മൗലിദ് പഠനം
Open in Telegram
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511
Show more1 380
Subscribers
No data24 hours
+37 days
+1530 days
Posts Archive
1 380
وَرَاَتْ اُمُّهُ آمِنَةُ حِينَ حَمَلَتْ بِهِ مَلَائِكَةَ السَّمَاءِ مَدَدًا وَدَخَلَ عَلَيْهَا الْاَنْبِيَاءُ وَهُمْ يَقُولُونَ لَهَا اِذَا وَضَعْتِ شَمْسَ الْفَلَاحِ وَالْهُدَى فَسَمِّيهِ مُحَمَّدًا.
مولد المنقوص
*ഗര്‍ഭ കാലം; മാതാവായ ആമിന ബീവിക്ക്(റ) മാലാഖമാരില്‍ നിന്നും സഹായം ലഭ്യമായിരുന്നു. പ്രവാചക സംഘം മഹതിയുടെ ചാരത്തെത്തുകയും വിജയത്തിന്റെയും സന്മാര്‍ഗത്തിന്റെയും സൂര്യനെ പ്രസവിച്ചാല്‍ ആ തേജസ്സിന് മുഹമ്മദ് എന്ന് പേരിടണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.*
1 380
#അന്നൂറുൽ_അവ്വൽ
#ഫീ_മദ്ഹിന്നബി
അരീക്കൽ അഹ്‌മദ് മുസ്‌ലിയാരാണ് രചയിതാവ്. പയ്യോളി മുയിപ്പോത്ത് ആണ് സ്വദേശം. നാദാപുരം അഹ്‌മദ് ശീറാസിയുടെ ശിഷ്യരിൽ പ്രമുഖ നായിരുന്നു. നിരവധി ഗ്രന്ഥങ്ങളുടെ കർത്താവാണദ്ദേഹം. ഹിജ്റ 1371 ൽ വഫാത്തായി. മുയിപ്പോത്താണ് അന്ത്യവിശ്രമം.
#kala_khima
1 380
#അത്തൻവീർ_ഫീ_മൗലിദിൽ_ബശീർ
ഹാഫിള് അൽ കത്താബ് ബ്നു ദിഹ്‌യയുടെ കൃതിയാണിത്. ഉമറുബ്നുൽ ഹസൻ അബുൽ ഖത്വാബ് ഇബ്നു ദിഹ്‌യതുൽ കൽബി എന്നാണദ്ദേഹത്തിന്റെ പൂർണ നാമം. സ്പെയിനിലെ സുബ്ത്വയാണ് ദേശമെങ്കിലും മിസ്റിലായിരുന്നു കുടുതൽ കാലം ജീവിച്ചത്. മുളഫ്ഫർ രാജാവിന്റെ ആയിരം പൊന്ന് സമ്മാനം നേടിയത് ഈ മൗലിദ് ഗ്രന്ഥത്തിനാണ്. ഹാഫിളും, ചരിത്രകാരനും, സാഹിത്യക്കാരനുമായി ഖ്യാതിനേടിയിരുന്നു. ഹിജ്റ 544 ൽ ജനിച്ച മഹാൻ ഹി 633 ലാണ് വഫാത്താവുന്നത്.
#kala_khima
1 380
#അർഫുത്തഅരീഫി_ബിൽ_മൗലിദിശ്ശരീഫ്
ഹാഫിള് ശംസുദ്ദീൻ മുഹമ്മദ് ബ്നു മുഹമ്മദിൽ ജസരിയാണിതിന്റെ കർത്താവ്. ഖുർആൻ പാരായണ ശാസ്ത്രത്തിലെ അനുപമ സാന്നിധ്യമായിരുന്നദ്ദേഹം. അബുൽ ഖൈർ മുഹമ്മദ് ബ്നു മുഹമ്മദ് ബ്നു അലിയ്യിബ്നു യൂസുഫിൽ ജസരി എന്നാണ് പൂർണ നാമം. തജ്‌വീദിലെന്ന പോലെ ഫിഖ്ഹ്, ഹദീസ്, ബലാഗ തുടങ്ങിയ മറ്റു ഫന്നുകളിലും നൈപുണ്യം നേടിയിട്ടുണ്ട്. അതുപ്രകാരം ഫത്‌വ നൽകാനുള്ള അംഗീകാരവും ആശീർവാദവും പണ്ഡിതർ നൽകിയിട്ടുണ്ടായിരുന്നു. ഹിജ്റ 751-ൽ ഡമസ്കസിലായിരുന്നു ജനനം. ഹി 833-ൽ വഫാത്താവുകയും ചെയ്തു.
