en
Feedback
ഇസ്ലാമിക പഠനങ്ങൾ

ഇസ്ലാമിക പഠനങ്ങൾ

Open in Telegram

Show more
The country is not specifiedReligion & Spirituality54 754
1 961
Subscribers
No data24 hours
No data7 days
No data30 days
Posts Archive
അക്കൂട്ടത്തില്‍പെട്ട ചിലര്‍ ദീര്‍ഘകാലവാസം കഴിഞ്ഞ് നാട്ടിലേക്ക് ഏകനായി തിരിച്ചുചെല്ലുന്നു. ഇത് ഇസ്‌ലാം പഠിപ്പിച്ച ദാമ്പത്യജീവിതത്തിന്റെ ആത്മാവിനെതിരാണ്. രഹസ്യവിവാഹത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിതരായ സ്ത്രീകളെ ചൂഷണംചെയ്യുന്ന നടപടിയാണിത്. കടംകൊടുക്കുകയെന്ന തികച്ചും മാനുഷിക മൂല്യത്തിലധിഷ്ഠിതമായ വ്യവഹാരം പ്രോത്സാഹിപ്പിക്കാതെ, പ്രയാസപ്പെട്ടവനെ കുരുക്കുന്ന ഹറാമായ പലിശയ്ക്ക് കൂട്ടുനില്‍ക്കുന്നതുപോലെയാണ് നിസ്സഹായരായ സ്ത്രീകളെ മുതലെടുക്കുന്ന താല്‍ക്കാലിക-രഹസ്യവിവാഹങ്ങളെ ന്യായീകരിക്കുന്നതും... *ഇസ്‌ലാമിലെ വിവാഹം* ഇസ്‌ലാമിലെ വിവാഹം മഹനീയകര്‍മമാണ്. നന്‍മകളാല്‍ അറിയപ്പെട്ട മത-സാമൂഹികചട്ടക്കൂടുകളില്‍നിന്നുകൊണ്ട്‌ അതിലേര്‍പ്പെടുന്ന ഇരുകക്ഷികളോടും ഗുണകാംക്ഷ പുലര്‍ത്തുന്ന രീതിയില്‍ നിര്‍വഹിക്കപ്പെടുമ്പോള്‍ അത് കുലീനപ്രവൃത്തിയായി ഗണിക്കപ്പെടുന്നു. അന്നിസാഅ് അധ്യായത്തിലെ സൂചനകളനുസരിച്ച് അടിമസ്ത്രീയെ വിവാഹംചെയ്യുമ്പോള്‍ പോലും അവളുടെ കുടുംബത്തിന്റെ അറിവും സമ്മതവും ഉണ്ടായിരിക്കണമെന്നാണ് നിബന്ധന. അവള്‍ക്കുള്ള മഹ്ര്‍ നിര്‍ണയിച്ചിരിക്കണം. പങ്കാളിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ അവര്‍ക്ക് ദുരന്തങ്ങള്‍ മാത്രം സമ്മാനിക്കുംവിധം കേവല ആസ്വാദനത്തിനായി നടത്തുന്ന അഗമ്യഗമനവും, അമിതലൈംഗികതയും വ്യഭിചാരവും ഇസ്‌ലാം വിലക്കിയിരിക്കുന്നു. പലിശ തിന്നാനായി കണ്ടെത്തുന്ന ഉപായംപോലെ, ആസ്വാദനത്തിനുള്ള ഉപായമാണ് രഹസ്യവിവാഹം എന്ന് പറയേണ്ടിവരുന്നത് അതുകൊണ്ടാണ്. ദാമ്പത്യം എന്നത് രണ്ട് കക്ഷികള്‍ തമ്മിലുള്ള വൈയക്തിക-സാമൂഹിക ഉടമ്പടിയാണ്. ഇതിലേതെങ്കിലുമൊന്നായി അതിനെ പരിമിതപ്പെടുത്താന്‍ കഴിയില്ല. സമൂഹത്തില്‍ അന്തസ്സും അഭിമാനവും പരിരക്ഷിക്കപ്പെടുംവിധം, സന്താനങ്ങളെ വളര്‍ത്താന്‍ കഴിയുമാറ് നിയമ - സാമൂഹിക - ഭൗതികസാഹചര്യങ്ങളുടെതായ അനുകൂലാന്തരീക്ഷം വിവാഹത്തിലൂടെയാണ് സാധ്യമാകുന്നത്. കുടുംബത്തിനകത്ത് താല്‍ക്കാലിക ബന്ധങ്ങളല്ല ഉള്ളത്. ആ കുടുംബം മറ്റു കുടുംബങ്ങളിലേക്ക് ബന്ധത്തെ കൂട്ടിച്ചേര്‍ക്കുന്നു. അങ്ങനെ ബൃഹത്തായ കുടുംബബന്ധങ്ങളെ സൃഷ്ടിക്കുന്നു. അതുവഴി സന്താന - ബന്ധുജനങ്ങള്‍ ഇരട്ടിക്കുന്നു. അവര്‍ പരസ്പരം ക്ഷേമകാര്യങ്ങള്‍ തിരക്കുകയും ശാരീരിക - മാനസിക - സാമ്പത്തിക പ്രയാസങ്ങളെ ലഘൂകരിക്കുകയുംചെയ്യുന്നു. ഭാര്യയും ഭര്‍ത്താവുമെന്ന നിലക്ക് രണ്ട് വ്യക്തികളുടെ ജീവിതത്തിലുണ്ടാവുന്ന സമ്മര്‍ദ്ദങ്ങളെ മറികടക്കാനും അതേസമയംതന്നെ ഭാര്യാ-ഭര്‍തൃബന്ധത്തെ ശക്തിപ്പെടുത്താനും അത് വഴിയൊരുക്കുന്നു. വിവാഹമെന്ന കരാര്‍പോലും ഭാര്യയുടെ ജീവിതാവസാനം വരെയും അവര്‍ക്ക് സംരക്ഷണവും ജീവിതവിഭവങ്ങളും നല്‍കാമെന്ന ഉറപ്പിന്‍മേലുള്ളതാണ്. അതിനാല്‍തന്നെ ഒരു പ്രത്യേകഘട്ടം കഴിഞ്ഞാല്‍ അവസാനിപ്പിക്കുമെന്നുറപ്പുള്ള വിവാഹങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കുന്നത് സമുദായ-മതനേതൃത്വത്തിന് ഭൂഷണമല്ല. താല്‍ക്കാലിക ലക്ഷ്യം മാത്രമുള്ള രഹസ്യവിവാഹങ്ങള്‍ക്ക് മുതിരുന്ന ചില സമ്പന്നരായ ആളുകള്‍ ആ സ്ത്രീക്ക് ലക്ഷങ്ങളോ കോടികളോ വിലയുള്ള സ്വത്ത് നല്‍കിയെന്ന് വന്നാല്‍തന്നെയും അത് വിവാഹത്തെ സാധുവാക്കുന്നില്ലെന്ന് തിരിച്ചറിയേണ്ടതാണ്. കാരണം, ആ സമ്പത്ത് ഉപയോഗിച്ച് മറ്റൊരാളുമായുള്ള വിവാഹത്തിന് അവളെ സഹായിക്കുകയാണ് അദ്ദേഹം ചെയ്യേണ്ടിയിരുന്നത്. സ്ത്രീയുടെയും പുരുഷന്റെയും അവിഹിതസംഗമങ്ങളെ തടഞ്ഞ് അവര്‍ തമ്മില്‍ കുലീനബന്ധം പുലര്‍ത്താന്‍ വിവാഹം സഹായിക്കുന്നു. അത് സ്ത്രീയുടെയും പുരുഷന്റെയും സ്വകാരത്യതയ്ക്കും പ്രേമപ്രകടനങ്ങള്‍ക്കും തദടിസ്ഥാനത്തില്‍ അനന്തരഗാമികള്‍ക്കുമുള്ള അവകാശങ്ങള്‍ക്കായി നിലകൊള്ളുന്നു. ഒരു സ്ത്രീയും പുരുഷനും എന്തടിസ്ഥാനത്തില്‍ ഒരുമിച്ചുജീവിക്കുന്നു എന്നത് അയല്‍ക്കാരും സമുദായാംഗങ്ങളും അറിയേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ദമ്പതികളുടെ ജീവിതത്തെ പൊതുസമൂഹത്തിന് അംഗീകരിക്കാനും ആശീര്‍വദിക്കാനും കഴിയുകയുള്ളൂ. അതേസമയം, രഹസ്യവിവാഹത്തില്‍ സ്ത്രീയുടെ വൈയക്തികാവകാശം മാത്രമല്ല, സമുദായാവകാശവും ഹനിക്കപ്പെടുകയാണ്. സമൂഹം അവള്‍ക്കെതിരില്‍ ആക്ഷേപം ചൊരിയും. കുത്തുവാക്കുകള്‍ കൊണ്ട് അവളെ നോവിക്കും. പരിഹാസക്കണ്ണുകളോടെ അവളെ വീക്ഷിക്കും. ഇതെല്ലാം സാമൂഹികഭദ്രതയ്ക്ക് കളങ്കമേല്‍പിക്കുമെന്നതില്‍ യാതൊരുസംശയവുമില്ല. അമേരിക്കന്‍ സ്റ്റൈല്‍ ഫാസ്റ്റ് ഫുഡ് സംസ്‌കാരം ഭക്ഷ്യസുരക്ഷയ്ക്ക് പരിക്കേല്‍പിച്ചതുപോലെ, പെണ്ണിനെ ‘വ്യക്തി- സമൂഹ മൂലധനം’ ആയി കണക്കാക്കുന്ന സാമൂഹികകാഴ്ചപ്പാട് രഹസ്യവിവാഹങ്ങളിലൂടെയും താല്‍ക്കാലികബന്ധങ്ങളിലൂടെയും അവളുടെ ശാരീരിക-മാനസികാരോഗ്യത്തിന് പരിക്കേല്‍പിക്കുകതന്നെ ചെയ്യും. അതുവഴി സമൂഹത്തിനും. നിങ്ങള്‍ വിവാഹം പരസ്യമാക്കണമെന്ന് നബിതിരുമേനി ﷺ കല്‍പിക്കുകയുണ്ടായി. (സുനനുന്നസാഈ 3369, മുസ്‌നദ് അഹ്മദ്15697). വിവാഹം പരസ്യമായിരിക്കണമെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. പ്രവാചകന്‍ നബിതിരുമേനിﷺയും അനുയായികളും താബിഉകളും അങ്ങനെയായിരുന്നു വിവാഹജീവിതത്തിലേക്ക് കടന്നിരുന്നത്. സ്വഹാബാക്കളോ ആദ്യകാലപണ്ഡിതന്‍മാരോ രഹസ്യവിവാഹത്തിലേര്‍പ്പെടുകയോ അതിന് കൂട്ടുനില്‍ക്കുകയോ ചെയ്തിട്ടില്ല...

*രഹസ്യവിവാഹങ്ങൾക്ക് പിന്നിൽ* ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/KE6YQHxTPIV4At9536bUqq _സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ •••••••┈┈•✿❁✿•┈┈••••••• വ്യാപാരം, വിദ്യാഭ്യാസം, ജോലി തുടങ്ങി വിവിധ ലക്ഷ്യസാക്ഷാത്കാരങ്ങള്‍ക്കായി കുടുംബത്തെ വിട്ടുപിരിഞ്ഞ് അന്യദേശത്തേക്ക് യാത്രതിരിക്കുന്ന വിശ്വാസികള്‍ അവിടെനിന്ന് നാട്ടുകാരറിയാതെ മറ്റൊരു വിവാഹം കഴിക്കുകയും ഏറെക്കാലം കഴിഞ്ഞ് അതെല്ലാം ഉപേക്ഷിച്ച് തിരിച്ചുവരുന്ന സംഭവങ്ങള്‍ ഇപ്പോഴുമുണ്ട്... കേരളത്തില്‍ പോലും ജില്ലയ്ക്ക് പുറത്ത് മറ്റൊരു വിവാഹം കഴിച്ച് വൈകാതെ അവരെ ഉപേക്ഷിക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത്തരം രഹസ്യവിവാഹങ്ങള്‍ ദീന്‍ അംഗീകരിക്കുന്നുണ്ടോയെന്ന് പലരും ചോദ്യമുന്നയിച്ചുകൊണ്ടിരിക്കുന്നു. അതെക്കുറിച്ച വിശദാംശങ്ങളാണ് ഇവിടെ കുറിക്കാനുദ്ദേശിക്കുന്നത്... പൊതുസമൂഹം ആക്ഷേപകരവും അധമവുമായി കാണുന്ന പ്രവൃത്തികളാണ് ആളുകള്‍ രഹസ്യമായി ചെയ്യാന്‍ തുനിയുന്നത്. അധ്യാപകര്‍, പ്രബോധകര്‍ തുടങ്ങി ഇസ്‌ലാമിനെ പ്രതിനിധാനം ചെയ്യുന്ന ആളുകള്‍പോലും മതത്തെ വികലമായി കാണിക്കുംവിധമുള്ള അത്തരം രഹസ്യപ്രവൃത്തികളില്‍ ഏര്‍പ്പെടുന്നുവെന്നതാണ് ഏറെ ഖേദകരം... കാരണം, പാമരജനത്തിന്റെ വഴികേടിന് അവര്‍ കാരണഭൂതരാവുകയാണ്. അത്തരക്കാരെ ആ ചെയ്തികളുടെ പേരില്‍ അല്ലാഹു ﷻ വിചാരണചെയ്യുമെന്നതില്‍ യാതൊരു സംശയവുമില്ല. അറിവുണ്ടായിട്ടും അല്ലാഹുﷻവിന്റെ കല്‍പനകളെയും മുഹമ്മദ് നബിﷺയുടെ ചര്യകളെയും തള്ളിക്കളയുകയാണവര്‍ ചെയ്യുന്നത്. സദ്പ്രവൃത്തികള്‍ ദുഷ്പ്രവൃത്തികളെ ഇല്ലാതാക്കുന്നുവെന്ന് എല്ലാ വിശ്വാസികള്‍ക്കുമറിയാം. അല്ലാഹു ﷻ പറയുന്നു: "സദ്‌വൃത്തികള്‍ ദുര്‍വൃത്തികളെ ദൂരീകരിക്കും" (ഹൂദ് 114). അഞ്ചുനേരം നമസ്‌കാരത്തിനായി തയ്യാറെടുക്കുന്നതും അത് നിര്‍വഹിക്കുന്നതും, ദൈവസ്മരണ നിലനിറുത്തുകയും തെറ്റുകളില്‍നിന്ന് മനുഷ്യനെ അകറ്റുകയും ചെയ്യും. മാത്രമല്ല, ദുശ്ശീലങ്ങളിലകപ്പെടാതെ അവനെ പരിരക്ഷിക്കുകയുംചെയ്യും. ദുര്‍വൃത്തികളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കണമെങ്കില്‍ നാം സദാ സദ്‌വിചാരങ്ങളിലും സത്കര്‍മങ്ങളിലും മുഴുകണം. അങ്ങനെയെങ്കില്‍ ഈ ജീവിതകാലയളവില്‍ നമ്മില്‍ വന്നുചേര്‍ന്നേക്കാവുന്ന സകല തിന്‍മകളില്‍നിന്നും അല്ലാഹുﷻവിന്റെ അനുഗ്രഹത്താല്‍ രക്ഷപ്പെടാം... മേല്‍പറഞ്ഞതിന് ഒരു മറുവശം കൂടിയുണ്ട്. അക്കാര്യത്തെപ്പറ്റി എപ്പോഴെങ്കിലും നാം ചിന്തിച്ചിട്ടുണ്ടോ..? അതായത്, ദുര്‍വൃത്തികള്‍ സദ്കൃത്യങ്ങളെ നിര്‍വീര്യമാക്കുകയും ഇല്ലാതാക്കുകയും ചെയ്യുമെന്ന കാര്യം. പണ്ഡിതനായ അബ്ദുര്‍റസ്സാഖ് തന്റെ മുസന്നഫില്‍ ഇങ്ങനെ ഉദ്ധരിക്കുന്നു: ‘അബൂ ഇസ്ഹാഖില്‍നിന്ന്, മഅ്മര്‍ , സുഫ്‌യാനുസ്സൗരി റിപ്പോര്‍ട്ടുചെയ്യുന്നു: അബൂഇസ്ഹാഖിന്റെ ഭാര്യ ഒരു സംഘം സ്ത്രീകളോടൊപ്പം ആഇശ (റ)യെ സന്ദര്‍ശിച്ചു. അവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു സ്ത്രീ ഇങ്ങനെ പറഞ്ഞു : "വിശ്വാസികളുടെ മാതാവേ, എനിക്കൊരു അടിമപ്പെണ്‍കുട്ടിയുണ്ടായിരുന്നു. വൈകാതെ പൈസതരണം എന്ന നിബന്ധനയില്‍ ഞാനവരെ സൈദ് ബ്‌നു അര്‍ഖമിന് 800 ദിര്‍ഹമിന് വിറ്റു. ഒട്ടും വൈകാതെ 600 ദിര്‍ഹമിന് അത് തിരികെ വാങ്ങി. ആ 600 അപ്പോള്‍തന്നെ കൊടുത്ത് 800 കടമുണ്ടെന്ന് രേഖപ്പെടുത്തി." ഇതുകേട്ട ആഇശ (റ) ഇങ്ങനെ പ്രതികരിച്ചു: "അല്ലാഹുവാണെ, എത്ര മോശമായ സമ്പാദ്യമാണ് നീ നേടിയത്..! എത്ര നീചമായ കാര്യമാണ് നീ നടത്തിയത്..! സൈദുബ്‌നു അര്‍ഖമിനോട് പോയി നീ പറയണം, ഉടന്‍ തൗബ ചെയ്തില്ലെങ്കില്‍ നബിയോടൊപ്പം ചേര്‍ന്ന് നടത്തിയ ജിഹാദ് അസാധുവാകുമെന്ന്" (അബ്ദുര്‍റസ്സാഖ് അല്‍ മുസന്നഫ് 8/185) പലിശ തിന്നാനായി ഇരുവരും നടത്തിയ ശ്രമത്തെ ആഇശ (റ)യെന്ന മഹതി ഇടപെട്ട് തടഞ്ഞതെങ്ങനെയെന്ന് നോക്കൂ... അല്ലാഹു ﷻ കടം അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയും ചെയ്തു. നിഷിദ്ധമായ ഈ സംഗതിയില്‍ പങ്കുകൊണ്ട സൈദിനോട് തൗബ ചെയ്തില്ലെങ്കില്‍ ദീനിന് വേണ്ടി നടത്തിയ ജിഹാദ് പാഴാകുമെന്ന് അവര്‍ തുറന്നടിച്ചു... മാത്രമല്ല, തൗബയുടെ വാതില്‍ തുറന്നുകിടക്കുന്നുവെന്ന് ഓര്‍മിപ്പിച്ചു. മഹതിയുടെ സമീപനം തികച്ചും സന്തുലിതമാണ്. നന്‍മനിറഞ്ഞ പ്രവൃത്തികളെ തിന്‍മ ഇല്ലായ്മ ചെയ്യുമെന്ന് ഈ സംഭവം നമ്മെ എളുപ്പത്തില്‍ ബോധ്യപ്പെടുത്തുന്നു. മരണവേളയിലുള്ളതല്ലാത്ത തൗബ സ്വീകരിക്കപ്പെടുമെന്നും അല്ലാഹു ﷻ അങ്ങേയറ്റം പൊറുത്തുകൊടുക്കുന്നവനുമാണെന്നും തെര്യപ്പെടുത്തുന്നു. താല്‍ക്കാലികവും രഹസ്യ സ്വഭാവമുള്ളതുമായ വിവാഹം സ്ത്രീകളുടെ അന്തസ്സിനും അവകാശങ്ങള്‍ക്കും നേരെയുള്ള പുരുഷന്‍മാരുടെ കയ്യേറ്റമാണെന്നതില്‍ സംശയമില്ല. യൂറോപ്പിലും അമേരിക്കയിലും എത്തിച്ചേരുന്നവരില്‍ ഇസ്‌ലാമിക പ്രബോധനം നിര്‍വഹിക്കുന്ന പണ്ഡിതഗണത്തില്‍പെട്ട പലരും രഹസ്യവിവാഹങ്ങള്‍ക്ക് തുനിഞ്ഞിറങ്ങുന്നത് പല വിശ്വാസികളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വിശുദ്ധ ഖുര്‍ആനില്‍ പലസ്ഥലങ്ങളിലും പുരുഷനോടൊപ്പം അവളെയും സ്പഷ്ടമായി എടുത്തുപറഞ്ഞിട്ടുണ്ട്. ഖുര്‍ആന്‍ പറയുന്നു; ന്യായമായി അവള്‍ക്ക് ബാദ്ധ്യതയുള്ളത് പോലെ അവകാശങ്ങളുമുണ്ട്(ബഖറ238). ആ അവകാശങ്ങള്‍ ചോദിച്ച് വാങ്ങാന്‍ തീര്‍ച്ചയായും ഇസ്‌ലാം അനുവദിക്കുന്നുണ്ട്. •••••••••••••••••••••••••••••••• അടുത്ത വിഷയം : *രഹസ്യവിവാഹങ്ങൾക്ക് പിന്നിൽ*

