en
Feedback
മന്ത്രങ്ങൾ (Manthras)

മന്ത്രങ്ങൾ (Manthras)

Open in Telegram

മന്ത്രങ്ങൾ , ഉപാസന ദേവതാ മന്ത്രങ്ങൾ, അത്യപൂർവ്വ ഉഗ്ര മന്ത്രങ്ങൾ, ഉപാസന സമ്പ്രദായങ്ങൾ, മൂലമന്ത്രങ്ങൾ, ബീജമന്ത്രങ്ങൾ,

Show more
The country is not specifiedReligion & Spirituality144 740
546
Subscribers
+124 hours
+37 days
+1930 days
Posts Archive
വിശാലബുദ്ധി (Broad intelligence). ഇവ എട്ടും ബോധത്തിന്റെ അഷ്ട തലങ്ങൾ എന്നറിയപ്പെടുന്നു... ഇവയിൽ ഓരോന്നിലും വീണ്ടും എട്ട് തത്വങ്ങൾ വീതം ഉപവിഭാഗമായി വിവരിച്ചിട്ടുണ്ട്. ആകെ അങ്ങനെ 64 തത്വങ്ങൾ ഉള്ളതായി കണക്കാക്കുന്നു.... മുൻപ് ഞാൻ പറഞ്ഞ 64 ഭൈരവ രൂപങ്ങൾ ഈ 64 ബോധ തത്വങ്ങളുടെ ചിന്താധാരയാണ്. ബാധയും ഭൈരവനും. ഭൈരവ ഉപാസനയിലൂടെ ബോധത്തെ ബാധിക്കുന്ന എല്ലാ ദുഷ്കരമായ അവസ്ഥകളെയും മറികടക്കാൻ കഴിയും എന്നതാണ് അനുഭവം... ബോധത്തെ ബാധിക്കുന്നത് എന്താണോ അതാണ് ബാധ.... എന്നാൽ പിന്നീട് ഈ ബാധ പോലും പല തെറ്റായ രീതിയിൽ നാടോടി കഥകളിലായി വിവരിക്കപ്പെട്ടു എന്നതാണ് ഖേതകരമായ മറ്റൊരു സത്യം. പുരാണത്തിലെ ഭൈരവൻ. ബ്രഹ്മാവിന്റെ അഹംങ്കാരം ശമിപ്പിക്കാൻ ഭൈരവ മൂർത്തി ഭാവത്തിൽ അദ്ദേഹത്തിന്റെ 5--)0 മത്തെ ശിരസ്സ് നുള്ളി എടുക്കാൻ ശിവൻ അവതരിച്ചു എന്നൊരു കഥ പ്രചാരത്തിൽ ഉണ്ട്... പൊതുവെ ഭൈരവ ജയന്തി ഇതുമായി ബന്ധിപ്പിച്ചാണ് ആഘോഷിക്കുന്നത്. മാർഗ്ഗശീർഷം കൃഷ്ണപക്ഷത്തെ അഷ്ടമിയിലാണ് ഭൈരവ ജയന്തി നടക്കുന്നത്. മാതാവിന്റെ സ്ഥാനത്തുള്ള ഒരാളെ താൻ വിവാഹം കഴിക്കാൻ ശ്രമിച്ചാൽ മാത്രമേ തനിക്ക് മരണമുണ്ടാകാവു എന്ന വരം വാങ്ങിയ അന്ധകൻ, അസുരഗുരു ശുക്രാചാര്യന്റെ നിർദ്ദേശ പ്രകാരം ത്രിലോകം കീഴടക്കിയ ശേഷം ശിവലോകം ആക്രമിക്കായി പോകുന്നു. ശിവപുരിയിൽ വച്ച് പാർവ്വതിയെ കണ്ടുമുട്ടുന്ന അന്ധകൻ പാർവ്വതിയോട് വിവാഹ അഭ്യർത്ഥന നടത്തുന്നു. പിന്നീടുള്ള യുദ്ധത്തിൽ ഭൈരവ രൂപത്തിൽ ശിവൻ അന്ധകനെ വധിച്ചതായും, എന്നാൽ കീഴടക്കിയ ശേഷം ശിവഗണമായി അവനെ മാറ്റി എന്നും കരുതുന്നു... (വാമന പുരാണത്തിലും ശിവപുരാണത്തിലും അന്ധകന്റെ കഥ പറയുന്നു...) ശിവനെ ഭയപ്പെടുത്താൻ ഭയങ്കരമായ രാക്ഷസ രൂപം സ്വീകരിച്ച അന്ധകനെ ശിവൻ അതിലും ഭയങ്കരമായ രൂപം കാട്ടി ഭയപ്പെടുത്തി എന്ന കാരണത്തിലാണ് ശിവന് ഭൈരവൻ എന്ന് പേരു കിട്ടിയത് എന്ന് വിശ്വസിക്കുന്നു..... തന്റെ ഭക്തനായ മാർക്കണ്‌ഠേയന്റെ പ്രാണൻ അപഹരിക്കാൻ വരുന്ന യമനെ (കാലനെ) വധിച്ച് ഭക്തനായ മാർക്കണ്‌ഠേയന് അമരത്വം നൽകിയ ശിവരൂപമാണ് കാലഭൈരവൻ... ഗ്രഹങ്ങളിൽ ശനീശ്വരന്റെ ഗുരുവാണ് കാലഭൈരവൻ... എല്ലാ ഗ്രഹദോഷത്തിനും കാല ഭൈരവൻ ഒരു ഔഷധമാണന്ന് കരുതുന്നു.. അഘോരി സന്യാസിമാരുടെ ഉപാസന ദേവത കൂടിയാണ് മഹാകാലൻ എന്നറിയപ്പെടുന്ന ഇദ്ദേഹം... നായ വാഹനമായ ഭഗവാൻ. സാധാരണയിൽ നിന്നും വ്യത്യസ്ത്യമായി ഭൈരവ ഭാവത്തിൽ ഭഗവാന്റെ വാഹനം നായയാണ്....കാലമാകുന്ന നായയെ ഭഗവാൻ വാഹനമാക്കി എന്നാണ് വിശ്വാസം.... എന്നാൽ അഷ്ടഭൈരവന്മാരുടെ വാഹനത്തിന് ഇതിൽ നിന്നും ചെറിയ വ്യത്യാസമുണ്ട്. അസിതാംഗഭൈരവൻ= ഹംസം. സംഹാരഭൈരവൻ= നായ. രുരുഭൈരവൻ= കാള. ക്രോധഭൈരവൻ= ഗരുഡൻ. കപാലഭൈരവൻ= ആന. ചണ്ഡ ഭൈരവൻ = മയിൽ. ഭീഷ്ണ ഭൈരവൻ= സിംഹം. ഉൻമത്തഭൈരവൻ= കുതിര. ഭൈരവ പ്രീതി. ഭൈരവ ചാലിസ എന്നത് നാല്‍പത് വാക്യങ്ങള്‍ അടങ്ങിയ പ്രാര്‍ത്ഥനയാണ്. എല്ലാ ദോഷങ്ങളിൽ നിന്നും രക്ഷപെടാൻ ഈ കീർത്തനം സഹായിക്കുമെന്ന് വിശ്വസിക്കുന്നു.. ഞായാഴ്ച്ചയും വ്യാഴാഴ്ച്ചയും പ്രിയപ്പെട്ട ദിവസമാണ്.... രാഹു ദോഷങ്ങൾ മാറാൻ ഭൈരവനെ ആരാധിക്കുന്നത് ഗുണകരമാണ്.... ഭൈരവൻ തെയ്യം. ശിവ സങ്കല്പത്തിലുള്ള ഭൈരവന്റെ പേരിലുള്ള ഒരു തെയ്യമാണ് ഭൈരവൻ തെയ്യം. ബ്രഹ്മ ശിരസറുത്ത പാപം തീർക്കാനായി ബ്രഹ്മാവിന്റെ കപാലവുമായി ദേശാടനം നടത്തിയ ശിവസങ്കല്പമാണിതിന്...... ക്ഷേത്രം. ഉത്തരന്ത്യയിലെ കാശ്മീർ പണ്ഡിറ്റുകളെ പോലേ തന്നെ പ്രാചീന ഭാരത ചരിത്രത്തിൽ ദ്രാവിഡ ശൈവ വിധിയിൽ ഭൈരവന്റെ സ്വാധീനം വളരെ ശക്തമാണ്... സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ അഷ്ട ഭൈരവ ക്ഷേത്രമാണ് കാമാനന്ദ ഈശ്വർ ക്ഷേ‌ത്രം. തമിഴ്നാട്ടിലെ സേലം ജില്ലയിലെ തലൈവാസലിനടുത്ത് അരഗലൂർ എന്ന ഗ്രാമത്തിലാണ് കാമാനന്ദ ഈശ്വർ ക്ഷേ‌ത്രം ഉള്ളത്... കാമദേവൻ തപസ്സു ചെയ്തു പ്രീതിപെടുത്തിയ ശിവനാണ് ഇവിടെ പ്രതിഷ്ഠ. .. അഷ്ട ദിക്കുകളെ പ്രതിനിതീകരിച്ചു 8 ഭൈരവന്മാരെ നമ്മുക്ക് ഇവിടെ കാണാൻ കഴിയും... കുറച്ചു നാൾ മുൻപ് തമിഴ്നാട്ടിലെ ചിദംമ്പര ക്ഷേത്രത്തെ കുറിച്ച് ഞാൻ പറഞ്ഞത് ഓർക്കുമായിരിക്കുമല്ലോ... ചിദംമ്പര ശിവ ക്ഷേത്രത്തിലെ ഏറ്റവും ശക്തമായ ഒരു മൂർത്തി ഭൈരവനാണ്... കുബേരന്റെ ഉപാസന ദേവനായ ധനഭൈരവൻ എന്ന സ്വർണ ഭൈരവനാണ് ഇവിടെ പ്രതിഷ്ഠ.... ഏറ്റവും പ്രാചീനമായ ഭൈരവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ക്ഷേത്രങ്ങളുടെ ക്ഷേത്രം എന്നറിയപ്പെടുന്ന കാശി വിശ്വനാഥ ക്ഷേത്രത്തിലാണ്..... സ്വയംഭു ആയി ഭഗവാൻ ശിവൻ ആദ്യമായി അവതരിച്ച കാശി ക്ഷേത്രം സംരക്ഷിക്കുന്നത് തന്നെ കാലഭൈരവനാണന്ന് പറയുമ്പോൾ ഭൈരവ മഹാത്മ്യം വ്യക്തമാണല്ലോ....🙏

ഭൈരവൻ. 64 തന്ത്രശാസ്ത്ര ശാഖയിൽ ഏറ്റവും പ്രധാന്യമുള്ള വിഭാഗമാണ് ഭൈരവന്മാർ. മഹാഭൈരവനും മഹാഭൈരവിയും, അവരിൽ നിന്നും ജനിച്ച എട്ട് ഭൈരവന്മാരും അവരുടെ പത്നിമായ എട്ട് ഭൈരവിമാരും, അവരിൽ നിന്നും ജനിച്ച എട്ടെട്ടു വീതമുള്ള 64 യോഗികളുമായുള്ള ഭൈരവന്മാരും ചേർന്നാണ് ഭൈരവ ഗണം എന്നറിയപ്പെടുന്നത് വിജ്ഞാന ഭൈരവ തന്ത്ര. പ്രാചീന കാശ്മീർ പണ്ഡിതർക്കിടയിൽ ഏറേ പ്രസിദ്ധമായ കൃതിയാണ് "വിജ്ഞാന ഭൈരവ തന്ത്ര....'' രുദ്രായാമള തന്ത്രയുടെ ശാഖയിൽ അവതരിപ്പിച്ച ഈ കൃതിയിൽ, ഭൈരവനായ ശിവൻ, ഭൈരവിയാക്കുന്ന പാർവ്വതിക്ക് തന്ത്രവിധിയിലെ 112 ധാരണകൾ വിവരിക്കുന്നു... മധ്യകാല ഭാരതത്തിൽ ജീവിച്ചിരുന്ന പ്രസിദ്ധനായ താന്ത്രികനും, കവിയും, ദാർശനികനികനുമായിരുന്ന അഭിനവഗുപ്താചാര്യൻ [എ.ഡി.950-1020] ഈ കൃതിയെ "ശിവജ്‌ഞാനോപനിഷത്ത്" എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്... 1918 ൽ കാശ്മീർ ടെക്സ്‌റ്റാണ് ഈ ഗ്രന്ഥം ആദ്യമായി വ്യാഖ്യാനത്തോടെ പുനർപ്രസിദ്ധികരിച്ചത്. ക്ഷേമരാജയും, ശിവോപധ്യായും ആയിരുന്നു ഇതിന്റെ വ്യാഖ്യാനം നടത്തിയത്.... 1979 ൽ ജയ്ദേവസിംഗ് ഈ കൃതി സംസ്കൃതത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം നടത്തി. ഏകദേശം ഒരു വിവരണം മാത്രമായിരുന്നു അത്. തനി ആവർത്തനം ആയിരുന്നില്ല.... കൃതിയുടെ സാമാന്യ രൂപം. 2003 ൽ സത്യാനന്ദന സരസ്വതി സ്വാമികൾ വിജ്ഞാന ഭൈരവ തന്ത്ര എന്ന ഈ ഗ്രന്ഥം യോഗ പബ്ലിക്കേഷൻ വഴി [ഹിന്ദി.] പുനർപ്രസിദ്ധികരിച്ചിരുന്നു. 28 അദ്ധ്യായങ്ങളിലായി 138 ശ്ലോകങ്ങളാണ് കൃതിക്ക് ഉണ്ടായിരുന്നത്... ഒരോ ഭാഗവും വ്യക്തമായി വിവരിച്ചാണ് കൃതിയുടെ രൂപരേഖ.... ഭൈരവിയുടെ വിവിധ വിഷയങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് ഭൈരവൻ നൽകുന്ന മറുപടിയും, തന്ത്ര വിധികളും, യോഗ അഭ്യാസങ്ങളും, മന്ത്രജപവും, മുദ്രകളുടെ മഹാത്മ്യവുമാണ് എടുത്ത് പറയുന്നത്..... ആരാണ് ഭൈരവൻ. പുരാണ കഥകളിൽ അവതരിപ്പിക്കപ്പെട്ട ഒരു കഥാപാത്രമായ അവസ്ഥയല്ല പലപ്പോഴും തന്ത്ര വിധികളിൽ മൂർത്തീകളെ അവതരിപ്പിക്കുന്നത്... പ്രത്യേകിച്ച് കാശ്മീരം ശൈവതന്ത്രയിൽ. പുരാണ കഥകളിലും, നാടോടി കഥകളിലും മാത്രമായി അറിവ് ചുരുങ്ങിയതാകാം സാധാരണ ഒരാൾക്ക് പൊതുവെ ശൈവ വ്യവ്യസ്ഥ അപൂർണമായി തീരാൻ കാരണമായതും..... ബോധത്തിന്റെ പരമവും സൂക്ഷമവുമായ അവസ്ഥയാണ് ഭൈരവൻ... ഭൈരവാരാധന ഒരാളേ, മനുഷ്യനിൽ നിന്ന് ഈശ്വരനിലേക്ക് ഉയർത്തുന്നു.... അണിമാ മഹിമാ ചൈവ ലഘിമാ ഗരിമാ തഥാ പ്രാപ്തി പ്രാകാമ്യ/മീശിത്വം വശിത്വം അഷ്ടസിദ്ധയഃ അമരകോശ പ്രകാരം തന്ത്രയിലൂടേ ലഭിക്കുന്ന