en
Feedback
കനവും നിനവും🌀

കനവും നിനവും🌀

Open in Telegram

കിനാക്കൾ കാണാത്തവരായി ആരും ഇല്ല. ശൈത്യത്തിലും വേനലിലും എല്ലാം കടന്നു വരുന്ന ആ നിനവിൽ ചാലിച്ച ഒരുപിടി അക്ഷരങ്ങൾ ഈ ചാനെൽ നിങ്ങൾക്കായി മോട്ടിവേഷനും ഒപ്പം തന്നെ പ്രസക്തമായ പോസ്റ്റുകളും ഒരിക്കിയിരിക്കുന്നു For collabs/suggestions: Contact Admin @charlie_jinn

Show more
The country is not specifiedMotivation & Quotes10 197
3 340
Subscribers
No data24 hours
No data7 days
No data30 days
Posts Archive
നിറഞ്ഞു തുളുമ്പുന്ന കണ്ണീർ കണങ്ങൾക്കല്ലാതെ ഇത്രമേൽ ആഴത്തിൽ നമ്മെ അറിയാൻ ആർക്കാണാവുക...👁

എല്ലാ പാഠങ്ങളും പുസ്തകങ്ങളിൽ നിന്ന് ലഭിക്കണം എന്നില്ല,.. ചില പാഠങ്ങൾ ജീവിതവും... ചില പാഠങ്ങൾ ബന്ധങ്ങളും പഠിപ്പിച്ചു തരുന്നു.....!

അറിയാത്ത ഭാവത്തിലോടിയെത്തുന്നു മഴയുടെ ഹൃദയത്തിൻ നൊമ്പരങ്ങൾ...🌨

ഏകാന്തതയിൽ കൂട്ടായ് വരിക മനസ്സിൽ ചിന്തകളാൽ മൂടപ്പെട്ടു കിടക്കുന്ന മറവികളാകാം...✨

ജ്വലിക്കുന്ന കനൽ പോലെ അണഞ്ഞു പോകാൻ തുടങ്ങുമ്പോൾ ഒരു ചെറു നിശ്വാസം കൊണ്ട് പോലും ആളി കത്താൻ കഴിയുന്ന ഒരു ജ്വാലമാണ് സ്നേഹം.❤️

ഉയരങ്ങളിൽ എത്താൻ അവഗണനയും ഒറ്റപ്പെടലും അനുഭവിക്കേണ്ടതായി വരാം...തളരാത്ത മനസ്സുണ്ടെങ്കിൽ നിങ്ങൾക്കും ഒരു ലോകം കാത്തിരിക്കുന്നുണ്ടാകും...!!!💜

തിരക്കൊഴിയുമ്പോൾ തിരിഞ്ഞു നോക്കിയാൽ; തിരിച്ചെടുക്കാൻ ആഗ്രഹിച്ചപലതും​ ​നഷ്ട്ടപെട്ടുകാണും... ​" തിരിച്ചറിയുക...ജീവിതം വളരെ കുറഞ്ഞ സമയം മാത്രം ആണ് ".​

ചില ജീവിതങ്ങൾ മാറാൻ ഒരൊറ്റ വാക്ക് മതി, തോറ്റാലും പിന്മാറില്ലെന്ന വാക്ക്...🙂

എത്തിച്ചേരാൻ കഴിയാതെ തോറ്റുപോകുമെന്ന് ലോകം മുഴുവൻ വിളിച്ചു പറഞ്ഞാലും എത്തുമെന്നുറപ്പിച്ച് ചില ദൂരങ്ങളിലേക്ക് തളരാതെ നടന്നുപോയി ലക്ഷ്യത്തിലെത്തി തിരിഞ്ഞുനിന്ന് ലോകത്തെനോക്കി പുഞ്ചിരിച്ചവരുടെ വാശിയുടെ പേരാണ് ആത്മവിശ്വാസം..

സ്വാതന്ത്ര്യദിനാശംസകൾ 🇮🇳🇮🇳
സ്വാതന്ത്ര്യദിനാശംസകൾ 🇮🇳🇮🇳

ഇന്നത്തെ അസ്തമയത്തിൽ എനിക്ക് നിരാശയില്ല..നാളത്തെ സൂര്യോദയത്തിൽ ആണ് എന്റെ പ്രതീക്ഷ..🌞

സത്യം കുറച്ചു നാളത്തേക്ക് വേദനിപ്പിച്ചേക്കാം... പക്ഷെ നുണ എല്ലാക്കാലത്തും വേദനിപ്പിക്കും..😶

ഒന്നും ലോകാവസാനമല്ല, കീഴടങ്ങാത്ത ഒരു മനസ്സ് ആര്‍ജ്ജിക്കുക തന്നെയാവണം ലക്ഷ്യം.....!

