മൗലിദ് പഠനം
前往频道在 Telegram
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511
显示更多1 380
订阅者
无数据24 小时
+37 天
+1530 天
帖子存档
1 380
നബിദിനാഘോഷം ഇസ്ലാമികം
മൗലിദ് : ലോക പണ്ഡിതൻമാർ
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
മൗലിദ് സഘടിപ്പിക്കുന്നതിന്റെ മഹത്വം ഫത്ഹുൽ മുഈനിന്റെ പ്രശസ്തമായ ഹാശിയ വിവരണം
ഇആനത്തു ത്വാലിബീനിൽ ശൈഖ് അസ്സയിദ്ൽ ബക്രി(റ) മക്ക വിവരിക്കുന്നു
താബിഉകളുടെ നേതാവ് ഹസനുൽ ബസ്വരി(റ) പറയുന്നു.
قال الحسن البصري، قدس الله سره: وددت لو كان لي مثل جبل أحد ذهبا لانفقته على قراءة مولد الرسول.
എനിക്ക് ഉഹ്ദ് മലയോളം സ്വർണമുണ്ടാവുകയാണങ്കിൽ ഞാൻ അത് മൗലിദ് പാരായണത്തിന് വേണ്ടി ചിലവയിക്കുന്നതാണ്.
قال الجنيدي البغدادي رحمه الله: من حضر مولد الرسول وعظم قدره فقد فاز بالايمان.
ജുനൈദുൽ ബഗ്ദാദി(സ) പറയുന്നു : വല്ലവനും റസൂൽ(സ)യുടെ മൗലിദിൽ പങ്കടുക്കുകയും അതിനെ മഹത്വപെടുത്തുകയും ചെയ്താൽ അവൻ ഈമാൻ കൊണ്ട് വിജയിച്ചവനായി
قال معروف الكرخي قدس الله سره:
من هيأ لأجل قراءة مولد الرسول طعاما، وجمع إخوانا، وأوقد سراجا، ولبس جديدا، وتعطر وتجمل تعظيما لمولده حشره الله تعالى يوم القيامة مع الفرقة الأولى من النبيين، وكان في أعلى عليين. ومن قرأ مولد الرسول (ص) على دراهم مسكوكة فضة كانت أو ذهبا وخلط تلك الدراهم مع دراهم أخر وقعت فيها البركة ولا يفتقر صاحبها ولا تفرغ يده ببركة مولد الرسول (ص)
മഅറൂഫുൽ ഖർഖി(റ) പറയുന്നു :
വല്ലവനും റസൂൽ(സ)യുടെ മൗലിദ് പാരായണത്തിന് വേണ്ടി ഭക്ഷണം ഒരുക്കുകയും കൂട്ടുകാരെ സങ്കടിപ്പിക്കുകയും വിളക്ക് കത്തിക്കുകയും പുതുവസ്ത്രം ധരിക്കുകയും സുഗന്ധം പൂശുകയും
ഭംഗിയാവുകയും, ഇതെല്ലാം ചെയ്യുന്നത് അവിടത്തെ മൗലിദിനെ ബഹുമാനിച്ചതിന്ന് വേണ്ടിയാണങ്കിൽ അല്ലാഹു അവനെ ഖിയാമത്ത് നാളിൽ ഒന്നാം വിഭാഗക്കാരായ അമ്പിയാക്കളോട് കൂടെ ഒരുമിച്ച് കൂട്ടുന്നതാണ് 'അവൻ ഇല്ലിയ്യീനിൽ ഉന്നത സ്ഥാനത്താവുകയും ചെയ്യുന്നതാണ്.
