en
Feedback
READERS PARADISE

READERS PARADISE

Open in Telegram

The Digital Reading Room എഴുത്തും വായനയും ഇഷ്ടപ്പെടുന്നവർക്കായി

Show more
The country is not specifiedThe category is not specified
5 997
Subscribers
No data24 hours
No data7 days
-1430 days
Posts Archive
ചിരപരിചിതരായ അപരിചിതർ ✍️രാഹുൽ രാജ് ട്രെയിനിലിരിക്കുമ്പോൾ ജനലിനപ്പുറത്ത് ഒരു സിനിമാ സ്‌ക്രീനാണെന്ന് തോന്നിയിട്ടുണ്ട്. യാത്രയിൽ ആ സ്‌ക്രീനിൽ വിവിധങ്ങളായ കാഴ്ചകൾ തെളിയുന്നു. ഓരോ കാഴ്ചയും ഓരോ കഥ പറയുന്നു. വൈകിട്ട് വീട്ടിലേക്കുള്ള പതിവ് ട്രെയിൻ യാത്രയിലാണ് അന്നാദ്യമായി ഞാൻ ആ കാഴ്ച കാണുന്നത്. ട്രെയിൻ പാലത്തിലേക്ക് കടക്കുകയായിരുന്നു. പാലമെത്തുന്നതിന് മുൻപ് ചെറിയൊരു വളവ് ഉള്ളതിനാലാകണം ആ പാലത്തിലൂടെ വേഗത കുറച്ചാണ് ട്രെയിൻ പോകാറുള്ളത്. പുഴയുടെ അഗാധമായ സൗന്ദര്യം കണ്ണിൽ നിറഞ്ഞ് തുടങ്ങിയപ്പോഴാണ് അതിനിടയിലൂടെ ആ കാഴ്ച കടന്നു വന്നത്. റെയിൽവേ പാലത്തിൽ ട്രെയിൻ വരുമ്പോൾ ആളുകൾക്ക് കയറി നിൽക്കാനായി ഒരു സ്ഥലമുണ്ട്. അവിടെ പുഴയിലേക്ക് കണ്ണും നട്ടിരിക്കുന്ന ഒരു യുവാവും യുവതിയും. ആദ്യ കാഴ്ച്ചയിൽ ഉള്ളിലെ സദാചാരക്കാരൻ തലപൊക്കി. അവർ പ്രണയിതാക്കളായിരിക്കും എന്ന് തോന്നി. മനസ്സ് കഥ മെനയാൻ തയ്യാറെടുക്കുകയായിരുന്നു. പിന്നീട് എല്ലാ വൈകുന്നേരങ്ങളിലും അത് ഒരു പതിവ് കാഴ്ചയായിരുന്നു. ട്രെയിൻ പാലത്തിലേക്ക് കടക്കുമ്പോഴെല്ലാം അറിയാതെ തന്നെ കണ്ണുകൾ അവരെ തിരയാൻ തുടങ്ങും. പോകെ പോകെ അവർ ഭാര്യ ഭർത്താക്കന്മാരാണോ എന്ന് തോന്നി. അങ്ങനെയെങ്കിൽ എന്ത് മനോഹരമാണ് അവരുടെ ദാമ്പത്യം. ഇന്നത്തെ കാലത്ത് ബുള്ളറ്റ് ട്രെയിനിനെക്കാളും വേഗത്തിൽ ദിവസങ്ങൾ കടന്നു പോകുമ്പോൾ, വീട്ടിൽ തന്നെ ഒന്നിച്ചിരിക്കാൻ ഒരിത്തിരി സമയം പോലുമില്ലാത്തവരാണ് നമ്മളിൽ പലരും. അപ്പോഴാണ് ഒരു ഭാര്യയും ഭർത്താവും എല്ലാ വൈകുന്നേരങ്ങളിലും വീട്ടിൽ നിന്നിറങ്ങി പ്രകൃതിയുടെ മനോഹാരിതയിൽ ഒന്നിച്ച് സമയം ചിലവഴിക്കുന്നത് എന്നോർക്കുമ്പോൾ അവരോട് അസൂയ തോന്നി. പുഴയുടെ ഓളങ്ങളിലേക്ക് ഉറ്റ് നോക്കിക്കൊണ്ട് പുഴയെ തഴുകുന്ന കാറ്റിനെ ആസ്വദിച്ചുകൊണ്ടുള്ള അവരുടെ വർത്തമാനങ്ങളിൽ പുഴയോളം പ്രണയം നിറഞ്ഞിരിക്കാം. ഓരോ വൈകുന്നേരവും ആ കാഴ്‌ച എന്റെ മനസ് നിറച്ചു. ജീവിതം ട്രെയിൻ സിഗ്നൽ പോലെയാണ്, എല്ലാ കാലവും ഒരേ സിഗ്നൽ തെളിയില്ല. അത് മാറും, മാറി. ഒരു ദിവസം പതിവ് പോലെ അവരെ തിരഞ്ഞ എന്റെ കണ്ണുകൾ നിരാശരായി. അവരുടെ സ്ഥാനത്ത് ശൂന്യത മാത്രം. അവരെ തഴുകാനായെത്തി നിരാശ പൂണ്ട കാറ്റ് ട്രെയിനിനുള്ളില്ലേക്ക് കടന്ന് വന്ന് എനിക്കൊപ്പം സങ്കടം പങ്കിട്ടു. ആ ഒരു ദിവസം പല ദിവസങ്ങൾക്ക് വഴി മാറി. അവർ ബാക്കിയാക്കിയ ശൂന്യത മനസ്സിൽ ചോദ്യങ്ങളുടെ വേലിയേറ്റം സൃഷ്ടിച്ചു. എവിടെ പോയി അവർ? എന്തായിരിക്കും അവർക്ക് സംഭവിച്ചത്? ആരോട് ചോദിക്കും? ഓരോ ദിവസവും ഈ ചോദ്യങ്ങൾ മനസ്സ് ആവർത്തിച്ചുകൊണ്ടിരുന്നു. ഒരിക്കലും നേരിട്ട് പരിചയപ്പെടാത്ത, ആരെന്നോ എന്തെന്നോ അറിയാത്ത രണ്ട് പേരെ കുറിച്ചോർത്ത് മനസ്സ് ഏറെ ആശങ്കപ്പെട്ടു. ചിലപ്പോൾ അങ്ങനെയാണ് അപരിചിതർ പോലും പ്രിയപ്പെട്ടവരെ പോലെ നമ്മളെ സ്വാധീനിച്ച്‌ കളയും. ഓരോ ദിവസവും പത്രം തുറക്കുമ്പോഴും, എന്നെ ഏറ്റവും സന്തോഷിപ്പിച്ച ഒരു കാഴ്ച ഏറ്റവും സങ്കടകരമായ ഒരു വാർത്തയാകുമോ എന്ന് ഞാൻ ഭയന്നു. ഒരു പക്ഷെ ജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ചായിരിക്കുമോ അവർ അവിടെയിരുന്ന് സംസാരിച്ചിട്ടുണ്ടാവുക? മനസ്സിൽ അശുഭ ചിന്തകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. പ്രത്യേകിച്ച് ഒന്നും സംഭവിക്കാതെ ദിവസങ്ങൾ കുതിച്ചു പാഞ്ഞു. ദിവസങ്ങൾ, ആഴ്ചകൾ, മാസങ്ങൾ…പുതിയ പുതിയ കാഴ്ചകൾ സ്‌ക്രീനിൽ തെളിഞ്ഞു. പഴയ കാഴ്ചകളെ പുതിയ കാഴ്ചകൾ മറച്ചു. ആ രണ്ടു പേർ എന്റെ മറവിയുടെ കോണിലെവിടെയോ മറഞ്ഞിരുന്നു. പ്രതീക്ഷിച്ചിട്ട് കടന്നു വരാത്തത് പ്രതീക്ഷിക്കാത്ത സമയത്ത് വന്നെന്നിരിക്കും. വീണ്ടുമൊരു സായാഹ്നം. പതിവ് പോലെ ട്രെയിൻ പതിഞ്ഞ താളത്തിൽ ആ പാലത്തിലേക്ക് കടന്നു. അസ്തമയ സൂര്യനൊപ്പം സഞ്ചരിച്ച എന്റെ കണ്ണുകൾ പെട്ടെന്നാണ് പാലത്തിലെ അവരുടെ പതിവ് സ്ഥലത്തിരിക്കുന്ന അതേ രണ്ട് പേരിലേക്ക് ചെന്നെത്തിയത്. അവിചാരിതമായ ആ കാഴ്ച ഒരേ സമയം എന്നിൽ സന്തോഷവും ആശ്വാസവും നിറച്ചു. അവർക്കൊന്നും സംഭവിച്ചിട്ടില്ല. ഇത്ര നാളും ഇവർ എവിടെയായിരുന്നെന്ന ചിന്ത മനസ്സിൽ മുള പൊട്ടിയപ്പോഴാണ് ആ കാഴ്ച ഞാൻ കണ്ടത്. അവരിലൊരാൾ ഒരു പിഞ്ചു കുഞ്ഞിനെ എടുത്തുയർത്തുന്നു, ദൂരെ ചൂണ്ടി അസ്തമയ സൂര്യനെ കാണിക്കുന്നു. രണ്ട് പേരും ചേർന്ന് ആ കുഞ്ഞിനെ ചുംബിക്കുന്നു. അസ്തമയ സൂര്യന്റെ ചുവപ്പിൽ, തീവണ്ടിയുടെ പതിഞ്ഞ താളത്തിൽ, ആ കാഴ്ച ജീവിതത്തിലെ ഏറ്റവും മനോഹരമായ ദൃശ്യങ്ങളിൽ ഒന്നായി എന്റെ മനസിലേക്ക് പതിഞ്ഞു. സന്തോഷത്താൽ കൂകി വിളിച്ച് ട്രെയിൻ മുന്നോട്ട് കുതിച്ചു. ഞാൻ ജനൽക്കമ്പികൾക്കിടയിലൂടെ അസ്തമയ സൂര്യനെ നോക്കി. ചെഞ്ചായം തേച്ച സ്‌ക്രീനിൽ രണ്ടക്ഷരങ്ങൾ തെളിയുന്നത് പോലെ. ശുഭം! https://www.facebook.com/100000360185894/posts/pfbid0xSTp9uBhxig4LyGLDW1UXVoF3aX76Ypte8rc3yEfjHtiSrYzn8Knyzn7wCtg6hxRl/?d=n

