ch
Feedback
മൗലിദ് പഠനം

മൗലിദ് പഠനം

前往频道在 Telegram

വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511

显示更多
1 380
订阅者
无数据24 小时
+37 天
+1530 天
帖子存档
വളപ്പില്‍ അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ പൊന്നാനി ജന്‍മം നല്‍കിയ പ്രമുഖ പണ്ഡിതനും സാഹിത്യ പ്രതിഭയുമാണ് വളപ്പില്‍ അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍. വളപ്പില്‍ അബ്ദുള്ള മുസ്‌ലിയാരുടെ മകനായി 1852/1268-ല്‍ പൊന്നാനിയിലാണ് ജനനം. കറുപ്പാക്കവീട്ടില്‍ അബ്ദുല്ല മുസ്‌ലിയാര്‍, മഖ്ദൂം അലി ഹസന്‍ കോയക്കുട്ടി മുസ്‌ലിയാര്‍, ചെറിയ ബാവ മുസ്‌ലിയാര്‍, വലിയ ബാവ മുസ്‌ലിയാര്‍ തുടങ്ങിയവരില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി. പഠനാനന്തരം പൊന്നാനി, വടുതല, നെട്ടൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ദര്‍സ് നടത്തി. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, ഹമദാനി തങ്ങള്‍, പുതിയാപ്പിള അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, വടുതല മൂസ മുസ്‌ലിയാര്‍, വെള്ളിയത്ത് കുഞ്ഞഹമ്മദ് മുസ്ലിയാര്‍, അഹ്മദ് കോയ ശാലിയാത്തി, ഖുതുബി മുഹമ്മദ് മുസ്ലിയാര്‍ തുടങ്ങിയവര്‍ ശിഷ്യന്‍മാരാണ്. മൗലിദ് സാഹിത്യത്തില്‍ ശ്രദ്ധേയനായ പ്രതിഭയാണ് അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍. ബദ്ര്‍ മൗലിദ്, അഹ്മദുല്‍ ബദവി മൗലിദ്, അസദുല്‍ ഇലാഹ് ഹംസത്തുല്‍ കര്‍റാര്‍ മൗലിദ്, അബ്ദുല്‍ ഖാദിര്‍ സാനി പുറത്തിയില്‍ മൗലിദ്, സയ്യിദ് അലവി തങ്ങള്‍ മമ്പുറം മൗലിദ് തുടങ്ങിയവ പ്രസിദ്ധമാണ്. നുസ്ഹതുല്‍ അസ്മാഅ് ഫീ ഖവാസ്സിന്നഅ്‌നാഅ്, ഉംദത്തു തഅരീഫ് ഫീ നള്മി തസ്‌രീഹു സഞ്ചാന്‍, അല്‍ ബഹ്ജത്തുസ്സനിയ്യ തുടങ്ങിയവയാണ് മറ്റു രചനകള്‍. വളപ്പില്‍ അബ്ദുറഹ് മാന്‍ മുസ്‌ലിയാര്‍ സഹോദരനും ഉദ്ദാരം സ്വദേശി വളപ്പില്‍ ഇസ്മാഈല്‍ മുസ്‌ലിയാര്‍ സഹോദരി ഭര്‍ത്താവുമാണ്. 1904/1322 റജബ് 20-നായിരുന്നു വിയോഗം. പൊന്നാനി കോടമ്പിയകം പള്ളിയില്‍ അന്ത്യവിശ്രമംകൊള്ളുന്നു. അബ്ദുല്‍ അസീസ് മുസ്‌ലിയാരെക്കുറിച്ച് വാഴക്കാട് മുഹമ്മദ് മുസ്‌ലിയാര്‍ അനുശോചന കാവ്യം രചിച്ചിട്ടുണ്ട്. Read more https://t.me/moulidstudy/866 https://t.me/moulidstudy/856

