മൗലിദ് പഠനം
前往频道在 Telegram
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511
显示更多1 380
订阅者
无数据24 小时
+37 天
+1530 天
帖子存档
1 380
വളപ്പിൽ ബാവ മുസ്ലിയാർ
കാസർഗോഡ് ഉദ്ധ്യാപുരം മഹല്ലിൽ ആലി മുസ്ലിയാർ മകൻ ഇസ്മാഈൽ മുസ്ലിയാരുടെ മകനാണ് വളപ്പിൽ ബാവ മുസ്ലിയാർ (റ)
പിതാവ് ഇസ്മാഈൽ മുസ്ലിയാർ അറിയപ്പെട്ട അറബി സാഹിത്യകാരനും സ്വൂഫിയുമായിരുന്നു ദീർഘകാലം പൊന്നാനി വലിയ ജുമുഅത്തു പള്ളിയിൽ മുദർരിസായിട്ടുണ്ട് ഗ്രന്ഥകാരൻ എന്ന നിലക്കാണ് ബാവ മുസ്ലിയാരുടെ കീർത്തി അറബി സാഹിത്യത്തിൽ അഗ്രഗണ്യനായിരുന്നു ഒട്ടേറെ കവിതകൾ രചിച്ചിട്ടുണ്ട് ഉന്നതനായ കർമശാസ്ത്ര വിശാരദൻ
1. മൻളൂമത്തു അസ്മാഇൽ ഹുസ്നാ
2. ശൻഹു അലാ മീസാനി ഫീ സ്വർഫ്
3. ശർഹു അലാ മൻളൂമത്തി കബാഇരിദ്ദുനൂബ്
4. മൗലിദ് ഫീ മനാഖിബി മുഹ്‌യദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി (റ)
5. മൗലിദ് ഫീ മനാഖിബി അബിൽ ഹസനിശ്ശാഔദുലി (റ)
6. മൗലിദ് ഫീ മനാഖിബി സയ്യിദിനാ സുലൈമാൻ (അ)
7. മൗലിദ് ഫീ ഖിസ്വത്തിൽ മിഅ്റാജ്
8. മൗലിദ് ഫീ മനാഖിബി സയ്യിദുനാ അയ്യൂബ് (അ)
9.മൗലിദ് ഫീ മനാഖിബി സയ്യിദത്തിനാ ആഇശഃ (റ)
10. മൗലിദ് ഫീ മനാഖിബി ഇൽയാസ് (അ)
പൂർവകാലത്ത് മഹത്തുക്കളായ പണ്ഡിതർ മഹാന്മാരുടെ കീർത്തനങ്ങൾ ഗദ്യങ്ങളായും പദ്യങ്ങളായും ധാരാളം രചിച്ചിട്ടുണ്ടായിരുന്നു. അവരുടെ ഭക്ഷണം അതൊക്കെ തന്നെയായിരുന്നു. ഏതാണ്ട് ഹിജ്റ 1385 - ൽ വഫാത്തായി. പൊന്നാനി വലിയ ജുമുഅത്ത് ഖബ്ർസ്ഥാനിയിലാണ് മഹാന്റെ ഖബ്ർ സ്ഥിതി ചെയ്യുന്നത്.
1 380
വാഴക്കാട് മുഹമ്മദ് മുസ്ലിയാർ
വാഴക്കാട് മുഹമ്മദ് കുട്ടി എന്നയാളുടെ മകനായി ഹിജ്റഃ 1300- ൽ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത വാഴക്കാട് മഹല്ലിൽ ജനിച്ചു നാട്ടിൽനിന്നു തന്നെയായിരുന്നു പ്രാഥമിക പാഠങ്ങൾ പഠിച്ചിരുന്നത് പിന്നീട് ഉപരിപഠനത്തിനായി പൊന്നാനിയിലേക്ക് പോയി പൊന്നാനിയിൽ പഠനം കഴിഞ്ഞതോടെ മഹാൻ അറിയപ്പെട്ടു ഗ്രന്ഥകാരനും കൂടിയായ മഹാന്റെ ചില ഗ്രന്ഥങ്ങൾ:
1. മൗലിദു ഉമ്മഹാത്തിൽ മുഅ്മിനീൻ
2. മൗലിദു ഫീ മനാഖിബിൽ മുർസലീൻ
3. മൗലിദു വസീലത്തുൽ മഖ്ദൂമിയ്യഃ
4. മൗലിദു ഫീ മനാഖിബി അശ്റത്തിൽ മുബശ്ശിരീൻ
5. മൗലിദു ഫീ മനാഖിബി ഖദീജത്തിൽ കുബ്റാ
6. അൽ ഖസ്വീദത്തുൽ ബദ്രിയ്യഃ ബി വസ്വീലത്തിൽ ബദ്രിയ്യീന വൽ ഉഹ്ദിയ്യീൻ
തസ്വവ്വുഫിൽ അതീവ തൽപരനായിരുന്നു. മുഹമ്മദ് മുസ്ലിയാർ പൊന്നാനിയിൽ സ്ഥിരതാമസമാക്കിയ മഹാൻ ഹിജ്റഃ 1365-ൽ 65-മത്തെ വയസ്സിൽ പൊന്നാനിയിൽ വഫാത്തായി. വലിയ ജുമുഅത്ത് പള്ളി അങ്കണത്തിലാണ് ഖബ്ർ സ്ഥിതി ചെയ്യുന്നത്.
1 380
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
മമ്മിക്കുട്ടി മുസ്ലിയാർ
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
പഴയകത്ത് അഹ്മദ് മഖ്ദൂം മുസ്ലിയാരുടെ ഇളയ സഹോദരനാണ് പഴയകത്ത് മമ്മിക്കുട്ടി മുസ്ലിയാർ മൂത്ത സഹോദരന്റെ വഫാത്തിനു ശേഷം 28-മത് മഖ്ദൂമായി അവരോധിക്കപ്പെട്ടു നാലു വർഷത്തോളമാണ് മഖ്ദൂം സ്ഥാനത്തിരുന്നത് ഹിജ്റഃ 1330-ൽ വഫാത്തായി പണ്ഡിതനും അറബിക്കവിയുമായ പാലത്തുംവീട്ടിൽ മുഹമ്മദ് എന്ന ബാവ മുസ്ലിയാർ ഇദ്ദേഹത്തിന്റെ മകനാണ്
പുതിയാപ്പിള അബ്ദുറഹ്മാൻ മുസ്ലിയാർ, വടുതല കണ്ണന്തേരി അഹ്മദ് അമ്മുക്കാരി മുസ്ലിയാർ, വടുതല മൂസ മുസ്ലിയാർ, വളപ്പിൽ അബ്ദുറഹ്മാൻ മുസ്ലിയാർ, വളപ്പിൽ ബാവ മുസ്ലിയാർ തുടങ്ങിയവർ മഹാന്റെ ശിഷ്യരിൽ പ്രമുഖരാണ്
ഗ്രന്ഥകാരനായ മഹാന്റെ രചനകളിൽ ചിലത് താഴെ വായിക്കാം:
1. ഉംദത്തുഅ് രീഫ് നള്മി അലാ തസ്വരീഫിസ്സഞ്ചാനി
2. മവാഹിബുൽ അത്വിയ്യാ
3. നുസ്ഹത്തുൽ അസ്മാഅ്
4. മൗലിദ് ഫീ മനാഖിബി അഹ്മദൽ ബദവി (റ)
5. മൗലിദ് ഫീ മനാഖിബി ശ്ശൈഖ് പുറത്തീൽ (റ)
6. മൗലിദ് ഫീ മനാഖിബി സ്സയ്യിദി ഹംസഃ (റ)
7. മൗലിദ് ഫീ മനാഖിബി അസ്ഹാബിൽ ബദ്രിയ്യീൻ (റ)
8. മൗലിദ് ഫീ മനാഖിബി ശ്ശൈഖി കലാബിളി മദ്ഫൂൻ ഫിൽ മാഹി (റ)
9. ബയാനിൽ മുഅല്ലിം
ഹിജ്റഃ1322-ൽ പൊന്നാനിയിൽ വെച്ച് മഹാൻ വഫാത്തായി കൊഴമ്പിയകത്ത് പള്ളി അങ്കണത്തിൽ മറവു ചെയ്യപ്പെട്ടു.
