en
Feedback
Physics Malayalam

Physics Malayalam

Open in Telegram

ഭൗതികശാസ്ത്ര വിവര-വിവരണങ്ങൾക്കായി. Group: @scienceMalayalam Admin: @vsnihal2 Official telegram handle of CosMag digital Magazine. Fb : https://www.facebook.com/profile.php?id=100086136590646

Show more
India197 664The category is not specified
2 330
Subscribers
No data24 hours
No data7 days
No data30 days
Posts Archive
2 കോടി ജനങ്ങളുടെ വിവരങ്ങൾ ‘അധോലോക’ വെബിൽ വിൽപനയ്ക്ക്, ബിഗ് ബാസ്‌ക്കറ്റ് ചോർച്ച ഞെട്ടിപ്പിക്കുന്നത് https://science.padanam.com/2020/11/2.html

രാപകൽ ആകാശ നിരീക്ഷണത്തിന് ഇ‌ഒ‌എസ് -01, പി‌എസ്‌എൽ‌വി-സി 49 വിക്ഷേപണവുമായി ഇസ്രോ https://science.padanam.com/2020/11/01-49.html

6 ലക്ഷം വർഷങ്ങൾക്ക് മുൻപ് നടന്നത് വൻ യുദ്ധങ്ങൾ, ഇറാക്കിലെ ഗുഹയിൽ കണ്ടെത്തിയത് തെളിവുകൾ ---------------- @PhysicsMalayalam ആറ് ലക്ഷം വര്‍ഷങ്ങള്‍ക്ക് മുൻപ് പൗരാണിക മനുഷ്യവംശം രണ്ടായി വേര്‍പിരിഞ്ഞു. അതില്‍ ആഫ്രിക്കയില്‍ തമ്പടിച്ച കൂട്ടരുടെ പിന്‍തലമുറക്കാരാണ് ഹോമോസാപ്പിയന്‍സായ നമ്മള്‍. എന്നാല്‍, ഏഷ്യയിലും യൂറോപ്പിലും ഹോമോസാപ്പിയന്‍സിന് മുൻപെ ആധിപത്യം ഉറപ്പിച്ച മനുഷ്യ വിഭാഗമായിരുന്നു നിയാഡര്‍താലുകള്‍. നമ്മുടെ പൂര്‍വ്വികരല്ല മറിച്ച് ഹോമോസാപ്പിയന്‍സിനൊപ്പം ജീവിച്ചിരുന്ന സഹോദര ജീവിവര്‍ഗമായിരുന്നു നിയാഡര്‍താലുകള്‍. നമ്മള്‍ എങ്ങനെയായിരുന്നു എന്നതിന്റെ തെളിവുകളാണ് നിയാഡര്‍താലുകളില്‍ നിന്നും ലഭിക്കുന്നത്. തികച്ചും ശാന്തിയോടെയുള്ള ജീവിതമായിരുന്നില്ല ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുൻപ് മനുഷ്യന്റെ പൂര്‍വ്വികര്‍ ഭൂമിയില്‍ നയിച്ചത്. പരസ്പര മത്സരങ്ങളും വേട്ടയാടലുകളും യുദ്ധങ്ങളുമൊക്കെ മുറക്ക് നടന്ന ശേഷമാണ് ഇന്ന് കാണുന്ന രൂപത്തിലേക്ക് മനുഷ്യനെത്തിയത്. കുഞ്ഞുങ്ങള്‍ക്കും സഹജീവികള്‍ക്കും ജീവിക്കാന്‍ വേണ്ട ഭക്ഷണത്തിനും സുരക്ഷക്കുമായി പടിപടിയായി കൂടുതല്‍ പ്രദേശങ്ങള്‍ വെട്ടിപിടിച്ചാണ് മനുഷ്യന്‍ ഭൂമിയിലാകെ വ്യാപിച്ചത്. ഹോമോസാപ്പിയന്‍സിനെ പോലെ തന്നെ കൂട്ടമായി വേട്ടയാടി ജീവിച്ചിരുന്ന കൂട്ടരായിരുന്നു നിയാഡര്‍താലുകളും. വേട്ടയാടല്‍ ആരംഭിച്ചതോടെ ഭക്ഷ്യശൃംഖലയില്‍ മുകളിലെത്തിയതോടെ നിയാഡര്‍താലുകള്‍ക്കിടയിലും കൂടുതല്‍ മെച്ചപ്പെട്ടതും വിശാലമായതുമായ പ്രദേശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ പതിവായിരുന്നു. ഇത്തരം അധിനിവേശ സ്ഥാപനത്തിനായുള്ള പോരാട്ടങ്ങള്‍ മനുഷ്യരില്‍ മാത്രമല്ല ചിമ്പാന്‍സികളിലും കണ്ടുവരാറുണ്ട്. എതിര്‍ വിഭാഗത്തില്‍ പെട്ട ആണ്‍ ചിമ്പാന്‍സികള്‍ തമ്മിലുള്ള യുദ്ധങ്ങള്‍ പലപ്പോഴും ഏതെങ്കിലുമൊന്നിന്റെ മരണത്തിലാണ് അവസാനിക്കാറ്. ഈ സ്വഭാവത്തിന്റെ തുടക്കം 70 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുൻപ് തന്നെ മനുഷ്യ പൂര്‍വ്വികരില്‍ നിന്നാണെന്നാണ് കരുതപ്പെടുന്നത്. ആധുനിക മനുഷ്യന്റെ കണ്ടെത്തലല്ല യുദ്ധം. അത് തലമുറകളായി ലക്ഷക്കണക്കണക്കിന് വര്‍ഷങ്ങളായി മനുഷ്യര്‍ക്കിടയിലുള്ളതാണ്. മനുഷ്യനോട് പരമാവധി അടുത്തു നില്‍ക്കുന്ന സഹജീവിവര്‍ഗമാണ് നിയാഡര്‍താലുകള്‍. മനുഷ്യന്റെ ജനിതകഘടനയുമായി 99.7 ശതമാനം സാമ്യമാണ് നിയാഡര്‍താലുകള്‍ക്കുള്ളത്. അവര്‍ തീ ഉപയോഗിച്ചിരുന്നു, കൂട്ടത്തില്‍ മരിക്കുന്നവരെ സംസ്‌ക്കരിച്ചിരുന്നു, മൃഗങ്ങളുടെ പല്ലുകള്‍കൊണ്ടും ചിപ്പികള്‍കൊണ്ടുമുള്ള ആഭരണങ്ങള്‍ നിര്‍മിച്ചിരുന്നു. എന്തിനേറെ കല്ലുകൊണ്ടുള്ള ആരാധനാലയങ്ങള്‍ വരെ നിയാഡര്‍താല്‍ മനുഷ്യര്‍ നിര്‍മിച്ചിരുന്നു. അമ്പും വില്ലും മൂര്‍ച്ചയേറിയ കുന്തങ്ങള്‍ ദൂരത്തു നിന്നും ആക്രമിക്കാന്‍ സഹായിക്കുന്ന വടികള്‍ തുടങ്ങി തന്ത്രപ്രധാനമായ ആയുധങ്ങളിലൂടെ പടിപടിയായാണ് ഹോമോസാപ്പിയന്‍സ് തങ്ങളുടെ പരിമിതികളെ മറികടന്നതെന്നാണ് കരുതപ്പെടുന്നത്. കൂടുതല്‍ ദൂരം ഓടാനുള്ള കഴിവും ആക്രമണത്തിന് പിന്നാലെ ഓടി രക്ഷപ്പെടാന്‍ അവരെ സഹായിച്ചുവെന്നാണ് കരുതപ്പെടുന്നത്. രണ്ട് ലക്ഷത്തോളം വര്‍ഷങ്ങള്‍ക്ക് മുൻപ് ആഫ്രിക്കയില്‍ നിന്നും പുറത്തേക്ക് വ്യാപിക്കാനുള്ള ശ്രമങ്ങള്‍ ഹോമോസാപ്പിയന്‍സ് ആരംഭിച്ചിരുന്നു. ഏതാണ്ട് ഒന്നര ലക്ഷം വര്‍ഷങ്ങളെടുത്തു നിയാഡര്‍താലുകള്‍ കഴിഞ്ഞിരുന്ന പ്രദേശം പൂര്‍ണമായും ഹോമോസാപ്പിയന്‍സിന്റെ നിയന്ത്രണത്തിലേക്കെത്താന്‍. അതിജീവന പോരാട്ടത്തില്‍ ഹോമോസാപ്പിയന്‍സായ നമ്മള്‍ അന്തിമമായി വിജയിച്ചെങ്കിലും നിയാഡര്‍താലുകള്‍ നീണ്ട ചെറുത്തു നില്‍പ്പിന് ശേഷം മാത്രമാണ് കീഴടങ്ങിയതെന്ന വിവരമാണ് പുരാവസ്തു ഗവേഷകര്‍ മുന്നോട്ടുവെക്കുന്നത്. @PhysicsMalalayalam