വലിയ മുഹ്‌യിദ്ദീന്‍ മൗലിദ് രചിച്ച എളാപ്പാന്റകം അഹ്മദ് ഹാജി മഖ്ദൂമീ പണ്ഡിതരില്‍ പ്രധാനിയായ എളാപ്പാന്റകം അഹ്മദ് ഹാജി അബ്ദുല്‍ അസീസ് മുസ്‌ലിയാരുടെ പുത്രനായി 1808/1223-ല്‍ പൊന്നാനിയിലാണ് ജനിച്ചത്. പിതാവില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. ഖാദി അഹ്മദ് മഖ്ദൂം, ഉമര്‍ ഖാദി, ഖാദി അബ്ദുറഹ്മാന്‍ മഖ്ദൂം തുടങ്ങിയവര്‍ക്കു കീഴിലായിരുന്നു ഉപരി പഠനം. പഠനം പൂര്‍ത്തിയാക്കിയ ശേഷം പൊന്നാനി ജുമുഅത്ത് പള്ളിയില്‍ വര്‍ഷങ്ങളോളം ദര്‍സ് നടത്തി. അറബി ഭാഷയിലും സാഹിത്യത്തിലും സമകാലികരില്‍ ഏറെ ശ്രദ്ധേയനായിരുന്നു അദ്ദേഹം. അമ്പതോളം പേജുകളുള്ള വലിയ മുഹ്‌യിദ്ദീന്‍ മൗലിദ്, ഫത്ഹുല്‍ മുഈനിന്റെ തഖ്‌രീര്‍ തുടങ്ങിയവ രചനകളാണ്. സൂഫിയും പ്രഭാഷകനും ബഹുഭാഷാ പണ്ഡിതനുമായിരുന്നു. 1860/1277-ലായിരുന്നു വിയോഗം. പൊന്നാനി ജുമുഅത്ത്പസ പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്നു.

തിരൂര്‍ കോട്ട് കാരാട്ടില്‍ കുഞ്ഞിപ്പരി മുസ്‌ലിയാര്‍ കര്‍മ്മശാസ്ത്ര നിപുണനും എഴുത്തുകാരനും പ്രഭാഷകനും സൂഫിയുമായ പണ്ഡിതനായിരുന്നു തിരൂര്‍ കോട്ട് സ്വദേശി കാരാട്ടില്‍ കുഞ്ഞി ഫരീദ് മുസ്‌ലിയാര്‍. കാരാട്ടില്‍ മുഹമ്മദ് മുസ്‌ലിയാരുടെ പുത്രനായി ഹിജ്‌റ 1268-ലാണ് ജനനം. കോട്ട് ജുമുഅത്ത് പള്ളി, പൊന്നാനി ജുമുഅത്ത് പള്ളി എന്നിവിടങ്ങളിലാണ് പഠനം നടത്തിയത്. കൊങ്ങണംവീട്ടില്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍, സൈനുദ്ദീന്‍ മഖ്ദൂം അഖീര്‍, ചെറിയ ബാവ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ഗുരുനാഥന്‍മാരാണ്. കോട്ട് ജുമുഅത്ത് പള്ളി, പെരിന്തല്‍മണ്ണ പുത്തനങ്ങാടി പള്ളി എന്നിവിടങ്ങളിലായി ദീര്‍ഘകാലം ദര്‍സ് നടത്തി. നിമിഷക്കവിയായിരുന്നു. ഹിജ്‌റ 1310-ല്‍ ക്രോഡീകരിക്കപ്പെട്ട നള്മു അവാമിലില്‍ ജുര്‍ജാനി, മമ്പുറം മൗലിദ്, പുത്തനങ്ങാടി ശുഹദാ മൗലിദ്, ഫരീദുദ്ദീന്‍ മൗലിദ്, ബദര്‍ മൗലിദ് എന്നിവ പ്രധാന രചനകളാണ്. ഖദീജയാണ് ഭാര്യ. മുഹമ്മദ് മൊല്ല, അലി ഹാജി, മറിയം, ആയിഷ, കുഞ്ഞീരുമ്മ, ഫാത്തിമ മക്കളാണ്. ഹിജ്‌റ 1324-ലായിരുന്നു വിയോഗം. തിരൂര്‍ കോട്ട് ജുമുഅത്ത് പള്ളിയില്‍ അന്ത്യവിശ്രമംകൊള്ളുന്നു.

