മൗലിദ് പഠനം
Open in Telegram
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511
Show more1 380
Subscribers
No data24 hours
+37 days
+1530 days
Posts Archive
1 380
▬▬▬▬▬⫷๑۩ﷺ۩๑⫸▬▬▬▬▬
അർത്ഥ തലങ്ങളിലേക്ക്
മുഹമ്മദ് (ﷺ)എന്ന പദത്തിനർത്ഥം "സ്തുതിക്കപെട്ടവർ" എന്നാണ്.
ലോകത്തിലെ സർവ്വ സൃഷ്ടിജാലങ്ങളും മുത്ത് നബി(ﷺ) തങ്ങളെ സ്തുതിക്കുക എന്നതിനാലാണ് അല്ലാഹു തആല ഈ നാമം മുത്ത് നബി ﷺതങ്ങൾക്ക് നൽകപ്പെടാനുള്ള കാരണമെന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തുന്നു .
മുഹമ്മദ് ﷺ എന്ന തിരു നാമം മറ്റൊരാൾക്ക് വെക്കപ്പെടുന്നതിലൂടെ ധാരാളം മഹത്വങ്ങൾ ലഭിക്കപ്പെടുമെന്ന് തിരു നബി ﷺ തങ്ങൾ പഠിപ്പിച്ചിട്ടുണ്ട്.
مَنْ وُلِدَ لَهُ مَوْلُودٌ فَاسَمَّاهُ مُحَمَّدًا حُبًّا لِی وَتَبَرُّكًا بِسْمِي.كَانَ هُوَ وَمَوْلُودُهُ فِی الْجَنَّة
മുത്ത് നബി ﷺ തങ്ങളിൽ നിന്നും അബു ഉമാമ رضي للّٰه عنه ഉദ്ധരിക്കുന്നു :എന്നോടുള്ള ഇഷ്ട്ടത്തിനാലും, ബറക്കത്തെടുക്കുക എന്ന ലക്ഷ്യത്തോടും ഒരു കുഞ്ഞിന് മുഹമ്മദ് എന്ന് നാമകരണം ചെയ്യപ്പെട്ടാൽ,പേര് വെക്കപ്പെട്ട കുഞ്ഞും രക്ഷിതാവും സ്വർഗ്ഗത്തിലാണ്.
നിങ്ങളൊരു കുഞ്ഞിന് മുഹമ്മദ് എന്ന് പേര് വെക്കപ്പെട്ടാൽ ആ കുഞ്ഞിനെ നിങ്ങൾ അടിക്കാൻ പാടുള്ളതല്ല.
സൂഫിയാക്കളിൽ പെട്ട ഒരു മഹാൻ തന്റെ കുഞ്ഞിന് മുഹമ്മദ് എന്ന് നാമകരണം ചെയ്യുകയും,എന്നാൽ ഒരാൾ തിരു നാമത്തോട് (മുഹമ്മദ് ﷺ ) അനാദരവ് കാണിക്കുകയും ചെയ്തതിനെ തുടർന്ന് ആ കുട്ടിയുടെ പേര് മാറ്റുകയും ചെയ്തു.
عَنْ عَبْدِ اللَّهِ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَال:مَنْ وُلِدَ لَهُ ثَلَاثَةُ أَوْلَادٍ فَلَمْ يُسَمِّ أَحَدُهُمْ مُحَمَّدًا فَقَدْ جَهِلَ
അബ്ദുല്ലാഹി ബ്നു അബ്ബാസ് رضي الله عنه പറഞ്ഞു :ഒരു വ്യക്തിക്ക് മൂന്ന് സന്താനങ്ങൾ ജനിക്കുകയും അവരിൽ ഒരു കുട്ടിക്ക് പോലും മുഹമ്മദ് (ﷺ) എന്ന പേര് വെക്കപ്പെടാതിരിക്കുകയും ചെയ്താൽ,ആ രക്ഷിതാവ് ജാഹിലാണ്.
"സന്താനങ്ങൾക്ക് നല്ല അർത്ഥവത്തായ പേരുകൾ നൽകേണ്ടത് മാതാപിതാക്കളുടെ ബാധ്യതയാണ് ."
തിരുനബി ﷺ തങ്ങൾ ഒരു പെൺ കുട്ടിയുടെ പേര് സ്വഹ്ബ (പ്രയാസം )എന്നു മാറ്റി സഹ് ല (എളുപ്പമുള്ള)എന്ന് നൽകപ്പെട്ടതായി ചരിത്രങ്ങളിൽ രേഖപ്പെടുത്തി കാണാം.
തിരു നബി ﷺ തങ്ങളുടെ അനവധി നാമങ്ങളുണ്ടെങ്കിലും പേര് വെക്കപ്പെടാൻ ഏറ്റവും പവിത്രമാകുന്നത് മുഹമ്മദ് ﷺ എന്ന നാമമാണ്.
قَالَ رَسُولُ اللَّهِ صَلَّی اللَّهُ عَلَیْهِ وَسَلَّمَ: مَنْ أَرَادَ أَن يَكُونَ حَمْلَ زَوْجَتِهِ ذَكَرًا فَالْیَضْعِ يَدَهُ عَلَی بَطْنِهَا وَلْيَقُلْ إِنْ كَانَ هٰذَا الْحَمْلُ ذَكَرًا فَقَدْ سَمَّیْتُهُ مُحَمَّدًا (يُوسُفُ الصَّالِح الدِّمَشْقِی سُبْلُ الْهُدَی وَالرَّشَاد فِی سِيرَةِ خَیْرِ الْعِبَاد)
തിരു നബി ﷺ തങ്ങൾ പറഞ്ഞിരിക്കുന്നു ;ഭാര്യയുടെ വയറ്റിലുള്ള കുട്ടി ആൺകുഞ്ഞാകുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ആ ഭർത്താവ് ഭാര്യയുടെ വയറിനു മുകളിൽ കൈ വെക്കുക, ശേഷം ഈ കുഞ്ഞിന് ഞാൻ മുഹമ്മദ് എന്ന് പേര് നൽകപ്പെട്ടിരിക്കുന്നു എന്നും പറയുക.പൂർണ വിശ്വാസത്തോടെ ഒരു വ്യക്തി ഇങ്ങനെ ചെയ്താൽ അത് ആൺകുഞ്ഞായിരിക്കും.
ഈ ഹദീസ് ഉദ്ധരിച്ചുകൊണ്ട് മഹാനവർകൾ പറയുകയാണ്,
قَالَ وَهَبٌ فَنَوَیْتُ سَبْعَةً كُلُّهُمْ سَمَّيْتُهُ مُحَمَّدًا
വഹാബി എന്നവർ പറഞ്ഞു ഇങ്ങനെ ഞാനെന്റെ ഏഴ് കുട്ടികളെ പരീക്ഷിച്ചിട്ടുണ്ട്. അവർക്കെല്ലാം ഞാൻ നേരത്തെ മുഹമ്മദ് എന്ന് പേര് വെച്ചിരുന്നു. പ്രസവിച്ചപ്പോൾ അവരെല്ലാം ആൺകുഞ്ഞുങ്ങളായിരുന്നു.
"ഒരു വ്യക്തിക്ക് ഇസ്ലാമിക പ്രവേശനതിന് പുണ്യ നാമംﷺ ഉച്ചരിക്കൽ നിർബന്ധമാണ്."
പണ്ഡിതന്മാർ പറയുന്നു, മുഹമ്മദ് ﷺ എന്നതിന് പകരം അഹ്മദ് ﷺ എന്ന് പറഞ്ഞാൽ ഷഹാദത്താവില്ല.
ആദം നബിعليه السّلام ന്റെ സ്വർഗത്തിലെ വിളിപ്പേര് അബൂ മുഹമ്മദ് എന്നായിരുന്നു.
