en
Feedback
ഇസ്ലാമിക വിധികൾ

ഇസ്ലാമിക വിധികൾ

Open in Telegram

ഇസ്‌ലാമിക വിധികൾ അറിയുന്നതിനായി പണ്ഡിതന്മാരോട് ചോദിക്കുന്ന ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളും മലയാളത്തിലേക്ക് വിവർത്തനം ചെയ്തു കൊണ്ട് പ്രചരിപ്പിക്കലാണ് ഈ ചാനൽ കൊണ്ടുദ്ദേശിക്കുന്നത് وفق الله الجميع لمرضاته https://t.me/islamikavidhikal

Show more
1 883
Subscribers
No data24 hours
-57 days
-1430 days
Posts Archive
*നിസ്കാരം വിലക്കപ്പെട്ട സമയങ്ങളിൽ നിസ്കരിക്കാമോ* അശ്ശെയ്ഖ് ഇബ്നു ഉസയ്മീൻ -رحمه الله- യോട് ചോദിക്കപ്പെട്ടു : 🔥🔥🔥🔥🔥🔥🔥🔥 *❔ചോദ്യം❔* വുദൂഇന്റെ സുന്നത്ത് നിസ്കാരം (പുരുഷനായാലും സ്ത്രീയായാലും) അസർ നിസ്കാരത്തിന് ശേഷമുളള നിസ്കാരം വിലക്കപ്പെട്ട സമയങ്ങളിൽ നിർവഹിക്കാൻ പാടുണ്ടോ? *✔️ഉത്തരം✔️* വുദൂഇന്റെ സുന്നത്ത് നിസ്കാരം വിലക്കപ്പെട്ട സമയങ്ങളിൽ നിർവഹിക്കൽ അനുവദനീയമാണ്. കാരണം ഏറ്റവും പ്രബലമായ അഭിപ്രായപ്രകാരം വുദൂഇന്റെ സുന്നത്ത് നിസ്കാരം, തഹിയ്യത്തുൽ മസ്ജിദ് (പള്ളിയിൽ പ്രവേശിക്കുമ്പോഴുള്ള നിസ്കാരം), ത്വവാഫിന്റെ സുന്നത്ത്, ഒരാൾ പള്ളിയിൽ വരുമ്പോൾ ആളുകൾ ജമാഅത്തായി നിസ്കരിക്കുന്നത് കണ്ടാൽ അവരോടൊപ്പം വീണ്ടും നിസ്കരിക്കൽ എന്നിവ പോലെയുള്ള പ്രത്യേക കാരണങ്ങളുള്ള എല്ലാ നമസ്കാരങ്ങളും വിലക്കപ്പെട്ട സമയങ്ങളിലും അനുവദനീയമാണ് എന്നതാണ്. 📖المصدر: سلسلة لقاءات الباب المفتوح > لقاء الباب المفتوح[١٤] ✨✨✨✨✨✨✨✨ ✍️ വിവർത്തനം : അബൂ ഇബ്രാഹിം മുഹമ്മദ് وفقه الله 🔤https://t.me/islamikavidhikal/467

*കാഫിറുകളോട് സാദൃശ്യപ്പെടുന്നതായ ഒരു കാര്യം മുസ്ലിമീങ്ങൾക്കിടയിൽ പ്രചരിച്ചു കഴിഞ്ഞാല്‍ പ്രശ്നമില്ലേ🚩* അശ്ശൈഖ് അബൂ ബിലാല്‍ അല്‍ ഹദ്റമി - حفظه الله - യോട് ചോദിക്കപ്പെട്ടു : 🚩🚩🚩🚩🚩🚩🚩 *ചോദ്യം* കാഫിറുകളൊട് സാദൃശ്യപ്പെടുക എന്നുള്ളതിന്റെ മാനദണ്ഡം എന്താണ്‌? സ്ഥലവും കാലവും മാറുന്നതിന് അനുസരിച്ച് അതിന്‌ മാറ്റം വരുമോ? ചില ആളുകള്‍ പറയുന്നു : പുരുഷന്മാർ പാൻ്റ്സ് ധരിക്കുന്നത് മുമ്പ് കാഫിറുകളോട് സാദൃശ്യം പുലർത്തലായിരുന്നു കാരണം അന്ന് മുസ്ലിംങ്ങൾ അത് ധരിച്ചിരുന്നില്ല. എന്നാൽ പിന്നീട് അത് പരക്കെ വ്യാപിക്കുകയും പ്രചരിക്കുകയും അത് കാഫിറുകളുടെ മാത്രം പ്രത്യേക വസ്ത്രമല്ലാതായി മാറുകയും ചെയ്തു. അതിനാല്‍ പുരുഷന്‍മ്മാർക്ക് അത് ധരിക്കല്‍ അനുവദനീയമായ് മാറി. ഇത് ശരിയാണോ? 🔣🟰🟰🟰🟰🔣 *✉️ഉത്തരം✉️* കാഫിറുകളൊട് സാദൃശ്യം പുലർത്തുക എന്നുള്ളതിന്റെ മാനദണ്ഡം അവരുടെ മാത്രം പ്രത്യേകമായുള്ള കാര്യങ്ങളില്‍ ആണ്‌. എന്നാൽ പൊതുവായി അറിയപ്പെടുന്നതും എല്ലാവരും പങ്കിടുന്നതുമായ കാര്യങ്ങളിൽ അവരോടുള്ള(കാഫിറുകളൊട്) സാദൃശ്യപ്പെടൽ ഇല്ല അല്ലെങ്കിൽ അടിസ്ഥാനപരമായി മുസ്‌ലിംകൾക്ക് ഉള്ളതായിരിക്കുകയും പിന്നീട് അത് കാഫിറുകൾ സ്വീകരിക്കുകയും അങ്ങനെ അവർ മുസ്‌ലിംകളോട് സാദൃശ്യം പുലർത്തുന്നവരായ് മാറുകയും ചെയ്ത കാര്യങ്ങൾ എന്നാൽ (അത്തരം കാര്യങ്ങൾ) നമ്മൾ ഉപേക്ഷിക്കേണ്ടതില്ല. കാരണം അത് യാഥാര്‍തത്തില്‍ നമ്മുടേതാണ്.എന്നാൽ കാഫിറുകൾക്ക് പ്രത്യേകമാക്കപ്പെട്ട കാര്യങ്ങളിലും അവരുടെ ജീവിതരീതികളിലും അവരുടെ കാര്യങ്ങളിലും പെട്ടത് എന്താണോ അത് അവരുടെ വസ്ത്രധാരണത്തിലായാലും ശരി അതല്ലാത്ത മറ്റ് കാര്യങ്ങളില്‍ ആയാലും അവരെ അനുകരിക്കാൻ പാടുള്ളതല്ല അത് പിന്നീട് മുസ്‌ലിംകൾക്കിടയിൽ വ്യാപകമായി മാറിയതാണെങ്കിൽ പോലും കാരണം അവർ അത് കാഫിറുകളിൽ നിന്ന് സ്വീകരിക്കുകയും അതിൽ അവരോട് സാദൃശ്യം പുലർത്തുകയും ചെയ്യുന്നതാണ്. അതുപോലെ മുസ്‌ലിംകൾ ഇത്തരത്തിലുള്ള ശരീരവടിവ് പ്രകടമാക്കുന്ന ഇടുങ്ങിയ പാന്റുകളും കഴുത്തിൽ ധരിക്കുന്ന ഈ ടൈകളും (Neckties) അതല്ലാത്ത അവരുടെ മറ്റു പ്രത്യേക വസ്ത്രങ്ങളും ധരിച്ചതായ് എങ്ങും അറിയപ്പെട്ടിട്ടില്ല.അതിനാൽ ഇത് മുസ്‌ലിംകൾക്കിടയിൽ പടർന്നുപിടിച്ചിട്ടുണ്ടെങ്കിൽ പോലും ഇത് തെറ്റാണ് കാരണം അവർ ഇത് കുഫാറുകളിൽ നിന്ന് സ്വീകരിച്ചിട്ടുള്ളതാണ്.എന്നാൽ നമുക്കും അവർക്കും ഇടയിൽ മുൻപ് പൊതുവായി ഉണ്ടായിരുന്ന കാര്യങ്ങൾ എന്താണോ അതില്‍ ഒരിക്കലും അവരെടുള്ള സാദൃശ്യപ്പെടൽ ഇല്ല അതുപോലെ അടിസ്ഥാനപരമായി നമ്മുടെ പക്കൽ ഉണ്ടായിരുന്നതും പിന്നീട് നമ്മുടെ അടുക്കൽ ഉള്ളതിനേക്കാൾ കൂടുതൽ അവർക്കിടയിൽ വ്യാപകമായി മാറിയതുമായ കാര്യങ്ങളും ഇതുപോലെ തന്നെയാണ് കാരണം അതിന്റെ അടിസ്ഥാനം നമ്മുടെ അടുക്കലാണുള്ളത് അതിനാൽ അത് കുഫാറുകളുടെ മാത്രം പ്രതേകമായ കാര്യങ്ങൾ ആയി മാറുന്നില്ല. തീർച്ചയായും മുസ്‌ലിംകൾക്ക് വിലക്കപ്പെട്ടിട്ടുള്ളത് കുഫാറുകളുടെ മാത്രം പ്രത്യേകമായ കാര്യങ്ങളിൽ അവരെ അനുകരിക്കുന്നതിനാണ്. ✈️https://t.me/islamikavidhikal 🚩🚩🚩🚩🚩🚩🚩 🚩അറബിയിലുള്ള ഫത്‌വ : https://t.me/abubilalhami/9190 💙കുഫാറുകളൊട് സാദൃശ്യപ്പെടുക എന്നുള്ളതിന്റെ മാനദണ്ഡം https://t.me/islamikavidhikal/465 💬💬💬💬💬💬💬💬 🖋 വിവർത്തനം : അബൂ ഇബ്രാഹീം മുഹമ്മദ് وفقه الله 🔤ഇസ്‌ലാമിക വിധികൾ https://t.me/islamikavidhikal/466