നൂഞ്ഞേരി ശൈഖ് കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ അനേകം മഹാപണ്ഡിതരെയും പുണ്യാത്മാക്കളെയും മലബാറിന് സമ്മാനിച്ച ആത്മീയ ഗുരുവാണ് നൂഞ്ഞേരി ശൈഖ് കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍. പണ്ഡിതനും സൂഫിയും നഖ്ശബന്ധി ത്വരീഖത്തിന്റെ ശൈഖുമായിരുന്ന മഹാന്‍ ബഹുമുഖ വ്യക്തിത്വത്തിന്റെയും അത്ഭുതസിദ്ധികളുടെയും ഉടമയായിരുന്നു. കണ്ണൂര്‍ ജില്ലയിലെ പുറത്തീലിനും പാലത്തുങ്കരക്കുമിയില്‍ സ്ഥിതിചെയ്യുന്ന നൂഞ്ഞേരി ഗ്രാമത്തില്‍ സൂഫി-കുഞ്ഞിഫാത്തിമ ദമ്പതികളുടെ പുത്രനായി ഹിജ്‌റ 1237-ലാണ് ജനനം. പ്രാഥമിക പഠനത്തിനു ശേഷം പുറത്തീല്‍ പള്ളിയില്‍ ശൈഖ് മുഹമ്മദുല്‍ ഹമദാനിയുടെ ശിഷ്യത്വം സ്വീകരിച്ചു. പിന്നീട് വളപട്ടണത്തെ സയ്യിദ് മുഹമ്മദുല്‍ ബാലാഫതനിയുടെ കീഴില്‍ പഠിച്ച് ത്വരീഖത്ത് സ്വീകരിക്കുകയും ആത്മീയ വിദ്യയില്‍ അവഗാഹം നേടുകയും ചെയ്തു. ശേഷം നാദാപുരത്ത് മേനക്കോത്ത് കുഞ്ഞഹമ്മദ്കുട്ടി മുസ്‌ലിയാരുടെ ദര്‍സിലും പഠിച്ചു. പഠനം പൂര്‍ത്തിയാക്കിയ ശേഷം ഹജ്ജ് കര്‍മ്മത്തിനായി മക്കയിലേക്ക് പുറപ്പെടുകയം നഖ്ശബന്ദി ത്വരീഖത്തിന്റെ ഖലീഫയായിരുന്ന ശൈഖ് യഹ്‌യ ദാഗിസ്താനി അല്‍മക്കിയുടെ ശിഷ്യത്വം സ്വീകരിച്ചു. അദ്ദേഹത്തിന്റെ പര്‍ണ്ണ ശാലയില്‍ 12-വര്‍ഷം പഠനം നടത്തിയ ശേഷം അതുല്യമായ ആത്മീയ ചൈതന്യത്തോടുകൂടി നാട്ടിലേക്കു തിരിച്ചു. നാട്ടിലെത്തിയ അദ്ദേഹം പാലത്തുംകര കാലടിയില്‍ ഒരു വീടുണ്ടാക്കി താമസിച്ചു. അതിനനടുത്ത് ഒരു പള്ളിയും സ്ഥാപിച്ചു. പള്ളിയില്‍ പ്രത്യേകം സംവിധാനിച്ച തന്റെ റൂമില്‍ ധ്യാനത്തിലിരിക്കാന്‍ തുടങ്ങി. താനൂര്‍ അബ്ദുറഹ്മാന്‍ ശൈഖ്, പാലത്തുങ്കര പള്ളിയുടെ ചേരുവില്‍ അന്ത്യവിശ്രമം കൊള്ളുന്ന റമളാന്‍ ശൈഖ്, ശൈഖ് അഹ്മദുല്‍ മാഹി, തലശ്ശേരി സൈദാര്‍പള്ളി അങ്കണത്തില്‍ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് അബ്ദുള്ളാഹ് കൊയല്‍പുറം, അഞ്ചരക്കണ്ടി കല്ലായി പള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് കമാലുദ്ദീനുല്‍ ഹമദാനി, ശൈഖ് കിയ്യൂര്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍, കാസര്‍ഗോഡ് ബാടൂര്‍ മുഹമ്മദ് മുസ്‌ലിയാര്‍, കോടഞ്ചേരി അഹമ്മദ് കുട്ടി മുസ്‌ലിയാര്‍, അണ്ടത്തോട് അമ്മു മുസ്‌ലിയാര്‍, മഖ്ദൂം ചെറിയ ബാവ മുസ്‌ലിയാര്‍ എന്നിവര്‍ ശൈഖിന്റെ ആത്മീയ ശിഷ്യത്വം നേടിയവരാണ്. നൂഞ്ഞേരിയില്‍ നിന്നുള്ള പ്രഥമ വിവാഹത്തില്‍ ഫാത്തിമ, ആഇശ എന്നീ രണ്ടു കുട്ടികള്‍ പിറന്നു. മാഹി പുഴവക്കത്തെ പള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ചൂളിലോര്‍ അഹ്മദ് ശൈഖാണ് ആഇശയുടെ ഭര്‍ത്താവ്. തളിപ്പറമ്പ് കോയ്യോട്ട് കുളങ്ങരക്കണ്ടി കുട്ടിയാലിയുടെ മകള്‍ മര്‍യമാണ് രണ്ടാം ഭാര്യ. അബ്ദുള്ള മുസ്‌ലിയാര്‍, അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പാറക്കടവ് ഖാദി മുഹമ്മദ് മുസ്‌ലിയാരുടെ ഭാര്യ ആഇശ എന്നിവര്‍ അവരിലുണ്ടായ മക്കളാണ്. ഹജ്ജ് കഴിഞ്ഞ് ബോംബെയില്‍ നിന്നും മലബാറിലേക്കുള്ള കപ്പല്‍ യാത്രക്കിടയില്‍ ഹിജ്‌റ 1300 മുഹറം 28-നായിരുന്നു വിയോഗം. നാട്ടിലേക്കു കൊണ്ടുപോകരുതെന്ന വസ്വിയ്യത്തനുസരിച്ച് ഗോവ തീരത്താണ് ഖബറടക്കിയത്. എടക്കോട്ടോര്‍ പട്ടണം അബ്ദുള്ള മുസ്‌ലിയാരാണ് അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്. മഹാനെക്കുറിച്ച് നൂഞ്ഞേരി മുഹമ്മദുശ്ശാദുലി എന്നവര്‍ മൗലിദും അണ്ടത്തോട് അമ്മു മുസ്‌ലിയാര്‍ അനുശോചന കാവ്യവും രചിച്ചിട്ടുണ്ട്.

