en
Feedback
മൗലിദ് പഠനം

മൗലിദ് പഠനം

Open in Telegram

വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511

Show more
1 380
Subscribers
No data24 hours
+37 days
+1530 days
Posts Archive
#മൗലിദ് മൗലിദിന്റെ പ്രാമാണികത തിരുപ്രകീർത്തനത്തിനും, സ്മരണക്കും ഏറ്റവും അനുയോജ്യമായ മാർഗങ്ങളിൽ ഒന്നാണ് മൗലിദ്. മൗലിദ് എന്നതിന്റെ ഭാഷാർത്ഥം പ്രസവിച്ച സമയം/സ്ഥലം എന്നാണ്. പണ്ഡിതന്മാർ ഈ വാക്കിന് സാങ്കേതികമായി നൽകുന്ന അർത്ഥം ഖുർആൻ പാരായണം നടത്തുന്നതിനും,ഒരു നബിയുടെയോ വലിയ്യിന്റെയോ പുണ്യാത്മാക്കളുടെയോ ജന്മസമയത്ത് ഉണ്ടായ വ്യത്യസ്ത സംഭവവികാസങ്ങൾ പറയുന്നതിനും, അവരെ പുകഴ്ത്തുന്നതിനും, അവരുടെ ജീവിത കാര്യങ്ങളെ അനുസ്മരിക്കുന്നതിനും, പ്രശംസിക്കുന്നതിനും, ദരിദ്ര ജനങ്ങൾക്ക് ഭക്ഷണം നൽകുന്നതിനും വേണ്ടി ഒരുമിച്ചു കൂടുക എന്നാണ്. മൗലിദിനെ ഗവൺമെന്റിന്റെ ഔദ്യോഗികാഘോഷം എന്ന നിലയിൽ ആദ്യമായി സംഘടിപ്പിച്ചത് മുളഫർ അബൂ സഈദ് കൗകരിബിൻ സൈനുദ്ദീൻ അലിയ്യു ബിൻ ബക്തികീനി ബിന് മുഹമ്മദ് എന്ന ഭരണാധികാരിയാണ്. മഹാനവർകളുടെ കാലത്തെ മൗലിദ് സദസ്സുകളെ കുറിച്ച് മിർആത്തുസ്സമാൻ, അൽ ഹാവി ലിൽ ഫതാവ എന്നീ ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചതായി കാണാം. ഇസ്ലാമിലെ അടിസ്ഥാന പ്രഖ്യാപനമായ ശഹാദത്ത് കലിമ നമ്മെ ബോധ്യപ്പെടുത്തുന്നത്, അല്ലാഹുവിനെ അംഗീകരിക്കുന്നവർ പരിശുദ്ധ റസൂലിനെയും അംഗീകരിക്കാൻ ബാധ്യസ്ഥരാണെന്നും, ആദ്യം പ്രകീർത്തിക്കേണ്ടത് അല്ലാഹുവിനെയും, രണ്ടാമതായി റസൂലിനെയുമാണ് എന്ന വസ്തുതയാണ്. അതിനാൽ തന്നെ ആ കാരുണ്യത്തിന്റെ ആഗമനത്തിൽ സന്തോഷിക്കൽ വിശ്വാസികൾക്ക് ബാധ്യതയാണെന്ന് വരും. ഖുർആനിൽ പല സ്ഥലങ്ങളിലായി മറ്റു പ്രവാചകരുടെ ചരിത്ര സംഭവങ്ങൾ പറഞ്ഞതിന്റെ സാംഗത്യം റസൂലിന് മനസ്ൈര്യം നൽകാനാണെന്ന് ഖുർആൻ തന്നെ സൂറത്തുൽ ഹൂദിൽ പറഞ്ഞുവെക്കുന്നുണ്ട്. അപ്പോൾ റസൂലിന്റെ സ്മരണ വിശ്വാസികളുടെ മനങ്ങളിൽ ധൈര്യവും കരുത്തും പകരാൻ കാരണമാവും എന്നതിൽ സംശയമില്ല. ഖുർആൻ തന്നെ റസൂലിനെ പല സ്ഥലങ്ങളിലായി പ്രകീർത്തിച്ചതായും കാണാം. സ്വഹാബത്തിന്റെ കാലഘട്ടത്തിൽ തന്നെ റസൂലിന്റെ ജന്മദിനത്തിൽ അവർ സന്തോഷിച്ചിരുന്നതായും, സ്മരണകൾ പുതുക്കിയതായും അൽ മവാഹിബുല്ലദുന്നിയയിൽ ഇമാം ഖസ്തല്ലാനി തങ്ങൾ പറയുന്നതായി കാണാം. റസൂലിന്റെ പ്രകീർത്തനങ്ങളുടെ ആലാപനം പതിവാക്കിയ നിരവധി സ്വഹാബിവര്യന്മാർ റസൂലിന്റെ കാലത്തുണ്ടായിരുന്നു. പ്രശസ്ത കവികളായ ഹസ്സാനുബിനു സാബിത്ത്(റ), അബ്ദുല്ലാഹിബിന് റവാഹ(റ), കഅബ് ബ്നു മാലിക്ക്(റ) തുടങ്ങിയവർ പ്രവാചക പ്രകീർത്തന കവികളായാണ് ചരിത്രത്തിൽ അറിയപ്പെടുന്നത്. റസൂലിനെ പ്രകീർത്തിച്ചവരായ സ്ത്രീപുരുഷ സഹാബിമാരുടെ പേരുവിവരങ്ങൾ പ്രത്യേകമായി പരാമർശിക്കുന്ന ചില സ്വതന്ത്ര കൃതികൾ തന്നെ പൂർവിക പണ്ഡിതന്മാർ രചിച്ചിട്ടുണ്ട്. മിനഹുൽ മദ്ഹ് എന്ന ഹാഫിസ് അബുൽ ഫതഹ് ഇബ്നു സയ്യിദിന്നാസ്(റ) വിന്റെ ഗ്രന്ഥം ഇതിനുദാഹരണമാണ്. റസൂലിന്റെ ജനനത്തിന്റെ ഏഴാം ദിവസം അബ്ദുൽ മുത്തലിബ് അഖീഖത്ത് അറുത്തിരുന്നു. അഖീഖത്താണെങ്കിൽ ആവർത്തിക്കപ്പെടേണ്ട കർമ്മവും അല്ല. അതുകൊണ്ടുതന്നെ റസൂൽ തന്റെ ശരീരത്തിനായി പ്രവാചകത്വ ലബ്ധിക്കുശേഷം അഖീഖത്ത് അറുത്തത് മുസ്ലിം സമുദായത്തിന് മൗലിദ് ആഘോഷം നിയമമാക്കാൻ വേണ്ടിയാണെന്ന് ഫതാവസ്സുയൂഥ്വിയിൽ കാണാം. തിങ്കളാഴ്ച നോമ്പ് സുന്നത്താക്കിയതിനെക്കുറിച്ച് റസൂലിനോട് ചോദിക്കപ്പെട്ടപ്പോൾ, അത് ഞാൻ ജനിച്ച ദിവസമാണെന്നും, പ്രവാചകനായി നിയോഗിക്കപ്പെട്ടതും ഖുർആൻ അവതരിപ്പിക്കപ്പെട്ടതും അന്നാണ് എന്നുമായിരുന്നു. ഖുർആന്റെ ശ്രേഷ്ഠതയിൽ റമളാനിന് ശ്രേഷ്ഠത ലഭിച്ചത് പോലെ, പരിശുദ്ധ റസൂലിന്റെ ജനനം റബീഉൽ അവ്വൽ മാസത്തെ മാത്രമല്ല വർഷം മുഴുവനും ഉള്ള തിങ്കളാഴ്ച ദിവസത്തെയും ശ്രേഷ്ഠമാക്കുന്നു. പരിശുദ്ധ പ്രവാചകൻ ലോകത്തിന് കാരുണ്യമായി പിറന്നവരാണെന്നും, ആ പരിശുദ്ധ ജന്മത്തിൽ സന്തോഷിക്കൽ വിശ്വാസികളുടെ ബാധ്യതയാണെന്നും പ്രസ്തുത സംഭവങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നു. -

