ᴛᴀᴅʜᴋɪʀᴀ | തദ്കിറ | التذكرة
Open in Telegram
﷽ 📖 ഖുർആനും സുന്നത്തും സലഫുകൾ മനസ്സിലാക്കിയത് പോലെ 📖 {മലയാളത്തിൽ}
Show more2 023
Subscribers
+124 hours
No data7 days
-530 days
Posts Archive
Repost from ᴛᴀᴅʜᴋɪʀᴀ | തദ്കിറ | التذكرة
📸 ❝ നിസ്കാരമില്ലാതെ രാത്രി കഴിഞ്ഞു പോകുന്നു,
നോമ്പുകൾ ഇല്ലാതെ തിങ്കളും വ്യാഴവും കടന്നുപോകുന്നു,
അവർ ഉറങ്ങി കിടക്കെ ഫജ്ർ നഷ്ടപ്പെടുന്നു,
യാതൊരു ലജ്ജയുമില്ലാതെ അവർ മൗലിദ് ആഘോഷിക്കുന്നു,
സൃഷ്ടികളിൽ ഏറ്റവും ഉത്തമനായ (റസൂലുള്ളാഹ് ﷺ) ഇങ്ങനെ ചെയ്യുകയില്ലായിരുന്നു,
അതോ ഈ പച്ച നിറം തിരക്കേറിയ ദിവസം (ഖിയാമത്ത് നാളിൽ) നിങ്ങൾക്ക് വേണ്ടി ശുപാർശ ചെയ്യുമെന്ന് നിങ്ങൾ കരുതുന്നുവോ?! ❞
#Mawlid
#Innovation_البدعة
#Reality
🖥 https://t.me/Altadhkira
﷽
ഒരു ജ്ഞാനി ഒരു ബദുവിനോട് ചോദിച്ചു: "ജനങ്ങളുടെ സ്നേഹവും പ്രീതിയും നേടിയെടുക്കാൻ സഹായിക്കുന്ന മൂന്ന് കാര്യങ്ങൾ ഞാൻ നിനക്ക് പറഞ്ഞുതരട്ടെയോ?"
ബദു മറുപടി നൽകി: "വേണ്ട."
﷽
▶️ തെറ്റുകൾക്ക് ക്ഷമ ചോദിക്കുന്നതിലൂടെ നിന്റെ വേവലാധികൾ ഇല്ലാതായേക്കാം
#Videos@Altadhkira
🖥 https://t.me/Altadhkira/1011
❕ ഈ വീഡിയോയുടെ ബാക്ഗ്രൗണ്ടിൽ കൊടുത്തിരുന്ന കളിക്കാരുടെ ജേർസികളിൽ ഒന്ന് മുസ്‌ലിമായ ഒരു കളിക്കാരന്റേതാണെന്ന് ചില സഹോദരങ്ങൾ സൂചിപ്പിച്ചിരുന്നു جزاهم الله خيرا. അതിനാൽ അത് നീക്കം ചെയ്തുകൊണ്ട് വീഡിയോ പുതിയതിനാൽ റീപ്ലേസ് ചെയ്തിട്ടുണ്ട്. ഫോണുകളിൽ എങ്ങാനും അത് സേവ് ചെയ്തവർ പഴയത് ഡിലീറ്റ് ചെയ്ത്, പുതിയത് ഡൗണ്ലോഡ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
﷽
🎁 രസകരമായ ചില അറിവുകൾ
5️⃣
"ഫാത്വിമ" എന്ന അതേ പേരുള്ള മാതാവും ഭാര്യയുമുള്ള ഒരു സ്വഹാബിയായിരുന്നു അലി رَضِيَ اللَّــہُ عَنْــہُ.