കണ്ണിൽ കണ്ട കാഴ്ചകളും കാതിൽ കേട്ട വാക്കുകളും പെട്ടെന്ന് മറന്നേക്കാം... പക്ഷെ കണ്ണ് നനയിച്ചവരെയും അത് തുടച്ചു തന്നവരെയും ഒരിക്കലും മറക്കാൻ കഴിയില്ല ...

ജീവിതം ചിലപ്പോൾ വളരെ വിചിത്രമാണ്..! നമ്മളെ സഹായിക്കുമെന്ന് കരുതുന്നവർ പോലും നോക്കി നിൽകുമ്പോൾ നമ്മൾ സ്വപ്നത്തിൽ പോലും കാണാത്തവർ നമ്മളെ സഹായിക്കാൻ എത്തുന്നത് കാണാം..!!💖

"സ്വപ്നങ്ങൾ നേടിയെടുക്കുക എന്ന് പറയുന്നത് ഒരു വലിയ പാറ പൊട്ടിക്കുന്നത് പോലെയാ..🧗 ചുറ്റിക കൊണ്ട് ഒന്നടിച്ചു രണ്ടടിച്ചു മൂന്നടിച്ചു.ചിലപ്പോ അമ്പതാമത്തെ അടികൊണ്ടായിരിക്കും പാറ പൊട്ടുന്നത്...🍃 അപ്പൊ പാറയെങ്ങാനാ പൊട്ടിയെ എന്നുചോദിച്ചാൽ അമ്പതാമത്തെ അടി കൊണ്ട് മാത്രമാണ് പൊട്ടിയെ എന്നു പറയാൻ പറ്റ്വോ.. ഒരു ദിവസം..ഒരു ദിവസം ഏതു പാറയും പൊട്ടും.."✨ © സൺഡേ ഹോളിഡേ

375 എന്ന ടെസ്റ്റ്‌ ക്രിക്കറ്റിലെ ഏറ്റവും വലിയ സ്കോർ മാത്യൂ ഹെയ്ഡൻ മറികടന്നപ്പോൾ ലോകം മുഴുവൻ പറഞ്ഞു ഇനി ഈ സ്കോർ മറികടക്കാന്‍ ല
375 എന്ന ടെസ്റ്റ്‌ ക്രിക്കറ്റിലെ ഏറ്റവും വലിയ സ്കോർ മാത്യൂ ഹെയ്ഡൻ മറികടന്നപ്പോൾ ലോകം മുഴുവൻ പറഞ്ഞു ഇനി ഈ സ്കോർ മറികടക്കാന്‍ ലാറക്കു ജന്മത്ത് സാധ്യമല്ലാ അതും കരിയറിന്റെ ലാസ്റ്റ്‌ സ്റ്റേജിൽ. ഒരു ഇന്റർവ്യൂവിൽ ലാറയോട് ഇതിനെ പറ്റി ചോദിച്ചപ്പോൾ പറഞ്ഞു ഇത്രയും കാലം ഞാന്‍ 375 എന്ന എന്റെ സ്കോറിനെ കവർ ചെയ്യുന്നതിനെ പറ്റി ചിന്തിചിട്ടില്ല, പക്ഷേ ഹെയ്ഡൻ എന്നെ മറികടന്നു ഇപ്പോൾ ഞാന്‍ ഹെയ്ഡനെ മറികടക്കാന്‍ ചിന്തിച്ചു തുടങ്ങി എന്ന് ലാറ അന്ന് പറഞ്ഞത് ആരും കാര്യമാക്കി എടുത്തില്ല, പക്ഷെ പിന്നെ കണ്ടത് ചരിത്രം. ക്രിക്കറ്റിന്റെ ചരിത്രത്തിലെ മാന്ത്രിക സ്കോർ 400 (not out). നാളെ ചിലപ്പോൾ ഈ സ്കോറും ആരെങ്കിലും മറികടന്നേക്കാം. പക്ഷേ അപ്പോഴും ടെസ്റ്റ്‌ ക്രിക്കറ്റിലേ ആദ്യത്തെ 400 എന്ന റെക്കോഡ്‌ ഈ ഇതിഹാസത്തിന്റെ കയ്യിൽ ഭദ്രമായി തന്നെ ഇരിക്കും. മറ്റുള്ളവർ നമ്മളെ പിന്നിലാക്കുന്നതോ തോൽപ്പിക്കുന്നതോ ചിലപ്പോൾ നമ്മുടെ തിളക്കമാർന്ന വിജയത്തിന് വേണ്ടിയാവും. തങ്കലിപികളിൽ കൊത്തിവെയ്ക്കുന്ന വിജയത്തിന്. പരിശ്രമിക്കുക, ക്ഷമയോടെ കാത്തിരിക്കുക, ഒരു നാൾ വിജയം നമ്മെ തേടി വരും ❤️