1 380
കാസര്‍ഗോഡ് ഖാദി
എ.പി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍
പ്രഗല്‍ഭ പണ്ഡിതനും കാസര്‍ഗോഡ് ഖാദിയുമായിരുന്നു എ.പി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ എന്ന അവറാന്‍ മുസ്‌ലിയാര്‍. മലപ്പുറം ജില്ലയിലെ വെളിമുക്കിലെ പുരാതന കര്‍ഷക കുടുംബത്തില്‍ അളുപറമ്പന്‍ മരക്കാര്‍-ബിയ്യക്കുട്ടി ദമ്പതികളുടെ രണ്ടാമത്തെ മകനായാണ് ജനനം. പുതിയപറമ്പന്‍ അലവി മുസ്‌ലിയാര്‍, മാളിയേക്കല്‍ മൊയ്തീന്‍ മുസ്‌ലിയാര്‍, അരീക്കാടന്‍ വലിയ അവറാന്‍ മാസ്റ്റര്‍, കോയട്ടി മാസ്റ്റര്‍ തുടങ്ങിയവരില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. തുടര്‍ന്ന് പരപ്പനങ്ങാടി പനയത്തില്‍ പള്ളിയില്‍ കൊല്ലോളി അഹമ്മദ് കുട്ടി മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. കൊയപ്പ കുഞ്ഞായന്‍ മുസ്‌ലിയാര്‍, കൈപ്പറ്റ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ എന്നിവരുടെ കീഴിലും പഠനം നടത്തി. വെല്ലൂര്‍ ബാഖിയാത്തിലായിരുന്നു ഉപരിപഠനം. 1937-ല്‍ ബാഖവി ബിരുദം നേടി. കുറ്റൂര്‍, വണ്ടൂര്‍, പണിക്കോട്ടുംപടി, കരുവന്‍തിരുത്തി എന്നിവിടങ്ങളില്‍ മുദരിസായി സേവനം ചെയ്തു. ഉള്ളാള്‍ സയ്യിദ് അബ്ദുറഹ്മാന്‍ കുഞ്ഞിക്കോയ തങ്ങള്‍, ഇമ്പിച്ചാലി മുസ്‌ലിയാര്‍, ടി.കെ.എം ബാവ മുസ്‌ലിയാര്‍, അബ്ദുള്ളക്കോയ തങ്ങള്‍ പരപ്പനങ്ങാടി തുടങ്ങിയവര്‍ ശിഷ്യന്‍മാരാണ്. പിന്നീട് കാസര്‍ഗോഡ് ഖാദിയായി തിരഞ്ഞെടുക്കപ്പെടുകയും 35-ല്‍ പരം വര്‍ഷം തുടരുകയും ചെയ്തു. തെക്കന്‍ കര്‍ണാടകയിലും ഖാദി പദവി വഹിച്ചിരുന്നു. മതവിധികളില്‍ മുടിനാരിഴ വ്യതിലചലിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. ഖാദി പദവിയുടെ എല്ലാ ഗുണങ്ങളും സമ്മേളിച്ചിരുന്ന അദ്ദേഹത്തിന്റെ ആജ്ഞാ ശക്തി അപാരമായിരുന്നു. ഗാംഭീര്യമുള്ള മുഖഭാവവും കനത്ത ശബ്ദവും അദ്ദേഹത്തിന്റെ പ്രത്യേകയായിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗമായിരുന്നു. അഖില കേരള ജംഇയ്യത്തുല്‍ ഉലമാ രൂപീകരണത്തില്‍ സജീവമായി പങ്കെടുത്തിരുന്നുവെങ്കിലും വൈകാതെ സമസ്തയില്‍ തിരിച്ചെത്തി. ജംഉല്‍ ജവാമിഅ് ഹാശിയ, സമ്പൂര്‍ണ്ണ മൗലിദ് കൃതി ഉള്‍പ്പെടെ നിരവധി രചനകളും നടത്തിയിട്ടുണ്ട്. 1978 ജൂണ്‍ 16/റജബ് 9-നായിരുന്നു വിയോഗം. വെളിമുക്ക് ജുമുഅത്ത് പള്ളിയില്‍ അന്ത്യവിശ്രമംകൊള്ളുന്നു.
1 380
കണ്ണിയത്ത് അഹമ്മദ് മുസ്‌ലിയാരുടെ നിര്‍ദ്ദേശത്തോടു കൂടിയാണ് അസ്ഹരി തങ്ങള്‍ സമസ്തയുടെ നേതൃനിരയിലേക്ക് വരുന്നത്. കണ്ണിയത്ത് ഉസ്താദ് മരണപ്പെട്ടപ്പോള്‍ പ്രസിഡണ്ടായി കെ.കെ ഹസ്‌റത്തിനെ നിശ്ചയിച്ചപ്പോള്‍ അദ്ദേഹം വഹിച്ചിരുന്ന വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് അസ്ഹരി തങ്ങളെ തിരഞ്ഞെടുത്തു. ശേഷം 1995-ല്‍ കെ.കെ ഹസ്‌റത്ത് മരണപ്പട്ടപ്പോള്‍ അസ്ഹരി തങ്ങള്‍ പ്രസിഡണ്ടും ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ ജനറല്‍ സെക്രട്ടറിയും ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ട്രഷററുമായുള്ള കമ്മിറ്റിയാണ് പ്രവര്‍ത്തിച്ചത്. ശംസുല്‍ ഉലമായുടെ വിയോഗ ശേഷം ചെറുശ്ശേരി ഉസ്താദ് ജനറല്‍ സെക്രട്ടറിയാവുകയും 2004 വരെ അസ്ഹരി തങ്ങള്‍ പ്രസിഡണ്ടായി തുടരുകയും ചെയ്തു. വിയോഗം വരെ സമസ്ത മുശാവറ അംഗമായിരുന്നു. പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ പ്രിന്‍സിപ്പാളായും സേവനം ചെയ്തിട്ടുണ്ട്.