وقال الامام اليافعي اليمنى: من جمع لمولد النبي (ص) إخوانا وهيأ طعاما وأخلى مكانا وعمل إحسانا وصار سببا لقراءة مولد الرسول بعثه الله يوم القيامة مع الصديقين والشهداءوالصالحين ويكون في جنات النعيم
ഇമാം യാ ഫിഈ(റ) പറയുന്നു : ഒരാൾ നബി(സ)യുടെ മൗലിദിന്ന് വേണ്ടി കൂട്ടുകാരെ സഘടിപ്പിക്കുകയും ഭക്ഷണം തയ്യാറാക്കുകയും പ്രത്യേക സ്ഥലം ഒരുക്കുകയും നന്മ പ്രവർത്തിക്കുകയും
റസൂൽ(സ്വ) യുടെ മൗലിദ് പാരായണത്തിന്ന് കാരണമാവുകയും ചെയ്താൽ അവനെ ഖിയാമത്ത് നാളിൽ സ്വിദ്ധീഖീങ്ങളുടേയും ശുഹദാക്കളുടെയും സ്വാലിഹീങ്ങളുടെയും കൂടെ അവനെ ഒരുമിച്ചുകൂട്ടുകയും അവന് ജന്നാത്തു നഈമിൽ ആവുകയും ചെയ്യുന്നതാണ്.
وقال السري السقطي : من قصد موضعا يقرأ فيه مولد النبي (ص) فقد قصد روضة من رياض الجنة لأنه ما قصد ذلك الموضع إلا لمحبة الرسول. وقدقال عليه السلام: من أحبني كان معي في الجنة
ഇമാം സിര്ര് സിഖ്ത്വി (റ) പറയുന്നു :
നബി (സ്വ) യുടെ മൗലിദ് ഓതുന്ന സ്ഥലം ഒരാൾ കരുതി പോയാൽ അവൻ സ്വർഗത്തിന്റെ തോട്ടങ്ങളിൽ ഒരു തോട്ടമാണ് കരുതുന്നത്. കാരണം അവൻ റസൂൽ(സ)യുടെ മഹബ്ബത്തിന് വേണ്ടിയല്ലാതെ ആ സ്ഥലത്തെ കരുതുന്നില്ല. അല്ലാഹുവിന്റെ റസൂൽ(സ) പറഞ്ഞത് വല്ലവനും എന്നെ സനേഹിച്ചാൽ അവൻ എന്റെ കൂടെ സ്വർഗത്തിലാണ്.
قال سلطان العارفين جلال الدين السيوطي في كتابه الوسائل في شرح الشمائل: ما من بيت أو مسجد أو محلة قرئ فيه مولد النبي (ص) هلا حفت الملائكة بأهل ذلك المكان وعمهم الله بالرحمة والمطوقون بالنور - يعني جبريل وميكائل وإسرافيل وقربائيل وعينائيل والصافون والحافون والكروبيون - فإنهم يصلون على ما كان سببا لقراءة مولد النبي (ص) قال: وما من مسلم قرئ في بيته مولدالنبي (ص) إلا رفع الله تعالى القحط والوباء والحرق. والآفات والبليات والنكبات والبغض والحسد وعين السوء واللصوص عن أهل ذلك البيت، فإذا مات هون الله تعالى عليه جواب منكر ونكير، وكان في مقعد صدق عند مليك مقتدر.
إعانة الطالبين (3/415)
സുൽത്വാനുൽ ആരിഫീൻ ജലാലുദ്ധീൻസുയൂത്വി (റ) അൽ വ സാ ഇലിൽ ൽ പറയുന്നു.
ഒരു വീടോ, പള്ളിയോ, മഹല്ലോ അവിടെ നബി സ്വ യുടെ മൗലിദ് ഓതപ്പെട്ടാൽ ആ സ്ഥലം മലാക്കമാർ പൊതിയുകയും അല്ലാഹു അവിടെ റഹ്മത്ത് വ്യാപകമാക്കുകയും ചെയ്തിട്ടല്ലാതെ ഇല്ല.
കാരണം നബി സ്വ യുടെ മൗലിദിന്ന് കാരണക്കാരനായവന് വേണ്ടി മലക്കുകൾ പ്രാർഥിക്കുന്നതാണ്.
