1 961
Subscribers
No data24 hours
No data7 days
No data30 days
Posts Archive
1 961
ചാപല്യമോ സംശയമോ അകമ്പടി സേവിക്കാതെ സ്വത്തബോധവും ആത്മാഭിമാനവും വീണ്ടെടുത്ത ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഇണയെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കാന്‍ കഴിയും...
•••••••••••••••••••••••••••••••••
അടുത്ത വിഷയം :
*എല്ലാ ദിവസവും ചെയ്യാൻ പറ്റിയ സുന്നത്തുകൾ*
1 961
*അസംതൃപ്തമായ വിവാഹജീവിതങ്ങൾ*
••••••┈•✿﷽✿•┈••••••
_തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_
https://chat.whatsapp.com/CGBA3Qtt7JUDAxpRoZ1CNW
_സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_
https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ
•••••••┈┈•✿❁✿•┈┈•••••••
നമ്മളെല്ലാവരും സ്‌നേഹം ആഗ്രഹിക്കുന്നവരാണ്. മനുഷ്യന്റെ നൈസര്‍ഗികചേദനയാണ് സ്‌നേഹം കൊതിക്കുക എന്നത്. അതുകൊണ്ടാണ് ഇസ്ലാം വിവാഹത്തെ പ്രോത്സാഹിച്ചത്. അതോടെ ഈമാനിന്റെ മൂന്നില്‍ രണ്ട് ഭാഗം പൂര്‍ത്തിയാകുന്നു എന്നാണ് ദീന്‍ പഠിപ്പിക്കുന്നത്. അതിനാല്‍ കഥയിലെ രാജകുമാരന്റെ സുന്ദരിയായ രാജകുമാരിയെക്കുറിച്ചുള്ള വിവാഹ സങ്കല്‍പ്പങ്ങളില്‍ നിന്ന് പുറത്തുകടന്ന് നമുക്ക് വിവാഹ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യമെന്തെന്ന് ഉള്‍ക്കൊള്ളാന്‍ ശ്രമിക്കാം...
സ്‌നേഹത്തിന്റെ മുല്ലവള്ളിയെ ജീവിതത്തിലെ വിലപിടിച്ച മറ്റ് വസ്തുക്കളെപോലെ കണ്ടെത്തുകയെന്നത് വളരെ ദുഷ്‌ക്കരമാണിന്ന്. കാരണം, പ്രസ്തുത മുല്ലവള്ളിയെ തുടര്‍ന്നും വെള്ളവും വളവുമാകുന്ന പ്രേമം ആവോളം നല്‍കി പരിപോഷിപ്പിച്ച് നിര്‍ത്തുക എന്ന ഭാരിച്ച ദൗത്യം തന്നെ. അതിന് ചെറുതല്ലാത്ത ഉള്‍ക്കാഴ്ച വേണ്ടതുണ്ട്. അതോടൊപ്പം സത്യത്തെ തിരിച്ചറിയുകയും പരസ്പരം അംഗീകരിച്ചുകൊണ്ട് കൊടുക്കല്‍ -വാങ്ങലുകള്‍ നടത്തുകയും ചെയ്യണം.
ഇങ്ങനെയൊക്കെയാണെങ്കിലും പലപ്പോഴും പലവിധ സങ്കീര്‍ണ പ്രശ്‌നങ്ങളില്‍ പെട്ട് അത് നടക്കാതെ പോകുന്നു. നാം സ്‌നേഹം കിട്ടാനായി യത്‌നിക്കുന്നു. നമുക്കത് കിട്ടിയില്ലെങ്കിലോ ആശങ്കപ്പെടുകയാണ് നാം. നമുക്കത് കണ്ടെത്തുക തന്നെ വേണം. യോജിച്ച ഇണയെ കണ്ടെത്തുക പ്രയാസം. കിട്ടിയില്ലെങ്കില്‍ അതൊരു നഷ്ടമായി ബാക്കി നില്‍ക്കും. അതിനാല്‍ പടച്ചവന്റെ സഹായം മാത്രമേ അവലംബമായുള്ളൂ...
അസംതൃപ്തമായ വിവാഹജീവിതങ്ങളുടെ വര്‍ധിച്ച സ്ഥിതി വിവരക്കണക്കുകള്‍ ഞെട്ടിപ്പിക്കുന്നവയാണ്. വിവാഹമോചന നിരക്കിന്റെ ആധിക്യം കണ്ടിട്ടല്ല ഇപ്രകാരമൊരു നിഗമനത്തിലെത്തുന്നത്. അസംതൃപ്ത ദാമ്പത്യത്തിന്റെ ലക്ഷണം വിവാഹമോചനം മാത്രമല്ലല്ലോ..? ഒരുപാട് ദാമ്പത്യങ്ങള്‍ സ്‌നേഹത്തിന്റെ ചങ്ങലകളില്‍ ബന്ധിതമല്ലെന്നതാണ് വാസ്തവം. പക്ഷേ, എങ്ങനെയൊക്കയോ വലിച്ചുനീട്ടി മുന്നോട്ടുകൊണ്ടുപോകുന്നുവെന്ന് മാത്രം...
‘എനിക്കിതാണ് ഇഷ്ടം’, ‘എന്റെ ആവശ്യമാണിത്’ എന്നിങ്ങനെയുള്ള മനസ്ഥിതിയോടെ വിവാഹം കഴിക്കാന്‍ മുതിരുന്നത് തികഞ്ഞ അബദ്ധമാണ്. അത്തരം ധാരണ വെച്ച് പുലര്‍ത്തുന്നവര്‍ക്ക് അല്പസ്വല്പം വിട്ട് വീഴ്ച ചെയ്യുക എന്നത് പ്രയാസകരമായിരിക്കും. വൈവാഹിക ജീവിതത്തില്‍ തിരിച്ചറിവ് പുലര്‍ത്തി കാര്യങ്ങള്‍ അവധാനതയോടെ വീക്ഷിക്കാന്‍ അവര്‍ക്ക് കഴിയില്ല.
ആത്മാവലോകനം നടക്കുന്നില്ലെങ്കില്‍ തന്റെ സ്വാര്‍ത്ഥതയും അപക്വവീക്ഷണവും കൂടുകെട്ടിയ വിരസ ജീവിതമായി ദാമ്പത്യം പരാജയപ്പെടും. ആത്മാര്‍ത്ഥതയില്ലായ്മ വന്നാല്‍ ദാമ്പത്യ വിരസതയുടെ കാരണക്കാര്‍ നമ്മള്‍ തന്നെ എന്നര്‍ത്ഥം.
നമ്മുടേത് ഉപഭോഗ സംസ്‌കൃതിയുടെ കാലമായതുകൊണ്ടാണെന്നുതോന്നുന്നു, ഇക്കാലത്ത് വിവാഹത്തിലൂടെ ആളുകള്‍ സ്ഥാനമാനങ്ങളും സമ്പത്തും മറ്റുമാണ് ലക്ഷ്യമിടുന്നത്. അത്തരമാളുകള്‍ സ്വാര്‍ത്ഥന്മാരും ഭൗതിക നേട്ടങ്ങള്‍ കൊതിക്കുന്നവരുമായതുകൊണ്ട് തങ്ങളുടെ ബന്ധങ്ങളില്‍ അവര്‍ക്ക് ഊഷ്മളത നിലനിര്‍ത്താനാവില്ല. ‘സുഭദ്ര ദാമ്പത്യം’ തങ്ങള്‍ക്ക് അന്തസ്സും സമ്പത്തും വര്‍ദ്ധിപ്പിച്ച് തരുമെന്നവര്‍ കരുതുമ്പോഴും പരസ്പര ബന്ധത്തിന്റെ വിഷയത്തില്‍ അവരുടെ ഹൃദയം മറ്റെവിടെയൊക്കയോ ആണ് എന്നതാണ് സത്യം.
പരസ്പര ബന്ധവും ഹൃദയ അടുപ്പവും വിലപേശി പൈസ കൊടുത്ത് വാങ്ങാനാവില്ലല്ലോ. ആളുകള്‍ ആഗ്രഹിക്കുന്ന ഇത്തരത്തിലൊരു പങ്കുവെപ്പ് സാധ്യമായ ആളെക്കിട്ടുന്നതാണ് എനിക്ക് ചേര്‍ന്ന പെണ്ണിനെ/പുരുഷനെ കിട്ടിയെന്ന് പറയുന്നതിലൂടെ അര്‍ത്ഥമാക്കുന്നത്...
നമ്മുടെ മനസ്ഥിതിക്കനുസരിച്ച്, ഹൃദയവിചാരങ്ങള്‍ക്കനുസരിച്ച് തന്റെ സ്‌നേഹ ഭാജനത്തെക്കുറിച്ച സങ്കല്‍പ്പങ്ങള്‍ ഏറിയും കുറഞ്ഞുമിരിക്കും. എന്തായാലും ഹൃദയത്തെ വിമലീകരിച്ച് ശുദ്ധി വരുത്താതെ, ബുദ്ധിപൂര്‍വ്വവും ചടുലവുമായ തീരുമാനങ്ങള്‍ കൈക്കൊള്ളാതെ അര്‍ത്ഥവത്തായ ദാമ്പത്യം സാധ്യമല്ലെന്ന് നാം തിരിച്ചറിയുക. ഈയൊരു തിരിച്ചറിവോടുകൂടി തന്റെ ഇണയെ സമീപിക്കുമ്പോള്‍ അവനു(ളു)മായി അടുപ്പവും സൗഹൃദവും വര്‍ധിപ്പിക്കാന്‍ തനിക്ക് കഴിയുന്നുണ്ടെന്ന് മനസ്സിലാകും...
മനസ്സില്‍ സന്തോഷം നിറഞ്ഞു കഴിയുന്നതും നമുക്ക് അനുഭവപ്പെടും. അസൂയ, വെറുപ്പ്, കുറ്റപ്പെടുത്തല്‍ തുടങ്ങിയവയില്‍ നിന്ന് ഹൃദയം വിമുക്തമാകുമ്പോള്‍ തന്റെ ഇണയുടെ ഹൃദയ വികാരങ്ങളെ അടുത്തറിയാന്‍ സാധിക്കും. എല്ലാം അടക്കിപ്പിടിച്ച് വീര്‍പ്പുമുട്ടുന്ന അവസ്ഥയില്‍ നിന്ന് സ്വാതന്ത്ര്യം കിട്ടിയത് പോലെ അനുഭവപ്പെടും.
1 961
‘തസവ്വദൂ’ എന്നാണ് ഖുർആനികാധ്യാപനം. ഭക്ഷണം കൂടെ കരുതുകയാണ് വേണ്ടത്. വഴിയിൽ വെച്ച് വാങ്ങാൻ സൗകര്യമുണ്ടെങ്കിൽ കൈയിൽ പണമുണ്ടായാലും മതിയാകും. അതിനു ശേഷം ഖുർആൻ പഠിപ്പിക്കുന്നത് ഏറ്റവും ഖൈറായ ‘സാദ്’ തഖ്‌വയാണെന്നാണ്.
എവിടെ പോയാലും തഖ്‌വ മുറുകെ പിടിക്കണം. ഹലാലായ ഭക്ഷണം കൂടെ കരുതുന്നതാണ് ഏറ്റവും നല്ലതെന്നും ഇതിൽ നിന്നു വായിച്ചെടുക്കാം. മാർക്കറ്റിൽ ലഭിക്കുന്ന എല്ലാം ഹലാലാണെന്ന് ഉറപ്പിക്കാനാവില്ലല്ലോ. പ്രത്യേകിച്ചും നോൺ വെജ് ഭക്ഷണങ്ങൾ. ശരിയായ രൂപത്തിൽ അറുത്തതാണോ, നമ്മൾ ഉദ്ദേശിച്ച മൃഗത്തിന്റെ ഇറച്ചി തന്നെയാണോ തുടങ്ങി പല ആശങ്കകളും അങ്ങാടി ഭക്ഷണങ്ങളിൽ ബാക്കിയാണ്.
കണ്ണാടി, രണ്ടുതരം ചീർപ്പ്, മിസ്വാക്ക്, സുറുമ തുടങ്ങിയ വസ്തുക്കൾ യാത്രകളിൽ നബി(സ്വ)യുടെ കൈവശം ഉണ്ടാകാറുണ്ടായിരുന്നു. ഇപ്രകാരം അവശ്യ സാധനങ്ങളെല്ലാം കരുതിയിരിക്കണം. ഐഡി കാർഡും രേഖകളും പുതിയകാല ആവശ്യങ്ങളാണ്. സഹയാത്രികർക്ക് നമ്മളൊരു ഭാരമാകാൻ പാടില്ല. നമ്മുടെ ആവശ്യത്തിലുപരി കൂടെയുള്ളവർക്ക് കൂടി ഉപയോഗിക്കാൻ പാകത്തിൽ സാധനങ്ങൾ കൈയിൽ കരുതുന്നതാണ് അഭികാമ്യം.
സഞ്ചാരി എപ്പോഴും സുരക്ഷ ഉറപ്പുവരുത്തണം. പഴയകാല യാത്രാ കുറിപ്പുകളിലും അനുഭവങ്ങളിലും പലപ്പോഴായി കൊള്ളക്കാരുടെ സാന്നിധ്യം കാണാം.
ജീലാനി(റ)യുടെ ഖാഫിലയെ അപഹരിക്കാൻ വരികയും മുസ്‌ലിമായി മടങ്ങുകയും ചെയ്ത കൊള്ളസംഘത്തെ സുപരിചിതമാണല്ലോ. വിജനമായ ഇടങ്ങൾ പണ്ട് ധാരാളമായിരുന്നു. ഇന്ന് ആൾതിരക്കുകൾക്കിടയിലാണ് മോഷണങ്ങൾ നടക്കുന്നത്. എല്ലാം ശ്രദ്ധിക്കേണ്ടതാണ്. അപരിചിതരെ കണ്ണടച്ചു വിശ്വസിച്ചാണ് പലരും ചതികളിൽ പെടാറുള്ളത്. ശരിയായി സംരക്ഷിക്കാത്തതുകൊണ്ടാണ് പല സാധനങ്ങളും നഷ്ടപ്പെട്ടുപോകുന്നത്.
പുതിയകാല തട്ടിപ്പുകളെ കുറിച്ചും അവബോധമുണ്ടാകണം. ടെക്‌നോളജി മേഖലകളിലെ ചതിക്കുഴികൾ പ്രവചനാതീതവും വലിയ നഷ്ടങ്ങൾ വരുത്താൻ കെൽപ്പുള്ളവയുമാണ്.
ഓൺലൈൻ ബുക്കിംഗുകൾ, ട്രാൻസ്പോർട്ടിംഗ്, ഹോട്ടൽ റൂമുകൾ, ട്രാവൽസ് തുടങ്ങി ഓരോ ഇടത്തെയും വളരെ ശ്രദ്ധയോടെ മാത്രമേ സമീപിക്കാൻ പാടുള്ളൂ. ആത്യന്തികമായി സംരക്ഷണം നൽകുന്നത് അല്ലാഹുവാണ്. കാര്യങ്ങൾ പൂർണ വിശ്വാസത്തോടെ അവനിൽ തവക്കുലാക്കുക. ജീലാനി(റ)യുടെ ചരിത്രം നൽകുന്ന പാഠവും അതുതന്നെയാണ്.
