en
Feedback
അൽ ഇൽമിയ്യ: മലയാളം

അൽ ഇൽമിയ്യ: മലയാളം

Open in Telegram

القناة العلمية السلفية في اللغة المليبارية അഹ്‌ലുസ്സുന്നയുടെ അഖീദ അടിസ്ഥാനപ്പെടുത്തി ഉള്ള ദീനി വിജ്ഞാനം പ്രചരിപ്പിക്കാനുള്ള ഒരു ചെറിയ സംരംഭം (✉️ alilmiamalayalam@gmail.com)

Show more
3 039
Subscribers
No data24 hours
-17 days
-230 days
Posts Archive
https://www.youtube.com/watch?v=_Yb0B2ahFa0 വീഡിയോയുടെ പ്രധാന ചുരുക്കം താഴെ നൽകുന്നു: 📌 ജിബ്‌രീൽ (അ) നോടുള്ള ശത്രുതയും തഫ്സീറും (ആയത്ത് 97-98): ശിക്ഷയുടെ മലക്കാണെന്ന് പറഞ്ഞ് ജൂതന്മാർ ജിബ്‌രീൽ (അ) നോട് ശത്രുത കാണിച്ചെങ്കിലും, അല്ലാഹുവിന്റെ കല്പനപ്രകാരം ഖുർആൻ എത്തിച്ച അദ്ദേഹത്തോടുള്ള ശത്രുത നേരിട്ട് അല്ലാഹുവിനോടുള്ള ശത്രുതയാണെന്ന് ഖുർആൻ വ്യക്തമാക്കുന്നു. 📌 ഈമാനും സത്യനിഷേധവും: അല്ലാഹുവിലും അവന് കീഴ്‌പെടുന്ന മലക്കുകളിലും (ജിബ്‌രീൽ, മീക്കാഈൽ) പ്രവാചകന്മാരിലും വിശ്വസിക്കൽ നിർബന്ധമാണ്; എന്നാൽ അവരോട് ശത്രുത പുലർത്തുന്നത് ഒരാളെ കുഫ്രിലേക്ക് (സത്യനിഷേധം) നയിക്കും. 📌 ശിർക്കും ബിദ്അത്തും: അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കുന്നതും തൗഹീദിന് വിരുദ്ധമായ കാര്യങ്ങൾ ചെയ്യുന്നതും ഇസ്ലാമിന്റെ അടിത്തറ തകർക്കുമെന്നും, പുരോഹിതന്മാരെ അന്ധമായി പിൻപറ്റരുതെന്നും ഓർമ്മിപ്പിക്കുന്നു. 📌 ഖുർആനും സുന്നത്തും പഠിക്കൽ: ഖുർആൻ വെറുതെ ഓതിപ്പോകാതെ അതിന്റെ അർത്ഥം മനസ്സിലാക്കുകയും, പ്രവാചകന്റെ ഹദീസുകൾ കൃത്യമായി പഠിച്ച് ജീവിതത്തിൽ പകർത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. 📌 സലഫുസ്സാലിഹീങ്ങളെ സ്നേഹിക്കൽ: സത്യസന്ധരായ ദീനി പണ്ഡിതന്മാരെ സ്നേഹിക്കുന്നത് അല്ലാഹുവിലേക്ക് അടുക്കാനും അവരോടുള്ള വിദ്വേഷം നാശത്തിനും കാരണമാകുമെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ദർസ് അവസാനിപിച്ചു.

വഴി പിഴച്ച പണ്ഡിതന്മാർ | ഡോ. നിയാഫ് ബിന് ഖാലിദ് وفقه الله Status Video അൽ ഇൽമിയ്യ മലയാളം YouTube link: https://youtube.com/shorts/hI3GOb5PC9w?si=ojtzruuHsmUzYhpn Join our channel: https://t.me/alilmiamalayalam

