en
Feedback
സൽസരണി

സൽസരണി

Open in Telegram

പ്രധാന ഹദീസുകൾ, ആദർശ വിശയങ്ങൾ, മുത്ത്നബിﷺയുടെ ജീവിത ചരിത്രങ്ങൾ, മഹാന്മാരുടെ ഉപദേശങ്ങൾ, ജീവചരിത്രങ്ങൾ എന്നിവ ജനങ്ങളിലേക്ക് എത്തിക്കലാണ് ഈ channel കൊണ്ടുള്ള ഉദ്ദേശ്യം.

Show more
763
Subscribers
No data24 hours
-27 days
-430 days
Posts Archive
റബീഅ്-സൽസരണി1️⃣6️⃣0️⃣7️⃣ ഉമ്മുൽ മുഅ്മിനീൻ ബീവി ഹഫ്സ(റ) പറയുന്നു : “മുത്തുനബിﷺയുടെ വീട്ടിലെ വിരിപ്പ് ഒരു പരുക്കൻ കമ്പളിയായിരുന്നു. അത് ഞങ്ങൾ രണ്ട് മടക്കായി മടക്കിവെക്കുമായിരുന്നു. അങ്ങനെ നബിﷺ അതിന്മേൽ ഉറങ്ങുമായിരുന്നു. ഒരു രാത്രി ഞങ്ങൾ അത് നാലായി മടക്കി നബിﷺക്ക് വിരിച്ചുകൊടുത്തു. പ്രഭാതമായപ്പോൾ നബിﷺ ചോദിച്ചു: ما فرشتموا لِي اللَّيْلَةَ ‘നിങ്ങൾ ഇന്നലെ രാത്രി എനിക്ക് എന്താണ് വിരിച്ചുതന്നത്?’ ഞങ്ങൾ സംഭവിച്ചത് അവിടുത്തെ അറിയിച്ചു. അപ്പോൾ അവിടുന്ന് പറഞ്ഞു : رُدُّوهُ بِحَالِهِ فَإِنَّ وَطْأَتَهُ مَنَعَتْنِي اللَّيْلَةَ صَلَاتِي (أي لينته منعتني كمال حضوري في طاعتي أو شغلتني عن القيام لصلاتي وقراءتي) ‘അത് മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്ക് തന്നെ തിരിച്ചാക്കുക. കാരണം അതിന്റെ മൃദുത്വവും സൗകര്യവും കാരണം കഴിഞ്ഞ ദിവസം രാത്രി നിസ്കാരത്തിന് എഴുനേൽക്കാൻ തടസ്സമുണ്ടായി.’ ചിലപ്പോൾ നബിﷺ ഈന്തപ്പനയോ മറ്റോ ഉപയോഗിച്ച് നെയ്തുണ്ടാക്കിയ ഒരു കട്ടിലിൽ ഉറങ്ങുമായിരുന്നു. അതിലെ കയറുകളുടെ അടയാളം പോലും അവിടുത്തെ തിരുശരീരത്തിന്റെ പാർശ്വഭാഗത്ത് പതിയുമായിരുന്നു.” (ശറഹുശ്ശിഫാ:1/316) https://chat.whatsapp.com/5nHZKDdQ6CjDom16jKV4y0 സൽസരണി പുസ്തകങ്ങൾക്ക് ബന്ധപ്പെടുക: 9746545135 🌹 اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ وَبَارِكْ وَسَلِّمْ عَلَيْهِ 🌹

ഒരു യാവാവ് നബി ﷺ യുടെ അടുക്കല്‍ വന്നിട്ട് പറഞ്ഞു: അല്ലാഹുവിന്റെ റസൂലെ, എനിക്ക് വ്യഭിചരിക്കാന്‍ അനുവാദം നല്‍കണം. അപ്പോള്‍ ജനങ്ങളെല്ലാം അയാളെ തടഞ്ഞു. അവ൪ പറഞ്ഞു: ‘മിണ്ടാതിരി’. അപ്പോള്‍ നബി ﷺ പറഞ്ഞു: അദ്ദേഹത്തെ വിടുക. നബി ﷺ അദ്ദേഹത്തെ തന്നോട് ചേ൪ത്ത് നി൪ത്തി, എന്നിട്ട് അവനോട് ഇരിക്കാന്‍ പറഞ്ഞു: എന്നിട്ട് നബി ﷺ അവനോട് ചോദിച്ചു: വ്യഭിചാരം നിന്റെ ഉമ്മയോടാണെങ്കില്‍ നീ ഇഷ്ടപ്പെടുമോ? അവന്‍ പറഞ്ഞു: ഇല്ല, ഒരിക്കലുമില്ല പ്രവാചകരെ. നബി ﷺ പറഞ്ഞു: എങ്കില്‍ ജനങ്ങളും തങ്ങളുടെ മാതാക്കളോട് അതൊരിക്കലും ഇഷ്ടപ്പെടുന്നില്ല. നബി ﷺ വീണ്ടും ചോദിച്ചു: അത് നിന്റെ മകളോടാണെങ്കിലോ? അവന്‍ പറഞ്ഞു: ഇല്ല, ഒരിക്കലുമില്ല പ്രവാചകരെ. നബി ﷺ പറഞ്ഞു: എങ്കില്‍ ജനങ്ങളും തങ്ങളുടെ മക്കളോട് അതൊരിക്കലും ഇഷ്ടപ്പെടുന്നില്ല. നബി ﷺ വീണ്ടും ചോദിച്ചു: അത് നിന്റെ സഹോദരിയോടാണെങ്കിലോ? അവന്‍ പറഞ്ഞു: ഇല്ല, ഒരിക്കലുമില്ല പ്രവാചകരെ. നബി ﷺ പറഞ്ഞു: എങ്കില്‍ ജനങ്ങളും തങ്ങളുടെ സഹോദരിമാരോട് അതൊരിക്കലും ഇഷ്ടപ്പെടുന്നില്ല. നബി ﷺ വീണ്ടും ചോദിച്ചു: അത് നിന്റെ പിതൃസഹോദരിയോടാണെങ്കിലോ? അവന്‍ പറഞ്ഞു: ഇല്ല, ഒരിക്കലുമില്ല പ്രവാചകരെ. നബി ﷺ പറഞ്ഞു: എങ്കില്‍ ജനങ്ങളും തങ്ങളുടെ പിതൃസഹോദരിമാരോട് അതൊരിക്കലും ഇഷ്ടപ്പെടുന്നില്ല. നബി ﷺ വീണ്ടും ചോദിച്ചു: അത് നിന്റെ മാതൃസഹോദരിയോടാണെങ്കിലോ? അവന്‍ പറഞ്ഞു: ഇല്ല, ഒരിക്കലുമില്ല പ്രവാചകരെ. നബി ﷺ പറഞ്ഞു: എങ്കില്‍ ജനങ്ങളും തങ്ങളുടെ മാതൃസഹോദരിമാരോട് അതൊരിക്കലും ഇഷ്ടപ്പെടുന്നില്ല. പിന്നീട് നബി ﷺ ആ ചെറുപ്പക്കാരന്റെ മേല്‍ കൈവെച്ചു പ്രാ൪ത്ഥിച്ചു: അല്ലാഹുവെ, ഇദ്ദേഹത്തിന്റെ പാപം നീ പൊറുത്തുകൊടുക്കുകയും ഹൃദയം സംശുദ്ധമാക്കുകയും ഗുഹ്യഭാഗം സംരക്ഷിക്കുകയും ചെയ്യേണമേ. പിന്നീട് ആ ചെറുപ്പക്കാരന്‍ ഒരു തിന്മയിലേക്കും തിരിഞ്ഞുനോക്കുക പോലും ചെയ്തിട്ടില്ല. (അഹ്മദ്) 🧠 ചോദ്യങ്ങളിലൂടെ ചിന്തിപ്പിച്ച അധ്യാപകൻ തിരുനബി ﷺ പലപ്പോഴും സഹാബികളോട് ചോദ്യങ്ങൾ ചോദിക്കുമായിരുന്നു. ഉത്തരം അറിയാമായിരുന്നിട്ടും ചിലപ്പോൾ ചോദിക്കുന്നത് അവരുടെ ചിന്തയെ ഉണർത്താനും ബുദ്ധിയെ സജീവമാക്കാനുമായിരുന്നു. അബൂഹുറയ്‌റ(റ) വിൽ നിന്ന് നിവേദനം: നബിﷺ സ്വഹാബത്തിനോട് ചോദിച്ചു: ‘ആരാണ് പാപ്പരായവൻ എന്ന് നിങ്ങൾക്കറിയാമോ? ’‘ദീനാറും ദിർഹമുമില്ലാത്തവനാണ് പാപ്പരായവൻ’ എന്ന് അവർ മറുപടി പറഞ്ഞപ്പോൾ നബിﷺ പറഞ്ഞു: ‘എന്റെ സമുദായത്തിൽപെട്ട പാപ്പരായവൻ അന്ത്യനാളിൽ നമസ്‌കാരവും നോമ്പും സകാത്തും കൊണ്ട് വരുന്നവനാണ്. എന്നാൽ അവൻ ഒരാളെ അധിക്ഷേപിച്ചിട്ടുണ്ടാകും, മറ്റൊരാളെക്കുറിച്ച് അപവാദം പറഞ്ഞിട്ടുണ്ടാകും, മറ്റൊരാളുടെ ധനം അന്യായമായി കൈക്കലാക്കിയിട്ടുണ്ടാകും, ഒരാളുടെ രക്തം അന്യായമായി ചിന്തിയിട്ടുണ്ടാകും, മറ്റൊരാളെ മർദിച്ചിട്ടുണ്ടാകും. അപ്പോൾ ഇവർക്കൊക്കെയും അവന്റെ സൽകർമങ്ങളിൽനിന്ന് എടുത്തുകൊടുക്കപ്പെടും. അവർക്കുള്ള അവകാശങ്ങൾ തീർക്കുന്ന തിന് മുമ്പേ അവന്റെ സൽകർമങ്ങൾ തീർന്നാൽ, അവരുടെ പാപങ്ങളിൽനിന്ന് എടുത്ത് അവന്റെ മേൽ ചുമത്തപ്പെടും. എന്നിട്ട് അവൻ നരകത്തിലേക്ക് എറിയപ്പെടും.’ (മുസ്‌ലിം:2581) അതുകൊണ്ട് നല്ല അധ്യാപകൻ ഉത്തരങ്ങൾ മാത്രം നൽകുന്നവനല്ല; ചോദ്യങ്ങൾ ചോദിക്കാൻ പഠിപ്പിക്കുന്നവനുമാണ്. വിദ്യാർത്ഥിയുടെ മനസ്സിൽ കൗതുകം ഉണർത്തുകയും, ചിന്തിപ്പിക്കുകയും, സ്വയം കണ്ടെത്താൻ അവസരം നൽകുകയും ചെയ്യുക — ഇതും നബിയുടെ അധ്യാപന രീതിയുടെ ഭാഗമാണ്. 🌿 അറിവ് മാത്രമല്ല, മനുഷ്യനെയും രൂപപ്പെടുത്തുക ഖുർആൻ തിരുനബി ﷺ യുടെ ദൗത്യം വിവരിക്കുമ്പോൾ പറയുന്നു: ﴿يَتْلُو عَلَيْهِمْ آيَاتِهِ وَيُزَكِّيهِمْ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ﴾ “അവൻ അവർക്ക് അല്ലാഹുവിന്റെ ആയത്തുകൾ പാരായണം ചെയ്തുകൊടുക്കുകയും അവരെ ശുദ്ധീകരിക്കുകയും ഗ്രന്ഥവും വിജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്നു.” ഇവിടെ പഠിപ്പിക്കൽ മാത്രമല്ല, ശുദ്ധീകരണവും വ്യക്തിത്വ നിർമാണവും കൂടിയാണ് പരാമർശിക്കുന്നത്. മുത്തുനബിﷺ യുടെ അധ്യാപനരീതിയിൽ നിന്ന് നമുക്ക് പഠിക്കാനുള്ളത് വളരെ വലുതാണ്: സ്നേഹിക്കുക, പിന്നെ പഠിപ്പിക്കുക. മനസ്സിലാക്കുക, പിന്നെ തിരുത്തുക. പ്രോത്സാഹിപ്പിക്കുക, പിന്നെ ഉത്തരവാദിത്വം നൽകുക. ചിന്തിപ്പിക്കുക, പിന്നെ അറിവ് നൽകുക. അറിവ് നൽകുക, അതോടൊപ്പം സ്വഭാവവും രൂപപ്പെടുത്തുക. اللهم اجعلنا معلمين مخلصين، نافعِين، رفيقين بطلابنا، واجعل علمنا حجة لنا لا علينا. ✍️മുഹമ്മദ് ശാഹിദ് സഖാഫി 9746545135

