1 961
Subscribers
No data24 hours
No data7 days
No data30 days
Posts Archive
1 961
*ആത്മാർത്ഥമായി പുഞ്ചിരിക്കുന്ന ഭർത്താവ്*
••••••┈•✿﷽✿•┈••••••
_തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_
https://chat.whatsapp.com/FohmadbTNSa8uhjh9Wk1xA
_സ്ത്രീകൾ ലേഡീസ് ഒൺലി ഗ്രൂപ്പിൽ മാത്രം ജോയിൻ ചെയ്യുക. ലിങ്ക് താഴെ_
https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ
•••••••┈┈•✿❁✿•┈┈•••••••
ഭര്‍ത്താവിന്റെ സ്വഭാര്യയോടുള്ള നല്ല പെരുമാറ്റം അയാളുടെ സ്വഭാവത്തെയും അത് വഴി അയാളുടെ കറയറ്റ ഈമാനെയുമാണ് പ്രതിഫലിപ്പിക്കുന്നത്.
ഒരു മുസ്ലിം ഭര്‍ത്താവ് തന്റെ ഇണയോട് ഏത് രീതിയിലാണ് പെരുമാറേണ്ടത്..?
എങ്ങനെയാണ് ഒരു നല്ല മുസ്ലീമിന് ഒരു നല്ല ഭര്‍ത്താവാകാന്‍ കഴിയുക..?
ഭാര്യയോട് സൗമ്യമായി പെരുമാറാനാണ് അല്ലാഹു ﷻ കല്പിചിട്ടുള്ളത്. അവളുടെ മുഖത്ത് നോക്കി പുഞ്ചിരിക്കുക. ആത്മാര്‍ത്ഥമായി. സ്നേഹത്തോടെ..
അവളെ മാനസികമായി വേദനിപ്പിക്കരുത്. അവള്‍ക്കു പ്രയാസമുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യാതിരിക്കാന്‍ പരമാവധി ശ്രമിക്കണം..
അവളോട് നല്ല രീതിയില്‍ പെരുമാറുകയും എപ്പോഴും ക്ഷമ കൈക്കൊള്ളുകയും വേണം.
സൗമ്യത ഉണ്ടാവുക എന്നതിന് പല അര്‍ത്ഥങ്ങളുണ്ട്. അതിലൊന്നാണ് നല്ല രീതിയില്‍ കാര്യങ്ങള്‍ വിനിമയം ചെയ്യുക എന്നത്. അവളോട് പറയാനുള്ളതും അറിയിക്കാനുള്ളതും നല്ല രീതിയില്‍ പ്രകടിപ്പിക്കാനും അവള്‍ പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കാന്‍ ക്ഷമയും ഉണ്ടാക്കിയെടുക്കണം.
എല്ലാ നിരാശകളും അവന്‍ മാറ്റി വെക്കണം. എന്ത് ജോലിതിരക്കുണ്ടായാലും പ്രയാസങ്ങളുണ്ടായാലും അവന്‍ അതെല്ലാം സൗമ്യമായി പരിഹരിക്കുവാന്‍ ശ്രമിക്കണം. നിങ്ങളുടെ പ്രയാസങ്ങള്‍ ഭാര്യയോടു കൂടെ പങ്കു വെക്കുകയും അവളുടെ നിര്‍ദേശങ്ങള്‍ ചോദിക്കുകയും വേണം. അവളെ പ്രയാസപ്പെടുത്തുന്ന എല്ലാ കാര്യങ്ങളും അവന്‍ ശ്രദ്ധിക്കണം.
നിന്നെ എന്തെങ്കിലും കാര്യങ്ങള്‍ അലട്ടുന്നുണ്ടോ എന്ന ഒരു ചോദ്യം പോലും അവള്‍ക്കു ഒരുപാട് കുളിര്‍മ്മയായി അനുഭവപ്പെടും. അവള്‍ ക്ഷീണിതയായിരിക്കുമ്പോഴോ ദേഷ്യപ്പെട്ടിരിക്കുമ്പോഴോ വിശന്നിരിക്കുമ്പോഴോ മറ്റു ടെന്‍ഷനില്‍ ആകുമ്പോഴോ ജോലിത്തിരക്കില്‍ കഷ്ടപ്പെടുമ്പോഴോ അവളോട് പ്രധാനപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ശ്രമിക്കരുത്.
പരസ്പരമുള്ള വിനിമയവും ഒത്തുതീര്‍പ്പും കൂടിയാലോചനയുമാണ് വിവാഹത്തിന്‍റെ മൂലക്കല്ല് എന്ന് പറയാം.
അവള്‍ക്കു നല്‍കേണ്ട അവകാശങ്ങളില്‍ നിന്നും ഒരിക്കലും പിറകോട്ടു വലിയുന്നത് ഒരു വിശ്വാസിക്ക് ചേര്‍ന്ന പ്രകൃതമല്ല.
ആവശ്യത്തിന് ചെലവാക്കാത്ത പിശുക്കനായ ഭര്‍ത്താവിനെക്കുറിച്ച് പരാതിപ്പെട്ട ഹിന്ദി(റ)നോട് നബി ﷺ പറഞ്ഞു: “നിനക്കും നിന്റെ സന്താനങ്ങള്‍ക്കും മതിയാവുന്ന മര്യാദയനുസരിച്ച് എടുക്കുക”
(മുസ്‌ലിം)
മറ്റൊരിക്കല്‍ പ്രവാചകന്‍ ﷺ ഭര്‍ത്താവിന്റെ കടമയെപ്പറ്റി പറഞ്ഞു.
“നീ ഭാര്യയുടെ വായിലേക്ക് നല്‍കുന്നതിനും നിനക്ക് പുണ്യമുണ്ട്”
(ബുഖാരി)
ഭാര്യയോടു സൗമ്യത പുലര്‍ത്തുക എന്നതിന്റെ മറ്റൊരു വശമാണ് അവളെ പ്രോത്സാഹിപ്പിക്കുക എന്നത്. ജീവിതത്തിന്റെ അര്‍ത്ഥവും അതിന്റെ മൂല്യവും അറിയുന്ന മനസ്സില്‍ നിന്നാണ് നല്ല വിലയിരുത്തലുകളും ഉണ്ടാകുന്നത്. ഭാര്യ എന്താണ് ആഗ്രഹിക്കുന്നതെന്ന് അറിയുവാനും എന്തിനാണ് അവള്‍ ഏറ്റവും കൂടുതല്‍ മൂല്യം കല്പിക്കുന്നതെന്നും തിരിച്ചറിയാനുള്ള കഴിവ് നിങ്ങള്‍ക്ക് ഉണ്ടാവണം. അവളുടെ ഇഷ്ടാനിഷ്ടങ്ങളെപ്പറ്റി മനസ്സാക്ഷിയുമായി ഒരു ചര്‍ച്ചയില്‍ ഏര്‍പ്പെടുക.
അവളിലെ നല്ല ഗുണങ്ങളെ അവസരം കിട്ടുമ്പോഴൊക്കെ പുകഴ്ത്തുക. അവളെ അംഗീകരിക്കുകയും അവളുടെ നല്ല ഗുണങ്ങളെ എടുത്തു പറയുകയും ചെയ്യുമ്പോള്‍ അതവള്‍ക്കൊരു പ്രോത്സാഹനം ആവുകയും നിങ്ങളോടുള്ള സ്നേഹം വര്‍ദ്ധിക്കുകയും ചെയ്യും.
അവളുടെ സൗന്ദര്യത്തെയും ഇടക്കൊക്കെ പ്രകീര്‍ത്തിക്കുക. അവളുടെ വസ്ത്രം, ഗന്ധം, അങ്ങനെയങ്ങനെ അവളില്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നതൊക്കെ അവളെ സ്നേഹപൂര്‍വ്വം പുകഴ്ത്തലിലൂടെ അറിയിക്കുക.
മനുഷ്യ ജന്മങ്ങളെല്ലാം അപൂര്‍ണ്ണത പേറുന്നവരാണ്.
പ്രവാചകന്‍ ﷺ പറയുന്നതായി കാണാം.
“ഒരു വിശ്വാസി വിശ്വാസിനിയെ വെറുക്കരുത്. അവളില്‍ നിന്ന് ഒരു സ്വഭാവത്തെ അവന്‍ വെറുക്കുന്നുവെങ്കില്‍ മറ്റൊരു സ്വഭാവത്തെ അവന്‍ തൃപ്‌തിപ്പെടുന്നു”
(മുസ്‌ലിം)
നിസാര കാര്യങ്ങളുടെ പേരില്‍ ഭാര്യമാരോട് പിണങ്ങുന്ന ചിലരെ കാണാം. യഥാര്‍ത്ഥത്തില്‍ അവര്‍ എന്താണ് ചെയ്യുന്നത്. ഒന്നാലോചിച്ചു നോക്കൂ. നമ്മളെല്ലാവരും എല്ലാം തികഞ്ഞവരാണോ? ഒരിക്കലുമില്ല. അവരില്‍ കുറ്റങ്ങള്‍ ഉള്ളത് പോലെ നമ്മളിലുമില്ലെ അവരെ അസ്വസ്ഥരാക്കുന്ന കുറവുകള്‍. എന്നിട്ടും അവര്‍ നിങ്ങളോടുള്ള കടമകള്‍ എത്ര മാന്യമായാണ് ചെയ്തു തീര്‍ക്കുന്നത്. അതുകൊണ്ട് തന്നെ അവരോടും നല്ല രീതിയില്‍ പെരുമാറേണ്ടതു നമ്മുടെ കടമയല്ലേ..?
അവളുടെ ചില്ലറ കുറവുകളെ കണ്ടില്ലെന്നു നടിക്കുകയും അവള്‍ക്കു അവ മാറ്റിയെടുക്കാന്‍ സമയം കൊടുക്കുകയും ചെയ്യുക. സ്നേഹത്തോടെ മാത്രം അവളെ പറഞ്ഞു മനസ്സിലാക്കുക.
•••••••••••••••••••••••••••••••
അടുത്ത വിഷയം:
*നല്ല നിലയിൽ വളരേണ്ടവരാണ് മക്കൾ*
1 961
*ഉപകാരപ്പെടാത്ത മാന്യതക്ക് അർത്ഥമില്ല*
••••••┈•✿﷽✿•┈••••••
_തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_
https://chat.whatsapp.com/FohmadbTNSa8uhjh9Wk1xA
_*സ്ത്രീകൾ* ലേഡീസ് ഒൺലി ഗ്രൂപ്പിൽ മാത്രം ജോയിൻ ചെയ്യുക. ലിങ്ക് താഴെ_
https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ
•••••••┈┈•✿❁✿•┈┈•••••••
ഒരാളിൽ ഉണ്ടെന്ന് പറയപ്പെടുന്ന മാന്യതയും നന്മയും മറ്റുള്ളവർക്ക് ഉപകാരപ്പെടുന്നില്ലെങ്കിൽ പറച്ചിലിൽ മാത്രമുള്ള ആ മാന്യതയിലും നന്മയിലും എന്തർത്ഥമാണുള്ളത്...
ഒരിക്കൽ വൈക്കം മുഹമ്മദ് ബഷീർ ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചിട്ട് അതിന്റ പൈസ കൊടുക്കാൻ ആയി പോക്കറ്റിൽ കൈ ഇട്ടപ്പോൾ മനസിലായി തന്റെ പേഴ്സ് കളവു പോയി എന്ന്. തന്റെ പേഴ്സ് നഷ്ടപ്പെട്ടു എന്ന് മനസിലാക്കിയ ബഷീർ ആ ഹോട്ടലിലെ കാഷ്യറിനോട് പറഞ്ഞു:
"എന്റെ പേഴ്സ് നഷ്ടപ്പെട്ടു. അല്പം സമയം തന്നാൽ ഞാൻ വീട്ടിൽ പോയി പൈസ എടുത്തു കൊണ്ട് തരാം" എന്ന്.
എന്നാൽ ആ കാഷ്യർ പറഞ്ഞു: "നിങ്ങൾ പൈസ കൊണ്ട് തരും എന്ന് എന്ത് തെളിവ് ഉണ്ട്..? അത് കൊണ്ട് ഒരു കാര്യം ചെയ്യൂ.., നിങ്ങളുടെ വസ്ത്രം ഇവിടെ ഊരി വെച്ചിട്ട് പോകൂ..." എന്ന്.
അപ്പോൾ ബഷീറിനു ദുഃഖം തോന്നി. എന്നിട്ട് നാലുപാടും നോക്കിയിട്ട് തന്റെ ജുബ്ബ ഊരി മേശ പുറത്തു വെച്ചു കൊടുത്തു. എന്നിട്ട് പോകാൻ ആയി തിരിഞ്ഞപ്പോൾ ആ കാഷ്യർ പറഞ്ഞു:
"നിൽക്കൂ... ആ മുണ്ടും കൂടി അഴിച്ചു വെച്ചിട്ട് പോകൂ..." എന്ന്.
ബഷീർ അതീവദുഖിതൻ ആയിട്ട് ചുറ്റും നോക്കി. ആരെങ്കിലും എനിക്ക് വേണ്ടി ഒരു പത്തു രൂപ തരുമോ..?
ആരെങ്കിലും എനിക്ക് വേണ്ടി പത്തു രൂപ തന്നിരുന്നെങ്കിൽ അല്ലെങ്കിൽ കൊടുത്തിരുന്നെങ്കിൽ എന്ന് ചിന്തിച്ചു.
പക്ഷെ ആരും ഒന്നും പറയാതെ ഭക്ഷണം കഴിക്കുകയും താൻ നഗ്ന്നാകുന്നത് കാണുവാൻ വേണ്ടി കാത്തിരിക്കുകയും ആയിരുന്നു!!
ഒരു പത്തു രൂപയ്ക്ക് വേണ്ടി താൻ അപമാനിതൻ ആകാൻ പോകുന്നു എന്ന ചിന്തയിൽ തന്റെ മുണ്ട് അഴിച്ചു കൊടുക്കാൻ ആയി തുടങ്ങിയപ്പോൾ എവിടെ നിന്നോ ഒരു ചെളി പുരണ്ട കൈ ബഷീറിന്റെ കൈയിൽ പിടിച്ചിട്ട് കഷ്യറിനോട് ഇങ്ങനെ ചോദിച്ചു:
"ഒരു പത്തു രൂപയ്ക്ക് വേണ്ടി ഇങ്ങനെ ആണോ ഒരു മനുഷ്യനെ അപമാനിതനാക്കുന്നത്? നിങ്ങൾക്ക് നാണം ഇല്ലേ..?" എന്ന് പറഞ്ഞു കൊണ്ട് ഒരു പത്തു രൂപ നോട്ട് കാഷ്യറിന്റെ നേരെ എറിഞ്ഞു ഇട്ടു കൊടുത്തു.
എന്നിട്ട് ആ മനുഷ്യൻ ബഷീറിന്റെ കൈയിൽ പിടിച്ചു പുറത്തേക്കു കൂട്ടിക്കൊണ്ട് പോയി. ആ മനുഷ്യൻ ബഷീറിനോട് ചോദിച്ചു:
"എന്താണ് സാറെ ഒരുപാട് കള്ളന്മാർ ഉള്ള സ്ഥലം അല്ലെ? പണവും പേഴ്സും ഒക്കെ സൂക്ഷിച്ചു കൊണ്ട് നടക്കണ്ടേ..?"
ശേഷം തന്റെ പോക്കറ്റിൽ നിന്ന് കുറെ പേഴ്സ് എടുത്തു കൊടുത്തിട്ട് പറഞ്ഞു:
"ഇതിൽ സാറിന്റെ പേഴ്സ് ഏതാണ് അത് എടുത്തോളൂ..."
എന്നാൽ ബഷീർ "ഇതിൽ എന്റെ പേഴ്സ് ഇല്ല" എന്ന് പറഞ്ഞ് അവിടെ നിന്ന് പോയി.
പിന്നീട് ഒരിക്കൽ ഈ സംഭവം പറയുമ്പോൾ അന്ന് ആ മനുഷ്യൻ നീട്ടിയ പേഴ്‌സിൽ എന്റെ പേഴ്സ് ഉണ്ടായിട്ടും അതിൽ പണം ഉണ്ടായിട്ടും ഇതിൽ എന്റെ പേഴ്സ് ഇല്ല എന്ന് പറഞ്ഞിട്ട് ഞാൻ ആ കള്ളനെ പറഞ്ഞു വിട്ടു.
ഒരു മനുഷ്യന്റെ മാനം പരസ്യമായി നഷ്ടപ്പെടുന്നത് തടയാൻ കഴിയുമായിരുന്നിട്ടും വെറുതെ നോക്കിനിന്ന സമൂഹത്തിൽ മാന്യനെന്ന് വിളിക്കപ്പെട്ടിരുന്ന, യോഗ്യരെന്നു കരുതപ്പെട്ടിരുന്ന ആ ആളുകളിൽ ആണോ.., അതോ ഒരു കള്ളൻ ആയിരുന്നിട്ടും, ചിലപ്പോൾ താൻ പിടിക്കപ്പെടും എന്ന് അറിയാമായിരുന്നിട്ടുപോലും പരസ്യമായി ഒരാളുടെ മാനം നഷ്ടപ്പെടുന്നത് കണ്ടു നിൽക്കാൻ ആകാതെ അയാളെ സഹായിക്കാൻ വന്ന ആ കള്ളനിൽ ആണോ മാന്യത കുടികൊള്ളുന്നത് എന്ന് ബഷീർ നമ്മളോട് ചോദിക്കുന്നുണ്ട്...
ഒരാളിൽ ഉണ്ടെന്ന് പറയപ്പെടുന്ന മാന്യതയും നന്മയും മറ്റുള്ളവർക്ക് ഉപകാരപ്പെടുന്നില്ലെങ്കിൽ പറച്ചിലിൽ മാത്രമുള്ള ആ മാന്യതയിലും നന്മയിലും എന്തർത്ഥമാണുള്ളത്..!!
••••••••••••••••••••••••••••
അടുത്ത വിഷയം :
*ആത്മാർത്ഥമായി പുഞ്ചിരിക്കുന്ന ഭർത്താവ്*
1 961
*നിങ്ങൾ ഉണങ്ങിയ കുടുംബനാഥനാവരുത്*
••••••┈•✿﷽✿•┈••••••
_തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_
https://chat.whatsapp.com/FohmadbTNSa8uhjh9Wk1xA
_സ്ത്രീകൾ ലേഡീസ് ഒൺലി ഗ്രൂപ്പിൽ മാത്രം ജോയിൻ ചെയ്യുക. ലിങ്ക് താഴെ_
https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ
•••••••┈┈•✿❁✿•┈┈•••••••
നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ എന്താണ് വിളിക്കാറ് ?
അവളെ നിങ്ങള്‍ ഒരു ദിവസം എത്ര പ്രാവശ്യം അവളുടെ നെറ്റിയിൽ ഉമ്മ വെക്കാറുണ്ട്...?
എത്ര വട്ടം അവളുടെ മുടിയിഴകളില്‍ തഴുകാറുണ്ട് ?
എത്ര പ്രാവശ്യം അവളെ മാറോട് ചേര്‍ത്ത് നിർത്താറുണ്ട്.. ?
അവളുടെ കൈകളില്‍ എത്ര വട്ടം സ്നേഹപൂര്‍വ്വം പിടിച്ചു ഓമനിക്കാറുണ്ട് ?
മുഖത്ത് നോക്കി പുഞ്ചിരിച്ചു സംസാരിക്കാറുണ്ടോ ?
കണ്ണുകളിലേക്ക് നോക്കി പ്രേമപൂർവ്വം സല്ലപിക്കാറുണ്ടോ?
ചോദ്യങ്ങള്‍ കേട്ട് ഞെട്ടേണ്ട !!
ഇത് ഞാന്‍ നിങ്ങളോട് ചോദിക്കുന്ന ചോദ്യം അല്ല
അന്ന് ഒരു ദിവസം ജുമുഅ ഖുതുബ യില്‍ ഖത്തീബ് ജനങ്ങളോട് ചോദിച്ച ചോദ്യങ്ങള്‍ ആണ് !!
ഒരു ദിവസം പലവട്ടം പല ആവശ്യങ്ങള്‍ക്കായി നിങ്ങള്‍ അവളെ വിളിക്കുന്നു,
അതെവിടെ ?
ഇതെവിടെ ?
അത് ഇങ്ങോട്ട് കൊണ്ടുവാ .
അത് താ, ഇത് താ ,
നീ എവിടെ പോയി ഇരിക്കുന്നു ?
ഒന്ന് വേഗം വാ..
തുടങ്ങി എത്ര എത്ര കല്പനകളാണ് നീ ഒരു ദിവസം അവളോട് കല്‍പ്പിക്കുന്നത് ?
എന്തൊക്കെ പറഞ്ഞാണ് നീ അവളോട് കയര്‍ക്കുന്നത് ?
എന്തിനൊക്കെയാണ് നീ അവളോട് ചൂടാവുന്നത് ?
എന്നിട്ടോ ?
നീ അവള്‍ക്കു എന്തെങ്കിലും അങ്ങോട്ട് കൊടുക്കാറുണ്ടോ ?
അവളെ ഏതെങ്കിലും വീട്ടു കാര്യത്തില്‍ സഹായിക്കാറുണ്ടോ ?
അവളെ എന്തെങ്കിലും കാര്യത്തില്‍ അഭിനന്ദിക്കാറുണ്ടോ ?
ഫാത്തിമാ ,
സൈനബാ, എന്നൊക്കെയല്ലേ നീ വിളിക്കാറ് ?
ഇതൊക്കെ കേട്ടപ്പോള്‍ ഞാനും ഒന്ന് ആലോചിച്ചു നോക്കി.
നമ്മളൊക്കെ നമ്മുടെ ഭാര്യമാരെ എന്താ വിളിക്കാറുള്ളത് ?
പാത്ത്വോ ,
ഐഷുവേ
എടിയേ ......!!!
പോത്തേ,
കഴുതേ ,
പണ്ടാരെ ,
കുരിപ്പേ ...
എന്തെല്ലാം വിളികള്‍ ..
ഖത്തീബ് തുടരുന്നു
അവരെ വിളിക്കേണ്ടത് ഏറ്റവും സ്നേഹമൂറുന്ന പേരാണ് .
യാ ഹബീബത്തീ ,
യാ ഖമര്‍ ,
യാ മവദ്ദത്തീ ,
യാ കബ്ദീ ,
യാ ഖല്‍ബീ ..
പ്രിയേ ,
ചന്ദ്രികേ ,
സ്നേഹമയീ ,
കരളേ ,
ഹൃദയമേ ...
ഖത്തീബ് പറയുന്നതിന് അനുസരിച്ച് ഞാന്‍ മനസ്സില്‍ ഇങ്ങനെ നമ്മുടെ സ്റ്റൈലില്‍ പറഞ്ഞു കൊണ്ടിരുന്നു...
ഒടുവില്‍ അദ്ദേഹം പറഞ്ഞു:
ഭാര്യയെ എല്ലാവരും വിളിക്കുന്ന പേരല്ല ഭര്‍ത്താവ് വിളിക്കേണ്ടത്.
നമുക്ക് മാത്രം വിളിക്കാന്‍ പറ്റുന്ന ,
കേള്‍ക്കുമ്പോള്‍ തന്നെ അവളുടെ മനം നിറയുന്ന ഒരു
സ്പെഷ്യല്‍ പേര് കണ്ടെത്തണം .
നിങ്ങൾക്ക് അവളെ മാത്രം വിളിക്കാനുള്ള ഒരു പേര് !
മറ്റാരും വിളിക്കാത്ത ഒരു പേര്!
അവളോട് നിങ്ങള്‍ ചോദിക്കണം
ഞാന്‍ നിന്നെ എന്ത് പേര് വിളിക്കണം എന്ന് .
എന്നിട്ട് അവള്‍ക്കു ഇഷ്ടപ്പെട്ട ഒരു പേര് കണ്ടുപിടിക്കൂ ..
അല്ലെങ്കില്‍ സ്വയം കണ്ടു പിടിക്കൂ .
നാം വളരെ നിസ്സാരം എന്ന് കരുതുന്ന കൊച്ചു കൊച്ചു കാര്യങ്ങളില്‍ പോലും എത്രയെത്ര കുഞ്ഞു കുഞ്ഞു സന്തോഷങ്ങള്‍ ഇരിപ്പുണ്ട് അല്ലേ ?
ഒന്നോര്‍ത്തു നോക്കൂ ..
അദ്ദേഹം അവസാനം പറഞ്ഞ വാചകം ഇതാണ് .
'ഉണങ്ങിയ' കുടുംബ നാഥനില്‍ നിന്ന്
'ഉണങ്ങിയ' കുടുംബമേ സൃഷ്ടിക്കപ്പെടൂ..
'നനവുള്ള' 'കനിവുള്ള' 'സ്നേഹമുള്ള' കുടുംബ നാഥനില്‍ നിന്ന്
ഇതെല്ലാം ഉള്ള കുടുംബമാണ് സൃഷ്ടിക്കപ്പെടുക !!
ഏറ്റവും ഒടുവില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു വെച്ചു
'മന്‍ ഇഹ്തറമ സൗജതഹു ഹുവ കരീം ...
മന്‍ ഹഖറ ഹുര്‍മതഹു ഹുവ ലഈം... '
(ആരെങ്കിലും തന്റെ ഭാര്യയെ മാനിക്കുന്നുവോ
അവനാണ് മാന്യന്‍!
ആരെങ്കിലും തന്റെ ഇണയെ നിന്ദിക്കുന്നുവോ
അവനാണ് നിന്ദ്യന്‍!)
എത്ര മനോഹരവും
ഉദാത്തവും
ചിന്താര്‍ഹവും
മനോഹരവുമായ വാചകങ്ങള്‍..!
നോക്കൂ സഹോദരാ...
നമ്മുടെ വേലക്കാരി അല്ല നമ്മുടെ ഭാര്യ....!
അവർ നമ്മുടെ ജീവിത പങ്കാളി ആണ്....
അത് കൊണ്ട് തന്നെ നോക്കിലും വാക്കിലും പ്രവൃത്തിയിലും നാം അവർക്ക് സന്തോഷം നൽകണം...
ചേർത്ത് നിർത്തി ഒന്നിച്ച് മുന്നേറണം....!
ഒരു പക്ഷിയുടെ ഇരു ചിറകുകൾ പോലെ ചേർത്ത് നിർത്തി ജീവിത വഴിത്താരകളിലൂടെ ഒന്നിച്ച് പറക്കാൻ നമുക്ക് കഴിയണം...!
•••••••••••••••••••••••••••••••
അടുത്ത വിഷയം :
*ഉപകാരപ്പെടാത്ത മാന്യതയ്ക്ക് അർത്ഥമില്ല*
1 961
*ഹലാലായ സമ്പാദ്യം എനിക്കും വേണം*
••••••┈•✿﷽✿•┈••••••
_തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_
https://chat.whatsapp.com/Gv55uZQEIDh5nztmIcz1iO
_*സ്ത്രീകൾ* ലേഡീസ് ഒൺലി ഗ്രൂപ്പിൽ മാത്രം ജോയിൻ ചെയ്യുക. ലിങ്ക് താഴെ_
https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ
•••••••┈┈•✿❁✿•┈┈•••••••
ജീവിതം നമുക്ക് തരുന്നത് നല്ല അറിവുകളാണ്.. അതിനെ വ്യക്തമായി മനസ്സിലാക്കിക്കൊണ്ടാണ് നാം ജീവിതത്തെ മുന്നോട്ട് കൊണ്ട് പോകേണ്ടത്... അതിൽ ഒന്നാണ് നല്ല സൗഹൃദം...
നല്ല സൗഹൃദങ്ങളെ ജീവിതത്തിലെ സമ്പാദ്യമായി വേണം കരുതാൻ... ജീവിതത്തിൽ നമുക്ക് ഉപകാരപ്പെടുന്ന ഒന്നാണല്ലൊ ഹലാലായ സമ്പത്ത്... അതിനാൽ സൗഹൃദങ്ങൾ ജീവിതത്തെ നന്മയുടെ വഴിയിൽ കൊണ്ടെത്തിക്കാൻ നമുക്ക് കഴിയുന്ന ഏറ്റവും നല്ല സമ്പത്താണ്... അതിനാണ് നാം പരസ്പരം മനസ്സിലാക്കുകയും തെറ്റുകൾ തിരുത്തുകയും നല്ലതിനെ തിരിച്ചറിഞ്ഞു കൊണ്ട് ജീവിതത്തെ നേർവഴിയിൽ കൊണ്ട് പോകാനുള്ള കൂട്ടുകാരെ തിരഞ്ഞെടുക്കേണ്ടതും..
നമ്മുടെ ജീവിതവഴിയിൽ നാം കടന്നു പോകേണ്ട ഒരുപാട് പ്രതിസന്ധികൾ ഉണ്ടല്ലൊ... അവയിലെ ശെരിയും തെറ്റും അറിയാൻ നല്ല അറിവുകളിലൂടെയാവണം നാം സഞ്ചരിക്കേണ്ടത്... നല്ല കൂട്ടുകാർ നല്ല അറിവുകളും നല്ല വഴികളുമാണ്... അവരിലൂടെ നാം കണ്ടെത്തത്തേണ്ടത് സത്യവും നീതിയുമായ മാർഗ്ഗങ്ങളും അള്ളാഹുവിൻറെ തൃപ്തിയുമാണ്...
നമ്മുടെ ജീവിത ലക്‌ഷ്യം അതിലൂടെ നാം കണ്ടെത്തുമ്പോൾ നമ്മുടെ ഹൃദയത്തിലുള്ള ആനന്ദമാണ് നല്ല കൂട്ടുകാരെ നാം കൂടുതൽ ഇഷ്ടപ്പെടുന്നതും അവരോട് കാണിക്കുന്ന സ്നേഹവും... സൗഹൃദങ്ങളെ നല്ല രീതിയിൽ കാണാനും ജീവിതം മനോഹരമാക്കാനും ഓരോ പ്രവർത്തികളും മനസ്സിലാക്കി ജീവിതത്തിൽ നന്മയുടെ പാത പിന്തുടർന്ന് പോകാനും നമുക്ക് കഴിയണമെങ്കിൽ ഹൃദയം അള്ളാഹുവിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് അവന് വഴിപ്പെട്ട് ജീവിക്കാനുള്ള മനസ്സ് നമുക്ക് വേണം, ഒപ്പം പ്രാർത്ഥനയും...
നമ്മുടെ ഹൃദയത്തിൽ ഉണ്ടാവുന്ന നല്ല ചിന്തകളും നല്ല പ്രവർത്തികളുമാണ് നമ്മളെ അള്ളാഹുവിലേക്ക് കൂടുതൽ അടുപ്പിക്കുന്നതും അള്ളാഹുവിൻറെ അനുഗ്രഹങ്ങൾ നമ്മളിലേക്ക് വന്നു ചേരുന്നതും... കാപട്യമില്ലാത്ത നല്ല മനസ്സോടെ നാം ചേർത്ത് പിടിക്കുന്ന സൗഹൃദങ്ങൾ ജീവിതത്തിലെ നല്ല വഴികൾ കണ്ടെത്താനും അതിലൂടെ സഞ്ചരിക്കാനും നമ്മളെ പ്രേരിപ്പിക്കുന്നു... അങ്ങിനെയുള്ള നല്ല സൗഹൃദങ്ങളെയാണ് നാം കണ്ടെത്തേണ്ടത്...
അള്ളാഹു നമ്മുടെ മനസ്സിനെ നല്ല ബന്ധങ്ങൾ ചേർത്ത് പിടിച്ചു കൊണ്ട് മുന്നോട്ട് കൊണ്ട് പോകാനും അത് നമ്മുടെ ജീവിതത്തിലെ നന്മകളാക്കി തീർക്കാനും നാളത്തെ നല്ല ജീവിതം നമുക്ക് ഗുണമായിത്തതീരാനും തൗഫീഖ് ചെയ്യട്ടെ... (ആമീൻ )
••••••••••••••••••••••••••••
അടുത്ത വിഷയം :
*നിങ്ങൾ ഉണങ്ങിയ കുടുംബനാഥനാവരുത്*
1 961
വേണ്ടിയാണ് ഖുർആൻ പറയുന്നു: 'ത്വലാഖ് രണ്ടു തവണയാവുന്നു പിന്നെ നല്ല വിധത്തിൽ പാർപ്പിക്കുകയോ നല്ല നിലയ്ക്ക് പിരിച്ചയയ്ക്കുകയോ ചെയ്യണം നിങ്ങൾ ഭാര്യമാർക്കു കൊടുത്തതിൽ നിന്ന് (മഹ്ർ) യാതൊന്നും തിരിച്ചു പിടിക്കാൻ നിങ്ങൾക്ക് അനുവാദമില്ല. അല്ലാഹുവിന്റെ പരിധികൾ പാലിക്കില്ലെന്നു ദമ്പതിമാർ ഭയപ്പെടുന്നുവെങ്കിൽ, അഥവാ അവർ ദൈവികപരിധികൾ പാലിക്കില്ലെന്ന് നിങ്ങൾക്ക് ശങ്കയുണ്ടെങ്കിൽ അവർ പ്രായശ്ചിത്തം നൽകുന്നതിൽ അവർക്ക് കുറ്റമൊന്നുമില്ല ഇതെല്ലാം അല്ലാഹുവിന്റെ അതിരുകളാവുന്നു അവയെ ആര് മറികടന്നുവോ അക്കൂട്ടർ തന്നെയാണ് അക്രമികൾ ' (ഖുർആൻ: ബഖറ 229)
ഒരിക്കൽ ഒരു അൻസ്വാരി സ്വഹാബി തന്റെ ഭാര്യയോടു പറഞ്ഞത്രെ: 'ഞാൻ നിന്നെ പാർപ്പിക്കില്ല; എന്നാൽ പറഞ്ഞു വിടുകയുമില്ല' അവൾ ചോദിച്ചു: 'അതെങ്ങനെ?' 'നിന്നെ ഞാൻ ത്വലാഖ് ചൊല്ലും ഇദ്ദ തീരും മുമ്പ് തിരിച്ചെടുക്കും വീണ്ടും ഇതാവർത്തിച്ചു കൊണ്ടിരിക്കും നൂറെണ്ണം ചൊല്ലേണ്ടി വന്നാലും ഞാൻ നിന്നെ വിടില്ല' പരാതിയുമായി സ്ത്രീ നബി തങ്ങളെ സമീപിച്ചു ത്വലാഖിനെ നിയന്ത്രിച്ചു കൊണ്ടുള്ള മേൽ സൂക്തം അവതരിപ്പിക്കുകയും ചെയ്തു (നസാഈ)
മൂന്നാമതും വിവാഹബന്ധം വേർപ്പെടുത്തിയാൽ പിന്നെ തിരിച്ചെടുക്കാൻ പാടില്ല തിരിച്ചെടുക്കണമെങ്കിൽ മറ്റൊരാൾ അവളെ വിവാഹം ചെയ്ത് അവർ തമ്മിൽ ലൈംഗികബന്ധത്തിലേർപ്പെട്ട ശേഷം അയാൾ വിവാഹമോചനം നടത്തുകയും ഇദ്ദ കഴിയുകയും ചെയ്യണം '(ഇനി മൂന്നാമതും) അവളെ ഞാൻ വിവാഹബന്ധം വേർപ്പെടുത്തിയാൽ ശേഷം മറ്റൊരു പുരുഷൻ അവളെ വേൾക്കുന്നതു വരെ ബന്ധം വേർപ്പെടുത്തിയവന് അവൾ അനുവദനീയമല്ല എന്നാൽ രണ്ടാമൻ അവളെ വിവാഹമോചനം നടത്തിയാൽ ആദ്യഭർത്താവിനും അവൾക്കും പരസ്പരം (വിവാഹബന്ധത്തിലേക്ക്) മടങ്ങുന്നതിനു വിരോധമില്ല അല്ലാഹുവിന്റെ നിയമങ്ങളെ അവർ നിലനിർത്തുമെന്ന് കരുതുന്നുണ്ടെങ്കിൽ ഇതെല്ലാം അല്ലാഹുവിന്റെ നിയമപരിധികളാണ് ഗ്രഹിക്കുന്ന ജനതയ്ക്ക് ഇതെല്ലാം അവൻ വിശദമാക്കിക്കൊടുക്കുന്നു'( ബഖറ 230)
ആഇശ (റ) പറയുന്നു: രിഫാഅത്തുൽ ഖുറളി (റ) യുടെ ഭാര്യ നബി (സ) യുടെ അടുത്ത് വന്നുകൊണ്ട് പറഞ്ഞു: ഞാൻ രിഫാഅയുടെ ഭാര്യയായിരുന്നു അദ്ദേഹം എന്നെ പറ്റെ (മൂന്ന്) ത്വലാഖ് ചൊല്ലി അതിനു ശേഷം അബ്ദുറഹ്മാനുബ്നു സുബൈറുമായി വിവാഹബന്ധത്തിൽ ഏർപ്പെട്ടു അദ്ദേഹത്തിന്റെ ലൈംഗികാവയവം തുണിക്കോന്തല പോലെയാണ് നബി (സ) ചോദിച്ചു: നീ രിഫാഅയിലേക്ക് തന്നെ മടങ്ങാൻ ആഗ്രഹിക്കുന്നുവോ? എന്നാൽ രണ്ടാമത്തെ ഭർത്താവുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാതെ അതു സാധ്യമല്ല (ബുഖാരി, മുസ്ലിം)
മൂന്ന് ത്വലാഖ് ഒന്നിച്ചു ചൊല്ലിയാൽ അത് മൂന്നായാണോ അതോ രണ്ടായാണോ ഗണിക്കുക എന്ന വിഷയത്തിൽ കർമശാസ്ത്രപണ്ഡിതരുടെ പക്ഷം എങ്ങനെയെന്നു നോക്കാം
മൂന്ന് ത്വലാഖ് ഒന്നിച്ചു ചൊല്ലിയാൽ അത് മൂന്നായിത്തന്നെ കണക്കാക്കുമെന്നാണ് നാല് മദ്ഹബിന്റെ ഇമാമുകളും അഭിപ്രായപ്പെടുന്നത് എന്നാൽ മൂന്നും ഒന്നിച്ചു ചൊല്ലൽ നിഷിദ്ധമാണെന്ന് ഇമാം അബൂഹനീഫ, ഇമാം മാലിക്, ഇമാം അഹ്മദ്ബ്നു ഹമ്പൽ (റ) എന്നിവർ അഭിപ്രായപ്പെടുന്നു ഇമാം ശാഫി (റ) പറയുന്നത് അത് സുന്നത്തിനെതിരാണെന്നാണ്
ഇബ്നു അബ്ബാസ് (റ) വിനെ ഒരാൾ സമീപിച്ച് തന്റെ ഭാര്യയെ മൂന്ന് ത്വലാഖ് ചൊല്ലി എന്നു പറഞ്ഞു അൽപ്പനേരത്തെ മൗനത്തിനു ശേഷം ഇബ്നു അബ്ബാസ് (റ) പറഞ്ഞു: നിങ്ങളിൽ ഒരാൾ വിഡ്ഢിത്തം പ്രവർത്തിക്കും എന്നിട്ട് പിന്നെ ഇബ്നു അബ്ബാസ്, ഇബ്നു അബ്ബാസ് എന്നു വിളിച്ചു കൊണ്ടു വരും നിശ്ചയം; അല്ലാഹു പറഞ്ഞിരിക്കുന്നു; ആരെങ്കിലും അല്ലാഹുവിനെ സൂക്ഷിച്ചാൽ അവന്ന് അല്ലാഹു മോചനമാർഗം കാണിച്ചു കൊടുക്കും എന്ന് നീ അല്ലാഹുവിനെ സൂക്ഷിച്ചില്ല നീ നിന്റെ റബ്ബിന്റെ നിയമം ലംഘിച്ചു നിന്റെ ഭാര്യ നിന്നിൽ നിന്ന് വേർപ്പെട്ടു (അബൂദാവൂദ്)
••••••••••••••♪•••••••••••••••••
അടുത്ത വിഷയം :
*ഹലാലായ സമ്പാദ്യം എനിക്കും വേണം*
1 961
*യോജിപ്പിന്റെ കവാടങ്ങൾ അടഞ്ഞാൽ ത്വലാഖ്*
••••••┈•✿﷽✿•┈••••••
_തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_
https://chat.whatsapp.com/Gv55uZQEIDh5nztmIcz1iO
_*സ്ത്രീകൾ* ലേഡീസ് ഒൺലി ഗ്രൂപ്പിൽ മാത്രം ജോയിൻ ചെയ്യുക. ലിങ്ക് താഴെ_
https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ
•••••••┈┈•✿❁✿•┈┈•••••••
ഉപദേശം, കിടപ്പറയിൽ വെടിയൽ, അടിക്കൽ, ഉഭയകക്ഷി ചർച്ച എന്നിവ കൊണ്ടും പരിഹാരമായില്ലെങ്കിൽ മാത്രമേ വിവാഹമോചനത്തെക്കുറിച്ചു ചിന്തിക്കാവൂ. മേൽപ്പറഞ്ഞ പരിഹാര മാർഗങ്ങൾ അവലംബിച്ചിട്ടും വഴങ്ങാത്ത സ്ത്രീയെ എന്തു ചെയ്യും?