അസ്ഹരി തങ്ങളുടെ അറബി ഭാഷയിലുള്ള കഴിവും രചനാ വൈഭവവും റിയാദിലെ അല്‍മദീന ദിനപത്രം, ദുബൈയിലെ അല്‍ബയാന്‍ മാസികയിലും നിരന്തരം എഴുതാറുണ്ടായിരുന്നു. അല്‍ അറബു വല്‍ അറബിയ്യ, മിന്‍ നവാബിഗി ഉലമാഇ മലൈബാര്‍, മുഗീസു താരീഖി ഫലാസിഫതില്‍ അറബിയ്യ, അബൂ നുവാസ് വഹയാത്തുഹു, അത്തസ്വവ്വുഫു സ്വഹീഹ് വല്‍ മുതസ്വവ്വിഫ, മൂജസു താരീഖില്‍ അദബില്‍ അറബി വദ്ദഅ്‌വത്തില്‍ ഇസ്‌ലാമിയ്യ, ഖിസ്സതു മലികി വലൈബാര്‍ അല്ലദി ഇഅ്തനഖല്‍ ഇസ്‌ലാം, അന്നശാതുദ്ദീനി ഫില്‍ ഹിന്ദ്, താരീഖുന്നഹ്‌വി വതത്വവ്വുറുഹു, താരീഖുന്നഹ്‌വി വത്തുറാസ്, മജ്മൂഉ താരീഖി റസൂലിനല്‍ അഅ്‌ളം, അല്‍ ഫത്ഹുല്‍ മുബീന്‍, മുഖ്തസ്വറു ഹയാതി ശംസില്‍ ഉലമാ, മമ്പുറം മൗലിദ് തുടങ്ങി പ്രകാശിതവും അപ്രകാശിതവുമായ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. അല്‍ അറബു വല്‍ അറബിയ്യയാണ് മാസ്റ്റര്‍ പീസ് കൃതി. 1964-ല്‍ ഈജിപ്തില്‍ നിന്നും ആദ്യമായി പുറത്തിറങ്ങിയ ഈ ഗ്രന്ഥം 246 പേജുകളുമായി 1998-ല്‍ പുനപ്രസിദ്ധീകരിക്കപ്പെട്ടു. അറേബ്യന്‍ സംസ്‌കാരവും അറബി സാഹിത്യവളര്‍ച്ചയുമാണ് പ്രതിപാദ്യ വിഷയം. മിന്‍ നവാബിഗി ഉലമാഇ മലൈബാര്‍ കെപ്പറ്റ ബീരാന്‍കുട്ടി മുസ്‌ലിയാരെക്കുറിച്ചുള്ള കൃതിയാണെങ്കിലും കേരളീയ മുസ്‌ലിംകളുടെ ചരിത്ര വിശകലനം കൂടിയാണത്. നിമിഷക്കവിയായിരുന്നു തങ്ങള്‍. അല്‍ അറബു വല്‍ അറബിയ്യയുടെ രണ്ടാം പതിപ്പിന്റെ മുഖവുരയില്‍ അസ്ഹരി തങ്ങള്‍ തന്റെ സാഹിത്യ ജീവിതം വരച്ചുകാട്ടുന്നുണ്ട്.
ആറ്റബീവി, ഇമ്പിച്ചിവീവി മേലാറ്റൂര്‍ എന്നിവര്‍ ഭാര്യമാരാണ്. സയ്യിദ് ഫഖ്റുദ്ദീന്‍ ആറ്റക്കോയ തങ്ങള്‍, സയ്യിദ് ഹുസൈന്‍ കോയ തങ്ങള്‍, സയ്യിദ് ഹബീബ് കോയ തങ്ങള്‍, സയ്യിദ് ജാഫര്‍ സ്വാദിഖ്, സയ്യിദ് മുഹമ്മദ് മുസ്തഫ, സയ്യിദത്ത് ആശിയ മുത്തു ബീവി, സയ്യിദത്ത് സുഹറ ബീവി, ഫാത്തിമത്ത് സുഹറ, സയ്യിദത്ത് നഫീസ ബീവി, സയ്യിദത്ത് മൈമുന ബീവി എന്നിവര്‍ മക്കളാണ്.
വളാഞ്ചേരിയിലായിരുന്നു തങ്ങളുടെ വസതി.
2015 നവംബര്‍ 22/സഫര്‍ 10-നായിരുന്നു വിയോഗം. വളാഞ്ചേരി കൊളമംഗലം മഖാമില്‍ അന്ത്യവിശ്രമംകൊള്ളുന്നു.
1 380
സയ്യിദ് അബ്ദുറഹ്മാന്‍ അസ്ഹരി തങ്ങള്‍;
മലയാളത്തിലെ വിശ്വപണ്ഡിതന്‍
ഇന്‍ഡോ-അറബ് ബന്ധത്തിലെ സുപ്രധാന കണ്ണികളാണ് മതപണ്ഡിതര്‍. അറബികള്‍ കേരളത്തിലും മലയാളികള്‍ വിദേശങ്ങളിലും വൈജ്ഞാനിക പ്രസരണം നടത്തിയത് ചരിത്രത്തിന്റെ വര്‍ണ്ണമുള്ള അദ്ധ്യായങ്ങളാണ്. സയ്യിദ് സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ഐദറൂസി എന്ന അസ്ഹരി തങ്ങള്‍ അറബ് ലോകവുമായി നൂറ്റാണ്ടുകളായി കേരളം കാത്തുസൂക്ഷിച്ചിരുന്ന സാംസ്‌കാരികമായ ആദാനപ്രദാനത്തിന്റെ പ്രതീകമായിരുന്നു. പാരമ്പര്യ പണ്ഡിതന്‍, ഗ്രന്ഥകാരന്‍, അധ്യാപകന്‍, വിദ്യാഭ്യാസ വിചക്ഷണന്‍ തുടങ്ങിയ വിശേഷണങ്ങടങ്ങിയ ആഗോള പ്രശസ്തനായിരിക്കുമ്പോഴും ജാഡകളില്ലാത്ത, കേരള മുസ്‌ലിംകളുടെ അമരക്കാരനായിരുന്നു അസ്ഹരി തങ്ങള്‍.
