മൗലിദ് പഠനം
前往频道在 Telegram
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511
显示更多1 380
订阅者
无数据24 小时
+37 天
+1530 天
帖子存档
1 380
നിങ്ങൾ, നിങ്ങൾ എന്ന വ്യക്തിയോടാണ്. സംഘടന സ്ഥാപനം പ്രതിനിധികളോടല്ല,
വീടുകളിലും മററും മൗലിദ്, റാത്തീബ്, ഖുഥുബിയ്യത്ത്, ദിക്റ്, സ്വലാത്ത്, നസ്വീഹത്ത് സദസ്സുകൾ സംഘടിപ്പിക്കുന്നവരാണോ? ഇങ്ങനെ സംഘടിപ്പിക്കുന്നത് സാധാരണ നിലക്ക് വളരെ പുണ്യമുള്ളതാണ്. ബറകത്തുകൾ ലഭ്യമാകാനും അല്ലാഹുവിൻ്റെ കാരുണ്യവും സമാധാനവും ഇറങ്ങിവരാനും കാരണമാകും.
ഇത്തരം കാര്യങ്ങൾ ഉദ്ദേശശുദ്ധിയോടെ മാത്രമെ ചെയ്യാവൂ, വ്യക്തിപരമായ സാമ്പത്തിക പുരോഗതി ഇതിൻ്റെ പിന്നിൽ ലക്ഷ്യമാക്കരുത്, നാം പ്രവർത്തിക്കുന്ന സൽകർമങ്ങൾ നമ്മുടെ വിചാരം കൊണ്ട് നഷ്ടപ്പെട്ടു പോകരുത്. വിപരീത ഫലം അനുഭവിക്കേണ്ടി വരരുത്.
നിങ്ങൾ പ്രോഗ്രാമുകൾ ലൈവായോ അല്ലാതെയോ സോഷ്യൽ മീഡയയിലൂടെ പുറത്തേക്ക് എത്തിക്കുന്ന വ്യക്തിയാണെങ്കിൽ അതിൻ്റെ വരുംവരായ്കകൾ ആലോചിക്കണം, അല്ലാഹു പൊരുത്തപ്പെടുന്ന ലക്ഷ്യമുണ്ടങ്കിൽ, കുഴപ്പങ്ങളൊന്നുമില്ലന്ന് ബോധ്യമുണ്ടെങ്കിൽ മാത്രം പ്രചരിപ്പിക്കുക.
ഇനി വ്യക്തിപരമായ സാമ്പത്തിക പുരോഗതിയാണ് ആത്യന്തികലക്ഷ്യമെങ്കിൽ അത് യാചനയുടെ വരുതിയിൽ വരുമോ എന്നത് ചിന്തിക്കണം, അങ്ങിനെ വരുമെങ്കിൽ പ്രത്യക്ഷത്തിൽ പുരോഗതിയെന്ന് നിങ്ങൾക്ക് വിചാരമുണ്ടങ്കിൽ തന്നെ ആ പുരോഗതിയുടെ ബറകത്ത് അല്ലാഹു ഊരിക്കളഞ്ഞേക്കും . കാരണം നബി (സ്വല്ലല്ലാഹു അലൈഹി വ സല്ലമ ) സത്യം ചെയ്ത് പറഞ്ഞ ഒരു വാചകം ഇതാണ്
ولا فتح عبد باب مسالة الا فتح الله عليه باب فقر
ഒരടിമയും യാചനയുടെ കവാടം തുറന്നിട്ടില്ല, അവന് മേൽ അല്ലാഹു ദാരിദ്രത്തിൻ്റെ കവാടം തുറന്നിട്ടല്ലാതെ.
ഈ വിഷയം അതീവ ഗൗരവത്തോടെ ഓർക്കേണ്ടതുണ്ട്. നമ്മുടെ സംഘാടനങ്ങളും ലൈവുകളുമല്ലാം അല്ലാഹുവും സജ്ജനങ്ങളും പൊരുത്തപ്പെടുന്നത് മാത്രമാകണം, അല്ലാഹു അനുഗ്രഹിക്കട്ടെ
1 380
ശവ്വാൽ 15 [ Shawwal 15 Demise of Sayyiduna Hamza (R) ]
ഉഹ്ദ്ന്റെ രണാങ്കണത്തിൽ പോരാടി ശഹീദായ സയ്യിദ് ശുഹദാഹ് ഹംസ(റ)ന്റെ വഫാത്ത് ദിനം. മുസ്ലിം ഉമ്മത്തിന് മറക്കാനാവാത്ത ആ ദിവസം. അവരുടെ പേരിൽ ഫാത്തിഹയും യാസീനും പാരായണം നടത്തി ഹദ് യ ചെയ്യണമെന്നും വീടുകളിൽ മൗലിദ് ഓതണമെന്നും ഓർമപ്പെടുത്തുകയാണ്. അല്ലാഹു മഹാന്മാരായ ഉഹ്ദീങ്ങളുടെ ബറകത് കൊണ്ട് സർവ്വ പ്രതിസന്ധികളിൽ നിന്നും രക്ഷപ്പെടാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ... ഇരു ലോകത്തും ഉഹ്ദീങ്ങളുടെ കാവലിലായി കഴിയാൻ ഭാഗ്യം ലഭിക്കട്ടെ.... ആമീൻ
1 380
തസ്ത്വീരീ അൻ ശർശീരീ മൗലിദ്
Read more at: https://www.suprabhaatham.com/details/399797?link=
Tastveeree-An-Sarsheeree-Mawlid-Released
https://t.me/hudanlilnas/10563
1 380
പൊന്നാനി വലിയ ജുമുഅത്ത് പള്ളി പരിപാലന കമ്മിറ്റി പ്രസിദ്ധീകരിച്ച മൻഖൂസ് മൗലിദ് മലയാള വിവർത്തനം
'മൻഖൂസ് മൗലിദ് അർത്ഥ സഹിതം'
നിങ്ങൾക്ക് സ്വന്തമാക്കാം
തപാൽ വഴി 200 രൂപ മാത്രം
+918086966352
നമ്പറിൽ GPAY ചെയ്തതിനു ശേഷം സ്ക്രീൻ ഷോട്ട് അയക്കൂ.
1 380
മൻഖൂസ് മൗലിദ്, ശറഫൽ അനാം മൗലിദ്, ബദർ മൗലിദ്
എന്നിവയുടെ ഇംഗ്ലീഷ് വിവർത്തനം
Praise Poems of the Beloved
The Manqūs, The Sharaf al-Anam and The Badr Mawlids
വിവർത്തകൻ: മുഹമ്മദ് മുനീബ് നൂറാനി
കോപ്പികൾക്ക് ബന്ധപെടുക: +91 70340 22055 / Press@malaibar.org
1 380
*ഇനി മൗലിദ് പരിപാടിയിൽ എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചാൽ അല്ലാഹുവിനെ ശുക്റിന്റെ മേലിൽ അറിയിക്കുന്ന കാര്യത്തിൽ ചുരുക്കേണ്ടതാണ് നേരത്തെ പറഞ്ഞതുപോലെ ഖുർആൻ പാരായണവും ഭക്ഷണവിതരണവും തിരുനബിയുടെ മദ്ഹ് കാവ്യങ്ങളും നന്മയിലേക്കും പരലോക പ്രവർത്തനങ്ങളിലേക്കും ഹൃദയങ്ങളെ കൊണ്ടുപോകുന്ന കീർത്തനങ്ങളും എല്ലാം ചെയ്യേണ്ടതാണ്* .
