മൗലിദ് പഠനം
前往频道在 Telegram
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511
显示更多1 380
订阅者
无数据24 小时
+37 天
+1530 天
帖子存档
1 380
അതിനും ന്യായമുണ്ട് കാരണം അല്ലാഹുവിന്റെ വിശുദ്ധ ഖുർ ആനിലും ഹബീബ്(സ്വ) യുടെ തിരുവാക്യങ്ങളിലും ഈ രീതിയിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.
🔍🔎🔍🔎🔍🔎🔍🔎🔍
വിശുദ്ധ ഖുർആൻ പറയുന്നത് നോക്കൂ -
സൂറത്ത് ഹിജ്രിലെ
الذين جعلوا القرآن عضين
എന്ന ആയത്തിൽ അഹ്ലുകിതാബികൾ ആയ ജൂത നസ്വാറാക്കൾ അവർക്കിറക്കപ്പെട്ട വേദങ്ങളിൽ കൈകടത്തലുകൾ നടത്തുകയും തന്നിഷ്ടത്തിനനുസരിച്ച് വിശ്വസിക്കുകയും ചെയ്ത കാര്യം ഇമാം ഇബ്നു കസീർ(റ) ഇമാം ബുഖാരിയെ ഉദ്ധരിച്ചു പറയുന്നത് നോക്കുക -
وقوله : ( الذين جعلوا القرآن عضين ) أي : جزءوا كتبهم المنزلة عليهم ، فآمنوا ببعض وكفروا ببعض .
ഇവിടെ 'ജഅലൽ ഖുർആന' എന്ന് പറഞ്ഞത് ആരെപ്പറ്റിയാണ് ഇബ്നു അബ്ബാസ് (റ) തങ്ങളിൽ നിന്നും ഉദ്ധരിക്കുന്നത് നോക്കൂ -
قال البخاري : حدثنا يعقوب بن إبراهيم ، حدثنا هشيم ، أنبأنا أبو بشر ، عن سعيد بن جبير ، عن ابن عباس : ( جعلوا القرآن عضين ) قال : هم أهل الكتاب ، جزءوه أجزاء ، فآمنوا ببعضه ، وكفروا ببعضه
"അഹ്ലുകിതാബികൾ ആണവർ. - ഖുർആനിനെ (അവരുടെ വേദങ്ങളെ എന്നർത്ഥം) അവർ ഖണ്ഡങ്ങളാക്കുകയും ചിലതിൽ വിശ്വസിക്കുകയും മറ്റു ചിലതിൽ അവിശ്വസിക്കുകയും ചെയ്തു". (തഫ്സീർ ഇബ്നു കസീർ)
ഇവിടെ പറയപ്പെട്ട ഖുർആൻ ഏതാണ് എന്നൊന്ന് വസ് വാസുകാർ പറയണം. മാറ്റത്തിരുത്തലുകൾ അഹ്ലുകിതാബികൾ (യഹൂദികളും നസ്വാറാക്കളും എന്ന് തൊട്ടു മുമ്പത്തെ ആയത്തിന്റെ തഫ്സീറിൽ ഇബ്നു അബ്ബാസ് തങ്ങൾ തന്നെ പറയുന്നുണ്ട്) തിരുത്തലുകൾ നടത്തി എന്ന് പറയുന്നത് നബിതങ്ങൾ (സ്വ) ക്ക് ഇറക്കപ്പെട്ട ഖുർആൻ ശരീഫിനെ കുറിച്ചാണോ..?
അല്ലേയല്ല -
അപ്പൊ പൂർവ്വ വേദങ്ങളെ പറ്റി 'ഖുർആൻ' എന്ന് അല്ലാഹു തന്നെ പറഞ്ഞിട്ടുണ്ട് - അപ്പോ ഖുർആനും തെറ്റാണെന്ന് നിങ്ങൾ പറയുമോ..?!!
✋🎈✋🎈✋🎈✋🎈✋
ചില ഇമാമീങ്ങൾ ഇത് ഉദ്ധരിച്ചത് "ഖുർആൻ" എന്നതിന് പകരം "ഫുർഖാൻ" എന്നാണ്. അങ്ങനെ ആണെങ്കിലും അത് അല്ലാഹു തന്നെ അവന്റെ വിശുദ്ധ ഖുർആനിൽ മുൻകാല വേദങ്ങളുടെ മേൽ ഉപയോഗിച്ചിട്ടുണ്ട്.
മൂസാ നബി (അ) മിന് തൌറാത്ത് ഇറക്കിക്കൊടുത്തു എന്ന് പറയുന്നിടത്ത് തൌറാത്ത് എന്ന് പറയുന്നതിന് പകരം "ഫുർഖാൻ" എന്നാണു അല്ലാഹു ഉപയോഗിച്ചത്.
ولقد آتينا موسى وهارون الفرقان وضياء وذكرا للمتقين
(സൂറത്തുൽ അംബിയാ)
💡⏳🔦💡⏳🔦💡⏳🔦
ഇനി ആദരവായ നബിതങ്ങൾ(സ്വ) യുടെ തിരുവചനത്തിൽ പൂർവ്വ വേദത്തെ കുറിച്ച് ഖുർആൻ എന്ന് ഉദ്ധരിച്ചത് കൂടെ ആയാൽ വിഷയത്തിലെ യാതൊരു വിധ തൽബീസുകളും ബാക്കി നിൽക്കില്ല - അല്ലാഹുവും റസൂലും (സ്വ) പഠിപ്പിച്ചതിനേക്കാൾ "കൂടുതൽ" ഇസ്ലാം ഇക്കൂട്ടർക്ക് അറിയാം എന്ന് വിശ്വസിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവർ ഇവരുടെ പിന്നാലെ കൂടട്ടെ..മുസ്ലിമീങ്ങളെ പ്രതീക്ഷിക്കരുത്.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ " خُفِّفَ عَلَى دَاوُدَ ـ عَلَيْهِ السَّلاَمُ ـ الْقُرْآنُ، فَكَانَ يَأْمُرُ بِدَوَابِّهِ فَتُسْرَجُ، فَيَقْرَأُ الْقُرْآنَ قَبْلَ أَنْ تُسْرَجَ دَوَابُّهُ،
അബൂ ഹുറൈറ തങ്ങളെ തൊട്ട് റിപ്പോർട്ട്: നബിതങ്ങൾ(സ്വ) പറഞ്ഞു: ഖുർആനിൻ പാരായണം (സബൂർ ആണ് ഉദ്ദേശ്യം) ദാവൂദ് നബി അലൈഹിസ്സലാമിനു അല്ലാഹു എളുപ്പമാക്കികൊടുത്തു. ദാവൂദ് നബി (അ) അവിടുത്തെ യാത്രാ മൃഗത്തിന്റെ ജീനി കെട്ടാൻ ആജ്ഞാപിക്കുമായിരുന്നു. ജീനി കെട്ടിതീരുന്നതിന്റെ മുമ്പ് അവിടുന്ന് ഖുർആൻ (സബൂർ ആണ് ഉദ്ദേശ്യം) ഓതി തീർക്കുമായിരുന്നു. (സ്വഹീഹുൽ ബുഖാരി).
ഇവിടെ പറയപ്പെട്ട ഖുർ ആൻ എന്താണ് എന്ന് ഇമാം ഇബ്നുഹജർ അസ്ഖലാനി തങ്ങൾ മറ്റു സാധ്യതകൾ പറയുന്ന കൂട്ടത്തിൽ വ്യക്തമായി പറയുന്നത് നോക്കൂ..
وقيل المراد الزبور ، وقيل التوراة
ഇവിടുത്തെ ഖുർആൻ എന്നത് ഒന്നുകിൽ സബൂർ അല്ലെങ്കിൽ തൌറാത്ത് ആണെന്ന് പറയപ്പെട്ടിരിക്കുന്നു.(ഫത്ഹുൽബാരി)
ഇവരുടെ ആചാര്യനായ ഇബ്നുൽ ഖയ്യിം തന്നെ പറയുന്നത് നോക്കൂ ഈ ഹദീസിനെ കുറിച്ച്:
والمراد بالقرآن هنا الزبور
"ഇവിടെ ഖുർആൻ എന്ന് പറഞ്ഞത് കൊണ്ട് ഉദ്ദേശ്യം സബൂർ ആണ്." (തഹ്ദീബുസ്സുന്ന)
💐🌸🌹🌺💐🐾🌹🍁🍃
നോക്കൂ - ദാവൂദ് നബി (അ) ന് ഇറക്കപ്പെട്ട സബൂറിനെ കുറിച്ച് ഒരേ ഹദീസിൽ രണ്ട് പ്രാവശ്യം ആദരവായ നബിതങ്ങൾ(സ്വ) ഖുർആൻ എന്ന് പറഞ്ഞു..! ഇനി ഇതിന്റെ പേരിൽ ബുഖാരിയിലെ ഈ ഹദീസ് കളവാണ് എന്നും ബുഖാരി "എവിടെയൊക്കെയോ" മുസ്ലിമീങ്ങളെ കൊണ്ട് പോകുന്നു എന്നും പറയുമോ..?!!
ഇങ്ങനെയാണീ കൂട്ടരുടെ സകലമാന പിഴപ്പിക്കലുകളുടെയും സ്ഥിതി. ഈമാനിനു മേലേക്ക് യുക്തിയെ പ്രതിഷ്ടിച്ച് തന്റെ തറയുക്തിയിൽ ശരിയെന്നു തോന്നുന്നതിനെ മാത്രം വിശ്വസിക്കുകയും മേലെ ഉദ്ധരിക്കപ്പെട്ട അഹ്ലുകിതാബികളെ പോലെ
فآمنوا ببعض وكفروا ببعض .
പ്രമാണങ്ങളിൽ തങ്ങൾക്ക് ഇഷ്ടപ്പെട്ടത് വിശ്വസിക്കുകയും അല്ലാത്തത് തള്ളുകയും ചെയ്യുന്ന തികഞ്ഞ പൗരൊഹിത്യ രീതിയിലേക്ക് ഇസ്ലാമിനെ വഴിനടത്തുകയാണ് ഈ വഹ്ഹാബിസം.
☝✋ 🚷 ⛔ ❌☝✋
1 380
.
സൽക്കർമ്മങ്ങളായി സമൂഹത്തിൽ നിരാക്ഷേപം നടന്നു വന്നിരുന്ന, റബ്ബിന്റെ വഴിയിലായി ജീവിക്കാൻ സഹായകമാകുന്ന സകലമാന വിഷയങ്ങളിലും അനാവശ്യമായതും തികച്ചും പിഴച്ചതുമായ സാങ്കേതികത്വം പറഞ്ഞു ആളുകളെ വസ് വാസാക്കി ഇല്ലാതെ ആക്കുക എന്ന കുതന്ത്രത്തിന്റെ ആശാന്മാരായ വഹ്ഹാബീ നേതാക്കളിൽ പെട്ട ഏതോ ഒരു ചങ്ങാതിയുടെ പ്രസംഗം കേട്ടു - അതിനൊരു ചെറിയ വിശദീകരണം നമ്മളാൽ കഴിയുന്ന രീതിയിൽ കൊടുക്കുക എന്നതാണീ കുറിപ്പിന്റെ ലക്‌ഷ്യം.
👉📝👉📝👉📝👉📝👉
അയാൾ പറയുന്ന വിഷയത്തിൽ ആകെക്കൂടി ഉള്ളത് ആദരവായ നബിതങ്ങളുടെ (സ്വ) പ്രകീർത്തന സൃഷ്ടിയും ഉണ്ടാക്കിയ കാലം തൊട്ടിങ്ങോളം ആയിരക്കണക്കായ പണ്ഡിത താരകങ്ങൾ പാടിയും പറഞ്ഞും പ്രചരിപ്പിക്കുകയും അതിന്റെ പുണ്യം കരസ്ഥമാക്കുകയും ചെയ്യുന്ന ഷറഫൽ അനാം മൗലിദിൽ തിരുനബി (സ്വ) തങ്ങളുടെ തിരുജന്മ ശേഷം അവിടുത്തെ പിതാമഹൻ അബ്ദുൽ മുത്തലിബ് ആ പിഞ്ചു കുഞ്ഞിനെ എടുത്ത് കൊണ്ട് കഅബത്തിങ്കൽ പോകുകയും അവിടെ വെച്ച് ആ കുട്ടിയെ പറ്റി ഒരു കവിത ചൊല്ലി എന്നും അതിൽ
أنت الذي سميت في القرآن
ഖുർആനിൽ പേര് പരാമർശിക്കപ്പെട്ട കുട്ടിയാണ് ഇത് എന്ന് ഉണ്ട് എന്നും അത് കളവാണ് എന്നുമാണ്. അതിനുള്ള കാരണം ഖുർആൻ നബിതങ്ങൾ (സ്വ)ക്ക് ഇറങ്ങിയതാണ് - അപ്പോ നബിതങ്ങൾ ജനിച്ച സമയത്ത് അബ്ദുൽ മുത്തലിബിന് എങ്ങനെ അറിയും ഖുർആനിൽ അവിടുത്തെ പേരുണ്ട് എന്നതാണ്. ഇക്കാരണം കൊണ്ട് തന്നെ ഈ മൗലിദിൽ ഉള്ളത് കളവും സമുദായത്തെ എവിടെയൊക്കെയോ കൊണ്ട് പോകുന്നതുമാണ് എന്നാണ് മൂപ്പരുടെ വിലാപം കൊള്ളൽ.
❗❗❗❗❗❗❗❗❗
യാഥാർത്യത്തിലേക്ക് നമുക്കൊന്ന് ചുരുങ്ങിയ രൂപത്തിൽ പോകാം.
ഈയൊരു ചരിത്ര സംഭവം ഉധരിചതിന്റെ പേരിലാണ് മൗലിദുകാരനും അത് പാരായണം ചെയ്യുന്നവരും പിഴച്ചവർ ആകുന്നതെങ്കിൽ എണ്ണിയെണ്ണി ഇതുദ്ധരിച്ച ഈയുള്ളവന്റെ ശ്രദ്ധയിൽ പെട്ട നാല് ഇമാമീങ്ങളെ താഴെ പറയുന്നു( എല്ലാ ചരിത്രകാരനമാരും ഇത് ഉദ്ധരിക്കുന്നുണ്ട്):
1) ഇമാം ഇബ്നു ഇസ് ഹാഖ്
2) ഇമാം ഇബ്നു അസാക്കിർ
3) ഇമാം ബൈഹഖി
4) ഇമാം ഇബ്നു കസീർ
ഇസ്ലാമിക ചരിത്രത്തിന്റെ അതിസുന്ദരമായ അദ്ധ്യായങ്ങൾക്ക് ആകമാനം അവലംബവും ആശയുമായ ചരിത്രകാരന്മാരിലെ അഗ്രഗണ്യരായ ഇമാമീങ്ങൾ ആകമാനം ഉദ്ധരിച്ച ഈ സംഭവത്തെ എടുത്ത് എഴുതിയതാണോ മൗലിദുകാരൻ ചെയ്ത തെറ്റ്..?
