en
Feedback
ഇസ്ലാമിക പഠനങ്ങൾ

ഇസ്ലാമിക പഠനങ്ങൾ

Open in Telegram

Show more
The country is not specifiedReligion & Spirituality54 754
1 961
Subscribers
No data24 hours
No data7 days
No data30 days
Posts Archive
*തുറിച്ചുനോട്ടം ഹോബിയാക്കിയവർ* ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/HVW7A9W5JpoILVinm9E7Ea _സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ •••••••┈┈•✿❁✿•┈┈••••••• ലൈംഗികതയുടെ കാര്യത്തില്‍ ഇസ്‌ലാം വിലക്കിയ സംഗതികളില്‍പെട്ടതാണ് എതിര്‍ലിംഗത്തില്‍ പെട്ടവരെ വിഷയാസക്തിയോടെ നോക്കുക എന്നത്. കാരണം ലൈംഗികവികാരം ഉണര്‍ത്തുന്നതില്‍ കണ്ണുകളുടെ നോട്ടത്തിന് വലിയ പങ്കുണ്ട്. നോട്ടം ആഗ്രഹത്തിന്റെ സന്ദേശവാഹകനാണ്. വ്യഭിചാരത്തിലേക്കും പരസ്ത്രീഗമനത്തിലേക്കും അത് നയിക്കുന്നു. ഇതുകൊണ്ടുതന്നെയാണ് അല്ലാഹു വിശ്വാസികളായ സ്ത്രീപുരുഷന്‍മാരോട് തങ്ങളുടെ ഗുഹ്യാവയവങ്ങളെ സൂക്ഷിക്കാന്‍ പറഞ്ഞതോടൊപ്പം ദൃഷ്ടികളെ നിയന്ത്രിക്കാനും പറഞ്ഞത്. ‘നബി(സ)യെ സത്യവിശ്വാസികളോട് പറയുക: അവരുടെ കണ്ണുകള്‍ നിയന്ത്രിക്കട്ടെ. അവരുടെ ഗുഹ്യഭാഗങ്ങള്‍ സൂക്ഷിക്കുകയും ചെയ്യട്ടെ. അതാണ് അവരുടെ പരിശുദ്ധിക്ക് ഏറ്റം പറ്റിയത്. സംശയം വേണ്ട,അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയെല്ലാം നന്നായി അറിയുന്നവനാണ്. നബി(സ)യെ സത്യവിശ്വാസിനികളോട് പറയുക: അവരും തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കണം. ഗുഹ്യഭാഗങ്ങള്‍ കാത്തുസൂക്ഷിക്കണം. തങ്ങളുടെ ശരീരസൗന്ദര്യം വെളിപ്പെടുത്തരുത്; സ്വയം വെളിവായതൊഴിച്ച്. ശിരോവസ്ത്രം മാറിടത്തിനുമീതെ താഴ്ത്തിയിടണം. തങ്ങളുടെ ഭര്‍ത്താക്കന്‍മാര്‍, പിതാക്കള്‍, ഭര്‍തൃപിതാക്കള്‍, പുത്രന്മാര്‍, ഭര്‍ത്തൃപുത്രന്മാര്‍, സഹോദരങ്ങള്‍, സഹോദരപുത്രന്മാര്‍, സഹോദരീപുത്രന്മാര്‍. തങ്ങളുമായി ഇടപഴകുന്ന സ്ത്രീകള്‍, വലംകൈ ഉടമപ്പെടുത്തിയവര്‍, വിഷയവിചാരമില്ലാത്ത പുരുഷപരിചാരകര്‍, സ്‌ത്രൈണരഹസ്യങ്ങളറിഞ്ഞിട്ടില്ലാത്ത കുട്ടികള്‍ എന്നിവരുടെ മുന്നിലൊഴികെ, അവര്‍ തങ്ങളുടെ ശരീരഭംഗി വെളിവാക്കരുത്. മറച്ചുവെക്കുന്ന അലങ്കാരത്തിലേക്ക് ശ്രദ്ധതിരിക്കാനായി കാലുകള്‍ നിലത്തടിച്ചു നടക്കുകയുമരുത്.’ (അന്നൂര്‍ 30,31) ഈ രണ്ടു സൂക്തങ്ങളില്‍ ചില ദൈവിക നിയമങ്ങള്‍ അടങ്ങിയിരിക്കുന്നു. അതില്‍ രണ്ടുകാര്യങ്ങള്‍ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഒരു പോലെ ബാധകമാണ്. ദൃഷ്ടികള്‍ താഴ്ത്തലും ഗുഹ്യാവയവങ്ങളെ നിയന്ത്രിക്കലുമാണത്. ബാക്കിയുള്ള കാര്യങ്ങള്‍ സ്തീകളോടുള്ള ഖുര്‍ആന്റെ നിര്‍ദേശങ്ങളാണ്. ‘നിങ്ങളുടെ കണ്ണുകള്‍ താഴ്ത്തുക’ ‘നിങ്ങളുടെ ഗുഹ്യാവയവങ്ങല്‍ സൂക്ഷിക്കുക’ എന്നീ രണ്ടു നിയമങ്ങളും ശ്രദ്ധിക്കുക. ഗുഹ്യാവയവങ്ങള്‍ പൂര്‍ണ്ണമായും സൂക്ഷിക്കുന്നതോടൊപ്പം ദൃഷ്ടി താഴ്ത്തുക എന്നത് ഭാഗികമാണ്. കാരണം അത്യാവശ്യമായ കാര്യങ്ങല്‍ക്കു വേണ്ടി നോട്ടം അനുവദനീയമാണ് എന്നുള്ളതു കൊണ്ടാണത്. ചില അവസരങ്ങളില്‍ എതിര്‍ലിംഗമാണെങ്കിലും നോക്കേണ്ട സന്ദര്‍ഭങ്ങള്‍ ഉണ്ടാകും എന്നുള്ളതുകൊണ്ടുമാണത്. ദൃഷ്ടികള്‍ താഴ്ത്തുക എന്നതു കൊണ്ടുദ്ദേശ്യം എതിര്‍ലിംഗത്തിലുള്ള ആളുകളുടെ സാന്നിധ്യത്തില്‍ കണ്ണു മൂടിക്കെട്ടണമെന്നോ കണ്ണടച്ചിരിക്കണമെന്നോ അല്ല. അല്ലെങ്കില്‍ എപ്പോഴും തലതാഴ്ത്തിയിരിക്കണമെന്നുമല്ല. കാരണം അത് അസാധ്യമാണ്. മറ്റൊരിടത്ത് ഖുര്‍ആന്‍ പറയുന്നു. ‘നിങ്ങള്‍ നിങ്ങളുടെ ശബ്ദം താഴ്ത്തുക’ (ലുഖ്മാന്‍ 19). നമ്മുടെ ചുണ്ടുകള്‍ അടച്ചുസീല്‍വെക്കുക എന്നല്ല ഇതിനര്‍ത്ഥം. സംസാരിക്കുമ്പോള്‍ ശബ്ദം കുറച്ച് മാന്യമായി സംസാരിക്കണമെന്നാണ്. ഇതുപോലെ ദൃഷ്ടികള്‍ താഴ്ത്തുക എന്നു പറഞ്ഞാല്‍ ഒരിക്കല്‍ പോലും എതിര് ലിംഗത്തിന്റെ മുഖത്തേക്കു നോക്കിപോകരുത് എന്നല്ല. എതിര്‍ ലിംഗത്തിന്റെ ഭംഗിയും അവരുടെ ആകാരവടിവും സൗന്ദര്യവും ആസ്വദിക്കുന്ന നോട്ടം നോക്കരുത് എന്നാണ്. ഒരിക്കല്‍ അലി (റ)യോട് നബി (സ) പറഞ്ഞു. ‘ഒരു നോട്ടത്തെ തുടര്‍ന്ന് നീ അടുത്ത നോട്ടം നോക്കരുത്. ഒന്നാമത്തെ നോട്ടം നിനക്ക് അനുവദനീയമാണ്. എന്നാല്‍ രണ്ടാമത്തെ നോട്ടം നിനക്ക് അനുവദനീയമല്ല’. (അഹ്മദ് അബൂദാവൂദ്). ലൈംഗിക ദാഹത്തോടെ എതിര്‍ലിംഗത്തിലുള്ളവരെ നോക്കുന്നതിനെ പ്രവാചകന്‍ തിരുമേനി (സ) കണ്ണിന്റെ വ്യഭിചാരമായാണ് കണക്കാക്കിയത്. റസൂല്‍(സ) പറഞ്ഞു: ‘കണ്ണും വ്യഭിചാരം നടത്തും. കണ്ണിന്റെ വ്യഭിചാരം ലൈംഗികാഗ്രഹത്തോടെയുള്ള നോട്ടമാണ്.’ (ബുഖാരി) കണ്ണിന്റെ കാമാര്‍ത്തിയോടെയുള്ള നോട്ടത്തെ വ്യഭിചാരം എന്നു വിളിക്കാന്‍ കാരണം അത് നിയമപരമല്ലാത്ത മാര്‍ഗത്തിലൂടെ ഒരാള്‍ക്ക് ലൈംഗിക സുഖം നല്‍കുന്നുണ്ടെന്നതാണ്. ഇതു തന്നെയാണ് ഈസാ നബി (അ)(ക്രിസ്തു) തന്റെ ശിഷ്യനായ മാത്യുവിനോടു പറഞ്ഞത്. നിങ്ങള്‍ വ്യഭിചാരത്തില്‍ ഏര്‍പ്പെടരുത് എന്ന് കേട്ടിട്ടുണ്ടാകും. എന്നാല്‍ ഞാന്‍ നിന്നോടു പറയുന്നു. ഏതൊരാള്‍ അന്യ സ്ത്രീയെ ലൈംഗികവികാരത്തോടെ നോക്കുന്നുവോ, അവന്‍ അവളുമായി നേരത്ത തന്നെ തന്റെ ഹൃദയത്തില്‍ വ്യഭിചാരത്തിലേര്‍പ്പെട്ടിരിക്കുന്നു.’

*ടെൻഷൻ ഇല്ലാത്ത ജീവിതത്തിനും മാർഗ്ഗങ്ങളുണ്ട്* ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/HVW7A9W5JpoILVinm9E7Ea _സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ •••••••┈┈•✿❁✿•┈┈••••••• ജീവിതം നന്നാക്കാൻ താല്പര്യമുള്ളവർ ഈ മെസ്സേജ് പൂർണമായും ജീവിതത്തിൽ പകർത്തുക 🟥 അതിരാവിലെ എഴുന്നേൽക്കുക.... 🟥 സുന്നത്ത് നിസ്കരിച്ചതിനുശേഷം പ്രാർത്ഥനയിൽ മുഴുകുക 🟥 വിശുദ്ധ ഖുർആൻ പാരായണം ചെയ്യുക 🟥 സിനിമ, സീരിയൽ പോലുള്ളവ ജീവിതത്തിൽ നിന്ന് ഒഴിവാക്കുക. 🟥 സ്നേഹത്തോടെ കുട്ടികളുടെ പെരുമാറുക 🟥 ആരാധനാ വിഷയങ്ങളിൽ കൃത്യത പാലിക്കുക 🟥 മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങൾ കണ്ടെത്താതെ സ്വന്തം തെറ്റുകൾ മനസ്സിലാക്കി പാപങ്ങളിൽ നിന്നും അകന്ന് നിൽക്കുക 🟥 ഭർത്താവിനെ കുറിച്ചോ, മക്കളെ കുറിച്ചോ അനാവശ്യമായ സംശയം ഒഴിവാക്കുക 🟥 കുട്ടികൾക്ക് മാതൃകാപരമാകുന്ന ജീവിതം നയിക്കുക 🟥കളവ്,വഞ്ചന, ദേഷ്യം, വാശി തുടങ്ങിയവ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക 🟥 നല്ല പുസ്തകങ്ങൾ വായിക്കുക 🟥 ആത്മീയവും ഭൗതികവുമായ വിദ്യാഭ്യാസ നേടുക 🟥 അസൂയ, പരദൂഷണം, അഹംഭാവം തുടങ്ങിയ മാരക രോഗങ്ങളെ ഒഴിവാക്കുക 🟥 മുത്ത് നബിയോടുള്ള സ്നേഹം നിലനിർത്തുക 🟥 അനാവശ്യ ചിന്തകളിൽ നിന്നും മനസ്സുകളെ അകറ്റി നിർത്തുക 🟥 നല്ല കാര്യങ്ങൾ ചെയ്യാനുള്ള മടി ഒഴിവാക്കുക ============== ഇത്തരം കാര്യങ്ങൾ ചെയ്താൽ നിങ്ങൾ നല്ലൊരു ഉമ്മയും, നല്ലൊരു ഭാര്യയുമായി മാറാൻ സാധിക്കും ജീവിതത്തിൽ നല്ല happiness ലഭിക്കുകയും ടെൻഷൻ ഇല്ലാതെ മനസ്സമാധാനത്തോടെ ജീവിക്കാനും സാധിക്കും. •••••••••••••••••••••••••••••••••• അടുത്ത വിഷയം : *തുറിച്ചുനോട്ടം ഹോബിയാക്കിയവർ*

ആരെങ്കിലും വിഷം കഴിച്ച്‌ മരിച്ചാല്‍ നരകത്തിലും ശാശ്വതമായി അവന്‍ വിഷം കഴിച്ചു കൊണ്ടിരിക്കും. ഇരുമ്പ്‌ ഉപയോഗിച്ച്‌ മരിച്ചവന്‍ ആ ലോഹായുധം കൈയില്‍ വെച്ച്‌ എക്കാലവും നരകത്തില്‍ വെച്ച്‌ കഴുത്തില്‍ കുരുക്കിട്ടു കൊണ്ടിരിക്കും. ശരീരത്തില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചവന്‍ നരകത്തിലും കുത്തിനോവിച്ചു കൊണ്ടിരിക്കും. നിസ്സാര ജീവിത പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇത്രയധികം ഭയാനകമായ ആത്മഹത്യക്ക്‌ പുറകെ പോകാതെ, ശാശ്വതമായ ജീവിത വിജയത്തിനായി ക്ഷമ കൈകൊണ്ട്‌ നന്മയും തിന്മയും അല്ലാഹുവിന്റെ പക്ഷത്ത്‌ നിന്നുള്ളതാണെന്ന്‌ കരുതി സായൂജ്യമണയുക. നാഥന്‍ തുണക്കട്ടെ.. ആമീന്‍... ••••••••••••••••••••••••••••••••••• അടുത്ത വിഷയം : *ടെൻഷൻ ഇല്ലാത്ത ജീവിതത്തിനും മാർഗ്ഗങ്ങളുണ്ട്*

