en
Feedback
كلمة طيبة

كلمة طيبة

Open in Telegram

Show more
The country is not specifiedReligion & Spirituality47 101
2 318
Subscribers
No data24 hours
+27 days
+930 days
Posts Archive
photo content

photo content

photo content

photo content

photo content

✍️നമ്മോടൊപ്പം ചില ദിവസങ്ങള്‍ മാത്രം കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ടൊരാളുടെ വിടപറയല്‍ നമുക്കെത്ര വിഷമമുണ്ടാക്കുന്നതായിരിക്കും.... അയാള്‍ നമ്മോടൊപ്പം കുറച്ചു ദിവസങ്ങള്‍ കൂടി ഉണ്ടായിരുന്നെങ്കിലെന്ന് നാം ആഗ്രഹിച്ചുപോകും. ✍️റമദാനിന്‍റെ വിടപറയല്‍ ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഇത്പോലെയാണ്. നന്‍മയിലേക്ക് നയിക്കുന്ന നല്ലൊരു കൂട്ട്കാരനെ പോലെ കുറഞ്ഞ ദിവസങ്ങള്‍ മാത്രം റമദാന്‍ നമ്മോടൊപ്പമുണ്ടായിരുന്നു. വിശ്വാസിയുടെ മനസ് ആഗ്രഹിക്കുകയാണ് ആ റമദാന്‍ കുറച്ച് ദിവസങ്ങള്‍ കൂടി കൂടെ ഉണ്ടായിരുന്നെങ്കില്‍.... https://t.me/Ibnlkym

✍️ശവ്വാല്‍ പിറവി അറിഞ്ഞപ്പോള്‍ നബി - സ്വല്ലള്ളാഹു അലൈഹിവസല്ലം - ചെയ്തത് ഇതാണ്. ✍️ഹദീസു ഗ്രന്‌ഥങ്ങളില്‍ ഒരു സംഭവം ഉദ്ധരിച്ചത് കാണാം..... ✍️ഒരിക്കല്‍ ശവ്വാലിന്‍റെ മാസപിറവി തങ്ങളുടെ പ്രദേശത്ത് കാണാതെ വന്നപ്പോള്‍ നബിയും, സഹാബത്തും റമദാന്‍ മുപ്പതായി കാണുകയും നോമ്പെടുക്കുകയും ചെയ്തു. അങ്ങനെ നോമ്പെടുത്ത് പകലിന്‍റെ കുറേ സമയം എത്തിയപ്പോളതാ ഒരു യാത്രാ സംഘം അവിടുത്തെ അടുക്കല്‍ എത്തുകയും അവര്‍ യാത്ര ചെയ്തു വരുന്നതിനിടയില്‍ ശവ്വാല്‍ പിറവി കണ്ടുവെന്നും നബിയോട് പറയുന്നു. പ്രവാചകന്‍ അവരോട് (നമ്മുടെ നാട്ടില്‍ ചോദിക്കുന്നപോലെ) നാടിന്‍റെ ദൂരമൊ, ഉദയാസ്‌ഥമന വിത്യാസമൊ ഒന്നും ചോദിച്ചില്ല.. പ്രവാചകന്‍ - സ്വല്ലള്ളാഹു അലൈഹിവസല്ലം - അവരത് പറഞ്ഞപ്പോള്‍ അവസാനിക്കാറായ നോമ്പ് മുറിക്കുകയും, സഹാബത്തിനോട് നോമ്പ് മുറിക്കാന്‍ കല്‍പിക്കുകയും പിറ്റേദിവസം പെരുന്നാള്‍ നിസ്ക്കാരത്തിന് വരാന്‍ കല്‍പിക്കുകയും ചെയ്തു. ✍️പ്രവാചകനെ മാതൃകയാക്കുന്ന മുസ്‌ലിമേ, നിന്‍റെ അവസ്‌ഥയെന്താണ്.? നീ ജീവിക്കുന്ന പ്രദേശത്ത് ശവ്വാല്‍ പിറവി കണ്ടില്ലായെന്നത് ശരിയാണ്. പക്ഷെ മറ്റൊരു പ്രദേശത്ത് ശവ്വാല്‍ പിറവി കണ്ടുവെന്ന വാര്‍ത്ത നിന്‍റെ ചെവിയിലെത്തുകയാണ്. ഈ സാഹചര്യത്തില്‍ നീ ചെയ്യേണ്ടതെന്താണ്? ഇതില്‍ നിന്‍റെ പ്രവാചകനിലുള്ള മാതൃകയെന്താണ്? ✍️ഇതില്‍ നീ ചെയ്യേണ്ട മാതൃകയാണ് മുകളില്‍ പറഞ്ഞ സംഭവത്തിലുള്ളത്. അഥവാ നീ നോമ്പോഴിവാക്കുക. അങ്ങനെ പ്രവാചകന്‍റെ യും സഹാബത്തിന്‍റെയും നിലപാടില്‍ ഉറച്ച് നില്‍ക്കുന്നവനാവുക. https://t.me/Ibnlkym