ആരെയാണ് ഇവർ ഭയപ്പെടുത്താൻ നോക്കുന്നത്...? ഡോ. നിയാഫ് ബിൻ ഖാലിദ് وفقه الله ഫിർഹൗന്റെ അധികാരഗർവ്വിലും അബൂജഹലിന്റെയും അബൂലഹബിന്റെയും ക്രൂരതകളിലും തളരാതെ, ഉലയാതെ നിലകൊണ്ട ചരിത്രമാണ് ഈ ദീനിന്റേത്. ഈ ദീൻ റോമൻ, പേർഷ്യൻ സാമ്രാജ്യങ്ങൾക്കോ പിന്നീടുവന്ന ബ്രിട്ടിഷ് സാമ്രജ്യത്തിനോ ആ പ്രകാശത്തെ കെടുത്താനായില്ല;മറിച്ചു അവയെല്ലാം ഈ ദീനിന്റെ ഭാഗമാവുകയാണുണ്ടായത്. ഇന്നുമത് കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിൽ ദിവ്യജ്വാലയായി എരിഞ്ഞുനിൽക്കുന്നു. അന്ധകാരത്തിന്റെ ദുർമാർഗ്ഗങ്ങളിൽ നിന്ന് വെളിച്ചത്തിന്റെ നന്മയിലേക്ക് വഴിമാറിനടക്കുന്ന എത്രയെത്ര ഹൃദയങ്ങളെയാണ് നാം പ്രതിദിനം കാണുന്നത്! സത്യത്തിന്റെ ആ തെളിച്ചത്തിലേക്ക് മടങ്ങുന്ന ഓരോ ആത്മാവും വിളിച്ചോതുന്നത് ഈ മാർഗ്ഗത്തിന്റെ ശാശ്വതവിജയമാണ്. റബ്ബ് നമ്മെയും നമ്മുടെ വരുംതലമുറകളെയും സന്മാർഗ്ഗത്തിന്റെ നേർവഴിയിൽ അവസാനശ്വാസം വരെ ഉറപ്പിച്ചു നിർത്തട്ടെ... ദർസ് മുഴുവൻ കേൾക്കാൻ https://youtu.be/KxNd6plw6SU ‎ Join our channel: https://t.me/alilmiamalayalam

ആരെയാണ് ഇവർ ഭയപ്പെടുത്താൻ നോക്കുന്നത്...? ഡോ. നിയാഫ് ബിൻ ഖാലിദ് وفقه الله ഫിർഹൗന്റെ അധികാരഗർവ്വിലും അബൂജഹലിന്റെയും അബൂലഹബിന്റെയും ക്രൂരതകളിലും തളരാതെ, ഉലയാതെ നിലകൊണ്ട ചരിത്രമാണ് ഈ ദീനിന്റേത്. ഈ ദീൻ റോമൻ, പേർഷ്യൻ സാമ്രാജ്യങ്ങൾക്കോ പിന്നീടുവന്ന ബ്രിട്ടിഷ് സാമ്രജ്യത്തിനോ ആ പ്രകാശത്തെ കെടുത്താനായില്ല;മറിച്ചു അവയെല്ലാം ഈ ദീനിന്റെ ഭാഗമാവുകയാണുണ്ടായത്. ഇന്നുമത് കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിൽ ദിവ്യജ്വാലയായി എരിഞ്ഞുനിൽക്കുന്നു. അന്ധകാരത്തിന്റെ ദുർമാർഗ്ഗങ്ങളിൽ നിന്ന് വെളിച്ചത്തിന്റെ നന്മയിലേക്ക് വഴിമാറിനടക്കുന്ന എത്രയെത്ര ഹൃദയങ്ങളെയാണ് നാം പ്രതിദിനം കാണുന്നത്! സത്യത്തിന്റെ ആ തെളിച്ചത്തിലേക്ക് മടങ്ങുന്ന ഓരോ ആത്മാവും വിളിച്ചോതുന്നത് ഈ മാർഗ്ഗത്തിന്റെ ശാശ്വതവിജയമാണ്. റബ്ബ് നമ്മെയും നമ്മുടെ വരുംതലമുറകളെയും സന്മാർഗ്ഗത്തിന്റെ നേർവഴിയിൽ അവസാനശ്വാസം വരെ ഉറപ്പിച്ചു നിർത്തട്ടെ... ദർസ് മുഴുവൻ കേൾക്കാൻ https://youtu.be/KxNd6plw6SU ‎ Join our channel: https://t.me/alilmiamalayalam

നന്മ കൽപ്പിക്കുക, തിന്മ വിരോധിക്കുക | ഡോ. നിയാഫ് ബിന് ഖാലിദ് وفقه الله Status Video അൽ ഇൽമിയ്യ മലയാളം YouTube link: https://youtube.com/shorts/XX3Uvra4q2c?si=fXKRCT7lflqlx1f3 Join our channel: https://t.me/alilmiamalayalam