മേനക്കോത്തോര്‍ എന്ന മേനക്കോത്ത് കുഞ്ഞഹമ്മദ് കുട്ടി മുസ്‌ലിയാര്‍ നാദാപുരത്തിന് പേരും പ്രശസ്തിയും നേടിക്കൊടുത്ത അനേകം പണ്ഡിതരില്‍ ഒരാളാണ് മേനക്കോത്തോര്‍ എന്നറിയപ്പെടുന്ന കുഞ്ഞഹമ്മദ് കുട്ടി മുസ്‌ലിയാര്‍. നാദാപുരം ഖാദിയായിരുന്ന മമ്മു മുസ്‌ലിയാര്‍ എന്ന ഖാദി മുഹമ്മദ് മുസ്‌ലിയാരുടെ പുത്രനായി ഹിജ്‌റ 1233-ലാണ് ജനനം. പിതാവു തന്നെയായിരുന്നു പ്രഥമ ഗുരു. പിന്നീട് പാറക്കടവ് പള്ളിയില്‍ കുട്ട്യാലി മുസ്‌ലിയാര്‍ എന്ന ഖാദി അലിയ്യ് ബ്‌നു അഹ്മദുല്‍ ഹമദാനി എന്നവരുടെ ശിഷ്യത്വം സ്വീകരിച്ചു. പൊന്നാനിയിലായിരുന്നു ഉപരിപഠനം. ഉമര്‍ ഖാദി, വലിയ ബാവ മുസ്‌ലിയാര്‍, സൈനുദ്ദീന്‍ മഖ്ദൂം അഖീര്‍ എന്നിവരായിരുന്നു ഗുരുനാഥന്‍മാര്‍. പഠനാനന്തരം നാട്ടിലേക്ക് തിരിച്ച അദ്ദേഹം നാദാപുരം ഖാദിയും മുദരിസുമായി നിയമിതനായി. ദീര്‍ഘകാലം നാദാപുരം ജുമുഅത്ത് പള്ളിയില്‍ ദര്‍സ് നടത്തകയും അനവധി പണ്ഡിതരെ വളര്‍ത്തിയെടുക്കുകയും ചെയ്തു. നൂഞ്ഞേരി കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, അറക്കല്‍ ഫരീദ് മുസ്‌ലിയാര്‍, ശൈഖ് മുഹമ്മദുല്‍ ഹമദാനി, ചാത്തോത്ത് കുഞ്ഞീതുട്ടി മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ശിഷ്യന്‍മാരാണ്. മകന്‍ മുഹമ്മദ് മുസ്‌ലിയാര്‍ നാദാപുരം ഖാദിയായിരുന്നു. മേനക്കോത്ത് ഒാരുടെ മകൾ മറിയം എന്നവരെ മൗലാനാ അഹ്മദ് കോയ ശാലിയാത്തിയാണ് വിവാഹം ചെയ്തത് . മേനക്കോത്ത് വീട്ടിൽ മേനക്കോത്ത് ഓർ പണ്ട് തൊപ്പി അഴിച്ചു വെക്കുന്ന സ്ഥലമുണ്ട്, ആ സ്ഥലത്ത് മധുരം എത്ര വെച്ചാലും ഉറുമ്പോ ഈച്ചയോ ഒന്നും ഇപ്പോഴും വരില്ലെന്ന് വീട്ടുകാർ അനുഭവം പറഞ്ഞത്‌ കേട്ടിട്ടുണ്ട് . ഹിജ്‌റ 1290 റബീഉല്‍ അവ്വല്‍ 17-നായിരുന്നു വിയോഗം. നാദാപുരം പള്ളിയുടെ അടുത്തുള്ള കെട്ടിടത്തില്‍ അന്ത്യവിശ്രമംകൊള്ളുന്നു. മഹാനെക്കുറിച്ച് എടച്ചേരി കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ മൗലിദ് രചിച്ചിട്ടുണ്ട്.

പതിനാറാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ പൊന്നാനിയിലും പരിസരത്തും പടർന്നു പിടിച്ച സാംക്രമിക രോഗങ്ങളിൽ നിന്നും രക്ഷ നേടാനായി മഖ്ദൂം തങ്ങൾ മൻഖൂസ് മൗലീദ് രചിച്ചത് പ്രദേശ വാസികളോട് രോഗ സ്ഥിരമായി അവ പാരായണം ചെയ്തു ശമനത്തിനായി പ്രാർത്ഥിക്കാൻ കൽപ്പിക്കുകയായിരുന്നു. https://m.facebook.com/story.php?story_fbid=1568059963342552&id=351568601658367

മുഹമ്മദ് വമ്പിച്ചി മുസ്‌ലിയാര്‍; പണ്ഡിതന്‍, സാഹിത്യകാരന്‍ സൈനുദ്ദീന്‍ മഖ്ദൂം കബീറിന്റെ പുത്രനായ അബ്ദുല്‍ അസീസ് മഖ്ദൂമിന്റെ സന്താന പരമ്പരയിലെ പ്രഗത്ഭനായ പണ്ഡിതനും സാഹിത്യ പ്രതിഭയുമാണ് മുഹമ്മദ് വമ്പിച്ചി മുസ്‌ലിയാര്‍. അബ്ദുല്ലക്കുട്ടി മുസ്‌ലിയാരുടെയും വലിയ ബാവ മുസ്‌ലിയാരുടെ മകള്‍ ഖദീജ എന്ന ഉമ്മാച്ചുമ്മയുടെയും മകനായി 1882/1300-ലാണ് ജനനം. അബ്ദുല്‍ അസീസ് മഖ്ദൂം-കമാലുദ്ദീന്‍ മുസ്‌ലിയാര്‍-അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍-കമാലുദ്ദീന്‍ മുസ്‌ലിയാര്‍-അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍-മാഹിന്‍ ഹസന്‍-കമ്മുകുട്ടി മുസ്‌ലിയാര്‍-അബ്ദുള്ളക്കുട്ടി മുസ്‌ലിയാര്‍ എന്നിങ്ങനെയാണ് പിതൃപരമ്പര. മഖ്ദൂം കുഞ്ഞന്‍ബാവ മുസ്‌ലിയാര്‍, തുന്നംവീട്ടില്‍ മുഹമ്മദ് മുസ്‌ലിയാര്‍, പുതുപൊന്നാനി പടന്ന ആലി മുസ്‌ലിയാര്‍ എന്നിവര്‍ക്കു കീഴിലായിരുന്നു പഠനം. വിദ്യാസമ്പാദനാന്തരം പൊന്നാനി വലിയ ജുമുഅത്ത് പള്ളിയില്‍ ദീര്‍ഘകാലം ദര്‍സ് നടത്തി. പറവണ്ണ, കരേക്കാട്, പട്ടാമ്പി എന്നിവിടങ്ങളിലും സേവനം ചെയ്തിട്ടുണ്ട്‌. കോടമ്പിയകത്ത് മുഹമ്മദ് മുസ്‌ലിയാര്‍, പാലത്തുംവീട്ടില്‍ അബ്ദുല്ലക്കുട്ടി മുസ്‌ലിയാര്‍, പാലത്തുംവീട്ടില്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍, കോടഞ്ചേരി മരക്കാര്‍ മുസ്‌ലിയാര്‍ എന്നിവര്‍ പ്രധാന ശിഷ്യന്‍മാരാണ്. അറബി ഭാഷയിലുള്ള മുഹമ്മദ് മുസ്‌ലിയാരുടെ പ്രാവീണ്യം തന്റെ രചനകളില്‍ നിറഞ്ഞുനിന്നു. മൗലിദുന്‍ ഫീ മനാഖിബി ശൈഖിസ്സഹാബിയ്യി ഹംസതില്‍ കറാര്‍, മൗലിദുന്‍ ഫീ മനാഖിബി ശൈഖി അമീരില്‍ മുഅ്മിനീന്‍ ഉമര്‍ ബിന്‍ അല്‍ ഖത്താബ്, ഖുത്വ്ബതുന്നികാഹ്, ഖസ്വീദത്തുന്‍ ഫീ അഹ്‌വാലില്‍ ഹശ്ര്‍, ഖസ്വീദത്തുല്‍ മുഅ്ജിസാത്ത്, തഖ്മീസു ഖസീദത്തി ള്വാഫ ബിയല്‍ ഫളാഉ എന്നിവ ലഭ്യമായ ഏതാനും ചില സൃഷ്ടികളാണ്. മാതാമഹനായ വലിയ ബാവ മുസ്‌ലിയാരുടെ മകന്‍ അബ്ദുറഹ്മാന്‍ കുട്ടി മുസ്‌ലിയാരുടെ (അമ്മാവന്‍) മകള്‍ ഖദീജ എന്ന ബീവി ഉമ്മയാണ് ഭാര്യ. തിരൂരങ്ങാടി ഖാസിയായിരുന്ന അബ്ദുറഹ്മാന്‍ കുട്ടി മുസ്‌ലിയാര്‍ മകനാണ്. 1930/1349 സഫര്‍ 16-നായിരുന്നു വിയോഗം.