photo content

🎤റമദാന്‍ വിടപറയുകയാണ് ⏰7: 05 https://t.me/Ibnlkym

റമദാന്‍_വിടപറയുകയാണ്_2.mp36.49 MB

✍️أَيَّامًا مَعْدُودَاتٍ ✍️നോമ്പിനെക്കുറിച്ച് പറഞ്ഞപ്പോള്‍ അല്ലാഹു പറഞ്ഞത് എണ്ണപ്പെട്ട ദിവസങ്ങളില്‍ മാത്രം എന്നാണ്. ✍️സഹോദരങ്ങളെ ആ എണ്ണപ്പെട്ട ദിവസങ്ങള്‍ നമുക്ക് മുന്നില്‍ അവസാനിക്കാന്‍ പോകുകയാണ്. ✍️ഒരു പക്ഷെ റമളാനുകള്‍ ഇനിയും ഉണ്ടായേക്കാം... എന്നാല്‍ ആ റമദാനുകളില്‍ നമ്മള്‍ ഉണ്ടാകുമെന്നതിന് ഒരുറപ്പുമില്ല... ✍️അതിനാല്‍ അല്ലാഹു നമുക്ക് നല്‍കിയ ഈ അവസാന സമയങ്ങളേയും കഴിയുന്നത്ര ഉപയോഗപ്പെടുത്താന്‍ നാം ശ്രമിക്കുക. https://t.me/Ibnlkym

photo content

photo content

photo content

✍️സലഫുകള്‍ ഇങ്ങനെയായിരുന്നു. ✍️നല്ലവരായ മുന്‍ഗാമികള്‍ അമലുകളെ പൂര്‍ത്തിയാക്കുന്നതിലും, പരിപൂര്‍ണമാക്കുന്നതിലും, നന്നാക്കുന്നതിലും പരിശ്രമിക്കുന്നവരും, ശേഷം അതിന്‍റെ സ്വീകാര്യതയുടെ കാര്യത്തില്‍ വ്യസനിക്കുന്നവരുമായിരുന്നു.'' ✍️ഇബ്‌നുറജബ് - റഹിമഹുല്ലാഹ് 📘ലത്വാഇഫുല്‍മആരിഫ് - 209 https://t.me/Ibnlkym

photo content

photo content

photo content

✍️മൊബൈലില്‍ നോക്കിയിരിക്കാന്‍ (ഇന്‍ ശാ അല്ലാഹ്) ഇനിയും സമയം ലഭിച്ചേക്കാം. എന്നാല്‍ ലൈലത്തുല്‍ ഖദ്റ് ഉള്‍ക്കൊള്ളുന്ന ഈ രാവുകളും അതിലെ നിമിഷങ്ങളും തീര്‍ന്നുകൊണ്ടിരിക്കുകയാണ്. അതിനാല്‍ നമുക്ക് അല്ലാഹു നല്‍കിയ ഈ അവസരത്തെ വെറുതെ പാഴാക്കാതെ സല്‍ക്കര്‍മങ്ങളാല്‍ ധന്യമാക്കാന്‍ ശ്രമിക്കുക. https://t.me/Ibnlkym

photo content