en
Feedback
മൗലിദ് പഠനം

മൗലിദ് പഠനം

Open in Telegram

വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511

Show more
1 380
Subscribers
No data24 hours
+37 days
+1530 days
Posts Archive
പ്രമുഖ പണ്ഡിതനും സൂഫിവര്യനും പഴയകാല പ്രഭാഷകനുമായിരുന്ന 'ശൈഖുനാ അബ്ദുർറഹ്മാൻ അൽജുനൈദി' എന്നറിയപ്പെട്ടിരുന്ന പി.എ അബ്ദുർറഹ്മാൻ ബാഖവി തിരുവട്ടൂർ(ന.മ) യുടെ ആണ്ടുദിനമാണ് റബീഉൽഅഖിർ: 06 . ഹി.1366 ശഅ്ബാൻ 22 വെള്ളിയാഴ്ച്ചയായിരുന്നു ജനനം. ശൈഖുനാ ചെറുകുന്ന് മമ്മിക്കുട്ടി ഉസ്താദ്(ഖ.സി) ആണ് പ്രധാന ഗുരുവര്യർ. നീണ്ട അമ്പത് വർഷത്തിലധികമായി കണ്ണൂർ - കാസർഗോഡ് ജില്ലകളിലും കർണാടകയിലും അതി വിപുലമായി ദർസ് നടത്തിയിട്ടുണ്ട്. അവസാനം കർണാടക വിട്ള സുരിബയലിലെ ദാറുൽ അശ്അരിയ്യയിൽ പ്രിൻസിപ്പലായിരുന്നു. പള്ളങ്കോട് ഉസ്താദ്, നെല്ലിക്കുന്ന് ഉസ്താദ് എന്ന പേരുകളിലും അവിടുന്ന് അറിയപ്പെട്ടിരുന്നു. പ്രസിദ്ധമായ ജൽജലൂത്ത് ബൈത്തിന്റെ സമഗ്രമായ ശറഹ്, ആദരവായ തിരുനബി(സ) തങ്ങളുടെ സ്വലാത്തു സമാഹരണ ഗ്രന്ഥം, മവാഹിബുൽ അക്ബർ* എന്ന പേരിൽ താജുൽ ഉലമാ ഉള്ളാൾ തങ്ങൾ(ഖ.സി) അവർകളെ കുറിച്ചുള്ള അതിമനോഹരമായ മൗലിദ് തുടങ്ങിയവ പ്രധാന രചനകളാണ്. ഖാദിരിയ്യഃ, രിഫാഇയ്യഃ, ശാദുലിയ്യഃ, ജുനൈദിയ്യഃ, നഖശ്ബന്ദിയ്യഃ തുടങ്ങിയ ത്വരീഖത്തുകളുടെ ശൈഖും സമൂഹത്തിൽ കാര്യമായി അറിയപ്പെടാതെ പോയ ധാരാളം മഹത്തുക്കളുടെ ഖിലാഫത്തും വഹിച്ചിരുന്ന മഹാനാണ് സ്മര്യ പുരുഷനെന്ന് വായിച്ചിട്ടുണ്ട്. 2018 ഡിസംബർ 13 (റബീഉൽആഖിർ 06/ 05) വ്യഴാഴ്ച അദ്ദേഹം വിടപറഞ്ഞു. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിനടുത്ത് തിരുവട്ടൂർ ജുമാമസ്ജിദ് അങ്കണത്തിൽ അന്ത്യവിശ്രമം കൊള്ളുന്നു.

2007 മെയ്‌ 20 ന് ഞായറാഴ്ച നടന്ന ആ കൂടിക്കാഴ്ച ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു.എന്റെ ജീവിതത്തിലെ ഒരു അപൂർവ്വ മുഹൂർത്തമായാണ് ഇപ്പോഴും അതിനെ കാണുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാന ഘട്ടമായിരുന്നു അത്. സുഖമില്ലാതെ കട്ടിലിൽ കിടക്കുകയായിരുന്ന അദ്ദേഹത്തിന്റെ അടുക്കലേക്ക് ഞാൻ കസേര വെച്ച് ഇരുന്നു. അസീസ് മുസ്ലിയാരുടെ മകനാണെന്ന് പറഞ്ഞപ്പോൾ അതിയായ സന്തോഷം അദ്ദേഹത്തിന്റെ മുഖത്ത് ദർശിക്കാൻ സാധിച്ചു . കട്ടിലിൽ നിന്ന് എഴുന്നേറ്റു ചാരി ഇരുന്ന അദ്ദേഹം വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ അസുഖ വിവരങ്ങൾ ചോദിച്ചറിഞ്ഞതിനുശേഷം എനിക്കറിയേണ്ട പല കാര്യങ്ങളും അദ്ദേഹത്തോട് ചോദിച്ചു. ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളുടെ രഹസ്യമറിയാൻ ഒരു പുരുഷായുസ്സ് മുഴുവൻ ചെലവഴിച്ച ആ മഹാപണ്ഡിതൻ നൂറ്റാണ്ടുകൾക്കപ്പുറത്തുള്ള പഴമയുടെ രംഗ വേദിയിലേക്ക് എന്റെ ചിന്തകളെ കൈ പിടിച്ചു കൊണ്ടുപോയി. അപാരമായ അദ്ദേഹത്തിന്റെ ഓർമശക്തിയെയും ചരിത്ര ജ്ഞാനത്തേയും അനുഭവിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്. 1964 ൽ വഫാത്തായ എന്റെ വല്ലിപ്പ കുഞ്ഞി വീരാൻ കുട്ടി മുസ്ലിയാർ മരണപ്പെട്ട ഹിജ്റ തീയതി അദ്ദേഹം ഓർമ്മയിൽ നിന്നും എടുത്തു പറഞ്ഞപ്പോൾ എനിക്ക് അതിശയോക്തി തോന്നി. പക്ഷേ അത് വളരെ കൃത്യമായിരുന്നുവെന്ന് പിന്നീട് മനസ്സിലാക്കാൻ സാധിച്ചു. അതിനുശേഷം രണ്ടര മാസം മാത്രമാണ് അദ്ദേഹം ഈ ലോകത്ത് ജീവിച്ചിരുന്നത്. 2007 ആഗസ്റ്റ് 7 ന് ആ ചരിത്ര പുരുഷൻ എന്നന്നേക്കുമായി ഈ ലോകത്ത് നിന്നും മറഞ്ഞ് ചരിത്രത്തിന്റെ ഭാഗമായി മാറി. അന്നൊരു ഹർത്താൽ ദിവസമായിരുന്നിട്ടും പലഭാഗത്തുനിന്നും വന്ന നൂറുകണക്കിന് ആളുകളെ പോലെ ഞാനും എങ്ങനെയൊക്കെയോ അവിടെ എത്തിച്ചേർന്നു. വെളുത്ത മുഖത്ത് നീണ്ട താടിയുമായി സുഖമായി അന്ത്യനിദ്ര കൊള്ളുന്ന ആ മഹാപണ്ഡിതന്റെ മുഖം അവസാനമായി കണ്ടു. നെല്ലിക്കുത്ത് ജുമാമസ്ജിദിൽ നടന്ന ജനാസ നമസ്കാരത്തിലും പങ്കെടുത്തു. . അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷമാണ് ആ തീരാ നഷ്ടത്തിന്റെ ആഘാതം പലർക്കും ബോധ്യപ്പെട്ടത്. ആഗസ്റ്റ് 12 ന് മഞ്ചേരി സഭാഹാളിൽ നടന്ന അനുശോചന യോഗത്തിൽ പ്രസംഗിച്ച പല നേതാക്കന്മാർക്കും പറയാനുണ്ടായിരുന്നത് അദ്ദേഹത്തിന്റെ അപാരമായ ഓർമ്മശക്തിയെ കുറിച്ചും ചരിത്ര ജ്ഞാനത്തെ കുറിച്ചുമായിരുന്നു. ഉപ്പയുടെ മരണ ശേഷം ഉപ്പയുടെ പെട്ടിയിൽ നിന്നും കണ്ടെടുത്ത 45 വർഷം മുമ്പ് മുഹമ്മദലി മുസ്ലിയാർ എഴുതിയ അറബി കവിതയിലൂടെയുള്ള കത്ത് അവർ തമ്മിലുള്ള സുദൃഢമായ ആത്മബന്ധത്തെയും അറബി കാവ്യ ശാസ്ത്രത്തിൽ മുഹമ്മദലി മുസ്ലിയാർക്കുണ്ടായിരുന്ന അവഗാഹത്തെയും ബോധ്യപ്പെടുത്തുന്നു. മനോഹരമായ വരികളിൽ ധാരാളം വിശേഷങ്ങൾ അതിൽ പങ്കുവെക്കുന്നുണ്ട്. 'ആനക്കയം' എന്നതിന് അതിൽ 'ഖഅറുൽ ഫീൽ ' (قعر الفيل)എന്നാണ് പ്രയോഗിച്ചിട്ടുള്ളത്. ആ കത്ത് ഇന്നും ഒരു നിധിപോലെ ഭദ്രമായി സൂക്ഷിക്കപ്പെടുന്നു. കഴിഞ്ഞ കാലഘട്ടത്തിൽ കേരളമുസ്ലിം ചരിത്രാന്വേഷണ വീഥിയിൽ വെളിച്ചം പകരാൻ സർവ്വശക്തൻ നിയോഗിച്ചിരുന്ന വിളക്കുമാടമായിരുന്നു മുഹമ്മദലി മുസ്ലിയാർ. ആ വിളക്കിൽ നിന്നും പ്രസരിച്ച വിജ്ഞാനത്തിന്റെ പ്രകാശ രശ്മികൾ ഇരുൾ നിറഞ്ഞ ഉമ്മത്തിന്റെ ഗതകാല ചരിത്രത്തിലേക്ക് പുതിയ വാതായനങ്ങൾ തുറന്നു വെച്ചു . കാലങ്ങളെത്ര കഴിഞ്ഞാലും കേരളീയ മുസ്‌ലിം ചരിത്രത്തെക്കുറിച്ച് അനവധി പുസ്തകൾ വിരചിതമായാലും മുഹമ്മദലി മുസ്ലിയാരുടെ ത്യാഗ മനോഭാവത്തിന്റെയും നിശ്ചയാദാർഢ്യത്തിന്റെയും ദൃഢ മുദ്രകൾ അതിലൊക്കെയും പതിഞ്ഞു കിടക്കുന്നത് കാണാം. അള്ളാഹു അദ്ദേഹത്തിന്റെ സംഭാവനകൾക്ക് അർഹമായ പ്രതിഫലം നൽകട്ടെ- ആമീൻ ഒ.സി സക്കരിയ ആനക്കയം