*അപ്പോൾ വാദ്യോപകരണങ്ങളും മറ്റും ഉപയോഗിക്കുന്നതും മറ്റു കാര്യങ്ങൾ കൂടുതൽ ചെയ്യുന്നതും ആ ദിവസത്തിൽ സന്തോഷം ഉണ്ടാക്കുന്ന ഹലാലായ എല്ലാ കാര്യങ്ങളും അതിലേക്ക് ചേർക്കുന്നതിന് വിരോധമില്ല. ഹറാമോ കറാഹത്ത് ആയ കാര്യങ്ങൾ അതിലേക്ക് ചേർക്കുന്നത് വിലക്കേണ്ടതാണ് .ഇപ്രകാരം തന്നെ ഖിലാഫിൽ ഔലയും ഒഴിവാക്കേണ്ടതാണ്* (അൽ ഹാവി ലിൽ ഫതാവ ١/٢٢٢ അൽ അജ്വി ബത്തുൽ മർളിയ്യ ഇമാം സഖാവി (അസ്ഖലാനിയുടെ ശിഷ്യൻ )
وأما ما يعمل فيه : فينبغي أن يقتصر فيه على ما يفهم به الشكر لله تعالى ، من نحو ما تقدم ذكره من التلاوة والإطعام والصدقة ، وإنشاد شيء من المدائح النبوية والزهدية المحركة للقلوب إلى فعل الخير والعمل للآخرة .
وأما ما يتبع ذلك من السماع واللهو وغير ذلك : فينبغي أن يقال: ما كان من ذلك مباحا بحيث يقتضي السرور بذلك اليوم : لا بأس بإلحاقه به، وما كان حراما أو مكروها فيمنع، وكذا ما كان خلاف الأولى " انتهى من "الحاوي للفتاوي" (1/ 229) .
ഇത്രയും വിവരിച്ചതിൽ നിന്നും ഇമാം അസ്ഖലാനി റ മൗലിദ് പരിപാടിയെ ആദ്യ നൂറ്റാണ്ടിൽ ഇല്ലാത്ത പിഴച്ച ബിദ്അത്തായി എണ്ണിയിട്ടുണ്ട് എന്ന് പറഞ്ഞ് പോസ്റ്റ് ഇറക്കുകയും പ്രസംഗിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന വഹാബി പുരോഹിതന്മാരുടെ തട്ടിപ്പ് നമുക്ക് മനസ്സിലായിക്കഴിഞ്ഞു.
മൗലിദ് തിരുനബി ജനിച്ച അന്നുതന്നെ നടത്താൽ പ്രത്യേകം പുണ്യമാണെന്നും ഭക്ഷണവിതരണം അടക്കമുള്ള പുണ്യകർമ്മങ്ങൾ അന്ന് നടത്തണമെന്നും അതിന് അടിസ്ഥാനം ഉണ്ടെന്നും പറഞ്ഞ ഉദ്ധരണികൾ മുഴുവനും കട്ടുവച്ച് ജനങ്ങളെ കബളിപ്പിക്കുകയാണ് വഹാബി പുരോഹിത വർഗ്ഗം ചെയ്തുകൊണ്ടിരിക്കുന്നത്. ഇതുപോലെയാണ് ഇവർ കൊണ്ടുവരുന്ന ഏതൊരു ഉദ്ധരണിയും മുന്നും പിന്നും കട്ടുവെക്കുകയും അർത്ഥം തെറ്റിച്ച് എഴുതുകയും ചെയ്യുക എന്നത് കളവു മത്സരം നടത്തുന്ന ഇവരുടെ പതിവാണ് എന്ന് എല്ലാവരും മനസ്സിലാക്കുക
മൗലിദ് പരിപാടിയെ ബിദ്അത്ത് ആക്കി മാറ്റുന്ന വഹാബി പുരോഹിതന്മാർ ലോകപ്രശസ്ത പണ്ഡിതർ സഹീഹുൽ ബുഖാരിക്ക് ഏറ്റവും വലിയ വ്യാഖ്യാനം എഴുതിയ ശൈഖുൽ ഇസ്ലാം ഹാഫിളു ദ്ധുൻയാ ഇബ്നു ഹജറുൽ അസ്ഖലാനി റഹ്മത്തുള്ള വിവരമുള്ളവരേക്കാൾ ദീനിന്റെ അടിസ്ഥാന നിയമങ്ങൾ അറിയുന്നവരല്ല
Aslam Kamil Saquafi parappanangadi
ﷺ
1 380
*മൗലിദ് സംഘടിപ്പിക്കാൻ പാടില്ല എന്ന് ഇമാം അസ്ഖലാനി പറഞ്ഞോ* ?
ഒഹാബികളുടെ തട്ടിപ്പ്
Aslam Kamil Saquafi parappanangadi
⛱️⛱️⛱️⛱️⛱️⛱️
*✦🔅🔅●﷽●🔅🔅✦*
ﷺ
ഇബ്നു ഹജർ അൽ അസ്ഖലാനി റ മൗലിദിന്റെ അസ്വല് ഉത്തമ നൂറ്റാണ്ട് കാരിൽ നിന്ന് റിപ്പോർട്ട് ചെയ്യാത്ത ചീത്ത ബിദ്അത്താണ് എന്ന് പറഞ്ഞിട്ടുണ്ടോ ?
ചില വഹാബി പുരോഹിതന്മാർ അങ്ങനെ എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നതായി കണ്ടു.
മറുപടി
ഇന്ന് നടക്കുന്ന രീതിയിലുള്ള മൗലിദ് പരിപാടി യെ പറ്റി ചോദിച്ചപ്പോൾ അത് പുണ്യകർമ്മമാണെന്നാണ് ഇബ്നു ഹജർ അസ്ഖലാനി رحمه الله പഠിപ്പിച്ചത്.
