en
Feedback
മന്ത്രങ്ങൾ (Manthras)

മന്ത്രങ്ങൾ (Manthras)

Open in Telegram

മന്ത്രങ്ങൾ , ഉപാസന ദേവതാ മന്ത്രങ്ങൾ, അത്യപൂർവ്വ ഉഗ്ര മന്ത്രങ്ങൾ, ഉപാസന സമ്പ്രദായങ്ങൾ, മൂലമന്ത്രങ്ങൾ, ബീജമന്ത്രങ്ങൾ,

Show more
The country is not specifiedReligion & Spirituality144 740
546
Subscribers
+124 hours
+37 days
+1930 days
Posts Archive
*വിജയദശമി കണക്കാക്കുന്നത് എങ്ങനെ ?* *കന്നിമാസത്തിലെ ശുക്ലപക്ഷത്തിൽ ദശമിതിഥി, സൂര്യോദയ സമയം മുതൽ ആറുനാഴികയോ അതിൽ കൂടുതലോ എന്നാണോ വരുന്നത് ആ ദിവസമാണ് വിജയദശമി. ഇങ്ങനെ വരുന്ന വിജയദശമി ദിവസം ഏതൊരാൾക്കും വിദ്യാരംഭത്തിന് ഉത്തമമാകുന്നു. എന്നാൽ ആറുനാഴിക ദശമിതിഥി ലഭിക്കുന്നില്ലെങ്കിൽ അതിന്റെ തലേദിവസമായിരിക്കും വിജയദശമി. ചില വർഷങ്ങളിൽ വിജയദശമി വരുന്നത് തുലാം മാസത്തിലുമാകാം. ഇത്തവണ അങ്ങനെയാണ്. പൂജ വയ്ക്കുന്നത് അസ്തമയ സമയത്ത് അഷ്ടമി തിഥി വരുന്ന ദിവസം വൈകിട്ടും, പൂജയെടുപ്പ്, വിദ്യാരംഭം എന്നിവ ദശമി തിഥി ഉദയത്തിന് 6 നാഴികയെങ്കിലും വരുന്ന ദിവസം രാവിലെയുമാകുന്നു.* *ഏത് പ്രായത്തിൽ വിദ്യാരംഭം നടത്താം?* *രണ്ടരവയസ് കഴിഞ്ഞ് വിദ്യാരംഭം നടത്തുന്നതാണ് ഉചിതമെന്ന് കരുതുന്ന ആചാര്യന്മാരാണ് കൂടുതലും ഉള്ളത്. ബുദ്ധി ഉദിച്ചുവരുമ്പോൾ പഠിക്കുന്ന ശീലങ്ങൾക്ക് അടുക്കും ചിട്ടയുമുണ്ടാകുമെന്നതാണ് അതിന്റെ നല്ല വശം. അതിനാൽ രണ്ടരവയസ്സ് മുതൽ വിദ്യാരംഭം നടത്താം. വിദ്യാരംഭം നടത്തിയാൽ ചിട്ടയായ പഠനം ബുദ്ധിപരമായി അവർക്ക് നൽകാനും രക്ഷകർത്താക്കൾ ശ്രമിക്കണം. എന്തെന്നാൽ, ചിട്ടയായ വിദ്യാഭ്യാസം ഒരു വ്യക്തിയെ നല്ല മനുഷ്യനാക്കി മാറ്റുകതന്നെ ചെയ്യും.* *വിദ്യാരംഭത്തിന് സ്വീകരിക്കാവുന്ന മുഹൂർത്തം ?* *വിജയദശമി ദിവസം മുഹൂർത്തഗണനം നടത്താതെ ക്ഷേത്രങ്ങളിലും മറ്റ് ദിവസങ്ങളിൽ മുഹൂർത്ത ഗണനം നടത്തിയും വിദ്യാരംഭം നടത്താം. ഇതിന് തിരുവാതിരയും ഊൺനാളുകളായ അശ്വതി, രോഹിണി, മകയിരം, പുണർതം, പൂയം, ഉത്രം, അത്തം, ചിത്തിര, ചോതി, അനിഴം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, ഉതൃട്ടാതി, രേവതി (17 എണ്ണം) എന്നീ നക്ഷത്രങ്ങളിലും മുഹൂർത്തം എടുക്കാം. നവമി തിഥിയും കൊള്ളാം. രാത്രിയെ മൂന്നായി ഭാഗിച്ചാൽ അതിന്റെ ആദ്യ രണ്ട് ഭാഗങ്ങളും, ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം, മീനം എന്നീ രാശികളും, ബുധഗ്രഹത്തിന് മൗഢ്യം ഉള്ളപ്പോഴും, മുഹൂർത്തരാശിയുടെ അഷ്ടമത്തിൽ ചൊവ്വ ഉള്ളപ്പോഴും, രണ്ടിലും അഞ്ചിലും പാപന്മാർ ഉള്ളപ്പോഴും, തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ശനിയാഴ്ചയും, ജന്മനക്ഷത്രവും വിദ്യാരംഭത്തിന് വർജ്ജ്യങ്ങളാകുന്നു. ക്ഷേത്രത്തിൽ വെച്ച്, സകലപൂജാദികർമ്മങ്ങളും ചെയ്തുകൊണ്ടുള്ള വിദ്യാരംഭത്തിന് കുഞ്ഞിന്റെ ജന്മനക്ഷത്രം വർജ്ജ്യമല്ല. വിജയ ദശമി ദിവസവും ജന്മനക്ഷത്രം നോക്കേണ്ടതില്ല.* *പൂജ വയ്ക്കുന്ന രീതി എന്താണ് ?* *ഒരു പീഠത്തിൽ പട്ടുവിരിച്ച് ദേവിയുടെ ഒരു ചിത്രം വെക്കണം. അതിനുമുമ്പിൽ മദ്ധ്യത്തിൽ അഷ്ടദളവും വശങ്ങളിൽ വലത് രണ്ട്, ഇടത് രണ്ട് എന്ന രീതിയിൽ നാല് സ്വസ്തികവും ഇടണം (വ്യത്യസ്തമായി ചെയ്യുന്നവരും ഉണ്ട്). നടുക്ക് സരസ്വതീദേവിയ്ക്കും, വടക്കുഭാഗത്ത് ഗുരുവിനും വേദവ്യാസനും, തെക്കുഭാഗത്ത് ഗണപതിയ്ക്കും ദക്ഷിണാമൂർത്തിയ്ക്കും പൂജിക്കണം. പൂജ പൂർത്തിയായാൽ പുസ്തകങ്ങൾ പത്മത്തിൽ സമർപ്പിക്കാം. വെള്ളിയാഴ്ച വൈകിട്ട് ക്ഷേത്രം തുറക്കുന്ന സമയം മുതൽ പൂജവെക്കാം. ക്ഷേത്രങ്ങളിൽ പൂജവെക്കുന്നവർ രാവിലെയും വൈകിട്ടും ക്ഷേത്രദർശനവും പ്രാർത്ഥനകളും നടത്തേണ്ടതാകുന്നു. *ദേവിയുടെ മന്ത്രങ്ങൾ അറിയാത്തവർ ഗായത്രീമന്ത്രം ജപിക്കുന്നതായിരിക്കും അത്യുത്തമം. 108 വീതം രാവിലെയും വൈകിട്ടും (കുളി കഴിഞ്ഞ്) ഭക്തിയോടെ ഗായത്രീമന്ത്രം ജപിക്കാം. ക്ഷേത്രദർശനസമയത്തും ജപിക്കാവുന്നതാണ്.* *(ഗായത്രീമന്ത്രം വിജയദശമിക്കാലത്ത് മാത്രമല്ല, നിത്യവും ജപിക്കാവുന്ന അതിശക്തമായതും പവിത്രവുമായ മന്ത്രമാകുന്നു. ആകയാൽ ഗായത്രീമന്ത്രജപം ശീലമാക്കുന്നത് അത്യുത്തമം ആയിരിക്കും).* *വിദ്യാലാഭമന്ത്രം* *വിദ്യാലാഭത്തിനായി സൗന്ദര്യലഹരിയിലെ അതീവ ഫലസിദ്ധിയുള്ള വിദ്യാലാഭമന്ത്രവും ജപിക്കാം. ഈ മന്ത്രം അക്ഷരത്തെറ്റ് വരാതെ ജപിക്കുകയെന്നത് അതീവ ദുഷ്ക്കരമാകയാൽ വളരെ ശ്രദ്ധയോടെ മാത്രമേ ഇത് ജപിക്കാൻ തയ്യാറാകാവൂ. ക്ഷേത്രങ്ങളിലെ വിദ്യാമന്ത്രാർച്ചനകൾക്കായി മിക്ക കർമ്മികളും ഉപയോഗിക്കുന്നത് ചുവടെ എഴുതുന്ന ഈ മന്ത്രമാണ്.* *ശിവശ്ശക്തി: കാമ: ക്ഷിതിരഥ രവിശ്ശീതകിരണ:* *സ്മരോ ഹംസശ്ശക്രസ്തദനു ച പരാമാരഹരയ:* *അമീഹൃല്ലേഖാഭിസ്തിസൃഭിരവസാനേഷു ഘടിതാ* *ഭജന്തേ വർണ്ണാസ്തേ തവ ജനനി നാമാവയവതാം* *പൂജയെടുക്കേണ്ടത് എങ്ങനെ ?* *2023 ഒക്ടോബർ 24 (1199 തുലാം 7 ) വിജയദശമി നാൾ രാവിലെ പൂജാദികർമ്മങ്ങൾക്കുശേഷം പൂജയെടുക്കാം. പൂജ വെച്ചിരിക്കുന്ന ക്ഷേത്രത്തിൽ പൂക്കളുമായെത്തി പൂജയിലും പുഷ്പാഞ്ജലിയിലും പങ്കുകൊണ്ട്, പ്രസാദവും പുസ്തകങ്ങളും യഥാശക്തി ദക്ഷിണ നൽകി വാങ്ങണം. തുടർന്ന് ക്ഷേത്രത്തിൽ ഇരുന്ന് മണ്ണിലോ അരിയിലോ ഹരി ശ്രീ ഗ ണ പ ത യെ നമഃ അവിഘ്നമസ്തു എന്നും പിന്നെ അക്ഷരമാലയും എഴുതണം. സരസ്വതീദേവിയെ ധ്യാനിക്കണം, ഭജിക്കണം. തുടർന്ന് ദേവിയുടെ അനുവാദവും ആശീർവാദവും വാങ്ങി വീടുകളിലേക്ക് മടങ്ങണം.* *പൂജവയ്പ്പ്* *2023 ഒക്ടോബർ 22 (1199 തുലാം 5) ഞായറാഴ്ച: ദുർഗ്ഗാഷ്ടമി (ക്ഷേത്രം തുറക്കുന്ന സമയം മുതൽ പൂജവെയ്പ്പ്)* *ആയുധപൂജ* *2023 ഒക്ടോബർ 23 (1199 തുലാം 6) തിങ്കളാഴ്ച . മഹാനവമി, ആയുധപൂജ (വൈകിട്ട്)* *പൂജയെടുപ്പ്, വിദ്യാരംഭം* *2023 ഒക്ടോബർ 24 (1199 തുലാം 7 ചൊവ്വാഴ്ച: വിജയദശമി, പൂജയെടുപ്