#മനസ്സിൽ_നിന്നും_മായാത്ത_മലബാറിലെ_ഇബ്നു_ബതൂത്ത' ➖️➖️➖️➖️➖️➖️➖️➖️➖️ ഒരു പുരുഷായുസ്സ് മുഴുവനും ചരിത്രത്തിന് വേണ്ടി ജീവിതം സമർപ്പിച്ച മഹാമനീഷി.കേരളീയ മുസ്ലിം പൈതൃകത്തിന്റെ അപൂർവ രേഖകൾ ചികഞ്ഞന്വേഷിച്ച് അലഞ്ഞുനടന്ന കർമ്മയോഗി.രണ്ടായിരത്തിലധികം മഹാന്മാരുടെ ജീവചരിത്രം ഹൃദിസ്ഥമാക്കിയ മഹാപണ്ഡിതൻ.മാപ്പിള ചരിത്രത്തിന്റെ ഇന്നലെകളിലേക്ക് ഇറങ്ങിച്ചെന്ന്‌ ഗതകാല ചരിത്രത്തിന്റെ ഏടുകൾ നിവർത്തി കൊടുത്ത് കേരളീയ മുസ്ലിം ചരിത്രത്തിന് ശക്തി പകർന്ന ചരിത്ര ഗവേഷകൻ . വാക്കുകൾ കൊണ്ട് വർണിക്കാൻ കഴിയാത്തതും പകരം വെക്കാൻ കഴിയാത്തതുമായ പ്രതിഭാശാലിയായിരുന്നു നെല്ലിക്കുത്ത് മുഹമ്മദലി മുസ്ലിയാർ. ഖിലാഫത്ത് സമരനായകനായിരുന്ന ശഹീദ് ആലിമുസ്ലിയാരുടെ മകൻ അബ്ദുള്ളക്കുട്ടി മുസ്ലിയാരുടെ മകനായി 1932 ലാണ് മുഹമ്മദലി മുസ്ലിയാർ ജനിച്ചത്. വൈദേശിക ദുർഭരണത്തിൽ നിന്നും രാജ്യത്തെ മോചിപ്പിക്കുവാൻ പടപൊരുതി വീരമൃത്യു വരിച്ച പിതാമഹൻ ആലിമുസ്ലിയാരുടെ വീര ചരിതം മാപ്പിള ചരിത്രത്തിന്റെ ഊടുവഴികളിലൂടെ സഞ്ചരിക്കുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. നെല്ലിക്കുത്ത് മാപ്പിള ബോർഡ് സ്കൂളിൽ നിന്നായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക പഠനം. പിന്നീട് വിവിധ പള്ളി ദർസുകളിൽ നിന്നും വിജ്ഞാനം കരസ്ഥമാക്കി. ശേഷം 1965 ൽ കാർത്തല പള്ളിയിൽ മുദരിസായി കൊണ്ട് അധ്യാപനം ആരംഭിച്ചു.എടത്തല, വള്ളുവങ്ങാട്, കർണാടകയിലെ കൗഡിഘട്ട്,തരുവണ,പയ്യന്നൂർ,പന്നിയൂർ, മുതലായ സ്ഥലങ്ങളിൽ ഖതീബും മുദരിസുമായി സേവനം ചെയ്തു. 1951ൽ പത്തൊമ്പതാം വയസ്സ് മുതൽ ചരിത്രാന്വേഷണത്തിനു വേണ്ടിയുള്ള സഞ്ചാരം അദ്ദേഹം ആരംഭിച്ചിരുന്നു. പുരാതന പള്ളികൾ, കുടുംബങ്ങൾ, കുതുബു ഖാനകൾ, ചരിത്രസ്മാരകങ്ങൾ, മഹാന്മാരുടെ മഖ്ബറകൾ തുടങ്ങി അദ്ദേഹം എത്തിപ്പെടാത്ത മേഖലകളില്ല. ഒരു പ്രദേശത്തെ പള്ളിയിൽ വന്നാൽ നാലോ അഞ്ചോ ദിവസം അവിടെ മുസാഫിറായി താമസിച്ച് ആ ദേശത്തിന്റെ പൂർവ്വകാല ചരിത്രങ്ങളും അവിടെ മൺമറഞ്ഞുപോയ മഹാന്മാരുടെ ചരിത്രങ്ങളും അന്വേഷിച്ച് ഹൃദിസ്ഥമാക്കി അടുത്ത മഹല്ലിലേക്ക് പോകും. അപാരമായ ഓർമശക്തി അദ്ദേഹത്തിന്റെ ചരിത്ര അന്വേഷണത്തിന് കൂടുതൽ ശക്തിപകർന്നു. ചാലിയത്തെ അസ്ഹരിയ്യ കുതുബ്ഖാനയിൽ മാസങ്ങളോളം അദ്ദേഹം താമസിച്ചിരുന്നുവത്രേ. ആയിരക്കണക്കിന് ഗ്രന്ഥങ്ങളെ കുറിച്ചും അതിന്റെ രചയിതാക്കളെ കുറിച്ചുമുള്ള വിവരങ്ങൾ മരണംവരെ അദ്ദേഹത്തിന് മനപ്പാഠമായിരുന്നു. അറബി ഉറുദു ഭാഷകളിൽ അവഗാഹമുണ്ടായിരുന്ന ആ ചരിത്രപണ്ഡിതനെ തേടി വിദ്യാർത്ഥികൾ, ഗവേഷകർ, എഴുത്തുകാർ എന്നിവർ മാത്രമല്ല ഇംഗ്ലീഷ് ചരിത്രകാരന്മാരായിരുന്ന ടെയ്ലറും മില്ലറും വരെ ചരിത്രം തേടി നെല്ലിക്കുത്തുള്ള ഭവനത്തിലേക്ക് എത്തിച്ചേർന്നു. മാപ്പിള ചരിത്രകാരനായിരുന്ന കെ കെ അബ്ദുൽ കരീം മാസ്റ്റർ,ഡോ:ഹുസൈൻ രണ്ടത്താണി തുടങ്ങി നിരവധി ഗവേഷകർ അദ്ദേഹത്തിന്റെ വീട്ടിലെ നിത്യസന്ദർശകരായിരുന്നു. നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ സഹായത്തോടെ ഡോക്ടറേറ്റ് എടുത്തിട്ടുണ്ട്. തീയ്യതികൾ തെറ്റാതെ പറയാൻ കഴിയുമായിരുന്ന അദ്ദേഹത്തിന്റെ ഓർമ്മശക്തി പലരെയും ആശ്ചര്യപ്പെടുത്തിയിരുന്നു. തുഹ്ഫത്തുൽ അഖ് യാർ ഫീ താരീഖി ഉലമാഇ മലബാർ,ആശ്ശംസുൽ മുളീഅ ഫീ താരീഖിൽ ഖിലാഫ, തുഹ്ഫത്തുൽ അഹില്ല ഫീ മുഖ്തസരി താരീഖിൽ ഉലഫ, മലയാളത്തിലെ മഹാരഥന്മാർ,തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്ത രചനകളാണ്. കേരളത്തിലെ അറിയപ്പെടാതെപോയ അനവധി കവികൾ,പണ്ഡിതന്മാർ,പള്ളികളുടെ നിർമ്മാണ തീയതികൾ , മഖ്ദൂം- സാദാത്ത് കുടുംബങ്ങളുടെ വിശദമായ ചരിത്രം, ഖിലാഫത്ത് സമര ചരിത്രം തുടങ്ങി അനവധി വിവരങ്ങൾ അദ്ദേഹം അറബിയിൽ കുറിപ്പുകളായി എഴുതി സൂക്ഷിച്ചിട്ടുണ്ട്. എന്റെ ഉപ്പ അബ്ദുൽ അസീസ് മുസ്ലിയാരും മുഹമ്മദലി മുസ്ലിയാരും തമ്മിലുള്ള ആത്മബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ചെറുപ്പത്തിൽ ഉപ്പയുടെ കൂടെ രണ്ടുപ്രാവശ്യം മുഹമ്മദലി മുസ്ലിയാരുടെ വീട്ടിൽ പോയത് ഓർമ്മയുണ്ട്. യാത്ര പോകാനുള്ള മോഹം കൊണ്ടു മാത്രം ഉപ്പയുടെ കൂടെ കൂടിയ എട്ടോ പത്തോ വയസ്സുള്ള ഈ വിനീതൻ ഉപ്പയും അദ്ദേഹവും സുദീർഘമായി സംസാരിച്ചിരിക്കുമ്പോൾ വിരസതയോടെ അടുത്ത് ഇരിക്കും. കേരളത്തിനകത്തും പുറത്തും നിരവധി ഗവേഷകർക്ക് അവലംബമാവുന്ന ഒരു മഹാമനീഷിയുടെ സമീപത്താണ് ഇരിക്കുന്നത് എന്ന തിരിച്ചറിവ് അന്ന് ഉണ്ടായിരുന്നില്ല. കാലങ്ങൾക്കു ശേഷം അദ്ദേഹത്തെക്കുറിച്ച് ചന്ദ്രിക വാരാന്തപ്പതിപ്പിൽ വന്ന വാർത്തയാണ് ആ മഹാപണ്ഡിതന്റെ മാഹാത്മ്യവും പാണ്ഡിത്യവും മനസ്സിലാക്കാൻ സഹായകമായത്. അദ്ദേഹം അസുഖബാധിതനായി വീട്ടിൽ വിശ്രമിക്കുകയായിരുന്ന സന്ദർഭത്തിൽ ഉപ്പയെ കാണാൻ ആഗ്രഹമുണ്ടെന്ന് അറിയിച്ച് അദ്ദേഹത്തിന്റെ ബന്ധുവായ എന്റെ പിതൃസഹോദര പുത്രി വീട്ടിൽ വന്നിരുന്നു. ഉപ്പയുടെ തിരക്ക് കാരണം അതിനു സാധിച്ചിരുന്നില്ല. എന്റെ മഹല്ല് പള്ളിയുടെയും പാരമ്പര്യ ഖാസിമാരായിരുന്ന കുടുംബത്തിലെ പണ്ഡിതന്മാരുടെയും ചരിത്രം അറിയാനുള്ള ആഗ്രഹം ആ മഹാപണ്ഡിതനെ സന്ദർശിക്കാൻ എന്നെ പ്രേരിപ്പിച്ചു.

