en
Feedback
Physics Malayalam

Physics Malayalam

Open in Telegram

ഭൗതികശാസ്ത്ര വിവര-വിവരണങ്ങൾക്കായി. Group: @scienceMalayalam Admin: @vsnihal2 Official telegram handle of CosMag digital Magazine. Fb : https://www.facebook.com/profile.php?id=100086136590646

Show more
India197 664The category is not specified
2 330
Subscribers
No data24 hours
No data7 days
No data30 days
Posts Archive
ഏകദേശം അവസാന ഘട്ടം
ഏകദേശം അവസാന ഘട്ടം

അടുത്ത ഘട്ടം
അടുത്ത ഘട്ടം

തുടങ്ങി
തുടങ്ങി

ഗ്രഹണം_ഉണ്ടാകുന്നതെങ്ങനെ ? | മനോഷ് ടി.എം.

കഴിഞ്ഞ ഡിസംബറിലെ സൂര്യഗ്രഹണം കാണാൻ ശാസ്ത്ര സാഹിത്യ പരിഷത് നിർമിച്ച് വിതരണം ചെയ്ത സൗര കണ്ണട ഒരെണ്ണം കിട്ടി.
+3
കഴിഞ്ഞ ഡിസംബറിലെ സൂര്യഗ്രഹണം കാണാൻ ശാസ്ത്ര സാഹിത്യ പരിഷത് നിർമിച്ച് വിതരണം ചെയ്ത സൗര കണ്ണട ഒരെണ്ണം കിട്ടി.

photo content

photo content

photo content

photo content

photo content

photo content

photo content

photo content

എങ്ങനെയാണ് സൂര്യഗ്രഹണം പകർത്തേണ്ടത്? ഏറ്റവും മികച്ച വഴി - സൂര്യപ്രകാശം നന്നായി തടുക്കാൻ ശേഷിയുള്ള ഫിൽറ്ററുകൾ ഉപയോഗിച്ച, ഒരു ടെലെസ്കോപ് അല്ലെങ്കിൽ ടെലിസ്കോപിക് ലെൻസോ സ്ഥാപിക്കുക. അതിനു പിന്നിൽ നിങ്ങളുടെ ഇഷ്ട്ടമുള്ള ഒരു നല്ല കാമറ സ്ഥാപിക്കുക. ഫോട്ടോയോ വീഡിയോയോ എടുക്കുക. യാതൊരു കാരണവശാലും, ലെന്സ് അഡ്ജസ്റ്റ് ചെയ്യാൻ ആണെങ്കിൽ പോലും, ക്യാമറയുടെ/ലെൻസിന്റെ ഉള്ളിൽ കൂടി ആണെങ്കിലും, നഗ്ന നേത്രങ്ങൾ കൊണ്ട് സൂര്യനെ നോക്കരുത്. ദയവായി ആ ഒരു കാര്യം മാത്രം ചെയ്യരുത്, ഗ്രഹണം ആണെങ്കിലും,അല്ലെങ്കിലും. @AstroMalayalam

മൊബൈൽ ഫോണിൽ സൂര്യഗ്രഹണം പകർത്തുന്നതിന് എന്തെങ്കിലും കുഴപ്പമുണ്ടോ? യാതൊരു കുഴപ്പവുമില്ല. സൂര്യന്റെ ചൂടും പ്രകാശവും താങ്ങാൻ കഴിയുന്ന ഫോണാണെങ്കിൽ ധൈര്യമായി തന്നെ അത് ചെയ്യുക. തീവ്രത കുറക്കുന്ന ഫിൽറ്ററുകൾ ഉപയോഗിച്ചാൽ ചിത്രം വ്യക്തമാകൂ, അല്ലെങ്കിൽ കുറച്ചാണെങ്കിലും, ഉള്ള സൂര്യപ്രകാശം മൂലം, കാമറ മഞ്ഞളിച്ചു പോകും. @AstroMalayalam