അത്ഭുത ശക്തിയുള്ള 14 ഹോമങ്ങൾ :🔥 ************************************** 1.ഗണപതിഹോമം ഗണപതിഹോമം എന്ന് കേട്ടിട്ടില്ലാത്തവരുണ്ടാകില്ല. വിഘ്നങ്ങൾ ഒഴിവാക്കാനാണ് ഗണപതി ഹോമം നടത്തുന്നത്. വിഘ്നനിവാരണത്തിനും സർവ്വവിധമായ സമ്പൽ സമൃദ്ധിക്കും പുതിയതായി തുടങ്ങുന്ന എത്‌ സംരഭങ്ങൽക്കും മുന്നോടിയായി നടത്തുന്ന കർമ്മമാണിത്. 2. മൃത്യുഞ്ജയ ഹോമം രോഗ ശാന്തിക്കും ആരോഗ്യലബ്ധിക്കുമാണ് മൃത്യംഞ്ജയ ഹോമം നടത്തുന്നത്. 'ചിറ്റമൃത് വള്ളി, പേരലിൻമൊട്ട് , എള്ള്, കറുക , പാൽ ,നെയ്യ് പൽപ്പായാസം , എന്നി ദ്രവ്യങ്ങൾ 144 പ്രാവിശ്യം വീതം മൃത്യംഞ്ജയ മന്ത്രം ചൊല്ലി ഹോമിക്കുകയാണ് ആചാരം. ആരോഗ്യവർദ്ധനക്കും മൃത്യംഞ്ജയ ഹോമം നല്ലതാണ്. ദുരിതാധിക്യത്തിൽ ഹോമസംഖ്യ കുട്ടുകയുമാകാം . 7 കൂട്ടം ദ്രവ്യങ്ങളും 1008 വീതം ഹോമികുന്നതിനെ മഹാ മൃത്യംഞ്ജയ ഹോമം എന്ന് പറയുന്നു. 3)മഹാസുദർശന ഹോമം ശത്രുദോഷ ദുരിതം നിങ്ങുന്നതിന് ഏറ്റവും ഫല പ്രദമാണ് മഹാസുദർശനഹവനം രാവിലെയോ വൈകിട്ടോ ചെയ്യാം മഹാസുദർശന മൂർത്തിയെ ആവാഹിച്ച് ഹോമങ്ങളും പുജകളും നടത്തി ശത്രുദോഷം നിശേഷം മാറ്റാവുന്നതാണ് . 4)അഘോരഹോമം ശത്രുദോഷം ദുരിതം വളരെ കഠിനമാണങ്കിൽ ശിവസങ്കല്പത്തിലുള്ള ശക്തമായ ഈ ഹോമം ചെയ്യാവുന്നതാണ് . അഘോര മൂർത്തിയെ പത്മത്തിൽ ആവാഹിച്ച് പുജയും, ഹോമാകുണ്ഡത്തിൽ സമത്തുക്കളുടെ ഹോമവും നടത്തുന്നു . രാവിലേയോ വൈകിട്ടോ ഈ ഹോമം ചെയ്യാറുണ്ട്. വളരെ ശക്തമായ ഹോമമായതിനാൽ പ്രശ്നവിധിയിലുടെയോ, നിമിത്തങ്ങലിലുടെയോ അത്യാവശ്യമാണങ്കിലെ ഈ ഹോമം നടത്താവു. 5)ശൂലിനി ഹോമം ദ്യഷ്ടി ദോഷവും ശത്രു ദോഷവും മറ്റ് ശക്തമായ ദോഷങ്ങൾക്ക് ശൂലിനി ഹോമം പരിഹാരമാണ് . സംഖ്യകൾ ദോഷങ്ങളുടെ കാഠിന്യം ഏറ്റ കുറച്ചിലനുസരിച്ച് ചെയ്യാം. പൂജിക്കുന്നതിനു ശൂലിനിയന്ത്രം വരയ്ക്കണം ചുവന്ന പുഷ്പങ്ങൾ ചുവന്ന പട്ട് . ചുവന്ന മാലകൾ എന്നിവയാണ് ഉപയോഗിക്കേണ്ടത് . 6) നൃസിംഹഹോമം ഉഗ്രമുർത്തിയായ നരസിംഹ മുർത്തിയെ അഗ്നിയിൽ ആവാഹിച്ച് പൂജിച്ചു ചെയ്യുന്ന ഹോമമാണ് ന്യസിംഹഹോമം. 26 ശക്തി സംഖ്യ ഹോമിക്കാം . ഉഗ്രശക്തിയുള്ള ഹോമാമയതിനാൽ അത്യാ വശ്യ ഘട്ടങ്ങളിലെ ചെയ്യാവൂ. ചുവന്ന പൂക്കൾ ഉത്തമം . ന്യസിംഹഹോമം ശത്രുദോഷ ശക്തിക്ക് ഉത്തമമാണ് . 7) പ്രത്യംഗിരാ ഹോമം ആഭിചാരദോഷം കൊണ്ട് വലയുന്നവർക്ക്‌ അതിവ അത്യാവശ്യ ഘട്ടങ്ങളിൽ ദേവിസങ്കൽപത്തിൽ നടത്തുന്ന ഹോമമാണിത് , സുദർശനഹോമം, നരസിംഹ ഹോമം , ആഘോര ഹോമം , ശൂലിനി ഹോമം തുടങ്ങിയ ഹോമങ്ങളാൽ സാധിക്കാത്ത ഘട്ടത്തിലേ ഈ ഹോമം നടത്താറുള്ളു . നല്ല ഉപാസനയുള്ളവരേ ഈ ഹോമം ചെയ്യാവു ദൃഷ്ടി ദോഷം , ശാപം , നേർച്ചകൾ ഇവയെല്ലാം മാറ്റുന്നതിന് പ്രത്യംഗിരാ ഹോമമാണ് ഉത്തമം. 😎 ആയുസൂക്ത ഹോമം ഹോമാഗ്നിയിൽ ശിവനെ അവാഹിച്ച് പുജിച്ചു നടത്തുന്ന ഈ ഹോമം ആയുർബലത്തിൽ വിശേഷമാണ്. ദശാസന്ധി ദോഷകാലത്തും വിശേഷിച്ച് കണ്ടകശ്ശനി പോലുള്ള ദുരിതകാലങ്ങളിലും ആയുസുക്ത് ഹോമം നടത്തുന്നത് ഉത്തമമാണ് 7 പ്രാവശ്യമോ 12 പ്രാവശ്യമോ നടത്താം. 9) കറുക ഹോമം മൃത്യു സൂക്ത മന്ത്രം കൊണ്ടും ത്ര്യംബകം മന്ത്രം കൊണ്ടുമുള്ള കറുക ഹോമം പ്രസിദ്ധമാണ് ആയു ദോഷത്തിനും രോഗ ദുരിത നിവാരണത്തിനും ചെലവു കുറച്ച് ചെയ്യാവുന്ന ഒരു കർമ്മമാണിത്. കറുകയും നെയ്യുമാണിതിന് ഹോമിക്കുന്നതെങ്കിലും ചിലയിടങ്ങളിൽ ഹവിസ്സും ഹോമിയ്ക്കാറുണ്ട് കുട്ടികൾക്ക് ബാലാരിഷ്ടത മാറാനും ഇത് ഉത്തമമാണ് . 10) മൃത സഞ്ജീവനി ഹോമം ആയുർദോഷം ശക്തമായുണ്ടങ്കിൽ ദോഷ ദുരിതം നീക്കുന്നതിന് നടത്തുന്ന അത്യപൂർവ്വ ഹോമമാണിത് ചിലയിടങ്ങളിൽ ബ്രാഹ്മ മുഹൂർത്തത്തിലും ക ചിലയിടങ്ങളിൽ രാത്രിയും നടത്താറുണ്ട് ചില ആചാരങ്ങളിൽ പിറ്റേദിവസം അസ്തമയം വരെയും ഹോമം തുടരുന്നു അത്യപൂർവ്വവും അതീവ ശക്തിയുള്ളതുമായ ഈ ഹോമം ഉത്തമനായ കർമ്മിയെ കൊണ്ടേ ചെയ്യിക്കാൻ പാടുള്ളൂ . 11) സ്വയംവര പാർവ്വതി ഹോമം ഹോമാഗ്നിയിൽ പാർവ്വതിയെ ആവാഹിച്ച് പൂജിച്ച് നടത്തുന്ന ഈ ഹോമം വിവാഹ തടസ്സം നീങ്ങുന്നതിനും കാര്യസാദ്ധ്യത്തിനും ഉത്തമമാണ് ഹോമശേഷം കന്യാകമാർക്ക് അന്നദാനം വസ്ത്രദാനം നല്ലത് , തിങ്കൾ , വെള്ളി , പൗർണ്ണമി കർമത്തിന് ഉത്തമം . 12) ത്രിഷ്ടുപ്പ് ഹോമം ദൃഷ്ടിദോഷ ശാന്തിക്കും ശത്രു ദോഷം നീങ്ങുന്നതിനും ചെയ്യുന്ന ഹോമമാണ് ത്രിഷ്ടുപ്പ് ഹോമം രാത്രിയാണ് ഉത്തമമെങ്കിലും രണ്ടു നേരവും ചെയ്യാം ശത്രുക്കൾ നമുക്കു നേരേ ചെയ്യുന്ന കർമ്മങ്ങൾ അവർക്ക് തന്നെ തിരിച്ചടിക്കുന്നതാണ് ഈ കർമ്മതിന്റെ പ്രത്യേകത .പല കർമ്മം ചെയ്തിട്ടും ദുരിത ശാന്തിയില്ലെങ്കിൽ ഈ കർമ്മം നടത്തുന്നത് ഫലം . മന്ത്രത്തിന്റെ ശക്തി ഗൗരവും മൂലം ചെറിയ സംഖ്യകളാണ് ഹോമിക്കുന്നത് . 13) അശ്വാരൂഡ ഹോമം ദാമ്പത്യ ഭദ്രതയ്ക്ക് വശ്യ സ്വരൂപിണിയായ പാർവ്വതി ദേവിയെ സങ്കല്പിച്ച് ആവാഹിച്ച് പൂജ ചെയ്ത് നടത്തുന്ന ഹോമമാണിത് . രണ്ടു നേരവും ചെയ്യാറുണ്ട് വിവാഹാനന്തരം ദാമ്പത്യ ജീവിതത്തിൽ ഉണ്ടാകുന്ന കലഹം നീങ്ങുന്നതിനും പരസ്പര വശ്യതയ്ക്കും ഈ കർമ്മം ഉത്തമം . 14) ഗായത്രി ഹോമം പാപ ശാന്തിയ്ക്കും ദുരിത ശാന്തിക്കും നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ഹോമമാണ് ഗായത്രിഹോമം . സുകൃത ഹോമമെന്നും പറയാറുണ്ട് .ഗായത്രിദേവി , സൂര്യൻ , വിഷ്ണു എന്നി മൂർത്തി സങ്കല്പ്പ