*അധ്യാപക ദിന സന്ദേശം* സൽമാനുൽ ഫാരിസി(റ) അബുദ്ദർദാഅ്(റ)വിന് അയച്ച കത്തില്‍ ഇപ്രകാരം എഴുതി: وَإِنَّمَا مَثَلُ المعلم كَمَثَلِ رَجُلٍ عَمِلَ سِرَاجًا فِي طَرِيقٍ مُظْلِمٍ يَسْتَضِيءُ بِهِ مَنْ مَرَّ بِهِ *ഒരു അദ്ധ്യാപകന്റെ ഉപമ ഇരുട്ടുള്ള ഒരു വഴിയിൽ വിളക്ക് കത്തിച്ചവനെപ്പോലയാണ്. അതിലൂടെ നടക്കുന്നവർക്കെല്ലാം അത് വെളിച്ചം പകരുന്നു.* ലോകത്തിന് ഏറ്റവും ഉത്തമമായ അധ്യാപക മാതൃക കാണിച്ചുതന്നവരാണ് നമ്മുടെ പ്രിയപ്പെട്ട മുത്തുനബിﷺ. അവിടുന്ന് പറഞ്ഞു: «إِنَّمَا بُعِثْتُ مُعَلِّمًا» “ഞാൻ ഒരു അധ്യാപകനായിട്ടാണ് നിയോഗിക്കപ്പെട്ടത്.” തിരുനബിﷺ അറിവ് പകർന്നുനൽകിയ അധ്യാപകൻ മാത്രമായിരുന്നില്ല. അറിവിനോടൊപ്പം സ്നേഹവും, സ്വഭാവവും, ആത്മവിശ്വാസവും, ക്ഷമയും, കരുണയും പകർന്നുനൽകിയ അധ്യാപകനായിരുന്നു. ജാബിർ ഇബ്‌നു അബ്ദുല്ല(റ) നിവേദനം ചെയ്യുന്നു: നബിﷺ പറഞ്ഞു: إِنَّ اللَّهَ لَمْ يَبْعَثْنِي مُعَنِّتًا وَلاَ مُتَعَنِّتًا وَلَكِنْ بَعَثَنِي مُعَلِّمًا مُيَسِّرًا അല്ലാഹു എന്നെ ബുദ്ധിമുട്ടുണ്ടാക്കുന്നവനായിട്ടും മറ്റുള്ളവരുടെ പോരായ്മകൾ ചികയുന്നനായിട്ടുമല്ല അയച്ചത്; മറിച്ച് പഠിപ്പിക്കുകയും കാര്യങ്ങൾ എളുപ്പമാക്കുകയും ചെയ്യുന്ന ഒരധ്യാപകനായിട്ടാണ് എന്നെ അയച്ചത്. (മുസ്‌ലിം :1478) പ്രവാചക ജീവിതത്തിലെ ചില അധ്യാപന മാതൃകകൾ കാണാം *വിദ്യാർത്ഥികളുടെ ഹൃദയം കീഴടക്കുന്നു* തിരുനബിﷺ യുടെ സദസ്സിൽ ഇരുന്ന ഓരോരുത്തർക്കും തനിക്കാണ് കൂടുതൽ പരിഗണന ലഭിക്കുന്നതെന്ന് തോന്നുമായിരുന്നു. ഒരാളെക്കുറിച്ച് മോശമായ കാര്യം കേട്ടാൽ അത് തന്റെ മനസ്സിൽ ആ വ്യക്തിയോടുള്ള വിരോധമായി മാറാതിരിക്കാനും അവിടുന്ന് ശ്രദ്ധിച്ചു. «لَا يُبَلِّغُنِي أَحَدٌ مِنْ أَصْحَابِي عَنْ أَحَدٍ شَيْئًا، فَإِنِّي أُحِبُّ أَنْ أَخْرُجَ إِلَيْكُمْ وَأَنَا سَلِيمُ الصَّدْرِ» “എന്റെ അനുചരന്മാരെക്കുറിച്ച് എനിക്ക് ഇഷ്ടപ്പെടാത്ത യാതൊന്നും എന്നിലേക്ക് എത്തിക്കരുത്. നിങ്ങളുടെ അടുത്തേക്ക് ശുദ്ധമനസ്സോടെയാണ് ഞാൻ വരാൻ ആഗ്രഹിക്കുന്നത്.” ഒരു അധ്യാപകന്റെ ഹൃദയത്തിൽ വിദ്യാർത്ഥികളോടുള്ള സ്നേഹവും ശുദ്ധമായ മനസ്സും എത്ര പ്രധാനമാണെന്ന് ഈ വാക്കുകൾ നമ്മെ പഠിപ്പിക്കുന്നു. *സന്തോഷിപ്പിക്കുക; വെറുപ്പിക്കരുത്* തിരുനബി ﷺ തന്റെ അനുചരന്മാരെ വിവിധ ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ച് അയക്കുമ്പോൾ പോലും ഉപദേശിച്ചത്: «بَشِّرُوا وَلَا تُنَفِّرُوا، وَيَسِّرُوا وَلَا تُعَسِّرُوا» “സന്തോഷിപ്പിക്കുക; വെറുപ്പിക്കരുത്. എളുപ്പമാക്കുക; പ്രയാസപ്പെടുത്തരുത്.” ഒരിക്കല്‍ മുത്തുനബിﷺയെ കാണാന്‍ ഒരാള്‍ വന്നു. തിരു സന്നിധിയില്‍ വന്നു നിന്ന അയാള്‍ സംസാര മദ്ധ്യേ പേടിച്ചു വിറക്കുന്നുണ്ടായിരുന്നു. അത് ശ്രദ്ധയില്‍ പെട്ട മുത്തുനബിﷺ സ്നേഹ പൂര്‍വ്വം പറഞ്ഞു: ധൈര്യപൂര്‍വ്വം സമാധാനത്തോടെ കാര്യം പറഞ്ഞോളൂ. ഞാന്‍ ഒരു രാജാവൊന്നും അല്ല കേട്ടോ. "ഉണക്ക മാംസം ഭക്ഷിച്ച് ഈ മരുഭൂമിയില്‍ ജീവിച്ച ഒരു പാവം പെണ്ണിന്റെ മകൻ മാത്രമാണ്” (ഇബ്നു മാജ, ഹാകിം) അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) എല്ലാ വ്യാഴാഴ്ചയും ജനങ്ങൾക്ക് ഉപദേശം നൽകാറുണ്ടായിരുന്നു. ഒരാൾ അദ്ദേഹത്തോട് പറഞ്ഞു: “അബൂ അബ്ദിറഹ്മാൻ! താങ്കൾ എല്ലാ ദിവസവും ഞങ്ങൾക്ക് ഉപദേശം നൽകിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു!” അദ്ദേഹം പറഞ്ഞു: “എന്നെ അതിൽ നിന്ന് തടയുന്നത്, നിങ്ങളെ മുഷിപ്പിക്കുമോ എന്നുള്ള ഭയമാണ്. *അല്ലാഹുവിന്റെ റസൂൽ ﷺ ഞങ്ങളെ മുഷിപ്പിക്കാതിരിക്കാനായി ഇടവേളകളോടെ ഉപദേശം നൽകിയിരുന്നതുപോലെ, നിങ്ങളെയും ഇടവേളകളോടെ ഞാൻ ഉപദേശിക്കുന്നു.”* (ബുഖാരി, മുസ്‌ലിം) ▪️ *സ്നേഹത്തോടെ തിരുത്തുന്നു* ഒരു ഗ്രാമീണൻ പള്ളിയിൽ അറിയാതെ മൂത്രമൊഴിക്കാൻ തുടങ്ങിയപ്പോൾ സഹാബികൾ അയാളെ തടയാൻ ശ്രമിച്ചു. എന്നാൽ തിരുനബിﷺ അവരെ തടഞ്ഞു. അയാൾ തന്റെ ആവശ്യം പൂർത്തിയാക്കിയ ശേഷം സ്നേഹത്തോടെ കാര്യം പഠിപ്പിച്ചു. അവിടുന്ന് തെറ്റിനെ അംഗീകരിച്ചില്ല; പക്ഷേ തെറ്റ് ചെയ്ത വ്യക്തിയെ അപമാനിച്ചുമില്ല. തുടർന്ന് സഹാബികളോട് പറഞ്ഞു: «فَإِنَّمَا بُعِثْتُمْ مُيَسِّرِينَ، وَلَمْ تُبْعَثُوا مُعَسِّرِينَ» “നിങ്ങൾ എളുപ്പമാക്കുന്നവരായിട്ടാണ് നിയോഗിക്കപ്പെട്ടത്; പ്രയാസപ്പെടുത്തുന്നവരായിട്ടല്ല.” മുആവിയ ബ്നുൽ ഹകം (റ) നിസ്കാരത്തിനിടെ അറിയാതെ സംസാരിച്ചപ്പോൾ, ആളുകളുടെ പ്രതികരണത്തിൽ വിഷമിച്ചു. എന്നാൽ നിസ്കാരം കഴിഞ്ഞ ശേഷം തിരുനബിﷺ അദ്ദേഹത്തെ വിളിച്ച് വളരെ സൗമ്യമായി കാര്യങ്ങൾ പഠിപ്പിച്ചു. അദ്ദേഹം പിന്നീട് പറഞ്ഞു: «فَمَا رَأَيْتُ مُعَلِّمًا قَطُّ أَرْفَقَ مِنْ رَسُولِ اللَّهِ ﷺ» *"തിരുനബിﷺയേക്കാൾ സൗമ്യനായ ഒരു അധ്യാപകനെ ഞാൻ കണ്ടിട്ടില്ല".* ഒരു വിദ്യാർത്ഥിക്ക് അറിയാത്തത് അധ്യാപകന് അറിയാമായിരിക്കും. എന്നാൽ അറിയാത്തതിന്റെ പേരിൽ വിദ്യാർത്ഥിയെ ചെറുതാക്കുകയല്ല, അറിയുന്നവനാക്കി മാറ്റുകയാണ് അധ്യാപകന്റെ മഹത്വം. *ഹൃദയം തൊട്ടൊരു ഉപദേശം*

റബീഅ്-സൽസരണി1️⃣6️⃣0️⃣6️⃣ അബൂഹുറൈറ(റ) പറയുന്നു: ഒരിക്കൽ ഒരു അഅ്റാബി തിരുനബിﷺയുടെ സന്നിധിയിലെത്തി. തനിക്കാവശ്യമായ ഒരു കാര്യത്തിൽ സഹായം തേടിയായിരുന്നു ആ വരവ്. അല്ലാഹുവിന്റെ റസൂൽﷺ അദ്ദേഹത്തിന്റെ ആവശ്യം പരിഗണിച്ചു; വേണ്ടത് നൽകി. ശേഷം സ്നേഹപൂർവ്വം ചോദിച്ചു: «أَحْسَنْتُ إِلَيْكَ؟» “ഞാൻ നിന്നോട് നന്മ ചെയ്തില്ലേ?” പക്ഷേ, ആ മനുഷ്യന്റെ മറുപടി പരുഷമായിരുന്നു: “ഇല്ല… നന്മ ചെയ്തില്ല. നന്നായി പെരുമാറിയതുമില്ല!” അത് കേട്ട ചില സ്വഹാബികളുടെ ഹൃദയം കോപത്താൽ തിളച്ചു. അദാദേഹത്തോട് പ്രതികരിക്കാൻ അവർ മുന്നോട്ടു നീങ്ങാൻ ഒരുങ്ങി. എന്നാൽ കരുണയുടെ പ്രവാചകർﷺ അവരെ നോക്കി കൈകൊണ്ട് ആംഗ്യം കാണിച്ചു: “വേണ്ട… അവനെ വിട്ടേക്കൂ.” കോപത്തിന് മേൽ ക്ഷമയുടെ കൈ വെച്ചുകൊണ്ട് അവിടുന്ന് ആ രംഗം ശാന്തമാക്കി. പിന്നീട് തിരുനബിﷺ തന്റെ വീട്ടിലേക്ക് പോയി. ആ അഅ്റാബിയെയും തന്റെ സന്നിധിയിലേക്ക് വിളിച്ചു. വളരെ സ്നേഹത്തോടെ പറഞ്ഞു: “നീ ഞങ്ങളുടെ അടുത്തേക്ക് വന്നു. നീ ചോദിച്ചു; ഞങ്ങൾ നിനക്ക് നൽകി. എന്നിട്ട് നീ അന്ന് അങ്ങനെ പ്രതികരിച്ചല്ലോ…” എന്നിട്ട് അവിടുന്ന് അവന് കൂടുതൽ നൽകി. ശേഷം വീണ്ടും ചോദിച്ചു: «أَحْسَنْتُ إِلَيْكَ؟» “ഇപ്പോൾ ഞാൻ നിന്നോട് നന്മ ചെയ്തില്ലേ?” അദ്ദേഹം പറഞ്ഞു: “അതെ, തീർച്ചയായും! അല്ലാഹു താങ്കൾക്ക് കുടുംബത്തിന്റെയും ഗോത്രത്തിന്റെയും പേരിൽ ഏറ്റവും നല്ല പ്രതിഫലം നൽകട്ടെ.” അപ്പോൾ തിരുനബിﷺ അദ്ദേഹത്തോട് പറഞ്ഞു: “നീ ആദ്യം വന്നപ്പോൾ ചോദിച്ചു; ഞങ്ങൾ നിനക്ക് നൽകി. എന്നിട്ട് നീ പരുഷമായി പ്രതികരിച്ചപ്പോൾ എന്റെ സ്വഹാബികളുടെ ഹൃദയത്തിൽ നിന്നോട് ഒരു വിഷമം ബാക്കിയായി. അതുകൊണ്ട് നീ ഇനി അവരുടെ അടുത്തേക്ക് വരുമ്പോൾ, എന്നോട് പറഞ്ഞ അതേ വാക്കുകൾ അവരുടെ മുമ്പിലും പറയുക. അങ്ങനെ അവരുടെ ഹൃദയത്തിലുള്ള വിഷമം നീങ്ങിപ്പോകട്ടെ.” അഅ്റാബി സമ്മതിച്ചു. അൽപസമയത്തിന് ശേഷം അദ്ദേഹം സ്വഹാബികളുടെ മുമ്പിലെത്തി. തിരുനബി ﷺ പറഞ്ഞു: “നിങ്ങളുടെ ഈ സഹോദരൻ ഞങ്ങളുടെ അടുത്തേക്ക് വന്നു. അവൻ ചോദിച്ചു; ഞങ്ങൾ അവന് നൽകി. അപ്പോൾ അവൻ ചില വാക്കുകൾ പറഞ്ഞു. പിന്നീട് ഞങ്ങൾ അവനെ വിളിച്ചു, കൂടുതൽ നൽകി. അപ്പോൾ അവൻ തൃപ്തനായതായി പറഞ്ഞു. അങ്ങനെയല്ലേ?” അഅ്റാബി പറഞ്ഞു: “അതെ. അല്ലാഹു താങ്കൾക്ക് കുടുംബത്തിന്റെയും ഗോത്രത്തിന്റെയും പേരിൽ ഏറ്റവും നല്ല പ്രതിഫലം നൽകട്ടെ.” അങ്ങനെ സ്വഹാബികളുടെ ഹൃദയത്തിലെ വേദനയും മാഞ്ഞു. അതിനുശേഷം തിരുനബിﷺ ഈ സംഭവത്തിന്റെ ആഴമേറിയൊരു പാഠം അവരെ പഠിപ്പിച്ചു: إِنَّ مَثَلِي وَمَثَلَ هَذَا الْأَعْرَابِيِّ كَمَثَلِ رَجُلٍ كَانَتْ لَهُ نَاقَةٌ فَشَرَدَتْ عَلَيْهِ، فَاتَّبَعَهَا النَّاسُ فَلَمْ يَزِيدُوهَا إِلَّا نُفُورًا، فَقَالَ صَاحِبُ النَّاقَةِ: خَلُّوا بَيْنِي وَبَيْنَ نَاقَتِي فَأَنَا أَرْفَقُ بِهَا وَأَعْلَمُ بِهَا، فَتَوَجَّهَ إِلَيْهَا صَاحِبُ النَّاقَةِ فَأَخَذَ لَهَا مِنْ قُشَامِ الْأَرْضِ، وَدَعَاهَا حَتَّى جَاءَتْ وَاسْتَجَابَتْ، وَشَدَّ عَلَيْهَا رَحْلَهَا وَاسْتَوَى عَلَيْهَا، وَلَوْ أَنِّي أَطَعْتُكُمْ حَيْثُ قَالَ مَا قَالَ دَخَلَ النَّارَ. “എന്നെയും ഈ അഅ്റാബിയെയും ഉദാഹരിക്കേണ്ടത് ഇങ്ങനെയാണ്: ഒരാൾക്ക് ഒരു ഒട്ടകമുണ്ടായിരുന്നു. ഒരിക്കൽ അത് അയാളുടെ കൈവിട്ടോടിപ്പോയി. ആളുകൾ അതിന്റെ പിന്നാലെ ഓടി. അവർ അതിനെ പിടിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷേ, അവർ പിന്നാലെ ഓടുന്തോറും ഒട്ടകം കൂടുതൽ ഭയന്ന് അകന്നോടി. അപ്പോൾ ഒട്ടകത്തിന്റെ ഉടമ പറഞ്ഞു: ‘എനിക്കും എന്റെ ഒട്ടകത്തിനുമിടയിൽ നിങ്ങൾ ഇടപെടരുത്. അതിനെ എങ്ങനെ സമീപിക്കണമെന്ന് എനിക്ക് അറിയാം; അതിനെക്കുറിച്ച് നിങ്ങളേക്കാൾ നന്നായി എനിക്കറിയാം.’ അവൻ പതുക്കെ അതിന്റെ അടുത്തേക്ക് ചെന്നു. ഭയപ്പെടുത്താതെ, ശാന്തമായി… നിലത്തുണ്ടായിരുന്ന കുറച്ച് ഇലകളും പുല്ലുകളും എടുത്തു. സ്നേഹത്തോടെ അതിനെ വിളിച്ചു. അവന്റെ ശാന്തമായ സമീപനം തിരിച്ചറിഞ്ഞ ഒട്ടകം അടുത്തേക്ക് വന്നു. വിളിക്ക് ഉത്തരം നൽകി. അവൻ അതിന്റെ മേൽ യാത്രാസാമഗ്രികൾ കെട്ടി, പിന്നെ അതിന്റെ പുറത്തുകയറി യാത്ര തുടർന്നു. അതുപോലെയാണ് ഞാൻ നിങ്ങളോടു പെരുമാറിയത്. നിങ്ങൾ ആ അഅ്റാബിയോട് പ്രതികരിക്കാൻ മുന്നോട്ടുവന്നിരുന്നെങ്കിൽ, നിങ്ങളുടെ കോപം അവനെ കൂടുതൽ അകറ്റിയേനേ. പക്ഷേ, സ്നേഹവും ക്ഷമയുംകൊണ്ട് അവനെ സമീപിച്ചപ്പോൾ അവന്റെ ഹൃദയം മാറി; അവൻ തന്നെ തൃപ്തി പ്രകടിപ്പിച്ചു. നിങ്ങൾ അന്ന് അവൻ പറഞ്ഞ വാക്കുകളുടെ പേരിൽ അവനോട് പ്രതികരിക്കാൻ ഞാൻ നിങ്ങളെ അനുവദിച്ചിരുന്നെങ്കിൽ, അവൻ നരകത്തിൽ പ്രവേശിക്കുമായിരുന്നു.” 📚അശ്ശിഫാ :1/123) ✍️മുഹമ്മദ് ശാഹിദ് സഖാഫി 9746545135 https://chat.whatsapp.com/5nHZKDdQ6CjDom16jKV4y0 സൽസരണി പുസ്തകങ്ങൾക്ക് ബന്ധപ്പെടുക: 9746545135 🌹 اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ وَبَارِكْ وَسَلِّمْ عَلَيْهِ 🌹