ഹബീബിന്റെ തിരുചരിത്രത്തിലെ ഈ സുവർണ്ണ താളുകൾ ആയിരത്തി നാനൂറു വർഷത്തിനിപ്പുറവും ജ്വലിപ്പിച്ചു നിർത്താൻ വേണ്ടി ആ തിരുജന്മ സ്തുതികൾ പാടുന്നതാണോ ഞങ്ങൾ ചെയ്ത തെറ്റ്..?
❓❓❓❓❓❓❓❓
നാൽപ്പതു വയസ്സെത്തും മുമ്പ് തിരുനബി ആരുമല്ലെന്നും സാധാരണക്കാരനായ വെറുമൊരു 'അറബിപ്പയ്യൻ' ആന്നെന്നും കൊട്ടിഘോഷിക്കുന്ന വഹ്ഹാബികൾക്ക് ആ തിരുജന്മത്തിന്റെ ഓർമ്മകൾ ഉപയോഗശൂന്യമായ കെട്ടുകഥകൾ മാത്രമാണെന്ന് വരുന്നതിൽ അത്ഭുതമില്ല - പക്ഷെ മുസ്ലിമീങ്ങളിൽ ഹബീബിനോട് അസൂയ ഇല്ലാത്ത, അവിടുത്തെ ഏതൊരു പദവിയോടും സന്തോഷം മാത്രമുള്ള സ്നേഹമുള്ളവർക്ക് അത് പോര - അവിടുന്ന് "ആലമീന്" ആകമാനം അനുഗ്രഹമാണ് എന്ന് അല്ലാഹു പറഞ്ഞതിൽ പെട്ട ആലമീൻ അവിടുത്തെ നാൽപ്പതാം വയസ്സിലെ നുബുവ്വത്തിന് ശേഷം മാത്രമല്ല ഉള്ളത് - മറിച്ചു ഭൌതിക ലോകത്തേക്ക് അവിടുന്ന് ജനിച്ചു വീഴും മുമ്പും "ആലമീൻ" ഉണ്ട് - അതിനൊക്കെ അനുഗ്രഹം ആയ നബിതങ്ങൾ അവിടുത്തെ ജന്മത്തിന് മുമ്പും ജന്മത്തിലും ജീവിത കാലത്തും വഫാത്തിന് ശേഷവും അവിടുന്ന് സത്യവിശ്വാസിക്ക് അത്ഭുതം തന്നെ - പരിശുദ്ധം തന്നെ.
💯♥💯♥💯♥💯♥
വിഷയത്തിലേക്ക് വരാം: -
ഈ വിഷയത്തെ രണ്ട് രീതിയിൽ സമീപിക്കാൻ കഴിയും - ആദ്യത്തേത് ആദരവായ നബിതങ്ങളുടെ(സ്വ) തിരുനാമം "മുഹമ്മദ്" എന്ന് അവിടുന്ന് ജനിച്ചപ്പോൾ ഭൌതികലോകത്ത് വെച്ച് നാമകരണം ചെയ്തത് അബ്ദുൽ മുത്തലിബ് ആണെന്നുള്ളതിൽ ആർക്കും തർക്കമില്ല - ഇവിടെ തന്നെ പ്രാസംഗികൻ ഉദ്ധരിച്ച വസ് വാസിന്റെ കെട്ടഴിയും - കാരണം ആദരവായ നബിതങ്ങൾ(സ്വ) യുടെ തിരുനാമം "മുഹമ്മദ്" എന്നായിരിക്കണം എന്ന് ആരാണ് അബ്ദുൽ മുത്തലിബിന് അറിയിച്ചു കൊടുത്തത്? ഈ നാമം പൂർവ്വവേദങ്ങളിൽ ഉള്ളതാണെന്നും ആർക്കും സംശയമില്ല (ഇകൂട്ടരുടെ പരിപാടികളിൽ നിരന്തരം പൂർവ്വവേദങ്ങളിൽ നബിതങ്ങളുടെ പേരുണ്ട് എന്ന് പറയാറും ഉണ്ട്). അപ്പൊ സ്വാഭാവികമായും ഇവിടെ ഒരു ചോദ്യം ഉയരും - എങ്ങനെ അബ്ദുൽ മുത്തലിബിന് അറിഞ്ഞു ഈ കുട്ടിക്ക് "മുഹമ്മദ്" എന്ന് പേരിടണമെന്ന്..?
💥💧💥💦💥💧💥💦
മുഹമ്മദ് എന്ന് പേരിടണം എന്ന് ആരാണോ അറിയിച്ചു കൊടുത്തത് അതേ ഭാഗത്ത് നിന്ന് തന്നെ ഈ പേര് 'ഖുർആനിൽ' ഉണ്ട് എന്ന് അറിയിച്ചു കൊടുത്തതാകാമല്ലോ. അതിലെന്താണ് അത്ഭുതമുള്ളത്..? തിരുനാമം ഇൽഹാം ആയി അബ്ദുൽ മുത്തലിബിന് ലഭിച്ചതാണെങ്കിൽ അതേ രൂപത്തിൽ ഇൽഹാം ആയി അല്ലാഹുവിങ്കൽ നിന്ന് ഖുർ ആനിൽ ഈ കുട്ടിയുടെ പേരുണ്ട് എന്നും ലഭിക്കാം. അതിൽ അയുക്തികമായി യാതൊന്നുമില്ല .
👍🌹👍🌹👍🌹👍🌹👍
ഇനി രണ്ടാമത്തേത് അഥവാ ഇവിടെ "ഖുർആൻ" എന്ന് പറഞ്ഞത് തന്നെ എടുക്കാം - അങ്ങനെ ആണെങ്കിൽ എന്താണ് പ്രശ്നം എന്ന് നോക്കാം.ഇവിടെ "ഖുർആൻ" എന്ന് പറഞ്ഞത് കൊണ്ട് ഉദ്ദേശ്യം വിശുദ്ധ ഖുർആൻ അല്ല മറിച്ച് പൂർവ്വ വേദങ്ങളിൽ പെട്ട ഇഞ്ചീൽ, സബൂർ അല്ലെങ്കിൽ തൗറാത്ത് ആണ് എന്ന് മനസ്സിലാക്കാം.
1 380
(അല്‍ ഇര്‍ശാദ് 1343-റബിഉല്‍ അവ്വല്‍ പേ:158)
ഇനി വഹ്ഹബികളോട് ഒരു ചോദ്യം ഈ സഹാബാകളും ഇമാമീങ്ങളും സച്ചരിതരായ പണ്ഡിതന്മാരും പിന്തുടര്‍ന്ന മൌലിട് പാരായണം നടത്തിയതിന്റെ പേരിലല്ലേ നിങ്ങള്‍ സുന്നികളെ ബിദഹത് കാരായി ചിത്രീകരിച്ചത് എങ്കില്‍ ഈ സഹാബകളും,ഇമാമീങ്ങളും ബിടഹത് കാരാണോ??പത്തന്‍പത് വര്‍ഷത്തിനിടക്ക് നിങ്ങള്ക് ബിദഹതാനെന്നു വഹ്യു വന്നോ ??
1 380
അ യുടെ മൌലിദ് ഓതാന്‍ ഒരുമിച്ചു കൂട്ടുകയും അതിനു വേണ്ടി മാത്രം സ്ഥലം തയ്യാറാക്കുകയും ഭക്ഷണം തയ്യാറാക്കുകയും ചെയ്‌താല്‍,, അത് പോലെ നല്ല കാര്യങ്ങള്‍ ചെയ്യുകയും റസൂല്‍ സ.അ യുടെ മൌലിദ് ഓതാന്‍ അയാള്‍ കാരണക്കാരനാവുകയും ചെയ്‌താല്‍.. സ്വിദിഖിങ്ങളുടെയും ശുഹദക്കളുടെയും സ്വലിഹീങ്ങളുടെയും ഒപ്പം അയാളെ ഖിയമത് നാളില്‍ ഒരുമിച്ചു കൂട്ടുന്നതാണ്.. അയാള്‍ക് സ്വര്‍ഗം ലഭിക്കുന്നതാണ്.ഇവിടെ മൌലിദ് പാരായണം മാത്രമല്ല ജനഗലെ ഒരുമിച്ചു കൂടുന്നതിനെയും പ്രോത്സാഹിപ്പിക്കുന്നു...
പ്രഗല്‍ഭ സാഹിത്യകാരനും പണ്ഡിതനുമായ അബൂ അബ്ദില്ലാഹി ശറഫുദ്ദീനിബ്നു സ’ഈദിനില്‍ ബൂസ്വീരി(റ)യുടെ ലോകപ്രസിദ്ധ പ്രവാചക പ്രേമകാവ്യ ഗ്രന്ഥമായ ഖസ്വീദത്തുല്‍ ബുര്‍ദ വാതസംബന്ധമായ രോഗം മൂലം ഇമാം ബുസ്വീരി(റ) ശരീരം പാതി തളര്‍ന്നു പോവുകയും സ്വതന്ത്രമായ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുകയും ചെയ്തപ്പോള്‍ രോഗശമനത്തിന് വേണ്ടി തന്റെ സ്നേഹ സാമ്രാജ്യത്തിന്റെ സുല്‍ത്താന്‍ നബി(സ)യുടെ സ്തുതി കീര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കവിതകള്‍ അദ്ദേഹം രചിച്ചു.. ആ മദ്’ഹ് ഗാന ലഹരിയില്‍ ഉറങ്ങിയ ഇമാം ബുസ്വീരി(റ) പ്രവാചകനെ സ്വപ്നം കണ്ടു...ഒരു ഭാഗം പൂര്‍ണ്ണമായി തളര്‍ന്ന ബുസ്വീരി(റ)യെ തിരുനബി(സ) അവിടുത്തെ തിരുഹസ്തങ്ങള്‍ കൊണ്ട് തടവി.. രോമാഞ്ജ പുളകിതനായ ഇമാം ബുസ്വീരി(റ) ഞെട്ടിയുണര്‍ന്ന് അത്ഭുതപ്പെട്ട് പോയി..തന്റെ രോഗം പൂര്‍ണ്ണമായി സുഖപ്പെട്ടിരിക്കുന്നു..ഈ ചരിത്ര പശ്ചാത്തലത്തില്‍ “ബുര്‍’ഉദ്ദാ‘അ” (രോഗശമനം) എന്നു കവിതാ സമാഹരത്തിന് പേരുണ്ടെന്ന് പണ്ഡിതന്മാര്‍ പ്രസ്താവിച്ചിട്ടുണ്ട്..തിരുനബി(സ) സ്വപ്നത്തിലൂടെ ഇമാംബുസ്വീരി(റ)ക്ക് പുതപ്പ് സമ്മാനിച്ചതിനാല്‍ ബുര്‍ദ(പുതപ്പ്) എന്ന പേരിലും ഈ കാവ്യം പ്രസിദ്ധമായി..ഖസ്വീദത്തുല്‍ ബുര്‍ദക്ക് പ്രഗല്‍ഭ പണ്ഡിതരും ഗ്രന്ഥകര്‍ത്താക്കളും അറിയപ്പെട്ട കവികളും ധാരാളം വ്യാഖ്യാനങ്ങള്‍ രചിച്ചിട്ടുണ്ട്..ദശക്കണക്കിന് തന്നെ..ചില വ്യഖ്യാനങ്ങള്‍ക്ക് വേറെ വ്യാഖ്യാനങ്ങളും രചിക്കപ്പെട്ടു..ഇതെല്ലാം ബുര്‍ദയുടെ സമര്‍ത്ഥന ശൈലിയും സാഹിത്യവശങ്ങളും ഉള്ളടക്കത്തിന്റെ ഗഹനതയുമാണ് വിളിച്ചറിയിക്കുന്നത്.നൂറ്റിനാല്പത് മുതല്‍ നൂറ്റിഅമ്പത്തി ഒന്ന് വരെ ഇടതേട്ടമാണ്..നബിയുമായുള്ളാ ബുസ്വീരി(റ)സ്നേഹബന്ധത്തെ മുന്‍’നിറുത്തി മഹാനവര്‍കള്‍ അല്ലാഹുവില്‍ നിന്ന് വല്ലതും പ്രതീക്ഷിക്കുന്നു..നൂറ്റി അമ്പത്തിരണ്ടു മുതല്‍ (യാ അക്’റമല്‍ ഖല്‍ഖി മാ ലിമന്‍....)ഒമ്പത് വരികള്‍ ‘ഇരവ്’ ഭാഗമാണ്..മുത്ത് നബി(സ)യെ ഇടയാളനാക്കി ബുസ്വീരി(റ)തന്റെ ആഗ്രഹങ്ങള്‍ അള്ളാഹുവില്‍ സമര്‍പ്പിക്കുന്നു..ആശ്രയമറ്റവന് അവസാനത്തെ അത്താണിയാണ് തിരുനബിയോടുള്ള അഭ്യര്‍ത്ഥനയെന്ന് കവി പഠിപ്പിക്കുന്നു..