ശംസുൽ ഉലമ ഇ.കെ ഉസ്താദ് മൗലിദ്

അബ്ദുൽമലിക് ബാഖവി അൽ ഫള്ഫരി(ന.മ) ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ ഫള്ഫരി കുടുംബത്തിലെ വലിയ പണ്ഡിതനും ഗ്രന്ഥ കർത്താവുമായ അബ്ദുൽ മലിക് ബാഖവി അൽ ഫള്ഫരി(ന മ) യുടെയും ആണ്ടുദിനം. ഹിജ്റ 1365 (1945) സഫർ 18ന് വിശ്രുതനായ അബ്ദുറഹ്മാൻ ഫള്ഫരിയുടെ സഹോദരൻ മുഹ്‌യുദ്ദീൻ മുസ്‌ലിയാരുടെ മകനായി പടിഞ്ഞാറ്റുമുറിയിൽ ജനനം. നാട്ടിലെ ദർസിലെ മുദരിസ് ബീരാൻ മുസ്ലിയാരുടെ അടുക്കൽ നിന്നുള്ള ഉള്ള പ്രാഥമിക പഠനത്തിന് ശേഷം പിതാവ് മുഹിയുദ്ദീൻ മുസ്‌ലിയാർ, പെരിമ്പലം ബാപ്പുട്ടി മുസ്ലിയാർ, പിതൃ സഹോദരൻ അബ്ദുറഹ്മാൻ ഫള്ഫരി (കുട്ടി മുസ്‌ലിയർ) (ഖ.സി) തുടങ്ങിയവരിൽ നിന്നെല്ലാം വിജ്ഞാനം കരസ്ഥമാക്കി. അബ്ദുറഹ്മാൻ ഫള്ഫരി (കുട്ടി മുസ്‌ലിയർ) യുടെ അടുക്കൽ പഠിച്ചുകൊണ്ടിരിക്കെയാണ് അദ്ദേഹത്തിന് വെല്ലൂർ ബാഖിയാത്തിലേക്ക് ക്ഷണം ലഭിക്കുന്നത്. അങ്ങനെ ഉസ്താദിനോട് കൂടെ വെല്ലൂരിലേക്ക് വണ്ടികയറി. ബാഖിയാത്തിലെ പഠനകാലത്ത് വസൂരി പിടിപെടുകയും മടങ്ങുകയും ചെയ്തു. ശേഷം മലപ്പുറം ജില്ലയിലെ ഓമചപ്പുഴയിൽ ഒരുമനയൂർ യൂസഫ് മുസ്ലിയാരുടെ അടുക്കൽ നിന്നും വീണ്ടും ഓതി ബാഖിയാത്തിലെത്തി. 1970ലാണ് ബാഖവി ബിരുദം നേടുന്നത്. ശൈഖ് ആദം ഹസ്രത്ത്(ഖ സി), ശൈഖ് മുല്ല ഹസ്രത്ത്, ശൈഖ് ബാഖ്ത്തിയാരീ ഹസ്രത്ത് തുടങ്ങിയവർ ബാഖിയാത്തിലെ ഉസ്താദുമാരാണ്. 1970ൽ തന്നെ അധ്യാപന രംഗത്തേക്ക് പ്രവേശിച്ച മഹാൻ ഒളവട്ടൂർ ആലങ്ങാടിയിലാണ് ദർസ് ആരംഭിച്ചത്. തുടർന്നു എടത്തല, മലയപ്പള്ളി, ദേവതിയാൽ, ആമപ്പൊയിൽ, പടിക്കൽ, പഴയങ്ങാടി മാടായിപള്ളി, പന്താരങ്ങാടി തുടങ്ങിയ സ്ഥലങ്ങളിലായി 40 വർഷത്തിലേറെ അധ്യാപന രംഗത്ത് വിപുലമായി ആയി സേവനം ചെയ്തു. ബഹുമാനപ്പെട്ട അസ്ഹാബുൽ കഹ്ഫ്(റ), ചാപ്പനങ്ങാടി ബാപ്പു ഉസ്താദ്(ഖ.സി), മാമ്പ്ര മുഹമ്മദ് മദനീ(ഖ.സി) തുടങ്ങിയ മഹാന്മാരെ കുറിച്ച് മൗലിദുകൾ രചിച്ചിട്ടുണ്ട്. ഹി.1441 റബീഉൽആഖീർ 2-ന് വിടപറഞ്ഞു.