റബീഅ്-സൽസരണി1️⃣6️⃣0️⃣5️⃣ *കാണാന്‍ കൊതിയാവുന്നു!* അബ്ദ ബിൻത് ഖാലിദിബ്നു മഅ്ദാൻ(റ) പറയുന്നു: مَا كَانَ خَالِدٌ يَأْوِي إِلَى فِرَاشٍ إلَّا وَهُوَ يَذْكُرُ من شَوْقِهِ إِلَى رَسُولِ اللَّه صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَإِلَى أصْحَابِهِ ഖാലിദ്(റ) ഓരോ രാത്രിയും തന്റെ വിരിപ്പിലേക്ക് ചായുമ്പോഴൊക്കെയും, അല്ലാഹുവിന്റെ റസൂൽ ﷺയെയും അവിടുത്തെ പ്രിയപ്പെട്ട സ്വഹാബികളെയും കാണാനുള്ള പൂതിയോടെയല്ലാതെ ഉറങ്ങാറില്ലായിരുന്നു. മുഹാജിറുകളെയും അൻസാറുകളെയും ഓരോരുത്തരായി പേരെടുത്ത് മഹാൻ ഓർക്കും. പിന്നെ വേദനയാർന്ന സ്നേഹത്തോടെ പറയും: هُمْ أصْلِي وَفَصْلِي وَإِلَيْهِمْ يحنُّ قَلْبِي طَالَ شَوْقِي إِلَيْهِمْ فَعَجّلْ رَبّ قَبْضِي إِلَيْكَ “അവരാണ് എന്റെ വേരുകൾ… അവരാണ് എന്റെ ആത്മബന്ധം… അവരിലേക്കാണ് എന്റെ ഹൃദയം എന്നും ചാഞ്ഞുനിൽക്കുന്നത്. അവരെ കാണാനുള്ള ആഗ്രഹം എന്റെ ഉള്ളിൽ അതിരില്ലാതെ വളർന്നിരിക്കുന്നു. അവരോടുള്ള വിരഹം എന്റെ ഹൃദയത്തിൽ നീണ്ടുനിൽക്കുന്ന വേദനയായി മാറിയിരിക്കുന്നു. എന്റെ റബ്ബേ…! അവരോടുള്ള ഈ വിരഹം ഇനിയും നീളാതിരിക്കട്ടെ. എന്നെ നിന്റെ അടുക്കലേക്ക് വിളിച്ചുകൊള്ളേണമേ…” ഉറക്കം മഹാനവർകളെ കീഴടക്കുന്നതുവരെ ഈ വാക്കുകൾ ആവർത്തിച്ചുകൊണ്ടിരിക്കും. അങ്ങനെ, റസൂൽ ﷺയോടും അവിടുത്തെ പ്രിയപ്പെട്ട സ്വഹാബികളോടുമുള്ള അതിരറ്റ സ്നേഹവും വിരഹവും ഹൃദയത്തിൽ നിറച്ചുകൊണ്ടായിരുന്നു ഖാലിദ്(റ) ഓരോ രാത്രിയും ഉറക്കത്തിലേക്ക് പ്രവേശിച്ചിരുന്നത്. (കിതാബുശ്ശിഫാ) ✍️മുഹമ്മദ് ശാഹിദ് സഖാഫി 9746545135 https://chat.whatsapp.com/5nHZKDdQ6CjDom16jKV4y0 സൽസരണി പുസ്തകങ്ങൾക്ക് ബന്ധപ്പെടുക: 9746545135 🌹 اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ وَبَارِكْ وَسَلِّمْ عَلَيْهِ 🌹

റബീഅ്-സൽസരണി1️⃣6️⃣0️⃣4️⃣ *പിണക്കവും സ്നേഹവും* നുഅ്മാനിബ്നു ബശീർ(റ) പറയുന്നു: അബൂബക്കർ(റ) തിരുനബിﷺയുടെ അടുക്കൽ പ്രവേശിക്കാൻ അനുവാദം ചോദിച്ചു. അപ്പോൾ ആയിശ(റ)യുടെ ശബ്ദം ഉയർന്നതായി മഹാൻ ശ്രദ്ധിച്ചു. അബൂബക്കർ(റ) അകത്ത് പ്രവേശിച്ചപ്പോൾ, ആയിശ(റ)യെ ശാസിക്കാനായി കൈ ഉയർത്തിക്കൊണ്ട് പറഞ്ഞു: أَلَا أَرَاكِ تَرْفَعِينَ صَوْتَكِ عَلَى رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ “മേലാൽ അല്ലാഹുവിന്റെ റസൂൽ ﷺയുടെ സന്നിധിയിൽ നീ ശബ്ദമുയർത്തുന്നത് എന്റെ കണ്ണിൽപ്പെടരുത്!”» അപ്പോൾ നബിﷺ അബൂബക്കർ(റ)നെ തടഞ്ഞുനിർത്തി. കോപത്തോടെ അബൂബക്കർ(റ) അവിടെനിന്ന് പുറത്തുപോയി. ശേഷം നബിﷺ ആയിശ(റ)യോട് പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു: كَيْفَ رَأَيْتِنِي أَنْقَذْتُكِ مِنَ الرَّجُلِ؟ “അല്ലാഹുവിനും അവന്റെ റസൂലിനും വേണ്ടി കോപിച്ച ആ പുരുഷനിൽ നിന്ന് ഞാൻ നിന്നെ എങ്ങനെ രക്ഷിച്ചുവെന്ന് കണ്ടില്ലേ?” കുറച്ച് ദിവസങ്ങൾ കഴിഞ്ഞു. അബൂബക്കർ(റ) വീണ്ടും നബി ﷺയുടെ അടുക്കൽ പ്രവേശിക്കാൻ അനുവാദം ചോദിച്ചു. അകത്ത് പ്രവേശിച്ചപ്പോൾ നബി ﷺയും ആയിശ(റ)യും തമ്മിലുള്ള ചെറിയ പിണക്കം അവസാനിച്ച് അവർ സൗഹൃദത്തിലായിരിക്കുന്നതാണ് മഹാൻ കണ്ടത്. അപ്പോൾ അബൂബക്കർ(റ) പറഞ്ഞു: أَدْخِلَانِي فِي سِلْمِكُمَا كَمَا أَدْخَلْتُمَانِي فِي حَرْبِكُمَا “പിണക്കത്തിൽ എന്നെയും കൂട്ടിയല്ലോ; ഇനി ഈ സ്നേഹത്തിലും സമാധാനത്തിലും എന്നെയും കൂട്ടിക്കോളൂ!” അപ്പോൾ നബിﷺ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: “തീർച്ചയായും, ഞങ്ങൾ അങ്ങനെ ചെയ്തിരിക്കുന്നു; ഞങ്ങൾ അങ്ങനെ ചെയ്തിരിക്കുന്നു!” (സുനനു അബീദാവൂദ്) ഇബ്നു അസാകിർ(റ) ഉദ്ധരിക്കുന്ന മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരം കാണാം: ഒരിക്കൽ തിരുനബിﷺയും ഉമ്മുൽ മുഅ്മിനീൻ ആയിശ(റ)യും തമ്മിൽ ചെറിയൊരു സൗന്ദര്യ പിണക്കമുണ്ടായി. അപ്പോൾ നബിﷺ സ്നേഹപൂർവ്വം ചോദിച്ചു: “നമുക്കിടയിലെ ഈ വിഷയത്തിൽ വിധികർത്താവായി ആരെയാണ് നീ സമ്മതിക്കുക? ഉമർ ബിൻ ഖത്താബിനെ സമ്മതിക്കുമോ?” ആയിശ(റ) പറഞ്ഞു: “ഇല്ല. ഉമർ(റ) കുറച്ച് കർക്കശ സ്വഭാവക്കാരനല്ലേ!”» അപ്പോൾ നബിﷺ വീണ്ടും ചോദിച്ചു: أترضين بأبيك بيني وبينك؟ “എങ്കിൽ നിന്റെ പിതാവായ അബൂബക്കർ(റ)നെ വിധികർത്താവാക്കാമോ?” ആയിശ(റ) സമ്മതിച്ചു. നബിﷺ അബൂബക്കർ(റ)നെ വിളിച്ചുവരുത്തി. കാര്യങ്ങൾ മഹാനോട് വിശദീകരിച്ചുകൊണ്ടിരിക്കെ, ആയിശ(റ) നബി ﷺയോട് ശബ്ദമുയർത്തി ചിലത് സംസാരിച്ചു. ഇത് ശ്രദ്ധിച്ച അബൂബക്കർ(റ) മകളോട ദേഷ്യപ്പെട്ടു. ബീവിയെ ശാസിക്കാനായി എഴുന്നേറ്റപ്പോൾ, ആയിശ(റ) ഭയന്ന് നബിﷺയുടെ പിന്നിലേക്ക് മാറിനിന്നു. അപ്പോൾ നബി ﷺ അബൂബക്കർ(റ)നോട് പറഞ്ഞു: لَمْ نَدْعُكَ لِهَذَا “ഞങ്ങൾ അങ്ങയെ ഇതിനുവേണ്ടിയല്ല വിളിച്ചത്!” അങ്ങനെ അബൂബക്കർ(റ) അവിടെനിന്ന് പുറത്തുപോയി. മഹാനവർകൾ പോയശേഷം ആയിശ(റ) നബി ﷺയിൽനിന്ന് കുറച്ചകലെ മാറിനിന്നു. അപ്പോൾ നബിﷺ സ്നേഹത്തോടെ പറഞ്ഞു: “ഇങ്ങോട്ട് വരൂ…” പക്ഷേ ആയിശ(റ) ഉടനെ അടുത്തേക്ക് വന്നില്ല. അപ്പോൾ നബി ﷺ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: لَقَدْ كُنْتِ مِنْ قَبْلُ شَدِيدَةَ اللُّصُوقِ لِي بِظَهْرِي “നീ ഇതിന് മുമ്പ് എന്റെ പുറകിൽ വളരെ ചേർന്നുനിന്നിരുന്നില്ലേ!” (സുബുലുൽഹുദാ വർറശാദ്) പിണക്കം സ്വാഭാവികമാണ്. പിണക്കം വന്നാലും സ്നേഹം മായരുത്… ഹൃദയങ്ങൾ അകലരുത്… നബിﷺയുടെ കുടുംബജീവിതം നമ്മെ പഠിപ്പിക്കുന്ന സ്നേഹത്തിന്റെ സുന്ദരമായൊരു പാഠം. ✍️മുഹമ്മദ് ശാഹിദ് സഖാഫി 9746545135 https://chat.whatsapp.com/5nHZKDdQ6CjDom16jKV4y0 സൽസരണി പുസ്തകങ്ങൾക്ക് ബന്ധപ്പെടുക: 9746545135 🌹 اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ وَبَارِكْ وَسَلِّمْ عَلَيْهِ 🌹