അദ്ദേഹം പറയുന്നു. ഇന്ന് നടക്കുന്ന രീതിയിലുള്ള മൗലിദ് പരിപാടി യുടെ തുടക്കം ഉത്തമ നൂറ്റാണ്ടുകാരായ സലഫ് സ്വാലിഹീങ്ങളിൽ നിന്നും റിപ്പോർട്ട് ഇല്ലാത്ത പുതിയ രീതിയാണ് (ഇന്ന് നടക്കുന്ന വാർഷിക സമ്മേളനങ്ങളും മദ്രസകളും കോളേജുകളും അതിലെ സിലബസും കളും
മാസികകളും പത്രങ്ങളും വാരികകളുംമറ്റുപല പ്രോഗ്രാമുകളും ഇന്ന് നടക്കുന്ന അതേ രീതിയിൽ
തിരുനബിയുടെ കാലത്തെ ഉത്തമ നൂറ്റാണ്ടിലോ ഇല്ലാത്ത ബിദ്അത്തുകൾ ആണ് പക്ഷേ ബിദ്അത്ത് ഹസനയും പുണ്യകർമവും പ്രതിഫലാമാണ് എന്നത് പോലെ )
പക്ഷേ (ഇന്ന് നടക്കുന്ന ) മൗലിദ് പരിപാടി ധാരാളം നന്മകളും (ചില സ്ഥലത്ത് ) തിന്മകളും ഉൾക്കൊള്ളിക്കുന്നതായി കാണാം. അതിലെ നന്മകൾ മാത്രം സൂക്ഷിക്കുകയും തിന്മകൾ ഒഴിവാക്കുകയും ചെയ്താൽ അത് നല്ല ബിദ്അത്താണ് (ബിദ്അത്ത് ഹസനത്ത് )തിന്മകൾ ഒഴിവാക്കാതെ ചെയ്താൽ അത് പാടില്ലാത്തതും ആണ്
ഇന്ന് നടക്കുന്ന ഈ മൗലിദ് പരിപാടി സ്ഥിരപ്പെട്ട അടിസ്ഥാനത്തിന്മേൽനിർമ്മിക്കപ്പെട്ടത് ആയതുകൊണ്ട് തന്നെ അത് അനുവദനീയമാണ്. (അദ്ദേഹം തെളിവായി കൊണ്ടുവരുന്നത് ഇസ്ലാമിൻറെ നാല് പ്രമാണങ്ങളിൽ ഒന്നായ ഖിയാസ് ആണ് എന്ന് മനസ്സിലാക്കാം.കാരണം ഇസ്ലാമിൽ ഒരു കാര്യം പുണ്യകർമ്മമാണെന്നോ പാടില്ലാത്തതാണെന്നോ നിർബന്ധമാണെന്നോ സ്ഥിരപ്പെടാൻ നാല് പ്രമാണങ്ങളിൽ ഏതെങ്കിലും ഒന്നിൽ അടിസ്ഥാനം ഉണ്ടായാൽ മതി
ഇവിടെ ഖിയാസ് എന്ന പ്രമാണമാണ് മഹാനവർകൾ തെളിവാക്കുന്നത് )
" سئل شيخ الإسلام حافظ العصر أبو الفضل ابن حجر عن عمل المولد، فأجاب بما نصه :
أصل عمل المولد بدعة ، لم تنقل عن أحد من السلف الصالح من القرون الثلاثة، ولكنها مع ذلك قد اشتملت على محاسن وضدها، فمن تحرى في عملها المحاسن ، وتجنب ضدها : كان بدعة حسنة ؛ وإلا فلا .
قال : وقد ظهر لي تخريجها على أصل ثابت ،
ആ സ്ഥിരപ്പെട്ട അടിസ്ഥാനം സഹീഹുൽ ബുഖാരിയിലും മുസ്ലിമിലും ഉള്ള തെളിവാണ്.നബിസല്ലല്ലാഹു അലൈഹി വസല്ലമ മദീനയിലേക്ക് മുന്നിട്ടപ്പോൾ ആശൂറായ ദിവസം ജൂതന്മാർ നോമ്പ് അനുഷ്ഠിക്കുന്നതായി കണ്ടു അപ്പോൾ തിരുനബി അവരോട് അതിനെപ്പറ്റി ചോദിച്ചപ്പോൾ അവർ പറഞ്ഞു ഈ അള്ളാഹു ഫിർഔനിനെ മുക്കി നശിപ്പിക്കുകയും മൂസാനബിയെ രക്ഷപ്പെടുത്തുകയും ചെയ്ത ദിവസമാണ്.അതുകൊണ്ട് ഞങ്ങൾ അല്ലാഹുവിനെ ശുക്കറായി നോമ്പ് അനുഷ്ഠിക്കുന്നു (ഇത് നബി തങ്ങൾ അംഗീകരിക്കുകയും ചെയ്തു )
ഇതിൽ നിന്നും പ്രത്യേകമായ ഒരു ദിനത്തിൽ അല്ലാഹു ചെയ്ത അനുഗ്രഹത്തിന്റെ മേൽ അല്ലാഹുവിനെ ശുക്ർ ചെയ്യേണ്ടതാണെന്ന് മനസ്സിലാക്കാം അത് അല്ലാഹുവിൻറെ നിഅമത്ത് ലഭിച്ചതാവട്ടെ പ്രയാസം നീങ്ങിപ്പോയതാവട്ടെ . *ഓരോ വർഷത്തിലും തുല്യമായ ദിവസം ആവർത്തിക്കുമ്പോൾ ആ പ്രവർത്തനം മടങ്ങി വരുന്നതുമാണ്.
وهو ما ثبت في الصحيحين من أن النبي صلى الله عليه وسلم قدم المدينة ، فوجد اليهود يصومون يوم عاشوراء، فسألهم فقالوا : هو يوم أغرق الله فيه فرعون ، ونجى موسى ؛ فنحن نصومه شكرا لله تعالى .
فيستفاد منه فعل الشكر لله على ما مَنّ به في يوم معين ، من إسداء نعمة أو دفع نقمة، ويعاد ذلك في نظير ذلك اليوم من كل سنة .
അല്ലാഹുവിനെ നന്ദി ചെയ്യുക എന്നത് വിവിധ ഇബാദത്തുകളെ കൊണ്ട് ഉണ്ടാകും അത് സുജൂദ് ആവാം നോമ്പനുഷ്ഠിക്കൽ ആവാം സ്വദഖയാവാം ഖുർആൻ പാരായണം ആവാം ഈ പരീക്ഷ ഈ ദിനത്തിൽ കാരുണ്യത്തിന്റെ നബി മുത്തുനബി വെളിവായ് അതിനേക്കാൾ വലിയൊരു അനുഗ്രഹം എന്തൊരു അനുഗ്രഹമാണ് ഉള്ളത്
والشكر لله يحصل بأنواع العبادة ، كالسجود والصيام والصدقة والتلاوة ؛ وأي نعمة أعظم من النعمة ببروز هذا النبي نبي الرحمة في ذلك اليوم ؟
*അതുകൊണ്ടുതന്നെ അവിടുന്ന് ജനിച്ച അതേ ദിവസം തന്നെ പ്രത്യേകം പരിഗണിക്കൽ ആവശ്യമാണ്* ആശുറായ ദിവസത്തിൽ മൂസാ നബിയുടെ ചരിത്രംഇതിനോട് യോജിക്കുന്നു. ഇനി ആ *പ്രത്യേകത ദിവസം പരിഗണിച്ചിട്ടില്ലെങ്കിൽ ആ മാസത്തിലെ ഏത് ദിവസവും മൗലിദ് പരിപാടി സംഘടിപ്പിക്കുന്നത് കുഴപ്പമില്ല* ചിലർ വർഷത്തിലെ ഏതെങ്കിലും ഒരു ദിവസം നടത്തിയാലും മതി എന്ന് പറഞ്ഞവരുണ്ട്.ഇതാണ് മൗലിദിന്റെ പ്രമാണവുമായി ബന്ധപ്പെട്ട് ഉള്ള ഒരു ചർച്ച
وعلى هذا : فينبغي أن يتحرى اليوم بعينه حتى يطابق قصة موسى في يوم عاشوراء، ومن لم يلاحظ ذلك : لا يبالي بعمل المولد في أي يوم من الشهر، بل توسع قوم فنقلوه إلى يوم من السنة، وفيه ما فيه .
فهذا ما يتعلق بأصل عمله .