ഇനി കേരളത്തില്‍ ജീവിച്ച ഉമര്‍ഖാളി(റ),മഹാന്റെ മൌലിദ് വരികള്‍ കാണാം:“യാ അക്റമല്‍ കുറമാ അലാ അഅ്താബികും ഉമറുല്‍ ഫഖീറുല്‍ മുര്‍തജീ ലി ജനാബികും യര്‍ജുല്‍ അത്വാഅ അലല്‍ ബുകാഇ ബിബാബികും വദ്ദംഉ മിന്‍ ഐനൈയ്ഹി സാല സജീമാ… സ്വല്ലൂ അലൈഹി വസല്ലിമൂ തസ്ലീമാ.. (അനുഗ്രഹാശിസ്സുകള്‍ അര്‍പ്പിച്ചുവന്നിതാ… ഔദാര്യ ദായകാ ഉമ്മറപ്പടിയില്‍ ഉമര്‍ അശ്രു പൊഴിക്കുന്ന നയനങ്ങളുമായിതാ… അങ്ങയുടെ ഔദാര്യമര്‍ഥിച്ചിടുന്നു ഞാന്‍ ചൊല്ലൂ സ്വലാത്ത് സലാമുകള്‍ തസ്ലീമാ)''അഹ്ബബ്തു ഉമ്മിയന്‍ യകൂനു അലീമാ ഇല്‍മന്‍ യഫൂഖുല്‍ ഖാരിഈന യതീമാ (ഹൃദയാ വരിച്ചു ഞാന്‍ നിരക്ഷരജ്ഞാനിയെ/ജ്ഞാനേസരികള്‍ക്കുമേല്‍ വിജ്ഞാനിയാണവര്‍) ന്‍ ഇന്‍ദഹു കാനന്നബിയ്യുല്‍ മുന്‍തഖബ് മിന്‍ കുല്ലി ഖല്‍ഖില്ലാഹി മഹ്ബുബന്‍ അഹബ്ബ് ഫ സആദത്തുല്‍ ഉള്മാ വ ഫൗസുഗദിന്‍ കുതിബ് വല്‍ അംനു മിന്‍ നാരില്‍ അദാബി സലീമാ… (അതുല്യമായൊരാള്‍ അവനെ സ്നേഹിച്ചുപോല്‍/ജയരക്ഷഗുണങ്ങളനവധി വരിച്ചയാളതുവഴി/നരകാഗ്നിയേശാത്ത ഗാത്രത്തിനുടമയായ്/നിത്യശാന്തിക്ക് പാത്രമായ് വിജയിയായ്)ഹുബ്ബുന്നബിയ്യി വ മദ്ഹ്ഹു ഖൈറുല്‍ അമല്‍ വ അസല്‍ ഇലാഹു ബിഹീ യുബല്ലിഗുഹുല്‍ അമല്‍ വലഹു ബിനൈലി ശഫാഅത്തിന്‍ ത്വാഹാ കഫല്‍ ഇന്‍ദല്‍ ഇലാഹി മുനഅമന്‍ തന്‍ഈമാ (നബി കീര്‍ത്തനമോ അതെത്ര സദ്വൃത്തി/സാക്ഷാത്കരിച്ചിടുമത്രെ സോദ്ദ്യേമതുവഴി/ലഭിക്കും ശിപാര്‍ശയുമായവന്‍ മഹത്തരം/അനുഗ്രഹാ ശിസ്സുകളതുവഴി കാണ്‍കയായ്) …(അല്‍ ഖസ്വീദതുല്‍ ഉമരിയ്യ-):
എത്രയും പാരമ്പര്യമുള്ള മൌലിദ് പാരയാനത്തെ വ്ഹാബിസതിന്റെ ആദ്യ നാളുകളില്‍ അവരുടെ പാതിരിമാര്‍ പോലും ആചരിച്ചു എന്നതാണ് കൌതുകം.വഹാബികള്‍ അല്‍ ഇര്‍ശാദ് തന്നെ എഴുതുന്നു. ഈ സന്ദര്‍ഭത്തില്‍ രണ്ട് കൊല്ലമായി മുസ്ലിം ഐക്യസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന് വരാറുള്ള മൗലീദാഘോഷം ഈ പ്രാവശ്യവും റബീഉല്‍ അവ്വലില്‍ 12-ാം തിയതി ഭംഗിയായി കഴിച്ച്‌കൂട്ടിഎന്നുള്ള വിവരം ഞങ്ങള്‍ വായനക്കാരെ സന്തോഷവൂര്‍വ്വം അറിയിച്ച് കൊള്ളുന്നു. അര്‍ത്ഥമറിയാതെ കുറേ അറബി വാക്യങ്ങള്‍ വായിച്ചാലേ മൗലീദ് ശരീപ്പെടുകയൊള്ളു വെന്ന് ശരിവെക്കുന്നവര്‍ക്കും നീരസം തോന്നാതിരിക്കത്തക്കവണ്ണം അറബിയില്‍ മൗലീദ് ഓതുവാനും കുറേ സമയം വിനിയോഗിക്കാതിരുന്നില്ല. യോഗത്തില്‍ ദൂരേനിന്ന് എത്തിച്ചേര്‍ന്നവര്‍ക്കും അല്ലാത്തവര്‍ക്കും ഒരു വിരുന്ന് നല്‍കുകയുണ്ടായി.
1 380
മൌലിദ്(മദഹ്) പാരായണം ഇസ്ലാമികമാണോ?
ഒരു മനുഷ്യന്റെ നന്മ എടുത്തു പറഞ്ഞാല്‍ പുണ്യം ലഭിക്കുമെന്നത് മുത്ത് നബി പഠിപ്പിച്ച കാര്യമാണ്,അത് മദഹു രൂപത്തില്‍ മഹാന്‍ മാരെ കുറിചാകുംപോള്‍ പ്രതിഫലം പറയേണ്ടതുണ്ടോ?ഇനി നബി തങ്ങളുടെ കാലത്ത് മൌലിദ് പാരായണം നടന്നിരുന്നോ എന്ന് നോകാം.അബൂഹുറൈറ(റ)യെ തൊട്ടുബുഖാരിയും മുസ് ലിമും ഉദ്ധരിക്കുന്നു:
പള്ളിയില്‍ നബി(സ)യെ പ്രകീര്‍ത്തിച്ചു കവിത പാടിയിരുന്ന ഹസ്സാന് ബ്നു സാബിത്(റ)ന്റെ അരികില്‍ കൂടി ഉമര്‍(റ) നടന്നു പോയി. അദ്ദേഹം ഹസ്സന്(റ)വിനെ ശ്രദ്ധിച്ചു. എന്നിട്ട് പറഞ്ഞു: "താങ്കള്‍ അദ്ദേഹത്തെക്കുറിച്ച് (നബി(സ)) പ്രകീര്‍ത്തിച്ചു പാടുന്നവനായിരുന്നു. ആ കാര്യത്തില്‍ താങ്കളേക്കാള്‍ ഉത്തമാനായവന്‍ വേറെ ആരുണ്ട്?" എന്നിട്ട് അദ്ദേഹം അബൂഹുറൈറ(റ)വിനു നേരെ തിരിഞ്ഞു; എന്നിട്ട് പറഞ്ഞു: "അല്ലാഹുവിനെ തന്നെയാണ് സത്യം; അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞിരുന്നത് താങ്കള്‍ കേട്ടിട്ടില്ലേ- "(ഹസ്സാന്‍) എന്നെ തൊട്ടു മറുപടി പറയൂ, അല്ലാഹുവേ അദ്ദേഹത്തെ നീ 'റൂഹുല്‍ ഖുദ്സ്' മുഖേന ശക്തിപ്പെടുത്തണേ" അബൂഹുറൈറ(റ) പറഞ്ഞു: "ശരിയാണ്". ചില റിപ്പോര്ടുകളില്‍ കാണാം: നബി(സ) ഹസ്സനോട്(റ) പറഞ്ഞു: "അവര്‍ക്ക് (ശത്രുക്കള്‍ക്ക്) ചുട്ട മറുപടി കൊടുക്കൂ, ജിബ്രീല്‍(അ) നിന്റെ കൂടെയുണ്ട്".
(തഫ്സീറു ഇബ്നു കസീര്‍ - അല്‍ ബഖറ: 87)
മറ്റൊരു തെളിവ് കൂടി കാണുക.അല്ലാഹുവിന്റെ റസൂല്‍(സ്വ) ആശീര്‍വദിച്ചനുഗ്രഹിച്ച മഹാ കവിയാണ് സ്വഹാബി പ്രമുഖനായ ഹസ്സാനുബ്നു സാബിത്(റ). തിരുദൂതരുടെ വിയോഗാനന്തരം ഹസ്സാന്‍ ഒട്ടേറെ വിലാപ കാവ്യങ്ങള്‍ പാടിയിട്ടുണ്ട്. മദീനയെ മൊത്തത്തില്‍ വര്‍ണിക്കുന്നതും തിരുദൂതരുടെ ജീവിതാടയാളങ്ങളോരോന്നും അനുസ്മരിക്കുന്നതുമായ “ബിഥൈബത റസ്മുന്‍…’ എന്നു തുടങ്ങുന്ന കവിത ഏറെ ശ്രദ്ധേയമാണ്.നബി തങ്ങളെ കുറിച്ച് മൌലിദ് രചിക്കാന്‍ സഹാബകള്‍ പഠിപ്പിക്കുന്നു.
ഉത്തമ നൂടാണ്ടില്‍ ജീവിച്ച മഹാന്‍ മൌളിട് ചെല്ലുന്നത് നോകാം:“അഹ്മദ് നബിയോര്‍ അകംപൂണ്ട ഖബ്റിന്റെ ചാരത്തു കണ്‍കള്‍ ദീര്‍ഘമായി കഷ്ടപ്പെട്ടു കണ്ണീര്‍ വാര്‍ക്കുകയാണ്. റസൂലിനെ കിടത്തിയ ഖബ്റിടമേ നീ അനുഗ്രഹീത! സച്ചരിതരുടെ നേതാവ് അടക്കം ചെയ്യപ്പെട്ട നാടും അനുഗ്രഹീത!! അതിവിശുദ്ധനായ നബി തങ്ങളെ ഉള്‍ക്കൊണ്ടിട്ടുള്ള ഖബ്റിടത്തിനുമേല്‍ കരുത്തേറിയ മേല്‍തട്ടുള്ള ഒരു കെട്ടിടവും കാണാം’ (ഇബ്നുഹിശാംമരണം; ഹി. 213/സീറ).
ഇമാം ഇബ്നു ഫര്‍ഹൂന്‍ അല്‍മലികി ;മുസ്തഫായവരുടെ അന്ത്യവിശ്രമ കേന്ദ്രത്തെക്കുറിച്ച് വര്‍ണിക്കവേ ഇമാം പാടുന്നു:
‘പാപികള്‍ക്ക് ശിപാര്‍ശ ചെയ്യുന്ന തിരുദൂതരുടെ ഖബ്ര്‍ നിലകൊള്ളുന്നതിനാല്‍ ഇതുപോലൊരു പുണ്യകരമായ മറ്റൊരു നാട് ഭൂമിയിലില്ലെന്നു ഞാന്‍ ശപഥം ചെയ്യുന്നു…’
അവിടെയെത്താന്‍ ഭാഗ്യം ലഭിക്കുന്ന വിശ്വാസികള്‍ എന്തു ചെയ്യണമെന്നു കവി തുടര്‍ന്നു പറയുന്നു:
‘അഹ്മദ് നബിയോടുള്ള സ്നേഹാതിരേകത്താല്‍ നീ നിന്റെ ഇരുകവികളും അവിടെ ഉരസുക. എന്നിട്ട് വിളിച്ചോളൂ; എന്റെ ഹബീബേ, എനിക്കു ശിപാര്‍ശ ചെയ്യുന്നവരേ, എന്നെ സഹായിക്കുന്നോരേ…
മനുഷ്യരില്‍ അത്യുത്തമരേ, അങ്ങയുടെ ചാരത്ത് ഇതാ ഞാന്‍ പ്രതീക്ഷയോടെ വന്നിരിക്കുന്നു. പാപങ്ങള്‍ ഒന്നൊന്നായി എണ്ണുന്ന നാളില്‍ എന്റെ രക്ഷകനായി വരണേ…
എന്റെ അകക്കണ്ണുകളുടെ കാഴ്ച നഷ്ടപ്പെടുത്തിയ പാപങ്ങളേ എന്റെ പക്കലുള്ളൂ (അതിനാല്‍ എനിക്ക് അങ്ങോട്ടു കാണാന്‍ സാധിക്കുന്നില്ല). എങ്കിലും അങ്ങ് എന്നെ അനുഗ്രഹിച്ച് ഒന്നു നോക്കുമോ…
എനിക്കറിയാം, അങ്ങ് ദയാലുവാണ്. പറയൂ, ഇതാ ഞാന്‍. അങ്ങ് പ്രതികരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു…
എനിക്കാരുമില്ല, കൂട്ടുകാരെല്ലാം ഖബറിലാണ്. ഈ കൊച്ചു ദാസന്‍, ദുര്‍ബലന്‍, കഴിവുകെട്ടവന്‍ അങ്ങയെ പിടിക്കുകയാണ്..
ي أبو الخطاب عمر بن حسن الكلبي فكتب "التنوير في مولد البشير النذير" وأبو الخطاب ابن دحية هو الذي قال الإمام الذهبي في ترجمته: (الشَّيْخُ، العَلاَّمَةُ، المُحَدِّثُ، الرَّحَّالُ المُتَفَنِّنُ ... رَوَى عَنْهُ: ابْنُ الدُّبَيْثِيِّ. فَقَالَ: كَانَ لَهُ مَعْرِفَةٌ حَسَنَةٌ بِالنَّحْوِ وَاللُّغَةِ، وَأَنَسَةٌ بِالحَدِيْثِ، فَقِيْهاً عَلَى مَذْهَبِ مَالِكٍ).
"അത്തന്‍വീര്‍ ഫീ മൗലിദില്‍ ബശിരിന്നദീര്‍" എന്ന പേരിൽ മൗലിദ് ഗ്രന്ഥം രചിച്ചത് മാലിക്കീ മദ് ഹബിലെ ഹദീസ് പണ്ഡിതനായ അല്ലാമ: അബുല്‍ ഖത്വാബ് ഉമര്‍ ബിന്‍ ഹസന്‍ അല്‍ കല്‍ബിയ്യ്(റ)എന്ന ആളായിരുന്നു ബഹു:ഹാഫിള്‍ ദഹബി പറയുന്നു:അദ്ധേഹം(ഖത്വാബി)വലിയപണ്ഡിതനും ശൈഖും,വിശ്വസ്തനുമായ ആളായിരുന്നു അദ്ധേഹത്തെ പറ്റി തന്നെ ഇബ്ന്‍ ദീനിയ്യ് പറയുന്നു അദ്ധേഹം അറിയപ്പെട്ട ആളും ഹദീസിലും,ഫിഖ് ഹിലും ഭാഷയിലും നിപുണനായിരുന്നു മാലീക്കി പണ്ഡിതനുമാണദ്ധേഹം.
ഇമാം യാഫി'ഈ രഹ്മതുല്ലാഹി അലൈഹി പറയുന്നു
وقال الامام اليافعي اليمنى: من جمع لمولد النبي (ص) إخوانا وهيأ طعاما وأخلى مكانا وعمل إحسانا وصار سببا لقراءة مولد الرسول بعثه الله يوم القيامة مع الصديقين والشهداء والصالحين ويكون في جنات النعيم.
ആരെങ്കിലും തന്റെ സഹോദരന്മാരെ റസൂല്‍ സ.