ഏതൊരു മുസ്ലിമും അവന്റെ വീട്ടിൽ നബി സ്വയുടെ മൗലിദ് പാരായണം ചെയ്താൽ വരൾച്ച ,വബാഅ് ,തീപിടുത്തം, ആഫത്ത്, ബലിയ്യത്ത്, പക, അസൂയ, കണ്ണേറ്, കള്ളന്മാർ, അപകടങ്ങൾ എന്നിവയെ തൊട്ട് ആ നാട്ടുകാരെ അള്ളാഹു ഉയർത്തുന്നതാണ്.
മരണപ്പെട്ടാൽ മുൻകർ നഖീറിന്റെ ജവാബിനെ അവന് എളുപ്പമാകുന്ന താണ്, കഴിവുള്ള രാജാവായി അള്ളാഹുവിന്റെ അടുക്കൽ എത്തുന്നതാണ്
(ഇആനത്തു ത്വാലിബീൻ 3/415)
1 380
മലബാറിലെ സുയൂഥ്വി
തുല്യതയില്ലാത്ത ഗ്രന്ഥങ്ങൾ സുന്നി കൈരളിക്ക് സമർപ്പിച്ചവരാണ് വൈലത്തൂർ ബാവ മുസ്‌ലിയാർ. മലബാറിലെ സുയൂഥ്വി എന്ന് വിശേഷിപ്പിക്കാവുന്ന വിധം നിരവധി ഫന്നുകളിൽ ഉസ്താദിന് രചനകളുണ്ട്. ഒരോന്നും വായിക്കുമ്പോൾ മാത്രമാണ് ഉസ്താദിന്റെ അറിവിലുള്ള ആഴവും പരപ്പും ബോധ്യമാവുക.
1936 ൽ ഹിജ്‌റ വർഷം 1355 ൽ വൈലത്തൂരിൽ ഉമ്മയുടെ വീട്ടിലാണ് ജനനം. പിതാവ് സൈതാലിക്കുട്ടി മുസ്‌ലിയാർ. അവരുടെ പിതാവ് സൈതാലി ഹാജി. ഇവരുടെ പതിമൂന്ന് മക്കളിൽ ഒരാളാണ് സൈതാലിക്കുട്ടി മുസ്‌ലിയാർ. സൂഫിയും പണ്ഡിതനും വാളക്കുളം അബ്ദുൽ ബാരി ഉസ്താദിന്റെ ശിഷ്യനുമാണ്. പിതാവിന്റെ കുടുംബം താനാളൂരിലായിരുന്നു. മങ്ങാട്ടിയിൽ ബീരാൻ ഹാജിയുടെ മൂന്നു മക്കളിൽ അവസാനത്തവരായ ഖദീജ എന്നവരെ വിവാഹം കഴിക്കുകയും അദ്ദേഹത്തിന്റെ നിർബന്ധത്താൽ വൈലത്തൂരിലേക്ക് വീട് മാറുകയും ചെയ്തു സൈതാലിക്കുട്ടി മുസ്‌ലിയാർ. അങ്ങനെയാണ് വൈലത്തൂരിൽ താമസമാകുന്നത്. ഏഴ് മക്കളിൽ ഏഴാമനാണ് ഉസ്താദ്. നാലാം മാസം ഗർഭത്തിൽ ആയിരിക്കുമ്പോൾ തന്നെ പിതാവ് സൈതാലിക്കുട്ടി മുസ്‌ലിയാർ വഫാതായി.അവരെ ഗർഭത്തിലായിരിക്കുമ്പോഴാണ് സൈതാലി ഹാജി മരിക്കുന്നത്. അതുകൊണ്ട് തന്നെ പിതാവിന്റെയും മകന്റെയും പേരക്കുട്ടിയുടെയും പേരുകൾ ഒരുപോലെയാണ്.