ഭൂമിയിലെ മണ്ണിൽ മാത്രമല്ല ബഹിരാകാശ നിലയത്തിലും കൃഷിയുണ്ട്, ചൈനീസ് കാബേജ് മുതൽ ചീര വരെ --------- @PhysicsMalayalam രാജ്യാന്തര ബഹിരാകാശ നിലയം കൃഷിയുടെ കാര്യത്തിലും പിന്നിലല്ല. നിരവധി വിത്തുകൾ ഭൂമിയിൽ നിന്ന് കൊണ്ടുപോയി അവിടെ മുളപ്പിച്ചും അല്ലാതെയും പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. മറ്റു ഗ്രഹങ്ങളിലേക്ക് പോകുമ്പോൾ അവിടെ എന്തു കൃഷിയാണ് ചെയ്യാൻ കഴിയുക എന്നതിന്റെ പരീക്ഷണം കൂടിയാണിത്. 1982 മുതല്‍ തന്നെ രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ സഞ്ചാരികള്‍ വിജയകരമായി വിവിധ സസ്യങ്ങളെ വളര്‍ത്തുന്നുണ്ട്. റഷ്യയാണ് ഇതില്‍ ഏറെ മുന്നേറിയിരിക്കുന്നത്. 2003 മുതല്‍ റഷ്യന്‍ സഞ്ചാരികള്‍ ബഹിരാകാശ നിലയത്തില്‍ കഴിക്കുന്ന എരിവ് അവര്‍ തന്നെ വളര്‍ത്തിയെടുക്കുന്ന ചെടികളില്‍ നിന്നുള്ളതാണ്. 2015ല്‍ അമേരിക്കക്കാര്‍ ബഹിരാകാശ നിലയത്തില്‍ ചീര വളര്‍ത്തുന്നതില്‍ വിജയിച്ചു. ചൈനീസ് കാബേജ്, ചീര, മുള്ളങ്കി, പീസ് തുടങ്ങി നിരവധിയിനങ്ങള്‍ ഇപ്പോള്‍ ബഹിരാകാശ നിലയത്തില്‍ വളര്‍ത്തുന്നുണ്ട്. ഗുരുത്വാകര്‍ഷണമില്ലാത്ത ബഹിരാകാശത്ത് സസ്യങ്ങളെ വളര്‍ത്തിയെടുക്കുന്നത് ശ്രമകരമാണ്. പ്രത്യേകിച്ചും സങ്കീര്‍ണമായ വേരുകളുടെ വിന്യാസം പോലുള്ളവ. വ്യത്യസ്തങ്ങളായ വെളിച്ചങ്ങള്‍ ഉപയോഗിച്ചും മറ്റുമാണ് ചെടികള്‍ക്ക് മുകള്‍ഭാഗവും താഴെയുമൊക്കെ അറിയിച്ചുകൊടുക്കുന്നത്. ബഹിരാകാശത്തെ മനുഷ്യവാസത്തിന് മാത്രമല്ല ഭാവിയിലെ ചൊവ്വാ യാത്ര അടക്കമുള്ള ദൗത്യങ്ങള്‍ക്ക് ബഹിരാകാശത്ത് വിജയകരമായി കൃഷി നടത്തി ഭക്ഷണം ഉത്പാദിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഈ തിരിച്ചറിവാണ് അമേരിക്കയെ മേഖലയില്‍ കൂടുതല്‍ പഠനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതും. ബഹിരാകാശ ദൗത്യങ്ങളില്‍ മനുഷ്യര്‍ക്ക് ആവശ്യമായ ഭക്ഷണം പൂര്‍ണമായും ഭൂമിയില്‍ നിന്നും കൊണ്ടുപോവുകയെന്നത് ഒരു പരിധി വരെ അസാധ്യമാണ്. പ്രത്യേകിച്ചും മാസങ്ങളും വര്‍ഷങ്ങളും നീണ്ടു നില്‍ക്കുന്ന ചൊവ്വാ യാത്ര പോലുള്ളവയില്‍. ഭൂമിയില്‍ നിന്നും ചൊവ്വയിലേക്ക് മനുഷ്യനെ എത്തിക്കാന്‍ ശേഷിയുള്ള റോക്കറ്റുകള്‍ നിര്‍മിക്കാന്‍ നമുക്കാകും. എന്നാല്‍ സഞ്ചാരികള്‍ക്ക് മുഴുവന്‍ കാലത്തേക്കുമുള്ള ഭക്ഷണം ഭൂമിയില്‍ നിന്നും കൊണ്ടുപോവുക എളുപ്പമല്ല. അതിനുള്ള പോം വഴിയാണ് ഇത്തരം ബഹിരാകാശ കൃഷി. @PhysicsMalayalam