അവളുമൊത്തുള്ള ജീവിതം പിന്നെ മുന്നോട്ടു കൊണ്ടുപോവുക പ്രയാസകരമായിരിക്കും. അത്തരമൊരു നിർബന്ധിത സാഹചര്യത്തിൽ മാത്രമാണ് വിവാഹമോചനം പരിഹാരമാവുന്നത്.
വളരെ ആലോചിച്ചും ചിന്തിച്ചും മാത്രം ഉപയോഗിക്കേണ്ടതാണ് ഇത്.
വിവാഹമോചനമെന്ന ആയുധം ഒരു വെട്ടിന് രണ്ട് എന്ന തരത്തിൽ എടുത്തുപയോഗിക്കാനുള്ളതല്ല. അത് വളരെ മാന്യമായും സാവകാശവും മാത്രമേ അതുപയോഗിക്കാവൂ. അല്ലെങ്കിൽ പിന്നീട് ഖേദത്തിലാവും കലാശിക്കുക.
എടുത്തു ചാട്ടം കൊണ്ട് മൂന്ന് ത്വലാഖ് ചൊല്ലിപ്പോയി ഖേദത്തിൽ കഴിയുന്ന ഭർത്താക്കന്മാർ നിരവധിയുണ്ടെന്നത് ഒരു യാഥാർത്ഥ്യമാണിന്ന്. ഒരിക്കലും ഒന്ന് രണ്ടാവുന്നതിനോട് ഇസ്ലാമിനു യോജിപ്പില്ല. ദമ്പതികളുടെ കാര്യത്തിൽ പ്രത്യേകിച്ചും. ഇരുമെയ്യാണെങ്കിലും ഒരു മനവുമായിക്കഴിഞ്ഞവർ അല്ലറ ചില്ലറ അസ്വാരസ്യങ്ങളുടെയും പ്രശ്നങ്ങളുടെയും പേരിൽ രണ്ട് വഴിക്കാവുക എന്നത് അചിന്തനീയമാണല്ലോ.
അതുകൊണ്ട് തന്നെ ഇസ്ലാം വിവാഹമോചനത്തെ നിരുത്സാഹപ്പെടുത്തുകയാണ്.
നബി (സ) പറഞ്ഞു: അനുവദനീയമായ കാര്യങ്ങളിൽ അല്ലാഹുവിന് ഏറ്റവും കോപമുള്ളതാണ് വിവാഹമോചനം (അബൂദാവൂദ്)
ത്വലാഖിന്റെ നിയമപരമായ വശം ഇങ്ങനെയാണ്:
ഒന്ന്: കറാഹത്ത് കാരണം കൂടാതെ വിവാഹബന്ധം വേർപ്പെടുത്തൽ അനുവദനീയമാണെങ്കിലും അഭിലഷണീയമല്ല; കറാഹത്താണ്
രണ്ട്: ഹറാം ഉദാഹരണം: തന്റെ മരണശേഷം ഭാര്യയെ വിവാഹമോചനം നടത്തുക ഇത് നിഷിദ്ധമാണ് 2. ബിദഈ ത്വലാഖ് 1. ആർത്തവ കാലത്തോ പ്രസവരക്തകാലത്തോ വിവാഹമോചനം നടത്തുക 2. ഗർഭധാരണത്തിനു സാധ്യതയുള്ളവളുമായി ബന്ധപ്പെട്ട ശുദ്ധി കാലത്ത് വിവാഹമോചനം നടത്തുക ഇക്കാര്യങ്ങളിൽ ത്വലാഖ് നിഷിദ്ധമാണ്; കുറ്റകരമാണ് പക്ഷേ സാധുവാവുകയും വേർപ്പെടുകയും ചെയ്യും
മൂന്ന്: വുജൂബ് (നിർബന്ധം) ഉദാഹരണം: ഭാര്യയുമായി ബന്ധപ്പെടില്ലെന്ന് ഭർത്താവ് ശപഥം ചെയ്തു (ഈലാഅ്) നാലു മാസത്തിനുശേഷം ഭാര്യ ആവശ്യപ്പെട്ടിട്ടും ശപഥത്തിൽ നിന്നു പിന്മാറാനോ വിവാഹബന്ധം വേർപ്പെടുത്താനോ ഭർത്താവ് തയാറല്ല എന്നാൽ ഖാസി നിർബന്ധപൂർവ്വം ത്വലാഖ് ചൊല്ലിക്കണം
നാല്: സുന്നത്ത് ഉദാഹരണം: 1. ഭാര്യയുടെ അവകാശങ്ങൾ നിറവേറ്റുക്കൊടുക്കാൻ കഴിയാതെ വരിക 2. ഭാര്യ ചാരിത്ര്യവതി അല്ലാതിരിക്കുക 3. മാതാവോ പിതാവോ ബന്ധം വേർപെടുത്താൻ ആവശ്യപ്പെടുക എന്നാൽ തന്നെ വിഷമിപ്പിക്കാൻ വേണ്ടി മാത്രം ദുർവാശി പിടിച്ചുകൊണ്ടാവരുത്
യോജിപ്പിന്റെ സർവകവാടങ്ങളും അടയുമ്പോഴുള്ള അനിവാര്യഘട്ടത്തിൽ ത്വലാഖ് ചൊല്ലുകയാണെങ്കിൽ തന്നെ അത് അവധാനതയോടെയായിരിക്കണം ക്ഷിപ്രകോപവും ഭാര്യയെ പാഠം പഠിപ്പിക്കലുമെന്നുമാവരുത് ലക്ഷ്യങ്ങൾ ത്വലാഖിന്റെ മൂന്നു ഘട്ടവും ഒന്നിച്ച് ഉപയോഗിക്കേണ്ട അവസ്ഥയുണ്ടാവരുത് മുന്നും ഒന്നിച്ചു ചൊല്ലിയാൽ പിന്നെ ഒരുപക്ഷേ ഖേദിക്കേണ്ടി വരും ഓരോന്നായി ചൊല്ലിയാൽ ഒരു പക്ഷേ ഭാര്യയിലോ ഭർത്താവിലോ മാറ്റങ്ങൾ വന്നാൽ തിരിച്ചെടുക്കാനുള്ള അവസരമുണ്ട് അപ്പോൾ വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടതാണ് ത്വലാഖ് എന്നർത്ഥം
ത്വലാഖ് ചൊല്ലുമ്പോൾ ഒന്നു കൊണ്ട് മതിയാക്കണം അതാണ് സുന്നത്ത് (ഫത്ഹുൽ മുഈൻ) ഒരാൾ തന്റെ ഭാര്യയെ മൂന്ന് ത്വലാഖ് ഒന്നിച്ച് ചൊല്ലിയത് അറിഞ്ഞപ്പോൾ നബി തങ്ങൾ ദേഷ്യപ്പെട്ട് എഴുന്നേറ്റ് പറഞ്ഞു: ഞാൻ നിങ്ങൾക്കിടയിലുണ്ടായിരിക്കെ അല്ലാഹുവിന്റെ കിതാബ് കൊണ്ടവൻ കളിക്കുകയോ? നബി തങ്ങളുടെ ദേഷ്യം കണ്ടപ്പോൾ ഒരാൾ എഴുന്നേറ്റു കൊണ്ട് ചോദിച്ചു: നബിയേ, ഞാൻ അവനെ വധിക്കട്ടെയോ? (നസാഈ) ഒന്ന് കൊണ്ട് മതിയാക്കുമ്പോൾ പൂർവബന്ധം പുനഃസ്ഥാപിക്കാൻ അവസരമൊരുങ്ങുന്നത് ചെറിയ കാര്യമല്ലല്ലോ 'അവരുടെ ഭർത്താക്കളാണ് മടക്കൽ കൊണ്ട് ഏറ്റവും ബന്ധപ്പെട്ടവർ' (ഖുർആൻ: ബഖറ 228) എന്നു ഖുർആൻ പറയുന്നു 'നിങ്ങൾ സ്ത്രീകളെ വിവാഹമോചനം നടത്തി അവധി (ഇദ്ദ) പൂർത്തിയായിക്കഴിഞ്ഞാൽ അവരുടെ ആ ഭർത്താക്കളെ വിവാഹം ചെയ്യുന്നതിൽ നിന്ന് നിങ്ങൾ അവരെ തടയരുത് ' (ഖുർആൻ: ബഖറ 232)
മഅ്ഖലുബ്നു യാസിർ (റ) വിന്റെ സഹോദരിയെ ഭർത്താവ് വിവാഹമോചനം നടത്തി ഇദ്ദാ കാലം കഴിഞ്ഞു വീണ്ടും സഹോദരിയെ പൂർവഭർത്താവ് വിവാഹാന്വേഷണം നടത്തി അപ്പോഴാണ് പ്രസ്തുത സൂക്തമിറങ്ങുന്നത് (അബൂദാവൂദ്)
ബന്ധം പുനഃസ്ഥാപിച്ചശേഷം വീണ്ടും പ്രശ്നങ്ങളുണ്ടാവുകയാണെങ്കിൽ മുൻ നടപടിക്രമങ്ങൾ (ഉപദേശം, കിടപ്പറ വെടിയൽ, അടി, ഉഭയകക്ഷി സംഭാഷണം) സ്വീകരിക്കണം വേറെ മാർഗമില്ലെങ്കിൽ അപ്പോഴും ത്വലാഖ് ചൊല്ലണം ഒന്നിൽ ചുരുക്കിയാൽ ഇങ്ങനെ ബന്ധം പുനഃസ്ഥാപിക്കാൻ അവസരം ലഭിക്കും ഇസ്ലാം മൂന്നു ത്വലാഖ് നിർണയിച്ചത് ഈ അവസരമൊരുക്കലിനു
1 961
•••••••••••••••••••••••••••••••
അടുത്ത വിഷയം :
*യോജിപ്പിന്റെ കവാടങ്ങൾ അടഞ്ഞാൽ ത്വലാഖ്*
1 961
*മാതാപിതാക്കൾ തരുന്ന നന്മകൾ*
••••••┈•✿﷽✿•┈••••••
_തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_
https://chat.whatsapp.com/Gv55uZQEIDh5nztmIcz1iO
_സ്ത്രീകൾ ലേഡീസ് ഒൺലി ഗ്രൂപ്പിൽ മാത്രം ജോയിൻ ചെയ്യുക. ലിങ്ക് താഴെ_
https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ
•••••••┈┈•✿❁✿•┈┈•••••••
മാതാപിതാക്കള്‍ക്ക് നന്മ ചെയ്യേണ്ടതിന്റെ പ്രാധാന്യവും വിശ്വാസിയെ സംബന്ധിച്ചടത്തോളം എത്രത്തോളം നിര്‍ബന്ധമായ കാര്യമാണതെന്നും വിവരിക്കേണ്ട ആവശ്യമില്ല.
എന്നാല്‍ അതിന്റെ നന്മയും ശ്രേഷ്ഠതയും പൂര്‍ണമായി നേടുന്നതിന് സ്വീകരിക്കേണ്ട പ്രായോഗിക നടപടികള്‍ അറിയേണ്ടത് അനിവാര്യമാണ്. അവയെ കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്.
ഒന്ന് : അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചായിരിക്കണം വിശ്വാസി മാതാപിതാക്കള്‍ക്ക് നന്മ ചെയ്യേണ്ടത്. അല്ലാതെ ആളുകളെ കാണിക്കുന്നതിന് വേണ്ടിയോ പ്രശസ്തിക്ക് വേണ്ടിയോ ആവരുത്.
നാട്ടുനടപ്പനുസരിച്ച് തന്റെ ബാധ്യത നിര്‍വഹിക്കലോ, അത് ചെയ്യാത്തതിന്റെ പേരില്‍ ആളുകളുടെ ആക്ഷേപത്തിന് കാരണമാകുമെന്ന ആശങ്കയോ ആയിരിക്കരുത് അതിന് പിന്നിലെ പ്രേരകം.
മറിച്ച് മഹത്തായ ഒരു ഇബാദത്ത് എന്ന അര്‍ഥത്തിലാണ് അത് നിര്‍വഹിക്കേണ്ടത്. പ്രവാചകന്‍(സ)യോട് ചോദിച്ചു: ഏറ്റവും ശ്രേഷ്ഠമായ കര്‍മം ഏതാണ്? അദ്ദേഹം പറഞ്ഞു: നമസ്‌കാരം അതിന്റെ സമയത്ത് നിര്‍വഹിക്കല്‍.
പിന്നെ ഏതാണ് എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: 'മാതാപിതാക്കള്‍ക്ക് നന്മ ചെയ്യല്‍' പിന്നെ ഏതാണ് എന്നു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: 'ദൈവമാര്‍ഗത്തിലുള്ള സമരം'.
രണ്ട് : മാതാപിതാക്കളോടുള്ള കടമയെ സ്വന്തത്തെ ഓര്‍മപ്പെടുത്തുകയും അതിന് മനസ്സിനെ പാകപ്പെടുത്തലുമാണിത്.
അവര്‍ നമുക്ക് വേണ്ടി നിര്‍വഹിച്ചിട്ടുള്ള സേവനങ്ങളും നമുക്ക് വേണ്ടി അനുഭവിച്ചിട്ടുള്ള പ്രയാസങ്ങളും ഓര്‍ത്താല്‍ ഉണ്ടാക്കിയെടുക്കാവുന്ന ഒന്നാണത്.
അവരോട് അനിഷ്ടം പ്രകടിപ്പിക്കാന്‍ പരിശീലിക്കുകയും അവരോടുള്ള ഇടപഴകലുകളില്‍ അങ്ങേയറ്റത്തെ ക്ഷമ പാലിക്കുകയും ചെയ്യുക.
അവര്‍ എത്ര തന്നെ കോപിച്ചാലും ദേഷ്യപ്പെട്ടാലും സഹനത്തോടെയും സഹിഷ്ണുതയോടെയും നേരിടാന്‍ സ്വന്തത്തിന് പരിശീലനം നല്‍കേണ്ടതുണ്ട്.
യസീദ് ബിന്‍ അബീഹബീബ് പറയുന്നു: 'മാതാപിതാക്കള്‍ക്കെതിരെ ന്യായം പറയുന്നത് അവരോടുള്ള നിന്ദയാണ്.' അതായത് സംസാരം കൊണ്ട് അവരെ അതിജയിക്കുന്നത് അവരോടുള്ള നിന്ദയാണ്.
ഹസന്‍ ബസ്വരി ഒരാളോട് പറഞ്ഞു: ഉമ്മയോടൊപ്പം അത്താഴം കഴിക്കുകയും അവര്‍ക്കൊപ്പം സമയം ചെലവഴിച്ച് അവര്‍ക്ക് കണ്‍കുളിര്‍മ സമ്മാനിക്കുകയും ചെയ്യുന്നത് ഐശ്ചിക കര്‍മങ്ങളേക്കാള്‍ എനിക്ക് പ്രിയപ്പെട്ടതാണ്.
മൂന്ന് : മാതാപിതാക്കള്‍ക്കുള്ള നന്മ എന്താണെന്ന് ശരിയായി ഉള്‍ക്കൊള്ളാന്‍ പരിശീലിക്കുക. കേവലം വാക്കുകളിലോ ഏതാനും പ്രവര്‍ത്തനങ്ങളിലോ പരിമിതപ്പെടുന്ന ഒന്നല്ല അത്.
മറിച്ച് വിശ്വാസികളുടെ മനസ്സിലും ബുദ്ധിയിലും അടിയുറക്കേണ്ട ഒരു മൂല്യമാണത്. അപ്പോള്‍ അവരുടെ മനസ്സിലും അതിന് ഇടം ഉണ്ടാവും. മാതാപിതാക്കളുടെ ആവശ്യം വര്‍ധിക്കുന്നതിനനുസരിച്ച് അതിന്റെ തോതും വര്‍ധിക്കും.