*സ്ത്രീകളോട് ക്രൂരമായി പെരുമാറുന്നവർ ജാഹിലിയ കാലഘട്ടത്തിലാണ്* ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/KE6YQHxTPIV4At9536bUqq _സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ •••••••┈┈•✿❁✿•┈┈••••••• മനുഷ്യ സമൂഹത്തില്‍ ആണിനും പെണ്ണിനും ചില പ്രത്യേക അവകാശങ്ങളും  പ്രാധാന്യവുമുണ്ട്. സമൂഹം നിലനില്‍ക്കണമെങ്കില്‍ രണ്ടു വിഭാഗവും ഈ അവകാശങ്ങള്‍ പങ്ക് വെച്ച് പരസ്പരം സമരസപ്പെട്ടു ജീവിക്കുക തന്നെ വേണം. ആണിന് പെണ്ണിനേക്കാള്‍ ചില പ്രത്യേകതകളും മറ്റുമുണ്ടെങ്കിലും മകളായിരിക്കുമ്പോള്‍ പിതാവിന്റെയും ഭാര്യയായിരിക്കുമ്പോള്‍ ഭര്‍ത്താവിന്റയും ഉമ്മയായിരിക്കുമ്പോള്‍ മക്കളുടേയും സംരക്ഷണം ലഭിക്കേണ്ടവളാണവള്‍.  ഒരു സ്ത്രീയുടെ ജീവിതപരിണാമഘട്ടങ്ങളില്‍ വളരെ സുപ്രധാന ഘട്ടമാണ് അവള്‍ ഭാര്യാപദം അലങ്കരിച്ചു കൊണ്ടിരിക്കുന്ന കാലം. ജീവിതത്തിന്റെ ഗതിവിഗതികള്‍ മാറ്റുന്ന സംരഭമാണല്ലോ വിവാഹം. വിവാഹത്തിലൂടെ ഇണയും തുണയുമായി മുന്നോട്ട് ഗമിക്കുമ്പോള്‍ നിരവധി വൈതരണികള്‍ തരണം ചെയ്യേണ്ടിവരും. ഭാര്യ ഭര്‍തൃ ബന്ധത്തിലെത്തിയവര്‍ പരസ്പരം ജീവിത പങ്കാളി(ലൈഫ് പാര്‍ട്ട്ണര്‍, ഹാഫ് ഓഫ് ലൈഫ്)കളാണെന്ന സുബോധത്തോടെയാകണം പിന്നീട് മുന്നോട്ട് പോവേണ്ടത്. വിവാഹത്തിന് ഇസ്‌ലാമിനോളം പ്രാധാന്യം നല്‍കിയ മതം ലോകത്തില്ല. വിവാഹം എന്റെ തിരുചര്യയില്‍ പെട്ടതാണ്. വിവാഹത്തില്‍ നിന്ന് പിന്തിരിയുന്നവന്‍ എന്നില്‍ പെട്ടവനല്ല എന്ന തിരുവചനം ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്(ഇബ്‌നുമാജ). ഇസ്‌ലാമിലെ വൈവാഹിക വീക്ഷണം വളരെ പവിത്രമാണ്. ജീവിതത്തില്‍ ഒരുദിവസം അന്യരായ സ്ത്രീയും പുരുഷനും പരസ്പരം അങ്ങേയറ്റം അടുത്തു ഇണകളായിത്തീരുന്നു. ഇത് അല്ലാഹുവിന്റെ മഹത്തായ ദൃഷ്ടാന്തം തന്നെ. ഖുര്‍ആന്‍ പറയുന്നു. നിങ്ങളുടെ വര്‍ഗത്തില്‍ നിന്ന് തന്നെ നിങ്ങള്‍ക്കവന്‍ ഇണകളെ സൃഷ്ടിച്ചു തന്നിട്ടുള്ളത് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാകുന്നു.-നിങ്ങള്‍ അവരുമായി ഇണങ്ങിച്ചേര്‍ന്ന് മനസ്സമാധാനം കൈവരിക്കാന്‍ വേണ്ടി. നിങ്ങള്‍ക്കിടയില്‍ അവന്‍ പ്രേമബന്ധവും കാരുണ്യവും സ്ഥാപിക്കുകയും ചെയ്തു. ചിന്തിക്കുന്ന ജനങ്ങള്‍ക്കിതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്. തീര്‍ച്ച(അര്‍റൂം 21) അതുപോലെ ഇസ്‌ലാമിലെ ഭാര്യാസങ്കല്‍പം വളരെ ലളിതവുമാണ്. ഭാര്യയെന്നാല്‍ ഭരിക്കപ്പെടേണ്ടവള്‍ എന്നര്‍ത്ഥം സൂചിപ്പിക്കുന്നുവെങ്കിലും ഭര്‍ത്താവിന്റെ അടിമയായി ജീവിക്കേണ്ടവള്‍ എന്ന മാനമല്ല ഇസ്‌ലാം അതിനു നല്‍കുന്നത്. മറിച്ച്, അവളെ സംരക്ഷിക്കുകയും ജീവിത സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യേണ്ട ഉത്തരവാദിത്വം ഭര്‍ത്താവില്‍ അര്‍പ്പിതമാണ് എന്നാണത്. സൂറതുന്നിസാഇലെ 34ാം സൂക്തത്തിലൂടെ ഇക്കാര്യം അല്ലാഹു വ്യക്തമാക്കുന്നുണ്ട്. ഖുര്‍ആന്‍ പറയുന്നു: പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. അവരില്‍ ചിലരെ(പുരുഷന്‍മാരെ) ചിലരേക്കാള്‍(സ്ത്രീക്കളേക്കാള്‍) ഉല്‍കൃഷ്ടരാക്കിയത് കൊണ്ടും അവരുടെ ധനത്തില്‍ നിന്ന് അവര്‍ ചിലവ് ചെയ്യുന്നത് കൊണ്ടുമാണ് അങ്ങനെ നിശ്ചയിച്ചത്. ഇവിടെ പരാമൃഷ്ടമായ അധികാരം പുരുഷന്റെ സാമ്പത്തികവും കായികവുമായ  ക്ഷമത പരിഗണിച്ചാണവന് നല്‍കപ്പെട്ടത്. തിരുസുന്നത്തും ഖുര്‍ആന്‍ വ്യാഖ്യാനങ്ങളും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ബുദ്ധിപരമായും ആരോഗ്യപരമായും സ്ത്രീയേക്കാള്‍ പുരുഷന്‍ എത്രയോ മുന്‍പന്തിയിലാണ്. ഇത് കൊണ്ടാണ് പ്രവാചകത്വം പോലോത്ത കാര്യങ്ങള്‍ പുരുഷന്‍മാരില്‍ മാത്രം നിക്ഷിപ്തമായത്. പുരുഷന് അധികാരം നല്‍കപ്പെടാനുള്ള മറ്റൊരു കാരണം അവള്‍ക്ക് മഹ്‌റ് കൊടുക്കുന്നതും അവളുടെ ചിലവുകള്‍ വഹിക്കേണ്ടതും അവനാണ്(തഫ്‌സീറുല്‍കബീര്‍). അഥവാ മുന്‍സൂക്തത്തില്‍ നിന്ന് പുരുഷന്‍ സ്ത്രീയുടെ മേലാളനാണെന്നല്ല, മറിച്ച് പുരുഷന്‍ സ്ത്രീകളുടെ ഉത്തരവാദിത്വമേറ്റടുക്കാന്‍ ബാധ്യതസ്ഥനാണെന്നാണ് മനസ്സിലാക്കപ്പെടുന്നത്. പ്രസ്തുത ഖണ്ഡികയിലെ ബാക്കി ഭാഗങ്ങള്‍ തന്നെ ഈ ആശയം അനാവരണം ചെയ്യുന്നുണ്ട്.  ഒരു ഭര്‍ത്താവ് തന്റെ ഭാര്യയോട് എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കുന്ന ഇസ്‌ലാമികാദ്ധ്യാപനങ്ങള്‍ പരിശോധിച്ചാല്‍ ഇത് ഒന്നുകൂടി സ്പഷ്ടമാകും. സൂറതുന്നിസാഅ് 19ാംസൂക്തത്തില്‍ സത്യവിശ്വാസികളെ വിളിച്ച് പറയുന്നു'സ്ത്രീകളോട് നിങ്ങള്‍ നല്ല നിലയില്‍ വര്‍ത്തിക്കുക'. നല്ല വാക്കുകള്‍ പറയലും ഉപദ്രവിക്കാതിരിക്കുകയും പകതീര്‍ക്കുവാനുള്ള ഉപകരണമായി അവരെ കാണാതിരിക്കലുമൊക്കെ ഇതില്‍ ഉള്‍പ്പെടും. പവിത്രമായ കുടുംബബന്ധം തകര്‍ന്നു പോവാതെ സൂക്ഷിക്കേണ്ട പൂര്‍ണ്ണ ഉത്തരവാദിത്വം ഓരോരുത്തര്‍ക്കുമുണ്ട്. ജാഹിലിയ്യാകാലഘട്ടത്തില്‍ സ്ത്രീകളോട് ക്രൂരമായി പെരുമായിരുന്നവരെ അതില്‍ നിന്ന് തടഞ്ഞ് കൊണ്ടാണ് ഈ സൂക്തമിറങ്ങിയത്.

*ധിക്കാരത്തോടെ കീഴോട്ടിറങ്ങുന്ന വസ്ത്രങ്ങൾ* ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/EBkIhucGFs47Qbln9e1Lqn _സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ •••••••┈┈•✿❁✿•┈┈••••••• പുരുഷന്മാരുടെ ഞെരിയാണിക്കു താഴേക്കിറക്കിയ പാന്റ്, ജുബ്ബ, മുണ്ട് തുടങ്ങിയ ഏതുതരം വസ്ത്രവും വർജ്യമാണ്. ഇങ്ങനെയുള്ളവ അഹങ്കാരപൂർവമാകുമ്പോൾ നിഷിദ്ധവും അല്ലാത്തപക്ഷം കറാഹത്തും ആണെന്നാണ് ശാഫിഈ മദ്ഹബിന്റെ വിധി. എന്നാൽ ഈ നിയമം ഖമീസിന് (നീളത്തിലുള്ള കുപ്പായം) ബാധകമല്ലെന്ന രീതിയിൽ തെറ്റായ പ്രചാരണം വ്യാപകമായി നടന്നിട്ടുണ്ട്. നിലം തൂത്തുവാരുന്ന നീളൻ അറേബ്യൻ ‘സൗബു’കളിൽ ചേക്കേറിയ നവ ഫ്രീക്കൻസിനെ ആരോ പറഞ്ഞു പറ്റിച്ചതാണിത്. കാരണം സ്വഹീഹുൽ ബുഖാരി (5/6, ഹദീസ് ക്രമ നമ്പർ 3665) ഉദ്ധരിക്കുന്ന ഹദീസിൽ ‘ആരെങ്കിലും തന്റെ വസ്ത്രം കീഴ്‌പോട്ട് (അമിതമായി) ഇറക്കിയിട്ടാൽ ഉയർത്തെഴുന്നേൽപ്പു നാളിൽ അല്ലാഹു അവനെ ഗൗനിക്കുകയില്ല’ എന്ന ആശയം കാണാം. ഇവിടെ ഉപയോഗിച്ച ‘സൗബ്’ വസ്ത്രമെന്ന വിശാല അർഥത്തിലാണെന്ന് കർമശാസ്ത്ര പണ്ഡിതരൊക്കൊ ഗ്രഹിച്ചിട്ടുണ്ട്. തുഹ്ഫത്തുൽ മുഹ്താജ് (3/35) അടക്കമുള്ള ആധികാരിക കർമശാസ്ത്ര ഗ്രന്ഥങ്ങളെല്ലാം ഖമീസടക്കമുളള വസ്ത്രങ്ങൾ ധിക്കാരപൂർവം കീഴോട്ടിറക്കുന്നത് തികഞ്ഞ തെമ്മാടിത്തമാണെന്ന് തുറന്നെഴുതിയതു കാണാം. പലരും കൂടുതൽ വ്യക്തതയോടെ ‘ഖമീസിന്റെ’ പേരെടുത്തു തന്നെ വിലക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. ഫതാവാ ഇബ്‌നി മസ്‌റൂഅ് (9698), ഫതാവാ അലിയ്യിനിൽ ബാകസീർ (പേ. 152), ഹാശിയതു തർമസീ (3/313) തുടങ്ങിയവ ഉദാഹരണം. *വസ്ത്രധാരണവും ലിംഗ സമത്വവും* സ്ത്രീകൾ പുരുഷന്മാരുടേതോ മറിച്ചോ വസ്ത്രം ധരിക്കുന്നത് ഗുരുതരമായ തെറ്റാണ്. അങ്ങനെ ധരിക്കുന്നവരെ സാക്ഷ്യത്തിനു യോഗ്യതയില്ലാത്ത ‘ഫാസിഖ്’ ആയി കണക്കാക്കപ്പെടും (തുഹ്ഫ 3/3435). വിദ്യാലയങ്ങളിൽ യൂണിഫോമുകളിൽ ലിംഗ സമത്വം കൊണ്ടുവരാനുള്ള നീക്കം മതപരമായ അവകാശങ്ങളുടെ ലംഘനമാണ്. സൃഷ്ടിപ്പിലുള്ള വൈജാത്യങ്ങൾ ഉടുപ്പും നടപ്പും ഏകീകരിച്ചു മാറ്റാൻ ശ്രമിക്കുന്നത് പാഴ്‌വേലയാണ്. സ്വന്തം വ്യക്തിത്വം പോലും മറച്ചുപിടിക്കാൻ പ്രേരിപ്പിക്കുന്ന ഏതു പുരോഗമന പ്രത്യയ ശാസ്ത്രവും പിന്നോട്ടു വലിക്കുന്ന പിന്തിരിപ്പന്മാരുടേതു തന്നെയായിരിക്കും. വർഗത്തിലും രൂപത്തിലും എതിർ ലിംഗത്തിന്റെ മാത്രമോ അവരിൽ സാർവത്രികമോ ആയ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതാണ് കുറ്റകരമായ സമത്വത്തിന്റെ മാനദണ്ഡം (നിഹായ 2/374). സജ്ജനങ്ങളുടേതായി പ്രത്യേക വസ്ത്ര ധാരണ രീതി പ്രകടമായാൽ അവരല്ലാത്തവർ അവ ധരിക്കാൻ പാടില്ല. പണ്ഡിത വസ്ത്രം പാമരർ ധരിക്കുന്നതിനും വിലക്കുണ്ട് (ശബ്‌റാമല്ലിസി 2/382). ബഹുജനങ്ങൾക്ക് ആളെ പെട്ടെന്നു തിരിച്ചറിഞ്ഞു മതവിധികൾ ചോദിച്ചു പഠിക്കാനായി പണ്ഡിതന്മാർക്കു പ്രത്യേക ഡ്രസ്‌കോഡ് നല്ലതാണെന്നും ഇമാമുകൾ രേഖപ്പെടുത്തിയിട്ടുണ്ട് (തുഹ്ഫ 3/39 കാണുക). *പട്ടും പുടവയും* സ്വർണവും വെള്ളിയും പോലെ പട്ടു വസ്ത്രവും പുരുഷൻ ഉപയോഗിക്കുന്നതിന് മതത്തിൽ ശക്തമായ വിലക്കുണ്ട്. സ്ത്രീകൾക്കും പ്രായപൂർത്തിയാവാത്ത ആൺകുട്ടികൾക്കും ഇളവുണ്ട്. ബുദ്ധിമാന്ദ്യമുള്ളവർക്കു ധരിപ്പിക്കുന്നതിനും വിലക്കില്ല. എന്നാൽ കുട്ടികളെയും ബുദ്ധിമാന്ദ്യമുള്ളവരെയും രക്ഷിതാക്കൾ സ്വർണവും വെള്ളിയും പട്ടു വസ്ത്രങ്ങളും ധരിപ്പിക്കാതിരിക്കുന്നത് കറാഹത്താണ് (ശർഹു ബാഫള്ൽ, മൗഹിബ സഹിതം 3/298 കാണുക). മറ്റു വസ്ത്രങ്ങൾ ലഭ്യമാകാതിരിക്കുക, ചർമരോഗങ്ങളുടെ ശമനത്തിനു നിർണിതമാകുക തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ മുതിർന്ന പുരുഷനും പട്ടു വസ്ത്രം ധരിക്കാം (തുഹ്ഫ 3/22,23). *മലിന വസ്ത്രം* ഈർപ്പമില്ലാത്ത മലിന വസ്ത്രങ്ങൾ ധരിക്കുന്നതിനു വിരോധമില്ല. എന്നാൽ നിസ്‌കാരത്തിന്റെ സമയം അടുക്കുകയും ശരീരം വിയർത്ത് വസ്ത്രത്തിലെ മാലിന്യം ദേഹത്ത് പുരളുമെന്നും ശരീരം വെടിപ്പാക്കി നിസ്‌കരിക്കാൻ സമയ വിശാലത ഇല്ലാതിരിക്കുകയും ചെയ്താൽ അരുത് (അസ്‌നൽ മത്വാലിബ് ഹാശിയ സഹിതം 1/277, നിഹായതുൽ മുഹ്താജ് 2/382,383 കാണുക). ••••••••••••••••••••••••••••••••••• അടുത്ത വിഷയം : *സ്ത്രീകളോട് ക്രൂരമായി പെരുമാറുന്നവർ ജാഹിലിയ്യ കാലഘട്ടത്തിലാണ്*

