിക്കുക എന്നത് വെറുക്കപ്പെട്ടതാണ്. ദാനധർമ്മങ്ങൾക്കും അറിവു നേടുവാനും ആവശ്യമായ വക കണ്ടെത്തുക എന്ന ഉദ്ദേശ്യത്തോടെ തൊഴിലെടുക്കൽ പുണ്യമായി മാറും. ഒരു ഉദ്ദേശ്യവുമില്ലാതെ തൊഴിൽ ചെയ്യുക എന്നത് അനുവദനീയം എന്നതിന്റെ പരിധിയിലും വരും. കർമ്മങ്ങളെല്ലാം ഉദ്ദേശ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതെ സമയം സിനിമ പോലെ നിഷിദ്ധമായ തൊഴിലിൽ ഏർപ്പെടുക എന്നത് (അതിനു എത്ര സദുദ്ദേശ്യം ഉണ്ടായാലും ശരി) നിഷിദ്ധം തന്നെ. നിഷിദ്ധമായ ഉദ്ദേശ്യത്തോടെ സദ്കർമ്മങ്ങൾ ചെയ്യുന്നത് പോലെ തന്നെ. മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയുള്ള നിസ്കാരം ശിക്ഷാർഹമാണെന്നു ഖുർആനിൽ തന്നെയുണ്ടല്ലോ? ചുരുക്കിപറഞ്ഞാൽ ഒരു മുസ്.ലിമിന്റെ ജീവിതത്തിൽ നിർബന്ധം, പുണ്യം, അനുവദനീയം, വിലക്കപ്പെട്ടത്, വെറുക്കപ്പെട്ടത് എന്നീ നിയമങ്ങളിലൂടെ അല്ലാതെ ചെറുതോ വലുതോ ആയ ഒരു കാര്യവും കടന്നു പോകുന്നില്ല തന്നെ. വിചാരണസമയത്തുള്ള ഒരു പ്രധാനചോദ്യം തന്നെ നിന്റെ സമയം നീ എങ്ങനെ ചിലവഴിച്ചു എന്നതാണല്ലോ? ദീനിന്റെ ഈ ബാലപാഠം പോലും അറിയാതെയാണ് പാമരന്മാർ മീലാദാഘോഷത്തിനെതിരെ ഉറഞ്ഞു തുള്ളുന്നത്.

തിങ്കളാഴ്ച ദിവസം പ്രത്യേകം വ്യക്തമാക്കപ്പെട്ട പുണ്യകർമ്മം സുന്നത്ത് നോമ്പാണ്. അതു കൊണ്ട് അതു നിർവഹിക്കുന്നു. റബീഉൽ അവ്വലിലെ തിങ്കളാഴ്ചയും ഇതിൽ നിന്ന് ഒഴിവല്ല. നബി(സ) പ്രസവിക്കപ്പെട്ട ദിവസത്തിനു പ്രാധാന്യമുണ്ടെങ്കിൽ പ്രസവിക്കപ്പെട്ട മാസത്തിനും പ്രാധാന്യമുണ്ട്. അതു കൊണ്ട് തന്നെ റബീഉൽ അവ്വലിനും പ്രാധാന്യമുണ്ട്. ഇത് ഇമാം സുയൂഥി(റ) യും ഇബ്നുൽ ഹാജും(റ) വിശദീകരിച്ചതുമാണ്. ഇമാമുമാർ യുക്തിവാദികളെ പോലെ തലയിൽ ഉദിച്ചത് വിളിച്ചു പറയുന്നവരല്ല. മുന്നിലുള്ള തെളിവുകൾ മനനം ചെയ്തു സൂക്ഷ്മതയോടെ കാര്യങ്ങൾ അവലോകനം ചെയ്തു കൊണ്ട് വിധി പറയുന്നവരാണ് ഇമാമുമാർ. അതുകൊണ്ടാണല്ലോ അവർ മുത്തഖികൾക്ക് ഇമാമുമാർ ആവുന്നത്. ഓർക്കുക - മുത്തഖികൾക്കാണ് ഇമാമുമാർ. അല്ലാതെ മുബ്തദിഉകൾക്കല്ല. ഇമാം