റബീഅ്-സൽസരണി1️⃣6️⃣0️⃣3️⃣ *കരുതലിന്റെ രാത്രി* അല്ലാഹുവിന്റെ റസൂൽﷺ തന്റെ ഒട്ടകപ്പുറത്ത് യാത്രയിലാണ്. പ്രിയ സഹാബിയായ അബൂഖതാദ(റ) പിറകില്‍ തന്നെയുണ്ടായിരുന്നു. രാത്രി ഏറെ ഇരുണ്ടിരുന്നു; യാത്ര നീണ്ടുകൊണ്ടിരുന്നു. ചുറ്റും നിശ്ശബ്ദത മാത്രം. യാത്രയുടെ ക്ഷീണം കാരണം തിരുനബിﷺക്ക് ഉറക്കം വന്നു. അൽപസമയം കഴിഞ്ഞപ്പോൾ… തിരുനബിﷺ ഒട്ടകപ്പുറത്ത് ചെറുതായി ചെരിഞ്ഞു. അബൂഖതാദ(റ) അത് കണ്ടു. “എന്റെ പ്രിയപ്പെട്ട നബിﷺ താഴെ വീഴരുത്…” മഹാൻ ഉടൻ തിരുനബിﷺയുടെ അരികിലെത്തി. ഉറക്കം മുറിയാതിരിക്കാൻ അതീവ ശ്രദ്ധയോടെ തന്റെ കൈകൊണ്ട് തിരുനബിﷺയെ താങ്ങി. തിരുനബി ﷺ ഉണർന്നില്ല. അബൂഖതാദ(റ) വീണ്ടും തന്റെ യാത്ര തുടർന്നു. കുറച്ചുകഴിഞ്ഞപ്പോൾ വീണ്ടും അതേ സംഭവം. തിരുനബിﷺ വീണ്ടും ഉറക്കത്തിൽ ഒട്ടകപ്പുറത്ത് ചെരിഞ്ഞു. വീണ്ടും അബൂഖതാദ(റ) ഓടിയെത്തി… വീണ്ടും തന്റെ കൈകൊണ്ട് തിരുനബിﷺയെ താങ്ങി. ഉറങ്ങുന്ന നബിﷺയുടെ ഉറക്കം നഷ്ടപ്പെടാതിരിക്കാൻ, സ്വന്തം ഉറക്കവും വിശ്രമവും മറന്നുകൊണ്ട് ആ സ്വഹാബി കാവലിരുന്നു. രാത്രി വീണ്ടും നീണ്ടുപോയി. സുബ്ഹിയുടെ പുലരി അടുത്തെത്തിക്കൊണ്ടിരുന്നു.” ഇത്തവണ തിരുനബി ﷺ മുമ്പത്തേക്കാൾ ശക്തമായി ഒട്ടകപ്പുറത്തേക്ക് ചെരിഞ്ഞു. വീഴാൻ തന്നെ പോകുന്ന അവസ്ഥ! അബൂഖതാദ(റ) ഉടൻ തിരുനബിﷺയെ താങ്ങിപ്പിടിച്ചു. അപ്പോൾ തിരുനബിﷺ തല ഉയർത്തി ചോദിച്ചു: “ആരാണ്?” "ഞാൻ അബൂ ഖതാദയാണ്.” തിരുനബിﷺ ചോദിച്ചു: «مَتَى كَانَ هَذَا مَسِيرَكَ مِنِّي؟» “എപ്പോഴുമുതലാണ് നീ ഇങ്ങനെ എന്റെ കൂടെ യാത്ര ചെയ്തുകൊണ്ടിരിക്കുന്നത്?” അബൂ ഖതാദ(റ) വിനയത്തോടെ പറഞ്ഞു: مَا زَالَ هَذَا مَسِيرِي مُنْذُ اللَّيْلَةِ، “ഈ രാത്രി മുഴുവൻ ഞാൻ അങ്ങയുടെ അരികിലൂടെയാണ് യാത്ര ചെയ്തത്.” അപ്പോൾ തിരുനബിﷺ അബൂഖതാദ(റ)ക്കായി ദുആ ചെയ്തു: «حَفِظَكَ اللهُ بِمَا حَفِظْتَ بِهِ نَبِيَّهُ» “അല്ലാഹുവിന്റെ നബിയെ നീ സംരക്ഷിച്ചതുപോലെ, അല്ലാഹു നിന്നെയും സംരക്ഷിക്കട്ടെ!” (സ്വഹീഹ് മുസ്‌ലിം) ▪️ഇതാണ് സ്വഹാബികളുടെ മഹബ്ബത്ത്! തിരുനബി ﷺ ഉറങ്ങുമ്പോൾ അവർ ഉണർന്നിരുന്നു. തിരുനബിﷺക്ക് ഒരു പ്രയാസവും വരാതിരിക്കാൻ അവർ സ്വന്തം ക്ഷീണം മറന്നിരുന്നു. اللهم ارزقنا حبَّ نبيك ﷺ، وحبَّ أصحابِه، واحشرنا في زمرتهم. https://chat.whatsapp.com/5nHZKDdQ6CjDom16jKV4y0 സൽസരണി പുസ്തകങ്ങൾക്ക് ബന്ധപ്പെടുക: 9746545135 🌹 اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ وَبَارِكْ وَسَلِّمْ عَلَيْهِ 🌹

സൽസരണി പുസ്തകങ്ങൾക്ക് ബന്ധപ്പെടുക: 9746545135 🌹 اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ وَبَارِكْ وَسَلِّمْ عَلَيْهِ 🌹

റബീഅ്-സൽസരണി1️⃣6️⃣0️⃣2️⃣ *വേദന മറന്ന മഹബ്ബത്ത്* ഇസ്‌ലാമിന്റെ തുടക്കകാലം. മുസ്‌ലിംകളുടെ എണ്ണം വെറും മുപ്പത്തിയെട്ട്. അവർ തിരുനബി ﷺയുടെ സന്നിധിയിൽ ഒരുമിച്ചുകൂടി. അപ്പോൾ അബൂബക്കർ സിദ്ദീഖ്(റ) നബി ﷺയോട് പരസ്യമായി ജനങ്ങളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടു. നബി ﷺ പറഞ്ഞു: “അബൂബക്കർ, നമ്മൾ ഇപ്പോൾ വളരെ കുറച്ചുപേരാണ്.” എന്നാൽ അബൂബക്കർ(റ) ആവശ്യം തുടർന്നുകൊണ്ടേയിരുന്നു. ഒടുവിൽ നബി ﷺ പുറത്തുവന്നു. മുസ്‌ലിംകൾ ഓരോരുത്തരും തങ്ങളുടെ ഗോത്രക്കാരുടെ സമീപത്തായി പള്ളിയുടെ വിവിധ ഭാഗങ്ങളിൽ ഇരുന്നു. അബൂബക്കർ(റ) എഴുന്നേറ്റ് ജനങ്ങളോട് പ്രസംഗിച്ചു. അല്ലാഹുവിലേക്കും അവന്റെ ദൂതരായ നബി ﷺയിലേക്കും ജനങ്ങളെ ആദ്യമായി പരസ്യമായി ക്ഷണിച്ച പ്രസംഗകനായിരുന്നു മഹാനവർകൾ. ഇത് കണ്ട മുശ്‌രിക്കുകൾ പ്രകോപിതരായി. അവർ അബൂബക്കർ(റ)യെയും മറ്റു മുസ്‌ലിംകളെയും ക്രൂരമായി മർദ്ദിച്ചു. അബൂബക്കർ(റ)നെ അവർ അതികഠിനമായി ആക്രമിച്ചു. ഉത്ബത്ത് ബിൻ റബീഅ മഹാനവർകളുടെ മുഖത്ത് ചെരുപ്പുകൊണ്ട് മർദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റു; മുഖം തിരിച്ചറിയാൻ പോലും കഴിയാത്ത അവസ്ഥയായി. ബോധരഹിതനായി വീണു. ഈ വിവരം അറിഞ്ഞ ബനൂ തൈം ഗോത്രക്കാർ ഓടിയെത്തി മുശ്‌രിക്കുകളെ അബൂബക്കർ(റ)യിൽ നിന്ന് അകറ്റി. അവർ മഹാനെ ഒരു വസ്ത്രത്തിൽ കിടത്തി വീട്ടിലേക്ക് കൊണ്ടുപോയി. അദ്ദേഹം മരണപ്പെട്ടുവെന്ന് തന്നെ അവർ ഭയപ്പെട്ടു. വീട്ടിലെത്തിയ ശേഷം അബൂബക്കർ(റ)നെ പിതാവായ അബൂ ഖുഹാഫയും ബനൂ തൈമിലെ ആളുകളും മഹാനോട് സംസാരിച്ചുകൊണ്ടിരുന്നു. അന്ന് വളരെ വൈകിയാണ് ബോധം തിരിച്ചുവന്നത്. ബോധം വന്ന ഉടൻ മഹാനവർകൾ ചോദിച്ച ആദ്യ ചോദ്യം: *“മുത്തുനബിﷺ എവിടെയാണ്? അവിടുത്തേക്ക് വല്ലതും പറ്റിയോ ?”* സ്വന്തം ശരീരത്തിൽ ഏറ്റ മർദ്ദനത്തിന്റെ വേദനയേക്കാൾ, നബി ﷺക്ക് എന്തെങ്കിലും സംഭവിച്ചിരുക്കുമോ എന്ന ആശങ്കയായിരുന്നു അബൂബക്കർ സിദ്ദീഖ്(റ) യുടെ ഹൃദയത്തിൽ. മഹാനവർകളുടെ ഈ ചോദ്യംകേട്ട് അവർ ശകാരിച്ചു. അവർ മാതാവായ ഉമ്മുൽ ഖൈറിനോട് പറഞ്ഞു: “അദ്ദേഹത്തിന് എന്തെങ്കിലും ഭക്ഷിക്കാനോ കുടിക്കാനോ കൊടുക്കൂ.” എന്നാൽ അബൂബക്കർ(റ) വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടിരുന്നു: “റസൂലുല്ലാഹി ﷺ എവിടയാണുള്ളത്?” മാതാവ് പറഞ്ഞു:“നിന്റെ സുഹൃത്തിനെക്കുറിച്ച് എനിക്ക് യാതൊരു വിവരവുമില്ല.” അപ്പോൾ അബൂബക്കർ(റ) പറഞ്ഞു: “ഉമ്മു ജമീലിന്റെ അടുത്തേക്ക് പോകൂ. അവരോട് നബി ﷺയെക്കുറിച്ച് ചോദിക്കൂ.” ഉമ്മുൽ ഖൈർ(റ) ഉമ്മു ജമീലിന്റെ അടുത്തെത്തി ചോദിച്ചു:“അബൂബക്കർ മുഹമ്മദിനെക്കുറിച്ച് നിങ്ങളോട് അന്വേഷിക്കുന്നു.” ഉമ്മു ജമീൽ(റ) പറഞ്ഞു: “എനിക്ക് അബൂബക്കറെയും അറിയില്ല. മുഹമ്മദിനെയും അറിയില്ല.” പിന്നീട് അബൂബക്കറിനെ കാണാൻ അവർ തയ്യാറായി. ഉമ്മുൽ ഖൈറിനോടൊപ്പം അവർ വീട്ടിലെത്തി. ഗുരുതരമായി അവശനായിക്കിടക്കുന്ന അബൂബക്കർ(റ)നെ കണ്ടപ്പോൾ ഉമ്മു ജമീൽ വേദനയോടെ പറഞ്ഞു: “അല്ലാഹുവാണ് സത്യം! നിന്നോട് ഇതു ചെയ്തവർ അധർമികളും സത്യനിഷേധികളുമാണ്. അല്ലാഹു അവരോട് നിനക്കുവേണ്ടി പ്രതികാരം ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” എന്നാൽ അബൂബക്കർ(റ) വീണ്ടും ചോദിച്ചത് അതേ ചോദ്യം തന്നെയായിരുന്നു: “റസൂലുല്ലാഹി ﷺ എങ്ങനെയാനുള്ളത് ? ” ഉമ്മു ജമീൽ പറഞ്ഞു: “ഇവിടെ നിന്റെ മാതാവ് കേൾക്കുന്നുണ്ട്.” അബൂബക്കർ(റ) പറഞ്ഞു: “അവരെക്കുറിച്ച് നീ ഭയപ്പെടേണ്ട.” അപ്പോൾ ഉമ്മു ജമീൽ പറഞ്ഞു: “അവിടുന്ന് സുരക്ഷിതനാണ്.” “എവിടെയാണ്?” — അബൂബക്കർ(റ) ചോദിച്ചു. “ഇബ്നുൽ അർഖമിന്റെ വീട്ടിലാണ്.” അത് കേട്ട അബൂബക്കർ(റ) പറഞ്ഞു:*“അല്ലാഹുവാണ് സത്യം! റസൂലുല്ലാഹ് ﷺയെ കണ്ടുമുട്ടുന്നതുവരെ ഞാൻ ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യില്ല.”* രാത്രിയാകുന്നതുവരെ അവർ കാത്തിരുന്നു. ജനങ്ങളുടെ ചലനങ്ങൾ ശാന്തമായപ്പോൾ, ഉമ്മുൽ ഖൈറും ഉമ്മു ജമീലും അബൂബക്കർ(റ) യെ ഇരുവശത്തുനിന്നും താങ്ങിപ്പിടിച്ച് ഇബ്നുൽ അർഖമിന്റെ വീട്ടിലെത്തി. അങ്ങനെ മഹാനവർകൾ നബി ﷺയുടെ സന്നിധിയിലെത്തി. അബൂബക്കർ(റ)നെ കണ്ട നബി ﷺ മഹാനവർകളുടെ അടുത്തേക്ക് ചെന്ന് ചേർത്തുപിടിക്കുകയും ചുംബിക്കുകയും ചെയ്തു. മറ്റു മുസ്‌ലിംകളും മഹാനവർകളെ ചുറ്റിപ്പറ്റി. അബൂബക്കറി(റ)ന്റെ അവസ്ഥ കണ്ട നബി ﷺയുടെ ഹൃദയം വേദനകൊണ്ട് നിറഞ്ഞു. അപ്പോൾ അബൂബക്കർ(റ) പറഞ്ഞു: “എന്റെ മാതാപിതാക്കൾ അങ്ങേക്ക് സമർപ്പിക്കുന്നു , അല്ലാഹുവിന്റെ ദൂതരേ! എനിക്ക് വലിയ കുഴപ്പമൊന്നുമില്ല. ആ ദുഷ്ടൻ എന്റെ മുഖത്ത് ചെയ്തതുമാത്രമാണ് എനിക്ക് സംഭവിച്ചിട്ടുള്ളത്.” പിന്നീട് മഹാൻ തന്റെ മാതാവിനെ ചൂണ്ടിക്കാട്ടി പറഞ്ഞു: “ഇവർ തന്റെ മകനോട് ഏറെ കാരുണ്യമുള്ള മാതാവാണ്. അങ്ങ് അനുഗ്രഹീതനാണ്. ഇവരെ അല്ലാഹുവിലേക്ക് ക്ഷണിക്കുകയും ഇവർക്കുവേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും ചെയ്യണമേ. അങ്ങ് മുഖേന അല്ലാഹു ഇവരെ നരകത്തിൽ നിന്ന് രക്ഷിക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു.” അപ്പോൾ നബി ﷺ അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും അവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയും ചെയ്തു. അങ്ങനെ അബൂബക്കർ സിദ്ദീഖ്(റ) യുടെ മാതാവ് ഇസ്‌ലാം സ്വീകരിച്ചു.(അൽബിദായതു വന്നിഹായ) https://chat.whatsapp.com/5nHZKDdQ6CjDom16jKV4y0