[ 🎧 ശെയ്ഖ് ബാജമ്മാലിന്റെ ചില ദർസുകളിൽ നിന്ന് ]
💬💬┈┈┈┈┈┈┈┈┈┈┈💬💬
✏️ അബൂ റയ്യാൻ അബ്ദുല്ലാഹ്
غَفَرَ اللَّـﮧُ لَـﮧُ وَهَدَى وَالِدَيْـﮧِ
🖥 https://t.me/Altadhkira/1002
💬💬┈┈┈┈┈┈┈┈┈┈┈💬💬
﷽
💎 ശെയ്ഖ് അബൂ അബ്ദില്ലാഹ് മുഹമ്മദ് ബാ ജമ്മാൽ حَفِظَهُ اللّـہُ യുടെ ദർസുകളിൽ നിന്നുള്ള ചില ഗുണപ്രദമായ അറിവുകൾ 💎
7️⃣
🏠 അലി ബ്നു അബി ത്വാലിബ് رَضِيَ اللَّــہُ عَنْــہُ വിന്റെ മാതാപിതാക്കളെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ചിലത്
📊 അദ്ദേഹത്തിന്റെ പിതാവിന്റെ നാമം അബ്ദു മനാഫ് എന്നായിരുന്നു, അബൂ ത്വാലിബ് എന്ന കുൻയത്തിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്.
സ്വഹീഹു മുസ്‌ലിമിൽ അബൂ ഹുറൈറ رَضِيَ اللَّــہُ عَنْــہُ നിവേദനം ചെയ്ത ഹദീസുകൾ പ്രകാരം; അദ്ദേഹം ഇസ്‌ലാം സ്വീകരിക്കാതെ മുശ്രിക് ആയി ആണ് അന്തരിച്ചത്.
⭐️ അദ്ദേഹത്തിന്റെ മാതാവിന്റെ ഫാത്വിമ ബിൻത് അസദ് എന്നാണ്. ഹാഷിമി വംശജയായ ഇവർ ഇസ്‌ലാം സ്വീകരിക്കുകയും മാതൃകാപരമായ രീതിയിൽ ജീവിക്കുകയും ചെയ്തു. അവർ ഹിജ്‌റയ്ക്ക് മുമ്പാണ് അന്തരിച്ചതെന്ന് ചിലർ പറയുന്നുണ്ടെങ്കിലും, അവർ മദീനയിലേക്ക് ഹിജ്‌റ പോയി, അവിടെ വെച്ചാണ് അന്തരിച്ചതെന്ന് ഹാഫിള് ഇബ്നു ഹജർ തന്റെ 'അൽ-ഇസ്വാബ' എന്ന ഗ്രന്ഥത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. അവർ സദ്‌വൃത്തയായ ഒരു സ്ത്രീയായിരുന്നു.
🛝 അബൂ ത്വാലിബിനും ഫാത്തിമ ബിൻത് അസദിനും ജനിച്ച മക്കൾ കീഴ്‌പ്പറയുന്നവരാണ്:
🩵അലി,
🩵ജാഫർ,
🩵അഖീൽ,
🩵ത്വാലിബ്,
🌷ഉമ്മു ഹാനി,
🌷ജുമാന,
🌷റയ്ത്വ رَضِيَ اللَّــہُ عَنْـهُم
#BenefitsfromSheikhBajammal@Altadhkira
💬💬┈┈┈┈┈┈┈┈┈┈┈💬💬
✏️ അബൂ റയ്യാൻ അബ്ദുല്ലാഹ്
غَفَرَ اللَّـﮧُ لَـﮧُ وَهَدَى وَالِدَيْـﮧِ
🖥 https://t.me/Altadhkira/1003
💬💬┈┈┈┈┈┈┈┈┈┈┈💬💬
﷽
💎 ശെയ്ഖ് അബൂ അബ്ദില്ലാഹ് മുഹമ്മദ് ബാ ജമ്മാൽ حَفِظَهُ اللّـہُ യുടെ ദർസുകളിൽ നിന്നുള്ള ചില ഗുണപ്രദമായ അറിവുകൾ 💎
7️⃣
🤩 അലി ബ്നു അബി ത്വാലിബ് رَضِيَ اللَّــہُ عَنْــہُ വിന്റെ മാതാപിതാക്കളെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ചിലത്
📊 അദ്ദേഹത്തിന്റെ പിതാവിന്റെ നാമം അബ്ദു മനാഫ് എന്നായിരുന്നു, അബൂ ത്വാലിബ് എന്ന കുൻയത്തിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്.