ഇബ്നുല്‍ ഹാജ്(റ)എഴുതുന്നു: “തിങ്കളാഴ്ച ദിവസത്തെ നോമ്പിനെ സംബന്ധിച്ച് ചോദിച്ച വ്യക്തിക്കുള്ള മറുപടിയില്‍ ഈ മഹത്തായ മാസത്തിന്റെ (റബീഉല്‍അവ്വല്‍) പുണ്യത്തിലേക്ക് നബി(സ്വ)സൂചന നല്‍കുന്നു. നബി പറഞ്ഞു. അന്ന്(തിങ്കള്‍)ഞാന്‍ ജനിച്ച ദിവസമാണ്. അപ്പോള്‍ ഈ ദിവസത്തിന്റെ പുണ്യം നബി(സ്വ)ജനിച്ച മാസത്തിന്റെ പുണ്യത്തെ ഉള്‍പ്പെടുത്തുന്നു. അതിനാല്‍ അര്‍ഹമായ രൂപത്തില്‍ ഈ ദിവസത്തെ ബഹുമാനിക്കല്‍ നമുക്ക് നിര്‍ബന്ധമാകുന്നു. അല്ലാഹു അതിനെ ശ്രേഷ്ഠമാക്കിയ കാരണം മറ്റു മാസങ്ങളി ലുപരി നാമതിനെ ശ്രേഷ്ഠമാക്കുന്നു” (അല്‍മദ്ഖല്‍, വാ :2,പേജ്: 3) എങ്കിൽ തിങ്കളാഴ്ചയെ പോലെ റബീഉൽ അവ്വൽ മുഴുവനും അങ്ങു നോമ്പ് നോൽക്കരുതോ എന്ന ചോദ്യം ഇപ്പോൾ വരും നബിദിന വിരോധിയുടെ തൊണ്ടയിൽ. നബി പിറന്ന ദിനം നോമ്പനുഷ്ടിക്കാൻ കല്പിക്കപ്പെട്ടതു പോലെ നബി പിറന്ന മാസം മുഴുവനും നോമ്പനുഷ്ടിക്കാൻ കല്പിക്കപ്പെട്ടിട്ടില്ല എന്നതു കൊണ്ട് തന്നെ തത്ക്കാലം നോമ്പു നോൽക്കുന്നില്ല എന്നു മാത്രം മറുപടി പറയുന്നു. കല്പിക്കപ്പെട്ടിരുന്നെങ്കിൽ പ്രവാചകപിറവിയുടെ സ്മരണയിൽ ആ മാസം മുഴുവനും നോമ്പനുഷ്ടിക്കാൻ പ്രവാചകപ്രേമികൾക്ക് സന്തോഷമേ ഉള്ളൂ. എങ്കിൽ റബീഉൽഅവ്വലിൽ ചെയ്യുന്ന കാര്യങ്ങൾ എല്ലാം കല്പിക്കപ്പെട്ടതാണോ എന്നാവും അടുത്ത ചോദ്യം. എന്താണ് റബീഉൽ അവ്വലിൽ ചെയ്യുന്ന കാര്യങ്ങൾ? സ്വലാത്തോ? മദ്.ഹ് പ്രഭാഷണമോ? ഖുർആൻ പാരായണമോ? അനുസ്മരണമോ? നബികീർത്തനങ്ങളോ? എല്ലാം കല്പിക്കപ്പെട്ടതു തന്നെ. അല്ലെങ്കിൽ മാതൃകയുള്ളതു തന്നെ. ഇവയൊന്നും തന്നെ റബീഉൽ അവ്വലിൽ മാത്രം ചെയ്യരുതെന്ന ഒരു കല്പന ഇല്ല തന്നെ. അതെന്താ റബീഉൽ അവ്വലിൽ മാത്രം ഇതെല്ലാം കുറച്ചു ഓവറാകുന്നത് എന്നല്ലേ? പറഞ്ഞല്ലോ - അതു പ്രസ്ഥാനനായകന്റെ ജന്മം സംഭവിച്ച മാസമാണ്. സ്വന്തം പ്രസ്ഥാനത്തെ കുറിച്ച് അല്ലെങ്കിൽ പത്രത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്നവൻ, പ്രസ്ഥാനത്തിന്റെ അല്ലെങ്കിൽ പത്രത്തിന്റെ വാർഷികം ആയാൽ പിന്നെ പറയുകയും