*കുഫാറുകളൊട് സാദൃശ്യപ്പെടുക എന്നുള്ളതിന്റെ മാനദണ്ഡം* അശ്ശൈഖ് അബൂ ബിലാല്‍ അല്‍ ഹദറമി - حفظه الله - യോട് ചോദിക്കപ്പെട്ടു : ⚡️⚡️⚡️⚡️⚡️⚡️ *ചോദ്യം* ശരീഅത്ത് (ഇസ്‌ലാമിക നിയമം) വിലക്കിയതായ കുഫാറുകളൊട് സാദൃശ്യപ്പെടൽ എന്നതിന്റെ കൃത്യമായ മാനദണ്ഡം എന്താണ്? ⚡️⚡️⚡️⚡️⚡️⚡️⚡️⚡️ *✉️ഉത്തരം✉️* ശരീഅത്ത് വിലക്കിയിട്ടുള്ളത് അവരുടെ മാത്രം സവിശേഷതകളിൽപ്പെട്ട (അവർക്ക് മാത്രം പ്രത്യേകമായുള്ള) കാര്യങ്ങളിൽ അവരെപ്പോലെയാവുക എന്നതാണ്.അത് അവരുടെ പെരുമാറ്റങ്ങളിലോ, ആരാധനാ കർമ്മങ്ങളിലോ, വിശ്വാസപരമായ കാര്യങ്ങളിലോ ഉള്ള അവരുടെ പ്രതേക കാര്യങ്ങളിലായിരിക്കും. "നബി ﷺ പറഞ്ഞു: ആര് ഒരു ജനതയോട് സാദൃശ്യം പുലർത്തിയോ അവൻ അവരിൽപ്പെട്ടവനാണ് " ¹ അതിനാൽ ആരാണോ കുഫാറുകളുടെ മാത്രം പ്രത്യേകമായ കാര്യങ്ങളില്‍ അവരോട് സാദൃശ്യപ്പെട്ടത് അതാണ് അവരുമായുള്ള(കുഫാറുകളുമായുള്ള) യാഥാര്‍ത്ഥ സാദൃശ്യപ്പെടൽ. എന്നാൽ പൊതുവായ കാര്യങ്ങൾ (മുസ്‌ലിംകളും അല്ലാത്തവരും ഒരുപോലെ ചെയ്യുന്ന കാര്യങ്ങൾ) അത് ഒരിക്കലും അവരോടുള്ള സാദൃശ്യപ്പെടൽ അല്ല. അത് മുസ്ലിങ്ങൾക്കിടയിൽ വ്യാപകമാവുകയും, അവര്‍ക്കിടയില്‍ പ്രചരിക്കുകയും ഇസ്‌ലാമിക പ്രമാണങ്ങൾക്ക് അത് എതിരാവുകയും ചെയ്യുന്നില്ല. അതിനാൽ ഇത് വിലക്കപ്പെട്ട അനുകരണത്തിൽപ്പെടില്ല. വിലക്കപ്പെട്ട അനുകരണം എന്നത് അവർക്ക് പ്രത്യേകമായുള്ള കാര്യങ്ങളിലും, അല്ലാഹു ഹറാമാക്കിയ കാര്യങ്ങളിലും മാത്രമാണ്. ⚡️⚡️⚡️⚡️⚡️⚡️⚡️ [1] സുനനു അബീ ദാവൂദ് : 4031 🪻🪻🪻🪻🪻🪻🪻🪻 ⬇️അറബിയിലുള്ള ഫത്‌വ : https://t.me/abubilalhami/15161 💬💬💬💬💬💬💬💬 🖋 വിവർത്തനം : അബൂ ഇബ്രാഹീം മുഹമ്മദ് وفقه الله ✈️ഇസ്‌ലാമിക വിധികൾ https://t.me/islamikavidhikal/464

➖മുശ്'രിക്കീങ്ങളുടെ ആഘോഷങ്ങളിൽ പങ്കെടുക്കലും അവയ്ക്ക് ആശംസകൾ നേരലും അനുവദനീയമല്ല➖ അശ്ശെയ്ഖ് സ്വാലിഹ് അൽ ഫൗസാൻ -حفظه الله- യോട് ചോദിക്കപ്പെട്ടു : ═════🌺🍃 ════ 🌺🍃══════ 📄ചോദ്യം📄 മുശ്'രിക്കീങ്ങളുടെ ആഘോഷങ്ങൾക്ക് ഒരു മുശ്'രിക്ക് ഒരു മുസ്ലിമിനോട് ആശംസ അർപ്പിച്ചാലുള്ള വിധിയെന്താണ്?, അതിന് ആ മുസ്ലിം മറുപടിയർപ്പിക്കണോ അതോ വേണ്ടയോ? ═════════════════════════ 📩ഉത്തരം📩 പാടില്ല, മുശ്'രികീങ്ങളുടെ ആഘോഷങ്ങളിൽ പങ്കെടുക്കലും ആശംസകള്‍ അര്‍പ്പിക്കലും അനുവദനീയമല്ല. ആശംസകള്‍ അര്‍പ്പിച്ചവന് തിരിച്ചു ആശംസകള്‍ പറയലും അനുവദനീയമല്ല. മറിച്ച് അവനത് എതിർത്തു കൊണ്ട് "നമുക്കിത് അനുവദനീയമല്ല. നമ്മള്‍ മുസ്ലീങ്ങളാണ്. ഇത് കുഫ്റിന്റെ ആഘോഷങ്ങളാണ്. നമ്മള്‍ അത് ഇഷ്ടപ്പെടുന്നില്ല നമ്മള്‍ അതിനെ വെറുക്കുകയും ചെയ്യുന്നു" എന്ന് അവൻ പറയട്ടെ കാഫിറുകൾക്ക് അവരുടെ ആഘോഷങ്ങളിൽ ആശംസ നേരൽ അനുവദനീയമല്ല, അവയ്ക്ക് ആശംസ നേരപ്പെട്ടാൽ ഒരു മുസ്ലിം അവർക്ക് മറുപടിയർപ്പിക്കലും അനുവദനീയമല്ല, കാരണം അവ മുസ്ലീങ്ങളുടെ ആഘോഷങ്ങളല്ല, അവ കൊണ്ട് ഒരു മുസ്ലിം സന്തോഷിക്കാൻ പാടില്ല, അപ്രകാരം തന്നെ പുത്തനാചാരങ്ങളായ (ബിദ്അത്ത്) ആഘോഷങ്ങളും മൗലിദ് ആഘോഷം, പുത്തനാചാരക്കാർ അനുഷ്ഠിക്കുന്ന ആഘോഷങ്ങൾ പൊലുള്ള പുത്തനാചാരങ്ങളായ ആഘോഷങ്ങൾ അപ്രകാരം തന്നെ ഇവയിലും പങ്കെടുക്കപ്പെടരുത് അവയ്ക്ക് ആശംസകളും നേരപ്പെടരുത്. കാരണം അവ ഇസ്ലാമിന്റെ ആഘോഷങ്ങളിൽ പെട്ടതല്ല, അവ പുത്തനാചാരങ്ങളായ ആഘോഷങ്ങളാണ് https://t.me/islamikavidhikal 📄അറബിയിലുള്ള ഫത്‌വ: https://t.me/g4448/6526 #Shirk_الشرك #Innovation_البدعة ═════🌺🍃 ════ 🌺🍃══════ 📄വിവർത്തനം : അബൂ അബ്ദിറഹ്മാൻ അബ്ദുല്ലാഹ് وفقه الله 📲ഇസ്‌ലാമിക വിധികൾ📲 https://t.me/islamikavidhikal