ശാഹ് വലിയ്യുദ്ദഹ്ലവി(റ) ആത്മജ്ഞാനി, തത്വജ്ഞന്‍, മുഹദ്ദിസ്, ഖുര്‍ആന്‍ വ്യാഖ്യാതാവ്, കര്‍മശാസ്ത്ര വിശാദരന്‍, രാഷ്ട്രമീമാംസകന്‍ തുടങ്ങി ജ്ഞാനസാകല്യങ്ങളുടെ വിശേഷാല്‍ വിലാസമായിരുന്നു ശാഹ്‌വ ലിയ്യുല്ലാഹിദ്ദഹ്‌ലവി (റ)

ആത്മജ്ഞാനി, തത്വജ്ഞന്‍, മുഹദ്ദിസ്, ഖുര്‍ആന്‍ വ്യാഖ്യാതാവ്, കര്‍മശാസ്ത്ര വിശാദരന്‍, രാഷ്ട്രമീമാംസകന്‍ തുടങ്ങി ജ്ഞാനസാകല്യങ്ങളുടെ വിശേഷാല്‍ വിലാസമായിരുന്നു ശാഹ്‌വ ലിയ്യുല്ലാഹിദ്ദഹ്‌ലവി (റ)

ഇമാം  ഹുസ്സൈൻ (റ) മൗലിദ് , മമ്പുറം മൗലിദ് etc https://drive.google.com/uc?export=download&id=1hLnGIlN3uNA167ZGEpaKRrsoAmqAldwL

1. MANQOOS MOULID 2. SUBHANA MOULID 3. HAMZA R MOULID 4. BARZANJI MOULID 5. SHAHULHAMEED Q.S MOULID 6. SHARAFAL ANAM MOULID 7. BADAR MOULID 8. Payunnana YOOSUF HAJI MOULID 9.RIFAYEE MOULID https://drive.google.com/drive/u/0/mobile/folders/1VNypuibc5u8c0D9LCOXD7x7Glq5VPZaP?usp=drive_open

