en
Feedback
ᴛᴀᴅʜᴋɪʀᴀ | തദ്കിറ | التذكرة

ᴛᴀᴅʜᴋɪʀᴀ | തദ്കിറ | التذكرة

Open in Telegram

﷽ 📖 ഖുർആനും സുന്നത്തും സലഫുകൾ മനസ്സിലാക്കിയത് പോലെ 📖 {മലയാളത്തിൽ}

Show more
2 020
Subscribers
-324 hours
-27 days
-630 days
Posts Archive
▶️ പോകുന്നിടത്തെല്ലാം പാതാളം? #Videos@Altadhkira 🖥 https://t.me/Altadhkira/987

#Posters@Altadhkira #Hadeeth@Altadhkira #Fasting@Altadhkira #Muharram@Altadhkira
#Posters@Altadhkira #Hadeeth@Altadhkira #Fasting@Altadhkira #Muharram@Altadhkira

💐 മനുഷ്യന്റെ സന്തോഷത്തിന് ആധാരമായ 6️⃣ കാര്യങ്ങൾ ഇമാം ഇബ്നുൽ ഖയ്യിം رَحِمَـﮧُ اللَّـﮧُ പറഞ്ഞു: ❝ വിജ്ഞാനപരമായും ലക്ഷ്യപരമായും ഒരാൾ അതീവ ശ്രദ്ധ നൽകേണ്ട കാര്യങ്ങളുണ്ട്. ഓരോ മനുഷ്യനും, എന്തിനേറെ ഓരോ ജീവിയും തനിക്ക് ആനന്ദവും, ജീവിത സൗഖ്യവും നൽകുന്ന കാര്യങ്ങൾക്കായാണ് പരിശ്രമിക്കുന്നത്. ഇതിൽ വിജയിക്കുന്നതിനായി താഴെ പറയുന്ന ആറ് കാര്യങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്: 1️⃣ തനിക്ക് ഉപകാരപ്രദമായതും, ഏത് ലഭിച്ചാലാണോ സന്തോഷവും സമാധാനവും ലഭിക്കുന്നത് ആ കാര്യത്തെ തിരിച്ചറിയുക, അതിനെ കുറിച്ച് അറിവുണ്ടായിരിക്കുക. 2️⃣ ആ ലക്ഷ്യത്തിലേക്ക് എത്തിക്കുന്ന ശരിയായ മാർഗ്ഗത്തെക്കുറിച്ച് ബോധവാനായിരിക്കുക. 3️⃣ആ വഴി തിരഞ്ഞെടുത്ത്, അതിലൂടെ സഞ്ചരിക്കുക. 4️⃣ ജീവിതം ദുസ്സഹമാക്കുന്നതും തനിക്ക് ദോഷം ചെയ്യുന്നതുമായ കാര്യങ്ങളെക്കുറിച്ച് അറിവുണ്ടായിരിക്കുക. 5️⃣ദോഷകരമായ കാര്യങ്ങളിലേക്ക് നയിക്കുന്ന വഴികൾ ഏതൊക്കെയാണെന്ന് മനസ്സിലാക്കുക. 6️⃣ ആ അപകടകരമായ വഴികളിലൂടെ സഞ്ചരിക്കാതെ അവയിൽ നിന്ന് വിട്ടുനിൽക്കുക. ✍️ ഈ ആറ് കാര്യങ്ങളും പൂർണ്ണമായാൽ മാത്രമേ ഒരാളുടെ ജീവിതത്തിൽ യഥാർത്ഥ സന്തോഷവും സമാധാനവും കൈവരുകയുള്ളൂ. ഇതിൽ എന്തെങ്കിലും കുറവ് സംഭവിക്കുന്നത് ജീവിതം പ്രയാസകരമാക്കും. മിക്ക ആളുകൾക്കും ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പിഴവ് സംഭവിക്കുന്നത് ഒന്നുകിൽ ശരിയായ ലക്ഷ്യത്തെ തിരിച്ചറിയാത്തത് കൊണ്ടോ, അല്ലെങ്കിൽ അതിലേക്കുള്ള വഴി അറിയാത്തത് കൊണ്ടോ ആണ്. അറിവില്ലായ്മ മൂലമുണ്ടാകുന്ന ഈ തെറ്റുകൾ ശരിയായ വിജ്ഞാനം നേടുന്നതിലൂടെ മാത്രമേ പരിഹരിക്കാൻ സാധിക്കൂ. [ رسالة ابن القيم إلى أحد إخوانه (25-26) ] 💬💬┈┈┈┈┈┈┈┈┈┈┈💬💬 ✏️  അബൂ റയ്യാൻ അബ്ദുല്ലാഹ്‌ غَفَرَ اللَّـﮧُ لَـﮧُ وَهَدَى وَالِدَيْـﮧِ 🖥 https://t.me/Altadhkira/990