അസൂയ ! | ഡോ. നിയാഫ് ബിന് ഖാലിദ് وفقه الله Status Video അൽ ഇൽമിയ്യ മലയാളം YouTube link: https://youtube.com/shorts/_Lsu76DkWls?si=PHlALufPKEdEtgl7 Listen to the full lecture: https://youtu.be/myRglM5XVOU?si=5ZbLs3-ULV1W13fr Join our channel: https://t.me/alilmiamalayalam

*നികാഹ് ഖുത്ബക്കിടയിൽ, മുഖം മറക്കുന്നവരെ ആക്ഷേപിച്ചുകൊണ്ട് വന്ന പരാമര്‍ശത്തിന് മറുപടി* ഇസ്ലാമിൽ സ്ത്രീകൾ മുഖം മറക്കുക എന്നത് പ്രോത്സാഹിപ്പിക്കപ്പെട്ട കാര്യമാണ് എന്നതിൽ തർക്കമില്ല. എന്നാൽ ചിലർ തെളിവുകളേക്കാൾ അവരുടെ യുക്തിക്ക് പ്രാധാന്യം നൽകിയപ്പോൾ ദീനിലെ നിയമങ്ങളിൽ ചിലത് അവർക്ക് ഉൾക്കൊള്ളാൻ പറ്റാത്തതായി. അവർ അത് ചെയ്യുന്നില്ല എന്ന് മാത്രമല്ല ചെയ്യുന്നവരെ പരിഹസിക്കുകയും ആക്ഷേപിക്കുകയും എന്തിനധികം അവർ തീവ്ര വിഭാഗക്കാരാണ് എന്ന് വരെ പൊതു സമൂഹത്തിൽ എഴുതാനും പ്രസംഗിക്കാനും തുടങ്ങി. തങ്ങൾ സലഫികളാണ് എന്ന് അവകാശപ്പെടുന്നവരിൽ നിന്ന് തന്നെ ഉണ്ടാകുന്ന ഇത്തരം നീച പ്രവർത്തികൾക്ക് മറുപടി നൽകേണ്ടതുണ്ട് എന്ന് മനസ്സിലാക്കിയതിനാൽ ഗുണകാംശയോടെ ചെറിയൊരു മറുപടി നൽകുകയാണ്. കാര്യങ്ങൾ മനസ്സിലാക്കാൻ അല്ലാഹു سُبْحَانَهُ وَتَعَالَى സഹായിക്കട്ടെ. https://youtu.be/XSXeo5ESYUc

ആരാണ് നാസിബികൾ? | ഡോ. നിയാഫ് ബിന് ഖാലിദ് وفقه الله Status Video അൽ ഇൽമിയ്യ മലയാളം YouTube link: https://youtube.com/shorts/dmJt0tEt83s?si=DkAEo26Uhou8gx-o Listen to the full lecture: https://youtu.be/1WZB2uQ3DPo?si=lzvamtge2cBSEuwn Join our channel: https://t.me/alilmiamalayalam

