ch
Feedback
മൗലിദ് പഠനം

മൗലിദ് പഠനം

前往频道在 Telegram

വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511

显示更多
1 380
订阅者
无数据24 小时
+37 天
+1530 天
帖子存档
ശൈഖ് സൈനുദ്ദീന്‍ നജഖൂതി എന്ന ഞമനേക്കാട് ഏനിക്കുട്ടി മുസ്‌ലിയാര്‍ പണ്ഡിതന്‍, സാഹിത്യകാരന്‍, കവി, സൂഫി, ആദ്ധ്യാത്മജ്ഞാനി. ഹിജ്‌റ 1271-ല്‍ തൃശ്യൂര്‍ ജില്ലയിലെ ഞമനേക്കാട് പീടിയക്കല്‍ വീട്ടില്‍ മുഹ്‌യിദ്ദീന്‍ എന്നവരുടെ മകനായി ജനിച്ചു. ഞമനേക്കാട് പൂളത്തറക്കല്‍ ഹൈദറൂസ് മുസ്‌ലിയാരില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. തുടര്‍ന്ന് എരമംഗലം ഹിശാം മുസ്‌ലിയാര്‍, പെരുമ്പടപ്പ് സൈനുദ്ദീന്‍ റംലി എന്നിവരില്‍ നിന്നായി വിവിധ വിജ്ഞാന ശാഖകളില്‍ പ്രാവീണ്യം നേടി. ശേഷം പൊന്നാനി വലിയ ജുമുഅത്ത് പള്ളിയില്‍ ശൈഖ് സൈനുദ്ദീന്‍ അഖീറിനു കീഴില്‍ ഉപരി പഠനം നടത്തി. പഠനാനന്തരം ഹജ്ജ് കര്‍മ്മത്തിനായി പുറപ്പെടുകയും കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കുകയും ഹറം പണ്ഡിതരുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു. പിന്നീട് നാട്ടില്‍ തിരിച്ചെത്തുകയും ആത്മീയ-വൈജ്ഞാനിക പ്രചാരണത്തില്‍ ജീവിതം കഴിച്ചുകൂട്ടി. ഞമനേക്കാട് ജുമുഅത്ത് പള്ളി, പൊന്നാനി വലിയ ജുമുഅത്ത് പള്ളി എന്നിവിടങ്ങളില്‍ ദര്‍സ് നടത്തി. നിരവധി കൃതികള്‍ അദ്ദേഹം അറബി ഭാഷയില്‍ രചിച്ചിട്ടുണ്ട്. പെരിങ്ങത്തൂരിനടുത്ത മോന്താല്‍ എന്ന സ്ഥലത്ത് അന്ത്യവിശ്രമംകൊള്ളുന്ന കൊങ്ങണംവീട്ടില്‍ അബ്ദുറമാന്‍ ശൈഖിനെക്കുറിച്ച് രചിച്ച ഫത്ഹുല്‍ മന്നാന്‍ ഫീ മനാഖിബി ശൈഖി അബ്ദിറഹ്മാന്‍, മാഹി കല്ലാപ്പള്ളിയില്‍ അന്ത്യവിശ്രമംകൊള്ളുന്ന ശൈഖ് മൈഅലവി തങ്ങളുടെ മൗലിദ്, ഖസ്വീദത്തു ഖിസ്മില്‍ അഖ്‌സാം, റാതിബു ശികായത്തി സുഅ്‌ലൂക് ബി തവസ്സുലി മൂലൂകില്‍ മുലൂക് തുടങ്ങിയവ പ്രധാന കൃതികളാണ്. ഹിജ്‌റ 1352 ശഅ്ബാന്‍ 9-നായിരുന്നു വിയോഗം. കുന്ദംകുളം വടക്കേക്കാടിനടുത്ത ഞമനേക്കാട് അന്ത്യവിശ്രമംകൊള്ളുന്നു. അദ്ദേഹത്തെക്കുറിച്ച് കല്ലൂര്‍ അബൂബക്കര്‍ മുസ്‌ലിയാര്‍ മഫാത്തീഹുല്‍ ഐന്‍ എന്ന പേരില്‍ മൗലിദ് രചിച്ചിട്ടുണ്ട്.

5_6262508861022798639.pdf9.23 MB

موهبة الواهب في منقبة الشيخ تَـيْـكَّـا صاحب ശൈഖ് അബ്ദുൽ ഖാദിർ തൈക്കാ സാഹിബ്(റ) നെക്കുറിച്ചുള്ള മൗലിദ് (വ:ഹി.1272) രചന: മാപ്പിള ലബ്ബാ സാഹിബ്

دُرّ المحتاج في مناقب الوليّ وَدَگَرَ ممّد الحاج വടകര മമ്മദ് ഹാജി തങ്ങളുടെ മൗലിദ് (വ:ഹി.1419)

طلْعَة القمر في مولد الشيخ عُمر അല്ലഫൽ അലിഫിന്റെ കർത്താവ് ശൈഖ് ഉമറുൽ ഖാഹിരി(റ)നെക്കുറിച്ചുള്ള മൗലിദ് (വ:ഹി.1216) രചന: സയ്യിദ് മുഹമ്മദ് അബ്ദുൽ ഖാദിർ മരക്കാ ആലിം ഹാജി

مولد محمد شمس الدين الأركلي المعروف بباوى مسليار മന്ദലാംകുന്ന് കുന്നത്തെ പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന പൊന്നാനി രാജാവിന്റെ മുഹമ്മദ് ശംസുദ്ദീൻ ബാവ മുസ്ലിയാർ രചന : ഹസൻ മുസ്ലിയാർ കല്ലൂർ Another https://t.me/moulidstudy/1683 https://t.me/moulidstudy/1703

فتح الصمد في مناقب السيّد على أحمد അഞ്ചങ്ങാടി കടപ്പുറം അലി അഹ്മദ് മുസ്‌ലിയാർ(റ) നെക്കുറിച്ചുള്ള മൗലിദ് രചന: കറുപ്പംവീട്ടിൽ അലവി എന്ന ബാപ്പു മുസ്‌ലിയാർ Read more https://t.me/moulidstudy/1485

الدر المفيد في مناقب الشيخ فريد (ر) ഒടമല ശൈഖ് ഫരീദ്(റ)നെ കുറിച്ചുള്ള മൗലിദ് രചന: സി.പി അബൂബക്കർ ഫൈസി ഒടമല Read more https://t.me/moulidstudy/1482

ഒടമല ശൈഖ് ഫരീദ്(റ)ന്റെ ചരിത്രം രചന: സി.പി അബൂബക്കർ ഫൈസി ഒടമല

مولد أبي بكر الصديق (ر) അബൂബക്കർ സിദ്ദീഖ്(റ) മൗലിദ്

കോക്കൂർ കുഞ്ഞഹമ്മദ് മുസ്‌ലിയാർ(ഖ സി) ➖➖➖➖➖➖➖➖➖➖➖➖➖➖ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും വളരെ ഫലമുള്ള മൽജഉൽ മുതവസ്സിലീൻ ബദ്ർ കാവ്യ രചയിതാവുമായ കോക്കൂർ കുഞ്ഞഹമ്മദ് മുസ്‌ലിയാർ(ഖ.സി). ക്രി.1872ൽ മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തിനടുത്ത കോക്കൂരിൽ ജനനം. മലബാറിൽ ഖിലാഫത്ത് പ്രസ്ഥാനം ശക്തിയാർജ്ജിച്ചപ്പോൾ അതിന് വേണ്ടി പ്രവർത്തിച്ച മഹാൻ ബ്രിട്ടീഷുകാരുടെ നോട്ടപ്പുള്ളിയാവുകയും അറസ്റ്റ് വരിക്കുകയും ചെയ്തു. ഈ അവസരത്തിൽ ജയിൽ മോചനം നേടാൻ വേണ്ടിയാണ് മഹത്തുക്കളായ ബദ്രീങ്ങളെ തവസ്സുൽ ചെയ്തു മൽജഉൽ മുതവസ്സിലീൻ ബിസാദാത്തിൽ ബദ് രിയ്യീൻ എന്ന പ്രസ്തുത കാവ്യം രചിക്കുന്നത്. രചന പൂർത്തിയായതോടെ ബദരീങ്ങളുടെ ബറകത്ത് കൊണ്ട് മഹാൻ ജയിൽ മോചിതനാവുകയും ചെയ്തു. ഈ ബദ്ർ കാവ്യത്തിന്റെ Pdf ഈ ശ്രേഷ്ഠ കാവ്യത്തിന്റെ അവസാനത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പ്രാർത്ഥനകൾ ഉൾപ്പെട്ടിരുന്നതിനാൽ സർക്കാർ ഈ കൃതി നിരോധിച്ചുവെങ്കിലും വിശ്വാസികൾ രഹസ്യമായി ഇത് പതിവാക്കുകയും ഗുണഫലങ്ങൾ അനുഭവിക്കുകയും ചെയ്തിരുന്നു. സ്വാതന്ത്ര്യാനന്തരം ഈ കാവ്യത്തിന്റെ പരജനോപകാരം ആലോചിച്ചു കൊണ്ട് മകൻ മർഹൂം അബ്ദുർറശീദ്‌ മൗലവിയാണ് ഇത് പ്രസിദ്ധപ്പെടുത്തിയത്. ജയിലിൽ വെച്ചും മറ്റും നിരവധി കറാമത്തുകൾ മഹാനവർകളിലൂടെ കാണാൻ സാധിച്ചിരുന്നതായി ചരിത്രത്തിൽ കാണാം. ക്രി.1935ലെ ദുൽഖഅദ് 19ന് അറുപത്തിമൂന്നാം വയസിലായിരുന്നു മഹാൻ വിടപറഞ്ഞത്. കോക്കൂർ ജുമുഅത്ത് പള്ളിക്ക് സമീപമാണ് അവിടുത്തെയും രണ്ടു ഭാര്യമാരുടെയും മകന്റെയും ഖബറുകൾ ഉൾപ്പെടുന്ന മഖ്ബറയുള്ളത്

