en
Feedback
EKASREE

EKASREE

Open in Telegram

ഗ്രൂപ്പിൽ എല്ലാ തരത്തിലും ഉള്ള വീഡിയോയും അപ്‌ലോഡ് ചെയുന്നതായിരിക്കും.. രാഷ്ട്രീയ പോസ്റ്റുകൾ മാത്രം അല്ല... എല്ലാവരുടെയും സഹകരണം പ്രതീഷിക്കുന്നു ❤

Show more
The country is not specifiedReligion & Spirituality70 216
1 455
Subscribers
No data24 hours
No data7 days
No data30 days
Posts Archive
EKASREE
1 455
Radhekrishna🧡

EKASREE
1 455
ദീപാവലി ആശംസകൾ

EKASREE
1 455
ദീപാവലി ആശംസകൾ✨

EKASREE
1 455
കേരളപ്പിറവി ആശംസകൾ

EKASREE
1 455
കേരളപ്പിറവി ആശംസകൾ

EKASREE
1 455
വിദ്യാരംഭം ആശംസകൾ

EKASREE
1 455
വിജയദശമി ആശംസകൾ

EKASREE
1 455
ദേവി നാരായണ

EKASREE
1 455
മഹാനവമി

EKASREE
1 455
മഹാനവമി ആശംസകൾ

EKASREE
1 455
സിദ്ധഗന്ഡർവ്വ യക്ഷാദ്യൈ- രസുരൈമരൈരപി സെവ്യമാനാ സദാ ഭുയാദ് സിദ്ധിതാ സിദ്ധിദായിനി

EKASREE
1 455
നവരാത്രി എട്ടാം ദിവസം – മഹാഗൗരീ നവരാത്രിയുടെ എട്ടാം ദിവസം നാം ആരാധിക്കുന്നത് ശ്രീ മഹാഗൌരിയെയാണ്. പേരു സൂചിപ്പിക്കുന്ന പോലെ തന്നെ ദേവിയുടെ നിറം പൂര്‍ണ്ണമായ്യും തൂവെള്ളയാണ്. ഈ വെള്ളനിറം പൂര്‍ണ്ണ ചന്ദ്രന്റെ കുളിര്‍മ്മയുള്ള വെള്ള നിറത്തിനോടും, ശംഖ്, മുല്ലപ്പൂവ്വ് തുടങ്ങിയവയോടാണ് ഉപമിക്കാറ്. ദേവിയുടെ വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, തുടങ്ങിയവ എല്ലാം ശ്വേത വര്‍ണ്ണത്തിലാണ്. ഈ കാരണങ്ങള്‍ കൊണ്ടുതന്നെ ദേവിയെ ശ്വേതാംഭര എന്നും വിളിക്കാറുണ്ട്. പാര്‍വ്വതി ദേവിയുടെ സ്വരൂപമായ ദേവിക്ക് നാല്ല് കൈകളാണ് ഉള്ളത്. വലത്തു ഭാഗത്തെ മുകളിലെ കൈയ്യില്‍ അഭയ മുദ്രയ്യും, താഴത്തെ കൈയ്യില്‍ വെളുത്ത നിറത്തിലുള്ള ത്രിശൂലവുമാണ് ഉള്ളത്. ഇടത്തു ഭാഗത്തെ മുകളിലെ കൈയ്യില്‍ ഡമരുവും, താഴത്തെ കൈയ്യില്‍ വര മുദ്രയുമാണ് ഉള്ളത്. ദേവിയുടെ വാഹനം വെളുത്ത നിറത്തിലുള്ള ഋഷഭമാണ്. പരമ ശിവന്റെ ആദ്യ പത്നിയായ സതീ ദേവി യക്ഷയാഗത്തില്‍ ദേഹാഹുതി നടത്തിയതിനു ശേഷം ദേവി അടുത്ത ജന്മത്തില്‍ ഹിമാവാന്റെ പുത്രിയായി ജനിച്ചു.