നമ്മൾ കച്ചവടമാണ് സംസാരിക്കുന്നതെങ്കിൽ അവർ അത് സംസാരിക്കും. രാഷ്ട്രീയമാണെങ്കിൽ അവർ അത് സംസാരിക്കും സ്പോർട്സ് ആണെങ്കിൽ അത് ഫുഡ് ആണെങ്കിൽ അവർ അത് സംസാരിക്കും. എന്നാൽ നമ്മൾ അവരുടെ മുൻപിൽ അറിവ് നേടുന്നതിനെ കുറിച്ചും അതിന്റെ മഹത്വത്തെക്കുറിച്ചുമൊക്കെയാണ് സംസാരിക്കുന്നതെങ്കിൽ അതായിരിക്കും അവർ സംസാരിക്കുക. നമ്മൾ ഒരു പുസ്തകം എടുത്ത് വായിക്കാനിരുന്നാൽ അവരും ഇരിക്കും നമ്മൾ ഫോണിൽ നോക്കിയിരുന്നാൽ അവരും നമ്മുടെ കൂടെ ഫോൺ നോക്കിയിരിക്കും. വീട്ടിലുള്ള മാതാപിതാക്കളുടെ ജീവിത രീതി അവരിൽ വളരെ വലിയ സ്വാധീനം ചെലുത്തും എന്ന് ചുരുക്കം. അവസാനമായി ഒന്നുകൂടി പറയട്ടെ. അല്ലാഹുവിനോട് ധാരാളമായി ദുആ ചെയ്യുക. നമ്മുടെ രഹസ്യവും പരസ്യവുമായ ജീവിതം നന്നാക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുക. തിരയടങ്ങിയിട്ട് തുണിയിറക്കാം എന്ന് വിചാരിച്ചാൽ നടക്കുകയില്ല. ഞാൻ ഒരു പെർഫെക്റ്റ് മുത്തഖി ആയിട്ട് ഇതെല്ലാം ചെയ്യാം എന്ന് ചിന്തിക്കരുത്. നമ്മളും ഒരു യാത്രയിലാണ്... തെറ്റുകൾ തിരുത്തിയും, പഠിച്ചും, ജീവിതം നന്നാക്കിക്കൊണ്ടുമുള്ള ഒരു യാത്ര. അബദ്ധങ്ങൾ ധാരാളം സംഭവിക്കുന്ന മനുഷ്യർ തന്നെ നമ്മളെല്ലാം. അല്ലാഹു നമ്മുടെ മക്കളെ നമുക്ക് കൺകുളിർമ്മയുള്ളവരാക്കി തീർക്കട്ടെ. നമ്മെയും അവരെയും അവന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ. ആമീൻ. (മുകളിൽ എഴുതിയത് എന്റെ ജീവിത അനുഭവങ്ങളാണ്, തെറ്റുകൾ അല്ലാഹു പൊറുത്തു തരട്ടെ ) ✍️ സ്വാദിഖ് മുഹമ്മദ്