പിതാവ് സൈതാലിക്കുട്ടി മുസ്‌ലിയാർ മരണത്തിന്റെ അല്പം മുമ്പ് അവർ മുസ്ലിയാരെ തന്റെ അന്ത്യകർമങ്ങൾ ചെയ്യാൻ വീട്ടിലേക്ക് വിളിച്ചു വരുത്തി.ശേഷം വുളൂ ചെയ്ത് രണ്ട് റക്അത്ത് സുന്നത് നിസ്കരിച്ചു മരണപ്പെടുകയാണുണ്ടായത്.മരണത്തെ മുൻകൂട്ടി അറിഞ്ഞെന്നു പറയാം. മാതാവും വലിയ മഹതിയായിരുന്നു. ഉമ്മയിൽ നിന്നാണ് ഞാൻ മുതഫരിദ് ഒത്തിയതെന്ന് ഉസ്‌താദ് തന്നെ പറയാറുണ്ടായിരുന്നുവത്രെ. അവരെ കുറിച്ച് തിരൂരങ്ങാടി ബാപ്പു ഉസ്താദ് പാടിയ "ഖദീജയുടെ വസ്ത്രം തവക്കുലും ഈനാസ് പാരത്രിക ചിന്തയുമാണ്" എന്നർത്ഥം വരുന്ന കവിത ഉസ്താദിന്റെ ശാഫിഈ മദ്ഹബ് എന്ന ഗ്രന്ഥത്തിന്റെ തുടക്കത്തിൽ കാണാം. ഇങ്ങനെ പാരമ്പര്യം കൊണ്ട് തന്നെ വിശുദ്ധമായിരുന്നു ഉസ്താദ്. അവിടുത്തെ ദറജ അല്ലാഹു ഏറ്റട്ടെ.
1 380
*Note:*
ദേവ്ബന്ദികളുടെ ഉന്നത നേതാക്കൾക്കെതിരെ എഴുതപ്പെട്ട തഖ്ദീസിനിക്കും, അൻവാറേ സാഥ്വിഅ: ക്കും കീറാനവി(റ) തഖ്രീള് എഴുതിയിട്ടുണ്ട്.
ഈ ഖണ്ഡനങ്ങളും, മറുപടിക്ക് മറുപടിയും എല്ലാം നടന്നത്
*ഇമാം അഹ്മദ് റസാഖാൻرحمه الله* രംഗത്ത് വരുന്നതിന്റെ എത്രയോ വർഷങ്ങൾക്ക് മുമ്പാണെന്നത് പ്രത്യേകം പ്രസ്താവ്യമത്രെ.
..........................................
_മുഹമ്മദ് ഇസ്മാഈൽ അംജദി_
1 380
حقیقت میں اندھا کون ہے ؟
മൗലിദ് മജ്ലിസിനെ ഹറാമാക്കുന്നവൻ യഥാർത്ഥ അന്ധൻ തന്നെ : ശൈഖ് റഹ്മത്തുള്ള കീറാനവി(റ)
സംഭവം ഇങ്ങനെ വായിക്കാം
1884-ൽ ദേവ്ബന്ദീ പണ്ഡിതർ മദ്ഹബ് വിരോധികളോട്
കൂട്ടുകൂടിക്കൊണ്ട് പ്രസിദ്ധീകരിച്ച കുപ്രസിദ്ധമായ ഇൻകാരി ഫത് വയിലൂടെ(فتوی انکاری) കഠിനമായ മൗലിദ് വിരോധവുമായി രംഗത്തു വന്നു. 1884-ൽ തന്നെ ഇതിന്റെ ഖണ്ഡനവുമായി ശൈഖ് അബ്ദുസ്സമീഅ് അൻവാറേ സാഥിഅ: ദർ ബയാൻ മൗലോദോ ഫാതിഹ:
انوار ساطعہ در بیان
مولودوفاتحہ
എന്ന ബൃഹത്തായ ഗ്രസ്ഥരചന നടത്തി. ഖുർആന്, ഹദീസിന് പുറമെ മുസ്‌ലിം പണ്ഡിത പാരമ്പര്യവും വിശിഷ്യാ ധാരാളമായി മക്ക, മദീനി പണ്ഡിതരുടെ ഫത് വകളും ശേഖരിച്ചു പ്രസിദ്ധം ചെയ്തു.