തിരൂരങ്ങാടി ഹസൻ ഉസ്താദ് രചിച്ച അൻവാറു ലുത്ഫ് ബി ദിക്റി അസ്ഹാബിൽ കഹ്ഫ് (അസ്ഹാബുൽ കഹ്ഫിനെ സംബന്ധിച്ച് രചിച്ച മൗലിദ്) ചട്ട
തിരൂരങ്ങാടി ഹസൻ ഉസ്താദ് രചിച്ച അൻവാറു ലുത്ഫ് ബി ദിക്റി അസ്ഹാബിൽ കഹ്ഫ് (അസ്ഹാബുൽ കഹ്ഫിനെ സംബന്ധിച്ച് രചിച്ച മൗലിദ്) ചട്ട

ذرة المعشوقين മൗലിദ് ഉള്ളവർ അറിയിക്കുമല്ലോ https://wa.me/919744990511

താജുൽ ഉലമ ഉള്ളാൾ തങ്ങൾ

മുളഫ്ഫര്‍ രാജാവിന്റെ മൗലിദു പരിപാടിയില്‍ 5000 ആടുകളെയും 10,000 കോഴികളെയും 100 കുതിരകളെയും മറ്റും അറുത്തതായും വിവിധ നാടുകളില്‍ നിന്ന് ഒട്ടനവധി മഹല്‍വ്യക്തിത്വങ്ങള്‍ പങ്കെടുത്തതായും, ഇതിന്നായി അദ്ദേഹം ഓരോ വര്‍ഷവും മൂന്നു ലക്ഷം ദീനാര്‍ നീക്കിവെച്ചിരുന്നതും, അന്നത്തെ പണ്ഡിതര്‍ ഇതംഗീകരിച്ചതും ചരിത്രത്തില്‍ കാണാം (അല്‍ഹാവി: 1/196). ചുരുക്കത്തില്‍, മൗലിദു പാരായണവും അന്നദാനവുമെല്ലാം സദാചാരവും സുന്നത്തുമാണ്. സുന്നത്തും ബിദ്അത്തും എന്താണെന്നു പഠിപ്പിച്ചു തന്നവരാണ് ഇക്കാര്യം വിശദീകരിച്ചത്. അതുകൊണ്ടുതന്നെ മൗലിദു കഴിക്കല്‍ നിരോധിക്കപ്പെട്ട ബിദ്അത്താണെന്നു വഹാബികള്‍ പറയരുത്. ഏറ്റവും ചുരുങ്ങിയത് സ്വന്തം ജഹാലത്തെങ്കിലും തിരിച്ചറിയാന്‍ കഴിയണം. പ്രവാചകപ്രേമികളെ സ്‌നേഹിക്കാനും അതു മൂലം മുത്തുനബി (സ)യുടെ സ്‌നേഹം കരസ്ഥമാക്കാനും നാഥന്‍ തൗഫീഖു നല്‍കട്ടെ,