സൂര്യഗ്രഹണ സമയത്ത് ഭക്ഷണം വിഷമയമാകുമോ? എവിടുന്നാണ് ഇത്തരം ചിന്തകൾ ആളുകളിലേക്ക് ആദ്യമായി വന്നതെന്ന് അറിയില്ല. എന്തായാലും ഭക്ഷണം നിങ്ങൾ നന്നായി സൂക്ഷിച്ചാൽ അത് കേടുവരില്ല. ഇനി അഥവാ നിങ്ങളുടെ ഭക്ഷണം കേടുവന്നിട്ടുണ്ടെങ്കിൽ, അതിനു സൂര്യനേം ചന്ദ്രനേം കുറ്റക്കാർ ആക്കല്ലേ , അത് നിങ്ങളുടെ ശ്രദ്ധക്കുറവു മൂലം മാത്രമായിരിക്കും. @AstroMalayalam

സൂര്യഗ്രഹണ സമയത്ത് സൂര്യനെ നോക്കിയാൽ കാഴ്ച ശക്തി പോകുമോ? നഗ്ന നേത്രങ്ങൾ കൊണ്ട് സൂര്യനെ നേരിട്ട് നോക്കിയാൽ, എപ്പോഴായാലും കാഴ്ചശക്തിയെ ബാധിക്കും. അതിനു ഗ്രഹണം വരണം എന്നൊന്നും ഇല്ല. ഏതു സമയത്താണെങ്കിലും, സൂര്യനെ നേരെ നോക്കിയാൽ, സൂര്യപ്രകാശത്തിന്റെ തീവൃത മൂലം, കണ്ണിലെ ലെൻസും, ഐറിസും,റെറ്റിനയും ഒക്കെ കരിഞ്ഞു പോകാൻ അത് ധാരാളമാണ്. അതുകൊണ്ടു, തമാശക്ക് പോലും സൂര്യനെ നഗ്ന നേത്രങ്ങൾ കൊണ്ട് നോക്കരുത്, എത്ര ചുരുങ്ങിയ നേരത്ത് ആണെങ്കിലും. @AstroMalayalam

സൂര്യഗ്രഹണ സമയത്ത് രോഗങ്ങൾ പടരാൻ സാധ്യത കൂടുതലാണോ? സൂര്യന്റെ വെളിച്ചം കുറഞ്ഞത് മൂലം രോഗാണു പുറത്ത് വരുകയാണ് എന്ന ഒരു ആശയത്തിൽ നിന്നാണ് ഇത്തരം അന്ധവിശ്വാസങ്ങൾ ഉടലെടുത്തത്. അങ്ങനെയെങ്കിൽ, വൈകുന്നേരം ആയി, രാത്രി ആയാൽ നമ്മളൊക്കെ രോഗാണു വന്നു എന്നോ ഇല്ലാണ്ടായേനെ. അസ്തമയ സമയത്ത് സൂര്യപ്രകാശം കുറയുന്നത് പോലെ തന്നെ, എന്നാൽ കുറച്ച് നേരത്തേക്ക് മാത്രം ഇരുട്ട് വരുന്ന ഒരു അവസ്ഥ മാത്രമാണ് സൂര്യഗ്രഹണം. @AstroMalayalam

സൂര്യഗ്രഹണ സമയത്ത് എന്തെല്ലാം സംഭവിക്കും? സൂര്യഗ്രഹണം എന്നാൽ, സൂര്യന്റെ മുന്നിലൂടെ കുറച്ച് നേരത്തേക്ക് ചന്ദ്രൻ കടന്നു പോകുന്നു എന്നും, അത് മൂലം വെളിച്ചം കുറഞ്ഞ ഒരു സാഹചര്യം കുറച്ച് നേരത്തേക്ക് ഉണ്ടാകുന്നു എന്ന് മാത്രമാണ്. സാധാരണത്തേതിൽ നിന്ന് പ്രത്യേകിച്ച് ഒന്നും തന്നെ ഉണ്ടാകുന്നില്ല.  @AstroMalayalam

എങ്ങനെയാണ് സൂര്യഗ്രഹണം കാണേണ്ടത്? സൂര്യപ്രകാശത്തിന്റെ തീവ്രതയാണ് നമ്മുടെ കണ്ണിനു ഹാനികരമായ വസ്തുത. അത് കുറക്കുന്ന എന്ത് തരാം വസ്തുവിലൂടെയും സൂര്യഗ്രഹണം വീക്ഷിക്കാം. അതല്ലെങ്കിൽ, സൂര്യഗ്രഹണത്തിന്റെ പ്രതിബിംബം സൃഷ്ടിച്ചു അത് നഗ്ന നേത്രങ്ങൾ കൊണ്ട് തന്നെ കാണാം. @AstroMalayalam