അങ്ങനെ ഇബ്‌നു മസ്ഊദ് (റ) സൂറത്തുന്നിസാഇലെ 41ാം സൂക്തം നബി ﷺ ക്ക് ഓതിക്കേള്‍പ്പിക്കുകയുണ്ടായി. 'നബിയേ എല്ലാ സമുദായക്കാരില്‍ നിന്നും ഓരോ സാക്ഷിയെയും അവര്‍ക്ക് സാക്ഷിയായി താങ്കളെയും, നാം ഹാജറാക്കുമ്പോള്‍ എന്തായിരിക്കും സ്ഥിതി' എന്ന് അര്‍ത്ഥമാക്കുന്നതാണ് ആയത്ത്. ഇതു കേട്ട് നബി ﷺ യുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു.. (ബുഖാരി, മുസ്ലിം) ഖുര്‍ആന്‍ ശ്രവിക്കുന്നത് ഒരു ആരാധനയാണ്. കേള്‍ക്കുമ്പോള്‍ ഖുര്‍ആനികാശയങ്ങളിലേക്ക് ഇറങ്ങിച്ചൊല്ലാനും പൊരുളറയാനുമാവും. മാത്രമല്ല, ഖുര്‍ആന്‍ ശ്രവിച്ചാല്‍ അല്ലാഹുﷻവില്‍ നിന്നുള്ള സൗഭാഗ്യങ്ങള്‍ക്കും കാരണമാവും. അല്ലാഹുﷻ പറയുന്നു: ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ നിങ്ങളത് സശ്രദ്ധം ശ്രദ്ധിക്കുകയും നിശബ്ദത പാലിക്കുകയും ചെയ്യുക. എങ്കില്‍ നിങ്ങള്‍ക്ക് കാരുണ്യവര്‍ഷമുണ്ടായേക്കാം... (സൂറത്തുല്‍ അഅ്‌റാഫ് 204) ഏതു സമയത്തും ഏതു അവസ്ഥയിലും ഏതു ഘട്ടത്തിലും എവിടെയും നബിﷺ ദൈവസ്മരണ (ദിക്ര്‍). സുബ്ഹ്, അസ്ര്‍ നമസ്‌ക്കാരങ്ങള്‍ക്ക് ശേഷമുള്ള ദിക്‌റുകള്‍ നബിﷺ കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നു.. (അബൂദാവൂദ് 3667). സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബര്‍ എന്നിവയാണ് നബിﷺ കൂടുതലായി ഇഷ്ടപ്പെട്ടിരുന്ന ദിക്‌റുകള്‍.. (ഹദീസ് മുസ്ലിം 2695) സല്‍സ്വഭാവങ്ങളുടെ ഉത്തുംഗ മാതൃകയായിരുന്ന നബിﷺ സല്‍സ്വഭാവികളെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. നിങ്ങളില്‍ എനിക്കിഷ്ടപ്പെട്ടവര്‍ സല്‍ഗുണ സമ്പന്നരായവരെന്നാണ് നബിﷺ അറിയിച്ചത്... (ബുഖാരി 3759) മറ്റുവരുടെ ആവശ്യങ്ങള്‍ സാധിപ്പിച്ചു കൊടുക്കല്‍ നല്ലൊരു സ്വഭാവമാണ്. അത് നബിﷺ ഇഷ്ടപ്പെട്ടിരുന്നു. മദീനത്തെ മസ്ജിദില്‍ ഒരു മാസക്കാലം ഇഅ്തികാഫ് ഇരിക്കുന്നതിനേക്കാള്‍ ഇഷ്ടം മറ്റുള്ളവരുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാനായി നടക്കലാണ് എന്നാണ് തിരുദൂതര്‍ ﷺ പ്രഖ്യാപിച്ചത്.. (ത്വബ്‌റാനി 13/453) സത്യസന്ധത ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യത ഉണ്ടാക്കുന്ന സ്വഭാവഗുണമാണ്. സത്യസന്ധമായ സംസാരങ്ങൾ മാത്രമാണ് നബിﷺ ഇഷ്ടപ്പെട്ടിരുന്നത്.. (ബുഖാരി 3131) സുഗന്ധവും നല്ല കാഴ്ചയും ഭംഗിയും അലങ്കാരങ്ങളുമൊക്കെ നബിﷺ ഇഷ്ടപ്പെട്ടിരുന്നു... (അബൂദാവൂദ് 4074, ഹദീസ് ബുഖാരി, മുസ്ലിം) സഹിഷ്ണുതയും മാപ്പു നല്‍കലും നബിﷺ ഇഷ്ടപ്പെട്ടിരുന്നു. തങ്ങളെ ബുദ്ധിമുട്ടിച്ചവരെ ശിക്ഷിക്കണോ, അല്ലെങ്കില്‍ വെറുതെ വിടണോ എന്ന് ചോദിച്ച് ജിബ് രീല്‍ (അ) ചെന്നപ്പോള്‍ നബിﷺ പറഞ്ഞത്: പശ്ചാത്താപത്തിന്റെയും കരുണയുടെയും കവാടമാണ് എനിക്കിഷ്ടം. അങ്ങനെ അവര്‍ക്ക് മാപ്പാക്കിക്കൊടുക്കുകയും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.. (അഹ്മദ് 2203) യഥാര്‍ത്ഥത്തില്‍ ഋജുപാതയായ ഇസ്ലാം നീതിയുടെ മതമാണല്ലൊ. അതിന്റെ പൂര്‍ത്തീകരണമാണ് നബിﷺയിലൂടെ സാക്ഷാല്‍ക്കരിക്കപ്പെട്ടത്. നബിﷺയുടെ ഇഷ്ടക്കര്‍മ്മങ്ങള്‍ നമ്മുടെ ജീവിതത്തില്‍ പകര്‍ത്തി ആ സ്‌നേഹലോകത്തിന്റെ ഭാഗമാവാം. മനുഷ്യന്‍ അവന്‍ ഇഷ്ടപ്പെട്ടവരുടെ കൂടെയാണെന്നാണല്ലൊ നബി വചനം.. (ബുഖാരി, മുസ്ലിം) •••••••••••••••••••••••••••••••••• അടുത്ത വിഷയം : *ധിക്കാരത്തോടെ കീഴോട്ടിറങ്ങുന്ന വസ്ത്രങ്ങൾ*

*നബി(ﷺ)യുടെ ഇഷ്ടകർമ്മങ്ങൾ* ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/EBkIhucGFs47Qbln9e1Lqn _സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ •••••••┈┈•✿❁✿•┈┈••••••• അന്ത്യപ്രവാചകര്‍ മുഹമ്മദ് നബി ﷺ ലോകാനുഗ്രഹമാണ്. നബി ﷺ തങ്ങളുടെ വാക്കും പ്രവര്‍ത്തിയും എന്നല്ല, മൗനം പോലും തിരുചര്യയാണ്. ഉല്‍കൃഷ്ടമായ നിലപാടുകളും ഇടപാടുകളുമാണ് ആ സ്വഭാവ മാഹാത്മ്യത്തില്‍ നിന്നുല്‍ഭവിച്ചത്. ആ പ്രവാചകരെ ﷺ അനുധാവനം ചെയ്താല്‍ മാത്രമേ ദൈവ സ്‌നേഹവും കൃപയും ലഭ്യമാവുകയുള്ളൂ.. അല്ലാഹു ﷻ തന്നെ പറയുന്നുണ്ട് : നബിയേ, താങ്കള്‍ പ്രഖ്യാപിക്കുക: നിങ്ങള്‍ അല്ലാഹുﷻവിനെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്തുടരുക. എന്നാല്‍ അവന്‍ നിങ്ങള്‍ക്ക് സ്‌നേഹം വര്‍ഷിക്കുകയും പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അവന്‍ ഏറെ പൊറുക്കുന്നവനും കരുണാമയനുമത്രെ. (ഖുര്‍ആന്‍, സൂറത്തു ആലു ഇംറാന്‍ 31) അല്ലാഹുﷻവിനോടും തിരുദൂതരോടുﷺ മുള്ള സ്‌നേഹം കുടികൊള്ളുന്നത് പ്രവാചക ചര്യ പിന്‍പറ്റുന്നതിലാണ്. പ്രവാചക സ്‌നേഹം വിശ്വാസത്തിന്റെ ഭാഗമാണല്ലൊ. സ്വന്തം മാതാപിതാക്കളേക്കാളും സന്താനങ്ങളേക്കാളും, സകല ജനങ്ങളെക്കാളും എന്നെ നിങ്ങള്‍ സ്‌നേഹിക്കുന്നത് വരെ നിങ്ങളിലൊരാളും പൂര്‍ണ വിശ്വാസിയാകില്ലെന്ന് പ്രവാചകര്‍ ﷺ അരുള്‍ ചെയ്തിട്ടുണ്ട്.. (ഹദീസ് ബുഖാരി, മുസ്ലിം) പ്രവാചക സ്‌നേഹം പൂര്‍ത്തിയാവണമെങ്കില്‍ തിരുദൂതര്‍ ﷺ ഇഷ്ടപ്പെടുന്ന പ്രവര്‍ത്തനങ്ങളും വാക്കുകളും സ്വഭാവ ഗുണങ്ങളും നാമും ഇഷ്ടപ്പെടുകയും, പൂര്‍ണാര്‍ത്ഥത്തില്‍ അവ ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യേണ്ടിയിരിക്കുന്നു. സത്യവിശ്വാസികള്‍ക്ക് നബിﷺയുടെ ജീവിതത്തില്‍ ഉത്തമ മാതൃകയുണ്ടെന്ന് പരിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്.. (സൂറത്തുല്‍ അഹ്‌സാബ് 21) നബിﷺ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ട സത്ക്കര്‍മ്മങ്ങള്‍ നമസ്‌ക്കാരം, നോമ്പ്, ഖുര്‍ആന്‍ പാരായണം, ഖുര്‍ആന്‍ ശ്രവണം, സഹവര്‍തിത്വം, സഹാനുഭൂതി, സഹിഷ്ണുത, സത്യസന്ധത, കരാർ പാലനം മുതലായവയൊക്കെയാണ്. നമസ്‌ക്കാരമാണ് നബിﷺക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ട ആരാധനാ കര്‍മ്മം. നമസ്‌ക്കാരങ്ങളില്‍ കണ്‍കുളിര്‍മ ലഭിക്കുന്നുവെന്നാണ് നബിﷺ പറഞ്ഞിരിക്കുന്നത്.. (ഹദീസ് നസാഈ 3940) അതു കൊണ്ടു തന്നെ നബിﷺ ഫര്‍ള് നമസ്‌ക്കാരങ്ങള്‍ സമയാസമയം മുറപോലെ നിര്‍വ്വഹിക്കുകയും സുന്നത്തു നമസ്‌ക്കാരങ്ങള്‍ നിത്യമായി പാലിക്കുകയും ചെയ്തിരുന്നു. പ്രിയ പത്‌നി ആയിശ (റ) പറയുന്നു: നിത്യമാക്കുന്ന നമസ്‌ക്കാരങ്ങളാണ് നബിക്കിഷ്ടം.. (ബുഖാരി 1970, അഹ്മദ് 26303) ഫര്‍ള് നമസ്‌ക്കാരങ്ങള്‍ക്ക് മുമ്പും ശേഷവുമായി സുന്നത്തായുള്ള റവാത്തിബ് നമസ്‌ക്കാരങ്ങള്‍ നബിﷺ ഇഷ്ടപ്പെട്ടിരുന്ന സുന്നത്ത് നമസ്‌ക്കാരങ്ങളാണ്. അവ ശീലമാക്കിയിരുന്നു. അതില്‍ പ്രധാനമാണ് സുബ്ഹിക്ക് മുമ്പുള്ള രണ്ടു റക്അത്ത് നമസ്‌ക്കാരം. ആ നമസ്‌ക്കാരം കൊണ്ടാണ് നബിﷺ യുടെ ഒരു ദിവസം തുടങ്ങുന്നത്. അല്ലാഹുﷻവിലേക്ക് അടുക്കാനുള്ള ശ്രേഷ്ഠ നമസ്‌ക്കാരം കൂടിയാണത്. ഈ ഐഹിക ലോകത്തിലെ മുഴുവതിനേക്കാളും ഫജ്‌റിലെ സുന്നത്ത് നമസ്‌ക്കാരം ഇഷ്ടപ്പെട്ടതാണെന്ന് നബിﷺ പറഞ്ഞിട്ടുണ്ട്.. (മുസ്ലിം 725) പകലിനെ ധന്യമാക്കുന്ന ആരാധനയാണല്ലൊ നോമ്പ്. നോമ്പാണ് നബിﷺ ഇഷ്ടപ്പെടുന്ന മറ്റൊരു ആരാധന. തിങ്കളാഴ്ച, വ്യാഴാഴ്ച ദിവസങ്ങളില്‍ നബിﷺ സുന്നത്ത് നോമ്പ് അനുഷ്ഠിച്ചിരുന്നു. കാരണം ആ ദിവസങ്ങളില്‍ സല്‍പ്രവര്‍ത്തനങ്ങള്‍ അല്ലാഹുﷻവിലേക്ക് ഉയര്‍ത്തപ്പെടുമത്രെ. മാത്രമല്ല നബിﷺ പറഞ്ഞിട്ടുണ്ട് : നോമ്പുകാരനായിരിക്കെ എന്റെ ആരാധനകള്‍ അല്ലാഹുﷻവിലേക്ക് വെളിവാക്കപ്പെടാനാണ് എനിക്കിഷ്ടം.. (തുര്‍മുദി 747, നസാഈ 2358) നബിﷺ ഖുര്‍ആന്‍ പാരായണം അതിയായി ഇഷ്ടപ്പെട്ടിരുന്നു. അര്‍ത്ഥങ്ങള്‍ മനസ്സിലാക്കിയും ചിന്തിച്ചുമായിരുന്നു നബിﷺ ഖുര്‍ആന്‍ പാരായണം ചെയ്തിരുന്നത്. പ്രത്യേകമായി ഇഷ്ടപ്പെട്ടിരുന്ന ഒരു സൂറത്താണ് സൂറത്തുല്‍ ഫത്ഹ്. ഒരിക്കല്‍ നബിﷺ പറയുകയുണ്ടായി: ഇന്ന് രാത്രി എനിക്ക് ഒരു ഖുര്‍ആനിക അധ്യായം അവതരിച്ചിട്ടുണ്ട്. നിശ്ചയമായും ആ സൂറത്ത് എനിക്കേറെ ഇഷ്ടപ്പെട്ടതാണ്. ശേഷം നബി ﷺ സൂറത്തുല്‍ ഫത്ഹിലെ ആദ്യ ഭാഗം ഓതുകയുണ്ടായി (ഹദീസ് ബുഖാരി 4177). കാരണം ഈ സൂറത്തില്‍ സത്യവിശ്വാസികള്‍ക്ക് സ്വര്‍ഗം, ദൈവകൃപ, സൗഭാഗ്യം, പ്രായശ്ചിത്തം മുതലായവയുണ്ടെന്ന് സുവിശേഷം അറിയിച്ചിട്ടുണ്ട്. നബിﷺ ഖുര്‍ആന്‍ പാരായണം ശ്രവിക്കാനും ഇഷ്ടപ്പെട്ടിരുന്നു.. ഒരിക്കല്‍ നബിﷺ അബ്ദുല്ലാ ബ്‌നു മസ്ഊദി (റ)നോട് പറയുകയുണ്ടായി: താങ്കളെനിക്ക് ഖുര്‍ആന്‍ ഓതിത്തരിക. ഇബ്‌നു മസ്ഊദ് (റ) ചോദിച്ചു: അങ്ങയ്ക്കാണല്ലൊ വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചത്, ഞാന്‍ തിരുദൂതര്‍ക്ക് ഖുര്‍ആന്‍ ഓതിക്കേള്‍പ്പിക്കണമെന്നോ? അപ്പോള്‍ നബിﷺ പറഞ്ഞു: വേറൊരാളില്‍ നിന്ന് ഖുര്‍ആന്‍ കേള്‍ക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു.