അഷ്ടസിദ്ധികളാണ് അണിമ, മഹിമ, ലഘിമ, ഗരിമ, പ്രാപ്തി, പ്രാകാമ്യം, ഈശിത്വം, വശിത്വം.... ഇതിൽ ഈശിത്വം ഉള്ളവനാരോ അവനാണ് ഈശ്വരൻ. വാസ്തവത്തിൽ പുറമേ എങ്ങോ ഉള്ള ഒരാളെയല്ല, മറിച്ച് ആത്മസത്തയായി അവനവനിൽ മറഞ്ഞിരിക്കുന്ന ഗുണമാണ് ഈശ്വത്വം എന്ന് സാരം... ഇതിലേക്ക് എളുപ്പത്തിൽ നയിക്കുന്ന തന്ത്ര വിധിയാണ് ഭൈരവതന്ത്രം... മൂര്‍ത്ത്യഷ്ടകങ്ങള്‍. കാശ്മീർ തന്ത്രയിൽ രചിക്കപ്പെട്ട മഹാ--സാകാരപിണ്ഡ--സൂത്രയിൽ സൃഷ്ടിയുടെ വിവരണത്തെ മൂര്‍ത്ത്യഷ്ടക രൂപത്തിൽ അവതരിപ്പിക്കുന്നു... പരത്മാവായ ശിവൻ, ശിവനിൽ നിന്നും ഭൈരവൻ, ഭൈരവനിൽ നിന്നും ശ്രീകണ്ഠൻ, ശ്രീകണ്ഠനിൽ നിന്നും സദാശിവൻ, സദാശിവനിൽ നിന്നും പരമേശ്വരൻ, പരമേശ്വരനിൽ നിന്ന് രുദ്രൻ, രുദ്രനിൽ നിന്ന് വിഷ്ണു, വിഷ്ണുവിൽ നിന്ന് ബ്രഹ്മാവ് എന്നിവർ ജനിക്കുന്നതായി പറയുന്നു..... അതായത് ശിവൻ, ഭൈരവൻ, ശ്രീകണ്ഠൻ, സദാശിവൻ, പരമേശ്വരൻ, രുദ്രൻ, വിഷ്ണു, ബ്രഹ്മാവ് എന്നീ എട്ടു പേരെയാണ് മൂര്‍ത്ത്യഷ്ടകങ്ങള്‍ എന്ന് പറയുന്നത്... പഞ്ചേന്ദ്രിയങ്ങൾ അടങ്ങുന്ന ശരീരം മുതൽ ആത്മാവ് വരെയുള്ള എട്ട് തത്വങ്ങളാണ് മഹാ--സാകാരപിണ്ഡ--സൂത്രയിൽ വിവരിച്ചിട്ടുള്ളത്..... അഷ്ട ഭൈരവന്മാർ. സിദ്ധപരമ്പരയിൽ രണ്ടു രീതിയിലാണ് ഭൈരവ ആരാധന നടത്തപ്പെടുന്നത്... ഒന്ന് ശൈവ സമ്പ്രദായത്തിലും, രണ്ട് മഹാകാളി സമ്പ്രദായത്തിലും..... ശൈവ സമ്പ്രദായത്തിലാണങ്കിൽ ശിവ പരമ്പരയുടെ രണ്ടാംഭാവമാണ് സൂക്ഷ്മ ബോധത്തിന്റെ പരമ സ്ഥാനമായ ഭൈരവൻ.... എന്നാൽ മഹാവിദ്യയാകുന്ന മഹാകാളിയുടെ 10 ഭാവങ്ങളായ ദശവിദ്യ രൂപങ്ങളിൽ ഒരാളായി അവതരിപ്പിക്കുന്ന ഭൈരവിയുടെ പുരുഷനായി ഭൈരവനെ അവതരിപ്പിക്കുന്നു..... "ശാക്തപ്രമോധം" എന്ന ഗ്രന്ഥത്തിൽ മഹാലളിത ത്രിപുരസുന്ദരിയുടെ --- ത്രിപുരവിദ്യയിലെ 3 ഭാവങ്ങളാണ് ബാലദേവി, സുന്ദരിദേവി, ഭൈരവിദേവി എന്ന് പറയുന്നത്.... ഇവർ യഥാക്രമം അഗ്നി, സൂര്യൻ, ചന്ദ്രൻ എന്നി തൃബ്രഹ്മണ്ഡ മണ്ഡലങ്ങളെ പ്രതിനിതീകരിക്കുന്നു... തന്ത്രയിൽ മൂലാധാരത്തിന്റെ ദേവിയാണ് ഭൈരവി. (ഭൈരവിയെ നമുക്ക് മറ്റൊരിക്കൽ കൂടുതലായി അറിയാം...) തത്കാലം നമ്മുക്ക് ശൈവത്തിലേക്ക് മടങ്ങാം... ഇവിടെ ഭൈരവന്മാർ എട്ട് പേരുകളിൽ ആരാധിക്കപ്പെടുന്നു... അസിതാംഗഭൈരവൻ. സംഹാരഭൈരവൻ. രുരുഭൈരവൻ. ക്രോധഭൈരവൻ. കപാലഭൈരവൻ. ചണ്ഡ ഭൈരവൻ. ഭീഷ്ണ ഭൈരവൻ. ഉൻമത്തഭൈരവൻ. ഇവർ എട്ട് പേരും ബോധത്തിന്റെ എട്ടവസ്ഥകൾ കൈകാര്യം ചെയ്യുന്നു. അതിജീവനം (Survival). സുരക്ഷ (Security). ചൈതന്യം (Power). പരമമായ സത്യം (Absolute Truth). വിജയം (Success). ആനന്ദം (pleasure). സമന്വയം (Syn

ദക്ഷിണ കാളീ മന്ത്രം കോടാനുകോടി മന്ത്രങ്ങൾ ഉണ്ടെങ്കിലും മനുഷ്യരുടെ സർവ്വ രക്ഷയ്ക്കും മതിയായ ഒരേയൊരു നാമം ദശമഹാവിദ്യയിലെ സർവ്വ ശ്രേഷ്ഠ ആയ ദക്ഷിണ കാളിക തന്നെയാണ്... ഋഷി - കാലഭൈരവ ഋഷി: ഛന്ദസ്സ് - ഉഷ്ണിക്ക് ഛന്ദ: ദേവത - ദക്ഷിണകാളികാ ദേവത ധ്യാനം --- "ഓം ശവാരൂഢാം മഹാഭീമം ഘോരദംഷ്ട്രം ഹസന്മുഖീം ചതുർഭുജാം ഖഡ്ഗമുണ്ഡാം വരാഭയകരാം ശിവാം മുണ്ഡമാലാധരാം ദേവീം ലജ്ജിത്വാം ദിഗംബരം ഏവം സഞ്ചിചിന്തയേത് കാളീം ശ്മശാനാലയവാസിനീം" "ഖഡ്ഗം ശീർഷഞ്ച ശൂലം മുസലമപി കപാലഞ്ച ഖണ്ഡാഞ്ച ഖേടം സർവ്വം ഭോർഭിർദ്ദിധാനാ ത്രിഭിരപി വിലസ- ല്ലോചനൈ രന്വിതാസ്യാ ഭദ്രാ രുദ്രാക്ഷിജാതാ ബഹുകാ നരശിരൗ മാലയാ മണ്ഡിതാംഗീ ഭൂയാ ദ്വ: കാളവർണ്ണാ ബഹുതരവിപദാം ശാന്തയേ ശാരുദംഷ്ട്രാ" ഗായത്രി ---- "ഓം കാളികായൈ വിദ്മഹേ ശ്മശാനവാസിന്യൈ ധീമഹീ തന്നോ: ഘോരകാളീ പ്രചോദയാത്" മൂലമന്ത്രം --- "ഓം ക്രീം ക്രീം ക്രീം ഹും ഹും ഹ്രീം ഹ്രീം ദക്ഷിണകാളികേ ക്രീം ക്രീം ക്രീം ഹും ഹും ഹ്രീം ഹ്രീം സ്വാഹാ"