കെട്ടിക്കിടക്കുന്ന വെള്ളം കെട്ടുപോവുകയും ഒഴുകുമ്പോൾ വെള്ളം തെളിനീരായി മാറുകയും ചെയ്യുന്നു എന്ന ഇമാം ശാഫിഈ(റ)യുടെ ഉപമ കൃത്യമാണ്.
നന്മയിലധിഷ്ഠിതമായ യാത്രകൾ മൂലം നാം നിരന്തരം നവീകരിക്കപ്പെടുന്നു, പരിവർത്തിതരാകുന്നു. അല്ലാഹുവിന്റെ പ്രീതിയും പൊരുത്തവും കാംക്ഷിച്ച് ചലനങ്ങളെയും നിശ്ചലനങ്ങളെയും തിട്ടപ്പെടുത്തുക. അതിനെക്കാൾ മുഖ്യമായ മറ്റൊന്നും നമുക്കില്ല.
••••••••••••••••••••••••••••••••
അടുത്ത വിഷയം :
*അസംതൃപ്തമായ വിവാഹജീവിതങ്ങൾ*
1 961
*ഒഴുകുക, ഒഴുക്കിൽ പെടാതിരിക്കുക*
••••••┈•✿﷽✿•┈••••••
_തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_
https://chat.whatsapp.com/CGBA3Qtt7JUDAxpRoZ1CNW
_സ്ത്രീകൾ ലേഡീസ് ഒൺലി ഗ്രൂപ്പിൽ മാത്രം ജോയിൻ ചെയ്യുക._
https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ
•••••••┈┈•✿❁✿•┈┈•••••••
സദുദ്ദേശ്യത്തോടെയുള്ള യാത്രകളെ ഇസ്‌ലാം എന്നും പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. നിസ്‌കാരങ്ങളിലെ ജംഉം ഖസ്‌റുമടക്കമുള്ള ഇളവുകൾ യാത്രക്കാരന് അനുവദിച്ചുകൊടുത്തതും അതുകൊണ്ടാണ്. തിന്മക്കു വേണ്ടിയുള്ള യാത്രകളിൽ ഈ സൗകര്യങ്ങൾ ലഭ്യവുമല്ല. യാത്രകളെ പാപമുക്തമാക്കാനും ആരാധനകളാക്കി മാറ്റിയെടുക്കാനും വിശ്വാസിക്ക് സാധിക്കണം.
ആദം(അ) മുതൽ തിരുനബി(സ്വ) വരെയുള്ള അമ്പിയാഇന്റെ യാത്രകൾ നമുക്ക് പാഠമാണ്. അതിന്റെ തുടർച്ചയായി തന്നെയാണ് ഇമാം ശാഫിഈ(റ) അടക്കമുള്ള പണ്ഡിതരുടെയും സൂഫികളുടെയും യാത്രകൾ വരുന്നതും.
സഞ്ചാരങ്ങളുടെ എണ്ണം പുതിയ കാലത്ത് കൂടിയിട്ടുണ്ട്. അതിന്റെ തോതനുസരിച്ച് റെസ്റ്റോറന്റുകളും ടൂറിസം കേന്ദ്രങ്ങളും വർധിക്കുന്നുമുണ്ട്. വ്‌ളോഗേഴ്‌സും ഏജന്റുമാരും എമ്പാടുമുണ്ട്. വിനോദമാണ് പല യാത്രകളുടെയും പ്രേരകമായി വർത്തിക്കുന്നത്.
കച്ചവടത്തിനും ഹജ്ജിനും ഉംറക്കും സിയാറത്തിനും വിജ്ഞാന ശേഖരണത്തിനുമൊക്കെയായിരുന്നു പണ്ടത്തെ യാത്രകൾ. അനാവശ്യമായ യാത്രകൾ നഷ്ടങ്ങളേ ബാക്കിയാക്കൂ. ആഴ്ചയിൽ ഒരു തവണയെങ്കിലും എങ്ങോട്ടെങ്കിലും യാത്ര പോകണം എന്നൊരു ധാരണ സ്ത്രീകളുൾപ്പടെയുള്ള കേരളീയ സമൂഹത്തിന്റെ മാനസിക താൽപര്യമായി വളർന്നിട്ടുണ്ട്. പ്രത്യേക ലക്ഷ്യങ്ങളില്ലാത്ത നേരംപോക്കുകളായേ അവയെ കാണാൻ കഴിയൂ. ഈ ധാരണ തിരുത്തപ്പെടേണ്ടതാണ്.
വിനോദത്തിനും സന്തോഷത്തിനും വേണ്ടി യാത്ര നടത്തുന്നത് പൂർണമായും വിരോധിക്കുന്നത് ശരിയല്ല. പല സംഘർഷങ്ങളിലൂടെയും കടന്നുപോകുന്നവർക്ക് യാത്ര പലപ്പോഴും പരിഹാരമായിത്തീരാറുണ്ട്. ഇബ്‌റതും പഠനവുമാകണം യാത്രകളുടെ പ്രധാന ലക്ഷ്യം. അല്ലാഹുവിന്റെ അത്ഭുത സൃഷ്ടികൾ കാണാനും ഉൾക്കൊള്ളാനും യാത്രകൾ ഉപകരിക്കും.
യാത്ര ചെയ്യാൻ നിർദേശിക്കുന്ന ഖുർആൻ ആയത്തുകളിൽ ഈ പാഠമുൾക്കൊള്ളൽ എടുത്തുപറയുന്നത് കാണാം. പൂർവികരുടെ ചരിത്രങ്ങളും നന്മകളും ഓർക്കുന്നതും സന്ദർശിക്കുന്നതും ഹൃദയ വിശുദ്ധിക്ക് ഹേതുവാകും. മഹാന്മാരുടെ മഖ്ബറകളും പുണ്യസ്ഥലങ്ങളും സന്ദർശിക്കുന്നതിലൂടെ അവരുടെ പക്കൽ നിന്നുള്ള പാരത്രികമായ ഒരു പ്രഭ നമ്മിലേക്ക് പടരും. കൂടാതെ, മക്കളെയും കുടുംബത്തെയും വ്യത്യസ്ത തരത്തിലുള്ള മനുഷ്യരുടെ ജീവിതാവസ്ഥകൾ കാണിക്കുന്നത് അവരിൽ തിരിച്ചറിവുണ്ടാക്കുകയും ചെയ്യും.
വിശ്വാസിയുടെ യാത്രകളിൽ ഇസ്‌ലാം നിരോധിച്ച യാതൊരു വിധ പാപവും വന്നുകൂടാ. സ്ത്രീപുരുഷ സങ്കലനവും ഹിജാബില്ലായ്മയും മറ്റും യാത്രകളിൽ അനുവദനീയമാണെന്ന പോലെയാണ് ചിലരുടെയെങ്കിലും സമ്പ്രദായങ്ങൾ. അതംഗീകരിക്കാനാവില്ല. അല്ലാഹുവിനെ മുഴുസമയവും ഓർക്കുകയും അവന്റെ വിധിവിലക്കുകൾക്കനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുകയുമാണ് നന്ദിയുള്ള അടിമ ചെയ്യേണ്ടത്.
യാത്രയിൽ മൂന്നു പേരെങ്കിലും വേണമെന്നാണ് ഹദീസുകൾ പഠിപ്പിക്കുന്നത്. രണ്ടാൾ മാത്രമുള്ളിടത്ത് പിശാചിന്റെ സ്വാധീനം കൂടുതലായിരിക്കും.
സംഘമായിട്ടുള്ള യാത്രകൾക്ക് വലിയ പാരമ്പര്യവും ഗുണങ്ങളുമുണ്ട്. യാത്ര ഒരു ഇബാദത്താക്കി മാറ്റാനുള്ള വഴിയാണത്. സംഘത്തിൽ പണ്ഡിതന്മാരും അറിവാളന്മാരുമുണ്ടാകുമ്പോൾ യാത്രയിലെ ആദാബും സുന്നത്തുകളും സൂക്ഷിക്കാൻ സാധിക്കും.
യാത്ര തുടങ്ങുമ്പോൾ നിർദേശിക്കപ്പെട്ട ദിക്‌റുകളും സൂറത്ത് ഖുറൈശ് അടക്കമുള്ളവയും ഓതണം. യാത്രയിലുടനീളം റബ്ബിന്റെ കാവലുണ്ടാകാൻ അത് കാരണമാകും. ഈയടുത്ത് ഒരു പണ്ഡിതൻ പങ്കുവെച്ചു: ചൊല്ലേണ്ടതെല്ലാം ചൊല്ലി യാത്ര പോയാലും ചിലപ്പോഴൊക്കെ അപകടങ്ങളും നഷ്ടങ്ങളും സംഭവിക്കും.
ഗീബത്തും നമീമത്തും പരിഹാസങ്ങളും കടന്നുവരുമ്പോൾ ചൊല്ലിയ ദിക്‌റുകളുടെ ഫലം നഷ്ടപ്പെട്ടു പോകുന്നതാണത്!
നിസ്‌കാരത്തിന്റെ വിഷയത്തിൽ മുസ്‌ലിമിന്റെ അടുത്തുനിന്ന് യാതൊരു വിട്ടുവീഴ്ചയുമുണ്ടാകരുത്. എവിടെവെച്ചാവണം നിസ്‌കാരം നിർവഹിക്കുന്നതെന്ന് മുൻകൂട്ടി തീരുമാനിക്കുന്നതാണ് ഉത്തമം.
മിക്ക എയർപോർട്ടുകളിലും നിസ്‌കാര സൗകര്യമുണ്ട്. ട്രെയിനാണെങ്കിൽ കൂടുതൽ സമയം ലഭിക്കുന്ന സ്റ്റേഷനുകളെ ആശ്രയിക്കാം. വുളൂഅ് മുമ്പേ ചെയ്തുവെക്കാം. ഖിബ്ലയറിയാൻ അപ്ലിക്കേഷനുകൾ എത്രത്തോളം വിശ്വസനീയമാണെന്ന് ചിന്തിക്കേണ്ടതുണ്ട്. വടക്കുനോക്കി യന്ത്രം പോലുള്ളവയാണ് നല്ലത്. വലിയ യാത്രാസംഘങ്ങളാകുമ്പോൾ ഖിബ്ല നിർണയ ശാസ്ത്രമറിയുന്നവർ കൂട്ടത്തിലുണ്ടാകുന്നത് ഉപകാരമാകും.
സാധാരണ വലുതും ചെറുതുമായ യാത്രകൾ ചെയ്യുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട മസ്അലകളാണ് ജംഉം ഖസ്‌റും. ഏതൊക്കെ നിസ്‌കാരങ്ങൾ എങ്ങനെയൊക്കെ ജംഉം ഖസ്‌റും ചെയ്യാമെന്ന് നന്നായി പഠിക്കണം. ദീൻ ഏർപ്പെടുത്തിത്തന്ന സൗകര്യങ്ങളാണവ. ഉപയോഗപ്പെടുത്തേണ്ട സാഹചര്യം വന്ന ശേഷമല്ല അവയെക്കുറിച്ച് പഠിക്കേണ്ടത്. നേരത്തെ തന്നെ പഠിക്കുകയും അവ്യക്തത തോന്നുന്ന മസ്അലകൾ നിവാരണം നടത്തുകയും വേണം.
1 961
എങ്കില്‍ ആ സുഗന്ധം നമ്മിലേക്കും പടര്‍ന്നു വരും. പരസ്പര സ്നേഹത്തിന്‍റെ മഹനീയത പ്രകടമാക്കുന്ന മറ്റൊരു ഹദീസ് കാണുക.
നബി തിരുമേനി(സ്വ) തങ്ങള്‍ അരുള്‍ ചെയ്തു. ‘എന്‍റെ ആത്മാവ് ആരുടെ നിയന്ത്രണത്തിലാണോ അവന്‍ തന്നെ സത്യം. നിങ്ങള്‍ വിശ്വാസികളാകുന്നത് വരെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല.
പരസ്പരം സ്നേഹിക്കുന്നത് വരെ നിങ്ങള്‍ വിശ്വാസികളാകുകയില്ല.’ ഇഷ്ടപ്പെടലിലൂടെ സ്വര്‍ഗ്ഗത്തിലേക്ക് എത്തിച്ചേരാമെന്ന് പറഞ്ഞു തരുന്നു ഈ ഹദീസ്.
‘അല്ലാഹുവിന്‍റെ വഴിയില്‍ നീ നിന്‍റെ കൂട്ടുകാരനെ എത്ര സ്നേഹിക്കുന്നുവോ അതു പോലെ അല്ലാഹു നിന്നേയും സ്നേഹിക്കുന്നു.’
എന്ന തിരുവചനം ഇതോടൊപ്പം ചേര്‍ത്തു വായിക്കുക. സ്നേഹ നിര്‍ഭരമായ ലോകത്തേ ശാന്തിയും സമാധാനവും വിടര്‍ന്നു നില്‍ക്കൂ.
ആത്മാര്‍ത്ഥതയും നന്മയും നിറഞ്ഞ സ്നേഹത്തിന്‍റെ അഭാവം സൃഷ്ടിച്ച അശാന്തിയുടെ തീപ്പൊരികള്‍ ഭീതിപ്പെടുത്തുന്ന ആളിപ്പടരലിന് ഹേതുവാകുമ്പോള്‍ അധുനാതന പരിസരം അസ്വസ്ഥതകള്‍ നിറഞ്ഞു തുളുമ്പുകയാണ്.
പ്രവാചക പുംഗവര്‍ പഠിപ്പിച്ച ഇഷ്ടത്തിന്‍റ അമൂല്ല്യ പാഠങ്ങള്‍ ജീവിതത്തില്‍ വരച്ചു കാട്ടി പരിശുദ്ധ സ്വഹാബത്ത്.
പിറന്ന നാട് വിട്ട് പ്രിയ നേതാവിന്‍റെ സമ്മതത്തോടെ മദീനയിലേക്ക് പലായനം ചെയ്ത ആദരണീയ മുഹാജിറുകള്‍ക്ക് സ്വന്തം ഭാര്യയെ മൊഴി ചൊല്ലി വിവാഹം ചെയ്തു കൊടുക്കാന്‍ മാത്രം വിശാലത കാട്ടി അന്‍സ്വാറുകള്‍.
സമ്പത്ത് ഒരു മടിയും കൂടാതെ വീതിച്ചു നല്‍കി. ആട്ടും തുപ്പുമേറ്റ് കഴിയേണ്ടവരായിരുന്ന അടിമകള്‍ക്ക് മുന്തിയ വസ്ത്രങ്ങളും ഭക്ഷണവും നല്‍കി, അവരെ സ്നേഹത്തോടെ തങ്ങളിലേക്ക് ചേര്‍ത്തു പിടിച്ചു പരിശുദ്ധ സ്വഹാബ.