ആമിറുബ്‌നു റബീഅ ഉദ്ധരിക്കുന്ന ഒരു ഹദീസുകൂടി കാണുക. ഫിസാര്‍ കുടുംബത്തിലെ ഒരു സ്ത്രീ ഒരു ജോഡി ചെരുപ്പ് മഹര്‍ നിശ്ചയിച്ചുകൊണ്ട് വിവാഹിതയായി. നബി ﷺ അവളോട് ചോദിച്ചു: "നിന്റെ ശരീരത്തിനും ധനത്തിനും പകരമായി ഒരു ജോഡി ചെരിപ്പുകൊണ്ട് നീ തൃപ്തിപ്പെടുമോ..?" അവര്‍ പറഞ്ഞു: "അതെ." നബി ﷺ അതംഗീകരിച്ചുകൊടുത്തു... (തിര്‍മുദി)  വിവാഹത്തോടനുബന്ധിച്ച് വരന്‍ വധുവിന് നല്‍കേണ്ട ധനമാണ് മഹര്‍. ദാമ്പത്യം ആസ്വദിക്കുന്നതോടെ അത് അവളുടെ അവകാശമായിരിക്കും. മഹറിന്റെ പരിധി എത്രയെന്ന് ഇസ്‌ലാം നിര്‍ണ്ണയിച്ചിട്ടില്ല. മര്യാദയനുസരിച്ച് (മഅ്‌റൂഫ്) നല്‍കണമെന്നാണ് ഖുര്‍ആന്റെ കല്‍പന. മുമ്പ് പറഞ്ഞ സംഭവങ്ങളില്‍നിന്ന് മഹര്‍ ഇരുമ്പു മോതിരം, ഖുര്‍ആന്‍ പഠിപ്പിക്കല്‍, ഭര്‍ത്താവിന്റെ ഇസ്‌ലാമാശ്ലേഷണം ആദിയായവയൊക്കെയും ആവാം. 'മൂസാ നബി(അ)ന്റെ മഹര്‍ എട്ടോ പത്തോ വര്‍ഷം ആടുമേക്കലായിരുന്നു.' (ഖസസ്: 27-28) ഇവിടെയൊക്കെ സ്ത്രീകള്‍ക്ക് പ്രയോജനവും സംതൃപ്തിയുമുണ്ടാകണമെന്നാണ് ഇസ്‌ലാം കണക്കാക്കിയിരിക്കുന്നത്.  നബി ﷺ സൗദയെ വിവാഹം ചെയ്തത് 400 വെള്ളി നാണയം മഹറായി നിശ്ചയിച്ചാണ്. ആയിശ (റ)ക്ക് 500 ദിര്‍ഹം. ഖദീജാബീവിക്കും അത്രതന്നെയായിരുന്നു നല്‍കിയിരുന്നത്. നബിപുത്രി ഫാത്വിമക്ക് അലിയുടെ ഏക സമ്പാദ്യമായിരുന്ന പടയങ്കി നല്‍കാനായിരുന്നു നബി ﷺ കല്‍പിച്ചത്. നബി ﷺ നല്‍കിയ മഹറുകളും പെണ്‍കുട്ടികള്‍ക്ക് വാങ്ങിക്കൊടുത്ത മഹറുകളും പഠനവിധേയമാക്കിയാല്‍ സാമാന്യം മെച്ചപ്പെട്ട തുകയാണെന്ന് മനസ്സിലാക്കാം... ജീവനാംശം പോലെത്തന്നെ സാമ്പത്തികമായി കഴിവുള്ള പുരുഷന്മാര്‍ അവരുടെ കഴിവനുസരിച്ചും കുറഞ്ഞവര്‍ അവരുടെ കഴിവനുസരിച്ചും നല്‍കണമെന്നാണ് നബി ﷺ കല്‍പ്പിച്ചിട്ടുള്ളത്. എന്നാല്‍ സ്ത്രീകളുടെ കഴിവും കുടുംബവുമനുസരിച്ചാണ് മഹര്‍ നല്‍കേണ്ടത് എന്ന പക്ഷത്തേയും കാണാം... ജീവനാംശം ... ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ചികിത്സ തുടങ്ങിയവയാണ് ജീവനാംശം. ഖുര്‍ആന്‍ പറയുന്നു: 'പുരുഷന്മാര്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നതിനാലുമാണത്.' (അന്നിസാഅ്: 34) ഭാര്യ ധനികയാണെങ്കിലും ജീവനാംശം നല്‍കല്‍ ഭര്‍ത്താവിന് നിര്‍ബന്ധ ബാധ്യതയാണ്.  മുആവിയയില്‍ നിന്നുദ്ധരിക്കുന്നു: 'തിരുദൂതരെ, ഞങ്ങളുടെ ഭാര്യമാരോട് ഞങ്ങളുടെ ബാധ്യതകള്‍ എന്തൊക്കെയാണ്..?' നബി ﷺ പറഞ്ഞു: "നീ ആഹരിച്ചാല്‍ അവരെയും ആഹരിപ്പിക്കുക. നീ വസ്ത്രം ധരിച്ചാല്‍ അവരെയും ധരിപ്പിക്കുക. നീ അവരുടെ മുഖത്തടിക്കരുത്. നീ അവരോട് മോശമായി പെരുമാറരുത്. കിടപ്പറയില്‍ നിന്നകറ്റരുത്.'' (അബൂദാവൂദ്)  ഹജ്ജ്‌വേളയില്‍ നബിതിരുമേനി ﷺ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞു: 'സ്ത്രീകളുടെ വിഷയത്തില്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുക. ന്യായമനുസരിച്ച് ഭക്ഷണവും വസ്ത്രവും അവരോടുള്ള ബാധ്യതയാകുന്നു.' (മുസ്‌ലിം) ന്യായമായ നിലയില്‍ ചെലവിന് നല്‍കുന്നില്ലെങ്കില്‍ മിതമായ നിലക്ക് അയാളുടെ ധനത്തില്‍നിന്നും എടുത്തുപയോഗിക്കാന്‍ ഭാര്യക്ക് അവകാശമുണ്ട്. ആയിശ (റ) ഉദ്ധരിക്കുന്നു. ഖുറൈശി നേതാവായിരുന്ന അബൂസുഫ്‌യാന്റെ ഭാര്യ ഹിന്ദ് മുസ്‌ലിമായ ശേഷം നബിﷺയോട് പരാതി പറഞ്ഞു. 'അബൂസുഫ്‌യാന്‍ പിശുക്കനാണെന്നും എനിക്കും കുട്ടികള്‍ക്കും ജീവിക്കാന്‍ ആവശ്യമായത് നല്‍കാറില്ലെന്നും അദ്ദേഹം അറിയാതെ ഞാനയാളില്‍നിന്ന് ധനമെടുത്ത് ചെലവഴിക്കാറുണ്ടെന്നും പറഞ്ഞു.' അപ്പോള്‍ നബി ﷺ പറഞ്ഞു: "നിനക്കും കുഞ്ഞുങ്ങള്‍ക്കും മതിയായത് ന്യായമായ നിലയില്‍ എടുത്തുകൊള്ളുക.'' (ബുഖാരി മുസ്‌ലിം) ഖുര്‍ആനിലും ഹദീസിലുമൊക്കെ പറഞ്ഞ വാക്കാണ് 'മഅ്‌റൂഫ്'' അഥവാ "ന്യായമായ നിലയില്‍'' എന്നത്. ഭാര്യക്കും കുട്ടികള്‍ക്കും ജീവനാംശം നല്‍കുന്നത് തന്നെ പുണ്യകര്‍മ്മമാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. •••••••••••••••••••••••••••••••••• അടുത്ത വിഷയം : *നബി(ﷺ)യുടെ ഇഷ്ടകർമ്മങ്ങൾ*

*മഹർ അവകാശം കണ്ടില്ലെന്ന് നടിക്കരുത്* ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/EBkIhucGFs47Qbln9e1Lqn _സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ •••••••┈┈•✿❁✿•┈┈••••••• വിവാഹം മുഖേന ഭര്‍ത്താവിന് ഭാര്യയായ പെണ്ണിലേക്ക് നിര്‍ബന്ധമായിത്തീരുന്ന പ്രഥമ സാമ്പത്തിക ബാധ്യതയാണ് മഹര്‍ അഥവാ വിവാഹമൂല്യം. വിവാഹസമയത്ത് സ്ത്രീയോ അവരുടെ വീട്ടുകാരോ കുടുംബക്കാരോ പുരുഷന് നല്‍കുന്ന പണവും ആഭരണവും തികച്ചും അനാചാരവും അനിസ്‌ലാമികവുമാണ്. ഇത് ഇസ്‌ലാമിക പ്രമാണങ്ങള്‍ക്കും വിരുദ്ധമാണ്. എന്നാല്‍ പുരുഷന്‍ സ്ത്രീക്ക് നല്‍കുന്ന വിവാഹമൂല്യം നിര്‍ബന്ധവുമാണ്... 'സ്ത്രീക്ക് അവരുടെ വിവാഹമൂല്യം മനസ്സംതൃപ്തിയോടെ നല്‍കുക. അതില്‍ വല്ലതും അവര്‍ നിങ്ങള്‍ക്ക് വിട്ടുതരുന്നുവെങ്കില്‍ സന്തോഷപൂര്‍വ്വം സ്വീകരിച്ചുകൊള്ളുക'' (അന്നിസാഅ്-4) സ്ത്രീകളുടെ അവകാശമായ മഹര്‍ അവര്‍ക്ക് വിട്ടുകൊടുക്കണം. മഹര്‍ പൂര്‍ണ്ണമായോ ഭാഗികമായോ ഭര്‍ത്താവിന് സ്ത്രീ വിട്ടുകൊടുക്കുകയാണെങ്കില്‍ അതവന് സ്വീകരിക്കാവുന്നതാണ്. മഹര്‍ നിക്കാഹിന്റെ സമയത്തുതന്നെ നല്‍കുന്നതാണുത്തമം. അവളുടെ മാതാവ്, മാതൃസഹോദരികള്‍, സ്വന്തം സഹോദരികള്‍ തുടങ്ങിയവര്‍ക്ക് ലഭിച്ച മഹറിന്റെ മൂല്യം അവള്‍ക്കും നല്‍കാന്‍ ഭര്‍ത്താവ് ബാധ്യസ്ഥനാണ്. മഹറിന് പരിധിയോ പരിമിതിയോ ഇല്ല. രണ്ടാം ഖലീഫ ഉമറിന്റെ ഭരണകാലത്ത് മഹര്‍ ക്രമാതീതമായി വര്‍ധിച്ചതായും ജനങ്ങള്‍ക്ക് വിവാഹം തന്നെ പ്രയാസകരമായിത്തീരുകയും ചെയ്തതായി ഖലീഫക്ക് തോന്നി... പള്ളി മിമ്പറില്‍ വെച്ച് സ്ത്രീകള്‍ മഹറിന്റെ അളവ് കുറക്കുന്നതിന്റെ ആവശ്യം അദ്ദേഹം എടുത്തുപറഞ്ഞു. സദസ്സില്‍നിന്ന് ഒരു വൃദ്ധസ്ത്രീ എഴുന്നേറ്റ് പറഞ്ഞു: "അല്ലാഹു ﷻ അതിന് പരിധിയൊന്നും നിശ്ചയിച്ചിട്ടില്ല. പിന്നെ താങ്കളെന്തിനാണ് അതിനെ പരിമിതപ്പെടുത്തുന്നത്. അതിന് താങ്കള്‍ക്കെന്തവകാശം..? " ഒരു സ്വര്‍ണക്കൂമ്പാരം തന്നെ നല്‍കിയാലും'' (നിസാഅ്: 20) എന്നല്ലെ ഖുര്‍ആനിന്റെ പ്രയോഗം..?' ഉമര്‍ (റ) പറഞ്ഞു: "ശരിയാണ്, എനിക്ക് തെറ്റുപറ്റി. ഞാന്‍ ആ കല്‍പന പിന്‍വലിക്കുന്നു..." ചില പ്രദേശങ്ങളില്‍ മഹര്‍ സ്ത്രീകളുടെ പിതാക്കന്മാര്‍ക്കവകാശപ്പെട്ടതാണെന്നാണ് വിചാരം. മഹര്‍ ഉള്‍പ്പെടെ വിവാഹസമയത്ത് വീട്ടുകാരും ബന്ധുക്കളും നല്‍കിയ ആഭരണങ്ങള്‍, പാരിതോഷികങ്ങള്‍, അവള്‍ക്ക് കിട്ടിയ അനന്തര സ്വത്ത്, സ്വന്തം ശമ്പളം തുടങ്ങിയവയെല്ലാം സ്ത്രീക്ക് അവകാശപ്പെട്ടതാണ്. അത് ഭര്‍ത്താവോ മക്കളോ മറ്റുള്ളവരോ ചെലവഴിക്കാനോ വില്‍ക്കാനോ പണയപ്പെടുത്താനോ പാടില്ല. ഇതെല്ലാം ഇസ്‌ലാം നിരോധിച്ചതാണ്. മഹര്‍സംബന്ധമായി അല്‍ബഖറ:137, നിസാഅ്:20-25, മാഇദ:5 എന്നീ സൂറത്തുകളിലൊക്കെ കാണാവുന്നതാണ്. മഹര്‍ സംബന്ധമായ ഒരു പഠനം സഹലുബ്‌നു സഅ്ദില്‍ നിന്ന് ഉദ്ധരിക്കുന്നു. നബിﷺയുടെ സന്നിധിയില്‍ ഒരു സ്ത്രീ വന്ന് ബോധിപ്പിച്ചു: "ഞാന്‍ എന്നെ അവിടത്തേക്ക് സമര്‍പ്പിച്ചിരിക്കുന്നു. താങ്കള്‍ക്ക് വേണമെങ്കില്‍ എന്നെ ഭാര്യയായി സ്വീകരിക്കാം. ഇല്ലെങ്കില്‍ ആവശ്യക്കാര്‍ക്ക് വിവാഹം ചെയ്തുകൊടുക്കാം..." നബി ﷺ യാതൊന്നും പ്രതികരിച്ചില്ല.  അവള്‍ ദീര്‍ഘനേരം അവിടെത്തന്നെ ഇരുന്നു. അപ്പോള്‍ സദസ്സില്‍നിന്ന് ഒരാള്‍ എഴുന്നേറ്റ് പറഞ്ഞു: " തിരുദൂതരെ, അവിടത്തേക്ക് ആവശ്യമില്ലെങ്കില്‍ അവളെ എനിക്ക് വിവാഹം ചെയ്തുതരിക...'' നബി ﷺ ചോദിച്ചു: "മഹര്‍ കൊടുക്കാന്‍ വല്ലതുമുണ്ടോ..?" അയാള്‍ പറഞ്ഞു: "ഇല്ല, എന്റെ കൈയിലൊന്നുമില്ല. ഞാനുടുത്ത മുണ്ടല്ലാതെ.'' നബി ﷺ: " അവള്‍ക്കതു കൊടുത്താല്‍ നീ എന്ത് ധരിക്കും. അതിനാല്‍ മറ്റെന്തെങ്കിലും അന്വേഷിക്കുക. ഇനി യാതൊന്നുമില്ലെങ്കില്‍ ഒരു ഇരുമ്പ് മോതിരമെങ്കിലും..?'' ഇല്ലെന്നയാള്‍ പറഞ്ഞു. നബി ﷺ ചോദിച്ചു: "നിനക്ക് ഖുര്‍ആന്‍ വല്ലതും അറിയുമോ..?'' അയാള്‍: " അതെ, നബിയെ അറിയാം.'' അറിയുന്ന സൂറകള്‍ അയാള്‍ എണ്ണിപ്പറഞ്ഞു. നബി ﷺ പറഞ്ഞു: " എങ്കില്‍ നിനക്കറിയാവുന്ന ഖുര്‍ആന്‍ മഹറായി അവള്‍ക്കുകൂടി പഠിപ്പിക്കുക. ഞാന്‍ ഖുര്‍ആന്‍ മഹര്‍ നിശ്ചയിച്ചുകൊണ്ട് അവളെ നിനക്ക് വിവാഹം ചെയ്തു തന്നിരിക്കുന്നു...'' (ബുഖാരി മുസ്‌ലിം)  അനസ് (റ) ഉദ്ധരിക്കുന്നു. അബൂത്വല്‍ഹത്ത് ഉമ്മുസുലൈമിനെ വിവാഹാലോചന നടത്തി. അവര്‍ക്ക് അബൂത്വല്‍ഹയെ ഇഷ്ടമായിരുന്നു. പക്ഷെ, അദ്ദേഹം മുസ്‌ലിമായിരുന്നില്ല. അവര്‍ പറഞ്ഞു: " നിങ്ങള്‍ മുസ്‌ലിമാകുക. എങ്കില്‍ അതാണെന്റെ മഹര്‍. മറ്റൊന്നും ഞാന്‍ ആവശ്യപ്പെടുകയില്ല." അങ്ങനെ ഉമ്മുസുലൈമിന്റെ മഹര്‍ അബൂത്വല്‍ഹയുടെ ഇസ്‌ലാമാശ്ലേഷണമായി മാറി. മഹര്‍ സ്ത്രീയുടെ അവകാശമാണ്...