നമ്മുടെ കുട്ടികളെ എങ്ങനെ ഹിഫ്ദ് പഠനം പൂർത്തിയാക്കുന്നതിലേക്ക് നയിക്കാം
بسم الله الرحمن الرحيم [പലരും ചോദിച്ചതിനാൽ നമ്മുടെ സഹോദരങ്ങൾക്ക് എല്ലാവർക്കും ഉപകരിക്കട്ടെ എന്ന ഉദ്ദേശത്തിൽ എഴുതുന്നതാണ് ] ഒന്നാമതായി: തൗഫീഖ് അല്ലാഹുവിൽ നിന്നാണ്. അല്ലാഹു എളുപ്പമാക്കിയാൽ എളുപ്പമാകാത്ത ഒന്നുമില്ല അല്ലാഹു എളുപ്പമാക്കിയില്ലെങ്കിൽ അത് എളുപ്പമാക്കാൻ മറ്റാരുമില്ല എന്ന് മനസിലാക്കുക. അതിനാൽ നമ്മുടെ മക്കൾ ഖുർആൻ ഹിഫ്ദ് പൂർത്തിയാക്കണം എന്ന ആത്മാർത്ഥമായ നിയ്യത്ത് ഉണ്ടെങ്കിൽ അല്ലാഹുവിന്റെ സഹായം നമ്മൾ വിചാരിക്കാത്ത രൂപത്തിൽ ലഭിക്കും തീർച്ച. റബ്ബിനോട് ധാരാളമായി ദുആ ചെയ്യുക. ഒരു കുട്ടിയെ ആദ്യം ഖുർആൻ നോക്കി ഓതുന്ന രൂപത്തിൽ എത്തിക്കണം. അങ്ങനെ ആയാൽ പിന്നീട് അവർ സ്വയം ഖുർആൻ നോക്കി ഓതി ഹിഫ്ദ് ചെയ്തോളും ഖുർആൻ പഠന മാർഗത്തിലുള്ള സ്ഥിരത നമ്മൾ സ്ഥിരമായി ദിവസവും കുട്ടികൾ ഖുർആൻ ഒരു ഭാഗം പഠിച്ചു എന്ന് ഉറപ്പു വരുത്തുക. ഉദാഹരണം : തുടക്കത്തിൽ എല്ലാവരും ആദ്യം ഫാത്തിഹ പഠിപ്പിക്കും ശേഷം അവസാന ഭാഗം മുതൽ ആണ് മുകളിലോട്ട് തുടങ്ങുക. അതായത് സൂറത്തുൽ ഇഖ്‌ലാസ് , ഫലഖ് , നാസ്. ഇവിടെ ശ്രദ്ധിച്ചാൽ മനസ്സിലാകും ഒരു പേജിന്റെ മൂന്നിൽ ഒന്നാണ് തുടക്കത്തിൽ അവർ പഠിക്കുന്നത്. അങ്ങിനെ ഒന്നോ രണ്ടോ ജുസ്അ് ഹിഫ്ദ് തീരുമ്പോൾ മെല്ലെ അവർക്ക് ഒരു പേജിന്റെ പകുതി എന്ന നിലയിലേക്ക് ഒരു ദിവസം പഠിക്കാൻ സാധിക്കും. അങ്ങനെ 5 ജുസ്അ് ഹിഫ്ദ് കഴിയുമ്പോൾ അവർക്ക് ഒരു ദിവസം ഒരു പേജ് പഠിക്കാനുള്ള കഴിവുണ്ടാകും. 10 ജുസ്അ് ഹിഫ്ദ് കഴിയുമ്പോൾ ഒന്നര പേജോ രണ്ടു പേജോ ഹിഫ്ദ് ചെയ്യാൻ സാധിക്കുന്ന നിലയിലേക്ക് അവരെത്തിച്ചേരും. (ചിലർക്ക് ഇത് കൂടുതലോ കുറവോ ആയേക്കാം. പക്ഷെ തുടർച്ചയായി മുന്നോട്ട് പോയാൽ അല്ലാഹു നല്ല റിസൽട്ട് നമുക്ക് ഉണ്ടാക്കിത്തരും ) ആഴ്ചയിൽ രണ്ടു ദിവസം ഒഴിവു കൊടുത്താലും ഈ രൂപത്തിൽ തുടർന്നാൽ അല്ലാഹുവിന്റെ സഹായത്താൽ മൂന്നോ നാലോ അഞ്ചോ വർഷം കൊണ്ട് ഹിഫ്ദ് പൂർത്തിയാക്കാം. ആ രണ്ടു ദിവസം അവർക്ക് റിവിഷൻ കൊടുക്കാം, ശ്രദ്ധിക്കുക: അവർക്ക് കടുപ്പം ഉണ്ടാക്കരുത്. ഖുർആൻ വെറുത്ത് പഠിക്കുന്ന ഒരു കുട്ടി ആയി മക്കൾ മാറരുത്. നമ്മുടെ പരുക്കൻ രീതികൾ കാരണത്താൽ മക്കൾ ഇസ്‌ലാമിനെ തന്നെ വെറുക്കുന്ന അവസ്ഥ ഉണ്ടാകാൻ പാടില്ലല്ലോ?! അല്ലാഹു കാത്തു രക്ഷിക്കുമാറാകട്ടെ! അതിനാൽ സമ്മാനങ്ങളും പ്രോത്സാഹനങ്ങളും നൽകി അവർക്ക് ഇഷ്ടം ഉണ്ടാക്കിയെടുത്ത് വേണം ഇതെല്ലാം ചെയ്യാൻ. ഇത് നമ്മൾ വീട്ടിൽ ചെയ്യേണ്ട കാര്യങ്ങളാണ് ഇതോടൊപ്പം വളരെ പ്രധാനപ്പെട്ട ഒന്നാണ് അവരെ ഒരു ടീച്ചറിന്റെ അടുത്തേക്ക് അയക്കുക ഈ ഹിഫ്ദ് ആക്കുന്ന ഭാഗവും അതിന്റെ തെറ്റുകൾ തിരുത്തലും അവർക്കുള്ള കൃത്യമായ റിവിഷനും ഒക്കെ അവർ നൽകും ഇത് രണ്ടും ഒരുമിക്കുമ്പോൾ അല്ലാഹുവിന്റെ സഹായത്താൽ കാര്യങ്ങൾ എളുപ്പമാകുന്നു കൂടാതെ കഴിയാവുന്ന മത്സരങ്ങളിലൊക്കെ കുട്ടികളെ പങ്കെടുപ്പിക്കുക. കാരണം അത് അവർ ഒന്ന് കൂടി റിവിഷൻ ചെയ്യാനും ഹിഫ്ദ് കൂടുതൽ ശക്തമാക്കാനും സഹായിക്കും ഖുർആൻ ഹിഫ്‌ദിനെ സഹായിക്കുന്ന എന്തൊക്കെയുണ്ടോ അതിലൊക്കെ അവരെ പങ്കെടുപ്പിക്കുക അറബി ഭാഷ ചെറുപ്പം മുതലേ പഠിപ്പിക്കുക ഖുർആൻ ഹിഫ്‌ദിനോടൊപ്പം അറബി ഭാഷ കൂടി അവർക്ക് കൊടുക്കുക വെറും ഖുർആനും അറബി ഭാഷയും ഒക്കെ മാത്രമായാൽ നാളെ അവർക്ക് എങ്ങനെ നല്ലൊരു ജോലി കിട്ടും, അവരുടെ ജീവിതം അവതാളത്തിലാകുമോ എന്നതൊക്കെ ശൈത്താൻ ഇട്ടു തരുന്ന വെറും ഭയപ്പെടുത്തലുകൾ മാത്രമാണ്. നിങ്ങൾ വിശ്വസിക്കുമോ എന്നറിയില്ല! ഖുർആൻ ഹിഫ്ദായാൽ മറ്റെന്തും വളരെ എളുപ്പമാണ്. ഇംഗ്ലീഷ് എഴുതാനും വായിക്കാനും എഴുതാനും സംസാരിക്കാനും മറ്റുള്ള ഭൗതിക വിഷയങ്ങൾ മനസ്സിലാക്കാനും എളുപ്പത്തിൽ ഖുർആൻ പഠിച്ച മക്കൾക്ക് പിന്നീട് സാധിക്കും. കുട്ടികൾക്ക് 7 ഭാഷകൾ ചെറിയ പ്രായത്തിൽ തന്നെ പഠിച്ചെടുക്കാൻ സാധിക്കും എന്ന് ഒരു പണ്ഡിതൻ പറഞ്ഞത് ഈ സന്ദർഭത്തിൽ ഓർക്കുന്നു. അതിനാൽ ആദ്യം ഖുർആൻ പഠനവും അറബി ഭാഷയും (reading , writing , listening ) കൊടുത്തതിന് ശേഷം മറ്റു ഭാഷകൾ അവരെ പഠിപ്പിച്ചു നോക്കൂ , നല്ല റിസൾട്ട് നിങ്ങൾക്ക് കാണാം. വീഡിയോ ഗെയിമുകൾ പോലുള്ളവയിൽ നിന്ന് കുട്ടികളെ അകറ്റി നിർത്തുക. ശാരീരികമായി ഗുണമുള്ള കളികളിൽ താല്പര്യമുണ്ടാക്കാൻ ശ്രമിക്കുക. വീഡിയോ ഗെയിമുകൾ അവരുടെ മനസ്സിനെ ചിതറിച്ചു കളയും. അവർക്ക് പഠിക്കാനുള്ള എല്ലാ താല്പര്യവും ഇല്ലാതെയാവും. (ഇതെല്ലാം അനുഭവമാണ്) ദീനി മജ്ലിസുകളിൽ അവരെ പങ്കെടുപ്പിക്കുക ദീനി മജ്ലിസുകളിൽ അവർ കേൾക്കുന്ന കാര്യങ്ങൾ അവരെ നന്നായി സ്വാധീനിക്കും. പിന്നീട് അവിടെ പറഞ്ഞ വിഷയങ്ങൾ നമ്മൾ ഒന്നുകൂടി അവർക്ക് പറഞ്ഞു കൊടുക്കുക. പ്രത്യേകിച്ച് പണ്ഡിതന്മാരുടെ മജ്ലിസുകളിൽ, ശ്രദ്ധിക്കുക: മാതാപിതാക്കളാണ് കുട്ടികളുടെ മാതൃക അതിനാൽ നമ്മൾ അവരുടെ മുൻപിൽ കാണിക്കുന്ന എന്തും അവരെ സ്വാധീനിക്കും മൊബൈലും സോഷ്യൽ മീഡിയയും അമിതമായി ഉപയോഗിക്കുന്ന ശീലമുണ്ടെങ്കിൽ ഒരിക്കലും അവർക്ക് മുൻപിൽ വെച്ച് അത് ചെയ്യാതിരിക്കുക നമ്മൾ അവരുടെ മുൻപിൽ വെച്ച് കൂടുതൽ സംസാരിക്കുന്നത് എന്താണോ അതായിരിക്കും നാളെ അവർ.