ബഹിരാകാശ യാത്രികരെ തടസ്സപ്പെടുത്തിയേക്കാവുന്ന പാർശ്വഫലങ്ങൾ ഒഴിവാക്കാൻ ബഹിരാകാശത്തേക്ക് പോകുന്നതിനു മുൻപ് ആർത്തവചക്രം നിർത്തണോ വേണ്ടയോ എന്ന് തിരഞ്ഞെടുക്കാൻ ബഹിരാകാശയാത്രികരെ നാസ അനുവദിക്കുന്നുണ്ട്. ബഹിരാകാശ യാത്രയ്‌ക്ക് മുൻപ്, ഫ്ലൈറ്റ് സർജനുമായും ക്രൂ അംഗങ്ങളുമായി പ്രവർത്തിക്കുന്ന ചില കൺസൾട്ടന്റുമാരുമായും ഹോർമോൺ മാറ്റിസ്ഥാപിക്കൽ പോലുള്ള ചർച്ചകൾ നടത്തുന്നുണ്ട്. ഇനി ആർത്തവചക്രം തുടരാനാണ് ആഗ്രഹമെങ്കിൽ നാസ അവർക്ക് തിരഞ്ഞെടുക്കുന്ന ശുചിത്വ ഉൽപ്പന്നങ്ങൾ നൽകുന്നുമുണ്ട്. നിലയത്തിൽ അടുത്തകാലം വരെ സ്ത്രീകൾക്കായി പ്രത്യേകം ബാത്ത് റൂമുകൾ രൂപകൽപ്പന ചെയ്തിരുന്നില്ല. ബാത്ത്റൂമിലെ സംവിധാനം ശരിക്കും പുരുഷനു വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഇത് സ്ത്രീകൾക്ക് കണക്റ്റുചെയ്യാൻ വളരെ ബുദ്ധിമുട്ടായിരുന്നു. എന്നാൽ, അടുത്തിടെ സ്ത്രീക്കും പുരുഷനും ഉപയോഗിക്കാൻ കഴിയുന്ന ബാത്ത് റൂം കൊണ്ടുപോയിട്ടുണ്ട്. @PhysicsMalayalam