سرد المسانيد في عقد المواليد للأستاذ سهل بن سعد علي الشامل العرفاني كتاب "سرد المسانيد في عقد المواليد" هو عمل علمي مميز للأستاذ سهل بن سعد على الشامل العرفاني، الذي يشغل منصب مدرس معنا في مدينة المعرفة تحت اشراف جامعة مركز الثقافة السنية بكاليكوت, كيرالا. يجمع الكتاب بين التأصيل الشرعي والتحليل الدقيق لموضوع المواليد النبوية، مسلطًا الضوء على أهدافها وأحكامها وأعمالها، مستندًا إلى القرآن الكريم، والأحاديث النبوية، وأقوال العلماء المعتمدين. تم تنظيم الكتاب بأسلوب واضح ومبسط، حيث يتكون من مقدمة، خمسة فصول، وخاتمة، ليكون دليلًا شاملًا لكل من يبحث في موضوع المواليد: 1. الفصل الأول: يناقش مقاصد المولد مثل تعظيم الأنبياء والصالحين، الحث على الإيمان بهم، التحريض على التخلق بأخلاقهم، وإظهار الفرح والسرور، والتحدث بنعمة الله، والشكر لله على نعمه. 2. الفصل الثاني: يتناول الأمور المستجدة في المواليد اليوم، مثل إظهار الفرح والسرور، وأشكال المدح نثرًا ونظمًا، والاجتماع لذكر المدح، والأشعار والغناء المتعلقة بالمدح، والقيام والاحتفال بيوم المولد. 3. الفصل الثالث: يبحث في تاريخ هذه الأعمال، متى بدأت، ومن هو محدثها، موضحًا تطور أشكال الاحتفال بالمولد. 4. الفصل الرابع: يسلط الضوء على مفهوم البدعة وأقسامها، ويتناول الأحاديث المتعلقة بالبدع الشرعية، ويوضح الفرق بين البدع الحسنة والسيئة. 5. الفصل الخامس: يستعرض أقوال العلماء حول إقامة الموالد للأنبياء والأولياء، ويبحث في الأسئلة التي تثار حول الاحتفال بهذا الشهر الكريم. استخدم المؤلف أسلوبًا سلسًا ولغة بسيطة تسهّل على القارئ فهم الموضوع، معززًا كتابه بالاستشهادات القرآنية والحديثية ومن الكتب الفقهية، مما يجعله مرجعًا قيمًا للمهتمين بمعرفة الحكم الشرعي والفقهي حول المواليد. نقدر جهود الأستاذ سهل الشامل العرفاني وندعو الله أن يبارك في علمه ويجعله من الأعمال التي تنتفع بها الأمة الإسلامية.