ചില നദികൾ പൊടുന്നെനെയാകും രണ്ട് കൈ വഴികളായി ഒഴുകാൻ തുടങ്ങുന്നത്. ജീവിതവും ചിലപ്പോൾ അങ്ങനെ തന്നെ. ഒരുമിച്ച് ഒഴുകിക്കൊണ്ടിരുന്നവർ അവർ പോലും അറിയാതെ രണ്ട് കൈവഴികളായി പിരിഞ്ഞൊഴുകാൻ തുടങ്ങും. റെയിൽവേ പാളം പോലെ, തൊട്ടടുത്ത് തന്നെയുണ്ടല്ലോ എന്നാശ്വസിച്ച് സമാന്തരമായി അവർ മുന്നോട്ട് പോകും. ഏറെ ദൂരം സഞ്ചരിച്ചതിന് ശേഷമാകും ഇനിയൊരിക്കലും ഒന്നുചേരാൻ കഴിയില്ലെന്നവർ മനസിലാക്കുന്നത്. ഹരികക്ക് അത് വല്ലാതെ തിരക്ക് പിടിച്ച സമയമായിരുന്നു. വളരെ നന്നായി ആരംഭിച്ച അവളുടെ ടീമിന്റെ പ്രൊജക്ടിൽ അപ്രതീക്ഷിതമായാണ് ഒരു ‘ബഗ്ഗ്‌’ കടന്നു കൂടിയത്. അല്പം കഴിഞ്ഞാണ് അവരത് തിരിച്ചറിഞ്ഞത് എന്നതിനാൽ തന്നെ അത് ഫിക്സ് ചെയ്യുക എന്നത് പ്രയാസമേറിയതായിരുന്നു. ഒരിടത്ത് ഫിക്സ് ചെയ്യുമ്പോൾ മറ്റ്‌ പലയിടങ്ങളിൽ അത് Error സൃഷ്ടിച്ചുകൊണ്ടിരുന്നു. എല്ലാം പരിഹരിച്ച് ആ പ്രോജക്ടിനെ മുന്നോട്ട് കൊണ്ട് പോകുന്നതിലായി ഹരികയുടെ ശ്രദ്ധ മുഴുവൻ. അവളുടെ ഭർത്താവിന്റെ കാര്യവും വ്യത്യസ്തമായിരുന്നില്ല. ന്യൂ ജനറേഷൻ ബാങ്കിൻറെ ടാർഗറ്റ് ഭാരം അവന് താങ്ങാവുന്നതിലും അധികമായിരുന്നു. മീറ്റിങ്ങുകളിലെ മേലുദ്യോഗസ്ഥന്റെ ശാസനകളും എത്ര തന്നെ പൂർത്തിയാക്കിയാലും യാത്രകൾ പോലെ വീണ്ടും തുടക്കത്തിലേക്ക് തന്നെ എത്തിച്ചേരുന്ന ഒന്നാണ് ടാർഗെറ്റ് എന്ന തിരിച്ചറിവും അവനെ കൂടുതൽ പിരിമുറുക്കത്തിലാക്കി. ശാന്തമെങ്കിലും പുകയുന്ന രണ്ട് അഗ്നി പർവ്വതങ്ങളായി രൂപാന്തരപ്പെടാൻ അവർക്ക് അധികം സമയം വേണ്ടി വന്നില്ല. പരസ്പരം മനസിലാക്കി സ്നേഹത്തിന്റെ തണുപ്പിനാൽ ഈ ഉൾപ്പുകച്ചിലിനെ നിർവ്വീര്യമാക്കാമായിരുന്നെങ്കിലും സാഹചര്യങ്ങളുടെ പുക പടലങ്ങൾ സൃഷ്‌ടിച്ച അവ്യക്തത അവർക്കിടയിലെ ദൂരം വർധിപ്പിച്ചുകൊണ്ടിരുന്നു. അത് മനസിലാക്കിയെന്നവണ്ണം അവസാനത്തെ ഒരു മഴപ്പെയ്ത്തിനായി അവൻ ആ ചോദ്യം ആവർത്തിച്ചു “ നമുക്കൊരു യാത്ര പോകാം “ “ നിനക്ക് വേറൊന്നും പറയാനില്ലേ? ഞാനീ പ്രോജക്ട് ഒന്ന് കംപ്ലീറ്റ് ചെയ്യാനുള്ള ഓട്ടത്തിലാ. അതിനിടയിലാണ് ഒരു യാത്ര “ സ്നേഹിച്ച് തുടങ്ങാൻ ചിലപ്പോൾ ചെറിയ കാരണങ്ങൾ മതിയാകും, അതവസാനിപ്പിക്കാനും. പുഴ കലങ്ങി മറഞ്ഞു. കണ്ണിൽ കണ്ടതൊക്കെയും പിഴുതെറിഞ്ഞു കൊണ്ട് ക്രോധ ഭാവത്തിൽ അതൊഴുകാൻ തുടങ്ങുകയായിരുന്നു. പരാജയപ്പെടുന്തോറും വിജയത്തിലേക്കെത്താനുള്ള വാശി കൂടുന്ന ചിലരുണ്ട്. ഹരിക അവരിലൊരാളായിരുന്നു. ‘ ബഗ്ഗുകൾ ‘ ഫിക്സ് ചെയ്ത് തന്റെ പ്രോജക്ട് പൂർത്തിയാക്കാൻ അവൾക്ക് കഴിഞ്ഞു. അങ്ങനെ പ്രോജക്ടിന്റെ സക്സസ് പാർട്ടി ആഘോഷമാക്കി ആ ദിവസം അവൾ ഫ്ലാറ്റിൽ തിരിച്ചെത്തി. ഫ്ലാറ്റ് അടഞ്ഞ് കിടക്കുകയായിരുന്നു. വാതിൽ തുറന്ന് താക്കോൽ ഡൈനിങ് ടേബിളിന് മുകളിൽ വെച്ചപ്പോഴാണ് ഒരു എഴുത്ത് കണ്ടത്. അവളത് വായിച്ചു “നമ്മളായി ജീവിക്കണം എന്നാഗ്രഹിച്ച് സാഹചര്യത്തിൽ മറ്റൊരാളായി ജീവിച്ച് മറ്റൊരാളായി മരിക്കുന്നവരാണ് മനുഷ്യർ എന്ന് എവിടെയോ വായിച്ചിട്ടുണ്ട്. എനിക്കിനിയും മറ്റൊരാളായി തുടരാൻ കഴിയില്ല. നിന്നോളം വേറൊരാളെ ഞാൻ സ്നേഹിച്ചിട്ടില്ല. അതിനാൽ ഈ ഭൂമിയുടെ ഏത് കോണിലായാലും നിന്റെ ഒരു ഫോൺ വിളിക്കായി ഞാൻ കാത്തിരിക്കും. എന്നിലെ മറ്റൊരാളെയല്ലാതെ, ‘ എന്നെ ‘ സ്നേഹിക്കാൻ കഴിയുമെങ്കിൽ മാത്രം വിളിക്കുക” -സിദിൻ അജ്ഞാതമായതെന്തോ തന്റെ ശരീരത്തിലൂടെ കടന്ന് പോകുന്നത് പോലെ അവൾക്ക് തോന്നി. ഒരുവേള സ്വപ്നമെന്ന് കരുതിയെങ്കിലും പെട്ടെന്ന് തന്നെ അവൾ യാഥാർഥ്യത്തിന്റെ തിരിച്ചറിവിലേക്ക് എത്തി. ഫോൺ എടുത്ത് സിദിനെ കോൾ ചെയ്തു. 'Hubby’ എന്നതിനൊപ്പം സിദിന്റെ ചിത്രവും ആ ഫോൺ സ്‌ക്രീനിൽ തെളിഞ്ഞു. പക്ഷെ റിങ് ചെയ്യും മുൻപ് തന്നെ എന്തോ ആലോചിച്ച് അവൾ കോൾ കട്ട് ചെയ്തു. ഫോൺ ടേബിളിൽ വെച്ച് അവൾ ബാത്റൂമിലേക്ക് നടന്നു. ഷവർ തുറന്ന് അതിന് ചുവട്ടിലേക്ക് നിന്നു. ഷവറിലെ തണുത്ത വെള്ളം മനസിലേക്കാണ് വന്നു വീഴുന്നതെന്ന് അവൾക്ക് തോന്നി. അത് മനസിലെ ജ്വാലകളെ കെടുത്തിയപ്പോൾ അവൾക്കൊരല്പം ആശ്വാസം അനുഭവപ്പെട്ടു. എത്ര തന്നെ അടുത്ത് പരിചയപ്പെട്ടാലും ചില മനുഷ്യർ നമുക്ക് അപരിചിതരായി തന്നെ തുടരുമെന്ന ചിന്ത അവളുടെ മനസിലേക്ക് കടന്ന് വന്നു. അതെ സമയം മറ്റൊരിടത്ത് ദിവസങ്ങളോളം നിദ്രയിലായിരുന്നതിന്റെ ആലസ്യമേതുമില്ലാതെ ഒരു റോയൽ എൻഫീൽഡ് ബുള്ളറ്റ് ഉണർന്നെഴുന്നേറ്റ് കുതിച്ച് പായുകയായിരുന്നു. ആക്സിലേറ്റർ കൊടുക്കുന്തോറും തന്നെ തലോടിയകലുന്ന തണുത്ത കാറ്റ് സിദിനിൽ എന്തെന്നില്ലാത്ത സന്തോഷം നിറച്ചു. അത്രയും നാൾ അവൻ അണിഞ്ഞിരുന്നൊരു മൂടുപടം ആ യാത്രയുടെ തുടക്കത്തിൽ എവിടെയോ അഴിഞ്ഞ് വീണിരുന്നു. പതിവില്ലാത്ത വിധം ആ യാത്രയിലുടനീളം ഫോൺ ഓൺ ചെയ്ത് വെച്ചിട്ടും, ഒടുവിൽ ആ യാത്രയെ അടയാളപ്പെടുത്താനായി സെൽഫി പകർത്തുന്ന സമയം വരെയും ആ ഫോണിൽ കോളുകൾ ഒന്നും തന്നെ വന്നിരുന്നില്ല.