*മാനസിക പിരിമുറുക്കങ്ങൾക്ക് നടുവിലെ നിമിഷം* ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/HVW7A9W5JpoILVinm9E7Ea _സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ •••••••┈┈•✿❁✿•┈┈••••••• ഒരിക്കല്‍ പ്രവാചകന്‍ (സ്വ) തങ്ങള്‍ പറഞ്ഞു: പൂര്‍വ്വികരില്‍ ഒരാള്‍ക്ക്‌ പരിക്കേറ്റു. അക്ഷമനായ ആ വ്യക്തി കത്തിയെടുത്ത്‌ സ്വയം കൈവെട്ടി മാറ്റി. രക്തം വാര്‍ന്നൊഴുകി അയാള്‍ മരണപ്പെട്ടു. അപ്പോള്‍ അല്ലാഹു പറഞ്ഞു: എന്റെ അടിമ മരണം കൈവരിക്കാന്‍ തിടുക്കം കാണിച്ചു. അതിനാല്‍ അവന്‌ ഞാന്‍ സ്വര്‍ഗ്ഗം നിഷിദ്ധമാക്കിയിരിക്കുന്നു. (ബുഖാരി). ലോകത്ത്‌ ഇന്ന്‌ മനുഷ്യര്‍ പല വിധ മാനസിക പിരിമുറുക്കങ്ങള്‍ക്ക്‌ വിധേയരാണ്‌. നിസാര കാര്യങ്ങള്‍ക്ക്‌ പോലും ദിവസങ്ങളോളം വ്യഥ അനുഭവിക്കുന്നവരെ നമുക്ക്‌ സമൂഹമദ്ധ്യേ ദര്‍ശിക്കാനാകും. ഓമനിച്ച്‌ വളര്‍ത്തിയ പൂച്ച ചത്താലും കടം സംഭവിച്ചാലും വാഹനത്തിന്‌ കേടുപാടുകള്‍ സംഭവിച്ചാലും പരീക്ഷയില്‍ തോറ്റാലും, പ്രേമം തലക്ക് പിടിച്ചാലും പിടിച്ചു നില്‍ക്കാനാവാത്ത മാനസീക വേദനയില്‍ ആത്മഹത്യക്ക്‌ മുതിരുന്നവരേയും നമുക്ക്‌ കാണാം. ലോക കണക്കനുസരിച്ച്‌ ഇന്ത്യയില്‍ ആത്മഹത്യ ചെയ്യുന്നവരുടെ കണക്ക്‌ ദൈനംദിനം ഏറിവരുന്നു എന്നതാണ്‌. വസ്‌തുതാ പരമായി പഠിക്കാന്‍ തയ്യാറാകുമ്പോള്‍ വിശ്വാസ വൈകല്യമാണ്‌ മുസ്‌ലിം ഉമ്മത്തില്‍ ഈ പ്രവണത ഏറിവരാന്‍ കാരണമെന്ന്‌ നമുക്ക്‌ മനസ്സിലാകും. ഈമാന്‍ കാര്യങ്ങള്‍ ആറും ഉരുവിട്ട്‌ പഠിക്കുകയും ജീവിതഗോദയില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യുമ്പോഴാണ്‌ ഓരോ വിശ്വാസിയും യഥാര്‍ത്ഥ വിശ്വാസിയായി മാറുക. ഈ ഈമാന്‍ കാര്യങ്ങളില്‍ ആറാമത്തേതായ നന്മയും തിന്മയും അല്ലാഹുവില്‍ നിന്നാണ്‌ സംഭവിക്കുന്നതെന്ന്‌ ഉറച്ച്‌ വിശ്വസിക്കുന്ന വിശ്വാസിയെന്തിന്‌, പരീക്ഷയില്‍ തോറ്റതിനും വാഹനം കേടുവന്നതിനും വ്യഗ്രത പൂണ്ട്‌ മാനസിക പിരിമുറുക്കത്തില്‍ ആത്മഹത്യക്ക്‌ ശ്രമിക്കണം?. ആത്മഹത്യ ചെയ്യുക എന്നത്‌ ഭീരുക്കളുടെ ലക്ഷണമാണ്‌. ധീരന്മാര്‍ ജീവിതത്തില്‍ ഉണ്ടാകുന്ന ഏത്‌ പ്രശ്‌നങ്ങളും ചങ്കൂറ്റത്തോടെ നേരിടുന്നവരാണ്‌. അതെല്ലാം തന്നെ സൃഷ്‌ടിച്ച്‌ പരിപാലിക്കുന്ന സ്രഷ്‌ടാവിന്റെ സമക്ഷത്തില്‍ നിന്നും പരീക്ഷണാര്‍ത്ഥം സംഭവിച്ചതാണെന്ന്‌ മനസ്സിലാക്കും. ദുന്‍യാവ്‌, ഒരു വിശ്വാസിയെ സംബന്ധിച്ച്‌ പരീക്ഷണ ശാലയാണ്‌. ഈ പരീക്ഷണ ശാലയിലെ ഓരോ പരീക്ഷണങ്ങളും യഥാവിധി മനോധൈര്യത്തോടെ ഏറ്റെടുത്ത്‌ വിജയം കരസ്ഥമാക്കുമ്പോഴാണ്‌ ശാശ്വതമായ പരലോകജീവിതം ഐശ്വര്യപൂര്‍ണ്ണമാകുന്നത്‌. അല്ലാതെ നിസ്സാരമായ ദുന്‍യാവിന്റെ പ്രശ്‌നങ്ങളില്‍ മനം നൊന്ത്‌ ആത്മഹത്യ ചെയ്‌താല്‍ ആയിരം രൂപ നഷ്‌ടപ്പെട്ടതിന്റെ പേരില്‍ കടുത്ത മനഃപ്രയാസവും നിരാശയും പിടിപെട്ട ഒരാള്‍ തന്റെ കൈവശമുള്ള ഒരു ലക്ഷം രൂപ കൂടി നശിപ്പിച്ച്‌ കളയുന്നതിന്‌ സമാനമാണ്‌. ആത്മഹത്യ ചെയ്യല്‍ മഹാപാപമാണ്‌. മരണം ആഗ്രഹിക്കുന്നത്‌ പോലും വിലക്കപ്പെട്ടതായി ഹദീസിന്റെ ഗ്രന്ഥങ്ങളില്‍ കാണാം. ഒരു വ്യക്തിയും മരണം ആഗ്രഹിക്കരുത്‌. അവന്‍ നല്ല വ്യക്തിയാണെങ്കില്‍ കൂടുതല്‍ നന്മ ചെയ്യാന്‍ അവസരം ലഭിച്ചേക്കാം, ചീത്ത വ്യക്തിയാണെങ്കില്‍ പിന്‍മാറിയേക്കാം (ബുഖാരി). ഇമാം ബുഖാരി (റ) തന്നെ ഉദ്ധരിക്കുന്ന മറ്റൊരു ഹദീസില്‍ കാണാം: ഏതെങ്കിലും പ്രയാസമനുഭവിക്കുന്നതിന്റെ പേരില്‍ ആരും തന്നെ മരണം കൊതിക്കരുത്‌, നിവൃത്തിയില്ലെങ്കില്‍ അവന്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചു കൊള്ളട്ടെ! അല്ലാഹുവേ! ജീവിതമാണ്‌ എനിക്ക്‌ ഉത്തമമെങ്കില്‍ എന്നെ നീ ജീവിപ്പിക്കേണമേ! മരണമാണ്‌ ഉത്തമമെങ്കില്‍ എന്നെ നീ മരിപ്പിക്കേണമേ!'' ഒരു കാരണവശാലും സ്വസ്ഥത ജീവിതത്തിലേക്ക്‌ മടങ്ങി വരില്ലെന്ന്‌ ഉറപ്പിച്ച രോഗിയുടെ അടുത്ത്‌ പോലും മരിക്കാന്‍ വേണ്ടി പ്രാര്‍ത്ഥന നടത്താന്‍ വിശുദ്ധ മതം അനുവദിക്കുന്നില്ല. മറിച്ച്‌ നന്മ ഏതാണോ അത്‌ ഭവിക്കേണമേ എന്ന്‌ പ്രാര്‍ത്ഥന നടത്താനാണ്‌ കല്‍പന. ആത്മഹത്യക്ക്‌ മുതിരുന്നവര്‍ സ്വശരീരത്തെ മാത്രമല്ല നശിപ്പിക്കുന്നത്‌. മറിച്ച്‌ ശാശ്വതമായ പരലോക ജീവിതം കൂടിയാണവര്‍ നശിപ്പിക്കുന്നത്‌. ആത്മഹത്യ ചെയ്യുന്നവന്റെ ഈമാന്‍ നശിച്ചതിന്‌ ശേഷമല്ലാതെ അവന്‍ അതിന്‌ മുതിരുകയില്ല. ആത്മഹത്യ ചെയ്യുന്നവര്‍ക്ക്‌ അല്ലാഹു പ്രത്യേകം ശിക്ഷാരീതികള്‍ നല്‍കുന്നതാണ്‌. ആത്മഹത്യ ചെയ്യാന്‍ ഏത്‌ മാര്‍ഗ്ഗമാണോ സ്വീകരിച്ചത്‌ അതേ രീതിയില്‍ അവന്‍ പരലോകത്ത്‌ ശാശ്വതമായി ശിക്ഷിക്കപ്പെട്ടു കൊണ്ടിരിക്കും. ആരെങ്കിലും തന്റെ ശരീരത്തെ ഏതെങ്കിലും രൂപത്തില്‍ കൊലപ്പെടുത്തുന്ന പക്ഷം അതേ വിധത്തില്‍ അവന്‍ ശിക്ഷിക്കപ്പെട്ടു കൊണ്ടേയിരിക്കും'' (ബുഖാരി) എന്ന പ്രവാചക വചസ്സ്‌ അതിന്‌ തെളിവാണ്‌. മറ്റൊരു ഹദീസില്‍ കാണാം: ആരെങ്കിലും ഒരു പര്‍വ്വതത്തിന്റെ മുകളില്‍ നിന്നും താഴേക്ക്‌ ചാടി ആത്മഹത്യ ചെയ്‌താല്‍ അവന്‍ ശാശ്വതമായി നരകത്തില്‍ താഴേക്ക്‌ വീണു കൊണ്ടേയിരിക്കും.

എന്നാല്‍ ഇതിന്റെ പുറകെ പരാതിയുമായി ആരും പോകാറില്ല. അതുകൊണ്ടുതന്നെ മറ്റുള്ളവര്‍ ഇക്കാര്യം അറിയാറുമില്ല. ജാഗ്രത പാലിച്ചാല്‍ സമൂഹത്തില്‍ തലയുയര്‍ത്തിപ്പിടിച്ച് നടന്നുപോകാം…ഇല്ലെങ്കില്‍ തെരുവുകളില്‍ ആര്‍ത്തിയോടെ നിങ്ങളെ നോക്കുന്ന കഴുകന്‍ കണ്ണുകളെ നിലക്കു നിര്‍ത്തുവാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞെന്നു വരില്ല. പാരമ്പര്യത്തെയും സംസ്കാരത്തെയും ചവറ്റുകൊട്ടയിലേക്ക് എ റിഞ്ഞ് ആധുനികത എന്നുപറഞ്ഞ് സെക്സി ഫോട്ടോഷൂട്ട് നടത്തുന്ന കുറേ അവന്മാർ ഇറങ്ങിയിട്ടുണ്ട് കഴിയുന്നതും അങ്ങനെയുള്ള ഫോട്ടോ ഷൂട്ടുകൾ ഒഴിവാക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുക •••••••••••••••••••••••••••••••• അടുത്ത വിഷയം : *മാനസിക പിരിമുറുക്കങ്ങൾക്ക് നടുവിലെ നിമിഷം*

*പ്രീ വെഡിങ് ഫോട്ടോ ഷൂട്ടുകളുടെ മായാലോകം* ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/HVW7A9W5JpoILVinm9E7Ea _സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ •••••••┈┈•✿❁✿•┈┈••••••• വിവാഹ വീഡിയോ -ഫോട്ടോ ഷൂട്ടിംഗ് ഇന്ന് അതിരുകള്‍ ലംഘിക്കുകയാണെന്ന് എല്ലാവരും തുറന്നു സമ്മതിക്കുന്നു. ചുംബന രംഗങ്ങളും നഗ്ന രംഗങ്ങളും പകര്‍ത്താന്‍ അതീവ താല്പര്യം കാണിക്കുന്ന ചിലരുണ്ട്. വധുവിനെ മഴ നനയിക്കുന്നതും നദിയിലും കുളത്തിലും ഇറക്കി കുളിപ്പിക്കുന്നതിന്റെയും പിന്നില്‍ ചില വികല മനസ്സുകളുടെ ദുഷ്ട ലക്ഷ്യങ്ങളാണ് ഒളിഞ്ഞിരിക്കുന്നത്. ഷൂട്ട്‌ ചെയ്യുന്നതോടോപ്പം ആരുമറിയാതെ പെണ്‍കുട്ടിയുടെ നഗ്നത ആസ്വദിക്കുകയും ചെയ്യുകയാണിവര്‍. ഫോട്ടോഗ്രാഫര്‍ എന്തുപറഞ്ഞാലും അങ്ങനെ ചെയ്യുന്നതിന് വധൂവരന്മാര്‍ യാതൊരു മടിയും കാണിക്കാറുമില്ല. ഫോട്ടോഗ്രാഫറുടെ മുമ്പില്‍ വസ്ത്രമഴിക്കുവാന്‍പോലും യാതൊരു മടിയും ഇല്ലെന്നതാണ് ഇന്റെര്‍നെറ്റിലെ പല ദൃശ്യങ്ങളും സൂചിപ്പിക്കുന്നത്. എന്നാല്‍ പരസ്യ ചിത്രങ്ങളുടെ ചിത്രീകരണത്തില്‍ ഇത്തരം രംഗങ്ങള്‍ ഉണ്ടാകാറുണ്ട്. ഇതില്‍ അഭിനയിക്കുന്നത് അഭിനയം തൊഴിലാക്കിയ പ്രൊഫഷണലുകളാണ് എന്നതും നാം ചിന്തിക്കണം. കേരളത്തിലെ കുടുംബാന്തരീക്ഷത്തില്‍ നടക്കുന്ന വിവാഹ ഫോട്ടോ ഷൂട്ടുകള്‍ക്ക് വധുവിന്റെ നഗ്നദൃശ്യങ്ങള്‍ എന്തിനെന്ന ചോദ്യം ഉയരുകയാണ്. ഫോട്ടോഗ്രഫി മേഖലയില്‍ സംഘടനകള്‍ പലതുണ്ടെങ്കിലും കടിഞ്ഞാണ്‍ ആരുടെയും കയ്യിലില്ല. സംഘടനയില്‍ ഇല്ലാത്തവരാണ് ബഹുഭൂരിപക്ഷവും. വര്‍ഷംതോറും നൂറു കണക്കിന് ഫോട്ടോഗ്രാഫര്‍മാര്‍ പഠിച്ചിറങ്ങുന്നു. തൊഴില്‍ മേഖലയിലെ കടുത്ത മത്സരത്തെ അതിജീവിക്കുവാന്‍ പുത്തന്‍ ട്രെന്‍ഡുകള്‍ ചിലര്‍ പരീക്ഷിക്കുകയാണ്. വിവാഹ ഫോട്ടോഗ്രാഫിയുടെ എല്ലാ മാന്യതകളും മര്യാദകളും ഇവര്‍ ലംഘിക്കുകയാണ്. ഫോട്ടോഗ്രാഫര്‍മാരെ അവജ്ഞയോടെ ജനങ്ങള്‍ കാണുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിക്കഴിഞ്ഞു. മുന്‍ കാലങ്ങളില്‍ വിവാഹത്തിനുശേഷം പരിമിതമായ നിലയില്‍ റൊമാന്റിക് രംഗങ്ങൾ പകര്‍ത്തുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ ഇന്ന് വിവാഹത്തിന് മുമ്പുള്ള ഷൂട്ടിങ്ങിനാണ് പ്രാധാന്യം. പ്രീ വെഡിംഗ് ഷൂട്ടുകളും സേവ് ദി ഡേറ്റ് ഷൂട്ടുകളും കേരളത്തിന്‌ പുറത്തേക്ക് വരെ നീളുന്ന യാത്രയാണ്. വിവാഹം കഴിക്കുന്നതിനു മുമ്പാണ് ഇതെന്നും ഓര്‍ക്കുക. നിസ്സാര അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം നിശ്ചയിച്ചുറപ്പിച്ച വിവാഹംപോലും മുടങ്ങുന്നത് സാധാരണമാണ്. വിവാഹത്തിന് മുമ്പ് ഇത്തരം ഷൂട്ടിംഗ് കോപ്രായങ്ങള്‍ വേണോ എന്ന് ചിന്തിക്കേണ്ടത് വിവാഹിതരാകാന്‍ പോകുന്നവരും അവരുടെ മാതാപിതാക്കളുമാണ്. ഇത്തരം ഷൂട്ടുകള്‍ക്ക് ചില ഫോട്ടോഗ്രാഫര്‍മാര്‍ തന്നെയാണ് മുന്‍കൈ എടുക്കുന്നത്. സിനിമയിലെ റൊമാന്റിക് രംഗങ്ങളെ അതേപടി പകര്‍ത്തുകയാണ് ഇവര്‍. സിനിമയില്‍ അഭിനേതാക്കള്‍ തങ്ങളുടെ ജോലി കൃത്യമായി നിര്‍വഹിക്കുമ്പോള്‍ ഇവിടെ യഥാര്‍ഥ കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുവാന്‍ പോകുന്നവരാണ് സിനിമയിലെ രംഗങ്ങളെ കടത്തിവെട്ടുന്ന അഭിനയം കാഴ്ച വെക്കുന്നത്. ഇന്റര്‍നെറ്റിലെ ഫോട്ടോയും വീഡിയോയും കണ്ട് മനസ്സ് നിറഞ്ഞാണ് പലരും ഫോട്ടോഗ്രാഫര്‍മാരെ ബുക്ക് ചെയ്യുന്നത്. യാതൊരു മുന്‍ പരിചയവും ഇവരുമായി വീട്ടുകാര്‍ക്കോ വധൂവരന്മാര്‍ക്കോ ഉണ്ടാകാറില്ല. വര്‍ഷങ്ങളായി തങ്ങള്‍ക്ക് പരിചയവും ബന്ധവുമുള്ളവരെ ഒഴിവാക്കിക്കൊണ്ടാണ് ഇവന്റ് കമ്പനിക്കും പുറം നാട്ടുകാര്‍ക്കും ജോലി നല്‍കുന്നത്. വീട്ടുകാരുമായി ഇവര്‍ക്ക് യാതൊരു വിധേയത്വവും ഉണ്ടാകാറില്ല. അതുകൊണ്ടുതന്നെ ഇവര്‍ എടുക്കുന്ന ഫോട്ടോയും വീഡിയോയും ദുരുപയോഗം ചെയ്യുവാനുള്ള സാധ്യതയും കൂടുതലാണ്. ഔട്ട്‌ ഡോര്‍ ഷൂട്ടിങ്ങില്‍ അറിയാതെ ലഭിക്കുന്ന ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്രകാരം ദുരുപയോഗം ചെയ്യുന്നത്. ഇതിനുവേണ്ടിയാണ് വധൂവരന്മാരെ നനയിക്കുന്നതും വെള്ളത്തില്‍ ഇറക്കുന്നതും. ഇതൊക്കെ നീല ചിത്രങ്ങളുടെ ഭാഗമായി ഇന്റര്‍നെറ്റില്‍ വൈറല്‍ ആയാല്‍ നെറ്റി ചുളിക്കരുത്. ഒരുപക്ഷെ മകളുടെ നഗ്നമേനി പിതാവിന് കാണേണ്ടിവരുന്നതും യാദൃശ്ചികമാകാം. നേരം വെളുക്കുമ്പോള്‍ വലിയ വണ്ടിയില്‍ യുണിഫോം ധരിച്ച കുറെയെണ്ണം വീട്ടുമുറ്റത്ത് വന്നാല്‍ അതില്‍ അഭിമാനിക്കുന്നവര്‍ വീണ്ടുവിചാരം നടത്തിയാല്‍ നന്നായിരിക്കും. തലമുടി നീട്ടിവളര്‍ത്തി കുളിക്കാതെയും പല്ലുപോലും തേക്കാതെയും ഇവരോടോപ്പം എത്തുന്നവരില്‍ കൊടും ക്രിമിനലുകള്‍ വരെയുണ്ടാകും. മിക്കവരും മയക്കുമരുന്നിന് അടിമകളുമാണ്. വിവാഹ വീട്ടില്‍ യഥേഷ്ടം കയറിയിറങ്ങുന്ന ഇവര്‍ എന്തൊക്കെ ചെയ്യുന്നു എന്ന് തിരക്കിനിടയില്‍ നിങ്ങള്‍ക്ക് നോക്കുവാന്‍ കഴിയില്ല. ഇവരുടെ കയ്യിലുള്ള ഫോണില്‍ എന്തൊക്കെ എടുക്കുന്നു എന്നും നിങ്ങള്‍ അറിയുന്നില്ല. ഒരു പരിചയവും ഇല്ലാത്ത ഇവരെ നിങ്ങള്‍ എങ്ങനെ വിശ്വസിക്കും. വിവാഹ വീടുകളില്‍ നിന്നും സ്വര്‍ണ്ണ മോതിരവും വിലകൂടിയ മൊബൈല്‍ ഫോണുകളും അടിച്ചുമാറ്റുന്നത് നിത്യ സംഭവമാണ്.

