en
Feedback
Physics Malayalam

Physics Malayalam

Open in Telegram

ഭൗതികശാസ്ത്ര വിവര-വിവരണങ്ങൾക്കായി. Group: @scienceMalayalam Admin: @vsnihal2 Official telegram handle of CosMag digital Magazine. Fb : https://www.facebook.com/profile.php?id=100086136590646

Show more
India197 664The category is not specified
2 330
Subscribers
No data24 hours
No data7 days
No data30 days
Posts Archive
അയൺ ഡോം (Iron Dome) ______________________ റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസ് ന്റെ സഹായത്തോടെ ഇസ്രായേൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസ് വികസിപ്പിച്ചെടുത്ത ഒരു മൊബൈൽ ഓൾ-വെതർ എയർ ഡിഫൻസ് സിസ്റ്റം ആണ്‌ ‘അയൺ ഡോം’. 4 കിലോമീറ്റർ മുതൽ 70 കിലോമീറ്റർ വരെ അകലെ നിന്ന് വെടിവച്ച ഹ്രസ്വ-ദൂര റോക്കറ്റുകളും പീരങ്കി ഷെല്ലുകളും തടയുന്നതിനും നശിപ്പിക്കുന്നതിനുമാണ് ഈ സിസ്റ്റം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിനെ സർഫസ് റ്റൂ എയർ മിസൈൽ (SAM) സങ്കേതിക വിദ്യയുടെ റൊക്കറ്റുകളേയും മിസൈലുകളേയും ലക്ഷ്യമാക്കിയുള്ള പതിപ്പായി ലളിതമായി മനസിലാക്കാം. അയൺ ഡോം ആധുനിക റഡാറുകളുടേയും കമ്പ്യൂട്ടിങ്ങ് സിസ്റ്റങ്ങളുടേയും സഹായത്തൊടെ ഏത് ദിശയിൽ നിന്നും തൊടുത്തുവിട്ട ആയുധത്തെ ഏതാണെന്ന് ഓട്ടോമാറ്റിക്കായി തിരിച്ചറിഞ്ഞ് നിലത്ത് പതിക്കുന്നതിന്‌ മുന്നേ പ്രതിരോധിക്കുന്നു. 2011 ൽ പ്രവർത്തനക്ഷമത തെളിയിച്ച ഇതിന്ന് 95 ശതമാനത്തൊളം കൃത്യതയോടെ പ്രവർത്തിക്കുന്ന ഒരു വൻ സുരക്ഷാസാങ്കേതികവിദ്യയാണ്‌. സമീപ ഭാവിയിൽത്തന്നെ ഇതിന്റെ പരിധി 250 km ആയി ഉയർത്താനും ‘ബാരക്ക് 8’ മിസൈൽ സംവിധാനവുമായി ചേർന്ന് കടലിലും ഇത് വിന്യസിക്കാനും സാങ്കേതിക വിദഗ്ധർ പരിശ്രമിക്കുന്നു.

photo content

ഇതുപോലുള്ള വിഡ്ഢിതരങ്ങൾ ചെയ്യാതെ ഇരിക്കുക. പ്രചരിപ്പിക്കാതെ ഇരിക്കുക, ചെയ്യുന്നവരെ നിരുത്സഹപ്പെടുത്തുക.
ഇതുപോലുള്ള വിഡ്ഢിതരങ്ങൾ ചെയ്യാതെ ഇരിക്കുക. പ്രചരിപ്പിക്കാതെ ഇരിക്കുക, ചെയ്യുന്നവരെ നിരുത്സഹപ്പെടുത്തുക.