നാല് : എല്ലാത്തരം നന്മകളും ചെയ്യുക മനസ്സുകൊണ്ടുള്ള ആത്മാര്‍ഥമായ സ്‌നേഹമാണ് അതില്‍ ഒന്നാമത്തേത്. എപ്പോഴും അവര്‍ക്ക് നന്മയും ഗുണവും ആരോഗ്യവും ആഗ്രഹിക്കല്‍ അതിന്റെ ഭാഗമാണ്.
അവര്‍ക്ക് വേണ്ടി നിങ്ങളുടെ കഴിവനുസരിച്ച് ഉദാരമായി ചെലവഴിക്കലാണ് രണ്ടാമത്തേത്. മറ്റാരേക്കാളും നിങ്ങളുടെ ബാധ്യതയാണത്. അവര്‍ക്ക് ഏറ്റവും അവകാശപ്പെട്ടതും നിങ്ങളുടെ ധനമാണ്.
അവര്‍ക്ക് വേണ്ടി ഉദാരമായി പണം ചെലവഴിക്കുന്നത് ആത്മാര്‍ഥമായ സ്‌നേഹത്തിന്റെയും അവരോടുള്ള നന്മയുടെ പ്രകടമായ ലക്ഷണമാണ്. ശാരീരികമായ പ്രയാസങ്ങള്‍ സഹിക്കലാണ് മൂന്നാമത്തെ ഇനം.
അവര്‍ക്ക് വേണ്ടി ഉറക്കമിളക്കലും അവര്‍ ദേഷ്യപ്പെട്ടാല്‍ സഹനം കൈക്കൊള്ളലും അതിന്റെ ഭാഗമാണ്.
തടവിയും തലോടിയും അവരുടെ വേദന ലഘൂകരിക്കാന്‍ സാധ്യമായതെല്ലാം ചെയ്തുകൊടുക്കണം.
വാക്കുകള്‍ കൊണ്ടുള്ള നന്മയാണ് നാലാമത്തേത്.
നിര്‍വഹിക്കാന്‍ വളരെ എളുപ്പമാണെങ്കിലും അതുണ്ടാക്കുന്ന സ്വാധീനം അപാരമാണ്. നല്ല വാക്കും പുഞ്ചിരിയും ദാനധര്‍മം പോലെ പുണ്യകരമാണെന്ന് പറയുന്നതിന്റെ കാരണവും അതാണ്.
ഏറ്റവും നന്നായി മാതാപിതാക്കളോട് നന്മ ചെയ്യുന്നതിനും അവരോടുള്ള ബാധ്യതകള്‍ നിര്‍വഹിക്കുന്നതിനും തുണക്കാന്‍ അല്ലാഹുവിനോട് സദാ പ്രാര്‍ഥിക്കുകയും അവന്റെ സാമീപ്യം തേടുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്.
സല്‍കര്‍മങ്ങള്‍ ചെയ്യാന്‍ തുണക്കുന്നതും അവ എളുപ്പമാക്കുന്നതും അവനാണ്. അല്ലാഹു പറയുന്നു: ''നമ്മുടെ കാര്യത്തില്‍ സമരം ചെയ്യുന്നവരെ നാം നമ്മുടെ വഴികളിലൂടെ നയിക്കുക തന്നെ ചെയ്യും.''
അല്ലാഹുവേ, മാതാപിതാക്കളുടെ വെറുപ്പ് സമ്പാദിക്കുന്നവരുടെ കൂട്ടത്തിൽ ഞങ്ങളെ നീ ഉൾപ്പെടുത്തരുതേ..
അവരുടെ പൊരുത്തം നേടി മരണപ്പെടുന്നവരുടെ കൂട്ടത്തിൽ ഞങ്ങളെയും ചേർക്കണേ...
അവർക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ... മരിച്ചവർക്ക് മഗ്ഫിറത്തു പ്രധാനം ചെയ്യണേ.. ആമീൻ യാ റബ്ബൽ ആലമീൻ...
1 961
സദ്‌വൃത്തകളായ സ്ത്രീകളോട് കണ്ണുകള്‍ ചിമ്മാനും ഗുഹ്യസ്ഥാനങ്ങള്‍ സൂക്ഷിക്കാനും കല്‍പിക്കുക. അതവരെ പരിശുദ്ധകളാക്കിത്തീര്‍ക്കും എന്ന ഖുര്‍ആന്‍ വാക്യം പൂര്‍ണ്ണമായി നടപ്പിലാക്കേണ്ടവരാണ് നാം.
ഉത്തമ സ്ത്രീ ആരാണെന്ന് ചോദിക്കപ്പെട്ടപ്പോള്‍ പരപുരുഷന്മാര്‍ അവളെയും അവള്‍ പരപുരുഷന്മാരെയും നോക്കാത്തവളാണ് എന്നായിരുന്നു പ്രതിവചനം.
ഒരു സ്ത്രീ അന്യപുരുഷന്മാരെ കണ്‍നിറയെ കാണുകയും അതില്‍നിന്ന് പശ്ചാത്തപിക്കാതെ മരണപ്പെട്ടുപോവുകയും ചെയ്താല്‍ അവള്‍ വലിയ വിപത്തുകളെയും അസഹ്യമായ ശിക്ഷകളെയും നേരിടേണ്ടി വരും.
ഇത്തരം കാര്യങ്ങള്‍ സൂക്ഷിച്ചുജീവിക്കാന്‍ വേണ്ടിയാണ്, സ്ത്രീകള്‍ക്ക് അവരുടെ വീടുകളില്‍വെച്ച് പ്രവര്‍ത്തിക്കാന്‍ പറ്റിയ ജോലികള്‍ പഠിക്കണമെന്ന് നിര്‍ദ്ദേശിക്കപ്പെട്ടത്.
നിര്‍ബന്ധിത സാഹചര്യങ്ങളില്‍ പുറത്ത് പോകേണ്ടിവന്നാല്‍ തന്നെ താഴ്ന്ന വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ടും, വളരെ അടങ്ങി ഒതുങ്ങി താന്‍ ആര്‍ക്കും, തനിക്ക് മറ്റാരും വിഷമങ്ങള്‍ സൃഷ്ടിക്കരുതെന്ന കരുതലോടെയുമായിരിക്കണം യാത്ര.
സംസാരവും അങ്ങനെത്തന്നെ. മതനിയമങ്ങള്‍ക്കെതിരല്ലാത്ത അലങ്കാരങ്ങളും ഫാഷനുകളും മാത്രമേ സ്ത്രീകള്‍ സ്വീകരിക്കാവൂ.
എങ്കില്‍ സ്വയം നന്നാവുകയും മറ്റുള്ളവരെ നന്നാക്കുകയും ചെയ്യുന്ന വിഭാഗത്തില്‍ നാം ഉള്‍പ്പെടും.
അലി(റ) തന്റെ ഭാര്യയായ ഫാത്വിമ ബീവി(റ)യോട് ചോദിച്ചു : ഫാത്വിമ(റ) സ്ത്രീക്ക് ഏറ്റവും ഉത്തമം എന്താണ് ? ഫാത്വിമ(റ) പ്രതികരിച്ചു : അവർ പുരുഷന്മാരെയോ പുരുഷൻ അവളെയോ കാണാതിരിക്കലാണ്.
അല്ലാഹു നമുക്ക് എല്ലാവർക്കും ഹിദായത്തിനെ തരട്ടെ.. പഠിച്ചതും അറിഞ്ഞതും ജീവിതത്തിൽ പകർത്താനുളള തൗഫീഖ് നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ...
••••••••••••••••••••••••••••••••••
അടുത്ത വിഷയം :
*മാതാപിതാക്കൾ തരുന്ന നന്മകൾ*
1 961
*ഇഷ്ടമുള്ള വാതിലിൽ കൂടി പ്രവേശിക്കുന്ന സ്ത്രീകൾ*
••••••┈•✿﷽✿•┈••••••
_തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_
https://chat.whatsapp.com/Gv55uZQEIDh5nztmIcz1iO
_സ്ത്രീകൾ ലേഡീസ് ഒൺലി ഗ്രൂപ്പിൽ മാത്രം ജോയിൻ ചെയ്യുക. ലിങ്ക് താഴെ_
https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ
•••••••┈┈•✿❁✿•┈┈•••••••
സ്വര്‍ഗത്തിലേക്ക് ഇഷ്ടമുള്ള വാതിലില്‍ക്കൂടി പ്രവേശിച്ചുകൊള്ളുക. അഞ്ച് നേരം മുറപോലെ നിസ്‌കരിക്കുകയും, റമളാന്‍ മാസം കൃത്യമായി നോമ്പനുഷ്ഠിക്കുകയും,
ഭര്‍ത്താവിനെ അനുസരിക്കുകയും ചെയ്യുന്ന സ്ത്രീയോട് നാളെ പരലോകത്തുവെച്ച് പറയപ്പെടുന്ന വാക്കുകളാണിത്.
ഈ ലോകത്തുവെച്ച് പലതും ക്ഷമിക്കുകയും വിഷമങ്ങളില്‍ സഹനം പ്രകടിപ്പിക്കുകയും ചെയ്യുന്ന സ്ത്രീകള്‍ക്ക് പരലോകത്തുവെച്ച് കിട്ടുന്ന ഉന്നതമായ പദവിയെ സംബന്ധിച്ചാണ് മേല്‍ സൂചിപ്പിച്ചത്.
നന്നായാല്‍ ഉത്കൃഷ്ടപദവിയിലെത്താനും, മോശമായാല്‍ അങ്ങേയറ്റം അധഃപതിക്കാനും സാധ്യതയുള്ള ഒരു വിഭാഗമാണ് സ്ത്രീ സമൂഹം.
മിഅ്‌റാജിന്റെ രാത്രി നരകത്തില്‍ കാണപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളാണെന്നും അവര്‍ കഠിന ശിക്ഷകള്‍ക്ക് വിധേയമാക്കപ്പെട്ടവരാണെന്നും നബി(സ) തങ്ങള്‍ പറഞ്ഞിട്ടുണ്ട്.
ശിക്ഷയുടെ കാരണങ്ങളെ സംബന്ധിച്ച് ചോദിക്കപ്പെട്ടപ്പോള്‍ ഓരോ വിഭാഗത്തിന്റെ തെറ്റുകളും ഇന്നതിന്നതായിരുന്നുവെന്ന് വളരെ വ്യക്തമായി പറഞ്ഞുകൊടുക്കുകയും ചെയ്തു.
അക്കൂട്ടത്തില്‍ തലയും മാറിടവും മറയ്ക്കാത്ത സ്ത്രീകളെ സംബന്ധിച്ച് നബി(സ) തങ്ങള്‍ വിവരിക്കുകയുണ്ടായി. ഏറ്റവും വേദനാജനകമായ ശിക്ഷയാണ് അവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
നിങ്ങള്‍ ജാഹിലിയ്യാ കാലത്തുണ്ടായിരുന്ന സ്ത്രീകളെപ്പോലെ നഗ്നത വെളിവാക്കുകയും സൗന്ദര്യം പ്രദര്‍ശിപ്പിക്കുകയും ചെയ്യാന്‍ പാടില്ല.
ശരീരമാസകലം മൂടുന്ന മൂടുവസ്ത്രമാണ് ധരിക്കേണ്ടത്. വിശ്വാസികളായ സ്ത്രീകളോട് അല്ലാഹുവിന്റെ കല്‍പനയാണിത്. നിങ്ങള്‍ സ്വന്തം സൗന്ദര്യം പ്രദര്‍ശിപ്പിക്കേണ്ടത് കിടപ്പറയില്‍ ഭര്‍ത്താവിന്റെ മുമ്പില്‍ മാത്രം.
സൗന്ദര്യവര്‍ദ്ധിനികളായ സുഗന്ധം, മൈലാഞ്ചി തുടങ്ങിയവ അനുവദിക്കപ്പെട്ടതും അവിടത്തന്നെ. വളരെ കണിശമായ നിയമം തന്നെയാണിത്.
നിര്‍ഭാഗ്യമെന്നുപറയാം, ഇന്നത്തെ സ്ത്രീസമൂഹം വസ്ത്രധാരണയുടെ കാര്യത്തില്‍ കാണിക്കുന്ന അശ്രദ്ധ വളരെ ദയനീയമാണ്.
സാരിയും ബ്ലൗസുമാണ് വേഷമെങ്കില്‍ തലമറയ്ക്കുന്നതിലും ശറഇന്റെ വിധിക്കൊത്ത് ബ്ലൗസ് ധരിക്കുന്നതിലും പൂര്‍ണ്ണമായ അപാകതയാണ് സംഭവിക്കുന്നത്.
ഇന്നത്തെ സമ്പ്രദായമനുസരിച്ചുള്ള വേഷം പര്‍ദ്ദയും മക്കനയുമാണെങ്കില്‍ത്തന്നെ അത് ശ്രദ്ധാപൂര്‍വ്വം ധരിക്കുന്നവര്‍ വളരെ കുറവാണ്.
ഒരു ഫാഷന്‍ സമ്പ്രദായം മാത്രമായി അത് കണക്കാക്കുകയും നടക്കുമ്പോള്‍ ഇരുവശങ്ങളിലേക്കും പാറിപ്പറന്ന് അടിവസ്ത്രങ്ങള്‍പോലും പുറത്ത് കാണുകയും ചെയ്യുകയാണെങ്കില്‍ എന്തിനീ മൂടുവസ്ത്രം?
നാം ആഗ്രഹിക്കുന്ന പല ഫാഷനുകളും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ വിനയും നാശവുമാണ്.
നമ്മുടെ വസ്ത്രങ്ങള്‍, വീട്ടുപകരണങ്ങള്‍, മറ്റു നിത്യോപയോഗവസ്തുക്കള്‍ എന്നിവയിലൊക്കെ ഏറ്റവും ആധുനികതയും വിലപിടിപ്പുമാണ്.
നമ്മളൊക്കെ ആഗ്രഹിക്കുന്നത്, അവനവന്റെ കഴിവും പ്രതാപവുമനുസരിച്ച് അതിന്നൊന്നും വിരോധവുമില്ല. നമ്മുടെ സാമ്പത്തിക സ്ഥിതിയും സാഹചര്യങ്ങളും അനുകൂലമായിരിക്കണം.
അനര്‍ഹമായത് കൊതിക്കുമ്പോള്‍ സഹിക്കാന്‍ കഴിയാത്ത വിപത്തുകള്‍ നമ്മെ പിന്‍തുടര്‍ന്നേക്കാം.
കടംവാങ്ങി അണിഞ്ഞ സ്വര്‍ണ്ണാഭരണം കല്യാണവീടുകളില്‍വെച്ച് മോഷണംപോകുന്നതും വാടകക്കെടുത്ത് ചെത്താന്‍പോയ വാഹനം പോലീസിന്റെ പിടിയിലാവുന്നതുമൊക്കെ നിത്യസംഭവങ്ങള്‍ മാത്രം.
സര്‍വ്വോപരി നമുക്കിഷ്ടപ്പെട്ട വസ്തുക്കള്‍ തെരഞ്ഞെടുത്ത് വാങ്ങാന്‍ കടയിലും അങ്ങാടിയിലും പോകാന്‍ സ്ത്രീകള്‍ സ്വയം നിര്‍ബന്ധിതരാവുകയോ, പ്രോത്സാഹിപ്പിക്കപ്പെടുകയോ ചെയ്യുന്നു.
വീട്ടില്‍ അടങ്ങിയൊതുങ്ങി കഴിയേണ്ടവരാണ് സ്ത്രീ സമൂഹം. വീടാണ് അവളുടെ ഭരണരംഗം. കുട്ടികളും ഭര്‍ത്താവുമാണ് അവളുടെ പ്രജകള്‍.
ഒരു സ്ത്രീ ഭംഗിയുള്ള വസ്ത്രങ്ങള്‍ ധരിക്കുകയും, സുഗന്ധ വസ്തുക്കള്‍ ഉപയോഗിക്കുകയും, അവളിലേക്ക് ആകര്‍ഷിക്കപ്പെടുംവിധം ആടിക്കുഴഞ്ഞ് നടക്കുകയും ചെയ്താല്‍ അവള്‍ക്കാണ് നാശം.
ഭൂമുഖത്തുള്ള സര്‍വ്വവും വെള്ളത്തിലുള്ള മത്സ്യങ്ങളും അന്തരീക്ഷത്തിലുള്ള പറവകളും അവളെ ശപിച്ചുകൊണ്ടിരിക്കും.
ഒരു സ്ത്രീയുടെ പിന്നാലെ നടക്കുന്നതില്‍ ഭേദം ഹിംസ്രജന്തുക്കളായ കരടി, സിംഹം മുതലായവയുടെ പിന്നാലെ നടക്കുന്നതാണ് എന്ന് സൂചിപ്പിക്കുന്ന നബിവചനം വളരെ ശ്രദ്ധേയമാണ്.
ഒരു ഫേഷനുവേണ്ടി മാത്രമാണ് ഇത്രയും ഭീകരമായ ഒരവസ്ഥയിലേക്ക് നാം വീഴ്ത്തപ്പെടുന്നത്.
പുറത്തിറങ്ങി നടക്കുന്ന സ്ത്രീകള്‍ക്ക് പുറം ലോകത്തിന്റെ അന്തരീക്ഷവുമായി ഇണങ്ങിച്ചേരേണ്ടിവരും. അവപലതും മതനിയമങ്ങള്‍ക്കെതിരും മതമൂല്യങ്ങളെ നശിപ്പിക്കുന്നവയുമായിരിക്കും.
1 961
*അതിശയകരമായ ഫലങ്ങൾ തരുന്ന "സ്വലാത്തുൽ ഫാതിഹ് "*
••••••┈•✿﷽✿•┈••••••
_തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_
https://chat.whatsapp.com/Gv55uZQEIDh5nztmIcz1iO
_*സ്ത്രീകൾ* ലേഡീസ് ഒൺലി ഗ്രൂപ്പിൽ മാത്രം ജോയിൻ ചെയ്യുക. ലിങ്ക് താഴെ_
https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ
•••••••┈┈•✿❁✿•┈┈•••••••
💚 ദുനിയാവിൽ നിന്ന് ചുരുങ്ങിയത് ദിവസവും ഒരു സ്വലാത്ത് പതിവാക്കിയാൽ ആഖിറത്തിൽ പരാജയപ്പെടുകയില്ല.
💚 ഈ ഒരു സ്വലാത്തിന് മറ്റു സ്വലാത്തുകളെക്കാൾ 6 ലക്ഷം പ്രതിഫലം ഉണ്ട്.
💚 വ്യാഴം, വെള്ളി, തിങ്കൾ ദിവസങ്ങളിൽ 1000വീതം ചൊല്ലിയാൽ മുത്ത് നബി തങ്ങളെ കാണാൻ കഴിയും.
💚 സയ്യിദ് അഹ്‌മദ് ദഹ്‌ലാൻ (റ) ന്റെ അഭിപ്രായത്തിൽ ഈ സ്വലാത്ത് ശൈഖ് മുഹിയദ്ദിൻ തങ്ങളുടെ സ്ഥിരം ഔറാദുകളിൽ പെട്ടതാണ്.
💚 അമ്പരപ്പിക്കുന്ന പുണ്യങ്ങളും അതിശയകരമായ ഫലങ്ങളും അതീവ രഹസ്യങ്ങളും അടങ്ങിയതാണ് സ്വലാത്തുൽ ഫാതിഹ്.