ഉപാസദേവതയുമായി താദാത്മ്യം പ്രാപിക്കാൻ യന്ത്രങ്ങൾ സൂക്ഷ്മമായ മന്ത്രശക്തിയുടെ സ്ഥൂലരൂപമാണ് യന്ത്രം. പ്രപഞ്ചവ്യാപിയായ ഉപാസ്യദേവതയുടെ മൂർത്തമായ ഒരു പ്രതിരൂപമാണ് യന്ത്രം എന്നുപറയാം. യന്ത്രത്തെ ധരിക്കുകയോ ഉപാസിക്കുകയോ ചെയ്യുന്നതിലൂടെ ഉപാസ്യദേവതയുമായി സാധകൻ താദാത്മ്യം പ്രാപിക്കുന്നു.സനാതനമായ ഇച്ഛാശക്തി പ്രപഞ്ചസൃഷ്ടിക്കുപയോഗിച്ച മാനങ്ങൾ കണ്ടറിഞ്ഞ ഋഷീശ്വരന്മാർ ആ മാനങ്ങളെ നേർവരങ്ങൾ കൊണ്ടും വൃത്തത്രികോണചതുരശ്രാദികൾ കൊണ്ടും രേഖപ്പെടുത്തിയവയാണ് യന്ത്രങ്ങൾ അഥവാ ചക്രങ്ങൾ. രക്ഷ,കാര്യസാദ്ധ്യം, നിഗ്രഹം, രോഗശമനം,സ്തംഭനം, ആകർഷണം, വിദ്വേഷണം,ഉച്ചാടനം,വശ്യം തുടങ്ങിവയ്ക്കുവേണ്ടിയൊക്കെ യന്ത്രം ധരിക്കാറുണ്ട്. വർണ്ണങ്ങൾ കൊണ്ട് നിർമ്മിച്ച മണ്ഡലങ്ങളും അതിനുള്ള രേഖാചിത്രങ്ങളും ഉൾക്കൊള്ളുന്നതാണ് യന്ത്രങ്ങൾ. എന്നാൽ സ്വർണ്ണം,വെള്ളി തുടങ്ങിയ ലോഹത്തകിടുകളിൽ ആലേഖനം ചെയ്യുന്ന യന്ത്രങ്ങൾക്ക് വർണങ്ങൾ ഉപയോഗിക്കാറില്ല. ജീവൻ, പ്രാണൻ, ശക്തി, നേത്രം, ശ്രോത്രം,യന്ത്രഗായത്രി, മന്ത്രഗായത്രി, പ്രാണപ്രതിഷ്ഠ,ഭൂതബീജം, ദിക്പാലബീജം എന്നീ പത്ത് അംഗങ്ങൾ ചേർന്നതാണ് യന്ത്രം. വിധിപ്രകാരം യന്ത്രം എഴുതിയശേഷം അതിനെ ചൈതന്യവൽക്കരിക്കേണ്ടതുണ്ട്. ഇതിനെക്കുറിച്ച് പണ്ഡിതരാജൻ കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട് എഴുതിയിരിക്കുന്നത് ശ്രദ്ധിക്കുക. 'ഒന്നാമതായി ഒരു ദിവസം ജലാധിവാസം (വെള്ളത്തിലിടുക) ചെയ്യുക.പിറ്റേദിവസം എടുത്ത് പുറ്റു മണ്ണ് തേച്ചു കഴുകുക. പിന്നെ നാൽപാമരപ്പൊടി തേച്ചു കഴുകുക.പിന്നെ പുണ്യാഹം ജപിച്ച് തളിക്കുക.അനന്തരം കലശം (ഇത് നാൽപ്പാമാരപ്പൊടി ഇട്ടുതിളപ്പിച്ച കഷായജലമായാലും വിരോധമില്ല) പഞ്ചഗവ്യം ഇവ പൂജിച്ച് ആടുക. പിന്നീട് അതാത് മൂർത്തിയെ വിധിപ്രകാരം ആവാഹിച്ച് സപരിവാരം പൂജിക്കുക.പൂജയോടുകൂടിത്തന്നെ പ്രാണപ്രതിഷ്ഠാമന്ത്രവും കുറെ തൊട്ടുജപിക്കണം. പിന്നെ അതാത് മന്ത്രം യഥാശക്തി തൊട്ടുജപിക്കുക. ജപത്തിന്റെ പത്തിലൊന്ന് ഹോമിച്ച് സമ്പാതം സ്പർശിക്കുകയും വേണം. ഇത്രയും ചെയ്ത് അവസാനിപ്പിക്കാം. പിന്നെ ധരിക്കുകയോ സ്ഥാപിക്കുകയോ ചെയ്യാം. യന്ത്രധാരണം ഫലപ്രദമാകുന്നതിന് അടിസ്ഥാനപരമായി വേണ്ടത് യന്ത്രം തയ്യാറാക്കുന്ന രീതി വിധിപ്രകാരവും കുറ്റമറ്റതുമായിരിക്കണം എന്നതാണ്. മുകളിൽ സൂചിപ്പിച്ച കർമ്മങ്ങൾ വിധിപ്രകാരം പൂർണമായി പാലിച്ചുകൊണ്ട് തയ്യാറാക്കുന്ന യന്ത്രങ്ങൾ നിശ്ചയമായും ഫലപ്രദമായിരിക്കും.ചെമ്പുതകിട്, വെള്ളിത്തകിട്, സ്വർണ്ണത്തകിട് എന്നിവയിൽ തയ്യാറാർ ചെയ്യുന്ന യന്ത്രങ്ങളിൽ ഫലദാനശക്തി കൂടുതൽ സ്വർണ്ണത്തകിടിനും അതിലും കുറവ് വെള്ളിത്തകിടിനും അതിലും കുറവ് ചെമ്പുതകിടിനുമായിരിക്കും. എന്നാൽ ചില യന്ത്രങ്ങൾ ചില ലോഹത്തിൽ തന്നെ തയ്യാരാക്കുന്നതാണ് ഉത്തമമെന്നും വിധിയുണ്ട്. ഉദാഹരണം ചന്ദ്രയന്ത്രം വെള്ളിയിൽ തദയ്യാറാക്കുന്നതാണ് നല്ലത്. ഏത് യന്ത്രം ധരിക്കണം എന്ന് കണ്ടെത്തേണ്ടതും അതീവസൂക്ഷ്മത ആവശ്യപ്പെടുന്ന ഒരു പ്രക്രിയയാണ്. രത്നത്തെപ്പോലെ പാർശ്വഫലങ്ങൾ യന്ത്രത്തിന് കുറവാണ്. എന്നാൽ ഗ്രഹനില,ദശാകാലം, ഗോചരഫലങ്ങൾ തുടങ്ങിയവ കണക്കിലെടുത്തുവേണം യന്ത്രം നിർണയിക്കാൻ. വിധിപ്രകാരം യന്ത്രം ധരിക്കുന്നതിന് മുമ്പ് ആവശ്യമെങ്കിൽ പല ക്രിയകളും ചെയ്യേണ്ടിവരും. ഉദാരണത്തിന്, ജാതകനെ ഒരു ബാധാഗ്രഹം ബാധിച്ചിരിക്കുന്നതായി പ്രശ്നത്തിൽ തെളിഞ്ഞാൽ ആ മൂർത്തിയെ ആവാഹിച്ച് വിധിപ്രകാരം ബലിപൂജാദികൾനൽകി പറഞ്ഞയച്ച് കലശാഭിഷേം തുടങ്ങിയവയിലൂടെ ജാതകനെ ശുദ്ധനാക്കിയ ശേഷം വേണം യന്ത്രം ധരിപ്പിക്കുവാൻ. ഗൃഹത്തിലും മറ്റും യന്ത്രം സ്ഥാപിക്കുന്നതിന് മുൻപ് ആവശ്യമെങ്കിൽ അവിടെ സ്ഥലശുദ്ധി ചെയ്യുകയോ അല്ലെങ്കിൽ പുണ്യാഹം, പഞ്ചഗവ്യം തുടങ്ങിയവ തളിച്ച് ശുദ്ധിവരുത്തുകയോ ചെയ്യേണ്ടതാണ്. മന്ത്രം,യന്ത്രം തുടങ്ങിയവ രഹസ്യമായി സൂക്ഷിക്കേണ്ടതാണ്.യന്ത്രം ധരിച്ചിരിക്കുന്നത് ആരും കാണരുത് എന്നല്ല ഇവിടെ വിവക്ഷ. അത് ഏത് യന്ത്രമാണെന്നും എന്തിനുവേണ്ടി ധരിക്കുന്നുവെന്നുമുള്ള കാര്യങ്ങളാണ് രഹസ്യമായി സൂക്ഷിക്കേണ്ടത്.