നൂഹ് നബി عليه السّلام ന്റെ കപ്പൽ സഞ്ചരിച്ചത് മുഹമ്മദ് നബി ﷺ തങ്ങളുടെ പേര് ഉച്ചരിച്ചപ്പോളാണ്.
മുത്ത് നബി ﷺ തങ്ങളുടെ മുഹമ്മദ് (ﷺ) നാമം ഇങ്ങനെ അനവധി നിരവധി മഹത്വങ്ങളുടെ സങ്കേതമാണ്.
ان شــــاء اللّٰه
തുടരും....
✿-------------------- ✿----------------- ✿
1 380
*ആദം നബി عليه السّلامമകനോട് പറയുകയാണ്:*
*فأكثر ذكره*
*അവിടുത്തെﷺ പേര് പറയൽ അധികരിപ്പിക്കുക ..*
*فان الملائكة تذكره في كل ساعاتها*
*കാരണം മലക്കുകൾ ആ വിശിഷ്ടമായ തിരുനാമത്തെ ﷺ ഉരുവിട്ടു കൊണ്ടിരിക്കുകയാണ്.*
❖ ❖ ❖ ❖ ❖ ❖ ❖ ❖ ❖ ❖ ❖
💢4.
*ആകാശഭൂമികളെ സൃഷ്ടികുന്നതിന്റെ 2000 വർഷങ്ങൾക്ക് മുൻപ് തന്നെ തിരു നാമം ﷺ എഴുതപ്പെട്ടതെന്ന് ഇമാം സുഖാനി ( رحمة للّٰه عليه)അവിടുത്തെ ഗ്രന്ഥമായ ശറഹ് സുഖാനി അലൽ മവാഹിബിൽ രേഖപ്പെടുത്തിയിരിക്കുന്നു.*
_ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ്, മൻഖൂസ് മൗലിദിലൂടെ മഹനാവർകൾ പ്രപഞ്ചം സൃഷ്ടിക്കുന്നതിന്ന് മുൻപ് തന്നെ മുത്ത് നബി ﷺ തങ്ങളെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന്..._
ۡ
*മൻഖൂസ് മൗലിദിലെ നാലാമത്തെ ഹികായത്തിൽ ഇബ്നു ഇസ്ഹാക് رضي للّٰه عنه എന്നവർ പറയുന്നു :*
*قَالَ إِبْنُ اِسْحَاقَ: لَمَّا كَانَ الْيَوْمُ السَّابِعُ ذَبَحَ عَنْهُ جَدُّهُ عَبْدُ المُطَّلِبُ وَقَامَ بِأَمْرِهِ كَمَا يَجِبُ وَدَعَی قُرَيْشًا وَأَطْعَمَهُمْ وَأَكْرَمَهُمْ فَلَمَّا أَكَلُوا قَلُوا يَاعَبْدُ الْمُطَّلِبِ مَا سَمَّيْتَ اِبْنَكَ ؟ قَالَ : سَمَّيْتُهُ مُحَمَّدًاﷺ فَقَالُوا قَدْ رَعْبَتَ عَنْ اَسْمَاءِ آبَائِكَ قَالَ أَرَدتُّ أَنْ يَحْمَدُ مَنْ عَلی الغَبْرَاءِ*
*തിരു(ﷺ) പ്രസവത്തിന് ഏഴാം നാൾ ആയപ്പോൾ അബ്ദുൽ മുത്തലിബ് തിരുനബി ﷺ തങ്ങൾക്കുവേണ്ടി അഖീഖ അറുത്തു. ഖുറൈശികളെ വിളിച്ചു ഭക്ഷണം നൽകി. അവർ വേണ്ടത്ര കഴിച്ചതിനുശേഷം അവർ ചോദിച്ചു :നിങ്ങൾ നിങ്ങളുടെ കുഞ്ഞിനെ എന്താണ് പേര് വെച്ചത് ?അപ്പോൾ അബ്ദുൽ മുത്തലിബ് പറഞ്ഞു ഞാനാണ് ഈ കുഞ്ഞിന് മുഹമ്മദ്(ﷺ) എന്നാണ് പേര് വെച്ചത്.*
പ്രത്യേകം ശ്രദ്ധിക്കേണ്ടതായ ഒരു കാര്യം എന്നത്
"പ്രപഞ്ചം സൃഷ്ടിക്കുന്നതിന് മുമ്പ് തന്നെ തിരു പ്രഭാവംﷺ സൃഷ്ടികപ്പെട്ടിട്ടുണ്ട്, ആ തിരു പ്രഭാവത്തിന് മുഹമ്മദ്ﷺ എന്ന് നാമകരണവും നൽകപെട്ടിട്ടുണ്ട് .എന്നാൽ അബ്ദുൽ മുത്തലിബ് ആ നാമം പ്രകടമാക്കി എന്നാണ് അർത്ഥമാകപ്പെടുന്നത്."
✿-------------------- ✿----------------- ✿
1 380
▬▬▬▬▬⫷๑۩ﷺ۩๑⫸▬▬▬▬▬
വിശദീകരണം :-
وَسَمَّاه مُحمَّدًا (ﷺ)
മുഹമ്മദ് (ﷺ) എന്ന് പേര് വെക്കപ്പെട്ടിട്ടുണ്ട്. പ്രപഞ്ച സൃഷ്ടിപ്പിന്ന് മുൻപെ തിരു ﷺ തങ്ങളുടെ പ്രകാശത്തെ സൃഷ്ടിക്കുകയും പേര് വെക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
❖ ❖ ❖ ❖ ❖ ❖ ❖ ❖ ❖ ❖
തെളിവുകളിലേക്ക് :
❖ ❖ ❖ ❖ ❖ ❖ ❖ ❖ ❖ ❖
عَنِ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ:أَوْحَی اللَّهُ إِلَی عِيسَی عَلَیْهِ السَّلَام آمِن بِمُحَمَّدٍ صَلَّی اللَّهُ عَلَیْهِ وَسَلَّمَ.فَلَوْلَا مُحَمَّدٌ مَا خَلَقْتُ آدَمَ عَلَیْهِ السَّلَام.وَلَوْلَا مُحَمَّدٌ مَا خَلَقْتُ الْجَنَّةَ وَلَا النَّارِ وَلَقَدْ خَلَقْتُ الْعَرْشَ عَلَی الْمَاءِ فَاضْطَرَبَ فَكَتَبْتُ عَلَیْهِ لَا إِلٰهَ إِلَّا اللَّهُ مُحَمَّدٌ رَسُولُ اللَّهِ فَسَكَنَ
(الْمُسْتَدْرَك لإِمَامِ الْحَاكِم)
💢1.
മഹാനായ അബ്ദുല്ലാഹി ഇബ്നു അബ്ബാസ് رضي الله عنه ഉദ്ധരിക്കുന്നു :
أَوْحَی اللَّهُ اِلَى عِيسى عليه السلام
ഈസാ നബി عليه السّلام ന്ന് അള്ളാഹു സന്ദേശം നൽകി
آمِنْ بِمُحَمَّدٍ
ഈസ നബിയെ( عليه السلام) നിങ്ങൾ മുഹമ്മദ് നബിയിൽ വിശ്വസിക്കണം.
فَلَوْلَا مُحَمَّدٌ ﷺ مَا خَلَقْتُ آدَمْ عليه السّلام
മുഹമ്മദ് നബിﷺ ഇല്ലായിരുന്നെങ്കിൽ ആദം നബിعليه السّلام ന്നെ ഞാൻ സൃഷ്ടിക്കില്ലയിരുന്നു.
وَلَوْلَا مُحَمّدٌ مَا خَلَقْتُ جَنَّة وَلَا النَّارْ
മുഹമ്മദ് നബിﷺ ഇല്ലായിരുന്നുവെങ്കിൽ സ്വർഗ്ഗവും നരകവും ഞാൻ സൃഷ്ടിക്കില്ലായിരുന്നു.