പൂർണ്ണ സൂര്യ-ചന്ദ്ര ഗ്രഹണങ്ങൾ ഉൾപ്പടെ നാലു ഗ്രഹണങ്ങളാണ് 2021-ൽ നമ്മെ കാത്തിരിക്കുന്നത്. സൂര്യനും ചന്ദ്രനും ഭൂമിയും ഒരു നേർരേഖയിൽ വിന്യസിക്കുമ്പോഴാണ് ചന്ദ്ര-സൂര്യഗ്രഹണങ്ങൾ സംഭവിക്കുന്നത്. പൂർണ്ണചന്ദ്രഗ്രഹണം അഥവാ “ബ്ലഡ് മൂൺ‘ എക്ലിപ്സ്** മെയ് 26-ന്** കാണപ്പെടും. ചന്ദ്രൻ പൂർണ്ണമായും ഭൂമിയുടെ നിഴലിൽ നിൽക്കുന്ന സന്ദർഭത്തിലാകും ഇത്. എന്നിരുന്നാലും ഭൂമിയുടെ അന്തരീക്ഷം വഴി ഭാഗികമായി സൂര്യപ്രകാശം ചന്ദ്രനിൽ എത്തുന്നുണ്ട്. ഏറ്റവും കുറവ് വിസരണത്തിനു വിധേയമാകുന്ന ചുവപ്പ് രശ്മികൾ പതിക്കുന്നതുമൂലമാണ് ചന്ദ്രൻ ചുവപ്പു നിറത്തിൽ കാണപ്പെടുന്നത്.