“ അത് ശെരിയാണല്ലോ. ഈ രാത്രിയിൽ നിങ്ങൾക്കൊപ്പം ഇങ്ങനെ ഇരിക്കണം എന്നാകും എന്റെ നിയോഗം” അത് വരെ അവളുടെ മുഖത്ത് നിറഞ്ഞ ഭയം പുഞ്ചിരിക്ക് വഴി മാറി. “ ഹരിക “ അവൾ കൈ നീട്ടി “ സിദിൻ “ അവർ ഹസ്തദാനം ചെയ്തു “സിദിനെ ഞാൻ കണ്ടിട്ടുണ്ട്” “ എന്നെയോ ? എവിടെ ? “ “ ഇന്നലെ വിത്തല ടെംപിളിൽ വെച്ചും ഇന്ന് കാലത്ത്‌ ലോട്ടസ് പാലസിൽ വെച്ചും” “ ഹരികക്ക് അപ്പോൾ ഹംപിയുടെ ചരിത്രത്തിലല്ല, വർത്തമാന കാഴ്ചകളിലാണ് താൽപ്പര്യം “ അവൻ ചിരിച്ചു അവളും ചിരിച്ചു കൊണ്ട് പറഞ്ഞു “ ഏയ്‌ അങ്ങനെയല്ല. രണ്ടാമത് കണ്ടപ്പോൾ തന്നെ നിങ്ങളെ വീണ്ടും കണ്ടുമുട്ടും എന്ന് തോന്നിയിരുന്നു. അല്ലെങ്കിൽ അങ്ങനെ ഒരു കൗതുകം ഞാൻ മനസ്സിൽ സൃഷ്ടിച്ചിരുന്നു എന്ന് പറയാം. ഇടക്ക് മനസ്സിൽ അങ്ങനെ ഒരു കളി കളിക്കാൻ എനിക്കിഷ്ടമാണ്. പക്ഷെ എല്ലായ്പ്പോഴും പരാജയപ്പെടാറാണ്. ഇപ്പോൾ ഞാൻ ഓടി വന്നപ്പോൾ മലയാളം പാട്ട് കേട്ടാണ് ഇങ്ങോട്ട് നോക്കിയത്. നിങ്ങളെ കണ്ടപ്പോൾ പെട്ടെന്ന് കൗതുകം തോന്നി, അതിലേറെ ആശ്വാസവും “ “ ഹരിക ഇന്ററസ്റ്റിംഗ് ക്യാരക്റ്റർ ആണല്ലോ “ “ ആദ്യമായിട്ടാണ് ഒരാൾ ഇങ്ങനെ പറയുന്നത് “ അവൾ ചിരിച്ചു അവരുടെ സംസാരം തുംഗഭദ്രയെ പോലെ നീണ്ടു നീണ്ടു പോയി. അവൻ പറഞ്ഞതത്രയും അവന്റെ യാത്രകളെ കുറിച്ചും അവൾ പറഞ്ഞത് മുഴുവനും അവളുടെ പ്രൊഫഷനെ കുറിച്ചുമായിരുന്നു. ഒരുപാട് നാളത്തെ പരിചയമുള്ള രണ്ട് പേരെ പോലെ അവർ സംസാരിച്ചിരുന്നു. “ ഇനിയും അവരെ കാത്തിരിക്കുന്നതിൽ അർത്ഥം ഉണ്ടെന്ന് തോന്നുന്നില്ല. നമ്മൾ ഇത്രയും പരിചയപ്പെട്ട സ്ഥിതിക്ക് ഹോട്ടൽ റൂം വരെ എന്റെ കൂടെ വരാമോ ? എന്റെ ധൈര്യം തുംഗഭദ്രയിൽ എവിടെയോ ചോർന്ന് പോയി” അവൾ പറഞ്ഞു “ ഓഹ് അതിനെന്താ “ അവർ രണ്ട് പേരും ഹോട്ടൽ മുറിയിലേക്ക് നടന്നു. നിലാവൊഴുകുന്ന ആ രാത്രിയിൽ ചരിത്രത്തിന്റെ തുടിപ്പുകളുള്ള വഴിയിലൂടെ വർത്തമാനം പറഞ്ഞ് നടക്കുമ്പോൾ അത് വരാനിരിക്കുന്ന ഭാവി ജീവിതത്തിൽ ഒന്നിച്ച് നടക്കാനുള്ള തുടക്കമായിരുന്നെന്ന് അവർ അറിഞ്ഞിരുന്നില്ല. അവരുടെ നടത്തം ഹരികയുടെ ഹോട്ടലിൽ അവസാനിച്ചു “താങ്ക് യു “ അവൾ പറഞ്ഞു “ അതിനും വേണ്ടി മാത്രം ഞാൻ ഒന്നും ചെയ്തില്ലല്ലോ “ “ മൊബൈൽ നമ്പർ തരാമോ? ഇനി ഒരു കണ്ടുമുട്ടൽ ഉണ്ടാക്കുമെങ്കിൽ അത് അവിചാരിതമാകേണ്ട “ “ ഈ യാത്രകൾക്കിടയിൽ വല്ലപ്പോഴും മാത്രമേ ഞാൻ മൊബൈൽ ഉപയോഗിക്കാറുള്ളൂ “ “ ബുദ്ധിമുട്ടാണെങ്കിൽ വേണ്ട “ “ ഏയ്‌ ബുദ്ധിമുട്ടൊന്നുമില്ല “ അവൻ നമ്പർ കൈമാറി . ഗുഡ് നൈറ്റ് പറഞ്ഞ് അവർ പിരിഞ്ഞു. അത്രയും കാലം ഫോൺ എന്നത് അവനെ സംബന്ധിച്ചിടത്തോളം വല്ലപ്പോഴും കുശലം പറയാറുള്ളൊരു ചങ്ങാതിയായിരുന്നു. എന്നാൽ ഹരിക ഫോണിനെ അവന്റെ ഉറ്റ ചങ്ങാതിയാക്കി തീർത്തു. കിലോമീറ്ററുകൾ നീളുന്ന അവന്റെ യാത്രകളെല്ലാം അവളിൽ അവസാനിക്കാൻ ആരംഭിച്ചു. ഒരേ സമയം താൻ രണ്ട് പേരെ പ്രണയിക്കുകയാണെന്ന സത്യം പതുക്കെ അവൻ മനസിലാക്കി. ഓർമ്മകളിൽ നിന്നവൻ മടങ്ങിയെത്തി. ഓർമ്മകൾക്കൊപ്പം ഗ്രാമങ്ങളെയും നഗരങ്ങളെയും പിന്നിലാക്കി അവൻ മുന്നോട്ട് കുതിക്കുകയായിരുന്നു. ഈ യാത്ര അവസാനിക്കുമ്പോഴേക്കും തന്റെ ജീവിത യാത്രയുടെ രണ്ട് ലക്ഷ്യങ്ങളിൽ ഒന്നിനെ തിരഞ്ഞെടുക്കണമെന്ന് തീരുമാനിച്ചുറപ്പിച്ചിരുന്നു. യാത്ര തന്റെ സിരകളിൽ ഒരു ലഹരിയായി കയറിയത് എപ്പോഴെന്ന് അവന് തന്നെ ഓർമ്മയില്ല. ഓർമ്മകളിലെല്ലാം നിറഞ്ഞ് നിൽക്കുന്നത് പല പല യാത്രകളാണ്. പക്ഷെ അവന്റെ നിരന്തരമായ യാത്രകളെ അംഗീരിക്കാൻ ഹരികക്ക് കഴിഞ്ഞിരുന്നില്ല. അവനിലെ യാത്രാ സ്നേഹം ഒഴികെ ബാക്കിയെല്ലാത്തിനേയും അവൾ അഗാധമായി പ്രണയിച്ചു. എങ്ങനെയാണ് അവൾക്കതിന് സാധിക്കുന്നതെന്നോർത്ത് വിസ്മയപ്പെടുമ്പോഴെല്ലാം പ്രണയത്തിന്റെ അനിർവചനീയത എന്നതിലേക്ക് മനസ്സ് എത്തിച്ചേരും. ഷാലിമാറിൽ നിന്നും നാട്ടിലെത്തിയപ്പോഴേക്കും സിദിൻ ഒരു തീരുമാനത്തിൽ എത്തിച്ചേർന്നിരുന്നു. രണ്ട് പ്രണയങ്ങളിൽ ഒന്നിനെ മനസിന്റെ അറകളിലൊന്നിൽ അവൻ ഏറെ വേദനയോടെ അടക്കം ചെയ്തു. മാസങ്ങൾക്ക് ശേഷമാണ് ഹരികയുടെ വിവാഹം നടന്നത്. നഗരത്തിലെ ന്യു ജനറേഷൻ ബാങ്കിലായിരുന്നു ഭർത്താവിന് ജോലി. ഹരികക്ക് ആ നഗരത്തിൽ തന്നെയുള്ള ഐ ടി കമ്പനിയിലാണ് ജോലി എന്നതിനാൽ വിവാഹ ശേഷം അവർ രണ്ടു പേരും നഗരത്തിലെ ഫ്ളാറ്റുകളിലൊന്നിൽ ചേക്കേറി. സന്തോഷത്തിന്റെ പൂക്കൾ വിടരുന്ന, കിളികൾ പാട്ടുകൾ പാടുന്ന വസന്ത കാലമായിരുന്നു അവരുടെ ദാമ്പത്യത്തിന്റെ തുടക്ക കാലം. അവർ വിദേശ രാജ്യങ്ങളൊന്നിൽ ഹണിമൂൺ ആഘോഷിച്ചു. കാലത്ത്‌ ഓഫീസിലേക്ക് പുതുതായി വാങ്ങിയ കാറിൽ അവർ ഒന്നിച്ച് പോവുകയും വൈകിട്ട് ഒന്നിച്ച് തിരികെ വരികയും ചെയ്തു. ആൺ പെൺ വ്യത്യാസമില്ലാതെ അവർ വീട്ടു ജോലികൾ ഒന്നിച്ചു ചെയ്തു. ഒന്നിച്ചുള്ള നേരങ്ങളിലെല്ലാം അവർ തങ്ങളുടെ പ്രണയത്തെ ആഘോഷമാക്കി. വാരാന്ത്യങ്ങളിൽ നഗരാഘോഷത്തിന്റെ നുരയിലും പതയിലും അലിഞ്ഞ് ചേർന്നു. ജീവിതം അത്തരത്തിൽ മുന്നോട്ട് പോയിക്കൊണ്ടിരുന്നപ്പോഴാണ് അവളുടെ ഭർത്താവ് ആ ചോദ്യം ചോദിച്ചത് “ നമുക്ക് ഒരു യാത്ര പോയാലോ ? “ “ കഴിഞ്ഞ മാസമല്ലേ ഹണിമൂൺ പോയത് ? എനിക്കാണെങ്കിൽ ഓഫീസിൽ ഒരുപാട് ജോലികളുണ്ട് ” അവൾ പറഞ്ഞു.