مولد عطاء الرسول في محتد سخاء البتول അജ്മീർ ഖാജാ മുഈനുദീൻ ജിഷ്തി(റ)നെക്കുറിച്ചുള്ള മൗലിദ് (വ:ഹി.633) രചന: മാപ്പിള ലബ്ബ ആലിം സാഹിബ്

الثناء المسطور على شهداء تاتور ക്രി.1921ൽ ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടി രക്തസാക്ഷികളായ താത്തൂർ ശുഹദാക്കളെക്കുറിച്ചുള്ള മൗലിദ് രചന: സയ്യിദ് ഫള്ൽ ജിഫ്രി കുണ്ടൂർ Another https://t.me/moulidstudy/1477 ആരാധനാ സ്വാതന്ത്ര്യത്തിനു വേണ്ടി സവർണ്ണ ഫാസിസ്റ്റ് മേധാവിത്വത്തിനെതിരെ നടന്ന വിശുദ്ധ സമരത്തിൽ ധീര രക്ത സാക്ഷികളായ മഹാന്മാർ. കോഴിക്കോട് ജില്ലയിലെ കൂളിമാട് റൂട്ടിൽ ചാലിയാറിന്റെ തീരത്ത് താത്തൂർ ജുമാ മസ്ജിദ് അങ്കണത്തിലെ മഖാമുകളിൽ അന്ത്യവിശ്രമം കൊള്ളുന്ന ഇരുപത്തിരണ്ടോളം വരുന്ന താത്തൂർ ശുഹദാക്കൾ(റ)

الثناء المسطور على شهداء تاتور ക്രി.1921ൽ ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടി രക്തസാക്ഷികളായ താത്തൂർ ശുഹദാക്കളെക്കുറിച്ചുള്ള മൗലിദ് രചന: സയ്യിദ് ഫള്ൽ ജിഫ്രി കുണ്ടൂർ Another https://t.me/moulidstudy/1478

ملجأ المتوسّلين بالسادات البدريين മൽജഉൽ മുതവസ്സിലീൻ കോക്കൂർ നാലകത്ത് കുഞ്ഞഹമ്മദ് മുസ്‌ലിയാർ എഴുതിയ ബദ്രിയ്യത്ത് Read https://t.me/thavassulsmunajaths/211 Read more https://t.me/thavassulsmunajaths/218

مولد قطب الزمان السيد عبد الرحمن بن علي العيدروسي (ر) പൊന്നാനി വലിയ ജാറത്തിൽ സയ്യിദ് ഖുത്വുബ് അബ്ദുറഹ്മാൻ ഐദ്രൂസി(റ)നെക്കുറിച്ചുള്ള മൗലിദ് (മ:ഹി.1164) രചന: പൂനുർ ടി. അബ്ദുൽ മജീദ് മുസ്ലിയാർ

مولد الشهيد عيدروس المدفون في جوار مسجد منـتّـل മണത്തല ശഹീദ് ഐദ്രൂസ് കുട്ടി മൂപ്പർ(റ)നെക്കുറിച്ചുള്ള മൗലിദ് (വ:ഹി.1250) രചന : ഇ.കെ അബ്ദുല്ല മുസ്‌ലിയാർ Read more https://t.me/moulidstudy/649 Another https://t.me/moulidstudy/1473

مولد الشهيد عيدروس المدفون في جوار مسجد منـتّـل മണത്തല ശഹീദ് ഐദ്രൂസ് മൗലിദ് രചന : ഇ.കെ അബ്ദുല്ല മുസ്‌ലിയാർ Read more https://t.me/moulidstudy/649 Another https://t.me/moulidstudy/1474

النفحات الجليلة في مناقب القطب الغوث السيّد علويّ بن محمد مولى الدويلة اليمني ثم الممبرمي المليباري الهندي رحمه الله تعالى മമ്പുറം മൗലിദ് അന്നഫഹാതുൽ ജലീൽ ഫീ മനാഖിബി സയ്യിദ് മുഹമ്മദ് അലവി അൽ മമ്പുറമീ (മനാഖിബ്) രചന പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ Another https://t.me/moulidstudy/1469 صنّف هذا المولد الشريف العالم الربّاني أبو الفيض أحمد بن نور الدين الملوي البانكي الملابرمي المليباري الهندي رحمه الله تعالى ، وهو المؤسّس لسمت كيرالا جمعية علماء ( مؤسّس جمعية العلماء في كيرالا)