*ആൽമര ശാസ്ത്രം* 🌀🌀🌀🌀🌀🌀🌀🌀 ⭕ആൽമരങ്ങളെ പൂജിച്ചാൽ ജീവിതത്തിൽ ഐശ്വര്യം കടന്ന് വരും എന്നും സമ്പൽ സമൃദ്ധി ഉണ്ടാകും എന്നും വിശ്വസിക്കുന്നവരായിരുന്നു ഒരുകാലത്ത് ഇന്ത്യയിലെ ഭൂരിപക്ഷ ജനങ്ങൾ Vat-Savitri- പൂർണിമ പോലുള്ള പൂജകൾ അതിന് ഉദാഹരണമാണ്. പിന്നീട് ശാസ്ത്രം വളർന്നപ്പോൾ ആൽ മര ആരാധനയെ ശാസ്ത്രവുമായി കൂട്ടികെട്ടാൻ തുടങ്ങി . പണ്ട് കുട്ടികാലത്ത് മത ജീവിയായി വളരുമ്പോൾ കേട്ടിട്ടുള്ള ഒരു Pseudoscience ആണ് കൂടുതൽ Oxygen പുറത്തു വിടുന്ന ആൽമരങ്ങളെ കുറിച്ചുള്ള അത്ഭുത പരാമർശങ്ങൾ. മറ്റ് തണൽ മരങ്ങൾ പോലെ ഉള്ള ഒരു വൃക്ഷം എന്നല്ലാതെ ആൽമരങ്ങൾക്ക് പ്രത്യേകതകൾ ഒന്നും തന്നെയില്ല. ഇത് നിങ്ങൾക്ക് ഒരു Gas detector എടുത്ത് പരീക്ഷിച്ച് നോക്കിയാൽ മനസ്സിലാക്കാവുന്നതാണ് ഏത് മരത്തിന്റെ ചുവട്ടിൽ പോയി നിന്നാലും അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ് 20.9 % ആയിരിക്കും അത് ആൽമരങ്ങൾ ഇല്ലാത്ത മരുഭൂമിയിൽ പോയാലും ഇതായിരിക്കും ഓക്സിജന്റെ അളവ്. ⭕ഏറ്റവും കൂടുതൽ ആൽമര പൂജ നടക്കുന്ന ഇന്ത്യയേക്കാൾ ശുദ്ധമായ വായു ലഭിക്കുന്ന ലോക രാജ്യങ്ങൾ ഭൂമിയിൽ ഉണ്ടെന്ന് അറിയാത്ത പൊട്ട കിണറ്റിലെ തവളകളാണ് ഇന്നും ഇതൊക്കെ പ്രചരിപ്പിക്കുന്ന മത ജീവികൾ. ഇന്ന് അന്തരീക്ഷത്തിൽ കാണുന്ന ഓക്സിജൻറെ പ്രധാന ഉറവിടം കരയിൽ ഉള്ള വൃക്ഷങ്ങൾ അല്ല മറിച്ച് സമുദ്രം ആണ്. ഓക്സിജൻ ഉല്പാദനത്തിന്റെ പ്രധാന പങ്ക് oceanic plankton, drifting plants, algae മുതലായവയാണ് പിന്നെ ഫോട്ടോസിന്തസിസ് നടത്താൻ കഴിവുള്ള ബാക്ടീരികളും. അതുകൊണ്ടാണ് വനങ്ങൾ ഇല്ലാത്ത പ്രദേശങ്ങളിലും ദ്രുവ പ്രദേശങ്ങളിലും ഒക്കെ മനുഷ്യരടക്കമുള്ള ജീവികൾക്ക് ശ്വസനം നടത്താൻ സാധിക്കുന്നത്. ഇനി ആത്മീയ ആചാര്യന്മാർ പറയുന്ന പോലെ അല്മരങ്ങൾ കൂടുതൽ ഓക്സിജൻ പുറത്തു വിടുന്നു എന്ന് തന്നെ ഇരിക്കട്ടെ അത് കൊണ്ട് എന്തെങ്കിലും ഗുണം മനുഷ്യർക്കുണ്ടോ ? അതില്ല എന്ന് മാത്രമല്ല ദോഷവുമാണ് 23.5% ഓക്സിജൻ ശരീരത്തിന് വളരെ അപകടകരമാണ്. അന്തരീക്ഷത്തിൽ ഓക്സിജൻ അളവ് അങ്ങനെ കൂടില്ല Chemical Industries ൽ ജോലി ചെയ്യുന്നവർക്ക് അറിയാം വല്ല Oxygen പൈപ്പ് ലീക്കോ മറ്റ് അപകടങ്ങളോ ഉണ്ടായാലാണ് Oxygen enrichment ഉണ്ടാകുക. എന്നാൽ Oxygen deficiency ഉണ്ടാകാനുള്ള സാദ്ധ്യതകൾ വളരെ കൂടുതൽ ആണ് ഒരു തീപിടുത്തം ഉണ്ടായാലും മതി. എൻ്റെ അഭിപ്രായത്തിൽ ആല്മരങ്ങളെക്കാൾ നല്ലത് പ്ലാവും മാവും ഒക്കെയാണ് ഒന്നുമില്ലെങ്കിൽ ചക്കയും മാങ്ങയും ഒക്കെ കിട്ടുമല്ലോ . ⭕ഇനി മരങ്ങളെ സംരക്ഷിക്കാനാണ് എന്ന ന്യായീകരണമെങ്കിൽ അതിന് അന്ധ വിശ്വാസങ്ങൾ വളർത്തേണ്ടതില്ല ആളുകളിൽ പ്രകൃതി സംരക്ഷണ ബോധം വളർത്താൻ മരത്തെ പൂജിക്കേണ്ട ആവശ്യമില്ല ആധുനിക മനുഷ്യർക്ക് യോജിച്ച മാർഗം തെരഞ്ഞെടുക്കുക.

photo content

Covid19 കേസുകൾ വീണ്ടും 10000 കയറിയിരിക്കുന്നു കേരളത്തിൽ. ദയവായി പരമാവധി ശ്രദ്ധ പുലർത്തുക. പൊതു പരിപാടികൾ പൂർണ്ണമായും ഒഴിവാക്കുക.