ബഹിരാകാശ യാത്രികയുടെ ആര്‍ത്തവകാലത്ത് സംഭവിക്കുന്നത്... ബാത്ത് റൂം എങ്ങനെ ഉപയോഗിക്കും? -------------- @PhysicsMalayalam ബഹിരാകാശ യാത്രികരെ പരിശീലിപ്പിക്കാൻ നാസ സജീവമായി തന്നെ രംഗത്തുണ്ട്. എന്നിട്ടും 2020 ഏപ്രിൽ വരെ ചരിത്രത്തിലുടനീളം ബഹിരാകാശയാത്രികരിൽ 16 ശതമാനം മാത്രമാണ് സ്ത്രീകൾ. അവയിൽ 14 ശതമാനം മാത്രമാണ് ബഹിരാകാശത്തേക്ക് പറന്നതും. എന്നാൽ, ഇക്കാര്യത്തിൽ ഇപ്പോൾ വൻ പുരോഗതിയുണ്ടെന്നാണ് അറിയുന്നത്. നിലവിൽ സ്ത്രീ സഞ്ചാരികൾക്ക് വേണ്ട, പ്രത്യേകം സംവിധാനങ്ങളെല്ലാം നിലയത്തിൽ സജ്ജമാക്കുന്നുണ്ട്. ക്രിസ്റ്റീന കോച്ചും ജെസീക്ക മെയറും കഴിഞ്ഞ വർഷം ആദ്യത്തെ വനിതാ ബഹിരാകാശ നടത്തം നടത്തിയതും വലിയ വാർത്തയായിരുന്നു. എന്നിട്ടും, ബഹിരാകാശത്ത് സ്ത്രീകളുടെ ജീവിതം യഥാർഥത്തിൽ എങ്ങനെയാണെന്നതിനെക്കുറിച്ച് വളരെക്കുറച്ച് വിവരങ്ങളേ ഉള്ളൂ. ബഹിരാകാശ നിലയത്തിൽ ജീവിക്കാൻ ഏറെ പ്രതിസന്ധികൾ നേരിടുന്നതും സ്ത്രീകൾ തന്നെയാണ്. എങ്ങനെ മുടി കഴുകും? മാസമുറ സമയത്ത് എന്ത് സംഭവിക്കും? മേക്കപ്പ‍ിടാമോ? അങ്ങനെ നിരവധി സംശയങ്ങളുണ്ടാകും. ഇതിനെല്ലാം പലപ്പോഴായി ബഹിരാകാശ യാത്രികർ തന്നെ മറുപടിയും നൽകിട്ടുണ്ട്. ആര്‍ത്തവകാലം നിങ്ങളെ ഭൂമിയില്‍ തന്നെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കില്‍ എന്തായിരിക്കും ബഹിരാകാശത്തെ അവസ്ഥ? വനിതാ ബഹിരാകാശ സഞ്ചാരികള്‍ ആര്‍ത്തവകാലം എങ്ങനെ കൈകാര്യം ചെയ്യും? ഈ ചോദ്യങ്ങള്‍ക്ക് മുൻപുള്ള മറ്റൊരു ചോദ്യം ഭൂമിയിലേയും ബഹിരാകാശത്തേയും ആര്‍ത്തവം ഒരേ പോലെ ബുദ്ധിമുട്ടേറിയതാണോ എന്നതാണ്. ഭൂമിയില്‍ നിന്നും വ്യത്യസ്തമായി ബഹിരാകാശത്തെ ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥ ആര്‍ത്തവത്തിന്റെ കാര്യത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടാക്കുന്നില്ലെന്നതാണ് വസ്തുത. ആദ്യമായി വനിതാ ബഹിരാകാശ സഞ്ചാരിയെ അയക്കുമ്പോള്‍ ആര്‍ത്തവവും അനുബന്ധ ബുദ്ധിമുട്ടുകളും എങ്ങനെ അനുഭവപ്പെടും എന്നതിനെക്കുറിച്ച് നിരവധി ആശങ്കകള്‍ ഗവേഷകര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഈ ആശങ്കകളും സങ്കല്‍പങ്ങളുമെല്ലാം അസ്ഥാനത്താണെന്ന് പിന്നീട് തെളിയിക്കപ്പെട്ടു. 1983ല്‍ ആദ്യ അമേരിക്കന്‍ ബഹിരാകാശ യാത്രികയായ സാലി ക്രിസ്റ്റ്യന്‍ റൈഡിന്റെ യാത്രക്ക് മുൻപ് ഇത്തരം നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. 