474
Subscribers
+124 hours
+17 days
+130 days
Posts Archive
ബുദ്ധൻ മടങ്ങിപ്പോകുമ്പോൾ ആനന്ദഭിക്ഷു വാവിട്ടു കരഞ്ഞു.
"ഞങ്ങളുടെ പ്രകാശം ഞങ്ങളെ ഉപേക്ഷിച്ച് പോവുകയാണ്."
"നീ തന്നെ നിന്റെ വെളിച്ചമാകുക"
ബുദ്ധൻ മറുപടി നൽകി
രാത്രിയിൽ തുടരെ തുടരെയുള്ള കൊട്ടുകേട്ട് അയാൾ വാതിൽ തുറന്നു. പുറത്തൊരു ഒച്ചാണ്.
അയാൾക്ക് ദേഷ്യം വന്നു:
“നിനക്ക് എന്തിൻറെ കേടാണ്?"
"പന്ത്രണ്ടു വർഷം മുൻപ് ഇതുപോലൊരു തണുത്ത രാത്രിയിൽ നീ എന്നെ തോട്ടിലേക്ക് വലിച്ചെറിഞ്ഞത് എന്തിനാണ്? ഒരു വ്യാഴവട്ടമായി മടക്കയാത്രയിൽ ആയിരുന്നു ഞാൻ. എന്നെങ്കിലും നിന്നോട് ചോദിച്ചേ പറ്റൂ.."
രാത്രിയിൽ ഏകനായി ദീർഘയാത്ര പുറപ്പെട്ട അന്ധന് ഒരാൾ ഒരു വിളക്ക് സമ്മാനമായി നൽകി.
കത്തിച്ച വിളക്കുമായി അയാൾ യാത്ര പുറപ്പെട്ടു. വിളക്ക് തെളിച്ചതിന്റെ യുക്തി, വെട്ടം കണ്ടു ആരും അയാളെ തട്ടി വീഴ്ത്തില്ല എന്നുള്ളതാണ്.
എന്നിട്ടും ആരോ അയാളെ തട്ടി വീഴ്ത്തി.
"താങ്കൾ എന്റെ കൈവശമുള്ള വിളക്കിലെ വെളിച്ചം കണ്ടില്ലേ"
അന്ധൻ ക്ഷുഭിതനായി.
"ചങ്ങാതീ കാറ്റ് പണ്ടേ നിങ്ങളുടെ വിളക്കിലെ വെളിച്ചം ഊതിക്കെടുത്തിയി രുന്നു"
അപരിചിതൻ മറുപടി നൽകി.
ഉറക്കത്തിൽ ദുസ്വപ്നങ്ങൾ കാണുന്നത് പതിവായപ്പോൾ അയാൾ ഒരു സൈക്കോളജിസ്റ്റിനെ കാണാൻ ചെന്നു.
"എന്റെ സമീപവാസിയായ കൊലക്കേസ് പ്രതി അതിർത്തി തർക്കത്തിന്റെ പേരിൽ എന്നെ കൊല്ലാൻ വരുന്നതായി സ്വപ്നം കണ്ട് ഞെട്ടി ഉണരുന്നു."
"എല്ലാം ശരിയാക്കാം.. ഒരു ദീർഘകാല ചികിത്സ വേണ്ടിവരും. കുറഞ്ഞത് ഒരു വർഷമെങ്കിലും ചികിത്സിക്കണം." സൈക്കോളജിസ്റ്റ് പുഞ്ചിരിച്ചു.
"ഫീസ് എങ്ങനെയാണ്"
"മാസത്തിൽ മൂന്ന് തവണ കൺസൾട്ടേഷൻ. 2000 രൂപ വീതം."