വേനലും മഴയും മാറി മാറി വരുന്ന ഈ കൊറോണ കാലത്ത്, ഫിസിക്സ് മലയാളം ചാനൽ ,ഈ വിഷുവത്തിൽ വീണ്ടും സജീവമാകാൻ പോവുകയാണ്. ഒരു ദീർഘ ഇടവേളക്ക് ശേഷം, എഴുത്തുകൾ വീണ്ടും തുടരാൻ പോവുന്നു. ഇവിടെ ഫിസിക്സ് പരമായ എന്തെങ്കിലും എഴുതി ഇടാൻ താല്പര്യം ഉളളവർ, @vsnihal2 എന്ന ഐഡി വഴി, അഡ്മിന് അയച്ചാൽ മതി... 🤓

മഴ പെയ്യുന്നുണ്ടോ?

ജീവൻ തുളുമ്പുന്ന ഒരു പ്രപഞ്ചത്തിലാണ് നാം ജീവിക്കുന്നത്. ഭൂമിയിൽ ആകെഎത്ര ജീവികളുണ്ടെന്ന് എണ്ണി തിട്ടപ്പെടുത്തുക അസാധ്യമാണ്. നമ്മുടെ പ്രപഞ്ചത്തിൽ ആകെ എത്രതരം ജീവികളുണ്ടെന്നുപോലും നമുക്കിതുവരെ തിട്ടപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.ഷഡ്പദങ്ങൾ മാത്രം ഏകേദശം 3 മില്യൻ തരം ഉണ്ടെന്നാണ് കണക്ക്, ഓരോ തരം ഷഡ്പദങ്ങളിലും മില്യൻ അംഗങ്ങളുണ്ടാകാം. ഇത് ഷഡ്പദങ്ങളുടെ മാത്രം കണക്ക്. മറ്റു ജീവികൾ, ചെടികൾ, ബാക്ടീരിയ, വൈറസ്എന്നിവയുടെ കാര്യം നമ്മൾ സൂചിപ്പിച്ചിട്ടു പോലുമില്ല. ഇവെയല്ലാം എങ്ങനെ ഉണ്ടായി? എങ്ങനെയാണ് ഭൂമിയിൽജീവൻ ഉടെലടുത്തത്?ചാൾസ് ഡാർവിൻ 19-ാം നൂറ്റാണ്ടിൽ ഒരുസിദ്ധാന്തം ആവിഷ്‌കരിച്ചു. അക്കാലത്ത് ശാസ്ത്രലോകത്തെ ഞെട്ടിച്ച ഒരു കണ്ടുപിടിത്തമായിരുന്നു അത്. എന്നാൽ ഇവിടിത്ത മറ്റൊരു വെളിപ്പെടുത്തലുമായി വന്നിരിക്കുകയാണ് ശാസ്ത്ര ലോകം . അടുത്തിടെ നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഗവേഷകര്‍ പറയുന്നത് ആദ്യകാലത്ത് ഭൂമിയിൽ പതിച്ച കോടാനുകോടി (ട്രില്ല്യന്‍) ഇടിമിന്നലുകളാകാം ജീവന്റെ ഉദയത്തിന് കാരണമായതെന്നാണ്. ഭൂമിയില്‍ ജീവന്‍ രൂപം കൊള്ളാന്‍ വേണ്ട ഘടകങ്ങളിലൊന്നായ ഫോസ്ഫറസ് അങ്ങനെയായിരിക്കും കൂടുതലായും കാണപെടുകയെന്നും ഗവേഷണ പ്രബന്ധത്തില്‍ വാദിക്കുന്നുണ്ട്.ഭൂമിയിൽ എപ്രകാരമാണ് ജീവൻ ഉണ്ടായത് എന്നും ഭൂമിയുടെ സാമ്യതയുള്ള മാറ്റ് ഗ്രഹങ്ങൾ അവയിൽ ജീവന്റെ തുടിപ്പ് ഉണ്ടകാനുള്ള സാധ്യത ഉണ്ടോ എന്നതിനെപ്പറ്റി വിശദമായ വിവരങ്ങൾ അടങ്ങുന്നതാണന് പാടണമെന്ന് യെയില്‍ സർവകലാശാലയിലെ വിദ്യാര്‍ഥിയും മുഖ്യ ഗവേഷകനുമായ ബെഞ്ചമിന്‍ ഹെസ് പറയുന്നത്. ജീവന്റെ നിർമ്മാണ വസ്തുക്കളായ ആര്‍എന്‍എ, ഡിഎന്‍എ, മറ്റു ജൈവ തന്മാത്രകള്‍ എന്നിയവയുടെ സാനിധ്യവും അനിവാര്യമാണ് .എന്നാൽ ഈ അടിസ്ഥാന ഘടകങ്ങളിലെ എല്ലാം തന്നെ അനിവാര്യമായി കാണപ്പെടുന്ന ഒന്ന് തന്നെയാണ് ഫോസ്ഫറസ്.