2002ല്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ തന്റെ ഇത്തരം അനുഭവത്തെ സാലി വിവരിക്കുന്നുണ്ട്. ആര്‍ത്തവകാലത്ത് ഉപയോഗിക്കുന്ന പാഡുകളുടേയും മറ്റും നിര്‍മാര്‍ജ്ജനം ബഹിരാകാശ യാത്രയില്‍ വലിയ തലവേദനയായി മാറി. ഇതോടെയാണ് ആര്‍ത്തവം താത്ക്കാലികമായി പിടിച്ചു നിര്‍ത്തുന്നതിനുള്ള ഗുളികകള്‍ ഉപയോഗിച്ച് തുടങ്ങിയെന്ന് സാലി വെളിപ്പെടുത്തി. ബഹിരാകാശ ഗൈനക്കോളജിസ്റ്റ് എന്ന പേരില്‍ പ്രസിദ്ധയായ വര്‍ഷ ജെയിന്‍ എന്‍പിജെ മൈക്രോഗ്രാവിറ്റി എന്ന ജേണലില്‍ ഇത് സംബന്ധിച്ച് പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭൂമിയിലെ ആര്‍ത്തവവും ഭൂമിയില്‍ നിന്നും 250 മൈല്‍ അകലെ ബഹിരാകാശത്തുണ്ടാകുന്ന ആര്‍ത്തവവും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്നാണ് ഈ പഠനഫലത്തില്‍ പറയുന്നത്. അതേസമയം, ആര്‍ത്തവത്തെ ബഹിരാകാശയാത്രക്കിടയിലെ വലിയ വെല്ലുവിളിയായി കരുതേണ്ടതില്ലെന്ന അഭിപ്രായക്കാരുമുണ്ട്. 2004ല്‍ മെന്‍സ് ഹെല്‍ത്ത് ആന്റ് ജെന്‍ഡര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ കുറിപ്പില്‍ വനിതകള്‍ മാത്രമുള്ള ബഹിരാകാശ സംഘത്തെ അയക്കുന്നതാണ് തമ്മില്‍ ഭേദമെന്ന് ബഹിരാകാശ വിദഗ്ധനായ വില്ല്യം റോവേ പറയുന്നു. തന്റെ നിരീക്ഷണം ശരിവെക്കുന്ന കാരണങ്ങളും അദ്ദേഹം അക്കമിട്ടു നിരത്തുന്നുണ്ട്. ആര്‍ത്തവത്തെ തുടര്‍ന്ന് ശരീരത്തിലെ ഇരുമ്പിന്റെ അംശത്തില്‍ കുറവു വരും. ഇത് യഥാര്‍ഥത്തില്‍ ബഹിരാകാശ യാത്രയില്‍ ഗുണകരമാണ്. ബഹിരാകാശയാത്രക്കിടെ ശരീരത്തിന്റെ പ്രോട്ടീന്‍ ഉത്പാദനം കുറയും ഇത് അധിക ഇരുമ്പിന്റെ സാന്നിധ്യം ശരീരത്തിലുണ്ടാകുന്നതിലേക്കാണ് നയിക്കുക. ഇത്തരത്തില്‍ വരുന്ന അധികമായ ഇരുമ്പ് വനിതകളില്‍ ആര്‍ത്തവം വഴി സ്വാഭാവികമായി പുറന്തള്ളപ്പെടും. പുരുഷന്മാരെ അപേക്ഷിച്ച് ഇസ്ട്രജന്‍ ഹോര്‍മോണ്‍ വലിയ തോതില്‍ സ്ത്രീകളില്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. മാത്രമല്ല എപിനഫെറിന്റെ തോത് കുറവാണെന്നത് വനിതാ സഞ്ചാരികളില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ വളരെ കുറയ്ക്കുന്നുണ്ട്. ഇതും അനുകൂലഘടകമാണ്. അപ്പോളോ 15ലെ ബഹിരാകാശ യാത്രികര്‍ക്ക് ചന്ദ്രന്റെ ഉപരിതലത്തിലുള്ള സഞ്ചാരത്തിനിടെ വിരലുകളുടെ അറ്റത്ത് വേദനയും വീക്കവും അനുഭവപ്പെട്ടിരുന്നു. ഇത്തരം അനുഭവങ്ങള്‍ വനിതാ യാത്രികര്‍ക്കുണ്ടാകാനുള്ള സാധ്യതകള്‍ കുറവാണ്. രക്തക്കുഴലുകളെ മൃദുവാക്കുന്ന പേശികളുടെ ദൃഢതക്ക് കാരണമാകുന്ന എസ്‌ട്രോജന്‍ ഹോര്‍മോണുകളുടെ ഉത്പാദനം സ്ത്രീകളില്‍ കുറവാണെന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ചുരുക്കത്തില്‍ പുരുഷയാത്രികരേക്കാള്‍ ബഹിരാകാശത്ത് അനുകൂല ഘടകങ്ങള്‍ സ്ത്രീകളിലാണെന്നാണ് പഠനങ്ങള്‍ വെളിവാക്കുന്നത്.