വലിയുല്ലാഹി_കുഞ്ഞാലി_ഹാജിറ_മൗലിദ്_2.pdf3.06 MB

*السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ* ✨പ്രവാചക പ്രേമികൾക്ക് ഇനി സന്തോഷത്തിന്റെ നാളുകളാണ് പള്ളികൾ അലങ്കാരവെളിച്ചം കൊണ്ട് തിളങ്ങുകയാണ് പള്ളികളിലും വീടുകളിലും മൗലീദ് സദസ്സുകൾ കൊണ്ട് ധന്യമാവുകയാണ്✨ ഖേദകരം എന്നു പറയട്ടെ മൗലീദ് സദസ്സുകളിൽ നിന്നും മൗലീദ് കിതാബുകൾ നോക്ക് കുത്തികളായി മാറുകയാണ് അപ്രത്യക്ഷമായി കൊണ്ടിരിക്കുകയുമാണ് സദസ്സിന് മുൻപിൽ മൗലീദ് കിതാബുകൾ ഉണ്ടങ്കിൽപോലും ആ കിതാബുകൾ എടുക്കാതെ വേഗം മൊബൈൽഫോണിൽ നോക്കി പാരായണം ചെയ്യുകയാണ് തീർച്ചയായും ഈ പ്രവണത നമ്മൾ നിർത്തണം (മൗലീദ് കിതാബ്‌ നോക്കി പാരായണം ചെയ്യുന്ന സദസ്സ് കാണുമ്പോൾ തന്നെ മനസ്സിന് ഒരു റാഹത്ത് തന്നെയാണ്) *(മൊബൈൽ ഫോൺ നോക്കി പാരായണം ചെയ്യേണ്ട സാഹചര്യം ഉണ്ടാവുകുമ്പോൾ മാത്രം മൊബൈൽ ഉപയോഗിക്കുക അല്ലാത്ത പക്ഷം മൗലീദ് കിതാബിനു മുൻഗണന നൽകുക* *അല്ലാഹു നമ്മളെ എല്ലാവരെയും യഥാർത്ഥ പ്രവാചക പ്രേമികളാക്കട്ടെ ആമീൻ)*