പൊന്നാനി വലിയ ജാറത്തില്‍ അന്ത്യവിശ്രമംകൊള്ളുന്ന സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ഐദറൂസി ഹിജ്‌റ 1115-ല്‍ ഹളര്‍മൗത്തിലെ തരീമില്‍ നിന്നും കോരളത്തിലെത്തി പൊന്നാനിയില്‍ താമസമാരംഭിച്ചു. ഇദ്ദേഹത്തിന്റെ പരമ്പരയില്‍ നിന്നും ഒരു ശാഖ എടക്കഴിയൂരിലേക്ക് മാറിത്താമസിക്കുകയുണ്ടായി. ഈ താവഴിയില്‍ സയ്യിദ് മുഹമ്മദ് കൊച്ചുകോയ തങ്ങളുടെയും ഫാത്വിമത്തു സുഹ്‌റ പൂക്കുഞ്ഞി ബീവിയുടെയും മകനായി 1924-ല്‍ കുന്ദംകുളത്തിനടുത്ത് മരത്തംകോട് പ്രദേശത്താണ് ജനനം. സയ്യിദ് മുഹ്‌ളാര്‍ തങ്ങളുടെ പുത്രനായ കൊച്ചുകോയ തങ്ങള്‍ കേരളത്തിലെ സയ്യിദന്മാരില്‍ നിന്നും ആദ്യമായി വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്തില്‍ ഉപരി പഠനം പൂര്‍ത്തിയാക്കിയ പണ്ഡിതനാണ്. പെരുമ്പടപ്പ് കോതോട് ബാപ്പുട്ടി മുസ്‌ലിയാരില്‍ നിന്നാണ് മതപഠനം നടത്തിയത്. കൈപ്പറ്റ മമ്മുട്ടി മുസ്‌ലിയാര്‍ സതീര്‍ത്ഥ്യനായിരുന്നു. രിഫാഈ ത്വരീഖത്തിന്റെ ശൈഖ് കൂടിയായ കൊച്ചുകോയ തങ്ങള്‍ പന്നിത്തടത്ത് അന്ത്യവിശ്രമംകൊള്ളുന്നു.
പിതാവ് തന്നെയായിരുന്നു അസ്ഹരി തങ്ങളുടെ പ്രഥമ ഗുരു. ഒരുമനയൂര്‍ മൊയ്തീന്‍കുട്ടി മുസ്‌ലിയാരുടെ കീഴിലാണ് ദര്‍സ് പഠനം ആരംഭിച്ചത്. പിന്നീട് പാണക്കാട് മുഹമ്മദ് ബാഖവിയുടെ ദര്‍സിലെത്തി. ചെലൂരില്‍ കരിങ്കപ്പാറ മുഹമ്മദ് മുസ്‌ലിയാരുടെ ദര്‍സില്‍ നിന്നാണ് വെല്ലൂരിലേക്ക് ഉപരിപഠനത്തിന് പുറപ്പെട്ടത്. ശൈഖ് അബ്ദുല്‍ ജബ്ബാര്‍ ഹസ്‌റത്ത്, ശൈഖ് ആദം ഹസ്‌റത്ത്, ശൈഖ് ഹസന്‍ ഹസ്‌റത്ത് എന്നിവരായിരുന്നു പ്രധാന ഗുരുനാഥന്‍മാര്‍. ബാഖിയാത്തിൽ ശംസുൽ ഉലമായുടെ ശിഷ്യത്വവും സ്വീകരിച്ചു.
ഹിജ്‌റ 1369-ല്‍ ബാഖിയാത്തില്‍ നിന്നും ബിരുദം നേടി നാട്ടിലെത്തിയ ഉടനെ സ്വദഖത്തുള്ള മുസ്‌ലിയാരുടെ പിന്‍ഗാമിയായി തലക്കടത്തൂര്‍ പള്ളിയില്‍ ദര്‍സിന് തുടക്കം കുറിച്ചു. അല്‍പകാലത്തെ സേവനത്തിനു ശേഷം ഹദീസ് വിജ്ഞാനീയത്തില്‍ അവഗാഹം നേടാനായി ദയൂബന്ദ് ദാറുല്‍ ഉലൂമിലേക്കു തിരിച്ചു. 1376/1957-ല്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും തലക്കടത്തൂരില്‍ മുദരിസായി. ദര്‍സ് ഉപേക്ഷിച്ച് ഉപരി പഠനത്തിനായി 1959-ല്‍ ഈജിപ്തിലേക്കു തിരിക്കുകയും അല്‍ അസ്ഹര്‍, കൈറോ സര്‍വ്വകലാശാലകളിലായി ആറു വര്‍ഷം പഠനം നടത്തുകയും ചെയ്തുൈ. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, ഡോ. ബഷീര്‍ അഹമ്മദ് മുഹ്‌യിദ്ദീന്‍ എന്നിവരും ഈ കാലത്ത് ഈജിപ്തിലുണ്ടായിരുന്നു. പി.എച്ച്.ഡിക്കു തയാറായി തയാറെടുക്കുമ്പോഴാണ് ലിബിയയിലെ ജാമിഅ മുഹമ്മദ് ബ്‌നു അലി സനൂസി സര്‍വ്വകലാശാലയില്‍ അദ്ധ്യാപകനായി നിയമനം ലഭിച്ചത്.
മൂന്നു വര്‍ഷമായിരുന്നു ലിബിയയിലെ സേവനം. ശേഷം സഊദി അറേബ്യയിലെ റിയാദ് യൂണിവേഴ്‌സിറ്റിക്കു കീഴില്‍ വാദി ദവാസിര്‍, ഖുലൈസാഅ് തുടങ്ങിയ സ്ഥലങ്ങളില്‍ 23-വര്‍ഷം അദ്ധ്യാപകനായി സേവനം ചെയ്തു. 1986-ലാണ് വിദേശത്തെ സേവനം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തുന്നത്. പിന്നീട് തൃശ്യൂര്‍ മാലിക് ദീനാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സിന്റെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു തങ്ങള്‍. 1965-മുതല്‍ ഓരോ വര്‍ഷവും ഹജ്ജിന് പുറപ്പെട്ടിരുന്ന തങ്ങള്‍ സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ വിയോഗം സംഭവിച്ച ഹജ്ജിലും സന്നിഹിതനായിരുന്നു. വിവിധ രാജ്യങ്ങളും ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും സന്ദര്‍ശിക്കാറുണ്ടായിരുന്നു. അറബ് ലോകത്തെ പണ്ഡിത ലോകത്തിന് പരിചിതനായിരുന്നു തങ്ങള്‍. കേരളീയ മുസ്‌ലിംകളെ മറുനാടന്‍ മുസ്‌ലിംകളുമായി ബന്ധിപ്പിക്കുന്ന പ്രധാക കണ്ണിയായിരുന്നു അദ്ദേഹം. സയ്യിദ് മുഹമ്മദ് മാലികിയുമായി തങ്ങള്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരെ മാലികിയുമായി ബന്ധപ്പെടുത്തിയത് തങ്ങളായിരുന്നു.