കാല ഭൈരവാഷ്ടകം, 🙏🙏🙏🙏🙏 കാലം ആണ് കാലഭൈരവൻ... സമയം... ആണ്... നമ്മുടെ ഉൾതുടിപ്പാണ്.. ഓരോ ജീവിയുടെയും.. സ്പന്ദനം... ആണ്.... ലോകത്തിന്റെ നിയമം കാലഭൈരവൻആണ്.. ലോകത്തിന്റെ കാവൽ... കാലഭൈരവൻ.. ആണ്......... ലോക ഹേതുഭൂതൻ കാലഭൈരവൻ ആണ്..... 🙏🙏🙏🙏🙏🙏🙏 ഹൈന്ദവ വിശ്വാസപ്രകാരം പരമശിവന്റെ ഒരു പ്രചണ്‌ഡ രൂപമാണ് കാലഭൈരവൻ അഥവാ "ഭൈരവൻ". വിനാശകാരിയായ അല്ലെങ്കിൽ വിനാശത്തെ നിയന്ത്രിക്കുന്ന ശിവരൂപമാണ് കാലഭൈരവൻ എന്നാണ് വിശ്വാസം. ഹിന്ദുമതത്തെ കൂടാതെ ജൈന, ബുദ്ധമതങ്ങളിലും കാലഭൈരവനെ ആരാധിക്കാറുണ്ട്. സംഹാരരുദ്രനായിട്ടാണ് കാലഭൈരവനെ പൊതുവേ ചിത്രീകരിക്കാറുള്ളത്. ശരീരത്തിൽ സർപ്പങ്ങളും കപാലമാലയും ആഭരണമായ് അണിഞ്ഞിരിക്കുന്നു. മഹാദേവന്റെ രൂപങ്ങളായ എട്ട് ഭൈരവന്മാരിൽ പ്രധാനിയാണ്‌ കാലഭൈരവൻ. മഹേശ്വരൻ ഈ രൂപത്തിൽ ബ്രഹ്മാവിന്റെ അഹങ്കാരത്തിന്റെ പ്രതീകമായ അഞ്ചാമത്തെ ശിരസ് നുള്ളിയെടുത്തു എന്ന് ശിവപുരാണത്തിൽ കാണാം.... കാലത്തിന്റെ അഥവാ സമയത്തിന്റെ ഈശ്വരനായും കാലഭൈരവനെ സങ്കൽപ്പിക്കാറുണ്ട്. കാവൽദൈവമായ കാലഭൈരവനെ ആരാധിച്ചാൽ കാലദോഷങ്ങളും കഠിനമായ ദുരിതങ്ങളും അകന്ന് ദീർഘായുസ്സ്‌ ലഭിക്കുമെന്നാണ് വിശ്വാസം. സുവർണ്ണ ഭൈരവൻ എന്ന രൂപത്തിൽ സമ്പത്തും ഐശ്വര്യവും നൽകുന്നതും ഭൈരവൻ തന്നെ എന്ന് വിശ്വാസമുണ്ട്. ശനിയുടെ യഥാർത്ഥ ദേവതയും കാലഭൈരവൻ ആണെന്നാണ് ഐതീഹ്യം. സതിയുടെ ശരീരപിണ്ഡങ്ങളുടെ രൂപത്തിൽ ആദിപരാശക്തി കുടികൊള്ളുന്ന ശക്തിപീഠക്ഷേത്രങ്ങളുടെ സംരക്ഷണമൂർത്തിയായി കാലഭൈരവനെ പ്രതിഷ്ഠിച്ചിരിക്കുന്നു. കാശിയിലെ (വാരാണസി) കാലഭൈരവക്ഷേത്രം പ്രസിദ്ധമാണ്. കാശിയുടെ കാവൽ ദൈവമായ കാലഭൈരവൻ സകല ആപത്തുകളിൽ നിന്നും ഭക്തരെ രക്ഷിക്കുമെന്നാണ് വിശ്വാസം. കേരളത്തിലെ കണ്ണൂരിലുള്ള "പറശ്ശിനിക്കടവ് മുത്തപ്പൻ", കൊടുങ്ങല്ലൂർ ഭഗവതീ ക്ഷേത്രത്തിലെ "ക്ഷേത്രപാലകൻ" എന്നിവർ കാലഭൈരവന്റെ സങ്കല്പം ആണ്......

സാദാരണ കേൾക്കാറുള്ള വാക്കാണ് ലിംഗ ബന്ധനം സാദാരണ നമ്മൾ ജ്യോതിഷത്തിൽ ബാധ ദോഷങ്ങൾ നോക്കുമ്പോൾ ശത്രു ദോഷമുള്ള ചിലരിൽ കാണുന്ന വളരെ വലിയ മാനസിക വേദനകൾ ഉണ്ടാക്കുന്ന ഒരു ദോഷമാണ് ഇത് എന്നാലും വിവാഹിതരിലും പ്രണയിതാക്കളിലും ആണ് ഇത് ജീവിതത്തിൽ വളരെ ദോഷമായി വരിക അത്പോലെ എത്ര ശ്രമിച്ചാലും വിവാഹം നടക്കാത്ത അവസ്ഥയും വിവാഹത്തിന് ശേഷം തമ്മിൽ കലഹം മാനസികമായും ശരീരികമായും തമ്മിൽ ചേരാത്ത അവസ്ഥയും ഇത് കൊണ്ട് ഉണ്ടാകാറുണ്ട് ചിലർ ഇത് സഹിച്ചു കുറച്ചു കാലം കൂടി മുന്നോട്ട് ജീവിച്ചു തീർക്കുകയും ചെയ്യാറുണ്ട് എങ്കിലും എന്നെങ്കിലും അവർ തമ്മിൽ പിരിയേണ്ട അവസ്ഥ ഉണ്ടാകും എന്നതാണ് സത്യം അങ്ങനെ വന്നില്ലെങ്കിൽ കൂടി അതിൽ ഏതെങ്കിലും ഒരാളിൽ ജീവഹാനിയോ അവിഹിത ബന്ധങ്ങളിലേക്ക് തിരിയുന്ന അവസ്ഥയോ നിരന്തരമായി കാരണമില്ലാതെ രോഗങ്ങൾ ബാധിക്കുന്ന അവസ്ഥയോ കണ്ടു വരുന്നു ഈ ബന്ധനം പ്രവർത്തിക്കുന്ന സ്ത്രീയോട് ബന്ധപ്പെടുന്ന പുരുഷൻ അവളെ വെറുക്കുകയും മെല്ലെ മെല്ലെ ഒഴിവാക്കുകയും ചെയ്യും അത് പോലെ തന്നെ ഈ ബന്ധനമുള്ള പുരുഷൻ ബന്ധപ്പെടുന്ന സ്ത്രീ അയാളെ വെറുക്കുകയും ഒഴിവാക്കുകയും ചെയ്യും ഷഡ് കർമങ്ങളിലെ ദേഷ്ണ കർമത്തിന്റെ പരിധിയിൽ വരുന്ന കടുത്ത ആഭിചാര പ്രയോഗമാണ് ലിംഗ ബന്ധനം മിക്കവാറും വിവാഹ ബന്ധമോ പ്രേമ ബന്ധമോ ഒന്നിൽ കൂടുതൽ തവണ പൂർണ്ണമായും തകർന്നതിനു ശേഷമാണു ഈ ബന്ധനം ഉണ്ടായിരുന്നു എന്ന് നമ്മളിൽ പലരും മനസിലാക്കാറുള്ളത് പക്ഷെ അപ്പോഴേക്കും തിരിച്ചെടുക്കാൻ സാധിക്കാത്ത അവസ്ഥയിൽ ആ ബന്ധം തകർന്നു പോകുന്നതാണ് പതിവ് അത് പോലെ വിവാഹം നടക്കാതെ പോകുന്നതിനും നടന്ന വിവാഹ ബന്ധം ഇടക്ക് വെച്ച് തകർന്നു പോകുന്നതിനും ഇത് കാരണമാകാറുണ്ട് ഈ ബന്ധനം ഉണ്ടെങ്കിൽ ആ വ്യക്തിയിലെ ചില ലക്ഷണങ്ങൾ നോക്കി ഇത് മുൻകൂട്ടി അറിയാവുന്നതാണ് 1: അമിതമായ ലൈംഗിക ആവേശം 2: ഇണയെ ഒരിക്കലും പൂർണ്ണമായി തൃപ്തി പെടുത്താൻ സാധിക്കാതെ വരിക 3: ലൈംഗികമായ വിരക്തി നാഡികളും ശരീരവും നല്ലപോലെ ഉത്തെജിക്കാത്ത അവസ്ഥ 4: ഇണയോട് കോപം അവരുടെ കാര്യങ്ങളിൽ അലസ മനോഭാവം അവരെ തുറന്നു സ്നേഹിക്കാൻ സാധിക്കാതെ വരിക 5: നല്ല ഒരു ഇണ നിലനിക്കുമ്പോൾ തന്നെ മറ്റുള്ള അവിഹിത ബന്ധങ്ങളിലേക്ക് ആകർഷിക്കപെടുക നിലവിലുള്ള ഇണയെ സ്നേഹിക്കാൻ സാധിക്കാതെ വരിക അത് പോലെ അയാൾക്കും തിരിച്ചു മറ്റേയാളെ സ്നേഹിക്കാൻ സാധിക്കാതെ വരിക 6 : ശരീരികമായ ബന്ധപെടലിനു ശേഷം ആ വ്യക്തിയോടുള്ള ഇഷ്ടം അല്പലപ്പമായി കുറഞ്ഞു വരിക ലിംഗ ബന്ധനത്തിന് പല ഹൈന്ദവ രീതികളിലും ഈ ബന്ധനത്തെ പറ്റിയും അതിനുള്ള പല രീതിയിലുള്ള പരിഹാരങ്ങളും നിർദേശിക്കപെടുന്നുണ്ട് മറ്റുള്ള സെമിസ് മതങ്ങളിലും ഇതേ പ്രശ്നവും ഇതിനു പല പരിഹാരങ്ങളും നിർദേശിക്കുന്നുണ്ട് എങ്കിലും ചിലരിൽ ചില വിദ്യകൾ മാത്രമേ ഫലിക്കാറുള്ളൂ എന്നത് വളരെ വലിയ ധനനഷ്ടവും ഉണ്ടാക്കാറുണ്ട് ഗ്രഹനില ബലം ഗണം എന്നിവയെല്ലാം കൃത്യമായി നോക്കി ചെയ്യുന്ന പരിഹാരങ്ങൾ മാത്രമേ ഈ കാര്യങ്ങളിൽ ഫലം നൽകാറുള്ളൂ ഇതിന്റെ പരിഹാര വിധികളിൽ പെടുന്ന കന്യാ പൂജ ലിംഗ പൂജ എന്നൊക്കെയുള്ള പ്രാചീന കർമങ്ങൾ ഇന്ന് നമ്മുടെ കേരളത്തിൽ പൊതുവെ കാലഹരണപെട്ടു കഴിഞ്ഞവയാണ് അപൂർവ്വമായി ഇത്തരം കർമ്മങ്ങൾ നടത്തുന്നവർ ഇന്നും ഉണ്ടെങ്കിലും അതെല്ലാം വളരെ വലിയ രഹസ്യ സ്വാഭാവത്തോടെ ആണ് ഇന്ന് നടക്കപെടുന്നത് പണ്ട് വിവാഹത്തിന് മുൻപ് തന്നെ ഇത്തരം ദോഷങ്ങൾ തീർക്കാൻ ഇത്തരം കർമ്മങ്ങൾ കൊണ്ട് സാധിക്കുമായിരുന്നു എങ്കിലും ഇതിന്റെ പേരിൽ ചില കപട മാന്ത്രികരും താന്ത്രികരും ആളുകളെ ചൂഷണം ചെയ്യുന്ന അവസ്‌ഥകൾ നിലവിൽ വന്നത്തോടെ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുകയും അതോടെ അത്തരം ക്രിയ രീതികൾ അപൂർവ്വമായി മാറുകയും ചെയ്തു എങ്കിലും ഇന്നും പലരുടെയും ജീവിതത്തിൽ കറുത്ത പൊട്ടായി ലിംഗ ബന്ധനം പ്രവർത്തിക്കുന്നുണ്ട് ചില കൈവിഷങ്ങൾ ദേഷ്ണ കർമ്മങ്ങൾ ബന്ധന കർമങ്ങൾ സർപ്പ ദോഷം ഗന്ധർവ്വ ബാധ എന്നിവയിലൂടെയും ലിംഗ ബന്ധനം സംഭവിക്കാറുണ്ട് യക്ഷി ജ്യോതിഷത്തിൽ മാത്രമേ പൊതുവെ ഈ ബന്ധന അവസ്ഥ പൂർണ്ണമായി തെളിയൂ എന്നും പറയപ്പെടുന്നുണ്ട് .