*അടുത്താണോ ഒപ്പമാണോ ഇണകള്‍* ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/HVW7A9W5JpoILVinm9E7Ea _സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ •••••••┈┈•✿❁✿•┈┈••••••• ഇണയുടെ *അടുത്ത്* കഴിയുന്നതും ഇണക്ക് *ഒപ്പം* കഴിയുന്നതും *വലിയ വ്യത്യാസമുണ്ട്.* ഒരുമിച്ചുള്ള *തീറ്റയും കുടിയും* അതിന് ചെലവഴിക്കലും കൊണ്ട് സാധ്യമാകുന്നതാണ് *ഇണയുടെ അടുത്ത് ജീവിക്കല്‍.* എന്നാല്‍ *ഇണക്കൊപ്പം* ജീവിക്കല്‍ *ചിന്തകളടക്കം* ജീവിതം പരസ്പരം *പങ്കുവെച്ച് ഒരുമിച്ച്* കഴിയലാണ്. *സന്തോഷവും ദുഖവും* അപ്പോള്‍ പങ്കുവെക്കും. പ്രതിസന്ധികള്‍ *പരിഹരിക്കുന്നതില്‍* പങ്കാളിയാവും. *ഭാരം വഹിക്കുന്നതില്‍* പങ്കുവഹിക്കും. ഇണയില്‍ നിന്നും *സ്‌നേഹവും പങ്കാളിത്തവും* ലഭിക്കുന്നവര്‍ക്ക് *സന്തോഷിക്കാന്‍ അതു തന്നെ മതി.* അവരുടെ ദുഖങ്ങളെയും വേദനകളെയും *അത് മറപ്പിക്കും.* ഒരിക്കല്‍ ഒരാള്‍ ഒരു ജ്ഞാനിയോട് ചോദിച്ചു: എന്റെ *ഇണ എന്നോടൊപ്പമാണ് ജീവിക്കുന്നത്* എന്ന് എങ്ങനെ *തിരിച്ചറിയാം?* ജ്ഞാനി പറഞ്ഞു: അവള്‍ നിന്നോടൊപ്പമാണ് ജീവിക്കുന്നതെന്ന് *എട്ടു കാര്യങ്ങളിലൂടെ* മനസ്സിലാക്കാം. എന്നിട്ട് ആ എട്ട് കാര്യങ്ങള്‍ *എണ്ണിപ്പറഞ്ഞു:* 1- *നിനക്കിഷ്ടപ്പെടുന്ന* കാര്യങ്ങള്‍ *ചെയ്യാനും* നിനക്കിഷ്ടമില്ലാത്തതില്‍ നിന്ന് *വിട്ടുനില്‍ക്കാനും* അവള്‍ *താല്‍പര്യം* കാണിക്കും. 2- നീ *അഭിപ്രായ വ്യത്യാസം* പ്രകടിപ്പിച്ചാലും അവള്‍ *ദേഷ്യപ്പെടുകയില്ല.* 3- നിന്റെ *അസാന്നിദ്ധ്യത്തില്‍* അവള്‍ *അസ്വസ്ഥപ്പെടുകയും* നീ *മടങ്ങിയെത്തിയാല്‍ സന്തോഷിക്കുകയും* ചെയ്യും. 4- നീ *ദുഖിച്ചാല്‍* അതവളെ *സ്വാധീനിക്കും,* നീ ദേഷ്യപ്പെട്ടാല്‍ നിന്റെ *ദേഷ്യം* അവളെ *ദുഖിപ്പിക്കുകയും* ചെയ്യും. 5- നീ നല്‍കുന്ന *സമ്മാനം* എത്ര നിസ്സാരമാണെങ്കിലും അവളെ *സന്തോഷിപ്പിക്കും.* 6- നിന്റെ *ചിന്തയിലും പ്രവര്‍ത്തനങ്ങളിലും* അവള്‍ *പങ്കാളിയാവുകയും* നിന്റെ പ്രവര്‍ത്തന *വിജയങ്ങളില്‍ സന്തോഷിക്കുകയും* ചെയ്യും. 7- എന്തെങ്കിലും *തീരുമാനം* എടുക്കുകയാണെങ്കില്‍ നിന്നോട് *കൂടിയാലോചിക്കും.* 8- നിന്നോട് *സംസാരിക്കാന്‍* വിഷയമൊന്നുമില്ലെങ്കിലും സംസാരിക്കാന്‍ വേണ്ടി *വിഷയമുണ്ടാക്കിയെടുക്കാന്‍* അവള്‍ ശ്രമിക്കും. ഇനി നാം സ്വന്തത്തോട് ചോദിക്കുക, നാം നമ്മുടെ ഇണയുടെ *അടുത്താണോ* ജീവിക്കുന്നത് അതല്ല *ഇണക്കൊപ്പമാണോ* ജീവിക്കുന്നത് എന്ന്. സന്തോഷത്തോടെ ഇണക്കൊപ്പം ജീവിക്കുന്നത് വിജയിയായിട്ടുള്ള ഇണകളുടെ *വിശേഷണമാണ്.* പരസ്പരം അടുത്ത് കഴിയുന്ന ഇണകളില്‍ *ഒരാള്‍ ഒരു താഴ്‌വരയിലും മറ്റൊരാള്‍ മറ്റൊരു താഴ്‌വരയിലുമായിരിക്കും* ജീവിക്കുന്നത്. പരസ്പരമുള്ള *പെരുമാറ്റം* നന്നാക്കി, *ഈഗോ* അവസാനിപ്പിച്ചാല്‍ *ഒരേ താഴ്വരയില്‍* അവര്‍ക്ക് *ഒരുമിച്ച് സന്തോഷത്തോടെ* ജീവിക്കാം... •••••••••••••••••••••••••••••••••••• അടുത്ത വിഷയം : *പ്രീ വെഡിങ് ഫോട്ടോ ഷൂട്ടുകളുടെ മായാലോകം*

ആരെങ്കിലും വിഷം കഴിച്ച്‌ മരിച്ചാല്‍ നരകത്തിലും ശാശ്വതമായി അവന്‍ വിഷം കഴിച്ചു കൊണ്ടിരിക്കും. ഇരുമ്പ്‌ ഉപയോഗിച്ച്‌ മരിച്ചവന്‍ ആ ലോഹായുധം കൈയില്‍ വെച്ച്‌ എക്കാലവും നരകത്തില്‍ വെച്ച്‌ കഴുത്തില്‍ കുരുക്കിട്ടു കൊണ്ടിരിക്കും. ശരീരത്തില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചവന്‍ നരകത്തിലും കുത്തിനോവിച്ചു കൊണ്ടിരിക്കും. നിസ്സാര ജീവിത പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇത്രയധികം ഭയാനകമായ ആത്മഹത്യക്ക്‌ പുറകെ പോകാതെ, ശാശ്വതമായ ജീവിത വിജയത്തിനായി ക്ഷമ കൈകൊണ്ട്‌ നന്മയും തിന്മയും അല്ലാഹുവിന്റെ പക്ഷത്ത്‌ നിന്നുള്ളതാണെന്ന്‌ കരുതി സായൂജ്യമണയുക. നാഥന്‍ തുണക്കട്ടെ.. ആമീന്‍... •••••••••••••••••••••••••••••••••• അടുത്ത വിഷയം : *അടുത്താണോ ഒപ്പമാണോ ഇണകള്‍*

*ജീവിതപ്രശ്നങ്ങളെ ഇങ്ങനെയല്ല നേരിടേണ്ടത്* ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/HVW7A9W5JpoILVinm9E7Ea _സ്ത്രീകൾ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരുക_ https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ •••••••┈┈•✿❁✿•┈┈••••••• ഒരിക്കല്‍ പ്രവാചകന്‍ (സ്വ) തങ്ങള്‍ പറഞ്ഞു: പൂര്‍വ്വികരില്‍ ഒരാള്‍ക്ക്‌ പരിക്കേറ്റു. അക്ഷമനായ ആ വ്യക്തി കത്തിയെടുത്ത്‌ സ്വയം കൈവെട്ടി മാറ്റി. രക്തം വാര്‍ന്നൊഴുകി അയാള്‍ മരണപ്പെട്ടു. അപ്പോള്‍ അല്ലാഹു പറഞ്ഞു: എന്റെ അടിമ മരണം കൈവരിക്കാന്‍ തിടുക്കം കാണിച്ചു. അതിനാല്‍ അവന്‌ ഞാന്‍ സ്വര്‍ഗ്ഗം നിഷിദ്ധമാക്കിയിരിക്കുന്നു. (ബുഖാരി). ലോകത്ത്‌ ഇന്ന്‌ മനുഷ്യര്‍ പല വിധ മാനസിക പിരിമുറുക്കങ്ങള്‍ക്ക്‌ വിധേയരാണ്‌. നിസാര കാര്യങ്ങള്‍ക്ക്‌ പോലും ദിവസങ്ങളോളം വ്യഥ അനുഭവിക്കുന്നവരെ നമുക്ക്‌ സമൂഹമദ്ധ്യേ ദര്‍ശിക്കാനാകും. ഓമനിച്ച്‌ വളര്‍ത്തിയ പൂച്ച ചത്താലും കടം സംഭവിച്ചാലും വാഹനത്തിന്‌ കേടുപാടുകള്‍ സംഭവിച്ചാലും പരീക്ഷയില്‍ തോറ്റാലും, പ്രേമം തലക്ക് പിടിച്ചാലും പിടിച്ചു നില്‍ക്കാനാവാത്ത മാനസീക വേദനയില്‍ ആത്മഹത്യക്ക്‌ മുതിരുന്നവരേയും നമുക്ക്‌ കാണാം. ലോക കണക്കനുസരിച്ച്‌ ഇന്ത്യയില്‍ ആത്മഹത്യ ചെയ്യുന്നവരുടെ കണക്ക്‌ ദൈനംദിനം ഏറിവരുന്നു എന്നതാണ്‌. വസ്‌തുതാ പരമായി പഠിക്കാന്‍ തയ്യാറാകുമ്പോള്‍ വിശ്വാസ വൈകല്യമാണ്‌ മുസ്‌ലിം ഉമ്മത്തില്‍ ഈ പ്രവണത ഏറിവരാന്‍ കാരണമെന്ന്‌ നമുക്ക്‌ മനസ്സിലാകും. ഈമാന്‍ കാര്യങ്ങള്‍ ആറും ഉരുവിട്ട്‌ പഠിക്കുകയും ജീവിതഗോദയില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യുമ്പോഴാണ്‌ ഓരോ വിശ്വാസിയും യഥാര്‍ത്ഥ വിശ്വാസിയായി മാറുക. ഈ ഈമാന്‍ കാര്യങ്ങളില്‍ ആറാമത്തേതായ നന്മയും തിന്മയും അല്ലാഹുവില്‍ നിന്നാണ്‌ സംഭവിക്കുന്നതെന്ന്‌ ഉറച്ച്‌ വിശ്വസിക്കുന്ന വിശ്വാസിയെന്തിന്‌, പരീക്ഷയില്‍ തോറ്റതിനും വാഹനം കേടുവന്നതിനും വ്യഗ്രത പൂണ്ട്‌ മാനസിക പിരിമുറുക്കത്തില്‍ ആത്മഹത്യക്ക്‌ ശ്രമിക്കണം?. ആത്മഹത്യ ചെയ്യുക എന്നത്‌ ഭീരുക്കളുടെ ലക്ഷണമാണ്‌. ധീരന്മാര്‍ ജീവിതത്തില്‍ ഉണ്ടാകുന്ന ഏത്‌ പ്രശ്‌നങ്ങളും ചങ്കൂറ്റത്തോടെ നേരിടുന്നവരാണ്‌. അതെല്ലാം തന്നെ സൃഷ്‌ടിച്ച്‌ പരിപാലിക്കുന്ന സ്രഷ്‌ടാവിന്റെ സമക്ഷത്തില്‍ നിന്നും പരീക്ഷണാര്‍ത്ഥം സംഭവിച്ചതാണെന്ന്‌ മനസ്സിലാക്കും. ദുന്‍യാവ്‌, ഒരു വിശ്വാസിയെ സംബന്ധിച്ച്‌ പരീക്ഷണ ശാലയാണ്‌. ഈ പരീക്ഷണ ശാലയിലെ ഓരോ പരീക്ഷണങ്ങളും യഥാവിധി മനോധൈര്യത്തോടെ ഏറ്റെടുത്ത്‌ വിജയം കരസ്ഥമാക്കുമ്പോഴാണ്‌ ശാശ്വതമായ പരലോകജീവിതം ഐശ്വര്യപൂര്‍ണ്ണമാകുന്നത്‌. അല്ലാതെ നിസ്സാരമായ ദുന്‍യാവിന്റെ പ്രശ്‌നങ്ങളില്‍ മനം നൊന്ത്‌ ആത്മഹത്യ ചെയ്‌താല്‍ ആയിരം രൂപ നഷ്‌ടപ്പെട്ടതിന്റെ പേരില്‍ കടുത്ത മനഃപ്രയാസവും നിരാശയും പിടിപെട്ട ഒരാള്‍ തന്റെ കൈവശമുള്ള ഒരു ലക്ഷം രൂപ കൂടി നശിപ്പിച്ച്‌ കളയുന്നതിന്‌ സമാനമാണ്‌. ആത്മഹത്യ ചെയ്യല്‍ മഹാപാപമാണ്‌. മരണം ആഗ്രഹിക്കുന്നത്‌ പോലും വിലക്കപ്പെട്ടതായി ഹദീസിന്റെ ഗ്രന്ഥങ്ങളില്‍ കാണാം. ഒരു വ്യക്തിയും മരണം ആഗ്രഹിക്കരുത്‌. അവന്‍ നല്ല വ്യക്തിയാണെങ്കില്‍ കൂടുതല്‍ നന്മ ചെയ്യാന്‍ അവസരം ലഭിച്ചേക്കാം, ചീത്ത വ്യക്തിയാണെങ്കില്‍ പിന്‍മാറിയേക്കാം (ബുഖാരി). ഇമാം ബുഖാരി (റ) തന്നെ ഉദ്ധരിക്കുന്ന മറ്റൊരു ഹദീസില്‍ കാണാം: ഏതെങ്കിലും പ്രയാസമനുഭവിക്കുന്നതിന്റെ പേരില്‍ ആരും തന്നെ മരണം കൊതിക്കരുത്‌, നിവൃത്തിയില്ലെങ്കില്‍ അവന്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചു കൊള്ളട്ടെ! അല്ലാഹുവേ! ജീവിതമാണ്‌ എനിക്ക്‌ ഉത്തമമെങ്കില്‍ എന്നെ നീ ജീവിപ്പിക്കേണമേ! മരണമാണ്‌ ഉത്തമമെങ്കില്‍ എന്നെ നീ മരിപ്പിക്കേണമേ!'' ഒരു കാരണവശാലും സ്വസ്ഥത ജീവിതത്തിലേക്ക്‌ മടങ്ങി വരില്ലെന്ന്‌ ഉറപ്പിച്ച രോഗിയുടെ അടുത്ത്‌ പോലും മരിക്കാന്‍ വേണ്ടി പ്രാര്‍ത്ഥന നടത്താന്‍ വിശുദ്ധ മതം അനുവദിക്കുന്നില്ല. മറിച്ച്‌ നന്മ ഏതാണോ അത്‌ ഭവിക്കേണമേ എന്ന്‌ പ്രാര്‍ത്ഥന നടത്താനാണ്‌ കല്‍പന. ആത്മഹത്യക്ക്‌ മുതിരുന്നവര്‍ സ്വശരീരത്തെ മാത്രമല്ല നശിപ്പിക്കുന്നത്‌. മറിച്ച്‌ ശാശ്വതമായ പരലോക ജീവിതം കൂടിയാണവര്‍ നശിപ്പിക്കുന്നത്‌. ആത്മഹത്യ ചെയ്യുന്നവന്റെ ഈമാന്‍ നശിച്ചതിന്‌ ശേഷമല്ലാതെ അവന്‍ അതിന്‌ മുതിരുകയില്ല. ആത്മഹത്യ ചെയ്യുന്നവര്‍ക്ക്‌ അല്ലാഹു പ്രത്യേകം ശിക്ഷാരീതികള്‍ നല്‍കുന്നതാണ്‌. ആത്മഹത്യ ചെയ്യാന്‍ ഏത്‌ മാര്‍ഗ്ഗമാണോ സ്വീകരിച്ചത്‌ അതേ രീതിയില്‍ അവന്‍ പരലോകത്ത്‌ ശാശ്വതമായി ശിക്ഷിക്കപ്പെട്ടു കൊണ്ടിരിക്കും. ആരെങ്കിലും തന്റെ ശരീരത്തെ ഏതെങ്കിലും രൂപത്തില്‍ കൊലപ്പെടുത്തുന്ന പക്ഷം അതേ വിധത്തില്‍ അവന്‍ ശിക്ഷിക്കപ്പെട്ടു കൊണ്ടേയിരിക്കും'' (ബുഖാരി) എന്ന പ്രവാചക വചസ്സ്‌ അതിന്‌ തെളിവാണ്‌. മറ്റൊരു ഹദീസില്‍ കാണാം: ആരെങ്കിലും ഒരു പര്‍വ്വതത്തിന്റെ മുകളില്‍ നിന്നും താഴേക്ക്‌ ചാടി ആത്മഹത്യ ചെയ്‌താല്‍ അവന്‍ ശാശ്വതമായി നരകത്തില്‍ താഴേക്ക്‌ വീണു കൊണ്ടേയിരിക്കും.