وَلَقَدْ خَلَقْتُ الْعَرْشَ عَلَى الْمَاءِ
അല്ലാഹു അർശിനെ വെള്ളത്തിന് മുകളിലാണ് സൃഷ്ടിച്ചത്.
فَاضْطَرَبَ
അർശ് വെള്ളത്തിൽ നിന്നും ഇളകി.
فَكَتَبْتُ عَلَيْهِ لَا إلٰهَ إلَّا اللّٰه مُحَمَّدٌ رَسُولُِ اللّٰه ﷺ
അല്ലാഹു അർശിന്റെ മുകളിൽ لَا إلٰهَ إلَّا اللّٰه എന്ന് എഴുതി വെച്ചപ്പോൾ
فَسَكَنَ
അർശ് അടങ്ങി.
❖ ❖ ❖ ❖ ❖ ❖ ❖ ❖ ❖ ❖
💢2.
ഇമാം ഖസ്തല്ലാനി رحمة اللّٰه عليه അൽ മാവാഹിബുൽ ലദുന്നിയ്യ എന്ന തന്റെ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു :
لَمَّا خَرَجَ آدَم عَلَيْهِ السَّلَام مِنَ الْجَنَّة رَأَی مَكْتُوبًا عَلَی سَاقِ الْعَرْشِ وَعَلَی كُلِّ مَوْضِعٍ فِـی الْجَنَّة إِسْمُ مُحَمَّدٍ صَلَّی اللَّهُ عَلَيْهِ وَسَلَّمَ (الْمَوَاهِبُ اللَّدُنّْيَة)
لَمَّا خَرَجَ آدَمُ عليه السلام
ആദം നബിعليه السلام സ്വർഗത്തിൽ നിന്ന് പുറത്തു പോകുമ്പോൾ
رَءَا مَكْتُوبً عَلَى سَاقِ الْعَرْشِ
അർശിൽ ഉല്ലേകനം ചെയ്യപ്പെട്ടതായി ആദം നബിعليه السلام കണ്ടു
*وَعَلَى كُلِّ مَوْضِعٍ فِي الْجَنَّة*
*സ്വർഗ്ഗത്തിലെ എല്ലായിടത്തും എഴുതവെക്കപ്പെട്ടിട്ടുണ്ട്.*
*اِسْمُ مُحَمَّدٍﷺ*
*മുത്ത് നബിﷺതങ്ങളുടെ മുഹമ്മദ് എന്ന തിരുനാമം*
❖ ❖ ❖ ❖ ❖ ❖ ❖ ❖ ❖ ❖ ❖
💢3.
_ഇമാം ഖസ്തല്ലാനി رحمة اللّٰه عليه അൽ മഹാവിബു ലദുന്നിയ്യയിൽ രേഖപ്പെടുത്തിയിരിക്കുന്നു._
*اِنَّ اللّٰه أنْزَلَ عَلَى آدَمَ،اَيْ بُنَيَّة،اَنْتَ خَلِيفَتِي مِنْ بَعْدِي فَإِنِّي رَايْت اِسْمَهُ مَكْتُوبًا عَلَى سَاقِ الْعَرْشْ ثُمَّ اِنِّي تِفْتُ السَّمٰوَاتِ وَ اِنَّ رَبِّي اَسْكَنِيَ الْجَنّة إسمَه محمّدٍ مَكْتُوبًا عليه ولقد رأيْتَ إسْمَ مُحَمَّدٍ مَكْتُوبًا عَلَى نُحُورِ حُورُ لِينْ، وَعَلَى وَرَقِ شَجَرَةِ الطُّوبَى وعلى ورق سدرة المنتهى...... وبين اعين الملائكة فأكثر ذكره فان الملائكة تذكره في كل ساعاتها*
*اِنَّ الله اَنْزَلَ عَلَى آدَمَ*
_ആദം നബി عليه السّلامമിന്ന് അല്ലാഹു ധരാളം സന്ദേശം നൽകി.തന്റെ മകനായ ശീസ് നബി عليه السّلامനോട് ആദം നബിعليه السّلام പറയുകയാണ്.._
*اَيْ بُنَيَّا*
*കുഞ്ഞുമോനെ*
*اَنْتَ خَلِيفَتِي مِنْ بَعْدِي*
*എന്റെ കാലശേഷം ഈ പ്രപഞ്ചത്തിലെ പ്രതിനിധി നീയാണ്.*
*فَإنِّي رَاَيْتُ اِسْمَهُ مَكْتُوبًا عَلَى سَاقِ الْعَرْشْ*
*ഞാൻ അർഷിന്ന് മുകളിൽ മുഹമ്മദ് ﷺഎന്ന നാമം കണ്ടിട്ടുണ്ട്.*
*ثُمَّ اِنِّي تِفْتُ السَّمٰوَاتِ*
*ഞാൻ ആകാശ മണ്ഡലങ്ങളെല്ലാം സഞ്ചരിച്ചു.അവിടെയെല്ലാം മുഹമ്മദ് ﷺഎന്ന നാമം കണ്ടിട്ടുണ്ട്.*
*وَ اِنَّ رَبِّي اَسْكَنِيَ الْجَنَّة*
*അല്ലാഹു എന്നെ സ്വർഗ്ഗത്തിൽ താമസിപ്പിച്ചു. സ്വർഗ്ഗത്തിലെ എല്ലാ കൊട്ടാരത്തിലും എല്ലാ മുറികളിലും മുത്ത് നബി ﷺ തങ്ങളുടെ പേര് എഴുതപ്പെട്ടത് കണ്ടിട്ടുണ്ട്*
*لقد رأيْتَ إسْمَ مُحَمَّدٍ مَكْتُوبًا عَلَى نُحُورِ حُورُ لِينْ*
*സ്വർഗ്ഗ സ്ത്രീകളുടെ ശരീര ഭാഗങ്ങളിൽ മുത്ത് നബി ﷺ തങ്ങളുടെ പേര് വെക്കപ്പെട്ടത് കണ്ടിട്ടുണ്ട്*
*وَعَلَى وَرَقِ شَجَرَةِ الطُّوبَى*
*സ്വർഗ്ഗത്തിലെ തൂബ ചെടികളുടെ ഇലകളിൽ കണ്ടിട്ടുണ്ട്.*
*وَعَلَى وَرَقِ سِدْرَةِ الْمُنْتَهَی*
*സിദ്റത്തുൽ മുൻതഹയെന്ന ഇലന്ത മരത്തിന്റെ ഇലകളിൽ തിരുനാമംﷺ എഴുതിവെക്കപ്പെട്ടിട്ടുണ്ട്.*
*وَ بَيْنَ اَعْيُنِ الْمَلائكة*
*മലക്കുകളുടെ ഇരു നയനങ്ങൾകിടയിൽ എഴുതിവെക്കപ്പെട്ടിട്ടുണ്ട്.
1 380
▬▬▬▬▬⫷๑۩ﷺ۩๑⫸▬▬▬▬▬
അർത്ഥ തലങ്ങളിലേക്ക്
മുഹമ്മദ് (ﷺ)എന്ന പദത്തിനർത്ഥം "സ്തുതിക്കപെട്ടവർ" എന്നാണ്.
ലോകത്തിലെ സർവ്വ സൃഷ്ടിജാലങ്ങളും മുത്ത് നബി(ﷺ) തങ്ങളെ സ്തുതിക്കുക എന്നതിനാലാണ് അല്ലാഹു തആല ഈ നാമം മുത്ത് നബി ﷺതങ്ങൾക്ക് നൽകപ്പെടാനുള്ള കാരണമെന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തുന്നു .
