en
Feedback
മന്ത്രങ്ങൾ (Manthras)

മന്ത്രങ്ങൾ (Manthras)

Open in Telegram

മന്ത്രങ്ങൾ , ഉപാസന ദേവതാ മന്ത്രങ്ങൾ, അത്യപൂർവ്വ ഉഗ്ര മന്ത്രങ്ങൾ, ഉപാസന സമ്പ്രദായങ്ങൾ, മൂലമന്ത്രങ്ങൾ, ബീജമന്ത്രങ്ങൾ,

Show more
The country is not specifiedReligion & Spirituality144 740
546
Subscribers
+124 hours
+37 days
+1930 days
Posts Archive
എന്താണ് വശ്യം എന്താണ് വശ്യ വിദ്യ പ്രയോഗത്തിൽ ശാസ്ത്രീയമായി നടക്കുന്നത്....? വശ്യം എന്ന് കേൾക്കുമ്പോൾ തന്നെ പൊതുവെ ആളുകളുടെ ഇടയിൽ ആണ് പെണ്ണിനെ വശികരിക്കുന്നതും പെണ്ണ് ആണിനെ വാശികരിക്കുന്നതും ഒക്കെയാണ് ഓർമ വരിക പക്ഷെ ഇതൊന്നുമല്ല ശരിക്കുള്ള വശ്യ പ്രയോഗത്തിൽ നടക്കുന്നത് വശ്യവിദ്യാ പ്രയോഗം പലവിധത്തിലുണ്ട്. ഒരാളുടെ വശ്യത നഷ്ടപ്പെടുമ്പോൾ അവനിലെ നല്ല ഊർജ്ജം ,ആത്മവിശ്വാസം, ആകർഷണത ഉത്സാഹം എന്നിവയ്ക്ക് മന്ദത സംഭവിച്ച് അയാൾ മാനസികമായും ശരീരികമായും തളർന്നു പോകുന്നു സുഖമമായി നടക്കാൻ സാധ്യതയുള്ള കാര്യങ്ങളിൽ പോലും പരാജയം സംഭവിക്കുന്നു ഇങ്ങനെ സംഭവിക്കുമ്പോൾ അയാളുടെ ജീവിത ക്ലേശം ഏറുന്നു. അയാൾ ക്രമേണ വിഷാദം എന്ന അവസ്ഥയിലേക്ക് എത്തുന്നു ചിലർ മദ്യത്തിനും മയക്കുമരുന്നുകൾക്കും അടിമപ്പെടുന്നു ചിലരിൽ അക്രമ വാസനകൾ ഉടലെടുക്കുന്നു ചിലർ ആത്മഹത്യ ചെയ്യുന്നു സ്വന്തം കർമ്മ ഫലം മൂലമോ പിതൃക്കളുടെ കർമ്മ ഫലം മൂലമോ ശത്രുക്കൾ ചെയ്ത മാന്ത്രിക ബന്ധനങ്ങൾ മൂലമോ ചില കൈവിഷങ്ങൾ മൂലമോ ഗ്രഹനിലയിലെ പ്രത്യേക മാറ്റങ്ങൾ മൂലമോ ഒക്കെ നമ്മുടെ വശ്യത നഷ്ടപ്പെടാം . ജൈന മാന്ത്രിക ശാസ്ത്ര വിധി പ്രകാരം ഒരു മനുഷ്യനിൽ കുറഞ്ഞത് അഞ്ചു പ്രാണനുകൾ വരെ നിലനിൽക്കുന്നു അതിന്റെ പ്രവർത്തനത്തിന് അടിസ്ഥാനമായ ചില ചെയ്തന്യ സിദ്ധികളെ അതിന്റെ പ്രാണ ദേവതകളായി കണക്കാക്കുന്നു രതി ലോചന തരംഗിണി കാമേശ്വരി ചിന്തന എന്നിവ സ്ത്രീകളിലും ആർദ്ര സ്ഥാഖ മദൻ കാമൻ വജ്രാ എന്നിവ പുരുഷന്മാരിലും സ്ഥിതി ചെയ്യുന്നു ഈ ദേവത സാന്നിധ്യങ്ങൾ ക്ഷയിക്കുമ്പോൾ അയാളിലെ പ്രാണനുകളുടെ ബലം കുറയുന്നു അതോടെ അയാളിൽ നടക്കുന്ന പ്രവർത്തനങ്ങളിലും അയാളുടെ പ്രവൃത്തികളിലും വളരെ വലിയ മാറ്റങ്ങൾ ഉണ്ടാകുന്നു അയാളുടെ നല്ല ചിന്തകൾ ക്ഷയിക്കുന്നു ആളുകൾ അയാളെ ഇഷ്ടപെടാത്ത ഒരു അവസ്ഥ ഉണ്ടാക്കുന്നു ഇഷ്ടപ്പെട്ടിരുന്നവർ പോലും അയാളെ വിട്ട് അകന്നു പോകുന്നു കാലക്രമേണ അയാൾ ഒറ്റപെട്ടു പോകുകയും വിഷാദം ബാധിച്ചു ആത്മഹത്യയിലേക്കോ മയക്കുമരുന്നുകളിലേക്കോ പോകുകയോ ചെയ്യുന്നു വശ്യത പൂർവാധികം ശക്തിയോടെ വീണ്ടെടുക്കുവാൻ പ്രത്യേകം ചിട്ടപ്പെടുത്തിയ പ്രയോഗങ്ങൾ ജൈന രീതിയിലും മറ്റു മാന്ത്രിക വിധികളിലും റെയ്ക്കി സമ്ബ്രദായത്തിലും നമ്മുടെ പൂർവികരായ ആചര്യന്മാരാൽ എഴുതപ്പെട്ടിട്ടുണ്ട് കൃത്യതയാർന്ന ചില യന്ത്ര പ്രയോഗങ്ങൾ സിദ്ധ ഔഷധകൂട്ടും മന്ത്ര ഔഷധ കൂട്ടും സമന്വയിപിച്ച് തയ്യാറാക്കുന്ന ചില ഔഷധങ്ങൾ ചില പ്രത്യേക രീതിയിലുള്ള മന്ത്ര സ്വര യോഗ ധ്യാന ഉപാസന വിധികൾ കൂടാതെ റെയ്ക്കി ഡിസ്റ്റൻസ് ഹീലിംഗ് രീതിയിലുള്ള ചില എനർജി ട്രാൻസ്ഫർ എന്നിവയൊക്കെ ഇതിനു പരിഹാരമായി ഉപയോഗിക്കുന്നു വശ്യ സിദ്ധി കൈവരുന്നത്തോടെ അയാൾ പഴയപോലെ ഊർജലസ്സ്വനായി മാറുന്നു അയാളിലെ കലകളും പ്രാണനുകളും കൃത്യമായി പ്രവർത്തിക്കാൻ തുടങ്ങുന്നു അതോടെ അയാൾ വീണ്ടും ശക്തികൾ വീണ്ടെടുക്കുന്നു അയാൾക്ക് വശ്യത ഉണ്ടാകുന്നു മാന്ത്രികപരമായി വശ്യം ചെയ്യുമ്പോൾ ഒരാളുടെ വശ്യം കുറയ്ക്കുകയും മറ്റേ ആളുടെ ഉയർത്തുകയുമാണ് ചെയ്യുന്നത്. അതോടെ വശ്യത കുറഞ്ഞ ആൾ വശ്യത കൂടിയ ആൾക്ക് വശ പെടുന്നു കൈവിഷം കൊടുക്കുമ്പോൾ അത് കഴിക്കുന്ന ആളുടെ വശ്യത നഷ്ടപെടുന്നതും ക്രമേണ വിഷാദം ബാധിക്കുന്നതും ഇത് കൊണ്ടാണ് ജൈന മാന്ത്രിക രീതിയായ റെയ്ക്കിയിലും ഇതാണ് പ്രധാനമായി ചെയ്യുന്നത് വശ്യ ഔഷദങ്ങളുടെ നിർമാണം വളരെ ചിലവേറിയ ഒന്നാണ് കാരണം ഇത്തരം മരുന്നുകൾ കിട്ടാനുള്ള ബുദ്ധിമുട്ടും വളരെ നീണ്ടു പോകുന്ന കാല താമസവും എല്ലാം അതിനു കാരണമാകുന്നു അത്കൊണ്ട് റെയ്ക്കി വിദ്യകളാണ് കൂടുതലും ജൈന മാന്ത്രികത്തിൽ ഇതിനായി ഉപയോഗിക്കുന്നത് ഡിസ്റ്റൻസ് ഹീലിംഗ് പഠിച്ചിട്ടുള്ള റെയ്ക്കി മാസ്റ്റർ ധ്യാനിച്ചു നേടിയ എനർജികൾ ഹീലിങ്ങിലൂടെയോ മറ്റു വഴികളിലൂടെയോ മറ്റേയാളിൽ സ്ഥാപിക്കുന്നു രണ്ടോ മൂന്നോ ദിവസം കൊണ്ട് ചെയ്യാവുന്ന ഈ രീതിയാണ് ഇതിലെ ഇന്നത്തെ ഏറ്റവും ചിലവ് കുറഞ്ഞ രീതി കൂടാതെ പ്രത്യേക സ്വര ധ്യാനങ്ങളും മന്ത്ര ധ്യാനങ്ങളും ഇതിനായി ഉപയോഗിക്കുന്നുരണ്ടു വ്യക്തികളുടെ ചിന്തകളെ ബന്ധിപ്പിക്കുക എന്നതാണ് വശ്യത്തിലൂടെ നടത്തുന്ന പ്രവർത്തി അതിനായി മാന്ത്രിക ആചാര്യൻ രണ്ടാളുടെയും ഫോട്ടോകൾ നോക്കി കലകൾ തമ്മിലുള്ള വ്യത്യാസം സൂക്ഷ്മമായി വേർതിരിച്ചു മനസിലാക്കി ഒരു ബല ചാർട്ട് ഉണ്ടാക്കുന്നു അതിനു ശേഷം രണ്ടു വ്യക്തികളുടെയും ബലം കുറഞ്ഞ കലകളിലേക്ക് തുല്ല്യ ശേഷിയുള്ള ചില ശക്തികളെ ആവാഹിച്ചു പതിപ്പിക്കുന്നു അതിൽ ഒരാളുടെ ഷെഡ്‌മ്പലത്തിൽ കുറവ് വരുത്തി മറ്റേ ആളുടെ ബലം കൂട്ടിയാണ് ഇത് ചെയ്യുന്നത് ഇതിനായി സ്ത്രീയെ വശ്യം ചെയ്യാനായി മറ്റൊരു സ്ത്രീയെയും