*ഇവരൊക്കെ മഹ്ശറയിൽ എന്ത് സമാധാനം പറയും..?* ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/EBkIhucGFs47Qbln9e1Lqn _സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ •••••••┈┈•✿❁✿•┈┈••••••• ആരേയും വെറുപ്പിക്കാനോ, ചെറുതായി കാണാനോ അല്ല ഈ പോസ്റ്റ്, എല്ലാ ബഹുമാന ആദരവുകളും നിലനിർത്തി കൊണ്ട് കണ്ണിനും ഖൽബിനും ബാധിച്ച ഒരുതരം അന്ധത തുറന്ന് കാണിക്കൽ മാത്രമാണ്. നമ്മുടെ ഇസ്‌ലാമിക പഠനങ്ങൾ കൂട്ടായ്മയിലെ എല്ലാ ഗ്രൂപ്പിലും എണ്ണമറ്റ പണ്ഡിത ശ്രേഷ്ഠരുണ്ട്. വെള്ളിയാഴ്ചകളിൽ ഈ വിഷയം ശക്തമായി ഉദ്ബോധിപ്പിക്കാൻ അവർ തയ്യാറാവുമെന്ന് പ്രതീക്ഷിക്കുന്നു നാം ഇന്ന് ചെയ്യുകയും, കാണുകയും അനുഭവിക്കുകയും ചെയ്യുന്ന ഹറാമുകൾ എത്രയെന്ന് എണ്ണിക്കണക്കാക്കാ൯ കഴിയാത്ത വിധം ദിനംപ്രതി വർദ്ധിച്ച് വരികയാണ്... ഹറാമാണെന്ന് പറയുമ്പോൾ കേവല ഹലാലിന്റെ ഗൗരവം പോലും ആരുടെ മനസ്സിലും അനുഭവപ്പെടുന്നില്ല എന്നതാണ് ഏറെ ഭയാനകം... ഏറെ ഭീതിപ്പെടുത്തുന്ന ഗൂഢാലോചനയുടേയും തന്ത്രങ്ങളുടേയും പരിണിതഫലമാണ് നാം കാണുന്നത്. ഒരുപിടി സുന്നത്തുകളാലും സുകൃതങ്ങളാലും സമ്പന്നമായിരുന്നു നമ്മുടെ മുൻതലമുറയുടെ ജീവിതം. പതിയെ പതിയെ അത് സുന്നത്തല്ലേ, ഫർളൊന്നുമല്ലല്ലോ എന്ന ലാഘവത്തോടെ കണ്ടുതുടങ്ങി... അതോടെ കേവലം ഫർളുകൾ മാത്രം, അതും തോന്നും പോലെ ജീവിതഭാഗമാക്കി യുവത വളർന്നു. പിന്നെ കറാഹത്തുകൾ ചെയ്യുന്നതിലായി.. അവയും ഹറാമൊന്നുമല്ലല്ലോ എന്ന ചിന്തയാണ് അതിലേക്ക് അവരെ എത്തിച്ചത്. അത് ഇപ്പോ ഹറാമിൽ എത്തി നിൽക്കുകയാണ്... നാട്ടിലൊരാൾ എന്തെങ്കിലും തെമ്മാടിത്തരങ്ങളോ, ദീനിന് നിരക്കാത്തതോ ചെയ്താൽ അവരെ വേണ്ട പോലെ ശകാരിക്കുകയും, ഒറ്റപ്പെടുത്തുകയും ചെയ്തിരുന്ന അവസ്ഥയിൽ നിന്ന് അത് പറയേണ്ടവർ തന്നെ തോന്ന്യവാസങ്ങളുടെ തോഴന്മാരായി മാറി... കല്യാണ വേളകളും, മറ്റ് ആഘോഷങ്ങളും പടിഞ്ഞാറിന്റെ അനുകരണ അനാചാരങ്ങളാൽ മലിനമായി. മ്യൂസിക്കും ഡാൻസും ഇല്ലാത്ത കല്യാണത്തിന് ക്ഷണിക്കപ്പെട്ടവർ പോലും പോകാത്ത അവസ്ഥയിലേക്ക് മുസ്ലിം ഉമ്മത്ത് കൂപ്പ് കുത്തി... സിനിമയും അനുകരണവും ക്യാൻസറിനെക്കാൾ വേഗത്തിലാണ് നമ്മുടെ സഹോദരങ്ങളെ പിടികൂടിയത്. മഹല്ലുകളും കുടുംബങ്ങളും വിലക്കിയവരെ പൊക്കി പിടിച്ച് അഭിപ്രായ സ്വാതന്ത്യത്തിന്റെ ലേബൽ ഒട്ടിച്ച് അവരെ മുസ്ലിം ഉമ്മത്തിന്റെ പൊതുധാരക്കെതിരെ ഉപയോഗിക്കാൻ ഇസ്ലാമിനെ എന്നും ശത്രുകണ്ണേടെ മാത്രം കണ്ടവരുടെ നീണ്ട നിരയുണ്ടായി... പണ്ഡിതന്മാരും, സമുദായ നേതൃത്വവും ഒന്നും പറയാനാവാതെ കൈകെട്ടി നിന്നു. മറുത്ത് പറഞ്ഞവരെ കോടതി കയറ്റാനും തീവ്രവാദികളായി മുദ്ര കുത്താനും മീഡിയകളുടെ വലിയ സപ്പോർട്ടുമുണ്ടായി... റിയാലിറ്റി ഷോ കളിലൂടെയുള്ള മുസ്ലിം യുവതയുടെ കടന്ന് കയറ്റമാണ് ഇന്നീ കാണുന്ന അപചയത്തിന്റെ തുടക്കം. തങ്ങളുടെ മക്കൾ ടി.വി സ്ക്രീനിലും, സ്റ്റേജുകളിലും നിറഞ്ഞ് നിൽക്കുന്നത് അഭിമാനമായി കണ്ട രക്ഷിതാക്കൾ അവരുടെ അല്പ വസ്ത്ര നഗ്നത പ്രദർശനമോ, ഫ്രണ്ട്സ് എന്ന പേരിലെ അതിര് വിട്ട കൂട്ടുകെട്ടുകളെയോ കണ്ടതായി നടിച്ചില്ല. പരിണിതഫലമായി കോടതി മുറികളും വീടുകളും നെഞ്ച് പൊട്ടി നിലവിളിക്കുന്ന ഉമ്മമാരുടേയും അമ്മമാരുടേയും ദിനരോധനങ്ങളാൽ പ്രകമ്പനം കൊണ്ടു... ഡബ് മാഷിലൂടെ തുടങ്ങി ഇപ്പോ മ്യൂസിക്കലിയിലും മറ്റ് വിവിധ ആപുകളിലും എത്തി നിൽക്കുന്ന ഈ അഴിഞ്ഞാട്ടം എങ്ങനെ ന്യായീകരിക്കാനാവും... അന്യരുമായി കൊഞ്ചിക്കുഴയുന്ന മക്കളുടെ അഭിനയ ഭാവപ്രകടനം തന്റെ സ്റ്റാറ്റസായി വെച്ച് അവളുടെ അഭിനയ മികവിൽ അഭിമാനം കൊള്ളുന്ന കുടുംബക്കാരോട് എന്ത് പറയാൻ... പേരിൽ എല്ലാവരും ഫാത്വിമയും മുഹമ്മദും ചേർത്ത് ഇസ്ലാമിന്റെ പേരിൽ ഉറക്കനെ ശബ്ദിക്കുമ്പോൾ നാം നശിപ്പിക്കുന്നത് ഈമാനിനെ ആണെന്ന തിരിച്ചറിവ് പോലും നഷ്ടപ്പെട്ടിരിക്കുന്നു... പള്ളിയിൽ നിസ്കാരം നിർവ്വഹിച്ച ശേഷം വുളൂഇന്റെ വെള്ളം വറ്റും മുമ്പേ അതേ പള്ളിയുടെ ചാരത്തിരുന്ന് കൂട്ടം കൂടി സ്ക്രീനിൽ തെളിയുന്ന അന്യപെണ്ണുമായി ഡയലോഗും പാട്ടിന്റെ വരികളും സല്ലപിക്കുന്നവരായി നമ്മുടെ മക്കൾ അധ:പതിക്കുമ്പോൾ തടയാനും, നേർവഴിക്ക് നടത്താനും നമ്മുടെ നാവ് ഉയരുന്നില്ലെങ്കിൽ മക്കളെ സമ്മാനിച്ച റബ്ബിനോട് മഹ്ശറയിൽ എന്ത് സമാധാനം പറയും..? ഹദീസുകളും ആയത്തുകളും ഓതിത്തരുന്നത് പോലും അസ്വസ്ഥമായി കാണുന്നതിനാൽ ഈ വരികളിൽ അത് ഉൾപ്പെടുത്തിയിട്ടില്ല... സൃഷ്ടാവിനെ കുറിച്ചുള്ള അല്പബോധമെങ്കിലും മനസ്സിലുള്ള പ്രിയപ്പെട്ട ഉമ്മാ... ഏറെ തടിയുരുകി കഷ്ടപ്പെടുന്ന പ്രിയപ്പെട്ട ഉപ്പാ... മക്കളെ ഒന്ന് ശ്രദ്ധിക്കണേ... ഖബറിൽ നിങ്ങളുടെ രക്ഷക്കായി പ്രാർത്ഥന കൊണ്ട് ഓർക്കേണ്ട മക്കൾ, അവർ വഴിപിഴച്ചതിന്റെ ശിക്ഷ കൂടി നിങ്ങൾ അനുഭവിക്കേണ്ടി വരുന്ന അതിഭയാനക രംഗം നിങ്ങളുടെ കണ്ണ് തുറപ്പിക്കട്ടെ... •••••••••••••••••••••••••••••••• അടുത്ത വിഷയം : *മഹർ അവകാശം കണ്ടില്ലെന്ന് നടിക്കരുത്*

*പെൺകുട്ടി പിറന്നാൽ മുഖം കറുപ്പിക്കുന്നവർ* ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/EBkIhucGFs47Qbln9e1Lqn _സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ •••••••┈┈•✿❁✿•┈┈••••••• ആണ്‍കുട്ടികളും പെണ്‍കുട്ടികളും അല്ലാഹുവിന്റെ ഔദാര്യമാണ്. രണ്ടിലും ഒരുപോലെ സന്തോഷിക്കുന്നവനാണ് വിശ്വാസി. ആണ്‍കുട്ടികളുണ്ടാവുമ്പോള്‍ അമിത സന്തോഷം പ്രകടിപ്പിക്കുന്നതും പെണ്‍കുട്ടികളുണ്ടാവുമ്പോള്‍ ദുഃഖിക്കുന്നതും വിശ്വാസിയുടെ ലക്ഷണമല്ല. ജാഹിലിയ്യാ സ്വഭാവമാണ്. ഖുര്‍ആന്‍ പറഞ്ഞു: ”അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പെണ്‍കുട്ടികളെ ഔദാര്യം ചെയ്യും. അവനുദ്ദേശിക്കുന്നവര്‍ക്ക് ആണ്‍മക്കളെയും ഔദാര്യം ചെയ്യും” (ശൂറാ 49). രണ്ടും ഒരുപോലെ പ്രസ്താവിച്ചതു മാത്രമല്ല, പെണ്‍കുട്ടികളുടെ കാര്യമാണ് ആദ്യം പറഞ്ഞത്. പെണ്‍കുട്ടികളുണ്ടാകുമ്പോള്‍ രക്ഷിതാക്കള്‍ക്കുണ്ടാകുന്ന സ്വാഭാവിക പ്രയാസം പരിഹരിക്കുന്നതിന് വേണ്ടിയാണിതെന്നാണ് പണ്ഡിതവിശദീകരണം. മാത്രമല്ല, ഈ ആയത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യത്തെ പ്രസവം പെണ്‍കുഞ്ഞാകുന്നത് സ്ത്രീയുടെ ബറകത്തിന്റെ അടയാളമാണ് എന്ന് ഇമാം ഖുര്‍തുബി ഉദ്ധരിച്ചിട്ടുണ്ട് (ഖുര്‍തുബി 16/48). സ്‌കാനിംഗിലൂടെ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗം നിര്‍ണയിച്ച് പെണ്‍കുഞ്ഞാണെന്നു കണ്ടാല്‍ അലസിപ്പിക്കുന്ന സമ്പ്രദായം ഇന്ന് വ്യാപകമാണ്. ഇങ്ങനെ ലക്ഷക്കണക്കിന് കുഞ്ഞുങ്ങളെയാണ് വര്‍ഷാവര്‍ഷം നശിപ്പിക്കപ്പെടുന്നത്. മുഹമ്മദ് നബി(സ്വ)യുടെ ആഗമനത്തിന് മുമ്പുള്ള ജാഹിലിയ്യാ സംസ്‌കാരത്തിന്റെ തനി പകര്‍പ്പാണിത്. ഇസ്‌ലാം അതിനെ ശക്തിയുക്തം എതിര്‍ത്തിട്ടുണ്ട്. മാത്രമല്ല, പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതിനെ വളരെയേറെ പ്രോത്സാഹിപ്പിച്ചിട്ടുമുണ്ട്. നബി(സ്വ) പറഞ്ഞു: ”ഒരാള്‍ക്ക് മൂന്ന് പെണ്‍കുട്ടികളോ സഹോദരിമാരോ ഉണ്ടാവുകയും അവരെ വളര്‍ത്തുകയും അഭയം നല്‍കുകയും വിവാഹം ചെയ്തുകൊടുക്കുകയും ചെയ്താല്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. സ്വഹാബത്ത് ചോദിച്ചു: നബിയേ, രണ്ടു പെണ്‍മക്കളായാലോ? അവിടുന്ന് പ്രതികരിച്ചു: രണ്ടായാലും” (അബ്ദുര്‍റസാഖ് 10/457). ഒരാള്‍ക്ക് സന്താനഭാഗ്യം ലഭിച്ചാല്‍ സന്തോഷവാര്‍ത്ത അറിയിക്കലും ആശംസ അറിയിക്കലും പ്രത്യേകം സുന്നത്തുണ്ട്. ”ഇബ്‌റാഹിം നബിക്ക് സഹനശീലനായ കുട്ടിയെ കൊണ്ട് നാം സന്തോഷവാര്‍ത്ത അറിയിച്ചു” (സ്വഫാത്ത് 101). നന്മ നേര്‍ന്നുകൊണ്ടും ബറകത്തിന് പ്രാര്‍ത്ഥിച്ചുകൊണ്ടുമാണ് ആശംസിക്കേണ്ടത്. ആണ്‍കുട്ടികള്‍ക്ക് മാത്രം ആശംസിക്കുന്ന സ്വഭാവമായിരുന്നു ജാഹിലിയ്യത്തിന്റേത്. നബി(സ്വ) അത് വിലക്കി. ‘അല്ലാഹുമ്മ ബാരിക് ലഹും വബാരിക് അലൈഹിം (അവര്‍ക്കും അവരുടെ മേലും നീ സമൃദ്ധി ചൊരിയേണമേ) എന്നു പറയാന്‍ അവിടുന്ന് കല്‍പിച്ചു’ (നസാഈ 6/128). പിതാവിനെയും തന്റെ സഹോദരനെപ്പോലോത്ത അടുത്ത ബന്ധുക്കളെയും ബാറകല്ലാഹുലക എന്ന് ആശംസിക്കലും അവന്‍ ജസാകല്ലാഹു ഖൈറന്‍ എന്നു മറപടി പറയലും സുന്നത്താണ് (തുഹ്ഫ 9/376). ആണായാലും പെണ്ണായാലും സന്താനങ്ങള്‍ മഹാ സമ്പത്താണെന്നതില്‍ സംശയമില്ല. പക്ഷേ, അവര്‍ നല്ലവരായി വളരണമെന്ന് മാത്രം. ”ഞങ്ങളുടെ ഭാര്യാമക്കളില്‍ നിന്ന് കുളിര്‍മ്മയാകുന്നത് ഞങ്ങള്‍ക്ക് നീ ഔദാര്യമായി തരേണമേ’ എന്ന് ദുആ ചെയ്യാന്‍ വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിച്ചിട്ടുണ്ട്. കുട്ടികള്‍ നന്നാകണമെങ്കില്‍ ഇണകളെ തെരഞ്ഞെടുക്കുന്നത് മുതല്‍ തന്നെ ഇസ്‌ലാമിക നിയമങ്ങള്‍ പാലിക്കണം. സന്താനങ്ങള്‍ നന്നാകുന്നതിലും മോശമാകുന്നതിലും നല്ലൊരു പങ്ക് രക്ഷിതാക്കള്‍ക്കാണ്. സന്താന സംസ്‌കരണത്തിന് അവര്‍ ചെയ്തുകൊടുക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങളാണ് പ്രമാണങ്ങളുടെയും കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളുടെയും അടിസ്ഥാനത്തില്‍ ഇവിടെ വിവരിക്കുന്നത്. സാഹചര്യങ്ങളും ചുറ്റുപാടുകളും പ്രതികൂലമായ ഇന്ന് പ്രസവ സമയത്തുള്ള സുന്നത്തുകളില്‍ പലതും നടപ്പിലാക്കുന്നത് ഒഴുക്കിനെതിരെ നീന്തുന്നതുപോലെ ശ്രമകരമാണ്. അതുകൊണ്ട് തന്നെയാണ് ഇത്തരം സുന്നത്തുകളെ ജീവിപ്പിക്കുന്നതിന് നൂറ് രക്തസാക്ഷിയുടെ പ്രതിഫലനമുണ്ടെന്ന് നബി(സ്വ) ദീര്‍ഘവീക്ഷണം ചെയ്തത്. ഇന്ന് പ്രസവങ്ങള്‍ പൂര്‍ണ്ണമായും ഹോസ്പിറ്റലുകളില്‍ നിന്നാണല്ലോ. ഇത്തരം സുന്നത്തുകള്‍ സൗകര്യമാകുന്ന ഹോസ്പിറ്റലുകള്‍ തെരഞ്ഞെടുക്കുന്നത് കുട്ടികളുടെ നല്ല ഭാവിക്ക് ഗുണംചെയ്യും. ••••••••••••••••••••••••••••••••••• അടുത്ത വിഷയം : *ഇവരൊക്കെ മഹ്ശറയിൽ എന്ത് സമാധാനം പറയും?*