ഫോസ്ഫറസ് ലഭിച്ചത് ഛിന്നഗ്രഹങ്ങള്‍ ഭൂമിയില്‍ പതിച്ചതു വഴിയാകാമെന്നാണ് നേരത്തെയുള്ള ഗവേഷകര്‍ കരുതിവന്നത്. ഇരുമ്പ്-നിക്കല്‍ വന്‍തോതിലുള്ള ഛിന്നഗ്രഹങ്ങളില്‍ ഫോസ്ഫറസ് മിശ്രണമായ ഷ്‌റൈബെര്‍സൈറ്റും (schreibersite) കാണപ്പെടാറുണ്ട്. എന്നാല്‍, പുതിയ ഗവേഷകര്‍ എത്തിച്ചേര്‍ന്ന നിഗമനങ്ങളില്‍ കാണാവുന്നത് 350–450 കോടി വര്‍ഷങ്ങള്‍ക്കിടയില്‍ ഛിന്നഗ്രഹങ്ങള്‍ കാര്യമായി ഭൂമിയില്‍ പതിച്ചിട്ടില്ലെന്നാണ്. ഈ കാലഘട്ടത്തിലാണ് തന്നെയാണ് ഭൂമിയില്‍ ജീവന്റെ സാന്നിധ്യം കണ്ടുതുടങ്ങിയതെന്നും പഠനത്തിൽ പറയുന്നു . കംപ്യൂട്ടര്‍ മോഡലുകള്‍ ഉപയോഗിച്ചാണ് നൂറുകണക്കിനു കോടി വര്‍ഷം മുൻപ് നടന്ന ഇടിമിന്നലുകളെ കൃത്രിമമായി അവതരിപ്പിച്ചത്. ഈ വിശകലനത്തില്‍ നിന്ന് അവര്‍ മനസ്സിലാക്കുന്നത് ജീവന്‍ ഉണ്ടാകുന്നതിനു മുൻപുള്ള കാലഘട്ടത്തില്‍ ഭൂമിയിൽ 100 മുതല്‍ 500 കോടി വരെ ഇടിമിന്നലുണ്ടായിരുന്നു എന്നാണ്. ഇവയില്‍ 100 ദശലക്ഷം മുതല്‍ 100 കോടി വരെ എണ്ണം ഭൂമിയിൽ പതിക്കുകയും ചെയ്തിരുന്നു. അക്കാലത്ത് ഭൗമോപരിതലത്തിന്റെ ഭൂരിഭാഗവും വെള്ളമായിരുന്നുവെന്നും ഗവേഷകര്‍ ഓര്‍മപ്പെടുത്തുന്നു.ചുരുക്കത്തിൽ , 100 കോടി വര്‍ഷത്തിനിടയ്ക്ക് 0.1 മുതല്‍ 1 ക്വിന്റിലിയന്‍ (quintillion, ഒന്നിനോട് 30 പൂജ്യം ചേരുമ്പോള്‍ കിട്ടുന്ന സംഖ്യ) ഇടിമിന്നലുകള്‍ വരെ ഉണ്ടായിട്ടുണ്ടാകാമെന്നും അതുവഴി ഫോസ്ഫറസ് ധാരാളമായി ഉണ്ടായി എന്നുമാണ് ഗവേഷകർ പറയുന്നത്. മാത്രമല്ല ഉഷ്ണമേഖലാ പ്രദേശങ്ങളിലായിരിക്കും ഇടിമിന്നലുകള്‍ കൂടുതല്‍ കേന്ദ്രീകരിച്ചിട്ടുണ്ടാകുക. ഇത്തരം പ്രദേശങ്ങളില്‍ കാലക്രമത്തില്‍ ഫോസ്ഫറസ് ഉണ്ടാകുകയായിരുന്നു. ഇക്കാലത്ത് പ്രതിവര്‍ഷം 110 മുതല്‍ 11,000 കിലോഗ്രാം വരെ ഫോസ്ഫറസ് ഉണ്ടായിട്ടുണ്ടാകാമെന്നും ഗവേഷകര്‍ അനുമാനിക്കുന്നു. ഭൂമിയില്‍ ജീവന്റെ ആദ്യ തുടിപ്പുകള്‍ കണ്ടു തുടങ്ങിയ സമയവുമാണിത്. എന്നാല്‍, ഛിന്നഗ്രഹങ്ങളില്‍ നിന്നു തന്നെയാകാം ഫോസ്ഫറസ് കിട്ടിയതെന്ന വാദം പൂര്‍ണമായി തള്ളിക്കളയാന്‍ താൻ തയാറല്ലെന്നും ബെഞ്ചമിന്‍ വ്യക്തമാക്കുന്നു . അതേസമയം, പത്തു വര്‍ഷം മുൻപ് കരുതിയിരുന്നതു പോലെ ധാരാളമായി ഛിന്നഗ്രഹം പതിക്കലൊന്നും അക്കാലത്തു നടന്നിട്ടില്ലെന്നാണ് പുതിയ കണ്ടെത്തല്‍.ഇത്രയും കാലം കേട്ടുവന്നതിന് പകരംവയ്ക്കാവുന്ന മറ്റൊരു സാധ്യതയാണ് പുതിയ ഗവേഷകര്‍ മുന്നോട്ടുവയ്ക്കുന്നതെന്നും പറയുന്നു. ആദിയില്‍ ജീവന്റെ തുടിപ്പിനു വേണ്ട ഫോസ്ഫറസ് എങ്ങനെ ഉണ്ടായി എന്നുള്ളതിന് താരതമ്യേന വിശ്വസനീയമായ ഒരു കണ്ടെത്തലാണ് ഇവ രണ്ടും.