അറുപത്തിനാല് തന്ത്രങ്ങൾ 1) മഹാമായാശംബരം - ഈ പ്രപഞ്ചത്തിൽ മറ്റൊരു മായാപ്രപഞ്ചം നിർമിക്കുന്ന തന്ത്രം, പാഞ്ചേന്ദ്രീയങ്ങളെ പദാർത്ഥരൂപത്തെ മറച്ചു മറ്റൊന്നായി കാണിക്കുന്ന വിദ്യ. മാമ്പഴം പാമ്പാക്കുക, കല്ല് സ്വർണമാക്കുക പോലത്തെ തന്ത്രങ്ങൾ 2) യോഗിനീജാലശംബരം - മായകൊണ്ടു പുതിയതായി പലതും കാണിച്ചുകൊടുക്കുന്ന കൺകെട്ട് വിദ്യ. യോഗിനിസമൂഹമായി ബന്ധപ്പെട്ട് ആണ് വിദ്യകൾ അധികവും. (ശ്മശാനത്തിൽ ചെയ്യണ്ട കർമ്മവിധികൾ ആണ് അധികവും) 3) തത്വശംബരം - ഭൂമി തുടങ്ങി പഞ്ചഭൂതങ്ങ(പഞ്ചതത്വങ്ങൾ)ളുടെ ശംബരം, മഹേന്ദ്രജാലവിദ്യ വിവരിക്കുന്നത് ഈ തന്ത്രത്തിൽ ആണ് 4) മുതൽ 11) വരെയുള്ള തന്ത്രങ്ങൾ ഭൈരവാഷ്ടകം എന്ന കൃതിയിലാണ് ഉള്ളത്. സിദ്ധാഭൈരവൻ, വടുകഭൈരവൻ, കങ്കാളഭൈരവൻ, കാലഭൈരവൻ, കാലാഗ്നിഭൈരവൻ, യോഗിനിഭൈരവൻ, മഹാഭൈരവൻ, ശക്തിഭൈരവൻ തുടങ്ങി എട്ടു ഭൈരവന്മാരുടെ ഉപാസനാതത്വവും പ്രയോഗവിധികളും ഇതിൽ പറയുന്നു. നിധിദർശനം, മായാജാലപ്രയോഗങ്ങൾ, ഒരുപാട് പ്രയോഗവിധികൾ ഇതിൽ പറയുന്നു 12) മുതൽ 19) വരെയുള്ള തന്ത്രങ്ങൾ ഉൾപ്പെട്ട ബഹുരൂപാഷ്ടക തന്ത്ര.ബ്രാഹ്മി, മഹേശ്വരി, കൗമാര, വൈഷ്‌ണവി, വാരാഹി, മഹേന്ദ്രി, ചാമുണ്ഡ, ശിവദൂതി എന്നീ എട്ടു ദേവതകളുടെ താന്ത്രികപദ്ധതികൾ ആണ് ഇതിൽ വിവരിക്കുന്നത് 20) മുതൽ 27) വരെയുള്ള തന്ത്രങ്ങൾ ഉൾപ്പെട്ടതാണ് യമളാഷ്ടകം. യമള എന്ന കാമസിദ്ധയോഗിനിയുടെ മന്ത്രതന്ത്രപ്രയോഗങ്ങൾ ആണ് ഇതിൽ വിവരിക്കുന്നത്. വശ്യം, ആകർഷണം എന്നിവയിൽ ഒരുപാട് പ്രയോഗവിധികൾ പറയുന്നു 28) ചന്ദ്രജ്ഞാനം - ഒരുപാട് ദുർമന്ത്രപ്രയോഗ വിധികൾ ഇതിൽ പറഞ്ഞിരിക്കുന്നു 29) മാലിനീവിദ്യതന്ത്ര - സമുദ്രത്തിനു അടിയിലുള്ള നിധികൾ എങ്ങനെ കണ്ടെത്താം, സമുദ്രത്തിനടിയിൽ ചെന്ന് അത് സ്വന്തമാക്കണ്ട രീതി അങ്ങനെ ഒരുപാട് കാര്യങ്ങളെ കുറിച് പറയുന്ന ഗ്രൻഥമാണ് ഇത് 30) മഹാസമോഹനം - ഉണർന്നിരിക്കുന്നവരെ മയക്കത്തിലാക്കുന്ന തന്ത്രം, ഒരാളെ തൊട്ടു ലക്ഷകണക്കിന് ആളുകളെ മയക്കാൻ ഉള്ള തന്ത്രവിദ്യകൾ ഇതിൽ പറഞ്ഞിരിക്കുന്നു. 31) വാമജൂഷ്ടം - വാമമാർഗത്തിൽ ഉള്ള പൂജകൾ, അതിന്റെ വിധികൾ ഒക്കെ പറഞ്ഞിരിക്കുന്നു 32) മഹാദേവം - യോനീപൂജ സംബന്ധമായ കാര്യങ്ങൾ ഇതിൽ പറഞ്ഞിരിക്കുന്നു 33) മുതൽ 35) വരെ വാതുലോത്തമം, വാതുലം, കാമികം. ആകർഷണം തൊട്ടു ലിംഗപ്രതിഷ്‌ട്ട വരെ ഒരുപാട് കാര്യങ്ങൾ വിവരിക്കുന്നു 36) ഹൃദ്ഭേദതന്ത്രം - സഹസ്രസാരപ്രവേശം, പരകായപ്രവേശം തുടങ്ങിയവയുടെ പ്രയോഗവിധികൾ 37) തന്ത്രഭേദം 38) ഗുഹ്യതന്ത്രം 39) കലാവാദം -കലകൾ, ചപ്രകലകൾ എന്നിവയെ പ്രതിപാദിക്കുന്നു. നീചമായ ഒരുപാട് പ്രയോഗവിധികളും ഉൾപെടും. വാത്സ്യായന തന്ത്രം ഇതിൽ പെടുന്നതാണ് 40) കലാസാരം - 41) കുണ്ഡിതാമൃതം - ഘുടികാ സിദ്ധിയെ വിവരിക്കുന്നു, 42) മതോത്തരം - രസം (മെർക്കുറി) ഉപയോഗിച്ച് മന്ത്രവാദത്തിലെ പല രഹസ്യകൂട്ടുകളും ഉണ്ടാക്കുന്ന വിധി 43) വീണാഖ്യതന്ത്ര - വീണ എന്ന് പേരായ യോഗിനിയുടെ സിദ്ധി കിട്ടാൻ വേണ്ടിയുള്ള കാര്യങ്ങളും പ്രയോഗവിധികളും 44) ത്രോതലതന്ത്ര - നിധികാണാൻ ഉപയോഗിക്കുന്ന അഞ്ജനം, നിമിഷനേരംകൊണ്ട് നിരവധി യോജന സഞ്ചരിക്കുവാൻ സാധിക്കുന്ന പാദുകങ്ങൾ തുടങ്ങിയ കാര്യങ്ങളെ വിവരിക്കുന്നു 45) ത്രോതലോത്തരം - 64,000 യക്ഷികളുടെ ദർശനസിദ്ധിക്കുള്ളത് 46) പഞ്ചാമൃതം - പിണ്ടാണ്ഡ സംബന്ധികളായ പഞ്ചഭൂതങ്ങൾക്കു നാശം സംഭവിക്കാതിരിക്കുവാൻ ഉള്ള കാര്യങ്ങൾ വിവരിക്കുന്നു (ആത്മാവിനെ പിണ്ടാണ്ഡത്തിന്റെ സ്വഭാവവിശേഷത്തോട് കൂടി സൂക്ഷിക്കുന്ന തന്ത്രങ്ങൾ ഇതിൽ ഉണ്ട് ഇതിന്റെ വകബേധം ആവാം എസ്രയിലെ ഡിബുക്ക്) 47) മുതൽ 53) വരെ ഇതിന്റെ രൂപഭേദങ്ങൾ ആണ് (47) രൂപഭേദ, 48) ബുദ്ധോഡമര, 49) കുലസാര, 50) കുലോഡിഷ, 51) കുലചൂഢാമണി,, 52) സർവജ്ഞാനോത്തര, 53) മഹാകാളിമത) 54) അരുണേശ, 55) മോഡിനിശ 56) വികുന്തേശ്വര - ദിഗംബര സിദ്ധാന്ത തന്ത്രങ്ങൾ 57) പൂർവമ്‌നായ 58) പശ്ചിമാമ്‌നായ 59) ദക്ഷിണാംനായ, 60) ഉത്തരാമ്നായ 61) നിരുത്തരാമ്‌നായ 62) വിമല 63) വിമലോത്ത, 64) ദേവിമത വടക്കേന്ത്യയിൽ ഇപ്പോഴും ഇവാ പ്രചാരത്തിൽ ഉണ്ട്, വാരണാസിയിലെ ഒരു യോഗിയിൽനിന്നും ആണ് സിദ്ധിയുള്ള താന്ത്രികഗുരുക്കന്മാരിൽനിന്നും മാത്രം അഭ്യസിക്കേണ്ടതും അതീവ അപകടസാദ്ധ്യതകൾ ഉള്ളതുമായ അവിടെ പ്രചാരത്തിൽ ഉള്ള ഈ താന്ത്രിക പദ്ധതികളെപറ്റി അറിയുന്നത് ഇവയെപറ്റി അറിയാം സിദ്ധിയുണ്ട് എന്ന് പറയുന്നവരിൽ 90% കള്ളനാണയങ്ങൾ. (ഈ വിദ്യകൾ വഴി അത്ഭുതപ്പെടുത്തിയ കുറച്ചു മനുഷ്യരും ഉണ്ട്) നിധി കുഴിച്ചെടുക്ക, നിധി ഇരിക്കുന്നത് പറഞ്ഞു കൊടുക്ക തുടങ്ങി ഒരുപാട് തട്ടിപ്പുകളെ കുറിച് നാം കേൾക്കാറുണ്ട് ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്ന. ഈ താന്ത്രിക പദ്ധതികളെ ആണ് ഈ തട്ടിപ്പുകാർ അതിലൂടെ ദുരുപയോഗം ചെയുന്നത്. വടക്കേന്ത്യയിൽ ഈ വക തട്ടിപ്പുകൾ യഥേഷ്ടം ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു..