എണ്‍പത്തി എട്ടു മുതല്‍ നൂറ്റി നാലു വരെയുള്ള കവിതകള്‍ നബി(സ)യുടെ ഏറ്റവും വലിയ മുഅ്ജിസത്തായ വിശുദ്ധ ഖുര്‍ആനിനെ കുറിച്ചുള്ളതാണ്. നൂറ്റി അഞ്ചു മുതല്‍ നൂറ്റിപ്പതിനേഴു വരെയുള്ള പതിമൂന്നു ഈരടികള്‍ ഇസ്‌റാഅ് മിഅ്‌റാജ് യാത്രയെ അനുസ്മരിക്കുന്നു. നൂറ്റിപ്പതിനെട്ടു മുതല്‍ നൂറ്റിമുപ്പത്തി ഒമ്പതു വരെ ഇസ്‌ലാമിന്റെ സവിശേഷമായ ധര്‍മസമരത്തെ പ്രതിപാദിക്കുന്നതാണ്. യുദ്ധമുഖത്തു നബി(സ) കാണിച്ച ധീരത ഇമാം ബൂസ്വീരി(റ) വരച്ചുകാട്ടുന്ന വരികള്‍ മനസ്സിനു കുളിരേകുന്നതാണ്. നൂറ്റിനാല്‍പത് മുതല്‍ നൂറ്റിഅമ്പത്തി ഒന്നു വരെ ഇടത്തേട്ടമാണ്. നബിപുംഗവരുമായുള്ള ഇമാം ബൂസ്വീരി (റ)യുടെ സ്‌നേഹബന്ധത്തെ മുന്‍നിര്‍ത്തി മഹാന്‍ അല്ലാഹുവില്‍ നിന്നു പലതും പ്രതീക്ഷിക്കുന്നു. തനിക്കു മുഹമ്മദ് എന്ന വിശുദ്ധ നാമം ലഭിച്ചതുള്‍പ്പെടെ പല ബന്ധങ്ങളും കവി എടുത്തുപറയുകയും പ്രത്യാശാനിര്‍ഭരമായ മനസ്സ് തുറക്കുകയും ചെയ്യുന്നു. നൂറ്റിഅമ്പത്തി രണ്ടു മുതല്‍ അവസാനം വരെ ”ഇരവ്” ഭാഗമാണ്. നബി(സ)യെ ഇടയാളനാക്കി, കവിത തന്റെ ആഗ്രഹങ്ങള്‍ റബ്ബിന്റെ മുമ്പില്‍ സമര്‍പ്പിക്കുന്നു. ബാഹ്യമായ അര്‍ത്ഥതലങ്ങള്‍ക്കപ്പുറം ആന്തരികമായ ജ്ഞാനപ്പൊരുള്‍ നിറഞ്ഞതാണ് ബുര്‍ദമഹാകാവ്യം. നൂറ്റിഅറുപതു വരികളെക്കാള്‍ കൂടുതല്‍ ചില മൗലിദു കിതാബുകളില്‍ കാണുന്നുണ്ടെങ്കിലും കൂടുതലുള്ളത് ബുര്‍ദ:യുടെ ഭാഗമല്ല. ‘മാറന്നഹത്ത് അദബാതില്‍ബാനി…’ എന്ന വരിയാണ് ബുര്‍ദയുടെ അവസാനം. അതാണു നൂറ്റിഅറുപതാമത്തെ വരി. മറ്റു വരികള്‍ ബൂസ്വീരി(റ)യുടെ രചനയല്ല. മന്‍ഖൂസ് മൗലിദ് അഞ്ചാം നൂറ്റാണ്ടിലെ മുജദ്ദിദ് ഇമാം ഗസ്സാലി(റ) രചിച്ച ‘സുബ്ഹാന്’ മൗലിദു ചുരുക്കിയതാണു മന്‍ഖൂസ് മൗലിദ്. വലിയ സൈനുദ്ദീന്‍ മഖ്ദൂമാണ് രചയിതാവ്. രണ്ടാം മഖ്ദൂമാണെന്നും അഭിപ്രായമുണ്ട്. പൊന്നാനിയിലും പരിസരത്തും വബാഅ് (പ്ലേഗ്) രോഗം വ്യാപിക്കുകയും അതുമൂലം നിരവധി പേര്‍ മരണപ്പെടുകയും ചെയ്തപ്പോള്‍ ശൈഖു മഖ്ദൂം അതിനു പരിഹാരമായി ഔഷധമായി രചിച്ചതാണ് മന്‍ഖൂസ് മൗലിദ്. അതു പാരായണം ചെയ്യാന്‍ ജനങ്ങളോട് മഖ്ദൂം ആവശ്യപ്പെട്ടു. ജനം അതു സ്വീകരിച്ചു. രോഗം അപ്രത്യക്ഷമായി. മന്‍ഖൂസ് മൗലിദിലെ പ്രാര്‍ത്ഥനയിലുള്ള ‘ഹാദസ്സുമ്മന്നാഖിഅ്’ കൊണ്ടു വബാഉ രോഗമാണുദ്ദേശ്യം. വിമര്‍ശകര്‍ വളരെ കൂടുതല്‍ കടന്നുപിടിക്കുന്ന മൗലിദാണു മന്‍ഖൂസ്. ഇതില്‍ ശിര്‍ക്കുവരെ അവര്‍ ആരോപിക്കുന്നു. മതപരമായ അജ്ഞതയാണു അരോപണത്തിനു കാരണം. അടക്കാനാവാത്ത പ്രവാചക പ്രേമത്തിന്റെ ശക്തമായ കുത്തൊഴുക്കില്‍ മുത്തുനബിയോട് പാപമോചനത്തിനായി മഖ്ദൂം(റ) ഇസ്തിസ്ഫാഅ് നടത്തുന്ന സുന്ദര കാഴ്ച മന്‍ഖൂസ് മൗലിദിലെ ഈരടികളില്‍ കാണാം. സുന്നത്തായ ‘ഇസ്തിസ്ഫാഇ’നെ (ശുപാര്‍ശ ആവശ്യപ്പെടല്‍) ശിര്‍ക്കിന്റെ പട്ടികയില്‍പ്പെടുത്തുന്ന വഹാബികള്‍ തൗഹീദും ശിര്‍ക്കും ആദ്യം പഠിക്കട്ടെ. കേരളീയ പണ്ഡിതന്‍ ശൈഖ് മഖ്ദൂമിന്റെ രചനയായതിനാലാവണം മന്‍ഖൂസ് മൗലിദ് കേരളത്തില്‍ കൂടുതല്‍ പ്രസിദ്ധിയാര്‍ജ്ജിക്കാന്‍ കാരണം. ശര്‍റഫല്‍ അനാം വിശ്വപ്രസിദ്ധമാണു ശര്‍റഫല്‍ അനാം മൗലിദ്. വിശ്വാസിയുടെ മനസ്സിലും ചുണ്ടിലും അതിന്റെ ഈരടികള്‍ എപ്പോഴും തങ്ങിനില്‍ക്കും. അശൈഖു അഹ്മദുബ്‌നു ഖാസിം അല്‍മാലികി(റ)യാണു രചയിതാവ്. ഇബ്‌നു ജൗസി(റ)യാണെന്നു അഭിപ്രായമുണ്ട്. (ഫത്ഹുസ്സ്വമദ്). മുത്തുനബി (സ)യുടെ വിശേഷണങ്ങള്‍ എടുത്തുപറഞ്ഞും ആലങ്കാരിക പ്രയോഗം നടത്തിയും മദീനയിലേക്കു ‘സലാം’ പറഞ്ഞയക്കുന്ന ‘ശര്‍റഫല്‍ അനാമി’ ലെ ‘സലാം ബൈത്ത്’ വിശ്വാസിയുടെ മനസ്സിനെ പുളകിതമാക്കുന്നു. ശര്‍റഫല്‍ അനാമിലെ ‘അല്‍ഹംദുലില്ലാ ഹില്ലദീ അഅ്ത്വാനി…’ എന്ന ഈരടി പ്രവാചകര്‍ ജനിച്ച ഉടനെ ചോരപ്പൈതലിനെ കൈയ്യിലെടുത്ത് കഅ്ബയിലെത്തി ഉപ്പാപ്പ അബ്ദുല്‍മുത്തലിബ് പാടിയതാണ്. പ്രവാചക പുംഗവരുടെ ജനനാനന്തരം ഭൂമിയിലുയര്‍ന്ന ആദ്യത്തെ കീര്‍ത്തനം ഇതായിരിക്കും. ‘ശര്‍റഫല്‍ അനാമി’ല്‍ തന്നെ അങ്ങ് ഖുര്‍ആനില്‍ പേരു പറയപ്പെട്ട വ്യക്തിയാണ് എന്നര്‍ത്ഥം കുറിക്കുന്ന വരി അബ്ദുല്‍മുത്തലിബ് പാടിയതെങ്ങനെ? അന്നു ഖുര്‍ആനില്ലല്ലോ എന്നു വിമര്‍ശകര്‍ ചോദിക്കാറുണ്ട്. ഖുര്‍ആന്‍ എന്ന വാക്കിനു ‘മുന്‍കാല വേദഗ്രന്ഥങ്ങള്‍’ എന്നാണിവിടെ അര്‍ത്ഥം. ഖുര്‍ആന്‍ എന്ന വാക്കിനു പ്രസ്തുത അര്‍ത്ഥം വിശുദ്ധ ഖുര്‍ആനില്‍ തന്നെ (15/91) കാണാം. മൗലിദിലെ പ്രസ്തുത വരി അബ്ദുല്‍ മുത്തലിബ് പാടിയതല്ല, അദ്ദേഹത്തിന്റെ വാക്കുകള്‍ക്കു പൂരകമായി മറ്റൊരാള്‍ പാടിയതാണെന്നും അഭിപ്രായമുണ്ട്. ഫത്ഹുസ്സമദ്, ബുലൂഗുല്‍ മറാം എന്നിവ നോക്കുക. രാജകീയ പ്രൗഢിയോടെ, വളരെ വിപുലമായ മൗലിദു പരിപാടിക്കു തുടക്കംകുറിച്ച വ്യക്തിയാണ് മുളഫ്ഫര്‍ രാജാവ്. തഖ്‌വയിലധിഷ്ഠിതമായ ജീവിതം നയിച്ച ഉന്നത വ്യക്തിത്വത്തിന്റെ ഉടമയാണ് മുളഫ്ഫര്‍ രാജാവ്. ഇക്കാര്യം ഇബ്‌നുഖല്ലിഖാന്‍ വഫയാത്തുല്‍ അഅ്‌യാനിലും ഹാഫിള് ഇബ്‌നുകസീര്‍(റ) ‘അല്‍ബിദായത്തുവന്നിഹായ’യിലും ഇമാം സുയൂത്വി(റ) അല്‍ഹാവിയിലും മറ്റും രേഖപ്പെടുത്തിയിട്ടുണ്ട്.