സെൽഫി (കഥ : ✍️രാഹുൽ രാജ് ) ======================================= മുഗള്‍ ചക്രവര്‍ത്തി ജഹാംഗീറിന്റെയും നൂർജഹാന്റെയും പ്രണയത്തിന്റെ തിരുശേഷിപ്പായ കാശ്മീരിലെ ഷാലിമാര്‍ ഉദ്യാനത്തിലിരിക്കുമ്പോഴാണ്‌ സിദിന്‍ വീണ്ടും പ്രണയത്തെ കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. വെറുമൊരു ഉദ്യാനമായി മാറുമായിരുന്ന ഇവിടം ചരിത്രത്തിലെ പ്രണയത്താല്‍ സൗന്ദര്യമേറിയതായി മാറുന്നു. അല്ലെങ്കിലും പ്രണയം ചാലിക്കുമ്പോള്‍ ഏത് നിര്‍മ്മിതിയും സുന്ദരമായ കലകളായി മാറുന്നു. പക്ഷെ ജഹാംഗീറിന്റെ ഇരുപതാമത്തെ ഭാര്യയായിരുന്നു നൂര്‍ജഹാന്‍, അപ്പോള്‍ എങ്ങനെയാണ് ഈ പ്രണയത്തെ നിര്‍വചിക്കുക? പ്രണയം എല്ലാ നിര്‍വചനങ്ങള്‍ക്കും അപ്പുറമെന്ന് ചിന്തിച്ച് അവന്‍ ബാഗ്‌ തുറന്നു. അല്‍പ നേരം ബാഗിനുള്ളില്‍ തിരഞ്ഞപ്പോള്‍ മൊബൈല്‍ ഫോണ്‍ കിട്ടി. യാത്രയിലുടനീളം സ്വിച്ച് ഓഫ്‌ ചെയ്ത് വെച്ചിരിക്കുകയായിരുന്ന ആ ഫോണ്‍ ഓണ്‍ ചെയ്താല്‍ തന്റെ ഈ യാത്രയും വരാനിരിക്കുന്ന യാത്രകളും അവസാനിച്ചേക്കും എന്നറിഞ്ഞിട്ടും അനിര്‍വചനീയമായ എന്തോ ഒന്ന് അവനെ കൊണ്ട് ആ ഫോണ്‍ ഓണ്‍ ചെയ്യിച്ചു. ഷാലിമാര്‍ ഉദ്യാനം കാശ്മീർ മലനിരകളാല്‍ ചുറ്റപ്പെട്ടു എന്നത് പോലെ ഫോണില്‍ വന്ന മേസേജുകളാല്‍ ചുറ്റപ്പെട്ട് അവനിരുന്നു. ഹരികയുടെ ഒട്ടനവധി മെസേജുകള്‍. അവയെല്ലാം അവനോട് പറയുന്നത് ഒരേ കാര്യം. എത്രയും പെട്ടെന്ന് തിരിച്ച് വരിക, അവളെ സ്വന്തമാക്കുക. ഒരുപാട് നാളുകളായി മനസ്സ് ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യത്തിന് ഒരുത്തരം, ഒരേയൊരുത്തരം, പ്രണയം ഒന്നിനോട് മാത്രമെന്ന് നിര്‍വ്വചിക്കേണ്ട സമയമായെന്ന് സിദിന് തോന്നി. പതിവ് പോലെ യാത്രയുടെ അടയാളപ്പെടുത്തലായി മൊബൈലിൽ ഒരു സെൽഫി പകർത്തി അവന്‍ ഷാലിമാറിനോടു വിട പറഞ്ഞ് പുറത്തേക്കിറങ്ങി.തന്റെ ബുള്ളറ്റ് സ്റ്റാര്‍ട്ട്‌ ചെയ്തു. മനസ്സില്‍ ചിന്തകള്‍ പ്രകമ്പനം കൊള്ളുന്നു. കാശ്മീർ മല നിരകളില്‍ നിന്നും ദാല്‍ തടാകം താണ്ടിയെത്തിയ കാറ്റ് അവനെ ഓര്‍മ്മകളുടെ തുംഗഭദ്ര തീരത്ത് കൊണ്ടെത്തിച്ചു. തുംഗഭദ്രയുടെ മണ്ണില്‍ വേരൂന്നി ഓര്‍മ്മകള്‍ മനസ്സില്‍ പടർന്ന് പിടിക്കാന്‍ തുടങ്ങി. എല്ലാ പാതകളും ചരിത്രത്തിലേക്കും ചരിത്ര നിര്‍മ്മിതികളിലേക്കും കൊണ്ടെത്തിക്കുന്ന ഹംപി. കല്ലില്‍ കൊത്തി വെച്ച ഓരോ ചരിത്ര നിര്‍മ്മിതിയും വിജയ നഗര സാമ്രാജ്യത്തിന്റെ പ്രതാപകാലത്തെ അടയാളപ്പെടുത്തി വെച്ചിട്ടുണ്ട്. അവയെ തകര്‍ത്ത ഡെക്കാന്‍ സുല്‍ത്താന്‍മാരുടെ കുതിരക്കുളമ്പടികള്‍ അന്തരീക്ഷത്തില്‍ ഉയര്‍ത്തിയ പ്രകമ്പനങ്ങളും