1 380
കാസര്‍ഗോഡ് ഖാദി
എ.പി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍
പ്രഗല്‍ഭ പണ്ഡിതനും കാസര്‍ഗോഡ് ഖാദിയുമായിരുന്നു എ.പി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ എന്ന അവറാന്‍ മുസ്‌ലിയാര്‍. മലപ്പുറം ജില്ലയിലെ വെളിമുക്കിലെ പുരാതന കര്‍ഷക കുടുംബത്തില്‍ അളുപറമ്പന്‍ മരക്കാര്‍-ബിയ്യക്കുട്ടി ദമ്പതികളുടെ രണ്ടാമത്തെ മകനായാണ് ജനനം. പുതിയപറമ്പന്‍ അലവി മുസ്‌ലിയാര്‍, മാളിയേക്കല്‍ മൊയ്തീന്‍ മുസ്‌ലിയാര്‍, അരീക്കാടന്‍ വലിയ അവറാന്‍ മാസ്റ്റര്‍, കോയട്ടി മാസ്റ്റര്‍ തുടങ്ങിയവരില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. തുടര്‍ന്ന് പരപ്പനങ്ങാടി പനയത്തില്‍ പള്ളിയില്‍ കൊല്ലോളി അഹമ്മദ് കുട്ടി മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. കൊയപ്പ കുഞ്ഞായന്‍ മുസ്‌ലിയാര്‍, കൈപ്പറ്റ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ എന്നിവരുടെ കീഴിലും പഠനം നടത്തി. വെല്ലൂര്‍ ബാഖിയാത്തിലായിരുന്നു ഉപരിപഠനം. 1937-ല്‍ ബാഖവി ബിരുദം നേടി. കുറ്റൂര്‍, വണ്ടൂര്‍, പണിക്കോട്ടുംപടി, കരുവന്‍തിരുത്തി എന്നിവിടങ്ങളില്‍ മുദരിസായി സേവനം ചെയ്തു. ഉള്ളാള്‍ സയ്യിദ് അബ്ദുറഹ്മാന്‍ കുഞ്ഞിക്കോയ തങ്ങള്‍, ഇമ്പിച്ചാലി മുസ്‌ലിയാര്‍, ടി.കെ.എം ബാവ മുസ്‌ലിയാര്‍, അബ്ദുള്ളക്കോയ തങ്ങള്‍ പരപ്പനങ്ങാടി തുടങ്ങിയവര്‍ ശിഷ്യന്‍മാരാണ്. പിന്നീട് കാസര്‍ഗോഡ് ഖാദിയായി തിരഞ്ഞെടുക്കപ്പെടുകയും 35-ല്‍ പരം വര്‍ഷം തുടരുകയും ചെയ്തു. തെക്കന്‍ കര്‍ണാടകയിലും ഖാദി പദവി വഹിച്ചിരുന്നു. മതവിധികളില്‍ മുടിനാരിഴ വ്യതിലചലിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. ഖാദി പദവിയുടെ എല്ലാ ഗുണങ്ങളും സമ്മേളിച്ചിരുന്ന അദ്ദേഹത്തിന്റെ ആജ്ഞാ ശക്തി അപാരമായിരുന്നു. ഗാംഭീര്യമുള്ള മുഖഭാവവും കനത്ത ശബ്ദവും അദ്ദേഹത്തിന്റെ പ്രത്യേകയായിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗമായിരുന്നു. അഖില കേരള ജംഇയ്യത്തുല്‍ ഉലമാ രൂപീകരണത്തില്‍ സജീവമായി പങ്കെടുത്തിരുന്നുവെങ്കിലും വൈകാതെ സമസ്തയില്‍ തിരിച്ചെത്തി. ജംഉല്‍ ജവാമിഅ് ഹാശിയ, സമ്പൂര്‍ണ്ണ മൗലിദ് കൃതി ഉള്‍പ്പെടെ നിരവധി രചനകളും നടത്തിയിട്ടുണ്ട്. 1978 ജൂണ്‍ 16/റജബ് 9-നായിരുന്നു വിയോഗം. വെളിമുക്ക് ജുമുഅത്ത് പള്ളിയില്‍ അന്ത്യവിശ്രമംകൊള്ളുന്നു.
സ
1 380
مولد العارف بالله السيّد عبد الرحمان العيدروسي الأزهري
അസ്ഹരി മൗലിദ്
സയ്യിദ് അബ്ദുറഹ്മാൻ ഐദ്രൂസി അസ്ഹരി തങ്ങൾ(റ)നെ കുറിച്ചുള്ള മൗലിദ് (വ:ഹി.1437)
രചന : യു. മുഹമ്മദ് റഹ്മത്തുല്ലാ ഫൈസി
1 380
ശൈഖ് നൂറുദ്ദീൻ ശാലിയാത്തി(റ)
400 വർഷം പഴക്കമുള്ള തേനൂറും സ്മരണകൾ
"എനിക്ക് ഏതാനും പച്ചവെറ്റിലകൾ വേണം" ഉസ്താദിന്റെ ആജ്ഞ. പക്ഷെ, വെറ്റില പറിക്കാനായി പോയ ശിഷ്യൻ തിരിച്ചു വന്നത് നിലത്തുവീണു കിടക്കുന്ന ഉണക്ക വെറ്റിലകളുമായി!. എല്ലാ കൽപ്പനകളും അക്ഷരംപ്രതി അനുസരിക്കുന്നവനാണ്. "എന്തുപറ്റി?" ഗുരുവദനങ്ങളിൽ ആശ്ചര്യം. 'ഭൂമിയിലുള്ള പച്ച സസ്യങ്ങളുടെ തസ്ബീഹ് മുടക്കുന്നത് ഞാൻ അല്ലാഹുവിനെയോർത്ത് ഭയപ്പെടുന്നു. അതുകൊണ്ടാണ് പച്ചവെറ്റില എടുക്കാതെ നിലത്തു വീണത് കൊണ്ടുവന്നത്' മറുപടി ഇപ്രകാരമായിരുന്നു.
ആരായിരുന്നുവല്ലേ ആ ഗുരു?. പൊന്നാനി ശൈഖ് മഖ്ദൂം(റ). ശിഷ്യൻ ശൈഖ് നൂറുദ്ദീൻ ശാലിയാത്തി(റ)യും. മഖ്ദൂമുമാർ പകർന്നു നൽകിയ വെളിച്ചവും പുറത്തീൽ ശൈഖ് അബ്ദുൽ ഖാദിർ സാനി(റ)യുടെ മകൻ ശൈഖ് കമാലുദ്ദീൻ(റ)ന്റെ മകൻ എന്ന മഹത്വവും ആ ശിഷ്യനെ ആത്മീയലോകത്തെ നക്ഷത്രമാക്കി. വിലായതിന്റെ ഉന്നതങ്ങൾ കീഴടക്കിയ പിതാവും പിതാവിന്റെ പിതാവും അവരുടെ പിതൃപരമ്പരയും. ഇസ് ലാമിക ചരിത്രത്തിലെ ഉദാത്ത മാതൃകകളായി അവർ പരിലസിച്ചു.
