en
Feedback
മൗലിദ് പഠനം

മൗലിദ് പഠനം

Open in Telegram

വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511

Show more
1 380
Subscribers
No data24 hours
+37 days
+1530 days
Posts Archive
☀️പണ്ഡിത പെരുമ പറയുന്ന നെല്ലിക്കുത്തിന്റെ മണ്ണിനെ കുറിച്ച്.... #നെല്ലിക്കുത്ത്_പണ്ഡിതരാൽ_സമൃദ്ധമീ_മണ്ണ് ആലി മുസ്്ലിയാർ സ്മാരകം കിടയറ്റ പണ്ഡിതരുടെ സാന്നിധ്യത്താൽ പൊന്നാനി ദേശം മലബാറിന്റെ മക്കയെന്ന അപരനാമത്തിൽ അറിയപ്പെട്ടപ്പോൾ രണ്ടാം പൊന്നാനിയെന്ന ഖ്യാതി നേടിയ നാടാണ് നെല്ലിക്കുത്ത്. ഏറനാട് താലൂക്കിലെ പയ്യനാട് വില്ലേജിലെ നെല്ലിക്കുത്ത് സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിലും വിസ്മരിക്കാനാകാത്ത ഭൂമികയാണ്. കടലുണ്ടിപ്പുഴയും കാക്കത്തോടും അതിരിട്ട് കിടക്കുന്ന ഈ പ്രദേശത്തിന് ത്യാഗ പൂർണമായ പൈതൃകം അവകാശപ്പെടാനുണ്ട്. നെടുവത്ത് ദേവസ്വത്തിന്റെയും പടിഞ്ഞാറെ കോവിലകത്തിന്റെയും അധീനതയിലായിരുന്നത്രെ ഈ പ്രദേശം. ഫലഭൂയിഷ്ഠമായ ഈ പ്രദേശം കുടിയാന്മാർക്ക് വിളയിറക്കുന്നതിനായി നെല്ലിമരത്തിന്റെ കമ്പുകൾ കുത്തി നിർത്തി അതിര് നിർണയിച്ച് നൽകിയിരുന്നു. നെല്ലിക്കമ്പ് കുത്തിനിർത്തിയ സ്ഥലം ‘നെല്ലി കുത്തി’ എന്നും പിന്നീടത് നെല്ലിക്കുത്തായി ലോപിക്കുകയായിരുന്നെന്നും പഴമക്കാർ പറയുന്നു. പഴമക്കാരുടെ വാമൊഴിയല്ലാതെ ഇതിന് രേഖാപരമായ തെളിവൊന്നുമില്ല. പണ്ഡിതരുടെ സാന്നിധ്യത്താലും പൊന്നാനി പള്ളിയിലെ ആചാരാനുഷ്ഠാനങ്ങൾ അതേപടി നെല്ലിക്കുത്ത് പള്ളിയിൽ നിലനിന്നതിനാലുമാണ് നെല്ലിക്കുത്ത് രണ്ടാം പൊന്നാനി എന്നറിയപ്പെട്ടത്. സ്വാതന്ത്ര്യ സമരസേനാനിയും ഖാദിരിയ്യ ത്വരീഖത്തിന്റെ ശൈഖുമായ മർഹൂം ഏരിക്കുന്നൻ ആലി മുസ്‌ലിയാർ പണ്ഡിത ലോകത്തെ തുല്യതയില്ലാത്ത പ്രതിഭയാണ്. ഹിജ്‌റ 1270ൽ ജനിച്ച ആലി മുസ്‌ലിയാർ നാട്ടിൽനിന്ന് തന്നെ പ്രാഥമിക വിദ്യാഭ്യാസം നേടി. ശേഷം പത്ത് വർഷം പൊന്നാനി ദർസിൽ പഠിക്കുകയും ശേഷം മക്കയിൽ നിന്നും മുഹമ്മദ് ഹബ്ശിൽ മക്കിയ്യി, ഇമാം സയ്യിദ് സൈനി ദഹ്ലാൻ തുടങ്ങിയ ഗുരുനാഥന്മാരുടെ കീഴിൽ ഏഴ് വർഷവും മുതഅല്ലിമായി പഠനസപര്യ തുടർന്നു. കേരളത്തിൽ തിരിച്ചെത്തി ദർസീ രംഗത്ത് സജീവമായ ആലി മുസ്‌ലിയാർ 1920 ൽ ഖിലാഫത്ത് കമ്മിറ്റി രൂപവത്കരിച്ചപ്പോൾ വൈസ് പ്രസിഡന്റായി അധിനിവേശ വിരുദ്ധ പോരാട്ടത്തിൽ സജീവമായി. 1921 ആഗസ്റ്റ് ഒന്നിന് നടന്ന തിരൂരങ്ങാടി ലഹളയിൽ ഒരു വലിയ സമൂഹത്തിന്റെയും പള്ളിയുടെയും സംരക്ഷണം കണക്കിലെടുത്ത് ആലിമുസ്‌ലിയാർ കീഴടങ്ങുകയായിരുന്നു. ആലി മുസ്്ലിയാരെയും 12 അനുയായികളെയും അറസ്റ്റ് ചെയ്ത് കോയമ്പത്തൂർ ജയിലിലേക്ക് മാറ്റി. 1922 ഫെബ്രുവരി 17ന് ആലി മുസ്്ലിയാരെയും കൂട്ടുകാരെയും തൂക്കിലേറ്റാൻ വിധിച്ചു. എന്നാൽ വിധി നടപ്പാക്കും മുമ്പ് തന്നെ പ്രസ്തുത ദിവസം രാവിലെ സുജൂദിൽ കിടന്ന് ആലി മുസ്്ലിയാർ നാഥന്റെ സന്നിധിയിലേക്ക് മടങ്ങിയിരുന്നു. എന്നാൽ ബ്രിട്ടീഷ് കോടതി തൂക്കിലേറ്റിയതായി രേഖയുണ്ടാക്കി. ചരിത്രം ഇന്നും ആ കള്ളവും പേറി നടക്കുന്നു. മേട്ടുപ്പാളയം റോഡിലെ ശുക്രാൻ പേട്ടയിൽ ഹൈദരലി ടിപ്പു ഖബർസ്ഥാനിലാണ് അന്ത്യവിശ്രമം. ഇസ്്ലാമിക ലോകത്തിന് കനപ്പെട്ട രചനകൾ സമ്മാനിച്ച തൂലികകളുടെ വിളനിലമാണ് നെല്ലിക്കുത്ത്. പുള്ളിയില്ലാത്ത അറബി അക്ഷരങ്ങൾ മാത്രം കോർത്തിണക്കി “അൽ മിസ്‌കുൽ മുഅത്വർ ലി മദ്ഹിറസൂലിൽ മുത്വഹർ’ എന്ന പേരിൽ പ്രവാചക മദ്ഹ് എഴുതിയ അബു റഹ്മ മുഹമ്മദുൽ ഫൈഹി (വഫാത് ഹിജ്‌റ 1363) കാവ്യലോകത്തിന് മുമ്പിൽ ഇന്നും ഒരത്ഭുതമായി നിലനിൽക്കുന്നു. അറബിയിലും മലയാളത്തിലുമായി നിരവധി രചനകൾ കൊണ്ട് രചനാ ലോകത്തെ വിസ്മയിപ്പിച്ച ശൈഖുൽ ഹദീസ് നെല്ലിക്കുത്ത് ഉസ്താദ് (വഫാത് 2011 ഏപ്രിൽ മൂന്ന്), ചരിത്രപഠനത്തിന് പുതിയ ദിശാബോധം നൽകിയ ചരിത്ര പണ്ഡിതൻ മുഹമ്മദലി മുസ്‌ലിയാർ, (വഫാത് 2007 ആഗസ്റ്റ് ഏഴ്) ഒട്ടേറെ ബൈതുകളും അനുശോചന കാവ്യങ്ങളും രചിച്ച പണ്ഡിത വര്യർ ബാപ്പുട്ടി മുസ്‌ലിയാർ, (വഫാത് ഹിജ്‌റ 1403) തുടങ്ങി അനേകം പണ്ഡിത കേസരികളും ബ്രട്ടീഷ് ഭരണ കൂടത്തിന്റെ പേടി സ്വപ്‌നം ഏറനാടിന്റെ ഖിലാഫത്ത് ഭരണാധികാരി വാരിയൻകുന്നത്ത് ചക്കിപ്പറമ്പൻ കുഞ്ഞഹമ്മദാജി (വഫാത്: 1922 ജനുവരി 30) യെ പോലോത്ത ഉമറാക്കളും ഈ നാടിന്റെ സംഭാവനകളാണ്. ബിദ്അത്ത് പ്രസ്ഥാനങ്ങൾക്ക് വളക്കൂറില്ലാത്ത ഈ മണ്ണ് സുന്നത്ത് ജമാഅത്തിന്റെ ശക്തികേന്ദ്രമാണ്. പലപ്പോഴായി പല ബിദഇ പ്രസ്ഥാനങ്ങളും ഇവിടെ ഭിന്നിപ്പിന് ശ്രമിച്ചെങ്കിലും പണ്ഡിതർക്ക് പിന്നിൽ ഉമറാക്കളും ഉറച്ച് നിന്നതോടെ അവർക്കെല്ലാം പത്തിമടക്കേണ്ടി വന്നു.