രതി ബന്ധനം ഇത് രണ്ടു പാർട്ട് ആയിട്ടുള്ള ഒരു പോസ്റ്റാണ് ലിംഗം ബന്ധനം ഉണ്ടോ രതി ബന്ധനം ഉണ്ടോ എന്നൊക്കെയാണ് ചോദിക്കുന്നത് അങ്ങനെ 100% ഉള്ള കാര്യങ്ങൾ തന്നെയാണ് പണ്ടുകാലം മുതലേ നിൽക്കുന്ന സംഭവമാണ് രതി ബന്ധനം ലിംഗ ബന്ധനം പണ്ടുകാലത്തൊക്കെ ഇതിനെ പൂജയും കാര്യങ്ങളും ഉണ്ടായിരുന്നു മിസ്സൂസ് ചെയ്യാൻ തുടങ്ങി അതുകൊണ്ട് ഇപ്പോൾ ഇതിന് പരിഹാരം ഉണ്ട് അത് വേറെ രീതിയിൽ എന്ന് മാത്രം കല്യാണത്തിന് മുമ്പ് കല്യാണം കഴിഞ്ഞു ഈ ലിംഗ ബന്ധനം രതി ബന്ധനം കൂടുതൽ വഷളാകുന്നത് അപ്പോഴാണ് നമ്മൾ ഇവിടെ ഇത് ഒരുപാട് മാറ്റി കൊടുത്തിട്ടുണ്ട് അതിനെക്കുറിച്ചുള്ള പോസ്റ്റാണ് ഈ കൊടുത്തേക്കുന്നത്രതിബന്ധനം പല ജ്യോൽസ്യൻമാരും മാന്ത്രികരും പറഞ്ഞു നിങ്ങൾക്കൊക്കെ വളരെ പരിചയമുള്ള വാക്ക് ആയിരിക്കും ഇത് എന്നാലും ഇത് ബാധിച്ച ആളിൽ ഇത് ഉണ്ടാക്കുന്ന പ്രശ്നങ്ങളും ഗുണങ്ങളും ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ് രതി ബന്ധനം സ്ത്രീയിലും പുരുഷനിലും വ്യത്യസത അവസ്ഥകളാണ് ഉണ്ടാക്കുന്നത് എന്നാലും പൊതുവായി രണ്ടു പേരിലും കാണുന്ന ഒരു അവസ്ഥയാണ് ലൈംഗികമായുള്ള മന്ദത അതുപോലെ തന്നെ ഇത് ഉള്ളപ്പോൾ വികാരങ്ങൾക്ക് വളരെ ശോഷിപ്പും എത്ര വൈകാരികത മനസ്സിൽ ഉണ്ടെങ്കിലും. അത് പ്രകടിപ്പിക്കാൻ സാധിക്കാത്ത അവസ്ഥ കൂടാതെ ഇവരോട് ബന്ധപ്പെടുന്ന എതിർലിംഗത്തിൽ പെട്ടവർക്ക് ഇവരോട് അകാരണമായ വെറുപ്പും ഉണ്ടാവാറുണ്ട് ഇത് പ്രണയ ബന്ധങ്ങളിൽ ഉണ്ടാവുമ്പോൾ ഇത് അവരെ മാനസികമായി തളർത്തുകയും വിഷാദ അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും പരസ്പര ആകർഷണത്തിന്റെ മുഖ്യമായ ദേവതയാണ് രതി ഓറയിലെ പ്രധാന ഭാഗമായ രതികലകൾ എന്ന് പറയുന്ന മാതഗന കലകളിൽ കൂടിയും മദന കലകളിൽ കൂടിയുമാണ് ഇത് പ്രവർത്തിക്കുന്നത് എന്നാണ് പറയുന്നത് പുരുഷനിൽ ഇത് കണ്ണിലും കയ്യിലും ലിംഗത്തിലും പൊതുവായി കാണപ്പെടുമ്പോൾ പൊതുവെ കലകൾ കൂടുതലുള്ള സ്ത്രീകളിൽ ഇത് നെറ്റി കവിൾ ചെവി കഴുത്തു അധരം മാറിടം ലിംഗ ഭാഗം എന്നിവിടങ്ങളിൽ കാണപ്പെടുന്നു ചില സ്ത്രീകളിൽ ഇത് ദേഹം മുഴുവൻ പരന്നു കിടക്കുന്ന അവസ്ഥയും ഉണ്ടാവാറുണ്ട് രതി ബന്ധനം സംഭവിച്ചാൽ ഈ കലകൾ ആക്റ്റീവ് അല്ലാത്ത അവസ്ഥ ഉണ്ടാകുന്നു തൽഫലമായി എന്തൊക്കെ ചെയ്താലും ആ ആളുടെ ശരീരം ലൈംഗിക കാര്യങ്ങൾക്കായി പ്രതികരിക്കാത്ത അവസ്ഥ ഉണ്ടാകുന്നു ഇത് ഇണകൾക്കിടയിൽ കലഹത്തിനും പരസ്പരമുള്ള വെറുപ്പിനും ബന്ധം പിരിയലിനും വരെ കാരണമാകാറുണ്ട് ചിലരിൽ സന്താന ശേഷിയെയും ഇത് ബാധിക്കാറുണ്ട് ആണുങ്ങൾക്ക് ആകർഷണം തോന്നതിരിക്കാനായി പുരുഷന്മാരുമായി അടുത്ത് ഇടപഴകുന്ന തരത്തിലുള്ള തൊഴിലിൽ ഏർപ്പെടുന്ന ചില സ്ത്രീകൾ മാന്ത്രികരുടെ സഹായത്തോടെ ഇത് ശരീരത്തിൽ മനഃപൂർവ്വം ചെയ്തു വെയ്ക്കുന്നത് പതിവാണ് ഈ അവസ്ഥ ബാധിച്ചാൽ സാദാരണ കാണുന്ന ലക്ഷണങ്ങൾക്ക് പുറമെ പുരുഷനിലും സ്ത്രീയിലും ഒരേപോലെ ഉണ്ടാകുന്ന ചില അവസ്ഥകളാണ് ഓർമ്മക്കുറവ് ദേഷ്യം ദൈവധീനം ഇല്ലാതാകുക പ്രാർത്ഥനകൾ ഫലിക്കാതെ വരിക എന്നിവ ഇതിനു കാരണം നമ്മുടെ ശരീരത്തിൽ ആത്മീയമായ നല്ല എന്നർജികൾ പ്രവർത്തിക്കുന്നത് ഈ കലകൾ മുഖേനയാണ് എന്നതാണ് ഈ കലകൾക്ക് മങ്ങൽ ഉണ്ടാകുന്നതോടെ പുറത്തു നിന്നുള്ള നല്ല എന്നർജികൾക്ക് അവിടെ പ്രവർത്തിക്കാൻ സാധിക്കാത്ത അവസ്ഥയുണ്ടാകുന്നു പക്ഷെ ആവശ്യങ്ങൾക്ക് വേണ്ടി ആചാര്യൻ മാരുടെ സഹായത്തോടെ ചെയ്യുന്ന രതി ബന്ധനത്തിൽ ഇത്തരം അവസ്ഥകൾ ഉണ്ടാവില്ല ലിംഗ ബന്ധനത്തിലെ പോലെ തന്നെ സിദ്ധ മാന്ത്രിക വിധികളിലാണ് ഇതിനെക്കുറിച്ചു പ്രതിപാദിക്കുന്നത് ഇത് മാറ്റുവാനായി പലവിധ പരിഹാര രീതികളും ഔഷധങ്ങളും അതിൽ പറയുന്നുണ്ട് സാദാരണ രതി കലകൾ ആക്റ്റീവ് ആക്കുവാനായി ചില എണ്ണകളും യോഗ വിധികളും ധ്യാനങ്ങളും എല്ലാം ഉണ്ട് എന്നാലും ഏറ്റവും പ്രയോഗികമായ വിധികൾ ആവാഹന തന്ത്രവും കർമ്മ യോഗ തന്ത്രവും ആണ് അകലെ ഉള്ളവർക്ക് ആവാഹന തന്ത്രവും അരികെ ഉള്ളവർക്ക് കർമ്മ യോഗ തന്ത്രവും ആണ് ചെയ്യുക ഇതിൽ ആവാഹന തന്ത്രം വളരെയധികം സമയം എടുക്കുന്നതും സാമ്പത്തിക ചെലവ് കൂടിയതുമാണ് കർമ്മ യോഗ എന്നത് അല്പം സെക്ഷൽ രീതിയായത് കൊണ്ട് ചില ആചാര്യന്മാർ പൊതുവെ അത് സാദാരണ ചെയ്തു കൊടുക്കാറില്ല പക്ഷെ പെട്ടെന്ന് ഫലം കിട്ടുന്നതും ചെലവ് കുറഞ്ഞതും കർമ്മ യോഗ വിധിയാണ് ... ചില ആഭിചാര പ്രയോഗങ്ങൾ കൊണ്ടോ ജന്മനാ ആയോ ഗന്ധർവ്വ ദോഷം കൊണ്ടോ രതി ബന്ധനം സംഭവിക്കാറുണ്ട് ഇത് നിലയിൽക്കുന്നവർക്ക് വിവാഹ ജീവിതം വളരെ മോശമായ അവസ്ഥയിൽ ആയിരിക്കും വൈദ്യ ശാസ്ത്രം അന്ധവിശ്വാസം എന്നൊക്കെ പറഞ്ഞു പുച്ഛിക്കുമെങ്കിലും സാദാരണ വൈദ്യശാസ്ത്ര ചികിത്സകൾക്കൊണ്ട് ഇത് മാറില്ല ...അടുത്തതു ലിംഗ ബന്ധനം... നമ്മൾ സാദാരണ ജ്യോതിഷികളുടെയും ചില താന്ത്രിക മാന്ത്രിക കർമ്മങ്ങൾ ചെയ്യുന്നവരുടെയും അടുത്ത് നിന്നും സാദ