പ്രാഥമിക പഠനാനന്തരം പൊന്നാനിലായിരുന്നു വിദ്യ അഭ്യസിച്ചത്. ഒട്ടനേകം ഔലിയാക്കളിൽ നിന്ന് ത്വരീഖതുകൾ സ്വീകരിച്ചിട്ടുണ്ട്. പിതാവ് ശൈഖ് കമാലുദ്ദീൻ(റ) നിന്നാണ് സുഹ്റവർദി ത്വരീഖതിലെ വഴികാട്ടി. ജീവിതകാലത്ത് നിരവധി കറാമതുകൾ പ്രകടിപ്പിച്ചിട്ടുണ്ട്. മരണാനനന്തരവും അവ തുടർന്നുകൊണ്ടിരിക്കുന്നത് അനുഭവയാഥാർത്ഥ്യവും.
പ്രബോധന ദൗത്യവുമായി ദേശാടനം നടത്തുക ശൈഖ് നൂറുദ്ദീൻ ശാലിയാത്തി(റ)ന്റെ പതിവായിരുന്നു. അതിനിടെ ചാലിയത്തും അവിടുന്ന് വരാറുണ്ടായിരുന്നു. അബൂബക്കർ മരക്കാർ എന്ന വ്യാപാരിയാണ് മഹാനവർകളെ ചാലിയത്തേക്ക് സ്ഥിരതാമസത്തിന് ക്ഷണിക്കുന്നത്. മരക്കാർ സ്വന്തം സഹോദരിയെ ശൈഖിന് വിവാഹം ചെയ്തുകൊടുക്കുകയും വീട് നിർമിച്ചു നൽകുകയും ചെയ്തു. വിയോഗം വരെ കുടുംബ സമേതം പ്രസ്തുത ഭവനത്തിലായിരുന്നു താമസം. ഹി. 1041 ജമാദുൽ അവ്വൽ 25 നായിരുന്നു ശൈഖ് നൂറുദ്ദീൻ ശാലിയാത്തി ഈ ലോകത്തോട് യാത്ര പറഞ്ഞത്. ചാലിയത്താണ് അന്ത്യവിശ്രമം. അവിടുത്തെ 401ആമത് ഉറൂസ് മുബാറകിന്റെ ദിവസമാണിന്ന്. ഇൻഷാ അല്ലാഹ്, മഹാനവർകളുടെ മഖാമിൽ വിവിധ പരിപാടികളും അതോടനുബന്ധിച്ച് നടന്നു കൊണ്ടിരിക്കുന്നു. ഈ അവസരത്തിൽ എല്ലാവരും ശൈഖവർകളുടെ ഹള്റതിലേക്ക് ഫാതിഹയും യാസീനും ഓതി ഹദ് യ ചെയ്യുമല്ലോ. അല്ലാഹു അവിടുത്തെ മദദ് നമുക്ക് എന്നെന്നും നൽകട്ടെ... ബദ് രീങ്ങളുടെ ഹഖിനാൽ നമ്മെയും ബന്ധപ്പെട്ടവരെയും എല്ലാ പ്രയാസങ്ങളിൽ നിന്നും രക്ഷപ്പെടുത്തട്ടെ...
സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി കടലുണ്ടി
1 380
مولد منائح الفضل المبين
منائح الفضل المبين في مدائح حضرة الشيخ نور الدين الهمداني ابن الشيخ كمال الدين بن الشيخ عبد القادر الثاني، الشالياتي رضي الله عنه
ശൈഖ് നൂറുദ്ദീൻ ഹമദാനി ശാലിയാത്തി മൗലിദ് (വ:ഹി.1041)
വേങ്ങാട് അന്ത്യവിശ്രമം കൊള്ളുന്ന വളപട്ടണം സ്വദേശി ശൈഖ് നൂറുദ്ദീൻ ശാലിയാത്തി ഹമദാനി(റ)നെക്കുറിച്ചുള്ള മൗലിദ്
നാലകത്ത് മംഗലത്തയിൽ മുഹമ്മദുണ്ണി മുസ്ലിയാർ,പൊന്നാനി
Another
https://t.me/moulidstudy/778
1 380
1. മൗലിദ് ഫീ മദ്ഹി ഖൈരിൽ ബരിയ്യ - ഖാസി ഫഖ്രുദ്ധീൻ അബൂബകര്‍(റ)
2. മൻഖൂസ് മൗലിദ് - ശൈഖ് സൈനുദ്ദീൻ മഖ്ദൂം
3. മൗലിദു അഹ്ലിൽ കിസാഅ് - കൊങ്ങണംവീട്ടില്‍ ഇബ്‌റാഹീം കുട്ടി മുസ്ലിയാര്‍ (റ)
4. മൗലിദു അസ്ഹാബുൽ കഹ്ഫ് - കൊങ്ങണംവീട്ടില്‍ ഇബ്‌റാഹീം കുട്ടി മുസ്ലിയാര്‍ (റ)
5.ഈസാ നബി മൗലിദ് - കൊങ്ങണംവീട്ടില്‍ ഇബ്‌റാഹീം കുട്ടി മുസ്ലിയാര്‍ (റ)
6.മൗലിദ് ഫീ മനാഖിബിസ്സയ്യിദതി മര്‍യമല്‍ അദ്‌റാഅ് -
കൊങ്ങണംവീട്ടില്‍ ഇബ്‌റാഹീം കുട്ടി മുസ്ലിയാര്‍(റ)
7.നഫീസത്ത് ബീവി മൗലിദ് -
കൊങ്ങണംവീട്ടില്‍ ഇബ്‌റാഹീം കുട്ടി മുസ്ലിയാര്‍(റ)
8.മൗലിദ് ഫീ മനാഖിബി സയ്യിദതി ഫാത്വിമതിസ്സഹ്‌റാഅ് - കൊങ്ങണംവീട്ടില്‍ ഇബ്‌റാഹീം കുട്ടി മുസ്ലിയാര്‍ (റ)
9. പുളിങ്ങോം ശുഹദാ മൗലിദ് - പി.കെ അബൂബക്കർ ഫൈസി
10. പുല്ലാര ശുഹദാ മൗലിദ് -
11. ഫറ്റാടി ശഹീദ് മൗലിദ് - ഐദ്രോസ് മുസ്ലിയാർ
12. മുട്ടിച്ചിറ ശുഹദാ മൗലിദ് -
13. കോട്ടൂപ്പള്ളി കുഞ്ഞി മരക്കാർ ഷഹീദ് മൗലിദ് - അബ്ദുൽ ജലീൽ സഖാഫി പുല്ലാര
14. താത്തൂർ ശുഹദാ മൗലിദ് - സയ്യിദ് ഫള്ൽ ജിഫ്രി കുണ്ടൂർ
15. ഓമാനൂർ ശുഹദാ മൗലിദ് - അബൂ സ്വാദിഖ് അലവിക്കുട്ടി സഅദി
16. ചേറൂർ ശുഹദാ മൗലിദ് - തിരൂരങ്ങാടി ബാപ്പു മുസ്ലിയാർ
17. മനാഖിബു ശുഹദാഇ മലപ്പുറം - വടക്കിനിയേടത്ത് അഹമ്മദ് കുട്ടി മൊല്ല
18. തർബഹു മുത്തജിറ ബിദിക്രി ശുഹദാഇ മുത്തിജിറാ - അബ്ദുൽ ബസ്വീർ സഖാഫി പിലാക്കൽ
19.മൗലിദ് ഫീ മനാഖിബി ശൈഖിസ്സഹാബിയ്യി ഹംസതില്‍ കറാര്‍ - മുഹമ്മദ് വമ്പിച്ചി മുസ്ലിയാർ
20. മൗലിദ് ഫീ മനാഖിബി ശൈഖി അമീരില്‍ മുഅ്മിനീന്‍ ഉമര്‍ ബിന്‍ അല്‍ ഖത്താബ് - മുഹമ്മദ് വമ്പിച്ചി മുസ്ലിയാർ
