en
Feedback
ഹാംസ്റ്റർ മലയാളം | Hamster Malayalam

ഹാംസ്റ്റർ മലയാളം | Hamster Malayalam

Open in Telegram
1 236
Subscribers
No data24 hours
-137 days
-2630 days
Posts Archive
Chat Folders. നമ്മുടെ ഫ്രണ്ട്സ്, ഫാമിലി, വർക്ക്, പഠനം ഇവയൊക്കെ ഒരു ആപ്പിൽ തന്നെയല്ലേ നാം കൈകാര്യം ചെയ്യുന്നത്. ഇവരെയൊക്കെ ഒന്നു തരംതിരിച്ചു വെച്ചാൽ നോക്കാൻ ഒരു സുഖം ഉണ്ടാവില്ലേ. ചാറ്റുകളെയൊക്കെ വേർതിരിച്ച് ഫോൾഡറുകൾ ഉണ്ടാക്കിയാൽ ഓരോ ഫോൾഡറും ഓരോ ടാബായി കിട്ടും, അപ്പോൾ ഒരു മെസ്സേജും നാം കാണാതെ പോകില്ല. ടെലഗ്രാമിലെ ഫോൾഡർ സെറ്റിംഗ്സ് തുറന്നാൽ നേരത്തെ തന്നെ അവിടെ രണ്ടു തരം ഫോൾഡറുകൾ ഉദാഹരണമായി കാണാം (unread ഉം personal ഉം), അതേപോലെ നമുക്ക് ചാറ്റുകളുടെ തരമനുസരിച്ചും റീഡ് സ്റ്റാറ്റസ് അനുസരിച്ചും ഉൾപ്പെടുത്തിയും ഒഴിവാക്കിയും പുതിയ ഫോൾഡറുകൾ ഉണ്ടാക്കാം. എല്ലാത്തിലുമുപരി ഓരോ ഫോൾഡറിലും ഏത് ചാറ്റും ആഡ് ചെയ്യാനും, ഒഴിവാക്കാനും പറ്റുന്നോണ്ട് നമുക്ക് വേണ്ടത് മാത്രമേ ഒരു ഫോൾഡറിൽ കാണൂ. അതുമാത്രമല്ല, ഫോൾഡറുകളിൽ ഒരുപാട് ചാറ്റുകൾ ഓർഡർ അനുസരിച്ച് പിൻ ചെയ്തു വെക്കാം. ഫോൾഡറുകൾ തുടങ്ങാൻ നേരെ Settings > Folders.

Screen Sharing. ഗ്രൂപ്പ് വീഡിയോ കോളുകളിൽ നമ്മുടെ ക്യാമറ ഓണാക്കി സംസാരിക്കുകയായിരുന്നത് കൂടാതെ സ്ക്രീൻ ഷെയർ ചെയ്യാനും കഴിയും - അല്ലെങ്കിൽ രണ്ടും ഒരേ സമയം ചെയ്യാനും പറ്റും. ഡെസ്ക്ടോപ്പിൽ, ഷെയർ ചെയ്യുന്നതിന് ഒരു നിർദ്ദിഷ്ട പ്രോഗ്രാം പോലും തിരഞ്ഞെടുക്കാം. സ്ക്രീൻ ഷെയർ ചെയ്യാൻ, വോയിസ് ചാറ്റിൽ കാണുന്ന 3 പുള്ളി ( ⋮ or ⋯) തൊട്ടതിനു ശേഷം 'Screen Sharing' തെരഞ്ഞെടുക്കുക.

Group Video Calls. ഓൺലൈൻ ക്ലാസുകൾക്കും മറ്റു ഗ്രൂപ്പ് മീറ്റിങ്ങുകൾക്കും, വോയിസ് ചാറ്റ്ൽ നമ്മുടെ ക്യാമറ ഓൺ ആക്കാം സ്ക്രീൻ ഷെയർ ചെയ്യാം. ഒരു വീഡിയോയിൽ തൊട്ടാൽ ഫുൾ സ്ക്രീനിൽ ലഭ്യമാവും. അതു പിൻ ചെയ്തു വച്ചാൽ മറ്റുള്ളവർ ഇടക്ക് കയറി വരാതെ ആ വീഡിയോയിൽ തന്നെ കേന്ദ്രീകരിക്കാൻ പറ്റും. ഗ്രൂപ്പ് വീഡിയോ കോൾ എല്ലാ ഡിവൈസ് ലും അടിപൊളിയായി കിട്ടും. ടാബ്‌ലറ്റും കമ്പ്യൂട്ടറും ഒക്കെ ആണെങ്കിൽ വലിയ സ്ക്രീനും കൂടുതൽ ഡിസ്പ്ലേ ഓപ്ഷൻസും ഉണ്ട്.