നിന്നെ ഞാൻ ത്വലാഖ് ചൊല്ലി, നീയുമായുള്ള ബന്ധം ഞാൻ വേർപ്പെടുത്തി, നിന്നെ ഞാൻ വിട്ടയച്ചു, എന്റെ ഭാര്യയെ ഞാൻ ത്വലാഖ് ചൊല്ലി, എന്റെ ഭാര്യയുമായുള്ള ബന്ധം ഞാൻ വേർപ്പെടുത്തി, എന്റെ ഭാര്യ ത്വലാഖ് ചൊല്ലപ്പെട്ടവളാണ് എന്നിവയെല്ലാം വ്യക്തമായ ത്വലാഖിന്റെ പദങ്ങളാണ് (ഫത്ഹുൽ മുഈൻ, പേജ്: 393). *⭕ത്വലാഖ് അറബിയിൽ തന്നെ വേണോ❓* ▪️ഉ: ഏതു ഭാഷയിൽ ത്വലാഖിന്റെ പദം ചൊല്ലിയാലും ത്വലാഖ് സംഭവിക്കും. അറബിയറിയാത്തവൻ ത്വലാഖിന്റെ പദം അറബിയിൽ ഉച്ചരിച്ചെങ്കിൽപോലും ത്വലാഖ് സംഭവിക്കും. അതിന്റെ യഥാർത്ഥ അർത്ഥം അറിയണമെന്നില്ല. അതേ സമയം വിവാഹബന്ധം വിഛേദിക്കുവാനുള്ള വാക്യമാണെന്നു ഭർത്താവിനും അറിയണം. *⭕ത്വലാഖിന്റെ വ്യംഗ്യവാക്കുകൾ ഏതെല്ലാം❓* ▪️ഉ: അതു നിർണയമല്ല. നിരവധിയുണ്ട് (തുഹ്ഫ: 8/13). *⭕ചില ഉദാഹരണങ്ങൾ❓* ▪️ഉ: നീ എന്റെ മേൽ ഹറാമാണ്, നിന്നെ ഞാൻ ഹറാമാക്കിയിരിക്കുന്നു, അല്ലാഹു ഹലാലാക്കിത്തന്നതു എന്റെ മേൽ ഹറാമാണ് തുടങ്ങിയവയെല്ലാം വ്യംഗ്യപദങ്ങളാണ്. ഇതിന്റെ കൂടെ ത്വലാഖ് സംഭവിക്കണം എന്ന നിയ്യത്തുണ്ടെങ്കിൽ ത്വലാഖ് സംഭവിക്കും (ഫത്ഹുൽ മുഈൻ, പേജ്: 315). *⭕ഫോണിലൂടെ ത്വലാഖ് ചൊല്ലാമോ❓* ▪️ഉ: അതേ, ത്വലാഖ് സംഭവിക്കാൻ ആരെങ്കിലും കേൾക്കണമെന്നില്ല. *⭕ത്വലാഖിനുള്ള അഞ്ചു നിബന്ധനകൾ ‘സ്വരീഹി’ലും ‘കിനായത്തി’ലും വേണ്ടേ❓* ▪️ഉ: വേണം. അഞ്ചു നിബന്ധനയൊക്കാത്ത വാചകം സ്വരീഹോ കിനായത്തോ അല്ല. ലഗ്‌വാണ് (അർത്ഥശൂന്യം). ••••••••••••••••••••••••••••••••••• അടുത്ത വിഷയം : *ജീവിതപ്രശ്നങ്ങളെ ഇങ്ങനെയല്ല നേരിടേണ്ടത്*

*ത്വലാഖ് സംശയവും മറുപടിയും* ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/HVW7A9W5JpoILVinm9E7Ea _സ്ത്രീകൾ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക_ https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ •••••••┈┈•✿❁✿•┈┈••••••• *⭕ത്വലാഖ് എന്നാലെന്ത്❓* ▪️ഉ: ചങ്ങല അഴിക്കുക എന്നാണ് ത്വലാഖ് എന്ന പദത്തിന്റെ ഭാഷാർത്ഥം. നിബന്ധനയൊത്ത പദങ്ങൾ കൊണ്ട് വിവാഹ ഉടമ്പടി ഒഴിവാക്കലാണ് ശർഈ ഭാഷയിൽ ത്വലാഖ്. *⭕ത്വലാഖിന്റെ അടിസ്ഥാന ലക്ഷ്യമെന്ത്❓* ▪️ഉ: ഖുർആൻ, സുന്നത്ത്, ഇജ്മാഉ എന്നീ ഖണ്ഡിത പ്രമാണങ്ങളാണ് ലക്ഷ്യം. *⭕ത്വലാഖിന്റെ നിബന്ധനകൾ എത്ര? ഏവ❓* ▪️ഉ: അഞ്ച്. ഭർത്താവ്, ത്വലാഖിന്റെ മഹല്ല് (സ്ത്രീ), പദം, ഉദ്ദേശ്യം, ത്വലാഖിനുള്ള അധികാരം എന്നിവ (ഇആനത്ത്: 4/1). *⭕ത്വലാഖ് ചൊല്ലുന്നതിന്റെ വിധിയെന്ത്❓* ▪️ഉ: പ്രസിദ്ധമായ അഞ്ചു വിധിയും ത്വലാഖിലും വരും. ഒരിക്കലും സംയോഗം ചെയ്യില്ലെന്നോ അല്ലെങ്കിൽ നാലു മാസത്തിലധികകാലം ഭാര്യയുമായി ലൈംഗിക വേഴ്ച നടത്തുകയില്ലെന്നോ ശപഥം ചെയ്യുകയും നാലു മാസത്തിനു ശേഷം അതിൽ നിന്നു പിൻമാറി സംയോഗം ചെയ്യാൻ തയ്യാറാവാതിരിക്കുകയും ചെയ്താൽ ത്വലാഖ് ചൊല്ലൽ നിർബന്ധമാകും. ഭാര്യയോടുള്ള കടമകൾ യഥാവിധി പാലിക്കാൻ കഴിയില്ലെങ്കിൽ ത്വലാഖ് ചൊല്ലൽ സുന്നത്താണ്. ഭാര്യ വേശ്യവൃത്തി ഒഴികെയുള്ള ദുർനടപ്പുകളിലേർപ്പെട്ടാലും ദുസ്വഭാവിയായാലും ത്വലാഖ് ചൊല്ലൽ സുന്നത്താണ്. ത്വലാഖ് ചൊല്ലിയാൽ അവൾ വ്യഭിചരിക്കുമെന്നവസ്ഥയായാൽ ത്വലാഖ് ചൊല്ലൽ സുന്നത്തില്ല. അവളെ തെറ്റിൽ നിന്നു സംരക്ഷിക്കുകയാണല്ലോ വേണ്ടത്. എങ്കിലും ത്വലാഖ് ചൊല്ലൽ അനുവദനീയമാണ്. ത്വലാഖ് ചൊല്ലൽ മൂലം മറ്റൊരാൾ അവളെ വ്യഭിചാരം നടത്തുമെന്നവനറിഞ്ഞാൽ അവളെ ഭാര്യയായി നിലനിർത്തുന്നതിൽ സഹിക്കാവുന്ന ബുദ്ധിമുട്ടാനുള്ളതെങ്കിൽ ത്വലാഖ് ഹറാമാകും (ഇആനത്ത്: 4/3). *⭕മാതാപിതാക്കൾ മകനോട് ഭാര്യയെ ത്വലാഖ് ചൊല്ലാൻ ആവശ്യപ്പെട്ടാലോ❓* ▪️ഉ: മാതാപിതാക്കളിലൊരാൾ അവന്റെ ഭാര്യയെ ത്വലാഖ് ചൊല്ലാൻ ആവശ്യപ്പെട്ടാൽ അതു മറ്റു വിധത്തിലുള്ള ശത്രുതയുടെ പേരിലല്ലെങ്കിൽ അവളെ ത്വലാഖ് ചൊല്ലൽ സുന്നത്താണ്. *⭕ത്വലാഖ് ചൊല്ലൽ നിഷിദ്ധമാകുന്നതെപ്പോൾ❓* ▪️ഉ: സംയോഗം ചെയ്യപ്പെട്ട സ്ത്രീയെ ആർത്തവം മുതലായവയുടെ ഘട്ടത്തിൽ പ്രതിഫലം വാങ്ങാതെയുള്ള ത്വലാഖ് ചൊല്ലലും സംയോഗം ചെയ്യപ്പെട്ട ഭാര്യയെ പ്രസ്തുത ശുദ്ധിയിൽ ത്വലാഖ് ചൊല്ലലും നിഷിദ്ധമാണ്. ഇതിനാണ് ‘ബിദഈ’ ത്വലാഖ് എന്നു പറയുന്നത്. ഒന്നിലധികം ഭാര്യമാരുള്ളവൻ ദിവസങ്ങളുടെ വിഭജന ചക്രം പൂർത്തിയാക്കാത്തവളെ ത്വലാഖ് ചൊല്ലലും അനന്തരവകാശം തടയുക എന്ന ഉദ്ദേശത്തിൽ രോഗി തന്റെ ഭാര്യയെ ത്വലാഖു ചൊല്ലലും നിഷിദ്ധമാണ് (ഇആനത്ത്: 4/4). *⭕മൂന്നു ത്വലാഖ് ഒരുമിച്ച് ചൊല്ലൽ നിഷിദ്ധമാണോ❓* ▪️ഉ: നിഷിദ്ധമല്ല. എങ്കിലും ഒന്നിന്റെ മേൽ ചുരുക്കൽ സുന്നത്തുണ്ട്. അപ്പോൾ മൂന്നു ത്വലാഖ് ഒരുമിച്ച് ചൊല്ലൽ സുന്നത്തിനു എതിരാണ് (ഇആനത്ത്: 4/4). *⭕ഒരു കാരണവും കൂടാതെ ത്വലാഖ് ചൊല്ലുന്നതിന്റെ വിധിയെന്ത്❓* ▪️ഉ: കറാഹത്താണ് (ഇആനത്ത്: 4/4). *⭕നിഷിദ്ധമായ രീതിയിൽ ത്വലാഖ് ചൊല്ലിയാൽ ത്വലാഖ് സംഭവിക്കുമോ❓* ⭕ഉ: സംഭവിക്കും. *⭕ഒരു വ്യക്തിക്ക് തന്റെ ഭാര്യയിലേക്ക് ആഗ്രഹമില്ല. അങ്ങനെ അവൾക്ക് ചെലവു നൽകാൻ മനസ്സും വരുന്നില്ല. എങ്കിൽ ത്വലാഖ് ചൊല്ലാമോ❓* ▪️ഉ: അനുവദനീയമാണ് (ഇആനത്ത്: 4/2). *⭕കുട്ടിയുടെ ത്വലാഖ് സംഭവിക്കുമോ❓* ▪️ഉ: ഇല്ല, അതുപോലെത്തന്നെ ഭ്രാന്തന്റെ ത്വലാഖും സംഭവിക്കില്ല. സ്വഇഷ്ടപ്രകാരം പ്രായപൂർത്തിയും ബുദ്ധിയുമുള്ളവൻ ത്വലാഖ് ചൊല്ലിയാൽ സംഭവിക്കും. *⭕മദ്യപിച്ചു സ്വയബോധം ഇല്ലാതെ ഭാര്യയെ ത്വലാഖ് ചൊല്ലിയാൽ ത്വലാഖ് സംഭവിക്കുമോ❓* ▪️ഉ: സംഭവിക്കും. അവൻ അതിക്രമം ചെയ്തു ബുദ്ധി നീക്കുക മൂലം കുറ്റം ചെയ്തതാണു കാരണം (തുഹ്ഫ: 8/3). *⭕ഒരാൾ മറ്റൊരുത്തന്റെ നിർബന്ധത്തിനു വഴങ്ങി മദ്യം കഴിച്ചു ബുദ്ധി നീങ്ങിയാലോ❓* ▪️ഉ: നിർബന്ധിക്കപ്പെട്ട നിലയിൽ മദ്യം കഴിച്ചു സ്വയം ബോധം ഇല്ലാതെ ത്വലാഖ് ചൊല്ലിയാൽ സംഭവിക്കില്ല. കാരണം അവന്റെ ഭാഗത്തു നിന്നു അതിരു കവിയൽ ഉണ്ടായിട്ടില്ല (ഫത്ഹുൽ മുഈൻ, പേജ്: 392). *⭕ത്വലാഖ് സംഭവിക്കാൻ നിയ്യത്തു വേണോ❓* ▪️ഉ: ത്വലാഖിന്റെ സ്വരീഹായ വാക്യത്തിനു നിയ്യത്തു ആവശ്യമില്ല. കിനായത്തായ വാക്യമാണെങ്കിൽ നിയ്യത്ത് (ത്വലാഖു ചൊല്ലുന്നു എന്ന കരുത്ത്) അത്യാവശ്യമാണ്. *⭕സ്വരീഹ്, കിനായത്ത് എന്നിവ വ്യക്തമാക്കാമോ❓* ▪️ഉ: ബാഹ്യാർത്ഥ പ്രകാരം വിവാഹമോചനമൊഴികെ മറ്റൊന്നും ഉദ്ദേശിക്കാൻ ഹിതമല്ലാത്ത സുവ്യക്ത വാക്യമാണ് സ്വരീഹ്. വിവാഹ മോചനത്തിനും അല്ലാത്തതിനും സാധ്യതയുള്ള വാക്കാണ് കിനായത്ത് (വ്യംഗ്യവാക്യം) (തുഹ്ഫ: 8/4,5). *⭕സ്വരീഹായ വാക്യത്തിന്റെ ചില ഉദാഹരണങ്ങൾ❓* ▪️ഉ: ത്വലാഖ്, ഫിറാഖ്, സറാഹ് എന്നിവയിൽ നിന്നു വ്യൽപാദകരമായ വാക്കുകളാണ് സ്വരീഹ്. ഇവ ഖുർആനിൽ ആവർത്തിച്ചു വന്ന പദങ്ങളാണ്.