💚 ദിനം പ്രതി 100 വീതം മുടങ്ങാതെ പതിവാക്കിയാൽ ഹൃദയം പ്രശോഭിതമാകും, മറവി നീങ്ങും, മുഴുവൻ ആവശ്യങ്ങളും നിറവേറും.
💚 ഈ സ്വലാത്തിന്റെ എല്ലാ വാക്കുകളും ഖുർആനിൽ നിന്നുള്ളതാണ്.
💚 ഈ സ്വലാത്ത് പതിവാക്കുന്നവർ ഈമാനോട് കൂടി മാത്രമായിരിക്കും മരിക്കുക.
💚 പ്രയാസമില്ലാതെ അവർക്ക് സ്വർഗത്തിൽ പ്രവേശിക്കാം.
💚 സ്ഥിരം സ്വലാത്തുൽ ഫാതിഹ് ചൊല്ലുന്നവരുടെ ഹൃദയം മുത്ത് നബി തങ്ങളുമായി എപ്പോഴും ബന്ധമുണ്ടാവാൻ കാരണമാകും.
💚 മറ്റ് മുഴുവൻ സ്വലാത്തിന്റെയും രഹസ്യങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.
---------------------------------
മുത്ത് നബി തങ്ങളുടെ മേൽ ധാരാളം സ്വലാത്തുകൾ ചൊല്ലാനും അത് കാരണമായി ഇരുലോകത്തും വിജയിക്കാനും അള്ളാഹു തൗഫീഖ് നൽകട്ടെ.. ആമീൻ
-------------------------------------
👉. മുത്ത് നബിയുടെ മേൽ അല്ലാഹ് ചൊല്ലിയ സ്വലാത്ത് .ഇത് തന്നെയാണ് സ്വലാത്തുൽ ഫാതിഹിന്റെ ഏറ്റവും വലിയ മഹത്വവും
👉. അല്ലാഹുവിനും മുത്ത് നബിക്കും ഏറ്റവും പ്രിയങ്കരമായ സ്വലാത്ത്
👉. മലക്കുകൾ ചൊല്ലുന്ന സ്വലാത്ത്
👉. മുത്ത് നബിയുടെ മേൽ മുഹ്'യിദ്ധീൻ ശൈഖ് (റ), ശാഹ് നഖ്ഷബന്ധി (റ) തുടങ്ങിയ മഹത്തുക്കൾ പതിവാക്കിയിരുന്ന സ്വലാത്തുകളിലൊന്ന്.
👉. ഒരറ്റതവണ ചൊല്ലിയാൽ മറ്റ് സ്വലാത്തുകൾ 600000 തവണ ചൊല്ലിയാൽ ലഭിക്കുന്ന പ്രതിഫലം ലഭിക്കുന്ന സ്വലാത്ത്
👉. ഏറ്റവും മഹത്തായ സ്വലാത്ത് തനിക്ക് അറിയിച്ച് തരണമെന്നുള്ള ശൈഖ് മുഹമ്മദുൽ ബക്'രി (റ) തങ്ങളുടെ പ്രാർത്ഥനക്ക് ഉത്തരമായ് അല്ലാഹു അറിയിച്ച് കൊടുത്ത സ്വലാത്ത്
👉. ഇതിനേക്കാൾ മഹത്തരമായ മറ്റൊരു സ്വലാത്ത് കൊണ്ടും ഒരാളും എന്റെ മേൽ സ്വലാത്ത് ചൊല്ലിയിട്ടില്ല എന്ന് മുത്ത് നബി ,അഹ്'മദ് തിജാനി തങ്ങളോട് പറഞ്ഞ സ്വലാത്ത്
👉. മുത്ത് നബിയെ സ്വപ്നത്തിൽ കാണാൻ ഏറ്റവും ഉത്തമമായ സ്വലാത്ത്
👉. മുത്ത് നബിയെ ഉണർവിൽ തന്നെ കാണുന്നതിന് സഹായിക്കുന്ന സ്വലാത്ത്
👉. ഇരു ലോകത്തേയും ഹാജത്തുകൾ നിറവേറാൻ സഹായകരമാകുന്ന സ്വലാത്ത്
👉. മുത്ത് നബിയോട് പ്രണയമുണ്ടാകുവാൻ ഏറ്റവും സഹായകരമായ സ്വലാത്ത്
. വിലായത്തിലേക്കുള്ള വാതിലാണ് സ്വലാത്തുൽ ഫാതിഹ്
. മരണപ്പെട്ടവർക്ക് ഹദ്'യ ചെയ്യാൻ ഏറ്റവും ഉത്തമമായ സ്വലാത്ത്
👉. സൂഫികളിലൊരാൾ പറയുകയുണ്ടായ് " എന്റെ മരണശേഷം ആരെങ്കിലും എനിക്ക് ഒരു സ്വലാത്തുൽ ഫാതിഹ് ചൊല്ലി ഹദ്'യ ചൈതാൽ എനിക്ക് അത് മതിയാകും"
👉. വല്ല ഒരുത്തരും സ്വലാത്തുൽ ഫാതിഹ് ദിനേന ഒരു തവണ എങ്കിലും ചൊല്ലിയാൽ അവർ ഈമാൻ കിട്ടിയല്ലാതെ മരണപ്പെടില്ല
👉. ദിനേന ഒരു തവണ എങ്കിലും പതിവാക്കിയവർ നരകത്തിൽ പ്രവേശിക്കില്ല
👉. ഖുർആന്റെ ഖുർആൻ എന്ന് ശൈഖ് ഇബ്റാഹീം നിയാസെ (റ) വിശേഷിപ്പിച്ച സ്വലാത്ത്
👉 .മറ്റ് സ്വലാത്തുകൾ 600000 തവണ ചൊല്ലുമ്പോൾ മുത്ത് നബിയോട് ലഭിക്കുന്ന സാമീപ്യം ഒരൊറ്റ തവണ ചൊല്ലൽ കൊണ്ട് ലഭിക്കുന്ന സ്വലാത്ത്
👉. ഏറ്റവും ഉന്നതമായ നിധി എന്ന് ശൈഖ് ഇബ്'റാഹീം നിയാസെ (റ) തങ്ങൾ വിശേഷിപ്പിച്ച സ്വലാത്ത്
👉. അസ്മാഉൽ ഹുസനയുടെ സിർറുകൾ സ്വലാത്തുൽ ഫാതിഹിൽ അടങ്ങിയിരിക്കുന്നു
👉. തെറ്റുകളിൽ നിന്നുള്ള കവചമാണ് സ്വലാത്തുൽ ഫാതിഹ്
👉. മഅരിഫത്തിലേക്കുള്ള കവടമാണ് മഹത്തായ സ്വലാത്തുൽ ഫാതിഹ്
👉. സ്വലാത്തുൽ ഫാതിഹിന്റെ അഹ്'ലുകാർക്ക് ഖബറിൽ ഒരു പ്രയാസവും നേരിടേണ്ടി വരില്ല (ഇ.അ)
👉. രിസ്ഖിൽ ( ) വിശാലതയുണ്ടാകുവാൻ സ്വലാത്തുൽ ഫാതിഹ് പതിവാക്കുക
اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩
••••••••••••••••••••••••••••••••••
അടുത്ത വിഷയം :
*ഇഷ്ടമുള്ള വാതിലിൽ കൂടി പ്രവേശിക്കുന്ന സ്ത്രീകൾ*
1 961
പരസ്പരസ്‌നേഹത്തില്‍ ഊട്ടിയുറപ്പിക്കപ്പെട്ട ദാമ്പത്യത്തില്‍ വിട്ടുവീഴ്ചയും മാപ്പുചെയ്യലും നിരുപാധികമായി ഉണ്ടാകുന്ന കാര്യങ്ങളാണ്.
എന്നാല്‍ അത്തരം വിട്ടുവീഴ്ചാമനോഭാവം പലദമ്പതികള്‍ക്കും പുലര്‍ത്താനാകുന്നില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
‘രാത്രി സിങ്ക് കഴുകി വൃത്തിയാക്കിയിട്ടില്ല, വസ്ത്രങ്ങള്‍ അവിടവിടങ്ങളില്‍ ചുരുട്ടി ഇടുന്നു’ എന്നുതുടങ്ങി ‘കടം വാങ്ങുന്നു’ എന്നിങ്ങനെയുള്ള ആക്ഷേപങ്ങളില്‍ മാപ്പുകൊടുക്കാന്‍ തയ്യാറായില്ലെങ്കില്‍ ദാമ്പത്യം അസ്വാരസ്യത്തിന്റേതായി മാറും.
പങ്കാളിക്ക് മാപ്പുകൊടുക്കാനുള്ള മടിയാണ് കുടുംബാന്തരീക്ഷം നരകതുല്യമാക്കുന്നത്. മാപ്പുകൊടുക്കല്‍ ദാമ്പത്യത്തിലെ ദിനചര്യയായി മാറണമെന്ന് ചുരുക്കം.
*അംഗീകരിക്കാനുള്ള മടി.*
പങ്കാളിയുടെ നന്‍മകളില്‍ അവരെ പുകഴ്ത്താനും പ്രോത്സാഹിപ്പിക്കാനും മടികാട്ടുന്നവര്‍ എമ്പാടുമുണ്ട്.
അത്തരം ദാമ്പത്യങ്ങളില്‍ പരസ്പരമുള്ള വാക്കേറ്റങ്ങള്‍ കൂടുതലായിരിക്കും. ദാമ്പത്യത്തിലുള്ള അവിശ്വാസമാണ് പങ്കാളിയെ അംഗീകരിക്കാന്‍ വിസമ്മതിക്കുന്നതിന് പിന്നില്‍.
https://chat.whatsapp.com/Gv55uZQEIDh5nztmIcz1iO
തന്റെ ആശ്രിതരായി പങ്കാളികളെ കാണുന്നവര്‍ അതിനാല്‍, തന്നെ ഉപേക്ഷിച്ച് അവര്‍ എങ്ങുംപോകില്ലെന്ന് വിശ്വസിക്കുകയും ചെയ്യുന്നു.
എന്നാല്‍ പങ്കാളികളാല്‍ പ്രശംസിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും സ്‌നേഹിക്കപ്പെടുകയും ചെയ്യുന്ന ദമ്പതികള്‍ തമ്മില്‍ കലഹം ഉണ്ടാവുകയില്ലെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.
*വൈകാരികപങ്കുവെയ്പ്.*
മറ്റുള്ളവര്‍ക്ക് തങ്ങളെക്കാള്‍ പരിഗണനയും പ്രാധാന്യവും കൊടുക്കുന്നു എന്ന പരാതി ദമ്പതികളിലോരോരുത്തരും ഉന്നയിക്കുന്നുവെന്നതാണ്,
സോഷ്യല്‍മീഡിയായുഗത്തിലെ പുതിയപ്രവണത. ഇണയെവിട്ട് പുതിയ ബന്ധങ്ങള്‍ക്ക് മുതിരുന്നത് സെക്‌സിന് വേണ്ടിയായിരിക്കില്ല.
മറിച്ച്, വൈകാരികബന്ധത്തിനുള്ള താല്‍പര്യമാണ്. അത്തരം ബന്ധങ്ങളുണ്ടെന്ന് പങ്കാളി തിരിച്ചറിയുന്നതോടെ ദാമ്പത്യം പഴയ ഊഷ്മളതയില്‍ മുന്നോട്ടുകൊണ്ടുപോവുക,
അസാധ്യമായിത്തീരുന്നു.
അതിനാല്‍ തന്റെ പങ്കാളിയല്ലാത്ത മറ്റാരുമായും വൈകാരികബന്ധങ്ങള്‍ക്ക് ദമ്പതികളിലൊരാളും തന്നെ തുനിയരുത്.
*മത്സരിക്കുന്ന മനസ്സ്.*
ആത്മീയമായി ഉന്നതവിതാനത്തില്‍ കഴിയുന്ന ദമ്പതികളില്‍ പോലും കണ്ടുവരുന്ന ഒരു മത്സരബോധമാണ് ഇത്.
തന്റെ പങ്കാളിയുടെ പ്രവര്‍ത്തനങ്ങളെ നിസ്സാരമായി കാണാനും അതിനെ കടത്തിവെട്ടാനും സദാ വെമ്പല്‍കൊള്ളുന്ന പ്രകൃതം. അനുസരണത്തിന്റെയും ഒന്നിച്ചുള്ള മുന്നേറ്റത്തിന്റെയും സന്ദര്‍ഭം തിരിച്ചറിയാത്ത ഇത്തരം ദാമ്പത്യങ്ങള്‍ ദുരന്തങ്ങളായിരിക്കും.
മറ്റെയാളെ വിജയിക്കാന്‍ അനുവദിക്കില്ലെന്ന ഈഗോ മുന്നിലായിരിക്കും. അത്തരം ഇടങ്ങളില്‍ ബന്ധങ്ങള്‍ അതിസങ്കീര്‍ണമായിരിക്കും.
മേല്‍പറഞ്ഞ സ്വഭാവസവിശേഷതകള്‍ ദാമ്പത്യത്തിന്റെ വിജയപരാജയങ്ങളെ നിര്‍ണയിക്കുന്നവയാണ്. അതിനാല്‍ ബന്ധങ്ങളില്‍ ഊഷ്മളത നിലനിര്‍ത്താന്‍ നാം അത്യധ്വാനം ചെയ്യുക.
അല്ലാഹു എല്ലാ കുടുംബങ്ങളിലും സന്തോഷവും സമാധാനവും നൽകട്ടെ.. ആമീൻ...
യഥാർത്ഥ സ്നേഹം വിവാഹത്തിൽ തുടങ്ങി അവസാനം സ്വർഗ്ഗത്തിൽ ഒരുമിക്കുന്നു. അള്ളാഹു തൗഫീക് നൽകട്ടെ.. ആമീൻ...
••••••••••••••••••••••••••••••••
അടുത്ത വിഷയം :
*അതിശയകരമായ ഫലങ്ങൾ തരുന്ന സ്വലാത്തുൽ ഫാത്തിഹ്*
1 961
*വിവാഹത്തിൽ തുടങ്ങി സ്വർഗ്ഗത്തിൽ ഒരുമിക്കുന്ന സ്നേഹം*
••••••┈•✿﷽✿•┈••••••
_തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_
https://chat.whatsapp.com/Gv55uZQEIDh5nztmIcz1iO
_*സ്ത്രീകൾ* ലേഡീസ് ഒൺലി ഗ്രൂപ്പിൽ മാത്രം ജോയിൻ ചെയ്യുക. ലിങ്ക് താഴെ_
https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ
•••••••┈┈•✿❁✿•┈┈•••••••
*നിന്നെയിഷ്ടമാണ്.*
അധികദമ്പതികളും അഭിമുഖീകരിക്കുന്ന ഏറ്റവും വലിയപ്രശ്‌നങ്ങളിലൊന്ന് ജീവിതപങ്കാളിയില്‍ ഉണ്ടാകണമെന്നാഗ്രഹിക്കുന്ന സ്വഭാവഗുണങ്ങള്‍ക്കായി നടത്തുന്ന പിടിവാശി.
അതെത്തുടര്‍ന്ന് ‘നീ അങ്ങനെചെയ്യണം, അങ്ങനെയാകണം’ എന്ന രീതിയില്‍ നിരന്തരം ഉപദേശങ്ങളോ ആക്രോശങ്ങളോ അന്യോന്യം പുറപ്പെടുവിക്കുന്നു.
എന്നാല്‍ ഇത്തരക്കാര്‍ വ്യക്തിജീവിതത്തില്‍ സ്വഭാവനന്‍മകള്‍ വളര്‍ത്തിയെടുക്കാനോ മുറുകെപ്പിടിക്കാനോ ശ്രദ്ധിക്കാറില്ല.
ഈ അവസ്ഥാവിശേഷം മാറ്റിയെടുത്താല്‍ മാത്രമേ ‘നിന്നെയിഷ്ടമാണ്’ എന്ന സ്‌നേഹപ്രകടനം പ്രതീക്ഷിക്കാനാവുകയുള്ളൂ.
നിങ്ങള്‍ വിവാഹംകഴിച്ചത് അടുക്കുംചിട്ടയും വൃത്തിബോധവും ഇല്ലാത്ത ഒരാളെയാണെങ്കില്‍ നിങ്ങളാഗ്രഹിക്കുന്നുവെന്ന ഒറ്റക്കാരണംകൊണ്ട് പ്രസ്തുത സ്വഭാവഗുണങ്ങള്‍ ആ വ്യക്തി സ്വാംശീകരിക്കണമെന്നില്ല.
കാരണം, നിങ്ങളെ മാറ്റാന്‍ നിങ്ങള്‍ക്ക് മാത്രമേ കഴിയൂ. അതിനാല്‍ പങ്കാളിയോടുള്ള നിങ്ങളുടെ പ്രതികരണത്തില്‍ മാറ്റംവരുത്തുകയാണ് ഏറ്റവും ഉത്തമം.
*വര്‍ത്തമാനംപറയലല്ല ആശയവിനിമയം.*
അന്യോന്യം വര്‍ത്തമാനം പറഞ്ഞാല്‍ ദാമ്പത്യത്തിലെ അവശ്യഉപാധിയായ ആശയവിനിമയം പൂര്‍ത്തിയായി എന്ന തെറ്റുധാരണ ദമ്പതികള്‍ക്കുണ്ട്.
നമ്മുടെ പരാതികളും കുറ്റപ്പെടുത്തലുകളും വൈകാരികഭീഷണികളും ഒരിക്കലും ഗുണപരമായ ആശയവിനിമയമല്ലെന്ന് തിരിച്ചറിയുക.
മനസ്സറിയിക്കാന്‍ പരാതിയുടെയും വിമര്‍ശനത്തിന്റെയും മെഗഫോണുകള്‍ ഉപയോഗിക്കരുത്. പകരം ഗുണകാംക്ഷയുടെയും ആഗ്രഹത്തിന്റെയും മന്ത്രണങ്ങള്‍ നടത്തുക.
ഇത് ദാമ്പത്യത്തെ അവസാനശ്വാസം വരെയും സംരക്ഷിക്കും. സ്വതാല്‍പര്യത്തെ മാറ്റിനിര്‍ത്തി, പങ്കാളിയുടെ കണ്ണുകളിലൂടെ വിഷയത്തെ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോഴാണ് ഫലപ്രദമായ ആശയവിനിമയം നടക്കുന്നത്.
മാത്രമല്ല, അവ്വിധം കേള്‍ക്കുകയും സംസാരിക്കുകയും ചെയ്യുന്നത് പരസ്പരബന്ധത്തെ ഊഷ്മളമാക്കുകയുംചെയ്യുന്നു.
*സമയക്രമീകരണം.*
ആധുനികനാഗരികക്രമം ജീവിതത്തെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിരിക്കുന്നു. ജീവിതത്തിന്റെ അന്തസ്സത്ത സമയവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്.
എന്നാല്‍ ബഹുഭൂരിപക്ഷം ദമ്പതികളും തങ്ങളുടെ സമയം ശരിയായ വിധത്തില്‍ കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെടുകയാണ്.