1 380
വിദ്യാഭ്യാസ രംഗത്തും ദഅ്വാ രംഗത്തുമുള്ള പരിഷ്കരണങ്ങള്‍ക്കും പുതിയ രീതികള്‍ക്കും മുന്‍ മാതൃക ആവശ്യമില്ലെങ്കില്‍ വിശ്വാസത്തിന്റെ ഭാഗമായ ഹുബ്ബുന്നബിയുടെ പ്രകടനത്തില്‍ മുന്‍ മാതൃക അന്വേഷിക്കുന്നതിലെ ദുര്‍വാശി എന്തിനാണ്? സത്യമിതാണ്. വിവാദമുണ്ടാക്കുന്നവര്‍ വിദ്യാഭ്യാസത്തിനും ദഅ്വത്തിനും താല്‍പര്യമുണ്ട്. എന്നാല്‍ പ്രവാചക സ്നേഹത്തില്‍ താല്‍പര്യമില്ല.
വിശ്വാസിയുടെ മനം നബി സ്മരണയില്‍ ആനന്ദ നൃത്തമാടുന്ന ദിനമാണ് നബിദിനം. അല്ലെങ്കിലും സലാം ബൈത്തും അശ്റക ബൈത്തും ബുര്‍ദയും അല്ലഫല്‍ അലിഫുമെല്ലാം മനസ്സറിഞ്ഞ് ചൊല്ലുമ്പോള്‍ പിഞ്ചുബാലന്‍മാര്‍ സദസ്സിന് മുന്നില്‍ വന്ന് പ്രവാചകജീവിതത്തിന്റെ വര്‍ണശബളമായ ഏടുകള്‍ മറിക്കുമ്പോള്‍ യാ നബീ സലാം അലൈക് എന്ന് സലാം പറയുന്നത് നബി(സ്വ) അറിയുന്നു എന്ന് മനസ്സില്‍ കരുതുമ്പോള്‍ ഏത് മനസ്സാണ് ഹര്‍ഷപുളകിതമാവാത്തത്?
1 380
ഇത്ര വിശിഷ്ടമായ സ്നേഹം നമുക്ക് മാതാവോ മക്കളോ പത്നിയോ നല്‍കുന്നുണ്ടോ? പ്രത്യുപകാര ബന്ധിതമായ സ്നേഹബന്ധങ്ങള്‍ക്കപ്പുറം വിശിഷ്ടമായ തരുസ്നേഹത്തിന് പകരം പ്രവാചകാനുരാഗം ഒരു മനോവികാരമാക്കാന്‍ വിശ്വാസിക്ക് കഴിയണം.
സര്‍വശക്തനായ അല്ലാഹു നബി(സ്വ)ക്ക് നല്‍കിയ സ്ഥാനവും സ്നേഹവും സത്യവിശ്വാസിക്ക് നബി(സ്വ)യുടെ മനസ്സിലുള്ള സ്ഥാനവും സ്നേഹവും വിശ്വാസികള്‍ തിരിച്ചറിഞ്ഞു. സ്നേഹം വികാരമായി വളര്‍ന്നപ്പോള്‍ ആദ്യവിശ്വാസികളായ സ്വഹാബിമാര്‍ ജീവന്‍ തങ്ങള്‍ക്ക് സമര്‍പ്പിച്ചു. നബി(സ്വ)യെ വധിക്കാന്‍ ശത്രുക്കള്‍ സംഘടിച്ചെത്തിയപ്പോള്‍ തന്റെ ജീവന്‍ നഷ്ടപ്പെടുമെന്നോര്‍ക്കാതെ അലി(റ) തങ്ങളുടെ വിരിപ്പില്‍ കിടന്ന് നബി(സ്വ)ക്ക് പുറത്തേക്കുള്ള വഴി എളുപ്പമാക്കിക്കൊടുത്തു. ശത്രുക്കള്‍ പിന്തുടരുമെന്നും വധിക്കുമെന്നും ഉറപ്പായിട്ടും അബൂബക്ര്‍(റ) ഹിജ്റയില്‍ തങ്ങളുടെ സഹയാത്രികനും സൌര്‍ഗുഹയില്‍ സഹായിയുമായി. ഉഹ്ദില്‍ തിരുമേനി(സ്വ)ക്കു നേരെയുള്ള നീക്കം നൂറോളം വെട്ടകുളേറ്റ് ത്വല്‍ഹ(റ) പ്രതിരോധിച്ചു.
സ്വഹാബികളുടെ സ്നേഹ പ്രകടനത്തിന്റെ വിവിധ രീതികള്‍ ഹദീസുകളില്‍ കാണാം. തിരുനബി(സ്വ)യുടെ വിശുദ്ധ തുപ്പുനീര് കുടിക്കുക, തിരുകേശം സൂക്ഷിക്കുക, വിയര്‍പ്പ് സൂക്ഷിച്ചു വെക്കുക ഇങ്ങനെയൊക്കെ അവര്‍ സ്നേഹം പ്രകടിപ്പിച്ചു. ഈ രീതി സ്വീകരിക്കാന്‍ അവരോടാരും ആവശ്യപ്പെട്ടതല്ല. സ്നേഹ വികാര പ്രവാഹത്താല്‍ അവര്‍ അങ്ങനെ ചെയ്തു. തിരുമേനി(സ്വ) അനുവാദവും നല്‍കി.
നബി(സ്വ) ഭൌതികലോകത്തോട് വിടപറഞ്ഞതിന് ശേഷവും സ്നേഹപ്രകടനം തുടര്‍ന്നു. ഉമര്‍(റ) തങ്ങള്‍ ചെയ്ത സാധാരണ കാര്യങ്ങള്‍ പോലും ചെയ്തുകൊണ്ടിരുന്നു. യാത്രക്കിടയില്‍ തങ്ങള്‍ വിശ്രമിച്ച സ്ഥലമെത്തിയാല്‍ വിശ്രമം ആവശ്യമില്ലെങ്കിലും അവിടെ വിശ്രമിക്കും. തങ്ങള്‍ മൂത്രമൊഴിച്ച സ്ഥലത്ത് ഇരിക്കുക, പ്രയോജനമൊന്നും ചിന്തിക്കാതെ അദ്ദേഹമങ്ങനെ ചെയ്തു. ഇബ്നു ഉമര്‍(റ) നബി(സ്വ)യോടൊപ്പം അന്ത്യവിശ്രമം നടത്താനുള്ള അഭിലാഷം കാരണം സ്വന്തം പുത്രനോട് ആഇശ(റ)യെ സമീപിക്കാന്‍ ആവശ്യപ്പെട്ട് ആഗ്രഹം നേടിയെടുത്തു. നബി(സ്വ)യുടെ പൌത്രന്മാരായ ഹസനി(റ)നെയും ഹുസൈനി(റ)നെയും മനം നിറയെ സ്നേഹിക്കുന്നതിലാണ് ചിലര്‍ പ്രവാചകസ്നേഹം കണ്ടത്. അവര്‍ കഅ്ബ ത്വവാഫ് ചെയ്യുമ്പോള്‍ അവര്‍ക്ക് സലാം പറയാന്‍ ജനങ്ങള്‍ തിരക്ക് കൂട്ടിയിരുന്നുവെന്ന് അല്‍ ബിദായത്തു വന്നിഹായയില്‍ കാണാം. അവര്‍ യാത്ര ചെയ്യുമ്പോള്‍ ഇബ്നു അബ്ബാസ് (റ) ജീനിച്ചവിട്ടി പിടിച്ചിരുന്നുവത്രെ. അബൂഹുറൈറ(റ)ക്ക് നിറഞ്ഞ കണ്ണോടെയല്ലാതെ ഹസനി(റ)നെ കാണാന്‍ കഴിയുമായിരുന്നില്ല.
മദീനയുടെ ഇമാം മാലിക് ബ്നു അനസ്(റ) ചെരുപ്പ് ധരിക്കാതെ മദീനയില്‍ ജീവിച്ചു. തരുനബി(സ്വ)യുടെ വിശുദ്ധ പാദങ്ങള്‍ പതിഞ്ഞ മണ്ണില്‍ ചെരുപ്പ് ധരിക്കാന്‍ ആ പ്രവാചക സ്നേഹിക്ക് കഴിഞ്ഞില്ല. ഖുര്‍ആനിക സൂക്തമോ ഹദീസ് വചനമോ ഒന്നും അതിന് തെളിവായി ഉണ്ടായിരുന്നില്ല. സ്വഹാബിമാര്‍ ചെരുപ്പ് ധരിച്ചോ ഇല്ലയോ എന്നും ആലോചിച്ചല്ല അദ്ദേഹം ആ തീരുമാനമെടുത്തത്. ഹുബ്ബുന്നബിയുടെ തീവ്രത അദ്ദേഹത്തിലുണ്ടാക്കിയ വികാരം അതായിരുന്നു.
പില്‍ക്കാലത്തെ പണ്ഡിതന്‍മാര്‍ നബിവചനങ്ങള്‍ ഹൃദസ്ഥമാക്കുന്നതിലും നബിചരിത്രം രചിക്കുന്നതിലും അഹ്ലുബൈത്തിനെ സ്നേഹിക്കുന്നതിലും തിരുസ്നേഹത്തിന്റെ വഴിതുറന്നു. നബി(സ്വ)യുമായി ബന്ധപ്പെട്ടതെല്ലാം വികാരവായ്പോടെ അനുഭവിച്ചു. റബീഉല്‍ അവ്വലിലെ നബിദിനാഘോഷം നിലവില്‍ വന്നപ്പോള്‍ വിശ്വാസികള്‍ അതിന്റെ പ്രചാരകരായി. മുന്‍മാതൃകയന്വേഷിക്കാതെ കൂട്ടംകൂട്ടമായി മൌലിദ് ആഘോഷിച്ചു, ഹുബ്ബ് വിശ്വാസത്തിന്റെ വികാരപ്രകടനമാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. മുന്‍ഗാമികളൊന്നും സ്നേഹപ്രകടനത്തിന്റെ രീതി കണ്ടെത്തിയത് മുന്‍മാതൃകകളെ പിന്‍പറ്റിയായിരുന്നില്ലെന്ന് അവര്‍ മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് മഹാന്‍മാരായ പണ്ഡിതന്‍മാര്‍ മൌലിദാഘോഷങ്ങളില്‍ ഇമ്പമുള്ള മൌലിദുകളും കാവ്യങ്ങളും രചിക്കുന്നതില്‍ വ്യാപൃതരായി.
നബിദിനാഘോഷത്തെ അനുകൂലിച്ചത് സാധാരണക്കാര്‍ മാത്രമായിരുന്നില്ല. അബൂ ശാമ(റ), ഇമാം ജലാലുദ്ദീന്‍ സ്വുയൂഥി(റ), ഇബ്നു ഹജരില്‍ ഹൈതമി(റ) തുടങ്ങിയ നിരവധി പണ്ഡിതന്‍മാര്‍ മൌലിദാഘോഷത്തെ പ്രോത്സാഹിപ്പിച്ചു. ഇന്ത്യന്‍ പണ്ഡിതന്‍മാരായ ശാഹ് വലിയ്യുല്ലാഹിദ്ദഹ്ലവി(റ)യും പിതാവ് അബ്ദുര്‍റഹീം ദഹ്ലവി(റ) യും നബിദിനാഘോഷം നടത്തി. മക്കയില്‍ നബിദിനാഘോഷത്തില്‍ പങ്കെടുത്ത രോമാഞ്ചജനകമായ അനുഭവങ്ങള്‍ ശാഹ്വലിയ്യുല്ലാഹി ദ്ദഹ്ലവി (റ) ഫുയൂളുല്‍ ഹറമൈന്‍ എന്ന ഗ്രന്ഥത്തില്‍ വിവരിച്ചിട്ടുണ്ട്.
യഥാര്‍ത്ഥത്തില്‍ പ്രവാചക സ്നേഹികളാണെന്ന് അവകാശപ്പെടുന്നവര്‍ മൌലിദാഘോഷത്തിന്റെ കാര്യത്തില്‍ വിവാദങ്ങളുണ്ടാക്കിയത് വലിയൊരപമര്യാദയായി. നബി(സ്വ)യുടെ ജന്മത്തിന് യാതൊരു പരിഗണനയും നല്‍കേണ്ടതില്ലേ? സംഘടനകളുടെയും സ്ഥാപനങ്ങളുടെയും വാര്‍ഷികങ്ങള്‍ക്കില്ലാത്ത വിലക്ക് നബി(സ്വ)യുടെ ജന്മവാര്‍ഷികത്തിനുണ്ടായത് എങ്ങനെ?
1 380
വിവാഹം, ബലി, ദഅ്വ പരിപാടികള്‍ തുടങ്ങിയവയെല്ലാം സ്വലാത്തുണ്ടെങ്കിലേ പൂര്‍ണമാവൂ എന്ന വിശ്വാസം വളര്‍ന്നു.അല്ലാഹുവിനെ മനസ്സില്‍ കണ്ട് ഇബാദത്ത് ചെയ്യുന്നതോടൊപ്പം തിരുനബി(സ്വ)യെ മനസ്സില്‍ കണ്ട് സ്വലാത്ത് ചൊല്ലുമ്പോഴാണ് വിശ്വാസികളുടെ ആത്മീയ ബോധം ചൈതന്യധന്യമാവുന്നത്.
മനുഷ്യന്റെ മാര്‍ഗദര്‍ശനത്തിന് വേണ്ടി സ്രഷ്ടാവായ അല്ലാഹു സംവിധാനിച്ച ഇസ്ലാമില്‍ തിരുനബി(സ്വ)യുടെ സ്ഥാനം എത്ര ഉന്നതമാണ്? അല്ലാഹുവിന്റെ വചനങ്ങള്‍ മനുഷ്യര്‍ക്ക് കിട്ടിയത് തിരുനബി(സ്വ)യിലൂടെയാണ്. തിരുനബി(സ്വ)യുടെ വാക്കും പ്രവര്‍ത്തനവും മൌനാനുവാദവുമെല്ലാം ഇസ്ലാമിന്റെ ഭാഗമാണ്. അവയെല്ലാം പഠിച്ചും മനപ്പാഠമാക്കിയും വിശദീകരിച്ചും പരസ്പരം പകര്‍ന്നും ജീവിതം ചെലവഴിക്കാന്‍ ലക്ഷക്കണക്കിനാളുകള്‍ തയ്യാറാവുന്നു. ആ അധ്യാപനങ്ങളുടെ കൈമാറ്റ ശൃംഖല പഠനവിധേയമാക്കുന്നു. വലിയൊരു വിജ്ഞാനലോകം ലോകത്തിന് മുന്നില്‍ നില്‍ക്കുന്നു. മനുഷ്യന്‍ വിശ്വാസിയോ അവിശ്വാസിയോ എന്ന് തീരുമാനിക്കുന്ന ഘടകമായ 'ഈമാന്‍' നിര്‍വചിക്കപ്പെടുന്നത് പോലും നബി(സ്വ)യോട് ബന്ധിപ്പിച്ച് കൊണ്ടാണ്. റസൂല്‍ (സ്വ) കൊണ്ടുവന്നതെല്ലാം സത്യമെന്ന് വിശ്വസിക്കുകയാണ് ഈമാനിന്റെ നിര്‍വ്വചനം. ദൈവം ഒന്നേയുള്ളുവെന്ന് പറയുന്നവരെല്ലാം ഇസ്ലാമിലെ ഏകദൈവ വിശ്വാസിയല്ല. മുഹമ്മദ് നബി(സ്വ)യുടെ അധ്യാപനങ്ങള്‍ കൂടി അംഗീകരിക്കണം.