മനുഷ്യ ശരീരവും നിഗൂഢ ശക്തി കേന്ദ്രങ്ങളും (ചക്രങ്ങൾ ) കഴിഞ്ഞ ഭാഗത്തിൽ വിവിധ ശരീരങ്ങളെ കുറിച്ചും, കോശങ്ങളെ കുറിച്ചും പറഞ്ഞു. ശേഷം ചക്രങ്ങൾ എന്ന ഒരു ഊർജ കേന്ദ്രം ശരീരത്തിൽ നിലകൊളളുന്നു എന്നും പറഞ്ഞു. ചക്രങ്ങൾ - ചക്രങ്ങൾ എന്നാൽ ഊർജ കേന്ദ്രങ്ങൾ ആകുന്നു.വാസ്തവത്തിൽ ദൃശ്യമായി കാണാൻ കഴിയുന്ന ഒന്നല്ല ചക്രങ്ങൾ. അത് ഊർജ്ജങ്ങളിൽ നിർമ്മിക്കപ്പെട്ട വലയങ്ങൾ ആകുന്നു. മനുഷ്യ ശരീരത്തിൽ 108 ൽ പരം ചക്രങ്ങൾ ഉണ്ട് എന്നു പറയുണ്ട്. അതിൽ മുഖ്യമായി 7 ചക്രങ്ങൾ ആണ് പറയപ്പെടുന്നത്. മൂലാധാരം സ്വാധിഷ്ഠാനം മണിപൂരകം അനാഹതം വിശുദ്ധി ആജ്ഞാ സഹസ്രാരം ചക്രങ്ങളുടെ സ്ഥിതി - ചക്രങ്ങൾക്ക് ഈ ദൃശ്യ ശരീരവുമായി അല്ല ബന്ധം എങ്കിലും. ചക്ര സ്ഥാനങ്ങളായി ശരീരത്തിലെ ചില ഭാഗങ്ങളെ കുറിച്ച് യോഗ തന്ത്ര ശാസ്ത്രം പറയുന്നുണ്ട് മൂലാധാരം - നട്ടെല്ലിന്റെ നേരെ താഴെ ഗുദത്തിന് മേലെ. സ്വാധിഷ്ഠാനം - ലിംഗ ഭാഗത്ത് മണിപൂരകം -നാഭി അനാഹതം -വക്ഷ മദ്ധ്യം വിശുദ്ധി -കണ്ഠ മദ്ധ്യം ആജ്ഞാ - ഭ്രൂ മദ്ധ്യം സഹസ്രാരം -ശിരസ്സിൽ ചക്രങ്ങളും അതിന്റെ സ്വരൂപവും - മൂലാധാരം - സ്വർണ വർണ്ണം ഉള്ളതും മധ്യത്തിൽ ഒരു ചതുരശ്രവും ത്രികോണത്തോട് കൂടിയതും ആകുന്നു, വജ്ര ചിഹ്നാങ്കിതം ആയതും, നാല് ദളം ഉള്ളതും ആകുന്നു സ്വാധിഷ്ഠാനം - ഇന്ദ്രഗോപ വർണം ഉള്ള അർദ്ധ ചന്ദ്ര മണ്ഡലത്തോട് കൂടിയതും, രണ്ട് താമര ചിഹ്നം ഉള്ളതും,ആറ് ദളത്തോട് കൂടി രക്‌ത വർണ്ണം ഉള്ളതും ആകുന്നു മണിപൂരകം - നീല വർണ്ണം ഉള്ളതും, ത്രികോണ മണ്ഡലം ഉള്ളതും, പത്തു ദളങ്ങളോടു കൂടിയതും ആകുന്നു അനാഹതം - ധൂമ്രവർണം ഉള്ളതും,ഷട് കോണ മണ്ഡലത്തോട് കൂടി പന്ത്രണ്ട് ദളം ഉള്ളതും ആകുന്നു വിശുദ്ധി -ചന്ദ്രന്റെ വർണ്ണം, വൃത്ത മണ്ഡലത്തോടു കൂടിയതും, പതിനാറു ദളം ഉള്ളതും ആകുന്നു ആജ്ഞാ -കോടി വിദ്ധ്യുതത്തിന്റെ തേജസ്സ് ശുഭ്ര വർണ്ണം ഉള്ളതും,ത്രികോണ മണ്ഡലം ഉള്ളതും, രണ്ട് ദളത്തോടു കൂടിയതും ആകുന്നു സഹസ്രാരം -ആയിരം ദളം ഉള്ള അധോ മുഖ പദ്മം ആകുന്നു, പൂർണ ചന്ദ്രന്റെ പ്രഭ കൂടിയതും ആകുന്നു ഈ പ്രപഞ്ചം മുഴുവൻ അക്ഷരമയമാണ്. അതേ പോലെ ഓരോ ആധാര ചക്രദളത്തിലും അക്ഷരങ്ങൾ അങ്കിതം ആകുന്നു.ഈ അക്ഷര സമൂഹത്തെ തന്ത്രത്തിൽ അന്തർ മാതൃക എന്ന് വിളിക്കും . മൂലാധാരം -വ, ശ, ഷ, സ സ്വാധിഷ്ഠാനം -ബ,ഭ,മ,യ, ര,ല, മണിപൂരകം -ഡ, ഢ, ണ, ത, ഥ,ദ,ധ,ന, പ, ഫ അനാഹതം -ക, ഖ, ഗ, ഘ, ങ, ച, ഛ, ജ,ഝ, ഞ, ട, ഠ വിശുദ്ധി -അ, ആ, ഇ, ഈ, ഉ, ഊ, ഋ, ഋൃ, ലൃ ,ലൃൃ, ഏ, ഐ, ഓ, ഔ, അം അ : ആജ്ഞാ -ഹ, ക്ഷ സഹസ്രാരം - അ തൊട്ട് ക്ഷ വരെ ഉള്ള 50 അക്ഷരങ്ങൾ ഇരുപത് പ്രാവശ്യം വർണ്ണങ്ങൾ അല്ലാതെ പഞ്ച മഹാ ഭൂതങ്ങൾ ആധാര ചക്രങ്ങളിൽ സ്ഥിതി ചെയ്യുന്നു.ഓരോ ആധാര ചക്രത്തിലും ഓരോ ഭൂത മണ്ഡലം ആകുന്നു. മൂലാധാരം തൊട്ട് വിശുദ്ധി വരെ ഈ പഞ്ച ഭൂതങ്ങൾ നിലകൊള്ളുന്നു മൂലാധാരം -ഭൂമി, ബീജം ലം, വജ്ര അങ്കിതം ആയ ചതുരശ്രം സ്വാധിഷ്ഠാനം - ജല ബീജം -വം. അർദ്ധ ചന്ദ്ര അകൃതിയും രണ്ട് താമരകളും മണിപൂരകം -അഗ്നി, രം ബിജം. മദ്ധ്യത്തിൽ സ്വസ്തികം ഉള്ള ത്രികോണം. അനാഹതം -വായു, യം ബീജം ഷട്കോണം വിശുദ്ധി -ആകാശം, ഹം ബീജം വൃത്തം ആധാര ചക്രങ്ങളും ദേവതയും - സാധാരണ പക്ഷത്തിൽ ഓരോ ആധാര ചക്രവും ഓരോ ദേവതയുടെ വാസ സ്ഥാനം ആകുന്നു. മൂലാധാരം -ഗണേശൻ സ്വാധിഷ്ഠാനം -ബ്രഹ്മ മണിപൂരകം -വിഷ്ണു അനാഹതം -മഹേശ്വരൻ വിശുദ്ധി -ജീവൻ ആജ്ഞാ -പരമാത്മാ സഹസ്രാരം -ഗുരു ഇതു വരെ ആധാര ചക്രങ്ങളുടെ സർവ്വ സാധാരണ തത്വങ്ങൾ പറഞ്ഞു. ഇനി രഹസ്യ തത്വങ്ങൾ ഇവിടെ പ്രതിപാദിക്കുന്നു - ഓരോ ചക്രത്തിലും വിഭിന്ന ശക്തി വിശേഷങ്ങൾ സ്ഥിതി ചെയ്യുന്നു. ദേവിമാർ, യോഗിനി,ധാതു, സമുദ്രം, ലോകം, പീഠം, കലാ,ഭൂമി,ദ്വീപം തുടങ്ങി അനേക അനേക രഹസ്യ തത്ത്വങ്ങൾ. അവയെ താഴെ പ്രതിപാദിക്കുന്നു. മൂലധാരം ചക്ര വിവരണം - മൂലധാരം ചക്രത്തിൽ ഉള്ള നാല് ദളങ്ങളിൽ വരദാ, ശശിനീ,ഷണ്ഡവതി,സരസ്വതി ഈ നാല് ദേവിമാർ സ്ഥിതി ചെയുന്നു . അതും അല്ലാതെ ഓരോ ധാതു, ഭൂമി പ്രദേശം, പീഠങ്ങൾ, ലോകങ്ങൾ എന്നിവ ഓരോ ചക്രത്തിൽ സ്ഥിതി ചെയുന്നു. യഥാ - ധാതു -ത്വക് ധാതു, ഭൂ പ്രദേശം -അയോദ്ധ്യ ഭൂമി, പീഠം -കാമരൂപ പീഠ, ലോകം -നാഗ ലോകം, സ്രോതം -ക്ഷാരോദക സ്രോതം യോഗിനി -ഡാകിനി യോഗിനി സ്ഥാനം -പൃഥവീ സ്ഥാനം കലാ -നിവൃതി കലാ വായു -സമാന വായു തന്മാത്ര -ഗന്ധ തന്മാത്ര അവസ്ഥ -ഗന്തവ്യാ അവസ്ഥ ആവസനം -ക്രിയാ ആവസനം ശിവ - സ്വയംബു ലിംഗം സ്വാധിഷ്ഠാന ചക്രം - സ്വാധിഷ്ഠാന ചക്രത്തിൽ ആറു ദളത്തിൽ ബന്ധിനി , ഭദ്രകാളി , മഹാ മായാ ,യശസ്വിനീ, രമാ, ലംബോദരീ എന്നീ ആറു ദേവിമാർ സ്ഥിതി ചെയുന്നു. ധാതു -രക്ത ധാതു ഭൂ പ്രദേശം -മധുരാ ഭൂമി പീഠം -മലയ പീഠ ലോകം -മർത്യ ലോകം സ്രോത -ക്ഷീരോദ് സ്രോത യോഗിനി -രാകിനി യോഗിനി . സ്ഥാനം -ജലം കലാ -വിദ്യ കലാ വായു -വ്യാന വായു തന്മാത്ര-രസ തന്മാത്ര അവസ്ഥ -ദാതവ്യ അവസ്ഥ ആവസനം-ആദാന ആവസനം ശിവ ലിംഗം -ആപ ലിംഗം മണിപുരക ചക്രം - മണിപുരക ചക്രത്തിൽ പത്തു ദളത്തിൽ ഡാമരീ,ഡംകാരീണീ ണംകാരീ ,താമസീ, ഥകാരീ, ദക്ഷാ, ധാത്രീ,നന്ദാ, പാർവതി, ഫേത്കാരീണീ എന്നീ പത്തു ദേവിമാർ സ്