മുഹമ്മദ് ﷺ എന്ന തിരു നാമം മറ്റൊരാൾക്ക് വെക്കപ്പെടുന്നതിലൂടെ ധാരാളം മഹത്വങ്ങൾ ലഭിക്കപ്പെടുമെന്ന് തിരു നബി ﷺ തങ്ങൾ പഠിപ്പിച്ചിട്ടുണ്ട്.
مَنْ وُلِدَ لَهُ مَوْلُودٌ فَاسَمَّاهُ مُحَمَّدًا حُبًّا لِی وَتَبَرُّكًا بِسْمِي.كَانَ هُوَ وَمَوْلُودُهُ فِی الْجَنَّة
മുത്ത് നബി ﷺ തങ്ങളിൽ നിന്നും അബു ഉമാമ رضي للّٰه عنه ഉദ്ധരിക്കുന്നു :എന്നോടുള്ള ഇഷ്ട്ടത്തിനാലും, ബറക്കത്തെടുക്കുക എന്ന ലക്ഷ്യത്തോടും ഒരു കുഞ്ഞിന് മുഹമ്മദ് എന്ന് നാമകരണം ചെയ്യപ്പെട്ടാൽ,പേര് വെക്കപ്പെട്ട കുഞ്ഞും രക്ഷിതാവും സ്വർഗ്ഗത്തിലാണ്.
നിങ്ങളൊരു കുഞ്ഞിന് മുഹമ്മദ് എന്ന് പേര് വെക്കപ്പെട്ടാൽ ആ കുഞ്ഞിനെ നിങ്ങൾ അടിക്കാൻ പാടുള്ളതല്ല.
സൂഫിയാക്കളിൽ പെട്ട ഒരു മഹാൻ തന്റെ കുഞ്ഞിന് മുഹമ്മദ് എന്ന് നാമകരണം ചെയ്യുകയും,എന്നാൽ ഒരാൾ തിരു നാമത്തോട് (മുഹമ്മദ് ﷺ ) അനാദരവ് കാണിക്കുകയും ചെയ്തതിനെ തുടർന്ന് ആ കുട്ടിയുടെ പേര് മാറ്റുകയും ചെയ്തു.
عَنْ عَبْدِ اللَّهِ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَال:مَنْ وُلِدَ لَهُ ثَلَاثَةُ أَوْلَادٍ فَلَمْ يُسَمِّ أَحَدُهُمْ مُحَمَّدًا فَقَدْ جَهِلَ
അബ്ദുല്ലാഹി ബ്നു അബ്ബാസ് رضي الله عنه പറഞ്ഞു :ഒരു വ്യക്തിക്ക് മൂന്ന് സന്താനങ്ങൾ ജനിക്കുകയും അവരിൽ ഒരു കുട്ടിക്ക് പോലും മുഹമ്മദ് (ﷺ) എന്ന പേര് വെക്കപ്പെടാതിരിക്കുകയും ചെയ്താൽ,ആ രക്ഷിതാവ് ജാഹിലാണ്.
"സന്താനങ്ങൾക്ക് നല്ല അർത്ഥവത്തായ പേരുകൾ നൽകേണ്ടത് മാതാപിതാക്കളുടെ ബാധ്യതയാണ് ."
തിരുനബി ﷺ തങ്ങൾ ഒരു പെൺ കുട്ടിയുടെ പേര് സ്വഹ്ബ (പ്രയാസം )എന്നു മാറ്റി സഹ് ല (എളുപ്പമുള്ള)എന്ന് നൽകപ്പെട്ടതായി ചരിത്രങ്ങളിൽ രേഖപ്പെടുത്തി കാണാം.
തിരു നബി ﷺ തങ്ങളുടെ അനവധി നാമങ്ങളുണ്ടെങ്കിലും പേര് വെക്കപ്പെടാൻ ഏറ്റവും പവിത്രമാകുന്നത് മുഹമ്മദ് ﷺ എന്ന നാമമാണ്.
قَالَ رَسُولُ اللَّهِ صَلَّی اللَّهُ عَلَیْهِ وَسَلَّمَ: مَنْ أَرَادَ أَن يَكُونَ حَمْلَ زَوْجَتِهِ ذَكَرًا فَالْیَضْعِ يَدَهُ عَلَی بَطْنِهَا وَلْيَقُلْ إِنْ كَانَ هٰذَا الْحَمْلُ ذَكَرًا فَقَدْ سَمَّیْتُهُ مُحَمَّدًا (يُوسُفُ الصَّالِح الدِّمَشْقِی سُبْلُ الْهُدَی وَالرَّشَاد فِی سِيرَةِ خَیْرِ الْعِبَاد)
തിരു നബി ﷺ തങ്ങൾ പറഞ്ഞിരിക്കുന്നു ;ഭാര്യയുടെ വയറ്റിലുള്ള കുട്ടി ആൺകുഞ്ഞാകുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ആ ഭർത്താവ് ഭാര്യയുടെ വയറിനു മുകളിൽ കൈ വെക്കുക, ശേഷം ഈ കുഞ്ഞിന് ഞാൻ മുഹമ്മദ് എന്ന് പേര് നൽകപ്പെട്ടിരിക്കുന്നു എന്നും പറയുക.പൂർണ വിശ്വാസത്തോടെ ഒരു വ്യക്തി ഇങ്ങനെ ചെയ്താൽ അത് ആൺകുഞ്ഞായിരിക്കും.
ഈ ഹദീസ് ഉദ്ധരിച്ചുകൊണ്ട് മഹാനവർകൾ പറയുകയാണ്,
قَالَ وَهَبٌ فَنَوَیْتُ سَبْعَةً كُلُّهُمْ سَمَّيْتُهُ مُحَمَّدًا
വഹാബി എന്നവർ പറഞ്ഞു ഇങ്ങനെ ഞാനെന്റെ ഏഴ് കുട്ടികളെ പരീക്ഷിച്ചിട്ടുണ്ട്. അവർക്കെല്ലാം ഞാൻ നേരത്തെ മുഹമ്മദ് എന്ന് പേര് വെച്ചിരുന്നു. പ്രസവിച്ചപ്പോൾ അവരെല്ലാം ആൺകുഞ്ഞുങ്ങളായിരുന്നു.
"ഒരു വ്യക്തിക്ക് ഇസ്ലാമിക പ്രവേശനതിന് പുണ്യ നാമംﷺ ഉച്ചരിക്കൽ നിർബന്ധമാണ്."
പണ്ഡിതന്മാർ പറയുന്നു, മുഹമ്മദ് ﷺ എന്നതിന് പകരം അഹ്മദ് ﷺ എന്ന് പറഞ്ഞാൽ ഷഹാദത്താവില്ല.
ആദം നബിعليه السّلام ന്റെ സ്വർഗത്തിലെ വിളിപ്പേര് അബൂ മുഹമ്മദ് എന്നായിരുന്നു.
നൂഹ് നബി عليه السّلام ന്റെ കപ്പൽ സഞ്ചരിച്ചത് മുഹമ്മദ് നബി ﷺ തങ്ങളുടെ പേര് ഉച്ചരിച്ചപ്പോളാണ്.
മുത്ത് നബി ﷺ തങ്ങളുടെ മുഹമ്മദ് (ﷺ) നാമം ഇങ്ങനെ അനവധി നിരവധി മഹത്വങ്ങളുടെ സങ്കേതമാണ്.
ان شــــاء اللّٰه
തുടരും....
✿-------------------- ✿----------------- ✿
1 380
ശൈഖ് അബ്ദുൽ ഖാദിർ സാനി (റ)
ഒന്നാം ഖലീഫ അബൂബക്കർ (റ)വിന്റെ സന്താന പരമ്പരയിലാണ് പുറത്തീലിന്റെ ആത്മീയ സ്രോതസ്സായ ശൈഖ് സാനി(റ)വിന്റെ ജനനം.