വടുക ഭൈരവൻ തന്ത്ര ശാസ്ത്രത്തിൽ വളരെ പ്രാധാന്യം കല്പിക്കപ്പെടുന്ന ഒരു ദേവതയാണ് വടുക ഭൈരവൻ വടുകൻ എന്നാൽ ബാലൻ ഭൈരവൻ എന്നാൽ " ഭയാത് ത്രായതേതി ഭൈരവാ " സംസാരത്തിലെ സർവ്വതിനേയും സർവ്വമാന ഭയത്തിൽ നിന്നും അകറ്റി സർവ്വതിൽ നിന്നും രക്ഷ ചെയ്യുന്നവൻ ശക്തി ഭൈരവൻ ,അങ്ങനെ ഉള്ള ഭൈരവൻ്റെ ബാല രൂപമാണ് വടുക ഭൈരവൻ ശൈവ ആഗമ പ്രകാരം പരമശിവൻ്റെ മുഖ്യ 64 രൂപങ്ങളിൽ ഒന്നാകുന്നു ആപത് ഉദ്ധാരണ വടുക ഭൈരവൻ ,ശൈവ മാർഗ്ഗത്തിൽ മാത്രമല്ല ശാക്ത മാർഗ്ഗത്തിൻ്റെ വളരെ പ്രമുഖത കല്പിക്കുന്ന ദേവതയാണ് വടുകൻ " ദേവി പുത്രൻ " എന്ന സംജ്ഞയിൽ വിശേഷിപ്പിക്കുന്ന ദേവത കൂടിയാണ് വടുകൻ ,ഒരു ശക്തിയുടെ പൂജയും വടുക പൂജ ഇല്ലാതെ പൂർണ്ണമാകില്ല അത്ര മഹത്വമുണ്ട് വടുകന് വടുക ഉത്പത്തി- ശക്തി സംഗമ തന്ത്രത്തിൻ്റ കാളി ഖണ്ഡണ്ഡത്തിൽ വടുക ഉത്പത്തിയെക്കുറിച്ച് പറയുന്നു ,ഒരിക്കൽ ആപത് എന്ന പേര് ഉള്ള ഒരു ഭയാനകനായ അസുരൻ ഉണ്ടായിരുന്നു ആ അസുരൻ ബ്രഹ്മദേവനെ തപസ്സ് ചെയ്ത് ഭൂത ഭവിഷ്യ വർത്തമാന കാലത്തിൽ തന്നെ വധിക്കാൻ ആർക്കും സാധിക്കരുത് എന്ന വരം കൈക്കലാക്കി അജയ്യനായി. വരം കിട്ടിയ അസുരൻ ത്രിലോകത്തേയും നാശം ചെയ്ത് തുടങ്ങി ഇതിൽ നിന്നും രക്ഷ കിട്ടാനായി സകല ദേവൻമാരും കൈലാസത്തിൽ പോയി പരമേശ്വരനെ അഭയം പ്രാപിച്ചു. വൃത്താന്തം അറിഞ്ഞ് പരമേശ്വരൻ തീവ്ര കോപത്തിൽ ജ്വലിച്ചു തൃക്കണ്ണ് തുറന്ന് അതിൽ നിന്നും അഗ്നി ജ്വാല വമിച്ചു ആ അഗ്നി ജ്വാലയിൽ നിന്ന് അഞ്ച് വയസ്സുള്ള ബാലകൻ ആവിർഭവിച്ചു ആ ബാലകന് പരമേശ്വരൻ വടുക ഭൈരവൻ എന്ന നാമം നൽകി , ശേഷം വടുക ഭൈരവൻ ആപത് അസുരനുമായി ഘോര യുദ്ധം ഉണ്ടായി എന്ത് ചെയ്തിട്ടും ബ്രഹ്മ വരം കാരണം അസുരനെ വധിക്കാനാകാതായി അപ്പോൾ ഏവരെയും ആശ്ചര്യ ചകിതമാക്കുന്ന വിധത്തിൽ വടുകൻ തൻ്റെ ആയുധമായ ദണ്ഡ ഉപയോഗിച്ചു കാലത്തെ തന്നെ നിശ്ചലമാക്കി ആപത്ത് എന്ന അസുരനെ വധിച്ചു അന്നു മുതൽ ആപദ് ഉദ്ധാരണ ഭൈരവൻ എന്ന നാമം സിദ്ധിച്ചു ഇനി തന്ത്രം നോക്കിയാൽ ദക്ഷിണാമ്നായം ഉൾപ്പെടുന്ന മഹാ വിദ്യയാകുന്ന ശൈവം ശാക്തം എന്ന രണ്ടു മാർഗ്ഗത്തിലും വടുക ഉപാസനയ്ക്ക് പ്രാധാന്യമുണ്ട്, ശക്തി മാർഗ്ഗത്തിൽ ഏത് മഹാ വിദ്യാ പൂജാംഗമായി വടുക ബലി അനിവാര്യമാണ് അതുമല്ലാ ശാക്തേയ പൂജയുടെ പാത്ര സ്ഥാപനത്തിൽ ബലി പാത്രത്തിൻ്റെ അധീശ്വരൻ വടുകനാകുന്നു വടുക ഭൈവൻ്റെ കൃപ ഇല്ലാതെ ഒരു ദേവതയ്ക്കും ബലി സ്വീകരിക്കാനാകില്ല ദേവതയുടെ ബലി മുഖത്തിൻ്റെ കാവൽ ദേവതയാണ് വടുകൻ ,വടുക അഷ്ടോത്തരത്തിൽ പറയുന്നു " ബലി ഭൂഗ് ബലി ഭൂഗ് നാഥ് " എന്ന പദം കൊണ്ടു മേൽ പറഞ്ഞതിനെ സൂചിപ്പിക്കുന്നു അതുമല്ലാതെ സകല വീരസാധനയുടെ രക്ഷാ ദേവത കൂടിയാണ് അദ്ധേഹം ഓരോ മഹാ വിദ്യയ്ക്കും ഓരോ വടുകനുണ്ട് കാളി - ഹേതുക് വടുക ഭൈരവൻ താരാ - വേതാള വടുക ഭൈരവൻ ഷോഡശി - ത്രിപുരാന്തക വടുക ഭൈരവൻ ഭുവനേശ്വരി -അഗ്നി ജിഹ്വ വടുക ഭൈരവൻ ത്രിപുര ഭൈരവി -കാലാന്തക വടുക ഭൈരവൻ ഛിന്നമസ്തകാ -കാപാലി വടുക ഭൈരവൻ ധൂമാവതി - ഏക പാദ വടുക ഭൈരവൻ ബഗളാമുഖി - ഭീമ രൂപ വടുക ഭൈരവൻ മാതംഗി -മലയ വടുക ഭൈരവൻ കമലാ -ഹാടകേശ്വര വടുക ഭൈരവൻ അതാത് മഹാ വിദ്യയുടെ ഉപാസനയിൽ അതാത് വടുകന്മാർക്ക് ബലി കൊടുക്കേണ്ടത് അനിവാര്യമാണ്. ഈ വടുകന്മാരെ ഉദ്ദേശിച്ച് സമഷ്ടി രൂപത്തിൽ വടുക വിധാനത്തിൽ ബലി ആചരണം ചെയ്യുന്ന പതിവ് മഹാവിദ്യാ ക്രമത്തിൽ പറയപ്പെട്ടിട്ടുണ്ട് വിശേഷിച്ച് വാമാചാര പരമ്പരയിൽ വടുക ദീക്ഷ തന്നെ അനിവാര്യമായി ചെയ്യിക്കാറുണ്ട്.കുല ഗണപതി എന്ന നാമത്തോടു കൂടി വടുകനെ പറയാറുണ്ട്. ഒരു സാധകന്റെ സാധനയിലെ വിഘ്നങ്ങൾ അകറ്റുന്ന ദേവതാ സ്വരൂപമാണ് വടുക ഭൈരവൻ. വടുക ഭൈരവനും മന്ത്ര രഹസ്യവും - തന്ത്രത്തിൽ മുഖ്യമായി ഇരുപത്തി എട്ട് അക്ഷരമോ മുപ്പത് അക്ഷരമോ ഉള്ള വടുക മന്ത്രം ആണ് ഉപയോഗിച്ച് വരാറുള്ളത്.ഈ മന്ത്രം സാധകന്റെ മൂന്ന് കാലങ്ങളിൽ വരുന്ന സകല വിഘ്നങ്ങളേയും അകറ്റി സാധകന് ഊർദ്ധ്വ ചക്രങ്ങളിലേക്ക് പ്രയാണം നൽകുന്നു.മൂന്ന് കാലങ്ങൾ ശരീരത്തിലെ 3 ഖണ്ഡമായി ഭാവന ചെയ്യപ്പെട്ടിട്ടുണ്ട്. മൂലാധാരം മുതൽ ഹൃദയം വരെ ഒരു ഖണ്ഡം ഇതിനെ ഭൂത ഖണ്ഡം എന്ന് പറയും. അനാഹതം തൊട്ട് ആജ്ഞാചക്രം വരെ ഉള്ള രണ്ടാം ഖണ്ഡം ഇതിനെ വർത്തമാന ഖണ്ഡം എന്ന് പറയും. ശേഷം ആജ്ഞാ തൊട്ട് സഹസ്രാരം വരെ ഉള്ളതാകുന്നു മൂന്നാം ഖണ്ഡം ഇത് ഭവിഷ്യ ഖണ്ഡം എന്ന് പറയും. ഈ മൂന്ന് ഖണ്ഡങ്ങളിൽ സാധനയിൽ വരുന്ന വിഘ്നങ്ങളെ ആകുന്നു ആപത്ത് എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ ആപത്തിനെ ഉദ്ധരിക്കുന്ന ഒന്നാകുന്നു വടുക ഭൈരവ മന്ത്രം. വടുക ഭൈരവ യോഗ തത്വം - ശരീരത്തിലെ ഓരോ ചക്രങ്ങളിൽ വരുന്ന പ്രതിബന്ധങ്ങൾ അകറ്റുന്ന മന്ത്ര ദേവതാരൂപം ആകുന്നു വടുക ഭൈരവൻ.യോഗ സാധനയിൽ മുൻപോട്ട് പോകുമ്പോൾ സാധകന് ഒരുപാട് വിഘ്നം വരും.ആ വിഘ്നങ്ങളെ അകറ്റുന്ന കുണ്ഡലിനി ശക്തിയുടെ രൂപം തന്നെയാകുന്നു. വടുക ഭൈരവ ധ്യാനത്തിൽ തന്നെ ഭഗവാൻ നീല സർപ്പത്തെ പൂണൂലായി അണിഞ്ഞ് ഇരിക്കുന്നു ഈ നീല സർപ്പം കുണ്ഡലിനി ശക്തിയുടെ പ്രതീകമാണ്. യജ്ഞോപവീതമായി ധരിച്ചത് കൊണ്ട് കുണ്ഡലിനി സാധനയുടെ വിഘ്നങ്ങളെ അകറ്റുന്ന ശക്തിവിശേഷം ആകുന്നു വടുക ഭൈരവൻ നീല സർപ്പം സുഷുമ്നയുടെ ഉള്ളിൽ ഉള്ള ഗാന്ധാരി എന്ന ബ്രഹ്മ നാഡിയുടെ

വീതം ജപിക്കാവുന്നതാണ്. അശുദ്ധിയുള്ളപ്പോള്‍ ജപിക്കരുത്‌. മനസ്സിന് ധൈര്യം പകരുകയും മറ്റുള്ളവര്‍ നമ്മളെ മനസ്സിലാക്കുകയും ചെയ്യുന്നതാണ്. സമ്മോഹന ഗോപാലമന്ത്രം: -------------------- "ഓം ക്ലീം നമ: കൃഷ്ണായ വാസുദേവായ കരകമല മധുകരായ സര്‍വ്വജന സമ്മോഹനായ സര്‍വ്വ വിഘ്നവിനാശായ സര്‍വ്വകാര്യൈക സാധനായ സ്വാഹാ" തൊഴില്‍ തടസ്സം നീങ്ങുന്നതിന് രാജഗോപാലം: ---------- ജാതകത്തിലോ ചാരവശാലോ ബുധഗ്രഹമോ വ്യാഴഗ്രഹമോ അനിഷ്ടമായാല്‍ രാജഗോപാലമന്ത്രജപം അത്യുത്തമം ആയിരിക്കും. മന്ത്രം ചുവടെ എഴുതുന്നു. ഇത് എപ്പോഴും ഭക്തിയോടെ ജപിക്കാവുന്ന മന്ത്രമാണ്‌. തൊഴില്‍ തടസ്സം നീങ്ങാന്‍ ഇതിനേക്കാള്‍ വലിയൊരു മന്ത്രമില്ല. "ഓം കൃഷ്ണകൃഷ്ണ മഹയോഗിന്‍ ഭക്താനാം അഭായങ്കര ഗോവിന്ദ പരമാനന്ദ സര്‍വ്വം മേ വശമാനയ" ഏവര്‍ക്കും അഷ്ടമിരോഹിണി ആശംസകള്‍ നേരുന്നു. ജി.പരമേശ്വരന്‍ നമ്പൂതിരി (ശബരിമല മുന്‍മേല്‍ശാന്തി)🙏