*മുദബ്ബിറുൽ ആലം വിവാദം; പേരോടിനും സമസ്തക്കും കൈ കഴുകാൻ ആകുമോ?* https://youtu.be/SmvHgibttpA സിഎം മടവൂരിനെ പോലെയുള്ളവരാണ് ലോകം നിയന്ത്രിക്കുന്നത് എന്ന് പറഞ്ഞ് നൗഷാദ് അഹ്സനിയും കൂട്ടരും പ്രത്യക്ഷപ്പെട്ടപ്പോൾ അതിനെ തങ്ങൾ എതിർക്കുന്നു എന്നാണ് സമസ്തയും അതിൻ്റെ നേതാക്കന്മാരും പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാൽ നൗഷാദിനെ പോലെയുള്ളവർക്ക് ഇത്തരം വാദങ്ങൾ ഉന്നയിക്കാൻ വഴിമരുന്നിട്ട് കൊടുത്തത് സമസ്തയുടെ തലപ്പത്തുള്ള പേരോടിനെ പോലെയുള്ളവരുടെ വാദങ്ങൾ തന്നെയാണ്. ഇന്നേവരെ അത്തരം വാദങ്ങൾ തിരുത്തുകയോ ഈ ഉമ്മത്തിനോട് മാപ്പ് പറയുകയോ ഇവർ ചെയ്തിട്ടില്ല കൂടുതൽ ഇസ്‌ലാമിക പ്രഭാഷണങ്ങൾക്കും ലേഖനങ്ങൾക്കുമായി ജോയിൻ ചെയ്യുക: *Whatsapp Channel:* https://whatsapp.com/channel/0029VaAE8lmAu3aROY47Si0O