പൊടി പടലങ്ങളും ഇന്നും ഹംപിയുടെ തെരു വീഥികളില്‍ അലയൊലികള്‍ തീര്‍ക്കുന്നുണ്ട്. ആ ചരിത്രത്തെ ഓര്‍ത്ത് കൊണ്ട് വിരുപക്ഷെ ക്ഷേത്രത്തിനു സമീപമുള്ള മരത്തറയില്‍ ഇരിക്കുകയായിരുന്നു സിദിന്‍. സമയം അര്‍ദ്ധ രാത്രിയോട് അടുത്തിരുന്നു. ക്ഷേത്രത്തോളം ഉയരത്തില്‍ പന്തലിച്ചു കിടന്ന മരച്ചില്ലകള്‍ക്ക് ഇടയിലൂടെ പൂര്‍ണ്ണ ചന്ദ്രന്‍ അവനെ നോക്കിക്കൊണ്ടിരുന്നു. മുന്നില്‍ വറ്റി ഒഴുകുന്ന തുംഗഭദ്ര നദി വെണ്ണിലാവിന്റെ പ്രഭയില്‍ പാറക്കല്ലുകളെ തഴുകി ഒഴുകുന്ന ഒരു പാൽപ്പുഴയാണെന്ന് അവന് തോന്നി. പുഴക്ക് അക്കരെ ഹിപ്പി ഐലന്റിൽ നിന്നും പല വര്‍ണ്ണത്തിലുള്ള മങ്ങിയ വെളിച്ചം രാത്രിയെ സുന്ദരിയാക്കുന്നു. രാത്രികളെ പല നിറങ്ങളാല്‍ ആഘോഷമാക്കുകയാണ് അവിടെ. ചരിത്രത്തെയും വർത്തമാനത്തെയും ഇരു കരകളിലായി വിഭജിച്ച് കൊണ്ട് തുംഗഭദ്ര ഒഴുകിക്കൊണ്ടിരുന്നു. സിദിന്‍ തന്റെ ബ്ലു ടൂത്ത് സ്പീക്കര്‍ ഓണ്‍ ചെയ്തു. രവീന്ദ്ര സംഗീതം ഹരിമുരളീ രവമായി തുംഗഭദ്രയിലേക്ക് ഒഴുകി. തന്റെ ഹംപി ദിനങ്ങള്‍ അവസാനിക്കാറായിരിക്കുന്നു. അടുത്ത ലക്ഷ്യം എന്തെന്ന് ചിന്തിച്ച് തുടങ്ങിയപ്പോഴാണ് ഐലന്റില്‍ നിന്നും ഒരു പെൺകുട്ടി ഓടി ഇക്കരയിലേക്ക് വരുന്നത് കണ്ടത്. നദിയിലെ ഉയര്‍ന്ന് നില്‍ക്കുന്ന പാറക്കല്ലുകളിൽ ചവിട്ടി ഓടി വരുന്ന അവള്‍ കാൽ വഴുതി വീണു പോകുമോ എന്നവന് തോന്നി. അവള്‍ നദി കടന്നു കല്‍പ്പടവുകള്‍ കയറി അവനരികില്‍ എത്തി. അവനെ കണ്ടതും നിന്നു. “നിങ്ങൾ മലയാളി ആണല്ലേ ? “ കിതച്ച് കൊണ്ട് അവൾ ചോദിച്ചു. “ അതെ “ അവൻ മറുപടി നൽകി അവൾ ആ മരത്തറയിലേക്ക് ഇരുന്നു “ Are You Ok ? “ പാട്ട് ഓഫ് ചെയ്ത് കൊണ്ട് അവൻ ചോദിച്ചു “Yeah….. പാട്ട് നിർത്തണ്ട” “ എന്താ പറ്റിയത് ? “ “ പറയാം “ അവൾ ദീർഘമായി ശ്വാസമെടുത്തു. അൽപ സമയത്തിന് ശേഷം തുടർന്നു "നമ്മൾ നാല് പേർ ഓഫീസിൽ നിന്നും ട്രിപ്പ് വന്നതായിരുന്നു. രാവിലെ മുതൽ ഐലന്റിൽ ആയിരുന്നു. ബാക്കിയുള്ളോർക്ക് ഐലന്റിൽ നിന്നും ഇപ്പോഴൊന്നും തിരിച്ചു വരാൻ ഉദ്ദേശമില്ല. ലേറ്റ് ആയത് കൊണ്ട് റൂമിലേക്ക് പോകാമെന്ന് കരുതി ഞാനിങ് പോന്നു. ഹംപി ആയത് കൊണ്ട് വേറെ കുഴപ്പമൊന്നും കാണില്ല എന്ന് കരുതി. പക്ഷെ അവിടെ പുഴക്കക്കരെ കൂട്ടം കൂടി കുറച്ചാളുകൾ. അവർക്ക് വല്ലാത്തൊരു ഭാവവും നോട്ടവും. എനിക്കാകെ പേടിയായി. ഞാൻ ഓടി. ഞാൻ അപ്പഴേ പറഞ്ഞതാ ട്രിപ്പും കോപ്പും ഒന്നും വേണ്ടെന്ന്”. “ വെറുതെ തോന്നിയതാകും. ഇവിടെ അങ്ങനെയുള്ള പ്രശ്നം ഒന്നും ഇല്ല” “ ചിലപ്പോൾ ആയിരിക്കും “ “ അല്ലാ, തനിക്ക് തിരിച്ച് കൂട്ടുകാരുടെ അടുത്തേക്ക് ഓടാമായിരുന്നില്ലേ ?”