ശ്രീകൃഷ്ണജയന്തി *********************** (ശബരിമല മുന്‍മേല്‍ശാന്തി ബ്രഹ്മശ്രീ ജി. പരമേശ്വരന്‍ നമ്പൂതിരി എഴുതിയ ലേഖനത്തിന്‍റെ പൂര്‍ണ്ണരൂപം) ചിങ്ങമാസത്തിലെ കറുത്തപക്ഷത്തിലെ(അഥവാ കൃഷ്ണപക്ഷം, കറുത്തവാവിലേക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലം) അഷ്ടമിതിഥി സൂര്യസ്തമത്തിനുശേഷം വന്നാല്‍ അതിനുമുമ്പുള്ള പകലാണ്‌ നമ്മള്‍ ശ്രീകൃഷ്ണജയന്തി ആഘോഷിക്കുന്നത്. മലയാളികള്‍ പൊതുവേ ശ്രീകൃഷ്ണജയന്തി എന്നാണ് പറയുന്നതെങ്കിലും വടക്കേ ഇന്ത്യയില്‍ ഇതിനെ പൊതുവേ പറയുന്നത് ജന്മാഷ്ടമി അല്ലെങ്കില്‍ കൃഷ്ണാഷ്ടമി എന്നാണ്. അഷ്ടമി തിഥിയും രോഹിണി നക്ഷത്രവും അപൂര്‍വമായി ഒന്നിച്ചും വരാറുണ്ട്. ഈ വര്‍ഷം നക്ഷത്രം ഒത്തുവന്നിട്ടില്ല. അഷ്ടമിയാണ് നമ്മള്‍ ആഘോഷിച്ചുവരുന്നത്. ചിങ്ങമാസത്തിലെ അഷ്ടമിദിവസം രാത്രിയിലെ കോരിച്ചൊരിയുന്ന പേമാരിയിലും ഭയപ്പെടുത്തുന്ന കൊടുങ്കാറ്റും തകര്‍ത്താടുന്ന സമയത്താണ് കംസന്‍റെ കല്‍ത്തുറുങ്കില്‍ ഭഗവാന്‍ കൃഷ്ണന്‍റെ ജനനം. വൃന്ദാവനത്തിലെ ഗോപാലന്‍മാരുടെ നേതാവായ കണ്ണന്‍ വെണ്ണക്കള്ളനായതും കംസനയച്ച പൂതനയേയും ശകടാസുരനേയും നിഗ്രഹിച്ചതും കാളിന്ദീനദിയെ വിഷമയമാക്കി ഗോക്കളെ കൊന്നൊടുക്കിയ കാളിയനെന്ന നാഗത്തെ മര്‍ദിച്ചതും ഇന്ദ്രന്‍റെ അഹങ്കാരം ശമിപ്പിക്കാനായി ഗോവര്‍ദ്ധന പര്‍വ്വതത്തെ എടുത്തുയര്‍ത്തിയതും നമ്മളൊക്കെ എത്രയോ തവണ വായിച്ചിട്ടുള്ളതും കേട്ടിട്ടുള്ളതുമാണ്. ലോകനന്മയ്ക്ക് അപചയം സംഭവിക്കുമ്പോള്‍ ധര്‍മ്മസംരക്ഷണത്തിനായി ഓരോരോ രൂപത്തില്‍ ഭഗവാന്‍ മഹാവിഷ്ണു അവതരിക്കുന്നു. ഭൂമിദേവിയുടെ അപേക്ഷയനുസരിച്ച് ഭൂമിയിലെ അധര്‍മ്മികളെ ശുദ്ധീകരിച്ച് ധര്‍മ്മം പുനസ്ഥാപിക്കാനാണ് ഭഗവാന്‍ കൃഷ്ണന്‍ അവതാരമെടുത്തത്. ശ്രീകൃഷ്ണന്‍റെ ജനനത്തെ സംരിക്കുന്ന ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ഇന്ന്‍ നാനാജാതി മതസ്ഥര്‍ പങ്കെടുത്തുവരുന്നു. ഈശ്വരവിശ്വാസം അനീതിയാണെന്ന് പറഞ്ഞിരുന്ന രാഷ്ട്രീയക്കാര്‍വരെ ശ്രീകൃഷ്ണജയന്തി ആഘോഷിക്കാനായി രംഗത്ത് വരികയെന്നത്, അധര്‍മ്മത്തെ പരാജയപ്പെടുത്താന്‍ എല്ലാവരും തയ്യാറായി എന്നതിന്‍റെ തെളിവാണ്. പരിഹാരമായി മന്ത്രജപം: ------------------ ഏതൊരു ജാതകത്തിലാണോ ബുധനോ വ്യഴാമോ 3,6,8,12 എന്നീ ഭാവങ്ങളില്‍ നിന്നാലും വ്യാഴം ചാരവശാല്‍ ജാതകന്‍റെ ജന്മക്കൂറിന്‍റെ 1,3,4,6,8,10,12 എന്നീ ഭാവങ്ങളിലൂടെ സഞ്ചരിക്കുന്ന കാലങ്ങളിലും ശ്രീകൃഷ്ണപ്രീതി അല്ലെങ്കില്‍ മഹാവിഷ്ണുപ്രീതി വരുത്തേണ്ടതാകുന്നു. ഭക്തരുടെ അഭൂതപൂര്‍വമായ തിരക്കുകാരണം മിക്ക ക്ഷേത്രങ്ങളിലും വഴിപാടുകള്‍ കൃത്യമായി അര്‍പ്പിക്കാന്‍ സാധിക്കുന്നില്ല. സ്വന്തമായി മന്ത്രജപം നടത്തി ഇവയ്ക്കൊക്കെയും പരിഹാരം കാണാവുന്നതാണ്‌. ശ്രീകൃഷ്ണജയന്തി ദിവസം ജപിക്കാവുന്ന 9 മന്ത്രങ്ങള്‍ എഴുതുന്നു: സര്‍വൈശ്വര്യത്തിന് വിംശത്യക്ഷരഗോപാലം: ----------------- അഷ്ടമിരോഹിണിയുടെ തലേദിവസം ഒരിക്കലൂണ് ആയിരിക്കണം. ഭവനം കഴുകി വൃത്തിയാക്കണം. അഷ്ടമിരോഹിണി ദിവസം സൂര്യോദയം മുതല്‍ നെയ്‌വിളക്ക് കൊളുത്തി ഭഗവാന്‍ കൃഷ്ണനെ ധ്യാനിച്ചുകൊണ്ട് വിംശത്യക്ഷരഗോപാലമന്ത്രം ജപിക്കണം. 108 ആണ് ജപസംഖ്യ. 1008, 10008 എന്നീ സംഖ്യകള്‍ അത്യുത്തമ ഫലം നല്‍കും. "ഓം ക്ലീം ഗോപാലവേഷധരായ ഗോപീജന വല്ലഭായ സ്വാഹാ" കുടുംബത്ത് സര്‍വ്വൈശ്വര്യങ്ങളും നിറയും. ഭവനത്തില്‍ നാളിതുവരെ അനുഭവിച്ചുവന്ന സകല തടസ്സങ്ങളും നീങ്ങും. നാനാമേഖലകളില്‍ നിന്നും ധനാഗമം ലഭിക്കും. ശത്രുദോഷവും സംഭവിക്കുകയില്ല. വിംശത്യക്ഷരഗോപാല മന്ത്രജപം അഷ്ടമിരോഹിണിയില്‍ ആരംഭിച്ച് 18 ബുധാനാഴ്ചകളില്‍ തുടരാവുന്നതാണ്. അത്യത്ഭുതങ്ങള്‍ സംഭവിക്കുന്നതായിരിക്കും. പ്രായഭേദമന്യേ ആര്‍ക്കും ഇഷ്ടകാര്യസിദ്ധിക്കായി വിംശത്യക്ഷരഗോപാലമന്ത്രം ഭക്തിയോടെ ജപിക്കാവുന്നതാണ്. വിദ്യാതടസ്സം നീക്കുന്ന വിദ്യാരാജഗോപാലം: --------------- അഷ്ടമിരോഹിണി ദിവസം ജപം ആരംഭിക്കണം. 9 പ്രാവശ്യം ജപിച്ചാല്‍ മതിയാകും. വിദ്യാതടസ്സം നീങ്ങുന്നതാണ്. ഗ്രഹനിലയില്‍ ബുധന്‍ മൗഢ്യവാനായി നിന്നാലോ പപനായി നിന്നാലോ മറ്റ് അനിഷ്ടഭാവങ്ങളില്‍ നിന്നാലോ സംഭവിക്കാവുന്ന വിദ്യാതടസ്സം നീങ്ങുന്നതിന് ഈ മന്ത്രജപം അത്യുത്തമം ആയിരിക്കും. വിദ്യാരാജഗോപാലമന്ത്രം ജപിക്കുന്നതിന് മുമ്പ് കൃഷ്ണഗായത്രി ഒരു പ്രാവശ്യം ജപിക്കണം. കൃഷ്ണഗായത്രി: ----------- "ദാമോദരായ വിദ്മഹേ വാസുദേവായ ധീമഹീ തന്വോ കൃഷ്ണ: പ്രചോദയാത്" വിദ്യാരാജഗോപാലമന്ത്രം: ------------------ "ഓം ക്ലീം കൃഷ്ണ കൃഷ്ണ ഹരേകൃഷ്ണ സര്‍വ്വജ്ഞ ത്വം പ്രസീദ മേ രമാരമണ വിശ്വേശ വിദ്യാമാശു പ്രയച മേ" കുഞ്ഞുങ്ങളിലെ ഭയം മാറുന്നതിനുള്ള ഒരു വൈഷ്ണവമന്ത്രത്തെക്കുറിച്ച് എഴുതുന്നു. വിദ്യാലയത്തില്‍ പോകുന്നതിനും അദ്ധ്യാപകരെ കാണുന്നതിനും തൊഴില്‍ മേധാവികളെ കാണുന്നതിനും മിക്കവര്‍ക്കും വലിയ ഭയമാണ്. നമ്മുടെ കഴിവുകള്‍ മറ്റുള്ളവര്‍ മനസ്സിലാക്കാനുള്ള അവസരം നമ്മളാണ് അവരെ കാണിച്ചുകൊടുക്കേണ്ടത്. അവിടെ ഭയന്നുനിന്നതു കൊണ്ട് നമ്മുടെ ഭാവിയല്ലേ തകരുകയുള്ളൂ? ഭയപ്പാടുകള്‍ നീങ്ങുന്നതിന് സമ്മോഹന ഗോപാലമന്ത്രം: ------------------- അഷ്ടമിരോഹിണിയില്‍ ജപം ആരംഭിക്കാം. നിത്യവും 3 നേരം 9 പ്രാവശ്യം

ഗുരുയോഗം) സംഭവിക്കുകയും നിത്യമായ സഹജാവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യുന്നു. NB : - മുകളിൽ എഴുതിയ പോസ്റ്റ് ത്രിപുരസുന്ദരിയിൽ നിന്ന് ത്രിപുരഭൈരവിയിലേക്ക് സഞ്ചരിച്ചു പരാശക്തിയെ അറിയുവാൻ ഉപയോഗിച്ചിരുന്നു ഒരു പന്ഥാവിനെ കുറിച്ച് മാത്രമാണ്. ഇന്ന് മറ്റനേകം ക്രമങ്ങൾ നിലവിൽ ഉണ്ട്. എല്ലാ സംപ്രദായങ്ങളെയും ഒരുപോലെ ആദരിച്ചു കൊണ്ട് , കേരളത്തിലെ ദശാക്ഷരി ഭദ്രകാളി ക്രമവും ആയി ബന്ധപ്പെട്ട പഠനാവശ്യത്തിനു വേണ്ടി എഴുതിയതാണിത്.