(ചോദ്യത്തിന്റെ രണ്ടാം ഭാഗത്തെ സംബന്ധിച്ചേടത്തോളം) 📌 ഖിലാഫത്ത് (ഭരണം) ഒരു കാര്യവും, ഇൽമ് (വിജ്ഞാനം) മറ്റൊരു കാര്യവുമാണ്. അറിവുള്ളവർക്ക് അർഹമായ സ്ഥാനം നൽകുന്നതിൽ യാതൊരു വീഴ്ചയും പാടില്ല. 📌 ഉമർ رَضِيَ اللَّــہُ عَنْــہُ തന്നെ അറിവിനെയും അതിന്റെ വാഹകരെ ആദരിക്കുകയും പണ്ഡിതന്മാരെ പ്രശംസിക്കുകയും അവർക്ക് വാക്കിയ സ്ഥാനം നൽകുകയും ചെയ്തിരുന്നു. 📌 അതുകൊണ്ടാണ് അദ്ദേഹം പ്രായം കുറവാണെങ്കിലും അബ്‍ദുല്ലാഹ് ഇബ്നു അബ്ബാസ്‌ رَضِيَ اللَّــہُ عَنْـهما യെ തന്റെ പ്രധാന സമിതിയിൽ ഉൾപ്പെടുത്തിയത്. എന്തിന്, അതിനും മുൻപ് തന്റെ സ്വന്തം മകനായ അബ്ദുല്ലാഹ് ബ്നു ഉമറിനെ അദ്ദേഹത്തിന്റെ വിജ്ഞാനം കണ്ടിട്ട്, അഭിപ്രായങ്ങളും ഉപദേശങ്ങളും കൈമാറാനായി  സമിതിയിൽ ഉൾപ്പെടുത്തിയിരുന്നു. 📌 ഇബ്നു അബ്ബാസിനെ ഖുറൈശിലെ വലിയ വലിയ ശെയ്ഖ്മാരോടൊപ്പം സദസ്സിൽ പ്രവേശിപ്പിക്കുകയും, അതും വലിയ പ്രാധാന്യമുള്ള കാര്യങ്ങളിലും ചർച്ചകളിലും ഉൾപ്പെടുത്തുകയും ചെയ്‌തു. എത്രത്തോളമെന്നാൽ അവർ ചോദിക്കാൻ തുടങ്ങി " നമുക്ക് ഇവന്റെ പ്രായത്തിലുള്ള മക്കളുണ്ടായിരിക്കെ ഇവനെന്താ ഇത്തരം ഒരു സദസ്സിൽ കാര്യം?!" എന്ന്. അപ്പോൾ ഉമർ رَضِيَ اللَّــہُ عَنْــہُ അവരോട് { إِذَا جَاۤءَ نَصۡرُ ٱللَّهِ وَٱلۡفَتۡحُ } എന്ന സൂറത്തിനെക്കുറിച്ച് ചോദിക്കുകയും, അദ്ദേഹത്തിന്റെ ഉത്തരം കേട്ട് എല്ലാവരും അദ്ദേഹത്തിന്റെ യോഗ്യത മനസ്സിലാക്കുകയും ചെയ്തു. അതിനാൽ, ജനങ്ങളുടെ ചില ആരോപണങ്ങളെ ഭയന്നുകൊണ്ടാണ് സ്ഥാനങ്ങൾ നൽകിയിരുന്നതെങ്കിൽ എന്തായാലും അദ്ദേഹം അങ്ങനെ ചെയ്യിലായിരുന്നു. അപ്പോൾ യാഥാർഥ്യത്തിൽ അറിവുള്ളവരെ അദ്ദേഹം പരിഗണിക്കുകയും അവർ അർഹിക്കുന്ന സ്ഥാനങ്ങൾ നൽകുകയും ചെയ്യുമായിരുന്നു. 