#kala_khima
1 380
#ബിശ്റുൽ_ആലം
സയ്യിദ് അഹ്‌മദ് അൽ ബുഖാരിയുടെ രചനയാണ് ബിശ്റുൽ ആലം മൗലിദ്. പൊന്മുണ്ടം ആറ്റക്കോയ തങ്ങൾ എന്ന പേരിലാണദ്ദേഹം വിശ്രുതനായത്. ഹിജ്റ 1296 ലാണ് ജനനം. പിതാവിൽ നിന്ന് പ്രാഥമിക പഠനത്തിന് ശേഷം പൊന്നാനി ജുമുഅത്ത് പള്ളിയിലായിരുന്നു ഉപരിപഠനം. തഹ്സ്വീലിന് ശേഷം പൊന്മുണ്ടം ജുമുഅത്ത് പള്ളിയിൽ മുദർരിസായി സേവനം ചെയ്തു. പിതാവ് സയ്യിദ് അലവി അൽ ബുഖാരിയുടെ വഫാത്തിനെ തുടർന്ന് ഖാളിയുമായി. ഹിജ്റ 1367 ലായിരുന്നു വഫാത്ത്. പൊന്മുണ്ടം ജുമുഅത്ത് പള്ളിയുടെ പടിഞ്ഞാറ് ഭാഗത്തെ മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്നു.
#kala_khima
1 380
#മൗലിദുന്നബി
വെളിമുക്ക് അവറാൻ മുസ്‌ലിയാരുടെ കൃതിയാണ് മൗലിദുന്നബി. എ.പി അബ്ദുറഹ്‌മാൻ മുസ്‌ലിയാർ എന്നാണ് ശരിയായ പേര്. കൊയപ്പ കുഞ്ഞായിൻ മുസ്‌ലിയാരുടെ ശിഷ്യരിൽ പ്രമുഖരാണിദ്ദേഹം. ഇ.കെ ഹസൻ മുസലിയാർക്ക് മുമ്പ് കാസർഗോഡ് ഖാളിയായിരുന്നു. AD 1943 മുതൽ മരണം വരെ ഖാളിയായി തന്നെ തുടർന്നു. ബഹുഭാഷിയായിരുന്ന അദ്ദേഹം സർഗാത്മകതയിലും സജീവ സാനിധ്യമായിരുന്നു. സമസ്ത മുഖ പത്രമായ അൽ ബയാനിൽ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. AD 1915 - 1978 ലാണ് ജീവിത കാലഘട്ടം. വെളിമുക്ക് ജുമുഅ മസ്ജിദിൽ അന്ത്യവിശ്രമം ചെയ്യുന്നു.
#kala_khima
1 380
#ബദീഉൽ_ഖല്ലാഖ്_ഫീ_മദ്ഹി
#ഖൈറിൽ_ഖലാഇഖ്
നെടിയിരുപ്പ് മുഹ്‌യിദ്ദീൻ മുസ്‌ലിയാരുടെ രചനയാണിത്. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണദ്ദേഹം. പുള്ളിയുള്ള അക്ഷരങ്ങൾ മാത്രവും, പുള്ളിയില്ലാത്ത അക്ഷരങ്ങൾ മാത്രവും ഉപയോഗിച്ചെഴുതിയ കൃതികളുണ്ടദ്ദേഹത്തിന്. ആഖിർ സൈനുദ്ധീൻ മഖ്ദൂമും, വലിയ ബാവ മുസ്‌ലിയാരും പ്രധാന ഉസ്താദുമാരായിരുന്നു. ഹിജ്റ 1250 ലാണ് ജനനം. ഹിജ്റ 1310 ൽ വഫാത്തായി. നെടിയിരുപ്പ് മസ്ജിദു റഹ്‌മാനിയക്കു സമീപം അന്ത്യവിശ്രമം കൊള്ളുന്നു.