*ദാമ്പത്യത്തിൽ സ്നേഹം കൊടുത്ത് സ്നേഹം വാങ്ങണം* ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/EBkIhucGFs47Qbln9e1Lqn _സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ •••••••┈┈•✿❁✿•┈┈••••••• സുഭദ്രമായ കുടുംബജീവിതത്തിന്റെ നെടുംതൂണായി പ്രവർത്തിക്കുന്ന മഹനീയമായ ഒരു കാര്യമാണ് സ്നേഹം എന്നത്. ആരാണെങ്കിലും ആർക്കാണെങ്കിലും എന്ത് കൊടുത്തും നേടുന്ന സ്നേഹത്തേക്കാൾ, നിലനിൽക്കുന്നതും ആത്മാർത്ഥത തുളുമ്പുന്നതും _*സ്നേഹം കൊടുത്ത് സ്നേഹം തിരികെ വാങ്ങുന്നതിലാണ്.*_ അതുപോലെ തന്നെ സംതൃപ്ത കുടുംബജീവിതത്തിന് അനിവാര്യമായ മറ്റൊരു ഘടകമാണ് *പരിഗണന*. വീട്ടിലാണെങ്കിലും പുറത്തേക്ക് പോവുകയാണെങ്കിലും ഓരോ ഭർത്താക്കന്മാരും ഭാര്യമാരിൽ നിന്ന് പ്രത്യേക പരിഗണന തനിക്ക് ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു, തന്റെ ഇണകളാൽ താൻ കൂടുതൽ പരിഗണിക്കപ്പെടണമെന്ന് ഭാര്യമാരും ഇഛിക്കുന്നു. വിവാഹം പോലുള്ള ചില ചടങ്ങുകൾക്ക് എത്തപ്പെട്ടാൽ ഇരുവരും രണ്ട് ദിക്കിലായിരിക്കും... ഭക്ഷണപാനീയ വിഷയത്തിലും, മരുന്നും ഗുളികയും മറ്റും കഴിക്കുന്ന വിഷയത്തിലും, ചടങ്ങ് കഴിഞ്ഞാൽ യാത്രചെയ്ത് എത്തേണ്ട വിഷയത്തിലും, ഇടക്കിടക്ക് ഇരുവരും പരസ്പരം ഓർമ്മപ്പെടുത്തൽ ഉണ്ടായിക്കൊണ്ടിരുന്നാൽ രണ്ടുപേർക്കും പരസ്പരം ഒരു മതിപ്പ് മനസ്സിന്റെ ഉള്ളകത്ത് അടിഞ്ഞുകിടക്കും. അതിലൂടെ ഉണ്ടായിത്തീരുന്ന സംതൃപ്തിയും പ്രകടമാക്കുന്ന സ്നേഹവുമാണ്, ഇരുവരുടെയും കുടുംബജീവിതത്തെ ആനന്ദകരമായി ആസ്വദിക്കുവാൻ അവസരമൊരുക്കുന്നത്. എത്തപ്പെടുന്ന സ്ഥലത്ത് സ്വന്തം ഇണകളിൽ നിന്ന് പരിഗണന വേണ്ടവണ്ണം ഉണ്ടായില്ലെങ്കിൽ.... തുടർന്നുള്ള യാത്രയിൽ സമയം വൈകിയതിന്റെ പേരിലോ, മറ്റെവിടെയെങ്കിലും കയറാനുള്ള ലക്ഷ്യം പാളിയതിന്റെ പേരിലോ പരസ്പരം കുറ്റപ്പെടുത്തലും പൊട്ടിത്തെറിക്കലും അനുഭവിക്കേണ്ടിവരും. ചില ദമ്പതികൾക്ക് ഉള്ളുകൊണ്ട് പരസ്പരം വല്ലാത്ത സ്നേഹമാണ്, പക്ഷേ പ്രകടനപരത അഥവാ ഉള്ള സ്നേഹത്തെ ഉള്ളതുപോലെ പുറത്ത് പ്രകടിപ്പിക്കുവാൻ അറിയില്ല. അത് വല്ലാത്തൊരു കുടുംബ പ്രതിസന്ധിയാണ്. _*ആരുടെയൊക്കെയോ ഭാര്യയായി നിലകൊണ്ട് മറ്റ് പുരുഷന്മാരോട് ഇഷ്ടം വെക്കുന്ന പെണ്ണും,*_ _*ആരുടെയൊക്കെയോ ഭർത്താവായി നിലകൊണ്ട് മറ്റ് സ്ത്രീകളെ സ്നേഹിക്കുന്ന പുരുഷന്മാരും ഇതിലൂടെയാണ്, ഇങ്ങനെയാണ് ഉടലെടുക്കുന്നത്.*_ പിന്നീട് കുടുംബത്തിൽ ഉണ്ടാകുന്ന എല്ലാ വിഷയങ്ങളെയും കുറ്റപ്പെടുത്തലിലൂടെയും പരിഹാസ രൂപേണയും പ്രതികരിച്ചു തുടങ്ങും. അപ്പോൾ നന്മ ഉപദേശിക്കുവാനും ബന്ധം ഊട്ടി ഉറപ്പിക്കുവാനും പറഞ്ഞുതരാൻ ആരുമുണ്ടാവില്ല, കൂടിച്ചേർന്ന് കുറ്റം പറയുവാനും പരസ്പരം അകറ്റുവാനുമുള്ള വാക്കുകളും കൊണ്ട് കഴുകന്മാർ വട്ടമിട്ട് പറക്കുന്നത് നമുക്ക് കാണാനാകും. *പ്രകടന പരതയുടെ സ്നേഹമാണ് ഇരുവർക്കും ആവശ്യം, പരിഗണനാ മനസ്സാണ് ഇരുവരിലും സന്തോഷം.* _*സ്നേഹം കൊടുത്ത് സ്നേഹം വാങ്ങണം അങ്ങോട്ട് പരിഗണിച്ച് ഇങ്ങോട്ട് പരിഗണ്യനാവണം.*_ വായനക്ക്ശേഷം ഷെയര്‍ ചെയ്യാന്‍ മറക്കരുത്. അല്ലാഹുﷻ ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ.. ----------------------------------------- അടുത്ത വിഷയം : *പെൺകുട്ടി പിറന്നാൽ മുഖം കറുപ്പിക്കുന്നവർ*

*മനസ് നിറഞ്ഞൊഴുകുന്ന സ്നേഹം* ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/EBkIhucGFs47Qbln9e1Lqn _സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ •••••••┈┈•✿❁✿•┈┈••••••• രാവിലത്തെ *തിരക്കുള്ള* നേരം. ആശുപത്രിയിലെ *ഡ്രസ്സിങ്* റൂമിലേക്ക് *എൺപതിനോടടുത്ത്* പ്രായമുള്ള *ഒരാൾ* കയറിവന്നു. കൈയിലെ *മുറിവിൽ* ഇട്ട *തുന്നൽ* എടുക്കണം. *അതാണാവശ്യം.* വന്നപാടെ അദ്ദേഹം നഴ്സിനോടു പറഞ്ഞു, “എനിക്ക് *ഒൻപതു മണിക്ക്* ഒരിടത്തെത്തണം. കഴിയുമെങ്കിൽ ഒന്ന് *വേഗം* തുന്നൽ എടുത്ത് *സഹായിക്കണം.'* അവർ അദ്ദേഹത്തിന്റെ *മുറിവ്* പരിശോധിച്ചു. *ഉണങ്ങിയിരിക്കുന്നു.* ഡോക്ടറോട് വിവരം പറഞ്ഞ് തുന്നൽ മാറ്റി മുറിവ് *ഡ്രസ്* ചെയ്തുകൊണ്ടിരുന്നു. *അക്ഷമയോടെ* വൃദ്ധൻ ഇടയ്ക്കിടെ *വാച്ചിലേക്കു* നോക്കുന്നത് കണ്ട് നഴ്സ് *ചോദിച്ചു,* “സാറിന് ഇനിയുമേതെങ്കിലും ഡോക്ടറുടെ *അപ്പോയിന്റ്മെന്റ് ഉണ്ടോ?'* അയാൾ പറഞ്ഞു, *“ഇല്ല.* എനിക്ക് *ഒൻപതു മണിക്ക്* നഴ്സിങ് ഹോമിലെത്തണം. *ഭാര്യയോടൊപ്പം* ഇരുന്ന് *പ്രാതൽ* കഴിക്കണം. ഭാര്യ കുറച്ചു കാലമായി നഴ്സിങ് ഹോമിലാണ്. *അൽഷിമേഴ്സ്* രോഗം. *മക്കൾക്ക്* ദൂരനാടുകളിൽ *ജോലിയാണ്.* അയാളും ഭാര്യയും *മാത്രമാണ്* വീട്ടിൽ. അയാൾക്ക് തനിയെ ഭാര്യയുടെ ആവശ്യങ്ങൾ ചെയ്തുകൊടുക്കാൻ കഴിയാതെ വന്നപ്പോൾ നഴ്സിങ് ഹോമിലാക്കിയതാണ്. എന്നാലും എല്ലാദിവസവും കാലത്തുതന്നെ അവിടെ എത്തും. *ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കും.* വൈകുന്നേരം വരെ ഒന്നിച്ചിരുന്ന് വീട്ടിലേക്ക് മടങ്ങും. നഴ്സ് ചോദിച്ചു, *"സാറിത്തിരി വൈകിയാൽ ഭാര്യ വിഷമിക്കുമോ?'* അയാൾ പറഞ്ഞു: "അവൾക്ക് എന്നെ *തിരിച്ചറിയാൻ കൂടി കഴിയില്ല.* കഴിഞ്ഞ അഞ്ചു വർഷമായി ഇതാണവസ്ഥ. നഴ്സ് അറിയാതെ *ചോദിച്ചുപോയി,* അവർ തിരിച്ചറിയുന്നില്ലെ ങ്കിലും സാറ് *മുടങ്ങാതെ അവിടെ പോകും,* അല്ലേ' അയാൾ പതുക്കെ ചിരിച്ചു. എന്നിട്ട് പറഞ്ഞു, *"അവൾക്ക് എന്നെ തിരിച്ചറിയാൻ കഴിയില്ല,* നേര്. പക്ഷേ, *അവൾ ആരാണ് എന്ന് എനിക്കറിയാമല്ലോ.* *സ്നേഹത്തിന്റെ* ഒടുങ്ങാത്ത *തിരകൾ* ആ മുഖത്ത് *തെളിഞ്ഞു.* *നന്ദി* പറഞ്ഞ് അയാൾ ഇറങ്ങിയപ്പോൾ നഴ്സ് *ഓർത്തു.* *ഇതിനാണ് സ്നേഹം എന്നു പറയുക,* *ഉപാധികൾ ഇല്ലാത്ത നിർമലമായ സ്നേഹം.* വായനക്ക്ശേഷം ഷെയര്‍ ചെയ്യാന്‍ മറക്കരുത്. അല്ലാഹുﷻ ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ.. ••••••••••••••••••••••••••••••••••• അടുത്ത വിഷയം : *ദാമ്പത്യത്തിൽ സ്നേഹം കൊടുത്ത് സ്നേഹം വാങ്ങണം*

*ജീവിതം വഴുക്കലുള്ള പാറപ്പുറത്ത് കൂടിയാണ്* ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/EBkIhucGFs47Qbln9e1Lqn _സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ •••••••┈┈•✿❁✿•┈┈••••••• 'തിരുദൂതരോട് നന്മയെ പറ്റിയായിരുന്നു എല്ലാവരും ചോദിക്കുകയും പഠിക്കുകയും ചെയ്തിരുന്നത്. പക്ഷേ ഞാൻ ഭയപ്പെട്ടത് തിന്മയെപ്പറ്റിയായിരുന്നു. അതിനാൽ തന്നെ ഞാൻ നബി(സ്വ)യോട് കൂടുതൽ ചോദിച്ചതും തിന്മയെക്കുറിച്ച് തന്നെ' ഹുദൈഫ(റ) പറയുമായിരുന്നു. ഒരിക്കലദ്ദേഹം തിരുദൂതരോട് ചോദിച്ചു: യാ റസൂലല്ലാഹ്, എന്റെ നാവ് വളരെ വാചാലമാണല്ലോ. എന്നെ നരകത്തിലെത്തിക്കാൻ അത് ഹേതുകമായിത്തീരുമോ? നിന്റെ നാവ് കൊണ്ട് ഏറെ നേരം പാപമോചനത്തിന് വേണ്ടി നീ പ്രാർത്ഥിക്കാറില്ലേ? തിരുനബി(സ്വ) തിരിച്ചു ചോദിച്ചു. 'അതേ, ദിനംപ്രതി നൂറു പ്രാവശ്യമെങ്കിലും ഞാനെന്റെ രക്ഷിതാവിനോട് പാപമോചന പ്രാർത്ഥന നടത്താറുണ്ട്.' വഴുക്കലുള്ള പാറപ്പുറത്തുകൂടെ എത്ര കരുതലോടെയാണ് നാം കാലടികൾ വെച്ച് നടക്കാറുള്ളത്. അപായ സൂചനകൾ അടയാളപ്പെടുത്തിയ നിരത്തിലൂടെ വാഹനമോടിക്കുമ്പോഴും അധികശ്രദ്ധ കാണിക്കാറുണ്ട്. അതുപോലെ ജീവിത വഴികളിലും വീണുപോയേക്കാവുന്ന അപകട മേഖലകളുണ്ട്. അതുവഴി കടന്നുപോകേണ്ടി വരുമ്പോൾ ജാഗ്രത പുലർത്തിയില്ലെങ്കിൽ സംഭവിക്കാവുന്ന ദുരന്തമായിരിക്കും പാരത്രിക ജീവിതത്തെത്തന്നെ പരാജയത്തിലെത്തിക്കുക. ഇസ്‍ലാം ഹറാം എന്ന് അപായ സൂചന നൽകിയ കാര്യങ്ങളോട് അകലം പാലിക്കാനും അവിടങ്ങളിൽ സ്ലിപ്പാവാതിരിക്കാനും വലിയ കരുതലുണ്ടാവണം. മതം വിലക്കിയ കാര്യങ്ങളുടെ ഗൗരവം നാൾക്കുനാൾ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയും ഹറാമുകൾ ഹലാലാക്കാനുള്ള ന്യായങ്ങൾ പരതുകയും ചെയ്യുന്ന തിരക്കിലാണ് നാം. അങ്ങനെയൊക്കെ നോക്കിയാൽ ഇക്കാലത്തു ജീവിക്കാനൊക്കുമോ എന്ന് ചോദിക്കുന്നവരാണേറെ. നമുക്ക് തോന്നിയ പോലെ ജീവിക്കണം. വേണ്ടപോലെ സമ്പാദിക്കണം. പണമിടപാടുകളിൽ പലിശ വന്നു ചേരുന്ന ഭയമില്ല. ഉപഭോക്താക്കൾ കബളിപ്പിക്കപ്പെടുന്നതിൽ ആശങ്കയില്ല. സംസാരത്തിൽ കളവു വരുന്നതിൽ ആകുലതയില്ല. അങ്ങനെ ഹറാമിൽ മുങ്ങിപ്പോകുന്ന ജീവിതങ്ങളുടെ കുറെ നിസ്കാര നോമ്പുകൾ എങ്ങനെ ഗുണം ചെയ്യാനാണ്. ഒഴുക്കിനനുസരിച്ച് ഒഴുകുമ്പോൾ കാണുന്നതും കേൾക്കുന്നതും പറയുന്നതും ചെയ്യുന്നതും എന്നുവേണ്ട ഭുജിക്കുന്നതും നേടുന്നതും ബാക്കിവെക്കുന്നതും എല്ലാമെല്ലാം നിഷിദ്ധമായി മാറുന്നു. ഇബ്നുസീരീൻ (റ) നാലായിരം വെള്ളി തന്റെ കൂറ് കച്ചവടക്കാരന് വെറുതെ കൊടുത്തു, ആ തുകയുടെ കാര്യത്തിൽ ചെറിയൊരു സംശയം തോന്നിയതിനാലായിരുന്നു അത്. അവ ഇബ്നുസീരീന് അവകാശപ്പെട്ടതാണെന്ന കാര്യത്തിൽ പണ്ഡിതന്മാർ ഏകാഭിപ്രായക്കാരായിരുന്നു. എന്നിട്ടും അവ അദ്ദേഹം സ്വന്തമാക്കിയില്ല. ഒരു കാര്യം അനുവദനീയമാണ്. പക്ഷേ അത് ചെയ്താൽ നിഷിദ്ധത്തിലേക്ക് എത്തിച്ചേരുമോ എന്ന് ഭയക്കുന്നു. എങ്കിൽ ആ അനുവദനീയ കാര്യവും വർജ്ജിക്കണം. മറ്റൊരു അനുവദനീയ കാര്യം, അത് ചെയ്താൽ നിഷിദ്ധത്തിൽ എത്തിപ്പെടുകയില്ല. പക്ഷേ അത് അല്ലാഹുവല്ലാത്ത ഉദ്ദേശ്യത്തിന് ചെയ്യപ്പെടുന്നു. അല്ലെങ്കിൽ അത് നിർവഹിക്കുന്നതിനാൽ ഇബാദത്തിനുള്ള ഊർജ്ജം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. അത്തരം കാര്യവും ഒഴിവാക്കണമെന്നാണ് ഇമാം ഗസ്സാലി (റ) പറയുന്നത്. പ്രവാചകർ (സ്വ) പറഞ്ഞു, ഹലാൽ ഏതൊക്കെയെന്ന് വ്യക്തം, ഹറാമും വ്യക്തം. എന്നാൽ അവയ്ക്കിടയിൽ ചില അവ്യക്ത കാര്യങ്ങളുണ്ട്. അവ തിരിച്ചറിയാൻ അധികമാളുകൾക്കും കഴിയില്ല. അവ്യക്ത കാര്യങ്ങളിൽ സൂക്ഷ്മത പാലിച്ചാൽ ദീനും മാനവും സുരക്ഷിതമായി. അവ്യക്ത കാര്യങ്ങളിൽ സൂക്ഷ്മത പാലിച്ചില്ലെങ്കിൽ ഹറാമിൽ ചെന്ന് ചാടും. സംരക്ഷിത മേഖലക്ക് ചുറ്റും മേഞ്ഞുനടക്കുന്ന കാലികൾ അതിൽ കടക്കാൻ സാധ്യതയുള്ളപോലെ. ഇങ്ങനെയെല്ലാം ചിന്തിക്കുമ്പോള്‍ പലരും പറയാറുള്ളത് ഇങ്ങനെയാണ്, അങ്ങനെയൊക്കെ നോക്കിയാല്‍ ഇക്കാലത്ത് ജീവിക്കാനൊക്കുമോ എന്ന്. അതെ, വിശ്വാസിയായി ജീവിച്ച് വിശ്വാസിയായി മരണം വരിച്ച് സ്വര്‍ഗ്ഗം പുല്‍കണമെങ്കില്‍ അങ്ങനെയൊക്കെ ജീവിക്കുകയേ നിവൃത്തിയുള്ളൂ, നാഥന്‍ തുണക്കട്ടെ. ആമീന്‍ വായനക്ക്ശേഷം ഷെയര്‍ ചെയ്യാന്‍ മറക്കരുത്. അല്ലാഹുﷻ ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ.. ••••••••••♪••••••••••••••• അടുത്ത വിഷയം : *മനസ് നിറഞ്ഞൊഴുകുന്ന സ്നേഹം*