🛑 അബ്ദുല്‍ ഖാദിര്‍ ഫള്ഫരി 1313/1895 ല്‍ മലപ്പുറം ജില്ലയിലെ മങ്കടക്കടുത്ത് മടത്തൊടിയില്‍ ജനിച്ചു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അറേബ്യയില്‍ നിന്ന് ചാലിയത്ത് കുടിയേറി പാര്‍ത്തവരാണ് അദ്ദേഹത്തിന്റെ പൂര്‍വ്വീകര്‍. ഇവര്‍ പിന്നീട് യറമക്കത്തറവാട്ടുകാര്‍ എന്ന പേരിലറിയപ്പട്ടു. പിതാവ് പള്ളിപ്പുറം യൂസുഫ് മുസ്‌ലിയാര്‍. മാതാവ് മറ്റത്തൂര്‍ മടത്തില്‍ അവറാന്‍ മുസ്‌ലിയാരുടെ മകള്‍ കുഞ്ഞി ഫാത്തിമ ഖദീജ. 💠 പഠനം 💠 പ്രാഥമിക വിദ്യാഭ്യാസം വീട്ടില്‍ വെച്ച് പിതാവില്‍ നിന്ന് നേടി. പിന്നീട് പിതാവിന്റെ കീഴില്‍ തന്നെ പെരിന്തല്‍മണ്ണക്കടുത്ത് മുള്ള്യാകുര്‍ശി, മലപ്പുറം, വാഴക്കാട് എന്നിവിടങ്ങളിലെ പള്ളി ദര്‍സുകളില്‍ പഠിച്ച് ഖുര്‍ആന്‍, അറബി ഭാഷ, ഫിഖ്ഹ് എന്നിവയില്‍ പ്രാവീണ്യം നേടി. 🔻ഗുരുനാഥൻമാർ🔺 അല്ലാമാ മുഹമ്മദ് ബ്‌നു മുഹ്‌യുദ്ദീന്‍ മൗലവി കാപ്പാട്, പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ എന്നിവരുടെ ശിഷ്യത്വം സ്വീകരിച്ചു. വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്തില്‍ നാല് വര്‍ഷം പഠിച്ചു. അഹ്മദ് ആലിം സാഹിബില്‍ നിന്ന് രിസാലത്തുല്‍ മാരദീന്‍ അഭ്യസിച്ചത്. മാതൃഭാഷക്ക് പുറമെ അറബി, ഉര്‍ദു, പേര്‍ഷ്യന്‍, തമിഴ് എന്നീ ഭാഷകളില്‍ പരിജ്ഞാനമുണ്ടായിരുന്നു. വിദ്യാര്‍ത്ഥിയായിരിക്കെത്തന്നെ കവി, എഴുത്തുകാരന്‍, വാഗ്മി എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു. ☀️ സേവനം ☀️ തഞ്ചാവൂരിനടുത്ത രാജഗിരിയിലെ ഖാസിമിയ്യ മദ്രസ, പള്ളിപ്പുറം ജുമുഅത്ത് പള്ളി, തമിഴ്‌നാട് മഹ്മൂദ് ബന്ദറിലെ അല്‍-മദ്‌റസത്തുല്‍ ഖാദിരിയ്യ, തിരൂരങ്ങാടി, മണ്ണാര്‍ക്കാട് മഅ്ദിനുല്‍ ഉലൂം, വാഴക്കാട് ദാറുല്‍ ഉലൂം എന്നിവിടങ്ങളില്‍ മുദരിസായി ജോലി ചെയ്തു. പൂന്താവനം എന്‍ അബ്ദുള്ള മുസ്‌ലിയാര്‍, നെല്ലിക്കുത്ത് ഹുസൈന്‍ ഹാജി എന്നിവര്‍ പ്രമുഖ ശിഷ്യന്മാരാണ്. 📌 പ്രധാന കൃതികള്‍ 📌 🔹ജവാഹിറുല്‍ അശ്ആര്‍, 🔹സുഅ്‌ല് സ്വിബ്‌യത്തി ബില്‍ മദ്‌റസത്തില്‍ ഖാസിമിയ്യ, 🔹ദീവാനുല്‍ അശ്ആരില്‍ ഗരീബിയ്യ, 🔹മജ്മൂഉല്‍ ഫവാഇദ, 🔹ബാനത്ത് സുആദ വ്യാഖ്യാനം, 🔹ഖൈറുദ്ദാറൈന്‍, 🔹അല്‍-ഖസീദത്തുല്ലാമിയ്യത്തു ഫളിഫരിയ്യത്തു ഫീ മദ്ഹി ഖൈമില്‍ ബദിരിയ്യ, 🔹ഖത്‌റുന്നദായുടെ ഹാശിയ, 🔹അല്‍-റസാഇലുല്‍ ഖുതൂതിയ്യ, 🔹തുഹ്ഫത്തുല്‍ സിബ്‌യാനി വല്‍ അനാവി ഫീ ബയാനില്‍ ഈമാനി വല്‍ ഇസ്‌ലാം ⚫ വിയോഗം ⚫ 1363 റജബ് 17/1944 ന് മരിച്ചു. പടിഞ്ഞാറ്റു മുറി പെരിമ്പലം ജുമുഅത്ത് പള്ളി പരിസരത്ത് ഖബറടക്കി. രണ്ട് ഭാര്യമാരിലായി 7 മക്കളുണ്ട്.

مناقب أمّهات المؤمنين ഉമ്മഹാത്തുൽ മുഅ്മിനീൻ മൗലിദ് ശൈഖുനാ മുസ ബ്നു അഹ്മദുൽ ബർദലി (റ)

نور الفخر في مناقب الولي القاضي عمر വെളിയംകോട് ഉമർ ഖാളി(റ)നെ കുറിച്ചുള്ള മൗലിദ് (വ:ഹി.1273) വെളിയങ്കോട് പി ഹസൻ ഇബ്ന് അലി മുസ്‌ലിയാർ

مواهب الرحمن في مناقب النبي سليمان تأليف الشيخ محمد الفناني المليباري الوضفلي المعروف بباوا مسليار സുലൈമാൻ നബി(അ)യുടെ മൗലിദ് രചന : പൊന്നാനി വളപ്പിൽ മുഹമ്മദ്‌ എന്ന ബാവ മുസ്‌ലിയാർ  Another https://t.me/moulidstudy/1532 https://t.me/moulidstudy/1533

الكلمة الأسنى في القدوة الحسنى مولد الشيخ تاج العلماء السيّد عبد الرحمن البخاري താജുൽ ഉലമ മൗലിദ് രചന എം.എ ഇസ്മാഈൽ സഅദി Another https://t.me/moulidstudy/1566 https://t.me/moulidstudy/1588