മൗലിദ് കൊണ്ട് നിസ്കരിക്കുന്നവർക്ക് ശല്യമുണ്ടാകുന്നത്രെ? മൗലിദ് വിരോധം ഉള്ളിൽ കൊണ്ടു നടക്കുന്ന ചിലരുടെയെങ്കിലും കമൻ്റാണിത്. മൗലിദ് പാരായണം അകപ്പള്ളിയിൽ നടക്കുമ്പോൾ ചിലർ അതിനടുത്ത് തന്നെ നിസ്കരിച്ച് ഈ ശല്യം സ്ഥിരീകരിക്കുകയും ചെയ്യും, മുകളിലും പുറം പള്ളിയിലുമൊക്കെ സ്ഥലമുണ്ടായിട്ടും ശല്യമെന്ന കമൻ്റ് പറഞ്ഞു ചർച്ചയാക്കാൻ വേണ്ടി മാത്രം ശ്രമിക്കുന്ന ചിലരുമുണ്ട്. നിങ്ങൾ ആലോചിക്കുക, നിങ്ങളുടെ മനസ്സിലിരുപ്പ് മൗലിദിനെതിരെ ശബ്ദിക്കുക എന്നത് മാത്രമല്ലെ? നിങ്ങളുടെ നിസ്കാരം കൊണ്ട് മൗലിദിനെ ശല്യം ചെയ്യുകയാണ് നിങ്ങളുടെ യഥാർത്ഥ ലക്ഷ്യം, പുകമറകൾ സൃഷ്ടിച്ച് നിങ്ങൾ പ്രകടിപ്പിക്കുന്ന മൗലിദ് വിരോധം നിങ്ങളുടെ ആത്മീയ ഭൗതിക ജീവിതത്തെ സാരമായി ബാധിക്കും. ഒരിക്കലും നിങ്ങളുടെ നന്മക്ക് നിങ്ങൾ തന്നെ തടസ്സമാകരുത്. മൗലിദ് പാരായണം നിസ്കാരത്തെ ശല്യം ചെയ്യാൻ ഉദ്ദേശിച്ചു നടത്തുന്ന പ്രക്രിയയല്ല, നിസ്കാരത്തിൻ്റെയും മൗലിദിൻ്റെയും സമയങ്ങൾ നേരത്തെ നിശ്ചയിച്ചു പ്രഖ്യാപിച്ചതാണ്. നിസ്കാരത്തിൻ്റെ നിശ്ചിത സമയത്ത് നിങ്ങൾ വന്നില്ല എന്നത് നിങ്ങളുടെ വീഴചയാണ്. അതാണ് പ്രശ്നമായത്. മൗലിദും മൗലിദ് പാരായണം ചെയ്യുന്നവരും നിരപരാധികളാണ്. നിങ്ങൾ കൃത്യ സമയത്ത് നിസ്കാരത്തിനും മൗലിദിനും എത്തിച്ചേരുക,തീർച്ച അതിൻ്റെ നന്മ നിങ്ങൾക്ക് ലഭിക്കും, വല്ല കാരണവശാലും വൈകിപ്പോയെങ്കിൽ പുറം പള്ളിയിലോ മുകൾ നിലയിലോ നിസ്കരിക്കാം, മൗലിദിനെ കുറ്റം പറയേണ്ടതില്ല. മൗലിദോതുന്നവരും ഖുർആൻ ഓതുന്നവരും ദുആ നിർവ്വഹിക്കുന്നവരുമല്ലാം പരമാവധി മറ്റുള്ളവർക്ക് ശല്യമാകാതിരിക്കാൻ ശ്രദ്ധിക്കും. ശ്രദ്ധിക്കണം.വിഷയങ്ങൾ വസ്തുതാപരമായി ഗ്രഹിക്കാൻ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ

+1
Edit, Sign and Share PDF files on the go. Download the Acrobat Reader app: https://adobeacrobat.app.link/Mhhs4GmNsxb

Ainu_rahma_JamiulAreesh.pdf7.40 MB

#هدية #المولد_النبوي_الشريف_1440هـ_2018م #شارك_المنشور_ليعم_نفعه [مجموعٌ لطیفٌ أُنسِيٌّ في صِیَغِ المَولدِ النبويِّ القدسي] يضم المجموعُ العناوينَ التاليةَ 👇👇👇 1- (إعلام جهال بحقيقة الحقائق بأسِنة نصوص كلامِ سيدِ الخلائق ﷺ ممزوجاً بالمولد النبوي في مدح أصل النبي المولوي) للعلامة الشيخ الأحسن بن محمد بن أبي جماعة السوسي البيضاوي 2- (إسعاف الراغب الشائق بخير ولادة خير الأنبياء وسيد الخلائق ﷺ) للعلامة المحدث الشيخ محمد بن جعفر بن إدريس الكتاني الحسيني 3- (اليُمن والإسعاد بمولد خير العباد ﷺ) للعلامة الشيخ محمد بن جعفر الكتاني 4- (بلوغ القصد والمرام بقراءة مولد خير الأنام ﷺ) للعلامة الشيخ محمد بن محمد الحجوجي الحسني 5- (شفاء السقيم بمولد النبي الكريم ﷺ) للعلامة الشيخ أبي علي سيدي الحسن بن عمر مزور 6- (مجموع مبارَك في المولد الشريف نثراً وشعراً) للعلامة الشيخ عبد الرحمن بن على الربيعي ، و (فتوى في إباحة الضرب بالدفوف عند الاحتفال بالمولد الشريف) 7- (نصة المولد النبوي لخير البرية ﷺ) - ملخَّصة من سيرته الزكية ﷺ - للعلامة الشيخ فضول بن محمد الهواري الصوفي 8- (المولد النبوي الشريف) للعلامة المحدث الشيخ احمد بن محمد فتحا العلمي الفاسي المراكشي 9- (مولد إنسان الكمال ﷺ) للعلامة الشيخ السيد محمد بن السيد المختار الشنجيطي التيجاني 10- (مولد المناوي) المولد الجَليل للعلامة الشيخ المناوي 11- (مولد العروس) للحافظ أبي الفرج عبد الرحمن ابن الجَوزي الحنبلي 12- (فيض الأنوار في ذكرَى مولد النبي المختار ﷺ) للعلامة الشيخ حسن محمد عبد الله شداد عمر باعمر 13- (الأسرار الربانية في مولد النبي ﷺ) للعلامة الشيخ السيد محمد عثمان الميرغني 14- (البيان والتعريف في ذكرى المولد النبوي الشريف) للمحدث الشيخ السيد محمد بن علوي المالكي الحسني 15- (جَواهر النَّظم البديع في مولد الهادي الشفيع ﷺ) للعلامة الشيخ يوسف بن إسماعيل النبهاني ، بسيفه اينهالات النصر والفرج للعلامة محمد بن عبد الهادي العجيل الحسني اليماني ، ويليه حصن الأمان في مناجاة الرحمن ، للعلامة أحمد بن موسى بن العجيل اليماني 16- (( الكبريت الأحمر في الصلاة على من أنزل عليه : {إنا أعطيناك الكوثر} )) للعلامة الشيخ عبد اللطيف بن موسى بن العجيل اليماني 17- حكم الاحتفال بالمولد النبوي الشريف ، وتضم هذه الباقة من الموالد التالية 👇 : 18- (مولد الحافظ عماد الدين ابن كثير) للعلامة الشيخ محمد بن سالم بن حفيظ بن الشيخ أبي بكر بن سالم 19- (مولد البرزنجي) للعلامة الشيخ السيد جعفر البرزنجي 20- (سمط الدرر في أخبار خير البشر ﷺ وما له من أخلاق وأوصاف وسِيَر) ، للعلامة الشيخ علي بن محمد بن حسين الحيشي 21- (مولد النبي محمد ﷺ) للعلامة الشيخ عبد القادر الحمصي 22- (فرائد المواهب اللدنية في مولد خير البرية ﷺ) للعلامة الشيخ مصطفى نجا 23- (مولد العزب) للعلامة الشيخ محمد العزب 24- (قصائد) لنخبة من العلماء تُقرأ عند المقام في المولد النبوي الشريف 25- (مولد المصطفى ﷺ) للأستاذ الشيخ خير الدين وائلي 26- قصيدة (بانت سعاد) في مدح خير البرية ﷺ للصحابي الجَليل سيدِنا كعب بن زهير رضي الله عنه 27 - قصيدة (البردة) للإمام شرف الدين محمد بن سعيد البوصيري ، وتليها قصيدة (الهمزية) ، ثم (القصيدة المُضَرية في الصلاة على خير البرية) ، ثم (القصيدة المحمدية) له أيضاً 28- (قصيدة) للعلامة الشيخ عبد الرحيم البرعي ، ثم قصيدة (نهج البردة) للعلامة الشيخ عبد الحميد بن أحمد بن عبد اللطيف الخطيب 29- (القصيدة الوترية في مدح خير البرية ﷺ) للعلامة الشيخ مجد الدين محمد بن أبي بكر البغدادي الشافعي 30- (رَوضاتُ الجَناتِ في مولد خاتم الرسالاتِ ﷺ) للعلامة الشريف الشيخ أبي الهُدَى محمد باقر الكتاني (تنبيه هام🛑⛔ قمنا بوضع صورة الغلاف هذه بدلا عن صورة الغلاف الأصلي لكون الكتابات غير واضحة عليها ) رابط التحميل: https://archive.org/download/qayyumzamman_gmail_20161208/%D9%85%D8%AC%D9%85%D9%88%D8%B9%DB%81%20%D9%84%D8%B7%DB%8C%D9%81%20%D8%A7%D9%86%D8%B3%DB%8C%20%D9%81%DB%8C%20%D8%B5%DB%8C%D8%BA%20%D8%A7%D9%84%D9%85%D9%88%D9%84%D8%AF%20%D8%A7%D9%84%D9%86%D8%A8%D9%88%DB%8C%20%D8%A7%D9%84%D9%82%D8%AF%D8%B3%DB%8C%20%D9%86%D8%AB%D8%B1%D8%A7%20%D9%88%20%D9%86%D8%B8%D9%85%D8%A7.pdf رابط بديل للكتاب: https://www.mediafire.com/file/5leenu3vy8axjbp/%25D9%2585%25D8%25AC%25D9%2585%25D9%2588%25D8%25B9_%25D9%2584%25D8%25B7%25DB%258C%25D9%2581_%25D8%25A3%25D9%258F%25D9%2586%25D8%25B3%25D9%258A_%25D9%2581%25DB%258C_%25D8%25B5%25DB%258C%25D8%25BA_%25D8%25A7%25D9%2584%25D9%2585%25D9%2588%25D9%2584%25D8%25AF_%25D8%25A7%25D9%2584%25D9%2586%25D8%25A8%25D9%2588%25D9%258A_%25D8%25A7%25D9%2584%25D9%2582%25D8%25AF%25D8%25B3%25D9%258A_.pdf/file ولمزيد من النفع أحببنا سادتَنا