Voice chats. അതിഗംഭീരമായ ടെലിഗ്രാം ഗ്രൂപ്പുകൾ ടെക്സ്റ്റ് മെസ്സേജിനും സ്റ്റിക്കറുകൾക്കുമൊക്കെ അപ്പുറത്ത്, അംഗങ്ങൾക്ക് എപ്പോൾ വേണമെങ്കിലും കയറാനും ഇറങ്ങാനും പറ്റുന്ന തരത്തിൽ ഓഡിയോ- വീഡിയോ കോളിനും കൂടെ സൗകര്യമാണ്. വോയിസ് ചാറ്റ് എന്നാണ് ഇതറിയപ്പെടുന്നത്. ഓരു വോയിസ്ചാറ്റിൽ പങ്കെടുത്തു കൊണ്ടിരിക്കുമ്പോൾ തന്നെ മറ്റ് കാര്യങ്ങൾ ഫോണിൽ ചെയ്യുന്നതിന് തടസ്സമില്ല. മൈക്രോഫോൺ കൺട്രോൾ സ്ക്രീനിൽ തന്നെ നിലനിൽക്കുന്നത് ആവശ്യാനുസരണം പെട്ടെന്ന് mute ചെയ്യാനും unmute ചെയ്യാനും സൗകര്യം നൽകുന്നു. ഒരു ഗ്രൂപ്പിൽ അഡ്മിന് വോയിസ് ചാറ്റ് തുടങ്ങാനായി ഗ്രൂപ്പിന്റെ പ്രൊഫൈലിൽ കാണുന്ന 3 പുള്ളി (⋮ or ⋯) തൊട്ട് "Start Voice Chat" തിരഞ്ഞെടുത്താൽ മതി.

ഗ്രൂപ്പിൽ ക്വിസ് അയക്കുന്നതിന്റെ പൂർണരൂപം

Quizzes and Educational Tests. ഏതു പഠനവിഷയത്തിന്റെയും study material വളരെയധികം സവിശേഷതകളോടെ @QuizBot ഉപയോഗിച്ച് ഉണ്ടാക്കിയെടുക്കാം. പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് വേണ്ടി ഓരോ ചോദ്യത്തിനും ടൈം സെറ്റ് ചെയ്ത് കൊടുക്കാവുന്നതാണ്. അതുകൂടാതെ ശരിയായ ഉത്തരം കിട്ടാത്തവർക്കായ് വിശദീകരണങ്ങൾ കൂടെ ചേർത്ത് മത്സരങ്ങൾ നടത്താം. Quiz bot ഉപയോഗിക്കുന്നത് എങ്ങനെ എന്ന് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക. quiz.directory എന്ന സൗജന്യ പ്ളാറ്റ്ഫോമിൽ കയറിയാൽ ഇത്തരത്തിൽ ഉണ്ടാക്കിയ വളരെ മികച്ച ചില ക്വിസ്സുകൾ കാണാം. ഈ പ്ളാറ്റ്ഫോമിനു വേണ്ടി ക്വിസ്സുകൾ ഉണ്ടാക്കി നൽകിയവർക്ക് ടെലിഗ്രാമിന്റെ വക cash prizeകൾ ലഭിച്ചതാണ്. Read more about Quizzes

പഴയ വാട്സ് ആപ്പ് ഗ്രൂപ്പ്ലെ മെസ്സേജുകൾ പുതിയ ടെലിഗ്രാം ഗ്രൂപ്പിലേക്ക് മാറ്റാവുന്നതാണ്. ഇതിനായി വാട്സ് ആപ്പ് ഗ്രൂപ്പ്ൽ നിന്നും എക്സ്പോർട്ട് ചെയ്ത ഫയൽ നമ്മുടെ പുതിയ ടെലിഗ്രാം ഗ്രൂപ്പിലേക്ക് നേരെ ഷെയർ ചെയ്യുക. Apple phoneൽ, വാട്സ് ആപ്പിലെ Group Info page തുറക്കുക, Export Chat തൊടുക, ശേഷം ടെലിഗ്രാമിലേക്ക് ഷെയർ ചെയ്യാം. ആൻഡ്രോയ്ഡ് ഫോണിലെ WhatsAppഗ്രൂപ്പിൽ, ⋮ (icon) തൊടുക > More > Export Chat, ശേഷം ടെലിഗ്രാമിലേക്ക് ഷെയർ ചെയ്യാം.