الكلمة الأسنى في القدوة الحسنى مولد الشيخ تاج العلماء السيّد عبد الرحمن البخاري താജുൽ ഉലമ മൗലിദ് രചന എം.എ ഇസ്മാഈൽ സഅദി Another https://t.me/moulidstudy/1567 https://t.me/moulidstudy/1588

അധിക മനോഹര നൂറുള്ള

sticker.webp0.25 KB

താങ്കൾ ചരിത്രത്തിന്റെ ഭാഗമാണ്.. കേരളമുസ്ലിംകളുടെ പൈതൃകവുമായി ബന്ധപ്പെട്ട പഠനങ്ങൾ ടോപ് ഗിയറിലാണിപ്പോൾ. വിവിധ യൂണിവാഴ്സിറ്റികളിൽ എത്രയോ പഠനങ്ങൾ നടന്നു,നടക്കുന്നു.. തലവാചകം മാറ്റി ഒരേ കാര്യം വ്യത്യസ്ത വാക്കുകളിൽ ഗവേഷിക്കുന്നു എന്നൊരു നിരൂപണം നടക്കുന്നുണ്ട്. അനിവാര്യമായ പല മേഖലയിലേക്ക് ഇനിയും ഗവേഷകർ കടന്നുവന്നിട്ടില്ല എന്ന ആക്ഷേപവും ഉണ്ട്. ചരിത്രം പകർത്തുന്നവർ ധാരാളം അന്വേഷിക്കുന്നവർ നന്നെക്കുറവ് എന്ന വിമർശനവും കേൾക്കാം. പൊതുവെ മടിയന്മാരാണ് നാം. തേടിച്ചെല്ലാൻ ഇടങ്ങളെവിടെ എന്നാലോചിച്ചു തളരുന്നവർ. കഴിഞ്ഞകാല മുസ്ലിം ജ്ഞാനികളും കലാ വല്ലഭന്മാരും സംഭാവന ചെയ്തതോ ശേഖരിച്ചതോ ആയ സൃഷ്ടികൾ സൂക്ഷിച്ചു വെക്കുന്ന കേന്ദ്രങ്ങൾ പലതുമുണ്ട്. മധ്യമലബാറിലെ ചാലിയം, പൊന്നാനി, താനൂർ,അറക്കൽ പള്ളി, വേങ്ങര, എടത്തോള ഭവനം തുടങ്ങിയ കേന്ദ്രങ്ങൾ പൊതുവെ അറിയപ്പെടുന്നു. ഇവിടങ്ങളിൽ നിന്നും മറ്റു വ്യക്തികളിൽ നിന്നും ശേഖരിച്ചവ ഗവേഷകർക്ക് ലഭ്യമാക്കാനുള്ള ശ്രമങ്ങൾ പലേടത്തും നടക്കുന്നു. കാലിക്കറ്റ് യൂനിവേർസിറ്റിയുമായി സഹകരിച്ചു സി എച് ചെയർ എടുത്തുപറയേണ്ട ഒരു ശ്രമമാണ്. കാരന്തൂർ മർകസ്, മലപ്പുറം മഅ്ദിൻ തുടങ്ങിയ സ്ഥാപനങ്ങൾ പൈതൃക ശേഖരണത്തിൽ ഒരുപാട് മുന്നോട്ടു പോയിട്ടുണ്ട്. ഗവേഷകർക്ക് ലഭ്യമാക്കാനുള്ള അവരുടെ പദ്ധതികൾ ഉടൻ നടപ്പിലാക്കുമെന്ന് പ്രത്യാശിക്കാം. പൈതൃക ശേഖരണ മേഖലയിൽ തല്പരരായ ധാരാളം വ്യക്തികളുണ്ട്. എന്നാൽ എല്ലാം മധ്യ മലബാറിൽ കേന്ദ്രീകരിക്കുകയാണ്. ഉത്തര മലബാറിന്റെ ദക്ഷിണ ജില്ലകളിലോ മാപ്പിള സംസ്കൃതിയെ അടയാളപ്പെടുത്തുന്ന തിരുശേഷിപ്പുകൾ , സമുദായത്തിന്റെ അഭിമാനകരമായ ഈടുവെപ്പുകൾ സൂക്ഷിക്കുന്ന വ്യക്‌തികൾ, മസ്ജിദുകൾ സ്ഥാപനങ്ങൾ , സംവിധാനങ്ങൾ പൊതുവെ ഗവേഷകർക്കറിയില്ല. തീർച്ചയായും അവകൂടി പുറത്തുവരികയും ഉപയോഗപ്പെടുത്തപ്പെടുകയും വേണം. കൊച്ചി ആലപ്പുഴ തിരുവനന്തപുരം കൊല്ലം തുടങ്ങിയ ഒട്ടേറെ സ്ഥലങ്ങളിൽ ചരിത്രാന്വേഷികൾക്ക് ധാരാളം കിട്ടാനുണ്ടാകും . പക്ഷെ, എവിടെ, ആരെ സമീപിക്കും? പ്രിയ സഹോദരാ , ഒരു സമുദായത്തിന്റെ ചരിത്രം നമ്മുടെ അശ്രദ്ധ കാരണം മണ്ണായി ത്തീരാൻ പാടില്ല. കുറെ വസ്തുക്കളുണ്ടെങ്കിലേ അന്വേഷകർക്ക് ഉപകരിക്കൂ എന്ന് കരുതണ്ട. കീറിപ്പറിഞ്ഞ തുന്നുവിട്ട്‌ ചിക്കിപ്പറിഞ്ഞതോ ആണെങ്കിൽ പോലും ചരിത്രാന്വേഷികൾക്ക് അതിൽ പലതും കണ്ടെത്താൻ കഴിയും. അതിനാൽ താങ്കളുടെ അറിവിലുള്ള കേന്ദ്രങ്ങൾ, വ്യക്തികൾ, ഇത് സംബന്ധമായ വിവരങ്ങൾ http://wa.me/919744990511 വാട്സാപ്പ് നമ്പറിൽ അറിയിച്ചാലും. ഈ യത്നത്തിൽ സഹകരിച്ചാലും.......

الكتاب : إبتغاء الوصول لحب الله بمدح الرسول വൈലത്തൂർ ബാവ ഉസ്താദിന്റെ രചന المؤلف : الشيخ العالم العلامة أبو محمد سيدال كتي مسليار المشهور ب-باوا مسليار الويلتوري المليباري رحمه الله ويليه الكتاب : البنيان المرصوص في شرح المولد المنقوص المؤلف : عباس بن محيمد الكاننغادي المليباري Read more https://t.me/moulidstudy/1559 https://t.me/moulidstudy/1844 ഇബ്തിഗാഉൽ വുസ്വൂൽ പ്രവാചക പ്രകീർത്തനത്തിന്റെ മഹത്ത്വം, നബി(സ്വ)യുടെ വ്യക്തിപ്രഭാവം, രിസാലത്തിന്റെ വ്യാപ്തി, നബി(സ്വ)യുടെ മാതാപിതാക്കളുടെ പാരത്രിക മോക്ഷം, പിതൃവ്യൻ അബൂത്വാലിബിന്റെ മോക്ഷം, നബിദർശനം തുടങ്ങിയ വിഷയങ്ങളാണ് പ്രതിപാദ്യം. സുന്നത്ത് ജമാഅത്തിന്റെ ആദർശം ആഗോളാടിസ്ഥാനത്തിൽ തന്നെ പ്രചരിപ്പിക്കാൻ വൈലത്തൂർ ബാവ ഉസ്താദിന്റെ ഈ ഗ്രന്ഥം സഹായകമായി.