കുണ്ഡലിനി ഉണർന്നാലുള്ള അനുഭവങ്ങൾ*******========================================== ധ്യാനസമയത്ത് നിങ്ങൾ ദൈവിക ദർശനങ്ങൾ കാണുന്നു, ദിവ്യ മണം, ദിവ്യ രുചി, ദിവ്യ സ്പർശം, ദിവ്യ അനഹത ശബ്ദങ്ങൾ കേൾക്കുക. നിങ്ങൾക്ക് ദൈവത്തിൽ നിന്ന് നിർദ്ദേശങ്ങൾ ലഭിക്കുന്നു. കുണ്ഡലിനി ശക്തി ഉണർന്നിട്ടുണ്ടെന്ന് ഇവ സൂചിപ്പിക്കുന്നു. മുലധാരയിൽ വേദനയുണ്ടാകുമ്പോൾ, മുടി വേരുകളിൽ നിൽക്കുമ്പോൾ, ഉദ്ദിയാന, ജലന്ധര, മുലബന്ധ എന്നിവ അനിയന്ത്രിതമായി വരുമ്പോൾ, കുണ്ഡലിനി ഉണർന്നിരിക്കുന്നുവെന്ന് അറിയുക. യാതൊരു പ്രയത്നവുമില്ലാതെ ശ്വാസം നിലയ്ക്കുമ്പോൾ, യാതൊരു പ്രയത്നവുമില്ലാതെ കേവല കുംഭക സ്വയം വരുമ്പോൾ, കുണ്ഡലിനി ശക്തി സജീവമായിട്ടുണ്ടെന്ന് അറിയുക. പ്രാണന്റെ പ്രവാഹം സഹസ്രയിലേക്ക് ഉയരുമ്പോൾ, നിങ്ങൾക്ക് ആനന്ദം അനുഭവപ്പെടുമ്പോൾ, ഓം യാന്ത്രികമായി ആവർത്തിക്കുമ്പോൾ, ലോകത്തെക്കുറിച്ച് ചിന്തകളൊന്നും മനസ്സിൽ ഇല്ലാതിരിക്കുമ്പോൾ, കുണ്ഡലിനി ശക്തി ഉണർന്നിരിക്കുന്നുവെന്ന് അറിയുക. നിങ്ങളുടെ ധ്യാനത്തിൽ, പുരികങ്ങൾക്ക് നടുവിലുള്ള ത്രികുട്ടിയിൽ കണ്ണുകൾ ഉറപ്പിക്കുമ്പോൾ, സാംബവി മുദ്ര പ്രവർത്തിക്കുമ്പോൾ, കുണ്ഡലിനി ശക്തി സജീവമായിട്ടുണ്ടെന്ന് അറിയുക. നിങ്ങളുടെ ശരീരത്തിനുള്ളിലെ വിവിധ ഭാഗങ്ങളിൽ പ്രാണന്റെ സ്പന്ദനങ്ങൾ അനുഭവപ്പെടുമ്പോൾ, വൈദ്യുതിയുടെ ആഘാതം പോലെയുള്ള ഞെട്ടലുകൾ അനുഭവപ്പെടുമ്പോൾ, കുണ്ഡലിനി സജീവമായിട്ടുണ്ടെന്ന് അറിയുക. ധ്യാനസമയത്ത് ശരീരമില്ലെന്ന് തോന്നുമ്പോൾ, നിങ്ങളുടെ കണ്പോളകൾ അടയുകയും നിങ്ങളുടെ അധ്വാനത്തിനിടയിലും തുറക്കാതിരിക്കുകയും ചെയ്യുമ്പോൾ, വൈദ്യുതസമാനമായ വൈദ്യുത പ്രവാഹങ്ങൾ ഞരമ്പുകളിലേക്ക് മുകളിലേക്കും താഴേക്കും ഒഴുകുമ്പോൾ, കുണ്ഡലിനി ഉണർന്നിരിക്കുന്നുവെന്ന് അറിയുക. നിങ്ങൾ ധ്യാനിക്കുമ്പോൾ, പ്രചോദനവും ഉൾക്കാഴ്ചയും ലഭിക്കുമ്പോൾ, പ്രകൃതി അതിന്റെ രഹസ്യ....... രഹസ്യങ്ങൾ നിങ്ങൾക്ക് വെളിപ്പെടുത്തുമ്പോൾ, എല്ലാ സംശയങ്ങളും അപ്രത്യക്ഷമാകുമ്പോൾ, വേദഗ്രന്ഥങ്ങളുടെ അർത്ഥം നിങ്ങൾ വ്യക്തമായി മനസ്സിലാക്കുന്നു, കുണ്ഡലിനി സജീവമായിരിക്കുന്നുവെന്ന് അറിയുക. നിങ്ങളുടെ ശരീരം വായു പോലെ പ്രകാശമാകുമ്പോൾ, ജോലിയ്ക്ക് ഒഴിച്ചുകൂടാനാവാത്ത ഊർജ്ജം ലഭിക്കുമ്പോൾ, കുണ്ഡലിനി സജീവമായിട്ടുണ്ടെന്ന് അറിയുക. നിങ്ങൾക്ക് ദിവ്യ ലഹരി ലഭിക്കുമ്പോൾ, പ്രസംഗത്തിന്റെ ശക്തി വികസിപ്പിക്കുമ്പോൾ, കുണ്ഡലിനി ഉണർന്നിരിക്കുന്നുവെന്ന് അറിയുക. കുറഞ്ഞ വേദനയോ ക്ഷീണമോ ഇല്ലാതെ നിങ്ങൾ വ്യത്യസ്ത ആസനങ്ങൾ അല്ലെങ്കിൽ യോഗയുടെ പോസുകൾ ചെയ്യുമ്പോൾ, കുണ്ഡലിനി സജീവമായിട്ടുണ്ടെന്ന് അറിയുക. മനോഹരമായ ഗീതങ്ങളും കവിതകളും നിങ്ങൾ സ്വമേധയാ രചിക്കുമ്പോൾ, കുണ്ഡലിനി സജീവമായിട്ടുണ്ടെന്ന് അറിയുക.

മുദ്രാപുസ്തക ഹസ്താഭ്യാം ഭദ്രാസനഹൃദിസ്ഥിതേ പുരസ്സരേ സദാ ദേവി സരസ്വതി ! നമോസ്തു തേ വന്ദേ സരസ്വതീം ദേവീം ഭുവനത്രയമാതരം യത് പ്രസാദാ ദൃതേ നിത്യം ജിഹ്വ നപരിവർത്തതേ.