#kala_khima
1 380
#മൗലിദുൽ_മൻഖൂസ്
മൗലാനാ വാളക്കുളം അബ്ദുൽ ബാരി മുസ്‌ലിയാരുടേതാണ് മൗലിദുൽ മൻഖൂസ്. അല്‍ മൗലിദുല്‍ മന്‍ഖൂസ് ഫീ മദ്ഹിന്നബിയ്യില്‍ മഖ്‌സൂസ് എന്നാണ് പൂർണ്ണനാമം. സമസ്ത സ്ഥാപക നേതാക്കളിൽ പ്രമുഖരാണദ്ദേഹം. ഇരുപത്തി മൂന്ന് വർഷത്തോളം സമസ്ത പ്രസിഡണ്ടായും സേവനം ചെയ്തിട്ടുണ്ട്. ബഹുഭാഷാ പണ്ഡിതനായിരുന്ന ഉസ്താദ് നല്ലൊരു ഗ്രന്ഥകാരൻ കൂടിയാണ്. ശഫീഉള്‍ മുശഫഅ് മൗലിദ് എന്ന പേരിൽ ഒരു വലിയ മൗലിദും രചയിതാവിനുണ്ട്. ഹിജ്റ 1298 ലാണ് ജനനം. ഹിജ്റ 1385 ജമാദുൽ ഊലാ 2 ഞായറിൽ വഫാത്തായി. വാളക്കുളത്ത് അദ്ദേഹം നിർമിച്ച മസ്ജിദ് മൗലവിയ്യയുടെ മുൻവശത്ത് അന്ത്യവിശ്രമം കൊള്ളുന്നു.
#kala_khima
1 380
#മൗലിദു_മുഹമ്മദുർറസൂൽ
മർഹും അമാനത്ത് ഹസൻ കുട്ടി മുസ്‌ലിയാരുടെ കൃതിയാണിത്. പ്രശസ്ത പണ്ഡിതനായിരുന്ന അമാനത്ത് കോയണ്ണി മുസ്‌ലിയാരുടെ പിതാവാണദ്ദേഹം. ചാലിലകത്ത് കുഞ്ഞഹമ്മദാജിയുടെ ശിഷ്യരിൽ പ്രമുഖനാണ്. അറിയപ്പെട്ട മുദർരി സാ യിരുന്നു. ഹിജ്റ 1389 ലാണ് വഫാത്ത്.
#kala_khima
1 380
#അർറഫൽ_അനാം_മൗലിദ്
അർറഫൽ അനാം ഫീ മദ്ഹി ഖൈറിൽ അനാം എന്നാണ് പൂർണ നാമം. നെടിയിരുപ്പ് മുഹ്‌യിദ്ദീൻ മുസ്‌ലിയാരുടെ രചനയാണിത്. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണദ്ദേഹം. പുള്ളിയുള്ള അക്ഷരങ്ങൾ മാത്രവും, പുള്ളിയില്ലാത്ത അക്ഷരങ്ങൾ മാത്രവും ഉപയോഗിച്ചെഴുതിയ കൃതികളുണ്ടദ്ദേഹത്തിന്. ഹിജ്റ 1250 ലാണ് ജനനം. ഹിജ്റ 1310 ൽ വഫാത്തായി. നെടിയിരുപ്പ് മസ്ജിദു റഹ്‌മാനിയക്കു സമീപം അന്ത്യവിശ്രമം കൊള്ളുന്നു.
#kala_khima
1 380
۩
قَالَ الشَّيْخُ عَبْدُ الرَّحْمَنِ بْنُ عَلِيِّ بْنِ الرَّبِيعِ قدس سره
مِنْ عُلَمَاءِ اَهْلِ الْمَغْرِبِ :اِنَّ مُصَنِّفَ مَوْلِدِ شَرَّف الْاَنَام
هُو َالْاِمَامُ الْهُمَامُ شَيْخُ الْاِسْلَامِ وَمُفْتِي الْاَنَامِ
الشَّيْخُ اَحْمَدُ بْنُ قَاسِمٍ الْمَالِكِيِّ رحمه الله.