الكتاب : البنيان المرصوص في شرح المولد المنقوص بسيرة الحبيب صلى الله عليه وسلم المؤلف : الشيخ العالم عباس بن محيمد الكاننغادي المليباري ശൈഖുനാ മഞ്ഞനാടി ഉസ്താദിന്റെ അൽ ബുൻയാനുൽ മർസൂസ് ഫീ മൗലിദിൽ മൻസൂർ എന്ന ഗ്രന്ഥം ഹഖീഖത്തെ കിതാബെവി പ്രസിദ്ധീകരിച്ചിട്ടുണ്ട് Read more https://t.me/moulidstudy/1559

ശറഫുൽഉലമാ മഞ്ഞനാടി ഉസ്താദ്(ന മ) ➖➖➖➖➖➖➖➖➖➖➖➖➖➖ ഉത്തരമലബാറിലെയും കർണ്ണാടകയിലെയും മത-സാംസ്‌ക്കാരിക-വൈജ്ഞാനിക മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകുകയും അതിനുവേണ്ടി അൽമദീനാ എഡ്യൂക്കേഷൻ കോംപ്ലക്‌സ് എന്ന സ്ഥാപന സമുച്ചയം കെട്ടിപ്പടുക്കുകയും ചെയ്ത പ്രമുഖ പണ്ഡിതനാണ് ശറഫുൽ ഉലമാ അബ്ബാസ് മുസ്‌ലിയാർ എന്ന മഞ്ഞനാടി ഉസ്താദ്(ന മ). 1947 ജനുവരി 1-ന് ബലിപെരുന്നാള്‍ ദിവസത്തില്‍ കുടക് ജില്ലയിലെ മടിക്കേരിക്കടുത്ത ഹാക്കത്തൂര്‍ എന്ന സ്ഥലത്താണ് അദ്ദേഹത്തിന്റെ് ജനനം. കാസര്കോ്ട് ജില്ലയിലെ അഡൂരിനടുത്ത പള്ളംങ്കോട് കൊട്ടിയാടിയിലെ ദീനീസ്നേഹിയും കര്ഷകനുമായ മുഹമ്മദ് കുഞ്ഞിയാണ് പിതാവ്. കാഞ്ഞങ്ങാടുള്ള ബീഫാത്തിമ ഹജ്ജുമ്മ മാതാവും. പിതാവ് മുഹമ്മദ് കുഞ്ഞി പണ്ഡിതന്മാ്രെയും സാദാത്തുക്കളെയും ഏറെ സ്നേഹിക്കുകയും സാധ്യമായ സഹായങ്ങള്‍ ചെയ്യുന്നയാളുമായിരുന്നു. ഈ സ്നേഹബന്ധങ്ങളാണ് ശറഫുല്‍ഉലമയായി മകനെ വളര്ത്തി യെടുക്കാനുള്ള നിയോഗമായി മാറിയത്. ഹാക്കത്തൂര്‍ ഓത്തുപള്ളിയില്‍ അഹ്മദ് മുസ്ലിയാരില്‍ നിന്നായിരുന്നു പ്രാഥമിക ഖുര്ആതന്‍ പഠനം. പിന്നീട് കൊണ്ടങ്കേരി ദര്സിയല്‍ കണ്ണിയത്ത് കെസി അബ്ദുല്ലക്കുട്ടി മുസ്ലിയാരുടെ അടുത്ത് അഞ്ച് വര്ഷം പഠിച്ചു. 1957-ലാണ് ദര്സ് പഠനം തുടങ്ങിയത്. മുതഅല്ലിം ജീവിത കാലത്ത് തന്നെ സംശുദ്ധനും മാതൃകായോഗ്യനുമായിരുന്നു. സമയം വെറുതെ കളയുന്നതില്‍ വളരെ ശ്രദ്ധിച്ചിരുന്നു. കൊണ്ടങ്കേരിയില്‍ പഠിക്കുമ്പോള്‍ ചെലവ് വീട്ടില്‍ പോകുന്നതിനിടയിലാണ് ഉമര്‍ ഖാളി(റ)യുടെ ബൈത്തുകള്‍ മന:പാഠമാക്കിയിരുന്നത്. ഉമര്‍ ഖാളി(റ)യുടെ കവിതകള്‍ അദ്ദേഹത്തെ ആശിഖാക്കി. തിരുനബി(സ്വ)യെ കുറിച്ച് പാടാനും പഠിക്കാനുമായിരുന്നു ശറഫുല്‍ ഉലമക്ക് ഇഷ്ടം. കൊണ്ടങ്കേരിയിലെ അഞ്ച് വര്ഷകത്തെ പഠനത്തിന് ശേഷം കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിനടുത്ത തിരുവട്ടൂര്‍ സിപി മുഹമ്മദ് മുസ്ലിയാരുടെ ശിഷ്യനായി പഠനം തുടര്ന്നു . തിരുവട്ടൂരില്‍ നിന്ന് പഠനം പ്രസിദ്ധ തീര്ത്ഥാടന കേന്ദ്രമായ ഉള്ളാളത്തേക്ക് മാറ്റി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്റ് താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്ബുയഖാരി തങ്ങളുടെ ദര്സി്ല്‍ 1965-ലാണ് അബ്ബാസ് മുസ്ലിയാര്‍ ചേരുന്നത്. ഉള്ളാളത്ത് മൂന്നു വര്ഷം തുടര്ന്നു. ശേഷം താജുല്‍ ഉലമയുടെ നിര്ദേ്ശ പ്രകാരം ഉത്തര്‍ പ്രദേശിലെ ദയൂബന്ദിലേക്ക് ഉപരിപഠനാര്ത്ഥം യാത്ര തിരിച്ചു. ദയൂബന്ദില്‍ പഠിക്കുമ്പോഴാണ് താജുല്‍ ഉലമയുടെ മകള്ക്ക് കുമ്പോല്‍ സയ്യിദ് കെഎസ് ആറ്റക്കോയ തങ്ങളെ വരനായി ലഭിക്കുന്നത്. കല്യാണക്കാര്യവും മറ്റും വച്ച് അബ്ബാസ് മുസ്ലിയാര്ക്ക് താജുല്‍ ഉലമ എഴുതിയ കത്ത് മരണം വരെ ശറഫുല്‍ ഉലമ സൂക്ഷിച്ചിരുന്നു. പ്രസിദ്ധമായ മൻഖൂസ് മൗലിദിന് മഹാനവർകൾ രചിച്ച മനോഹരമായ വ്യാഖ്യാനമാണ് അൽ ബുൻയാനുൽ മർസ്വൂസ്. തുർക്കിയിൽ നിന്നും ഇപ്പോഴും ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെടുന്നു. ഈ ഗ്രന്ഥം കന്നഡയിലേക്ക് ഭാഷാന്തരം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. വേറെയും ഗ്രന്ഥങ്ങൾ അറബിയിലും അറബി മലയാളത്തിലും കന്നഡ ഭാഷയിലുമെല്ലാം അവിടുന്ന് എഴുതിയിട്ടുണ്ട്. സുൽത്താനുൽ ഉലമാ കാന്തപുരം ഉസ്താദുമായും(ത്വ.ഉ) സുന്നത്തു ജമാഅത്തിന്റെ മറ്റു ആലിമുകളുമായും അഭേദ്യമായ ബന്ധം പുലർത്തിയിരുന്ന മഹാൻ രണ്ടു വർഷം മുമ്പാണ് വിടപറഞ്ഞത്.

لطائف المنن في مناقب الشيخ أبي العباس المرسي وشيخه الشاذلي أبي الحسن/ ابن عطاء الله السكندري/ مكتبة القاهر