ദൈനംദിനപ്രവര്‍ത്തനങ്ങളുടെ ബാഹുല്യത്തില്‍ രണ്ടുപേരും തങ്ങളുടേതായ ലോകത്തേക്ക് ഉള്‍വലിയുന്ന അവസ്ഥയാണ് ഇന്ന് സംജാതമായിരിക്കുന്നത്.
ദമ്പതികള്‍ ഗുണപ്രദമാകുംവിധം അഞ്ചുമിനിറ്റെങ്കിലും ഒന്നിച്ചിരുന്ന് ചെലവഴിക്കുകയെന്നത് ദാമ്പത്യജീവിതത്തിന്റെ വിജയത്തിന് അത്യന്താപേക്ഷിതമാണ്.
അതിന് തങ്ങളുടെ പരസ്പരബന്ധം എവ്വിധമാണെന്ന് മാന്യവും സത്യസന്ധവുമായ തുറന്ന വിലയിരുത്തല്‍ ദമ്പതികള്‍ നടത്തണം.
https://chat.whatsapp.com/Gv55uZQEIDh5nztmIcz1iO
അപ്പോഴാണ് ജീവിതപുസ്തകത്തിലെ ഒരേ താളില്‍ തന്നെയാണോ തങ്ങളുള്ളതെന്ന് തിരിച്ചറിയാനും തിരുത്താനും കഴിയുകയുള്ളൂ..
*അവഗണന.*
ദമ്പതികള്‍ക്ക് കുട്ടികളുണ്ടാകുന്നതോടെ മാതാക്കള്‍ പിതാക്കന്‍മാരെ അവഗണിക്കുന്ന അവസ്ഥ സംജാതമാകാറുണ്ട്.
ഇത് ദാമ്പത്യത്തെ ഉലച്ചുകളയുന്ന പ്രശ്‌നമാണെന്ന് പറയാതെ വയ്യ. പിതാവില്‍ ഇത് അസംതൃപ്തി സൃഷ്ടിക്കുകയും പ്രേമത്തെ ഇല്ലാതാക്കുകയുംചെയ്യും.
അതുപോലെത്തന്നെ സ്മാര്‍ട്ട് ഫോണ്‍, സോഷ്യല്‍ മീഡിയ എന്നിവയോട് അമിതപ്രതിപത്തി കാട്ടുന്ന ദാമ്പതികളുടെ ജീവിതവും അപകടത്തിന്റെ വക്കിലാണ്.
ഭക്ഷണം കഴിക്കുമ്പോഴും അര്‍ധരാത്രിയിലും ഫോണിലും നെറ്റിലും പരതിക്കൊണ്ടിരിക്കുന്ന സ്വഭാവം ദാമ്പത്യജീവിതത്തിന്‍മേല്‍ കരിനിഴല്‍ വീഴ്ത്തുന്നു.
ഇതെല്ലാം അവരുടെ ശ്രദ്ധ ജീവിതപങ്കാളിയില്‍ നിന്ന് തിരിച്ചുവിടുകയാണ് ചെയ്യുന്നത്. പങ്കാളി തൊട്ടടുത്തിരിക്കുന്നുവെന്നതുകൊണ്ടുമാത്രം അതിനെ ദാമ്പത്യത്തിലെ ഗുണപ്രദമായ സമയമെന്ന് വിശേഷിപ്പിക്കാനാവില്ല.
*പണം, പണം, പണം.*
പണവും സമ്പത്ത് വാരിക്കൂട്ടലും ദാമ്പത്യത്തില്‍ വലിയൊരു പ്രശ്‌നമാണ്.
വിവാഹേതരബന്ധങ്ങളില്‍നിന്ന് സുരക്ഷിതമായ പല ദാമ്പത്യങ്ങളും പണവിഷയത്തില്‍ തട്ടിത്തടഞ്ഞുവീഴുന്ന കാഴ്ച ആഗോളതലത്തിലുള്ള പ്രതിഭാസമാണ്.
പലപ്പോഴും അരക്ഷിതാവസ്ഥയിലുള്ള പുരുഷന്‍ സ്ത്രീയെ വരുതിയില്‍നിറുത്താന്‍ പണത്തെ ഉപകരണമാക്കുന്നു.
ദമ്പതികളിലിരുവര്‍ക്കും സ്വന്തമായി വരുമാനമാര്‍ഗങ്ങളുണ്ടെങ്കില്‍ അവരില്‍ കൂടുതല്‍ വരുമാനമുള്ളയാള്‍ അസംതൃപ്തനാകുന്നത് കാണാം.
ചുരുക്കത്തില്‍, പണത്തെക്കുറിച്ചുമാത്രമുള്ള ചിന്ത അനാരോഗ്യകരമായ മത്സരബോധം സൃഷ്ടിക്കാനിടവരുത്തുന്നു.
*മാപ്പുതരൂ പ്രിയേ..*
1 961
*നീതി പാലിക്കാത്ത യൗവ്വനം*
••••••┈•✿﷽✿•┈••••••
_തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_
https://chat.whatsapp.com/Gv55uZQEIDh5nztmIcz1iO
_*സ്ത്രീകൾ* ലേഡീസ് ഒൺലി ഗ്രൂപ്പിൽ മാത്രം ജോയിൻ ചെയ്യുക. ലിങ്ക് താഴെ_
https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ
•••••••┈┈•✿❁✿•┈┈•••••••
എന്റെയും നിങ്ങളുടെയും ഇപ്പോഴത്തെ വയസ്സ് 15-നും 40-നും ഇടയിലാണോ.? എങ്കിൽ, നാം സ്വയം നമ്മുടെ ശരീരത്തോട് 4 ചോദ്യം ചോദിക്കേണ്ടിയിരിക്കുന്നു,
അതിന്, തൃപ്തികരമായ മറുപടി പറയുകയും വേണം. എന്നിട്ട്, മാത്രമേ നാം വാർദ്ധക്യത്തിലേക്ക് നടന്ന് പോകാവൂ..
1) *എന്താണ് നമ്മുടെ ഖുർആനുമായുള്ള ബന്ധം.?*
ദിവസവും ഒരു 15മിനിറ്റ് നാം ഖുർആൻ പാരായണം ചെയ്യാറുണ്ടോ?
വേണ്ട..
ഒരു 2 മിനിറ്റ് എങ്കിലും ഖുർആൻ പാരായണത്തിന് മാറ്റി വെച്ചിട്ടുണ്ടോ?
ഇൻശാ അല്ലാഹ്...
ദിവസവും ഒരു അര പേജ് എങ്കിലും ഖുർആൻ പാരായണം ചെയ്യാൻ നമുക്ക് സാധിക്കണം...
മൊബൈൽ കൈയിൽ എടുക്കുമ്പോൾ
ഇൻശാ അല്ലാഹ്..
അര പേജ് എങ്കിലും ഖുർആൻ പാരായണം ചെയ്തിട്ടെ ഞാൻ whatsapp ഉം fb ഉം ഓപ്പൺ ചെയ്യൂ.. എന്ന് തീരുമാനമെടുക്കൂ...
ഇൻശാ അല്ലാഹ്... നമുക്ക് സാധിക്കും.
2) *എന്താണ് നബി(സ)യുമായുള്ള നമ്മുടെ ബന്ധം.?*
ഇഷ്ടനായകൻമാരായ മമ്മൂട്ടി, സൽമാൻഖാൻ, മെസ്സി, സച്ചിൻ etc...
അവരെ കൂടെ ഒരുമിച്ച് നിന്ന് ഒരു ഫോട്ടോ എടുക്കാൻ സാധിച്ചാൽ നമുക്ക് എത്ര മാത്രം സന്തോഷമാവുമെന്ന് ആലോചിച്ച് നോക്കൂ...
നാളെ സ്വർഗ്ഗത്തിൽ അല്ലാഹുവിന്റെ റസൂൽ (സ)ന്റെ കൂടെ ഒരുമിച്ച് നിൽക്കണ്ടേ നമുക്ക്.?
അത്രമാത്രം നമുക്ക് റസൂൽ(സ)നോട് സ്നേഹമുണ്ടോ.?
ഇൻശാ അല്ലാഹ്...
നാളെ ഞാൻ നബി(സ)യോടൊപ്പം നിൽക്കേണ്ടതാണ്.
അതിന് ഞാൻ ഇനിയും
എന്റെ ഈമാൻ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന്
ഇന്ന് നമ്മൾ ഒരുവട്ടമെങ്കിലും ആഗ്രഹിക്കുകയോ ചിന്തിക്കുകയോ ചെയ്തിട്ടുണ്ടോ.?
ആയിരവും നൂറും വേണ്ട വെറും മൂന്ന് സ്വലാത്ത് എങ്കിലും ഇന്ന് നാം ചൊല്ലിയിട്ടുണ്ടോ.?
ഇൻശാ അല്ലാഹ്...
നന്മ വർദ്ധിപ്പിച്ചു കൊണ്ട്
അല്ലാഹുവിന്റെ ഹബീബ്(സ)യോടുള്ള ഹുബ്ബ് വർദ്ധിപ്പിക്കാൻ നമുക്ക് ഏവർക്കും സാധിക്കട്ടെ.. ആമീൻ...
3) *തൗബയോടുള്ള ബന്ധം.*
കണ്ണ് കൊണ്ടും നാവ് കൊണ്ടും ഹറാം കണ്ടും പറഞ്ഞും പോവുന്ന നമ്മൾ തീർച്ചയായും എല്ലാ ദിവസവും അല്ലാഹുവോട് മാപ്പ് ചോദിച്ച് കൊണ്ട്
കണ്ണ് താഴ്ത്താനും,
നാവിനെ വിലക്കാനുമുള്ള ഈമാനികശക്തി നേടിയെടുക്കേണ്ടതുണ്ട്.
പക്ഷെ.. നാം ഈ ലോകത്തെ ആസ്വവദിക്കുന്ന തിരക്കിലാണ്.
മരണത്തിനു തൊട്ടു മുൻപല്ല
ഇന്ന് രാത്രിയാണ് ഞാനും നീയും തൗബ ചെയ്ത് യഥാർത്ഥ മുസ്ലീമാവേണ്ടത്.
അല്ലാഹ്...
നമുക്ക് ഹിദായത്ത് നൽകട്ടെ.. ആമീൻ...
4) *നമുക്ക് നൽകപ്പെട്ട സമയത്തോടുള്ള ബന്ധം*
നാം ഈ നിമിഷം ശ്വസിച്ച വായു പുറത്തേക്ക് വിടാൻ സാധിക്കുമോ എന്ന് നമുക്ക് ഉറപ്പില്ല
എന്നിട്ടുമെന്തേ നാം ചിന്തിക്കാത്തത്.
https://chat.whatsapp.com/Gv55uZQEIDh5nztmIcz1iO
കൂട്ടുകാരൊത്ത് ചിലവഴിക്കാൻ സമയമുണ്ട്,
ഭക്ഷണം കഴിക്കാൻ സമയമുണ്ട്, ഉറങ്ങാൻ സമയമുണ്ട്, ജോലി ചെയ്യാൻ സമയമുണ്ട്.
അങ്ങനെ, എല്ലാറ്റിനും നമ്മുടെ അടുത്ത് സമയമുണ്ട്.. പക്ഷെ...
നമസ്കാരത്തിനും ഖുർആൻ പാരായണത്തിനും
സ്വലാത്ത് ചൊല്ലാനും നമുക്ക് സമയമില്ല..
നമ്മൾ തിരക്കിലാണ്..
സ്വയം ഒന്ന് ചിന്തിച്ച് നോക്കൂ...
ഒരു മാറ്റം വേണ്ടേ നമുക്ക്.?
ഇൻശാ അല്ലാഹ്...
നാളെ മഹശറയിൽ യൗവനം നല്ല രീതിയിൽ ചിലവഴിച്ച എന്റെ പ്രിയപ്പെട്ട അടിമകൾ
എന്റെ അടുത്തേക്ക് വരൂ...
എന്ന് അല്ലാഹ്.. പറയുമ്പോൾ
നമ്മുടെ അല്ലാഹുവിന്റെ അടുത്തേക്ക് പുഞ്ചിരിച്ച് കൊണ്ട് ഓടി ചെല്ലാൻ നമുക്ക് സാധിക്കണം..
ഇൻശാ അല്ലാഹ്...
ഇന്ന് മുതൽ നമ്മുടെ പ്രവർത്തനം അതിനുള്ളതാകട്ടെ.. ആമീൻ...
••••••••••••••••••••••••••••••
അടുത്ത വിഷയം :
*വിവാഹത്തിൽ തുടങ്ങി സ്വർഗ്ഗത്തിൽ ഒരുമിക്കുന്ന സ്നേഹം*
1 961
ഒരിക്കല്‍ ഒരു ഒറ്റപ്പെട്ട സ്ഥലത്ത് ബലഹീനരായ ഒരു സ്ത്രീയും പുരുഷനും ജീവിച്ചിരുന്നു. ഒരു യാത്ര കഴിഞ്ഞ് അയാള്‍ വിശന്നു വലഞ്ഞ് തന്റെ വീട്ടിലെത്തിച്ചേര്‍ന്നു. നിന്റെ പക്കല്‍ ഭക്ഷണം വല്ലതുമുണ്ടോ?
ഭാര്യ: അതെ, സന്തോഷവാനാവുക. അല്ലാഹു തന്ന ഭക്ഷണം ഇരിപ്പുണ്ട്. അല്പം കാത്തിരിക്കൂ. ഭര്‍ത്താവ് വീണ്ടൂം ആവശ്യപ്പെട്ടു. അവര്‍ പ്രതിവചിച്ചു; ശാന്തനാകൂ; അല്ലാഹുവിന്റെ കാരുണ്യം പ്രതീക്ഷിക്കൂ.
അല്പ സമയത്തിനു ശേഷം അദ്ദേഹം വീണ്ടും ആവശ്യപ്പെട്ടതനുസരിച്ച് അവര്‍ അടുപ്പിനരികിലേക്കു നീങ്ങി. അടുപ്പില്‍ നിറയെ ഭക്ഷ്യവിഭവം കണ്ട് അവര്‍ ആഹ്ലാദിച്ചു.
നോക്കൂ.. ഇവിടെ ആ സ്ത്രീ കാണിച്ച അവധാനതയും സംസാരത്തിന്റെ മാധുര്യവും. അല്ലാഹുവിന്റെ അനുഗ്രഹങ്ങളിലുള്ള അടങ്ങാത്ത വിശ്വാസവും അഭിനിവേശവുമാണ് അവരെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്.
ജോലിസ്ഥലത്തേക്ക് പോകുമ്പോള്‍ സ്‌നേഹമസൃണമായ പെരുമാറ്റത്തോടു കൂടിയും പുഞ്ചിരിയോടു കൂടിയും യാത്രയക്കുക.
ഗാര്‍ഹിക ഭരണത്തിന്റെ പ്രയാസങ്ങള്‍ നിന്നെ കൂടുതല്‍ അലട്ടുമ്പോള്‍ പ്രവാചകര്‍(സ) തന്റെ പ്രിയ പുത്രി ഫാത്വിമ(റ)യോട് ഉപദേശിച്ച വാക്കുകള്‍ ഓര്‍ത്ത് ആശ്വാസം കൊള്ളുക. അവിടുന്ന് പറഞ്ഞു.
ഫാത്വിമാ... നീ അല്ലാഹുവിനെ സൂക്ഷിക്കുക; നിര്‍ബന്ധ ബാധ്യതകള്‍ പൂര്‍ണമായും വീട്ടുക, വീട്ടുകാര്‍ക്കു വേണ്ടി ജോലി ചെയ്യുക,
ഉറങ്ങാന്‍ കിടക്കുമ്പോള്‍ മുപ്പത്തിമൂന്ന് പ്രാവശ്യം തസ്ബീഹും തഹ്‌ലീലും മുപ്പത്തിനാലു പ്രാവശ്യം തക്ബീറും ചെല്ലി നൂറ് ദിക്‌റുകള്‍ തികയ്ക്കുക. ഒരു സേവകനെക്കാളേറെ നിനക്ക് ഉത്തമം അവ തന്നെയാണ്...
റഹ്മാനായ റബ്ബിന്റെ പൊരുത്തത്തിലുള്ള ദമ്പത്യ ജീവിതമാവാൻ റബ്ബ് തൗഫീഖ് നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീന്‍...
•••••••••••••••••••••••••••••••••
അടുത്ത വിഷയം :
*നീതി പാലിക്കാത്ത യൗവനം*
1 961
*ഭര്‍ത്താവിന് അനുയോജ്യയായി മാറാൻ കഴിയുന്നില്ലേ...?*
••••••┈•✿﷽✿•┈••••••
_തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_
https://chat.whatsapp.com/CGBA3Qtt7JUDAxpRoZ1CNW
_സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_
https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ
•••••••┈┈•✿❁✿•┈┈•••••••
വിവാഹാന്വേഷണ സമയം മുതല്‍ ഈ നിമിഷം വരെയുള്ള തന്റെ ജീവിതത്തില്‍ ഫലപ്രദമായ ഏതെങ്കിലും മാറ്റങ്ങള്‍ വരുത്തുന്നതിനെ കുറിച്ച് താന്‍ ബോധവതിയായിരുന്നോ?.
ഓരോരുത്തരും സ്വയം ചോദിച്ചിരിക്കേണ്ട ഒന്നാണിത്. നീ ഒരു കാര്യം മനസ്സിലാക്കണം,
നിനക്കു ചേര്‍ന്ന ഒരു പുതുമാരനെ കണ്ടെത്തിയാല്‍ മാത്രം നീ ഒരു പക്ഷേ നിന്റെ ദാമ്പത്യജീവിതത്തില്‍ വിജയിയായിക്കൊള്ളണമെന്നില്ല.
മറിച്ചു ഭര്‍ത്താവിന് അനുയോജ്യയായി മാറാനുള്ള നിന്റെ കഴിവിലാണ് യഥാര്‍ത്ഥ വിജയം കിടക്കുന്നത്.
ഒരു പ്രവാചകവചനം നോക്കൂ; മൂന്നു പേരുടെ നിസ്‌കാരം ഒരു തരത്തിലും സ്വീകാര്യയോഗ്യമായിരിക്കില്ല. ജനങ്ങള്‍ നിര്‍ബന്ധിതരായി അംഗീകരിക്കേണ്ടിവരുന്ന നായകന്‍,
ഭര്‍ത്താവിന്റെ കോപ പാത്രമായി രാവ് കഴിച്ചുകൂട്ടിയ ഭാര്യ, പരസ്പരം പോരടിച്ചു കൊണ്ടിരിക്കുന്ന സഹോദരങ്ങള്‍ എന്നിവരാണ് ആ മൂന്നു പേര്‍.
നിനയ്ക്ക് അല്ലാഹു കനിഞ്ഞരുളിയ പ്രിയ കൂട്ടുകാരനാണല്ലോ അദ്ദേഹം. നിന്റെ ഉത്തരവാദിത്തവും പ്രശ്‌നങ്ങളും ഏറ്റെടുത്ത ആത്മാര്‍ത്ഥ സുഹൃത്ത്.
