Physics Malayalam
Open in Telegram
ഭൗതികശാസ്ത്ര വിവര-വിവരണങ്ങൾക്കായി. Group: @scienceMalayalam Admin: @vsnihal2 Official telegram handle of CosMag digital Magazine. Fb : https://www.facebook.com/profile.php?id=100086136590646
Show moreIndia197 664The category is not specified
2 330
Subscribers
No data24 hours
No data7 days
No data30 days
Posts Archive
2 330
ഉദാത്ത ഭൗതിക & നവീന ഭൗതികം
t.me/PHYSICSMALAYAM
15-02-2022
ഉദാത്ത ഭൗതികം (Classical Physics) എന്ന മേഖലയുടെ കീഴിൽ വരുന്ന വിഭാഗങ്ങൾ
1. യാന്ത്രികം (ബലതന്ത്രം) (Mechanics)
2. ധ്വനികം (ശാബ്ദികം / ശബ്ദശാസ്ത്രം) (Acoustics)
3. താപവും താപഗതികവും (Heat and Thermodynamics)
4. വൈദ്യുതിയും കാന്തതയും (Electricity and Magnetism)
5. പ്രകാശികം (പ്രകാശ ശാസ്ത്രം) (Optics)
നവീന ഭൗതികം (Modern Physics)
1. ആപേക്ഷിക ബലതന്ത്രം (Relativistic Mechanics)
2. ക്വാണ്ടം ബലതന്ത്രം അഥവാ പ്രമാത്രാ ബലതന്ത്രം (Quantum Mechanics)
3. ക്വാണ്ടം താപഗതികം അഥവാ പ്രമാത്രാ താപഗതികം(Quantum Thermodynamics)
4. വിദ്യുത്കാന്തികം (Electromagnetics)
5. ക്വാണ്ടം പ്രകാശികം (Quantum Optics)
2 330
ഭൗതിക ശാസ്ത്രം
https://t.me/PhysicsMalayalam
15-02-2022
ഭൗതികശാസ്ത്രത്തിന്റെ ശാഖകളെ പ്രധാനമായും മൂന്ന് രീതിയിൽ വർഗീകരിക്കാറുണ്ട്.
1. ഭൗതികശാസ്ത്രത്തിന്റെ കാതലായ സിദ്ധാന്തങ്ങളെ (core theories) വികാസ പരിണാമങ്ങളനുസരിച്ച് ഉദാത്ത ഭൗതികം (Classical physics) എന്നും നവീന ഭൗതികം (Modern physics) എന്നും തിരിക്കുന്ന രീതിയാണ് ആദ്യത്തേത്.
2. സൈദ്ധാന്തിക ഭൗതികം (Theoretical physics) എന്നും പ്രയുക്ത ഭൗതികം അഥവാ പരീക്ഷണാടിസ്ഥാന ഭൗതികം (Practical physics / Experimental physics) എന്നും തിരിക്കുന്ന രീതിയാണ് രണ്ടാമത്തേത്.
3. ശുദ്ധഭൗതികം (Pure physics) എന്നും പ്രായോഗിക ഭൗതികം (Applied physics) എന്നും തിരിക്കുന്ന രീതിയാണ് മൂന്നാമത്തേത്.
2 330
🛰️ *അന്താരാഷ്‌ട്ര ബഹിരാകാശനിലയം ( ISS ) കാണാം* 🛰️
കേരളത്തിലുള്ളവർക്കു ഫെബ്രുവരി 7 നു (തിങ്കൾ) വൈകീട്ട് ബഹിരാകാശനിലയം കാണാം.
👉 തിങ്കൾ വൈകീട്ട് 7.53.50 നു വടക്കു-പടിഞ്ഞാറു നിന്നും ഒരു നക്ഷത്രം കണക്കെ ISS ഉദിച്ച് ഉയർന്നു വരും.
👉7.56.56നു ഏതാണ്ട് തലയ്ക്കു മുകളിൽ എത്തി, അവിടെവച്ചുതന്നെ മങ്ങി കാണാതാവും.