*നബിദിനാഘോഷം എങ്ങനെ ഉണ്ടായി* അശ്ശെയ്ഖ് ഇബ്നു ഉസയ്മീൻ -رحمه الله- യോട് ചോദിക്കപ്പെട്ടു : 🚩🚩🚩🚩🚩 *ചോദ്യം* ഈ ബിദ്അത്ത് (നബിദിനാഘോഷം) ആദ്യമായി ഉണ്ടാക്കിയത് ആരാണ്? അതിന് അവർ പറയുന്ന ന്യായീകരണങ്ങൾ എന്തൊക്കെയാണ്? അത് എങ്ങനെയാണ് വന്നത്? *✔️ഉത്തരം✔️* ഹിജ്റ നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ ഫാത്വിമികൾ ആണ് ഇത് ആദ്യമായി ഉണ്ടാക്കിയത്. പിന്നീട് ഹിജ്റ ഏഴാം നൂറ്റാണ്ടിൽ ഇറാഖിലെ അർബിൽ രാജാവും ഇത് ഉണ്ടാക്കി. അതിനുശേഷമാണ് ഇത് മുസ്ലിംങ്ങൾക്കിടയിൽ വ്യാപകമായത്. ഇതിനുള്ള കാരണം ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യرحمه الله തന്റെ 'ഇഖ്തിദാഉസ്സ്വിറാതിൽ മുസ്തഖീം' എന്ന ഗ്രന്ഥത്തിൽ പറഞ്ഞതുപോലെ : ഒന്നുകില്‍ റസൂല്‍ ﷺ യോടുള്ള സ്നേഹം പ്രകടിപ്പിക്കൽ; ഇത് ആ സ്നേഹത്തിന് അനിവാര്യമായ കാര്യമാണെന്ന് അവർ തെറ്റുധരിച്ചു. അല്ലെങ്കിൽ ക്രിസ്ത്യാനികളോട് സാദൃശ്യം പുലർത്തൽ ;കാരണം നസാറാക്കൾ ഈസാعليه السلام യുടെ ജന്മദിനം ആഘോഷമാക്കാറുണ്ട്. കാരണം എന്തൊക്കെ തന്നെ ആയാലും എല്ലാ ബിദ്അത്തുകളും വഴികേടാണ്. المصــــدر سلسلـة لقاءات الباب المفتوح / ٢١٠ 📚 🚩 🚩🚩🚩🚩🚩🚩 ✍️ വിവർത്തനം : അബൂ ഇബ്രാഹിം മുഹമ്മദ് وفقه الله ✈️https://t.me/islamikavidhikal/463

*📱🔒ഫേസ് ലോക്കിന്റെ വിധി* അശ്ശെയ്ഖ് അബൂ ബിലാൽ ഖാലിദ് അൽ ഹദ്റമി - حَفِظَـﮧُ اللَّـﮧُ - യോട് ചോദിക്കപ്പെട്ടു: 🥢🥢🥢🥢🥢🥢🥢 *ചോദ്യം* ഒരുവന് ഫേസ് ലോക്ക് വെക്കാൻ പറ്റുമോ? 🥢🥢🥢🥢🥢🥢🥢 *📩ഉത്തരം📩* വെക്കരുത്. കാരണം അത് ആത്മാവുളളതിന്റെ ചിത്രം ഉണ്ടാക്കലാണ്. നീ ലോക്ക് വെക്കുന്നതിന് മുമ്പ് ചിത്രം പകർത്തണം. അത് കൊണ്ടാണ് ഒരു ഉപകരണത്തിന് നിന്നെ മനസ്സിലാക്കാൻ പറ്റുന്നതും, നീ അതിലേക്ക് നോക്കുന്നത് കൊണ്ട് മാത്രം നിനക്ക് ലോക്ക് തുറന്ന് തരികയും ചെയ്യുന്നത്. നീ സേവ് ചെയ്ത നിന്റെ ഫിൻഗർ പ്രിന്റ് കൊണ്ട് നീ തുറക്കുന്നത് പോലെ നിന്റെ ഫോട്ടോ അതിൽ സേവ് ആയാലേ ലോക്ക് തുറക്കാന്‍ പറ്റൂ. ഹറാമായ ചിത്രം എടുക്കുന്നത് കൊണ്ടല്ലാതെ ഇത് ചെയ്യാൻ പറ്റില്ല. അത് കൊണ്ട് നീ ഇത് ചെയ്യരുത് 🔗https://t.me/islamikavidhikal 🎧അറബിയിലുള്ള ഫത്‌വ : https://t.me/abubilalhami/11322?single 🔠🔠🔠🔠🔠🔠 വിവർത്തനം : സഅ്ദ് ബ്നു ഉമർ - وَفَّقَـﮧُ اللَّـﮧُ - ✈️ഇസ്‌ലാമിക വിധികൾ https://t.me/islamikavidhikal

➖നിസ്കാരം അതിന്റെ സമയത്ത് നിർവ്വഹിക്കാതെ വൈകിപ്പിക്കുന്നതിന്റെ വിധി➖ അശ്ശെയ്ഖ് ഉസയ്മീൻ رحمه الله യോട് ചോദിക്കപ്പെട്ടു: ═════🌺🍃 ════ 🌺🍃══════ 📄ചോദ്യം📄 ചിലപ്പോള്‍ ഞാന്‍ നിസ്കാരം അതിന്റെ സമയത്തെ തൊട്ട് വൈകിപ്പിക്കും. അലസത കാരണത്താലല്ല, മറിച്ച് എന്റെ ഒരുപാട് വീട്ടുജോലികൾ കാരണത്താൽ. ഇങ്ങനെ ചെയ്താല്‍ അതിന്റെ പേരില്‍ എനിക്ക് കുറ്റമുണ്ടാകുമോ? ═════════════════════════ 📩ഉത്തരം📩 അതെ നിന്റെ മേല്‍ കുറ്റമുണ്ട്. ഒരിക്കലും നിസ്കാരം അതിന്റെ സമയത്തെ തൊട്ട് വൈകിപ്പിക്കൽ നിനക്ക് അനുവദനീയമല്ല. ഇസ്ലാമിന്റെ തൂണുകള്‍ പെട്ട ഒന്നാണത്. അല്ലാഹു തആല പറയുന്നു : ( إِنَّ ٱلصَّلَوٰةَ كَانَتۡ عَلَى ٱلۡمُؤۡمِنِینَ كِتَـٰبࣰا مَّوۡقُوتࣰا) [തീര്‍ച്ചയായും നിസ്കാരം സത്യവിശ്വാസികള്‍ക്ക് സമയം നിര്‍ണയിക്കപ്പെട്ട ഒരു നിര്‍ബന്ധബാധ്യതയാകുന്നു]¹ നിസ്കാരം നിർബന്ധമായും അതിന്റെ സമയത്ത് നിർവഹിക്കണം ഞാന്‍ നിന്നോട് പറയുന്നത് "നീ നിസ്കാരം അതിന്റെ സമയത്ത് നിർവ്വഹിച്ചാൽ അത് നിന്റെ ജോലികൾ ചെയ്യാനുള്ള സഹായമാകും. കാരണം അല്ലാഹു തആല : (وَٱسۡتَعِینُوا۟ بِٱلصَّبۡرِ وَٱلصَّلَوٰةِ) [സഹനവും നിസ്കാരവും മുഖേന നിങ്ങള്‍ (അല്ലാഹുവിന്റെ) സഹായം തേടുക²] എന്നാണ് പറഞ്ഞത് 📕فتاوى سؤال على الهاتف (٢) السؤال ٦٧٠) https://t.me/islamikavidhikal #prayer_الصلاة #women@islamikavidhikal ═════════════════════════ (1) സൂറത്ത് അന്നിസാഅ് :103 (2) സൂറത്ത് അൽ ബഖറ : 45 💠അശ്ശെയ്ഖ് സ്വാലിഹ് അൽ ഫൗസാൻ حفظه الله പറഞ്ഞു : ”إذا أخر صلاته عن وقتها متعمدًا لا تُقبل منه“ ഒരാള്‍ നിസ്കാരം അതിന്റെ സമയത്ത് നിർവ്വഹിക്കാതെ മനപ്പൂര്‍വ്വം വൈകിപ്പിച്ചാൽ, അത് അവനിൽ നിന്നും സ്വീകരിക്കപ്പെടുന്നതല്ല (حماية الشباب ١٤٣٧/٥/١٤ه‍) ➖ബുദ്ധി അവശേഷിക്കുന്ന കാലത്തോളം ഒരാൾ നിസ്കാരം ഉപേക്ഷിക്കാൻ പാടുള്ളതല്ല➖ https://t.me/islamikavidhikal/12 ═════🌺🍃 ════ 🌺🍃══════ 📝വിവർത്തനം : സഅ്ദ് ബ്നു ഉമർ وفقه الله 📲ഇസ്‌ലാമിക വിധികൾ📲 https://t.me/islamikavidhikal