കുറച്ച് കാലമായി തിരക്കിൽ ആയതിനാൽ... ചാനൽ updation ഒന്നും നടന്നിരുന്നില്ല... നാളെ തൊട്ട്... ഫിസിക്സ് മലയാളം... വീണ്ടും സജീവം ആവുകയാണ്.... സുഹൃത്തുക്കളോട് പറയൂ... ഭൗതിക ശാസ്ത്രം നമുക്ക് പഠിക്കാം..വായിക്കാം... ❤️❤️❤️

ഭൂമി ഇപ്പോള്‍ കറങ്ങിക്കൊണ്ടിരിക്കുന്നത് കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ ഏത് സമയത്തേക്കാളും വേഗത്തിലാണ് കണ്ടെത്തല്‍. അതുകൊണ്ടുതന്നെ ഒരു ദിവസത്തില്‍ ഇപ്പോള്‍ 24 മണിക്കൂറില്ലെന്നും ഗവേഷകര്‍ പറയുന്നു. 2020 മുതല്‍ തന്നെ ഒരു ദിവസം പൂര്‍ത്തിയാകാന്‍ 24 മണിക്കൂര്‍ വേണ്ടെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേവര്‍ഷം ജൂലൈ 19നാണ് 1960കള്‍ക്കു ശേഷം ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് ഒരു ദിവസം പൂര്‍ത്തിയായത് എന്നതും ശ്രദ്ധേയമാണ്. ആഗോള താപനം കാരണം ഭൂമി കറങ്ങുന്നതിന്റെ വേഗം ഇനിയും കൂടിയേക്കാമെന്നും വിദഗ്ധര്‍ പ്രവചിക്കുന്നുണ്ട്. 'നെഗറ്റീവ് ലീപ്പ് സെക്കന്‍ഡ്' പ്രകാരം ഒരു ദിവസത്തില്‍ 1.4602 മില്ലിസെക്കന്‍ഡാണ് കുറയുന്നത്.