ആധ്യാത്മികതയില്‍ ഋദയം എന്ന ശബ്ദം വളരെയധികം ഉപയോഗിച്ചുകാണാം.അത്‌ ശരീരത്തിന്റെ ഇടതുഭാഗത്തുള്ള രക്തം പമ്പ്‍ ചെയ്യുന്ന ഋദയമല്ല.ജ്ഞാനാനുഭവം ഉണ്ടാകുന്ന മണ്ഡലമാണ്‌ ഋദയം. അത് ഒരു പ്രത്യേക അവയവമല്ല. ഋദയകുഹര മധ്യേ എന്ന്‍ വിശേഷിപ്പിയ്ക്കുന്ന സ്ഥാനം അതാണ്‌. ഇത്‍ ശരീരത്തിന്റെ വലതുവശത്താണ്‌ സ്ഥിതി ചെയ്യുന്നത് എന്ന് ആധ്യാത്മിക ആചാര്യന്മാർ അഭിപ്രായപ്പെട്ടു കാണുന്നുണ്ട്.ആര്‍ദ്രമായ അനുഭവങ്ങളൊക്കെ ഉണ്ടാകുന്ന ഒരു മണ്ഡലമാണ് ഋദയം എന്നത്.ഋദയാനുഭവം എന്ന തലം തന്നെ വിശിഷ്യാ നിലനിൽക്കുന്നുണ്ട്. ഋദയം = ഋദ്‍ അയം = അയം ഋദ്‍ - ഋദയം .... ആത്മാവിന്റെ സ്ഥാനമായിട്ടാണ്‌ അതിനെ പറയുന്നത്‍. ആധ്യാത്മികമായ കാര്യങ്ങളൊക്കെ അവിടുന്നാണ്‌ മനസ്സിലാക്കിയെടുക്കേണ്ടത്‍.നമ്മുടെ വാക്ക് ഋദയത്തിലാണ് പ്രതിഷ്ഠിതമായിരിക്കുന്നത്, അഗ്നിർമേ വാചി ശ്രിത: വാഗ് ഋദയേ ഋദയം മയി അഹമമൃതേ അമൃതം ബ്രഹ്മണി നമ്മുടെ പ്രാണൻ ഋയത്തിലാണ് പ്രതിഷ്ഠിതമായിരിക്കുന്നത് പ്രാണോ ഋദയേ ഋദയം മയി അഹമമൃതേ അമൃതം ബ്രഹ്മണി നമ്മുടെ കണ്ണ്,ചക്ഷുസ്സ് ഋദയത്തിലാണ് പ്രതിഷ്ഠിതമായിരിക്കുന്നത് ചക്ഷുർ ഋദയേ ഋദയം മയി അഹമമൃതേ അമൃതം ബ്രഹ്മണി നമ്മുടെ മനസ്സ് ഋദയത്തിലാണ്,ചെവി, ശ്രോത്രം ഇത്യാദി എല്ലാംതന്നെ ഋദയത്തിലാണ് പ്രതിഷ്ഠിതമായിരിക്കുന്നത്,ശരീരത്തിലെ രോമങ്ങൾ ഋദയത്തിലാണ്,ഓരോ അവയവും ഋദയത്തിലാണ് പ്രതിഷ്ഠിതമായിട്ടുള്ളത്. മനോ ഋദയേ ഋദയം മയി അഹമമൃതേ അമൃതം ബ്രഹ്മണി ... ശ്രോത്രം ഋദയേ ഋദയം മയി അഹമമൃതേ അമൃതം ബ്രഹ്മണി ആത്മാ ഋദയേ ഋദയം മയി അഹമമൃതേ അമൃതം ബ്രഹ്മണി ശരീരത്തിലെ ഓരോ അവയവവും ഋദയത്തിലാണ് പ്രതിഷ്ഠിതമായിട്ടുള്ളത് എന്ന് വേദംതന്നെ ഓതുന്നുണ്ട്. (യജുർവേദം - 16 - ശ്രീരുദ്രം) സകലതും ഋദയത്തിലാണ് പ്രതിഷ്ഠിതമായിട്ടുള്ളത്. ഋദയ മണ്ഡലം ചലിയ്ക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ, സ്പന്ദിയ്ക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ, നമ്മുടെ സമ്മതത്തിനൊന്നും കാത്ത് നിൽക്കാതെ, നാമറിയാതെ തന്നെ, പ്രപഞ്ചത്തിലെ ഗൂഢരഹസ്യങ്ങളുടെ ചുരുളുകൾ അഴിയാൻ തുടങ്ങും. ആ രഹസ്യങ്ങളുടെ ഗൂഢത്വം അറിയാൻ തുടങ്ങും. അതുവരെ ശാന്തമായ - നിശ്ചലമായ സാധനയാണ്, കാത്തിരിപ്പാണ്‌, പ്രതീക്ഷയാണ് ആവശ്യം. ഈ കാത്തിരിപ്പിനെ, ഋദയകുഹരത്തില്‍ മനസ്സിനെ ഉറപ്പിയ്ക്കുക, ഉപാസന ചെയ്യുക എന്ന്‍ പറയും. മനസ്സ് ഋദയകുഹരത്തിലേക്ക് പ്രവേശിക്കുന്നതോടെ, മനസ്സ് എന്നത് വിലീനമാകുന്നു.മനസ്സ് എന്ന ഒന്ന് ഇല്ലാതായിത്തീരുന്നു. അങ്ങിനെ അഭ്യസിയ്ക്കുമ്പോള്‍ ഒരു ദിവസം എന്തോ ഏതോ ചില ചലനങ്ങള്‍ - അനുഭൂതമായി തുടങ്ങും, സ്പന്ദനങ്ങൾ അനുഭവപ്പെട്ടുതുടങ്ങും. നിശ്ചലചിത്തത്തില്‍ എന്തെല്ലാമോ അനുഭവങ്ങൾ തെളിഞ്ഞുതുടങ്ങും. അങ്ങിനെ ആ തത്ത്വം തെളിയുമ്പോള്‍ ആത്മസ്വരൂപം വിളങ്ങാന്‍ തുടങ്ങും. അതോടെ അഹങ്കാരം അപ്രത്യക്ഷമാകും, എന്നിലെ "ഞാൻ" എന്ന അഹം ഇല്ലാതാവും, അത് നമുക്ക് അറിയാൻ കഴിയാത്ത എവിടെയോ വിലീനമാകും. അതോടെ അഹം ബോധം പ്രകാശിയ്ക്കും.അഹം ബ്രഹ്മാസ്മി എന്നൊക്കെ ഉറക്കെ വിളിച്ച് പറയും.

മന്ത്രസിദ്ധി മന്ത്രങ്ങൾ അനുഭവസിദ്ധമാകണമെങ്കിൽ പുരശ്ചരണം അഥവാ സിദ്ധിവരുത്തേണ്ടത് ഓരോ മന്ത്രാഭിലാഷിയുടേയും കടമയാകുന്നു.ഏതൊരുസ്ഥലത്ത് ഇരുന്നാൽ മനസ്സിനു ഏകാഗ്രതകിട്ടുന്നുവോ ആ സ്ഥലത്തെ പുരശ്ചരണത്തിനു തിരഞ്ഞെടുക്കണം.പർവതങ്ങളുടെ കൊടുമുടി, നദീതീരം, വില്വവൃക്ഷത്തറ, കുളത്തിന്റെകര, അമ്പലം.അരയാൽത്തറ, തുളസിത്തോട്ടം,ഉദ്യാനം,വനം,ഗുരുസന്നിധി,എന്നീസ്ഥലങ്ങൾ മന്ത്രപുരശ്ചരണത്തിന് ഉത്തമങ്ങളാണ്.ഏത് മന്ത്രം സിദ്ധി വരുത്തണമെങ്കിലും പ്രാരംഭമായി പതിനായിരംസംഖ്യ ജപിച്ചിരിക്കണം ഒരു മന്ത്രത്തിൽ എത്ര അക്ഷരമുണ്ടോ അത്രയും ലക്ഷം സംഖ്യക്രമത്തിൽ ജപിച്ചിരിക്കണം.