താങ്കൾ ചരിത്രത്തിന്റെ ഭാഗമാണ്.. കേരളമുസ്ലിംകളുടെ പൈതൃകവുമായി ബന്ധപ്പെട്ട പഠനങ്ങൾ ടോപ് ഗിയറിലാണിപ്പോൾ. വിവിധ യൂണിവാഴ്സിറ്റികളിൽ എത്രയോ പഠനങ്ങൾ നടന്നു,നടക്കുന്നു.. തലവാചകം മാറ്റി ഒരേ കാര്യം വ്യത്യസ്ത വാക്കുകളിൽ ഗവേഷിക്കുന്നു എന്നൊരു നിരൂപണം നടക്കുന്നുണ്ട്. അനിവാര്യമായ പല മേഖലയിലേക്ക് ഇനിയും ഗവേഷകർ കടന്നുവന്നിട്ടില്ല എന്ന ആക്ഷേപവും ഉണ്ട്. ചരിത്രം പകർത്തുന്നവർ ധാരാളം അന്വേഷിക്കുന്നവർ നന്നെക്കുറവ് എന്ന വിമർശനവും കേൾക്കാം. പൊതുവെ മടിയന്മാരാണ് നാം. തേടിച്ചെല്ലാൻ ഇടങ്ങളെവിടെ എന്നാലോചിച്ചു തളരുന്നവർ. കഴിഞ്ഞകാല മുസ്ലിം ജ്ഞാനികളും കലാ വല്ലഭന്മാരും സംഭാവന ചെയ്തതോ ശേഖരിച്ചതോ ആയ സൃഷ്ടികൾ സൂക്ഷിച്ചു വെക്കുന്ന കേന്ദ്രങ്ങൾ പലതുമുണ്ട്. മധ്യമലബാറിലെ ചാലിയം, പൊന്നാനി, താനൂർ,അറക്കൽ പള്ളി, വേങ്ങര, എടത്തോള ഭവനം തുടങ്ങിയ കേന്ദ്രങ്ങൾ പൊതുവെ അറിയപ്പെടുന്നു. ഇവിടങ്ങളിൽ നിന്നും മറ്റു വ്യക്തികളിൽ നിന്നും ശേഖരിച്ചവ ഗവേഷകർക്ക് ലഭ്യമാക്കാനുള്ള ശ്രമങ്ങൾ പലേടത്തും നടക്കുന്നു. കാലിക്കറ്റ് യൂനിവേർസിറ്റിയുമായി സഹകരിച്ചു സി എച് ചെയർ എടുത്തുപറയേണ്ട ഒരു ശ്രമമാണ്. കാരന്തൂർ മർകസ്, മലപ്പുറം മഅ്ദിൻ തുടങ്ങിയ സ്ഥാപനങ്ങൾ പൈതൃക ശേഖരണത്തിൽ ഒരുപാട് മുന്നോട്ടു പോയിട്ടുണ്ട്. ഗവേഷകർക്ക് ലഭ്യമാക്കാനുള്ള അവരുടെ പദ്ധതികൾ ഉടൻ നടപ്പിലാക്കുമെന്ന് പ്രത്യാശിക്കാം. പൈതൃക ശേഖരണ മേഖലയിൽ തല്പരരായ ധാരാളം വ്യക്തികളുണ്ട്. എന്നാൽ എല്ലാം മധ്യ മലബാറിൽ കേന്ദ്രീകരിക്കുകയാണ്. ഉത്തര മലബാറിന്റെ ദക്ഷിണ ജില്ലകളിലോ മാപ്പിള സംസ്കൃതിയെ അടയാളപ്പെടുത്തുന്ന തിരുശേഷിപ്പുകൾ , സമുദായത്തിന്റെ അഭിമാനകരമായ ഈടുവെപ്പുകൾ സൂക്ഷിക്കുന്ന വ്യക്‌തികൾ, മസ്ജിദുകൾ സ്ഥാപനങ്ങൾ , സംവിധാനങ്ങൾ പൊതുവെ ഗവേഷകർക്കറിയില്ല. തീർച്ചയായും അവകൂടി പുറത്തുവരികയും ഉപയോഗപ്പെടുത്തപ്പെടുകയും വേണം. കൊച്ചി ആലപ്പുഴ തിരുവനന്തപുരം കൊല്ലം തുടങ്ങിയ ഒട്ടേറെ സ്ഥലങ്ങളിൽ ചരിത്രാന്വേഷികൾക്ക് ധാരാളം കിട്ടാനുണ്ടാകും . പക്ഷെ, എവിടെ, ആരെ സമീപിക്കും? പ്രിയ സഹോദരാ , ഒരു സമുദായത്തിന്റെ ചരിത്രം നമ്മുടെ അശ്രദ്ധ കാരണം മണ്ണായി ത്തീരാൻ പാടില്ല. കുറെ വസ്തുക്കളുണ്ടെങ്കിലേ അന്വേഷകർക്ക് ഉപകരിക്കൂ എന്ന് കരുതണ്ട. കീറിപ്പറിഞ്ഞ തുന്നുവിട്ട്‌ ചിക്കിപ്പറിഞ്ഞതോ ആണെങ്കിൽ പോലും ചരിത്രാന്വേഷികൾക്ക് അതിൽ പലതും കണ്ടെത്താൻ കഴിയും. അതിനാൽ താങ്കളുടെ അറിവിലുള്ള കേന്ദ്രങ്ങൾ, വ്യക്തികൾ, ഇത് സംബന്ധമായ വിവരങ്ങൾ http://wa.me/919744990511 വാട്സാപ്പ് നമ്പറിൽ അറിയിച്ചാലും. ഈ യത്നത്തിൽ സഹകരിച്ചാലും.......