1 380
*നബിദിനം ആഘോഷ പൂർവ്വം കൊണ്ടാടണം, വഹ്ഹാബി അജണ്ഡകൾ സൂക്ഷിക്കുക*
(1) മൗലിദ് പാരായണം ചെയ്യണം പക്ഷേ ........ പള്ളിയിൽ നിസ്കരിക്കുന്നവർക്ക് പ്രയാസം ഉണ്ടാക്കരുത് 🥴🥴
*പള്ളിയിൽ മൗലിദ് പാരായണം പാടില്ലെന്ന് പറഞ്ഞാൽ വിലപ്പോവില്ല അതിനുള്ള കുറുക്ക് വഴിയാണ് ഇത്*
(2) നബിദിന റാലി നടത്തണം പക്ഷേ....... വഴിയും, റോഡും ബ്ലോക്ക് ചെയ്യരുത് 😗😗
*നബി ദിന റാലി പാടില്ലെന്ന് പറഞ്ഞാൽ വിലപ്പോവില്ല അതിനുള്ള കുറുക്ക് വഴിയാണ് ഇത്*
(3) മധുര പലഹാര, പാനീയ വിതരണം നടത്തണം പക്ഷേ......അതിൽ നിന്നും നടന്നും ഭക്ഷണം കഴിക്കൽ വരുന്ന് അത് ഒഴിവാക്കണം😜😜
*മിഠായി, പായിസം വിതരണം നടത്തരുതെന്ന് പറഞ്ഞാൽ വിലപ്പോവില്ല അതിനുള്ള കുറുക്ക് വഴിയാണ് ഇത്*
(4) അലങ്കരിക്കണം പക്ഷേ...... തോരണം തൂക്കലും, ലൈറ്റ് ഫിറ്റ് ചെയ്യലും ഒഴിവാക്കണം അത് അന്യ മതസ്ഥരുടെ പ്രവർത്തനങ്ങളാണ്🤔🤔
*അലങ്കരിക്കാൻ പാടില്ലെന്ന് പറഞ്ഞാൽ വിലപ്പോവില്ല അതിനുള്ള കുറുക്ക് വഴിയാണ് ഇത്*
(5) മദ്ഹ് പാടുകയും പറയുകയും വേണം പക്ഷേ...... മൈക്ക് ഉപയോഗിക്കരുത് മറ്റുള്ളവരെ പ്രയാസപ്പെടുത്തലാണത്😏😏
*മദ്ഹ് പടിപ്പറയാൻ പാടില്ലെന്ന് പറഞ്ഞാൽ വിലപ്പോവില്ല അതിനുള്ള കുറുക്ക് വഴിയാണ് ഇത്*
*സൂക്ഷിക്കുക കേൾക്കാൻ ഇമ്പമുള്ള ഇത്തരം ന്യായവാദങ്ങളുമായി വരുന്ന ആധുനിക അര വഹ്ഹാബി മൗലവിമാരുടെ വിതണ്ഡവാദങ്ങൾ*
*അഷ്റഫ് സമീൽ ബാഖവി പയ്യോളി*
1 380
ഒരു മൗലിദ് സദസ്സ്. മൗലിദ് പാരായണം ആരംഭിച്ചു. മുന്നിൽ ഏട് വെച്ചിട്ടുണ്ട്. ഒന്നു രണ്ടു പേർ അതിൽ നോക്കി ചൊല്ലുന്നു. മറ്റുള്ളവർ മൊബൈലിൽ നോക്കിയും. ഏട് വെച്ചിരിക്കുന്നത് തലയിണയിലാണ്. അതിന്റെ മേലെ ഒരു വിരിപ്പുമുണ്ട്. ആദരപൂർവ്വമാണ് അതിലെ പേജുകളോരോന്നും മറിക്കപ്പെടുന്നത്.
ഇനി മൊബൈലിൽ നോക്കി ചൊല്ലുന്നവരുടെ കാര്യത്തിലേക്ക് വരാം. ചിലരത് കയ്യിൽ പിടിച്ചിരുന്നു. മറ്റു ചിലർ നിലത്ത് വെച്ചിരിക്കുന്നു. മൗലിദ് കഴിഞ്ഞ് ഫാതിഹയും യാസീനും ഓതാനാരംഭിച്ചപ്പോഴും നിലത്ത് തന്നെയാണ് അവരുടെ മൊബൈൽ. ഇടക്ക് കാൾ വരുന്നു. വാട്സപ്പ് മെസേജ് വന്നതായി സ്ക്രീനിൽ തെളിയുന്നു. അതിൽ നോക്കി അലക്ഷ്യമായങ്ങനെ ഒരു ചൊല്ലൽ.
ഇന്ന് മൗലിദ് സദസ്സുകളിൽ വ്യാപകമായി കാണുന്ന ഒരു സങ്കടക്കാഴ്ചയാണിവിടെ പങ്കുവെച്ചത്. എത്ര ആദരവോടെയാണ് നമ്മുടെ മുൻഗാമികൾ ഖുർആനും മൗലിദുമൊക്കെ ചെല്ലാറുണ്ടായിരുന്നത്. മുസ്വ്‌ഹഫും ഏടുകളും എടുക്കുമ്പോഴും ഉപയോഗിക്കുമ്പോഴും അവരുടെ വിനയം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു.
സാങ്കേതിക വിദ്യ പുരോഗമിച്ചതോടെ നമുക്കാ ആദരവും ബഹുമാനവും അന്യം നിന്നുപോയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സദസ്സുകൾക്ക് നേതൃത്വം നൽകുന്നവർ പോലും ലാഘവബുദ്ധിയോടെ പെരുമാറുന്ന രംഗങ്ങൾ. അത് കണ്ട് സാധാരണക്കാർ പിൻപറ്റിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.
ഖുർആൻ പാരായണം ചെയ്യാനോ മൗലിദ് ചൊല്ലാനോ മൊബൈൽ ഉപയോഗിക്കരുതെന്നല്ല പറഞ്ഞു വരുന്നത്. മറിച്ച് അങ്ങനെയുള്ള കർമങ്ങൾക്ക് ഉപയോഗിക്കുമ്പോൾ ആദരവോടെയായിരിക്കണം എന്നാണ്. അപ്പോഴേ ചെയ്യുന്ന കർമങ്ങൾക്ക് വേണ്ടത്ര ഭക്തിയും ഫലവും കൈവരൂ. പ്രാർത്ഥനക്ക് ഉത്തരം ലഭിക്കാനുള്ള സാധ്യത വർധിക്കുകയുള്ളൂ.
പരമാവധി പ്രിന്റഡ് രൂപത്തിലുള്ള മുസ്വ്‌ഹഫുകളും ഏടുകളും ഉപയോഗിക്കുക, മൊബൈൽ നിലത്ത് വെച്ച് ഖുർആനും ദിക്റും മൗലിദും പാരായണം ചെയ്യാതിരിക്കുക, പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്ന അദ്കാർ ആപ്പുകൾ അൺഇസ്റ്റാൾ ചെയ്യുക, പള്ളികളിലും മറ്റും ഫോൺ സൈലന്റാക്കുക തുടങ്ങിയ കാര്യങ്ങളിൽ നമുക്ക് നല്ല ജാഗ്രതയുണ്ടാവണം.