ആധ്യാത്മികമായി മാത്രമല്ല, ഭൌതികമായും നബി(സ്വ)യെ മാനുഷികതക്കും പ്രവാചകത്വത്തിനുമപ്പുറം അല്ലാഹു ഉയര്‍ത്തി. നബി(സ്വ)യുടെ ശരീരത്തില്‍ ഈച്ച ഇരിക്കുമായിരുന്നില്ല; മാലിന്യങ്ങളില്‍ ഇരിക്കുന്ന ഈച്ച തിരുശരീരത്തെ അശുദ്ധമാക്കരുതെന്ന് അല്ലാഹു തീരുമാനിച്ചു. തങ്ങള്‍ക്ക് നിഴലുണ്ടായിരുന്നില്ല. തങ്ങളുടെ കൂടെ നടക്കുമ്പോള്‍ ആരെങ്കിലും അറിയാതെ നിഴലില്‍ ചവിട്ടുന്നത് ആ വിശുദ്ധിയുടെ പാരമ്യതക്ക് വിഘാതമാവുമെന്ന് അല്ലാഹു ദര്‍ശിച്ചു. ചില പ്രവാചകന്‍മാരുടെ പത്നിമാര്‍ അവിശ്വാസികളായിരുന്നെങ്കില്‍ നബി പത്നിമാരെല്ലാം വിശുദ്ധിയുടെ ഉദാത്ത മാതൃകകളായിരുന്നു. ഹസ്റത്ത് ആഇശ(റ)യുമായി ബന്ധപ്പെട്ട് മദീനയിലെ കപടവിശ്വാസികള്‍ ദുരാരോപണമുന്നയിച്ചപ്പോള്‍ നീണ്ട പത്ത് സൂക്തങ്ങളാണ് ആഇശ(റ)യുടെ നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ അല്ലാഹു അവതരിപ്പിച്ചത്. തിരുപത്നിക്കെതിരെയുള്ള ആരോപണം നബി(സ്വ)യുടെ വിശുദ്ധ വ്യക്തിത്വത്തിന് മങ്ങലേല്‍പിക്കരുതെന്ന് അല്ലാഹു ഉദ്ദേശിച്ചു.
പ്രപഞ്ച സ്രഷ്ടാവായ അല്ലാഹു ഇത്രമേല്‍ സ്ഥാനം നല്‍കിയ അന്ത്യപ്രവാചകര്‍ മുഹമ്മദ് നബി(സ്വ) നാം വിശ്വാസികള്‍ക്ക് ആരാണ്? നരക വിമുക്തിയും സ്വര്‍ഗപ്രവേശവും നല്‍കാന്‍ വന്ന ദൂതര്‍ മാത്രമോ? ജീവിതത്തിന്റെ ദിശ നിര്‍ണയിച്ച മാര്‍ഗദര്‍ശി മാത്രമോ? ഇതിനപ്പുറം അല്ലാഹു നമുക്ക് നല്‍കിയ അതിമഹത്തരമായ അനുഗ്രഹം എന്താണ്? ഒരു പ്രത്യേക ശൈലിയിലാണ് അല്ലാഹു ഈ സത്യം അവതരിപ്പിച്ചത്: 'സത്യവിശ്വാസികള്‍ക്ക് അവരില്‍ നിന്ന് തന്നെയുള്ള ദൂതനെ അയക്കുക വഴി അല്ലാഹു അനുഗ്രഹം ചെയ്തിരിക്കുന്നു.' (വി.ഖു 3:164) 'ലോകര്‍ക്ക് അനുഗ്രഹമായി മാത്രമാണ് നാം താങ്കളെ നിയോഗിച്ചത്.' എന്ന സൂക്തം റസൂല്‍ എന്ന അനുഗ്രഹത്തിന്റെ വ്യാപ്തി ബോധ്യപ്പെടുത്തുന്നു. ഈ അനുഗ്രഹം അനുഭവിക്കുന്ന നമുക്ക് നബി(സ്വ)യുമായുള്ള ബന്ധം എന്താണ്? 'നബി(സ്വ) സത്യവിശ്വാസികളുമായി സ്വതന്തത്തേക്കാള്‍ ബന്ധപ്പെട്ടിരിക്കുന്നു.' (വി.ഖു, 33:6) സത്യവിശ്വാസി പിതാവ്, മക്കള്‍, ഇഷ്ടജനങ്ങള്‍, സ്വത്ത് എന്നിവയേക്കാള്‍ മാത്രമല്ല സ്വന്തത്തേക്കാള്‍ തന്നെ സത്യവിശ്വാസി സ്നേഹം വച്ചുപുലര്‍ത്തേണ്ടത് നബി(സ്വ)യോടാണ്. ഹസ്രത്ത് ഉമര്‍ (റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, സ്വന്തത്തെ മാറ്റിനിര്‍ത്തിയാല്‍ മറ്റെല്ലാ വസ്തുക്കളേക്കാള്‍ താങ്കളാണ് എനിക്ക് പ്രിയപ്പെട്ടവര്‍. നബി(സ്വ) പറഞ്ഞു: 'പറ്റില്ല ഉമര്‍, ഞാന്‍ താങ്കള്‍ക്ക് സ്വന്തത്തേക്കാള്‍ പ്രിയപ്പെട്ടവനാവണം.' ഉമര്‍ (റ) പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ, മറ്റെല്ലാത്തിനേക്കാള്‍, സ്വന്തത്തേക്കാള്‍ തന്നെയും താങ്കള്‍ തന്നെയാണ് എനിക്ക് പ്രിയപ്പെട്ടവര്‍.' നബി(സ്വ) പ്രതികരിച്ചു: 'ഉമര്‍, ഇപ്പോള്‍ ശരിയായി.' ഈ രീതിയിലുള്ള സ്നേഹബന്ധമാണ് മേല്‍സൂക്തത്തിന്റെ വിധിയെന്ന് തഫ്സീര്‍ ഇബ്നു കസീറില്‍ കാണാം.
ജീവിതം മുഴുക്കെയും മരണശേഷവും എന്റെ സമുദായം എന്ന മനോവികാരം നബി(സ്വ) സൂക്ഷിച്ചു. ഓരോ സമുദായാംഗത്തെയും നബി(സ്വ) മനസ്സറിഞ്ഞ് സ്നേഹിച്ചു. പ്രത്യുപകാരം പ്രതീക്ഷിക്കാത്ത വിശിഷ്ട സ്നേഹം ആ ത്യാഗനിര്‍ഭരമായ ജീവിതത്തിന്റെ ഗുണഭോക്താക്കാളാണ് നാം. നമുക്ക് തിരുനബി(സ്വ) മോചനം നല്‍കി. അന്ധതയില്‍ നിന്നും കുടിലതയില്‍ നിന്നും മുക്തി നല്‍കി. ഭൌതിക ജീവിതത്തിന്റെ പ്രയാസങ്ങള്‍ തീര്‍ക്കാനും മറക്കാനും ഉചിതമായ വഴി തുറന്നുതന്നു. ഇനിയും ജനിച്ചിട്ടില്ലാത്ത തലമുറകള്‍ക്കു വേണ്ടിയും കഷ്ടപ്പെടുമ്പോള്‍ നബി(സ്വ) നമ്മില്‍ നിന്നും പ്രതിഫലമൊന്നും പ്രതീക്ഷിച്ചില്ല. തങ്ങളെ സ്നേഹിക്കണമെന്ന് പഠിപ്പിച്ചതും സ്വലാത്ത് വര്‍ദ്ധിപ്പിക്കാന്‍ ആവശ്യപ്പെട്ടതും അത് നമുക്ക് പരലോകത്ത് ഗുണകരമാകാന്‍ വേണ്ടിയാണ്.
1 380
തിരുനബി സ്നേഹം; വിശ്വാസത്തിന്റെ ജീവജലം
പ്രവാചകാനുരാഗികളുടെ വസന്തമാണ് റബീഉല്‍ അവ്വല്‍. പ്രസംഗിച്ചും പാട്ടുപാടിയും എഴുതിയും രചിച്ചും അന്നവും മധുരവും വിതരണം ചെയ്തും തിരുനബി (സ്വ) യോട് നെഞ്ചിലേറ്റുന്ന സ്നേഹം ബഹിര്‍പ്രകടിപ്പിക്കുകയാണിവിടെ. വിശ്വാസത്തിന്റെ പ്രധാന ശാഖകളിലൊന്നായ ഹുബ്ബ് ആണ് ഈ ആഘോഷത്തില്‍ നിറഞ്ഞ് നില്‍ക്കുന്നത്. റബീഉല്‍ അവ്വല്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ വിശ്വാസിക്ക് രോമാഞ്ചമുണ്ടാകുന്നത് ഇത് കൊണ്ടാണ്.
മനുഷ്യരുടെ വിമോചനത്തിനും സന്മാര്‍ഗ ദര്‍ശനത്തിനും വേണ്ടി നിയോഗിതരായ പരലക്ഷം പ്രവാചകന്‍മാരില്‍ ഒരാള്‍ മാത്രമാണോ നബി(സ്വ)? അജ്ഞതയും അന്ധതയും ആധിപത്യം നേടിയ ഒരു സാമൂഹത്തെ ജയിച്ചടക്കി മാതൃകാ രാഷ്ട്രം പണിത് നേതാക്കളും ജേതാക്കളുമാക്കി മാറ്റിയ പരിഷ്കര്‍ത്താവ് മാത്രമാണോ? അനേകായിരം തലമുറകള്‍ക്ക് വെളിച്ചം കാട്ടുന്ന തത്വജ്ഞാനി മാത്രമാണോ? ആപാദചൂടം പൂര്‍ണതയും ആജീവനാന്തം വിശുദ്ധിയും നേടിയ സമ്പൂര്‍ണവും അസാധാരണവുമായ മഹല്‍വ്യക്തിത്വം മാത്രമോ? ഇതിനപ്പുറം വിവരണാതീതമായ പ്രത്യേകതകളുമായി മനുഷ്യനായിരിക്കെത്തന്നെ മാനുഷികതക്കപ്പുറമെത്തുകയായിരുന്നു യഥാര്‍ത്ഥത്തില്‍ നബി(സ്വ). പ്രഭാഷകനോ തൂലികാകാരനോ കവിക്കോ യഥാവിധം ഇത് അവതരിപ്പിക്കുക സാധ്യമല്ല. അല്ലഫല്‍ അലിഫിന്റെ കര്‍ത്താവ് ശൈഖ് ഉമറുല്‍ ഖാഹിരി പറയുന്നു: നബി(സ്വ)യെ പ്രകീര്‍ത്തിക്കുന്നവര്‍ ഏറെ മുന്നോട്ട് പോയെങ്കിലും നബി (സ്വ)ക്ക് നല്‍കപ്പെട്ട മാഹാത്മ്യത്തിന്റെ പത്തിലൊന്ന് പോലുമായില്ല.
അല്ലാഹുവിന്റെ അടിമയും റസൂലുമെന്ന അത്യുന്നതമായ വിശേഷണത്തിന്റെ സമ്പൂര്‍ണതയിലെത്തുകയായിരുന്നു നബി(സ്വ). സ്രഷ്ടാവായ അല്ലാഹു നബി(സ്വ)യെ തന്നോട് ചേര്‍ത്തുവെച്ചു. അല്ലാഹുവിനോടുള്ള അനുസരണ യാഥാര്‍ത്ഥ്യമാക്കാന്‍ നബി(സ്വ)യെ അനുസരിക്കുകയാണ് വേണ്ടതെന്ന് പഠിപ്പിച്ചു. (വി.ഖു) അല്ലാഹുവിനെ നിങ്ങള്‍ സ്നേഹിക്കുന്നുവെങ്കില്‍ നബി(സ്വ)യെ പിന്‍പറ്റുകയാണ് വേണ്ടതെന്ന് കല്‍പിച്ചു. (വി.ഖു, 3:31) ഖുര്‍ആന്‍ വ്യക്തമാക്കിയത് കാണുക"താങ്കളുടെ ദിക്റ് നാം താങ്കള്‍ക്ക് വേണ്ടി ഉയര്‍ത്തി''. അഞ്ചു നേരത്തെ നിസ്കാര ങ്ങള്‍ക്ക് വേണ്ടി ബാങ്ക് വിളിക്കുമ്പോഴെല്ലാം അല്ലാഹുവിന്റെ പേരിനോടൊപ്പം നബി(സ്വ)യുടെ പേരും പറയുന്ന ഇസ്ലാമിന്റെ അടിസ്ഥാനമായ ശഹാദത്ത് കലിമ ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദുന്‍ റസൂലുല്ലാഹി എന്നാണ്.
അനസി(റ)ല്‍ നിന്നും നിവേദനം: നബി(സ്വ) പറയുന്നു: ഞാന്‍ അല്ലാഹുവിനോട് ചോദിച്ചു: എന്റെ നാഥാ, നീ എന്റെ മുമ്പുള്ള മുഴുവന്‍ നബിമാരെയും ആദരിച്ചിട്ടുണ്ട്. ഇബ്റാഹീമിനെ നീ ഖലീലാക്കി. മൂസായെ കലീമാക്കി. ദാവൂദിന് നീ പര്‍വതങ്ങള്‍ കീഴ്പെടുത്തിക്കൊടുത്തു. ഈസാക്ക് വേണ്ടി നീ മരിച്ചവരെ ജീവിപ്പിച്ചു. എനിക്ക് വേണ്ടി നീ നിശ്ചയിച്ചതെന്താണ്? അല്ലാഹു പറഞ്ഞു: താങ്കള്‍ക്ക് അതിനേക്കാള്‍ ശ്രേഷ്ഠമായത് നാം നല്‍കിയില്ലേ? എന്റെ പേര് പറയുമ്പോഴെല്ലാം താങ്കളുടെ പേരും പറയപ്പെടുന്നുവല്ലോ? സ്വഹാബി കവി ഹസ്സാനു ബ്നു സാബിത് (റ) പറയുന്നു: അഞ്ച് നേരത്തും മുഅദ്ദിന്‍ അശ്ഹദു എന്ന് പറയുമ്പോള്‍ അല്ലാഹു തന്റെ പേരിനോടൊപ്പം തിരുനബി(സ്വ)യുടെ പേരും ചേര്‍ത്തിപ്പറഞ്ഞു. നബി(സ്വ)യെ ആദരിക്കാന്‍ തന്റെ പേരില്‍ നിന്നു തന്നെ തിരുനാമവും പുറത്തെടുത്തു; അര്‍ശിന്റെ ഉടമസ്ഥന്‍ മഹ്മൂദ് ആണെങ്കില്‍ ഇത് മുഹമ്മദാണ്. അടിമ അല്ലാഹുവിന് അര്‍പ്പിക്കുന്ന ആരാധനകളില്‍ ഏറ്റവും പുണ്യകരമായ നിസ്കാരങ്ങള്‍ ഇലാഹീ ചിന്തയില്‍ മുഴുകുന്നതിനിടയിലും തരുനബി(സ്വ)ക്ക് സ്വലാത്തും സലാമും ഇല്ലാതെ സ്വീകാര്യമാവുന്നില്ല.