📌 നിർബന്ധമായും ആളുകളെ അവരുടെ പദവികൾക്ക് അനുസരിച്ച് ഇറക്കിവയ്ക്കുകയും, അവർ അർഹിക്കുന്ന സ്ഥാനങ്ങൾ അവർക്ക് നൽകുകയും വേണം. ഇതിലേക്ക് തെളിയിക്കുന്ന തെളിവുകളിൽ ഒന്നാണ് നബി ﷺ കീഴ്‌പ്പറയുന്ന വാചകം: "അല്ലാഹുവിന്റെ ഗ്രന്ഥം കൂടുതൽ അറിയുന്നവൻ ജനങ്ങളെ നയിച്ചുകൊള്ളട്ടെ". 📌 അതിനാൽ അറിവ് നിർബന്ധമായും അതിന്റെ വാഹകരിലേക്ക് മടക്കപ്പടണം. ജനങ്ങൾ അറിവുള്ളരിലേക്ക് നയിക്കപ്പെടണം. 📌 മുആദ് ബ്നു ജബൽ رَضِيَ اللَّــہُ عَنْــہُ വിനോട് തന്റെ മരണസമയത്ത് "ആരിലേക്കാണ് ജനങ്ങൾ മടങ്ങേണ്ടത്?" എന്ന്  ചോദിക്കപ്പെട്ടപ്പോൾ ചില ഓർമ്മപ്പെടുത്തലുകളോടൊപ്പം അദ്ദേഹം സൽമാൻ അൽ-ഫാരിസി, അബ്ദുല്ലാഹ് ബ്നു സലാം, അബൂ ദർദാഅ്‌ എന്ന് തുടങ്ങിയ പണ്ഡിതന്മാരെ ജനങ്ങൾക്ക് നിർദ്ദേശിച്ചു നൽകി. ✍️ പണ്ഡിതന്മാർക്കും അറിവുള്ളവർക്കും അർഹമായ സ്ഥാനം നൽകേണ്ടത് നിർബന്ധമാണ്, അങ്ങനെ ചെയ്തില്ലെങ്കിൽ അത് ഏറ്റവും വലിയ അനീതിയാണെന്ന്  ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ സൂചിപ്പിച്ചിട്ടുണ്ട്. (മജ്‌മൂ'ഉൽ ഫതാവാ യിൽ പരാമർശിക്കപ്പെട്ടിട്ടുള്ളത് പോലെ) 📌 എന്തിന്, രണ്ട് പേരെ കുറിച്ച് ചോദിക്കപ്പെടുകയും, അതിൽ ഒരാൾ മറ്റൊരാളെക്കാൾ അറിവുള്ളവനാണെങ്കിൽ അത് തുറന്നു പറയപ്പെടണം, അവർ ഒരുപോലെയാണെന്ന് പറയുന്നതും അനീതിയാണ്. 📝 അതിനാൽ നേതൃത്വവും അറിവും രണ്ടും രണ്ടാണ്. നേതൃത്വത്തിനായി നിയോഗിക്കുന്ന വിഷയത്തിൽ മറ്റൊരു ഉദാഹരണമാണ് അബൂബക്കറും ഉമറും സൈന്യത്തിലുണ്ടായിരുന്നിട്ടും നബി ﷺ ഉസാമ ബ്‌നു സൈദിനെ നേതാവാക്കിയെന്നത്. 🗓 28 ദുൽ ഹിജ്ജ 1447 💬┈┈┈┈┈┈┈┈┈┈┈💬 ✏️  അബൂ റയ്യാൻ അബ്ദുല്ലാഹ്‌ غَفَرَ اللَّـﮧُ لَـﮧُ وَهَدَى وَالِدَيْـﮧِ 🖥 https://t.me/Altadhkira/990