കിരാതമൂർത്തിയായ മഹദേവൻ 🙏 പരബ്രഹ്മസ്വരൂപിയായ ശ്രീ പരമേശ്വരൻ ശിഷ്ട്നിഗ്രഹത്തിനും ദുഷ്ട്നിഗ്രഹത്തിനും വേണ്ടി നാനവതരങ്ങൾ സ്വീകരിച്ചിട്ടുണ്ട് . അവ സകാരരൂപത്തിലും നിരാകാരരൂപത്തിലും ഉൾപെടുന്നു. നിരാകരരൂപത്തിലുള്ള ജ്യോതിർ ലിംഗങ്ങളിൽ കൂടിയാണ് അനേകം ഭക്തർക്ക് ഭഗവാൻ ദർശനസൗഭാഗ്യം അനുഭവഭേദ്യമായിട്ടുള്ളത്.സകാരരൂപത്തിലും ഭഗവാൻ ദർശനം നൽകിയിട്ടുണ്ട്. ശിവപുരാണത്തിലെ 'ശതരുദ്രസംഹിത'യിൽ സകാരരൂപത്തിലുള്ള അവതാരങ്ങളെ പ്രകീർത്തിച്ചിരിക്കുന്നു. അവയിൽ പ്രധാന പെട്ട ഒന്നാണ് 'കിരാതാവതാരം'. അർജ്ജുനന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ട് കിരാതമൂർത്തിയെ കുറിച്ച് ശ്രീ വ്യസൻ ശിവപുരാണത്തിലും മഹാഭരതത്തിലും വർണ്ണിച്ചിട്ടുണ്ട്. അവതാരവർണനയിൽ രണ്ടു കൃതികളിലും അൽപം വ്യത്യാസമുണ്ട്. ശിവപുരാണത്തിൽ കിരാതമൂർത്തിയായ ശിവഭഗവാൻ തന്റെ സേവകന്മാരായ ഭൂതഗണങ്ങളോടപ്പമാണ് അർജ്ജുന സവിധത്തിൽ എത്തുന്നത്. ഭൂതഗണങ്ങളും കിരാതവേഷധാരികളാണ്. എന്നാൽ മഹാഭരതത്തിലാകട്ടെ കിരാതമൂർത്തിയായ ഭഗവാൻ ദേവീ സമേതനായാണ് ഭക്താനുഗ്രഹത്തിനു പ്രത്യക്ഷപ്പെടുന്നത്. ശിവനോടപ്പം ശക്തിയും ഉണ്ടല്ലോ അതുകൊണ്ടായിരിക്കാം.പുരാണകർത്തവായ ശ്രീ വ്യസൻ ശിവപുരാണത്തിൽ ദേവീ സാന്നിദ്ധ്യം പ്രത്യേകം പരമർശിക്കതിരുന്നത്. 'നീലകണ്ഠ് നമസ്തേ ഽ തു സദ്യോജാതായ വൈ നമഃ വൃക്ഷധ്വജ നമസ്തേഽതു വമഭാഗേ ഗിരിജായ ച." തന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ട ശങ്കരഭഗവാനെ ദേവിയോടപ്പം ആണ് അർജ്ജുനൻ സ്തുതിക്കുന്നത്. ശ്രീ പരമേശ്വരൻ പാർവ്വതി സമേതനായി കാട്ടാളനും കാട്ടാളത്തിയായും വേഷം ധരിച്ച് അർജ്ജുനനെ പരീക്ഷിച്ച് ഉള്ളിലുള്ള ഗർവ്വം തീർത്ത് ദിവ്യാസത്രവും വരവും നൽകി അനുഗ്രഹിച്ച ശേഷം കിരാത രൂപികളായി തന്നെ കുറെനാൾ കാട്ടിൽ ക്രീഡിച്ചു നടന്നു. ആ സമയത്ത് ജനിച്ച പുത്രനാണ് 'വേട്ടയ്ക്കൊരു മകൻ'. (കിരാതം കഥ). വേട്ടയ്ക്കിറങ്ങിയ കുമാരന് അനേകം അസുരന്മാരേയും ദുഷ്ടമൃഗങ്ങളേയും സംഹരിച്ചു. കുമാരന്റെ ശരവര്ഷത്താല് മുനിമാര്ക്കും ദേവന്മാര്ക്കും മുറിവേറ്റു. ദേവാദികള് പരാതിയുമായി ശിവനെ സമീപിച്ചു. ബാലകന്റെ ലീലകളായികണ്ടു ക്ഷമിക്കാന് ശിവന് നിര്ദ്ദേശിച്ചു. ഒടുവില് ദേവകളുടെ ആവശ്യ പ്രകാരം മഹാവിഷ്ണു ഒരു വൃദ്ധകിരാതന്റെ രൂപം സ്വീകരിച്ച് കുമാരനെ സമീപിച്ചു. ശക്തിയേറിയതും സ്വര്ണ്ണനിര്മ്മിതവുമായ ഒരുചുരിക വൃദ്ധന്റെ കയ്യില് ഉണ്ടായിരുന്നു. ചുരികയില് ആകൃഷ്ടനായ വേട്ടയ്ക്കൊരുമകന് അതു തനിക്ക് നല്കണമെന്ന് വൃദ്ധനോട് അപേക്ഷിച്ചു. മറ്റുള്ളവരെ ഉപദ്രവിക്കാതെ സം രക്ഷകനായിരുന്നാല് ചുരികതരാംഎന്നായിരുന്നു വൃദ്ധന്റെ മറുപടി. അതുസമ്മതിച്ച കൈരാതരുദ്രി ചുരിക ഏറ്റുവാങ്ങി ശിവന്റേയും വിഷ്ണുവിന്റേയും നിര്ദ്ദേശമനുസരിച്ച് ഉത്തരകേരളത്തിലെ ബാലുശ്ശേരിയിലെത്തി കേരള സംരക്ഷകനായി വാണു എന്നാണ് ഐതിഹ്യം. “വീരശ്രീരംഗഭൂമിഃ കരധൃതവിലസച്ചാപബാണഃ കലാപീ യുദ്ധാസൃഗ്ഭൂഷിതാംഗോ രണവിജയപടുഃ പീതകൗശേയവാസാഃ ഭക്താനാമിഷ്ടദായീ ജലധരപടലശ്യാമളശ്മശ്രുജാലഃ പായാന്നഃ പാര്വ്വതീശപ്രിയതനയ വപുഃശക്തിമാന്യഃശിവോന” " ശ്രീ പരമേശ്വരൻ പാർവ്വതീസമേതനായി കാട്ടാളവേഷത്തിൽ ജനിച്ച ദിവ്യസന്താനമാണ് വേട്ടയ്ക്കൊരുമകൻ. വേട്ടയ്ക്കരൻ, വേട്ടയ്ക്കൊരുമകൻ, വേട്ടയ്ക്കര സ്വമി. , കിരാതമൂർത്തി, എന്നിങ്ങനെയെല്ലാം ഈ ദേവനെ വിശേഷിപ്പിച്ച് കാണാറുണ്ട്. വേട്ടയ്ക്കൊരുമകൻ പൊതുവെ ശാന്തശീലനായി കാണപ്പെടുന്നുവെങ്കിലും ക്ഷിപ്രകോപിയായിട്ടാണ് മിക്കവാറും കണക്കാക്കുന്നത്. വലതുകയ്യിൽ ചുരികയും, ഇടതുകയ്യിൽ അമ്പും വില്ലും ധരിച്ചും, മഞ്ഞപ്പട്ടുടുത്തവനായും, മുടിയിൽ മയിൽപ്പീലി അണിഞ്ഞവനായും, കാർമ്മേഘവർണ്ണമാർന്നവനായും, നല്ലകറുപ്പുനിറമാർന്ന താടിയോടുകൂടിയവനായും, യുദ്ധഭൂമിയിൽ ശത്രുക്കളെ സംഹരിക്കുന്നവനായും, ഭക്തരെ സംരക്ഷിക്കുന്നവനായും, വേട്ടയ്ക്കൊരുമകൻ നിലകൊള്ളുന്നു.... കിരാതമൂർത്തി സ്തോത്രം ***************************** നമഃശ്ശിവായ ഭർഗ്ഗായ ലീലാ ശബര രൂപിണേ പ്രപന്നാർത്ത പരിത്രാണ കരുണാമസൃണാത്മനേ പിഞ്ഛോതംശം സമനിലശ്മശ്രു വിധോധിതാനനം ഉദഗ്രാരക്ത നയനം ഗൗര കൗശേയ വാസസം കൈലാസ ശിഖരോത്തുങ്കം ഛുരികാ ചാപ ധാരിണം കിരാതമൂർത്തിം ധ്യായാമി പരം കുലദൈവതം ദുർജ്ജനൈർബഹുധാ-ക്രനന്തം ഭയ സമ്പ്രാന്ത മാനസം ത്വദേക ശരണം ദീ അം പരിപാലയ നാഥ, മാം മഹ്ചം ദുഹ്ചന്തി രിപവോ ബാഹ്ചാശ്ചാഭ്യന്തരാശ്ച യേ വിദ്രാവയ ദയാ സിന്ധൗ ചാപജ്യാനിസ്വനേന താൻ കൂടകർമ്മ പ്രസക്താനം ശത്രുണാം ശാതനായ ഭോഃ ചാലയ ഛുരികാം ഘോരം ശതകോടി സമുജ്ജ്ചലാം വിപട്ചാ വാന ലജ്ചാ ലാസന്തപ്തം രോഗപീഡിതം കർത്തവ്യതാ വിമൂഠം മാം ത്രായസ്വ ഗിരിശാത്മജം നമഃ കിരാതവപുഷേ നമഃ ക്ഷേമങ്കരായ ച നമഃ പാപ വിധാതായ നമസ്തേ ധർമ്മ സേതവേ ശ്രീ പരമേശ്വരന്റെ അഭിഷ്ട്ദായകമായ ശബര വേഷമാണ് ശ്രീ കിരാതമൂർത്തി. സൂക്ഷമഭാവത്തിൽ ശിവനും ബാഹ്യഭാവത്തിൽ കാട്ടാള പ്രകൃതിയുമായ ഈ ദേവൻ ഭക്തരുടെ ആഗ്രഹപൂർത്തി വരുത്തുവാൻ അത്യന്തം ജാഗരൂകനാണ്. ജ്ഞാനം, സന്തോഷം, നിത്യത്വം, സ്വതന്ത്രത, നിർവ്വിഘ്നത, വിഭവത, എന്നി മഹത്വങ്ങളായ ഷഡ്ഗുണങ്ങളെല്ലാം കൂടിച്ചേർന്നു ഹൃദയാദി ഗുണയുക്തനായ അനുഗ്രഹമൂർത്തി തന്നെയാണ് കിരാതമൂർത്തി.

സർവ്വ വശ്യ ഹോമം .................................... ഗണപതി ഹോമം ,മൃത്യുഞ്ജയ ഹോമം ,സുദർശന ഹോമം,ശൂലിനി ഹോമം എന്നിവ ചെയ്തു സകല ദുരിതങ്ങളെയും ബാധകളെയും ആവാഹിച്ചു മാറ്റിയതിനു ശേഷമാണ് സർവ്വവശ്യ ഹോമം ചെയ്യുന്നത്..ആദിപരാശക്തിയെ വശ്യ രൂപിണിയായി സങ്കൽപ്പിച്ചു ഹോമത്തിൽ ആവാഹിച്ചു ദ്രവ്യങ്ങൾ സമർപ്പിക്കുന്നു ..ശേഷം ഹോമ ചൈതന്യം കലശത്തിലേക്ക് ഉദ്വസിച്ചു ആ കലശ ജലം ഏതു വ്യക്തിക്ക് വേണ്ടിയാണോ ആ വ്യക്തിയുടെ ശിരസിൽ ആടുന്നു.സർവ്വവശ്യമാണ് ഫലം..ഏതൊരു കാര്യത്തിന്ടെയും ഉയർച്ചക്ക് വേണ്ടി ഈ കർമ്മം ചെയ്യാവുന്നതാണ്....പ്രേമസാഫല്യം,സന്താന ഭാഗ്യം,എത്ര വൈകിയ വിവാഹ തടസവും മാറി വിവാഹഭാഗ്യം,സാമ്പത്തിക ഉയർച്ച,ബിസ്സിനെസ്സ് ചെയ്യുന്നവർക്ക് എല്ലാ തടസങ്ങളും മാറി വൻ ഉയർച്ച,മാനസിക വിഭ്രാന്തി ഉള്ളവർക്ക് രോഗമുക്തി ,വിറ്റു പോകാത്ത വസ്തുക്കൾ വിറ്റു പോകൽ ,പിണങ്ങി പിരിഞ്ഞ കാമുകി കാമുകന്മാർ-ഭാര്യാ ഭർത്താക്കന്മാർ ഒന്നു ചേരൽ ,അത്ഭുതകരമായ വശ്യ ശക്തി,തൊഴിൽ ഇല്ലാത്തവർക്ക് തൊഴിൽ ഭാഗ്യം,മദ്യപാന മുക്തി,സ്ഥാനമാനങ്ങൾ,സിനിമ-സീരിയൽ രംഗത്തുള്ളവർക്ക് അത്ഭുതകരമായ നേട്ടങ്ങൾ,വിദ്യാർത്ഥികൾക്ക് വിദ്യാ പുരോഗതി,സകല പാപ ശാപ മുക്തി,മുന്ജന്മ പാപങ്ങളിൽ നിന്നും മുക്തി,ഭൂത-പ്രേത ശല്യങ്ങൾ ഒഴിഞ്ഞു പോകൽ,ഭാര്യാ ഭർതൃ അവിഹിത ബന്ധങ്ങൾ ഒഴിഞ്ഞു പോകൽ തുടങ്ങി നേട്ടങ്ങൾ അനവധിയാണ് ഈ കർമ്മത്തിന്...ഇതൊരു മാന്ത്രിക കർമ്മമായതിനാൽ നല്ല മന്ത്ര ചൈതന്യമുള്ള കർമ്മിയെ കൊണ്ടു വേണം ഈ കർമ്മം ചെയ്യിക്കുവാൻ.... ഒരു ദിവസം മുഴുവൻ വേണ്ടി വരും ഈ കർമ്മം ചെയ്യുവാൻ..ഹോമത്തിനു ശേഷം സർവ്വ വശ്യ യന്ത്രം പൂജിച്ചു ധരിക്കുകയും വേണം ...ഏറെ സമയമെടുക്കുന്നതും ഏറെ ചിലവേറിയതുമാണ് ഈ കർമ്മം .....ഈ കർമ്മം ചെയുന്ന വ്യക്തിക്ക് മറ്റൊരു പൂജയുടെയോ ഹോമത്തിന്റെയോ ആവശ്യം ജീവിതത്തിൽ വരുന്നതല്ല .....