സ്വഹീഹു മുസ്‌ലിമിൽ അബൂ ഹുറൈറ رَضِيَ اللَّــہُ عَنْــہُ നിവേദനം ചെയ്ത ഹദീസുകൾ പ്രകാരം; അദ്ദേഹം ഇസ്‌ലാം സ്വീകരിക്കാതെ മുശ്രിക് ആയി ആണ് അന്തരിച്ചത്.
⭐️ അദ്ദേഹത്തിന്റെ മാതാവിന്റെ ഫാത്വിമ ബിൻത് അസദ് എന്നാണ്. ഹാഷിമി വംശജയായ ഇവർ ഇസ്‌ലാം സ്വീകരിക്കുകയും മാതൃകാപരമായ രീതിയിൽ ജീവിക്കുകയും ചെയ്തു. അവർ ഹിജ്‌റയ്ക്ക് മുമ്പാണ് അന്തരിച്ചതെന്ന് ചിലർ പറയുന്നുണ്ടെങ്കിലും, അവർ മദീനയിലേക്ക് ഹിജ്‌റ പോയി, അവിടെ വെച്ചാണ് അന്തരിച്ചതെന്ന് ഹാഫിള് ഇബ്നു ഹജർ തന്റെ 'അൽ-ഇസ്വാബ' എന്ന ഗ്രന്ഥത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. അവർ സദ്‌വൃത്തയായ ഒരു സ്ത്രീയായിരുന്നു.
👶 അബൂ ത്വാലിബിനും ഫാത്തിമ ബിൻത് അസദിനും ജനിച്ച മക്കൾ കീഴ്‌പ്പറയുന്നവരാണ്:
🩵അലി,
🩵ജാഫർ,
🩵അഖീൽ,
🩵ത്വാലിബ്,
🌷ഉമ്മു ഹാനി,
🌷ജുമാന,
🌷റയ്ത്വ رَضِيَ اللَّــہُ عَنْـهُم
#BenefitsfromSheikhBajammal@Altadhkira
💬💬┈┈┈┈┈┈┈┈┈┈┈💬💬
✏️ അബൂ റയ്യാൻ അബ്ദുല്ലാഹ്
غَفَرَ اللَّـﮧُ لَـﮧُ وَهَدَى وَالِدَيْـﮧِ
🖥 https://t.me/Altadhkira/1002
💬💬┈┈┈┈┈┈┈┈┈┈┈💬💬
﷽
🌺 യൂസുഫ് 📿 ഇന്റെ പ്രാർത്ഥന
أَنتَ وَلِیِّۦ فِی ٱلدُّنۡیَا وَٱلۡـَٔاخِرَةِۖ تَوَفَّنِی مُسۡلِمࣰا وَأَلۡحِقۡنِی بِٱلصَّـٰلِحِینَ
(യൂസുഫ് عليه السلام പ്രാര്‍ത്ഥിച്ചു:) നീ ഇഹത്തിലും പരത്തിലും എന്‍റെ രക്ഷാധികാരിയാകുന്നു. നീ എന്നെ മുസ്‌ലിമായി മരിപ്പിക്കുകയും സജ്ജനങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കുകയും ചെയ്യേണമേ.
[സൂറത്തു യൂസുഫ്: 101]
ഇമാം ഇബ്നുൽ ഖയ്യിം رَحِمَـﮧُ اللَّـﮧُ പറഞ്ഞു:
⭐ ഈ പ്രാർത്ഥനയിൽ (മഹത്തായ പലതും) അടങ്ങിയിരിക്കുന്നു:
📋 തൗഹീദിനെ അംഗീകരിക്കലും, റബ്ബിന് പൂർണ്ണമായി കീഴ്പ്പെടലും.