എന്നാൽ മൗലിദ് വിരോധം വെച്ച് പുലർത്തുന്ന പണ്ഡിതരെ മക്കയിലും, മദീനയിലും ലഭിക്കാതിരുന്നപ്പോൾ 1886-ൽ തബ്ലീഗ് ജമാഅത്തിന്റെ ശില്പി ഇല്ല്യാസ് കാന്തലവിയുടെ ഗുരുവായ റശീദ് ഗങ്കോഹിയുടെ നിർദ്ദേശ പ്രകാരം തബ്ലീഗ് ജമാഅത്തിന്റെ ശില്പി ഇല്ല്യാസ് കാന്തലവിയുടെ ഉസ്താദ് ഖലീൽ അഹമ്മദ് അമ്പേട്ടവി എഴുതി.
👉"മക്കത്തെ പള്ളിയിലെ അന്ധനായ ഒരു പണ്ഡിതനോട് മൗലിദ് മജ്ലിസിനെ സംബന്ധിച്ച് ചോദിച്ചപ്പോൾ ബിദ്അത് ഹറാം(بدعة حرام) എന്ന് പറഞ്ഞു. ശേഷം റശീദ് ഗങ്കോഹിയും, ഖലീൽ അമ്പേട്ടവിയും സംയുക്തമായി എഴുതി.
"അവിടെയുള്ള ഹഖാനി പണ്ഡിതരും ഈ അമലിനെ മോശം എന്ന് മനസ്സിലാക്കുന്നു."
{ബറാഹീനേ ഖാത്വിഅ: പേ : 49}
മൗലിദ് മജ്ലിസിനെ ഹറാമാക്കിയ അന്ധന്റെ കഥ പറയുകയും, ഈ പുണ്യകർമ്മത്തെ ഹറാമാക്കിയവനെ യഥാർത്ഥ حقانی) പണ്ഡിതനാക്കി മഹത്വവൽക്കരിച്ച് കൊണ്ട് ദേവ്ബന്ദീ പണ്ഡിതരായ ഗങ്കോഹിയും, അമ്പേട്ടവിയും രംഗത്ത് വന്നപ്പോൾ ......
മക്കയിലേക്ക് താമസം മാറ്റിയ ഇന്ത്യക്കാരനും, എന്നാൽ മക്കാ ഉലമാക്കളിൽ ഉന്നത സ്ഥാനീയരും, ലോക പ്രശസ്ത പണ്ഡിതനുമായ ശൈഖ് റഹ്മത്തുല്ലാഹ് കീറാനവി(റ) മറുപടി എഴുതി.
👉"തഖിയ: (ഒളിച്ചുകളി) എന്ന നിലക്ക് പേര് വ്യക്തമാക്കാത്ത കുരുടൻ മൗലവി അൻസാരി സഹാറൻപൂരിയായിക്കും. ഇൽമിന്റെ അഹ് ലുകാരായ എല്ലാ ചെറിയവരും വലിയവരും അദ്ധേഹത്തെ ആക്ഷേപിക്കാറുണ്ട്.
അല്ലെങ്കിൽ ബുദ്ധിക്ക് കൂടി കുരുട് ബാധിച്ച വല്ല മന്ദബുദ്ധിക്കാരനുമായിരിക്കും.
സുബ്ഹാനല്ലാഹ് !!!
ഒരു മജ്ഹൂലായ (അവ്യക്തമായ) വ്യക്തിയെ കൊണ്ട് ദേവ്ബന്ദീ പണ്ഡിതരെ ഹറമൈനി ശരീഫൈനിയിലെ (മക്കാ, മദീനാവിലെ) ഉലമാക്കളേക്കാൾ ശ്രേഷ്ഠമാക്കുകയാണോ ?
ശേഷം മഹാനവർകൾ എഴുതി.
👉കണ്ണു പൊട്ടിയതിനാലുള്ള അന്ധത മാത്രമല്ല
اور ايک بینائ کےاندھے کےکہنےسے
جوحقییقت میں وہ عقل کابھی اندھا ہے،مولودبدعت اورحرام ٹھہرجائے.