🛑 Online Workshop on Science Writing - IISER Pune [Free, Certificate available] https://www.padanam.com/2020/10/online-workshop-on-science-news-writing.html Last date : 14 Nov, 2020

October 29 - പൂർണ ചന്ദ്രൻ, ബ്ലൂ മൂൺ

🛑 അണു വിമുക്തമാക്കാൻ അഞ്ച് ഉപകരണങ്ങൾ നിർമിച്ച് ബിടെക് വിദ്യാർഥി https://vivaram.padanam.com/2020/10/blog-post_18.html

🛑 ഭൂമിക്ക് ചുറ്റും കറങ്ങുന്നത് മറ്റൊരു ‘ചന്ദ്രൻ’, ദുരൂഹത തുടരുന്നു https://science.padanam.com/2020/10/earth-second-moon.html

🛑 ടൈറ്റാനിക്ക് കഥയിൽ മറ്റൊരു ട്വിസ്റ്റ്, മുങ്ങിയതിന് കാരണം ധ്രുവദീപ്തി! കണ്ടെത്തലുമായി ഗവേഷകർ https://science.padanam.com/2020/10/titanic-sun.html

🛑 ബഹിരാകാശത്ത് ദിവസങ്ങള്‍ക്കകം റഷ്യ- ചൈന കൂട്ടിയിടി സംഭവിച്ചേക്കും – മുന്നറിയിപ്പ് https://science.padanam.com/2020/10/blog-post_83.html

🛑 ചാണക ചിപ്പിനെതിരെ 400 ശാസ്ത്രജ്ഞർ, ആന്റി റേഡിയേഷൻ തെളിവ് കാണിക്കണമെന്ന് ആവശ്യം https://science.padanam.com/2020/10/cowdung-chip.html

🛑 പൈലറ്റുമാര്‍ കണ്ട വിചിത്ര വസ്തുക്കളെ കുറിച്ച് പഠിക്കണമെന്ന് ഗവേഷകർ - അന്യഗ്രഹജീവി പഠനം https://science.padanam.com/2020/10/ufo-spotted.html

🛑 വാല്‍നക്ഷത്രങ്ങൾ സഞ്ചരിക്കുന്നത് സൗരയൂഥത്തിലെ ആഫിലിയനിലൂടെയെന്ന് ഗവേഷകര്‍ https://science.padanam.com/2020/10/aphelion.html

🛑 കൊറോണാവൈറസ് ബാധമൂലം വഴിമുട്ടി നില്‍ക്കുന്നുവെന്നു തോന്നിയിരുന്ന മതങ്ങളും ആത്മീയ ഗുരുക്കന്മാരും ടെക്‌നോളജിയുടെ ചിറകിലേറി ഇരട്ടി ശക്തിയോടെ തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ട്. https://science.padanam.com/2020/10/blog-post_17.html

🔰 ബഹിരാകാശത്ത് ജീവിക്കുന്ന ബാക്ടീരിയകളെ കണ്ടെത്തി https://bit.ly/31gaodF

🔰 കൊറോണ മൂലം മരണം സംഭവിക്കുന്നത് വാസ്തവത്തിൽ എന്തുകൊണ്ട്? എന്ന് പഠിക്കാൻ ഐബിഎം സമ്മിറ്റ് https://bit.ly/2SL99hR

🔰 168 കോടിയുടെ ടോയ്‌ലറ്റ് ബഹിരാകാശത്തേക്ക് കൊണ്ടുപോയി https://bit.ly/3jTuCB9

🔰 ചന്ദ്രനിലും ഫെമിനിസം https://bit.ly/3iYYTgI