21. മുഹമ്മദ് ജമലുല്ലൈലി അശൈബ തങ്ങൾ(റ) മൗലിദ് - ശിഹാബുദ്ദീൻ അഹ്മദ് കോയ ശാലിയാത്തി
22.ശൈഖ് അലാഉദ്ദീന്‍ ഹിംസി മൗലിദ് - ഇകെ. അബൂബക്കർ മുസ്‌ലിയാർ
23.അജ്മീർ മൗലിദ് - ഇകെ. അബൂബക്കർ മുസ്‌ലിയാർ
24.അയിലക്കാട് സഈദ് സിറാജുദ്ധീൻ അൽ ഖാദിരി മൗലിദ്(ചെറുത്) - ഇ.കെ. അബൂബക്കർ മുസ്‌ലിയാർ
25.ഐലക്കാട് സിറാജുദ്ധീൻ ഖാദിരി, ഖലീഫ ഇ.കെ ഉമർ ഹാജി മൗലിദ്(വലുത്) - മുറ്റിച്ചൂർ ഇ.കെ അഹ്മദ് ഹാജി
26.മൗലിദു ഉമ്മഹാത്തിൽ മുഅ്മിനീൻ - സൂഫി വാഴക്കാട് മുഹമ്മദ് മുസ്‌ലിയാർ (ന:മ)
27.മൗലിദു വസീലത്തുൽ മഖ്ദൂമിയ്യഃ(ചെറിയ പുതിയകത്ത് മുഹമ്മദ് മഖ്ദൂം/ചെറിയ ബാവ മുസ്ലിയാർ മൗലിദ്) - സൂഫി വാഴക്കാട് മുഹമ്മദ് മുസ്‌ലിയാർ (ന:മ)
28.മൗലിദു ഫീ മനാഖിബിൽ മുർസലീൻ - സൂഫി വാഴക്കാട് മുഹമ്മദ് മുസ്‌ലിയാർ (ന:മ)
29.മൗലിദു ഫീ മനാഖിബി അശ്റത്തിൽ മുബശ്ശിരീൻ - സൂഫി വാഴക്കാട് മുഹമ്മദ് മുസ്‌ലിയാർ (ന:മ)
30.മൗലിദു ഫീ മനാഖിബി ഖദീജത്തിൽ കുബ്റാ - സൂഫി വാഴക്കാട് മുഹമ്മദ് മുസ്‌ലിയാർ (ന:മ)
31.മൗലിദ് ഫീ ഖിസ്സത്തിൽ മിഅ്റാജ് - വളപ്പിൽ ബാവ മുസ്ലിയാർ
32.മൗലിദ് ഫീ മനാഖിബി സയ്യിദിനാ അയ്യൂബ്(അ) - വളപ്പിൽ ബാവ മുസ്ലിയാർ
33.മൗലിദ് ഫീ മനാഖിബി സയ്യിദത്തിനാ ആഇശഃ(റ) - വളപ്പിൽ ബാവ മുസ്ലിയാർ
34.ആയിശാ ബീവി മൗലിദ് - വളപ്പിൽ ബാവ മുസ്ലിയാർ
35.മൗലിദ് ഫീ മനാഖിബി ഇൽയാസ്(അ) - വളപ്പിൽ ബാവ മുസ്ലിയാർ
36.മൗലിദ് ഫീ മനാഖിബി സയ്യിദിനാ സുലൈമാൻ(അ) - വളപ്പിൽ ബാവ മുസ്ലിയാർ
37.മൗലിദ് ഫീ മനാഖിബി മുഹ്‌യദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി(റ) - വളപ്പിൽ ബാവ മുസ്ലിയാർ
38.മൗലിദ് ഫീ മനാഖിബി അബിൽ ഹസനിശ്ശാദുലി(റ) - വളപ്പിൽ ബാവ മുസ്ലിയാർ
39.മൗലിദ് ഫീ മനാഖിബി അഹ്മദൽ ബദവി(റ) - പഴയകത്ത് മമ്മിക്കുട്ടി മുസ്ലിയാർ
40.മൗലിദ് ഫീ മനാഖിബി ശ്ശൈഖ് പുറത്തീൽ(റ) - പഴയകത്ത് മമ്മിക്കുട്ടി മുസ്ലിയാർ
41.മൗലിദ് ഫീ മനാഖിബി സ്സയ്യിദി ഹംസഃ(റ) - പഴയകത്ത് മമ്മിക്കുട്ടി മുസ്ലിയാർ
42.മൗലിദ് ഫീ മനാഖിബി അസ്ഹാബിൽ ബദ്രിയ്യീൻ(റ) - പഴയകത്ത് മമ്മിക്കുട്ടി മുസ്ലിയാർ
43.മൗലിദ് ഫീ മനാഖിബി ശ്ശൈഖി കലാബിളി മദ്ഫൂൻ ഫിൽ മാഹി(റ) - പഴയകത്ത് മമ്മിക്കുട്ടി മുസ്ലിയാർ
44.ശൈഖ് നൂറുദ്ദീൻ ശാലിയാത്തി മൗലിദ് - നാലകത്ത് മംഗലത്തയിൽ മുഹമ്മദുണ്ണി മുസ്ലിയാർ
45.അസ്ഹരി മൗലിദ് - മുഹമ്മദ് റഹ്മത്തുള്ള ഫൈസി, അങ്ങാടിപ്പുറം
46.സമ്പൂര്‍ണ്ണ മൗലിദ് - കാസര്‍ഗോഡ്
എ.പി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍
47.മൗലിദു ഫീ മനാഖിബി സ്സയ്യിദി അൽ ഖുത്വുബി അബിൽ ഹസനി ശ്ശാദുലി - ഉദ്ദാരം ഇസ്മാഈൽ മുസ്ലിയാർ
48.മൗലിദു ഫീ മനാഖിബി സയ്യിദി അലി അൽ അഹ്ദൽ - ഉദ്ദാരം ഇസ്മാഈൽ മുസ്ലിയാർ
49.പൊന്നാനി വലിയ ജാറം അബ്ദുറഹ്മാൻ ഹൈദ്രൂസ് തങ്ങളുടെ മൗലിദ് - ഡി.അബ്ദുൽ മജീദ് മുസ്ലിയാർ പൂനൂർ
50.പഴുന്നാന പാണാവള്ളി യൂസഫ് ഹാജി മൗലിദ് - ഇ കെ അബ്ദുള്ള മുസ്ലിയാർ പറമ്പിൽ
51.മേനക്കോത്ത് കുഞ്ഞഹമ്മദ് കുട്ടി മുസ്‌ലിയാര്‍ മൗലിദ് - എടച്ചേരി കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍
52.നൂഞ്ഞേരി ശൈഖ് കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ മൗലിദ് - നൂഞ്ഞേരി മുഹമ്മദുശ്ശാദുലി
Read more
https://t.me/moulidstudy/1846
https://t.me/moulidstudy/1299
https://t.me/moulidstudy/975
https://t.me/moulidstudy/855
1 380
അതുപോലെ തന്നെ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭ ദശകങ്ങളിൽ ജീവിച്ച വളപ്പിൽ അബ്ദുൽ അസീസ് മുസ്ല്യാർ, വളപ്പിൽ അബ്ദുറഹിമാൻ മുസ്ലിയാർ എന്നീ സഹോദരന്മാരായ അറബ് കവികൾ പ്രത്യേക പരാമർശം അർഹിക്കുന്നു. മഹാ പണ്ഡിതനായ വളപ്പിൽ അബ്ദുള്ള കുട്ടി മുസ്ലിയാരുടെ ഈ രണ്ടു മക്കളും അറബി ഭാഷയിലും സാഹിത്യത്തിലും അഗാധജ്ഞാനികളായിരുന്നു.