👉 രണ്ട് സമയവും മധ്യകേരളത്തിലേതാണ്. (തൃശൂർ). മറ്റു സ്ഥലങ്ങളിൽ പത്തിൽ താഴെ സെക്കൻ്റുകളുടെ മാറ്റമുണ്ടാകും.
👉 ISS ഇത്തവണ കൂടുതൽ താഴ്ന്ന് പോകുന്നതിനാൽ ഉച്ചിയിലെത്തുമ്പോഴേക്കും ഭൂമിയുടെ നിഴലിൽ പെടുന്നതു കൊണ്ടാണ് അവിടെ വെച്ച് അപ്രത്യക്ഷമാകുന്നത്.
👉 കൂടുതൽ താഴ്ന്ന പഥത്തിലൂടെ പോകുന്നതിനാൽ അത്യധികമായ ശോഭയുണ്ടാകും.
👉 സഞ്ചാരികൾ സ്ഥിരമായി വസിക്കുന്ന, 23 വർഷമായി ഭൂമിയെ ചുറ്റുന്ന ബഹിരാകാശ നിലയത്തെ 2031 ൽ പ്രവർത്തനം അവസാനിപ്പിച്ച് പസഫിക് സമുദ്രത്തിലിറക്കാൻ നാസ ഉദ്ദേശിക്കുന്നു.
ഇല്യാസ് പെരിമ്പലം
9745 200510
2 330
ജ്യോതിശാസ്ത്രം, ബഹിരാകാശം വിഷയങ്ങളിൽ ഉള്ള സ്റ്റാമ്പുകൾ അധികം ഉണ്ട്. വേണ്ടവർക്ക് വാങ്ങാം.
ഒരെണ്ണം ₹7.5 വില വരും. 👇🏿
https://wa.me/918281559096
2 330
ജ്യോതിശാസ്ത്രം, ബഹിരാകാശം വിഷയങ്ങളിൽ ഉള്ള സ്റ്റാമ്പുകൾ അധികം ഉണ്ട്. വേണ്ടവർക്ക് വാങ്ങാം.
ഒരെണ്ണം ₹7.5 വില വരും. 👇🏿
https://wa.me/918281559096
2 330
നാണയ, കറൻസി, സ്റ്റാമ്പ് ശേഖരം ഉള്ളവർക്ക്, തുടങ്ങാൻ ഇഷ്ട്ടം ഉള്ളവർക്ക് വേണ്ടി പഠനം ബ്ലോഗിൻറെ ഔദ്യോഗിക ചാനൽ; ജോയിൻ ചെയ്യുക 👇
https://t.me/cocusta
2 330
അടിയന്തര അറിയിപ്പ്
Physics Malayalam (https://t.me/PhysicsMalayalam)
തിരുവനന്തപുരത്തെ മെറ്റിരിയോളജിക്കൽ സെൻ്ററാണ് ഇന്ന് (16/10/2021) ന് പുതിയ കാലാവസ്ഥ റിപോർട്ട് പ്രസിദ്ധീകരിച്ചത്.
INSAT 3D IMG വഴിയുള്ള സാറ്റലൈറ്റ് നിരീക്ഷണം വഴിയാണ് കനത്ത മഴ കേരളത്തിൽ റിപോർട്ട് ചെയ്തിരിക്കുന്നത്.
മധ്യ, തെക്കൻ കേരളത്തിലാണ് മഴക്ക് സാധ്യത കൂടുതൽ.
തൃശൂർ, കോട്ടയം, എൻറകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ റെഡ് അലർട്ട്, സമീപ ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ചെറുത് മുതൽ കനത്ത നാശ നഷ്ടങ്ങൾ ഉണ്ടായേക്കും. ഉരുൾ പൊട്ടാൻ സാധ്യതയുണ്ട്. സൂര്യപ്രകാശം നന്നേ കുറവ് ആയതിനാൽ, കാഴ്ച പ്രശ്നങ്ങൾ ഉണ്ടാവും. മഞ്ഞ് മൂടിയ കാലാവസ്ഥ ആയിരിക്കും
2 330
യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ യുടെ സെൻറർ ഫോർ ബ്ലഡ് റിസർച്ച് വിഭാഗം ലാബിലേക്ക് കേരളശാസ്ത്രസാഹിത്യപരിഷത്ത് പാലക്കാട് മേഖല സംഘടിപ്പിക്കുന വിര്‍ച്ച്വല്‍ ടൂര്‍ 16/08/2021 ന് വൈകീട്ട് 6.45 ന് ഗൂഗിള്‍ മീറ്റില്‍ നടക്കും
ശാസ്ത്രവിദ്യാര്‍ത്ഥികള്‍ക്കായാണ് ഈ പരിപാടി നടത്തുന്നത്. ശാസ്ത്രവിഷയം പഠിക്കുന്ന ഹയര്‍സെക്കന്‍ഡറി, ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഒരു പരിപാടി ആണ് ഇത്. ഈ അവസരം നഷ്ടമാക്കാതിരിക്കുക !!
മീറ്റിംഗ് ലിങ്ക് : https://meet.google.com/jax-mxwp-tck
എല്ലാവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു
2 330
SSLC RESULT ഇന്ന് ഉച്ചക്ക് 2 മണിക്ക്.
റിസൽട്ട് വരുമ്പോൾ സൈറ്റ് ഇനി സൈറ്റ് ഹാങ്ങാവില്ല!
3 തരത്തിൽ റിസൽട്ട് നോക്കാൻ കഴിയും
എങ്ങനെയെന്ന് നോക്കുക!
👇🏿
https://www.padanam.in/2021/07/kerala-sslc-result-2021-check-now.html
ഇത് വഴി, പ്രവാസികൾക്കും, തങ്ങളുടെ മക്കളുടെ റിസൽട്ട് സുഖമായി നോക്കാം
2 330
അന്താരാഷ്ട്ര ബഹിരാകാശ നിലയം ജൂലായ് 14 ന് ബുധനാഴ്ച സന്ധ്യക്ക് നമ്മുടെ തലക്ക് മുകളിലൂടെ കടന്നു പോകുന്നു.
സന്ധ്യക്ക് 7.14 ന് തെക്കുപടിഞ്ഞാറൻ ചക്രവാള ഭാഗത്തു നിന്നും തിളക്കമേറിയ ഒരു നക്ഷത്രം കണക്കെ ഉയർന്ന് വരുന്ന ഇത് 07.20.30 ന് വടക്കുകിഴക്കൻ ചക്രവാളത്തിൽ മറയും. ഈ യാത്രയുടെ മധ്യത്തിൽ കൃത്യം നമ്മുടെ ഉച്ചിയിലൂടെ കടന്നു പോകും എന്നതും കാന്തിമാനം - 4.3 ആണ് എന്നതും കാഴ്ച മനോഹരമാക്കും. മഴയോ മേഘമോ ഇല്ലെങ്കിൽ ഈ കാഴ്ച നന്നായി ആസ്വദിക്കാം. ഈ മെസേജിൻ്റെ കൂടെ വിടുന്ന Sky map, അതിലെ വടക്ക് ഭാഗം വടക്കോട്ട് വരുന്ന രീതിയിൽ തലക്ക് മീതെ കമഴ്ത്തിപ്പിടിച്ച് നോക്കിയാൽ ബഹിരാകാശ നിലയം പോകുന്ന റൂട്ട് മനസ്സിലാക്കാം. (Sky map ൽ തെക്ക്, വടക്ക് ദിശ മാറിയാകും ഉണ്ടാകുക).
ദിവസവും 16 തവണ ഭൂമിയെ ചുറ്റുന്ന ഒരു ഫുട്ബോൾ ഗ്രൗണ്ടിൻ്റെയത്ര വലുപ്പമുള്ള കെട്ടിടമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. ഏതാനും പേർ ഇതിൽ താമസിച്ച് ഗവേഷണങ്ങൾ നടത്തുന്നു.