കല്ലൂർ അബൂബക്കർ മുസ്ലിയാർ ➖➖➖➖➖➖➖➖➖➖➖➖➖➖ സങ്കീർണമായ കർമ്മശാസ്ത്ര പ്രശ്നങ്ങൾ ചില മഹല്ലുകളിൽ ഉടലെടുക്കുമ്പോൾ, അവിടെ സേവനം ചെയ്യുന്ന പണ്ഡിതന്മാർ പ്രശ്നത്തിനു പരിഹാരം കാണും. അതവരുടെ ബാധ്യതയാണ്. കർമ്മശാസ്ത്ര ഗ്രന്ഥങ്ങൾ പരിശോധിച്ച് പരിഹാരം കാണാനാണ് ശ്രമിക്കുക. എന്നാൽ കിതാബിൽ നിന്നും സുവ്യക്തമാകാത്ത പുതിയ പുതിയ പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ എല്ലാം അവരുടെ മനസ്സിൽ തെളിഞ്ഞു വന്നിരുന്ന ഒരു മഹാ പണ്ഡിതനുണ്ടായിരുന്നു. കെട്ടു പിണഞ്ഞ ഏത് മസ്അലയും പ്രമാണങ്ങളുടെ വെളിച്ചത്തിൽ കുരുക്കഴിക്കാൻ കരുത്താർജ്ജിച്ച അതുല്യ പ്രതിഭയായിരുന്നു ആ മഹാൻ. അദ്ദേഹമാണ് കല്ലൂർ അബൂബക്കർ മുസ്ലിയാർ. العالم العلامة السيد الشيخ أبو بكر بن بخاري الكلوري മുദരിസുമാരുടെയും ഖതീബുമാരുടെയുമെല്ലാം അഭയകേന്ദ്രമായിരുന്ന ആ മഹത് വ്യക്തി 1913 ൽ തൃശൂർ ജില്ലയിലെ കല്ലൂരിലാണ് ജനിക്കുന്നത് തയ്യിൽ ബുഖാരി എന്ന പൗര പ്രമുഖനാണ് ശൈഖുനയുടെ പിതാവ് നാട്ടിലെ അറിയപ്പെട്ട പണ്ഡിതയായ കൊമ്പത്ത്കായിൽ ഖദീജ ഉമ്മ മാതാവുമാണ്. മാതാവിൽ നിന്നു തന്നെ ദീനിന്റെ ബാല പാഠങ്ങൾ പഠിക്കാൻ അദ്ദേഹത്തിന് ഭാഗ്യം സിദ്ധിച്ചു പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം അക്കാലത്തെ പ്രിസിദ്ധ പണ്ഡിതനായിരുന്ന ചുള്ളിയിൽ മുഹമ്മദ് മുസ്ലിയാരുടെ പാഠശാലയിൽ ചേർന്നു. പഠനത്തിലും പഠിച്ചതനുസരിച്ച് ജീവിതം ക്രമപ്പെടുത്തുന്നതിലും അതീവ തൽപ്പരനായിരുന്നു സ്മര്യപുരുഷൻ. കോക്കൂർ അബ്ദു മുസ്ലിയാർ, കോക്കൂർ കുഞ്ഞവറു മുസ്ലിയാർ എന്നിവരുടെ ദർസുകളിലും അദ്ദേഹം താമസിച്ചു പഠിച്ചിട്ടുണ്ട്. പഠനം പൂർത്തിയാക്കിയ ശേഷം മഹാനവർകൾ സേവന രംഗത്തേക്കു തിരിഞ്ഞു. "ഇനി അബൂബക്ർ മുസ്ലിയാർക്ക് ദർസ് നടത്താം, ഖാളി സ്ഥാനം വഹിക്കാനുള്ള അറിവും യോഗ്യതയും നേടിയിട്ടുണ്ട്" ഉസ്താദിന്റെ സമ്മത പത്രമായിരുന്നു അത്. ഉസ്താദിന്റെ സമ്മതം ലഭിക്കുന്നതു വരെ പഠനം തുടരുകയാണ് പതിവ്. അങ്ങനെ ഗുരുത്തം നേടിയ വ്യക്തി മഹല്ലിൽ സേവന നിരതനായാൽ മഹല്ലു നിവാസികളെല്ലാം തന്നെ അനുസരണ ശീലരും ഗുണകാംക്ഷികളുമായിത്തീരും. തൃശൂർ ജില്ലയിലെ പുതിയകാവ് പള്ളിയിൽ ദർസ് നടത്തിക്കൊണ്ടാണ് അബൂബക്ർ മുസ്ലിയാർ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തുടർന്ന് കല്ലൂർ കർണാക്കീൽ ജുമുഅ മസ്ജിദ്, മലപ്പുറം ജില്ലയിലെ ക്ലാരി, പെരുമുക്ക്, കൊച്ചി മഹ്ളറ പള്ളി, മുംബൈ ഖുവ്വത്തുൽ ഇസ്ലാം അറബിക്കോളേജ്, ദേശമംഗലം എം.ഐ.സി. അറബിക്കോളേജ്, കല്ലൂർ ജുമുഅ മസ്ജിദ് എന്നിവിടങ്ങളിലെല്ലാം മുദരിസായി സേവനം ചെയ്തു നീണ്ടകാലത്തെ അധ്യാപന സേവനം കൊണ്ട് ധാരാളം പണ്ഡിത മഹത്തുക്കളെ സംഭാവന ചെയ്യാൻ ഭാംഗ്യം സിദ്ധിച്ച പണ്ഡിതവര്യനാണ് കഥാപുരുഷൻ എം.കെ. കുഞ്ഞിമുഹമ്മദ് മുസ്ലിയാർ, ക്ലാരി മഹ്മൂദ് മുസ്ലിയാർ, വെളിയങ്കോട് അബ്ദുൽ ഖാദിർ മുസ്ലിയാർ, പാടൂർ സയ്യിദ് സുബൈർ തങ്ങൾ തുടങ്ങിയവർ അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളിൽ പ്രധാനികളാണ് അധ്യാപനത്തോടൊപ്പം ഗ്രന്ഥ രചനയിലും താൽപര്യമുള്ള വ്യക്തിയായിരുന്നു അബൂബക്ർ മുസ്ലിയാർ. നബാത്തിയ ഖുത്വുബയുടെ ശറഹാണ് അദ്ദേഹത്തിന്റെ കൃതികളിൽ ശ്രദ്ധേയമായത്. ഖത്തീബുമാർക്ക് ഉപകാരപ്പെടുന്ന വിധം ഖുതുബകളെ ലളിതമായ അറബിയിൽ വ്യാഖ്യാനിച്ച ഈ കൃതിക്ക് നല്ല സ്വീകരണമാണ് ലഭിച്ചത്. ഏനിക്കുട്ടി മുസ്ലിയാർ രചിച്ച ശികായത്തുസ്സഅലുക്ക്‌ (شكاية الصعلوك) എന്ന റാത്തീബിന്റെ വ്യാഖ്യാനമാണ് കാശിഫത്തുൽ മൻഹുക് എന്ന മറ്റൊരു കൃതി. ഏനിക്കുട്ടി മുസ്‌ലിയാർ(റ) നെക്കുറിച്ചുള്ള മൗലിദ്, പ്രകീർത്തന പഞ്ചകാവ്യം എന്നിവയും അവരുമായുള്ള അടുത്ത ബന്ധം കാണിക്കുന്ന രചനകളാണ്. ഉപ്പുങ്ങൽ സാഹിദ് ബാപ്പുട്ടി മുസ്ലിയാർ എന്നറിയപ്പെട്ട മഹാനുഭാവന്റെ പേരിലും മൗലിദ് രചിച്ചിട്ടുണ്ട്. സുപ്രസിദ്ധ നഹ് വ് ഗ്രന്ഥമായ അൽഫിയ്യക്ക് അദ്ദേഹം ശറഹ് എഴുതിയിട്ടുമുണ്ട്. സംഘടനാ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാധനനാണ് അബൂബക്ർ മുസ്ലിയാർ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ തൃശൂർ ജില്ലാ ഘടകം ഉപാധ്യക്ഷൻ, താലൂക്ക് ഘടകത്തിന്റെ പ്രസിഡന്റ് എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട് ദർസ് രംഗത്ത് കർമ്മനിരതനായിരിക്കെയാണ് അദ്ദേഹത്തിന്റെ വഫാത്ത് സംഭവിച്ചത് 1998 ഫെബ്രുവരി മാസത്തിൽ തന്റെ എൺപത്തി അഞ്ചാമത്തെ വയസ്സിൽ മഹാനവർകൾ പരലോക യാത്രയായി തന്റെ വീടിനടുത്തുള്ള കർണാക്കിൽ പള്ളിയങ്കണത്തിൽ അന്ത്യവിശ്രമം കൊള്ളുന്നു സ്വർഗീയാരാമം നൽകി അല്ലാഹു അനുഗ്രഹിക്കട്ടേ.....

مولد مفاتح العين في مدائح الزين للشيخ أبي بكر بن بخاري ഞമനേക്കാട് ഏനിക്കുട്ടി മുസ്‌ലിയാർ(റ) നെക്കുറിച്ചുള്ള മൗലിദ് (വ:ഹി.1352) രചന: ശൈഖ് അബൂബക്കർ ബ്നു ബുഖാരി കല്ലൂർ https://archive.org/details/20200802_20200802_1733/page/n3/mode/2up Read more https://t.me/moulidstudy/1924