വടുതലയിൽ മുദരിസായിരുന്നു അബ്ദുൽ അസീസ് മുസ്ലിയാർ. കുഞ്ഞൻ ബാവ മുസ്ലിയാർ, സൈനുദ്ധീൻ മുസ്ലിയാർ എന്നിവരാണ് പ്രധാന ഗുരുക്കന്മാർ. നവോത്ഥാന നായകരായ ശൈഖ് ഹമദാനി തങ്ങൾ, ചാലിലകത്ത് കുഞ്ഞഹമ്മദാജി എന്നിവർ സഹപാഠികളായിരുന്നു (ചാലിലകത്ത് ,അറബി മലയാളത്തിന്റെ ലിപി പരിഷ്കർത്താക്കളിലൊരാളാണ്). ബദ്ർ മൗലീദ്, ഇൽമുൽ മആനി ബൈത്ത് എന്നീ കാവ്യങ്ങളുടെ കർത്താവാണ് ഇദ്ദേഹം.
സഹോദരൻ അബ്ദുറഹിമാൻ മുസ്ലിയാരുടെ തുഹ്ഫതുൽ അബ്റാർ, റസൂൽ വഫാത്ത്, അൽ മജ് മൂഹ്ഫിത്തസവ്വുഫ്, രിയാളുൽ ഹികം ഫീ മനാഖിബി ഇബ്റാഹി മുബ്നു അദ്ഹം എന്നീ കൃതികൾ ആസ്വാദകലോകം നെഞ്ചേറ്റിയവയാണ്.
1 380
കൊങ്ങണം വീട്ടിൽ ഇബ്റാഹിം മുസ്ലിയാർ (1843-1905).
അറബിയിലും അറബി മലയാളത്തിലും രചനകൾ നടത്തിയ പ്രഗത്ഭനായ പണ്ഡിതനും പ്രഭാഷകനുമാണ് പൊന്നാനിക്കാരനായ കൊങ്ങണം വീട്ടിൽ ഇബ്റാഹിം മുസ്ലിയാർ.
ഇമാം സുയൂത്തിയുടെ സുആൽ ബൈത്തിന് അറബി ഭാഷയിൽ മനോഹരമായ വ്യാഖ്യാനം രചിച്ചിട്ടുണ്ട് ഇദ്ദേഹം.
മൻഖൂസ് മൗലീദ് വ്യാഖ്യാനം,
ബറകാതുൽ മുഹ് മിനീൻ (പത്ത് കിതാബ് വ്യാഖ്യാനം),
ഖൈറാതുൽ മുസ്ലിമീൻ (ഖുർആനിലെ അൽ കഹ്ഫ് അധ്യായം വ്യാഖ്യാനം)
ഈസാ നബി, നഫീസത്തു ബീവി, ഫാത്തിമാ ബീവി എന്നിവരെക്കുറിച്ചുള്ള മൗലീദുകൾ ( അപദാന കീർത്തനം)
അടക്കം നിരവധി കൃതികൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്.
ഇബ്രാഹിം കുട്ടിയുടെ സഹോദരനായ കൊങ്ങണം വീട്ടിൽ ബാവ മുസ്ലിയാരും അറിയപ്പെടുന്ന ഗ്രന്ഥകാരനാണ്. ഇദ്ദേഹവും അറബിയിലും അറബി മലയാളത്തിലും രചന നിർവ്വഹിച്ചിട്ടുണ്ട്. തബ്ശീറുൽ വാഇളീൻ, തുഹ്ഫത്തുൽ വാഇളീൻ, മഖാഇദുന്നിസ് വാൻ, ഫൈള് എന്നിവയാണ് അറബിയിൽ രചിച്ച പ്രധാന കൃതികൾ.
Read more
https://t.me/moulidstudy/859
https://t.me/moulidstudy/915
1 380
വാഴക്കാട് മുഹമ്മദ് മുസ് ലിയാർ (1882- 1945)
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത വാഴക്കാട് ജനിച്ച പ്രമുഖ പണ്ഡിതനും സൂഫിയും കവിയുമാണ് വാഴക്കാട് മുഹമ്മദ് മുസ്ലിയാർ . അറബി ഭാഷാ നിപുണനായ ഇദ്ദേഹത്തിന്റെ നിരവധി കവിതകൾ ലഭ്യമാണ്. ഒട്ടേറെ ആശംസാ കവിതകളും അനുശോചന കവിതകളും വിലാപകാവ്യങ്ങളും ഇദ്ദേഹത്തിന്റേതായുണ്ട്.
1) മൗലീദു ഉമ്മഹാതുൽ മുത്തമിനീൻ
2) മൗലീദ് മുഹമ്മദ് മഖ്ദൂം
3) മൗലീദ് ഫീ മനാ ഖിബിൽ മുർസലീൻ
4) മൗലീദ് ഹശ്റതുൽ മുബശി റീൻ
5) ഖസീദതുൽ ബദ് രിയ്യ
6) മൗലിദ് ഖദീജതുൽ കുബ്റാ.
എന്നിവയാണ് പ്രധാന പദ്യകൃതികൾ.