*ക്ഷമിക്കുന്നവർക്ക് വിചാരണ കൂടാതെ സ്വർഗ്ഗ പ്രവേശനം* ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/KE6YQHxTPIV4At9536bUqq _സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ •••••••┈┈•✿❁✿•┈┈••••••• എന്താണ് ക്ഷമ, അതിന്റെ പ്രതിഫലം എത്രയാണ്.. എപ്പോഴെങ്കിലും നമ്മൾ ആലോചിച്ചിട്ടുണ്ടോ..? വിശുദ്ധ ഖുർആനിലൂടെ അള്ളാഹുﷻ പറയുന്നു, "രോഗം, പട്ടിണി, പ്രയാസങ്ങൾ അങ്ങനെ പലതും നൽകി നാം നിങ്ങളെ പരീക്ഷിച്ചുകൊണ്ടിരിക്കും, നിങ്ങൾ ക്ഷമയുള്ളവരാണോയെന്നു അറിയാൻ വേണ്ടി.. നിശ്ചയം ക്ഷമയുടെ പ്രതിഫലം സ്വർഗ്ഗം തന്നെയാണ്." ഒരിക്കൽ മുത്തുനബിﷺയുടെ അടുക്കലേക്ക് ഒരു പെൺകുട്ടി വന്നു ഇപ്രകാരം പറയുകയുണ്ടായി, അല്ലാഹുﷻവിന്റെ പ്രവാചകരെ.. അപസ്മാരം കൊണ്ട് ഞാൻ ഒരുപാട് കഷ്ടപ്പെടുന്നു, മാത്രമല്ല അപസ്മാരം വരുമ്പോൾ നിലത്തു വീഴുകയും തന്മൂലം ശരീരത്തിൽ നിന്നും വസ്ത്രങ്ങളും നീങ്ങിപ്പോവുകയും ചെയ്യുന്നു. അതുകൊണ്ട് എനിക്കുവേണ്ടി അല്ലാഹുﷻവിനോട് അങ്ങ് ദുആ ചെയ്യണം.. നബിﷺപറഞ്ഞു: "ദുആ ചെയ്യാം രോഗം മാറുകയും ചെയ്യും, പക്ഷെ കുറച്ചും കൂടെ നീ ക്ഷമിച്ചാൽ സ്വർഗ്ഗമാണു അള്ളാഹുﷻ നിനക്ക് ഒരുക്കിവെച്ച പ്രതിഫലം." ഇത് കേട്ട ആ പെൺകുട്ടി ഇപ്രകാരം പറയുകയുണ്ടായി "നബിയെ ഞാൻ ക്ഷമിച്ചോളാം എനിക്ക് അല്ലാഹുﷻവിന്റെ പ്രതിഫലം മതി" പക്ഷെ നിലത്തു വീഴുമ്പോൾ വസ്ത്രങ്ങൾ നീങ്ങിപ്പോവാതിരിക്കാൻ വേണ്ടി അങ്ങ് ദുആ ചെയ്യണം. നബിﷺ അപ്രകാരം ദുആ ചെയ്യുകയും അതുപോലെ സംഭവിക്കുകയും ചെയ്തു.. മറ്റൊരു ഹദീസിൽ കാണാം അള്ളാഹുﷻ പറയുന്നു: "ക്ഷമ ഈമാനിന്റെ പകുതിയാണ്. ക്ഷമിക്കുന്നവർക്ക് നാളെ വിചാരണ കൂടാതെ സ്വർഗ്ഗ പ്രവേശനം സാധ്യമാണ്." ഒരിക്കൽ നബിﷺ നടന്നുപോകവേ ഒരു വീട്ടിൽനിന്നും ഒരു സ്വഹാബിയുടെ കരച്ചിൽ കേട്ടു, പ്രസ്തുത സ്വഹാബിയുടെ അടുത്തെത്തി മുത്ത്‌ നബിﷺ കാര്യം അന്വാഷിച്ചു. അയാൾക്ക്‌ ആകെയുണ്ടായിരുന്ന മകൻ മരണപ്പെട്ടു. അത് സഹിക്കാൻ പറ്റുന്നില്ല പ്രവാചകരേ.. അയാൾ കരച്ചിലോടെ പറഞ്ഞു.. എല്ലാം കേട്ട ശേഷം നബിﷺ അയാളോട് ചോദിച്ചു: "നിങ്ങളുടെ ജീവിതകാലം മുഴുവൻ നിങ്ങളുടെ മകൻ ജീവിക്കുന്നതാണോ, അതല്ല നാളെ സ്വർഗ്ഗത്തിന്റെ വാതിൽക്കലും നിങ്ങളെ കൈപിടിച്ചു കൊണ്ടുപോകാൻ കാത്തിരിക്കുന്ന മകനെയാണോ നിങ്ങൾക്ക് കാണേണ്ടത്.." "നിശ്ചയം.. സ്വർഗ്ഗത്തിൽ എന്നെയും കാത്തിരിക്കുന്ന മകനെയാണ് നബിﷺയെ എനിക്ക് കാണേണ്ടത്" എന്നുള്ള അയാളുടെ മറുപടിക്ക് ഒരു ചെറു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് നബിﷺ പറഞ്ഞു: "നിങ്ങൾ ക്ഷമിക്കുക നിശ്ചയം അവൻ നിങ്ങളെയും കാത്ത് അവിടെയുണ്ടാകും.." അതെ നമ്മൾ ഊഹിക്കുന്നതിലും ഒരുപാട് അപ്പുറമാണ് ക്ഷമക്ക് അള്ളാഹുﷻ നൽകുന്ന പ്രതിഫലം, അള്ളാഹുﷻ തന്റെ അടിമകളുടെ സ്വഭാവങ്ങൾ എണ്ണിപ്പറയുന്നിടത്തു എടുത്തു പറഞ്ഞ ഒരു സ്വഭാവമാണ് ക്ഷമ.. അതായത് അവർ തങ്ങൾക്കു നേരിടേണ്ടി വരുന്ന എല്ലാ പ്രയാസങ്ങളിലും ക്ഷമ അവലംബിച്ചതിന്റെ പേരിൽ അവർക്ക് അള്ളാഹുﷻ മഹത്തായ പ്രതിഫലം നൽകുന്നതാകുന്നു.. അള്ളാഹുﷻ പറയുന്നു: "ക്ഷമിക്കുന്നവർക്ക് അവർ ക്ഷമിച്ചതിന്റെ പേരിൽ സ്വർഗ്ഗത്തിൽ ഉന്നതമായ സ്ഥാനം പ്രതിഫലമായി നൽകപ്പെടുന്നതാണ് " "അഭിവാദ്യത്തോടും സമദാനാശംസയോടും കൂടി അവരവിടെ സ്വീകരിക്കപ്പെടുന്നതാണ്, മാത്രമല്ല അവർ അവിടെ നിത്യവാസികളായിരിക്കും" വിഷമങ്ങളും പ്രയാസങ്ങളും കൂടുമ്പോൾ ഞാൻ ഉൾപ്പെടെ നമ്മിൽ പലരും പലതും പറഞ്ഞു പോകാറുണ്ട്, ജീവിതത്തോട് മടുപ്പ് തോന്നാറുമുണ്ട്, ജീവിതത്തിന് ഒരു അർത്ഥമില്ലെന്ന് പോലും പലർക്കും തോന്നാറുണ്ട്, എന്തിന് മരണത്തെക്കുറിച്ചുപോലും ചിന്തിച്ചുപോവാറുണ്ട്.. ശരിയല്ലേ..? അത്കൊണ്ട് നമുക്കെന്തു നേട്ടം.. നമ്മുടെ സങ്കടങ്ങൾ തീരുമോ.? പ്രയാസങ്ങൾ ഇല്ലാതാവുമോ.? ഒരിക്കലുമില്ല.. മാത്രമല്ല ക്ഷമക്കുള്ള പ്രതിഫലം പോലും നമുക്ക് നഷ്ടമാകും.. പിന്നെ നാം ചെയ്യേണ്ടതെന്താ.. എല്ലാം അല്ലാഹുﷻവിൽ അർപ്പിച്ചു ക്ഷമിക്കുക. നിശ്ചയം നിങ്ങൾ നാവുകൊണ്ട് ചെല്ലുന്ന അമലുകളെക്കാൾ എത്രയോ മടങ്ങു പ്രതിഫലമുണ്ട് ക്ഷമക്ക്.. സുഹൃത്തേ.. നീ അറിയണം. ക്ഷമ വിലയേറിയ രത്നമാണ്. വർണക്കടലാസുകൾ ചിതറിപ്പറക്കുന്നത് പോലെ ഇഹലോകത്തെ അലങ്കാരങ്ങൾ ചിതറിപ്പോവുക തന്നെ ചെയ്യും, ഏത് പ്രയാസങ്ങളോടൊപ്പവും ഒരു എളുപ്പവുമുണ്ട്. സത്യവിശ്വാസികൾ ക്ഷമ ശീലിച്ചവരാണ്, കാരണം അവർ ഇഹലോക ജീവിതത്തേക്കാൾ പരലോക ജീവിതത്തിനു പ്രാധാന്യം നൽകുന്നു. ••••••••••••••••••••••••••••••••••• അടുത്ത വിഷയം : *ത്വലാഖ് സംശയവും മറുപടിയും*

*ദാമ്പത്യത്തിൽ സ്നേഹം കൊടുത്ത് സ്നേഹം വാങ്ങണം* ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/KE6YQHxTPIV4At9536bUqq _സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ •••••••┈┈•✿❁✿•┈┈••••••• സുഭദ്രമായ കുടുംബജീവിതത്തിന്റെ നെടുംതൂണായി പ്രവർത്തിക്കുന്ന മഹനീയമായ ഒരു കാര്യമാണ് സ്നേഹം എന്നത്. ആരാണെങ്കിലും ആർക്കാണെങ്കിലും എന്ത് കൊടുത്തും നേടുന്ന സ്നേഹത്തേക്കാൾ, നിലനിൽക്കുന്നതും ആത്മാർത്ഥത തുളുമ്പുന്നതും _*സ്നേഹം കൊടുത്ത് സ്നേഹം തിരികെ വാങ്ങുന്നതിലാണ്.*_ അതുപോലെ തന്നെ സംതൃപ്ത കുടുംബജീവിതത്തിന് അനിവാര്യമായ മറ്റൊരു ഘടകമാണ് *പരിഗണന*. വീട്ടിലാണെങ്കിലും പുറത്തേക്ക് പോവുകയാണെങ്കിലും ഓരോ ഭർത്താക്കന്മാരും ഭാര്യമാരിൽ നിന്ന് പ്രത്യേക പരിഗണന തനിക്ക് ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു, തന്റെ ഇണകളാൽ താൻ കൂടുതൽ പരിഗണിക്കപ്പെടണമെന്ന് ഭാര്യമാരും ഇഛിക്കുന്നു. വിവാഹം പോലുള്ള ചില ചടങ്ങുകൾക്ക് എത്തപ്പെട്ടാൽ ഇരുവരും രണ്ട് ദിക്കിലായിരിക്കും... ഭക്ഷണപാനീയ വിഷയത്തിലും, മരുന്നും ഗുളികയും മറ്റും കഴിക്കുന്ന വിഷയത്തിലും, ചടങ്ങ് കഴിഞ്ഞാൽ യാത്രചെയ്ത് എത്തേണ്ട വിഷയത്തിലും, ഇടക്കിടക്ക് ഇരുവരും പരസ്പരം ഓർമ്മപ്പെടുത്തൽ ഉണ്ടായിക്കൊണ്ടിരുന്നാൽ രണ്ടുപേർക്കും പരസ്പരം ഒരു മതിപ്പ് മനസ്സിന്റെ ഉള്ളകത്ത് അടിഞ്ഞുകിടക്കും. അതിലൂടെ ഉണ്ടായിത്തീരുന്ന സംതൃപ്തിയും പ്രകടമാക്കുന്ന സ്നേഹവുമാണ്, ഇരുവരുടെയും കുടുംബജീവിതത്തെ ആനന്ദകരമായി ആസ്വദിക്കുവാൻ അവസരമൊരുക്കുന്നത്. എത്തപ്പെടുന്ന സ്ഥലത്ത് സ്വന്തം ഇണകളിൽ നിന്ന് പരിഗണന വേണ്ടവണ്ണം ഉണ്ടായില്ലെങ്കിൽ.... തുടർന്നുള്ള യാത്രയിൽ സമയം വൈകിയതിന്റെ പേരിലോ, മറ്റെവിടെയെങ്കിലും കയറാനുള്ള ലക്ഷ്യം പാളിയതിന്റെ പേരിലോ പരസ്പരം കുറ്റപ്പെടുത്തലും പൊട്ടിത്തെറിക്കലും അനുഭവിക്കേണ്ടിവരും. ചില ദമ്പതികൾക്ക് ഉള്ളുകൊണ്ട് പരസ്പരം വല്ലാത്ത സ്നേഹമാണ്, പക്ഷേ പ്രകടനപരത അഥവാ ഉള്ള സ്നേഹത്തെ ഉള്ളതുപോലെ പുറത്ത് പ്രകടിപ്പിക്കുവാൻ അറിയില്ല. അത് വല്ലാത്തൊരു കുടുംബ പ്രതിസന്ധിയാണ്. _*ആരുടെയൊക്കെയോ ഭാര്യയായി നിലകൊണ്ട് മറ്റ് പുരുഷന്മാരോട് ഇഷ്ടം വെക്കുന്ന പെണ്ണും,*_ _*ആരുടെയൊക്കെയോ ഭർത്താവായി നിലകൊണ്ട് മറ്റ് സ്ത്രീകളെ സ്നേഹിക്കുന്ന പുരുഷന്മാരും ഇതിലൂടെയാണ്, ഇങ്ങനെയാണ് ഉടലെടുക്കുന്നത്.*_ പിന്നീട് കുടുംബത്തിൽ ഉണ്ടാകുന്ന എല്ലാ വിഷയങ്ങളെയും കുറ്റപ്പെടുത്തലിലൂടെയും പരിഹാസ രൂപേണയും പ്രതികരിച്ചു തുടങ്ങും. അപ്പോൾ നന്മ ഉപദേശിക്കുവാനും ബന്ധം ഊട്ടി ഉറപ്പിക്കുവാനും പറഞ്ഞുതരാൻ ആരുമുണ്ടാവില്ല, കൂടിച്ചേർന്ന് കുറ്റം പറയുവാനും പരസ്പരം അകറ്റുവാനുമുള്ള വാക്കുകളും കൊണ്ട് കഴുകന്മാർ വട്ടമിട്ട് പറക്കുന്നത് നമുക്ക് കാണാനാകും. *പ്രകടന പരതയുടെ സ്നേഹമാണ് ഇരുവർക്കും ആവശ്യം, പരിഗണനാ മനസ്സാണ് ഇരുവരിലും സന്തോഷം.* _*സ്നേഹം കൊടുത്ത് സ്നേഹം വാങ്ങണം അങ്ങോട്ട് പരിഗണിച്ച് ഇങ്ങോട്ട് പരിഗണ്യനാവണം.*_ റബ്ബ് അനുഗ്രഹിക്കട്ട ആമീൻ ••••••••••••••••••••••••••••••• അടുത്ത വിഷയം : *ക്ഷമിക്കുന്നവർക്ക് വിചാരണ കൂടാതെ സ്വർഗ്ഗ പ്രവേശനം*