Online class ന് ഉപകാരപ്പെടുന്ന ചില ബോട്ടുകൾ👇 • ഫോട്ടോകൾ അയച്ചു കൊടുത്താൽ pdf ആക്കുന്ന ബോട്ട്👉@ImageToPdfRobot • ക്വിസ് മത്സരം നടത്താൻ👉@QuizBot • വിദ്യാർത്ഥികളുടെ ഹാജർ എടുക്കുന്നു👉 @GroupAttendanceBot • നമ്മുടെ അറിവുകൾ പരിശോധിക്കാം👉 @TriviaBot •എഴുത്തുകൾ പബ്ലിഷ് ചെയ്യാൻ👉 @telegraph • ചാറ്റിൽ വച്ച് തന്നെ വിക്കിപീഡിയ സെർച്ച് ചെയ്യാൻ👉 @wiki

Schedule Messages. ടെലിഗ്രാമിൽ മെസ്സേജ് അയക്കുന്നതിനായി send button തൊട്ടു പിടിച്ച് 'Schedule Messages' തിരഞ്ഞെടുത്ത് ടൈം സെറ്റ് ചെയ്താൽ നിശ്ചിത സമയത്ത് ഒരു മെസ്സേജ് ഓട്ടോമാറ്റിക്കായി അയക്കപ്പെടും. ക്ലാസ്സ് ഗ്രൂപ്പിൽ വിദ്യാർഥികൾക്ക് വർക്കുകൾ കൊടുക്കുമ്പോൾ ഉപകാരപ്പെടും.

ചൈനയിൽ സവാരിക്കിറങ്ങിയ ആനക്കൂട്ടം തെക്കോട്ട് https://www.mathrubhumi.com/print-edition/world/china-s-traveling-elephants-1.5782218

Anonymous Admins. ഒരു അഡ്മിനെ ഗ്രൂപ്പിൽ അദ്രശ്യമാക്കാൻ Remain Anonymous പ്രാപ്തമാക്കുക. അംഗങ്ങളുടെ പട്ടികയിൽ‌ അജ്ഞാത അഡ്‌മിൻ‌മാരെ കാണാൻ‌ കഴിയില്ല, മാത്രമല്ല അവരുടെ സന്ദേശങ്ങൾ‌ ഗ്രൂപ്പിൻറെ പേരും ഫോട്ടോയും ഉപയോഗിച്ച് അയയ്‌ക്കപ്പെടും.

ചർച്ചയിൽ സംസാരിക്കാൻ വരുന്നവർക്കുള്ള ലിങ്ക് താഴെ കൊടുക്കുന്നു. https://t.me/tgnature?voicechat=29f1d0436f4180994c

+1
ഗ്രൂപ്പുകൾ. ഗ്രൂപ്പ് ചാറ്റുകളിൽ 200,000 വരെ ആളുകൾക്ക് സംസാരിക്കാനും ടെക്സ്റ്റ് ചെയ്യാനും മീഡിയ പങ്കിടാനും കഴിയും. ഗ്രൂപ്പുകൾ‌ സ്വകാര്യമോ പൊതുവായതോ ആക്കാം, കൂടാതെ എത്ര വലിയ ചർച്ചകളും നിയന്ത്രിക്കുന്നതിന് ശക്തമായ ഉപകരണങ്ങൾ‌ ഉണ്ട്. Group settingsMembers permissionsVisible chat historyAdmin tools