മൗലിദ് എന്ന അറബി പദത്തിന്റെ ഭാഷാര്‍ത്ഥം ജനന സമയം, ജനിച്ച സ്ഥലം എന്നൊക്കെയാണ്. ജനങ്ങള്‍ സമ്മേളിച്ചുകൊണ്ട് ഖുര്‍ആനില്‍ നിന്നു എളുപ്പമായത് ഓതുക, അമ്പിയാഇന്റെ / ഔലിയാഇന്റെയോ ജനനവുമായി ബന്ധപ്പെട്ടുവന്ന ചരിത്രങ്ങള്‍ പറയുക, അവരുടെ ജീവിതത്തില്‍ നടന്ന സംഭവങ്ങള്‍ പറയുക, അവരെ പുകഴ്ത്തുക, ശേഷം ദരിദ്രര്‍ക്കു ഭക്ഷണം നല്‍കുക എന്നാണു മൗലിദിന്റെ സാങ്കേതികാര്‍ത്ഥം (ഇആനത്ത് 3/363). മൗലിദാഘോഷവും അന്നദാനവുമെല്ലാം പുണ്യകര്‍മവും പ്രതിഫലാര്‍ഹവും സുന്നത്തുമാണ്. ഇമാം നവവി(റ) തന്റെ ഗുരു അബൂശാമ (റ), ഹാഫിള്, ഇബ്‌നു ഹജര്‍(റ), ഇമാം സുയൂത്വി(റ), ഇമാം ഇബ്‌നു ഹജ്ര്‍(റ) തുടങ്ങിയവരെല്ലാം ശാഫിഈ മദ്ഹബിലെ ഗ്രന്ഥങ്ങളില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. നിരവധി പണ്ഡിതര്‍ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. (അല്‍ഹാവീ, 1/261, ശര്‍വാനി 7/425). നിരവധി ഇമാമുകള്‍ മൗലീദ് ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഹാഫിള് ഇബ്‌നു കസീര്‍(റ), ഹാഫിള് മുഹമ്മദുസ്സഖാഫി(റ) തുടങ്ങിയവ അവരില്‍ പ്രധാനികളാണ്. മൗലിദു ഗ്രന്ഥങ്ങള്‍ പുതിയ അനുഭൂതിയാണ്. ഗദ്യത്തോടൊപ്പം പദ്യവും കോര്‍ത്ത അനുഭവങ്ങള്‍. സാധാരണക്കാര്‍ക്കു ആത്മീയനിര്‍വൃതി പകരാന്‍ പ്രവാചകകീര്‍ത്തനങ്ങളുമായി അവരെ അടുപ്പിച്ചെടുക്കാന്‍ മൗലിദുകള്‍ ഏറെ ഉപകാരപ്പെടുന്നുണ്ട്. പ്രവാചക കീര്‍ത്തനത്തിന്റെ ആരംഭം അന്വേഷിക്കുന്നവര്‍ക്ക് ചരിത്രത്തില്‍ ഏറെയേറെ പിന്നോട്ടുപോകേണ്ടിവരും. ഏറ്റവും പൗരാണികമായ കീര്‍ത്തനങ്ങളുടെ രചയിതാക്കളില്‍ പൂര്‍വ്വകാല നബിമാരും പണ്ഡിതരും മലക്കുകളും ഉള്‍പ്പെടുന്നു. നിശ്ചയം അല്ലാഹുവും അവന്റെ മലക്കുകളും പ്രവാചകര്‍ക്കു സ്വലാത്തു നിര്‍വഹിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ നബി(സ)ക്കു സ്വലാത്തും സലാമും നിര്‍വഹിക്കണം എന്നു സാരം വരുന്ന സൂക്തത്തിലെ ‘സ്വലാത്ത്’ ഇമാം ബുഖാരി (റ) എടുത്തുദ്ധരിച്ച വ്യാഖ്യാനപ്രകാരം പ്രവാചകരുടെ അപദാനങ്ങളെ വാഴ്ത്തലാണ്. ചരിത്രത്തില്‍ ഇന്നോളം മുസ്‌ലിം ലോകം മുഴുവന്‍ ഗദ്യ, പദ്യങ്ങളിലും വാ, വരമൊഴികളിലും ചിന്താകര്‍മ്മങ്ങളിലും പ്രവാചക കീര്‍ത്തനം നിര്‍വഹിച്ചു പോരുന്നുണ്ട്. അതുകൊണ്ടുതന്നെ ഒരു ലേഖനത്തിലൂടെയോ തടിച്ച പുസ്തകത്തിലൂടെയോ പ്രവാചക കീര്‍ത്തനകൃതികളെയെല്ലാം പരാമര്‍ശിച്ചു തീര്‍ക്കാന്‍ സാധ്യമല്ല. കേരളീയ മുസ്‌ലിംകളില്‍ ഏറ്റവുമധികം സ്വാധീനിച്ച ഏതാനും മൗലിദുഗ്രന്ഥങ്ങളെക്കുറിച്ചുള്ള ഹ്രസ്വ അന്വേഷണമാണിവിടെ ഉദ്ദേശിക്കുന്നത്.ഖസ്വീദത്തുല്‍ ബുര്‍ദ എ.ഡി. 1213-1295ല്‍ ജീവിച്ച പ്രമുഖ പണ്ഡിതനും സാഹിത്യകാരനുമായ ഇമാം ബൂസ്വൂരി (റ)യുടെ രചനയാണു ബുര്‍ദ: എന്ന പ്രേമകാവ്യം. അനേകായിരം ഇസ്‌ലാമിക കാവ്യങ്ങളില്‍ കേരളീയരെ വളരെ കൂടുതല്‍ സ്വാധീനിച്ച ഗ്രന്ഥമാണ് ബുര്‍ദ. പുതപ്പ് എന്നാണു ഇതിന്റെ അര്‍ത്ഥം. നബി(സ) സ്വപ്നത്തിലൂടെ ഇമാം ബൂസ്വീരി(റ)ക്കു പുതപ്പു സമ്മാനിച്ചതുകൊണ്ടാണീ പേര്‍ വന്നതെന്നു ഖസ്വീദത്തുല്‍ ബുര്‍ദ:ക്കു വ്യാഖ്യാനമെഴുതിയ പണ്ഡിതര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ രോഗശമനത്തിനു കാരണമായതിനാല്‍ രോഗശമനമെന്ന അര്‍ത്ഥമുള്ള ‘ബുര്‍ഉദ്ദാഅ്’ എന്ന നാമവും ഈ പ്രേമകാവ്യത്തിനുണ്ട്. ഖസ്വീദത്തുല്‍ ബുര്‍ദ: രചിക്കാനുള്ള നിമിത്തം ഇമാം ബൂസ്വീരി (റ) തന്നെ വിവരിക്കുന്നു: ഒരിക്കല്‍ എനിക്കു വാത സംബന്ധമായ രോഗം അനുഭവപ്പെട്ടു. എന്റെ ശരീരം പാതി തളര്‍ന്നു. നബി(സ) തങ്ങളുടെ സ്തുതികീര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കവിതകള്‍ ചൊല്ലുക വഴി രോഗശമനമുണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുകയും രചന നടത്തുകയും ചെയ്തു. മദ്ഹു ഗാനങ്ങളുടെ ലഹരിയില്‍ ഞാന്‍ ഉറക്കത്തിന്റെ ലോകത്തേക്കു നീങ്ങി. മുത്തുനബി (സ)യെ ഞാന്‍ സ്വപ്നം കണ്ടു. എന്റെ കവിതകള്‍ വായിച്ചു കേള്‍പിച്ചു. അവിടുന്ന് തിരുഹസ്തങ്ങള്‍ കൊണ്ട് എന്റെ ശരീരത്തില്‍ തടവി. എന്തൊരു ആനന്ദം… ഞാന്‍ ഉണര്‍ന്നു. എനിക്കു അത്ഭുതം തോന്നി. ഒരു ഭാഗം പൂര്‍ണമായി തളര്‍ന്നുവീണ എന്റെ ശരീരം പൂര്‍ണമായി സംഖം പ്രാപിച്ചിരിക്കുന്നു. (ശര്‍ഹുല്‍ ബുര്‍ദ) നൂറ്റിഅറുപത് വരികളുള്ള ബുര്‍ദ: വിഷയപരമായി ഒരേ ഒഴുക്കില്‍ പരന്നു കിടക്കുകയല്ല. മറിച്ച് അധ്യായങ്ങളും വിഷയക്രമങ്ങളും വേര്‍തിരിച്ചിട്ടുള്ളതാണ്. ബുര്‍ദയുടെ ഒന്നാം വരി മുതല്‍ പന്ത്രണ്ട് ഉള്‍പ്പെടെയുള്ള വരികളിലെ പ്രമേയം അനുരാഗപരമായ ആത്മ സംവേദനമാണ്. പതിമൂന്നു മുതല്‍ ഇരുപത്തിഎട്ടുവരെ വരികളില്‍ ആത്മവിമര്‍ശനമാണ് പ്രധാന പ്രതിപാദ്യം. പാപപങ്കിലമായ തന്റെ ആത്മസത്തയെ പഴിക്കുന്നു. ഇരുപത്തി ഒമ്പതു മുതല്‍ അമ്പത്തെട്ടുവരെയുള്ള മുപ്പതു വരികള്‍ പ്രേമകഥാപാത്രമായ മുത്തുനബി (സ)ന്റെ അതുല്യവ്യക്തിത്വ പ്രകാശനങ്ങളാണ്. അമ്പത്തി ഒമ്പതു മുതല്‍ എഴുപത്തിഒന്നു വരെയുള്ള പതിമൂന്നു വരികള്‍ പ്രവാചകരുടെ ജനനസമയത്തുള്ള അത്ഭുതങ്ങള്‍ പ്രതിപാദിക്കുകയാണ്. എഴുപത്തിരണ്ടു മുതല്‍ എണ്‍പത്തി ഏഴുവരെ വരികളില്‍ പ്രവാചകരില്‍ നിന്നും പ്രകടമായ അമാനുഷിക സിദ്ധികളുടെ പ്രകാശനമാണ്. ഇതില്‍ 80,81 വരികളിലൂടെ ഇമാം ബൂസ്വീരി(റ) തന്റെ ആത്മാനുഭവം വിവരിക്കുകയാണ്.