*ആർക്കു വേണ്ടിയാണ് കഷ്ടപ്പെട്ട് ജീവിക്കുന്നത്* ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/KE6YQHxTPIV4At9536bUqq _സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ •••••••┈┈•✿❁✿•┈┈••••••• ഇക്കഴിഞ്ഞ ദിവസം മൃതദേഹവുമായി ഞങ്ങൾ വരുമ്പോൾ ആംബുലൻസിൽ ഏതാണ്ട് ഒരു മണിക്കൂറിനു മുകളിൽ ഉള്ള യാത്ര. വാഹനത്തിന്റെ കണ്ണാടിയിൽ കൂടെ ഇടയ്ക് വെള്ള തുണിയിൽ പൊതിഞ്ഞ ഐസ് ആയി കിടക്കുന്ന ആ മയ്യത്ത് അങ്ങോട്ടും ഇങ്ങോട്ടും ഇളകി കളിക്കുന്നത് കാണുന്നുണ്ട് " അല്പം ദുർഗന്ധവും" അപ്പോഴ് ഉണർന്ന ഒരു ചിന്ത " നമ്മളിൽ ചില പ്രവാസികളെ പറ്റി. ചില പ്രവാസികൾ ഒരുപാട് സമ്പാദിച്ചു കൂട്ടും, ചിലർ അത്യാവശ്യം നന്നായി ജീവിക്കും, നല്ല ഭക്ഷണം കഴിച്ചും വിനോദങ്ങളിൽ ഏർപ്പെട്ടും " നല്ല വസ്ത്രങ്ങൾ ധരിച്ചും " ഇഷ്ട ഫോണും അത്യാവശ്യം അനുഭവിക്കും. എന്നാൽ ചില പ്രവാസികളുടെ കാര്യം പറയാതെ വയ്യ "അല്ലെങ്കിൽ അവരെ ഇത് ഓർമ്മിപ്പിക്കാതെ വയ്യ. പ്രത്യേകിച്ച് പച്ചക്കറി മാർക്കറ്റ്, മീൻ മാർക്കറ്റ് (നല്ല വരുമാനം ഉള്ളവരാണ് 95% വും ) ബക്കാല, ഹോട്ടൽ അങ്ങനെ ഉള്ള സ്ഥാപനം നടത്തുന്നവർ അവിടെ ജോലി ചെയ്യുന്നവർ, "അല്ലെങ്കിൽ വെറും പണം പണം എന്ന ചിന്തയുമായി 24 മണിക്കൂറിൽ 16 മണിക്കൂറും ഒരു വിശ്രമമോ നല്ലൊരു ഭക്ഷണമോ ഏതെങ്കിലും തരത്തിലുള്ള വിനോദത്തിലോ ഏർപ്പെടാതെ " പെരുന്നാൾ അവധി പോലും എടുക്കാതെ ' ചുരുക്കി പറഞ്ഞാൽ നല്ലൊരു ഡ്രസ്സോ വാച്ചോ, മൊബൈലോ ഉപയോഗിക്കാതെ " ഒരു വാർത്ത പോലും കാണാതെ " മനുഷ്യരോട് നേരാവണ്ണം സംസാരിക്കാതെ " ജോലി " റൂം " ഉറക്കം ഇത് മാത്രം!!! എപ്പോഴും കഴിച്ച ഭക്ഷണം തന്നെ " ഒന്നോ രണ്ടോ പാന്റും ഷർട്ടും " ഇവർക്ക് ആകെ അറിയേണ്ടത് ബാങ്കിലെ അതാതു ദിവസത്തെ റേറ്റ് " ഉള്ളത് മുഴുവൻ ഹുണ്ടിക്ക് നാട്ടിലേക്ക് ചവിട്ടുക " അവിടെ കെട്ട്യോളും മക്കളും അടിച്ചു പൊളിച്ചു ജീവിക്കുക " കണ്ട സ്ഥലത്തൊക്കെ ഭൂമിയും ഫ്ലാറ്റും വാങ്ങി കൂട്ടുക.... അവസാനം ഉള്ള അസുഖം എല്ലാം വാങ്ങി കൂട്ടി ചിലർ കാർഗോ പെട്ടിയിൽ നാട്ടിലെത്തും, അല്ലെങ്കിൽ ഇവിടുത്തെ മൈതാനിയിൽ എത്തും. നമ്മളൊക്കെ ആർക്കു വേണ്ടിയാണു ഇങ്ങനെ കഷ്ടപ്പെട്ടു ജീവിക്കുന്നത്.. കുറച്ചു നേരത്തെ കടയൊക്കെ അടച്ച് " അല്ലെങ്കിൽ ഒരു അര അവധിയൊക്കെ ഉണ്ടാക്കി കുറച്ചു വിനോദവും ഇഷ്ട ഭക്ഷണവും മാന്യമായ വസ്ത്രവും ഒക്കെ ആവുക , വ്യാഴം രാത്രി ദിവസങ്ങളിൽ സുഹൃത്തുക്കളൊക്കെ ചേർന്ന് കോർണീഷിലോ , പാർക്കിലോക്കെ പോയി അല്പം മനസ്സ് ശാന്തമാക്കുക.. •••••••••••••••••••••••••••••••• അടുത്ത വിഷയം : *ദാമ്പത്യത്തിൽ സ്നേഹം കൊടുത്ത് സ്നേഹം വാങ്ങണം*

കാരണം ലൂത്തിന്റെ ഭാര്യ ഭര്‍ത്താവിന്റെ അതിഥികളായി ആരെങ്കിലും വന്നാല്‍ അവരെ ഉപദ്രവിക്കാനായി വിവരങ്ങള്‍ അക്രമികള്‍ക്ക് എത്തിച്ച്‌കൊടുക്കുമായിരുന്നു... ••••••••••••••••••••••••••••••••••• അടുത്ത വിഷയം : *ആർക്ക് വേണ്ടിയാണ് കഷ്ടപ്പെട്ട് ജീവിക്കുന്നത്*

*ദാമ്പത്യം തുറന്ന പുസ്‌തകമാകരുത്* ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/KE6YQHxTPIV4At9536bUqq _സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ •••••••┈┈•✿❁✿•┈┈••••••• ദാമ്പത്യസുഖം യുവതീ-യുവാക്കളുടെ സുന്ദരസ്വപ്‌നവും ആഗ്രഹവുമാണ്. സാക്ഷാല്‍കരിക്കപ്പെടണമെങ്കില്‍ നല്ല പ്രയത്‌നം അത്യാവശ്യമായ കാര്യമാണത്... ലക്ഷ്യത്തിലേക്കുള്ള വഴിയിലും ലക്ഷ്യത്തിനടുത്തും ധാരാളം ശത്രുക്കളും എതിരാളികളും തക്കംപാര്‍ത്തിരിപ്പുണ്ട്. ബുദ്ധിമാന്‍ അനുഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളുന്നവനാണ്. ദമ്പതികള്‍ സന്തോഷവും ആഹ്ലാദവും ഉണ്ടാക്കാന്‍ കിണഞ്ഞ് പരിശ്രമിച്ചിട്ടും അത് സാക്ഷാല്‍കരിക്കാനാവാത്ത വീടുകള്‍ കാണാറുണ്ട്. അവര്‍ക്ക് സംഭവിക്കുന്ന തെറ്റുകളും പിഴവുകളും നാം കണ്ട് പഠിക്കേണ്ടിയിരിക്കുന്നു. അത്തരം പിഴവുകള്‍ ദാമ്പത്യത്തെ നശിപ്പിക്കുന്നതിനെ കരുതിയിരിക്കണം. ദാമ്പത്യസുഖത്തെ ഇല്ലാതാക്കുന്ന പിഴവുകളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് രഹസ്യങ്ങള്‍ സൂക്ഷിക്കാതിരിക്കുകയെന്നത്. ദാമ്പത്യ ജീവിതത്തിന്റെ പ്രഥമ ശത്രുവുമാണിത്. വീട്ടിലെ രഹസ്യങ്ങളെന്നത് വിശ്വസിച്ചേല്‍പിക്കപ്പെട്ട സമ്പത്ത് പോലെയാണ്. സൊറ പറച്ചിലുകള്‍ക്കിടയില്‍ ദാമ്പത്യരഹസ്യങ്ങള്‍ പരസ്യമാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. എത്ര അടുത്ത സുഹൃത്താണെങ്കിലും നിന്റെ രഹസ്യങ്ങള്‍ പൂര്‍ണമായും സൂക്ഷിക്കാന്‍ അവന് സാധിക്കുകയില്ല. നിന്റെ രഹസ്യങ്ങള്‍ ഉള്‍കൊള്ളാനാകാത്ത തരത്തില്‍ കൂട്ടുകാരന്റെ ഹൃദയം ഇടുങ്ങിയതാവുകയും രഹസ്യം പുറത്താക്കപ്പെടുകയും ചയ്യും. ഒരു കവി പാടുന്നതുകാണുക: സ്വന്തം രഹസ്യം സൂക്ഷിക്കാനാവാതെ മനുഷ്യന്റെ ഹൃദയം ഇടുങ്ങുന്നു. പിന്നെ മറ്റുള്ളവരുടെ രഹസ്യങ്ങളുടെ കാര്യമോ..?! തന്റെ ഗൃഹത്തിലെ രഹസ്യങ്ങള്‍ സൂക്ഷിക്കുകയെന്നത് ഒരാളുടെ മതബാധ്യതയാണ്. അത് അല്ലാഹുﷻവിനുള്ള ആരാധനയുടെ ഭാഗവുമാണ്... അസ്മാഅ് (റ) പറയുന്നു: ഞങ്ങള്‍ പ്രവാചകന്റെ (ﷺ) അടുത്തിരിക്കുകയായിരുന്നു. അദ്ദേഹത്തിന് ചുറ്റും ആണുങ്ങളും പെണ്ണുങ്ങളും ഇരിക്കുന്നുണ്ടായിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു: "നിങ്ങളിലാരാണ് തന്റെ ഭാര്യയുടെ കൂടെ കഴിഞ്ഞതിനെപറ്റി മറ്റുള്ളവരോട് പറയാറുള്ളത്..? സ്ത്രീകളില്‍ നിന്ന് തങ്ങളുടെ ഭര്‍ത്താക്കന്മാരുടെ കൂടെ കഴിഞ്ഞതിനെകുറിച്ച് പറയുന്നവരാരാണുള്ളത്..? " അപ്പോള്‍ ഒരാളും മറുപടി പറഞ്ഞില്ല. ഞാന്‍ പറഞ്ഞു: സ്ത്രീകളും പുരുഷന്മാരും അപ്രകാരം ചെയ്യാറുണ്ട് പ്രവാചകരെ. അപ്പോള്‍ പ്രവാചകന്‍ ﷺ പറഞ്ഞു: "നിങ്ങള്‍ അപ്രകാരം ചെയ്യരുത്. അത് ചെയ്യുന്നവര്‍ ജനമധ്യത്തില്‍ വേഴ്ച നടത്തുന്ന പിശാചുകളെ പോലെയാണ്..." രഹസ്യങ്ങള്‍ക്ക് വ്യത്യസ്ത ഇനങ്ങളും പദവികളുമുണ്ട്. ദമ്പതികള്‍ക്കിടയിലുണ്ടാകുന്ന രഹസ്യങ്ങള്‍ ഒരേ പരിഗണനയല്ല അര്‍ഹിക്കുന്നത്. ദമ്പതികള്‍ക്കിടയിലുണ്ടാകുന്ന ഭിന്നതകളാണ് ഇവയിലൊന്ന്. ഇവയിലൊന്നും പുറത്ത് അറിയാതിരിക്കുന്നതാണ് നല്ലത്. പരിഹാരത്തിനായി വല്ലതും ചെയ്യാനാകുമെന്ന് പ്രതീക്ഷയുണ്ടെങ്കില്‍ മാത്രം അത്യാവശ്യമുള്ളത് മാത്രം മറ്റുള്ളവരോട് പറയാവുന്നതാണ്. ഇത്തരം പ്രശ്‌നങ്ങള്‍ കൂട്ടുകാരികളോടും കുടുംബക്കാരോടുമല്ല പറയേണ്ടത്. അതിന് ഇസ്‌ലാം നിശ്ചയിച്ചിരിക്കുന്ന രീതി ഇത്തരം കാര്യങ്ങള്‍ പറയേണ്ടത് ഗുണകാംക്ഷയോടെ ഇതിനെ സമീപ്പിക്കുന്ന മധ്യസ്ഥരോടാണ്... അല്ലാഹു ﷻ പറയുന്നു: "ദമ്പതികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുമെന്ന് നിങ്ങള്‍ ഭയപ്പെടുന്നുവെങ്കില്‍ അവന്റെ ആള്‍ക്കാരില്‍നിന്ന് ഒരു മാധ്യസ്ഥനെ നിയോഗിക്കുക. അവളുടെ ആള്‍ക്കാരില്‍നിന്നൊരാളെയും. ഇരുവരും അനുരഞ്ജനമാണ് ആഗ്രഹിക്കുന്നതെങ്കില്‍ അല്ലാഹു ﷻ അവര്‍ക്കിടയില്‍ യോജിപ്പുണ്ടാക്കുന്നതാണ്. അല്ലാഹു ﷻ എല്ലാം അറിയുന്നവനും സൂക്ഷ്മജ്ഞനുമാണല്ലോ..." എന്നാല്‍ എന്തെങ്കിലും ചെറിയ പ്രശ്‌നങ്ങളുണ്ടാകുമ്പോഴേക്കും മധ്യസ്ഥനെ നിയോഗിച്ച് അവരോട് ദാമ്പത്യ രഹസ്യങ്ങള്‍ വെളിവാക്കുന്നത് ശരിയല്ല. സ്വന്തമായി പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തിയും ക്ഷമിച്ചും സാഹചര്യങ്ങള്‍ ശാന്തമാക്കാന്‍ ശ്രമിക്കണം. മറ്റൊരു മാര്‍ഗവുമില്ലാത്ത അവസരമെത്തുമ്പോഴാണ് അല്ലാഹു ﷻ അവസാന മാര്‍ഗമെന്ന നിലയില്‍ മധ്യസ്ഥരെ നിയോഗിക്കുകയെന്നത് നിയമമാക്കിയത്... വീടിന്റെ ഉള്ളില്‍ പരിമിതമാവേണ്ട വേറെയും ധാരാളം രഹസ്യങ്ങള്‍ ജീവിതത്തിലുണ്ടായേക്കാം. അവയെല്ലാം നാട്ടുകാര്‍ക്ക് വായിക്കാവുന്ന തരത്തില്‍ തുറന്ന പുസ്തകമാക്കുന്നത് ദാമ്പത്യത്തെ തകര്‍ത്ത് കളയും. പുറത്തുപറയേണ്ടതില്ലാത്ത ചില വിരുന്നുകാരും അതിഥികളും വീട്ടില്‍ വന്നേക്കാം. അവയെല്ലാവരോടും പറഞ്ഞ് നടക്കേണ്ട കാര്യമില്ല. ഇത്തരം രഹസ്യങ്ങള്‍ സൂക്ഷിക്കാത്തതിനെകുറിച്ചാണ് ഖുര്‍ആനില്‍ നൂഹിന്റെയും ലൂത്തിന്റെയും ഭാര്യമാരുടെ വഞ്ചന (ഖിയാന) എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.