ഇസ്‌ലാമിൽ അതീവ പ്രാധാന്യമുള്ള വിഷയമാണല്ലോ അദബ്. ഖുർആനും കിതാബുകളും ഉപയോഗിക്കുമ്പോഴും സദസ്സുകളിൽ സംബന്ധിക്കുമ്പോഴും അവയുടേതായ മര്യാദകൾ പാലിക്കേണ്ടതുണ്ട്. നാം നിർവ്വഹിക്കുന്ന ആരാധനകളുടെ സ്വീകാര്യതയെ അത് സ്വാധീനിക്കും.
ഈ തിരിച്ചറിവോടെയാകട്ടെ നമ്മുടെ സദസ്സുകളെന്ന് പ്രത്യാശിക്കുകയാണ്. അല്ലാഹു നമ്മുടെ മൗലിദ് സദസ്സുകളെല്ലാം സ്വീകരിക്കട്ടെ.. തത്ഫലമായി മുത്ത് നബി(സ്വ)യുടെ
മുഹിബ്ബീങ്ങളിൽ അല്ലാഹു നമ്മെയും കുടുംബത്തെയും ഉൾപ്പെടുത്തട്ടെ..
1 380
''നബിയെ! ഞാന്‍ നേടിയ ഏതെല്ലാം സ്ഥാനമാനങ്ങളുണ്ടോ അതെല്ലാം അല്ലാഹുവിൻറ ഇഷ്ടതോഴനായ അങ്ങയുടെ ലക്ഷോപലക്ഷം ഔദാര്യങ്ങളില്‍ നിന്നൊന്ന് മാത്രമാണ്. അങ്ങ് വിശ്രമിക്കുന്ന മദീനയിലെ മണല്‍ത്തരികളാണ് എൻറ കണ്ണിനുള്ള ഏറ്റവും മുന്തിയ തരം സുറുമ!”
(വിശ്വ കവി: അല്ലാമ ഇഖ്‌ബാൽ)
റബ്ബി ഉൽ അവ്വൽ മാസം പിറന്നാൽ പിന്നെ 'പ്രവാചക കീർത്തനങ്ങൾ' ആയ മൗലീദുകളുടെ ദിനങ്ങൾ ആണ്
ലോകത്ത് പ്രചാരത്തിൽ ഉള്ള പ്രമുഖ മൗലീദുകളെ പറ്റി ചെറു വിവരണം
----------------------------------------------------
പ്രമുഖ സഹാബി വര്യനും പ്രവാചക പ്രേമിയും ആയ ഹസ്സൻ ബിൻ താബിത് (റ) യുടെ ഖസീധ ,
മറ്റൊരു സഹാബി വര്യനും കവിയും ആയ ക അ 'ബി ബിൻ സുഹൈർ ബിൻ അബി സുൽമ (റ) യുടെ ''ബാനത് സുആദ്'
ഇമാം അബൂഹനീഫയുടെ പ്രവാചക പ്രകീര്‍ത്തന തവസ്സുല്‍ കാവ്യമായ 'ഖസീദത്തുന്നുഅ്മാനിയ്യ,
ശര്‍റഫല്‍ അനാം'
.
പ്രഗല്‍ഭ പണ്ഡിതനും സൂഫി വര്യനും ഉജ്ജ്വല വാഗ്മിയുംആയ മുഹമ്മദ് ഇബ്നു അബീബകര്‍ അല്‍ റശീദുല്‍ ബഗ്ദാദി (റ) യുടെ ''ഖസീദത്തുല്‍ വിതരിയ്യ'' ,
ഇമാം ഗസ്സാലി (റ)യുടെ ''സുബ്ഹാന മൗലിദ്''
പ്രമുഖ സൂഫി വര്യനും പണ്ഡിത പ്രമുഖനും ആയ ഇമാം ഷറഫുദ്ധീൻ ബുസൂരി (റ) യുടെ ''ഖസീധത്തുൽ ബുർദാഹ്''
ശൈഖ് അബ്ദുല്ലാഹില്‍ ഹദ്ദാദ് മദീനാമുനവ്വറക്കകത്ത് എഴുതിയ ''അല്‍ഫാത്തിഹത്തുല്‍ മുവത്വഫിയ്യ''
ഇമാം ഇബ്നു ഹജറുല്‍ ഹൈത്തമി(റ). )യുടെ ''ഇത്മാമുന്നിഅ്മ'' , ''അല്‍ നിഅ്മതുല്‍കുബ്റ അലല്‍ ആലം ഫീ മൌലിദി സയ്യിദി വുല്‍ദി ആദം''
പ്രശസ്ത സൂഫി വര്യൻ ഇബനു ദിഹ്‌യ കല്‍ബിയുടെ (റ) യുടെ 'അത്തന്‍വീര്‍ ഫീ മൗലിദില്‍ ബഷീര്‍ വന്നദീര്‍'
കേരളത്തിൽ ജീവിച്ചിരുന്ന പ്രമുഖ സൂഫി വര്യനും - സ്വാത്രന്ത്യ സമര പോരാളിയും ആയ വെളിയങ്കോട് ഉമർ ഖാളി (റ ) പ്രവാചക ഗേഹത്തിൽ വെച്ച് രചിച്ച ''ഖസ്വീദത്തുൽ ഉമരിയ്യഃ (സ്വല്ലൽ ഇലാഹു ബൈത്ത്)''
കേരളത്തിൽ ജീവിച്ചിരുന്ന പ്രമുഖ സൂഫിവര്യനും ലോക പ്രശസ്ത പണ്ഡിതനും ആയ ശൈഖ് സൈനുദ്ധീൻ മക്തൂം (റ) യുടെ 'മന്‍ഖൂസ്വ് മൗലീദ്' , [പൊന്നാനിയിൽ പ്ലേഗ് രോഗം പടർന്നപ്പോൾ ഈ മൗലീദ് സ്ഥിരമായി പാരായണം ചെയ്യാൻ അദ്ദേഹം ആാഹ്വാനം ചെയ്യുക ഉണ്ടായി] ,
ശൗഖിയുടെ 'നഹ്ജുല്‍ ബുര്‍ദ' ബാറൂദിയുടെ 'കശ്ഫുല്‍ ഗുമ്മയും' , ബൈഹഖി, അബ്ദുര്‍റഹ്മാനുബ്‌നു ജൗസി , ഇമാം അല്‍മാലികി, ഇമാം ഷാഫി എന്നിവരുടെ ഖസീഥകളും ആണ് ലോകത്തിൽ പ്രചാരം ലഭിച്ച മറ്റു അറബ് മൗലൂദുകള്‍.
ഇവകൾ കൂടാതെ ശൈഖ് രിഫാഇ, റൂമി ,ഒമർ ഖയ്യാം ,ബരെൽവി, ബുൾ ബുൾ ഷാഹ് ,ശാഹ് വലിയ്യുല്ലാഹി ദഹ്ലവി , കുണ്ടൂർ മുസ്ലിയാർ പോലുള്ള അനേകം സൂഫി വര്യന്മാരുടെയും ''അല്ലാമ ഇഖ്ബാലിനെ'' പോലുള്ള പ്രവാചക പ്രേമികളായ കവി കളുടെയും ഒട്ടേറെ മൗലീദുകൾ പല പ്രാദേശിക ഭാഷകളിലും നബി തിരുമേനിയെ പറ്റി രചയിതമായിട്ടുണ്ട്.