"മൗലിദിനെ ഹറാമും, ബിദ്അത്തുമാക്കിയതിലൂടെ ബുദ്ധിക്കു കൂടി കുരുട് ബാധിച്ച യഥാർത്ഥ അന്ധനാണവൻ."
അവൻ പറഞ്ഞതനുസരിച്ചാണോ മൗലിദിനെ ഹറാമും, ബിദ്അത്തുമാക്കുന്നത്.
ആശയം:
(തഖ് രീള് :തഖ്ദീസുൽ വകീൽ അൻ തൗഹീനി റശീദി വൽ ഖലീൽ, പേ:402}
تقريض، تقديس الوكيل عن توهين الرشيد والخليل
പ്രിയ വായനക്കാരെ!
അല്ലാഹു തആലാ പറയുന്നു.
ومن كان فى ھذه أعمی فهو فى الاخرة أعمى وأضل سبيلا
"വല്ലവനും ഈ ലോകത്ത് അന്ധനായിരുന്നാൽ പരലോകത്തും അവൻ അന്ധനായിരിക്കും. ഏറ്റവും വഴിപിഴച്ചവനുമായിരിക്കും
{ആശയം: സൂറ:ഇസ്റാഅ് 72}
വൈജ്ഞാനിക രംഗത്ത് അത്ഭുതങ്ങൾ കാഴ്ചവെച്ചവരും, ഉന്നതനായ ഹനഫി പണ്ഡിതനുമായ ശൈഖ് റഹ്മത്തുള്ള കീറാനവി(റ) ഹി: 1308-ൽ റമളാൻ മാസത്തിന്റെ പവിത്രമാം മൂന്നാമത്തെ പത്തിലെ വിശുദ്ധമാം വെള്ളി ദിവസത്തിൽ അല്ലാഹുവിന്റെ റഹ്മത്തിലേക്ക് യാത്രയായി. മക്കയിലെ ജന്നത്തുൽ മുഅല്ലയിൽ ഖദീജത്തുൽ കുബ്റാ(റ)യുടെ ജിവാറിലായി, സ്വഹാബാക്കളുടെ ചാരത്തായി അന്ത്യവിശ്രമം കൊളളുന്നു.
ക്രിസ്ത്യാനികൾക്കെതിരെയുള്ള വാദപ്രതിവാദങ്ങൾ, അക്കാരണത്താൽ ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായി മാറുകയും നാടുവിടുകയും ചെയ്യേണ്ടി വന്ന സാഹചര്യങ്ങൾ, ബ്രിട്ടീഷുകാർക്കെതിരിൽ ഫാരിസിയിലും, ഉർദുവിലും, അറബിയിലുമായി എഴുതിയ ബ്രഹത്തായ ഗ്രന്ഥങ്ങൾ,
ദേവ്ബന്ദീ പണ്ഡിതർക്കെതിരെയുള്ള വെളിപ്പെടുത്തലുകൾ,
മലബാറുകാരനായ ആശിഖേ റസൂൽ ഉമർ ഖാളി(റ) ത്വാഇഫിൽ പള്ളി നിർമ്മിച്ചത് പോലെ കീറാനവി(റ) മക്കയിൽ മത സ്ഥാപനം നിർമിച്ചു. മഹാനായ സയ്യിദ് സൈനി ദഹ് ലാൻ(റ)
വിന് വലിയ ആദരവ് നൽകി, ആദരവിനപ്പുറം സൈനി ദഹ് ലാൻ(റ)നെ ഉസ്താദായി സ്വീകരിച്ചു. അവരുടെ നിർദേശ പ്രകാരം ക്രിസ്ത്യാനികൾ ക്കെതിരെ എഴുതപ്പെട്ട ഇള്ഹാറുൽ ഹഖ് എന്ന ഉർദു ഗ്രന്ഥത്തെ അറബീകരിച്ചു, അതിലൂടെ ലോക പണ്ഡിതരുടെ ശ്രദ്ധാകേന്ദ്രമായി മാറി. പല രാഷ്ട്രങ്ങളിലേക്കും ക്ഷണിക്കപ്പെട്ടു. അവിടെയെല്ലാം ഉജജ്വല സ്വീകരണം നൽകപ്പെട്ടു. ഇങ്ങനെ ചരിത്രം നീണ്ടു പോകുന്നു.