ഗ്രൂപ്പ് അംഗങ്ങൾക്ക് നൽകാവുന്ന അവകാശങ്ങൾ:- 1) മെസ്സേജ് അയക്കാൻ (ഇത് ഓഫാക്കിയാൽ ഗ്രൂപ്പിൽ അഡ്മിന് മാത്രം മെസ്സേജ് അയക്കാം). 2)
ഗ്രൂപ്പ് അംഗങ്ങൾക്ക് നൽകാവുന്ന അവകാശങ്ങൾ:- 1) മെസ്സേജ് അയക്കാൻ (ഇത് ഓഫാക്കിയാൽ ഗ്രൂപ്പിൽ അഡ്മിന് മാത്രം മെസ്സേജ് അയക്കാം). 2) മീഡിയ അയക്കാൻ 3) sticker and GIF അയക്കാൻ 4) Polls അയക്കാൻ 5) ഉള്ളടക്കത്തോടുകൂടിയ ലിങ്ക്സ് 6) മറ്റുള്ളവരെ ഗ്രൂപ്പ്ൽ ചേർക്കാൻ 7) ഒരു മെസ്സേജ് പിൻ ചെയ്യാൻ 8) ഗ്രൂപ്പ് വിവരങ്ങൾ മാറ്റം വരുത്താൻ Slow mode;- ഓരോരുത്തരും ഒരു മെസ്സേജ് അയച്ചു കഴിഞ്ഞതിന് ശേഷം അടുത്ത മെസ്സേജ് അയക്കാൻ കാത്തിരിക്കേണ്ട സമയം Removed users;- ഗ്രൂപ്പ്ൽ നിന്നും പുറത്താക്കപ്പെട്ടവർ. Add exceptions;- ഗ്രൂപ്പിൻറെ മൊത്തം പെർമിഷനുകളിൽ നിന്നും മാറ്റി നിർത്തപ്പെട്ടവർ.

ഒരു സൊകാര്യ ഗ്രൂപ്പിൽ പുതുതായി ജോയിൻ ചെയ്തവർക്ക് നേരത്തെയുള്ള മെസ്സേജുകൾ കാണാവുന്ന തരത്തിൽ ഗ്രൂപ്പിന്റെ ചാറ്റ് ഹിസ്റ്ററി ദ്രശ്യമാക്കാൻ Group Settings✏️ തുറന്ന് 'Chat history for new members' തുറന്ന് Visible തെരഞ്ഞെടുത്ത് മുകളിലെ ✔️ ഐക്കൺ തൊടണം.

+1
Admin Tools. ഓരോ അഡ്മിനും നിശ്ചിത അവകാശങ്ങളും ശീർഷകങ്ങളും നൽകി ഗ്രൂപ്പിന്റെ മേൽനോട്ടം വീതം വച്ച് കൊടുക്കാം. നിങ്ങൾ ക്ലാസ് ഗ്രൂപ്പിലെ അധ്യാപകൻ ആണെങ്കിൽ Admin title 'അധ്യാപകൻ' എന്നും ലീഡർ ആണെങ്കിൽ 'Class leader' എന്നും നൽകിയാൽ ഗ്രൂപ്പ് അംഗങ്ങൾക്ക് അത് കാണാം. ഗ്രൂപ്പിന്റെ പേരും പ്രൊഫൈൽ ചിത്രവും ഉപയോഗിച്ച് അജ്ഞാതമായി പോസ്റ്റുചെയ്യാൻ നിങ്ങളുടെ അഡ്‌മിനുകളെ അനുവദിക്കുകയും ആവാം.

Polls. നിങ്ങളുടെ ഗ്രൂപ്പുകളിലോ ചാനലുകളിലോ ഒരു വോട്ടെടുപ്പ് സൃഷ്ടിക്കുന്നതിന്, 📎 അറ്റാച്ചുമെന്റ് മെനു തുറന്ന് “പോൾ” തിരഞ്ഞെടുക്കുക. വോട്ടറെ കാണിക്കുന്നതൊ കാണിക്കാത്തതൊ (Anonymous) ആയ വോട്ടുകൾ ആകാം. Anonymous അല്ലാത്ത വോട്ടെടുപ്പിൽ ആരൊക്കെ എന്തിനൊക്കെ വോട്ട് ചെയ്തെന്ന് കാണിക്കുന്നു. ഒരു വോട്ടെടുപ്പിൽ ഒന്നിലധികം ഉത്തരങ്ങൾക്ക് വോട്ട് രേഖപ്പെടുത്താൻ അവസരം കൊടുക്കാം. ക്വിസ് ശൈലിയിലുള്ള വോട്ടെടുപ്പുകളും ഉണ്ടാക്കാൻ കഴിയും.