കൊച്ചിൻ സർവകലാശാലയിൽ നിന്നും വ്യാഴം ശനി സംയോജനം ലൈവ് ആയിട്ട് കാണാം ഇവിടെ നോക്കുക https://youtu.be/IcVzxvcq3tw ലിങ്കില് kuzhapapm ഉണ്ടായിരുന്നു. ശരിയക്കിയിട്ടുണ്ട് അഭിപ്രായങ്ങൾ ഒരു കമൻ്റ് ആയിട്ട് ഇട്ടിട്ട് പോകണേ...

കാണാം ഇന്ന് രാത്രി വ്യാഴ ശനി സംയോജനം https://vsnihal.blogspot.com/2020/12/blog-post.html

വ്യാഴവും നാല് ചന്ദ്രൻമാരും. ചിത്രം പകർത്തിയത് : അതുൽ (@athulvis).
വ്യാഴവും നാല് ചന്ദ്രൻമാരും. ചിത്രം പകർത്തിയത് : അതുൽ (@athulvis).

ശനി ഗ്രഹം. ചിത്രം പകർത്തിയത് : അതുൽ (@athulvis).
+1
ശനി ഗ്രഹം. ചിത്രം പകർത്തിയത് : അതുൽ (@athulvis).

ബഹിരാകാശ നിലയം അൽപ സമയം മുംപ് പോയത്. പകർത്തിയത് : ജിഷ്ണു ശേഷാദ്രി, എറണാകുളം.
ബഹിരാകാശ നിലയം അൽപ സമയം മുംപ് പോയത്. പകർത്തിയത് : ജിഷ്ണു ശേഷാദ്രി, എറണാകുളം.

ചൊവ്വാ ഗ്രഹം. ഇപ്പൊൾ എടുത്തത്. ചെർപ്പുളശ്ശേരി യില് നിന്ന്. എല്ലാവർക്കും കാണാം. നേരെ തൽക്ക് മുകളിൽ നോക്കിക്കോളൂ. ചുവന്ന താരകം
ചൊവ്വാ ഗ്രഹം. ഇപ്പൊൾ എടുത്തത്. ചെർപ്പുളശ്ശേരി യില് നിന്ന്. എല്ലാവർക്കും കാണാം. നേരെ തൽക്ക് മുകളിൽ നോക്കിക്കോളൂ. ചുവന്ന താരകം പോലെ കാണാം.

ഇന്നത്തെ പെനമ്പ്രൽ ചന്ദ്ര ഗ്രഹണം ഇന്ത്യയിൽ വീക്ഷിക്കാൻ കഴിയില്ല.
ഇന്നത്തെ പെനമ്പ്രൽ ചന്ദ്ര ഗ്രഹണം ഇന്ത്യയിൽ വീക്ഷിക്കാൻ കഴിയില്ല.

🛑 ബഹിരാകാശത്തെ 16 കോടി വസ്തുക്കളെ ‘കത്തിക്കാൻ’ 985 കോടിയുടെ സാറ്റലൈറ്റ്, പദ്ധതിക്ക് പിന്നിൽ 8 രാജ്യങ്ങൾ https://science.padanam.com/2020/11/space-cleaning-mission.html