റബീഅ്-സൽസരണി1️⃣6️⃣0️⃣1️⃣ *മഹബ്ബത്തിന്റെ ആ രാത്രി* മുഹമ്മദിബ്നു സീരീൻ(റ) പറയുന്നു: ഉമർ(റ)യുടെ കാലത്ത് ചിലർ ഉമർ(റ)നെ അബൂബക്കർ സിദ്ദീഖ്(റ)നേക്കാൾ ശ്രേഷ്ഠനായി പരിഗണിക്കുന്നതായി ഉമർ(റ) അറിഞ്ഞു. അപ്പോൾ മഹാനവർകൾ പറഞ്ഞു: “അല്ലാഹുവാണെ സത്യം! അബൂബക്കർ(റ)ന്റെ ഒരു രാത്രി, ഉമറിന്റെയും കുടുംബത്തിന്റെയും മുഴുവൻ രാത്രികളെക്കാളും ശ്രേഷ്ഠമാണ്. അബൂബക്കർ(റ)ന്റെ ഒരു ദിവസം, ഉമറിന്റെയും കുടുംബത്തിന്റെയും മുഴുവൻ ദിവസങ്ങളേക്കാളും ശ്രേഷ്ഠമാണ്.” ശേഷം ഉമർ(റ) ആ മഹത്തായ രാത്രിയിലെ സംഭവം വിവരിച്ചു: ഹിജ്റയുടെ രാത്രിയിൽ റസൂലുല്ലാഹി ﷺ അബൂബക്കർ(റ)യോടൊപ്പം സൗർ ഗുഹയിലേക്ക് യാത്ര തിരിച്ചു. യാത്രയ്ക്കിടെ സിദ്ദീഖ് (റ) ചിലപ്പോൾ നബി ﷺയുടെ മുന്നിലും ചിലപ്പോൾ പിന്നിലും, ചിലപ്പോൾ വലതുവശത്തും ഇടതുവശത്തുമായി നടന്നുകൊണ്ടിരുന്നു. അത് ശ്രദ്ധിച്ച നബി ﷺ ചോദിച്ചു: “അബൂബക്കറേ! എന്തുകൊണ്ടാണ് താങ്കൾ ചിലപ്പോൾ എന്റെ മുന്നിലും ചിലപ്പോൾ പിന്നിലും നടക്കുന്നത്?” സിദ്ദീഖ് (റ) പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേ! ആരെങ്കിലും നമ്മെ പിന്തുടരുന്നുണ്ടാകുമോ എന്ന് ഓർക്കുമ്പോൾ ഞാൻ അങ്ങയുടെ പിന്നിൽ നടക്കുന്നു. പതിയിരിക്കുന്നവരെയും നിരീക്ഷിക്കുന്നവരെയും കുറിച്ച് ഓർക്കുമ്പോൾ ഞാൻ അങ്ങയുടെ മുന്നിൽ നടക്കുന്നു.” അപ്പോൾ നബി ﷺ ചോദിച്ചു: “അബൂബക്കറേ! എന്തെങ്കിലും അപകടം സംഭവിക്കുകയാണെങ്കിൽ, അത് എനിക്ക് സംഭവിക്കുന്നതിനുപകരം താങ്കൾക്ക് സംഭവിക്കണമെന്നാണ് താങ്കൾ ആഗ്രഹിക്കുന്നുണ്ടോ?” സിദ്ദീഖ് (റ) പറഞ്ഞു: “അതെ! സത്യവുമായി അങ്ങയെ നിയോഗിച്ചവനാണെ സത്യം! അങ്ങയ്ക്ക് സംഭവിക്കുന്ന ഏതൊരു വിപത്തും എനിക്ക് സംഭവിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്; അങ്ങയ്ക്ക് അത് സംഭവിക്കുന്നത് ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല.” റസൂലുല്ലാഹിﷺ ആ രാത്രി മുഴുവൻ നടന്നുകൊണ്ടിരുന്നു. അവസാനം അവിടുത്തെ കാലുകൾ ക്ഷീണിച്ചു. നബി ﷺയുടെ കാലുകൾ ക്ഷീണിച്ചതുകണ്ട അബൂബക്കർ(റ) അവിടുത്തെ തന്റെ തോളിലേറ്റി ഗുഹയുടെ കവാടം വരെ കൊണ്ടുപോയി. അങ്ങനെ അവർ ഗുഹയുടെ സമീപത്തെത്തി. സിദ്ദീഖ് (റ) പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേ! അങ്ങ് ഇവിടെ നിൽക്കൂ. ഞാൻ ആദ്യം ഗുഹ പരിശോധിച്ചുനോക്കട്ടെ". മഹാൻ ഗുഹയ്ക്കുള്ളിൽ പ്രവേശിച്ച് അതിലെ പൊത്തുകളും അപകടകരമായ സ്ഥലങ്ങളും പരിശോധിച്ചു. മുകൾഭാഗത്തേക്ക് എത്തിയപ്പോൾ ചില പൊത്തുകൾ പരിശോധിക്കാതെ വിട്ടുപോയത് ഓർത്തു. വീണ്ടും അകത്ത് കടന്ന് അവയും പരിശോധിച്ചു. എല്ലാം സുരക്ഷിതമാണെന്ന് ഉറപ്പാക്കിയ ശേഷം അദ്ദേഹം പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേ, ഇനി അങ്ങ് അകത്തേക്ക് വരാം.” നബിﷺ ഗുഹയ്ക്കുള്ളിലേക്ക് പ്രവേശിച്ചു. ഗുഹയ്ക്കുള്ളിൽ പ്രവേശിച്ച ശേഷം അവിടെയുണ്ടായിരുന്ന പൊത്തുകളെല്ലാം സിദ്ദീഖ്(റ) അടച്ചു സുരക്ഷിതമാക്കി. എന്നാൽ ഒരു പൊത്ത് മാത്രം ബാക്കിയായി. അത് അടയ്ക്കാൻ തന്റെ കുതികാൽ അതിനുമേൽ വെച്ചു. ആ പൊത്തിലുണ്ടായിരുന്ന വിഷമുള്ള ജീവികൾ മഹാന്റെ കാലിൽ കടിച്ചുതുടങ്ങി. വേദനകൊണ്ട് സിദ്ദീഖ് (റ)യുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകി. അത് കണ്ട റസൂലുല്ലാഹി ﷺ മഹാനോട് പറഞ്ഞു: «لَا تَحْزَنْ إِنَّ اللَّهَ مَعَنَا» “വിഷമിക്കേണ്ട; തീർച്ചയായും അല്ലാഹു നമ്മോടൊപ്പമുണ്ട്.” അപ്പോൾ അബൂബക്കർ(റ)വിന് സമാധാനവും സുരക്ഷിതത്വവും അനുഭവപ്പെട്ടു. ഈ സംഭവങ്ങൾ ഓർത്തുകൊണ്ട് ഉമർ (റ) പറഞ്ഞു: “എന്റെ ആത്മാവ് ആരുടെ നിയന്ത്രണത്തിലാണോ അവനാണെ സത്യം! ആ രാത്രി ഉമറിന്റെയും കുടുംബത്തിന്റെയും മുഴുവൻ രാത്രികളേക്കാളും ശ്രേഷ്ഠമാണ്.” (ഹാകിം, അൽബിദായതു വന്നിഹായ, സിയറു അഅ്ലാമുന്നബലാഅ്) ✍️മുഹമ്മദ് ശാഹിദ് സഖാഫി 9746545135 https://chat.whatsapp.com/5nHZKDdQ6CjDom16jKV4y0?s=cl&p=a&ilr=0&utm_source=chatgpt.com) സൽസരണി പുസ്തകങ്ങൾക്ക് ബന്ധപ്പെടുക: 9746545135 🌹 اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ وَبَارِكْ وَسَلِّمْ عَلَيْهِ 🌹