1 380
●لَيْسَ اَلْمَوْلِدُ هُوَ اَلْبِدْعَةُ بَلْ :
■اَلْبِدْعَةُ أَنْ تَتَكَلَّمَ فِي شَرْعِ اَللَّهِ بِغَيْرِ عِلْمٍ .
■اَلْبِدْعَةُ أَنْ تُحَرِّمَ شَيْئًا لَمْ يَحْرِمْهُ اَللَّهُ وَرَسُولُهُ
■اَلْبِدْعَةُ أَنْ تَتَجَرَّأَ عَلَى اَلْعُلَمَاءِ وَأَنْتَ لَا تَزَالُ غِرًّا
■اَلْبِدْعَةُ أَنْ تَجْعَلَ اَلْفَرْعَ أَصْلاً ، وَالْأَصْلُ فَرْعًا ، وَالْعَادَةُ عِبَادَةً
■اَلْبِدْعَةُ أَنْ تَجْعَلَ فَهْمَكَ حَاكِمًا عَلَى فَهْمِ غَيْرِكَ لَا نِدًّا لَهُ
■اَلْبِدْعَةُ أَنْ تَظُنَّ أَنَّ رَأْيَكَ هُوَ اَلصَّوَابُ اَلَّذِي لَا يَحْتَمِلُ اَلْخَطَأُ ، وَرَأَى غَيْرَكَ هُوَ اَلْخَطَأُ اَلَّذِي لَا يَحْتَمِلُ اَلصَّوَابُ
■اَلْبِدْعَةُ أَنَّ لَا تُقِيمُ لِلْخِلَافِ وَزْنًا ، وَتَجْعَلَ مِنْ رَأْيِكَ اَلْحَقِّ اَلْمُطْلَقِ
■اَلْبِدْعَةُ أَنْ تَجْهَلَ قَوَاعِدُ اَلنَّحْوِ وَالْإِمْلَاءِ ثُمَّ تَتَكَلَّمُ فِي أُصُولِ اَلدِّينِ وَتَكْفِيرِ اَلْمُسْلِمِينَ
■اَلْبِدْعَةُ أَنْ تَتَقَمَّصَ دَوْرَ اَلْمُجْتَهِدِ وَأَنْتَ لَا تَزَالُ نِصْفُ طُويْلِبْ
■اَلْبِدْعَةُ أَنَّ لَا تَعْرِفُ مَعْنَى اَلْبِدْعَةِ
1 380
നബി(സ)ജനിച്ച രാത്രിയില്‍ സന്തോഷിക്കാതിരിക്കാ`ന്‍ ഒരുവിശ്വാസിക്ക് എങ്ങനെ കഴിയും (അല്‍ഇഅ്ലാം ബിഅഅ്ലാമി ബൈതില്ലാഹില്‍ ഹറാം പേ: 356)
(21) ഇമാം ഇബ്നുല്‍ ഹാജ്(റ)എഴുതുന്നു: “തിങ്കളാഴ്ച ദിവസത്തെ നോമ്പിനെ സം ബന്ധിച്ച് ചോദിച്ച വ്യക്തിക്കുള്ള മറുപടിയില്‍ ഈ മഹത്തായ മാസത്തിന്റെ (റബീഉല്‍അവ്വല്‍) പുണ്യത്തിലേക്ക് നബി(സ്വ)സൂചന നല്‍കുന്നു. നബി പറഞ്ഞു. അന്ന്(തിങ്കള്‍)ഞാന്‍ ജനിച്ച ദിവസമാണ്. അപ്പോള്‍ ഈ ദിവസത്തിന്റെ പുണ്യം നബി(സ്വ)ജനിച്ച മാസത്തിന്റെ പുണ്യത്തെ ഉള്‍പ്പെടുത്തുന്നു. അതിനാല്‍ അര്‍ഹമായ രൂപത്തില്‍ ഈ ദിവസത്തെ ബഹുമാനിക്കല്‍ നമുക്ക് നിര്‍ ബന്ധമാകുന്നു. അല്ലാഹു അതിനെ ശ്രേഷ്ഠമാക്കിയ കാരണം മറ്റു മാസങ്ങളി ലുപരി നാമതിനെ ശ്രേഷ്ഠമാക്കുന്നു” (അല്‍ മദ്ഖല്‍, വാ :2,പേജ്: 3).
ഇമാം സുയൂഥി(റ)എഴുതുന്നു: “മൌലിദിന്റെ അടിസ്ഥാനം ജനങ്ങള്‍ ഒരുമിച്ചു കൂടുക, ഖുര്‍ആന്‍ പാരായണം നടത്തുക, നബി(സ്വ)യുടെ ജീവിതത്തിന്റെ ആരംഭത്തിലുായ സംഭവങ്ങള്‍ വിവരിക്കുന്ന ഹദീസുകള്‍ പാരായണം ചെ യ്യുക, ജനനത്തില്‍ സംഭവിച്ച അല്‍ഭുതങ്ങളെടുത്തുപറയുക എന്നിവയാണ്…. ഇത് പ്രതിഫലാര്‍ഹമായ സുന്നത്തായ ആചാരങ്ങളില്‍ പെട്ടതാകുന്നു. അതില്‍ നബി(സ്വ)യെ ആദരിക്കലും അവിടത്തെ ജനനം ക്െ സന്തോഷിക്കലുമുള്ള തുക്ൊ”(അല്‍ ഹാവീ ലില്‍ ഫതാവ, വാ: 1,പേജ്: 181, ശര്‍വാനി വാ: 7, പേ:422).
(22)ഇബ്നു ഹജറുല്‍ അസ്ഖലാനി(റ)പറയുന്നു. “നബി ദിനത്തില്‍ നടത്തപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ അല്ലാഹുവിനുള്ള നന്ദി പ്രകടനത്തെ ഗ്രഹിപ്പിക്കുന്ന ഖുര്‍ആന്‍ പാരായണം, അന്നദാനം, ധാനധര്‍മ്മങ്ങള്‍, പ്രവാചകകീര്‍ത്തനങ്ങള്‍, മനസ്സുകള്‍ കോരിത്തരിപ്പിക്കുന്നതും പാരത്രിക ചിന്ത ഉണര്‍ത്തിവിടുന്നതുമായ ആത്മീയോപദേശങ്ങള്‍ തുടങ്ങിയവയില്‍ ചുരുക്കപ്പെടണം. നബിദിനത്തിലെ സന്തോഷം പ്രകടമാക്കുന്ന നിലക്കുള്ളതും അനുവദിക്കപ്പെട്ടതുമായ കാര്യങ്ങള്‍ ചെയ്യുന്നതിന് വിരോധമില്ല. നിഷിദ്ധമോ കറാഹത്തോ ആയവ തടയപ്പെടണം” (അല്‍ ഹാവീ ലില്‍ ഫതാവ, വാ: 1,പേജ്: 196).
(23) ഇമാം സുയൂഥി(റ)യില്‍ നിന്ന് ഇസ്മാഈലുല്‍ ഹിഖ്വി(റ)പറയുന്നു.” നബി (സ്വ)യുടെ ജന്മ ദിനത്തില്‍ നന്ദി പ്രകാശനം നമുക്ക് സുന്നത്താക്കപ്പെടും” (റൂഹുല്‍ ബയാന്‍, വാ: 9,പേജ്: 56).