യുദ്ധ വേളയില്‍ ദാഹിച്ചു തൊണ്ട വരണ്ട് മരണാസന്ന നിലയില്‍ കഴിയുന്ന സ്വഹാബിയുടെ അടുത്തേക്ക് വെള്ളപ്പാത്രവുമായി ചെന്ന വ്യക്തിയോട്,
അടുത്ത് കിടക്കുന്ന സ്വഹാബിക്ക് വെള്ളം നല്‍കിയിട്ട് മതി തനിക്കെന്ന് പറയാന്‍ പ്രസ്തുത സ്വഹാബിക്ക് പ്രചോദനമായത് കളങ്കമില്ലാത്ത സ്നേഹമാണ്.
സ്വാര്‍ത്ഥത ഭീകരരൂപം പൂണ്ട് പല്ലിളിക്കുന്ന കാലത്ത് സ്നേഹമെന്ന അക്ഷരങ്ങള്‍ മാഞ്ഞു കൊണ്ടിരിക്കുന്നുവെന്നത് യാഥാര്‍ത്ഥ്യമെങ്കിലും നാം നമ്മുടെ ഹൃദയത്തിലത് കാത്തു സൂക്ഷിക്കുക..
അല്ലാഹുവിന്‍റെ പേരില്‍ സഹോദരനോടുള്ള ഒടുങ്ങാത്ത സ്നേഹം. നാഥന്‍ തൗഫീഖ് നല്‍കട്ടെ.. ആമീന്‍...
••••••••••••••••••••••••••••••••
അടുത്ത വിഷയം :
*ഒഴുകുക, ഒഴുക്കിൽപെടാതിരിക്കുക*
1 961
*ചില ഇഷ്ടങ്ങളിൽ തിന്മകളുമുണ്ട്*
••••••┈•✿﷽✿•┈••••••
_തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_
https://chat.whatsapp.com/CGBA3Qtt7JUDAxpRoZ1CNW
---------------------------------------
_സ്ത്രീകൾ ലേഡീസ് ഒൺലി ഗ്രൂപ്പിൽ മാത്രം ജോയിൻ ചെയ്യുക. ലിങ്ക്_
https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ
•••••••┈┈•✿❁✿•┈┈•••••••
എന്നെ ഇഷ്ടമാണോ.. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ ചോദ്യം അഭിമുഖീകരിക്കാത്തവരുണ്ടാവില്ല.
അത് സ്വന്തം കുട്ടിയില്‍ നിന്നാവാം, കുഞ്ഞു പെങ്ങളില്‍ നിന്നോ ഭാര്യയില്‍ നിന്നോ ആവാം, മറ്റുള്ളവരില്‍ നിന്നാവാം.
ഹൃത്തില്‍ ഉത്ഭൂതമാവുന്ന പ്രത്യേക വികാരമാണ് ഇഷ്ടം. അത് കൃത്രിമമായി സൃഷ്ടിക്കാനാവില്ല. മനസ്സിന്‍റെ അടിത്തട്ടില്‍ നിന്ന് സ്വാഭാവികമായി മുളച്ചുയരണം.
എങ്ങനെയാണ് ഒരാളോട് ഇഷ്ടമുണ്ടാകുന്നത്. അറിവ്, സൗന്ദര്യം, സല്‍സ്വഭാവം, ഊര്‍ജ്ജസ്വലത, ബന്ധുത്വം ഇങ്ങനെ പല കാരണങ്ങളാല്‍ ഇഷ്ടം ഉത്ഭവിക്കാം.
വിചാര വികാരങ്ങളില്‍ പോലും ആവശ്യമായ നിയന്ത്രണമുള്ള സത്യവിശ്വാസിയുടെ ഇഷ്ടപ്പെടല്‍ തീര്‍ത്തും മതാധിഷ്ഠിതമാവണം.
കാരണം ഏതൊരു കാര്യത്തിലും പോലെ ഇതിലുമുണ്ട് തിന്മയുടെ വലിയ വശങ്ങള്‍.
ഭൗതികതയിലേക്ക് ആഴ്ന്നിറങ്ങിയ പുതിയ സമൂഹത്തില്‍ നിന്നുയരുന്ന ഇഷ്ട വാര്‍ത്തകളില്‍ മിക്കതും ധാര്‍മ്മികതയുടെ സീമകള്‍ ലംഘിച്ചതാണ്.
വേട്ടക്കാരുടെ മൂര്‍ച്ചയുള്ള ദംഷ്ട്രകള്‍ക്കു മുന്നില്‍ ചോര വാര്‍ന്നു നില്‍ക്കുന്ന ഇരകളെ ദൈനം ദിനം നാം കണ്ടു കൊണ്ടിരിക്കുന്നു.
പ്രകാശപൂരിതമായ പകലുകള്‍ സ്വപ്നം കണ്ട് ഇഷ്ടങ്ങള്‍ക്ക് തിരി കൊളുത്തിയവര്‍ ഉറക്ക് വരാത്ത ഭീതിത രാത്രികള്‍ക്ക് സാക്ഷിയാവേണ്ടി വരുന്നു.
സത്യവിശ്വാസി മറ്റൊരാളെ ഇഷ്ടപ്പെടേണ്ടതെങ്ങനെയാണ്.. അതിന് വല്ല നേട്ടവുമുണ്ടോ.. ഉണ്ടെങ്കിലെന്താണ്.
ഇഷ്ടം ആരോടൊക്കെയുണ്ടാവാം.. ആരോട് വേണ്ട… ഇടപെടുന്ന മേഖലകളിലൊക്കെ ഇങ്ങനെയുള്ള അന്വേഷണങ്ങള്‍ ഈമാനുറച്ച ഇടനെഞ്ചില്‍ നിന്നുയിരെടുക്കും.
അതില്‍ പ്രതിഫലത്തിന്‍റെ നീരുറവ കണ്ടാലേ വിശ്വാസിയുടെ അകം തുടിക്കൂ. ഇല്ലെങ്കില്‍ നെറ്റി ചുളിച്ച് മാറി നില്‍ക്കും. അല്ലാഹുവിനെ മുന്‍ നിര്‍ത്തിയാവണം ഒരാള്‍ മറ്റൊരാളെ സ്നേഹിക്കേണ്ട്ത്.
അഥവാ അല്ലാഹുവിന്‍റെ പ്രീതി കാംക്ഷിച്ചു കൊണ്ട്. സ്കൂളുകളിലും കോളേജുകളിലും കണ്ടു വരുന്ന, കാണാന്‍ പാടില്ലാത്തവര്‍ തമ്മിലെ ഇഷ്ടങ്ങള്‍ നിഷിദ്ധവും നിരുത്സാഹ പ്പെടുത്തേണ്ടതുമാണെന്ന് ഇതില്‍ നിന്നു തന്നെ മനസ്സിലാക്കാം.
അല്ലാഹുവിന്‍റെ പേരില്‍ സത്യവിശ്വാസികള്‍ പരസ്പരം ഇഷ്ടപ്പെടുന്നത് പുണ്ണ്യം നിറഞ്ഞ കാര്യമാണ്. അല്ലാഹുവിന് വലിയ ഇഷ്ടമുള്ള സംഗതിയാണിത്.
അബൂഹുറൈറ(റ)വിനെ തൊട്ട് നിവേദനം. നബി(സ്വ) തങ്ങള്‍ അരുള്‍ ചെയ്തു. ‘നിശ്ചയമായും അല്ലാഹു അന്ത്യനാളില്‍ പറയും.
എന്‍റെ മാര്‍ഗ്ഗത്തില്‍ പരസ്പരം സ്നേഹിച്ചവരെവിടെ.. എന്‍റെ തണലല്ലാത്ത മറ്റൊരു തണലില്ലാത്ത ഈ ദിവസത്തില്‍ ഞാനവര്‍ക്ക് എന്‍റെ തണല്‍ നല്‍കും’ (മുസ്ലിം, തുര്‍മുദി ).
അനസ്(റ) പറഞ്ഞു. ‘ഒരാള്‍ നബി(സ്വ) തങ്ങള്‍ക്കരികിലൂടെ നടന്നു പോയി. തങ്ങളുടെ സമീപത്തുള്ളവരില്‍ നിന്നൊരു സ്വഹാബി പറഞ്ഞു. ‘അല്ലാഹുവിന്ന് വേണ്ടി ഞാന്‍ ഈ വ്യക്തിയെ ഇഷ്ടപ്പെടുന്നു.’
അതു കേട്ട് നബി(സ്വ) തങ്ങള്‍ ചോദിച്ചു. ‘നീ ആ വ്യക്തിയെ ഈ വിഷയം അറിയിച്ചോ.’ സ്വഹാബി പറഞ്ഞു. ‘ ഇല്ല’. നബി(സ്വ) തങ്ങള്‍ പറഞ്ഞു. ‘പോയി അദ്ദേഹത്തോട് വിവരം പറയൂ.’
സ്വഹാബി വര്യന്‍ ഉടന്‍ അദ്ദേഹത്തിന്‍റെ അടുക്കല്‍ ചെന്ന് ഇഷ്ടപ്പെടുന്ന കാര്യം അറിയിച്ചു.’
അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ഒരാളെ സ്നേഹിച്ചാല്‍ അക്കാര്യം പ്രസ്തുത വ്യക്തിയോട് തുറന്നു പറയണമെന്നാണ് ഈ ഹദീസില്‍ നിന്ന് നമുക്ക് മനസ്സിലാക്കാനാകുന്നത്.
ഉമര്‍(റ)വിനെ തൊട്ട് നിവേദനം. നബി(സ്വ) തങ്ങള്‍ പറഞ്ഞു. ‘അല്ലാഹുവിന്‍റെ അടിമകളില്‍ ചിലരുണ്ട്.. അവര്‍ അമ്പിയാക്കളോ ശുഹദാക്കളോ അല്ല.
എന്നാല്‍ അന്ത്യനാളില്‍, അല്ലാഹുവിന്‍റെ അടുക്കല്‍ അവര്‍ക്കുള്ള സ്ഥാനം കാരണത്താല്‍ അമ്പിയാക്കളും ശുഹദാക്കളും അവരോട് അസൂയ വെക്കും.’ അപ്പോള്‍ സ്വഹാബികള്‍ ചോദിച്ചു.
‘അല്ലാഹുവിന്‍റെ തിരുദൂതരെ… അവര്‍ ആരാണ്.’ ‘അല്ലാഹുവിന്‍റെ സ്നേഹം, കാരുണ്ണ്യം എന്നിവ മുന്‍നിര്‍ത്തി പരസ്പരം സ്നേഹിക്കുന്നവരാണവര്‍.
കുടുംബ ബന്ധത്തിന്‍റെ പേരിലോ പരസ്പര ധനകൈമാറ്റത്തിന്‍റെ പേരിലോ അല്ല അവരുടെ സ്നേഹം. അല്ലാഹുവാണ് സത്യം. നിശ്ചയം അവരുടെ മുഖം പ്രകാശപൂരിതമാണ്.
അവര്‍ പ്രകാശത്തിേന്മേലാണ്. ജനങ്ങള്‍ ഭയപ്പെടുന്ന സന്ദര്‍ഭത്തില്‍ അവര്‍ക്ക് ഭയപ്പെടേണ്ടി വരില്ല. ജനങ്ങള്‍ ദുഖിക്കുന്ന അവസരത്തില്‍ അവര്‍ക്ക് ദുഖിക്കേണ്ടി വരില്ല.
അറിയുക, നിശ്ചയം അല്ലാഹുവിന്‍റെ ഔലിയാക്കള്‍ക്ക് ഭയമോ ദുഖമോ ഇല്ല.’ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ഇഷ്ടപ്പെടുന്നതിന്‍റെ പ്രാധാന്യം വ്യക്തമാവാന്‍ ഇതില്‍പരം എന്തു വേണം.
നന്മകള്‍ ഇഷ്ടപ്പെടുന്നതു പോലെ നന്മ പൂക്കുന്ന മരങ്ങളേയും ഇഷ്ടപ്പെടുക. അവരുമായി കൂട്ടു കൂടുക.
1 961
*ഭർത്താവിന്റെ പൊട്ടിത്തെറികൾ*
••••••┈•✿﷽✿•┈••••••
_തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_
https://chat.whatsapp.com/CGBA3Qtt7JUDAxpRoZ1CNW
_*സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ* ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_
https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ
•••••••┈┈•✿❁✿•┈┈•••••••
പരസ്പരം ഒരുമയോടെയും ഇണക്കത്തോടെയും ജീവിക്കണമെന്നാണ് എല്ലാ ദമ്പതികൾ ആഗ്രഹിക്കുന്നത്...
പരസ്പരം അറിഞ്ഞും മനസ്സിലാക്കിയും കഴിയുമ്പോൾ അതിനു സാധിക്കുന്നു. വ്യത്യസ്തമായ രണ്ടു പ്രദേശങ്ങളിൽ കഴിഞ്ഞിരുന്നവരാണ് ഒരു നിമിഷത്തിൽ വിവാഹമെന്ന സ്വപ്നത്തിലേക്കു കാലെടുത്തു വയ്ക്കുന്നത്.
രണ്ട് പിതാക്കന്മാരുടെ മക്കളാണവർ. അവരുടെ ചിന്തകളിലും സ്വപ്നങ്ങളിലും സ്വഭാവങ്ങളിലുമെല്ലാം വിഭിന്നതയുണ്ടാവാം. എന്നാൽ ദാമ്പത്യജീവിതത്തിൽ ഇവ കണ്ടറിയാനുള്ള മാനസിക ഐക്യം രൂപപ്പെടണം. അപ്പോഴേ ദാമ്പത്യജീവിതം ഉലയാതെ, പതറാതെ മുന്നോട്ടു കൊണ്ടുപോവാനാവൂ..
ഇങ്ങനെയൊക്കെയാണെങ്കിലും അസ്വാരസ്യങ്ങളും പ്രശ്നങ്ങളുമൊക്കെ ദാമ്പത്യത്തിൽ സ്വാഭാവികമാണ്. പരസ്പരം പിണങ്ങാത്ത ദമ്പതികൾ കുറവായിരിക്കും. മാതൃകാ ദമ്പതികളായ പുണ്യപ്രവാചകരുടെയും (ﷺ) അവിടുത്തെ പ്രിയപത്നികളുടെയും ഇടയിൽ വരെ മനുഷ്യസഹജമായ പ്രശ്നങ്ങളുണ്ടായതായിക്കാണാം. എന്നാൽ പ്രശ്നങ്ങളുണ്ടാവുമ്പോൾ അത് പർവതീകരിക്കാതെ നോക്കേണ്ട ബാധ്യതയാണ് ഭാര്യാ ഭർത്താക്കന്മാർക്കുള്ളത്. ഭർത്താവിന്റെ ഭാഗത്തു നിന്നാണ് ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമായിത്തീരുന്നത്.