റബീഅ്-സൽസരണി1️⃣6️⃣0️⃣0️⃣ *ഹബീബിﷺന്റെ പ്രിയങ്ങൾ:11* *إنها حبيبة رسول اللَّهِﷺ* തിരുനബി ﷺയുടെ ഹൃദയത്തിൽ ഏറ്റവും പ്രിയപ്പെട്ടവരിൽ ഒരാളായിരുന്നു പ്രിയപത്നി ആയിഷാ ബീവി(റ) . അംറിബ്നുൽ ആസ്വ്(റ) നിവേദനം ചെയ്യുന്നു: ഞാൻ തിരുനബിﷺയോട് ചോദിച്ചു: أي: الناس أحب إليك؟ “അല്ലാഹുവിന്റെ റസൂലേ, അങ്ങേക്ക് ജനങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടത് ആരാണ്?” തിരുനബി ﷺ പറഞ്ഞു: “ആയിഷ.” ഞാൻ ചോദിച്ചു: “പുരുഷന്മാരിൽ?” അവിടുന്ന് പറഞ്ഞു: “അവളുടെ പിതാവ് (അബൂബക്കർ(റ) ).” പിന്നീട് ആരാണെന്ന് ചോദിച്ചപ്പോൾ ഉമർ(റ) ഉൾപ്പെടെയുള്ള ചിലരെ തിരുനബി ﷺ എണ്ണിപ്പറഞ്ഞു. (ബുഖാരി, മുസ്‌ലിം) ▪️ആയിഷാ ബീവി(റ) യോടുള്ള തിരുനബി ﷺയുടെ ഈ പ്രത്യേക സ്നേഹം സഹാബികൾക്കും അറിയാമായിരുന്നു. അതുകൊണ്ടുതന്നെ, തിരുനബി ﷺക്ക് സമ്മാനം നൽകാൻ ആഗ്രഹിക്കുന്നവർ, അവിടുന്ന് ആയിഷാ ബീവിയുടെ വീട്ടിലായിരിക്കുമ്പോൾ സമ്മാനം അയക്കാൻ കാത്തിരിക്കുമായിരുന്നു. ഈ കാര്യം മനസ്സിലാക്കിയ മറ്റു ഭാര്യമാർ ഉമ്മഹാതുൽ മുഅ്മിനീൻ ഉമ്മു സലമ(റ)യോട് പ്രസ്തുത വിഷയം നബിﷺയോട് സംസാരിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ തിരുനബി ﷺ ആയിഷാ(റ) യോടുള്ള തന്റെ പ്രത്യേക സ്നേഹം വ്യക്തമാക്കിക്കൊണ്ട് പറഞ്ഞു: «لاَ تُؤْذِينِي فِي عَائِشَةَ» “ആയിഷയുടെ കാര്യത്തിൽ എന്നെ വിഷമിപ്പിക്കരുത്.” തുടർന്ന് അവിടുന്ന് പറഞ്ഞു: “ആയിഷയുടെ വസ്ത്രത്തിലായിരിക്കുമ്പോഴല്ലാതെ എനിക്ക് വഹ്‌യ് വന്നിട്ടില്ല.” (സഹീഹുൽ ബുഖാരി) മറ്റു ഭാര്യമാർ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മുത്തുനബിﷺയോട് പ്രസ്തുത വിഷയം സംസാരിക്കാൻ ചെന്ന ഫാത്തിമ(റ) യോടും തിരുനബി ﷺ തന്റെ ഈ പ്രിയം വ്യക്തമാക്കുകയുണ്ടായി. അവിടുന്ന് ചോദിച്ചു: «يَا بُنَيَّةُ أَلاَ تُحِبِّينَ مَا أُحِبُّ؟» “മോളേ, ഞാൻ ഇഷ്ടപ്പെടുന്നതിനെ നീയും ഇഷ്ടപ്പെടുന്നില്ലേ?” അത് കേട്ട് ഫാത്തിമ(റ) മടങ്ങി. (ബുഖാരി) ▪️ആയിഷാ(റ)യെ കുറിച്ച് ഒരാൾ മോശമായി സംസാരിച്ചപ്പോൾ, അമ്മാറിബ്നു യാസിർ(റ) ശക്തമായി പ്രതികരിച്ചു: أَغْرِبْ مقبوحا منبوحا أَتُؤْذِي حَبِيبَةَ رَسُولِ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ “നീ നിന്ദ്യനും ആട്ടിയോടിക്കപ്പെട്ടവനുമായി ഇവിടെനിന്ന് അകന്നുപോകൂ! മുത്തുനബി ﷺയുടെ പ്രിയപ്പെട്ടവളെ നീ ഉപദ്രവിക്കുകയാണോ?” (തിർമിദി) ▪️തിരുനബി ﷺയുടെ അവസാന രോഗാവസ്ഥയിലും ആയിഷാ(റ) യോടുള്ള മഹബ്ബത്തിന്റെ ആഴം പ്രകടമായി. അവിടുന്ന് തന്റെ ഭാര്യമാരുടെ വീടുകളിൽ ഊഴമനുസരിച്ച് പോകുമ്പോൾ ചോദിക്കുമായിരുന്നു: «أَيْنَ أَنَا غَدًا؟ أَيْنَ أَنَا غَدًا؟» “നാളെ ഞാൻ എവിടെയായിരിക്കും? നാളെ ഞാൻ എവിടെയായിരിക്കും?” ആയിഷാ(റ)പറയുന്നു: “ആയിഷയുടെ ദിവസം വന്നപ്പോൾ അവിടുന്ന് ശാന്തനായി.” അവിടുന്ന് ആയിഷാ(റ) യുടെ വീട്ടിൽ തന്നെയിരിക്കെ വഫാത്തായി. ആയിഷാ(റ) പറയുന്നു: “എന്റെ ഊഴത്തിന്റെ ദിവസം അല്ലാഹു അവിടുത്തെ വഫാത്താക്കി; എന്റെ നെഞ്ചിനും കഴുത്തിനുമിടയിൽ അവിടുന്ന് വഫാത്തായി. എന്റെ വീട്ടിലാണ് അവിടുന്ന് ഖബറടക്കപ്പെട്ടത്.” (സഹീഹുൽ ബുഖാരി) ▪️ആയിഷാ ബീവി(റ) യോടുള്ള തിരുനബി ﷺയുടെ പ്രത്യേക മഹബ്ബത്ത് മനസ്സിലാക്കിയ സൗദാ ബീവി(റ), തന്റെ ഊഴമായിരുന്ന ദിവസം ആയിഷാ ബീവി(റ)ക്ക് വിട്ടുകൊടുത്തിരുന്നു. ▪️ ഉമർ(റ) ഉമ്മഹാതുൽ മുഅ്മിനീങ്ങൾക്ക് നിശ്ചയിച്ചിരുന്ന വിഹിതത്തേക്കാൾ ആയിഷാ(റ)യ്ക്ക് അധികം നൽകി. കാരണം മഹാൻ പറഞ്ഞു: إنها حبيبة رسول اللَّهِﷺ “അവർ അല്ലാഹുവിന്റെ റസൂൽ ﷺയുടെ പ്രിയപ്പെട്ടവളാണ്.” ▪️ആയിഷാ(റ) വഫാത്തായ ദിവസം ഉമ്മു സലമ(റ) പറഞ്ഞു: “ഇന്ന് ഈ ലോകത്ത് മുത്തുനബി ﷺക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തി മരണപ്പെട്ടിരിക്കുന്നു.” പിന്നീട് അവർ സ്വയം തിരുത്തിക്കൊണ്ട് പറഞ്ഞു: “അവരുടെ പിതാവിനെ ഒഴികെ.” (തിർമിദി) ✍️മുഹമ്മദ് ശാഹിദ് സഖാഫി 9746545135 https://chat.whatsapp.com/5nHZKDdQ6CjDom16jKV4y0?s=cl&p=a&ilr=0&utm_source=chatgpt.com) സൽസരണി പുസ്തകങ്ങൾക്ക് ബന്ധപ്പെടുക: 9746545135 🌹 اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ وَبَارِكْ وَسَلِّمْ عَلَيْهِ 🌹

റബീഅ്-സൽസരണി1️⃣5️⃣9️⃣9️⃣ മുത്തിനെ കണ്ട കണ്ണുകൾ അനസ്(റ)വിന്റെ ശിഷ്യനും പ്രമുഖ താബിഈ പണ്ഡിതനുമായ സാബിതുൽ ബുന്നാനി(റ) പറയുന്നു: “ഞാൻ അനസ്(റ)യുടെ അടുത്തേക്ക് പോകുമ്പോഴെല്ലാം, ഞാൻ വന്ന വിവരം മഹാനവർകളെ അറിയിക്കപ്പെടുമായിരുന്നു. അങ്ങനെ ഞാൻ മഹാന്റെ അടുക്കൽ പ്രവേശിക്കും. ശേഷം മഹാന്റെ ഇരുകൈകളും പിടിച്ച് ചുംബിച്ചുകൊണ്ട് ഞാൻ പറയും: ‘മുത്തുനബിﷺയെ സ്പർശിച്ച ഈ രണ്ടു കൈകൾക്കു പകരം എന്റെ പിതാവിനെ സമർപ്പിക്കുന്നു!’ ശേഷം മഹാനവർകളുടെ ഇരുകണ്ണുകളും ചുംബിച്ചുകൊണ്ട് ഞാൻ പറയും: ‘അല്ലാഹുവിന്റെ റസൂൽ ﷺയെ ദർശിച്ച ഈ രണ്ടു കണ്ണുകൾക്കു പകരം എന്റെ പിതാവിനെ സമർപ്പിക്കുന്നു’” (മജ്മഉസ്സവാഇദ്:15800) وَعَنْ ثَابِتٍ قَالَ: كُنْتُ إِذَا أَتَيْتُ أَنَسًا يُخْبَرُ بِمَكَانِي، فَأَدْخُلُ عَلَيْهِ، فَآخُذُ بِيَدَيْهِ فَأُقَبِّلْهُمَا وَأَقُولُ: بِأَبِي هَاتَيْنِ الْيَدَيْنِ اللَّتَيْنِ مَسَّتَا رَسُولَ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - وَأُقَبِّلُ عَيْنَيْهِ وَأَقُولُ: بِأَبِي هَاتَيْنِ الْعَيْنَيْنِ اللَّتَيْنِ رأتا رَسُولَ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ -. رَوَاهُ أَبُو يَعْلَى، وَرِجَالُهُ رِجَالُ الصَّحِيحِ غَيْرَ عَبْدِ اللَّهِ بْنِ أَبِي بَكْرٍ الْمُقَدَّمِيِّ، وَهُوَ ثِقَةٌ مجمع الزوائد :١٥٨٠٠ https://chat.whatsapp.com/5nHZKDdQ6CjDom16jKV4y0?s=cl&p=a&ilr=0&utm_source=chatgpt.com) സൽസരണി പുസ്തകങ്ങൾക്ക് ബന്ധപ്പെടുക: 9746545135 🌹 اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ وَبَارِكْ وَسَلِّمْ عَلَيْهِ 🌹

റബീഅ്-സൽസരണി1️⃣5️⃣9️⃣7️⃣ ഹബീബിﷺന്റെ പ്രിയങ്ങൾ:09 അൽപമാണെങ്കിലും മുടങ്ങാതെ സ്ഥിരമായി ചെയ്യുന്ന സൽകർമ്മമാണ് നബിﷺക്ക് ഇഷ്ടം. അബൂ സ്വാലിഹ് (റ) പറയുന്നു: “ആയിശാ ബീവി (റ), ഉമ്മുസലമ (റ) എന്നിവരോട് ഞാൻ ചോദിച്ചു: أيّ العمل كان أحب إلى رسول الله صلّى الله عليه وسلّم؟ ‘മുത്തുനബിﷺക്ക് ഏറ്റവും പ്രിയപ്പെട്ട കർമ്മം ഏതാണ്?’ അവർ രണ്ടുപേരും പറഞ്ഞു: ما ديم عليه، وإن قلّ. ‘കുറവാണെങ്കിലും, സ്ഥിരമായി ചെയ്യപ്പെടുന്ന കർമ്മമാണ്.’” (ശമാഇലുത്തിർമിദി) https://chat.whatsapp.com/5nHZKDdQ6CjDom16jKV4y0?s=cl&p=a&ilr=0&utm_source=chatgpt.com) സൽസരണി പുസ്തകങ്ങൾക്ക് ബന്ധപ്പെടുക: 9746545135 🌹 اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ وَبَارِكْ وَسَلِّمْ عَلَيْهِ 🌹

റബീഅ്-സൽസരണി1️⃣5️⃣9️⃣6️⃣ *ഹബീബിﷺന്റെ പ്രിയങ്ങൾ:08* “തിരുനബിﷺ ശുദ്ധമായ ഹൃദയത്തോടെ തന്റെ അനുചരന്മാരുടെ അടുത്തേക്ക് വരാനാണ് ഇഷ്ടപ്പെട്ടിരുന്നത്” അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) നിവേദനം ചെയ്യുന്നു: റസൂലുല്ലാഹിﷺ പറഞ്ഞു: > «لَا يُبَلِّغُنِي أَحَدٌ مِنْ أَصْحَابِي عَنْ أَحَدٍ شَيْئًا، فَإِنِّي أُحِبُّ أَنْ أَخْرُجَ إِلَيْكُمْ وَأَنَا سَلِيمُ الصَّدْرِ» “എന്റെ അനുചരന്മാരിൽ ഒരാളെക്കുറിച്ചുള്ള അനിഷ്ടകരമായ യാതൊന്നും എന്നിലേക്ക് എത്തിക്കരുത്. നിങ്ങളുടെ അടുക്കലേക്ക് ശുദ്ധമായ മനസ്സോടെയും ഹൃദയവിശുദ്ധിയോടെയും വരാനാണ് എനിക്ക് ഇഷ്ടം.” (സുനനു അബീദാവൂദ്: 4860) ▪️ഒരു നേതാവിന് ഉണ്ടായിരിക്കേണ്ട ഏറ്റവും മഹത്തായ ഗുണങ്ങളിലൊന്നാണ് എല്ലാവരെയും പരിഗണിക്കാനുള്ള മനസ്സ്. റസൂലുല്ലാഹി ﷺ തന്റെ സദസ്സിലിരുന്ന ഓരോരുത്തരെയും പ്രത്യേകം പരിഗണിക്കുമായിരുന്നു. അവിടുന്ന് തന്നെ മറ്റുള്ളവരേക്കാൾ കൂടുതൽ പരിഗണിക്കുന്നുവെന്നാണ് ഓരോരുത്തർക്കും തോന്നുന്ന വിധത്തിലായിരുന്നു അവിടുത്തെ പെരുമാറ്റം. ഒരാളെക്കുറിച്ച് നമുക്ക് ഇഷ്ടപ്പെടാത്ത എന്തെങ്കിലും കേൾക്കുമ്പോൾ, അറിയാതെ തന്നെ ആ വ്യക്തിയോടുള്ള നമ്മുടെ സമീപനത്തിൽ മാറ്റം വന്നേക്കാം. ആ വ്യക്തിയെക്കുറിച്ചുള്ള മുൻവിധി നമ്മുടെ ഹൃദയത്തിൽ ഇടംപിടിച്ചേക്കാം. ആരെക്കുറിച്ചും കേട്ടറിഞ്ഞ് ഹൃദയത്തിൽ അകലം സൃഷ്ടിക്കാതെ, എല്ലാവരോടും ശുദ്ധമായ മനസ്സോടെ പെരുമാറുക — ഇതാണ് ഹബീബ് ﷺ ഇഷ്ടപ്പെട്ട മനോഹരമായ സ്വഭാവം. ✍️മുഹമ്മദ് ശാഹിദ് സഖാഫി 9746545135 https://chat.whatsapp.com/5nHZKDdQ6CjDom16jKV4y0?s=cl&p=a&ilr=0&utm_source=chatgpt.com) സൽസരണി പുസ്തകങ്ങൾക്ക് ബന്ധപ്പെടുക: 9746545135 🌹 اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ وَبَارِكْ وَسَلِّمْ عَلَيْهِ 🌹