photo content

photo content

ഈ ചാനലിൽ രചനകൾ പബ്ലിഷ് ചെയ്യാൻ ആഗ്രഹിക്കുന്നവർ നിങ്ങളുടെ എഴുത്തുകൾ @readers_bot എന്ന ടെലഗ്രാം ഐ ഡിയിലേക്ക് അയക്കുക @readers_paradise

photo content

photo content

🤍
🤍

photo content

photo content

photo content

'യുദ്ധം ജയിച്ചു' എന്നൊക്കെ പറയുന്നത് വെറുതെയാണ്. ഇന്നോളമുളള യുദ്ധങ്ങളിലെല്ലാം 'മനുഷ്യർ' പരാജയപ്പെട്ടിട്ടേയുള്ളൂ #war #ukraine
'യുദ്ധം ജയിച്ചു' എന്നൊക്കെ പറയുന്നത് വെറുതെയാണ്. ഇന്നോളമുളള യുദ്ധങ്ങളിലെല്ലാം 'മനുഷ്യർ' പരാജയപ്പെട്ടിട്ടേയുള്ളൂ #war #ukraine #RussiaUkraine #UkraineRussiaCrisis

photo content

ഹൃദയതാളം എന്നോ നിലച്ചൊരെൻ പ്രാണൻ താങ്ങുന്നിതാ ഇനിയും മരവിച്ചിടാത്തൊരീ നെഞ്ചകം..!! നോവിക്കാതെ തൊടുക നീ.. വിതുമ്പാതെ മുത്തുകയീ അധരങ്ങൾ.. പറയാതെ വെച്ച അറിയാത്ത ചിന്തകൾ... എത്രയോ ശൈത്യങ്ങൾക്ക് ലഹരിയുടെ ചൂടുപകർന്ന ചുണ്ടുകൾക്ക് ചൂടാറിത്തുടങ്ങിയിരിക്കുന്നു... അർത്ഥമില്ലായ്മയുടെ രാവുകളിൽ ശൂന്യമായ കിനാക്കളുടെ ഭാരം താങ്ങാനാവാതെ എത്രയോ ഇരുൾ വീണ ചിന്തകൾക്ക് നിറമേകിയ മിഴിവേകിയ കണ്ണുനീരിനുറവ ഇനിയും വറ്റിയുണങ്ങി ത്തോരാത്ത കണ്ണുകൾ ഉറങ്ങി അടഞ്ഞു തന്നെ നിന്നു.. നോവുകയില്ലിനി... ഓർമ്മകളുടെ ചക്രവാളസീമയിൽ സ്വപ്‌നങ്ങൾതൻ തേരിലേറി ഇനിയും വരുമാ- പുഞ്ചിരി എൻ കണ്ണുകളിൽ... നൂറ് വാവുകളിലായിരം പവിത്ര മോതിരങ്ങൾ എള്ളുമരിയും വെള്ളം ചേർത്ത് വെച്ചാലും തീരാത്ത ആത്മശാന്തിക്കായി ഒരിറ്റ് കണ്ണീർ തരിക നീ... വിതുമ്പുന്നു വീണ്ടും...മരിക്കിലും കൂടെയുണ്ടെന്ന്.. ആ വാകമരത്തണലിൽ കാത്തിരിപ്പുണ്ടെന്നു....ഞാൻ ...!!

കടലിനെന്നും കരയോട് പരിഭവമായിരുന്നു. "ഞാനെന്നും കര കാണാൻ വരുന്നതല്ലേ,നിനക്കൊന്ന് കടൽ കാണാൻ വന്നുകൂടെ" ✍️ Unais