പുരുഷന്റെ ഭാഗത്തു നിന്നുണ്ടാവുന്ന പൊട്ടിത്തെറികൾ വിവാഹമോചനത്തിൽ വരെ കലാശിക്കാം. മുന്നോട്ട് വന്നശേഷം പിന്തിരിയുക, മുഖത്ത് സന്തോഷഭാവം പ്രകടമാക്കിയവൾ മുഖം ചുളിക്കുക, മാർദ്ദവസ്വരത്തിൽ സംസാരിച്ചിരുന്നവൾ പരുഷസ്വരത്തിൽ സംസാരിക്കുക മുതലായവ പിണക്കത്തിന്റെ അടയാളങ്ങളാകുന്നു...
(ഫത്ഹുൽ മുഈൻ)
അതുകൊണ്ട് സംയമനത്തോടെ മാത്രം ഭർത്താവ് പെരുമാറുക. പൊട്ടിത്തെറിക്കാതിരിക്കുക..
••••••••••••••••••••••••••••••••••
അടുത്ത വിഷയം :
*ചില ഇഷ്ടങ്ങളിൽ തിന്മകളുണ്ട്*
1 961
*മൂന്ന് കാര്യങ്ങൾക്ക് സമയം പാഴാക്കരുത്*
••••••┈•✿﷽✿•┈••••••
_തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_
https://chat.whatsapp.com/CGBA3Qtt7JUDAxpRoZ1CNW
_സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_
https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ
•••••••┈┈•✿❁✿•┈┈•••••••
1 - നഷ്ടപ്പെട്ടതിനെ ഓർത്ത് ദുഖിച്ചിരിക്കുക..
അത് തിരികെ വരികയില്ല.. അത് മനുഷ്യന്റെ സമയം നഷ്ടപ്പെടുത്തുന്ന കാര്യമാണ്... ജീവിതത്തിൽ നഷ്ടങ്ങൾ ഓർക്കുമ്പോൾ അതൊരു തിരിച്ചറിവായാൽ നല്ലത് തന്നെ.. അതൊരിക്കലും മനുഷ്യൻ വേദനയുടെ ഭാഗമാക്കാതിരിക്കുക... എവിടെയും , ആരുമായും സത്യസന്ധമായി നീങ്ങുമ്പോൾ ചിലത് നഷ്ടങ്ങൾ ആവാറുണ്ട്.. ആ നഷ്ടങ്ങൾ വിധിയായി മാത്രം കാണുക...
2 - മറ്റുള്ളവരുമായിട്ട് സ്വയം താരതമ്യം ചെയ്യുക... അതൊരിക്കലും നമുക്ക് പ്രയോജനം ചെയ്യുകയില്ല... നാം നമ്മളാവുക.. നമ്മുടെ ചിന്തകൾ , പ്രവർത്തികൾ , പെരുമാറ്റം അതെല്ലാം റബ്ബിന്റെ തൃപ്തിയും അതിലെ നന്മകളും മനസ്സിലാക്കി പോവുക.. മറ്റുള്ളവരെ കണ്ട് അവരാകണം എന്നല്ല., അവരിലെ നല്ലതിനെ മനസ്സിലാക്കാൻ ശ്രമിക്കുക...
3 - എല്ലാവരെയും തൃപ്തിപ്പെടുത്താൻ ശ്രമിക്കുക... അതൊരിക്കലും നമുക്ക് സാധ്യമാവുകയില്ല...
സത്യസന്ധമായി ഒരു കാര്യം ചെയ്യുമ്പോൾ അത് എല്ലാവരെയും ഒരുപോലെ നമുക്ക് തൃപ്തിപ്പെടുത്തി പോകാൻ കഴിയില്ല... ചെയ്യുന്ന കാര്യങ്ങൾ നമ്മുടെ നല്ല ചിന്തയിലൂടെ നമ്മൾ തൃപ്തിപ്പെട്ട് പോവുക.. അവിടെ അല്ലാഹുവിന്റെ തൃപ്തിയും ഇഷ്ടവും ആയാൽ നമുക്ക് കിട്ടുന്ന സമാധാനം ആണ് ഏറ്റവും വലുത്... നമ്മുടെ നഷ്ടങ്ങൾ നാം മനസ്സിലാക്കിയാലും പാഴാക്കിയ സമയം നല്ല ഉദ്ദേശത്തോടെ ആണെങ്കിൽ അല്ലാഹുവിന്റെ അനുഗ്രഹം അതിൽ ഉണ്ടാകും.. സമയങ്ങൾ ദുരുപയോഗം ചെയ്യാൻ പലരും കൂടെ ഉണ്ടാകും അത് മറ്റുള്ളവർ ഒരു തമാശയായി കണ്ടാലും നമ്മുടെ ലക്ഷ്യം നന്നായാൽ അതിൽ ഗുണം ഉണ്ടാവും...
നമ്മുടെ വിലപ്പെട്ട സമയങ്ങൾ പാഴാക്കാതെ , ചെയ്യുന്നത് നഷ്ടങ്ങൾ ആവാതെ മുന്നോട്ട് കൊണ്ട് പോകാൻ നമുക്ക് കഴിയണം.. അല്ലാഹു തൗഫീഖ് ചെയ്യട്ടെ... ആമീൻ...
•••••••••••••••••••••••••••••••••••
അടുത്ത വിഷയം :
*ഭർത്താവിന്റെ പൊട്ടിത്തെറികൾ*
1 961
‘നബി(സ) പറഞ്ഞു: ‘നമസ്‌കാരം ദീര്‍ഘിപ്പിക്കണമെന്ന് ഉദ്ദേശിച്ച് ഞാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ കുട്ടികളുടെ കരച്ചില്‍ കേള്‍ക്കുമ്പോള്‍ നമസ്‌കാരം ചുരുക്കും.
കാരണം, കുട്ടികളുടെ കരച്ചില്‍ മാതാക്കളുടെ മനസ്സില്‍ വേദനയുണ്ടാക്കുമെന്ന് എനിക്കറിയാം'(ബുഖാരി).’
പ്രവാചകന്‍(സ) കുട്ടികളുടെ കാര്യത്തില്‍ അങ്ങേയറ്റം ക്ഷമാലുവായിരുന്നു. അവരുടെ വികാരങ്ങള്‍ അവഗണിക്കപ്പെടുന്നത് അദ്ദേഹത്തിന് അസഹനീയമായിരുന്നു.
അബൂഖതാദഃ ഉദ്ധരിക്കുന്നു:’അബുല്‍ ആസ്വിന്റെ മകള്‍ ഉമാമഃയെ തോളിലേറ്റി നബി(സ) ഒരിക്കല്‍ വന്നു. നബി(സ) നമസ്‌കരിച്ചു.
സുജൂദിന്റെ വേളയില്‍ നബി(സ) കുട്ടിയെ താഴെ വെച്ചു. തിരികെ എഴുന്നേറ്റപ്പോള്‍ കുട്ടിയെ ചുമലിലേറ്റുകയുംചെയ്തു'(ബുഖാരി).
ഉമ്മുഖാലിദില്‍നിന്ന് ഉദ്ധരിക്കുന്ന മറ്റൊരു ഹദീസിതാ: ‘ഞാനൊരിക്കല്‍ പിതാവിനൊപ്പം നബി(സ)യുടെ അടുക്കല്‍ പോയി. മഞ്ഞക്കുപ്പായമായിരുന്നു ഞാന്‍ ധരിച്ചിരുന്നത്.
അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: സനാ, സനാ(നല്ലത് എന്നതിന്റെ ഏത്യോപ്യന്‍ ഭാഷയെന്ന് നിവേദകനായ അബ്ദുല്ല പറയുന്നു) തുടര്‍ന്ന് ഞാന്‍ നബി(സ)യുടെ മോതിരം(സീല്‍) ഊരി കളിച്ചുകൊണ്ടിരുന്നു.
എന്റെ പിതാവ് അതുകണ്ട് എന്നെ ശകാരിച്ചു. അപ്പോള്‍ അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു:’അവളെ വിട്ടേക്കൂ’ തുടര്‍ന്ന് നബി(സ) അവളുടെ ദീര്‍ഘായുസ്സിനായി 3 പ്രാവശ്യം പ്രാര്‍ഥിച്ചു'(ബുഖാരി).
കുട്ടികളോടുള്ള പെരുമാറ്റത്തില്‍ സഹിഷ്ണുതയും കാരുണ്യവും ദൃശ്യമാകുന്ന പ്രവാചകജീവിതത്തിലെ മറ്റൊരു സംഭവമിതാ:
ആഇശ(റ)യില്‍ നിന്ന്: നബി(സ) ഒരുകുഞ്ഞിനെ തന്റെ മടിയില്‍വെച്ചു. വൈകാതെ കുഞ്ഞ് മടിയില്‍ മൂത്രമൊഴിച്ചു.
അപ്പോള്‍ തിരുമേനി കുറച്ചുവെള്ളം ആവശ്യപ്പെടുകയും അത് മൂത്രമൊഴിച്ചിടത്ത് ഒഴിക്കുകയുംചെയ്തു (ബുഖാരി).
ആണ്‍മക്കളോടും പെണ്‍മക്കളോടും യാതൊരു വിവേചനവും വെച്ചുപുലര്‍ത്താതെ നീതിപൂര്‍വം പെരുമാറണമെന്ന് നബി(സ) കല്‍പിച്ചിരിക്കുന്നു.
നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. ചെറുതോ വലുതോ ആകട്ടെ അവരോട് നീതിപൂര്‍വം പെരുമാറുക. (ബുഖാരി, മുസ്‌ലിം)
ചുരുക്കത്തില്‍, കുഞ്ഞുങ്ങളെയും കുട്ടികളെയും എത്രമാത്രം വാത്സല്യത്തോടും കാരുണ്യത്തോടുമാണ് നബി(സ) കണ്ടതെന്ന് മേല്‍ വിവരണങ്ങളില്‍നിന്ന് ഏവര്‍ക്കും മനസ്സിലാക്കാവുന്നതാണ്.
അല്ലാഹു നമ്മുടെ സന്താനങ്ങളെ കൊണ്ട് ഇഹലോകത്തും പരലോകത്തും സന്തോഷിക്കാൻ ഭാഗ്യം നൽകട്ടേ...
••••••••••••••••••••••••••••••••••
അടുത്ത വിഷയം :
*മൂന്ന് കാര്യങ്ങൾക്ക് സമയം പാഴാക്കരുത്*
1 961
*പരിലാളനകൾ തേടുന്ന കുഞ്ഞുങ്ങൾ*
••••••┈•✿﷽✿•┈••••••
_തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_
https://chat.whatsapp.com/Fm5vbzjNZgSAeFhjwkZDJq
_സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_
https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ
•••••••┈┈•✿❁✿•┈┈•••••••
കുട്ടികള്‍ മനുഷ്യരാശിക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമാണ്. നിര്‍മലഹൃദയങ്ങള്‍ക്കുടമകളായ കുട്ടികളെ നന്‍മയുടെ കേദാരമാക്കി വളര്‍ത്തിയെടുക്കാന്‍ എളുപ്പമാണ്.
അതിന് തികച്ചും സ്‌നേഹത്തോടെയും അവധാനതയോടെയുള്ള സമീപനം ആവശ്യമാണ്. കുടുംബങ്ങള്‍ക്ക് സന്താനങ്ങളെ വിശ്വസ്തയോടെ ഏല്‍പിച്ചിരിക്കുകയാണ് അല്ലാഹു.
അവരെ ശരിയായ രീതിയില്‍ വളര്‍ത്തിയെടുക്കണമെന്ന് അവന്‍ കല്‍പിച്ചിരിക്കുന്നു.
സന്താനങ്ങളില്‍ ഏതെങ്കിലുമൊരാളെ കൂടുതലായി പരിഗണിക്കുന്നതോ അവഗണിക്കുന്നതോ ശരിയല്ല.
ആണായാലും പെണ്ണായാലും കുട്ടികളെ ഒരേ പോലെ സ്‌നേഹിക്കുകയും പരിചരിക്കുകയുംചെയ്യണം.
മനുഷ്യരാശിക്ക് എക്കാലത്തും മാതൃകയായിരുന്നു മുഹമ്മദ് നബി(സ). കുട്ടികളോട് എന്നും കാരുണ്യവും സ്‌നേഹവും പ്രകടിപ്പിച്ചിരുന്നു.
കുട്ടികളോട് അതിയായ താല്‍പര്യം പ്രകടിപ്പിച്ചിരുന്ന അവരുമായി കളിക്കാന്‍ അവസരം കണ്ടെത്തിയിരുന്നു.
കുട്ടികളുമൊത്തുള്ള കളികളില്‍ നബിതിരുമേനി (സ) പ്രകടിപ്പിച്ച താല്‍പര്യം രക്ഷിതാക്കള്‍ സ്വസന്താനങ്ങളുമായി കളികളില്‍ ഏര്‍പ്പെടേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതുന്നു.
അബ്‌സീനിയയില്‍നിന്ന് പലായനം ചെയ്‌തെത്തിയ കുട്ടികളുമായി കളിതമാശകളിലേര്‍പ്പെടുന്നതിനും അവരുടെ ഭാഷയില്‍ സംസാരിക്കുന്നതിനും നബി(സ) താല്‍പര്യം കാട്ടിയിരുന്നു.
വിദൂരയാത്രകള്‍ കഴിഞ്ഞ് തിരികെ വീടണയാറാകുമ്പോള്‍ തന്റെ ഒട്ടകപ്പുറത്ത് കുട്ടികളെ ഇരുത്താന്‍ നബി ശ്രദ്ധിച്ചിരുന്നു.
കുട്ടികളോടുള്ള തന്റെ ഇഷ്ടം നബി(സ) ഒരിക്കലും മറച്ചുവെച്ചിരുന്നില്ല.
അബൂഹുറയ്‌റഃ(റ)യില്‍നിന്ന് നിവേദനം: ‘ഞാന്‍ ഒരു പകലില്‍ നബി(സ)യോടൊപ്പം ബനൂ ഖൈനുഖാഅ് കാരുടെ ചന്തയിലേക്ക് നടക്കുകയായിരുന്നു.
ചന്തയിലെത്തുംവരെ ഞങ്ങളിരുവരും യാതൊന്നും സംസാരിച്ചില്ല.നബി(സ) മകള്‍ ഫാത്തിമ(റ)യുടെ തമ്പിലേക്ക് തിരിച്ചുചെന്ന് ഹസ്സനില്ലേ എന്ന് ചോദിച്ചു.
(ഹസ്സന്‍ അന്ന് ചെറുബാലനാണ്). ഫാത്വിമ(റ) ഒരു പക്ഷേ ഹസ്സനെ കുളിപ്പിച്ച് ഒരുക്കുകയായിരുന്നിരിക്കണംം. അധികം വൈകിയില്ല.