ത്രിപുരഭൈരവി [അനുഷ്ഠാനങ്ങൾ] ശ്രീവിദ്യാ ക്രമത്തിൽ ആനന്ദഭൈരവിയിൽ നിന്ന് പരഭൈരവിയിലോട്ടുള്ള യാത്രയാണ് ഷോഡശാന്തസ്ഥിതനായ പരമശിവനിൽ അവസാനിക്കുന്നത്. അവിടെ അവൾ പരഭൈരവന്റെ ഭൈരവി ആയി , പരാശക്തിയായി ഭവിക്കുന്നു. സഗുണഭാവത്തിൽ അവൾ പഞ്ചവക്‌ത്രനയാ (5 മുഖം) ശിവന്റെ ഉപരി സ്ഥിതിചെയ്യുന്ന പഞ്ചവക്‌ത്രയായ പാർവതി തന്നെയാണ്. പത്ത് കൈകളോട് കൂടിയ ഇവൾ തന്നെ ആണ് പൃഥിവീ തുടങ്ങി സകല ഭൂത-തത്വങ്ങളെയും സംഹരിച്ചു - പരമശിവനോട് സമരസ്യം ചെയ്തു- പരാശക്തി ആയി പരിണമിക്കുന്നതും , ശിവ- ശക്തി സ്വരൂപമായി - ജഗത് പിതാക്കൾ ആയി - സകലതിനേയും സൃഷ്ടിക്കുന്നതും . സൃഷ്ടി, സ്ഥിതി, സംഹാര, തിരോധാന, അനുഗ്രഹങ്ങൾ ആകുന്ന പഞ്ചകൃത്യങ്ങൾ ദേവിയുടെ പഞ്ചമുഖങ്ങളാൽ നിയന്ത്രിതമാകുന്നു. തിരുമുടിയിലെ ചന്ദ്രകലയാകട്ടെ സമയസൂചകവും , കാലാതിവർത്തിയായ പരംപൊരുളിലേക്കുള്ള സൂചനയുമാകുന്നു. ഡാകിന്യാദി യോഗിനികളാൽ നയിക്കപ്പെടുന്ന ശരീരം എന്ന ഷട്കൂടത്തിന്റെ നായിക ആയി വർത്തിക്കുന്നതും ഇവൾ തന്നെയാണ്. ത്രൈപുര ക്രമത്തിൽ സഗുണോപാസനയുടെ അവസാന പടിയാകുന്നു ഈ പ്രൗഢ ക്രമം. ആജ്ഞാചക്രത്തിൽ ആനന്ദഭൈരവിയെ യജിച്ച് - ഈഷത്ത് ജ്ഞാനം സിദ്ധിച്ച സാധകൻ - ഗുരു കടാക്ഷം ഹേതുവായി ലഭിച്ച ദീക്ഷയോടെ ആണ് ഭൈരവീ ക്രമത്തിലേക്ക് സഞ്ചരിക്കുന്നത്. ഈ സംപ്രദായത്തിൽ ദീക്ഷ രണ്ടു തരത്തിൽ ഉണ്ട്. ക്രിയാവതി, ജ്ഞാനവതി എന്നിങ്ങനെ ആവുന്നു ഇത്. ഗുരു ശിഷ്യന്മാരുടെ തപോനിലയ്ക്ക് അനുസരിച്ചു മേല്പറഞ്ഞ ദീക്ഷകൾ തന്നെ 3 വിധത്തിൽ ദാനം ചെയ്യാറുണ്ട്. 1. സാമാന്യേന ഉള്ള ദീക്ഷ ,2. ഒരുവനെ ആചാര്യനായി(ഗുരുവായി) പീഠാധികാരിയായി മാറ്റുന്നതിനുള്ള ദീക്ഷ ,3. അവധൂത സംന്യാസി ആയി മാറ്റുന്നതിനുള്ള ദീക്ഷ. ആദ്യത്തെ രണ്ടു തരത്തിൽ ദീക്ഷിതരായ സാധകരും നിത്യാനുഷ്ടാനം ചെയ്യേണ്ടുന്നതായുണ്ട്. ബ്രഹ്മമുഹൂർതത്തിൽ ഉണർന്നു - മൂല കുണ്ഡലിനിയെ പരമശിവനായി സമ്മേളിപ്പിച്ചു , അമൃതധാരയിൽ അപ്ലാവിതമായാണ് സാധകന്റെ ഓരോ ദിവസവും തുടങ്ങുന്നത് തന്നെ. അതുതന്നെയാണ് ആഭ്യന്തര സന്ധ്യാവന്ദനവും. ശേഷം ഭൈരവീ തീർത്ഥത്തിൽ കുളിച്ചു - മന്ത്ര സ്നാനം , ഭസ്മസ്നാനം , ഭസ്മ ധാരണം , അർഘ്യദാനം എന്നിവ ചെയ്തു ദേവിയെ ആദിത്യ മണ്ഡലത്തിൽ യജിക്കുന്നു. ശേഷം തർപ്പണാദികളാൽ സന്തോഷിപ്പിച്ച ദേവതയിങ്കൽ ഐക്യാനുസന്ധാനത്തോടെ സാധകൻ നിത്യവും സമാധിയെ അനുഭവിക്കുന്നു . പിന്നീട് സൗരാർഘ്യക്രമത്തിൽ ദേവിയെ യജിച്ചു ആണ് ദേവിയുടെ സപര്യ തുടങ്ങുന്നത്. സ്ഥൂല, സൂക്ഷ്മ, പര ശരീര ശോധനയിലൂടെ വിശദമായ ദേഹശുദ്യാദി ക്രമത്തിൽ ദിവ്യ ശരീരിയായ ഉപാസകൻ - വിശദമായ അന്തർയാഗത്തിലൂടെ ദേവിയുമായി ഐക്യപെടുന്നു. ന്യാസാദികളിൽ ശൈവ സംബന്ധിയായ ഷോഡശശാംഭവ ക്രമം (1 -3. ത്രിവിധ സപ്‌ത രഹസ്യം, 4. ഷഡന്വയ ശാംഭവം, 5. ചതുരന്വയ ശാംഭവം, 6. ഷോഡശ ശാംഭവം, 7. പൂർവ്വശാംഭവം, 8. ദക്ഷിണ ശാംഭവം, 9. പശ്ചിമശാംഭവം, 10. ഉത്തരശാംഭവം, 11. രുദ്രശാംകരി,12. ചണ്ഡശാംകരി ,13. ചണ്ഡഭൈരവം,14. കുള നവാക്ഷരി,15. ത്രിദശാക്ഷരി,16.ചണ്ഡശാംഭവം ) , മന്ത്രശരീര സൃഷ്ടിക്ക് ആയികൊണ്ട്ഉള്ള മന്ത്രപാഠന്യാസ ക്രമം ,ദേവിയുടെ സൂക്ഷ്മ ശരീര സംബന്ധിയായ 12 ജ്യോതിർലിംഗം ക്രമം , ദേവിയുടെ പഞ്ചമുഖങ്ങൾ ഉൾപ്പടെ ഉള്ള സ്ഥൂല ശരീര സംബന്ധിയായ വിശദമായ ആമ്നായ ക്രമം തുടങ്ങിയവയും ഉൾപ്പെടുന്നു. പല സംപ്രദായങ്ങളിലും മുഖ്യ വിദ്യയുടെ ആവരണപൂജയ്ക്ക് ഉപയോഗിക്കുന്ന ചക്രത്തെ 'ശ്രീ ചക്രം' എന്നാണ് പറയുക . [അതിൽ 9 ആവരണങ്ങളോട് കൂടിയ ത്രിപുരസുന്ദരീ ചക്രം ആണ് സർവ്വ പ്രസിദ്ധമായ ശ്രീചക്രം ]. ഭൈരവി ക്രമത്തിൽ 30 ആവരണങ്ങളോട് കൂടി ഉള്ള വിശേഷമായ ശ്രീചക്രം (ത്രിപുരസുന്ദരീ ചക്രം അല്ല ) ആണ് ഉപയോഗിക്കാറ്. എഴുന്നൂറിൽ പരം ആവരണദേവതകളെയും ഇവിടെ ഉപചാരങ്ങൾ നൽകി പൂജിക്കാറുണ്ട്. വിശദമായ ഈ സപര്യയിൽ ഉപാസകന്റെ ചിത്തവൃത്തികൾ ഉൾപ്പടെ വളരെ സൂക്ഷ്മമായ തലങ്ങൾ പോലും ദേവതയും ആയി ഐക്യപെടുത്താൻ വേണ്ടി ഉള്ളതാകുന്നു. ഭൈരവീ ക്രമത്തിലെ ഗുരു മണ്ഡലം വളരെ ബൃഹത്താണ്. പ്രധ്യുമ്നനാഥൻ തുടങ്ങി വാസുദേവനാഥൻ വരെയും , ശ്രീ സർവ്വാനംഗമുഖീഅംബ തുടങ്ങി ശ്രീ സർവ്വമദനവിജയാവതീ അംബ വരെയും , ശ്രീപരമേശ്വരനാഥൻ തുടങ്ങി ശ്രീരാമനാഥൻ വരെയും ഈ ക്രമത്തിന്റെ ഗുരുമണ്ഡലത്തിൽ ഉൾപ്പെടുന്നവർ ആണ്. നിത്യം സവികല്പ സമാധി അനുഭവിക്കുന്ന സാധകൻ പടിപടിയായി നിർവികല്പ സമാധിയേയും അറിയുന്നു. കരതലാമലം പോലെ സമാധിഅവസ്ഥയിൽ എത്തിപെടാൻ പ്രാപ്തനായാൽ - സാധകൻ തന്റെ ചര്യാചരണങ്ങളെ ഉപേക്ഷിക്കാൻ നിർദ്ദേശിക്കുന്ന ക്രമം ആണ് ഭൈരവീ ക്രമം. അതിനുള്ള പദ്ധതി ആണ് അന്ത്യേഷ്ടിക്രമം. മറ്റു പല പന്ഥാവിലും മരണാനന്തരം ശിഷ്യന്മാർ അനുവർത്തിക്കുന്ന ക്രമം ആകുന്നു അന്ത്യേഷ്ടിക്രമം. പക്ഷെ ഇവിടെ ഒരുവന്റെ അവസാനത്തെ സപര്യാ (സന്ധ്യാ വന്ദനം , പൂജനം തുടങ്ങിയവ ഉൾപ്പടെ ഉള്ളത് )- ആകുന്നു അന്ത്യേഷ്ടി എന്നതുകൊണ്ട് വ്യവഹരിക്കുന്നത് (അന്ത്യേഷ്ടി- അവസാനത്തെ യാഗം/ യജ്ഞം). വിശദമായ സപര്യയ്ക്ക് ശേഷം ആദിനാഥൻ തൊട്ടു സ്വഗുരു പര്യന്തം ഉള്ള ഗുരു പരമ്പരയോട് ഐക്യ പെടുവാൻ ഉള്ള അന്ത്യചര്യയോടെ അന്ത്യേഷ്ടിയവസാനിക്കുന്നു. ദേവതാ ഐക്യം സംഭവിച്ച ഉപാസകൻ - സമ്പൂർണ ഗുരു മണ്ഡല ഐക്യം(

രൂപമാണ് ആ നാഡിയാണ് കുണ്ഡിലിനീ ജാഗ്രതിയിൽ വളരെ പ്രാമുഖ്യം നൽകുന്ന നാഡി ആ നാഡിയാകുന്നു ഇവിടെ ഇവിടെ സർപ്പമായി ഉദ്ദേശിക്കുന്നത് വടുക ഭൈരവനും ക്ഷേത്രങ്ങളും - ഭാരതത്തിൽ വിശേഷിച്ച് ഉത്തരഭാരതത്തിൽ ഒരുപാട് വടുക ഭൈരവക്ഷേത്രങ്ങളുണ്ട്. വിശേഷിച്ച് ഡൽഹിയിലെ അതി പ്രാചിൻ വടുക ഭൈരവ് ക്ഷേത്രം പാണ്ഡവന്മാർ പ്രതിഷ്ഠിച്ചതാണ് എന്നാണ് പറയപ്പെടുന്നത്. അതല്ലാതെ കാശിയിലും വിന്ധ്യാചലത്തിലും ഭൈരവ ക്ഷേത്രങ്ങളുണ്ട്.കാലങ്ങളായി വടുക ഭൈരവ ഉപാസന ഇവിടെ നടന്നു വരുന്നു വടുക ഭൈരവനും സാധാരണ ജനങ്ങളും - നിത്യം വടുക ഭൈരവന്റെ അഷ്ടോത്തര ശതനാമ സ്തോത്രം പാരായണം ചെയ്യുന്നത് സകലമാന വിഘ്നങ്ങൾ അകറ്റി പുരുഷാർത്ഥ സിദ്ധി ഉണ്ടാക്കും. ഭൈരവ ഉപാസകൻ ശ്വാനന് ആഹാരം കൊടുക്കുന്നതും അവരെ സംരക്ഷിക്കുന്നതും ഭൈരവ പ്രീതിക്ക് കാരണമാകും.ഭൈരവ ഉപാസകൻ ഒരിക്കലും ശ്വാനന്മാരെ ഉപദ്രവിക്കാൻ പാടില്ല. ക്ഷിപ്ര പ്രസാദിയും ഭക്തവത്സലനും ആകുന്നു ഭൈരവ മൂർത്തി ശുദ്ധ മനസ്സാൽ ഭഗവാനെ വിളിച്ചാൽ നിശ്ചയമായും വിളികേൾക്കും ഒരു രീതിയിലുള്ള ആപത്തും ഭൈരവ നാമം ജപിക്കുന്നവന് ബാധിക്കുകയില്ല.