*അശ്രദ്ധഹൃദയത്തിൽ നിന്നുള്ള പ്രാർത്ഥനക്ക് ഉത്തരമില്ല* ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/KE6YQHxTPIV4At9536bUqq _സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ •••••••┈┈•✿❁✿•┈┈••••••• ആരാധനകളുടെ ആത്മാവാണ് നിസ്‌കാരം. എല്ലാ ആരാധനകളിൽ നിന്നും ശ്രേഷ്ഠവുമാണത്. വിശ്വാസികൾക്ക് അല്ലാഹുﷻവുമായുള്ള കൂടിക്കാഴ്ചയാണത്. മുത്തുനബിﷺയുടെ മിഅ്‌റാജ് നാളിൽ വിശ്വാസികൾക്ക് വിശിഷ്ട സമ്മാനമായി ലഭിച്ചതാണ് നിസ്‌കാരം. അതിനാൽ റജബ് മാസം നിസ്‌കാരം നിർബന്ധമാക്കപ്പെട്ടതിന്റെ ഓർമ പുതുക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നാഥനുമായി അഗാധമായി സംവദിക്കാനുള്ള ആരാധന കൂടിയാണത്. 'എന്നെ സ്മരിക്കാൻ വേണ്ടി നിങ്ങൾ നിസ്‌കാരം നിലനിറുത്തുകയെന്ന്' ഖുർആനിൽ വിശദീകരിക്കുന്നുണ്ട്. മനസ്സിന്റെ ഏകാഗ്രതക്കും മനസ്സാന്നിധ്യത്തിനും നിസ്‌കാരം സാധ്യമാകുന്നു. ശാന്തിയും സമാധാനവും നിസ്‌കാരത്തിലൂടെ ലഭിക്കുമെന്നാണ് പ്രവാചകാധ്യാപനം... എന്തെങ്കിലും വിഷമസന്ധിയിലകപ്പെട്ടാലുടനെ മുത്ത് നബി ﷺ നിസ്‌കാരത്തിനൊരുങ്ങുമായിരുന്നുവെന്ന് ഹുദൈഫ(റ)വിൽ നിന്ന് ഇമാം അബുദാവൂദ് ഉദ്ധരിച്ച ഹദീസിൽ കാണാം. ഭൗതികമായ എല്ലാ നൈരന്തര്യങ്ങളിൽ നിന്നും മുക്തനായി ശരീരവും മനസും ചിന്തയും ഏകാഗ്രമാക്കി സമർപണ മനോഭാവം കൈവരിച്ചു നിസ്‌കാരം നിർവഹിക്കുമ്പോൾ മാത്രമാണ് മിഅ്‌റാജിന്റെ അനുഭൂതി വിശ്വാസിക്ക് ലഭ്യമാകുന്നത്. 'ആ നിസ്‌കാരത്തിന്റെ അഴകും ദൈർഘ്യവും വർണിക്കാൻ എനിക്ക് വാക്കുകളില്ല' എന്ന് മുത്തുനബിﷺയുടെ നിസ്‌കാരത്തെപ്പറ്റി പ്രിയതമ ആഇശ(റ) പറഞ്ഞതോർമയില്ലേ. ആ നിസ്‌കാരങ്ങൾക്ക് എന്തൊരഴകായിരുന്നു..! തിന്മകളിൽ നിന്നും ദേഹിയെയും ദേഹത്തേയും സംരക്ഷിക്കാൻ നിസ്‌കാരത്തിനുകഴിയുന്നു. 'നിസ്‌കാരം മുറപ്രകാരം അനുഷ്ഠിക്കുന്നത് തിന്മകളെ ദുരീകരിക്കുമെന്ന്' ഖുർആൻ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട് (ഹൂദ് 114). മനുഷ്യബുദ്ധിക്ക് അപ്രാപ്യമായ ഒട്ടനവധി രഹസ്യങ്ങളും സവിശേഷതകളും നിസ്‌കാരത്തിൽ അല്ലാഹു ﷻ ഉൾകൊള്ളിച്ചിട്ടുണ്ട്. വീട്ടുമുറ്റത്തെ തെളിനീരൊഴുകുന്ന അരുവിയോടാണ് പ്രവാചകർ ﷺ അഞ്ചു നേരമുള്ള നിസ്‌കാരത്തെ ഉപമിച്ചത്. ദിനേന അഞ്ച് നേരം കുളിക്കുന്നവന്റെ ദേഹത്തിൽ അശേഷം അഴുക്കുണ്ടാവില്ല എന്ന പോലെ നിസ്‌കാരത്തിന്റെ യാഥാർഥ്യം മനസ്സിലാക്കി വിശുദ്ധിയോടെ നിർവഹിക്കുന്ന നിസ്‌കാരങ്ങൾ ഹൃദയങ്ങളെ സ്ഫടിക സമാനമാക്കുമെന്നാണ് ഈ പ്രവാചക വചനത്തിന്റെ വിവക്ഷ... 'അടിമ തന്റെ നാഥനോട് ഏറ്റവും അടുത്തെത്തുന്ന സന്ദർഭം' എന്നാണ് മുത്ത് നബി ﷺ സുജൂദിനെ അടയാളപ്പെടുത്തിയത്. അല്ലാഹുﷻവുമായി ഏറ്റവും അടുക്കാൻ കഴിയുന്ന സമയമാണത്. ബദർ ഉൾപ്പെടെ സന്നിഗ്ധ ഘട്ടങ്ങളിൽ മുത്ത് നബി ﷺ സുജൂദിലൂടെ അല്ലാഹുﷻവുമായി സംവദിച്ചത് ചരിത്രത്തിൽ നാം കാണുന്നു... ശ്രദ്ധയും ഏകാഗ്രതയും ആവോളം ഉണ്ടാകേണ്ട ആരാധനയാണ് നിസ്‌കാരം. 'അശ്രദ്ധ ഹൃദയങ്ങളിൽനിന്നുയരുന്ന പ്രാർത്ഥനക്കുത്തരമില്ലെന്നു' മുത്തുനബിﷺ നമ്മെ പഠിപ്പിച്ചിട്ടുമുണ്ട്..നമ്മുടെ ഹൃദയത്തെ നാം നിസ്‌കാരത്തിൽ സജീവമായി നിലനിർത്തണം. ഇമാം റാസി (റ)പറഞ്ഞു; 'നമ്മുടെ ഹൃദയങ്ങൾ തൂവൽ പോലെയാണ്. അതിനെ ചലിപ്പിക്കാൻ ചെറുകാറ്റുകൾ മതിയാകും'. ഇമാം ഗസ്സാലി (റ) പറഞ്ഞു; 'മനസ്സിനെ അടക്കിനിർത്തിയില്ലെങ്കിൽ സംഭോഗ ചിന്തകൾ വരെ നിസ്‌കാരക്കാരനെ പിടികൂടിയേക്കാം'... തന്റെ തോട്ടത്തിൽ നിസ്‌ക്കരിക്കവേ, പ്രാവ് തന്റെ ഏകാഗ്രത തകർത്തതിൽ മനം നൊന്ത്, ആ തോട്ടം ദാനം ചെയ്ത അബൂത്വൽഹ (റ), നിസ്‌കാരത്തിൽ പാലിക്കേണ്ട സൂക്ഷ്മതയുടെ പ്രാധാന്യം നമ്മെ ഓർമപ്പെടുത്തുകയാണ്. മുആദ്ബ്‌നു ജബൽ (റ) പറയുന്നു 'തന്റെ അപ്പുറത്തും ഇപ്പുറത്തും നിൽക്കുന്നതാരെന്നു ഒരാൾ മനഃപൂർവമറിയുന്നുവെങ്കിൽ അയാളുടെ നിസ്‌കാരം ശരിയാകുന്നില്ല. ബസ്വറയിലെ പള്ളിയുടെ ഒരു ഭാഗം തകർന്നു വീണിട്ടും നിസ്‌കാരത്തിൽ നിന്ന് വിരമിക്കുവോളം അത് അറിയാതിരുന്ന മുസ്ലിമുബ്‌നു യസാർ (റ) വിന്റെ ചരിത്രം നമ്മെ പഠിപ്പിക്കുന്നത് എന്താണ്..? ആത്മശുദ്ധീകരണത്തിന്റെ അവാച്യമായ അനുഭൂതി നമ്മിൽ നിറക്കേണ്ട നിസ്‌കാരങ്ങൾ നമുക്ക് എന്താണ് നേടിത്തരുന്നതെന്നു നാമൊന്നു ചിന്തിക്കണം. മനസ്സിനെ ഇത്രമേൽ ഏകാഗ്രമാക്കാൻ കഴിയുന്ന മറ്റൊരു കർമവും നിസ്‌കാരമല്ലാതെ ഇല്ലെന്നു ഒരിക്കൽ ഊട്ടിയിലെ ആശ്രമത്തിൽ വെച്ച് ഗുരു നിത്യ ചൈതന്യ യതി സംഭാഷണ മധ്യേ പറഞ്ഞതും ഓർത്തുപോവുകയാണ്. നമ്മുടെ കയ്യിൽ ഇത്രയും മഹത്തായ ആരാധനയുണ്ടായിട്ടും മനസ്സിനെ ഏകാഗ്രമാക്കാനും ധ്യാന നിമഗ്‌നരാകാനുമൊക്കെ നാം പലതിന്റെയും പിന്നാലെ പായുകയാണ്... സമയമെടുത്തു ഒന്ന് നിസ്‌കരിച്ചുനോക്കൂ, സുജൂദിൽ നാഥനോട് ഒന്ന് സംവദിച്ചു നോക്കൂ, മനസ്സ് കൊണ്ട് നാഥനിലേക്കൊന്നെടുത്തുനോക്കൂ, അപ്പപ്പോഴറിയാം ആ അനുഭൂതി... •••••••••••••••••••••••••••••••••• അടുത്ത വിഷയം : *ദാമ്പത്യം തുറന്ന പുസ്തകമാകരുത്*

ഇല്ലെങ്കിൽ മാറ്റി തിരുത്തലുകൾ ആവശ്യമാണ്. നമ്മൾ എങ്ങിനെയാണോ ഭർത്താവിന്റെ ഉമ്മയോട് പെരുമാറുന്നത് അതുതന്നെയാവും നാളെ നമ്മുക്കും വരുന്ന അവസ്ഥ. അതിനാൽ അല്ലാഹുﷻവിനു വേണ്ടി നാം അവരോട് നല്ല നിലയിൽ പെരുമാറണം.. ഭർത്താക്കന്മാരുടെ സ്നേഹം ലഭിക്കാൻ അത്യാവശ്യമായി ഒരു ഭാര്യക്ക് വേണ്ടത് രണ്ടു ഗുണങ്ങളാണ്. നമ്മൾ അവരെ പരിഗണിക്കുന്നുണ്ടെന്ന് അവർക്ക് തോന്നണം.. തോന്നിയാൽ പോരാ.. ശെരിക്ക് പരിഗണിക്കണംട്ടോ. സാധാരണ ഒരു വീട്ടമ്മ ഏറ്റവും കൂടുതൽ സമയം ചെലവിടുന്നത് ഭക്ഷണം ഉണ്ടാക്കാനും, വീട് വൃത്തിയാക്കാനും, മക്കളെ നോക്കാനും ആണ്. പക്ഷെ.. ഇതിൽ നമ്മുടെ ഭർത്താക്കന്മാർക്ക് വല്യ താല്പര്യമൊന്നും ഇല്ല.. നമ്മളോ വല്യ എന്തൊക്കെയോ കാര്യങ്ങൾ ചെയ്തു എന്നും വിചാരിച്ചു ഇരിക്കും.. ഇവിടെയാണ് ദാമ്പത്യത്തിലെ വിള്ളലുകൾ ഉണ്ടാവുന്നത്. ഇതിനു വിപരീതമായി, അത്യാവശ്യ വീട്ടുജോലികളെല്ലാം ചെയ്തു ,അവരുടെ കൂടെ സമയം ചിലവഴിച്ചു കിടപ്പറയിൽ അവർക്കു കണ്ണിനു കുളിർമയായാൽ അത് അവർക്കു നമ്മോട് ഒരുപാട് സ്നേഹം വർധിക്കാൻ കാരണമാവും അത്യാവശ്യമില്ലെങ്കിൽ അവരുടെ ഒരു കാര്യത്തിലും കൂടുതലായി ഇടപെടാതിരിക്കുക . വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ എവിടെക്കാ.. എന്തിനാ... എപ്പോഴാ വരുക... എവിടെയായിരുന്നു.... എന്നിങ്ങനെയുള്ള അനാവശ്യ ചോദ്യങ്ങൾ ഒഴിവാക്കുക. ഇത് ഒരു പരിധിവരെ നമ്മോട് അവർക്കുള്ള അനിഷ്ടങ്ങൾക്ക് കാരണമാവും അവരുടെ സ്വാതന്ത്ര്യം ഒരിക്കലും നമ്മൾ കൈ കടത്തരുത് അത് അവർക്കു വല്യ ആശ്വാസമാവും... സ്നേഹത്തോടെ ഇടപഴകുന്ന മാതാപിതാക്കൾ മക്കൾക്ക് വല്യ ആശ്വാസമാണ്. അങ്ങിനെയുള്ള കുഞ്ഞുങ്ങൾക്ക് എപ്പോഴും സ്നേഹവും സുരക്ഷിതത്വവും, സമാധാനവും ഉണ്ടാവും. അവർ ഒരിക്കലും സ്നേഹം തേടി വഴിവിട്ട ബന്ധങ്ങളിലേക്ക് പോവുകയില്ല. അത്തരത്തിലുള്ള മക്കളായി നമ്മുടെ എല്ലാരുടെയും മക്കളെ അള്ളാഹു തആല ആക്കിത്തരട്ടെ.... നമ്മൾ ഇങ്ങിനെ ആഗ്രഹിക്കുമ്പോൾ നമ്മുടെ മാതാപിതാക്കളെ കുറിച് നമ്മൾ ഓർത്തോ? നമ്മുടെയും വിവാഹശേഷം നമുക്ക് ലഭിച്ച ഭർത്താവിന്റെ മാതാപിതാക്കളോടുള്ള ബാധ്യതകൾ നമ്മൾ ചെയ്തു കൊടുക്കുന്നുണ്ടോ.? നന്നായി ആലോചിക്കു... നമ്മുടെ സ്വർഗം നമ്മുടെ ഭർത്താക്കന്മാരാണെങ്കിൽ അവരുടെ സ്വർഗം അവരുടെ മാതാപിതാക്കളാണ്.. ഈ ഒരു ബോധം എപ്പോഴും നമ്മുടെ ഉള്ളിൽ ഉണ്ടാവണം.. ഒരാൾ വിവാഹം ചെയ്തത് അല്ലാഹുﷻവിനു വേണ്ടിയും ദീൻ നോക്കിയുമാണെങ്കിൽ ആ സ്ത്രീയിൽ ഈ ഗുണങ്ങളെല്ലാം ഉണ്ടാവും. നമ്മുടെ അടുത്ത ബന്ധമുള്ളവർ വിവാഹത്തിനായി ഒരുങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ദിക്കുട്ടോ... എന്റെ ഈ എഴുത്തു വായിക്കുന്ന എല്ലാരും. എന്റെ എല്ലാ ദിവസവും ഇങ്ങിനെയാണ് എന്ന് വിചാരിക്കരുത്. നമ്മുടെ പ്രവർത്തനത്തിലെ നന്മതിന്മകൾ അനുസരിച്ചു ഓരോ ദിവസത്തിലെ സന്തോഷത്തിനും ഏറ്റക്കുറച്ചിലുകൾ ഉണ്ടാവും... നന്മ വർധിപ്പിക്കുമ്പോൾ സന്തോഷം വർധിക്കും.. അത്തരത്തിൽ സന്തോഷം വർധിക്കാനും ഭർത്താവ് തൃപ്തിപ്പെട്ട ഭാര്യ ആകുവാനും അള്ളാഹുتعالی നമ്മെ സഹായിക്കട്ടെ.. ആമീൻ... ••••••••••••••••••••••••••••••••••• അടുത്ത വിഷയം : *അശ്രദ്ധ ഹൃദയത്തിൽ നിന്നുള്ള പ്രാർത്ഥനയ്ക്ക് ഉത്തരമില്ല*