ഹസ്സന്‍ നബി(സ)യുടെ അടുത്തേക്ക് ഓടിയെത്തി. രണ്ടുപേരും പരസ്പരം കെട്ടിപ്പിടിച്ചു.
അപ്പോള്‍ നബി(സ) പറഞ്ഞു. അല്ലാഹുവേ, ഞാന്‍ ഇവനെ ഇഷ്ടപ്പെടുന്നു. നീ അവനെ സ്‌നേഹിക്കേണമേ, അവനെ ഇഷ്ടപ്പെടുന്നവനെയും’.
അനസ് ബ്‌നു മാലിക്(റ)ല്‍നിന്ന് : ‘കുട്ടികളോട് പ്രവാചകന്‍(സ) കാട്ടുന്നതുപോലെ വാത്സല്യപ്രകടനം നടത്തുന്ന മറ്റാരെയും ഞാന്‍ കണ്ടിട്ടില്ല.
മദീനയില്‍ വെച്ച് നബി(സ)യുടെ മകന്‍ ഇബ്‌റാഹീം പ്രസവശുശ്രൂഷ നടത്തുന്ന സ്ത്രീയുടെ പരിലാളനയിലായിരുന്നു.
നബി(സ) അവരുടെ അടുത്ത് പോകാറുണ്ടായിരുന്നു. കൂടെ ഞങ്ങളുമുണ്ടാകും. നബി(സ) അകത്തുചെന്ന് കുഞ്ഞിനെ എടുത്ത് ചുംബിക്കും എന്നിട്ട് തിരിച്ചുപോരും’ (മുസ്‌ലിം).
നബി(സ)യുടെ കുട്ടികളോടുള്ള സ്‌നേഹം തന്റെ കുട്ടികളിലും പേരക്കുട്ടികളിലും മാത്രം പരിമിതമായിരുന്നില്ല.
തന്റെ സുഹൃത്തുക്കളുടെയും അനുയായികളുടെയും സന്താനങ്ങളോടും അദ്ദേഹം സ്‌നേഹപ്രകടനം നടത്തിയിരുന്നു.
ഉസ്മാന്‍ ബ്‌നു സൈദ്(റ)ല്‍നിന്ന് റിപോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസ് പ്രവാചകന്റെ കരുണാര്‍ദ്രമായ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നുണ്ട്:
‘പ്രവാചകന്‍(സ) എന്നെ അദ്ദേഹത്തിന്റെ ഒരു തുടയിലും അലിയുടെ മകന്‍ ഹസ്സനെ മറ്റേത്തുടയിലും ഇരുത്തുമായിരുന്നു.
എന്നിട്ട് ഞങ്ങളെ ആശ്ലേഷിച്ച് ഇങ്ങനെ പ്രാര്‍ഥിക്കുമായിരുന്നു: അല്ലാഹുവേ, നീ ഇവരോട് കരുണകാണിക്കണേ, ഞാന്‍ അവരോട് കരുണകാട്ടുന്നതുപോലെ’ (ബുഖാരി).
കുട്ടികളോട് സ്‌നേഹപ്രകടനം നടത്തുന്നതിന്റെ പ്രഭാവം എത്രമാത്രമാണെന്ന് മനസ്സിലാക്കാന്‍ കഴിയാത്ത ചിലര്‍ നബി(സ)യുടെ ഇത്തരം പെരുമാറ്റങ്ങളില്‍ അത്ഭുതം കൂറുക സ്വാഭാവികം.
നബി(സ) കുട്ടികളുമൊത്ത് കളിക്കുന്നതും അവര്‍ക്കായി സമയം ചെലവഴിക്കുന്നതും അവര്‍ക്ക് അമ്പരപ്പുണ്ടാക്കുന്ന കാര്യങ്ങളാണ്.
അബൂഹുറയ്‌റഃ(റ) ല്‍നിന്ന് നിവേദനം:
‘അല്ലാഹുവിന്റെ ദൂതന്‍(സ) അലി(റ)യുടെ പുത്രന്‍ ഹസ്സനെ ചുംബിച്ചു.
ആ സമയം അനുചരന്‍മാരിലൊരാളായ അല്‍ അഖ്‌റഅ് ബിന് ഹാബിസ് അത്തമീമി അവിടെയുണ്ടായിരുന്നു. അദ്ദേഹം മൊഴിഞ്ഞു: എനിക്ക് പത്തുമക്കളുണ്ട്.
എന്നാല്‍ ഞാനൊരാളെപ്പോലും ഇന്നുവരെ ചുംബിച്ചിട്ടില്ല. അതുകേട്ട നബി(സ) അഖ്‌റഇന് നേര്‍ക്ക് നോക്കിപറഞ്ഞു: ‘മറ്റുള്ളവരോട് കാരുണ്യം കാട്ടാത്തവനോട് അല്ലാഹുവും കാരുണ്യം ചൊരിയുകയില്ല'(ബുഖാരി).
കൂടെയുള്ളവരുടെ വികാരവിചാരങ്ങളെക്കുറിച്ച് അങ്ങേയറ്റം ബോധവാനായിരുന്നു മുഹമ്മദ് നബി(സ). അനസ്ബ്‌നു മാലിക്(റ)ല്‍നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസ് അതിന് ഉദാഹരണമാണ്.
1 961
*ഭർത്താവ് ഭാര്യയുടെ പരസ്യശത്രു ആകരുത്*
••••••┈•✿﷽✿•┈••••••
_തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_
https://chat.whatsapp.com/Fm5vbzjNZgSAeFhjwkZDJq
_*സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക*_
https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ
•••••••┈┈•✿❁✿•┈┈•••••••
ഭാര്യയുടെ സ്വഭാവങ്ങളും ഇഷ്ടങ്ങളും മനസ്സിലാക്കാനും ക്ഷമയോടെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനും ഭർത്താക്കന്മാർക്ക് കഴിയണം. അവളുടെ മനസ്സിന് സന്തോഷം നല്‍കുന്ന വാക്കുകളും പ്രവൃത്തികളും ഉണ്ടാക്കുന്നതിനു മടിക്കരുത്.
ആവശ്യങ്ങള്‍ നേടിക്കൊടുക്കാന്‍ സാധിക്കാതെ വരുമ്പോള്‍ അക്കാര്യം അവളെ ബോധ്യപ്പെടുത്തി സ്വന്തം താല്‍പര്യത്തില്‍നിന്നും അവള്‍ പിന്തിരിയാന്‍ അവസരമൊരുക്കണം.
നല്ല പെരുമാറ്റത്തില്‍ മാത്രമേ മധുരസ്മരണകള്‍ നിലനില്‍ക്കൂ. തന്റെ അസാന്നിധ്യത്തിലും സ്ത്രീക്കു പിടിച്ചുനില്‍ക്കാന്‍ കരുത്തു നല്‍കുക അവർ ഒരുമിച്ചുള്ളപ്പോഴുള്ള അനുഭവങ്ങളാണ്.
വീണ്ടും വീണ്ടും ഭര്‍ത്താവിന്റെ സാന്നിധ്യം കൊതിക്കുന്ന ഭാര്യ തന്റെ അനുഭവങ്ങളെയാണ് പ്രേരക ശക്തിയാക്കുന്നത്...
കുറ്റങ്ങളും കുറവുകളും മനുഷ്യ സഹജമാണ്. സ്വാഭാവികമായും അതു തന്റെ ഭാര്യയിലും പ്രതീക്ഷിക്കാം. അവ തിരുത്തേണ്ടതാണ്.
പക്ഷെ, മിക്ക പുരുഷന്മാരും തന്റെ കുടുംബാംഗങ്ങള്‍ക്കിടയില്‍വെച്ചു ഭാര്യയെ ശാസിക്കാനും കുറ്റപ്പെടുത്താനും മുതിരും. സ്വന്തം മാതാവിന്റെയും സഹോദരിമാരുടെയും സജീവ പിന്തുണയും അതിനുണ്ടാവും. ഭര്‍ത്താവിന്റെ വീട്ടില്‍ വെച്ച് സ്ത്രീ അനുഭവിക്കുന്ന ഈ ക്രൂര കൃത്യം അവളുടെ മനസ്സിലേല്‍പിക്കുന്ന മുറിവുകള്‍ അതിമാരകമാണ്.
പ്രശ്‌നങ്ങള്‍ ഉടലെടുക്കുമ്പോള്‍ ഭര്‍ത്താവ് ഓര്‍ത്തിരിക്കേണ്ട സത്യമിതാണ്: തന്റെ ഭാര്യ അവളുടെ മാതാപിതാക്കള്‍, മറ്റു കുടംബാംഗങ്ങള്‍ തുടങ്ങിയവരെയെല്ലാം വിട്ട് സ്വന്തം താല്‍പര്യങ്ങളും സുഖങ്ങളും മാറ്റിവെച്ച് തന്റെ വീട്ടില്‍ കഴിയുന്നത് ഭര്‍ത്താവായ തന്നെ മാത്രം ലക്ഷ്യമാക്കിയാണ്.
ഇത്തരമൊരു സാഹചര്യത്തില്‍ ഭര്‍ത്താവ് തന്നെ അവളുടെ പരസ്യ ശത്രുവായിത്തീര്‍ന്നാല്‍ അതെന്തുമാത്രം നിര്‍ഭാഗ്യകരമാണ്..?
സ്വഭാവദൂഷ്യമുള്ള ഭാര്യയെ ഉപദേശിക്കാനും ഫലിച്ചില്ലെങ്കില്‍ കിടപ്പറയില്‍ ബഹിഷ്‌കരിക്കാനും ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. ഇവിടെ ഉപദേശവും ബഹിഷ്‌കരണവും സ്വകാര്യതയിലാകണമെന്നാണ് പ്രവാചക നിര്‍ദ്ദേശം. എന്നുവെച്ചാല്‍, കിടപ്പറയില്‍ ബഹിഷ്‌കരിക്കാന്‍ മാത്രം പ്രശ്‌നം രൂക്ഷമായാലും അത് പകലില്‍ മറ്റുള്ളവര്‍ക്ക് മനസ്സിലാകാന്‍ ഇടവരരുത്. ഇതാണ് ഇസ്‌ലാമിക നിര്‍ദ്ദേശം.
അല്ലാഹു നമ്മുടെ ഭാര്യമാർക്ക് ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ...ഇരു വീട്ടിലും അവർക്ക് സന്തോഷം നൽകട്ടെ.. ആമീൻ
•••••••••••••••••••••••••••••••••
അടുത്ത വിഷയം :
*പരിലാളനകൾ തേടുന്ന കുഞ്ഞുങ്ങൾ*
1 961
*സ്നേഹം കോരിച്ചൊരിയുന്ന നാത്തൂന്മാർ*
••••••┈•✿﷽✿•┈••••••
_തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_
https://chat.whatsapp.com/LI3friqaEUzBLsks9LIFK4
_*സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക*_
https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ
•••••••┈┈•✿❁✿•┈┈•••••••
നിങ്ങൾ ഒരു നാത്തൂനാണോ?
എങ്കിൽ ഒരുപാട് ആത്മസംയമനം
പാലിക്കേണ്ടതുണ്ട്.
ഭർതൃസഹോദരിമാർ
കുടുംബത്തിൽ സമാധാന അന്തരീക്ഷം ഒരുക്കുന്നതിൽ വഹിക്കുന്ന പങ്ക് ചെറുതല്ല..
നാത്തൂൻമാരെ ഓർക്കുക.. വീട്ടിലെത്തിയത് നിന്റെ സഹോദരന്റെ ഭാര്യയാണ്. അവൾ
സൂക്ഷിപ്പുമുതലാണ്.
തങ്ങൾക്കവളിൽ അധികാരമില്ല. അവളെ കല്യാണം കഴിച്ചത് തിരുസുന്നത്തിന്റെ ഭാഗമാണെന്ന് മനസിലാക്കുക..
സഹോദരനേയും സഹോദര ഭാര്യയേയും സ്നേഹിക്കണം. അവർക്കാവശ്യമായ
സദുപേദശങ്ങൾ നൽകണം.
കുടുംബ ജീവിതത്തിന്റ പവിത്രത പഠിപ്പിക്കാം. ശകാരമോ ആക്ഷേപമോ
കുറ്റപ്പെടുത്തലോ വേണ്ട. നിങ്ങൾ അങ്ങ് ക്ഷമിക്കുക. അതിലാണ് നന്മ.
പകരത്തിനു പകരമാവരുത്. അങ്ങോട്ട്
ധാരാളം സ്നേഹം കോരിച്ചൊരിയുക.
എന്നാൽ അതിനേക്കാൾ കൂടുതൽ തിരിച്ച് കിട്ടും..
ഉമ്മമാരോടും സഹോദരിമാരോടും അവരർഹിക്കുന്ന സ്നേഹവും സ്നേഹാദരവുകളും എന്നും നൽകണം.
ഒരു ബിൽഡിംഗിലെ ഇഷ്ടികപോലെ ഒന്ന് ഒന്നിനോട് ചേർന്നുനിൽക്കും പ്രകാരം കുടുംബം ഒന്നാവണം..
നാത്തൂന്മാർ ചിലപ്പോൾ
അവിവാഹിതരായിരിക്കും. അല്ലെങ്കിൽ
ഭർത്താവ് നഷ്ടപ്പെട്ട വിധവയായിരിക്കും.
അല്ലെങ്കിൽ ഭർത്താവ് വിദേശത്തായിരിക്കും. അങ്ങനെ സ്വഗൃഹത്തിൽ തന്നെ കഴിയുന്ന
സഹോദരിമാർ ധാരാളം. ഇത് തെറ്റല്ല, അവർ ചെയ്ത തെറ്റുമല്ല..
മകൻ വിവാഹം കഴിച്ചാൽ ഉമ്മാക്ക്
തോന്നുന്നു, മകന്റെ എന്നോടുള്ള സ്നേഹം കുറഞ്ഞോ?
എന്റെ അടുത്ത് പണം തരലും കുറഞ്ഞോ? കാര്യങ്ങൾ ഒന്നും എന്നോട് ആലോചിക്കുന്നില്ലേ? ഞാൻ രണ്ടാം സ്ഥാനത്തായോ..?
ഈ ചിന്ത ചിലരെ കോപാകുലരാക്കുന്നു.
അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്ന് ആണ്‍ മക്കളും ബോധ്യപ്പെടുത്തണം.
ഉമ്മമാരോടും സഹോദരിമാരോടും
അവരർഹിക്കുന്ന സ്ഥാനവും സ്നേഹാദരവുകളും എന്നും നൽകണം.
ഒരു ബിൽഡിംഗിലെ ഇഷ്ടിക പോലെ ഒന്ന് ഒന്നിനോട് ചേർന്ന് നിൽക്കും പ്രകാരം
കുടുംബം ഒന്നാവണം...