റബീഅ്-സൽസരണി1️⃣5️⃣9️⃣5️⃣ *ഹബീബിﷺന്റെ പ്രിയങ്ങൾ:07* ▪️ റസൂലുല്ലാഹി ﷺക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാനീയങ്ങളിൽ ഒന്നായിരുന്നു പാൽ. ▪️പാൽ കൊണ്ടുവന്നാൽ അവിടുന്ന് “ബറകത്ത്” എന്ന് പറയുമായിരുന്നു. ▪️“ഭക്ഷണത്തിന്റെയും പാനീയത്തിന്റെയും ആവശ്യകത ഒരുപോലെ നിറവേറ്റാൻ കഴിയുന്ന ഒന്നാണ് പാലെന്ന് നബി ﷺ പഠിപ്പിച്ചു.” (വസാഇലുൽ വുസൂൽ) ▪️ഈത്തപ്പഴവും പാലും ഒരുമിച്ച് കഴിക്കുകയും അവ രണ്ടിനെയും “അത്യുത്തമമായ രണ്ട് വസ്തുക്കൾ” എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു ﷺ. (അഹ്‌മദ്) ▪️ചിലപ്പോൾ പാൽ ശുദ്ധമായും, മറ്റുചിലപ്പോൾ തണുത്ത വെള്ളം ചേർത്തും അവിടുന്ന് കുടിക്കുമായിരുന്നു ﷺ. (വസാഇലുൽ വുസൂൽ) ▪️പാൽ കുടിച്ച ശേഷം: اللَّهُمَّ بَارِكْ لَنَا فِيهِ، وَزِدْنَا مِنْهُ “അല്ലാഹേ, ഇതിൽ ഞങ്ങൾക്ക് ബറകത്ത് നൽകേണമേ; ഇതിൽ നിന്ന് ഞങ്ങൾക്ക് കൂടുതൽ നൽകേണമേ.” എന്ന ദുആ ചെയ്യാൻ നബി ﷺ നിർദേശിച്ചിരുന്നു. (തിർമിദി) ▪️ഒരു മനോഹര സംഭവം: ഇബ്നു അബ്ബാസ് (റ) പറയുന്നു: “ഞാനും ഖാലിദിബ്നുൽ വലീദും(റ) റസൂലുല്ലാഹി ﷺയോടൊപ്പം മൈമൂന (റ)യുടെ വീട്ടിൽ പ്രവേശിച്ചു. അപ്പോൾ അവർ ഞങ്ങൾക്ക് ഒരു പാത്രത്തിൽ പാൽ കൊണ്ടുവന്നു. റസൂലുല്ലാഹി ﷺ അതിൽ നിന്ന് കുടിച്ചു. ഞാൻ അവിടുത്തെ വലതുഭാഗത്തും ഖാലിദ് (റ) ഇടതുഭാഗത്തുമായിരുന്നു. അപ്പോൾ റസൂലുല്ലാഹി ﷺ എന്നോട് പറഞ്ഞു: ‘ഈ പാനപാത്രത്തിന്റെ അവകാശം നിനക്കാണ്. വേണമെങ്കിൽ ഇത് ഖാലിദിന് നൽകാം.’ ഞാൻ പറഞ്ഞു: *‘അങ്ങയുടെ ശേഷിപ്പിനെക്കാൾ മറ്റാരെയും തിരഞ്ഞെടുക്കാൻ എനിക്ക് കഴിയില്ല.’”* (ശമാഇലുത്തിർമിദി) وكان أحب الشراب إلى رسول الله صلى الله عليه وسلم اللبن. وكان صلى الله عليه وسلم إذا أتي بلبن قال: «بركة» ليس شيء يجزئ من الطعام والشراب إلا اللبن. كان رسول الله صلى الله عليه وسلم يشرب اللبن خالصا تارة، وتارة أخرى مشوبا مخلوطا بالماء البارد. (وسائل الوصول إلى شمائل الرسول) وأخرج الإمام أحمد بإسناد قوي عن بعض الصحابة قال: كان رسول الله صلى الله عليه وسلم يتمجع التمر باللبن، ويسميهما: «الأطيبين». ✍️മുഹമ്മദ് ശാഹിദ് സഖാഫി 9746545135 https://chat.whatsapp.com/5nHZKDdQ6CjDom16jKV4y0?s=cl&p=a&ilr=0 സൽസരണി പുസ്തകങ്ങൾക്ക് ബന്ധപ്പെടുക: 9746545135 🌹 اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ وَبَارِكْ وَسَلِّمْ عَلَيْه 🌹

റബീഅ്-സൽസരണി1️⃣5️⃣9️⃣4️⃣ *ഹബീബിﷺന്റെ പ്രിയങ്ങൾ:06* ഹസനുബ്നു അലി (റ), ഇബ്നു അബ്ബാസ് (റ), ഇബ്നു ജഅ്ഫർ (റ) എന്നിവർ *മുത്തുനബി ﷺക്ക് ഭക്ഷണം പാചകം ചെയ്ത് കൊടുത്തിരുന്ന അബൂറാഫിഅ് (റ)യുടെ ഭാര്യ സൽമ (റ)* യുടെ അടുക്കൽ ചെന്നു പറഞ്ഞു: > “മുത്തുനബി ﷺക്ക് ഇഷ്ടമായിരുന്നതും അവിടുന്ന് ആസ്വദിച്ച് കഴിച്ചിരുന്നതുമായ എന്തെങ്കിലും ഭക്ഷണം ഞങ്ങൾക്കായി തയ്യാറാക്കൂ.” അപ്പോൾ സൽമ (റ) പറഞ്ഞു: > “മക്കളേ, ഇന്ന് നിങ്ങൾക്ക് അതിനോട് താൽപര്യമുണ്ടാകില്ല.” അവർ പറഞ്ഞു: > “ഇല്ല, ഞങ്ങൾക്ക് അത് വേണം. ഞങ്ങൾക്കായി അത് തയ്യാറാക്കൂ.” അങ്ങനെ സൽമ (റ) എഴുന്നേറ്റ് കുറച്ച് ബാർലി എടുത്ത് പൊടിച്ച് മാവാക്കി. പിന്നീട് അത് ഒരു പാത്രത്തിലിട്ട്, അതിലേക്ക് അൽപം ഒലീവ് എണ്ണ ഒഴിച്ചു. ഇഞ്ചി, മല്ലി, ജീരകം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ നന്നായി അരച്ച് അതിൽ ചേർത്തു. ശേഷം അത് അവർക്കു മുന്നിൽ കൊണ്ടുവന്നു. അപ്പോൾ സൽമ (റ) പറഞ്ഞു: > “ഇത് മുത്തുനബി ﷺക്ക് ഇഷ്ടമായിരുന്നതും അവിടുന്ന് ആസ്വദിച്ച് കഴിച്ചിരുന്നതുമായ ഭക്ഷണങ്ങളിൽപ്പെട്ടതാണ്.” 📚 (വസാഇലുൽ വുസൂൽ) وعن سلمى زوج أبي رافع- مولى النّبيّ صلّى الله عليه وسلّم-: أنّ الحسن بن عليّ، وابن عبّاس وابن جعفر رضي الله تعالى عنهم.. أتوها، فقالوا: اصنعي لنا طعاما ممّا كان يعجب رسول الله صلّى الله عليه وسلّم ويحسن أكله. فقالت: يا بنيّ؛ لا تشتهيه اليوم. قال: بلى، اصنعيه لنا. قال: فقامت، فأخذت شيئا من شعير، فطحنته، ثمّ جعلته في قدر، وصبّت عليه شيئا من زيت، ودقّت الفلفل والتّوابل، فقرّبته إليهم. فقالت: هذا ممّا كان يعجب النّبيّ صلّى الله عليه وسلّم ويحسن أكله. قوله (التّوابل) : هي أدوية حارّة يؤتى بها من الهند، وقيل: إنّها مركّبة من الكزبرة والزّنجبيل والكمّون. 📚 الوسائل الوصول إلى شمئل الرسول ✍️മുഹമ്മദ് ശാഹിദ് സഖാഫി 9746545135 https://chat.whatsapp.com/5nHZKDdQ6CjDom16jKV4y0?s=cl&p=a&ilr=0 സൽസരണി പുസ്തകങ്ങൾക്ക് ബന്ധപ്പെടുക: 9746545135 🌹 اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ وَبَارِكْ وَسَلِّمْ عَلَيْه 🌹

റബീഅ്-സൽസരണി1️⃣5️⃣9️⃣3️⃣ ഹബീബിﷺന്റെ പ്രിയങ്ങൾ:05 وعن أنس رضي الله تعالى عنه: أنّ رسول الله صلّى الله عليه وسلّم كان يعجبه الثفل. (شمائل الترمذي) മുത്തുനബിﷺക്ക് പാത്രത്തിന്റെ അടിഭാഗത്ത് അവശേഷിക്കുന്ന ഭക്ഷണം ഇഷ്ടമായിരുന്നു. (ശമായിലുത്തിർമിദി) رُوِيَ عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، مَنْ أَكَلَ فِي قَصْعَةٍ فَلَحِسَهَا اسْتَغْفَرَتْ لَهُ الْقَصْعَةُ، رَوَاهُ أَحْمَدُ തിരുനബി ﷺ പറഞ്ഞു: “ആരെങ്കിലും ഒരു പാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കുകയും, ശേഷം ആ പാത്രം തുടച്ച് വൃത്തിയാക്കി കഴിക്കുകയും ചെയ്താൽ, ആ പാത്രം അവനുവേണ്ടി പാപമോചനം തേടുന്നതാണ്.” (അഹ്മദ്) و (الثفل) : ما بقي من الطّعام في أسافل القدر والقصعة والصّحفة ونحوها. (وسائل الوصول) ഹദീസിലെ الثفل എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് പാത്രത്തിന്റെ അടിഭാഗത്ത്—കലത്തിൽ, വലിയ പാത്രത്തിൽ, ഭക്ഷണത്തളികയിൽ തുടങ്ങിയവയിൽ—ഭക്ഷണം വിളമ്പിയതിനുശേഷം അവശേഷിക്കുന്ന ഭക്ഷണമാണ്. (വസാഇലുൽ വുസൂൽ) ولعلّ حكمة إعجابه صلّى الله عليه وسلم بالثفل أنّه منضوج غاية النّضج القريب إلى الهضم، فهو أهنأ وأمرأ وألذّ. وفيه إشارة إلى التّواضع والقناعة باليسير. وكثير من الأغنياء يتكبّرون ويأنفون من أكل الثفل. (منتهى السؤل على وسائل الوصول) തിരുനബി ﷺ അവശേഷിക്കുന്ന ഭക്ഷണം ഇഷ്ടപ്പെട്ടതിന്റെ ഒരു കാരണം ഒരുപക്ഷേ ഇതായിരിക്കാം: അത് വളരെ നന്നായി വെന്തതും, ദഹനത്തിന് ഏറ്റവും അനുയോജ്യമായ അവസ്ഥയിലുള്ളതുമാണ്. അതിനാൽ അത് കൂടുതൽ സുഖകരമായി കഴിക്കാനും ദഹിക്കാനും സാധിക്കും; രുചികരവുമാണ്. അതോടൊപ്പം, വിനയത്തിന്റെയും ലഭിക്കുന്ന ചെറിയ കാര്യങ്ങളിൽ സംതൃപ്തിപ്പെടുന്നതിന്റെയും ഒരു സൂചനയും ഇതിലുണ്ട്. പല സമ്പന്നരും ഭക്ഷണത്തിന്റെ അടിയിൽ അവശേഷിക്കുന്ന ഭാഗം കഴിക്കുന്നതിനെ നിസ്സാരമായി കാണുകയും അത് കഴിക്കാൻ വിമുഖത കാണിക്കുകയും ചെയ്യാറുണ്ട്. എന്നാൽ നബി ﷺ അതിനെ ഇഷ്ടപ്പെട്ടത് വിനയത്തിന്റെയും ലാളിത്യത്തിന്റെയും മനോഹരമായ മാതൃകയാണ്. (മുന്തഹസ്സുൽ അലാ വസാഇലിൽ വുസൂൽ) ✍️മുഹമ്മദ് ശാഹിദ് സഖാഫി 9746545135 https://chat.whatsapp.com/5nHZKDdQ6CjDom16jKV4y0?s=cl&p=a&ilr=0 സൽസരണി പുസ്തകങ്ങൾക്ക് ബന്ധപ്പെടുക: 9746545135 🌹 اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ وَبَارِكْ وَسَلِّمْ عَلَيْه 🌹