അല്ലാഹു തന്റെ ഇഷ്ടദാസന്‍മാരായ നബിമാരെ അഭിസംബോധന ചെയ്യുന്ന നിരവധി സ്ഥലങ്ങളുണ്ട് ഖുര്‍ആനില്‍. നബിമാരുടെ പേര് വിളിച്ച് കൊണ്ടാണ് അഭിസംബോധന. എന്നാല്‍ തിരുനബി(സ്വ)യെ അഭിസംബോധന ചെയ്തിരിക്കുന്നത് നബിയേ, എന്ന് വിളിച്ചു കൊണ്ടാണ്. പ്രവാചകത്വത്തിനപ്പുറത്തെ ഉന്നത പദവിയിലാണ് അല്ലാഹു നബി(സ്വ)യെ പ്രതിഷ്ഠിക്കുന്നതെന്നര്‍ത്ഥം.
നിസ്കാരവും സകാത്തും നിര്‍വഹിക്കാനുള്ള ആഹ്വാനം ഖുര്‍ആനില്‍ നിരവധി സ്ഥലങ്ങളിലുണ്ട്. വ്രതാനുഷ്ഠാനവും ഹജ്ജും ഒന്നിലധികം തവണയുണ്ട്. നബി (സ്വ) യുടെ പേരില്‍ സ്വലാത്ത് ചൊല്ലാനുള്ള ആഹ്വാനം ഖുര്‍ആനിലുണ്ട്. അതിങ്ങനെയാണ് 'അല്ലാഹുവും തന്റെ മലക്കുകളും നബി(സ്വ)യുടെ മേല്‍ സ്വലാത്ത് ചൊല്ലുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അവരുടെ മേല്‍ സ്വലാത്തും സലാമും ചൊല്ലുക.' അല്ലാഹുവും മലക്കുകളും നിസ്കരിക്കുന്നു, അതുകൊണ്ട് നിങ്ങളും നിസ്കരിക്കുക. അല്ലാഹുവും മലക്കുകളും സകാത്ത് നല്‍കുന്നു, അതുകൊണ്ട് നിങ്ങളും സകാത്ത് നല്‍കുക എന്ന രീതിയില്‍ നിസ്കാരത്തെയോ സകാത്തിനെയോ സംബന്ധിച്ച് പറയുന്നില്ല. മാത്രമല്ല, സ്വലാത്ത് ചൊല്ലല്‍ ഏറെ പുണ്യകരമായ കര്‍മമായി നിശ്ചയിക്കുകയും മരണാനന്തര ജീവിതത്തില്‍ ഉന്നതപദവിയും ഭൌതിക ലോകത്ത് മനശുദ്ധിയും നേടാന്‍ കര്‍മങ്ങളാല്‍ അനുഗ്രഹവര്‍ഷമുണ്ടാവാന്‍ സ്വലാത്ത് ഗുണകരമാണെന്ന് പഠിപ്പിക്കപ്പെട്ടു. സ്വഹാബിമാരും പിന്‍തലമുറയും മുസ്ലിം ലോകം മുഴുക്കെയും സ്വലാത്ത് ചൊല്ലല്‍ നിത്യജീവിതത്തിന്റെ ഭാഗമാക്കി.
1 380
മുല്ലാ അലിയ്യുല്‍ ഖാരി: മൌലിദ് രചിച്ച മറ്റൊരു പണ്ഡിതനാണ് മുല്ലാ അലിയ്യുല്‍ ഖാരി എന്ന പേരില്‍ പ്രസിദ്ധനായ ശൈഖ് നൂറുദ്ദീന്‍ അലിയ്യുബ്‌നു സുല്‍ഥാന്‍ അല്‍ഹറവീ(റ). ഹിജ്‌റ 1014 ലാണ് മഹാനവര്‍കള്‍ വഫാത്തായത്. അല്‍മൌലിദുര്‍റവിയ്യ് ഫില്‍മൌലിദിന്നബവി എന്ന പേരില്‍ അദ്ദേഹം ഒരു മൌലിദ് രചിച്ചതായി പ്രസിദ്ധ ചരിത്രകാരന്‍ ഹാജി ഖലീഫ തന്റെ കശ്ഫുള്ളുനൂനില്‍ രേഖപ്പെടുത്തുന്നുണ്ട്.
ശൈഖ് ബര്‍സഞ്ചി: ബര്‍സഞ്ചീ മൌലിദ് എന്ന പേരില്‍ പ്രസിദ്ധമായ മൌലിദിന്റെ രചയിതാവാണ് ശൈഖ് സയ്യിദ് ജഅ്ഫറുബ്‌നു ഹസനിബ്നി അബ്ദില്‍കരീം അല്‍ബര്‍സഞ്ചി(റ). ഹിജ്‌റ 1177 ലാണ് താന്‍ വഫാത്തായത്. പ്രസ്തുത മൌലിദിന്റെ യഥാര്‍ഥ പേര് അഖ്ദുല്‍ ജൌഹര്‍ ഫീ മൌലിദിന്നബിയ്യില്‍ അഷര്‍ എന്നാണെന്ന് ചില ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അല്‍ഖൌലുല്‍ മുന്‍ജീ അലാ മൌലിദില്‍ ബര്‍സഞ്ചി എന്ന ഒരു വ്യാഖ്യാനം ഈ മൌലിദിനുണ്ട്.
സമാപ്തം
ഇതുവരെ പറഞ്ഞതില്‍ നിന്ന് ചരിത്രത്തില്‍ പേരുകേട്ട ഒട്ടേറെ പണ്ഡിത ശ്രേഷ്ഠര്‍ മൌലിദുകള്‍ രചിച്ചിരുന്നുവെന്നും അതിനെ പ്രോത്സാഹിപ്പിച്ചിരുന്നുവെന്നും മനസ്സിലാക്കാന്‍ കഴിയും. മൌലിദ് സംബന്ധമായി കര്‍മശാസ്ത്ര പണ്ഡിതന്‍ സയ്യിദ് അലവിയ്യുബ്‌നുസ്സയ്യിദ് അഹ്മദ് അസ്സഖാഫ് തന്റെ തര്‍ശീഹില്‍ ഇപ്രകാരം പറയുന്നു:
‘ഇമാം സുയൂഥി(റ)യോട് റബീഉല്‍ അവ്വല്‍ മാസത്തില്‍ മൌലിദ് കഴിക്കുന്നതിനെക്കുറിച്ച് ആരോ സംശയം ചോദിച്ചു. അദ്ദേഹം മറുപടി പറഞ്ഞത്, ജനങ്ങള്‍ ഒരുമിച്ചുകൂടി അല്‍പം ഖുര്‍ആന്‍ ഓതലും നബിതിരുമേനിയുടെ പ്രാരംഭകാലത്തും ജനനസമയത്തുമുണ്ടായ സംഭവങ്ങള്‍ പ്രതിപാദിക്കുന്ന ഹദീസുകള്‍ പാരായണം ചെയ്യലുമാണ് മൌലിദ് കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. അതിനുശേഷം ഭക്ഷണം വിതരണം ചെയ്യപ്പെടുകയും അത് കഴിച്ച് ജനങ്ങള്‍ പിരിഞ്ഞുപോവുകയും ചെയ്യുന്നു. ഇതില്‍ കവിഞ്ഞ് മറ്റൊന്നും (ശര്‍ഇല്‍ അംഗീകരിക്കാത്ത പ്രവൃത്തികള്‍) അവര്‍ ചെയ്യാറില്ല. ഇത് ബിദ്‌അത്ത് ഹസനയില്‍ പെട്ടതാണ്. റസൂലുല്ലാഹിയെ ആദരിക്കലും അവിടത്തെ ജന്മത്തില്‍ സന്തുഷ്ടി രേഖപ്പെടുത്തലും ഇതില്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ആള്‍ക്ക് പ്രതിഫലം നല്‍കപ്പെടും.
ചുരുക്കത്തില്‍, ശര്‍അ് വിരോധിക്കാത്ത കാര്യങ്ങള്‍ ഉള്‍ക്കൊണ്ട മൌലിദുകളും ആഘോഷങ്ങളും സന്തോഷ പ്രകടനങ്ങളും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും പ്രതിഫലാര്‍ഹവുമാണ്. അല്ലാതെ, ചില ഉല്‍പതിഷ്‌ണുക്കള്‍ ചെയ്യുന്നതുപോലെ മൌലിദുകളെയും നബിദിനാഘോഷങ്ങളെയും എതിര്‍ക്കുന്നതും എതിര്‍പ്രചാരവേലകള്‍ നടത്തുന്നതും തനിവങ്കത്തമാണ്. നബിദിനാഘോഷങ്ങളും പ്രവാചക പ്രകീര്‍ത്തനങ്ങളുമെല്ലാം ഉറവ പൊട്ടുന്നത് നബിതിരുമേനിയോട് സ്നേഹമുള്ളവരുടെ മനസ്സില്‍ നിന്നാണ്. പേരിനു മാത്രം മുസ്ലിമാവുകയും അതിന്റെ മറവില്‍ അപകടകരമായ ചിന്തകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന പുത്തന്‍വാദികള്‍ ഇത്തരം സല്‍കര്‍മങ്ങളെ എതിര്‍ക്കുന്നത് ഖേദകരമാണ്.
തിരുമേനിയുടെ മാര്‍ഗം പിന്തുടരുവാനും അവിടത്തെ അഗാധമായി സ്നേഹിക്കാനും അല്ലാഹു തൌഫീഖ് നല്‍കട്ടെ ആമീന്‍.
1 380
മൌലിദുകള്‍
പ്രവാചക പ്രകീര്‍ത്തനത്തില്‍ വിരചിതമായ കവിതകളെക്കുറിച്ചായിരുന്നു ഇതുവരെയുള്ള ചര്‍ച്ച. പ്രസിദ്ധമായ ഏതാനും ചിലതിനെക്കുറിച്ച് പറഞ്ഞുവെന്ന് മാത്രം. അസംഖ്യം ഗ്രന്ഥങ്ങള്‍ വേറെയും വിരചിതമായിട്ടുണ്ട്. അനുവാചകരുടെ അന്വേഷണത്തിന് വിട്ടുതരുന്നു.
പ്രവാചക പ്രകീര്‍ത്തനത്തില്‍ ഏറെ പ്രചാരം സിദ്ധിച്ച മറ്റൊരു കവിതാരൂപമാണ് മൌലിദ്. ചരിത്രത്തില്‍ പേരു കേട്ട പല മഹാന്മാരും മൌലിദുകള്‍ രചിച്ചതായി കണ്ടെത്താന്‍ കഴിയും. ഇമാം ഗസ്സാലി(റ) സുഭാന മൌലിദ് എന്ന പേരില്‍ മൌലിദ് രചിച്ചിരുന്നുവെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. മൌലിദുകള്‍ രചിച്ച ചില പ്രസിദ്ധ പണ്ഡിതന്മാരെ പരിചയപ്പെടാം:
ഇബ്‌നുല്‍ ജൌസി: ഹിജ്‌റ 597 ല്‍ വഫാത്തായ വിഖ്യാത ഹമ്പലീ പണ്ഡിതനാണ് അബുല്‍ഫറജ് ഇബ്‌നുല്‍ ജൌസി(റ). അല്‍അറൂസ് എന്ന പേരില്‍ ഒരു മൌലിദ് ഗ്രന്ഥമുണ്ട്. ഇബ്‌നു ദിഹ്‌യ: ഹിജ്‌റ 633 ല്‍ വഫാത്തായ പ്രസിദ്ധ ളാഹിരി മധബുകാരനായ പണ്ഡിതനാണ് ഇബ്‌നു ദിഹ്‌യത്തുല്‍കല്‍ബീ. അദ്ദേഹം അത്തന്‍വീര്‍ ഫീ മൌലിദില്‍ ബശീറിന്നദീര്‍ എന്ന പേരില്‍ ഒരു മൌലിദ് ഗ്രന്ഥം രചിച്ചതായി ചരിത്ര ഗ്രന്ഥങ്ങളില്‍ കാണാം.
ഇബ്‌നുല്‍ ജസ്‌രി: ശൈഖുല്‍ ഖുര്‍റാഅ് എന്നും ഇമാമുല്‍ ഖിറാാത്ത് എന്നും അപരനാമമുള്ള വിഖ്യാത പണ്ഡിതനാണ് അബ്ദുല്ലാഹിബ്‌നുല്‍ ജസ്‌രി. ഹിജ്‌റ 660 ലാണ് വഫാത്തായത്. ഉര്‍ഫുത്തഅ്‌രീഫ് ബില്‍മൌലിദിശ്ശരീഫ് എന്ന പേരില്‍ ഒരു മൌലിദ് ഗ്രന്ഥം രചിച്ചിട്ടുണ്ട്.
അബ്ദുര്‍റഹീം അല്‍ഇറാഖി: അല്‍ഹാഫിളുല്‍ ഇറാഖീ എന്ന പേരില്‍ പ്രസിദ്ധനായ അബ്ദുര്‍റഹീമുബ്‌നുല്‍ ഹുസൈനില്‍ ഇറാഖീ അശ്ശാഫിഈ(റ) അല്‍മൌരിദുല്‍ ഹനിയ്യ് ഫില്‍ മൌലിദിസ്സനിയ്യ് എന്ന പേരിലൊരു മൌലിദ് രചിച്ചിട്ടുണ്ടെന്ന് ഇമാം സുയൂഥി(റ) പോലെയുള്ള പണ്ഡിതര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഹിജ്‌റ 806 ല്‍ കൈറോവിലാണ് മഹാന്‍ വഫാത്തായത്.