ഏകനായ അള്ളാഹുﷻ കോടാനുകോടി മനുഷ്യ വർഗ്ഗത്തെ വ്യത്യസ്തമായി തന്നെ സൃഷ്ടിച്ചു. ഒരാളുടെ വിയർപ്പിന്റെ ഗന്ധമല്ല മറ്റൊരാൾക്ക്.
ഒരാളും മറ്റൊരാളെപ്പോലെയല്ല. തന്നെപ്പോലെ ആവണം എന്ന് ശഠിച്ചിട്ടു കാര്യമില്ല. അറിവിനെ ആയുധമാക്കുക, സ്നേഹം കൊണ്ട് ഭരിക്കുക, എന്നാൽ പിന്നീട് ദുഃഖിക്കേണ്ടി വരില്ല.
•••••••••••••••••••••••••••••••••••
അടുത്ത വിഷയം :
*ഭർത്താവ് ഭാര്യയുടെ പരസ്യശത്രു ആകരുത്*
1 961
*തിരിച്ചറിവിന് ശേഷം അള്ളാഹുവിലേക്ക്*
••••••┈•✿﷽✿•┈••••••
_തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_
https://chat.whatsapp.com/LI3friqaEUzBLsks9LIFK4
_സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_
https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ
•••••••┈┈•✿❁✿•┈┈•••••••
സ്വപ്നങ്ങളും സമ്പാദ്യങ്ങളും വിട്ടേച്ച് ഒരുദിനം നാം യാത്രയാകും..
ഉറ്റവരും ഉടയവരും അന്നേ ദിവസം നമുക്ക് വേണ്ടി രണ്ടിറ്റ് കണ്ണുനീർ വാർത്തേക്കാം..
ജീവിത വ്യവഹാരങ്ങളിലെ നെട്ടോട്ടത്തിനിടയിൽ നാമറിയാതെ മരണം നമ്മെ പതുക്കെ പിടി മുറുക്കും..
ഓടി രക്ഷപ്പെടാൻ കഴിയാത്ത വിധം അസ്റാഹീൽ(അ) തളള വിരലിൻ്റെ അഗ്രം നോക്കി പിടികൂടുമ്പോൾ കുതറി മാറാൻ കഴിയാതെ നാം വിലപിക്കും..
പക്ഷേ നേരിട്ടനുഭവിക്കാനിരിക്കുന്ന ആ
വിലാപം കേൾക്കാൻ, നമ്മെ രക്ഷിക്കാൻ
ആരുമുണ്ടാവില്ലാ..
കൂട്ടത്തിലെ ഹീറോ ചമഞ്ഞ് രാവ് പകലാക്കി
ശോകമൂകമായ അന്തരീക്ഷങ്ങളെ പൂരപ്പറമ്പാക്കി താനെന്ന ഭാവം ചമഞ്ഞിരുന്ന,
കാലത്തിൻ്റെ കണക്ക് ബുക്ക് മലർക്കെ തുറക്കപ്പെടുമ്പോൾ ആരുമില്ലാത്ത
കബറിൻ്റെ ആഴങ്ങളിൽ കിടന്ന് നാം
പുതിയ ചിന്തകൾക്ക് വാതിൽ തുറന്നിടും..
ഫലമില്ലാത്ത ഒട്ടേറെ കാര്യങ്ങൾ
അസ്റാഹീലിൻ്റെ(അ) മുന്നിൽ നാം വിളിച്ച് കൂവും..
ഒരു സെക്കൻ്റ് എന്നെ ദുനിയാവിലേക്ക് തിരിച്ചയച്ചാൽ ഞാൻ നല്ലവനായി ജീവിക്കും,
സ്വദഖ കൊടുക്കും, നിസ്കാരം നില നിർത്തും..
പക്ഷേ.. അസ്റാഹീൽ(അ) മുഖം തിരിക്കും,
ദേഷ്യപ്പെട്ട് നമ്മുടെ റൂഹിനെ ആഞ്ഞാഞ്ഞ് വലിക്കും,
വേദനകൊണ്ട് ആർത്തട്ടഹസിച്ച് എൻ്റെ നാശമേ.. എന്നുച്ചരിച്ച്. ഹീറോ എന്നടക്കം പറഞ്ഞവരുടെ മുന്നിൽ നാം വെറും സീറോയായി കണ്ണടക്കും...
പരിതപിക്കും മുമ്പ് നാഥൻ്റെ മസ്ജിദിലെ സ്ഥിരം
സന്ദർശകനാവുക..
ഞാനെവിടെയാണെങ്കിലും എത്ര ഉന്നതനാണെങ്കിലും, ഒരു വഖ്ത് നിസ്കാരം ഒഴിവാക്കില്ലെന്ന പ്രതിജ്ഞ മനസ്സിൽ ഉറപ്പിച്ചിടുക..
നിസ്കാരം അത് മാത്രമാണ് നമ്മുടെ അന്തസ്സിൻ്റെ ആത്മീയ ജ്വാലയെന്ന വിശ്വാസം,
ഹൃദയത്തിൻ്റെ അടിത്തട്ടിലിട്ട് സൂക്ഷിക്കുക..
എന്തെല്ലാം ആകാൻ ആഗ്രഹമുണ്ടോ അതിനെല്ലാം മുമ്പ് റബ്ബിൻ്റെ യഥാർത്ഥ അടിമയാവാൻ സാധ്യമായവനാണ് യഥാർത്ഥ വിജയി..
ഒരുപാട് കാലം ജീവിക്കും എന്നുള്ള അമിത പ്രതീക്ഷ മനുഷ്യരെ തെറ്റായ വഴിയിലൂടെ സഞ്ചരിക്കാൻ പ്രേരിപ്പിക്കും...
ഏത് നിമിഷവും മരണം സംഭവിക്കാം എന്നുള്ള സത്യം മനുഷ്യന് വലിയൊരു തിരിച്ചറിവ് നൽകട്ടെ...
•••••••••••••••••••••••••••••••
അടുത്ത വിഷയം :
*സ്നേഹം കോരിച്ചൊരിയുന്ന നാത്തൂന്മാർ*
1 961
വിവാഹത്തിന് മുമ്പ് തന്നെ എന്നെ ചുംബിക്കുകയും സ്പര്‍ശിക്കുകയും ചെയ്ത ആള്‍ മറ്റൊരു സ്ത്രീയുമായി ഇത്തരത്തില്‍ ഇടപഴകുമെന്ന് ഭാര്യ സംശയിച്ചാല്‍ തികച്ചും ന്യായമാണത്. ഇത്തരത്തില്‍ ഒന്നിലധികം വിവാഹാലോചനകള്‍ എത്തിയിട്ടുള്ള ഒരു സ്ത്രീ എല്ലാവര്‍ക്കും രുചി നോക്കാവുന്ന ഭക്ഷണം പോലെയായി മാറുന്നു. സ്ത്രീക്ക് അലങ്കാരവും സംരക്ഷണവുമായ ലജ്ജയെന്ന ഗുണം ആദ്യ വിവാഹാലോചനയോടെ തന്നെ പിച്ചിചീന്തപ്പെടുന്നു.
വിവാഹം ആലോചിക്കുന്ന വേളയിലുള്ള സംസാരത്തില്‍ എന്തൊക്കെ കാര്യങ്ങള്‍ സംസാരിച്ചു കൂടാ എന്നതും പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്. ലൈംഗികമായ കാര്യങ്ങളെകുറിച്ച് സംസാരിക്കരുത്. അവര്‍ രണ്ട് പേരും അന്യര്‍ തന്നെയാണെന്നതാണ് അതിന് പ്രധാന കാരണം. ലൈംഗികചുവയുള്ള സംസാരം ഘട്ടംഘട്ടമായി ലൈംഗികമായ പ്രവര്‍ത്തനങ്ങളിലേക്കും വഴിമാറാനുള്ള സാധ്യത വളരെയേറെയാണ്. സംസാരത്തില്‍ ചില യുവതീ-യുവാക്കള്‍ തങ്ങളുടെ കുടുംബത്തിലെ പ്രശ്‌നങ്ങള്‍ പങ്കുവെക്കുന്നവരുണ്ട്. താന്‍ പരിചയപ്പെട്ടു തുടങ്ങുന്ന ഒരാളോട് അത്തരം കാര്യങ്ങള്‍ പറയുന്നതില്‍ ചില അപകടങ്ങളുമുണ്ട്. കുടുംബത്തില്‍ നിലനില്‍ക്കുന്ന നിസ്സാരവും പരിഹരിക്കാവുന്നതുമായ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്ന ചിലര്‍ ആ വിവാഹത്തില്‍ നിന്ന് തന്നെ പിന്തിരിയുന്നതിന് കാരണമായേക്കാം. താന്‍ നേരിടാനിരിക്കുന്ന വലിയ പ്രശ്‌നങ്ങളെയും വെല്ലുവിളികളെയും കുറിച്ചുള്ള സൂചനയായി അവരതിനെ കാണുന്നു എന്നതിനാലാണത്. അത്തരം പരാമര്‍ശങ്ങള്‍ വിവാഹത്തിന് മുമ്പും ശേഷവുമെല്ലാം ദുരുപയോഗപ്പെടുത്താനുള്ള സാധ്യതയും വളരെയേറെയാണ്.
വിവാഹം ആലോചിക്കുന്നവരില്‍ നിയമവിധേയമായിട്ടോ അല്ലാതെയോ മുന്‍ബന്ധങ്ങള്‍ ഉള്ളവരുണ്ടാകാം. അത്തരം ബന്ധങ്ങളെയും അനുഭവങ്ങളെയുംകുറിച്ച് സംസാരിക്കരുത്. തികച്ചും അപ്രതീക്ഷിതമായ ഫലങ്ങളായിരിക്കും അതുണ്ടാക്കുക. സന്തുഷ്ടകരമായ ഒരു വൈവാഹിക ജീവിതമാണ് നിങ്ങളുദ്ദേശിക്കുന്നതെങ്കില്‍ വിവാഹാലോചന മുതല്‍ തന്നെ ദൈവികമായ എല്ലാ കല്‍പനകളും മുറുകെ പിടിക്കല്‍ അനിവാര്യമാണ്. മുന്‍കാലത്ത് നിഷിദ്ധമായതിന്റെ പേരില്‍ ഒഴിവാക്കിയ കാര്യങ്ങള്‍ വിവാഹത്തിന് ശേഷം നിങ്ങള്‍ക്ക് ആവോളം ആസ്വദിക്കാവുന്നതാണെന്ന് ഓര്‍ക്കുക.
••••••••••••••••••••••••••••••••
നാളത്തെ വിഷയം :
*തിരിച്ചറിവിന് ശേഷം അള്ളാഹുവിലേക്ക്*
1 961
*നിശ്ചയം മുതൽ നിക്കാഹ് വരെ*
••••••┈•✿﷽✿•┈••••••
_തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_
https://chat.whatsapp.com/LI3friqaEUzBLsks9LIFK4
_സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_
https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ
•••••••┈┈•✿❁✿•┈┈•••••••
വിവാഹാലോചനയിലുള്ള സ്ത്രീ-പുരുഷന്‍മാര്‍ക്കിടയിലെ ബന്ധം ഏതുരൂപത്തിലായിരിക്കണം എന്നത് ഈയടുത്ത കാലത്തായി വളരെയധികം തെറ്റിദ്ധരിക്കപ്പെടുകയും സംശയങ്ങള്‍ ഉളവാക്കുകയും ചെയ്യുന്ന ഒന്നാണ്. ആധുനിക മാധ്യമങ്ങളും സംസ്‌കാരവുമാണ് അതിന് കാരണമായിരിക്കുന്നത്.
അല്ലാഹു ﷻ അനുവദിച്ച കാര്യങ്ങളെ അവര്‍ നിഷിദ്ധവും നിഷിദ്ധമാക്കിയവയെ അനുവദനീയവുമാക്കി മാറ്റുന്നു. മതനിഷ്ഠ പുലര്‍ത്തുന്ന മുസ്‌ലിംകള്‍ പോലും അതിന്റെ കെണിയില്‍പെട്ടു പോകുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്.
അല്ലാഹുﷻവിന്റെയും അവന്റെ ദൂതന്റെയും (ﷺ) കല്‍പനകള്‍ ജീവിതത്തിലുടനീളം പാലിക്കേണ്ട മുസ്‌ലിംകള്‍ ആ രംഗത്തും വിട്ടുവീഴ്ചക്ക് തയ്യാറാവരുത്...
ഒരു സ്ത്രീയെ വിവാഹം ചെയ്യാനുള്ള തന്റെ താല്‍പര്യം അറിയിക്കുന്നതില്‍ കവിഞ്ഞ ഒന്നുമല്ല വിവാഹാലോചന എന്ന് നാം ആദ്യമായി തിരിച്ചറിയേണ്ടതുണ്ട്. നികാഹ് ശരിയാകുന്നതിനുള്ള ഒരു നിബന്ധനയല്ല അതെന്ന് നാം തിരിച്ചറിയണം. നികാഹിലേക്കുള്ള ഒരു മാര്‍ഗം എന്ന നിലക്ക് മാത്രമാണ് വിവാഹാലോചനയെ കാണേണ്ടത്. അതുകൊണ്ട് തന്നെ ഭൂരിപക്ഷം പണ്ഡിതന്‍മാരും അതിനെ അംഗീകരിക്കുന്നവരുമാണ്...
വിവാഹം അന്വേഷിക്കുന്ന സമയത്ത് പുരുഷന് രണ്ട് കാര്യങ്ങളാണ് അനുവദനീയമായത്. അതില്‍ ഒന്നാമത്തേത് അവളെ കാണലാണ്. 'നീ അവളിലേക്ക് നോക്കുക, നിങ്ങള്‍ക്കിടയില്‍ ഇണക്കമുണ്ടാക്കാന്‍ ഏറ്റവും നല്ലതാണത്' എന്ന പ്രവാചക (ﷺ) വചനമാണ് അതിനുള്ള തെളിവ്. അപ്രകാരം അനുവദനീയമായ മറ്റൊരു കാര്യം അവളെ സംബന്ധിച്ചുള്ള അനിവാര്യമായ വിവരങ്ങള്‍ ശേഖരിക്കുക എന്നതാണ്. അവളെകുറിച്ച് അറിഞ്ഞ് കൊണ്ടായിരിക്കണം വിവാഹത്തിലേക്ക് കാലെടുത്ത് വെക്കേണ്ടത് എന്നതിനാലാണത്.
വിവാഹം അന്വേഷിക്കുന്ന സ്ത്രീയുമായുള്ള ബന്ധത്തിന്റെ പരിധി എത്രത്തോളമുണ്ടെന്ന് അത് നടത്തുന്നവര്‍ മനസിലാക്കല്‍ വളരെ പ്രധാനമാണ്. അവളുമായുള്ള നികാഹ് നടക്കുന്നതിന് മുമ്പ് നിഷിദ്ധമായ പല കാര്യങ്ങളും ചിലര്‍ അനുവദനീയമെന്ന് ധരിക്കുന്നുണ്ട്. അതില്‍പെട്ട ഒന്നാണ് ഹസ്തദാനം. നികാഹിന്റെ കരാര്‍ ഏര്‍പ്പെടുന്നത് വരെ അവള്‍ അന്യതന്നെയാണ്. അതുകൊണ്ട് തന്നെ മറ്റേത് അന്യസ്ത്രീയോടും സ്വീകരിക്കേണ്ട നിലപാട് തന്നെയാണ് അവളോടും സ്വീകരിക്കേണ്ടത്...