"ട്രീറ്റ്മെന്റ് തുടങ്ങാൻ വരട്ടെ. ഞാൻ ഒന്നു പോയി ആ അയൽക്കാരനുമായി സംസാരിച്ചു പ്രശ്നം നേരെയാക്കാൻ പറ്റുമോ എന്ന് നോക്കട്ടെ." അയാൾ ഇറങ്ങിയോടി
ഗുരുവിനെ കല്ലെറിഞ്ഞു കൊല്ലാൻ വിധിച്ചു. എന്നാൽ ഗുരുവിനെ ഒരുപാട് ബഹുമാനിച്ചിരുന്ന ഒരു നീതിപാലകന് ഈ അധർമ്മത്തിൽ പങ്കു ചേരാൻ മനസ്സ് വന്നില്ല. എന്നാൽ ഒരു പ്രശ്‌നമുണ്ട്. ഇന്ന് അയാൾ അത് ചെയ്യാതിരുന്നാൽ നാളെ ഇതേ ദുര്യോഗം അയാളെ തേടിയെത്തും.
അയാൾ കണ്ടെത്തിയ പോംവഴി എല്ലാവരും കല്ലെറിയുമ്പോൾ കരുതിവച്ച പൂവ് ഗുരുവിന് നേർക്ക് എറിയുക എന്നതായിരുന്നു.
നിർവികാരതയോടെ ഗുരു ശിക്ഷ ഏറ്റുവാങ്ങി. ആ നീതിപാലകന്റെ ഊഴം വന്നപ്പോൾ അയാൾ കൈയിൽ കരുതിവെച്ച പൂവ് ഗുരുവിന് നേർക്ക് ഭക്തിപൂർവം എറിഞ്ഞു. അപ്പോൾ ഗുരു ഉറക്കെ നിലവിളിച്ചു: “ഇപ്പോൾ എനിക്കു നൊന്തു!"
പുഴയോരത്ത് ധ്യാനത്തിലായിരുന്നു ഗുരു.
ഒരുവൻ പാലത്തിൽ നിന്നു വഴുതി വീണു. ഉറക്കെ നിലവിളിച്ചു, "എനിക്കു നീന്തലറിയില്ലേ!”
ഗുരു ബുദ്ധനേപ്പോലെ പുഞ്ചിരിച്ച്, തന്നോടു തന്നെ പറഞ്ഞു: “എനിക്കും നീന്തൽ അറിയില്ലല്ലോ. എന്നിട്ടും എത്ര ശാന്തനായാണ് ഞാൻ ഇരിക്കുന്നത്."
പണ്ട് കോഴിയും കുരങ്ങും തിക്ക് ഫ്രണ്ട്സ് ആയിരുന്നു.
പക്ഷേ ഒരിക്കൽ ഇവർ രണ്ടുംപേരും ഒന്നും രണ്ടും പറഞ്ഞ് തെറ്റിപ്പിരിഞ്ഞു...
പിന്നെ കുറേ വർഷങ്ങൾ കഴിഞ്ഞ് കോഴി കുരങ്ങന് ഒരു കത്ത് എഴുതി
ആ കത്താണ് കുരങ്ങ് ഇപ്പോൾ വായിക്കുന്നത്
🫢🫢🫢🫢
മറ്റൊരാൾ നിങ്ങളോട് പെരുമാറുന്നതുപോലെ നിങ്ങൾ അയാളോട് പെരുമാറുമ്പോൾ, നിങ്ങൾ അയാളുടെ പ്രതിബിംബം ആവുകയാണ്.
ഒരിക്കലും മറ്റൊരാളുടെ കണ്ണാടി ആകരുത്
എന്റെ ജീവിതത്തിൽ എനിക്ക് ഒരുപാട് നല്ല ദിവസങ്ങൾ ഉണ്ടായിരുന്നു.
മോശം ദിവസങ്ങൾ ഉണ്ടായിരുന്നു,
ഞാൻ തകർന്നു പോയ ദിവസങ്ങൾ ഉണ്ടായിരുന്നു.
അവയൊക്കെ ഇനിയും ഉണ്ടാകാം.