വടുക ഭൈരവൻ തന്ത്ര ശാസ്ത്രത്തിൽ വളരെ പ്രാധാന്യം കല്പിക്കപ്പെടുന്ന ഒരു ദേവതയാണ് വടുക ഭൈരവൻ വടുകൻ എന്നാൽ ബാലൻ ഭൈരവൻ എന്നാൽ " ഭയാത് ത്രായതേതി ഭൈരവാ " സംസാരത്തിലെ സർവ്വതിനേയും സർവ്വമാന ഭയത്തിൽ നിന്നും അകറ്റി സർവ്വതിൽ നിന്നും രക്ഷ ചെയ്യുന്നവൻ ശക്തി ഭൈരവൻ ,അങ്ങനെ ഉള്ള ഭൈരവൻ്റെ ബാല രൂപമാണ് വടുക ഭൈരവൻ ശൈവ ആഗമ പ്രകാരം പരമശിവൻ്റെ മുഖ്യ 64 രൂപങ്ങളിൽ ഒന്നാകുന്നു ആപത് ഉദ്ധാരണ വടുക ഭൈരവൻ ,ശൈവ മാർഗ്ഗത്തിൽ മാത്രമല്ല ശാക്ത മാർഗ്ഗത്തിൻ്റെ വളരെ പ്രമുഖത കല്പിക്കുന്ന ദേവതയാണ് വടുകൻ " ദേവി പുത്രൻ " എന്ന സംജ്ഞയിൽ വിശേഷിപ്പിക്കുന്ന ദേവത കൂടിയാണ് വടുകൻ ,ഒരു ശക്തിയുടെ പൂജയും വടുക പൂജ ഇല്ലാതെ പൂർണ്ണമാകില്ല അത്ര മഹത്വമുണ്ട് വടുകന് വടുക ഉത്പത്തി- ശക്തി സംഗമ തന്ത്രത്തിൻ്റ കാളി ഖണ്ഡണ്ഡത്തിൽ വടുക ഉത്പത്തിയെക്കുറിച്ച് പറയുന്നു ,ഒരിക്കൽ ആപത് എന്ന പേര് ഉള്ള ഒരു ഭയാനകനായ അസുരൻ ഉണ്ടായിരുന്നു ആ അസുരൻ ബ്രഹ്മദേവനെ തപസ്സ് ചെയ്ത് ഭൂത ഭവിഷ്യ വർത്തമാന കാലത്തിൽ തന്നെ വധിക്കാൻ ആർക്കും സാധിക്കരുത് എന്ന വരം കൈക്കലാക്കി അജയ്യനായി. വരം കിട്ടിയ അസുരൻ ത്രിലോകത്തേയും നാശം ചെയ്ത് തുടങ്ങി ഇതിൽ നിന്നും രക്ഷ കിട്ടാനായി സകല ദേവൻമാരും കൈലാസത്തിൽ പോയി പരമേശ്വരനെ അഭയം പ്രാപിച്ചു. വൃത്താന്തം അറിഞ്ഞ് പരമേശ്വരൻ തീവ്ര കോപത്തിൽ ജ്വലിച്ചു തൃക്കണ്ണ് തുറന്ന് അതിൽ നിന്നും അഗ്നി ജ്വാല വമിച്ചു ആ അഗ്നി ജ്വാലയിൽ നിന്ന് അഞ്ച് വയസ്സുള്ള ബാലകൻ ആവിർഭവിച്ചു ആ ബാലകന് പരമേശ്വരൻ വടുക ഭൈരവൻ എന്ന നാമം നൽകി , ശേഷം വടുക ഭൈരവൻ ആപത് അസുരനുമായി ഘോര യുദ്ധം ഉണ്ടായി എന്ത് ചെയ്തിട്ടും ബ്രഹ്മ വരം കാരണം അസുരനെ വധിക്കാനാകാതായി അപ്പോൾ ഏവരെയും ആശ്ചര്യ ചകിതമാക്കുന്ന വിധത്തിൽ വടുകൻ തൻ്റെ ആയുധമായ ദണ്ഡ ഉപയോഗിച്ചു കാലത്തെ തന്നെ നിശ്ചലമാക്കി ആപത്ത് എന്ന അസുരനെ വധിച്ചു അന്നു മുതൽ ആപദ് ഉദ്ധാരണ ഭൈരവൻ എന്ന നാമം സിദ്ധിച്ചു ഇനി തന്ത്രം നോക്കിയാൽ ദക്ഷിണാമ്നായം ഉൾപ്പെടുന്ന മഹാ വിദ്യയാകുന്ന ശൈവം ശാക്തം എന്ന രണ്ടു മാർഗ്ഗത്തിലും വടുക ഉപാസനയ്ക്ക് പ്രാധാന്യമുണ്ട്, ശക്തി മാർഗ്ഗത്തിൽ ഏത് മഹാ വിദ്യാ പൂജാംഗമായി വടുക ബലി അനിവാര്യമാണ് അതുമല്ലാ ശാക്തേയ പൂജയുടെ പാത്ര സ്ഥാപനത്തിൽ ബലി പാത്രത്തിൻ്റെ അധീശ്വരൻ വടുകനാകുന്നു വടുക ഭൈവൻ്റെ കൃപ ഇല്ലാതെ ഒരു ദേവതയ്ക്കും ബലി സ്വീകരിക്കാനാകില്ല ദേവതയുടെ ബലി മുഖത്തിൻ്റെ കാവൽ ദേവതയാണ് വടുകൻ ,വടുക അഷ്ടോത്തരത്തിൽ പറയുന്നു " ബലി ഭൂഗ് ബലി ഭൂഗ് നാഥ് " എന്ന പദം കൊണ്ടു മേൽ പറഞ്ഞതിനെ സൂചിപ്പിക്കുന്നു അതുമല്ലാതെ സകല വീരസാധനയുടെ രക്ഷാ ദേവത കൂടിയാണ് അദ്ധേഹം ഓരോ മഹാ വിദ്യയ്ക്കും ഓരോ വടുകനുണ്ട് കാളി - ഹേതുക് വടുക ഭൈരവൻ താരാ - വേതാള വടുക ഭൈരവൻ ഷോഡശി - ത്രിപുരാന്തക വടുക ഭൈരവൻ ഭുവനേശ്വരി -അഗ്നി ജിഹ്വ വടുക ഭൈരവൻ ത്രിപുര ഭൈരവി -കാലാന്തക വടുക ഭൈരവൻ ഛിന്നമസ്തകാ -കാപാലി വടുക ഭൈരവൻ ധൂമാവതി - ഏക പാദ വടുക ഭൈരവൻ ബഗളാമുഖി - ഭീമ രൂപ വടുക ഭൈരവൻ മാതംഗി -മലയ വടുക ഭൈരവൻ കമലാ -ഹാടകേശ്വര വടുക ഭൈരവൻ അതാത് മഹാ വിദ്യയുടെ ഉപാസനയിൽ അതാത് വടുകന്മാർക്ക് ബലി കൊടുക്കേണ്ടത് അനിവാര്യമാണ്. ഈ വടുകന്മാരെ ഉദ്ദേശിച്ച് സമഷ്ടി രൂപത്തിൽ വടുക വിധാനത്തിൽ ബലി ആചരണം ചെയ്യുന്ന പതിവ് മഹാവിദ്യാ ക്രമത്തിൽ പറയപ്പെട്ടിട്ടുണ്ട് വിശേഷിച്ച് വാമാചാര പരമ്പരയിൽ വടുക ദീക്ഷ തന്നെ അനിവാര്യമായി ചെയ്യിക്കാറുണ്ട്.കുല ഗണപതി എന്ന നാമത്തോടു കൂടി വടുകനെ പറയാറുണ്ട്. ഒരു സാധകന്റെ സാധനയിലെ വിഘ്നങ്ങൾ അകറ്റുന്ന ദേവതാ സ്വരൂപമാണ് വടുക ഭൈരവൻ. വടുക ഭൈരവനും മന്ത്ര രഹസ്യവും - തന്ത്രത്തിൽ മുഖ്യമായി ഇരുപത്തി എട്ട് അക്ഷരമോ മുപ്പത് അക്ഷരമോ ഉള്ള വടുക മന്ത്രം ആണ് ഉപയോഗിച്ച് വരാറുള്ളത്.ഈ മന്ത്രം സാധകന്റെ മൂന്ന് കാലങ്ങളിൽ വരുന്ന സകല വിഘ്നങ്ങളേയും അകറ്റി സാധകന് ഊർദ്ധ്വ ചക്രങ്ങളിലേക്ക് പ്രയാണം നൽകുന്നു.മൂന്ന് കാലങ്ങൾ ശരീരത്തിലെ 3 ഖണ്ഡമായി ഭാവന ചെയ്യപ്പെട്ടിട്ടുണ്ട്. മൂലാധാരം മുതൽ ഹൃദയം വരെ ഒരു ഖണ്ഡം ഇതിനെ ഭൂത ഖണ്ഡം എന്ന് പറയും. അനാഹതം തൊട്ട് ആജ്ഞാചക്രം വരെ ഉള്ള രണ്ടാം ഖണ്ഡം ഇതിനെ വർത്തമാന ഖണ്ഡം എന്ന് പറയും. ശേഷം ആജ്ഞാ തൊട്ട് സഹസ്രാരം വരെ ഉള്ളതാകുന്നു മൂന്നാം ഖണ്ഡം ഇത് ഭവിഷ്യ ഖണ്ഡം എന്ന് പറയും. ഈ മൂന്ന് ഖണ്ഡങ്ങളിൽ സാധനയിൽ വരുന്ന വിഘ്നങ്ങളെ ആകുന്നു ആപത്ത് എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ ആപത്തിനെ ഉദ്ധരിക്കുന്ന ഒന്നാകുന്നു വടുക ഭൈരവ മന്ത്രം. വടുക ഭൈരവ യോഗ തത്വം - ശരീരത്തിലെ ഓരോ ചക്രങ്ങളിൽ വരുന്ന പ്രതിബന്ധങ്ങൾ അകറ്റുന്ന മന്ത്ര ദേവതാരൂപം ആകുന്നു വടുക ഭൈരവൻ.യോഗ സാധനയിൽ മുൻപോട്ട് പോകുമ്പോൾ സാധകന് ഒരുപാട് വിഘ്നം വരും.ആ വിഘ്നങ്ങളെ അകറ്റുന്ന കുണ്ഡലിനി ശക്തിയുടെ രൂപം തന്നെയാകുന്നു. വടുക ഭൈരവ ധ്യാനത്തിൽ തന്നെ ഭഗവാൻ നീല സർപ്പത്തെ പൂണൂലായി അണിഞ്ഞ് ഇരിക്കുന്നു ഈ നീല സർപ്പം കുണ്ഡലിനി ശക്തിയുടെ പ്രതീകമാണ്. യജ്ഞോപവീതമായി ധരിച്ചത് കൊണ്ട് കുണ്ഡലിനി സാധനയുടെ വിഘ്നങ്ങളെ അകറ്റുന്ന ശക്തിവിശേഷം ആകുന്നു വടുക ഭൈരവൻ നീല സർപ്പം സുഷുമ്നയുടെ ഉള്ളിൽ ഉള്ള ഗാന്ധാരി എന്ന ബ്രഹ്മ നാഡിയുടെ