📋 അല്ലാഹുവിലേക്കുള്ള തന്റെ ആവശ്യകത വെളിപ്പെടുത്തലും അവനല്ലാത്ത മറ്റാരെയും രക്ഷകനായി സ്വീകരിക്കുന്നതിൽ നിന്നു പൂർണ്ണമായും വിട്ടുനിൽക്കലും.
📋 ഇസ്‌ലാമിൽ ആയിക്കൊണ്ട് മരിക്കുക എന്നത് ഒരു സത്യവിശ്വാസിയുടെ ഏറ്റവും വലിയ ലക്ഷ്യമാണെന്നും, അത് അല്ലാഹുവിന്റെ കൈകളിലാണെന്നും ഉള്ള ബോധ്യം.
📋 പരലോകത്തെക്കുറിച്ചുള്ള തിരിച്ചറിവും സ്വർഗ്ഗത്തിൽ സ്വാലിഹീങ്ങളോടൊപ്പം ഒത്തുചേരാനുള്ള ആഗ്രഹവും.
[📚 الفوائد (1/201) ]
💬💬┈┈┈┈┈┈┈┈┈┈┈💬💬
✏️ അബൂ റയ്യാൻ അബ്ദുല്ലാഹ്
غَفَرَ اللَّـﮧُ لَـﮧُ وَهَدَى وَالِدَيْـﮧِ
🖥 https://t.me/Altadhkira/1002
💬💬┈┈┈┈┈┈┈┈┈┈┈💬💬
﷽
🎁രസകരമായ ചില അറിവുകൾ
4️⃣
ഹാഫിള് ഇബ്നു ഹജർ رَحِمَـﮧُ اللَّـﮧُ പറഞ്ഞു:
വിവാഹബന്ധങ്ങളിൽ വെച്ച് കൗതുകകരമായ ഒന്നാണ്; ത്വൽഹ ബ്‌നു ഉബൈദില്ലാഹ് رَضِيَ اللَّــہُ عَنْــہُ വിന്റെ നാല് വിവാഹങ്ങൾ. അദ്ദേഹത്തിന്റെ നാല് ഭാര്യമാരും നബി ﷺ യുടെ ഭാര്യമാരുടെ സഹോദരിമാരായിരുന്നു:
1️⃣ അദ്ദേഹം അബൂ ബക്ർ അസ്സ്വിദ്ദീഖിന്റെ മകൾ ഉമ്മു കുൽഥൂമിനെ വിവാഹം കഴിച്ചു. ഇവർ അസ്സ്വിദ്ദീഖയായ ആ'ഇഷയുടെ സഹോദരിയാണ്.
2️⃣ അദ്ദേഹം ഹംന ബിൻത് ജഹ്ശിനെ വിവാഹം കഴിച്ചു. ഇവർ സൈനബ് ബിൻത് ജഹ്ശിന്റെ സഹോദരിയാണ്.
3️⃣ അദ്ദേഹം ഫാരിഅ ബിൻത് അബീ സുഫ്യാനെ വിവാഹം കഴിച്ചു. ഇവർ ഉമ്മു ഹബീബ ബിൻത് അബീ സുഫ്യാന്റെ സഹോദരിയാണ്.
4️⃣ അദ്ദേഹം റുഖയ്യ ബിൻത് അബീ ഉമയ്യയെ വിവാഹം കഴിച്ചു. ഇവർ ഉമ്മു സലമ ഹിന്ദ് ബിൻത് അബീ ഉമയ്യയുടെ സഹോദരിയാണ്.
അവരുടെ എല്ലാവരുടെയും മേൽ അല്ലാഹുവിന്റെ തൃപ്തി ഉണ്ടായിരിക്കട്ടെ.
[ 📚 الإصابة (5/422) ]
••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••
✏️ അബൂ റയ്യാൻ അബ്ദുല്ലാഹ്
غَفَرَ اللَّـﮧُ لَـﮧُ وَهَدَى وَالِدَيْـﮧِ
🖥 https://t.me/Altadhkira/878
••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••