EKASREE
1 455
കാലരാത്രി കാലരാത്രി എന്ന ദേവീ അവതാരത്തെയാണ് നവരാത്രിയുടെ ഏഴാം ദിവസം ആരാധിക്കുന്നത്. കാലരാത്രി എന്ന രൂപം ധരിച്ചാണ് ദുർഗ ദേവി രക്തബീജന്‍ എന്ന അസുരനെ വധിച്ചത്. കറുപ്പ് നിറത്തോടു കൂടിയ കാളരാത്രി മാതാ ദേവി ദുർഗയുടെ രൗദ്ര രൂപമാണ്. നാലുകൈകളോടുകൂടിയ ദേവിയുടെ വാഹനം കഴുതയാണ്. ദേവി ശക്തിരൂപം പൂണ്ട് കാളരാത്രിയായി ശോഭിക്കുന്നു. ദേവിയുടെ ഈ രൂപം ശരീരത്തിലേക്ക് പ്രതിഫലിക്കുമ്പോള്‍ മനുഷ്യന്‍ ഭയത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടുമെന്നാണ് വിശ്വാസം. ദേവിയുടെ ഭയാനകരൂപം മനോ ദൌര്‍ബല്യം പരിഹരിച്ച് മനുഷ്യനെ കര്‍മ്മനിരതനാക്കാന്‍ വഴി തെളിയിക്കുന്നു. ഏഴാം ദിവസം ദേവീ ഉപസനയ്ക്കായി ഉപയോഗിക്കേണ്ട മന്ത്രം “ഏകവേണീ ജപാകര്‍ണപൂര നഗ്നാ ഖരസ്ഥിതാ ലംബോഷ്ടി കര്‍ണികാകര്‍ണ്ണി തൈലാഭ്യക്ത ശരീരിണീ വാമപാദോല്ലസല്ലോഹ ലതാകണ്ഠകഭൂഷണാ വർധനമൂര്‍ധ്വജാ കൃഷ്ണാ കാലരാത്രി ഭയങ്കരി

EKASREE
1 455
കാർത്യായനി ദുർഗയുടെ ഒൻപത് രൂപങ്ങളിൽ ആറാമത്തേതാണ് കാർത്യായനി. നവരാത്രിയിലെ ആറാം നാളാണ് ദേവിയെ കാർത്യായനി രൂപത്തിൽ ആരാധിക്കുന്നത്. സിംഹമാണ് കാർത്യായനി ദേവിയുടെ വാഹനം. നാലുകൈകളുള്ള ദേവി ഖഡ്ഗവും പദ്മവും കൈകളിലേന്തിയിരിക്കുന്നു. കതൻ എന്ന മഹാ ഋഷിയുടെ പുത്രനായിരുന്നു കാത്യൻ. പുത്രിമാർ ഇല്ലാതിരുന്ന അദ്ദേഹം ദുർഗ ദേവിയെ പുത്രിയായി ലഭിക്കുന്നതിന് മഹാതപം അനുഷ്ഠിച്ചു. കാത്യന്റെ പ്രാർത്ഥനയിൽ സംപ്രീതയായ ദേവി കാത്യന്റെ പുത്രിയായ് ജനിക്കുമെന്ന് അനുഗ്രഹിച്ചു. കാത്യന്റെ പുത്രിയായതിനാൽ ദേവിക്ക് കാർത്യായനി എന്ന നാമം ലഭിച്ചുവെന്നാണ് ഐതിഹ്യം. അതിനുശേഷം മഹിഷാസുരനെ വധിച്ച് ദേവന്മാര്‍ക്ക് ആശ്വാസമരുളിയെന്നാണ് പുരാണങ്ങള്‍ ഉദ്ഘോഷിക്കുന്നത് . ആറാം ദിവസം ദേവീ ഉപാസനയ്ക്കായി ഉപയോഗിക്കേണ്ട മന്ത്രം "ചന്ദ്രഹാസോജ്ജ്വലകരാ ശാര്‍ദ്ദൂല വരവാഹനാ കാർത്യായനീ ശുഭം ദദ്യാ ദേവീ ദാനവഘാതിനീ"