അവരുടെ ജന്മദേശം വളപട്ടണമാണ്. യമനിലെ ഹംദാൻ ഭരണാധികാരിയും സാഹിദുമായ ശൈഖ് ഉസ്മാൻ (റ) ആണ് അവരുടെ പിതാവ്.
16 വയസ്സ് തികഞ്ഞപ്പോൾ ഇലാഹി ചിന്തയിൽ ഏകാന്തമായ ജീവിതം നയിക്കാൻ താൻ തെരെഞ്ഞെടുത്ത പ്രദേശമായിരുന്നു പുറത്തീൽ. അന്നത്തെ ചിറക്കൽ രാജാവ് അതിന് സൗകര്യം ചെയ്തു കൊടുക്കുകയായിരുന്നു.
ലോക പ്രസിദ്ധമായ സുഹ്റവർദി ത്വരീഖത്തിന്റെ വഴിയിൽ ഉന്നത പദവിയിലേക്ക് ഉയർന്ന്, ഇസ്ലാമിക പ്രബോധന രംഗത്ത് മഹാൻ കടന്നു വന്നു. പലരും ഇസ്ലാം ആശ്ലേഷിക്കാൻ അവരുടെ പ്രബോധനം വഴിവെച്ചു. പരമ്പരാഗതമായി ലഭിച്ച വസ്വിയ്യത്ത് അനുസരിച്ച് ശൈഖ് മഹ്മൂദുൽ ഖബൂശാനി (റ) ആണ് ഉപരി സൂചിത ത്വരീഖത്തിന്റെ ഇജാസത്ത് നല്കിയത്.ആ കാലത്തെ സുഹ്റവർദി ത്വരീഖത്തിന്റെ സംഗമ തീരവും പുറത്തീൽ തന്നെയായിരുന്നു.
മഹാനവർകളുടെ ശിഷ്യത്വം സ്വീകരിക്കാൻ ധാരാളം ആളുകൾ ഒത്തുകൂടി. ലോകപ്രശസ്ത പണ്ഡിതനും സൈനുദ്ദീൻ മഖ്ദും തങ്ങളുടെ ഉസ്താദുമായ മുഹമ്മദുൽ ബക് രിയ്യാണ്, ശൈഖ് സാനി(റ) അന്നത്തെ ഖുത്വുബാണെന്ന് പ്രഖ്യാപിച്ചത്.പുറത്തീലുള്ള ശൈഖ് സാനി(റ) മക്കയിലെ, ശൈഖ് ബക് രിയ്യുടെ സന്നിധിയിൽ ഹാജരായി, നേരിട്ട് സലാം പറഞ്ഞ സംഭവമായിരുന്നു ഇതിന് വഴിത്തിരിവായത്.
ആത്മീയ സരണിയിൽ ഒരു വലിയ ശിഷ്യ വലയത്തെ സൃഷ്ടിച്ച മഹാനവർകൾ, അവരുടെ ആത്മീയ പരിപോഷണം ലക്ഷ്യമാക്കി തികഞ്ഞ പരിശീലനങ്ങൾ നല്കി പല ശിഷ്യന്മാരെയും ആത്മീയതയുടെ ഉന്നതിയിലേക്ക് ഉയർത്തി. പൊന്നാനിയിലെ മഖ്ദൂം കുടുംബത്തിലെ ഉന്നത പണ്ഡിതനായിരുന്ന, ശൈഖ് അബ്ദുറഹ്മാനുൽ ഉമ്മാനി (റ) ,തന്റെ പ്രധാന മുരീദും ഖലീഫയുമായിരുന്നു. പരിശുദ്ധ മക്കയിൽ നിന്ന് ശൈഖ് ബകരി (റ) തന്റെ മകൻ ഹസനുൽ ബകരി (റ)യെ ,ശൈഖ് സാനി(റ)വിന്റെ ശിഷ്യത്വം സ്വീകരിക്കാൻ ഇവിടേക്ക് അയച്ചത് ചരിത്ര പ്രസിദ്ധമാണ്. ശൈഖ് ഹസൻ (റ) പുറത്തീലിൽ എത്തുമ്പോഴേക്കും ശൈഖ് സാനി(റ) വഫാത്തായിരുന്നു.അങ്ങനെ അന്നത്തെ ഖലീഫയായിരുന്ന ശൈഖ് കമാലുദ്ദീൻ (റ) വിൽ നിന്ന് ത്വരീഖത്തിന്റെ ഇജാസത്ത് സ്വീകരിച്ചു.
പുറത്തീലിൽ , ശൈഖ് സാനി(റ)വിന്റെ മഖ്ബറയുടെ ചാരത്താണ് ശൈഖ് ഹസനുൽ ബക് രിയ്യുടെ മഖ്ബറ നിലകൊള്ളുന്നത്.
ശൈഖ് സാനി(റ) വിന്റെ ആത്മീയ ചൈതന്യം ഇന്നും ഒളിമങ്ങാതെ നിലനിൽക്കുകയാണ്. അവരുടെ ആരാധനാ സ്വഭാവങ്ങളും നടപടിക്രമങ്ങളും നാലര നൂറ്റാണ്ട് പിന്നിട്ടിട്ടും യഥാവിധി ഇന്നും നിലനിന്ന് പോരുന്നു. ഈമാൻ തെറ്റിപ്പോകുന്നതിൽ നിന്നും രക്ഷപ്പെടാൻ മൂന്നു പ്രാവശ്യം ആവർത്തിച്ച്, എല്ലാ നിസ്കാരങ്ങൾക്ക് ശേഷവും പ്രാർത്ഥന നടത്തുന്നത്, ഇവിടുത്തെ ഒരു പ്രത്യേകതയാണ്. നിസ്കാര ശേഷം സ്വലാത്തും നിർവഹിച്ച് വരുന്നു. മാത്രമല്ല രാവിലെയും വൈകുന്നേരവും നിസ്കാര ശേഷമുള്ള ഔറാദുകളും, പല രാത്രികളിലുമുള്ള ദിക്ർ മജ്ലിസും പതിവ് മുടങ്ങാതെ ഇതുവരെയും നടന്നു വരുന്നത്, അവരുടെ ആത്മാർത്ഥമായ ത്യാഗത്തിന്റെ പരിണിത ഫലമാണ്.
തന്റെ സന്നിധിയിൽ വരുന്നവർക്ക് ആത്മീയ പ്രഭ വിതറിയ ശൈഖവർകൾ, ആ കാലത്തെ ഖുത്വുബ് പദവി അലങ്കരിച്ചിട്ട് പോലും താൻ അറിയപ്പെടാനോ അത്ഭുതങ്ങൾ പ്രകടപ്പിച്ച് ആളുകളെ സംഘടിപ്പിക്കാനോ തുനിഞ്ഞിരുന്നില്ല.തന്റെ ശിഷ്യൻമാർ ചില പ്രത്യേക സാഹചര്യത്തിൽ, ചില കറാമത്തുകൾ പ്രകടിപ്പിച്ചപ്പോൾ അതിനോട് നീരസം പ്രകടിപ്പിക്കുകയും നിരുത്സാഹപ്പെടുത്തുകയുമായിരുന്നു ചെയ്തത്. ഇത് സൂഫിസത്തിന്റെ ഒരു അടിസ്ഥാന തത്വമാണ്. ഈ യാഥാർത്ഥ്യം തന്റെ ശിഷ്യന്മാരെ പഠിപ്പിക്കുകയുമായിരുന്നു ഇതിലൂടെ മഹാൻ ചെയ്തത്.
ആദർശനിഷ്ഠയും തിരുനബി (സ്വ)യോടുള്ള അതിരറ്റ പ്രേമവും അവിടുത്തെ മുഖമുദ്രയായിരുന്നു.