അഖീദത്തുൽ വാസിത്വിയ്യ - Part 16 🎙 ഉസ്താദ് നിയാഫ് ബിൻ ഖാലിദ് (وفقه الله) ഈ ഓഡിയോയിലെ പ്രധാന ആശയങ്ങൾ 📌 അല്ലാഹുവിൻ്റെ സംസാരം: അല്ലാഹു സംസാരിക്കുന്നവനാണെന്നും അവൻ്റെ സംസാരത്തിന് ശബ്ദവും അക്ഷരങ്ങളും ഉണ്ടെന്നും ഇതിൽ വ്യക്തമാക്കുന്നു. പരലോകത്ത് അല്ലാഹു ആദം അലൈഹിസലാമിനെ ഒരു ശബ്ദത്തോടെ വിളിക്കുമെന്നും ഓരോ അടിമയോടും അല്ലാഹു നേരിട്ട് സംസാരിക്കുമെന്നും ഹദീസുകൾ ഉദ്ധരിച്ച് അദ്ദേഹം വിശദീകരിക്കുന്നു. 📌 പിഴച്ച വാദങ്ങൾക്കുള്ള മറുപടി: അല്ലാഹുവിൻ്റെ സംസാരത്തിന് ശബ്ദമില്ലെന്ന് വാദിക്കുന്ന അശഅരി, മുഅ്തസിലി തുടങ്ങിയ വിഭാഗങ്ങളുടെ വാദങ്ങളെ അദ്ദേഹം ഖണ്ഡിക്കുന്നു. അല്ലാഹുവിൻ്റെ വിശേഷണങ്ങളെ പടപ്പുകളോട് സാദൃശ്യപ്പെടുത്തുന്നതും (തശ്ബീഹ്) അവയെ നിഷേധിക്കുന്നതും (തഅ്തീൽ) തെറ്റാണെന്ന് അദ്ദേഹം പഠിപ്പിക്കുന്നു. 📌 ഖുർആൻ്റെ അവതരണം: ഖുർആൻ അല്ലാഹുവിൻ്റെ കലാമാണെന്നും അത് ജിബ്‌രീൽ അലൈഹിസലാം വഴി അല്ലാഹുവിൽ നിന്ന് നേരിട്ട് കേട്ടാണ് നബി صلى الله عليه وسلم ക്ക് എത്തിച്ചു നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 📌 സത്യസന്ധത ബോധ്യപ്പെടുത്തുന്ന അല്ലാഹു: ആയിഷ رضي الله عنه യെക്കുറിച്ച് മുനാഫിക്കുകൾ അപവാദം പറഞ്ഞപ്പോൾ അല്ലാഹു ഖുർആനിലൂടെ അവരുടെ പരിശുദ്ധി വെളിപ്പെടുത്തിയത് ഉൾപ്പെടെയുള്ള സംഭവങ്ങൾ ഇതിൽ പരാമർശിക്കുന്നു. 📌 നബിയും റസൂലും: നബിയും റസൂലും തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ചും നബി صلى الله عليه وسلم 23 വർഷക്കാലം ദീനീ പ്രബോധനത്തിനായി നടത്തിയ ത്യാഗങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു. 📌 സ്വഹാബികളുടെ ശ്രേഷ്ഠതയും ബിദ്അത്തുകളും: അബൂബക്കർ, ഉമർ, ഉസ്മാൻ, അലി رضي الله عنه തുടങ്ങിയ ഖലീഫമാരുടെ ശ്രേഷ്ഠതയും, അഹ്ലുസുന്നത്തിൻ്റെ വഴിയിൽ ഉറച്ചു നിൽക്കേണ്ടതിൻ്റെ പ്രാധാന്യവും ബിദ്അത്തുകൾക്കെതിരെ (പുത്തനാചാരങ്ങൾ) ജാഗ്രത പാലിക്കേണ്ടതിൻ്റെ ആവശ്യകതയും അദ്ദേഹം ഉണർത്തുന്നു. 💡അഹ്ലുസുന്നത്തിൻ്റെ യഥാർത്ഥ അഖീദ മനസ്സിലാക്കാനും ബിദ്അത്തുകളിൽ നിന്ന് അകന്നുനിൽക്കാനും ഈ ദർസ് സഹായിക്കുന്നു