ചേട്ടാ ഗൂഗിൾ പേ ഉണ്ടോ ? ------------------------ അടി കൂടിയിട്ട് ഫോൺ കട്ടാക്കുമ്പോൾ കാമുകി തിരിച്ച് വിളിക്കും പോലെ, തുരു തുരെ വയറ്റിൽ നിന്നും വിശപ്പിന്റെ വിളി വന്നപ്പോഴാണ് ഞാനും ചങ്കും ഹോട്ടലിൽ കയറി എന്തെങ്കിലും കഴിക്കാം എന്ന് തീരുമാനിച്ചത്. രണ്ടാളും പേഴ്‌സ് തുറന്ന് നോക്കി. പത്തിന്റെ ഒന്ന് രണ്ട് നോട്ടുകൾ ഞങ്ങളെ നോക്കി ഒരു ‘'സലിം കുമാർ’ ചിരി ചിരിച്ചു. എന്നിട്ട് ഒരു ഡയലോഗും “ ന്നെ ക്കൊണ്ട് കൂട്ട്യാ കൂടില്ല കുട്ട്യോളെ “ അങ്ങനെ ഒരു തീരുമാനമാകാതെ നിന്നപ്പോഴാണ് ഞാൻ കടക്കാരനോട് ആ ചോദ്യം ചോദിച്ചത് “ചേട്ടാ ഗൂഗിൾ പേ ഉണ്ടോ ?” അക്കൗണ്ടിൽ ഒരുപാട് കാശുണ്ട് എന്ന അഹങ്കാരമൊന്നുമല്ല, മിനിമം ബാലൻസിന് വേണ്ട 500 അവിടെ കാണും എന്ന കോൺഫിഡൻസിൽ ചോദിച്ചതാണ്. കടക്കാരൻ എന്നെ നോക്കിക്കൊണ്ട് പുറകിൽ മുകളിലേക്കായി കൈ ചൂണ്ടി. നോക്കിയപ്പോൾ സർവ്വമത സാഹോദര്യത്തിന്റെ സന്ദേശവുമായി എല്ലാ ദൈവങ്ങളുടെയും പ്രതിരൂപവും അതിന് മുൻപിൽ മിന്നി കത്തുന്ന ബൾബും ചന്ദനത്തിരിയും. ഇതിപ്പോ ആമസോൺ പ്രൈമിൽ പടം സെർച്ച് ചെയ്ത പോലെ ആയല്ലോ, ഇനി ഇയാളാണോ പ്രൈമിന്റെ സെർച്ച് എഞ്ചിൻ എന്നാലോചിച്ചു നിൽക്കുമ്പോഴാണ് കടക്കാരൻ തിരു വാ തുറന്നത്. “ അത്ര മുകളിലേക്ക് നോക്കണ്ട ഇച്ചിരി താഴേക്ക് നോക്കാം” അപ്പോഴാണ് ഗൂഗിൾ പേ ക്യു ആർ കോഡ് ഒട്ടിച്ച് വെച്ചത് കണ്ടത്. മനസ്സിൽ ആശ്വാസത്തിന്റെ കുളിർ മഴ. “ ഡാ നോട്ട് നിരോധിച്ചത് നന്നായി ന്ന് നിനക്ക് ഇപ്പോഴെങ്കിലും മനസിലായില്ലേ. ഈ കുഗ്രാമത്തിലെ അണ്ണൻ വരെ ഡിജിറ്റൽ ആയി “ ചങ്ക് പറഞ്ഞു “ എടാ, ചോറിനു പകരം ചാണകം തിന്നിട്ട് നീ ഇപ്പോഴും ചത്തില്ലെന്ന് കരുതി ചാണകം ആണ് ഏറ്റവും നല്ല ഭക്ഷണം എന്ന് വീമ്പിളക്കരുത്. ഡിജിറ്റൽ പേ ഒക്കെ നോട്ട് നിരോധനത്തിന് മുൻപ് തന്നെ ബാംഗ്ലൂരിൽ ഒക്കെ ഉണ്ടായിരുന്നു. നോട്ട് നിരോധനം ഇല്ലായിരുന്നെങ്കിലും അത് സ്വാഭാവികമായി ഇങ്ങ് എത്തിയേനെ” അവനോട് ഇനി മിണ്ടരുതെന്നു കാണിച്ച് രണ്ട് സെറ്റ് പൊറോട്ടയും ബീഫും ഓർഡർ ചെയ്തു. നല്ല ചൂട് പൊറോട്ട ബീഫ് ചാറിൽ മുക്കി, മൊരിഞ്ഞ ഒരു ബീഫും കൂട്ടി വായിലേക്ക് വെച്ചപ്പോൾ എന്റെ സാറേ… ചുറ്റുമുള്ളത് ഒന്നും കാണുന്നില്ലായിരുന്നു. അതങ്ങനെ അകത്താക്കി ബിൽ പേ ചെയ്യാനായി ചെന്നു. നെറ്റ് ഓൺ ചെയ്തു സ്കാൻ ചെയ്യാൻ നോക്കിയപ്പോൾ സ്കാൻ ആകുന്നില്ല. ഫോണിലേക്ക് സൂക്ഷിച്ച് നോക്കിയപ്പോൾ റേഞ്ച് ഒരു തുള്ളി മാത്രം. 4G ക്ക് പകരം 'സലിം കുമാർ’ ചിരി ചിരിച്ച് 'E' തെളിഞ്ഞ് നിൽക്കുന്നു. ചതിച്ചല്ലോ എന്റെ ഗൂഗിൾ പേ മുത്തപ്പാ. ചങ്കിനെ നോക്കിയപ്പോൾ അവന്റെ മൊബൈലിലും റേഞ്ച് തുള്ളി കണക്കിൽ മാത്രം. “ ചേട്ടാ ഇവിടേ റേഞ്ച് ഇല്ലേ ? “ “ ഇവിടിച്ചിരി റേഞ്ച് കുറവാ മക്കളെ “ കൈ നീട്ടം നാളെ ആയാ കുഴപ്പോണ്ടോ എന്ന ജഗതിയുടെ ഡയലോഗും അതിനുള്ള ശങ്കരാടിയുടെ മറുപടിയും മനസ്സിന്റെ സ്‌ക്രീനിൽ പല തവണ മിന്നി മറഞ്ഞു. അപ്പോഴേക്കും ചങ്ക് രക്ഷകനായി എത്തി. എന്നെ അവിടെ നിർത്തി അവൻ റേഞ്ച് ഉള്ള സ്ഥലം തപ്പി പോയി പേ ചെയ്ത് വന്നു. തിരിച്ച് പോകുമ്പോൾ ഞാൻ ചോദിച്ചു “ നമുക്ക് നല്ല ഭാഗ്യാ ല്ലേ” “ പിന്നല്ലേ, ഒരുമാതിരി ദേശീയ പാത സ്ഥലം ഏറ്റെടുപ്പിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടപ്പോൾ കെ റെയിൽ വന്നു എന്ന് പറഞ്ഞ പോലുള്ള അവസ്ഥ🥴🥴 “ #GooglePay തമാശകൾ രാഹുൽ രാജ്

സമയം നേരെ നടന്നു പിറകോട്ടു നോക്കാതെ ദയാദാക്ഷിണ്യമില്ലാതെ നടന്നു നടന്നു നടന്നു കൊണ്ടേയിരുന്നു ചിലർ പറഞ്ഞു നടത്തം വട്ടത്തിലാണെന്ന് പിന്നെ പറഞ്ഞു നടക്കുന്നില്ലെന്ന് ഓട്ടത്തിലാണെന്ന് പിന്നെയും കുറേ കഴിഞ്ഞപ്പോൾ സമയമേ ഇല്ലെന്ന് പറഞ്ഞു കേട്ട് കേട്ട് നിന്നപ്പോഴേക്കും സമയം എന്നെയും കടന്ന് പോയി.                                                   S.V