വേണ്ട. പിടിച്ചാൽ കിട്ടില്ല. അത്രക്കും അധികപ്രസംഗി ആയി മാറിയിരിക്കും. അത്ര തന്നെ ഇതിലും കണ്ടാൽ മതി. വെറും സ്വാഭാവികം. അതു മാത്രമല്ലല്ലോ നിങ്ങൾ ചെയ്യുന്നത്? മറ്റു മാസങ്ങളിലൊന്നുമില്ലാത്ത ഒരു സന്തോഷപ്രകടനം! ... കുട്ടികൾ പുതിയ ഉടുപ്പുകൾ ഇട്ടു കൊണ്ട് ജാഥ പോകുന്നതല്ലെ? മനസ്സിലായി. അതവരുടെ സന്തോഷം കൊണ്ട് തന്നെയാ. സ്കൂൾ ഡേക്കും സ്വന്തം ബെർത്ത്ഡേക്കും ഒക്കെ അവർ ഇടുന്ന പുത്തൻ ഉടുപ്പല്ലെ? ഈ പേരിലും അവർ അതൊന്ന് ഇടട്ടേന്നെ. വിഷയമാക്കണ്ട. വിഷയമാക്കിയാൽ പ്രശ്നമാണ്. സ്കൂൾ ഡേയും ബെർത്ത് ഡെയും അടിച്ചു പൊളിക്കാമെന്നും നബിദിനത്തിൽ രണ്ടടി നീങ്ങാൻ പാടില്ലെന്നും പ്രമാണം കൊണ്ട് തെളിയിക്കേണ്ടി വരും. യുക്തിവാദമെല്ലാം ചവറ്റുകുട്ടകൾ തേടി പോകും. അതെല്ലാം ഭൗതികവും ഇത് മതപരവും ആണെന്നോ? അതെ - നബിദിന വിരോധികളായ എല്ലാ പാമരന്മാരും പ്രചരിപ്പിക്കുന്ന ഏറ്റവും വലിയ അന്ധവിശ്വാസമാണ് ഇത്. ഒന്ന് ഭൗതികം! ഒന്ന് മതപരം! അന്ധവിശ്വാസങ്ങളുടെ കുത്തക പേറുന്ന ഇവരാണ് പാരമ്പര്യം മുറുകെ പിടിക്കുന്നവരെ അന്ധവിശ്വാസികളായി മുദ്രകുത്തുന്നത് എന്നത് വേറെ കാര്യം. ഇവർക്ക് മതമെന്നാൽ പള്ളിയും നിസ്കാരവും ഹജ്ജും നോമ്പും സകാത്തും മാത്രമാണ്. കാറിൽ പോകുന്നതും ഇലക്ട്രോണിക് മാധ്യമങ്ങൾ ഉപയോഗിക്കുന്നതും ഇവർക്ക് മതത്തിന്റെ പരിധിയിൽ വരില്ല. അതെല്ലാം മതത്തിനു പുറത്ത് മതനിയമങ്ങൾ ബാധകമല്ലാത്ത കുറെ സ്വന്തം കാര്യങ്ങളിൽ പെട്ടത്. അതു കൊണ്ട് തന്നെ സ്വന്തം കുട്ടിയുടെ ബെർത്ത് ഡേ ആഘോഷിക്കാമോ എന്നു ഇവരോട് ചോദിച്ചു പോകരുത്. ഇവർ കൊണ്ടാടിയ സലഫി ഫെസ്റ്റ് പോലും മതാചാരമല്ലാത്തതിനാൽ കുഴപ്പമില്ലെത്രെ. എങ്കിൽ പിന്നെ ഒരു കള്ളുകുടി ഫെസ്റ്റും കൂടി സംഘടിപ്പിക്കാമായിരുന്നില്ലേ. മതാചാരമാണെന്നും പറഞ്ഞ് ആരും ആ വഴിക്കേ വരില്ലല്ലോ? ഇവരുടെ ഈ താന്തോന്നിവാദങ്ങളുടെ മറപിടിച്ചു കൊണ്ട് തന്നെയാണ് മുസ്.ലിം നാമധാരികളായ സിനിമാ നടീ നടന്മാർ അവരുടെ തൊഴിലിനെ ന്യായീകരിക്കുന്നത് എന്നത് വേറെ കാര്യം.