റബീഅ്-സൽസരണി1️⃣5️⃣9️⃣2️⃣ *ഹബീബിﷺന്റെ പ്രിയങ്ങൾ:04* മുത്തുനബിﷺ ഇഷ്ടപ്പെട്ടിരുന്നതിനെയൊക്കെ പ്രിയം വെക്കൽ പ്രവാചക സ്നേഹത്തിന്റെ അടയാളമാണ്. وَعَنْ أَنَسٍ - رَضِيَ اللَّهُ عَنْهُ: " «أَنَّ خَيَّاطًا دَعَا النَّبِيَّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - لِطَعَامٍ صَنَعَهُ فَذَهَبْتُ مَعَ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فَقَرَّبَ خُبْزَ شَعِيرٍ وَمَرَقًا فِيهِ دُبَّاءُ وَقَدِيدٌ قَالَ أَنَسٌ - رَضِيَ اللَّهُ تَعَالَى عَنْهُ : فَرَأَيْتُ النَّبِيَّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - يَتَتَبَّعُ الدُّبَّاءَ مِنْ حَوَالَيِ الْقَصْعَةِ، فلم أزل أحب الدُّبَّاءَ بَعْدَ يَوْمِئِذٍ» ". مُتَّفَقٌ عَلَيْهِ. അനസിബ്നു മാലിക്(റ) പറയുന്നു : ഒരു തയ്യൽകാരൻ തന്റെ വീട്ടിലേക്ക് ഭക്ഷണം കഴിക്കാന്‍ തിരുനബി ﷺയെ ക്ഷണിച്ചു. അവിടുത്തോടൊപ്പം ഞാനും ചെന്നു. പ്രവാചകരുടെ മുന്നിൽ ബാർലിയുടെ റൊട്ടിയും, ചുരങ്ങയും ഉണക്കമാംസവും ചേർന്ന കറിയും കൊണ്ടുവന്നു. അപ്പോൾ തിരുനബിﷺ അവിടുത്തെ പാത്രത്തിന്റെ ഭാഗങ്ങളിൽ നിന്ന് ചുരങ്ങ തിരയുന്നതായി ഞാൻ കണ്ടു, *അന്നു മുതൽ ഞാനും ചുരങ്ങ ഇഷ്ടപ്പെടാൻ തുടങ്ങി* (ബുഖാരി, മുസ്ലിം) 👉ഇമാം മുനാവി(റ) തന്റെ ഫൈളുൽ ഖദീരിൽ പറയുന്നു: ചുരങ്ങ തന്റെ സഹോദരന്‍ യൂനുസ് നബി(അ)യുടെ ഭക്ഷണത്തിൽ പെട്ടതായിരുന്നുവെന്നും നബിﷺ പറയുമായിരുന്നു. 👉 കറി വെക്കുമ്പോള്‍ ആഇശാ ബീവിയോട് നബിﷺ ഇപ്രകാരം പറയുമായിരുന്നു: يا عائشة: إذا طبخت فأكثري فيه الدّبّاء فإنه يشد قلب الحزين ‘ആയിഷാ, അതില്‍ ധാരാളം ചുരങ്ങകളിടുക. അത് ദുഃഖിതന്റെ മനസ്സിന് ശക്തി പകരും. (സാദുൽ മആദ്) ▪️അബൂ താലൂത്ത്(റ) പറയുന്നു: “ഞാൻ അനസിബ്നു മാലിക്‌(റ) ചുരങ്ങ കഴിക്കുന്നത് കാണാനിടയായി. മഹാൻ ചുരങ്ങയെ നോക്കി പറഞ്ഞു: يَا لَكِ مِنْ شَجَرَةٍ مَا أحبك إِلَيَّ لِحُبِّ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِيَّاك» ‘അല്ലാഹുവിന്റെ ദൂതർ ﷺ നിന്നെ സ്നേഹിച്ചതിനാൽ, എത്ര പ്രിയങ്കരിയാണ് നീ എനിക്കു.’”(സാദുൽ മആദ്) ▪️ഈ ഹദീസുമായി ബന്ധപ്പെട്ട് വേറെയും പഠനങ്ങൾക്ക്: وَحَمَلَهُ الْكِرْمَانِيُّ.... عَلَى أَنَّ الطَّعَامَ كَانَ لِلنَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَحْدَهُ قَالَ فَلَوْ كَانَ لَهُ وَلِغَيْرِهِ لَكَانَ الْمُسْتَحَبُّ أَنْ يَأْكُلَ مِمَّا يَلِيهِ قُلْتُ إِنْ أَرَادَ بِالْوَحْدَةِ أَنَّ غَيْرَهُ لَمْ يَأْكُلْ مَعَهُ فَمَرْدُودٌ لِأَنَّ أَنَسًا أَكَلَ مَعَهُ وَإِنْ أَرَادَ بِهِ الْمَالِكَ وَأَذِنَ لِأَنَسٍ أَنْ يَأْكُلَ مَعَهُ فَلْيَطْرُدْهُ فِي كُلِّ مَالِكٍ وَمُضِيفٍ وَمَا أَظُنُّ أحدا يُوَافقهُ عَلَيْهِ وَقد نقل بن بَطَّالٍ عَنْ مَالِكٍ جَوَابًا يَجْمَعُ الْجَوَابَيْنِالْمَذْكُورِينَ فَقَالَ إِنَّ الْمُؤَاكِلَ لِأَهْلِهِ وَخَدَمِهِ يُبَاحُ لَهُ أَنْ يَتْبَعَ شَهْوَتَهُ حَيْثُ رَآهَا إِذَا عَلِمَ أَنَّ ذَلِكَ لَا يُكْرَهُ مِنْهُ فَإِذَا عَلِمَ كَرَاهَتَهُمْ لِذَلِكَ لَمْ يَأْكُلْ إِلَّا مِمَّا يَلِيهِ وَقَالَ أَيْضًا إِنَّمَا جَالَتْ يَدُ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي الطَّعَامِ لِأَنَّهُ عَلِمَ أَنَّ أَحَدًا لَا يَتَكَرَّهُ ذَلِكَ مِنْهُ وَلَا يتقذره بل كَانُوا يتبركون بِرِيقِهِ وَمُمَاسَّةِ يَدِهِ بَلْ كَانُوا يَتَبَادَرُونَ إِلَى نُخَامَتِهِ فَيَتَدَلَّكُونَ بِهَا فَكَذَلِكَ مَنْ لَمْ يُتَقَذَّرْ مِنْ مُؤَاكِلِهِ يَجُوزُ لَهُ أَنْ تَجُولَ يَدُهُ فِي الصحفة. (فتح الباري) كيف يجمع بين تتبع النبي صلى الله عليه وسلّم الدّبّاء في القصعة من حواليها، وبين قوله عليه السلام: «كل مم يليك؟» فلم يحضرني شيء فقلت: ما يقول: الشيخ؟ فقال: إن حديث الدّبّاء كان الرجل الخياط أصلح ذلك الطعام خاصا بالنبي صلى الله عليه وسلم، وما كان هذا سبيله فجائز أكله على طريق التتبع، وما لم يكن كذلك فالأكل مما يلي الآكل. (سبل الهدى والرشاد) https://chat.whatsapp.com/5nHZKDdQ6CjDom16jKV4y0?s=cl&p=a&ilr=0 സൽസരണി പുസ്തകങ്ങൾക്ക് ബന്ധപ്പെടുക: 9746545135 🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ* *وَعَلَى آلِ سَيِّدِنَا مُحَمَّدٍ* *وَبَارِكْ وَسَلِّمْ عَلَيْه* 🌹

റബീഅ്-സൽസരണി *ഹബീബിﷺന്റെ പ്രിയങ്ങൾ:03* _തിരുനബിﷺ സ്വർഗത്തിലെ പർവതമാണെന്ന് പരിചയപ്പെടുത്തിയ പർവ്വതമാണ് മദീനയിലെ ഉഹ്ദ് മല. ഒരിക്കല്‍ അവിടുന്ന് പറഞ്ഞു:_ وَهَذَا أُحُدٌ، وَهُوَ جَبَلٌ يُحِبُّنَا وَنُحِبُّهُ _*"ഉഹ്ദ് മല നമ്മെയും നമ്മൾ ഉഹ്ദിനെയും ഇഷ്ടപ്പെടുന്നു"*_ (മുസ്‌ലിം) _*ഈ ഹദീസ് വ്യാഖ്യാനിച്ച് ഇമാം നവവി(റ)പറയുന്നു:*_ الصَّحِيحُ الْمُخْتَارُ أَنَّ مَعْنَاهُ أَنَّ أُحُدًا يُحِبُّنَا حَقِيقَةً جَعَلَ اللَّهُ تَعَالَى فِيهِ تَمْيِيزًا يُحِبُّ بِهِ كَمَا قَالَ سُبْحَانَهُ وَتَعَالَى وَإِنَّ مِنْهَا لَمَا يَهْبِطُ من خشية الله وَكَمَا حَنَّ الْجِذْعُ الْيَابِسُ وَكَمَا سَبَّحَ الْحَصَى وَكَمَا فَرَّ الْحَجَرُ بِثَوْبِ مُوسَى صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَكَمَا قَالَ نَبِيُّنَا صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِنِّي لَأَعْرِفُ حَجَرًا بِمَكَّةَ كَانَ يُسَلِّمُ عَلَيَّ.... _*" ഇവിടെ ഉദ്ദേശിക്കപ്പെടുന്നത് യഥാര്‍ത്ഥ മഹബ്ബത്ത് തന്നെയാണ് എന്നതാണ് പ്രബലമായ അഭിപ്രായം" .*_ _*"പാറകളെ കൂട്ടത്തിൽ അല്ലാഹുവിനെ ഭയന്ന് ഉരുണ്ടുവീഴുന്നതുമുണ്ടെന്ന്" ഖുർആൻ പരിചയപ്പെടുത്തിയിട്ടുണ്ട്. നബിﷺയുടെ സാമീപ്യം നഷ്ടപ്പെട്ടപ്പോള്‍ മരത്തടി തേങ്ങി കരഞ്ഞത്, ചിരൽക്കല്ലുകൾ തസ്ബീഹ് ചൊല്ലിയത്, മൂസാ നബി(അ)യുടെ വസ്ത്രവുമായി കല്ല് ഓടിയത്, മക്കയിൽ എന്നോട് സലാം പറഞ്ഞിരുന്ന കല്ലുകളെ എനിക്കറിയാമെന്ന് നബിﷺ പറഞ്ഞത്, ഇത് പോലെ തിരുനബിﷺയോടുള്ള മഹബ്ബത്ത് വെക്കാനുള്ള വകതിരിവ് ഉഹ്ദിന് അല്ലാഹു കൊടുത്തതാണ്.*_ (ശറഹു മുസ്‌ലിം) _*മറ്റൊരിക്കൽ തിരുനബിﷺയും, അബൂബക്കര്‍(റ), ഉമര്‍(റ), ഉസ്മാന്‍ (റ) എന്നിവരും കൂടി ഉഹ്ദ് മലയുടെ മുകളില്‍ കയറിയപ്പോള്‍ മല കുലുങ്ങാന്‍ തുടങ്ങി. ഉടനെ നബിﷺ മലയോട് ഇങ്ങനെ പറഞ്ഞു: “ഉഹ്ദേ നീ ഉറച്ച് നില്‍ക്കുക. നബിയും സിദ്ദീഖും, രണ്ട് രക്ത സാക്ഷികളുമാണ് നിന്റെ മുകളിലുള്ളത്’*_ (സ്വഹീഹുല്‍ ബുഖാരി). _*ഇത്രയൊക്കെ മഹത്വമുള്ള പർവ്വതമായത് കൊണ്ടാകാം ശൈഖ് അബ്ദുല്ല അസ്സൈദാനി(റ) നെപ്പോലയുള്ള ആരിഫീങ്ങൾ ഉഹ്ദിനെ പരാമർശിക്കുമ്പോൾ തർളിയത്ത് ചൊല്ലിയിരുന്നു.*_ (തഫ്സീർ അശ്ശഅ്റാവി:3/1739) ▪️ജീവിച്ചിരിക്കുന്ന രണ്ടു പേരെയാണ് നബിﷺ രക്തസാക്ഷികളെന്ന് പരിചയപ്പെടുത്തിയത്. ഈ പ്രവചനമാകട്ടെ പകല്‍ വെളിച്ചം പോലെ പുലരുകയും ചെയ്തു. തന്റെ ഭരണകാലത്ത് ഒരു ദിവസം സുബ്ഹ് നിസ്കാരത്തിന് നേതൃത്വം നല്‍കുന്നതിനിടയില്‍ അബൂലുഅ്ലുഅയുടെ കുത്തേറ്റ് ഉമര്‍(റ)വും ഒരു വെള്ളിയാഴ്ച ശത്രുക്കളുടെ വെട്ടേറ്റ് ഉസ്മാന്‍(റ)വും രക്തസാക്ഷികളായി. https://chat.whatsapp.com/5nHZKDdQ6CjDom16jKV4y0?s=cl&p=a&ilr=0 സൽസരണി പുസ്തകങ്ങൾക്ക് ബന്ധപ്പെടുക: 9746545135 🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ* *وَعَلَى آلِ سَيِّدِنَا مُحَمَّدٍ* *وَبَارِكْ وَسَلِّمْ عَلَيْه* 🌹

റബീഅ് സൽസരണി 1️⃣5️⃣9️⃣1️⃣ *ഹബീബിﷺന്റെ പ്രിയങ്ങൾ–02* عَنْ جَابِرٍ، أَنَّ رَسُولَ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: إِنَّ مِنْ أَحَبِّكُمْ إِلَيَّ وَأَقْرَبِكُمْ مِنِّي مَجْلِسًا يَوْمَ القِيَامَةِ أحاسنكم أَخْلاَقًا ജാബിർ(റ)യിൽ നിന്ന് നിവേദനം: തിരുനബിﷺ പറഞ്ഞു: "നിശ്ചയമായും, നിങ്ങളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവരും അന്ത്യനാളിൽ എന്നോട് ഏറ്റവും അടുത്ത സദസ്സിൽ ഇരിക്കുന്നവരും നിങ്ങളിൽ ഏറ്റവും നല്ല സ്വഭാവമുള്ളവരായിരിക്കും. (തിർമിദി:2018) قال النبي صلى الله عليه وسلم : فَإِنْ أَحْبَبْتُمْ أَنْ يُحِبَّكُمُ اللَّهُ وَرَسُولُهُ، فَأَدُّوا إِذَا اؤْتُمِنْتُمْ، وَاصْدُقُوا إِذَا حُدِّثْتُمْ، وَأَحْسِنُوا جِوَارَ مَنْ جَاوَرَكُمْ.» "അല്ലാഹുവും അവിടുത്തെ ദൂതനും നിങ്ങളെ സ്നേഹിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളെ വിശ്വസിച്ച് ഏൽപ്പിക്കപ്പെട്ട അമാനത്ത് കൃത്യമായി നിർവഹിക്കുക; സംസാരിക്കുമ്പോൾ സത്യം പറയുക; നിങ്ങളോടൊപ്പം താമസിക്കുന്ന അയൽവാസിയോട് നല്ല രീതിയിൽ പെരുമാറുക." (മുഅ്ജമുൽ അവ്സ്വത്ത്, മഅ്റിഫതുസ്സ്വഹാബ) https://chat.whatsapp.com/G89rVvqNNQq8JBAX4qum37?mode=gi_t സൽസരണി പുസ്തകങ്ങൾക്ക് ബന്ധപ്പെടുക :9746545135 🌹 اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ وَبَارِكْ وَسَلِّمْ عَلَيْه🌹