ഇബ്‌നു നാസ്വിറുദ്ദീനിദ്ദിമിശ്ഖി: ഹിജ്‌റ 842 ല്‍ വഫാത്തായ മഹാപണ്ഡിതന്‍ അല്‍ഹാഫിള് ഇബ്‌നു നാസ്വിറുദ്ദീനിദ്ദിമിശ്ഖി വിവിധ മൌലിദുകള്‍ രചിച്ചതായി ചരിത്ര ഗ്രന്ഥങ്ങളില്‍ കാണാം. പ്രധാനപ്പെട്ടവ: ജാമിഉല്‍ ആസാര്‍ ഫീ മൌലിദിന്നബിയ്യില്‍ മുഖ്താര്‍, അല്ലഫ്ലുര്‍റാഇഖ് ഫീ മൌലിദി ഖൈരില്‍ ഖലാഇഖ്, മൌലിദുസ്സ്വാദീ ഫീ മൌലിദില്‍ ഹാദീ. ഇതുപോലെ പല ഗ്രന്ഥങ്ങളും രചിച്ചതായി ഹാജി ഖലീഫ തന്റെ കശ്ഫുള്ളുനൂന്‍ എന്ന ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുണ്ട്.
ഇബ്‌നുഹജരിനില്‍ ഹൈതമീ: ശാഫിഈ മധബിലെ കര്‍മശാസ്ത്ര വിശാരദനും ലോകപ്രശസ്ത പണ്ഡിതനുമായ അല്ലാമ ഇബ്‌നു ഹജരിനില്‍ ഹൈതമി(റ) ഇത്മാമുന്നിഅ്മ അലല്‍ ആലമി ബിമൌലിദി സയ്യിദി വുല്‍ദി ആദം എന്ന ഒരു മൌലിദ് ഗ്രന്ഥം രചിച്ചിട്ടുണ്ട്. ഇതിനു പുറമെ അന്നിഅ്മത്തുല്‍ കുബ്‌റാ അലല്‍ ആലം എന്ന പേരില്‍ മറ്റൊരു മൌലിദും അദ്ദേഹം രചിച്ചതായി കാണാം. ഇബ്‌റാഹീമുല്‍ ബാജൂരി(റ) ഈ മൌലിദിന് തുഹ്ഫതുല്‍ ബശര്‍ അലാ മൌലിദി ഇബ്നി ഹജര്‍ എന്ന പേരില്‍ വ്യാഖ്യാനവുമെഴുതിയിട്ടുണ്ട്.
സൈനുദ്ദീന്‍ മഖ്ദൂം: പ്രശസ്ത പണ്ഡിതനായ സൈനുദ്ദീന്‍ മഖ്ദൂം(റ) രചിച്ച അല്‍മൌലിദുല്‍ മന്‍ഖൂസ്വ് നമ്മുടെ നാടുകളില്‍ പ്രചാരം നേടിയ മൌലിദാണ്. പൊന്നാനിയിലും ചുറ്റുവട്ടത്തും മാറാവ്യാധി പിടിപെട്ടപ്പോള്‍ ജനങ്ങള്‍ മഹാനവര്‍കളുടെ മുന്നില്‍ ആവലാതി ബോധിപ്പിച്ചു. അങ്ങനെ അതിനു പരിഹാരമായാണ് അദ്ദേഹം മന്‍ഖൂസ്വ് മൌലിദ് രചിക്കുന്നത്.
നബിതിരുമേനിയുടെ സൌന്ദര്യവും മറ്റു പ്രവാചകന്മാര്‍ക്കിടയിലുള്ള ഔന്നത്യവും ഇതില്‍ മനോഹരമായ ശെയിലിയില്‍ അവതരിപ്പിക്കുന്നുണ്ട്. ‘നക്ഷത്രങ്ങള്‍ക്കിടയില്‍ പൂര്‍ണചന്ദ്രനെപ്പോലെ, അല്ല അതിലും ഉന്നതമായി അങ്ങ് ഞങ്ങള്‍ക്കിടയില്‍ പ്രകാശം പരത്തുന്നു’, ‘ഉമ്മയെക്കാളും ഉപ്പയെക്കാളും നാം സ്നേഹിക്കാന്‍ ബന്ധപ്പെട്ടവരാണ് നബിതിരുമേനി ???ുടങ്ങി ഒട്ടേറെ ശ്രദ്ധേയമായ വരികള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.
അവസാനം തന്റെ മനസ്സിലുള്ള ഉല്‍ക്കടമായ ആഗ്രഹങ്ങള്‍ ശൈഖവര്‍കള്‍ തിരുമേനിയോട് പറയുന്നു: ‘നേതാക്കന്മാരുടെ നേതാവേ, പ്രതീക്ഷയോടെയാണ് ഞാന്‍ അങ്ങയുടെ അടുക്കല്‍ വന്നിരിക്കുന്നത്. അങ്ങയുടെ തൃപ്തിയാണ് ഞാന്‍ കൊതിക്കുന്നത്. എന്നെ നിരാശപ്പെടുത്താതിരുന്നാലും…
‘ഞാന്‍ അങ്ങയുടെ മുമ്പില്‍ അതിഥിയാണ്. അതിഥികളെ പൂര്‍ണ രൂപത്തില്‍ സല്‍ക്കരിക്കുന്നവരാണല്ലോ അങ്ങ്.’
‘എന്റെ രക്ഷക്കായി അങ്ങയോടുള്ള സ്നേഹമല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. അങ്ങ് എന്റെ മേല്‍ ഔദാര്യം ചൊരിഞ്ഞാലും! എങ്കില്‍ ഞാന്‍ ഭാഗ്യവാനായി.’
1 380
ഇത് പറങ്കിപ്പേട്ട മഹ്മൂദുൽ ഖാഹിരി തങ്ങളുടെ മഖാം. നിരവധി മനാഖിബുകളുടെയും മൗലിദുകളുടെയും രചയിതാവ്. നമ്മുടെ മൗലിദ് കിതാബിലുള്ള മുഹ്‌യുദ്ദീൻ മൗലിദും ഈ മഹാന്റേതാണ്.
ശൈഖ് സ്വദഖത്തുല്ലാഹിൽ ഖാഹിരി (റ) വിന്റെ പ്രധാന ശിഷ്യനും മഹാ പണ്ഡിതനും ജ്ഞാനിയും ഖാദിരിയ്യഃ ത്വരീഖത്തിന്റെ ശൈഖും പ്രസിദ്ധമായ മുഹ്‌യിദ്ദീൻ മൗലിദ് രചിച്ച മഹാത്മാവുമായ ശൈഖ് മഹ്‌മൂദ് അൽ ത്വീബി അൽ ഖാഹിരി (റ) അവർകളുടെ മഖാം.
(മീരാപ്പള്ളി, പറങ്കിപ്പേട്ട, തമിഴ്‌നാട്)
1 380
ശൈഖുനാ കക്കിടിപ്പുറം അബൂബക്ർ മുസ്‌ലിയാർ (ന. മ.)*
* * ***
അടുത്ത കാലത്ത് (ഹി. 1320-1410) മലബാറിൽ ജീവിച്ച സ്വൂഫീ ഉലമാക്കളിൽ പ്രമുഖനായിരുന്നു കക്കിടിപ്പുറം അബൂബക്ർ മുസ്‌ലിയാർ. ദുൽ ഖഅദ് 6 നായിരുന്നു മഹാൻ വഫാത്തായത്. ദലാഇലുൽ ഖൈറാത്ത് എന്ന അതി വിശിഷ്ഠമായ സ്വലാത്തിനു മലബാറിൽ വലിയ പ്രചാരം നൽകിയവരാണ് കക്കിടിപ്പുറം അവർകൾ. ഉലമാക്കൾ അല്ലാഹുവിന്റെ വലിയ്യായി വിശേഷിപ്പിച്ച മഹാനിൽ നിന്നും പല കറാമത്തുകളും പ്രകടമായതായി ഹികായത്ത് ചെയ്യപ്പെട്ടിട്ടുണ്ട്.
ഹി. 1320 ലാണ് ജനനം. സ്വന്തം പിതാവ് അബ്‌ദുല്ല മുസ്‌ലിയാർ, അറക്കലെ മൂപ്പർ എന്ന് ആദരവോടെ വിളിക്കപ്പെട്ടിരുന്ന അറക്കല്‍ കുഞ്ഞുമരക്കാ൪ മുസ്‌ലിയാർ, ഐലക്കാട് സഈദ് മുസ്‌ലിയാർ എന്നിവരാണ് പ്രധാന ഗുരുനാഥഥന്മാർ.
ചെറുമുക്ക്, തളിപ്പറമ്പ്, മാങ്കടവ്, കക്കിടിപ്പുറം, ചെമ്മല, പെരുമ്പിലാവ് എന്നിവിടങ്ങളില്‍ പഠനവും കക്കിടിപ്പുറം, തൃത്താല, കുണ്ടുരുമ്മല്‍, കരിയാട് എന്നിവിടങ്ങളില്‍ ദർസും നടത്തിയിട്ടുണ്ട്. അറക്കലെ മൂപ്പർ, ശൈഖ് അലിയ്യുല്‍ മക്കി, അബൂബകര്‍ സിദ്ദീഖ് (റ) ന്റെ വംശ പരമ്പരയില്‍ പെട്ടവരും, കീളക്കരയിലെ ശൈഖ് ഖൽവത്ത് നായകവുമായി ആത്മീയ ബന്ധമുള്ളവരുമായ ഐലക്കാട് ശൈഖ് സിറാജുദ്ദീ൯ (വഫാത്ത് ഹി. 1378) തുടങ്ങിയവർ ആത്മീയ ഗുരുക്കന്മാരാണ്.
തസവ്വുഫിനു വലിയ പ്രാധാന്യം നൽകിയ മഹാനെ ഇമാം ഗസാലി (റ) യുടെ ഇഹ്‌യാ ഉലൂമിദ്ധീൻ ഏറെ സ്വാധീനിച്ചിരുന്നു. ആദ്യം ഫഖീഹും പിന്നെ സ്വൂഫിയുമാകണമെന്ന ഇമാം ശാഫിഈ (റ) യുടെ ഉപദേശം ശിരസാവഹിച്ച ബഹു: കക്കിടിപ്പുറം അവർകൾ പണ്ഡിതനായ സ്വൂഫീ വര്യനായിരുന്നു. അറിവില്ലാത്ത സ്വൂഫീ നാട്യക്കാർ പലപ്പോഴും ദീനിൽ അപകടം സൃഷ്‌ടിക്കും. ഇമാം ഗസാലി (റ) കപട സ്വൂഫികളെ തൊട്ട് മുന്നറിയിപ്പ് നല്കിയിട്ടുണ്ടല്ലോ. ഇഹ്‌യാ മുറുകെപ്പിടിച്ച് മഖ്ദൂമീ താവഴിയിൽ ജീവിച്ച മഹാൻ അത് കൊണ്ട് തന്നെ മാതൃകാ യോഗ്യനായ ആബിദും സ്വൂഫിയുമായിരുന്നു.
ആരും തന്നെ അറിയണമെന്ന് മഹാൻ ആഗ്രഹിച്ചിരുന്നില്ല. ഹജ്ജിനു പോകുന്ന സമയത്ത് പത്രത്തിൽ ഒരു വാർത്ത കൊടുക്കുവാൻ അവിടുത്തെ മുഹിബ്ബുകൾ അനുവാദം തേടി. 'ഞാൻ പോകുന്നത് എല്ലാവരെയും അറിയിക്കണമോ' എന്ന് ചോദിച്ചു. വാർത്ത കൊടുത്താൽ ഇവിടെ വരുന്നവർ കാണാതെ മടങ്ങേണ്ടതില്ലല്ലോ എന്ന് പറഞ്ഞപ്പോൾ 'ഞാൻ ആരോടും ഇങ്ങോട്ട് വരണമെന്ന് പറഞ്ഞിട്ടില്ലല്ലോ' എന്നായിരുന്നുവത്രേ മഹാനവർകളുടെ പ്രതികരണം.
മർഹൂം: രാമന്തളി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ, മർഹൂം: എം. എ. അബ്‌ദുൽ ഖാദിർ മുസ്‌ലിയാർ, അതിരാപ്പട്ടണം റഹ്‌മാനിയ്യയിലെ ആറ്റശ്ശേരി മമ്മിക്കുട്ടി മുസ്‌ലിയാർ തുടങ്ങി മഹാനവർകളുമായി ആത്മീയ ബന്ധം സ്ഥാപിച്ച ഉലമാക്കളും സ്വാലിഹീങ്ങളും നിരവധിയുണ്ട്. ഇതെഴുതുന്നയാളുടെ വലിയുപ്പ (അബൂബക്ർ മുസ്‌ലിയാർ) മഹാനവർകളിൽ നിന്നും ദലാഇലുൽ ഖൈറാത്തിന്റെ ഇജാസത്ത് വാങ്ങിയവരും അത് മുറുകെ പിടിച്ചവരുമായിരുന്നു.
നാദാപുരത്തെ സാത്വികനും സ്വാലിഹീങ്ങളെ ഏറെ സ്നേഹിച്ചിരുന്നവരുമായ മർഹൂം: വിയ്യാറ്റിൽ അന്ത്രു ഹാജി അവർകൾ കക്കിടിപ്പുറത്തിന്റെ വലിയ മുഹിബ്ബ് ആയിരുന്നു. നാദാപുരത്ത് പലപ്പോഴും വന്നിരുന്ന മഹാൻ ശംസുൽ ഉലമാ കീഴന ഒറെയും സന്ദർശിക്കാറുണ്ട്.
ശംസുൽ ഉലമാ ഖുതുബി, താജുൽ ഉലമാ സദഖത്തുല്ല മൗലവി, ശംസുൽ ഉലമാ കീഴന ഓർ (ന. ഹും.) തുടങ്ങിയ മുഹഖികുകളായ ഉലമാക്കളെ മഹാൻ മാതൃകയായി കണ്ടിരുന്നു. തന്റെ ദിക്ർ മജ്‌ലിസ് അന്ത്രവിശ്രമ സ്ഥാനമായി അഭിപ്രായപ്പെടുമ്പോൾ "ഖുതുബി ചൊക്ലിയിലും സദഖത്തുല്ല മുസ്‌ലിയാർ വണ്ടൂരിലും ഒറ്റക്കാണല്ലോ കിടക്കുന്നത്" എന്ന് പറയുകയുണ്ടായി.
മലബാറിൽ ജീവിച്ച പൂർവ്വീകരായ പല ഉലമാക്കളെയും പോലെ ഇബാദത്തുകളിൽ ലൗഡ് സ്'പീക്കർ ഉപയോഗിക്കുന്നതിനോട് മഹാനവർകളും കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കുകയുണ്ടായി. ലൗഡ് സ്'പീക്കർ വിഷയത്തിൽ മഹാനായ താജുൽ ഉലമാ (സദഖത്തുല്ല മൗലവി) സമസ്തയിൽ നിന്നും രാജിവെച്ചപ്പോൾ ഒതുങ്ങി കൂടരുതെന്നും ഒരു സംഘടന രൂപീകരിച്ച് ദീനീ രംഗത്ത് പ്രവർത്തിക്കണമെന്നും കക്കിടിപ്പുറം അവർകൾ താജുൽ ഉലമായോട് അഭിപ്രായമറിയിച്ചിരുന്നു.