മഖ്ദൂം ചെറിയ ബാവ മുസ്‌ലിയാര്‍: കേരളത്തിലെ 'സ്വബ്ബാന്‍' പൊന്നാനിയിലെ മഖ്ദൂം സ്ഥാനിയും അനിതരസാധാരണമായ പാണ്ഡിത്യത്തിന്റെ ഉടമയുമായിരുന്നു പുതിയകത്ത് മുഹമ്മദ് എന്ന ചെറിയ ബാവ മുസ്‌ലിയാര്‍. കോയാലിമാപ്പിളകത്ത് അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരുടെ മകനായി 1825/1240-ല്‍ പൊന്നാനിയിലാണ് ജനനം. ഏഴാം വയസ്സില്‍ ഖുര്‍ആന്‍ പഠനം പൂര്‍ത്തിയാക്കി. വളരെ ചെറുപ്പത്തിലേ വിവിധ വിജ്ഞാന ശാഖകളില്‍ വ്യുല്‍പ്പത്തി നേടി. വലിയ ബാവ മുസ്‌ലിയാര്‍, സൈനുദ്ദീന്‍ മഖ്ദൂം അഖീര്‍, അഹ്മദ് മഖ്ദൂം തുടങ്ങിയവര്‍ ഗുരുനാഥന്‍മാരാണ്. 19-ാം വയസ്സില്‍ ഖാദിയായി നിയമിക്കപ്പെട്ടു. അഗാധമായ പാണ്ഡിത്യത്തിലൂടെ കേരളത്തിലെ സ്വബ്ബാന്‍ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്. അദ്ദേഹത്തിന്റെ ദര്‍സ് പ്രഗത്ഭരായ പണ്ഡിതരെ കേരളത്തിന് സമ്മാനിച്ചു. നെല്ലിക്കുത്ത് ആലി മുസ്‌ലിയാര്‍, പള്ളിപ്പുറം യൂസുഫ് മുസ്‌ലിയാര്‍, കരിമ്പനക്കര്‍ പോക്കര്‍ മുസ്‌ലിയാര്‍, കുഞ്ഞമ്പാവ മുസ്‌ലിയാര്‍, കുട്ടിയമ്മു മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ശിഷ്യന്‍മാരില്‍ പ്രമുഖരാണ്. സൈനുദ്ദീന്‍ മഖ്ദൂം അഖീറിനു ശേഷം 1887/1305 മുതല്‍ 1908/1326 വരെ മഖ്ദൂം സ്ഥാനം വഹിച്ചു. ഖാദിരി, നഖ്ശബന്ദി ത്വരീഖത്തുകളുടെ ഗുരുവായിരുന്ന അദ്ദേഹം സൂഫീ ജീവിതമാണ് നയിച്ചത്. 1887/1305-ല്‍ ഹജ്ജ് യാത്രയില്‍ യഹ്‌യ ദാഗിസ്ഥാനി എന്ന നഖ്ശബന്ദി ശൈഖിനെ കണ്ടുമുട്ടുകയും തുടര്‍ച്ച സമ്പാദിക്കുകയും ചെയ്തു. കേരളത്തിലെ പ്രഗത്ഭനായ മുഫ്തിയായിരുന്ന അദ്ദേഹത്തിന്റെ അല്‍മജ്മഉല്‍ ഫതാവാ എന്ന ബൃഹദ് ഗ്രന്ഥം പ്രസിദ്ധമാണ്. ചെറിയ ബാവ മുസ്‌ലിയാര്‍ രണ്ടു വിവാഹം കഴിച്ചിട്ടുണ്ട്. കൊങ്ങണംവീട്ടില്‍ അബ്ദുള്ളക്കുട്ടി മുസ്‌ലിയാരുടെ പുത്രി മുസ്‌ലിയാരകത്ത് മറിയക്കുട്ടിയാണ് ആദ്യ ഭാര്യ. അവരില്‍ അബ്ദുറഹ്മാന്‍ കുട്ടി മുസ്‌ലിയാര്‍, അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ എന്ന കുട്ടി തങ്ങള്‍, ഖദീജക്കുട്ടി, ബീവിക്കുട്ടി എന്നീ സന്താനങ്ങള്‍ പിറന്നു. മാഹിന്‍ തറയകത്ത് ആമിനക്കുട്ടിയാണ് രണ്ടാം ഭാര്യ. അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍, മുഹമ്മദ് മുസ്‌ലിയാര്‍ ഇതില്‍ ജനിച്ചവരാണ്. ഒരു മകളെ തലശ്ശേരി പുതിയവീട്ടില്‍ അബ്ദുള്ള മുസ്‌ലിയാരാണ് വിവാഹം കഴിച്ചത്. 1908 ജനുവരി 19/1325 ദുൽഹിജ്ജ 14-നായിരുന്നു വിയോഗം. മഹാനെക്കുറിച്ച് വാഴക്കാട് മുഹമ്മദ് മുസ്‌ലിയാര്‍ മൗലിദ് രചിച്ചിട്ടുണ്ട്.