വായനക്ക്ശേഷം ഷെയര്‍ ചെയ്യാന്‍ മറക്കരുത്. അല്ലാഹുﷻ ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ.. ••••••••••••••••••••••••••••••••••• അടുത്ത വിഷയം : *ജീവിതം വഴുക്കലുള്ള പാറപ്പുറത്ത് കൂടിയാണ്*

*സമാധാനമില്ലാത്ത കുടുംബജീവിതം സിഹ്റ് കാരണമോ..?* ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/EBkIhucGFs47Qbln9e1Lqn _സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ •••••••┈┈•✿❁✿•┈┈••••••• _വിവാഹ ശേഷം എന്നും ഓരോ പ്രശ്നങ്ങളാണ്. ആരൊക്കെയോ സിഹ്റ് ചെയ്യുന്നുണ്ടോ എന്ന തോന്നൽ ശക്തമാണ്. ചിന്തിക്കുന്നതും സങ്കൽപ്പിക്കുന്നതും പകൽകിനാവ് പോലും ഭീതിപ്പെടുത്തുന്നതാണ്. എനിക്ക് ഇതിന് പരിഹാരമുണ്ടോ?_ ജീവിതത്തിൽ പ്രതിസന്ധികൾ സാധാരണമാണ്. പ്രശ്നങ്ങളോ വെല്ലുവിളികളോ ഇല്ലാത്ത മനുഷ്യരില്ല. ഓരോരുത്തർക്കും ഓരോ പ്രശ്നങ്ങളായിരിക്കും. ചിലർക്ക് ശാരീരികാസ്വാസ്ഥ്യമാണെങ്കിൽ മറ്റു പലർക്കും മാനസിക വ്യഥകളും ആശങ്കകളുമായിരിക്കും.  ഒരു പ്രശ്നവുമില്ലെന്ന് നാം വിചാരിക്കുന്ന, എപ്പോഴും ചിരിച്ചും കളിച്ചും രസിച്ചും നടക്കുന്നവരാകും പെട്ടെന്ന് ആത്മഹത്യ ചെയ്യുക. ചുരുക്കത്തിൽ പ്രശ്നങ്ങളും പ്രതിസന്ധികളും എന്നത് തനിക്ക് മാത്രമായി വിധിക്കപ്പെട്ട ഒന്നല്ല എന്ന് ആദ്യമായി മനസ്സിലാക്കുക. അത് കൊണ്ട് തന്നെ നാമോരോരുത്തരും നാം അനുഭവിക്കുന്ന പ്രശ്നങ്ങൾ ഓരോ അനുഭവങ്ങളാക്കി മാറ്റുകയും അതിനെ തരണം ചെയ്യാനുള്ള ഉൾക്കരുത്ത് നേടുകയുമാണ് പ്രധാനം. അല്ലാതെ ലോകത്ത് തനിക്ക് മാത്രമേ ഇത്ര പ്രശ്നങ്ങളുള്ളൂ, എന്റെ സമയവും തലവരയും ശരിയല്ലായെന്ന് ചിന്തിക്കുന്നത് ആത്മ ശക്തി നഷ്ടപ്പെടാനും എല്ലാം തല കീഴായി ചിന്തിക്കാനും അതു വഴി സമൂഹത്തിലും കുടുംബത്തിലും സ്വയം ഒറ്റപ്പെട്ട് നീറിനീറിക്കഴിയാനും കാരണമാകും. ഒന്നിനു പിറകെ മറ്റൊന്നായി ചില പ്രശ്നങ്ങൾ വരുമ്പോൾ പലപ്പോഴും പലരും ചിന്തിക്കുന്ന കാര്യമാണ് തനിക്ക് ആരോ സിഹ്റ് ചെയ്തിട്ടുണ്ടാകാമെന്നത്. ഈ ചിന്ത അത്യന്തം അപകടകരമാണ്. കാരണം സിഹ്റ് ചെയ്യുകയെന്നത് വളരെ ഗൌരവപ്പെട്ട വിഷയമാണ്. എഴു വൻ ദോഷങ്ങളിൽപ്പെട്ടതാണത്. അത് കൊണ്ട് തന്നെ ഇക്കാര്യം ചെയ്തുവെന്ന് സത്യസന്ധമായി സാക്ഷികളിലൂടെ വ്യക്തമായി തെളിയാതെ ആരുടെ പേരിലും അത് ആരോപിക്കാൻ പാടില്ല. ഊഹങ്ങൾ വെച്ചുള്ള ഈ ചിന്ത കുറ്റകരമാണെന്ന് വിശുദ്ധ ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട് (സൂറത്തുൽ ഹുജുറാത്ത്), ഇത്തരം ഊഹങ്ങളിൽ സത്യത്തിന്റെ അംശം ഉണ്ടാകാനുള്ള സാധ്യതയും വിശുദ്ധ ഖുർആൻ തള്ളിക്കളയുന്നുണ്ട് (സൂറത്തു യൂനുസ്). അതിനാൽ ഇക്കാര്യത്തിൽ ഇന്ന ആൾ എനിക്ക് സിഹ്റ് ചെയ്തിട്ടുണ്ടാകാമെന്ന വൃഥാചിന്ത അനുചിതമാണ്. സിഹ്റ് ചെയ്യപ്പെട്ടിട്ടുണ്ടോയെന്നറിയാനുള്ള ഒരു വഴിയായി ആളുകൾ കാണുന്നത് സിഹ്റും മന്ത്രവാദവുമൊക്കെ ചെയ്യന്നവരുടെ അടുത്ത് പോയി പറയുകയോ പ്രശ്നം വെപ്പിക്കുകയോ ആണ്. യഥാർത്ഥത്തിൽ അവരെല്ലാം സിഹ്റിന്റെ ആളുകളാണെങ്കിൽ അവർക്കിത് പറഞ്ഞു കൊടുക്കുക അവരുടെ പിശാചുക്കളായിരിക്കും. പിശാച് ഒരിക്കലും സത്യം പറയില്ല, വല്ലതും പറയുന്നെങ്കിൽ ഒന്നുകിൽ പച്ചക്കള്ളമായിരിക്കും, അല്ലെങ്കിൽ അർദ്ധ സത്യമായിരിക്കും, അതുമല്ലെങ്കിൽ സത്യവും അസത്യവും കൂട്ടിക്കലർത്തിയിട്ടായിരിക്കും പറയുക. അതിനാൽ അവനെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുതെന്ന് വിശുദ്ധ ഖുർആനും പുണ്യ റസൂൽ (ﷺ) യും നമ്മോട് നിരവധി തവണ ആഹ്വാനം ചെയ്തിട്ടുണ്ട്. അല്ലാഹു തആലാ പറയുന്നു: “തീർച്ചയായും പിശാച് നിങ്ങളെ ശത്രുവായാണ് കാണുന്നത്, അതിനാൽ നിങ്ങളും അവനെ ശത്രുവായിത്തന്നെ കാണുക” (സൂറത്തുൽ ഫാത്വിർ) അല്ലാഹു താആലാ പറയുന്നു: “ആരെങ്കിലും അല്ലാഹുവിനെ ഓർക്കാതെ ജീവിച്ചാൽ അവന് കൂട്ടായി ഒരു പിശാചിനെ അല്ലാഹു കൊടുക്കും, അവൻ പിന്നീട് അല്ലാഹുവിലേക്ക് എത്താനുള്ള എല്ലാ വഴികളിലും തടസ്സം നിൽക്കും"(സൂറത്തു സുഖ്റുഫ്). അല്ലാഹു തആലാ പറയുന്നു: “നിനക്ക് വല്ല ബുദ്ധിമുട്ടും വന്നാൽ അത് അല്ലാഹുവിനല്ലാതെ മറ്റാർക്കും നിന്നിൽ നിന്ന് ഒഴിവാക്കാൻ കഴിയില്ല” (സൂറത്തു യൂനുസ്). അല്ലാഹു തആലാ പറയുന്നു: “ഭാര്യയേയും ഭർത്താവിനേയും തമ്മിൽ തെറ്റിക്കുന്ന പണിയേ സിഹ്റ് ചെയ്യുന്ന പിശാച് ചെയ്യൂ. അല്ലാഹു വിചാരിക്കാതെ അവർക്ക് ആരെയും ഒരു ചുക്കും ചെയ്യാൻ കഴിയില്ല” (സൂറത്തുൽ ബഖറഃ). അത് കൊണ്ട് ഇക്കാര്യത്തിലും സമീപിക്കേണ്ടത് പിശാചോ പിശാചിന്റെ ഹോൽസെൽ/റീടേൽ കച്ചവടക്കാരെയോ അല്ല, പ്രത്യുത അല്ലാഹുവിനെയാണ്, അവന്റെ റസൂൽ (ﷺ)യെയാണ്, അവർ നിർദ്ദേശിച്ച പരിഹാരങ്ങളെയാണ്, ഇക്കാര്യത്തിലൊക്കെ നല്ല അറിവും തഖ്വയുമുള്ള പ്രാർത്ഥനക്കുത്തരം കിട്ടുന്ന മുത്തഖീങ്ങളെയാണ്. അല്ലാതെ മനുഷ്യരിലും ജിന്നുകളിലുമുള്ള പിശാചുക്കളെ വിശ്വസിക്കാൻ പോയാൽ ഉള്ള സ്വസ്ഥതയും കയ്യിലുള്ള കാശും ദേഹത്തുള്ള പൊന്നും പോയിക്കിട്ടുകയേ ഉള്ളൂ. യഥാർത്ഥത്തിൽ ഇന്നത്തെ കാലത്ത് നേരെച്ചൊവ്വെ സിഹ്റ് ചെയ്യാൻ അറിയുന്നവർ ഉണ്ടോയെന്ന കാര്യം തന്നെ സംശയമാണ്. മലയാളത്തിലെ ഒരു പ്രമുഖ ടെലിവഷൻ ചാനൽ വർഷങ്ങൾക്ക് മുമ്പ് സാഹസികമായ ഒരു ഉദ്യമം നടത്തി.

വുളൂഇൽ ഓരോ അവയവവും കഴുകേണ്ട രൂപം കർമശാസ്ത്രജ്ഞർ വിശദീകരിച്ചിട്ടുണ്ട്. കൈകാലുകൾ കഴുകുമ്പോൾ വിരലുകൾ മുതലാണ് കഴുകിത്തുടങ്ങേണ്ടത്. മുഖം കഴുകുമ്പോൾ ഏറ്റവും മുകൾ ഭാഗം മുതലും. മറ്റൊരാൾ വെള്ളം ഒഴിച്ചുതന്നാലും (ടാപ്പിൽ നിന്നായാലും) ഇങ്ങനെ തന്നെയാണ് എന്നതാണ് പ്രബലാഭിപ്രായം (തുഹ്ഫ, ഫത്ഹുൽ മുഈൻ നോക്കുക). വായനക്ക്ശേഷം ഷെയര്‍ ചെയ്യാന്‍ മറക്കരുത്. അല്ലാഹുﷻ ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ.. ••••••••••••••••••••••••••••••••••• അടുത്ത വിഷയം : *സമാധാനമില്ലാത്ത കുടുംബജീവിതം സിഹ്റ് കാരണമോ..?*