ത്യാഗപൂർണ്ണമായ ജീവിതം നയിച്ച ശൈഖ് അബ്ദുൽ ഖാദിർ സാനി(റ), ഹിജ്റ 983 ദുൽഖഅദ: 16 വെള്ളിയാഴ്ച രാത്രി ഈ ലോകത്തോട് വിട പറഞ്ഞു. പുറത്തീലിൽ അവരുടെ മഖ്ബറ പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്ന ഒരു പ്രധാന കേന്ദ്രമാണെന്നത് പ്രസിദ്ധമാണ്. ജീവിത മരണ വ്യത്യാസമില്ലാതെ നിരവധി കറാമത്തുകൾ കൊണ്ട് ഇവിടം പ്രസിദ്ധമാണ്. അവരുടെ ബറകത്ത് കൊണ്ട് ജന്നത്തുൽ ഫിർദൗസിൽ അള്ളാഹു (സു) നമ്മെ ഒരുമിച്ച് കൂട്ടട്ടെ... ആമീൻ
1 380
കർബലയിൽ ശഹീദായ ഇമാം സയ്യിദുനാ ഹുസൈൻ(റ) കാരണമായി എല്ലാ പരീക്ഷണങ്ങളും മടക്കി കളയണേ....
'കർബലാഏം റദ് ശഹീദെ
കർബലാ കെ വാസ്ത്വെ '
کر بلائیں رد شہید کربلا کے واسطے
ഇമാം അഹ്മദ് റസാഖാൻ ബറേൽവി رضي الله عنه ൻ്റെ ഇശ്ഖിൻ്റെ വരികളാണിത്.
സയ്യിദുനാ മുഹമ്മദ് നബി ﷺ തങ്ങളുടെ മടിയിൽ സയ്യിദുനാ ഹുസൈൻ (റ) ഇരിക്കുകയാണ്. മുത്ത് നബി ﷺ തലയിൽ തലോടിക്കൊണ്ടിരിക്കുന്നു. കണ്ണിൽ നിന്നും കണ്ണുനീർ വരുകയും ചെയ്യുന്നുണ്ട്.
അവിടുന്ന് എന്തിനാണ് കരയുന്നത് ?
ബീവി ഉമ്മു സലമ(റ) നബിﷺയോട് ചോദിച്ചു.
നബി ﷺ പറഞ്ഞു :
എൻ്റെ അടുക്കൽ ജിബ്രീൽ (അ)
വന്ന് കൊണ്ട് പറഞ്ഞു.
നബിയെ ,
അങ്ങയുടെ ഈ പൊന്നുമോൻ
കൊല ചെയ്യപ്പെടും.
മുഹറം നമ്മോട് പറയുന്നതിൽ ,
കർബലയിൽ ധീര രക്തസാക്ഷിത്വം വഹിച്ച
സയ്യിദുനാ ഹുസൈൻ(റ)ൻ്റെയും ,
സാദാത്തുക്കളുടേയും ഓർമ്മകളുണ്ട്. മുഹറം പത്തിനായിരുന്നു ആ ശഹാദത്ത് സംഭവിച്ചത്.
അവിടുത്തെ സ്മരിച്ചു കൊണ്ടും , തവസ്സുലാക്കി നമുക്ക്
പ്രാർത്ഥിക്കാം.
المدد يا نور عيني
يا سليل الاورعين
رد عني شر عيني
يا حسين ابن علي
ഇമാമുൽ അറൂസ് അശൈഖ് മുഹമ്മദ് മാപ്പിള ലബ്ബ ആലിം (റ) രചിച്ച വിശിഷ്ടമായൊരു മൗലിദുണ്ട്. നമുക്കത് പാരായണം ചെയ്യാം.
https://t.me/moulidstudy/1756
പ്രാർത്ഥനകളിൽ ഈ വിനീതനെയും കുടുംബത്തിനേയും ഉൾപ്പെടുത്തുക.
1 380
مولد رفع البلاء والوباء بالتوسّل بأهل العباء
مناقب أهل العباء رضي الله عنهم
تأليف الشيخ أحمد كتي المنلتدكي المتنوري المليباري
അഹ്ലുബൈത്ത് മൗലിദ്
അഹ്‌ലുൽ അബാ മൗലിദ്
ഇമാമീങ്ങളുടെ മൗലിദ്
രചന : മുത്തനൂർ മണ്ണിൽതൊടിക അഹ്‌മദ്‌കുട്ടി മൗലവി
Another one
https://t.me/moulidstudy/166
https://t.me/moulidstudy/232
https://t.me/moulidstudy/356
1 380
പയ്യക്കി ഉസ്താദ് : ഖാസി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍
ശംസുൽ ഉലമാ ഖുതുബി ഉസ്താദു(ഖ.സി) പോലും വലിയ ആദരവോടെ പെരുമാറിയിരുന്ന സമശീർഷനും വലിയ മുദരിസും സൂക്ഷ്മത നിറഞ്ഞ ജീവിതത്തിനുടമയുമായിരുന്നു ബഹു. പയ്യക്കി ഉസ്താദ് എന്ന് അറിയപ്പെടുന്ന ഉത്തര കേരളത്തിലെ അതുല്യ വ്യക്തിത്വമാണ് അശ്ശൈഖ് അബ്ദുർറഹ്മാൻ മുസ്‌ലിയാർ(ഖ.സി). ബ്രിട്ടീഷ് ഭരണത്തിലെ മദ്രാസ് സംസ്ഥാനത്തിനു കീഴില്‍ വരുന്ന ശ്രദ്ധേയമായ ഒരു ജില്ലയായിരുന്നു സൗത്ത്കനറ. ഇന്നത്തെ കര്‍ണാടക സംസ്ഥാനത്തെ ദക്ഷിണ കന്നഡയും ഉഡുപ്പിയും കേരളത്തിലെ കാസര്‍ഗോഡ് ജില്ലയും ഉള്‍പ്പെടുന്ന ഈ വിശാലമായ പ്രദേശമാണ് സപ്തഭാഷാ സംഗമഭൂമി എന്നറിയപ്പെട്ടത്. തുളു, കന്നഡ, കൊങ്ങിണി, മലയാളം, ഉറുദു, ബ്യാരി ഭാഷകള്‍ പ്രചാരത്തിലുണ്ടായിരുന്ന സൗത്ത് കനറയുടെ ഇസ്‌ലാമിക പൈതൃകം പ്രവാചക കാലത്തോടു ചേര്‍ന്നു നില്‍ക്കുന്നു. മഹത്തായ ഈ പാരമ്പര്യത്തിന്റെ കരുത്തുറ്റ കണ്ണിയായി കഴിഞ്ഞ നൂറ്റാണ്ടില്‍ വിജ്ഞാനത്തിന്റെ പ്രഭ പരത്തിയ തലയെടുപ്പുള്ള പണ്ഡിതനായിരുന്നു പയ്യക്കി ഉസ്താദ് എന്ന പേരില്‍ പ്രസിദ്ധനായ അബ്ദുറഹമാന്‍ മുസ്‌ലിയാര്‍.