ഇസ്മാഈലുല്‍ ഹിഖ്വി(റ)തന്നെ ഇബ്നു ഹജറുല്‍ ഹൈതമി(റ)യില്‍ നിന്ന് ഉദ്ധരിക്കുന്നു. “നല്ല ആചാരം സുന്നത്താണെന്നതില്‍ പണ്ഢിതന്മാര്‍ ഏകോപിച്ചിരിക്കുന്നു. നബി ദിനാഘോഷമവും അതിനു വിേ ജനങ്ങള്‍ സംഘടിക്കലും ഇപ്രകാരം നല്ല ആചാരമാണ്” (റൂഹുല്‍ ബയാന്‍, വാ: 9,പേജ്: 56).
(24) ഇമാം നവവി(റ)യുടെ ഉസ്താദ് അബൂശാമഃ (റ) പറയുന്നു.” നബി(സ്വ) യുടെ ജന്മദിനത്തില്‍ നടത്തപ്പെടുന്ന സല്‍കര്‍മ്മങ്ങള്‍, ദാനധര്‍മ്മങ്ങള്‍, സന്തോഷ പ്രകടനം എന്നിവ നല്ല സമ്പ്രദായങ്ങളില്‍ പെട്ടതാണ്. കാരണം അതില്‍ പാവപ്പെട്ടവര്‍ക്കു ഗുണം ചെയ്യല്‍ ഉള്ളതോടൊപ്പം അവ ചെയ്യുന്ന വ്യക്തിയുടെ മനസ്സില്‍ നബി(സ്വ)യോടുള്ള സ്നേഹത്തെയും അവിടത്തോടുള്ള ബഹുമാനാദരവുകളെയും കുറിക്കുന്നവയാണ്. ലോകത്തിനാകെയും അനുഗ്രഹമായി അയ ക്കപ്പെട്ട നബി(സ്വ)യുടെ ജന്മത്തില്‍ അല്ലാഹുവോടുള്ള നന്ദി പ്രകാശനത്തെ യും ഇത്തരം പ്രവര്‍ത്തനങ്ങള്‍ അറിയിക്കുന്നു” (അല്‍ ബാഇസ്, പേജ്: 23).
ഇമാം ശൈബാനി(റ)പറയുന്നു. “നബി(സ്വ)ജനിച്ച ദിവസം ആഘോഷിക്കപ്പെടാന്‍ ഏറ്റവും അര്‍ഹമാണ്” (ഹദാഇഖുല്‍ അന്‍വാര്‍, വാ: 1,പേജ്: 19).
(25) നബി(സ്വ)വഫാത്താവുക നിമിത്തമായി ദുഃഖമുായ മാസം കൂടിയാണല്ലോ റബീഉല്‍ അവ്വല്‍ ?. ഈ ചോദ്യത്തിന് ഇമാം സുയൂഥി (റ) മറുപടി പറയുന്നു. “നിശ്ചയം നബി(സ്വ)യുടെ ജനനം ലഭ്യമായ ഏറ്റവും വലിയ അനുഗ്രഹമാണ്. നബി(സ്വ)യുടെ വഫാത്ത് നമുക്ക് സംഭവിച്ച ഏറ്റവും വലിയ മുസ്വീബത്തുമാ കുന്നു. അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകടിപ്പിക്കാനും മുസ്വീബത്തുകളുടെ മേല്‍ ക്ഷമിക്കാനുമാണ് ശരീഅത്ത് കല്‍പ്പിക്കുന്നത്” (അല്‍ ഹാവീ ലില്‍ ഫതാവ, വാ: 1,പേജ്: 256)
1 380
ഭരണത്തില്‍ നീതി പുലര്‍ത്താത്ത ഭരണാധികാരികള്‍ക്ക് അതിന് ശേഷം പ്രത്യേക വഅ്ള് സംഘടിപ്പിക്കും (അഅ്യാനുല്‍ അസ്വ്ര്‍ പേ 426)
(12) അല്‍ഹാഫിള് ബി`ന്‍ നാസ്വിറുദ്ദീനി ദ്ദിമിശ്ഖീ (842)
മൗരിദുസ്സ്വാദീ ഫീ മൗലിദില്‍ ഹാദീ, അല്ലഫ്ളുര്‍റാഇഖ് ഫീ മൗലിദി ഖൈരില്‍ ഖലാഇഖ്, മിന്‍ഹാജുസ്സൂല്‍ ഫീ മിഅ്റാജിര്‍റസൂല്‍, തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചു. നബിദിനത്തെ പ്രശംസിച്ച് മഹാ`ന്‍ ചൊല്ലിയ കവിതയുടെ സാരം ഇങ്ങനെ: ഖുര്‍ആന്‍ പേരെടുത്ത് വിമര്‍ശിച്ച അബൂലഹബ് നരകാവകാശിയാണ്. എന്നിട്ടും നബി(സ്വ)യുടെ ജന്മത്തില്‍ സന്തോഷിച്ച് അടിമസ്ത്രീയെ മോചിപ്പിച്ചത് കൊണ്ട് എല്ലാ തിങ്കളാഴ്ചയും ശുദ്ധ ജലം നല്‍കപ്പെടുന്നു. എങ്കില്‍ തിരുനബിയുടെ ജന്മത്തില്‍ സന്തോഷിക്കുകയും സത്യവിശ്വാസിയായി മരിക്കുകയും ചെയ്താല്‍ ലഭിക്കുന്ന പ്രതിഫലം എത്രമാത്രമായിരിക്കും. (മൗരിദുസ്സ്വാദീ ഫീ മൗലിദില്‍ ഹാദീ)
(13) അല്‍ഹാഫിള് ഇബ്നുകസീര്‍ (700774)
നബി(സ്വ)യുടെ മൗലിദ് ഗ്രന്ഥം രചിച്ചിട്ടുണ്ട്. മാത്രമല്ല; മൗലിദ് കഴിച്ച മുളഫ്ഫര്‍ രാജാവിനെ വാനോളം പുകഴ്ത്തുന്നത് കാണുക. മലികുല്‍മുളഫ്ഫര്‍ ധര്‍മിഷ്ഠന്‍, നേതാവ്, സല്‍പ്രവര്‍ത്തനങ്ങളുടെ ഉടമ എന്നീ നിലകളില്‍ വര്‍ത്തിച്ചു. അദ്ദേഹം റബീഉല്‍ അവ്വലില്‍ വലിയൊരു മൗലിദ് സദസ്സ് സംഘടിപ്പിക്കാറുണ്ട്. അദ്ദേഹം പണ്ഡിതനും ധ്യൈശാലിയും നീതിമാനുമായിരുന്നു. അല്ലാഹു അദ്ദേഹത്തിന് റഹ്മത്ത് ചെയ്യട്ടേ. അല്ലാഹു അദ്ദേഹത്തിന്റെ ഖബറിടം നന്നാക്കികൊടുക്കട്ടേ. അദ്ദേഹത്തിന് ഇബ്നുദിഹ്യ(റ) അത്തന്‍വീര്‍ ഫീ മൗലിദില്‍ ബശീരിന്നദീര്‍ എന്ന മൗലിദ് ഗ്രന്ഥം രചിച്ച് കൊടുത്തു. അതിന് അദ്ദേഹം ആയിരം ദീനാര്‍ പ്രതിഫലം കൊടുത്തു. ദീര്‍ഘകാലം ഭരണം നടത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ ജീവിതരീതിയും സ്വകാര്യതയും സതുത്യര്‍ഹമായിരുന്നു. സിബ്ത്ബിനില്‍ജൗസി പറയുന്നു: മൗലിദ് സദസ്സിന്റെ സുപ്രയില്‍ ചുട്ട 1000 ആടും 10,000 കോഴിയും 1,30,000 പാത്രങ്ങളില്‍ ഹലുവയും ഉണ്ടായിരുന്നു (അല്‍ബിദായതുവന്നിഹായ 13/136).