കരിംകുട്ടി_ചാത്തൻ ➿️➿️➿️➿️➿️➿️➿️➿️➿️➿️➿️ കുട്ടിച്ചാത്തന്മാരിൽ രണ്ടാം സ്ഥാനത്തുള്ളതും പത്ത് പ്രധാന കുട്ടികളിൽ ഒരാളുമായ കുട്ടിയാണ് കരിംകുട്ടി...... കരിംകുട്ടിയെ സേവിക്കുമ്പോൾ കൂടെ എത്തുന്ന കുട്ടികളാണ് കീരിംകുട്ടി,കൃണ്ണക്കുട്ടി,മായംകുട്ടി,ജാലക്കുട്ടി- ഇവരെ പ്രത്യേക സേവ ചെയ്യേണ്ടതില്ല..... ഇങ്ങനെ പ്രധാന പത്ത് കുട്ടിച്ചാത്തന്മാരെ സേവ ചെയ്യുന്നതിലൂടെ മുന്നൂറ്റിതൊണ്ണൂറ് കുട്ടികളും ഉപവർഗ്ഗങ്ങളും ചേർന്ന് മൂവായിരത്തോളം ശക്തികൾ അധീനതയിൽ വന്നുചേരും........ കേരളത്തിൽ പൂർണമായും കുട്ടികളെ സേവ ചെയ്യുന്നവർ ഇല്ല..... ഏത് പ്രശ്നത്തിലും മറയുണ്ടാക്കുവാനും വാഗ്വാദത്തിലും വ്യവഹാരങ്ങളിലും വിജയിക്കുവാനും ഈ മന്ത്രം നല്ലതാണ്...... "ഓം കൃഷ്ണായ കൃഷ്ണവർണ്ണായ കരിംകുട്ടി ചാത്തായ നമ:" "ഓം നമോ ഭഗവതേ നല്ലച്ഛ കരിംകുട്ടിയച്ഛ ഞാൻ പിറന്ന മണ്ണേ പരദേവതകളേ കീരിംകുട്ടി കൃഷ്ണക്കുട്ടി മായംകുട്ടി ജാലക്കുട്ടി നാവടങ്ങി മനമടങ്ങി അരചർ നാവടങ്ങി ദേവകൾ നാവടങ്ങി പ്രേതം നാവടങ്ങി മാറ്റാനും മറുതലയും നാവടങ്ങി പന്ത്രണ്ട് രാശികളും ഒമ്പത് ഗ്രഹങ്ങളും നൂറ്റെട്ട് പരലും മറഞ്ഞു ശ്രീ കൈലാസം തുള്ളി മറകെട്ട് നില്ക്ക നല്ലച്ഛ പൊൻതിരുവടി പാദം സത്യം ഈ പ്രശ്നം തെളിയാതെ നില്ക്ക പരംപൊരുളേ ഓം ഹ്രീം നമഃ ശിവായ കിരാതവപുഷേ നമ:"

കാമദേവ വശ്യം❤❤ (പ്രണയ സാഫല്യത്തിന്, ❤ ദാമ്പത്യ ഐക്യത്തിനും) ........,............... ♥️ ബ്രഹ്മാവിന്റെ വലതേ നെഞ്ചു ഭേദിച്ച് ധർമ്മൻ എന്ന പ്രജാപതി ജനിച്ചു. ധർമ്മൻ അതീവ സുന്ദരനായിരുന്നു. ധർമ്മൻ, ശമൻ, കാമൻ, ഹർഷൻ എന്ന് അതീവ സുന്ദരന്മാരാ‍യ മുന്ന് പുത്രന്മാർ ജനിച്ചു. അവരിൽ കാമൻ സൗന്ദര്യദേവനായി തീർന്നു. കാമൻ രതീദേവിയെ ഭാര്യയാക്കി.... കാമൻ കരിമ്പ് കൊണ്ടുള്ള വില്ലും വണ്ടുകളെക്കൊണ്ടുള്ള അതിന്റെ ചരടും അഗ്രം പുഷ്പമായിട്ടുള്ള അമ്പുകളും ഉണ്ട്. തത്ത കാമന്റെ വാഹനവും മകരമത്സ്യം കൊടിയടയാളവുമാണ്. ഉന്മാദം, താപനം, ശോഷണം, സ്തംഭനം, സമ്മോഹനം എന്ന അഞ്ച് അസ്ത്രങ്ങളും കാമദേവനുണ്ട് പാർവതി പരിണയം നടക്കുന്നതിനായി ദേവന്മാരുടെ അഭ്യർത്ഥന പ്രകാരം തന്റെ നേർക്ക് പുഷ്പബാണം അയച്ച കാമദേവനെ കോപിഷ്ടനായ ശ്രീപരമേശ്വരൻ തൃക്കണ്ണിലെ അഗ്നിയാൽ ഭസ്മീകരിച്ചു. പിന്നീട് രതീദേവിയുടെ പ്രാർഥനയിൽ മനസലിഞ്ഞ ശ്രീപാർവതിയുടെ അഭ്യർഥന പ്രകാരം ധനുമാസത്തിലെ തിരുവാതിരയുടെ തലേദിവസമായ മകയിരം നാളിൽ കാമദേവന് ശിവൻ പുനർജന്മം നൽകിയതായും ഹൈന്ദവപുരാണങ്ങളിൽ കാണപ്പെടുന്നു. കാമദേവൻ (ശ്രീകൃഷ്ണന്റെ പുത്രനായി പുനർജനിക്കുകയും രതീദേവിയെ വിവാഹം ചെയ്യുകയും ചെയ്തു എന്നാണ് ഒരു ഐതിഹ്യം) തെറ്റി പിരിഞ്ഞു പോയ സ്നേഹ ബന്ധങ്ങൾ പഴയതു പോലെ ശക്തി പെടുത്തുന്നതിനും. ദാമ്പത്യ ജീവിതത്തിലെ ദോഷ വശങ്ങൾ മനസ്സിലാക്കുന്നതിന് ജാതകനില പരിശോധിച്ച് അതിന് അനുസൃതമായ പരിഹാര കർമ്മങ്ങൾ നടത്തുകയും അതിനോടൊപ്പം വശ്യത്തിന്റെ അധിദേവതയായ കാമദേവ വശ്യ പൂജയും, വിധിപ്രകാരം കാമദേവ യന്ത്രം, വശ്യമായിട്ടുള്ള കൺമഷി,കുങ്കുമലേപനം,വഴി ദോഷ lങ്ങൾ അകന്ന് പോകുകയും പഴയതുപോലെ സ്നേഹ ബന്ധം ദൃഢമാവുകയും ചെയ്യുന്നു.......

ആഭിചാരം എന്നാല്‍ എന്ത്? ★★★★★★★★★★★★★★★★★ ശത്രുദോഷം വരുത്തുന്ന മാന്ത്രികക്രിയയാണ് ആഭിചാരം. ഏതെങ്കിലും തന്റെ ശത്രുവിനെ കൊല്ലാനോ,വശീകരിക്കാനോ, അപകടത്തില്‍പ്പെടുത്താനോ, ദോഷങ്ങള്‍ വരുത്താനോ ചില മന്ത്രവാദികള്‍ ചെയ്യുന്ന ദുഷ്കര്‍മ്മം. ആഭിചാരം പല തരത്തിലുണ്ട്. ഏതെങ്കിലും ഒരു ലോഹത്തകിടില്‍ സാദ്ധ്യായനാമമെഴുതി ചില അടയാളങ്ങളും കളങ്ങളും ശത്രുവിന്റെ ചിത്രവും വരച്ച് ഇത്ര ദിവസം എന്ന കണക്കില്‍ പൂജ ചെയ്ത് എടുക്കുന്നു. തകിട് ചുരുട്ടി ഒരു കുഴലിലോ മറ്റേതെങ്കിലും പ്രത്യേകതരം സാധനങ്ങളിലോ അടക്കം ചെയ്ത് ശത്രുവരുന്ന വഴിയില്‍ സ്ഥാപിച്ച് അയാളറിയാതെ മറികടത്തുകയോ ചവിട്ടുകയോ ചെയ്യിക്കുന്നു. ഷുദ്രാഭിചാരം എന്ന് പറയുന്നു.അങ്ങനെ കൃത്യമായി മന്ത്രം ഉരുചെയ്ത് സ്ഥാപിച്ചാല്‍ ഇത്ര ദിവസത്തിനകം ശത്രുവില്‍ ഫലം കാണുമെന്ന് വിശ്വസിക്കുന്നു. തകിട് കൂടാതെ പൂച്ച, തവള, ഓന്ത്, പല്ലി, കോഴി, എന്നിവയെ കൊന്ന് തലയറുത്തും ചൊറിച്ചിലുള്ള ചേനയിലും ആഭിചാരം ചെയ്യുന്നതായി പറയുന്നു. ആഭിചാരം എങ്ങനെ കണ്ടെത്താം....? ☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆ കവിടി പ്രശ്നത്തിലൂടെ ശത്രുബാധനിരൂപണം നടത്തിയാല്‍ അഭിചാരലക്ഷണവും ,ശത്രുവിന്‍റെ ജാതി,ആരാണ് ചെയ്തത്, ഷുദ്രാഭിചാരം,ഷുദ്രം ഇരിക്കുന്നസ്ഥലം,ആഭിചാര പ്രതിക്രിയ എന്നിവ ഒരു ജ്യോതിഷിക്ക് കണ്ടെത്താം.പ്രശ്നമാര്‍ഗ്ഗം പതിനഞ്ചാം അധ്യായം അത് വിവരിക്കൂന്നു മന്ത്രവ്യത്യാസങ്ങള്‍ പത്തക്ഷരങ്ങള്‍വരെയുള്ള മന്ത്രങ്ങള്‍ ബീജമന്ത്രങ്ങളും, പതിനൊന്നു മുതല്‍ ഇരുപതുവരെ അക്ഷരങ്ങളുള്ള മന്ത്രങ്ങള്‍ സാധാരണ മന്ത്രങ്ങളും ഇരുപതക്ഷരങ്ങളില്‍ അധികമായിട്ടുള്ളവ മാലാമന്ത്രങ്ങളുമാകുന്നു. ബാല്യത്തില്‍ ബീജമന്ത്രങ്ങളും യൗവനകാലത്ത് മറ്റുള്ള മന്ത്രങ്ങളും വാര്‍ദ്ധക്യകാലത്ത് മാലാമന്ത്രങ്ങളും ഉപാസിക്കുന്ന പക്ഷം വളരെ വേഗത്തില്‍ ഫലസിദ്ധികളുണ്ടാകുന്നതാണ്. ആഭിചാരഹോമത്തിന് എണ്ണ, തിപ്പലി , രാജിരക്തം (ആര്‍ത്തവരക്തം) വിഷമുള്ളുള്ള ചമതകള്‍, നീലഉമ്മം, കടലാടി, എരിക്ക്, ആട്ടിന്‍രോമം, ഒട്ടകകാഷ്ഠം എന്നിവയ്ക്ക് പുറമേ യജ്ഞാചാര്യന്‍ നിര്‍ദ്ദേശിക്കുന്ന വസ്തുക്കളും ആഭിചാര ഹോമത്തിന് കരുതേണ്ടതാണ്. മാരണം കൊല്ലുക, ഇല്ലാതാക്കുക എന്നെല്ലാമാണ് മരണത്തിനര്‍ത്ഥം. ഉപദ്രവകാരികളായ ശത്രുക്കളെ അഥവാ ബാധകളെ അവ വീണ്ടും ഉപദ്രവം ഉണ്ടാക്കുന്നതില്‍ നിന്നും തടയുക എന്നതാണ് മരണത്തിന്റെ ഉദ്ദേശം. മങ്ങിയനിറമുള്ള പുഷപങ്ങള്‍ കൊണ്ട് കാളീപൂജ ചെയ്താണ് മാരണം നടത്തേണ്ടത്. വീടിന്റെ അഗ്നികോണി ല്‍ ആ ഭാഗത്തേയ്ക്ക് തിരിഞ്ഞിരുന്നുവേണം മാരണം ചെയ്യുവാന്‍. കറുത്തപക്ഷത്തിലെ പഞ്ചമി, അഷ്ടമി, കറുത്തവാവ്, ഞായര്‍, ശനി, ചൊവ്വ എന്നീ ദിവസങ്ങള്‍ മാരണത്തിന് ഉത്തമമാണ്. ഭദ്രകാസനമാണ് മരണത്തിന് വിധിച്ചിരിക്കുന്നത്. പോത്തിന്‍തോലിലിരുന്നാണ് മന്ത്രവിധികള്‍ നിര്‍വ്വഹിക്കേണ്ടത്. ആദ്യം മന്ത്രം ജപിക്കുകയും പിന്നീട് പേര് ചൊല്ലുകയും ചെയ്യുന്ന രീതിയാണ് മാരണത്തിന് അവലംബിക്കേണ്ടത്. കടുക്കെണ്ണയില്‍ കരിങ്ങാലിച്ചമത മുക്കി ഹോമിക്കുകയാണ് ചെയ്യുന്നത്. കഴുതപ്പല്ലുകൊണ്ട് ഉണ്ടാക്കിയ ജപമാല ഉപയോഗിക്കണം. ഉച്ചാടനം വീടും നാടും ഉപേക്ഷിച്ച് പോകാന്‍ ഒരുവനെ പ്രേരിപ്പിക്കുന്ന അവസ്ഥയാണ് ഉച്ചാടനം. സ്ഥാനഭ്രംശം എന്നും ഇതിന് അര്‍ത്ഥം കല്പിക്കാറുണ്ട്. സ്വന്തം ഭവനവും വസ്തുവകകളുമെല്ലാം അന്യാധീനപ്പെട്ട്, നശിച്ച് അഷ്ടിക്ക് വകയില്ലാതെ മറ്റൊരു ദേശത്തേയ്ക്ക് പാലായനം ചെയ്യേണ്ടിവരുന്നഅവസ്ഥയാണിത്. പണ്ട് പല വ്യാധികളും (രോഗങ്ങളും) ഉച്ചാടനത്തിലൂടെ ഭേദമാക്കാറുണ്ട്. പച്ചനിറത്തിലുള്ള പൂക്കള്‍കൊണ്ട് ദുര്‍ഗ്ഗാഭഗവതിയെ പൂജിക്കുകയാണ് ഉച്ചാടനത്തില്‍ ചെയ്യാറ്. വീടിന്റെ വായുകോണില്‍ ആ ഭാഗത്തേയ്ക്ക് തിരിഞ്ഞിരുന്നുവേണം ഉച്ചാടനകര്‍മ്മം നിര്‍വ്വഹിക്കേണ്ടത്. കറുത്തപക്ഷത്തില്‍ പതിനാലോ അഷ്ടമിയോ ശനിയോ വന്നാല്‍ ഉച്ചാടനത്തിന് ഉത്തമ സമയമാണ്. ആട്ടിന്‍ തോലില്‍ വജ്രാസനത്തിലിരുന്നാണ് ഉച്ചാടനം ചെയ്യേണ്ടത്. ആദ്യം മന്ത്രം മുഴുവന്‍ ചൊല്ലി പിന്നീട് പേര് മുഴുവന്‍ ചൊല്ലുന്ന ‘യോഗം’ എന്ന രീതിയിലാണ് ഉച്ചാടനമന്ത്രങ്ങള്‍ ജപിക്കേണ്ടത്. കടുക്കെണ്ണയില്‍ മാവിന്‍ചമത മുക്കിയാണ് ഉച്ചാടനത്തിന് ഹോമിക്കേണ്ടത്. കുതിരപ്പല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച മാലയാണ് ഉച്ചാടനത്തിന് ജപിക്കാന്‍ ഉപയോഗിക്കേണ്ടത്. വിദ്വേഷണം ശത്രുപക്ഷത്ത് നില്‍ക്കുന്ന രണ്ടുപേര്‍ തമ്മില്‍ പരസ്പരവൈരം ജനിപ്പിച്ച് അവരെ തകര്‍ക്കുക എന്ന ലക്ഷ്യമാണ്‌ വിദ്വേഷണ കര്‍മ്മത്തിനും മന്ത്രങ്ങള്‍ക്കും ഉള്ളത്ത്. പല നിറങ്ങളിലുള്ള പൂക്കള്‍കൊണ്ട് ജ്യേഷ്ഠാഭഗവതിയെ പൂജിക്കുകയാണ് വിദ്വേഷണത്തിന് ചെയ്യുന്നത്. വീടിന്റെ ‘നിര്യതി’ കോണില്‍ ആ ദിക്കിലേയ്ക്കു തിരിഞ്ഞിരുന്നുവേണം പൂജ ചെയ്യേണ്ടത്. വെളുത്തപക്ഷത്തിലെ ഏകാദശി, ദശമി, നവമി, അഷ്ടമി എന്നീ തിഥികളിലും വെള്ളിയാഴ്ച, ശനിയാഴ്ച എന്നീ ദിവസങ്ങളിലുമാണ് വിദ്വേഷണം ചെയ്യേണ്ടത്. കുറുക്കന്റെ തോലില്‍ ‘കുക്കുടാസന’ ത്തിലിരുന്ന് വേണം മന്ത്രം ജപിക്കേണ്ടത്. “രോധനം” എന്ന രീതിയില്‍ വേണം മന്ത്രം ജപിക്കേണ്ടത്. നാമത്തിന്റെ ആദ്യഭാഗത്തും മദ്ധ്യത്തിലും ഒടുവിലും മന്ത്രം