AW-43.mp332.66 MB

https://www.youtube.com/watch?v=F4If3974R0g പണ്ട് കാലഹരണപ്പെട്ടു എന്ന് കരുതിയ 'നാസിബിയ്യത്ത്' എന്ന ബിദ്അത്ത് വീണ്ടും നമ്മുടെ ഇടയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. അലി رضي الله عنه വിനെയും കുടുംബത്തെയും അമിതമായി പുകഴ്ത്തിയ ഷിയാക്കളുടെ (റാഫിദുകൾ) ബിദ്അത്തിന് പ്രതിപ്രവർത്തനമായി അലി رضي الله عنه വിനെ ചീത്ത പറയുന്നവരാണ് നാസിബികൾ. നമ്മുടെ നാട്ടിൽ പോലും ഇത്തരം വാദങ്ങൾ ഇപ്പോൾ പ്രചരിച്ചു തുടങ്ങിയിരിക്കുന്നു എന്നത് അതീവ ഗൗരവകരമാണ്. ഇസ്‌ലാമിന്റെ അടിസ്ഥാന ഉസൂലുകൾ (തത്വങ്ങൾ) മുറുകെ പിടിക്കാനും കുട്ടികളെ അവ പഠിപ്പിക്കാനും നാം തയ്യാറാകേണ്ടതുണ്ട്. ബിദ്അത്തുകളിൽ നിന്ന് അല്ലാഹുവിനോട് കാവൽ ചോദിച്ചുകൊണ്ട് ഈ സന്ദേശം എല്ലാവരിലേക്കും എത്തിക്കുക.

*ഇസ്ലാം വംശീയതയ്ക്ക് എതിരാണ്.* എല്ലാ മുസ്ലിങ്ങളും ഒന്നാണ്. നിറത്തിന്റെയോ ദേശീയതയുടെയോ പേരിൽ പരസ്പരം പരിഹസിക്കരുത്. 🎙️ ശൈഖ് മുഹമ്മദ് ബിൻ സ്വാലിഹ് അൽ-ഉഥൈമീൻ رحمه الله 🎙️ ശൈഖ് ഹിഷാം അത്ത്വാഹിരി حفظه الله 🎙️ ശൈഖ് അസീസ് ഫർഹാൻ അൽ-അനേസി حفظه الله Join our channel: https://t.me/alilmiamalayalam

മാതാപിതാക്കളോടുള്ള കടമകൾ! | ഡോ. നിയാഫ് ബിന് ഖാലിദ് وفقه الله Status Video അൽ ഇൽമിയ്യ മലയാളം YouTube link: https://youtube.com/shorts/WWLmZbIn_o8?si=0JFRNUdf16A2QpkO Listen to the full lecture: https://youtu.be/BHnbyfLWblo?si=nFwu_U1O7D6qXYjy https://t.me/alilmiamalayalam

അള്ളാഹുവിന്റെ കാരുണ്യം ! | ഡോ. നിയാഫ് ബിന് ഖാലിദ് وفقه الله Status Video അൽ ഇൽമിയ്യ മലയാളം YouTube link: https://youtube.com/shorts/xjtDat1bnBY?si=_Th2vXtJA00rAK73 Listen to the full lecture: https://youtu.be/TsjErLAVT6Q?si=vSwQxkgdsP8TTbHx https://t.me/alilmiamalayalam