സന്താനങ്ങളില്ലാതെ വിശമിച്ച മഹതി സൽമ ബീവി ഖുതുബുസ്സമാൻ സയ്യിദ് മുഹമ്മദ് മൗലൽ ബുഖാരി ر ( സിറ്റി മൗല) തങ്ങളോട് തന്റെ സങ്കടം ബോധിപ്പിച്ചതി ന്റെ ഫലമായി അവിടുന്ന് പ്രാർത്ഥിക്കു കയും തന്റെ അഞ്ചാം തലമുറ യിലെ പേരമകൾക്ക് ജനിക്കുന്ന കുട്ടിക്ക് തന്റെ പേര് നൽകാൻ നിർദ്ധേഷിക്കുകയും ചെയ്തു, ആ കറാമത്തിന്റെ ഫലമായി ഫാത്തിമ അഹ്മദ് എന്ന പുണ്യാത്മക്കൾക്ക് ഹിജ്റഃ 1284 റജബ് 27 വെളളിയാഴ്ച രാവിൽ ലക്ഷദ്വീപിൻറെ തലസ്ഥാനമായ കവര ത്തിയിൽ ജനിച്ച ആധ്യാത്മിക ലോകത്തി ലെ രഹസ്യങ്ങളുടെ കലവറയാണ് നമ്മു ടെ സയ്യിദ് മുഹമ്മദ് മൗല ജലാൽ മസ്താ ൻ തങ്ങൾ .سلطان العاشقين الذي مات في حب الله الغوث الشيخ السيد محمد مولى جلال مستان البخاري قدس الله سره و نفعنا به في الدارين آمين. .. ജമാലിയിത്തിനെക്കാൾ ജലാലിയ്യത്ത് മികച്ചു നിൽക്കുന്ന പ്രകൃതമായിരുന്നു മൗലായുടേത് . തൻറെ നാട്ടുകാരനും ജീലാനീ ഖബീലയി ലെ പ്രമുഖരുമായ സയ്യിദ് യൂസുഫ് റബ്ബാ നിر തങ്ങളുടെ സന്നിധിയിൽ പരിപൂർണ മായി തന്നെ സമർപ്പിച്ച മൗലാ ഖാദിരിയ്യഃ , രിഫാഇയ്യഃ എന്നീ സിൽസിലകളിൽ സയ്യിദ് യൂസുഫ് റബ്ബാനി തങ്ങയിൽ നിന്ന് തർബി യത്തുo ഖിലാഫത്തും കരസ്ഥമാക്കി. തുടർന്ന് ചിശ്തി സാബിരി സരണിയി ലെ ആകാലഘട്ടത്തി ലെ മാഹാ ഗുരുവാ യിരുന്ന ശൈഖുനാ ഗുൽശാഹ് ഹസ്രത്ത്ر ബൈന്ദൂരിൽ നിന്ന് ചിശ്തി സാബിരി സരണിയുടെ ഖിലാഫത്തും ലഭിച്ചു . തുടർന്ന് ശൈഖ് നൂറുദ്ദീൻ ഹമദാനി തങ്ങളുടെ സന്താനപരമ്പരയിലെ പ്രമുഖ നും " കല്ലായി ശൈഖ് " എന്ന പേരിൽ അറിയപ്പെട്ട അശ്ശൈഖ് മുഹമ്മദ് ബിൻ കമാലുദ്ദീൻ ഹമദാനി തങ്ങളെകണ്ടുമുട്ടി മംഗലാപുരം മൗലയുടെ കമാലിയ്യത്ത് മനസ്സിലാക്കിയ കല്ലായി ശൈഖ് മുഹമ്മദ് ബിൻ കമാലുദ്ദീൻ ഹമദാനിر തങ്ങൾ മൗലാക്ക് സുഹ്റവർദിയ്യ ഥരീഖിലെ ഖിലാഫത്തും എൽപിച്ചു . അങ്ങിനെ ആ മൂന്ന് തർബിയ്യത്തിന്റെ മഹാഗുരുക്കളായ മശായിഖിലൂടെ പ്രശസ് തമായ ആത്മീയ സരണികളിലെ ഖാദിരി യ്യത്തുൽ ജലായിയ്യ, രിഫാഇയ്യ , ചിശ്തിയ ത്തു സാബിരിയ്യ , സുഹ്റവർ ദിയ്യത്തുൽ ഖുബ്റവിയുത്തുൽ ഹമദാനിയ്യ എന്നീ നാല് സിൽസിലകൾ മൗല ജലാൽ മസ്താ ൻ തങ്ങളിൽ സംഗമിച്ചു . ശൈഖുനാ കണ്യാല മൗല ر വിന്റെ ശൈഖ് വെളിയംകോട് പാടത്തകായിൽ അശ്ശൈ ഖ് മുഹമ്മദ് സ്വാലിഹ് മൗലر , തന്റെ ശൈ ഖ് സയ്യിദ് യൂസുഫ് റബ്ബാനിر തങ്ങളുടെ മ കൻ മംഗലാപുരം മഖാമിന്റെ മുന്നിൽ ത ന്നെ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് മുഹമ്മദ് മൗലر, അദ്ദേഹത്തിന്റെ സഹോ ദരൻ സയ്യിദ് മുഹമ്മദ് ഖാസിം സാനി ( കവരത്തി )ر , അമ്പൻകുന്ന് ബീരാൻ ഔ ലിയ رയുടെ ശൈഖും മഹാ പണ്ഡിതനുമാ യ ചെലൂർ സൂപ്പി ഹാജിر, തുടങ്ങിയ ആത്മീയ നായകരായ മഹാന്മാരെല്ലാം മൗല ജലാൽ മസ്താൻ തങ്ങളുടെ ഖലീഫമാരാ കുന്നു . അനേകായിരങ്ങൾക്ക് ആത്മീയ ദാഹം തീർത്ത് ആധ്യാത്മിക ലോകത്തിലെ രഹ സ്യങ്ങളുടെ കലവറയായി 63 വയസ്സു കാലം ജീവിച്ച് ആത്മീയ ലോകത്തിന് നായകത്വം നൽകി ഹിജ്റ 1347 ലെ ഇത് പോലൊരു ദുൽഖഅദഃ 23 ശനിയാഴ്ച മംഗലാപുരം ബന്ദറിൽ വെച്ച് മഹാഗുരു അനന്തമായ ആനന്ദത്തിലേക്ക് യാത്രയായി