*രക്ഷസ്സ് നെ പറ്റി ചെറിയ അറിവ്* രക്ഷസ്സ് എന്ന് കേൾക്കുമ്പോൾ പലരും ഭയക്കാറുണ്ട്. ബാധപ്രേത പിശാചുക്കളോ,രക്തരക്ഷസ്സോ എന്ന സംശയത്തിലാണ്. ശാസ്ത്രീയമായി പറയുമ്പോള്‍ പുരാണങ്ങളില്‍ പറഞ്ഞിരിക്കുന്ന ഉപദേവതാഗണമാണ്‌ രക്ഷസ്സ്. "യക്ഷോ രക്ഷോ ഗന്ധര്‍വ കിന്നര പിശാചോ ഗുഹ്യക സിദ്ധോ ഭൂത്മി ദേവ നയോനയ" എന്നിങ്ങനെ ഉപദേവതകളെ അമരകോശത്തില്‍ ഗണിചിരിക്കുന്നു ...കശ്യപ പ്രജാപതിക്ക്‌ ദക്ഷ്പുത്രിയായ മുനിയില്‍ ജനിച്ചവരാണ് രക്ഷസ്സ്കളെന്നു മഹാഭാരതത്തില്‍ പറഞ്ഞിരിക്കുന്നു .... ഇവരെ രാക്ഷസ്സമ്മാരുടെ ഗണത്തിലാണ് പുരാണങ്ങളില്‍ വര്ന്നിചിട്ടുള്ളത്...കശ്യപ പ്രജാപതിക്ക്‌ മുനിയെന്ന ഭാര്യയില്‍ യക്ഷന്മാരും രക്ഷസ്സുകളും ജനിച്ചതായി അഗ്നിപുരാണം 19 - )o അദ്ധ്യായത്തില്‍ കാണുന്നു... ശബ്ദതാരാവലിയില്‍ അസ് എന്ന വാക്കിനര്‍ത്ഥം അറിയുക,ജീവിക്കുക,ഭവിക്കുക,എന്നിവയാണ്..അതായത് രക്ഷസ്സ് എന്നാല്‍ രക്ഷ കൊടുക്കുന്ന മൂര്‍ത്തി എന്നര്‍ത്ഥം .... കേരളത്തില്‍ രക്ഷസ്സ് എന്ന് സങ്കല്പിച്ചിട്ടുള്ളത് അപമൃത്യു സംഭവിച്ചിട്ടുള്ളവരുടെ ആത്മാക്കളാണത്രെ...ബ്രാഹ്മണര്‍ അപമൃത്യുപ്പെട്ടാല്‍ ബ്രഹ്മരക്ഷസ്സ്കളാകുന്നു .. തന്ത്രമന്ത്ര വിദ്യാപാണ്ഡ്യത്യമുള്ള കാര്‍മ്മികരായശേഷം ബ്രാഹ്മണ കുടുംബങ്ങളാണ് രക്ഷസ്സിനെ സംബന്ധിച്ചുള്ള അനുഷ്ടാനപൂജാകര്‍മ്മങ്ങള്‍ പരമ്പരാഗതമായി കേരളത്തില്‍ ചെയ്തുവരുന്നത് .... പൂര്‍വ്വപാപം,ജന്മാന്തരദുരിതങ്ങള്‍,ഗ്രഹപ്പിഴകള്‍ ,മുന്‍ജന്മ പാപങ്ങള്‍ എന്നിവയ്ക്ക് പരിഹാരം രക്ഷസ്സ്,സര്‍പ്പം ഇവകളെ ത്രുപ്തിപ്പെടുതുകയാണ്... കുടുംബത്തില്‍ ഉണ്ടാകുന്ന തീരാത്ത ദുരിതങ്ങള്‍ , ഗ്രഹപ്പിഴകള്‍ ,രോഗങ്ങള്‍ ,ശാപങ്ങള്‍ ,എന്നിവ മാറി ഐശ്വര്യം,ക്ഷേമം ഇവ ലഭിക്കുന്നു. രക്ഷസ്സിന്റെ പ്രതിഷ്ഠ ശിവലിംഗരൂപത്തിലും വാല്‍ക്കണ്ണാടി ആക്രുതിയിലുമാണ്.... കരിങ്കല്‍ ശിലയില്‍ പ്രതിഷ്ഠകള്‍ നടത്താറുണ്ട്...രക്ഷസ്സ് വിഷ്ണുവുമായി ബന്ധിക്കപ്പെട്ടിട്ടുള്ള ചൈതന്യമാണ്...അതായത് രക്ഷസ്സിനെ നാം കാണുന്നത് അസുരശക്തിയായോ,ദുഷ്ടമൂര്‍ത്തിയായോ അല്ല...മറിച്ച് ഒരു വൈഷ്ണവശക്തിയായിട്ടാണ്. കുടുംബത്തിന്റെയും തറവാട്ടിന്റെയും ഉന്നതിയില്‍ താത്പര്യമുള്ള ശക്തിയെന്ന രീതിയില്‍ നാമെല്ലാം രക്ഷസ്സിനെ ഭക്തിപൂര്‍വ്വം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യാറുണ്ട്. രക്ഷസ്സിന് പ്രധാനപ്പെട്ട ദിവസങ്ങള്‍ വ്യാഴാഴ്ച, വെളുത്തവാവ്(പൌര്‍ണ്ണമി), കറുത്തവാവ് എന്നീ ദിവസ്സങ്ങളാണ് ... പാല്‍പ്പായസ നിവേദ്യമല്ലാതെ മറ്റു പൂജകളോ,വഴിപാടുകളോ ഇല്ല.. ദുർ മരണപ്പെടുന്ന ബ്രാഹ്മണന്റെയോ ബ്രാഹ്മണിയുടെയോ ആത്മാക്കളാണത്രേ ബ്രഹ്മരക്ഷസ്സായി പരിണമിക്കുന്നത് . ഇതിലെ 'ബ്രഹ്മ' എന്ന വാക്ക് ബ്രാഹ്മണനെയും 'രക്ഷസ്' എന്ന വാക്ക് ഭൂതത്തെയും സൂചിപ്പിക്കുന്നു എന്ന് പറയപ്പെടുന്നു. 'ബ്രാഹ്മണൻ' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് 'ബ്രഹ്മജ്ഞാനം ' ഉള്ളയാൾ എന്നാണ് അതുകൊണ്ടുതന്നെ വേദങ്ങളിലും മന്ത്രങ്ങളിലും രക്ഷസുകൾക്ക് അതീവ പാണ്ഡിത്യം ഉണ്ട്. ഇവരെ മന്ത്രം കൊണ്ട് തളക്കാൻ പ്രായേണ ബുദ്ധിമുട്ടാണ് ! മന്ത്രമൂർത്തികൾക്കുള്ളതുപോലെ മന്ത്രങ്ങൾക്ക് മേൽ മറുമന്ത്രം കൊണ്ട് ബന്ധനം ചെയ്തു രക്ഷപ്പെടാൻ ഇത്തരം ദേവതകൾക്ക് ശക്തിയുണ്ട്. അസന്മാർഗ്ഗികമായ ജീവിതം നയിക്കുകയും ദുർ മരണപ്പെടുകയും ചെയ്യുന്ന ഇത്തരം ആത്മാക്കൾ രക്ഷസ്സുകൾ ആയി ജനങ്ങളെ ശല്യപ്പെടുത്തുന്നു ; അത്തരത്തിലുള്ള ശല്യങ്ങളിൽ നിന്ന് ഒഴിവാകാനാണ് ഇവരെ ആല്ത്തറയും ക്ഷേത്രങ്ങളും നിർമ്മിച്ച് കുടിയിരുത്തി പൂജിക്കുന്നത്. രക്ഷസ്സുകൾക്ക് അവരുടെ പൂർവ്വ ജന്മത്തെക്കുറിച്ച് കൃത്യമായ അറിവ് ഉണ്ടായിരിക്കും . അതുകൊണ്ടുതന്നെ ഇവർക്കെതിരെ പ്രവർത്തിച്ചവരോട് കൃത്യമായ പ്രതികാര നടപടികൾ കൈക്കൊള്ളാൻ രക്ഷസ്സുകൾക്കാകും. പ്രീതി പ്പെട്ടാൽ സർവ്വ ഐശ്വര്യങ്ങളും പ്രദാനം ചെയ്യുകയും ചെയ്യും. ഒരു രക്ഷസ്സിന്റെ ശക്തി ഒരു നിശ്ചിത മേഖലയിൽ കേന്ദ്രീകരിച്ചിരിക്കുന്നു. കടപ്പാട്