*വർഷങ്ങൾ കഴിഞ്ഞാലും ഒളിമങ്ങാത്ത സുന്ദരദാമ്പത്യം* ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/KE6YQHxTPIV4At9536bUqq _സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ •••••••┈┈•✿❁✿•┈┈••••••• അലാറത്തിന്റെ വിളികേട്ടു ഉറക്കിൽ നിന്നും ഉണർന്നു. അത് നിറുത്തി ഒന്നും കൂടി കിടന്നാലോ എന്ന് ആലോചിച്ചു. വേണ്ട... പിന്നെ എല്ലാറ്റിനും ധൃതിയാവും. ഒരു അൽഹംദുലില്ലാഹ് എന്ന് പറഞ്ഞു എണീറ്റിരുന്നു. എന്റെ അരികിൽ കിടക്കുന്ന ഇക്കയുടെ മുഖത്തേക്കൊന്നു നോക്കി. വല്ലാത്തൊരു സന്തോഷം. സുന്ദരവും സന്തോഷവും നിറഞ്ഞ രാത്രികാല അനുഭവങ്ങൾ അടുത്ത ദിവസത്തേക്കുള്ള ഊർജ്ജമാണെന്നു പലർക്കും അറിയില്ല.. ഇല്ലെങ്കിൽ അറിയാൻ ശ്രമിച്ചിട്ടില്ല. എന്റെ ഇക്കാക്ക് എന്നിൽ നിന്നും നല്ല സുഗന്ധമല്ലാത്ത മറ്റൊന്നും ഉണ്ടാവരുത് എന്നത് എനിക്ക് നിർബന്ധമാണ്. അതിനാൽ എണീറ്റ ഉടനെ രണ്ടു കയ്യും കഴുകി പല്ലുതേചു ഇക്കയുടെ അടുത്ത് ചെന്നു. ഒന്ന് രണ്ടു തവണ വിളിച്ചു. നല്ല ഉറക്കമാണ്. രാത്രി ചെറിയ മക്കൾ ഉറങ്ങാത്തതുകൊണ്ട് ഉറക്കക്ഷീണമുണ്ട്. ഞാൻ പതിയെ നെറ്റിയിലൊന്നു തടവി. മുടിയിലൂടെ വിരലുകളോടിച്ചു, നെറ്റിയിൽ പതുക്കെ ഒരുമ്മ കൊടുത്തു, സ്നേഹത്തോടെ എണീക്കാൻ പറഞ്ഞു. ഞാൻ തിരിച്ചു നടന്നപ്പോയേക്കും അവർ എണീറ്റിരുന്നു. അവരും അല്ലാഹുﷻവിനെ സ്തുതിക്കുന്നത് കേട്ടപ്പോൾ സന്തോഷം തോന്നി.. കുളിയും പ്രഭാതകർമങ്ങളും കഴിഞ്ഞു, വുളു എടുത്തു സുബ്ഹി നിസ്കരിച്ചു. മനസ്സിൽ ഇക്കയെക്കുറിച്ചോർമ്മ വന്നു. വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ഞാൻ പിന്നിലേക്ക് നോക്കി. പള്ളിയിൽ പോകാനായി ഇക്ക ഒരുങ്ങി വരുന്നു. എന്നോടായി സലാം പറഞ്ഞു ജമാഅത്തിന് പുറപ്പെട്ടു. മനസ്സിൽ വല്ലാത്തൊരു സന്തോഷം. നല്ലൊരു ഇണയെ ജീവിതപങ്കാളിയായി തന്ന റബ്ബിനെ മനസ്സറിഞ്ഞു സ്തുതിച്ചു.. അൽഹംദുലില്ലാഹ്.. ദാമ്പത്യത്തിന്റെ മാധുര്യം വിവാഹം കഴിഞ്ഞ ഒന്ന് രണ്ടു വർഷങ്ങൾ കഴിയുമ്പോൾ മങ്ങി തുടങ്ങുന്നു... അതാണ് എല്ലാരുടെയും പരിഭവം. പക്ഷേ എനിക്കതില്ലാട്ടോ... ഓരോ വർഷം കഴിയും തോറും സന്തോഷം കൂടിക്കൂടി വരികയാണ്. അതിനു തിളക്കമേകി പൊന്നു മക്കളും. എല്ലാം അല്ലാഹുﷻവിന്റെ കാരുണ്യം.. നാം അല്ലാഹുﷻവിനെ കുറിച് എന്താണോ വിചാരിക്കുന്നത് ,ഓരോരുത്തക്കും അതാണ് അള്ളാഹുﷻ. എന്റെ മനസ്സിൽ അള്ളാഹുﷻ കാരുണ്യവാനാണ്. അതുകൊണ്ടു അവൻ എനിക്കെപ്പോഴും കരുണ ചെയ്യുന്നു.. അൽഹംദുലില്ലാഹ്... മക്കൾക്ക് സ്കൂൾ ഇല്ലാത്തതിനാൽ ഇന്ന് ഒന്നിനും തിരക്കില്ല. ചെറിയ മക്കളും സുഖമായി ഉറങ്ങുന്നു. ഒരുപാട് കാലത്തിനു ശേഷം നിസ്കാരം കഴിഞ്ഞു മുസ്വല്ലയിൽ ഇരിക്കാൻ ഒരു അവസരം. തന്റെ റബ്ബിനോട് പറയാനുള്ളതെല്ലാം ഓരോന്നായി പറഞ്ഞു. തഹജ്ജുദ് നിസ്കരിക്കാൻ കഴിയാത്തതിൽ അല്ലാഹു തആലായോട് വേദന അറിയിച്ചു. അപ്പോഴാണ് എന്റെ ഇക്ക പറയുന്ന കാര്യങ്ങൾ മനസ്സിൽ ഓടിയെത്തിയത്.. "മാതാപിതാക്കളുടെയും എന്റെയും പൊരുത്തം നിനക്ക് ഉള്ളിടത്തോളം നീ അധികം അമലുകളൊന്നും ചെയ്യേണ്ട, ഞങ്ങളെ നന്നായി സ്നേഹിച്ചാൽ മതി. നിനക്ക് ഇഷ്ടമുള്ള വാതിലിലൂടെ സ്വർഗത്തിൽ പ്രവേശിക്കാം". ഇത് സത്യമാണ്. കാരണം, ഇത് നമുക്ക് പറഞ്ഞു തന്നത് ജീവിതത്തിൽ ഒരിക്കൽ പോലും കള്ളം പറഞ്ഞിട്ടില്ലാത്ത നമ്മുടെ മുത്ത് റസൂൽﷺ തങ്ങളാണ്.. ഇപ്പോൾ മനസ്സിനുള്ളിൽ വല്ലാത്തൊരു കുളിര്.. കണ്ണുകൾ നിറയുന്നു.. റബ്ബേ... സർവ സ്തുതിയും നിനക്കാണ് അല്ലാഹ്... ഭാര്യാഭർതൃ ബന്ധത്തിന് ഒരു രസമില്ല എന്ന് ഒരുപാട് ആളുകൾ എന്നോട് പറയാറുണ്ട്. കേൾക്കുമ്പോൾ വിഷമം തോന്നും. പക്ഷെ നമുക്കൊന്നും ചെയ്യാൻ കഴിയുകയുമില്ല.. ഓരോരുത്തരുടെയും ദാമ്പത്യത്തിലെ സന്തോഷം അവരുടെ കൈകളിൽ തന്നെയാണ്. അതിനായി മുത്ത് റസൂൽﷺതങ്ങൾ പഠിപ്പിച്ചത് പ്രധാനമായും 3 കാര്യങ്ങളാണ്... 1.ഭാര്യയും ഭർത്താവും പരസ്പരം സലാം വർധിപ്പിക്കുക. അതിലൂടെ സ്നേഹവും വർധിക്കും. 2.സമ്മാനവും ചുംബനവും. ഇത് രണ്ടും മനസ്സിനെ വല്ലാതെ സന്തോഷിപ്പിക്കുന്ന കാര്യങ്ങളാണ്... നമ്മിൽ പലരും മനസ്സറിഞ്ഞു തന്റെ ഭർത്താവിന് ഒരു മുത്തം കൊടുത്തിട്ട് ഒത്തിരി നാളായിട്ടുണ്ടാവും. എന്നിട്ട് ഭർത്താവിന് എന്നോട് സ്നേഹമില്ല എന്ന് പറഞ്ഞു നടക്കുന്നു... കൊടുക്കുന്നതെ കിട്ടുള്ളൂ.. അത് നമ്മൾ മനസ്സിലാക്കണം.. 3.നിസ്കാരങ്ങൾക്ക് ശേഷം നല്ലോണം ദുആ ചെയ്യണം. സൂറതുൽ ഫുർക്കാനിലെ.. റബ്ബനാ ഹബിലേന മിൻ അസ്‌വാജിനാ.. എന്ന് തുടങ്ങുന്ന ദുആ പതിവാക്കുക... ഭർത്താവും മക്കളും നമ്മുടെ കണ്ണിനു കുളിര്മയുള്ളവരാവും... ഇത് ജീവിതത്തിൽ പകർത്തു... മാറ്റം വരും. പിന്നേയ്... ഒരു കാര്യം ചോദിക്കട്ടെ... നിങ്ങൾ എപ്പോയെങ്കിലും നിങ്ങളുടെ ഭർത്താവിന്റെ ഉമ്മയുടെ കുറ്റവും കുറവുകളും ഭർത്താവിനോട് പറഞ്ഞിട്ടുണ്ടോ.? എന്തായിരുന്നു പ്രതികരണം?. നിങ്ങൾ പറഞ്ഞു തുടങ്ങുമ്പോൾ തന്നെ ആ കാര്യം പറയണ്ട എന്ന് എപ്പോയെങ്കിലും ഭർത്താവ് ഉപദേശിച്ചിട്ടുണ്ടോ.? ഉണ്ടെങ്കിൽ നിങ്ങൾ ഭാഗ്യവതികളാണ്.. ഒരു അൽ ഹംദുലില്ലാഹ് പറയൂ..

ഉമര്‍ (റ), ഉര്‍വത്ബ്‌നു സുബൈര്‍(റ), ഉബൈദുല്ലാഹിബ്‌നു അബ്ദില്ല(റ), ആമിറുശ്ശഅബി (റ) തുടങ്ങി സ്വഹാബാക്കള്‍ രഹസ്യവിവാഹത്തെ എതിര്‍ത്തിരുന്നതായി ‘മുഗ്‌നി’യിലെ കിതാബുന്നികാഹ് എന്ന അധ്യായത്തില്‍ കാണാം. വിവാഹത്തിന്റെ സാധുതയ്ക്ക് പരസ്യപ്പെടുത്തല്‍ ഉപാധിയല്ലെന്ന് വാദിക്കുന്ന പണ്ഡിതഭൂരിപക്ഷംപോലും അത് പരസ്യപ്പെടുത്തുന്നത് നല്ലതാണെന്ന് വ്യക്തമാക്കുന്നു. എന്നാല്‍ ചിലര്‍ അത് നിര്‍ബന്ധമാണെന്ന് വാദിക്കുന്നു... ഇമാം സുഹ്‌രി (റ) പറയുന്നു: " ആരെങ്കിലും രഹസ്യവിവാഹത്തിന് തയ്യാറെടുക്കുകയും, സഹായികളായി വരുന്ന സാക്ഷികളോട് അത് രഹസ്യമാക്കിവെക്കണമെന്ന് കല്‍പിക്കുകയും ചെയ്താല്‍ ആ സ്ത്രീയെയും പുരുഷനെയും വേര്‍പിരിക്കല്‍ നിര്‍ബന്ധമാണ് " ഇമാം മാലിക് (റ) അഭിപ്രായപ്പെടുന്നു: "പരസ്യപ്പെടുത്താത്ത വിവാഹം വിവാഹമല്ല" (അല്‍ മുഗ്‌നി, കിതാബുന്നികാഹ്) പരസ്യപ്പെടുത്തല്‍ നിര്‍ബന്ധമില്ലെന്ന് പറയുന്ന അഹ്‌ലുസ്സുന്നത്തിന്റെ പണ്ഡിതന്‍മാര്‍ പോലും വിവാഹം രഹസ്യമാക്കിവെക്കുന്നത് അംഗീകരിക്കുന്നില്ല. സുപ്രസിദ്ധപണ്ഡിതനായ ഇബ്‌നുതൈമിയ്യ രഹസ്യവിവാഹങ്ങളെ വ്യഭിചാരത്തോടാണ് ഉപമിച്ചിട്ടുള്ളത്... (മജ്മൂഉല്‍ ഫതാവാ 32/102) ചുരുക്കത്തില്‍ സുന്നി മുസ്‌ലിംലോകം താല്‍ക്കാലിക വിവാഹ (അത് രഹസ്യമോ പരസ്യമോ ആയാല്‍പോലും) ത്തെ അപലപിക്കുന്നു. അത് സ്ത്രീകളുടെ അവകാശങ്ങളും അന്തസ്സും ഹനിക്കുന്നുവെന്നതാണ് കാരണം. മാത്രമല്ല, വിവാഹം എന്ന പരിപാവനകര്‍മത്തിന്റെ സദ്ഫലങ്ങളായ തലമുറകളുടെ സ്വഭാവ-വ്യക്തിസംസ്‌കരണത്തിന് താങ്ങും തണലുമാകുന്ന കുടുംബജീവിതം, കുടുംബബന്ധം എന്നത് നിഷേധിക്കപ്പെടുകയാണ് അത്തരം സ്ത്രീകള്‍ക്ക്. മാത്രമല്ല, കുടുംബജീവിതത്തെ ലൈംഗിക ഉടമ്പടിമാത്രമായി ചുരുക്കുകയാണ് താല്‍ക്കാലിക- രഹസ്യവിവാഹം ചെയ്യുന്നത്. അത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം അപമാനകരമാണ്. അതിനാല്‍ സ്ത്രീകള്‍ അത്തരം വിവാഹങ്ങള്‍ക്ക് സമ്മതം മൂളരുത്. അവ്വിധമുള്ള ആലോചനകള്‍ വന്നാല്‍ അവര്‍ കുടുംബത്തിലെ മറ്റംഗങ്ങളുമായും സമുദായ നേതൃത്വങ്ങളുമായി കൂടിയാലോചിക്കുക. എങ്കില്‍ മാത്രമാണ് അവരുടെ അവകാശങ്ങള്‍ ഉറപ്പാക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുകയുള്ളൂ... ദീന്‍ മുറുകെപ്പിടിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന വിശ്വാസികള്‍ ചെയ്യേണ്ടതിതാണ്: അല്ലാഹുﷻവിന്റെ നിയമങ്ങളെ വളച്ചൊടിക്കാനും സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്ക് വിധേയമാക്കാനും ഒരിക്കലും തുനിയരുത്. പൈശാചികമായ മോഹങ്ങളെ മനസ്സില്‍നിന്ന് തൂത്തെറിഞ്ഞ് ആത്മാര്‍ഥമായി പശ്ചാത്തപിച്ച് മടങ്ങാന്‍ ഇനിയും സമയം വൈകിയിട്ടില്ലെന്നോര്‍ക്കുക... ••••••••••••••••••••••••••••••••• അടുത്ത വിഷയം : *വർഷങ്ങൾ കഴിഞ്ഞാലും ഒളിമങ്ങാത്ത സുന്ദരദാമ്പത്യം*