#മൗലിദുൽ_അസ്ഹർ സയ്യിദുൽ വുജൂദ് സയ്യിദുനാ മുഹമ്മദ് മുസ്തഫാ നബി(സ) തങ്ങളുടെ മദ്ഹുകൾ എഴുതിയും, പാടിയും, പറഞ്ഞും കൊണ്ടുള്ള ജീവിതമാണ് അവരുടേത്. അത്തരത്തിലുള്ള ഒത്തിരിപേരെ നമ്മുടെ നാടും സമ്മാനിച്ചിട്ടുണ്ട്. അവരിൽ പ്രമുഖരാണ് അല്ലാമാ ശൈഖ് ശിഹാബുദ്ദീൻ അഹ്മദ് കോയ ശാലിയാത്തി (റ) . فَلَسْتُ اَرَی إِلَّاٱلنَّبِيَّ مُحَمَّدًا لِتَفْرِيجِ كُرْبَاتِي وَنَيْلِ الْمَآرِبِ اِلَيْكَ رَسُولَ ٱللهِ وَجَّهّتُ وِجْهَتِي فَإنَّكَ بَابُ ٱللهِ مَوْلَی ٱلرَّغَائِبِ ഇശ്ഖിൻ്റെ പാരമ്യത്തിൽ അവിടുത്തെ ഹൃദയത്തിൽ നിന്നും ചൊരിഞ്ഞ ഖസീദത്തു തവസ്സുലിയ്യ പ്രസിദ്ധമാണ്. അതിലെ പ്രത്യേകമാക്കപ്പെട്ട വരികളാണ് മുകളിലുള്ളത്. ആശിഖിൻ്റെ ഹൃദയങ്ങൾ അനുരാഗത്താൽ നിറഞ്ഞിരിക്കുകയാണ്. മുത്തു നബി (സ) തങ്ങളുടെ പേരിൽ മഹത്തായൊരു മൗലിദും അല്ലാമാ ശാലിയാത്തി (റ) രചിച്ചിട്ടുണ്ട്. മൗലിദുൽ അസ്ഹർ എന്നാണതിൻ്റെ പേര്. മഹത്തുക്കളായ മുൻഗാമികളുടെ രചനകളിലേക്കുള്ള ഒരു പ്രയാണമാണത്. ചേർന്ന് നിൽക്കലാണ്. അനുരാഗികൾക്ക് വലിയ സമ്മാനമാണ്.

ശൈഖുനായുടെ വഫാത്ത് ദിനത്തിൽ എല്ലാവരും ശൈഖുനാ ശാദുലി ഇമാമിന്റെ പേരിൽ ഫാത്തിഹ,യാസൻ, തഹ്‌ലീലുകൾ ഹദ് യ ചെയ്യുക. അവരുട യഥാർത്ഥ മുരീദുമാരിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തട്ടെ ആമീൻ..