സുപ്രസിദ്ധ മത പ്രഭാഷകനായിരുന്ന ബാടൂര്‍ മുഹമ്മദ് മുസ്‌ലിയാര്‍-ആഇശ ദമ്പതികളുടെ മകനായി കാസര്‍ഗോഡ് ബാടൂരില്‍ 1902-ലാണ് അബ്ദുറഹമാന്‍ മുസ്‌ലിയാരുടെ ജനനം. കുമ്പള ജുമാ മസ്ജിദിനു സമീപം അന്ത്യവിശ്രമം കൊള്ളുന്ന ഖാസി മുഹമ്മദ് മുസ്‌ലിയാരുടെ ബാടൂര്‍ ദര്‍സിലായിരുന്നു പഠനം. അതിനിടെ പെവളിക പ്രദേശത്തുകാര്‍ മുദരിസായി ഖാസി മുഹമ്മദ് മുസ്‌ലിയാരെ അങ്ങോട്ടു ക്ഷണിച്ചു. തന്റെ ശിഷ്യനെ അയക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ തന്റെ 19 വയസ്സ് പൂര്‍ത്തിയാകുന്നതിനു മുമ്പാണ് പൈവളിക ഖാസിയും മുദരിസുമായി നിയമിതനായത്. പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന പൈവളികയിലെ സേവനമാണ് പയ്യക്കി ഉസ്താദ് എന്ന പേരില്‍ പ്രസിദ്ധനാക്കിയത്.
അഗാധ പാണ്ഡിത്യത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. പൈവളികയിലെ ചിലര്‍ മസ്അല ആവശ്യാര്‍ത്ഥം ഖുത്വുബി മുഹമ്മദ് മുസ്‌ലിയാരെ സമീപിച്ചു. മൗലാനയുടെ പ്രതികരണം ഇങ്ങനെയായിരുന്നു : ''പയ്യക്കി ഉസ്താദ് അവിടെ ഉണ്ടായിരിക്കെ എന്തിന് എന്റെ അടുത്തേക്ക് വന്നു ? അദ്ദേഹത്തെ കാണുക! പറഞ്ഞത് കേള്‍ക്കുക!''
സൂഫീവര്യനായ അടിയാര്‍ കണ്ണൂര്‍ മുഹമ്മദ് ഹാജി, അബ്ദുള്ള മുസ്‌ലിയാര്‍ കമ്പാര്‍, പൈവളിക പള്ളിക്കു സമീപം അന്ത്യവിശ്രമം കൊള്ളുന്ന മുഹമ്മദ് മുസ്‌ലിയാര്‍, വീരകമ്പം മുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങി പ്രഗത്ഭരായ നൂറുകണക്കിനു ശിഷ്യന്‍മാരുണ്ട്. താജുൽ ഉലമാ ഉള്ളാൾ തങ്ങളടക്കമുള്ള വലിയ മഹാന്മാർ പയ്യക്കി ഉസ്താദുമായി അടുത്ത ബന്ധം പുലർത്തുകയും ബറകത്തെടുക്കുകയും വിജ്ഞാന ചർച്ചകൾ നടത്തുകയും ചെയ്തിട്ടുണ്ട്.
കുമ്പോല്‍ ചെറിയ പള്ളിക്കു സമീപം അന്ത്യവിശ്രമം കൊള്ളുന്ന അഹ്മദ്കുട്ടി എന്ന മഹാന്റെ പരമ്പരയിലുള്ള സൈനബ് എന്നവരാണ് ഭാര്യ. മര്‍ഹൂം പൈവളിക അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, മുഹമ്മദ് മുസ്ലിയാർ, അബ്ദുല്ല കുഞ്ഞി മുസ്ലിയാർ, മൊയ്തു ഫൈസി എന്നിവർ മക്കളാണ്. 1980 നവംബര്‍ 18/ 1401 മുഹറം 10-നായിരുന്നു വിയോഗം. പൈവളിക ജുമുഅത്ത് പള്ളി ഖബറിസ്ഥാനില്‍ അന്ത്യവിശ്രമം കൊള്ളുന്നു. മഹാന്റെ പേരില്‍ മുഹമ്മദ് ഹുസൈന്‍ ജമലുല്ലൈലി അല്‍ ഹുദവി, തിര്‍യാഖുശ്ശാകീ ഫീ മദ്ഹി അശ്ശൈഖില്‍ ഫയ്യക്കീ എന്ന പേരില്‍ മൗലിദ് രചിച്ചിട്ടുണ്ട്. പയ്യക്കി ഉസ്താദ് ഇസ്‌ലാമിക് അക്കാദമി മഹാന്റെ സ്മരണ നിലനിര്‍ത്തുന്ന സ്ഥാപനമാണ്.
പൈവളിഗെ പി.കെ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍
സൗത്ത് കനറയിലെ പ്രഗത്ഭ പണ്ഡിതനായിരുന്ന ഖാസി അബ്ദുറഹ്മാന്‍ മുസ്‌ലിയാരുടെ(പയ്യക്കി ഉസ്താദ്) മകനായി 1949-ല്‍ ജനിച്ചു. പിതാവില്‍ നിന്നു തന്നെ പ്രാഥമിക പഠനം നടത്തി. കോട്ട അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരാണ് പ്രധാന ഗുരുനാഥന്‍. പഠനാനന്തരം മിത്തബയലില്‍ ദര്‍സ് ആരംഭിച്ചു. അല്‍പ്പകാലത്തിനു ശേഷം പിതാവിന്റെ പൈവളിഗെ ദര്‍സിലേക്ക് മാറി. 40 വര്‍ഷത്തോളം ഇവിടെ മുദരിസായി സേവനം ചെയ്തു. പിതാവിന്റെ പേരില്‍ പയ്യക്കി ഉസ്താദ് ഇസ്‌ലാമിക് അക്കാദമിക്ക് തുടക്കം കുറിച്ച അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ 12 വര്‍ഷം സ്ഥാപനത്തിന്റെ പ്രസിഡണ്ടും പ്രിന്‍സിപ്പളുമായി പ്രവര്‍ത്തിച്ചു. പള്ളിക്കര ജമാഅത്ത് ഖാദി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കാസര്‍ഗോഡ് ജില്ലാ മുശാവറ അംഗം, ജംഇയ്യത്തുല്‍ മുദരിസീന്‍ ജില്ലാ പ്രസിഡണ്ട്, സമസ്ത മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് പദവികള്‍ വഹിച്ചു. 2018 ജൂണ്‍ 30/ശവ്വാല്‍ 16-നായിരുന്നു വിയോഗം. പൈവളിഗെ ജുമുഅത്ത് പള്ളി ഖബറിസ്ഥാനില്‍ അന്ത്യവിശ്രമം കൊള്ളുന്നു.
1 380
പൈവളിഗെ പി.കെ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍
ശംസുൽ ഉലമാ ഖുതുബി ഉസ്താദു(ഖ.സി) പോലും വലിയ ആദരവോടെ പെരുമാറിയിരുന്ന സമശീർഷനും വലിയ മുദരിസും സൂക്ഷ്മത നിറഞ്ഞ ജീവിതത്തിനുടമയുമായിരുന്ന ബഹു. പയ്യക്കി ഉസ്താദ് എന്ന് അറിയപ്പെടുന്ന ഉത്തര കേരളത്തിലെ അതുല്യ വ്യക്തിത്വമാണ് അശ്ശൈഖ് അബ്ദുർറഹ്മാൻ മുസ്‌ലിയാർ(ഖ.സി).