(14)ഇമാം ജലാലുദ്ദീ`ന്‍ അസ്സുയൂത്വി(റ) 849911
മൗലിദ് സമര്‍ത്ഥിക്കാന്‍ അദ്ദേഹം അല്‍ ഹാവീ ലില്‍ ഫതാവയില്‍ ഹുസ്നുല്‍ മഖ്സ്വദ് ഫീ അമലില്‍ മൗലിദ് എന്ന ഗ്രന്ഥം രചിക്കുകയും നബിദിനാഘോഷത്തെ വിമര്‍ശിച്ചവര്‍ക്ക് കൃത്യമായ മറുപടി നല്‍കുകയും ചെയ്തു.
(15) അല്ലാമ മുഹമ്മദ് ബി`ന്‍ ഉമര്‍ അല്‍ ഹള്റമീ (930)
നബി(സ്വ) ജനിച്ച ദിവസം ആഘോഷിക്കല്‍ നമുക്ക് അനിവാര്യമാണ്. നബി(സ്വ) ഉദയം ചെയ്ത സമയം പരിഗണിക്കുക, അല്ലാഹുവിനെ സൂക്ഷിക്കുക, പാപങ്ങളില്‍ നിന്ന് അകലുക, പ്രിയങ്കരരായ നബി(സ്വ)യെ ആദരിച്ച് കൊണ്ട് അല്ലാഹുവിലേക്ക് അടുക്കുക, അല്ലാഹു തിരുനബി(സ്വ)യെ ആദരിച്ചവിധം മനസ്സിലാക്കുക, അല്ലാഹു ആദരിച്ചവരെ ആദരിക്കല്‍ ഹൃദയത്തില്‍ ഭക്തിയുണ്ടെന്നതിന്റെ അടയാളമാണ്. (ഹദാഇഖുല്‍ അന്‍വാര്‍, പേ 53)
അദ്ദേഹം ഇമാമും അഗാധജ്ഞാനമുള്ള പണ്ഡിതനുമായിരുന്നു. (അന്നൂറുസ്സാഫിര്‍ 1/18)
(16) ശൈഖുല്‍ ഇസ്ലാം ശിഹാബുദ്ദീന്‍ അഹ്മദ് ബിന്‍ ഹജരില്‍ ഹൈതമീ(റ) (909975)
മൗലിദ് സംഘടിപ്പിക്കുന്നതും അതിന് ജനങ്ങള്‍ സംഘമിക്കുന്നതും സുന്നത്താണ് (ഫതാവല്‍ ഹദീസിയ്യ, പേ 202).
അന്നിഅ്മതുല്‍ കുബ്റാ ഫീ സയ്യിദി വുല്‍ദി ആദം എന്ന മൗലിദ് ഗ്രന്ഥം രചിക്കുകയും അതില്‍ മൗലിദ് കഴിക്കുന്നതിന്റെ മഹത്വം വിശദീകരിക്കുകയും ചെയ്തു.
(17) ഇമാം അഹ്മദുബി`ന്‍ അഹ്മദുല്‍ ഖസ്ത്വല്ലാനീ (റ) (851923)
മുസ്ലിംകള്‍ മുഴുവനും നബി(സ്വ)ജനിച്ച മാസത്തില്‍ സദസ്സുകള്‍ സംഘടിപ്പിക്കുകയും സദ്യ ഒരുക്കുകയും ചെയ്യുന്നു. വിശിഷ്യാ നബി(സ്വ) ജനിച്ച രാത്രിയില്‍ വളരെ കൂടുതല്‍ നന്മ ചെയ്യുകയും സദഖകള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. അതിന്റെ ബറകത്ത് എപ്പോഴും അവരില്‍ പ്രകടമായികൊണ്ടിരിക്കുന്നു. തിരു നബി(സ്വ) ജന്മമെടുത്ത ദിനങ്ങളെ ആഘോഷമാക്കിയവര്‍ക്ക് അല്ലാഹുവിന്റെ കാരുണ്യം ലഭിക്കട്ടെ (അല്‍ മവാഹിബുല്ലദുന്നിയ്യ 1/48)
(18)ഇമാം മുല്ലാഅലിയ്യുല്‍ഖാരീ(റ1014)
സുപ്രസിദ്ധ പണ്ഡിത`ന്‍, മുഹദ്ദിസ്, (ശൗകാനിയുടെ അല്‍ ബദ്റുത്തവാലിഅ് 1/353) മഹാന് അല്‍മൗരിദുര്‍റവീ എന്നൊരു മൗലിദ് കിതാബുണ്ട്. (ഹദിയ്യതുല്‍ആരിഫീ`ന്‍ 1/496)
(19)ഇമാം അബ്ദുര്‍റഊഫ് അല്‍മുനാവീ (റ) (9521031)
ഇദ്ദേഹത്തിന് മൗലിദുല്‍ മുനാവീ എന്ന പേരില്‍ ഒരു മൗലിദ് ഗ്രന്ഥമുണ്ട്. (അല്‍ബറാഹീനുല്‍ജലിയ്യ 36)
(20) അല്ലാമ ഖുത്വ്ബുദ്ദീനുല്‍ ഹനഫീ (റ988)
എല്ലാവര്‍ഷവും റബീഉല്‍ അവ്വല്‍ 12 ന് നബി(സ്വ)യുടെ ജന്മസ്ഥലം സന്ദര്‍ശിക്കുന്നതിന് വേണ്ടി പണ്ഡിതന്മാരും നാലുമദ്ഹബിലെ ഖാസിമാരും അവിടെയുള്ള മറ്റനേകം ആളുകളും മഗ്രിബ് നിസ്കാര ശേഷം പള്ളികളില്‍ നിന്ന് സൂഖുല്ലൈലിലേക്ക് വരും. പിന്നീട് അവിടന്ന് വ`ന്‍ ജനാവലി നബി(സ്വ)യുടെ ജന്മസ്ഥലത്തേക്ക് പുറപ്പെടും. ഒരാള്‍ ഉദ്ബോധനം നടത്തുകയും രാജാവിന്റെ ക്ഷേമത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യും. പിന്നെ എല്ലാവരും മസ്ജിദുല്‍ ഹറാമില്‍ ഒരുമിച്ച് കൂടും. അവിടേക്ക് നാട്ടി`ന്‍ പുറങ്ങളില്‍ നിന്നും പട്ടണങ്ങളില്‍ നിന്നും ആളുകള്‍ വന്നണയും. അന്നവര്‍ക്ക് വല്ലാത്ത സന്തോഷമാണ്.