മദനകാമേശ്വരീ വശ്യ യന്ത്രം..... പൊതുവേ സ്ത്രീ പുരുഷ വശ്യങ്ങൾക്കാണ് ഇത് കൂടുതലായിട്ട് ഉപയോഗിക്കുന്നത്.... അറിവും പരിജ്ഞാനവും ഉപാസനയും ഉള്ള ഉത്തമനായ ഒരു മാന്ത്രികനെ കൊണ്ട് മാത്രമേ ഈ യന്ത്ര നിർമ്മിതി പാടുള്ളൂ.. ഉപാസകന്റെ ഉപാസനാബലം ഏറ്റവും പ്രധാനപ്പെട്ടതാണ് നാനാവിധത്തിലുള്ള യന്ത്രങ്ങൾ തയ്യാറാക്കുന്നതിൽ വിധിപ്രകാരമുള്ള യന്ത്ര നിർമിതി ചെയ്താൽ.മാത്രമേഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂ പരസ്പരം അകന്നു കഴിയുന്ന രണ്ടു മനസ്സുകളെ ഒന്നിപ്പിക്കാനും, ദമ്പതി കലഹം ഒഴിവാക്കി കുടുംബജീവിതം ഐശ്വര്യപൂർണ്ണമാക്കാനും, തന്റെ ഇണയെ ആകർഷിക്കാനും, ധനപരമായിട്ടുള്ള ഉന്നമനത്തിനും, ജോലി സംബന്ധമായിട്ടുള്ള തടസ്സങ്ങൾ,ബിസിനസിലെ തടസ്സങ്ങളും ഒഴിവാക്കി ആകർഷണം മുതലായ കാര്യങ്ങൾ ആക്കിയെടുക്കാനും ഉപയോഗിക്കുന്ന ഒരു മാന്ത്രിക യന്ത്രമാണ് മദനകാമേശ്വരി യന്ത്രം... ഇതിന്റെ നിർമ്മിതിയെ കുറിച്ചുള്ള ഒരു ചെറിയ വിവരണം താഴെ കൊടുക്കുന്നു... ''ഹ്രീ ങ്കാരേ നാമകാമൌ പ്രണവമപി ലിഖേത്‌ കോണഷള്‍ക്കേതദംഗം തത്‌ സന്ധാ, വഷ്‌ട പത്രേ- സ്വരയുഗനമ ഇ- ത്യാദികാഷ്‌ടാഷ്‌ട വര്‍ണ്ണാന്‍ ഹല്‌ഭിഃ പാഞ്ചേഷു മന്ത്രൈര്‍- വൃതമവനിപുരേ മന്മഥം ലോകവശ്യം നാരീവശ്യാര്‍ത്ഥ പുഷ്‌ടിം വഹതി മദനകാ- മേശ്വരീ യന്ത്രമേ തത്‌.'' യന്ത്രം : ഷഡ്‌ക്കോണുകള്‍, അഷ്‌ടദളങ്ങള്‍, രണ്ട്‌ വീഥിവൃത്തങ്ങള്‍ ഭൂപുരം ഇപ്രകാരമാണ്‌ മദനകാമേശ്വരീ വശ്യമന്ത്രം വരയ്‌ക്കേണ്ടത്‌. മന്ത്രങ്ങള്‍ : 'ഹ്രീം' എന്നും സാദ്ധ്യന്റെ പേരും 'ക്ലീം' എന്നും യന്ത്രമദ്ധ്യത്തിലും ഷഡ്‌ക്കോണുകളില്‍ പ്രണവമന്ത്രാക്ഷരവും കോണുകളുടെ സന്ധികളില്‍ 1. ഹ്രാം ഹൃദയായ നമഃ 2. ഹ്രീം ശിരസേ സ്വാഹാ 3. ഹ്രൂം ശിഖായൈ വഷള്‍ 4. ഹ്രൈം കവചായ ഹും 5. ഹ്രൌം നേത്രത്രയായ വൌഷള്‍ 6. ഹ്രഃ അസ്‌ത്രായ ഫള്‍ എന്ന ഹ്രാമാദിഷഡംഗങ്ങളും അഷ്‌ടദളങ്ങളില്‍ 'ഓം ഹ്രീം ഈം, ഈം നമോ ഭഗവതി മദനകാമേശ്വരി, വിശ്വമോഹിനി വിശ്വേശ്വര മോഹിനി, സര്‍വ്വലോക വശങ്കരി, സര്‍വ്വ ജനസ്യ മദനക്ഷോഭം വര്‍ദ്ധയ, വര്‍ദ്ധയ, ശീഘ്രം മാം പ്രത്യാകര്‍ഷയാകര്‍ഷായ സ്വാഹാ' എന്ന മദനകാമേശ്വരീ വശ്യമന്ത്രത്തിലെ 'ഹ്രീം' ഒഴിച്ചു ബാക്കി 'ഈം ഈം നമഃ' എന്നു തുടങ്ങി എട്ടെട്ടക്ഷരം വീതവും ഒന്നാമത്തെ വീഥിയില്‍ ക, ഖ എന്നു തുടങ്ങി 'ള, ക്ഷ' എന്നു കൂടിയ മുപ്പത്തിയഞ്ച്‌ ഹല്ലുകളും, രണ്ടാമത്തേതില്‍ 1. ദ്രാം ദ്രാവിണീ ബാണായ നമഃ 2. ദ്രീം സംക്ഷോഭണ ബാണായ നമഃ 3. ക്ലീം ആകര്‍ഷണ ബാണായ നമഃ 4. ബ്‌ളൂം വശീകരണ ബാണായ നമഃ 5. ''സം സമ്മോഹന ബാണായ നമഃ'' എന്ന കാമബാണമന്ത്രവും ഭൂപുരത്തില്‍ 'ക്ലിം' എന്ന കാമബീജവും എഴുതുക. മദനകാമേശ്വരീ വശ്യമന്ത്രം വിധിപ്രകാരം എഴുതി ശുദ്ധീകരിച്ച്‌ പൂജാകര്‍മ്മാദികള്‍ ചെയ്‌ത് നല്ല ദിവസം നോക്കി ദേഹത്ത്‌ ധരിക്കുക. എന്നാല്‍ പുരുഷന്മാര്‍ക്ക്‌ സ്‌ത്രീകളും സ്‌ത്രീകള്‍ക്ക്‌ പുരുഷന്മാരും സ്വാധീനരാകുന്നതാണ്‌. അതോടൊപ്പം ലോകവശ്യമുണ്ടാകുകയും ധനാഭിവൃദ്ധിയും പ്രശസ്‌തിയും വര്‍ദ്ധിക്കുമെന്നു വിശ്വസിക്കപ്പെടുന്നു