EKASREE
1 455
സ്കന്ദമാത നവരാത്രിയിൽ അഞ്ചാം ദിവസമായ പഞ്ചമിയില്‍ ദേവിയെ സ്കന്ദമാത ഭാവത്തിലാണ് പൂജിക്കുന്നത്. കുമാരൻ കാർത്തികേയന്റെ മാതാവായതിനാലാൽ ദേവി സ്കന്ദമാതാ എന്ന നാമത്തിൽ അറിയപ്പെടുന്നു. സ്കന്ദനെ മടിയിലിരുത്തി ലാളിക്കുന്ന മാതൃഭാവമാണ് ദേവിക്ക്. നാലുകൈകളാണ് ദേവിക്കുളളത്. വലതുകൈകളിലൊന്നിൽ ആറു ശിരസോടുകൂടിയ ബാലമുരുകനും മറ്റേതിൽ താമരപൂവുമാണ്. ഇടതുകൈകളില്‍ വരമുദ്രയും താമരപൂവുമാണ്. സിംഹമാണ് വാഹനം. അഞ്ചാമത് ദിവസം ദേവീ ഉപസനയ്ക്കായി ഉപയോഗിക്കേണ്ട മന്ത്രം “സിംഹാസനഗതാ നിത്യം പദ്മാശ്രിത കരദ്വയാ ശുഭദാസ്തു സദാ ദേവീ സ്കന്ദമാതാ യശസ്വിനീ “

EKASREE
1 455
കൂഷ്മാണ്ഡ നവരാത്രിയിൽ പാർവതിയുടെ കൂഷ്മാണ്ഡ ഭാവമാണ് നാലാം ദിവസം ആരാധിക്കുന്നത്. സൂര്യദേവന്റെ ലോകത്തിൽ താമസിക്കുന്നവളാണ് കൂഷ്മാണ്ഡ ദേവി. പ്രപഞ്ചം സൃഷ്ടിച്ച ശക്തിയാണ് കൂഷ്മാണ്ഡ ദേവി. കൂഷ്മാണ്ഡാദേവി ‘അഷ്ടഭുജ’ യാണ്, എട്ടുകൈകൾ ഉള്ളവളാണ്. ഏഴ് കൈകളിൽ യഥാക്രമം കമണ്ഡലു, വില്ല്, അസ്ത്രം, കമലം, അമൃതകുംഭം, ചക്രം, ഗദ ഇവ ധരിച്ചിട്ടുണ്ട്. അഷ്ടസിദ്ധികളും നവനിധികളും പ്രദാനം ചെയ്യാൻ കഴിവുള്ള ദിവ്യമാലയാണ് എട്ടാം കരത്തിൽ ധരിച്ചിട്ടുള്ളത്. സിംഹമാണ് ദേവീ വാഹനം. നാലാം ദിവസം ദേവീ ഉപസനയ്ക്കായി ഉപയോഗിക്കേണ്ട മന്ത്രം “സുരാസമ്പൂര്‍ണ കലശം രുധിരാപ്ലുതമേവ ച ദധാനാ ഹസ്തപദ്മാഭ്യാം കൂഷ്മാണ്ഡാ ശുഭദാസ്തു മേ”

EKASREE
1 455
നവദുര്‍ഗ്ഗാ ഭാവങ്ങളില്‍ മൂന്നാമത്തെ ഭാവമാണ് ചന്ദ്രഖണ്ഡ. നവരാത്രിയില്‍ മൂന്നാം ദിവസം ത്രിതീയയ്ക്ക് ദുര്‍ഗ്ഗാ ദേവിയെ ചന്ദ്രഖണ്ഡാ ഭാവത്തില്‍ ആരാധിക്കുന്നു. നെറ്റിയില്‍ മണിയുടെ ആകൃതിയില്‍ അര്‍ദ്ധചന്ദ്ര അടയാളം ഉള്ളതിനാല്‍ ദേവി ചന്ദ്രഖണ്ഡാ എന്നറിയപ്പെടുന്നു. ചന്ദ്രന്‍ എന്നത് ബോധമണ്ഡലത്തെ കുറിക്കുന്നു. മണി എന്നത് നാദത്തെ അഥവാ ശബ്ദത്തെ കുറിക്കുന്നു. വളരെ വലിയ ശിവബോധ പ്രാപ്തി രഹസ്യം ഈ ദേവിയുടെ സ്വരൂപത്തിനുണ്ട്. ചന്ദ്രഖണ്ഡാദേവിയുടെ ശരീരത്തിനു സ്വര്‍ണനിറമാണ്. പത്തു കൈകളില്‍ ആയുധം ഏന്തിയിരിക്കുന്ന ദേവി സദാ യുദ്ധസന്നദ്ധയായിരിക്കുന്നു. ചന്ദ്രഖണ്ഡാ ഉപാസകരില്‍ കാണുന്ന ഏറ്റവും വലിയ ഗുണങ്ങള്‍ അവരുടെ ഉയര്‍ന്ന ബുദ്ധിശക്തിയും നിര്‍ഭയത്വവുമാണ്. “പിണ്ഡജാ പ്രവരരൂഢാ ചന്ദ്രകോപാസ്ത്രകൈര്യുതാ പ്രസാദം തനുതേ മഹ്യം ചന്ദ്ര ഖണ്ഡേതി വിശ്രുതാ” എന്ന മന്ത്രം കൊണ്ടാണ് ഈ ദിവസം ദേവീ ഉപാസന ചെയ്യേണ്ടത്.