നിന്റെ കിനാവുകളില്‍ ഒളിമങ്ങാത്ത പുഞ്ചിരിയുമായി രംഗത്തെത്തുന്ന ആത്മ മിത്രം. നിന്റെ പരാതികളും പരിവേദനങ്ങളും പറഞ്ഞ് സമാശ്വാസം കൊള്ളാനുള്ള ഏക അത്താണി.
റബ്ബ് തആല അവരെ നിനയ്ക്കായി തെരെഞ്ഞെടുത്തിരിക്കുകയാണ്. അതില്‍ ആത്മാര്‍ത്ഥമായി അവനെ സ്തുതിച്ചു കൊള്ളുക.
വലിയൊരു അനുഗ്രഹമാണ് നിനക്ക് കനിഞ്ഞരുളിയിരിക്കുന്നത്. ഈ സൗഭാഗ്യം പോലും അനുഭവിക്കാന്‍ കഴിയാത്ത നിരവധി വനിതകള്‍ ഈ ലോകത്തുണ്ടെന്ന കാര്യം മറക്കാതിരിക്കുക.
ദുന്‍യാവ് നശ്വരവും നൈമിഷികവുമാണ്. പരലോകമാണ് ശാശ്വതവും അനശ്വരവും. അതു കൊണ്ടുതന്നെ നിന്റെ ചിന്തകളില്‍ ദുന്‍യാവിനെക്കാള്‍ ആഖിറത്തിനായിരിക്കട്ടെ സ്ഥാനവും പരിഗണനയും.
പൈശാചികതയുടെ ദുര്‍ബോധനങ്ങളും പാപങ്ങളുടെ ആകര്‍ഷണീയതയുമാണ് മനുഷ്യരെ പലപ്പോഴും വഴിതെറ്റിക്കുന്നത്. ഇബ്‌ലീസിന്റെ ദുര്‍മന്ത്രണങ്ങളില്‍ പെടാതിരിക്കുക.
നാമവരില്‍ നിന്നു ശക്തമായ കരാര്‍ വാങ്ങിയിരിക്കുന്നുവെന്ന ഇലാഹീ വചനം മറക്കാതിരിക്കുക. കാരണം, കേവലമൊരു കരാര്‍ എന്നതിനപ്പുറം ഇലാഹീയായ ബന്ധമാണ് ദാമ്പത്യജീവിതം.
https://chat.whatsapp.com/CGBA3Qtt7JUDAxpRoZ1CNW
പ്രിയ സോദരീ... ജീവിത വിജയം നിര്‍മിക്കേണ്ടത് നീ തന്നെയാണ്. കാരണം, നിന്റെ കരങ്ങളിലാണ് ഭര്‍തൃവീടിന്റെ സുരക്ഷിതത്വവും ഭര്‍ത്താവിന്റെ അഭിലാഷങ്ങളും മക്കളുടെ ഭാവിജീവിതവും കിടക്കുന്നത്.
നിങ്ങളുടെ ഗൃഹം സ്വപ്നസമാനം സന്തോഷകരവും ആനന്ദകരവുമാക്കാന്‍ ഭര്‍ത്താവ് എന്താണ് താത്പര്യപ്പെടുന്നത് എന്നറിയുന്നവള്‍ നീ മാത്രമാണ്.
ആത്മനിര്‍വൃതിയോടെ കുടുംബജീവിതം പുരോയാനം പ്രാപിക്കുന്നത് നിന്റെ സാരഥ്യത്തില്‍ മാത്രമാണ്. അതിനെന്താണോ നിനയ്ക്ക് ചെയ്യാന്‍ കഴിയുന്നത് അതു നീ ചെയ്തിരിക്കണം.
പ്രവാചകൻ(സ) ആഇശ(റ)യോട് പറയാറുണ്ട്: ആഇശാ.. നീ മൃദുലയാവൂ. നിശ്ചയം അല്ലാഹു ഒരു വീട്ടുകാര്‍ക്ക് നന്മ ഉദ്ദേശിച്ചാല്‍ അവര്‍ക്കിടയില്‍ മൃദലതയും ലാളിത്യവും അവന്‍ നിറച്ചുകൊടുക്കും.
നിന്റെ ഭര്‍ത്താവ് അനുഭവിക്കുന്ന വിഷമഘട്ടങ്ങളില്‍ സാന്ത്വനത്തിന്റെയും ആശ്വാസത്തിന്റെയും വാക്കുകള്‍ കൊണ്ട് ഗൃഹ പരിസരങ്ങളെ ആനന്ദദായകമാക്കേണ്ടത് നിന്റെ ചുമതലയാണ്.
ജീവിത കാലുഷ്യങ്ങളില്‍ നിന്റെ ഭര്‍ത്താവ് നിന്നെ വിട്ട് അന്യരിലേക്ക് ആശ്വാസം തേടിയലയുന്നത് എത്ര ദുഃഖകരമാണ്.
അഹംഭാവവും ലുബ്ധതയും നിന്റെ മനസ്സിന്റെ അകത്തളത്തില്‍നിന്ന് പറിച്ചെറിയണം. അവ മനുഷ്യനെ നശിപ്പിച്ച പോലെ മറ്റൊന്നും അവനെ നശിപ്പിച്ചിട്ടില്ല.
പകരം വിനയാന്വിതയും ധര്‍മിഷ്ഠയുമായി മാറണം. നിന്റെ മുഖമുദ്ര ഗുണകാംക്ഷയുമായിരിക്കണം.
സംതൃപ്തമായ അല്‍പം അനാവശ്യമായ ധാരാളത്തേക്കാള്‍ ഉന്നതമാണെന്ന പ്രവാചകാധ്യാപനം നിന്റെ മനസ്സില്‍ രൂഢമൂലമായിരിക്കട്ടെ...
നിന്റെ ഭര്‍ത്താവിന്റെ കയ്യില്‍ ഒരുപക്ഷേ സമ്പത്തും സൗകര്യവും കുറവായിരിക്കാം. എന്നാല്‍, ഉള്ളതു കൊണ്ട് തൃപ്തിപ്പെടുക.
എന്നാല്‍, നിസ്സംശയം അല്ലാഹു നിങ്ങളുടെ സമ്പത്തില്‍ ബറകത്ത് ചെയ്യും.
പ്രവാചകര്‍(സ്വ)യുടെ ഇവ്വിഷയകമായൊരു വചനം അത്യന്തം ശ്രദ്ദേയമാണ്. അവിടുന്ന് പറഞ്ഞു:
ഭര്‍ത്താവില്‍ ആശ്രയിക്കുന്ന ഭാര്യ അവനു നന്ദി ചെയ്യാത്ത ഭാര്യയെ അല്ലാഹു കരുണയുടെ നോട്ടം നോക്കുക പോലുമില്ല. (നസാഈ, ഹാക്കിം)
നീ അലോചിച്ചു നോക്കൂ എങ്ങനെ ഒരു ഭാര്യക്ക് ഭര്‍ത്താവിനെ അനിവാര്യമല്ലാതായിത്തീരും.. ഏറ്റവും അടുത്ത കൂട്ടുകാരനും എല്ലാം പങ്കുവക്കുന്ന ആത്മ സൂഹൃത്തുമായിരിക്കെ..
മുഖപ്രസന്നത നിലനിര്‍ത്തുക. മുഖത്ത് സദാ പൂഞ്ചിരി സൂക്ഷിക്കുക. മധുരമായി സംസാരിക്കുക. ഒരു കഥയുണ്ട്.
1 961
ഇനിയും ഇതിനേക്കാൾ എളുപ്പത്തിൽ എല്ലാ ദിവസവും ചെയ്യാവുന്ന ഒരുപാട് ഒരുപാട് ഒരുപാട് സുന്നത്തുകൾ ഉണ്ട്. അതും ജീവിതത്തിൽ നാം പതിവാക്കണം. പരമാവധി പരമാവധി സുന്നത്തുകൾ എല്ലാ ദിവസവും ചെയ്യുക.അല്ലാഹു നമ്മുടെ പ്രവർത്തനങ്ങൾ എല്ലാം സ്വീകരിക്കുമാറാകട്ടെ.
•••••••••••••••••••••••••••••••
അടുത്ത വിഷയം :
*ഭര്‍ത്താവിന് അനുയോജ്യയായി മാറാൻ കഴിയുന്നില്ലേ...?*
1 961
അവന് കഷ്ടിച്ചു മാത്രമേ പിന്നെ ദുനിയാവ് കിട്ടു. (തിർമിദി )
66)ഒരിക്കൽ ഒരു അൻസ്വാരി നബിﷺയോട് ചോദിച്ചു. " ആരാണ് നബിയെ സത്യവിശ്വാസികളിൽ വെച്ചേറ്റം ശ്രേഷ്ഠൻ.നബി ﷺപറഞ്ഞു. അവരിലെ ഉത്തമ സ്വഭാവി തന്നെ." മുഅമിനീങ്ങളിലെ അതി ബുദ്ധിമാനോ?. അത് മരണത്തെ നന്നായി ഓർക്കുന്നവനും, മരണാനന്തര ജീവിതത്തിന് ഒരുങ്ങി തയ്യാറാക്കുന്നവനുമാകുന്നു. (ഇബ്നു മാജ:)
67)നബി ﷺ പറയുന്നത് കാണുക."തീർച്ച, ഒരു സത്യവിശ്വാസി തന്റെ സദ്സ്വഭാവം മൂലം നോമ്പുകാരന്റെയും രാത്രി നിസ്കരിക്കുന്നവന്റെയും പദവി എത്തിക്കുന്നതാണ്. "(അബു ദാവൂദ് )
68)നബി ﷺ പറഞ്ഞു."നിങ്ങൾ എവിടെയായിരുന്നാലും അല്ലാഹുവിനെ സൂക്ഷിക്കു. തെറ്റിനെ നന്മ ചെയ്തു ഉടൻ മായ്ച്ചു കളയു. ജനങ്ങളോട് നല്ല വിധത്തിൽ വർത്തിക്കൂ."(തിർമിദി )
69)നബി ﷺപറഞ്ഞു. താഴെ ദിക്ർ ഉരുവിട്ടാൽ സ്വർഗ്ഗം നിർബന്ധമായി (അബൂദാവൂദ്).
رضيت بلله ربا وبالاسلام دينا وبمحمد صلي الله عليه وسلم رسولا
70)നബി ﷺപറഞ്ഞു. താഴെ പ്രാർത്ഥനയേക്കാൾ അത്യുത്തമമായ ഒരു പ്രാർത്ഥനയും ആരും നടത്തിയിട്ടില്ല. (ഇബ്നു മാജ )
اللهم اني اسالك المعافات في الدنيا و الاخرة
71)നബി ﷺപറയുന്നു. താഴെ വചനം ഭൂമുഖത്തെ ആരു പറഞ്ഞാലും (മുഅ്മിൻ )അവന്റെ പാപങ്ങൾ പൊറുത്തു കൊടുക്കുന്നതാണ്.അത് കടലിലെ നുരകൾക്ക് സമാനമാണെങ്കിലും തന്നെയും.
لا اله الا الله و الله أكبر ولا حول ولا قوة الا بلله
72)നിങ്ങൾക്ക് ദുനിയാവിൽ നിന്നുകൊണ്ട് തന്നെ സ്വർഗ്ഗത്തിൽ സുന്ദരമായ ഈന്തപ്പന നടണോ.? നബിﷺ പറഞ്ഞ താഴെ ദിക്ർ ചൊല്ലിയാൽ മതി. സ്വർഗ്ഗത്തിൽ നമുക്ക് ഒരു ഈന്തപ്പന നടക്കുകയായി.(തിർമിദി)
سبحان الله العظيم و بحمده
73)നബിﷺ പറഞ്ഞു. ഒരാൾ മൂന്നുതവണ സ്വർഗത്തെ ചോദിച്ചാൽ സ്വർഗം ഇങ്ങനെ പറയും പടച്ചവനെ, നീ അവനെ സ്വർഗ്ഗത്തിൽ കടത്തു. ഒരാൾ മൂന്നു തവണ അള്ളാഹുവിനോട് നരക കാവൽ തേടിയാൽ നരകം പറയും.'അല്ലാഹുവേ അവനെ നീ നരകത്തിൽ നിന്ന് കാക്കൂ..."
74)നബി ﷺപറഞ്ഞു.ഒരാൾ തിന്നതിനു പുറകെ താഴെ ദിക്കർ ഉരുവിട്ടാൽ അവന്റെ മുൻ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്.
الحمدلله الذي اطعمني هذا و رزقنيه من غير حول مني و لا قوة
75)നബി ﷺപറഞ്ഞു. നിങ്ങൾ യഥാവിധി തവക്കുൽ ചെയ്യൂ.അങ്ങനെ അല്ലാഹുവിൽ സമർപ്പിതരായാൽ പറവകൾക്ക് അന്നം നൽകും പ്രകാരം നിങ്ങൾക്ക് അള്ളാഹു അന്നം നൽകും. പറവകൾ പ്രഭാതത്തിൽ വയറൊട്ടി പുറപ്പെടുന്നു.വൈകുന്നേരം നിറവയറുമായി കൂടണയുന്നു.
76)സുഭിക്ഷമായ ജീവിതവും ദീർഘായുസ്സും ആഗ്രഹിക്കുന്നവരുണ്ടെങ്കിൽ അവർ തന്റെ കുടുംബ ബന്ധം സുദൃഢമായി സൂക്ഷിക്കട്ടെ (മുസ്ലിം )
77)നബിﷺ പറഞ്ഞു."ഒരാൾ പതിവായി ചെയ്യുന്ന സദ് പ്രവൃത്തി യാത്രയോ രോഗമോ കാരണം മുടങ്ങി പോയാൽ അവൻ നാട്ടിലും ആരോഗ്യമുള്ളപ്പോഴും ചെയ്തിരുന്ന അത്ര കർമ്മഫലം രേഖപ്പെടുത്തുന്നതാണ്. "(ബുഖാരി)
78)നബി ﷺപറഞ്ഞു." നല്ല എല്ലാ കാര്യങ്ങളും ധർമ്മമാകുന്നു. "( ബുഖാരി )."നന്മയെ ഒന്നും നീ നിസ്സാരമാക്കി തള്ളേണ്ട. സ്വന്തം സഹോദരന്റെ മുഖത്ത് നിറപുഞ്ചിരിയോടെ നോക്കുന്നത് പോലും" (മുസ്ലിം ).
79)ടോയ്ലറ്റിൽ പ്രവേശിക്കുമ്പോൾ ഇടതുകാൽ വച്ച് പ്രവേശിക്കുക
80)ടോയ്‌ലറ്റിൽ നിന്ന് പുറത്തിറങ്ങുമ്പോൾ വലതുകാൽ വച്ച് ഇറങ്ങുക
81)വീട്ടിലോട്ട് കയറുമ്പോൾ വലതു കാൽ വെച്ച് കയറുക
82) വീട്ടിൽ കയറുമ്പോൾ ബിസ്മി ചൊല്ലിക്കൊണ്ട് കയറുക
83)വീട്ടിൽ നിന്ന് പുറത്തോട്ട് പോകുമ്പോൾ ഇടതുകാൽ വച്ച് ഇറങ്ങുക
84)ഉറങ്ങുമ്പോൾ 21 ബിസ്മി ചൊല്ലിക്കൊണ്ട് ഉറങ്ങുക
85)വലതു ഭാഗത്തേക്ക് തുപ്പാതിരിക്കുക,മുൻവശത്തേക്ക് തുപ്പാതിരിക്കുക
തുപ്പാൻ വന്നാൽ ഇടതു ഭാഗത്തേക്ക് തൂക്കുക
86)വെള്ളം കുടിക്കുമ്പോൾ വെള്ളത്തിലേക്ക് നോക്കി കുടിക്കൽ
87)വെള്ളം കുടിക്കുമ്പോൾ 3പ്രാവശ്യം ആക്കി കുടിക്കൽ
88)വലത്തെ കൈ കൊണ്ട് വെള്ളം കുടിക്കൽ
89)വെള്ളം കുടിച്ചു കഴിഞ്ഞാൽ അൽഹംദുലില്ലാ പറയുക
90)വാതിലുകൾ ബിസ്മി ചൊല്ലി അടയ്ക്കൽ സുന്നത്താണ്
91)ആവശ്യത്തിന് മാത്രം സംസാരിക്കുക
92)ടോയ്‌ലറ്റിൽ കയറുമ്പോൾ തല മറയ്ക്കൽ
93)ടോയ്ലറ്റിൽ വച്ച് സംസാരം ഒഴിവാക്കൽ
94)ടോയ്‌ലറ്റിൽ കയറുമ്പോൾ പാദരക്ഷ ധരിക്കൽ
95)ടോയ്ലറ്റിൽ ഇരിക്കുമ്പോൾ ഇടതു ഭാഗത്തേക്ക് ചരിഞ്ഞ് ഇരിക്കൽ
96) വുളു എടുക്കുമ്പോൾ ഖിബിലക്ക് തിരിഞ്ഞ് കൊണ്ട് എടുക്കുക
97) വുന് ശേഷമുള്ള ദുആന് ശേഷം ഇന്ന അൻസൽന (സൂറത്ത് ഖദർ )മൂന്ന് പ്രാവശ്യം ഓതുക
98)മൂത്രിച്ച ഉടനെ ഇസ്തിബ്റാഅ (മൂത്രം പൂർണ്ണമായി പോയി എന്നു ഉറപ്പു വരുത്തുന്നതിന് ചുമക്കുക, തടവുക )
99)ടോയ്ലറ്റിൽ പ്രവേശന ദിക്ർ
بسم الله اللهم اني اعوذ بك من الخبث و الخباءث
100)ടോയ്ലറ്റിൽ നിന്നും പുറപ്പെടുമ്പോഴുള്ള ദിക്ർ
غفرانك الحمدلله الذي اذهب عني الاذي و عافاني
101)ടോയ്ലറ്റിൽ നിന്നും വൃത്തിയാക്കിയതിനു ശേഷമുള്ള ദിക്ർ
اللهم طهر قلبي من النفاقي و حسن فرجي من الفواحش
102)ഉറക്കിൽ നിന്ന് ഉണരുമ്പോൾ ദിക്ർ
الحمدلله الذي احيانا بعد ما اماتنا و اليه النشور
103)വഴിയിലെ തടസ്സങ്ങൾ നീക്കുക.