*കല്ലൂര്‍മന* ======================== മഹാമാന്ത്രിക പാരമ്പര്യത്തിന്റെ ഈടുവയ്‌പ്‌ കേരളത്തിന്റെ രക്ഷയ്‌ക്കായി പരശുരാമന്‍ അഷ്‌ടവൈദ്യന്മാരെ നിയമിച്ചതുപോലെ ആറ്‌ മാന്ത്രിക കുടുംബക്കാരേയും നിയമിച്ചുവത്രെ. അവരില്‍ മൂന്ന്‌ കുടുംബക്കാര്‍ സന്മന്ത്രവാദികളും മറ്റു കുടുംബക്കാര്‍ ദുര്‍മന്ത്രവാദികളുമായിരുന്നു. സന്മന്ത്രവാദികളില്‍ ഒരു കുടുംബക്കാരാണ്‌ കല്ലൂര്‍ നമ്പൂതിരിപ്പാടന്മാര്‍. തൃശൂരിലെ ഒല്ലൂര്‍ റെയില്‍വേ സ്‌റ്റേഷനു അരനാഴിക പടിഞ്ഞാറുമാറിയാണ്‌ മാന്ത്രിക പാരമ്പര്യത്തിന്റെ മഹാപാരമ്പര്യം കുടികൊള്ളുന്ന കല്ലൂര്‍ മന. കല്ലൂര്‍ നമ്പൂതിരിപ്പാടന്മാര്‍ വേദവേദാംഗങ്ങളിലും മന്ത്രവാദത്തിലും അതിനിപുണന്മാരായിരുന്നു. ചിലര്‍ നല്ല കവികളുമായിരുന്നു. എന്നാല്‍ അവര്‍ക്ക്‌ അധികം പ്രസിദ്ധി മന്ത്രവാദത്തിലാണ്‌. തൃപ്പൂണിത്തുറെ നിന്ന്‌ അവിണിശ്ശേരിക്ക്‌ മാറിത്താമസിക്കാനിടയായതുതന്നെ അവരുടെ മന്ത്രവാദത്തിന്റെ ശക്‌തിനിമിത്തമാണെന്നാണ്‌ ഐതിഹ്യം. കല്ലൂര്‍ നമ്പൂതിരിപ്പാടന്മാരുടെ ഇല്ലം ആദ്യം ബ്രിട്ടീഷ്‌ മലബാറില്‍ കോട്ടയ്‌ക്കലിനു സമീപത്തായിരുന്നു. എന്നാല്‍ സാമൂതിരിപ്പാട്ടിന്‌ ഇവരോട്‌ ഇഷ്ടക്കേട്‌ തോന്നിയതിനാല്‍ അവിടെനിന്ന്‌ പോന്ന്‌ വള്ളുവനാട്‌ താലൂക്കില്‍ പട്ടാമ്പിക്കു കിഴക്ക്‌ പള്ളിപ്പുറം ചെങ്ങണം കുന്നത്ത്‌ ഭഗവതീക്ഷേത്രത്തിന്‌ സമീപം താമസമാക്കി. എങ്കിലും അവിടേയും അവരുടെ വാസം സ്‌ഥിരമായില്ല. കൊച്ചി രാജാക്കന്മാര്‍ക്ക്‌ തിരുമൂപ്പ്‌ കിട്ടിയാല്‍ അവിടെച്ചെന്ന്‌?അരിയിട്ടുവാഴ്‌ച്ച? എന്നൊരു ചടങ്ങ്‌ നടത്തുക പതിവാണ്‌. അതിനുവേണ്ടുന്ന സകലസാധനങ്ങളും ശേഖരിച്ചുകൊടുത്തിരുന്നത്‌ അക്കാലത്ത്‌ കൊച്ചി രാജാക്കന്മാരുടെ ഇഷ്‌ടക്കാരനായിരുന്ന ഒരു കല്ലൂര്‍ നമ്പൂതിരിപ്പാടായിരുന്നു. അതുകൊണ്ടും കൂടിയായിരുന്നു സാമൂതിരിക്ക്‌ നമ്പൂരിപ്പാടന്മാരോട്‌ വിരോധം വര്‍ദ്ധിച്ചത്‌. അതിനാല്‍ കൊച്ചീരാജാവ്‌ അവരെ കുടുംബസഹിതം തൃപ്പൂണിത്തുറയ്‌ക്ക്‌ കൊണ്ടുപോയി. അവിടെ നിന്നുമാണ്‌ പിന്നീട്‌ അവിണിശേരിയില്‍ എത്തി താമസമാക്കിയത്‌. മന്ത്രവാദത്തിനു കേള്‍വികേട്ടവരാണ്‌ കല്ലൂര്‍ നമ്പൂതിരിപ്പാടന്‍മാര്‍. മനസ്സിന്റെ രോഗങ്ങള്‍ക്കുള്ള ചികിത്സാവിധിയത്രെ മന്ത്രവാദം. ശാരീരിക രോഗങ്ങള്‍ക്ക്‌ ആയൂര്‍വേദവും. ഇതായിരുന്നു നമ്മുടെ സമ്പ്രദായം. മന്ത്രവാദം അന്ധവിശ്വാസമല്ലേ?. തട്ടിപ്പല്ലേ ? എന്നുള്ള ചോദ്യങ്ങളൊക്കെ അവിടെ നില്‍ക്കട്ടെ. ഇന്നും കാര്യസാധ്യത്തിന്‌ എത്തുന്നവരില്‍ അന്യസംസ്ഥാന രാഷ്‌ട്രീയ നേതാക്കളടക്കം ഉണ്ടെന്ന്‌ അറിയുമ്പോഴാണ്‌ അത്ഭുതം ഇരട്ടിക്കുക. തെരഞ്ഞെടുപ്പുകാലത്ത്‌ എതിരാളിക്ക്‌ പത്തുവോട്ട്‌ തികച്ചു കിട്ടരുതെന്ന ആവശ്യവുമായി വന്നവരുടെ കഥയും ഇവിടെ പറയാനുണ്ട്‌!. കല്ലൂര്‍ മനയിലെ കാരണവര്‍ തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തില്‍ ഭജനമിരിക്കുന്ന കാലത്ത്‌ ലഭിച്ച ഒരു മന്ത്രവാദഗ്രന്ഥമാണ്‌ കല്ലൂര്‍ മനയ്‌ക്ക്‌ മഹാമാന്ത്രിക പാരമ്പര്യം സമ്മാനിച്ചതത്രെ. ശ്രീ പരമേശ്വരനും ഭഗവതിയും നേരിട്ട്‌ അനുഗ്രഹിച്ചു നല്‍കിയതാണ്‌ ഈ മാന്ത്രിക ഗ്രന്ഥം എന്നാണ്‌ ഐതിഹ്യം. ദേവീപ്രീതിക്കായുള്ള ഭഗവതിസേവ പ്രത്യേക വിധിയോടെ എങ്ങിനെ ചെയ്യണമെന്ന്‌ ഈ ഗ്രന്ഥത്തില്‍ വിസ്‌തരിച്ചിരിക്കുന്നു. ഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്ന രീതി വലിയഭഗവതിസേവ എന്നറിയപ്പെടുന്നു. ചെങ്ങണംകുന്നത്തു ഭഗവതിയാണ്‌ ഇന്നും ഈ ഇല്ലക്കാരുടെ ഭരദേവത. ചെങ്ങണംകുന്നത്തു ഭഗവതിക്കു നിവേദ്യം സമര്‍പ്പിച്ചതിനു ശേഷമാണ്‌, മന്ത്രവാദത്തിനായി ഉഗ്രമൂര്‍ത്തിയായ പ്രത്യംഗിരാ ദേവിയെ നമ്പൂതിരിപ്പാടന്‍മാര്‍ ഉണര്‍ത്തുന്നത്‌. ഈ മേഖലയില്‍ അതിപ്രശസ്‌തിയാര്‍ജിക്കുകയുണ്ടായി ഈ കുടുംബം. തിരുവിതാംകൂര്‍ രാജകുടുംബത്തെ അലട്ടിയിരുന്ന എട്ടുവീട്ടില്‍ പിള്ളമാരുടെ ആരാധനാമൂര്‍ത്തികളുടെ ശല്ല്യം ഒതുക്കിത്തീര്‍ത്തത്‌ കല്ലൂര്‍ മാന്ത്രികരാണ്‌. കൊച്ചിരാജകുടുംബത്തിലും ഇതുപോലുള്ള ദോഷങ്ങള്‍ തീര്‍ത്ത്‌ ശാന്തി വരുത്തിയതിന്‌ കല്ലൂര്‍ നമ്പൂതിരിപ്പാടന്‍മാര്‍ ഏറെ ആദരിക്കപ്പെടുകയുണ്ടായിട്ടുണ്ട്‌. കഥകളിപ്പദങ്ങള്‍, കവിതാ രചന എന്നിവയിലും ഈ കുടുംബക്കാര്‍ പ്രതിഭതെളിയിച്ചിട്ടുണ്ട്‌. കേരളത്തിന്റെ മാന്ത്രിക പാരമ്പര്യം കേരളം സൃഷ്ടിച്ചശേഷം അതിനെ അറുപത്തിനാലു ഗ്രാമങ്ങളും നാലു തളികളുമായി തിരിച്ച പരശുരാമന്‍, ക്ഷേത്രങ്ങള്‍ സ്ഥാപിച്ച ശേഷമാണ്‌ ആറു നമ്പൂതിരികുടുംബങ്ങളെ മാന്ത്രിക ചുമതലയേല്‍പ്പിക്കുന്നത്രെ. കാട്ടുമാടം, കല്ലൂര്‍, സൂര്യകാലടി, കാവനാട്‌ തുടങ്ങിയ മനകള്‍ ഇവയില്‍ പ്രസിദ്ധമാണ്‌. `മനനാല്‍ ത്രായതേ ഇതി മന്ത്രഃ' എന്നാണ്‌ മന്ത്രമെന്ന വാക്കിന്റെ വ്യാഖ്യാനം. മനനം ചെയ്യുന്നവനെ രക്ഷിക്കുന്നത്‌ എന്നര്‍ത്ഥം. ബ്രാഹ്മണരില്‍ നമ്പൂതിരിമാര്‍ മാത്രമാണ്‌ മന്ത്രവാദം തൊഴിലായി ഏറ്റെടുത്തത്‌. ഭദ്രകാളിയെ അധിദേവതയായി ഇവര്‍ സ്വീകരിക്കുകയും ചെയ്‌തിരിക്കുന്നു. അബ്രാഹ്മണര്‍ മന്ത്രവാദാവശ്യത്തിനായി ചാത്തന്‍, അറുകൊല, കരങ്കുട്ടി തുടങ്ങിയ ശാക്‌തേയ മൂര്‍ത്തികളെ സേവിക്കുന്നു. മന്ത്രവാദം ഉത്തമകര്‍മ്മമായി നമ്പൂതിരി കുടുംബങ്ങള്‍ കരുതുന്നില്ല. കാരണം, ഒഴിപ്പിക്കുന്ന ദുര്‍ദേവതകളുടെ ശാപം കര്‍മ്മിക്കുണ്ടാവുമെന്നാണ്‌ വിശ്വാസം.