മഹാനവർകൾ ഒരു കവിയുമായിരുന്നു. തൃത്താല ജുമാ മസ്ജിദിൽ നിന്നും ദർസ് നിർത്തി പോവുമ്പോൾ അവിടെ എഴുതിവെച്ച കവിതയിൽ നിന്നുള്ള വരികൾ ഇങ്ങനെ:
ايا تِرْتَالَ ما لك من وداع * قد استودعتك الله الكريما
تلامذتي و يا افلاذ كبدي * هداكم ربنا نهج القويما
അറബി കവിയായിരുന്ന നൂറാനി മൗലവി അവിടുത്തെ സഹോദരീപുത്രനായിരുന്നു എന്നാണ് ഓർമ്മ. അയാൾ സുന്നി സരണി കൈവിട്ടു ബിദ്അത്തിന്റെ ചിന്തകളിലേക്ക് പോയപ്പോൾ ഏറെ വേദനിച്ചു. "നിന്റെ കിളി പറന്നു പോയല്ലോ മോനെ" എന്ന് മഹാൻ അയാളോട് പറഞ്ഞുവത്രേ.
.
വഫാത്തിന്റെ ഏതാനും മാസങ്ങൾക്ക് മുമ്പ് മഹാനവർകളെ കാണാൻ ഇതെഴുതുന്നയാൾക്ക് അവസരം ലഭിച്ചു. അല്ലാഹുവിനു സ്തുതി.
തന്റെ ദിക്൪ മജ്‌ലിസില്‍ വച്ച് 1410 ദുൽ ഖഅദ് 6 (1990 മെയ് 30) ന് ബുധനാഴ്ച്ചയായിരുന്നു അവിടുത്തെ വഫാത്ത്. അല്ലാഹു മഹാനവർകളുടെ ദറജകൾ ഉയർത്തട്ടെ, അവരുടെയും അവിടുത്തെ മശാഇഖുകളുടെയും ബർകത്ത് കൊണ്ട് നമ്മെ സ്വാലിഹീങ്ങളിൽ പെടുത്തി അനുഗ്രഹിക്കട്ടെ ആമീൻ.
1 380
മൻകൂസ് മൗലിദിനെ കുറിച്ച് അസ്ഹരി തങ്ങളുടെ കുറിപ്പ്:
" ഇമാം ഗസ്സാലിയുടെ മൗലിദിന് ശൈഖ് സൈനുദ്ദീൻ രണ്ടാമൻ തയ്യാറാക്കിയ സംഗ്രഹമാണ് മൻകൂസ് മൗലിദ് എന്നാണ് കേരളീയർ വിശ്വസിച്ചു വരുന്നത്. എന്റെ ചില ഉസ്താദുമാരിൽ നിന്നും പഴയകാല പണ്ഡിതന്മാരിൽ നിന്നും ഞാൻ കേട്ട ഒരു സംഭവം ഇതാണ്: മഖ്ദൂം തങ്ങൾ മൗലിദ് രചന പൂർത്തിയാക്കിയ ശേഷം തന്റെ ഗുരു ഇബിനു ഹജറുൽ ഹൈത്തമിയുടെ മുമ്പിൽ കൊണ്ടുപോയി കാണിച്ചു. രചനയുടെ സൗന്ദര്യത്തിൽ അത്ഭുതം കൂറിയ അദ്ദേഹം പര്യവസാന പ്രാർത്ഥന തയ്യാറാക്കി കൊടുത്തു. മങ്കൂസ് മൗലിദിന്റെ ഒടുവിൽ കാണുന്ന ദുആ ഇബ്നു ഹജറുൽ ഹൈത്തമിയുടെതാണ്. "
1 380
#വിളയിൽ പറപ്പൂർ പ്രദേശത്തുകാർക്ക് ബലി പെരുന്നാളിൻ്റെ തൊട്ടു പിറകെ ഏറെ പ്രിയപ്പെട്ട ഒരു #ഉറൂസ് മുബാറകുണ്ട് ദുൽഹിജ്ജ 14 നാണത്. അതായത് വലിയുള്ളാഹി രായിൻകുട്ടി മുസ്ലിയാർ (ന:മ:) ആണ്ട് നേർച്ച
========================
സൂഫിവര്യരിൽ പ്രമുഖനായിരുന്നു വലിയ്യുല്ലാഹി രായിൻകുട്ടി മുസ്ലിയാർ. ചീക്കോട് പഞ്ചായത്തിൽ വിളയിൽ പറപ്പൂരിൽ 1843 ൽ (ഹി: 1259) കിഴക്കേ അപ്പാട വീട്ടിൽ ജനിച്ചു. നാട്ടിൽ അന്ന് നിലവിലുണ്ടായിരുന്ന ഓത്തുപള്ളിയിലാണ് പ്രാഥമിക വിദ്യഭ്യാസം നടത്തിയത്. പ്രമുഖ പണ്ഡിതരായിരുന്ന കുഞ്ഞി ബാവ മുസ്ലിയാർ(ന:മ:), കട്ടിലശ്ശേരി ആലി മുസ്ലിയാർ (ന:മ:) നാല് മദ്ഹബിന്റെയും മുഫ്തിയും പ്രശസ്ത പണ്ഡിതനുമായ ശൈഖ് അഹ്മദ് കോയ ശാലിയാത്തി(റ)യുടെ ഗുരുവായിരുന്ന ചാലിലകത്ത് കുഞ്ഞഹമ്മദാജി (ന:മ:) എന്നിവരുടെ ദർസിൽ പത്ത് വർഷം പഠിച്ചു. തുടർന്ന് വാഴക്കാട് ദാറുൽ ഉലൂം ഉൾപ്പെടെ പ്രശസ്ത ദറസുകളിൽ മുദരിസായി. നിരവധി മഹല്ലുകളിൽ ഖാ സിയുമായിരുന്നു. റഈസുൽ മുഹഖിഖീൻ കണ്ണിയത്ത് അഹമ്മദ് മുസ്ലിയാർ (ന:മ:) ദാറുൽ ഉലൂമിലെ ശിഷ്യരിൽ പ്രമുഖനാണ്.
പ്രശസ്ത പണ്ഡിതരും സൂഫിവര്യരുമായിരുന്ന ചെറുശ്ശേരി അഹമ്മദ് കുട്ടി മുസ്ലിയാർ, നാദാപുരം കുഞ്ഞാമുട്ടി മുസ്ലിയാർ (മേനക്കോത്ത് ഓർ), കുറ്റൂർ ചെല്ലപ്പറമ്പത്ത് കമ്മുണ്ണി മുസ്ലിയാർ, പുതിയറ സുലൈമാൻ മുസ്ലിയാർ തുടങ്ങിയവർ അദ്ദേഹത്തിന്റെ സഹപാഠികളാണെന്ന് പറയപ്പെടുന്നു.
1920ൽ മക്കയിൽ വെച്ചാണ് മഹാനവർകൾ വഫാത്തായത്.
#വിളയിൽ പറപ്പൂർ ദേശത്തിൻ്റെ ആത്മീയ അത്താണിയായിരുന്ന രായിൻ കുട്ടി ഉസ്താദ് തൻ്റെ രണ്ടാമത്തെ ഹജ്ജ് യാത്രക്കൊരുങ്ങവെ നാട്ടുകാർക്ക് ഇനിയൊരു തിരിച്ചു വരവ് ഉണ്ടാവില്ല എന്ന സൂചന നൽകിയിരുന്നത്രേ..!!
#അദ്ദേഹത്തിൻ്റെ പേരിൽ എം.കെ മുഹമ്മദ് ബാഖവി രചിച്ച മൗലിദ് ചരിത്രത്തിൽ പറയുന്നത് പ്രകാരം, മഹാനവർകൾ ഹജ്ജിൻ്റെ മനാസിക്കുകളെല്ലാം പൂർത്തീകച്ചതിനു ശേഷം ഹറം ശരീഫിലെ മത്വാഫിൽ ഇരുന്ന് ഇങ്ങനെ പ്രാർത്ഥിച്ചുവത്രേ: "നാഥാ... ഭൗതിക ജീവിതം തുടരാൻ എനിക്ക് ഇനി ആഗ്രഹമില്ല. അതിനാൽ ഇവിടെ വെച്ച് എൻ്റെ റൂഹിനെ പിടിക്കണേ..."
#താമസിയാതെ അദ്ദേഹം മത്വാഫിൽ വെച്ച് മരണം വരിച്ചുവെന്നും ജനാസ 'ജനത്തുൽ മുഅല്ല'യിൽ അടക്കം ചെയ്യപ്പെട്ടുവെന്നും ചരിത്ര രേഖയിൽ കാണുന്നു..
#ജന്നത്തുൽ മുഅല്ലായിൽ ഖദീജ ബീവിയുടെ ചാരത്താണ് മഹാനവർകളുടെ ഖബർ ഉള്ളത്.
#മഹാൻ്റെ ആത്മീയമായ തിരുനോട്ടം ഇന്നും വിളയിൽ പറപ്പൂർ പ്രദേശത്തുകാർക്ക് വലിയ ആശ്വാസമാണ്...
#اللهم أعل درجته في الجنة وأفض علينا من بركاته....
1 380
ശൈഖുനാ മൂസൽ ബർദലി, ആത്മകഥയെഴുതിയ പണ്ഡിതൻ
ബദ്ർ മൗലിദിന്റെ രചയിതാവ് വളപ്പില്‍ ഉസ്താദിന്റെ പ്രധാന ശിഷ്യനും ദീര്‍ഘകാലത്തെ ഖാദിമുമായിരുന്നു വടുതല
മൂസ മുസ്‌ലിയാര്‍. ഉസ്താദിന്റെ മാതൃക പിന്തുടർന്ന് ദർസീരംഗത്തും രചനാ രംഗത്തും ശ്രദ്ധേയമായ സംഭാവനകളർപ്പിച്ച ശിഷ്യൻ.
ഐ പി ബി പ്രസിദ്ധീകരിച്ച ഈ വിനീതൻ്റെ വളപ്പിൽ ഉസ്താദ് ജീവിതചരിത്രത്തിൻ്റെ പ്രധാന അവലംബങ്ങളിലൊന്ന് മൂസ ഉസ്താദിൻ്റെ രചനകളായിരുന്നു. മാത്രമല്ല, ഗുരുവിനെപ്പോലെ ശിഷ്യനും ബദ് രീങ്ങളുടെ സ്മരണയിൽ ഇരുനൂറ്റി ഇരുപത് വരികളുള്ള കാവ്യം രചിച്ചിട്ടുണ്ട്.
തദ്കിറതുല്‍ ഫുസൂല്‍ ബി മഫ്ഖറതില്‍ ഉസൂല്‍ എന്നാണ് ഉസ്താദിൻ്റെ ആത്മകഥാപരമായ രചനയുടെ പേര്. കണ്ണന്തറ കുടുംബ ചരിത്രം, വളപ്പില്‍ ഉസ്താദിന്റെ കീഴിലുള്ള ദര്‍സ്, എഴുത്ത് അനുഭവങ്ങൾ തുടങ്ങി എൺപതിലധികം പേജുകളുള്ള കൃതിയാണത്. കയ്യെഴുത്തു പ്രതിയായാണ് ഇത് സൂക്ഷിക്കപ്പെടുന്നത്.
ഇമാം ഗസാലി(റ) മൗലിദ്, ഫത്ഹുൽ ഖയ്യൂം വ്യാഖ്യാനം, കന്‍സുറശാദ് ശറഹു ദുഖറുല്‍ മആദ്, നള്മു അവാമിലില്‍ ജുര്‍ജാനി, നള്മു അജ്‌നാസില്‍ കുബ്‌റാ, നളമുന്നുബ്ദ, ഔസാനു ബുഹൂരില്‍ അറൂള് ഫീ മദ്ഹി മന്‍ഹല്ല ബില്‍ അറൂള് തുടങ്ങി മറ്റു ഗദ്യകൃതികളും കാവ്യാവിഷ്കാരങ്ങളും മൂസൽ ബർദലിയുടേതായുണ്ട്.
ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലെ വടുതലയിൽ അഹ്മദ് ഹാജി ആമിന ദമ്പതികളുടെ ദ്വിതീയ പുത്രനായാണ് ജനനം. പിതാവ് വളപ്പിൽ ഉസ്താദിന്റെ ഉറ്റ സ്‌നേഹിതനായിരുന്നു. സ്രാമ്പിക്കൽ പള്ളി ദര്‍സിലായിരുന്ന മൂസ മുസലിയാരെയും സഹോദരന്‍ മുഹ്‌യിദ്ധീന്‍ മുസ്‌ലിയാരെയും വളപ്പില്‍ ഉസ്താദിന്റെ നിര്‍ദേശ പ്രകാരമാണ് പിതാവ് വടുതല കാട്ടുപുറം ജുമാ മസ്ജിദിലേക്ക് കൊണ്ടുവരുന്നത്. ഹി. 1321ല്‍ ഉസ്താദ് വടുതലയില്‍ നിന്നും സ്വദേശത്തേക്ക് മടങ്ങുന്നത് വരെ ഇരുവരും അവിടെ തന്നെ തുടര്‍ന്നു. നെട്ടൂര്‍, തൃക്കാക്കര, വടുതല, ചന്തിരൂര്‍ എന്നിവിടങ്ങളിലായിരുന്നു സേവനം.
തൊണ്ണൂറ്റി ഒന്നാം വയസില്‍ 1973 ഡിസംബര്‍ 5/ ദുൽഖഅദ് 10 ബുധനാഴ്ചയാണ് മഹാനവര്‍കള്‍ ഈ ലോകത്തോട് വിടപറഞ്ഞത്. അന്ത്യവിശ്രമം കാട്ടുപുറം ജുമാമസ്ജിദ് ഖബ്ർസ്ഥാനിൽ. സഹോദരങ്ങളെ, ശൈഖുനാ മൂസൽ ബർദലി അവർകളുടെ ആണ്ടിന്റെ അവസരമാണിത്. എല്ലാവരും അവിടുത്തെ ഹള്റതിലേക്ക് ഒരു ഫാതിഹയെങ്കിലും ഓതി ഹദ്‌യ ചെയ്യുമല്ലോ. അല്ലാഹു അവിടുത്തെ ദറജ വർധിപ്പിക്കട്ടെ...