1 961
34)നിസ്കാരങ്ങൾക്ക് സമയമായാൽ ആദ്യസമയത്ത് തന്നെ നിസ്കരിക്കൽ സുന്നത്താണ്(ഫത്ഹുൽ മുഈൻ : 46 )
35)നിസ്കാരത്തിലേക്ക് ഉന്മേഷത്തോടെയും ഒഴിഞ്ഞ മനസ്സോടെയും കടക്കണം.(ഫത്ഹുൽ മുഈൻ : 76 )
36)അത്തഹിയാത്തിൽ ഇല്ലല്ലാഹ് എന്ന് പറയുമ്പോൾ വലതു കൈയിലെ ചൂണ്ടുവിരൽ ഉയർത്തലും എഴുന്നേൽക്കുന്നത് വരെ അല്ലെങ്കിൽ സലാം പറയുന്നത് വരെ താഴ്ത്താതിരിക്കലും സുന്നത്താണ്.(ഫത്ഹുൽ മുഈൻ : 73 )
37)നിസ്കാരത്തിൽ സുജൂദിൽ നിന്നും ഇരുത്തത്തിൽ നിന്നും രണ്ട് കൈപ്പള്ളകളും ഊന്നി എഴുന്നേൽക്കൽ സുന്നത്താണ്(ഫത്ഹുൽ മുഈൻ : 70)
38)സുജൂദിൽ മൂക്ക് നിലത്തു വെക്കൽ ശക്തിയായ സുന്നത്താണ്.(ഫത്ഹുൽ മുഈൻ : 69 )
39)ഒരുതവണ നിസ്കരിച്ചാൽ അടുത്ത നിസ്കാരത്തിനായി മറ്റൊരു സ്ഥലം തിരഞ്ഞെടുക്കൽ സുന്നത്താണ്.(ഫത്ഹുൽ മുഈൻ : 79 )
40)ബാങ്കിനും ഇഖാമത്തിനുശേഷം സ്വലാത്ത് സുന്നത്താണ്.(ഫത്ഹുൽ മുഈൻ : 101)
41)വാങ്കിനു ശേഷമുള്ള ദുആക് ശേഷം ആയത്തുൽ കുർസി സുന്നത്താണ്.(ഫത്ഹുൽ മുഈൻ :102)
42)വിതറിന് ശേഷം
سبحان الملك القدوس
എന്ന് മൂന്ന് വട്ടം ചെല്ലലും മൂന്നാമത്തെതിൽ ശബ്ദം ഉയർത്തെലും സുന്നത്താണ്.(ഫത്ഹുൽ മുഈൻ :105)
43)ജീവിതത്തിൽ പതിവാക്കൽ സുന്നത്തുള്ള സൂറത്തുകൾ -യാസീൻ, മുൽക്ക്,വക്കിആ,സജദ,സൽസലത്ത്,തക്കാസുർ,ദുഖാൻ.(ഫത്ഹുൽ മുഈൻ :148)
44)നിത്യവും കഴിയുന്നത് ദാനം ചെയ്യൽ സുന്നത്താണ്.(ഫത്ഹുൽ മുഈൻ : 175 )
45)തിന്നുമ്പോൾ ബിസ്മി കൊണ്ട് തുടങ്ങുക
46)വെള്ളം കുടിക്കുമ്പോൾ ബിസ്മി കൊണ്ട് തുടങ്ങുക
47)വസ്ത്രം എടുക്കുമ്പോൾ ബിസ്മി കൊണ്ട് തുടങ്ങുക
48)വസ്ത്രം അഴിച്ചു വെക്കുമ്പോൾ ബിസ്മി കൊണ്ട് തുടങ്ങുക
49)നിനക്ക് വല്ല ആവശ്യവും നേരിട്ടാൽ ഫാത്തിഹ പൂർണമായി ഓതുക എങ്കിൽ അല്ലാഹു അത് നിവർത്തിച്ചു തരും. (അബൂശൈഖ്, അശ്ശിഫാ )
https://chat.whatsapp.com/JrhHXDL9H8PA3i4zQLrdwU
50)ഉറങ്ങാൻ ഒരുങ്ങിയാൽ ഒരു ഫാത്തിഹ ഓതുക.എങ്കിൽ ഉണരും വരെ ഒരു മലക്കിനെ അല്ലാഹു കാവൽ നിർത്തി തരുന്നതാകുന്നു. (ഇബ്നു അസാക്കിർ)
51)അനസ്(റ )നിന്ന് നിവേദനം. " ഓരോ അനുഗ്രഹത്തിനും നാം നൽകേണ്ട വിലയാകുന്നു
الحمدلله
എന്നത്".പരമാവധി
الحمدلله
വർധിപ്പിക്കുക.
52)നബി ﷺപറഞ്ഞു "ഒരു സത്യവിശ്വാസിയുടെ നല്ല വിചാരം ചിലപ്പോൾ അവന്റെ നല്ല കർമ്മത്തേക്കാൾ മാറ്റ് ലഭിക്കാൻ കാരണമാകും. "അതുകൊണ്ട് നല്ലത് കരുത്തുക
53)اللهم اغفر للمؤمنين و المؤمنات( അല്ലാഹുവേ ലോകത്തുള്ള സത്യവിശ്വാസി- വിശ്വാസിനികൾക്കൊക്കെയും നീ പൊറുത്തു കൊടുക്കണേ )
എന്ന് എല്ലാ ദിവസവും ഏറ്റവും ചുരുങ്ങിയത് 27 തവണയെങ്കിലും പതിവാക്കുക.
54)ഓരോ നിസ്കാരത്തിനും പിറകെ ആയത്തുൽ കുർസി പതിവാക്കുന്നവന് സ്വർഗ്ഗത്തിൽ കടക്കാൻ മരണമല്ലാതെ മറ്റൊന്നും തടസ്സം ആകുന്നതല്ല ( ത്വബ്റാനി )
55)ജുൻദുബി(റ)യിൽ നിന്ന് നിവേദനം.നബി ﷺപറഞ്ഞു."അല്ലാഹുവിന്റെ പൊരുത്തം കൊതിച്ചു രാത്രി സൂറത്ത് യാസീൻ ഓതിയാൽ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ് ". (മാലിക് ).
56)ഒരിക്കൽ നബിﷺയോട് ഒരു സഹാബി ചോദിച്ചു. ഏത് അനുഷ്ഠാനമാണ് ഏറ്റവും മഹത്തരം? അവിടുന്ന് പറഞ്ഞു."സൽസ്വഭാവമാകുന്നു.'(ഇഹ് യാഅ)
57)അബൂഹുറൈ(റ )യിൽ നിന്ന്.നബിﷺ പറഞ്ഞു.നിങ്ങൾ പരസ്പരം സ്നേഹിക്കാത്ത കാലത്തോളം സ്വർഗ്ഗത്തിൽ കടക്കുന്നതല്ല."(മുസ്ലിം)
58)കൊടുക്കുന്നതും വാങ്ങുന്നതും വലതു കൈ കൊണ്ടാവൽ സുന്നത്താണ്.(ഫത്ഹുൽ മുഈൻ : 20)
59)استغفر الله العظيم ഏറ്റവും ചുരുങ്ങിയത് 70 എണ്ണം എങ്കിലും പതിവാക്കുക.
60)നബി ﷺപറഞ്ഞു.ഒരാൾ ദുആ ചെയ്താൽ ഒന്നുങ്കിൽ ചോദിച്ചത് കിട്ടും.അല്ലെങ്കിൽ ഒരു അപകടത്തെ അല്ലാഹു തിരിച്ചു വിടും (തിർമിദി )
61)ഏറ്റവും ചുരുങ്ങിയത് 100 സ്വലാത്ത് എങ്കിലും പതിവാക്കണം.
62)അബുഹുറൈ(റ)ൽ നിന്ന് നിവേദനം.നബി ﷺപറഞ്ഞു :ഒരാൾ നിസ്കാരത്തിന് പിറകെ سبحان الله,الحمدللها,لله اكبر
എന്നിവ 33 തവണ വീതം പറയുകയും നൂറെണ്ണം പൂർത്തീകരിക്കാൻلا اله الا الله وحده لا شريك له له الملك وله الحمد وهو علي كل شيء قدير( അല്ലാഹു അല്ലാതെ ആരാധനക്കർഹനില്ല.അവൻ ഏകനും പങ്കുകാരില്ലാത്തവനുമാകുന്നു. അവനാണ് അധികാരം.അവനാണ് സ്തുതികൾ. അവൻ എന്തിനും കഴിവുറ്റവനാകുന്നു.) എന്ന ദിക്റ് ചൊല്ലുകയും ചെയ്താൽ അവന്റെ കുറ്റങ്ങൾ അല്ലാഹു പൊറുത്തു കൊടുക്കുന്നതാണ്.ആ കുറ്റങ്ങൾ കടലിലെ നുരകൾക്ക് സമാനം ഉണ്ടെങ്കിലും ശരി. ( മുസ്ലിം ). ഈ ദിക്റിനു പുറമേ 10
لا اله الا الله
കൂടി ചൊല്ലാൻ മറക്കരുത്. (തുർമുദി ).
63) നബി ﷺപറഞ്ഞു നിങ്ങളുടെ കൂട്ടത്തിൽ സിറാത്ത് പാലത്തിനുമേൽ ശക്തിയായി അടിയുറക്കുന്നവൻ എന്റെ അഹല്ബൈത്തിനെ അതിശക്തമായി സ്നേഹിക്കുന്നവൻ ആകുന്നു.
64)നബി ﷺപറയുന്നു
അബൂഹുറൈറ(റ )യിൽ നിന്നും നിവേദനം. "ഉപജീവനം വിശാലപ്പെടാൻ കൊതിക്കുന്നവർ കുടുംബ ബന്ധം പുലർത്താൽ പതിവാക്കട്ടെ". ( ബുഖാരി )
65)അനസുബ്ൻ മാലിക്(റ )ൽ നിന്ന് നിവേദനം. നബിﷺ പറയുന്നു." ഒരാളുടെ മുഖ്യപ്രശ്നം പരലോകമായാൽ അവന്റെ മനസ്സിൽ അല്ലാഹു സമ്പന്നത നിറയ്ക്കും. അവന്റെ ആവശ്യങ്ങൾ നിവർത്തിക്കും. ദുനിയാവ് അവനെ തേടി പിന്നാലെ വരും. അതേസമയം ദുനിയാവാണ് ഒരാൾക്ക് മുഖ്യ പ്രശ്നമായി തോന്നിയതെങ്കിൽ ദാരിദ്ര്യം അവന്റെ ഇരുകണ്ണുകൾക്കിടയിൽ അല്ലാഹു കുത്തി നിർത്തും.
1 961
*എല്ലാ ദിവസവും ചെയ്യാൻ പറ്റിയ സുന്നത്തുകൾ*
••••••┈•✿﷽✿•┈••••••
_തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_
https://chat.whatsapp.com/CGBA3Qtt7JUDAxpRoZ1CNW
_സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_
https://chat.whatsapp.com/FWVBpAAFx5iDZCa9gryRAQ
•••••••┈┈•✿❁✿•┈┈•••••••
നമുക്ക് എല്ലാ ദിവസവും ചെയ്യാൻ പറ്റിയ നൂറിൽപരം സുന്നത്തുകൾ ആണ് താഴെ കൊടുക്കുന്നത്
യാതൊരു വിധ ബുദ്ധിമുട്ടും കൂടാതെ നമുക്ക് ഈ സുന്നത്തുകൾ എല്ലാ ദിവസവും ചെയ്യാൻ പറ്റും. പിന്നെ വേറൊരു കാര്യം പറയുകയാണെങ്കിൽ ഇതിലെ ചില
സുന്നത്തുകൾ നമ്മൾ 100 പ്രാവശ്യം ചെയ്തു കഴിഞ്ഞാൽ എത്രമാത്രം സുന്നത്ത് ഒരു ദിവസം നമുക്ക് ചെയ്യാൻ പറ്റും എന്ന് ചിന്തികണം.
ഒരു ഉദാഹരണം പറഞ്ഞാൽ വെള്ളം കുടിക്കുമ്പോൾ ബിസ്മി ചൊല്ലുക എന്നുള്ളത് ഒരു സുന്നത്താണ്.നമ്മൾ ഒരു ദിവസം എത്രമാത്രം വെള്ളം കുടിക്കുന്നു, അത്രയും പ്രാവശ്യം ബിസ്മി ചൊല്ലിക്കൊണ്ട് കുടിച്ചാൽ അത്രയും സുന്നത്തുകൾ നമുക്ക് കിട്ടുന്നു.സുന്നത്തുകൾ എല്ലാ ദിവസവും പരമാവധി ചെയ്തുകൊണ്ട് നമ്മുടെ നേതാവായ മുത്ത് നബിﷺയിലോട്ട് അടക്കുക.ഈ റബീഉൽഅവ്വൽ അതിനുള്ള അവസരം ആയി തെരഞ്ഞെടുക്കുക. ഇതിലെ ഓരോ സുന്നത്തും എല്ലാദിവസവും വിട്ടു പോകാതെ ചെയ്യുക.
വളരെ കുറഞ്ഞ സുന്നത്തുകൾ മാത്രം താഴെ കൊടുക്കുന്നു.
1) വലതിനെ പരിഗണിക്കുക
2)പല്ല് തേക്കുക
3)ബാങ്ക് ഇകാമത്തിന് ശേഷം ദുആ ചെയ്യുക
4)വുളുവിന് ശേഷമുള്ള പ്രാർത്ഥന ചൊല്ലുക
5)വുളുവിന് ശേഷം രണ്ട് റകഅത്ത് വുളുവിന്റെ സുന്നത്തു നിസ്‌കരിക്കുക
6)സുബഹിക്ക് മുമ്പ് രണ്ട് റക്അത്ത് സുന്നത്ത് നിസ്കരിക്കുക.
7) സുബഹിക്ക് മുമ്പുള്ള സുന്നത്ത് നിസ്കാരത്തിൽ ഒന്നാം റക്അത്തിൽ 'അലം നശ്റഹ് 'സൂറത്തും 'കാഫിറുന'യും രണ്ടാം റക് അത്തിൽ സൂറത്തുൽ 'ഫീലും' 'ഇഖ്ലാസും' ഓതൽ സുന്നത്താണ്.
8)ളുഹ നിസ്കരിക്കുക
9)സലാം പരിപൂർണം ആയി പറയുക
10)ളുഹറിന് മുമ്പ് നാല് റക്അത്ത് സുന്നത്ത് നിസ്കരിക്കുക
11) ളുഹറിന് ശേഷം 4റക്അത്ത് സുന്നത്ത് നിസ്കരിക്കുക
12) അസറിനു മുമ്പ് നാല് റക്അത്ത് സുന്നത്ത് നിസ്കരിക്കുക
13) മഗ്രിബിന് മുമ്പ് രണ്ട് റക്അത്ത് സുന്നത്ത് നിസ്കരിക്കുക
14) മഗ്രിബിന് ശേഷം രണ്ട് റക്അത്ത് സുന്നത്ത് നിസ്കരിക്കുക
15) മഗ്രിബിന് ശേഷമുള്ള സുന്നത്തിൽ സൂറത്തുൽ കാഫിറുനായും ഇഖുലാസ് സൂറത്തും ഓതുക
16)മഗ്രിബിന് ശേഷം അവ്വാബീൻ നിസ്കാരം നിസ്കരിക്കുക
17) മഗ്രിബിനു ശേഷം ബഖാഉൽ ഈമാൻ നിസ്കാരം നിസ്കരിക്കുക
18)ബഖാഉൽ ഈമാൻ നിസ്കാരത്തിൽ ആദ്യ റക്അത്തിൽ ഫാത്തിഹക്ക് ശേഷം ആയുർത്തുൽ കുർസിയും രണ്ടാം റക്അത്തിൽ സൂറത്തുൽ ഫലക്കും സൂറത്തുൽന്നാസും ഓതൽ സുന്നത്താണ്
19)സുഗന്ധം ഉപയോഗിക്കുക
20)സുഗന്ധം മണക്കുമ്പോൾ പറയുക
استغفر الله
( ഫത്തഹുൽ മുഈൻ145)
21) ഇശാക്ക് മുമ്പ് രണ്ട് റകഅത്ത് സുന്നത്ത് നിസ്കരിക്കുക
https://chat.whatsapp.com/CGBA3Qtt7JUDAxpRoZ1CNW
22) ഇഷാഇന് ശേഷം രണ്ട് റക്അത്ത് സുന്നത്ത് നിസ്കരിക്കുക
23) വിത്റ് നിസ്കരിക്കുക
24)ഉറങ്ങാൻ നേരം 33 سبحان الله
33الحمدلله
33 الله اكبر
,10 لا اله الا الله
ചെല്ലുക
25)എല്ലാ ദിവസവും 10 തവണ പറയണം
اعوذ بلله من الشيطان الرجيم
26)അബു മൂസൽ അശ്അരി (റ )ൽ നിന്ന് നിവേദനം. നബിﷺ പറഞ്ഞു. ഫാത്തിഹക്കൊടുവിൽ നിങ്ങൾ
امين
പറയുവിൻ. എങ്കിൽ അല്ലാഹു നിങ്ങളെ ഇഷ്ടപ്പെടുന്നതാണ്. (മുസ് ലിം)
27)അബു സഹീറിൽ നിന്ന് നിവേദനം. നബി ﷺപറഞ്ഞു. "പ്രാർത്ഥനകൾക്കൊടുവിൽ
امين
പറഞ്ഞാൽ അതൊരു മുദ്രായായി ഭവിക്കുന്നതാണ്. അങ്ങനെ
امين
കൊണ്ട് സീൽ വെക്കുമ്പോഴേ ദുആ സ്വീകരിക്കപ്പെടുകയുള്ളൂ."(അബൂദാവൂദ് )
28)അത്തഹിയാത്തിൽ ചൂണ്ടുവിരൽ ഉയർത്തിക്കഴിഞ്ഞാൽ എഴുന്നേൽക്കുന്നതുവരെ അല്ലെങ്കിൽ സലാം വീട്ടുന്നത് വരെ ചൂണ്ടുവിരലിലേക്ക് നോക്കൽ സുന്നത്താണ്.(ഫത്ഹുൽ മുഈൻ : 73 )
29)നിസ്കാരത്തിൽ എല്ലാ കുനിയലുകളിലും റുകുഇൽ നിന്ന് ഒഴികെയുള്ള എല്ലാ ഉയർച്ചയിലും തക്ബീർ ചൊല്ലൽ സുന്നത്തുണ്ട്.എന്നാൽ എങ്ങോട്ടാണോ നീങ്ങുന്നത് അവിടം വരെ തക്ബീറിനെ നിട്ടലും സുന്നത്താണ്.(ഫത്ഹുൽ മുഈൻ : 75 )
30)നിസ്കാരത്തിൽ മുഖം ഖിബ് ലയിലേക്ക് മുന്നിട്ടു കൊണ്ട് സലാം വീട്ടാൻ തുടങ്ങലും മുഖം പാർശ്യങ്ങളിലേക്ക് പൂർണമായി തിരിച്ചുകൊണ്ട് സലാം വീട്ടല്‍ അവസാനിപ്പിക്കലും സുന്നത്താണ്.(ഫത്ഹുൽ മുഈൻ : 74 )
31)സുജൂദിൽ കണ്ണുകൾ തുറന്നു പിടിക്കുക സുന്നത്താണ്.(ഫത്ഹുൽ മുഈൻ :69 )
32) നിസ്കാരത്തിൽ ആദ്യത്തെ തക്ബീറിന് തൊട്ടു മുന്നേ നിയ്യത്തിനെ മൊഴിയൽ സുന്നത്താണ്.(ഫത്ഹുൽ മുഈൻ : 50 )
33)നിസ്കാരത്തിൽ സുജൂദിന്റെ സ്ഥലത്തേക്കാണ് നോക്കേണ്ടത്.(ഫത്ഹുൽ മുഈൻ : 77 ). അത്തഹിയാത്തിൽ ചൂണ്ടുവിരൽ ഉയർത്തി കഴിഞ്ഞാൽ ചൂണ്ടുവിരലിലേക്കാണ് നോക്കേണ്ടത്.