പഞ്ചാക്ഷര മന്ത്രത്തിന് അഞ്ച് ലക്ഷവും അഷ്ടാക്ഷര മന്ത്രത്തിന് എട്ട് ലക്ഷവും രാമ എന്ന മന്ത്രത്തിന് രണ്ട് ലക്ഷവും ഗായത്രി മന്ത്രത്തിന് ഇരുപതിനാല് ലക്ഷവും ജപിച്ചിരിക്കണം. ജപത്തിൽ പകുതി സംഖ്യ തർപ്പണവും, അതിൽ പകുതി സംഖ്യ ഹോമവും, അതിൽ പകുതിയോ, പത്തിലൊന്നോ കാൽകഴുകി ഊട്ടും നടത്തണം എങ്കിലേ പുരശ്ചരണം പൂർത്തിയാകൂ. തർപ്പണവും, ഹോമവും, കാൽ കഴുകി ഊട്ടും നടത്താത്ത പക്ഷം ഇരട്ടി സംഖ്യ ജപിച്ചാലും മതി.അതായത് പഞ്ചാക്ഷരത്തിന് പത്ത് ലക്ഷം. മറ്റ് മന്ത്രങ്ങൾക്കും ഈ ക്രമത്തിൽ കണ്ടു കൊള്ളണം. മന്ത്രശോധനയ്ക്ക് മുമ്പായി ആത്മശോധന ചെയ്യണം. ആത്മശോധനക്ക് കഴിയുമെങ്കിൽ മൂന്ന് ലക്ഷമോ അഥവാ ഒരു ലക്ഷമോ അഭിലക്ഷിത മന്ത്രം ജപിച്ചതിന് ശേഷമേ പുരശ്ചരണം ആരംഭിക്കാവൂ. ക്ഷത്രിയൻ ബാഹുവീര്യത്തിനാലും, വൈശ്യൻ ധനത്തിനാലും,ശൂദ്രൻ തമോഗുണക്കാരൻ, ദാസവേലചെയ്യുന്നവൻ ബ്രാഹ്മണപൂജനം കൊണ്ടും ആപത്തുകളിൽ നിന്ന് രക്ഷപ്പെടുന്നു. എന്നാൽ ബ്രാഹ്മണൻ കരകയറേണ്ടത് ജപഹോമാദികളെക്കൊണ്ടാണ്.മറ്റ് വർണ്ണക്കാരും അവരവർക്കു വിധേയമായ പ്രവൃത്തികളാൽ രക്ഷപ്രാപിക്കാം. മന്ത്രദീക്ഷകൻ ഭിക്ഷാന്നംകൊണ്ട് ആഹാരം പാകംചെയ്തുകഴിക്കണം. ആഹാരത്തിൽ ഒരംശം ബ്രാഹ്മണാദികൾക്കും. ഒരു ഭാഗം പശുക്കൾക്കും ഒരുഭാഗം അതിഥികൾക്കും ശേഷിച്ചഭാഗം ധർമ്മപത്നിയോട് കൂടികഴിച്ചുകൊള്ളണം. നല്ലദിവസം നോക്കിവേണം മന്ത്രപുരശ്ചരണം ആരംഭിക്കേണ്ടത്. മിഥുനം, കർക്കടകം. കന്നി, മകരം എന്നീ മാസങ്ങളും, ചൊവ്വാ, ശനി എന്നീ ആഴ്ചകളും വ്യതീപാതം വൈധൃതി എന്നീയോഗങ്ങളും ചതുർത്ഥി,ഷഷ്ഠി, അഷ്ടമി,നവമി,ത്രയോദശി,ചതുർദശി, അമാവാസി എന്നീ തിഥികളും ഭരണി, കാർത്തിക,തിരുവാതിര,ആയില്യം, കേട്ട, അനിഴം,തിരുവോണം എന്നീ നക്ഷത്രങ്ങളും മേടം,കർക്കടകം,തുലാം, മകരം, കുംഭം എന്നീ രാശികളും പ്രദോക്ഷദിവസവും രാത്രികാലവും ജന്മനക്ഷത്രവും പുരശ്ചരണം ആരംഭിക്കുന്നതിനു ശുഭമല്ല. ശുക്ലപക്ഷത്തിൽ ചന്ദ്രബലവും നക്ഷത്രബലവും കൂടിയദിവസം പുരശ്ചരണം ആരംഭിക്കുന്നതായാൽ എളുപ്പത്തിൽ മന്ത്രസിദ്ധി ഉണ്ടാകും. ഗുരുപദേശപ്രകാരം പരിശുദ്ധസ്ഥലങ്ങളിൽ കിഴക്കോട്ടോ വടക്കോട്ടോ ദർശനമായിട്ടിരുന്ന് പ്രഭാതം മുതൽ മദ്ധ്യാഹ്നം വരെ സംഖ്യകണക്കാക്കി ജപിക്കേണ്ടതാകുന്നു. ജപസംഖ്യയിൽ പത്തിൽ ഒരുഭാഗം ഹോമം ചെയ്യണമെന്നും വിധിയുണ്ട്. നെയ്യ്, പാല്, എള്ള്, പത്രം, പുഷ്പം, ധാന്യം, മധുരദ്രവ്യം ഇവകൊണ്ടെല്ലാം ഹോമം ചെയ്യാം. മദ്ധ്യാഹ്നത്തിൽ മിതമായിമാത്രം ഭക്ഷിച്ചും മൗനം അവലംബിച്ചും മൂന്നുതരം സ്നാനം ചെയ്യുന്നവനായും മന്ത്രാർത്ഥത്തിൽ ജലത്തിൽനിന്നുകൊണ്ടു മനസ്സിനെ മന്ത്രാർത്ഥത്തിൽ തന്നെ നിർത്തി മൂന്നുലക്ഷം ഉരുജപിച്ചാൽ അവന് സർവ്വാഭീഷ്ടങ്ങളും സാധിക്കും. മന്ത്രജപം ആരംഭിച്ച് കുറച്ചുദിവസം കഴിഞ്ഞു ഉപേക്ഷിച്ചാൽ മന്ത്ര സിദ്ധിവരുന്നതല്ല.ദിവസം തോറും ആദിത്യൻ ഉദിക്കുന്ന സമയത്ത് കുളി കഴിഞ്ഞ് ആയിരം ഉരു വീതം ജപിച്ചാൽ ആയുസും, ആരോഗ്യവും, ഐശ്വര്യവും, ധനവും ഉണ്ടാകും. മന്ത്രത്തിലുള്ള അക്ഷരലക്ഷം ക്രമപ്പെടുത്തി യഥാക്രമം മൂന്ന് മാസമോ, ആറ് മാസമോ, ഒരു വർഷമോ തുടർച്ചയായി ജപിച്ചാൽ മന്ത്രസിദ്ധി വരും.പാപശക്തി കൂടുതലായിരുന്നാൽ ആവർത്തിച്ചു പുരശ്ച്രണം ചെയ്താലേ മന്ത്രസിദ്ധി വരികയുള്ളൂ. ഈ പുരശ്ചരണവിധി അവ്യവസ്ഥിതമായി ആരും അനുഷ്ഠിക്കാൻ പാടുള്ളതല്ല.എന്നാൽ മന്ത്രസിദ്ധി കൈവരുന്നതല്ല.പതിതൻ, ദീക്ഷയില്ലാത്തവൻ, സംസ്കാരമില്ലാത്തവൻ, നാസ്തികൻ അയോഗ്യൻ,ആശുദ്ധൻ, വേദബ്രാഹ്മണാദികളെ നിന്ദിക്കുന്നവൻ,മാതാപിതാക്കളെ ദ്വേഷിക്കുന്നവൻ എന്നിവരോട് സംഭാഷണം ചെയ്യാൻ പാടില്ല.മനസാവാചാകർമ്മണാ ബ്രഹ്മചര്യനിഷ്ഠനായിരിക്കണം. മൈഥുനകാര്യങ്ങൾ പറയുന്നിടത്ത് ശ്രദ്ധിക്കരുത്. ഉപ്പ്, എരിവ്, പുളിപ്പ്, ചുവന്നുള്ളി, വെളുത്തുള്ളി എന്നീ പദാർത്ഥങ്ങളെ ഉപേക്ഷിക്കണം.താംബൂലചവർണം, വേദവിരുദ്ധകർമ്മാനുഷ്ഠാനം വർജ്ജിക്കേണ്ടതാണ്. ഭൂതശയ്യാ, ബ്രഹ്മചര്യം, മൗനം ത്രികാലസ്നാനം, നിഷിദ്ധകർമ്മവിവർജ്ജനം,നിത്യപൂജ, നിത്യദാനം,ആനന്ദസ്തുതി,കീർത്തനം, നൈമിത്തികാർജ്ജനം ഗുരുവിശ്വാസം, ദൈവവിശ്വാസം,ജപനിഷ്ഠ എന്നിവ സിദ്ധകൈവരുത്തുന്നതിന് സഹായകമാണ്.ജപം,ധ്യാനം,ഹോമം, തർപ്പണം,ഇവകളെല്ലാം ഫലേച്ഛകൂടാതെയാണ് ചെയ്യേണ്ടത്, എന്നാൽ എല്ലാം ഈശ്വരനായി നിവേദിക്കുകയും ചെയ്യാം. ജലത്തിൽ ഒറ്റക്കാൽ ഊന്നി കൈകകളെ മേല്പോട്ടുയർത്തിപ്പിടിച്ച് നിരാധാരനായി നിന്നുകൊണ്ട്, രാത്രിയിൽ മാത്രം ഹവിസ് ഉപ്പ് കൂടാതെ ഭക്ഷിക്കുകയും ചെയ്‌താൽ ഒരു വർഷംകൊണ്ട് ശാപാനുഗ്രഹനായിത്തീരും.മൂന്നുവർഷം ജപിച്ചാ