*പൈപ്പിൽ നിന്നുള്ള വുളൂ* ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/LDGIj1Ip4R0FmKvydJ7ve1 _സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ •••••••┈┈•✿❁✿•┈┈••••••• വീടുകളിൽ പൊതുവെയും മസ്ജിദുകളിൽ പലപ്പോഴും പൈപ്പിൽ നിന്നാണ് നാം വുളൂഅ് എടുക്കാറുള്ളത്. ഈ സമയത്ത് ശ്രദ്ധിക്കേണ്ട ചില കർമശാസ്ത്ര മസ്അലകൾ അവലോകനം ചെയ്യാം. വുളൂഅ് ചെയ്യുമ്പോഴും കുളിക്കുമ്പോഴും അകാരണമായുള്ള സഹായതേട്ടം ഒഴിവാക്കൽ സുന്നത്താണ്. സഹായാർത്ഥന വെള്ളം ഒഴിച്ചുകൊടുക്കാനാണെങ്കിൽ ഖിലാഫുൽ ഔലയും (നല്ലതിനു വിരുദ്ധം, ഒരഭിപ്രായ പ്രകാരം കറാഹത്ത്) അവയവങ്ങൾ കഴുകി കൊടുക്കാനാണെങ്കിൽ കറാഹത്തുമാണ്. എന്നാൽ കാരണത്തോടെയുള്ള സഹായ തേട്ടം പ്രശ്‌നമല്ല. പ്രയാസം നേരിടുന്നവന് ഇത് നിരുപാധികം അനുവദനീയവുമാണ് (തുഹ്ഫ). സഹായിക്കുന്നവനെ പഠിപ്പിക്കലാണ് ലക്ഷ്യമെങ്കിലും കുഴപ്പമില്ല. ഒരിക്കലും ഖിലാഫുൽ ഔലാ ചെയ്യാത്ത പ്രവാചകർ(സ്വ) സഹായാർത്ഥന നടത്തിയത് അതനുവദനീയമാണെന്ന വിധി പഠിപ്പിക്കാനായിരുന്നുവെന്ന് ഗായതുൽ മുനാ എന്ന ഗ്രന്ഥത്തിൽ കാണാം. ആഡംബരമെന്ന് കർമശാസ്ത്ര പണ്ഡിതർ വിശേഷിപ്പിച്ച ഖിലാഫുൽ ഔലയായ സഹായതേട്ടത്തിന്റെ പരിധിയിൽ അകാരണമായി പൈപ്പുകളിൽ നിന്ന് വുളൂഅ് ചെയ്യുന്നത് ഉൾപെടുമോ എന്നത് വിശകലന വിധേയമാക്കേണ്ടതാണെന്ന് ഇമാം ഖൽയൂബി(റ) മഹല്ലിക്കെഴുതിയ ഹാശിയയിൽ പറയുന്നുണ്ട്. പ്രസ്തുത സംശയത്തിന് സ്പഷ്ടമായൊരു നിവാരണം ശാഫിഈ പണ്ഡിതനായ സാലിമുൽ ഹള്‌റമീ(റ) ഗായതുൽ മുനാ ശറഹു സഫീനതിന്നജാ എന്ന ഗ്രന്ഥത്തിൽ ‘ടാപ്പ് പോലുള്ളവയിൽ നിന്ന് വുളൂഅ് ചെയ്യൽ ഖിലാഫുൽ ഔലയോ?’ എന്ന ചോദ്യത്തിന് മറുപടിയായി നൽകുന്നതിപ്രകാരമാണ്: ‘വുളൂഅ് ചെയ്യുന്നവനെ പോലുള്ളവർക്ക് വെള്ളം ഒഴിച്ചുകൊടുക്കൽ ഖിലാഫുൽ ഔലയാണെന്നതിന് കർമശാസ്ത്രജ്ഞർ ഉന്നയിച്ച, ആരാധനയർപിക്കുന്നവന് ഉചിതമല്ലാത്ത ആഡംബരവും സുഖമെടുക്കലും ഭംഗിയാകലുമാണ് പൈപ്പിൽ നിന്നുള്ള അംഗസ്‌നാനമെന്ന് ഗണിച്ചാൽ അതു ഖിലാഫുൽ ഔലയാണെന്നു വരും. കാര്യം അങ്ങനെയല്ല. അലിയ്യുശിബ്‌റാമല്ലസി(റ) പറയുന്നു: ‘ടാപ്പിൽ നിന്നും അംഗസ്‌നാനം ചെയ്യുന്നത് ഖിലാഫുൽ ഔലയായ സഹായാർത്ഥനയുടെ ഗണത്തിൽ പെടുത്താവുന്നതല്ല. കാരണം ടാപ്പ് അപ്രകാരം ഉപയോഗിക്കാൻ സജ്ജീകരിച്ചതാണ്, മറ്റൊരു രീതിയിൽ ഉപയോഗം അസാധ്യവുമാണ്.’ ഇതിന് ഉപോൽബലകമായി രണ്ട് നേട്ടങ്ങൾ കൂടി അദ്ദേഹം രേഖപ്പെടുത്തി: ‘ടാപ്പിൽ നിന്ന് വുളൂഅ് ചെയ്യുമ്പോൾ ചെറിയ ഹൗളുകളിൽ നിന്നും വുളൂഅ് പാടില്ലെന്ന് പറയുന്നവരുടെ (ഹനഫീ മദ്ഹബ്) എതിരഭിപ്രായത്തിൽ നിന്ന് മുക്തമാകുന്നു. ടാപ്പിലെ വെള്ളം സാധാരണയിൽ മറ്റു സംഭരണികളെക്കാൾ വൃത്തി കൂടുതലായിരിക്കുകയും ചെയ്യും’ (ഹാശിയതു ശർവാനി അലാ തുഹ്ഫതിൽ മിൻഹാജ്). പൈപ്പുപയോഗിച്ച് അംഗസ്‌നാനം ചെയ്യുന്നത് ഖിലാഫുൽ ഔലയായ സഹായാർത്ഥനയുടെ ഗണത്തിൽ പെടില്ലെന്ന് ചുരുക്കം. *▪️അമിതവ്യയം സൂക്ഷിക്കണം* പുഴയിൽ വെച്ച് അംഗസ്‌നാനം ചെയ്യുന്ന സഅദ്(റ)നോട് അവിടെയും അമിതവ്യയം അരുതെന്ന് നബി(സ്വ) ഉപദേശിച്ചത് പ്രസിദ്ധമാണല്ലോ. ജലസംരക്ഷണത്തിന് അത്യധികം പ്രധാന്യം കൽപിച്ച മതത്തിന്റെ കർമശാസ്ത്രത്തിലും ആ നന്മ കാണാം. ഹൗളുകളിൽ നിന്ന് അംഗസ്‌നാനം ചെയ്യുമ്പോൾ നഷ്ടപ്പെടുന്നതിനെക്കാൾ വെള്ളം ടാപ്പിൽ നിന്നാകുമ്പോൾ നഷ്ടമാകുമെന്ന് സുതരാം വ്യക്തമാണല്ലോ. ഇതിനെ കുറിച്ച് സഈദുബ്‌നു മുഹമ്മദുൽ ഹള്‌റമീ(റ) രേഖപ്പെടുത്തുന്നതിങ്ങനെ: ‘ഒരു അവയവത്തിൽ അതിന്റെ വാജിബിനും സുന്നത്തിനും ആവശ്യമായതിൽ കവിഞ്ഞ് വെള്ളം ഉപയോഗിക്കൽ വഴിയുണ്ടാവുന്ന അമിതവ്യയം കറാഹത്താണ്, അത് പുഴയിലാണെങ്കിലും. എന്നാൽ അവയവം വെള്ളത്തിൽ മുക്കിയാണ് വുളൂഅ് ചെയ്യുന്നതെങ്കിൽ വെള്ളം നഷ്ടപ്പെടാത്തതിനാൽ അമിതവ്യയം വരുകയുമില്ല. സ്വന്തം ഉടമസ്ഥതയിലുള്ള വെള്ളമാണെങ്കിൽ മൂന്നിനെക്കാൾ വർധിപ്പിക്കൽ കറാഹത്താണ്. എന്നാൽ വുളൂഇന് വേണ്ടി നിശ്ചയിക്കപ്പെട്ട പൊതുവെള്ളമാണെങ്കിൽ ഹറാമുമാണ്. മൂന്നിനെക്കാൾ അധികരിപ്പിക്കുന്നത് ടാപ്പിൽ നിന്നാണെങ്കിലും ഹൗളിൽ നിന്നാണെങ്കിലും ഇതേ വിധി തന്നെയാണ്. എന്നാൽ ടാപ്പിൽ നിന്നാകുമ്പോഴാണ് ഹറാം വരിക, ഹൗളിൽ നിന്നാകുമ്പോൾ കഴുകിയ വെള്ളം തിരിച്ച് ഹൗളിൽ തന്നെ എത്തുന്നതിനാൽ ഹറാം വരില്ലെന്നാണ് അൽഖമി(റ)വിന്റെ പക്ഷം. *▪️പൈപ്പ് എവിടെയാവണം?* വെള്ളം ഒഴിച്ചുകൊടുക്കുന്നവൻ വുളൂഅ് ചെയ്യുന്നവന്റെ ഇടതു ഭാഗത്ത് നിൽക്കലാണ് കൂടുതൽ നല്ലത്. അതാണ് കൂടുതൽ സൗകര്യപ്രദവും മെച്ചപ്പെട്ട മര്യാദയും (ഹാശിയതുൽ ബുജൈരിമി). കർമശാസ്ത്ര പണ്ഡിതരുടെ ഇതേ നിലപാടാണ് പൈപ്പിന്റെ വിഷയത്തിലും പ്രായോഗികമാക്കേണ്ടത്. അഥവാ പൈപ്പ് ഇടതു വശത്ത് വരക്കത്തക്ക വിധം വുളൂഅ് ചെയ്യുന്നവൻ നിൽക്കണമെന്നർത്ഥം. കൈകാലുകൾ കഴുകേണ്ട രൂപം

*ദാമ്പത്യം - രണ്ട് പേർക്കുമുള്ള ഉപദേശം* ••••••┈•✿﷽✿•┈•••••• ആദ്യമായി മനസ്സിലാക്കേണ്ടത്, ശക്തമായ ഒരു കുടുംബ സാമൂഹിക സംവിധാനം വിഭാവന ചെയ്യുന്ന മതമാണ് ഇസ്‌ലാം. സുശക്തമായ സമൂഹത്തിന്റെ മൂലശിലയാണ് കുടുംബം. അതുകൊണ്ട് തന്നെ കുടുംബത്തെയും അതിന്റെ ആരോഗ്യകരമായ നിലനില്‍പ്പിനും ഇസ്ലാം വലിയ പ്രാധാന്യം കല്‍പ്പിക്കുന്നു. ദാമ്പത്യബന്ധത്തിന്റെ പ്രധാന ലക്ഷ്യങ്ങളും ദമ്പതികളുടെ ഉത്തരവാദിത്വങ്ങളും ഇസ് ലാം വ്യക്തമാക്കിയിട്ടുണ്ട്. ഇണകള്‍ തമ്മിലുള്ള ഊഷ്മള ബന്ധത്തിന്റെ അടിസ്ഥാനം സ്‌നേഹവും കാരുണ്യവും സമാധാനവുമാണ്. അല്ലാഹു പറയുന്നു: ‘നിങ്ങള്‍ക്ക് സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന്് തന്നെ ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ (അല്ലാഹുവിന്റെ) ദൃഷ്ടാന്തങ്ങളിൽപെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട്’ (അര്‍റൂം 21) സമാധാനവും സ്‌നേഹവും കാരുണ്യവും ഒത്തുചേരുമ്പോഴാണ് ഒരു വിവാഹം ഇസ് ലാമികമാവുക. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ആശ്വാസത്തിന്റെയും കേന്ദ്രമായി ഇണകള്‍ പരസ്പരം മാറണം. സുഖവും ആനന്ദവും നല്‍കുന്ന ഇഷ്ടമുള്ള എന്തും പരസ്പരം ചെയ്യാന്‍ അവര്‍ക്ക് അനുവാദമുണ്ട്, അല്ലാഹു വിലക്കിയ കാര്യങ്ങളൊഴികെ. വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും പരിശോധിക്കുമ്പോള്‍ നമുക്ക് കാണാന്‍ കഴിയുക, ഭര്‍ത്താവിനു ഭാര്യയുടെ മേല്‍ അവകാശമുള്ളത് പോലെ ഭാര്യക്ക് ഭര്‍ത്താവിന്റെ മേലും അവകാശങ്ങളുണ്ടെന്നാണ്. സ്ത്രീകള്‍ക്ക് (ഭര്‍ത്താക്കന്മാരോട്) ബാധ്യതകളുള്ളതുപോലെ തന്നെ ന്യായപ്രകാരം അവര്‍ക്കും അവകാശങ്ങള്‍ കിട്ടേണ്ടതുണ്ട്. എന്നാല്‍ പുരുഷന്‍മാര്‍ക്ക് അവരേക്കാളുപരി ഒരു പദവിയുണ്ട്. അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു’. (അല്‍ബഖറ 228) ഇമാം ഗസ്സാലി ഇവ്വിഷയം ആഴത്തില്‍ പഠിക്കുകയും തത്സംബന്ധമായി എഴുതുകയുമുണ്ടായി. ഭാര്യക്ക് ലൈംഗികമായ സംതൃപ്തി നല്‍കുക എന്നത് ഭര്‍ത്താവിന്റെ കടമയില്‍പെട്ടതാണെന്നാണ് അദ്ദേഹം എഴുതുന്നത്. ഭര്‍ത്താവിന്റെ വികാരം പൂര്‍ത്തീകരണത്തിന്റെ കാര്യത്തില്‍ ഭാര്യക്ക് ഉത്തരവാദിത്വമുള്ളത് പോലെ തന്നെ, അവളുടെ വികാരം പൂര്‍ത്തീകരിക്കുന്നതില്‍ അവനുമുണ്ട് ഉത്തരവാദിത്വം. ‘നിങ്ങളുടെ പങ്കാളിക്ക് നിങ്ങളുടെ മേല്‍ അവകാശമുണ്ട്.’ ഈ പ്രവാചക വചനം പങ്കാളികളെ നമുക്ക് ഓര്‍മ്മിപ്പിക്കാം. ദമ്പതികള്‍ രണ്ടുപേരോടുമുള്ള ഉപദേശവുമാണിത്. മറ്റൊരു പ്രവാചക വചനത്തില്‍ ഇങ്ങനെകാണാം: ‘പുരുഷന്‍ തന്റെ അധീനതയിലുള്ളവരുടെ ആവശ്യങ്ങള്‍ നിരാകരിക്കുന്ന പക്ഷം അവന്‍ ചെയ്യുന്നത് വലിയ പാതകമാണ്’. ഈ പ്രവാചകവചനങ്ങളും നേരത്തെ സൂചിപ്പിച്ച വിശുദ്ധ ഖുര്‍ആന്‍ വചനങ്ങളുമെല്ലാം സൂചിപ്പിക്കുന്നത് ഭര്‍ത്താവ് അവന്റെ ഭാര്യയെ തൃപ്തിപ്പെടുത്തുന്ന കാര്യത്തില്‍ ജാഗ്രതയുള്ളവനായിരിക്കണമെന്നതു തന്നെയാണ്. ഭാര്യയെ സന്തോഷിപ്പിക്കാനും ആനന്ദം നല്‍കാനും കഴിയുന്നതിന്റെ പരമാവധി അവന്‍ ചെയ്യട്ടെ. അവളും ഭര്‍ത്താവിന്റെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കട്ടെ വായനക്ക്ശേഷം ഷെയര്‍ ചെയ്യാന്‍ മറക്കരുത്. അല്ലാഹുﷻ ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ.. _ഇതുപോലെയുള്ള വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യുക_ https://chat.whatsapp.com/LDGIj1Ip4R0FmKvydJ7ve1 _സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യുക_ https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ ••••••••••••••••••••••••••••••••• അടുത്ത വിഷയം : *പൈപ്പിൽ നിന്നുള്ള വുളു*

മക്കൾക്ക് വേണ്ടി അവർ സഹിക്കുന്ന വേദനകളും ത്യാഗങ്ങളും നിമിത്തമാവാം ഈ മുൻഗണന. ഒരു മാതാവ് സഹിക്കുന്ന വേദനകളെ ഖുർആൻ വരച്ചിടുന്നു: മനുഷ്യന് തന്റെ മാതാപിതാക്കളുടെ കാര്യത്തിൽ നാം അനുശാസനം നൽകിയിരിക്കുന്നു. ക്ഷീണത്തിനു മേൽ ക്ഷീണവുമായാണ് മാതാവ് അവനെ ഗർഭം ചുമന്ന് നടന്നത്. അവന്റെ മുലകുടി നിർത്തുന്നതാകട്ടെ രണ്ട് വർഷം കൊണ്ടുമാണ്. എന്നോടും നിന്റെ മാതാപിതാക്കളോടും നീ നന്ദികാണിക്കൂ. (ലുഖ്മാൻ) യുദ്ധത്തിൽ പങ്കുകൊള്ളാൻ അനുവദിക്കാനാവശ്യപ്പെട്ട് തിരുനബി(ﷺ)യെ സമീപിച്ച ഒരാളോട് നബിയുടെ മറുചോദ്യം: നിനക്ക് ഉമ്മയുണ്ടോ എന്നായിരുന്നു. ഉണ്ടെന്നറിയിച്ചപ്പോൾ അവിടന്നരുളി: ഉമ്മയോടൊപ്പം കഴിയുക, കാരണം നിശ്ചയം സ്വർഗം മാതാവിന്റെ കാലിനടിയിലാണ്. സന്താനങ്ങളുടെ സേവനവും പരിചരണവും മാതാപിതാക്കൾക്ക് ഏറെ ആവശ്യമുള്ള കാലമാണ് വാർധക്യം. ഖുർആൻ പറയുന്നു: തന്നെയല്ലാതെ നിങ്ങൾ ആരാധിക്കരുതെന്നും മാതാപിതാക്കൾക്ക് നൻമ ചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരിൽ ഒരാളോ അവർ രണ്ട് പേരും തന്നെയോ നിന്റെ അടുക്കൽ വെച്ച് വാർധക്യം പ്രാപിക്കുകയാണെങ്കിൽ അവരോട് നീ ഛെ എന്ന് പറയുകയോ, അവരോട് കയർക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക. (ഇസ്‌റാഅ്) ഇമാം ഖുർത്വുബി വിശദീകരിക്കുന്നു: പരിചരണ ഘട്ടത്തിൽ പ്രായമായ മാതാപിതാക്കളുടെ വിസർജ്യം കണ്ടാൽ അറപ്പോ വെറുപ്പോ തോന്നരുത്. മോശമായതൊന്നും പറയരുത്. അവരോട് ബഹുമാനവും കാരുണ്യവും സ്‌നേഹവും നിറഞ്ഞ വാക്കുകളേ പറയാവൂ. പ്രായമായ മാതാപിതാക്കളോടൊപ്പം ജീവിച്ചിട്ടും സ്വർഗം പ്രാപിക്കാനാവാത്ത ഹതഭാഗ്യനെ മുത്ത് നബി ഏറെ അധിക്ഷേപിച്ചതായി കാണാം. വാർധക്യത്തിന്റെ വിഷമ ഘട്ടങ്ങളിൽ മാതാപിതാക്കൾക്ക് താങ്ങും തണലുമായി സേവനം ചെയ്ത് സ്വർഗം നേടാനുള്ള അസുലഭ മുഹൂർത്തത്തെ കളഞ്ഞുകുളിക്കുകയാണവർ ചെയ്തത്. അവൻ എത്തുക നരകത്തിലാണ്. മാതാപിതാക്കളെ പ്രയാസപ്പെടുത്തലും വേദനിപ്പിക്കലും വൻ പാപങ്ങളിൽപ്പെട്ടതാണ്. ഒരിക്കൽ തിരുനബിﷺ ചോദിച്ചു: വൻപാപങ്ങളെ ഞാൻ പറഞ്ഞ് തരട്ടെയോ. ശേഷം അവിടുന്ന് വിശദീകരിച്ചു: അല്ലാഹുവിനോട് പങ്ക് ചേർക്കലും മാതാപിതാക്കളെ പ്രയാസപ്പെടുത്തലുമാണവ. ഇത്തരക്കാരുടെ ആരാധനാകർമങ്ങൾ സ്വീകരിക്കപ്പെടുകയില്ല. പെട്ടെന്ന് ഇഹലോകത്ത് വെച്ച് തന്നെ ദൈവിക ശിക്ഷ ലഭിക്കുന്ന വൻ പാപമാണിവ. വായനക്ക്ശേഷം ഷെയര്‍ ചെയ്യാന്‍ മറക്കരുത്. അല്ലാഹുﷻ ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ.. ••••••••••••••••••••••••••••••••• അടുത്ത വിഷയം : *ദാമ്പത്യം - രണ്ട് പേർക്കുമുള്ള ഉപദേശം*