بلوغ المرام
മൊറോകോ പണ്ഡിതന്‍ അശ്ശൈഖ് അബ്ദുറഹ്മാനുബ്‌നു അലി(റ) പറഞ്ഞു : ശറഫല്‍ അനാം മൗലിദിന്റെ രചയിതാവ് മഹാപണ്ഡിതനും മുഫ്തിയും മാലികീ മദ്ഹബുകാരനുമായ,ശൈഖുല്‍ ഇസ്‌ലാം ഇമാം അശ്ശൈഖ് അഹ്മദുബ്‌നു ഖാസിം(റ) ആണ്.
1 380
⚜️⚜️ *:"നീ എന്റെ കൈ ചുംബിക്കുകയോ? നീ എന്റെ മതത്തിലല്ലല്ലോ !"*
🌹...قال أتقبل يدي و أنت علي غير ديني فقلت من أنت الذي من الله علي بك قال أنا الذي أرسلت رحمة للعالمين أنا سيد الأولين والآخرين أنا محمد خاتم النبين ورسول رب العالمين. قل لا إلا الله محمد رسول الله. ففتح يديه وعانقني ثم قال هذه الجنة وذاك القصر لك فقلت ما علامة ذلك قال أن تموت غدا قال صاحب الحكاية فبينما هو يحدثني وإذا بالباب يطرق وقائل يقول :
إن كنت أنت حظيت يوما بالقا
زال الجفا عنا وقد زال الشقا
📚مولد منقوص
🌸🔰🌸🔰🌸🔰🌸🔰
💫 *...അവിടുത്തെ കൈ ചുംബിക്കാൻ ആഗ്രഹിച്ചു. അപ്പോൾ അവർ ﷺ എന്നോടു ചോദിച്ചു :നീ എന്റെ കൈ ചുംബിക്കുകയോ? നീ എന്റെ മതത്തിലല്ലല്ലോ !ഞാൻ പറഞ്ഞു: അല്ലാഹു എനിക്ക് അനുഗ്രഹമായി നൽകിയ അങ്ങ് ആരാണ് അവിടന്നരുളി : ഞാൻ ലോകത്തിന് അനുഗ്രഹമായി അയക്കപ്പെട്ടവരാണ്. ഞാൻ മുൻഗാമികൾക്കും പിൻഗാമികൾക്കും നേതാവാണ് ﷺ. ഞാൻ മുഹമ്മദാണ് ﷺ . പ്രവാചകന്മാരുടെ അവസാനത്തെ കണ്ണിയും സർവ്വ ലോകരക്ഷിതാവിന്റെ ദൂതനുമാണ് ﷺ. അപ്പോൾ ഞാൻ ശഹാദത്ത് കലിമ ഉച്ചരിച്ചു. അവർ എന്റെ നേരെ കൈകൾ നീട്ടി. എന്നെ ആലിംഗനം ചെയ്തതിനുശേഷം പറഞ്ഞു: ഇത് സ്വർഗ്ഗമാണ്, ആ കാണുന്ന മാളികകൾ നിനക്കുള്ളതാണ്. ഞാൻ ചോദിച്ചു: അതിന് തെളിവെന്താണ്? അവിടുന്ന് പറഞ്ഞു നീ നാളെ മരിക്കുന്നതാണ്. നിവേദകൻ തുടരുന്നു. അദ്ദേഹം എന്നോട് സംസാരിച്ചിരിക്കെ കതകിന് ആരോ മുട്ടുന്നു. ഒരാൾ ഇങ്ങനെ പാടുകയും ചെയ്യുന്നു.*
*“താങ്കൾ കണ്ടതുകൊണ്ട് അനുഗ്രഹീതനാണെങ്കിൽ ഞങ്ങളുടെ അസ്വസ്ഥതയും പരാജയവും നീങ്ങിയിരിക്കുന്നു".*