മന്ത്രസിദ്ധികൾ അതിതീവ്രമായ മന്ത്രസാധന ചെയ്തുകഴിഞ്ഞാൽ സാധകന് പലതരത്തിലുള്ള പ്രയോജനങ്ങൾ സാധിക്കുന്നു. ഇവയെ മന്ത്രസിദ്ധി എന്ന് പറയുന്നു. മന്ത്രസിദ്ധികൾ പ്രധാനമായി 3തരത്തിലാണ് 1. അഷ്ടസിദ്ധികൾ 2. ഗൗണസിദ്ധികൾ 3. ക്ഷുദ്രസിദ്ധികൾ അഷ്ടസിദ്ധികൾ മന്ത്രസാധനയുടെ മുഖ്യസിദ്ധികൾ എട്ടുവിധമാണ് പറയപ്പെടുന്നത്. 1)അണിമാ 2)മഹിമാ 3)ഗരിമാ 4)ലഘിമാ 5)പ്രാപ്തി 6)പ്രാകാമ്യം 7)ഈശിത്വം 8)വശിത്വം മേൽപ്പറഞ്ഞ എട്ട് സിദ്ധികളുടെ ലഘുവിവരണം. അണിമാ -ശരീരത്തിനെ ഏറ്റവും ചെറുതാക്കുക മഹിമാ -ശരീരത്തിനെ ഏറ്റവും വലുതാക്കുക ഗരിമ -ശരീരത്തിന്റെ ഭാരം തീരെ കുറയ്ക്കുക പ്രാപ്തി -ഇന്ദ്രിയങ്ങളെ പൂർണമായി നിയന്ത്രണത്തിൽ കൊണ്ടുവരിക പ്രാകാമ്യം -അന്യലോകങ്ങളിൽ നടക്കുന്ന കാര്യങ്ങളെ സ്വന്തം കണ്ണ് കൊണ്ട് കാണുക ഈശിത്വം -എല്ലാത്തിനെയും ജയിക്കാനുള്ള കഴിവ് വശിത്വം -മായാമോഹാദികളുപയോഗിച്ച് ലോകത്തെ മുഴുവൻ വശികരിക്കാനുള്ള കഴിവ്

ദുര്‍ഗ്ഗാസൂക്തം (പഞ്ചദുര്‍ഗ്ഗാമന്ത്രം) ഇത് ദുര്‍ഗ്ഗാസൂക്തമെന്നും പഞ്ചദുര്‍ഗ്ഗാമന്ത്രമെന്നും അറിയപ്പെടുന്നു. പേര് പോലെതന്നെ ദുര്‍ഗ്ഗാദേവിയുടെ മന്ത്രമാകുന്നു. ദുര്‍ഗ്ഗാസൂക്തത്തില്‍ അഞ്ച് മന്ത്രങ്ങള്‍ അടങ്ങിയിരിക്കുന്നു. അതില്‍, ആദ്യമന്ത്രം 'ത്രിഷ്ടുപ്പ്‌ മന്ത്രം' എന്നും അറിയപ്പെടുന്നു. രോഗശമനം, ഭൂത-പ്രേതബാധാശമനം, ശത്രുനാശം, ദീര്‍ഘായുസ്സ്‌ എന്നിവയ്ക്ക് ത്രിഷ്ടുപ്പ്‌ മന്ത്രം അത്യുത്തമം ആകുന്നു. ഭഗവതിസേവയില്‍ വലിയ വിളക്കിലെ അഞ്ച് തിരികളും കത്തിക്കുന്നത് ദുര്‍ഗ്ഗാസൂക്തത്തിലെ ഓരോ മന്ത്രവും ജപിച്ചുകൊണ്ടായിരിക്കും. ദുര്‍ഗ്ഗാദേവിയ്ക്ക് അഭിഷേകസമയത്തും ദുര്‍ഗ്ഗാസൂക്തം ജപിക്കുന്നു. സകലവിധ കാര്യസാദ്ധ്യത്തിനും ദുര്‍ഗ്ഗാസൂക്തം ജപിച്ചുള്ള പുഷ്പാഞ്ജലി അത്യുത്തമം ആയിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ചന്ദ്രദശയും ചന്ദ്രാപഹാരവും ഉള്ളവരും, രോഹിണി, അത്തം, തിരുവോണം എന്നീ നക്ഷത്രക്കാരും, കര്‍ക്കടകക്കൂര്‍ ആയവരും (പുണര്‍തം-അവസാന പാദം, പൂയം, ആയില്യം), ചന്ദ്രന്‍ നീചരാശിയായ വൃശ്ചികത്തില്‍ നില്‍ക്കുന്നവരും (വിശാഖം-അവസാനപാദം, അനിഴം, കേട്ട), ഒമ്പതാംഭാവാധിപനായ ചന്ദ്രന്‍ അനിഷ്ടഭാവത്തില്‍ നില്‍ക്കുന്നവരും സ്ഥിരമായി ദുര്‍ഗ്ഗാസൂക്തം ഭക്തിയോടെ ജപിക്കുന്നത് വളരെ നല്ലതാണ്. രാത്രിയില്‍ ദു:സ്വപ്നം കാണുന്ന കുട്ടികളുടെയും, അസമയത്ത് ഭയന്ന് നിലവിളിക്കുന്ന കുഞ്ഞുങ്ങളുടെയും തലയില്‍ കൈവെച്ച് മാതാവോ പിതാവോ ഭക്തിയോടെ ഇതിലെ ആദ്യ മന്ത്രം മാത്രമോ അല്ലെങ്കില്‍ അഞ്ച് മന്ത്രങ്ങള്‍ പൂര്‍ണ്ണമായോ പതിനൊന്ന് പ്രാവശ്യം ജപിക്കുന്നത് വളരെ ഗുണപ്രദമായിരിക്കും. ഇതിലെ രണ്ടാമത്തെ മന്ത്രത്തിലെ 'ദുര്‍ഗ്ഗാം ദേവീം ശരണമഹം പ്രപദ്യേ' എന്ന ഭാഗം മാത്രം നിത്യവും ജപിക്കുന്നത് നിങ്ങളുടെ മനസ്സിന്‍റെ പിരിമുറുക്കം കുറയ്ക്കും. ദുര്‍ഗ്ഗാസൂക്തം (പഞ്ചദുര്‍ഗ്ഗാമന്ത്രം) 1⃣ " ജാതവേദസേ സുനവാമ സോമമരാതീയതോ നിദഹാതി വേദ: സ ന: പര്‍ഷദതി ദുര്‍ഗ്ഗാണി വിശ്വാ നാവേവ സിന്ധും ദുരിതാത്യഗ്നി: 2⃣ താമഗ്നിവര്‍ണ്ണാം തപസാ ജ്വലന്തീം വൈരോചനീം കര്‍മ്മഫലേഷു ജൂഷ്ടാം ദുര്‍ഗ്ഗാം ദേവീം ശരണമഹം പ്രപദ്യേ സുത-രസിത-രസേ നമ: 3⃣ അഗ്നേ ത്വം പാരയാ നവ്യോ അസ്മാന്‍ സ്വസ്തിഭിരതി ദുര്‍ഗ്ഗാണി വിശ്വാ പൂശ്ച പൃഥ്വി ബഹുലാ ന ഉര്‍വ്വീ ഭവാ തോകായ തനയായ ശം യോ: 4⃣ വിശ്വാനീ നോ ദുര്‍ഗ്ഗഹാ ജാതവേദസ്സിന്ധും ന നാവാ ദുരിതാതിപര്‍ഷി അഗ്നേ അത്രിവന്മനസ്സാ ഗൃണാനോസ്മാകം ബോധ്യവിതാ തന്തൃനാം 5⃣ പൃതനാജിതം സഹമാനമുഗ്രമഗ്നിം ഹുവേമ പരമാഥ് സധസ്ഥാത് സ ന: പര്‍ഷദതി ദുര്‍ഗ്ഗാണി വിശ്വാ ക്ഷാമദ്ദേവോ അതി ദുരിതാത്യഗ്നി:"