#അൽ_ഖുത്വുബ്_അൽ_ആരിഫ്_ബില്ലാഹ്അബുൽ_ഹസൻ_അലി_ബിൻ_അബ്ദില്ലഹ്_അശ്ശാദുലി(റ) ലോകത്ത് അറിയപ്പെട്ട അഞ്ചു അഖ്താബു കളിൽ ഒരാളും ശാദുലിയ്യ ത്വരീഖത്തിന്റെ ശൈ ഖും ആണ് സയ്യിദീഅബുൽ ഹസൻ അലി അശ്ശാദുലി(റ). മഹാനവർ കൾ ആധ്യാത്മിക മേഖലയിൽ ധാരാളം സംഭാവനകളാണ് നൽകിയത്. ഹിജ്‌റ 593ൽ ആഫ്രിക്ക യിലെ മൊറോക്കോയിലാണ് ശൈഖുനാ ജനിക്കുന്നത്. വലിയ ആരിഫും ശൈഖും ആയ മഹാനവർകൾ ധാരാളം കറാമത്തുകൾക്ക് ഉടമയാണ്. സയ്യിദീ അബ്ദുസ്സലാം ഇബ്നു മശീശ്(റ) ആണ് അദ്ദേഹത്തിന്റെ ശൈഖ്. അബുൽ അബ്ബാസ് അൽ മുർസി(റ), ഇബ്നു ഹാജിബ് (റ), ഇബ്നു ഉസ്ഫൂർ(റ), ഇബ്നു ദഖീഖിൽഈദ്(റ) ഇസ്സുദീൻ ബിൻ അബ്ദിസ്സലാം (റ), ഇബ്നു അത്വാഇല്ലാഹിസ്സിക്കന്തരി(ഹികം എന്ന പ്രസിദ്ധ മായ കിത്താബിന്റെ മുസന്നിഫ് ), ഇമാം ബൂസീരി(ഖസീദത്തു ൽ ബുർദയുടെ രചയിതാവ്), ഇമാം ജസൂലി(ദലാഇലുൽ ഖൈറാത്തിന്റെ രചയിതാവ് ), തുടങ്ങിയ പ്രസിദ്ധരായ പണ്ഡിതൻമാർ ശാ ദുലി ഇമാമിന്റെ ശിഷ്യരും,ശിഷ്യരുടെ ശിഷ്യരുമാണ് . *ശൈഖ് ശാത്വിബി(റ)* പറയുന്നു :ശാദുലി ഇമാമി നെ തവസ്സു ലാക്കി ദുആചെയ്യുന്ന പതിവ് എനിക്ക് ഉണ്ടായിരുന്നു ഒരു ദിവസം നബി തങ്ങളെ സ്വപ്നത്തിൽ കണ്ടപ്പോൾ ഞാൻ ചോദിച്ചു: ശാദുലി ശൈഖിനെ തവസ്സു ലാക്കി ഞാൻ ദുആ ചെയ്യാറുണ്ട് അതിൽ വല്ല തെറ്റും ഉണ്ടോ? അപ്പോൾ മുത്ത് നബി പറഞ്ഞു:ശാദുലി ഇമാം കുടുംബപരമായും ആശയ പരമായും എന്റെ കുട്ടിയാണ് മകൻ പിതാവിന്റെ ഒരംശമാണല്ലോ അതുകൊണ്ട് ഷെയ്ഖ് ശാദുലി(റ) വിനെ തവസ്സുലാക്കുന്നത് എന്നെക്കൊണ്ടുള്ള തവസ്സുലാണ്. ഹിസ്ബുൽ ബഹർ, ഹിസ്ബു ന്നസ്വ് ർതുടങ്ങിയ വിർദുകൾ ശൈഖുനായുടേ താണ്. *ഒരിക്കൽ ഇമാം ശാദുലി(റ)**പറഞ്ഞു:ഞാൻ മുത്ത് നബിയെ സ്വപ്നത്തിൽ കണ്ടു , യാ അലീ.. എന്ന് വിളിച്ചു, ലബ്ബ യ്ക് യാ റസൂലല്ലാഹ്.. എന്ന് ഞാൻ മറുപടി പറഞ്ഞു , അപ്പോൾ അവിടുന്ന് പറഞ്ഞു :നീ മിസ്റിലേക്ക് പോകണം അവിടുന്ന് നാല്പതു പേരെ തർബിയത്ത് ചെയ്യണം. അന്ന് മിസ്റിൽ കഠിനമായ ചൂടുള്ള സമയമായിരുന്നു. അപ്പോൾ ഞാൻ പറഞ്ഞു :സയ്യിദീ യാ റസൂലല്ലാഹ് കഠിന ചൂട്, നബി തങ്ങൾ പറഞ്ഞു :നിനക്ക് മേഘം തണൽ ഇട്ട് തരും. ഞാൻ പറഞ്ഞു : ഹബീബീ.. ഞാൻ ദാഹത്തെ പേടിക്കുന്നു, റസൂൽ (സ)പറഞ്ഞു :എല്ലാ ദിവസവും നിന്റെ മുന്നിൽ മഴ വർഷിക്കും, അങ്ങിനെ ആ യാത്രയിൽ എഴുപതുഅത്ഭുങ്ങൾ മുത്ത് നബി(സ ) വാഗ്ദാനം ചെയ്തു. അങ്ങനെ ഞാൻ യാത്ര ചെയ്തു. കാര്ര്യങ്ങൾ എല്ലാം മുത്ത് നബി (സ)പറഞ്ഞത് പോലെ നടന്നു. *ശൈഖുനാ ഇമാം ശാദുലി (റ)* നടത്തിയിരുന്ന ശ്രവ ണസുന്ദരമായ നശീദകളുടെ അകമ്പടിയോടെ, പ്രത്യേക ശൈലിയിൽ ദിക്ർ ചൊല്ലുന്ന ഹൽഖ *ഹളറത്തുശാദുലിയ്യ*(ശാദുലി റാത്തീബ്)മഹാനവർകളുടെ മുരീദുമാരായ ശാദു ലിത്വരീഖത്തുകാർ ലോകത്തിന്റെ നാനാഭാഗങ്ങളിലും ഇന്നും നടത്തിവരുന്നുണ്ട്.കേരളത്തിൽ ശാദുലിത്വരീഖത്തിന്റെ വലിയ്യ ശൈഖും പ്രചാരകരും ആയിരുന്നു ശൈഖുനാ *വലിയ്യുല്ലാഹി വടകര മുഹമ്മദ്‌ ഹാജി തങ്ങൾ(റ).* മഹാനവർകൾ ത്വരീഖത്ത് സ്വീകരിച്ചത് മൗലാനാ അബ്ദുൽഖാദർ അൽ മക്കി (റ)എന്ന മഹാനിൽ നിന്നാണ്.വടകര വലിയ്യു ല്ലാഹിയുടെ ഖലീഫയാണ് ഇന്നും ജീവിച്ചിരിക്കുന്ന മഹാനായ സയ്യിദ് യഹ്‌യൽ ബുഖാരി മടവൂർ കോട്ട. സയ്യിദ് കെ പി മുഹമ്മദ്‌ കോയമ്മ തങ്ങൾ(റ), സി പി ഉസ്താദ്(റ) അബ്ദുൽ ഹഫീസ് ശാദുലി(റ)നൂഞ്ഞെരി, കുഞ്ഞൂട്ടി ഉസ്താദ്(റ) തളിപ്പറമ്പ, താജൂദീൻ അബ്ദുറഹ്മാൻ ശാദുലി(റ) കണ്ണാടിപ്പറമ്പ്..തുടങ്ങിയവർ കേരളത്തിൽ ശാദുലീ സൂഫി പാതയിലെ ഷെയ്ഖു മാർ ആയിരുന്നു. *ഷെയ്ഖ് ശാദുലി* എല്ലാ വർഷവും ഹജ്ജ് ചെയ്യാറുണ്ടായിരുന്നു. ഒരിക്കൽ ഹജ്ജിനു പോകുമ്പോൾ മഹാനവർകൾ ശിഷ്യനോട് പറഞ്ഞു :ഒരു മണ് വെട്ടിയും മൂന്നു തുണികളും എടുക്കണം . എന്തിനെന്നു ചോദിച്ചപ്പോൾ ഹുമൈസറ എന്ന സ്ഥലം എത്തിയാൽ മനസ്സിലാകും എന്ന് പറഞ്ഞു. ഹജ്ജ് യാത്രയിൽ ഷെയ്ഖവർകളോടു കൂടെ ധാരാളം മുരീദു മാരും ഉണ്ടായിരുന്നു. ഈജിപ്ത്തിലെ ഹുമൈസറ എന്ന മരുഭൂമിയിൽ എത്തിയപ്പോൾ മഹാനവർകൾക്ക് ക്ഷീണം ബാധിച്ചു. .രാത്രി മുരീദു മാരെഎല്ലാവരെയും വിളിച്ചു ഉപദേശങ്ങൾ നൽകി.അബുൽ അബ്ബാസ് അൽ മർസിയെ വിളിച്ചു രഹസ്യമായി ചില പ്രത്യേക ഉപദേശങ്ങളും നൽകി. എനിക്ക് ശേഷം എല്ലാവരും ഇമാം മർസിയെ പിൻപറ്റണം എന്നും പറഞ്ഞു. പിന്നെ ഷെയ്ഖ് തങ്ങൾ ദിക്റിലേക്ക് പ്രവേശിച്ചു. അവിടെ വെച്ച് വഫാത്താവുകയും ചെയ്തു. അപ്പോഴാണ് ഷെയ്ഖവർകൾ മണ് വെട്ടിയും മൂന്നു തുണിയും എടുക്കാൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായത്. ഹുമൈസറ മരുഭൂമിയിൽ തന്നെയാണ് ശൈഖ് തങ്ങളുടെ മഖ്‌ബറ സ്ഥിതി ചെയ്യുന്നത് ജനവാസകേന്ദ്രങ്ങളിൽനിന്നും വളരെ അകലെയാണ് ഹുമൈസറ മരുഭൂമി. അന്ന് *ഹിജ്‌റ 656 ശവ്വാൽ പത്തിനായിരുന്നു ശൈഖ് ശാദുലി യുടെ വഫാത്ത്. 63 വയസ്സായിരുന്നു. മൗലാനാ അബ്ദുൽ ഖാദറുൽ മക്കി(റ) തുടങ്ങിയ മഷാഇഖ് മാരൊക്കെ ശവ്വാൽ 10 ന്നാണ് ശാദുലി ശൈഖിന്റെ ആണ്ട് നടത്താറുള്ളത്. ശാദുലി ശൈഖിന്റെയും അവരുടെ മഷാഇഖ് മാരുടെയും ബർക്കത്ത് കൊണ്ട് പടച്ചതമ്പുരാൻ നമ്മുടെ ഹൃദയം പ്രകാശിപ്പിക്കട്ടെ .. ആമീൻ... 🤲🏻

ശർറഫൽ അനാം മൗലിദും അശ്റഖ ബൈത്തും നിവാരണം :-