photo content

photo content

Mawlid-latest.pdf6.60 MB

*_മൗലിദ് സദസ്സുകൾ ചില തിരുത്തലുകൾ അനിവാര്യം_* ശറഫുൽ അനാം അല്ലെങ്കിൽ മൻഖൂസ് പോലെയുള്ള മഹാൻമാരുണ്ടാക്കിയ മൗലിദുകൾ പൂർവ്വകാല മഹത്തുക്കളുടെ സമ്മതവും ആശീർവാദവും ലഭിച്ച ശ്രേഷ്ഠമായ മൗലിദുകളാണ്. അതിലുള്ള ജവാബുകൾക്കും വരികൾക്കും മാറ്റം വരുത്താതെ ചൊല്ലുമ്പോഴാണ് ആശീർവദിക്കപ്പെട്ട മൗലിദ് ആകുന്നത്. ബുർദഃയിലടക്കം വരികൾക്കിടയിലെ ജവാബ് തുടർന്ന് പോരുന്ന ശരിയായ രീതിയിൽ തന്നെ ചൊല്ലണം. ബുർദയുടെ പൂർണമായ ഫലം ലഭിക്കാനുള്ള അദബുകൾ പറഞ്ഞ കൂട്ടത്തിൽ പ്രസ്തുത ജവാബ് തന്നെ ചൊല്ലണം എന്ന് മഹാൻമാർ പ്രത്യേകം പറഞ്ഞത് കാണാം. ഓരോ വരികൾക്കും സ്വന്തം വക പ്രത്യേകം പ്രത്യേകം ജവാബുകൾ ചിലർ ചൊല്ലുന്നത് കാണാം, ജവാബ് ചൊല്ലാൻ കഴിയാതെ അസ്വസ്ഥത പ്രകടിപ്പിച്ച് കൊണ്ട് സദസ്സിൽ വലിയ ആലിമുകൾ വരെ മിണ്ടാതെ നിൽക്കേണ്ടുന്ന ദുരവസ്ഥയും കാണാറുണ്ട്.... طلع البدر അത് പോലെ حسبي ربي جلى الله /മർഹബ മർഹബ മർഹബ ഇതൊക്കെ നല്ലതു തന്നെയാണ് പക്ഷെ മങ്കൂസ് മൗലിദിലൊ ശറഫുൽ അനാം മൗലിദിലൊ ജവാബായിട്ട് രചയിതാക്കൾ ഇത് പറഞ്ഞിട്ടില്ല എന്നോർക്കണം... മൗലിദിലെ ജവാബ് കൊണ്ട് പ്രധാനമായും ഉദ്ദേശം സ്വലാത്തും സലാമും വർദ്ധിപ്പിക്കലാണ്.. അതിനു അനുയോജ്യമായ ജവാബുകളാണ് രചയിതാക്കൾ കൊണ്ട് വന്നിട്ടുള്ളത്. പല വരികൾക്കും സ്വന്തമായി ഉണ്ടാക്കി ചൊല്ലുന്ന ജവാബുകൾ വരിയുടെ ആശയത്തോടും സാഹചര്യങ്ങളോടും ഒട്ടും യോജിക്കാത്തതാണ് എന്നതാണ് വലിയ സങ്കടം... മർഹബ മർഹബ ജവാബിൽ ഇല്ലാ എങ്കിലും പലരും അത് അസ്ഥാനത്ത് ഉപയോഗിക്കുന്നതായി കാണുന്നു. ആഘോഷ വേളകളിൽ പൊതുവേ ഉപയോഗിക്കുന്ന ഇശലുകൾ മരണാനുബന്ധ മജ്‌ലിസുകളിൽ ഉപയോഗിക്കുന്നതായും കാണാറുണ്ട്. ശരിതെറ്റുകൾക്കപ്പുറം തീർത്തും അരോചകവും ആക്ഷേപാർഹവുമാണത്. മൗലിദ് സദസ്സിൽ പങ്കെടുക്കുന്ന സാധാരണക്കാരിൽ ഇത്തരം വിഷയങ്ങളെക്കുറിച്ച് വ്യക്തമായ വിവരം ഉള്ളവരും ഇല്ലാത്തവരുമൊക്കെ കാണും . അവരൊക്കെ മൗലിദിൻ്റെ ബറകത്ത് ഉദ്ദേശിച്ച് വന്നവരാണ് എന്നത് മറക്കരുത്. അവർക്കൊക്കെ മൗലിദ് ആസ്വദിക്കാനും ജവാബുകൾ ചൊല്ലാനും കഴിയണം . ആ രൂപത്തിൽ നമ്മുടെ സദസ്സുകൾ മാറണം അല്ലെങ്കിൽ മാറ്റണം . പൊതുജനം ഇല്ലാതെ പ്രത്യേകക്കാർ സ്വന്തമായി സംഘടിപ്പിക്കുന്ന മജ്‌ലിസുകളിൽ നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് ശൈലി മാറ്റവും മറ്റും പരീക്ഷിച്ചോളൂ. അത് പോലെയല്ല സാധാരണക്കാർ പങ്കെടുക്കുന്ന സദസ്സുകൾ . കടപ്പാട് : അബ്ദുൽ കരീം അഹ്സനി

+1
ശർറഫൽ അനാം നിവാരണം.pdf