➖ഹിജാബ് ധരിക്കുന്നതിന്റെ വിധി-ഏതു വയസ്സ് മുതലാണ് ധരിക്കേണ്ടത്➖ അശ്ശെയ്ഖ് അബൂ ബിലാൽ ഖാലിദ് അൽ ഹദ്റമി'യോട് -حفظه الله - ചോദിക്കപ്പെട്ടു ═════🌺🍃 ════ 🌺🍃══════ 📄ചോദ്യം📄 എപ്പോഴാണ് ഒരു യുവതിക്ക് ഹിജാബ് ധരിക്കൽ നിർബന്ധമാവുക? ചോദിക്കാന്‍ കാരണം എന്തെന്നു വെച്ചാൽ, ചില മാതാപിതാക്കൾ അവരുടെ പെൺമക്കളെ ഹിജാബ് ധരിപ്പിക്കുന്നത് വൈകിപ്പിക്കുന്നുണ്ട്, അവർ പറയുന്നത് "അവൾ ഇപ്പോളും ചെറിയ കുട്ടി ആണ്" എന്നാണ്. അതുപോലെ ഒരു ചെറിയ പെൺകുട്ടി അവൾ ചെറുതാണെന്ന പേരിൽ പുരുഷന്മാരുടെ ഇടയിൽ ഇരിക്കുന്നത് ശരിയാണോ ? ═════════════════════════ 📩ഉത്തരം📩 ഒരു പെൺകുട്ടി അവൾ പ്രായപൂർത്തി ആയിക്കഴിഞ്ഞാൽ ഹിജാബ് ധരിക്കൽ അവളുടെ മേൽ നിർബന്ധമാണ് അതിൽ അഭിപ്രായ വ്യത്യാസമില്ല. അവൾക്ക് ആർത്തവം ഉണ്ടായാൽ ഹിജാബ് ധരിക്കൽ അവളുടെ മേൽ നിർബന്ധമാണ് കാരണം അവൾ ആ സമയത്ത്‌ ഇസ്ലാമിക നിയമങ്ങൾ പ്രവര്‍ത്തിക്കുവാൻ കല്പിക്കപെട്ടവളായി തീർന്നു. ഇസ്ലാം സ്ത്രീയുടെ മേല്‍ നിർബന്ധമാക്കുന്ന കാര്യങ്ങളിൽ പെട്ടതാണ് ഹിജാബ്. പ്രായപൂർത്തിയായാൽ സ്ത്രീകളുടെ മേൽ നിർബന്ധമാകുന്ന കാര്യങ്ങളിൽ പെട്ടതാണ് ഹിജാബ് ധരിക്കുക എന്നുള്ളത് അതുപോലെ തന്നെയാണ് അവൾ ഇത് വരെ പ്രായപൂർത്തിയായിട്ടില്ലങ്കിൽ പോലും അവളുടെ സൗന്ദര്യം കൊണ്ടും, തുടുത്ത ശരീരവും കാരണത്താൽ ചിലർക്ക് ഫിത്‌ന ആവുന്നുണ്ട് എങ്കില്‍ അവളുടെ മേൽ നിർബന്ധമാകും. ചിലപ്പോള്‍ അവൾ പ്രായപൂർത്തി ആയിട്ടില്ലായിരിക്കും പക്ഷെ അവളുടെ ശരീരം വലുതും, മുഖം ഭംഗിയുള്ളതുമായിരിക്കും അങ്ങനെയുള്ള ഒരു പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം അവളുടെ മേൽ ഹിജാബ് ധരിക്കൽ നിർബന്ധമാണ്. അവൾക്ക് പ്രായപൂർത്തിയായിട്ടില്ലെങ്കിൽ പോലും. അവള്‍ കാരണം മറ്റുള്ളവര്‍ക്ക് ഫിത്നയുള്ളത് കാരണം. കാരണം ഹിജാബ് ഫിത്‌ന ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് (നിർബന്ധമാക്കിയിട്ടുള്ളത്). അവൾ കാരണത്താല്‍ ഫിത്‌ന ഉണ്ടാകാതിരിക്കാനാണ് അവളോട് ഹിജാബ് ധരിക്കാൻ കൽപ്പിക്കപ്പെട്ടിട്ടുള്ളത്. അവൾക്ക് ആർത്തവം ഉണ്ടായാൽ അവളുടെ മേൽ ഹിജാബ് ധരിക്കൽ നിർബന്ധമാണെന്നതിൽ ഒരു സംശയവുമില്ല, കാരണം അവൾ അതോടെ ദീനിലെ നിയമങ്ങള്‍ ജീവിതത്തില്‍ പ്രാവർത്തികമാക്കാന്‍ നിർബന്ധമാക്കപ്പെട്ടവളായി. അത് പോലെ തന്നെയാണ് അവൾക്ക് ആർത്തവം ഉണ്ടായിട്ടില്ല, (പക്ഷെ) അവളുടെ മുഖവും, ഫിത്‌ന ഉണ്ടാക്കിയേക്കാവുന്നതും, ഭംഗിയുള്ളതുമായ സ്ഥലങ്ങളും മറക്കാതിരിക്കുന്നത് കാരണം ഫിത്‌ന ഉണ്ടാകുമെങ്കിൽ ഫിത്'നയെ തടയുന്നതിനായി അവളുടെ മേൽ ഹിജാബ് ധരിക്കൽ നിർബന്ധമാണ്. #women@islamikavidhikal https://t.me/islamikavidhikal 🎧അറബിയിലുള്ള ഫത്‌വ↓↓ : https://t.me/abubilalhami/9271?single ═════🌺🍃 ════ 🌺🍃══════ 📄വിവർത്തനം : സഅ്ദ് ബ്നു ഉമർ وفقه الله 📲ഇസ്‌ലാമിക വിധികൾ📲 https://t.me/islamikavidhikal