Audio from أبو ريان عبد الله الهندي

#Posters@Altadhkira #Hadeeth@Altadhkira
#Posters@Altadhkira #Hadeeth@Altadhkira

*﷽* 🪤 പിശാച് മനുഷ്യരെ വഞ്ചിക്കുന്ന രീതികളിൽ ഒന്ന് ഇമാം ഇബ്നുൽ ഖയ്യിം رَحِمَـﮧُ اللَّـﮧُ പറഞ്ഞു: ❝ എല്ലാ വശങ്ങളിലൂടെയും താൻ അക്രമിക്കപ്പെട്ടവനാണെന്നും, പൂർണ്ണമായും സത്യത്തിന്റെ പക്ഷത്താണെന്നും വിശ്വസിക്കുന്നവർ എത്രയോ അധികമാണ്. എന്നാൽ യാഥാർത്ഥ്യം അങ്ങനെ ആയിരിക്കുകയില്ല. മറിച്ച്, അയാളുടെ പക്കൽ അൽപ്പം സത്യവും, അതിനോടൊപ്പം അസത്യവും അക്രമവും ഉണ്ടായിരിക്കും; അതുപോലെ തന്നെ അയാളുടെ എതിരാളിയുടെ പക്കൽ ചില സത്യങ്ങളും നീതിയും ഉണ്ടായിരിക്കും. 🕶 ഒന്നിനോടുള്ള നിന്റെ അമിതമായ സ്നേഹം നിന്നെ അന്ധനും ബധിരനുമാക്കുന്നു. മനുഷ്യൻ സ്വയം സ്നേഹിക്കാൻ പ്രകൃത്യാ തന്നെ താല്പര്യമുള്ളവനാണ്. അതിനാൽ അവൻ സ്വന്തം നന്മകൾ മാത്രമേ കാണുന്നുള്ളൂ. എന്നാൽ തന്റെ എതിരാളിയെ അവൻ വെറുക്കുന്നു, അതിനാൽ അയാളുടെ തിന്മകൾ മാത്രമേ അവൻ കാണുന്നുള്ളൂ. സ്വന്തത്തോടുള്ള സ്നേഹം വർദ്ധിക്കുന്നത് വഴി തന്റെ ദോഷങ്ങളെപ്പോലും ഗുണങ്ങളായി അവൻ കാണുന്നു, അല്ലാഹു ﷻ പറഞ്ഞതുപോലെ: أَفَمَن زُیِّنَ لَهُۥ سُوۤءُ عَمَلِهِۦ فَرَءَاهُ حَسَنࣰاۖ എന്നാല്‍ തന്‍റെ ദുഷ്പ്രവൃത്തികള്‍ അലംകൃതമായി തോന്നിക്കപ്പെടുകയും, അങ്ങനെ അത് നല്ലതായി കാണുകയും ചെയ്തവന്‍റെ കാര്യമോ? എതിരാളിയോടുള്ള വെറുപ്പ് വർദ്ധിക്കുമ്പോൾ അയാളുടെ നന്മകളെപ്പോലും അവൻ തിന്മകളായി കാണുന്നു. കവിതയിൽ പറയപ്പെട്ടതുപോലെ: 💬 نظَرُوا بِعَيْنِ عَدَاوَةٍ، وَلَوَ أنَّهَا *** عَيْنُ الرِّضَا لاسْتَحْسَنُوا مَا اسْتَقْبَحُوا 💬 അവർ ശത്രുതയുടെ കണ്ണുകളോടെ നോക്കി; അത് തൃപ്തിയുടെ കണ്ണുകളായിരുന്നെങ്കിൽ, അവർ മോശമായി കണ്ടതിനെ അവർ നല്ലതായി കാണുമായിരുന്നു ❞ [ 📚 إغاثة اللهفان في مصايد الشيطان (181)] 💬💬┈┈┈┈┈┈┈┈┈┈┈💬💬 ⁩✏️ അബൂ റയ്യാൻ അബ്ദുല്ലാഹ് غَفَرَ اللَّـﮧُ لَـﮧُ وَهَدَى وَالِدَيْـﮧِ 🖥 https://t.me/Altadhkira/966

▶️ പണ്ഡിതന്മാരുടെ ക്ഷമ #Videos@Altadhkira 🖥 https://t.me/Altadhkira/978

❝ മറ്റുള്ളവർക്ക് മുൻപിൽ നീ ഉദ്ദേശിക്കുന്ന അത്രയും സ്വഭാവമഹിമ പ്രകടിപ്പിച്ചുകൊള്ളുക, എന്നാൽ നിന്റെ യഥാർത്ഥ രൂപം നിന്റെ ഉമ്മയ്ക
❝ മറ്റുള്ളവർക്ക് മുൻപിൽ നീ ഉദ്ദേശിക്കുന്ന അത്രയും സ്വഭാവമഹിമ പ്രകടിപ്പിച്ചുകൊള്ളുക, എന്നാൽ നിന്റെ യഥാർത്ഥ രൂപം നിന്റെ ഉമ്മയ്ക്കും സഹോദരിക്കും ഭാര്യയ്ക്കും അറിയാവുന്നതാണ്! (നബി ﷺ പറഞ്ഞത് നീ മറക്കരുത്...) "നിങ്ങളിൽ ഏറ്റവും ഉത്തമൻ സ്വന്തം കുടുംബത്തോട് ഏറ്റവും നല്ല രീതിയിൽ പെരുമാറുന്നവനാണ് ..."❞ #Reality@Altadhkira

▶️ നാം ഖുർആനിനെ ഹജ്‌ർ ചെയ്യുന്നവരിൽ പെടുമോ? #Videos@Altadhkira 🖥 https://t.me/Altadhkira/974