സന്തോഷത്തിന്റെ ദിവസങ്ങളിൽ ഞാൻ അമിതമായി ആഹ്ലാദിക്കുകയില്ല. സങ്കടത്തിന്റെ ദിവസങ്ങളിൽ നിരാശപ്പെടുകയുമില്ല .
ഞാൻ എന്റെ ശൈലിയിൽ എന്റേതായ ജീവിതം ജീവിച്ചു പോകും.
ഏതെങ്കിലുമൊരു പ്രത്യേക മതവിശ്വാസിയല്ലെങ്കിലും ഞാൻ എല്ലാ ദിവസവും പ്രാർത്ഥിക്കുകയും എന്നോട് കൂടുതൽ സത്യസന്ധത പുലർത്തുകയും ചെയ്യും.
എന്റെ ദൈവമേ..
അജ്ഞതയിൽ
അഭയവും,
ആനന്ദവും
ആശ്രയവും
കണ്ടെത്തിയ
ആദിമ മനുഷ്യനൊരാൾ
കൊടുംകാട്ടിലോ,
മരുഭൂമിയിലോ..
കൊടുംകാറ്റിലോ,
പെരുമഴയിലോ..
കൊടുംവേനലിലോ
കുറ്റാക്കൂരിരുട്ടിലോ..
വേട്ടയാടപ്പെടുമ്പോൾ
സ്വയം ഒളിപ്പിച്ചു
വയ്ക്കാനുള്ള
നിഗൂഢമായൊരിടം
തിരയുന്ന പോലെ
ഞാൻ അങ്ങയെ
തിരയുന്നു
സമാധാനത്തിൽ
ആയിരിക്കുമ്പോൾ
മാത്രമേ ഒരാൾക്ക്
സ്വയം ശ്രവിക്കുവാൻ
സാധിക്കുകയുള്ളൂ
ഓം
ചില ഓർമ്മകൾ കുഴികളാണ്
വീണ്ടും വീണ്ടും
ഓർക്കാപ്പുറത്തെന്ന
പോലെ നമ്മൾ വീഴുന്ന
കുഴികൾ
തിരിച്ചെടുക്കാൻ
ചെന്നപ്പോഴാണ്
അറിയുന്നത്
എറിഞ്ഞ് കളയുമ്പോൾ
ഭാരമില്ലാത്തതും,
തിരിച്ചെടുക്കുമ്പോൾ
ഭാരമേറുന്നതുമായ
ഒരുപാട്
വാക്കുകളുണ്ടെന്ന്.
https://t.me/kavithakalpookkumitam
മരിച്ചു പോയ
ഒരാളെപ്പോലെ
ഞാൻ
എന്നെ ഓർക്കുന്നു.
എന്റെ കവിതകളിലെ
എന്നെക്കുറിച്ചുള്ള
വരികൾ കൊണ്ട്
എന്റെ ദാഹം
തീർക്കുന്നു.
ജീവിച്ചിരിക്കെ
മരിച്ചുപോയ
ഒരാളെന്ന്
ഞാൻ എന്നെയറിയുന്നു.
https://t.me/kavithakalpookkumitam
സ്വന്തം സന്തോഷത്തിന് വേണ്ടി കൂടെയുള്ളവരുടെ സന്തോഷം കളയുന്ന വിചിത്രജീവികളാണല്ലോ മനുഷ്യർ
https://t.me/kavithakalpookkumitam
അകന്ന് പോയവരിലേക്കുള്ള
ദൂരം തിരഞ്ഞ് പോയേക്കരുത്
https://t.me/kavithakalpookkumitam
മരിച്ചു പോയെന്ന്
തോന്നിയപ്പോഴൊക്കെ
ഞാനെന്നെ ഉയർത്തെഴുന്നേൽപ്പിച്ചിട്ടുണ്ട്
https://t.me/kavithakalpookkumitam