➖ആശൂറാ (മുഹറം പത്തും) മുഹറം ഒമ്പതും (താസൂആ) നോമ്പ് നോൽക്കൽ സുന്നത്താകുന്നു➖ അശ്ശെയ്ഖ് യഹ്'യ ബ്നു അലി അൽ ഹജൂരിയോട് -حفظه الله- ചോദിക്കപ്പെട്ടു : ═════🌺🍃 ════ 🌺🍃══════ *📄ചോദ്യം📄* "ആശൂറാ നോമ്പിന്റെ മുമ്പുളള ദിവസമോ ശേഷമുള്ള ദിവസമോ നിങ്ങള്‍ നോമ്പ് നോൽക്കുക" എന്ന് ആശൂറാ നോമ്പിന്റെ വിഷയത്തില്‍ ഹദീസ് വന്നിട്ടുണ്ടോ? ═════════════════════════ *📩ഉത്തരം📩* ഇങ്ങനെ പ്രത്യേകമായി സ്ഥിരപ്പെട്ട ഹദീസ് (ഉള്ളതായി) എനിക്കറിയില്ല¹ [لئن بقيتُ إلى قابل لأصومن التاسع] "ഞാന്‍ അടുത്ത വർഷം ജീവിച്ചിരിക്കുമെങ്കിൽ ഞാന്‍ മുഹറം ഒമ്പതിന് നോമ്പ് നോൽക്കുക തന്നെ ചെയ്യുന്നതാണ്"² എന്ന് മാത്രമാണ് റസൂൽ ﷺ പറഞ്ഞത്. ആശൂറാക്ക് മുമ്പ് മുഹറം ഒമ്പതിന് നോമ്പ് നോൽക്കാൻ റസൂൽ ﷺ തീരുമാനിച്ചു. എന്നാല്‍ മുഹറം പതിനൊന്നിനു പ്രത്യേകമായി നോമ്പെടുക്കൽ സുന്നത്തിൽ പെട്ടതല്ല³ https://t.me/islamikavidhikal #Fasting_الصيام 📕أسئلة أهل السنة بتاربة بسيئون، بتاريخ: ليلة السبت 3 جمادى الأولى 1423ه‍.. دماج - دار الحديث ═════════════════════════ (1) ദുർബലമായ ഹദീസാണ് വന്നിട്ടുള്ളത്. അശ്ശെയ്ഖ് അൽബാനി رحمه الله യുടെ അദ്ദഈഫ (4297) നോക്കുക (2) മുസ്ലിം 1134 (3) അശ്ശെയ്ഖ് യാസിർ അൽ അദനി حفظه الله പറഞ്ഞത് (https://t.me/uloomussunnah/1168) സംശയം ഉണ്ടെങ്കിലുള്ള അവസ്ഥയിലാണ് എന്ന് പ്രത്യേകം മനസ്സിലാക്കുക ═════🌺🍃 ════ 🌺🍃══════ 📄വിവർത്തനം : സഅ്ദ് ബ്നു ഉമർ وفقه الله 📲ഇസ്‌ലാമിക വിധികൾ📲 https://t.me/islamikavidhikal

﷽  *⭐️പെരുന്നാളുമായി ബന്ധപ്പെട്ട ചില ഇസ്‌ലാമിക വിധികൾ⭐️* ➖പെരുന്നാൾ ആഹ്ലാദത്തിന്റെയും സന്തോഷത്തിന്റെയും ദിവസംhttps://t.me/islamikavidhikal/216പെരുന്നാള്‍ നിസ്കാരത്തിന്റെ വിധിhttps://t.me/islamikavidhikal/214പെരുന്നാള്‍ നിസ്കാരത്തിന് ബാങ്കും ഇഖാമത്തും കൊടുക്കുന്നതിന്റെ വിധിhttps://t.me/islamikavidhikal/170എവിടെ വെച്ചായിരിക്കണം പെരുന്നാള്‍ നിസ്കാരംhttps://t.me/islamikavidhikal/213ക്യാമറയുള്ള പള്ളികളിലും ഈദ് മുസല്ലകളിലും നിസ്കരിക്കാമോhttps://t.me/islamikavidhikal/275ഈദ് ദിവസം "തഖബ്ബലള്ളാഹു മിന്നാ വ മിൻക" എന്ന് ആശംസയർപ്പിക്കുന്നതിന്റെ വിധിയെന്താണ്?https://t.me/islamikavidhikal/217പെരുന്നാള്‍ പൈസ കൊടുക്കുന്നതിന്റെ വിധിhttps://t.me/islamikavidhikal/218അയ്യാമുൽ ബീദ്'ന്റെ നോമ്പ് അയ്യാമുത്തശ്രീഖ്'ൽ അനുഷ്ഠിക്കാമോhttps://t.me/islamikavidhikal/219 *➖പെരുന്നാൾ നിസ്കാരത്തിനു മുമ്പ് പെരുന്നാള്‍ ആശംസകള്‍ അര്‍പ്പിക്കുന്നതിന്റെ വിധി➖* https://t.me/islamikavidhikal/294 🟩🟩🟩🟩🟩🟩 🌐അൽ മുൻതഖാ https://t.me/almunthaqa

*🕋അറഫാ ദിവസത്തിൽ റമളാനിലെ നോമ്പ് ഖളാഅ് വീട്ടൽ* അശ്ശെയ്ഖ് ഇബ്നു ഉസയ്മീൻ رحمه الله യോട് ചോദിക്കപ്പെട്ടു : ➖➖➖➖➖ *ചോദ്യം* അറഫാ ദിവസത്തിൽ നൊമ്പ് ഖളാഅ് വീട്ടുന്നതിന്റെ വിധി എന്താണ്.അതായത് ഖളാഅ് വീട്ടുന്ന ഉദ്ദേശത്തിൽ നോമ്പെടുക്കുന്നത്? *✔️ഉത്തരം✔️* അറഫ ദിവസത്തിലെ നോമ്പ് പ്രബലമായ സുന്നത്താകുന്നു. അതിന് മഹത്തായ ശ്രേഷ്ഠതയുണ്ട്. അതിനെ കുറിച്ച് റസൂൽ ﷺ പറഞ്ഞു: കഴിഞ്ഞ വർഷത്തെയും വരാനിരിക്കുന്ന വർഷത്തെയും പാപങ്ങൾ പൊറുക്കപ്പെടും എന്നത് ഞാൻ അല്ലാഹുവിൽ നിന്ന് പ്രതീക്ഷിക്കുന്നു.¹ ഒരാൾ സുന്നത്തായി കൊണ്ട് ആ നോമ്പെടുത്താൽ അതവന് നന്മയാണ്. ഇനി അവൻ ഖളാഅ് ആയി കൊണ്ട് ആണെടുക്കുന്നതെങ്കിൽ,അതായത് റമളാനിലെ ദിവസങ്ങളിലെ നോമ്പ് ഖളാഅ് വീട്ടാൻ അവനുണ്ടായിരിക്കെ, അത് അറഫാ ദിവസത്തിലാണ് അവൻ വീട്ടുന്നതെങ്കിൽ,അതിൽ കുഴപ്പമില്ല.അവന് ഖളാഅ് വീട്ടിയതിന്റെ പ്രതിഫലവും അറഫ ദിവസത്തിൽ നോമ്പെടുത്ത പ്രതിഫലവും അവന് ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. 🚀https://t.me/islamikavidhikal 📃അറബിയിലുള്ള ഫത്‌വ : https://binothaimeen.net/s/nlxDpREn [1] സഹീഹ് മുസ്‌ലിം 1162 ➖➖➖➖➖ ✍️ വിവർത്തനം : അബൂ അബ്ബാദ് ബസ്സാം وفقه الله 🖥 https://t.me/islamikavidhikal

*🥩ഉളുഹിയത്തിനുള്ള സമയങ്ങൾ* അശ്ശെയ്ഖ് ഇബ്നു ബാസ് رحمه الله യോട് ചോദിക്കപ്പെട്ടു : ➖➖➖➖➖ *ചോദ്യം* ഉളുഹിയത്ത് അറുക്കാൻ ഉള്ള സമയം എപ്പോഴാണ്‌? *✉️ഉത്തരം✉️* എല്ലാ വർഷവുമുള്ള ബലിപെരുന്നാൾ ദിവസവും (ദുൽഹിജ്ജ 10) അതിനുശേഷമുള്ള അയ്യാമുത്തശ്രീഖിന്റെ ദിനങ്ങളും (പെരുന്നാളിന് ശേഷമുള്ള 3 ദിവസങ്ങൾ) 📚مجموع الفتاوى (18-38) ➖➖➖➖➖ അശ്ശെയ്ഖ് ഇബ്നു ഉസയ്മീൻ -رحمه الله- പറഞ്ഞു : പെരുന്നാള്‍ നിസ്‌കാരം പൂർത്തിയായത് മുതൽ പതിമൂന്നാം രാവ് സൂര്യൻ അസ്തമിക്കുന്നത് വരെയാണ് (ഉളുഹിയത്തിനുള്ള സമയം) ആകെ നാല് ദിവസങ്ങളുണ്ടാകും: പെരുന്നാൾ ദിനവും അതിനുശേഷമുള്ള മൂന്ന് ദിവസങ്ങളും. ➖➖➖➖➖ ✍️ വിവർത്തനം : അബൂ ഇബ്രാഹിം മുഹമ്മദ് وفقه الله 🖥 https://t.me/islamikavidhikal/454