പ്രവാചകന്‍ ﷺ ഒരിക്കല്‍ പറഞ്ഞു: 'തനിക്ക് അന്യയായ ഒരു സ്ത്രീയെ സ്പര്‍ശിക്കുന്നതിനേക്കാള്‍ നിനക്ക് നല്ലത് തലയില്‍ ഇരുമ്പിന്റെ ആണി അടിച്ച് കയറ്റുന്നതാണ്.' ഇതുപോലെ നിഷിദ്ധമായതാണ് വിവാഹം അന്വേഷിക്കുന്ന സ്ത്രീയോടൊപ്പം ഒറ്റക്കാകുന്ന സന്ദര്‍ഭങ്ങള്‍. വിവാഹം അന്വേഷിക്കുന്ന കാലയളവില്‍ അവളുടെ രക്തബന്ധത്തിലുള്ള പ്രായപൂര്‍ത്തിയായ പുരുഷന്റെ സാന്നിദ്ധ്യത്തിലല്ലാതെ അവളോടൊപ്പമാകുന്നതും ഒരുമിച്ച് പുറത്ത് പോകുന്നതും അനുവദനീയമല്ല. ഇതിലും അന്യസ്ത്രീയോട് പാലിക്കേണ്ട നിലപാട് തന്നെയാണ് ഇസ്‌ലാമിന്റേത്.
ഇന്ന് വിവാഹാലോചിതര്‍ക്കിടയില്‍ തെറ്റായ പല പ്രവൃത്തികളും സംസാരങ്ങളും നമുക്ക് കാണാവുന്നതാണ്. യാതൊരു പരിധിയും നിബന്ധനയും പാലിക്കാതെ അവര്‍ പരസ്പരം ഇടപഴകുന്നു. പലപ്പോഴും ഒരാള്‍ തന്റെ ഭാര്യയോട് പെരുമാറുന്നതിന് സമാനമായ തലത്തിലേക്ക് വരെ അതെത്താറുണ്ട്. അവരുടെ വീട്ടുകാരും അവരുടെ നിലപാടിനെ അനുകൂലിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് ഏറെ അപകടകരം. അവര്‍ ഒരുമിച്ച് പുറത്ത് പോകുമ്പോള്‍ പലരും അവളുടെ ഉമ്മയെയോ, ചങ്ങാതിമാരെയോ, പ്രായപൂര്‍ത്തിയെത്താത്ത കുട്ടികളെയോ ആണ് കൂടെ കൂട്ടാറുള്ളത്. അതുകൊണ്ട് ഇസ്‌ലാം മുന്നോട്ട് വെക്കുന്ന നിബന്ധന പാലിക്കപ്പെടുന്നില്ല. ഇത്തരത്തിലുള്ള കൂടിക്കാഴ്ച്ചകളും ഒരുമിച്ചുള്ള പുറത്ത് പോക്കും ഇസ്‌ലാം അനുവദിക്കുന്നില്ല. അതുണ്ടാക്കുന്ന ദോഷങ്ങള്‍ നാം തിരിച്ചറിയേണ്ടതുണ്ട്.
സ്ത്രീയുടെ ആദരണീയതക്കും ശ്രേഷ്ഠതക്കും ലജ്ജക്കും അനുഗുണമല്ലാത്തതാണ് അവര്‍ ഇരുവരും ഒറ്റക്കാകുന്ന സന്ദര്‍ഭങ്ങള്‍. വിവാഹം അന്വേഷിക്കുന്ന സന്ദര്‍ഭമെന്നത് ഓരോരുത്തരും ഏറ്റവും കൂടുതല്‍ അണിഞ്ഞൊരുങ്ങാനും തന്റെ സൗന്ദര്യം പരമാവധി പ്രകടിപ്പിക്കാനും താല്‍പര്യം കാണിക്കുന്ന സമയമാണ്. വിവാഹാലോചന തുടരുന്നതിനായി അവര്‍ മറ്റേയാളുടെ വീഴ്ചകള്‍ കണ്ടില്ലെന്ന് നടിക്കുന്ന സന്ദര്‍ഭം കൂടിയാണത്. ഇത്തരം കൂടിക്കാഴ്ചകള്‍ക്ക് ശേഷം എന്തെങ്കിലും കാരണത്താല്‍ വിവാഹം നടക്കാതിരുന്നാല്‍ ആളുകള്‍ക്ക് അവരില്‍ സംശയങ്ങളും ആരോപണങ്ങളും ഉന്നയിക്കുന്നതിനുള്ള അവസരം ഒരുക്കുകയാണത് ചെയ്യുന്നത്. ഈ സന്ദര്‍ഭത്തില്‍ തന്നെ ചുംബിക്കുകയും സ്പര്‍ശിക്കുകയും ചെയ്യുന്നവര്‍ പോലും സമൂഹത്തിലുണ്ട്. ദാമ്പത്യത്തില്‍ സംശയങ്ങള്‍ക്കുള്ള കവാടം തുറന്ന് കൊടുക്കുകയാണ് അതിലൂടെ ചെയ്യുന്നത്.
1 961
*സന്തോഷത്തോടെ തരുന്നത് സന്തോഷത്തോടെ സ്വീകരിക്കണം*
••••••┈•✿﷽✿•┈••••••
_തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_
https://chat.whatsapp.com/LI3friqaEUzBLsks9LIFK4
_സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_
https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ
•••••••┈┈•✿❁✿•┈┈•••••••
ഇസ്‌ലാമിക പഠനങ്ങൾ ഗ്രൂപ്പുകൾ വഴി സൗജന്യമായി വിവാഹ പരസ്യങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവർ ഈ നമ്പറിൽ മെസ്സേജ് ചെയ്യുക -
8547623973 (വാട്സാപ്പ് ഒൺലി)
ഒരിക്കൽ പ്രവാചകർ ﷺ സ്വഹാബികൾക്ക് ക്ലാസ്സെടുത്തു കൊണ്ടിരിക്കുന്നു!
പാവപ്പെട്ട ഒരു മനുഷ്യൻ സദസ്സിലേക്ക് കയറിവന്നു!
അദ്ദേഹം നബി തങ്ങൾക്ക് ﷺ ഒരു മുന്തിരിക്കുല കൊണ്ടുവന്നു കൊടുത്തു!
അദ്ദേഹത്തിന്റെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു ആ ഹദിയ!
തിരുനബി ﷺ അത് കഴിക്കുന്നത് കാണാൻ സന്തോഷത്തോടെ അദ്ദേഹം നോക്കി നിന്നു...
പ്രവാചകർ ആദ്യം ഒന്ന് എടുത്തു കഴിച്ചു! വീണ്ടും ഒന്ന് കഴിച്ചു
അങ്ങനെ ഓരോന്നോരോന്നായി മുഴുവനും സന്തോഷത്തോടെ ആസ്വദിച്ചു കഴിച്ചു...
തന്റെ സന്തതസഹചാരികളായ അനുചരന്മാർ മുമ്പിൽ ഇരിക്കുന്നുണ്ടായിരുന്നു...
നബിതങ്ങൾ എന്തുകിട്ടിയാലും അത് അവർക്ക് വീതിച്ചു നൽകുമായിരുന്നല്ലോ
ആ പാവപെട്ട മനുഷ്യൻ പോയതിനുശേഷം തന്റെ മുന്നിലിരിക്കുന്ന സ്വഹാബത്തിനോട് നബി തങ്ങൾ പറഞ്ഞു
"അദ്ദേഹം ഏറെ ആഗ്രഹത്തോടെ കൊണ്ടുവന്ന മുന്തിരിയാണത് അതു മുഴുവനും പുളി ഉള്ളതായിരുന്നു അത് നിങ്ങളെങ്ങാനും കഴിച്ചാൽ ആരുടെയെങ്കിലും മുഖത്ത് വിഷമകരമായ വല്ല ഭാവവും പ്രകടമായാൽ അത് അദ്ദേഹത്തിന് സങ്കടമാവും അത്കൊണ്ടാണ് നിങ്ങൾക്കത് തരാതിരുന്നത്"
നബി തങ്ങളുടെ മനശ്ശാസ്ത്രപരമായ സമീപനമാണത്.
ഒരു വ്യക്തി സന്തോഷത്തോടുകൂടി എന്തെങ്കിലും നൽകുമ്പോൾ അത് നമുക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും നിരസിക്കുകയോ അനിഷ്ടം കാണിക്കുകയോ ചെയ്യരുത് സന്തോഷത്തോടുകൂടി സ്വീകരിക്കണം..
അത് നാം നിരസിക്കുമ്പോൾ അയാളുടെ മനസ്സിനേൽക്കുന്ന ആഘാതം ഒരിക്കലും നമുക്ക് മായ്ച്ചുകളയാൻ കഴിയാതെ വന്നേക്കാം..
••••••••••••••••••••••••••••••••••
അടുത്ത വിഷയം :
*നിശ്ചയം മുതൽ നിക്കാഹ് വരെ*
1 961
*ചിക്കൻ കടയിൽ നിന്ന് തുടങ്ങുന്ന മനഃശാസ്ത്രം*
••••••┈•✿﷽✿•┈••••••
_തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_
https://chat.whatsapp.com/LI3friqaEUzBLsks9LIFK4
_സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_
https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ
•••••••┈┈•✿❁✿•┈┈•••••••
ചിക്കന്‍ വാങ്ങിയ്ക്കാനായി കോഴിക്കടയില്‍ ചെന്നതായിരുന്നു.
അവിടെ ചെന്നപ്പോള്‍ നീണ്ട ക്യൂ…
ഞാനും ക്യൂവില്‍
നിന്നു. ബംഗാളി സ്വദേശിയായ മനുഷ്യന്‍ ആണ് കോഴിയെ കൊല്ലുന്നത് കമ്പിവലയ്ക്കുള്ളിലൂടെ ആ ദൃശ്യങ്ങള്‍ കാണാന്‍
കഴിയുന്നുണ്ട് ..
അയാളുടെ കൈവേഗം ഒന്നുകാണേണ്ട കാഴ്ച തന്നെ.
ഓരോരുത്തരുടെയും ആവശ്യങ്ങള്‍ക്കനുസരിച്ച് കോഴിയെ കട്ടു ചെയ്തു കൊടുക്കുന്നു.
ദേഷ്യപ്പെടുന്നില്ല മുഖത്ത് ഭാവ വ്യത്യാസങ്ങള്‍ ഒന്നും ഇല്ല. ഈ ജോലിയില്‍ അയാള്‍ പൂര്‍ണ സംതൃപ്തനാണെന്ന് തോന്നുന്നു. കൊന്നു കൊന്നു അറപ്പ് മാറിയത് കൊണ്ടാവാം കോഴിയുടെ പിടച്ചിലോ രോദനമോ ഒന്നും അയാളെ തെല്ലും ഉലയ്ക്കുന്നില്ല .
പെട്ടെന്നാണ് മുറിയിലെ ഒരു സൈഡിലായി ക്രമീകരിച്ചിരിയ്ക്കുന്ന കോഴികൂട്ടിലേയ്ക്ക് എന്‍റെ ശ്രദ്ധ ചെന്നു.
ആര്‍ത്തിയോടെ തീറ്റകള്‍ ചികഞ്ഞു തിന്നുന്ന കോഴികള്‍. മരണം തൊട്ട് മുന്‍പില്‍ ഉണ്ടെന്നറിയാമെങ്കിലും
അവര്‍ അത് കൂട്ടാക്കാതെ വഴക്കിടുന്നു .
ഒരു കോഴിയുടെ തീറ്റപ്പാത്രത്തില്‍ മറ്റൊരെണ്ണം കൊത്തിപ്പെറുക്കാന്‍ ചെന്നു .
ആ കോഴി ഇതിന്റെ കഴുത്ത് നോക്കി ഒരു കൊത്തു കൊടുത്തു ..കൊത്തു കൊണ്ടു കീയ്യോ എന്നൊരു കരച്ചിലോടെ . കൊത്തു കിട്ടിയ കോഴി ഓടി മാറുന്നു ..
ബംഗാളി വീണ്ടും വന്നു കോഴിയുടെ കൂട്ടത്തില്‍ നിന്നും ഒന്നിനെ പിടിച്ചു കൊണ്ട് പോയി.
അടുത്ത ഊഴം തന്റേതാണെന്ന് അറിഞ്ഞിട്ടും അവര്‍ മരണത്തെ പേടിയ്ക്കുന്നില്ല. അവസാന നിമിഷം വരെയും തീറ്റ തിന്നു൦ വഴക്കിട്ടും അവര്‍ ഓടിക്കളിയ്ക്കുന്നു ..
ഇനി അല്‍പ്പ നിമിഷം കൂടിയേ ജീവിതത്തില്‍ ബാക്കിയുള്ളൂ എന്നവരും ചിന്തിയ്ക്കുന്നില്ല.
മനുഷ്യനും ഏതാണ്ട് ഈ അവസ്ഥയില്‍ തന്നെയാണെന്ന് തോന്നുന്നു ..
മരണം ഏത് നിമിഷവും നമ്മെ തേടിയെത്താം ..
പക്ഷേ ആ വിചാരം ആര്‍ക്കുമില്ല .ഓരോരുത്തരും ഞാനാണ് വലിയവന്‍ എന്നുള്ള ഭാവത്തോടെ നടക്കുന്നു .
സ്നേഹിയ്ക്കാന്‍
കിട്ടുന്ന അവസരങ്ങള്‍ കൂടുതലും വഴക്കും വെല്ലുവിളികളും പ്രതികാരത്തിനും ഒക്കെയായി മനുഷ്യന്‍ മാറ്റുന്നു ..
ഒറ്റ ശ്വാസം അത് നിലച്ചാല്‍ എല്ലാം കഴിഞ്ഞു..
മനുഷ്യന്‍റെ
ആര്‍ത്തി തീരുന്നില്ല.
എന്തൊക്കെ സമ്പാദിച്ചാലും പോരാ പോരാ എന്നൊരു തോന്നല്‍ ..
മറ്റുള്ളവരോട് വഴക്കിട്ടും
അപരന്‍റെ സ്വത്ത് കൈയ്ക്കലാക്കിയും നേടുന്നത് കണ്ടാല്‍ ഇവരൊക്കെ മരണമില്ലാതെ ജീവിച്ചിരിയ്ക്കും എന്നു ള്ള തോന്നല് ഇവര്‍ക്കൊക്കെ ഉള്ളതു കൊണ്ടാണോ ?.
