trailers & teasers
Open in Telegram
3 490
Subscribers
No data24 hours
No data7 days
-1830 days
Posts Archive
3 490
വിനായക് ശശികുമാർ
ഇതൊരു ഒന്നൊന്നര മുതലാണ്. അങ്ങ് നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി മുതൽ ആവേശം വരെ പാട്ടിലെ വരികൾ കൊണ്ട് നമ്മളെ പാട്ടിലേക്ക് വലിച്ചടുപ്പിക്കുന്ന മാന്ത്രികൻ. സാധാരണ പാട്ടെഴുത്തിൽ ഇത്രയും വ്യത്യസ്തത കാണാറില്ല. വിനായക് എഴുതുന്ന വരികൾ എല്ലാം ചൂണ്ട കൊളുത്തുകൾ ആണ്. നമ്മളെ ആ പാട്ടിന്റെ ചൂണ്ടക്കൊരുത്തിൽ കുടുക്കിക്കളയും. നമ്മുടെ നാവ് ആ വരികൾ വീണ്ടും വീണ്ടും മന്ത്രിക്കും. സാധാരണ പാട്ടെഴുത്തുകാർ കാവ്യാത്മകതയും പ്രകൃതി പച്ചപ്പും തേടി പോകുമ്പോൾ വിനായക് ഏറ്റവും ലളിതമായി നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായ വാക്കുകളെ അടുക്കിപ്പെറുക്കി വെച്ച് നമുക്ക് എട്ടവും പരിചിതമായ, അല്ലെങ്കിൽ അങ്ങനെ തോന്നിപ്പിക്കുന്ന പാട്ടുകളുണ്ടാക്കുന്നു. അത് കൊണ്ട് തന്നെ ആ പാട്ടുകൾ സാധാരണ പാട്ടുകളിൽ നിന്നും വേറിട്ട് നിൽക്കുന്നു. ഇല്യൂമിനാറ്റി , അണ്ണൻ തനി നാടൻ കൊല മല്ലൂമിനാട്ടി എന്നെഴുതാൻ ഒരുപക്ഷേ ഇങ്ങേരെ കൊണ്ട് മാത്രമേ കഴിയൂ.
“ഇനിയും
പൊളിച്ചെഴുതുക പാട്ടിന്റെ വരികളെ, രസിച്ചീടുവാൻ കാത്തിരിക്കുന്നു ഞങ്ങൾ “❤️😜
3 490
Dream combo #Mohanlal #Shobhana ❤️
#L360 starts rolling from today. Stars Maniyanpilla Raju, Farahan Fasil, Binu Pappu. Produced by Rejaputhra Renjith directed by #tharunMoorthy
3 490
പ്രേമലു 2 വരുന്നു 😍😍
പ്രേമലു വളരെ ആസ്വദിച്ച് കണ്ട പടമാണ്. പ്രേമലു 2 അതിലും രസകരമായ ചിത്രമായിരിക്കുമെന്നാണ് സംവിധായകൻ ഗിരീഷ് പറയുന്നത്.
എന്താണ് നിങ്ങളുടെ പ്രതീക്ഷ??
3 490
#aavesham
രംഗണ്ണന്റെ ആവേശം നിറച്ച അഴിഞ്ഞാട്ടവും, അമ്പാന്റെ ചിരി ഗുണ്ടുകളും ചേരുമ്പോൾ ആവേശം തിയേറ്ററിൽ വിജയ ഗാഥ തീർക്കുന്നുണ്ട്. രോമാഞ്ചം എന്ന ഹൊറർ കോമഡിയിൽ നിന്നും ആവേശം എന്ന ആക്ഷൻ കോമഡിയിലേക്ക് എത്തുമ്പോഴും പ്രേക്ഷകനെ തൃപ്തിപ്പെടുത്താൻ സംവിധാകൻ ജിത്തു മാധവന് കഴിയുന്നുണ്ട്. ഫഹദ് ഫാസിൽ മാനറിസങ്ങളെ പരമാവധി ഉപയോഗപ്പെടുത്തിയപ്പോഴും ആവേശത്തിനപ്പുറം പ്രതീക്ഷിച്ച രോമാഞ്ചം നൽകാൻ ചിത്രത്തിന് കഴിഞ്ഞില്ലെന്നൊരു നിരാശയുണ്ട്. കുമ്പളങ്ങി നൈറ്റ്സ് ഇറങ്ങി വർഷങ്ങൾക്കിപ്പുറവും ഫഹദിന് “ഷമ്മിയെ” പൂർണ്ണമായും ഒഴിവാക്കാൻ കഴിഞ്ഞില്ലെന്ന് ആവേശത്തിലും തെളിയുന്നുണ്ട്.
ചുരുക്കി പറഞ്ഞാൽ രോമാഞ്ചിഫിക്കേഷൻ അധികം പ്രതീക്ഷിക്കാതെ പോയാൽ ആവേശത്തോടെ തീയേറ്റർ വിടാം✌🏼✌🏼
3 490
The Blockbuster Malayalam Movie all over South India, #ManjummelBoys Streaming from May-3 through Disney plus Hotstar !
3 490
ആവേശം കാണാൻ ഓരോ തിരക്കുകൾ കാരണം സാധിച്ചിരുന്നില്ല. ഇന്ന് ഉച്ചക്ക് ശേഷം സമയമുണ്ടെന്നതിനാൽ ബുക്ക് ചെയ്യാം എന്ന് കരുതി. വർക്കിങ് ഡേ ആയത് കൊണ്ട് എന്തായാലും ടിക്കറ്റ് കിട്ടുമെന്ന് കരുതി ഇന്നലെ രാത്രി ബുക്ക് മൈ ഷോ തുറന്ന ഞാൻ ഞെട്ടി!! കളിക്കുന്ന രണ്ട് തിയേറ്ററിലും ഷോകൾ മൊത്തം മഞ്ഞ മയം!!🙆🏽🙆🏽 മുമ്പിൽ കുറച്ച് സീറ്റ് മാത്രം ബാക്കി. ഒരു വർക്കിംഗ് ഡെയിലെ അവസ്ഥ ഇതിനാണെങ്കിൽ weekkend എന്തായിരിക്കും !! അവസാനം വൈകിട്ടത്തെ ഷോക്ക് എനിക്ക് വേണ്ടിയെന്ന പോലെ ഒഴിച്ചിട്ട പുറകിലത്തെ ഒരു സീറ്റിൽ ബുക്ക് ചെയ്തു. അണ്ണൻ ബോക്സ് ഓഫീൽ ഒന്നൊന്നര പൊളി പൊളിക്കുകയാണ്. ബാക്കി സിനിമ കണ്ടിട്ട് ✌🏼
3 490
Day 1 Global collections of Aavesham & Varshangalkk Shesham.!
#Aavesham
KL - ₹3.5 Cr
ROI - ₹0.75 Cr
Ovs - USD 758K (₹6.32 Cr)
Total - ₹10.57 Cr
#VarshangalkkuShesham
KL - ₹3 Cr
ROI - ₹0.62 Cr
Ovs - USD 785K (₹6.54 Cr)
Total - ₹10.16 Cr
NB: No wide release for VS in UK, Europe, Aus/NZ.
Both films doing good at BO🔥🔥