കുഞ്ഞായിൻ മുസ്ലിയാർ പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ ജീവിച്ചിരുന്ന കവിയും ചിന്തകനും സർവോപരി ഫലിത സാമ്രാട്ടുമാണ്. ചന്ദനംകണ്ടി മക്കറയിൽ കുഞ്ഞായിൻ മുസ്ലിയാർ തലശ്ശേരിയിലാണ് ജനിച്ചതെങ്കിലും തന്റെ തട്ടകം പൊന്നാനിയിലായിരുന്നു. നൂറുദ്ദീൻ മഖ്ദൂം, അബ്ദുസ്സലാം മഖ്ദൂം എന്നിവരായിരുന്നു പൊന്നാനിയിലെ പ്രധാന ഉസ്താദുമാർ. അറബി മലയാളത്തിലും തമിഴിലും പ്രാവീണ്യമുള്ള കുഞ്ഞായിൻ മുസ്ലിയാർ രചിച്ച കപ്പപ്പാട്ടിലൂടെയാണ് പ്രസിദ്ധനാവുന്നത്. മുഹ്‌യദ്ദീൻ മാലക്കു ശേഷം രചിക്കപ്പെട്ട ശൈഖ് ജീലാനി(റ) വിന്റെ മദ്ഹാണ് നൂൽ മാല. കുഞ്ഞായീൻ മുസ്ലിയാരാണ് ഇതിന്റെ രചന നിർവഹിച്ചത്. കപ്പപ്പാട്ടാവട്ടെ മനുഷ്യനെ കപ്പലിനോടുപമിച്ചു കൊണ്ടുള്ള 600 വരികളുള്ള തത്വ ചിന്താ കാവ്യ സമാഹാരാമാണ്. മനുഷ്യ ജീവിതമാകുന്ന കപ്പൽ പ്രാപഞ്ചികാനുഭവമാകുന്ന ആഴക്കടലിൽ സഞ്ചരിച്ച് രക്ഷിതാവിന്റെ താവളം തേടുന്നതിനെയാണ് പ്രതിപാദിക്കുന്നത്. കപ്പലിന് അറബിയിൽ സഫീനഃ എന്നായതിനാൽ സഫീനപ്പാട്ട് എന്നും ഇതിനു പറയും. കപ്പപ്പാട്ട് അടങ്ങുന്ന മൗലിദ് , മാല സമാഹാരങ്ങൾക്ക് അങ്ങനെയാണ് സഫീന(സബീന) എന്ന പേരു വിളിക്കുന്നതെന്ന് ചിലർ അഭിപ്രായപ്പെട്ടത്.

ഉദ്ധ്യാപുരം ഇസ്മാഈൽ മുസ്ലിയാർ ഹിജ്റഃ 1273-ൽ അലി മുസ്ലിയാരുടെ മകനായി കാസർഗോഡ് ഉദ്ദാരത്താണ് ഇസ്മാഈൽ മുസ്ലിയാർ ജനിക്കുന്നത് കുമ്പളക്കടുത്ത പാടൂർ മുദർരിസും ഖാളിയുമായിരുന്ന മഹമൂദ് മുസ്ലിയാരുടെ അടുക്കൽ കുറച്ചു കാലം ഓതിപ്പഠിച്ചതിനു ശേഷം ഉപരിപഠനത്തിന് പൊന്നാനിയിൽ വന്നു ശൈഖ് സൈനുദ്ദീൻ മഖ്ദൂം അഖീർ (റ) , ചെറിയ ബാവ മുസ്ലിയാർ (റ) ഉസ്താദുമാരാണ് പണ്ഡിതനും അറബി സാഹിത്യകാരനും സ്വൂഫിയുമായ മഹാൻ പഠനാനന്തരം പൊന്നാനി ദർസ് സജീവമാക്കി ധാരാളം ശിഷ്യന്മാരെ മഹാൻ വാർത്തെടുത്തു നല്ലൊരു ഗ്രന്ഥകാരൻ കൂടിയായിരുന്നു മഹാനവർകൾ 1. നള്മു കബാഇരിദ്ദുനൂബി 2. തുഹ്ഫതുൽ മുരീദ് 3. നള്മു മത്നിൽ ഹികം 4. കിതാബു ഔറാദിത്വരീഖത്തിശ്ശാദുലിയ്യഃ 5. മൗലിദു ഫീ മനാഖിബി സയ്യിദി അലി അൽ അഹ്ദൽ 6. മൗലിദു ഫീ മനാഖിബിസ്സയ്യിദി അൽ ഖുത്വുബി അബിൽ ഹസനിശ്ശാദുലി ഹിജ്റഃ 1357- ൽ ജമാദുൽ ഊല 17 ബുധനാഴ്ച തന്റെ 85 ആം വയസ്സിൽ മഹാൻ ഉളിയിൽ വെച്ച് വഫാത്തായി ഉളിയിലെ പഴയ പള്ളിയിലാണ് മഖ്ബറ സ്ഥിതിച്ചെയ്യുന്നത് https://t.me/moulidstudy/812