*🥩ഉളുഹിയത്തിൽ പങ്കുചേരുന്നവർ എപ്പോഴാണ്‌ പരസ്പരം കരാറില്‍ ആകെണ്ടത്🤝* അശ്ശെയ്ഖ് ഇബ്നു ഉസയ്മീൻ -رحمه الله- യോട് ചോദിക്കപ്പെട്ടു : ➖➖➖➖➖ *ചോദ്യം* ഉളുഹിയത്തിന് വേണ്ടി ഒരാൾ ഒട്ടകത്തെയോ പശുവിനെയോ വാങ്ങുമ്പോൾ അതിൽ പങ്കുചേരുന്നവർ വാങ്ങുന്നതിന് മുൻപ് തന്നെ പരസ്പരം കരാറില്‍ ആകൽ നിർബന്ധമാണോ? *✉️ഉത്തരം✉️* ഒരാൾ ഒരു ഒട്ടകത്തെയോ പശുവിനെയോ വാങ്ങുകയും, അതിൽ ഒരു വിഹിതം (ഏഴിലൊന്ന്) മാത്രം ഉളുഹിയത്തറുക്കാൻ ഉദ്ദേശിക്കുകയും ചെയ്താൽ പിന്നീട് വരുന്നവരെ കൂടി അതിൽ പങ്കാളികളാക്കുന്നതിൽ തെറ്റില്ല ഏഴ് പേർ തികയുന്നത് വരെ. എന്നാൽ ഒരാൾ ഒരു മൃഗത്തെ വാങ്ങുകയും അത് മുഴുവനായി താൻ തന്നെ ഉളുഹിയത്തറുക്കുമെന്ന് നിയ്യത്ത് വെക്കുകയും അതിനായി അതിനെ നിശ്ചയിക്കുകയും ചെയ്താൽ പിന്നീട് അതിൽ മറ്റൊരാളെ പങ്കുചേർക്കാൻ അനുവദനീയമല്ല. مجموع الفتاوى (25-98)📚 ➖➖➖➖➖ ✍️ വിവർത്തനം : അബൂ ഇബ്രാഹിം മുഹമ്മദ് وفقه الله 🖥 https://t.me/islamikavidhikal/453

﷽ *➖ദുൽ ഹിജ്ജ ആദ്യത്തെ പത്തിൽ നോമ്പ് നോൽക്കൽ➖* അശ്ശെയ്ഖ് ഹുസൈന്‍ അൽ ഹത്ത്വീബി -حفظه الله- പറഞ്ഞു : 🌷🍃🌸🌸🌸🌸🌸🌷🍃 അറഫ ദിവസം നോമ്പ് നോൽക്കുന്ന വിഷയത്തില്‍ (നോൽക്കാം എന്നതിൽ) ഏകാഭിപ്രായമാണ്. അത് ദുൽ ഹിജ്ജ ഒമ്പതിന് ആകുന്നു അബൂ സഈദ് അൽ ഖുദ്'രി رضي الله عنه വിന്റെ ഹദീഥ് പ്രകാരം പെരുന്നാള്‍ ദിവസം നോമ്പ് നോൽക്കൽ ഹറാം ആകുന്നു. അദ്ദേഹം പറഞ്ഞു : "ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും നോമ്പ് നോൽക്കുന്നതിനെ നബി ﷺ വിലക്കിയിരിക്കുന്നു"¹ ഒരു കൂട്ടം സ്വഹാബികളെ തൊട്ടും ഈ വിലക്ക് വന്നിട്ടുണ്ട് ഈ രണ്ടു ദിവസമല്ലാത്ത മറ്റു ദിവസങ്ങളില്‍ നോമ്പ് നോൽക്കുന്നതിനെ സംബന്ധിച്ചാണെങ്കിൽ, നോമ്പ് എന്ന് പറയുന്നത് സൽകർമ്മങ്ങളിൽ ഉൾപ്പെടുന്ന ഒന്നാണ് ആരെങ്കിലും നോമ്പ് നോക്കുകയാണെങ്കിൽ അവനെ എതിർക്കാവുന്നതല്ല. എന്ന് മാത്രമല്ല ഭൂരിപക്ഷം പണ്ഡിതന്മാരും ആ ദിവസങ്ങളില്‍ നോമ്പ് നോൽക്കുന്നതിനെ സുന്നത്തായായാണ് കാണുന്നത് പക്ഷെ റസൂൽ ﷺ ഈ ദിവസങ്ങളില്‍ മുഴുവനും നോമ്പ് എടുത്തതായി സ്ഥിരപ്പെടാത്തതിനാൽ ചില ദിവസങ്ങളില്‍ നോമ്പ് ഉപേക്ഷിക്കുകയാണെങ്കിൽ അതാണ് നല്ലത്. ഈ അഭിപ്രായമാണ് നമ്മുടെ ഷെയ്ഖ് മുഖ്ബിൽ رحمه الله തിരഞ്ഞെടുക്കാറുണ്ടായിരുന്നത് #DulHijja #Fasting_الصيام 📓سير الدلجة في مختصر فضائل عشر ذي الحجة (ص ٢٤، ٢٨، ٣٢) 〽️〽️〽️〽️ (1) ബുഖാരി 1991, മുസ്ലിം 1140 🌈🌈🌈🌈🌈🌈 ✏️ആശയവിവർത്തനം : സഅ്ദ് ബ്നു ഉമർ وفقه الله 📲ഇസ്‌ലാമിക വിധികൾ📲 https://t.me/islamikavidhikal/199

*🥩ഒരു ഉളുഹിയത്തിൽ അഞ്ചോളം വ്യക്തികൾ പങ്കുചേരുന്നതിന്റെ വിധി* അശ്ശെയ്ഖ് ഇബ്നു ഉസയ്മീൻ -رحمه الله- യോട് ചോദിക്കപ്പെട്ടു : ➖➖➖➖➖ *ചോദ്യം* ഒരൊറ്റ ഉളുഹിയത്തിൽ അഞ്ച് വ്യക്തികൾ പങ്കുചേരുന്നത് അനുവദനീയമാണോ? *✔️ഉത്തരം✔️* ആടുകളുടെ ഇനത്തില്‍ ഒരൊറ്റ ഉളുഹിയത്തിന്റെ ഉടമസ്ഥാവകാശത്തിൽ (വില പങ്കിടുന്നതിൽ) രണ്ടോ അതിലധികമോ ആളുകൾ പങ്കുചേരുന്നത് മതിയാകുന്നതല്ല. എന്നാൽ പശുവിലോ ഒട്ടകത്തിലോ ആണ്‌ പങ്കുചേരലെങ്കില്‍ ഒരൊറ്റ മൃഗത്തിൽ ഏഴ് പേർക്ക് വരെ പങ്കുചേരുന്നത് അനുവദനീയമാണ്. مجموع الفتاوى (25-21) 📚 ➖➖➖➖➖ ✍️ വിവർത്തനം : അബൂ ഇബ്രാഹിം മുഹമ്മദ് وفقه الله 🖥 https://t.me/islamikavidhikal/452