EKASREE
1 455
നവരാത്രിയുടെ രണ്ടാം ദിവസം നവരാത്രിയുടെ രണ്ടാം ദിവസത്തില്‍ ബ്രഹ്മചാരിണി സങ്കല്‍പ്പത്തില്‍ പൂജിക്കുന്നു. ബ്രഹ്മശബ്ദത്തിന് തപസ്സ് എന്നും അര്‍ത്ഥമുണ്ട്. ശിവന്റെ പത്നിയായ് തീരുവാൻ നാരദമുനിയുടെ നിർദ്ദേശപ്രകാരം കഠിനതപസ്സ്‌ അനുഷ്ഠിച്ചതിനാൽ ദേവിയ്ക്ക് ബ്രഹ്മചാരിണി എന്ന നാമം ലഭിച്ചു. കയ്യിൽ ജപമാലയും കമണ്ഡലുവും ഏന്തി തപസ്സു ചെയ്യുന്ന രൂപത്തിലുള്ള ദുർഗ്ഗയാണ് ബ്രഹ്മചാരിണീ. ഇലഭക്ഷണം പോലും ത്യജിച്ചു കൊണ്ടാണ് തപസ്സ് ചെയ്യുന്നതെന്നാണ് വിശ്വാസം. അതു കൊണ്ട് ദേവിക്ക് അപര്‍ണ്ണ എന്ന പേരുണ്ടായി. രണ്ടാം രാത്രി ബ്രഹ്മചാരിണിയുടെ ആരാധനയ്ക്കായ് നീക്കി വയ്ക്കപ്പെട്ടിരിക്കുന്നു നവരാത്രിയുടെ രണ്ടാം ദിവസത്തില്‍ ദേവീ പൂജയ്ക്ക് ജപിക്കേണ്ട മന്ത്രം “ദധാനാ കരപദ്മാഭ്യാമക്ഷമാലാ കമണ്ഡലൂ ദേവീ പ്രസീദതു മയി ബ്രഹ്മചാരിണ്യനുത്തമാ:”

EKASREE
1 455
നവരാത്രിയുടെ ആദ്യദിനം ശൈലപുത്രിയെയാണ് ആരാധിക്കുന്നത്. ശൈലപുത്രി; പേര് സൂചിപ്പിക്കുന്നപോലെ ശൈലത്തിന്റെ, പർവ്വതത്തിന്റെ പുത്രി. സംസ്കൃതത്തിൽ ശൈൽ എന്നാൽ പർവ്വ തമെന്നാണ് അർത്ഥം. പർവ്വത രാജാവായ ഹിമവാനും പത്നി മേനാവതിക്കും കഠിനമായ സാധനയാൽ ജനിച്ച പുത്രി. ദക്ഷപുത്രിയായ സതിയുടെ പുനർജ്ജന്മമായ പാർവതിതന്നെയാണിത്. പക്ഷേ പാർവതിയുടെ ബാലാവസ്ഥ തൊട്ടു കൗമാരംവരെയാണ് ശൈലപുത്രിയെന്നറിയപ്പെടുന്നത്. കാളയാണ് ദേവിയുടെ വാഹനം. ഒരു കയ്യിൽ ശൂലവും മറു കയ്യിൽ താമരയും ദേവിയേന്തിയിരിക്കുന്നു *ധ്യാന ശ്ലോകം*: വന്ദേ വാഞ്ഛിത ലാഭായ ചന്ദ്രാർദ്ധാകൃത ശേഖരാം! വൃഷാരൂഢാം ശൂലധരാം ശൈലപുത്രീം യശസ്വിനീം!!

EKASREE
1 455
ഹരേ കൃഷ്ണാ