ഇങ്ങനെ ചെയ്യുന്നത് എന്നു തോന്നിപ്പോകുന്നു …
എത്ര സമ്പാദിച്ചാലും മൂന്നോ
അല്ലെങ്കില്‍ നാലോ നേരം ഭക്ഷണം കഴിയ്ക്കുവാനെ പറ്റൂ . പത്തു തലമുറയ്ക്ക് സാമ്പാധിച്ചു കൂട്ടിയവർ പോലും ഒരു നേരത്തെ ആഹാരം മറ്റുള്ളവര്‍ക്ക് കൊടുക്കാന്‍ മനസുകാണിയ്ക്കുന്നില്ല.
മറ്റുള്ളവരോട് കാരുണ്യം കാണിയ്ക്കാതെ
നേടുന്നത് മുഴുവന്‍ ഒരു നിമിഷം കൊണ്ടില്ലാതാക്കുവാന്‍ അല്ലാഹുവിന് കഴിയും എന്നു൦ മനുഷ്യന്‍ ചിന്തിയ്ക്കുന്നില്ല..
മരണം പടിവാതില്‍ക്കല്‍ ഉണ്ടെന്നറിഞ്ഞിട്ടും ഉല്ലസിയ്ക്കുന്ന, പോരടിയ്ക്കുന്ന കോഴികളെപ്പോലെ ആവരുത് നമ്മള്‍.
ജീവിച്ചിരിയ്ക്കുന്ന ഓരോ ദിവസവും നന്മകള്‍ ചെയ്യാനായി വിനിയോഗിയ്ക്കുക .പണം കൊടുത്തു സഹായിയ്ക്കുവാന്‍
നമ്മെക്കൊണ്ട് കഴിയില്ലായിരിയ്ക്കാം ..
പക്ഷേ വിശന്നിരിയ്ക്കുന്ന ഒരാള്‍ക്കെങ്കിലും ഒരു നേരത്തെ ഭക്ഷണത്തിന്
കൊടുക്കുവാന്‍ കഴിയുമെങ്കില്‍, മറ്റുള്ളവന്‍റെ സങ്കടം ഒന്നു കേള്‍ക്കാന്‍ ചെവിയോര്‍ക്കുമെങ്കില്‍ …മറ്റുള്ളവര്‍ക്കു ആശ്വാസം
നല്കാന്‍ കഴിയുന്ന ഒരു വാക്ക് പറയാന്‍ കഴിയുമെങ്കില്‍ ഈ ജീവിതത്തില്‍ തന്നെ അതിന്‍റെ നന്മ നമുക്ക് കിട്ടും.
നമ്മുടെ വാക്കുകള്‍ ആരുടേയും ജീവനെടുക്കുന്ന തരത്തില്‍ ആവാതെ മറ്റുള്ളവന്‍റെ ജീവിതത്തിനും പ്രചോദനം നല്‍കുന്നതായിരിയ്ക്കട്ടെ.
ജീവിതത്തിൽ ഇടയ്ക്കു ഒരുവീഴ്ച്ച നല്ലതാണ് എന്തിനും എല്ലാവരുമുണ്ടാകും എന്ന് കരുതുന്നവർക് ആരുമില്ലെന്ന് മനസിലാക്കാനും ആരുമില്ലെന്ന് തോന്നുന്നവർക് ചിലരെങ്കിലും ഉണ്ടെന്ന് മനസിലാക്കാനും ആ വീഴ്ച്ച ഉപകാരപ്പെടും
ഉയരങ്ങളിൽ ചിറകടിച്ചു പറക്കുമ്പോഴും ആ ചിറകുകൾ സമ്മാനിച്ച ഉയരങ്ങളിൽ നിന്നും താഴ്ചകളിലേക്ക് ഇടക്കൊന്നു എത്തി നോക്കണം.... നമ്മൾ അവിടെ ആരായിരുന്നു എന്ന തിരിച്ചറിവിനായി..
••••••••••••••••••••••••••••••••••
അടുത്ത വിഷയം :
*സന്തോഷത്തോടെ തരുന്നത് സന്തോഷത്തോടെ സ്വീകരിക്കണം*
1 961
സഹനത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും ഞാനത് ചെയ്തു. എന്നാല്‍ ഇന്ന് അല്ലാഹുﷻവിന്റെ അനുഗ്രഹത്താല്‍ എന്റെ ഭര്‍ത്താവ് എന്നേക്കാള്‍ മുമ്പ് സുബ്ഹിക്ക് എഴുന്നേറ്റ് പോകുന്നവനായി മാറിയിരിക്കുന്നു..
അൽഹംദുല്ലില്ല....
••••••••••••••••••••••••••••••••
അടുത്ത വിഷയം :
*ചിക്കൻ കടയിൽ നിന്ന് തുടങ്ങുന്ന ചിന്തകൾ*
1 961
*ഉപദേശിച്ച് നേരെയായ ഭർത്താവ്*
••••••┈•✿﷽✿•┈••••••
_തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_
https://chat.whatsapp.com/LI3friqaEUzBLsks9LIFK4
_സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_
https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ
•••••••┈┈•✿❁✿•┈┈•••••••
മുസ്‌ലിംകളെല്ലാം സുബ്ഹിക്ക് പള്ളികളില്‍ പോയി നമസ്‌കരിക്കുന്ന സമയത്ത് അദ്ദേഹം ഉറക്കത്തില്‍ മുഴുകിക്കിടക്കുന്നത് കാണുമ്പോള്‍ ഞാന്‍ പലപ്പോഴും കരഞ്ഞിട്ടുണ്ട്.
എന്നാല്‍ കീഴടങ്ങാന്‍ ഞാന്‍ തയ്യാറായില്ല. ഈ അവസ്ഥക്കൊരു മാറ്റമുണ്ടാക്കണമെന്ന് തന്നെ ഞാന്‍ തീരുമാനിച്ചു.
കാലമെത്ര നീണ്ടാലും അതിനുള്ള ശ്രമങ്ങള്‍ തുടരാനും ഞാന്‍ നിശ്ചയിച്ചു. സ്വന്തത്തെ സംസ്‌കരിച്ചിട്ടല്ലാതെ മറ്റൊരാളെ സംസ്‌കരിക്കാന്‍ സാധിക്കില്ലെന്ന് എനിക്കറിയുമായിരുന്നു.
സുബ്ഹി നമസ്‌കാരം അതിന്റെ സമയത്ത് തന്നെ നിര്‍വഹിക്കുന്നതില്‍ ഞാന്‍ കണിശത പുലര്‍ത്തി.
അല്ലാഹുﷻവില്‍ നിന്നാണ് ഞാന്‍ തുടങ്ങിയത്. ഭര്‍ത്താവിന്റെ ഈ അവസ്ഥക്ക് മാറ്റം വരാനായി നിരന്തരം അല്ലാഹുﷻവിനോട് ഞാന്‍ തേടിക്കൊണ്ടിരുന്നു.
ഓരോ പ്രഭാതം വിടര്‍ന്നപ്പോഴും ഉറക്കില്‍ നിന്നും എഴുന്നേല്‍പിക്കാനും സുബ്ഹി നമസ്‌കാരത്തെ കുറിച്ച് ഓര്‍മപ്പെടുത്താനുമായി എന്റെ കൈകള്‍ അദ്ദേഹത്തിന്റെ നെറ്റിത്തടത്തെ തടവി.
എന്നാല്‍ എല്ലായ്‌പ്പോഴും ആ ശ്രമം പരാജയപ്പെടുകയായിരുന്നു. ഞാന്‍ നിര്‍ബന്ധിച്ചപ്പോഴെല്ലാം വളരെ മോശമായ വാക്കുകള്‍ കൊണ്ടെന്നെ ശകാരിച്ചു.
ചിലപ്പോഴെല്ലാം അടിക്കുകയും തള്ളിമാറ്റുകയും ചെയ്തു. മറ്റു ചിലപ്പോള്‍ മുറിയില്‍ നിന്ന് എന്നെ പുറത്താക്കുക വരെ ചെയ്തു. അദ്ദേഹത്തിന്റെ ഈ അവസ്ഥയില്‍ ഞാന്‍ ഏറെ വേദനിച്ചു.
ഏറെ നേരം അതിനെകുറിച്ചോര്‍ത്ത് കരഞ്ഞു. എന്നാല്‍ അതൊന്നും എന്നെ നിരാശയാക്കിയില്ല. അദ്ദേഹത്തിന്റെ മോശം പെരുമാറ്റത്തിന്റെ പേരില്‍ അദ്ദേഹത്തോടുള്ള ബാധ്യതകളില്‍ യാതൊരു വീഴ്ച്ചയും ഞാന്‍ വരുത്തിയില്ല.
അദ്ദേഹം സാധാരണ എഴുന്നേല്‍ക്കുന്ന സമയമായ ഏഴ് മണിക്ക് എഴുന്നേറ്റ് വരുമ്പോള്‍ പുഞ്ചിരിയോടെ ഞാനദ്ദേഹത്തെ സ്വീകരിക്കുന്നു. അദ്ദേഹത്തിനുള്ള പ്രാതലും വസ്ത്രങ്ങളുമെല്ലാം ഞാന്‍ ഒരുക്കിക്കൊടുക്കുന്നു.
പിന്നെ അദ്ദേഹത്തിന് നല്ലൊരു ദിവസം ആശംസിച്ചും അതിനായി പ്രാര്‍ഥിച്ചും ഞാനദ്ദേഹത്തെ യാത്രയാക്കുന്നു.
അദ്ദേഹവുമായി യാതൊരു പ്രശ്‌നവുമില്ലാത്തത് പോലെ, അദ്ദേഹത്തില്‍ നിന്ന് എനിക്ക് യാതൊരു ഉപദ്രവവും ഏല്‍ക്കേണ്ടി വന്നിട്ടില്ലെന്ന പോലെയാണ് ഞാന്‍ പെരുമാറുന്നത്.
സല്‍പെരുമാറ്റവും ആത്മബന്ധവും കൊണ്ടല്ലാതെ അദ്ദേഹത്തിന്റെ ഹൃദയം കീഴടക്കാനാവില്ലെന്ന് ഞാന്‍ മനസ്സിലാക്കി. എന്റെ വസ്ത്രവും രൂപവും വീടും അദ്ദേഹത്തെ ആകര്‍ഷിക്കും വിധം ഞാന്‍ ഒരുക്കി.
ഇടക്കെല്ലാം ആ നിര്‍ബന്ധ കര്‍മത്തിന്റെ മഹത്വത്തെ കുറിച്ച് ഉണര്‍ത്തി. എന്നാല്‍ നമസ്‌കാരത്തിന്റെ സമയമായിട്ടും അതിലദ്ദേഹം അലസത കാണിക്കുമ്പോഴല്ലാതെ ഒരിക്കലും ആ വിഷയം ഞാന്‍ അദ്ദേഹത്തിന്റെ മുമ്പില്‍ വെച്ചില്ല.
കാറില്‍ ഞങ്ങളൊരുമിച്ച് യാത്ര ചെയ്യുമ്പോള്‍ നമസ്‌കാരത്തെയും അതിന്റെ പ്രാധാന്യത്തെയും മരണത്തെയുമെല്ലാം കുറിച്ച ചില ക്ലിപ്പുകള്‍ അദ്ദേഹത്തെ കേള്‍പ്പിച്ചു.
ചില ഫത്‌വകളും ലഘുലേഖകളും അദ്ദേഹം കാണുന്ന രൂപത്തില്‍ മുറിയില്‍ വെച്ചു. എന്നാല്‍ ആ പുസ്തകങ്ങളും ഓഡിയോകളും അദ്ദേഹം കേട്ടതിനെ കുറിച്ച് ഞാന്‍ അന്വേഷിച്ചിരുന്നില്ല.
കാരണം ഞാന്‍ അദ്ദേഹത്തില്‍ വീഴ്ച്ചയും കുറ്റവും ആരോപിക്കുകയും അദ്ദേഹത്തേക്കാള്‍ നല്ലവളായി ചമയുകയാണെന്നും ഒരിക്കലും അദ്ദേഹത്തിന് തോന്നരുതെന്ന നിര്‍ബന്ധം എനിക്കുണ്ടായിരുന്നു.
പൊതുവെ പുരുഷന്‍ സ്ത്രീയുടെ ഉപദേശം അത്ര പെട്ടന്ന് സ്വീകരിക്കുകയില്ല. അവളുടെ സ്വാധീനം കൊണ്ട് ഒരു കാര്യം ചെയ്യുന്നതും അവന്‍ ഇഷ്ടപ്പെടുന്നില്ല.
ഭര്‍ത്താവിനെ ഉപദേശിക്കുന്നത് മറ്റ് മുഴുവന്‍ മനുഷ്യരെയും ഉപദേശിക്കുന്നതില്‍ നിന്ന് വ്യത്യസ്തമാണെന്ന് സ്ത്രീ മനസ്സിലാക്കേണ്ടത് അനിവാര്യമാണ്.
അദ്ദേഹത്തിന് അവള്‍ക്ക് മേല്‍ വലിയ അവകാശമുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹത്തേക്കാള്‍ ശബ്ദമുയര്‍ത്തുകയോ അദ്ദേഹത്തോടുള്ള ബാധ്യതകളില്‍ വീഴ്ച്ച വരുത്തുകയോ ചെയ്യരുത്.
സ്‌നേഹത്തോടെയും നൈര്‍മല്യത്തോടെയുമായിരിക്കണം അദ്ദേഹത്തോടുള്ള ഉപദേശം.
താന്‍ അദ്ദേഹത്തേക്കാള്‍ മെച്ചപ്പെട്ടവളാണെന്നും അദ്ദേഹം കുറ്റക്കാരനാണെന്നും തോന്നിപ്പിക്കും വിധമായിരിക്കരുത് അത്.
പരോക്ഷമായിട്ടായിരിക്കണം തെറ്റിനെ കുറിച്ച് സംസാരിക്കേണ്ടത്. അതിനായി കഥകളോ സംഭവങ്ങളോ ഉപയോഗപ്പെടുത്താം.
ഭര്‍ത്താവിന്റെ വിഷയത്തിലുള്ള എന്റെ പോരാട്ടം ഒരു വര്‍ഷം പൂര്‍ണമായി തുടര്‍ന്നു. അതിനിടയില്‍ ഒരു ദിവസം പോലും അദ്ദേഹത്തെ ഉണര്‍ത്തുന്നതില്‍ നിന്ന് ഞാന്‍ പിന്നോട്ടു പോയില്ല.
1 961
ഇത്തരം നോട്ടങ്ങള്‍ അപകടമാണെന്നു മാത്രമല്ല നമ്മുടെ മനസ്സിന്റെ ഏകാഗ്രത നഷ്ടപ്പെടുത്തുകയും ചിന്തകളെ മലീമസമാക്കുകയും ചെയ്യും.
•••••••••••••••••••••••••••••••••
അടുത്ത വിഷയം :
*ഉപദേശിച്ച് നേരെയായ ഭർത്താവ്*