സയ്യിദ് മുഹമ്മദ് മൗല ജലാൽ മസ്താൻ ബന്ദർ മൗല(റ) — ദുൽഖഅദ് 23 വഫാത്ത് ദിനം സയ്യിദ് മുഹമ്മദ് ഖാസിം വലിയ്യുല്ലാഹിയുടെ(റ) പരിലാളനയേറ്റ് ജീവിതം ക്രമപ്പെടുത്തുകയും ഖുത്ബുസ്സമാനെന്ന ഉന്നത പദവിയിലിരിക്കുകയും, കണ്ണൂർ സിറ്റിയിൽ അന്ത്യവിശ്രമം കൊള്ളുകയും ചെയ്യുന്ന സയ്യിദ് മുഹമ്മദ് മൗലൽ ബുഖാരി തങ്ങൾ(റ) കറാമത്തിന്റെ സന്താനമായി സൽമ ബീവിയുടെ അഞ്ചാം തലമുറയിലെ പേരമകൾ ഫാഥിമഃ എന്ന മഹതിക്കും അഹ്മദ് എന്ന പുണ്യാത്മാവിനും പിറന്ന അത്യത്ഭുതങ്ങളുടെ കലവറയാണ് സയ്യിദ് മുഹമ്മദ് മൗല ജലാൽ മസ്താൻ തങ്ങൾ(റ). ഹിജ്റഃ 1284 റജബ് 27 വെളളിയാഴ്ച രാവിൽ ലക്ഷദ്വീപിന്റെ തലസ്ഥാനമായ കവരത്തിയിൽ ശൈഖുനാ ജന്മം കൊണ്ടു. ജലാലിയ്യത്ത് മികച്ചു നിന്നതിനാൽ പലപ്പോഴും മസ്തിൽ മുഴുകുന്ന പ്രകൃതമായിരുന്നു മൗലായുടേത്. തന്റെ നാട്ടുകാരനും ജീലാനീ ഖബീലയിലെ മിന്നും താരകവുമായ സയ്യിദ് യൂസുഫ് റബ്ബാനി(റ) തങ്ങളുടെ സന്നിധിയിൽ സമർപ്പിതനായ മൗലാ സദാ സമയവും അവിടത്തെ ഖിദ്മത്തിൽ ചിലവഴിച്ചു. ഖാദിരിയ്യഃ, രിഫാഇയ്യഃ എന്നീ സിൽസിലകളിൽ സയ്യിദ് യൂസുഫ് റബ്ബാനി തങ്ങൾ മൗലാ ജലാൽ മസ്താൻ തങ്ങൾക്ക് ഖിലാഫത്ത് നൽകി. പിന്നീട് അജ്മീർ ഖാജാ തങ്ങളുടെ(റ) നിർദ്ദേശ പ്രകാരം ബൈന്ദൂർ ശൈഖുനാ ഹസ്രത്ത് ഗുൽശാഹ് ഉപ്പാപ്പയുടെ (റ) പവിത്ര സവിധത്തത്തിൽ നിന്ന് ചിശ്തി സരണിയുടെ ഖിലാഫത്തും ലഭിച്ചു. പിന്നീട് സുഹ്റവർദിയ്യ ഒരുപാട് അനുഗ്രഹങ്ങൾ നിറഞ്ഞ വഴിയാണെന്നറിഞ്ഞപ്പോൾ അത് സ്വീകരിക്കാൻ ഏറ്റവും തരപ്പെട്ടതാരാണെന്ന് മഹാനവർകൾ തിരഞ്ഞുകൊണ്ടിരുന്നു.. അങ്ങനെയിരിക്കെ ചാലിയം ശൈഖ് നൂറുദ്ദീൻ ഹമദാനി തങ്ങളുടെ സന്താനപരമ്പരയിലെ പ്രമുഖനും "കല്ലായി ശൈഖ് " എന്ന പേരിൽ അറിയപ്പെട്ട അവസാനത്തെ മഹാരഥരുമായ അശ്ശൈഖ് മുഹമ്മദ് ബിൻ കമാലുദ്ദീൻ ഹമദാനി തങ്ങളുടെ കമാലിയ്യത്ത് മംഗലാപുരം മൗല കണ്ടറിഞ്ഞു. മൗലയുടെ ശൈഖിയ്യത്ത് കല്ലായി ശൈഖുപ്പാപ്പയും അനുഭവിച്ചറിഞ്ഞു. അവിടെ നിന്നും മൗലാക്ക് സുഹ്റവർദിയ്യ ഥരീഖിലെ ഖിലാഫത്ത് ലഭിച്ചു. അങ്ങിനെ മൂന്ന് മശായിഖിലൂടെ സുപ്രധാനമായ നാല് സിൽസിലകൾ മൗല ജലാൽ മസ്താൻ തങ്ങളിൽ സംഗമിച്ചു.. അത്ഭുതങ്ങളുടെ മഹാസാഗരമായ അവിടത്തെ കറാമത്തുകൾ നമുക്ക് സുപരിചിതമായതിനാൽ വിവരണം വേണ്ടെന്നു തോന്നുന്നു. തന്റെ ശൈഖ് സയ്യിദ് യൂസുഫ് റബ്ബാനി തങ്ങളുടെ മകനും മംഗലാപുരം മഖാമിന്റെ പൂമുഖത്ത് അടങ്ങിയവരുമായ സയ്യിദ് മുഹമ്മദ് മൗല(റ) , അദ്ദേഹത്തിന്റെ സഹോദരനും മടവൂർ സി.എം വലിയ്യുല്ലാഹിയുടെ രിഫാഈ ഥരീഖത്തിലെ ശൈഖ് സയ്യിദ് യൂസുഫ് ചെറുകോയ തങ്ങളുടെ പിതാവുമായ സയ്യിദ് മുഹമ്മദ് ഖാസിം സാനി (കവരത്തി), അമ്പൻകുന്ന് ബീരാൻ ഔലിയ ഉപ്പാപ്പയുടെ ശൈഖും കൂട്ടിലങ്ങാടി കടൂപ്പുറം പള്ളിയുടെ ശ്മശാനത്തിൽ മറപെട്ടവരുമായ ചെലൂർ സൂപ്പി ഹാജി, നമ്മുടെ ശൈഖുൽ മശായിഖും മൗലായുടെ പ്രധാന ഖലീഫഃയുമായ വെളിയംകോട് പാടത്തകായിൽ അശ്ശൈഖ് മുഹമ്മദ് സ്വാലിഹ് മൗല തുടങ്ങിയ മഹാരഥന്മാരെല്ലാം മൗല ജലാൽ മസ്താൻ തങ്ങളുടെ ഖലീഫമാരാകുന്നു. കടലുണ്ടി അബൂബക്കർ മുസ്ല്യാർ( മലേഷ്യയിൽ അന്ത്യവിശ്രമം), നിമിഷക്കവിയും ആത്മീയതയുടെ മാധുര്യം തുളുമ്പുന്ന വരികളാൽ ആശിഖീങ്ങളുടെ മനസ്സിൽ ആനന്ദത്തിൻറെ വേലിയേറ്റം തീർത്തവരുമായ മൊയ്തീൻ കുട്ടി ഹാജി പുലവർ (തിരൂർ പുല്ലൂരിലാണ് കടായിക്കൽ നെല്ലാപറമ്പൻ മൊയ്തീൻ കുട്ടി ഹാജി അന്ത്യവിശ്രമം കൊള്ളുന്നത്) തുടങ്ങി ഒരുപാട് മഹാരഥന്മാർ മൗലയുടെ മുരീദുമാരിലുണ്ട് . ബഗ്ദാദിൽ വെച്ച് മുഹിയുദ്ദീൻ ശൈഖിന്റെ ആത്മീയ നിർദ്ദേശത്തെ തുടർന്നാണ് മൊയ്തീൻ കുട്ടി ഹാജി മൗലാ ജലാൽ മസ്താൻ തങ്ങളുടെ സന്നിധിയിൽ എത്തിച്ചേരുന്നത്. മിഫ്താഹുസ്സലാമഃ എന്നും നിയാസുൽ കിറാം എന്നുമൊക്കെ പേര് വെക്കപ്പെട്ട മൗലയെക്കുറിച്ച് അറബി മലയാളത്തിൽ ഗഹനമായ ഒരു ബൈത്ത് മഹാനവർകൾ രചിച്ചിട്ടുണ്ട്. ഹിജ്റ 1347 ദുൽഖഅദഃ 23 ശനിയാഴ്ച ളുഹാ നിസ്കാരത്തിന്റെ നേരത്ത് മംഗലാപുരം ബന്ദറിൽ വെച്ച് ഇഹലോക ജീവിതം മതിയാക്കി അനന്തമായ ആനന്ദത്തിലേക്ക് യാത്രയായി. അന്ന് മഹാനവർകൾക്ക് 63 വയസ്സ് പ്രായമായിരുന്നു. മംഗലാപുരം ബന്ദർ ജുമാമസ്ജിദിന്റെ കിഴക്കു ഭാഗത്ത് അസ്ഹരിയ്യഃ മദ്റസയോട് ചേർന്ന് മറവ് ചെയ്യപ്പെട്ടു. سلطان العاشقين الذي مات في حب الله الغوث الشيخ السيد محمد مولى جلال مستان البخاري قدس الله سره و نفعنا به في الدارين آمين يَاشَيْخَـنَا كُـنْ دَاعِـيًا ِلِله فِـينَـا حَـامِـيًـا عَــنْ كُــلِّـنَـا دَوَاهِـيًـا اَنْتَ الدَّوَا نَحْنُ الْعُـلَّانْ അവിടത്തെ കൃപ കാരണം പാപികളായ നമുക്ക് നമ്മുടെ മൗലയെ പരിധി വെക്കാതെ സ്നേഹിക്കാനും ഹുളൂറോടെ അമൽ ചെയ്യാനും നിഷ്കളങ്കമായി ഖിദ്മത്ത് ചെയ്യാനും അല്ലാഹു തൗഫീഖ് ചെയ്യട്ടെ, ആമീൻ . =============================

അസ്സയ്യിദ് മുഹമ്മദ് മൗല ജലാൽ മസ്താനുൽ ബുഖാരി(റ) ➖➖➖➖➖➖➖➖➖➖➖➖ സയ്യിദ് മുഹമ്മദ് ഖാസിം വലിയ്യുല്ലാഹിയുടെ ശിഷ്യൻ ഖുത്ബുസ്സമാൻ സയ്യിദ് മുഹമ്മദ് മൗലൽ ബുഖാരി തങ്ങളുടെ അഞ്ചാം തലമുറയിൽ ഹി.1284 റജബ് 27 വെളളിയാഴ്ച രാവിൽ കവരത്തിയിൽ സയ്യിദ് മുഹമ്മദ് മൗല ജലാൽ മസ്താൻ തങ്ങൾ ജനിച്ചു. ഖാദിരിയ്യഃ , രിഫാഇയ്യഃ, ചിശ്തിയ്യഃ, സുഹ്റവർദിയ്യ സരണികളിൽ ഖലീഫയായിരുന്നു. അത്ഭുതങ്ങളുടെ മഹാസാഗരമായ അവിടത്തെ കറാമത്തുകൾ നിരവധിയാണ്. ഹി.1347 ദുൽഖഅദഃ 23 ശനിയാഴ്ച ളുഹാ സമയത്ത് (63ആം വയസ്സിൽ) മംഗലാപുരം ബന്ദറിൽ വെച്ച് വിടപറഞ്ഞു. ബന്ദർ ജുമാമസ്ജിദിന്റെ കിഴക്കു ഭാഗത്ത് അസ്ഹരിയ്യഃ മദ്റസയോട് ചേർന്ന് അന്ത്യവിശ്രമം കൊള്ളുന്നു.