*🥩ഉളുഹിയത്തിന്റെ ഏഴിലൊന്ന് ഭാഗം ഒരാൾക്കും അയാളുടെ കുടുംബത്തിനും പ്രതിഫലത്തിൽ മതിയാകുന്നതാണോ* അശ്ശെയ്ഖ് ഇബ്നു ബാസ് رحمه الله യോട് ചോദിക്കപ്പെട്ടു : ➖➖➖➖➖ *ചോദ്യം* ഒരു പശുവിന്റെയോ ഒട്ടകത്തിന്റെയോ ഏഴിലൊന്ന് ഭാഗം ഒരാൾക്കും അയാളുടെ വീട്ടുകാർക്കും (പ്രതിഫലത്തിൽ) മതിയാകുമോ? *✔️ഉത്തരം✔️* നബി ﷺ യിൽ നിന്നും സ്ഥിരപ്പെട്ടു വന്ന സുന്നത്തുകൾ വ്യക്തമാക്കുന്നത് ഒട്ടകം, പശു, ആട് എന്നിവയിൽ ഓരോ എണ്ണവും ഒരാൾക്കും അയാളുടെ വീട്ടുകാർക്കും മതിയാകുന്നതാണ് അവർ എത്ര അധികമായാലും. എന്നാൽ ഒട്ടകത്തിന്റെയോ പശുവിന്റെയോ ഏഴിലൊന്ന് ഭാഗത്തിന്റെ കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. എങ്കിലും അത് ഒരാൾക്കും അയാളുടെ വീട്ടുകാർക്കും വേണ്ടി മതിയാകും എന്നതാണ് കൂടുതൽ പ്രബലമായ അഭിപ്രായം. കാരണം ഒരാളും അയാളുടെ വീട്ടുകാരും ഒരു വ്യക്തിയെപ്പോലെയാണ് പരിഗണിക്കപ്പെടുന്നത്. مجموع الفتاوى (18-44) 📚 ➖➖➖➖➖ ✍️ വിവർത്തനം : അബൂ ഇബ്രാഹിം മുഹമ്മദ് وفقه الله 🖥 https://t.me/islamikavidhikal/449

*🥩ഉദ്ഹിയ്യത്ത് സംബന്ധമായ ഇത് വരെ പോസ്റ്റ് ചെയ്ത ഇസ്ലാമിക വിധികൾ🔪* ➖ഉദ്ഹിയ്യത്തിന്റെ ഇസ്ലാമിക വിധി➖ https://t.me/islamikavidhikal/73 🔸🔹•••✦✿✦•••🔹🔸 ➖ഏറ്റവും ഉത്തമമായ ഉദ്ഹിയ്യത്ത്➖ https://t.me/islamikavidhikal/201 🔸🔹•••✦✿✦•••🔹🔸 ➖കടം വാങ്ങി ഉദ്ഹിയ്യത്ത് അറുക്കാമോ➖ https://t.me/islamikavidhikal/72 🔸🔹•••✦✿✦•••🔹🔸 ➖കടബാദ്ധ്യതകൾ ഉള്ളവര്‍ക്ക് ഉദ്ഹിയ്യത്ത് അറുക്കാമോ➖ https://t.me/islamikavidhikal/289 🔸🔹•••✦✿✦•••🔹🔸 ➖എപ്പോഴാണ് ഉദ്ഹിയ്യത്ത് നിയമമാക്കപ്പെട്ടത്➖ https://t.me/islamikavidhikal/206 🔸🔹•••✦✿✦•••🔹🔸 ➖ഒരേ വീട്ടിൽ താമസിക്കുന്ന സഹോദരന്മാരുടെ മേലുള്ള ഉദ്ഹിയ്യത്ത് എങ്ങനെ➖ https://t.me/islamikavidhikal/74 🔸🔹•••✦✿✦•••🔹🔸 ➖ഉദ്ഹിയ്യത്തിന് സാധിക്കാത്തവൻ അതിനു പകരമായി മുടിയും നഖവും വെട്ടാതിരിക്കണോ?➖ https://t.me/islamikavidhikal/75 🔸🔹•••✦✿✦•••🔹🔸 ➖ഒറ്റയ്ക്ക് ഒരു ആട് അറുക്കുന്നതാണോ അതോ പശുവിലും ഒട്ടകത്തിലും ഷെയർ ഇടുന്നതാണോ ഉത്തമം➖ https://t.me/islamikavidhikal/202 🔸🔹•••✦✿✦•••🔹🔸 ➖ഉദ്ഹിയ്യത്ത് അറുക്കാൻ ഉദ്ദേശിച്ചയാൾ നഖത്തിൽ നിന്നും മുടിയില്‍ നിന്നും എടുത്താല്‍➖ https://t.me/islamikavidhikal/208 🔸🔹•••✦✿✦•••🔹🔸 ➖ദുൽ ഹിജ്ജ ആദ്യത്തെ പത്തിന്റെ ഇടയില്‍ വെച്ച് ഒരാൾ ഉദ്ഹിയ്യത്ത് അറുക്കാൻ ഉദ്ദേശിച്ചാൽ➖ https://t.me/islamikavidhikal/210 🔸🔹•••✦✿✦•••🔹🔸 ➖നിസ്കരിക്കാത്ത ഒരു അറവുകാരനെ ഉദ്ഹിയ്യത്ത് അറുക്കാൻ ഏൽപ്പിക്കുമ്പോൾ➖ https://t.me/islamikavidhikal/212.. 🔸🔹•••✦✿✦•••🔹🔸 ➖ഉദ്ഹിയ്യത്തും അഖീഖയും ഒരേ അറവിൽ പറ്റുമോ➖ https://t.me/islamikavidhikal/291 🔸🔹•••✦✿✦•••🔹🔸 ➖അറക്കുമ്പോൾ ബിസ്മി ചൊല്ലാന്‍ മറന്നാൽ അറക്കപ്പെട്ടതിന്റെ ഇറച്ചി കഴിക്കുന്നതിന്റെ വിധി➖ https://t.me/islamikavidhikal/293 🔸🔹•••✦✿✦•••🔹🔸 ➖ഉള്ഹിയ്യത്ത് വാജിബ് (നിർബന്ധം) ആണോ അതോ സുന്നത്താണോ?➖ https://t.me/islamikavidhikal/435 🔸🔹•••✦✿✦•••🔹🔸 ➖ഉളുഹിയത്തറുക്കുന്ന വ്യക്തിക്ക് ശരീരത്തിൽ നിന്നും നീക്കം ചെയ്യാന്‍ പാടില്ലാത്തതായ രോമങ്ങള്‍✂️➖ https://t.me/islamikavidhikal/436 🔸🔹•••✦✿✦•••🔹🔸 ➖ഉളുഹിയത്ത് അറുക്കുന്ന വ്യക്തി തന്റെ ശരീരത്തിൽ നിന്നും ഒന്നും നീക്കം ചെയ്യരുത് എന്നത് കൊണ്ടുള്ള ഹിക്മത്ത്💡➖ https://t.me/islamikavidhikal/437 🔸🔹•••✦✿✦•••🔹🔸 ➖ ഉളുഹിയത്തിൽ പങ്കുചേരുന്ന വീട്ടിലെ മറ്റുള്ളവരും മുടി, നഖം, ചർമ്മം എന്നിവ നീക്കം ചെയ്യാതിരിക്കേണ്ടതുണ്ടോ❓➖ https://t.me/islamikavidhikal/438 🔸🔹•••✦✿✦•••🔹🔸 ➖മരണപ്പെട്ട ആളുകളുടെ വസ്വിയ്യത്തിനാൽ ഉളുഹിയത്ത് അറുക്കുന്ന വ്യക്തികൾ മുടിയും നഖവും വെട്ടുന്നത് ഒഴിവാക്കേണ്ടതുണ്ടോ❓➖ https://t.me/islamikavidhikal/439 🔸🔹•••✦✿✦•••🔹🔸 ➖ താടി വടിക്കുന്ന ഒരുവന്റെ ഉളുഹിയത്ത് സ്വീകാര്യയോഗ്യമാണോ🪒➖ https://t.me/islamikavidhikal/440 🔸🔹•••✦✿✦•••🔹🔸 ➖ദുൽഹിജ്ജ പത്ത് തുടങ്ങിയതിന് ശേഷം ഉളുഹിയത്ത് അറുക്കാൻ തീരുമാനിക്കുകയും അപ്പോഴേക്കും തന്റെ മുടിയിൽ നിന്ന് കുറച്ച് നീക്കം ചെയ്യുകയും ചെയ്ത ആളുടെ ഉളുഹിയത്ത് സ്വീകരിക്കപ്പെടുമോ❓ ➖ https://t.me/islamikavidhikal/441 🔸🔹•••✦✿✦•••🔹🔸 ➖ദുൽഹിജ്ജ പത്തിൽ നഖം മുടി പോലുള്ളവ നീക്കം ചെയ്യുന്നതിലെ വിലക്ക് എത്രത്തോളം നീണ്ടുനിൽക്കും❓➖ https://t.me/islamikavidhikal/442 🔸🔹•••✦✿✦•••🔹🔸 ➖ഉളുഹിയത്തറുക്കാൻ ഉദ്ദേശിക്കുന്ന ഒരാൾക്ക് നിര്‍ബന്ധിത സാഹചര്യത്തില്‍ മുടി, നഖം പോലുള്ളവയില്‍ നിന്നും എന്തെങ്കിലും നീക്കം ചെയ്യേണ്ടി വന്നാലുള്ള വിധി ❓➖ https://t.me/islamikavidhikal/443 🔸🔹•••✦✿✦•••🔹🔸 ➖ഉളുഹിയത്ത് മാംസം എങ്ങനെ വിഹിതം വെയ്ക്കാം❓➖ https://t.me/islamikavidhikal/444 🔸🔹•••✦✿✦•••🔹🔸 ➖ഈദ് ദിവസങ്ങളെ തൊട്ട് വൈകി ഉളുഹിയത്തിന്റെ മാസം വിതരണം ചെയ്യുന്നത് അനുവദനീയമാണോ❓ ➖ https://t.me/islamikavidhikal/445 🔸🔹•••✦✿✦•••🔹🔸 ➖ഉളുഹിയത്തിനായി കടം വാങ്ങുന്നതിന്റെ💸❓➖ https://t.me/islamikavidhikal/ 🔸🔹•••✦✿✦•••🔹🔸 ➖ഒരു വ്യക്തിക്കും അയാളുടെ വീട്ടുകാര്‍ക്കുമായി ഒരു ആട് മതിയാകുമോ❓➖ https://t.me/islamikavidhikal/447 🔸🔹•••✦✿✦•••🔹🔸 ➖ഉളുഹിയത്ത് അറുക്കുന്ന വ്യക്തിക്ക് തന്റെ ഉളുഹിയത്തിന്റെ പ്രതിഫലത്തില്‍ മറ്റൊരാളെ പങ്കുചേർക്കുന്നതിന്റെ വിധി❓➖ https://t.me/islamikavidhikal/448 🔸🔹•••✦✿✦•••🔹🔸 തുടരും... إِن شاء الله #الأضحية 📲ഇസ്‌ലാമിക വിധികൾ📲 https://t.me/islamikavidhikal/332