ബഹിരാകാശ നിലയത്തെക്കുറിച്ച് കൂടുതലറിയാൻ താഴെ ലിങ്കിലെ വീഡിയോ കാണാം.
https://youtu.be/33a2aIXGHck
നിലയത്തിലെ സഞ്ചാരികളുടെ ജീവിതം, ബഹിരാകാശത്തെ ഭാരമില്ലായ്മയുടെ തമാശകൾ എന്നിവ കാണാൻ താഴെ ലിങ്കിലെ വീഡിയോ കാണാം.
https://youtu.be/OYLZ6fkKZeQ
ഇല്യാസ് പെരിമ്പലം
9745 200 510
2 330
Urgent Alert!
വളരെ അധികം ആളുകളുടെ ഡിമാൻഡ് കാരണം കുറച്ച് കൂടി സീറ്റുകൾ ചേർത്ത് ഐഎസ്ആർഒ പുതിയ അഞ്ചു ദിവസ സൗജന്യ കോഴ്സിലേക്ക് ആളുകളെ ക്ഷണിച്ചിട്ടുണ്ട്!
കോഴ്സ് : മെഷീൻ learning തൊട്ട് deep learning : റിമോട്ട് sensing ഡേറ്റാ ക്ലാസിഫികേഷൻ
ശാസ്ത്രമോ, ശാസ്ത്ര സാങ്കേതികം വിഷയത്തിൽ ഏതെങ്കിലും ബിരുദം ഉള്ളവർക്ക് മാത്രമായി പുതിയ അഡ്മിഷൻ ചുരുക്കിയിട്ടുണ്ട്
👇🏿
https://www.padanam.in/2021/06/free-certified-isro-short-course-on.html
ഐഎസ്ആർഒ യിലോരു ജോലി ആഗ്രഹിക്കുന്ന ആരും ഇതെല്ലാം ചെയ്തിരിക്കണം
വെബ്സൈറ്റ് ഇടക്കിടെ ഡൗൺ ആവുന്നതിനാൽ പല തവണ ശ്രമിക്കേണ്ടതുണ്ട്
2 330
മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ ഫിസിക്സ് പഠിക്കുന്നവരിൽ മുമ്പിൽ സ്ത്രീകൾ എന്ന് പുതിയ പഠനം.
പുരുഷന്മാരുടെ കുത്തകയാണ് എന്ന് പറയപ്പെടുന്ന ഫിസിക്സ് ലേ ജൻഡർ മിത്തുകൾ തകർക്കുന്നതാണ് ഈ പുതിയ പഠനം!
2 330
പുതുക്കിയ കാലാവസ്ഥ മുന്നറിയിപ്പ്
അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിൻറെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. 24 മണിക്കൂറിൽ 204 മില്ലി മീറ്ററിന് മുകളിലുള്ള മഴയാണ് അതിതീവ്ര മഴയെന്ന് വിളിക്കുന്നത്. ഇത്തരത്തിലുള്ള മഴ അതീവ അപകടകാരിയാണ്. റെഡ് അലേർട്ട് എന്നത് ഏറ്റവും ഉയർന്ന അലേർട്ട് ആണ്. ആയതിനാൽ എല്ലാ വിധ തയ്യാറെടുപ്പുകളും യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി അതീവ ജാഗ്രത പാലിക്കാൻ പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും നിർദേശിക്കുന്നു.
2021 മെയ് 14 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട
2021 മെയ് 15 : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്
ന്യൂനമർദം ചുഴലിക്കാറ്റായി മാറുകയും കേരള തീരത്തിനടുത്ത് കൂടി കടന്ന് പോവുകയും ചെയ്യാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ വ്യപകമായി ശക്തമായ കാറ്റും മഴയും കടൽക്ഷോഭവും ഉണ്ടാകാൻ സാധ്യതയുണ്ട്. ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിരിക്കുന്നത് മുൻകരുതൽ നിർദേശങ്ങൾ കർശനമായി പാലിക്കുക