സൗത്ത് കനറയിലെ പ്രഗത്ഭ പണ്ഡിതനായിരുന്ന ഖാസി അബ്ദുറഹ്മാന്‍ മുസ്‌ലിയാരുടെ(പയ്യക്കി ഉസ്താദ്) മകനായി 1949-ല്‍ ജനിച്ചു. പിതാവില്‍ നിന്നു തന്നെ പ്രാഥമിക പഠനം നടത്തി. കോട്ട അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരാണ് പ്രധാന ഗുരുനാഥന്‍. പഠനാനന്തരം മിത്തബയലില്‍ ദര്‍സ് ആരംഭിച്ചു. അല്‍പ്പകാലത്തിനു ശേഷം പിതാവിന്റെ പൈവളിഗെ ദര്‍സിലേക്ക് മാറി. 40 വര്‍ഷത്തോളം ഇവിടെ മുദരിസായി സേവനം ചെയ്തു. പിതാവിന്റെ പേരില്‍ പയ്യക്കി ഉസ്താദ് ഇസ്‌ലാമിക് അക്കാദമിക്ക് തുടക്കം കുറിച്ച അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ 12 വര്‍ഷം സ്ഥാപനത്തിന്റെ പ്രസിഡണ്ടും പ്രിന്‍സിപ്പളുമായി പ്രവര്‍ത്തിച്ചു. പള്ളിക്കര ജമാഅത്ത് ഖാദി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കാസര്‍ഗോഡ് ജില്ലാ മുശാവറ അംഗം, ജംഇയ്യത്തുല്‍ മുദരിസീന്‍ ജില്ലാ പ്രസിഡണ്ട്, സമസ്ത മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് പദവികള്‍ വഹിച്ചു. 2018 ജൂണ്‍ 30/ശവ്വാല്‍ 16-നായിരുന്നു വിയോഗം. പൈവളിഗെ ജുമുഅത്ത് പള്ളി ഖബറിസ്ഥാനില്‍ അന്ത്യവിശ്രമം കൊള്ളുന്നു.
1 380
. മൗലിദ് പഠനം
നൂറ്റാണ്ടുകൾക്കു മുമ്പേ കേരള മണ്ണിൽ തിരുനബി മദ്ഹ് കീർത്തനങ്ങൾ പദ്യ ഗദ്യ സമ്മിശ്രമായി മഹത്തുക്കളും പണ്ഡിത കേസരികളും പാരായണം ചെയ്തു പോരുന്ന രീതിയാണ് മൗലിദുകൾക്കുള്ളത്. തർക്കമന്യേ മൗലിദ് സദസ്സുകളെ ഇരുകരങ്ങളും നീട്ടി സ്വീകരിക്കുന്നവരാണ് കേരളീയർ. ജാതി-മത ഭേദമന്യേ മൗലിദ് സദസ്സുകളെ ഏറ്റെടുത്ത പാരമ്പര്യമാണ് നമ്മുടെ നാടുകൾക്കുള്ളത്.
തിരുനബി(സ്വ) യുടെ മദ്ഹുകൾ ഗദ്യത്തിലും പദ്യത്തിലുമായി കോർത്തിണക്കിയ സമാഹരമായ മൗലിദുകൾ ധാരാളമാണ്. നമ്മുടെ കേരള മണ്ണിൽ തന്നെ ഇത്തരം ധാരാളം മൗലിദുകൾ മുസ്ലീം സമൂഹം പാരായാണം ചെയ്യാറുണ്ടെങ്കിലും അതിൽ പ്രധാനം മൻഖൂസ്വ് മൗലിദിനാണ്.
"നമുക്ക് മൻഖൂസ് മതി"
സി.എം വലിയുല്ലാഹിയുടെ അധരങ്ങളിൽ നിന്നും ഉതിർന്നുവീണ ഈ മൊഴി മുത്തുകൾ തന്നെ മതി മൻഖൂസ് മൗലിദിന്റെ മഹത്വം മനസ്സിലാക്കാൻ.
ആപത്തു വിപത്തുകൾ, മാറാരോഗങ്ങൾ, പകർച്ചവ്യാധികൾ, പ്രകൃതിക്ഷോപം എന്നിവയിൽ നിന്നും തിരുനബി മൗലിദിനാൽ രക്ഷയുണ്ടെന്ന് ഇമാം ഇബ്നുൽ ജൗസി(റ) രേഖപ്പെടുത്തിയതായി കാണാം. പൊന്നാനിയിൽ പടർന്നു പിടിച്ച മാരക പകർച്ച വ്യാധിയെ ഉന്മൂലനം ചെയ്യാൻ അന്നത്തെ സൂഫീവര്യരും പണ്ഡിത മഹത്തുക്കളും ജനങ്ങളോട് ആജ്ഞാപിച്ചത് ശൈഖ് സൈനുദ്ദീൻ മഖ്ദൂം(റ)വിന്റെ കരങ്ങളാൽ കോർത്തിണക്കപ്പെട്ട മൻഖൂസ്വ് മൗലിദ് പാരായണം ചെയ്യാനാണ്. നാളിതുവരെ ഈ മഹത്തായ പാരമ്പര്യം കേരളീയ ജനത മുറുകെ പിടിച്ചു. അവരുടെ വീടുകളിലും നാടുകളിലും നഗരങ്ങളിലും മൻഖൂസ്വ് മൗലിദ് പാരായണം ചെയ്തു പോരുന്നു.
➖➖➖➖➖➖➖➖➖➖➖➖➖➖
നിങ്ങളുടെ കൈവശമുള്ള അപൂർവ മൗലിദുകൾ അറിയിക്കൂ
https://wa.me/919744990511
🪀
1 380
تنوير الصدر بمدح الشيخ أبي بكر
ഓമച്ചപ്പുഴ മോല്യാർപാപ്പ മൗലിദ്
രചന : പകര ഉസ്താദ്
Another
https://t.me/moulidstudy/369
1 380
الوارد القوي في مناقب السيّد فضل بن علوي
ഫസൽ പൂക്കോയ തങ്ങൾ മൗലിദ് - അബ്ദുറഹ്മാൻ ആലിം സാഹിബ് ബ്നു ഹക്കീം മീരാൻ ലബ്ബ മരക്കാർ ഹാജി ബ്നു ഹക്കീം അഹ്മദ് ബ്നു ശൈഖ് സുലൈമാൻ മഖ്ദൂമി, സിലോൺ
1 380
مواهب الزين في مناقب الحسنين
(مولد حسن حسين رضي الله عنهما)
'മവാഹിബുസൈൻ ഫീ മനാഖിബിൽ ഹസനൈൻ'
ഹസൻ, ഹുസൈൻ(റ) മൗലിദ്
രചന ഇമാമുൽ അറൂസ് അശൈഖ് മുഹമ്മദ് മാപ്പിള ലബ്ബ ആലിം (റ)
Another
https://t.me/moulidstudy/375
https://t.me/moulidstudy/729
Read also
https://t.me/moulidstudy/730
1 380
താജുദ്ദീൻ മൗലൂദ്
തിരുനബിയെക്കാണാനും ഇസ്‌ലാം സ്വീകരിക്കാനും മക്കയിലെത്തിയ പെരുമാളിന് താജുദ്ദീൻ എന്ന് നാമകരണം ചെയ്തത് പ്രവാചകരായിരുന്നു.
മലയാളി സ്വഹാബിയുടെ പേരിൽ രചിക്കപ്പെട്ട ഈ പ്രകീർത്തന കാവ്യം പൊന്നാനി ബാപ്പു കുട്ടിയകത്ത് അമ്മദ്കുട്ടി മുസ്‌ലിയാരാൽ ഉണ്ടാക്കപ്പെട്ടതും, മങ്ങലംശം കുട്ടമ്മാക്ക ദേശത്ത് ചാഞ്ചാത്ത് പുത്തൻ മാളിയേക്കൽ ത്വബീബ് അഹ്‌മദ് എന്നവരാൽ അച്ചടിപ്പിക്കപ്പെട്ടതുമാണെന്നാണ് കവർ പേജിൽ കാണുന്നത്.
നബിയ്യുനാ മുഹമ്മദ് (സ്വ) തങ്ങൾ താജുദ്ദീനുൽ ഹിന്ദി അൽ മലൈബാറി എന്ന് പേര് ബച്ചതായ അസ്ഹാബി ചേരമാൻ പെരുമാൾ ....... എന്ന് തുടങ്ങുന്ന അറബി മലയാളം intro ആണ് ഈ പേജിലുള്ളത്.
هذا مولد تاج الدين الهندي المليباري الملقب بشهرمان فرماض رضى الله عنه وتفعنا به فى الدارين