*🥩ഉളുഹിയത്ത് അറുക്കുന്ന വ്യക്തിക്ക് തന്റെ ഉളുഹിയത്തിന്റെ പ്രതിഫലത്തില്‍ മറ്റൊരാളെ പങ്കുചേർക്കുന്നതിന്റെ വിധി* അശ്ശെയ്ഖ് ഇബ്നു ബാസ് رحمه الله യോട് ചോദിക്കപ്പെട്ടു : ➖➖➖➖➖ *ചോദ്യം* ഉളുഹിയത്ത് അറുക്കുന്ന വ്യക്തിക്ക് തന്റെ ഉളുഹിയത്തിന്റെ പ്രതിഫലത്തില്‍ മറ്റൊരാളെ പങ്കുചേർക്കാന്‍ കഴിയുമോ? *✔️ഉത്തരം✔️* ജീവിച്ചിരിക്കുന്നവരിൽ നിന്നോ മരണപ്പെട്ടവരിൽ നിന്നോ അയാൾ ഉദേശിക്കുന്നവരെ അതിന്റെ പ്രതിഫലത്തിൽ അയാള്‍ക്ക് പങ്കുചേർക്കാം. مجموع الفتاوى 18-37 📚 #udhhiyya@almunthaqa ➖➖➖➖➖ ✍️ വിവർത്തനം : അബൂ ഇബ്രാഹിം മുഹമ്മദ് وفقه الله 🖥 https://t.me/islamikavidhikal/448

*🥩ഒരു വ്യക്തിക്കും അയാളുടെ വീട്ടുകാര്‍ക്കുമായി ഒരു ആട് മതിയാകുമോ* അശ്ശെയ്ഖ് ഇബ്നു ബാസ് رحمه الله യോട് ചോദിക്കപ്പെട്ടു : ➖➖➖➖➖ *ചോദ്യം* ഒരു വ്യക്തിക്കും അയാളുടെ വീട്ടുകാര്‍ക്കുമായി ഒരു ആട് മതിയാകുമോ? *✔️ഉത്തരം✔️* ഒരാൾക്കും അയാളുടെ വീട്ടുകാർക്കും വേണ്ടി ഒരു ആട് മതിയാകുന്നതാണ്. കാരണം നബി ﷺ എല്ലാ വർഷവും കൊമ്പുകളുള്ളതും കറുപ്പും വെളുപ്പും കലർന്നതുമായ രണ്ട് മുട്ടനാടുകളെ ഉളുഹിയത്ത് അറുക്കാറുണ്ടായിരുന്നു അതിൽ ഒന്ന് അദ്ദേഹത്തിനും അദ്ദേഹത്തിന്റെ വീട്ടുകാര്‍ക്കും രണ്ടാമത്തേത് തന്റെ ഉമ്മത്തിൽ നിന്ന് അല്ലാഹുവിനെ ഏകനായി അംഗീകരിച്ചവർക്കു വേണ്ടിയും അറുത്തിരുന്നു. مجموع الفتاوى 18-38 📚 ➖➖➖➖➖ ✍️ വിവർത്തനം : അബൂ ഇബ്രാഹിം മുഹമ്മദ് وفقه الله 🖥 https://t.me/islamikavidhikal/447

*🥩 ഉളുഹിയത്തിനായി കടം വാങ്ങുന്നതിന്റെ💸* അശ്ശെയ്ഖ് ഇബ്നു ബാസ് رحمه الله യോട് ചോദിക്കപ്പെട്ടു : ➖➖➖➖➖ *ചോദ്യം* ശമ്പളത്തിൽ നിന്ന് വീട്ടാം എന്ന വ്യവസ്ഥയിൽ കടം വാങ്ങി ഉളുഹിയത്ത് അറുക്കാമോ? *✔️ഉത്തരം✔️* കടം വീട്ടാൻ ശേഷിയുണ്ടെങ്കിൽ ഒരു മുസ്ലിമിന് ഉളുഹിയത്ത് അറുക്കുന്നതിനായി കടം വാങ്ങുന്നതിൽ തെറ്റില്ല. مجموع الفتاوى (18-38) 📚 #udhhiyya@almunthaqa ➖➖➖➖➖ അശ്ശെയ്ഖ് ഇബ്നു ഉസയ്മീൻ -رحمه الله- പറഞ്ഞു : ബലിപെരുന്നാൾ സമയത്ത് കയ്യിൽ ഒന്നുമില്ലാത്ത ദരിദ്രനാണെങ്കിലും മാസം ശമ്പളം ലഭിക്കുന്ന ഒരാളെപ്പോലെ പിന്നീട് പണം ലഭിക്കുമെന്ന് പ്രതീക്ഷയുള്ളവൻ ആണെങ്കിൽ അവന് കടം വാങ്ങി ഉളുഹിയത്ത് അറുക്കാവുന്നതാണ്. പിന്നീട് അത് വീട്ടുകയും ചെയ്യാം.എന്നാൽ അടുത്ത കാലത്തൊന്നും കടം വീട്ടാൻ കഴിയുമെന്ന് പ്രതീക്ഷയില്ലാത്ത ആളാണെങ്കിൽ അദ്ദേഹം ഉളുഹിയത്തിന് വേണ്ടി കടം വാങ്ങുന്നത് നാം പ്രോത്സാഹിപ്പിക്കില്ല കാരണം അത് അനാവശ്യമായി തന്റെ ഉത്തരവാദിത്തത്തിൽ കടം വരുത്തിവെക്കലാണ്. مجموع الفتاوى (25-110)📚 ➖➖➖➖➖ ✍️ വിവർത്തനം : അബൂ ഇബ്രാഹിം മുഹമ്മദ് وفقه الله 🖥 https://t.me/islamikavidhikal/