ബാഖിയാത്തു സ്വാലിഹാത്തിന്റെ
ബാനി ഹസ്റത്ത് ശൈഖ് അബ്ദുൽ വഹാബ്(റ) എന്നവരുടെ ഉസ്താദാണ് കീറാനവി(റ) എന്നതും അവരുടെ നിർദേശപ്രകാരമാണ് ബാഖിയാത്തിന് തുടക്കം കുറിച്ചത് എന്നതും പ്രത്യേകം പറയാതിരിക്കാൻ കഴിയില്ല.
ദേവ്ബന്ദിക്കെതിരെ എഴുതപ്പെട്ട തഖ്ദീസിനും, അൻവാറേ സാഥ്വിഅ:ക്കും കീറാനവി(റ) തഖ്രീള് എഴുതിയിട്ടുണ്ട്. ഈ ഖണ്ഡനങ്ങളും, മറുപടിക്ക് മറുപടിയും എല്ലാം നടന്നത് അഹ്മദ് റസാഖാൻ(റ) രംഗത്ത് വരുന്നതിനയ എത്രയോ മുമ്പാണെന്നത് പ്രത്യേകം പ്രസ്താവ്യമത്രെ.
1 380
. പിശാചിന് വിജയം കൊടുക്കാതിരിക്കുക
**************************************
റബീഉല് അവ്വലില് പുണ്യ നബിയുടെ മീലാദ് അനുസ്മരണം വേണോ വേണ്ടേ എന്നതിനെ ചൊല്ലിയുള്ള തല്ല് പതിവാണല്ലോ. ആ തല്ലാണ് പിശാചിന് ഏറ്റവും ആവശ്യം.റബീഉല് അവ്വലിലാകട്ടെ അല്ലാത്തപ്പോളാകട്ടെ ഹബീബായ നബി(സ)യെ അനുസ്മരിക്കലും ആ തിരുചര്യ പ്രബോധനം ചെയ്യലും നമുക്ക് ബാധ്യതയാണ്. ആ ബാധ്യത നടപ്പിലാക്കാതിരിക്കാന് ആഹോരാത്ര പരിശ്രമത്തിലാണ് പിശാച്. അവന് നാം വിജയം കൊടുക്കാതിരിക്കണമെങ്കില് മദ്ധ്യമ നിലപാട് അനിവാര്യമാണ്.
ഉമ്മത്തന് വസതാ...
മദ്ധ്യമ നിലപാടുകാര് എന്ന് വിശുദ്ധ ഖുര്ആന് വിശേഷിപ്പിച്ച ആ സവിശേഷത നാം കൈവരിച്ചാല് തല്ലുകള് നിലക്കും...
മീലാദ് അനുസ്മരണത്തിന് ഒരുമിക്കല് സ്വാലിഹീങ്ങളുടെ ചര്യയാണ്. അത് ഏത് രാജാവ് തുടങ്ങിയതാണെങ്കിലും അത് വളരെ ഖൈറായ പരിപാടിയാണ്. ആധുനിക ഭാഷയില് പറഞ്ഞാല് റബീഉല് അവ്വല് ക്യാന്പയിന് മാസമാണ്. പ്രവാചക ജീവിതത്തെ പ്രബോധനം ചെയ്യാനുള്ള ക്യാന്പയിന്. അത് തിരിച്ചറിഞ്ഞു കൊണ്ട് ചില ആധുനിക പ്രസ്ഥാനങ്ങള് വരെ നബി(സ)യെ സംബന്ധിച്ച ക്യാന്പയിനുകള് സംഘടിപ്പിച്ചു കാണുന്നുണ്ട്. റബീഉല് അവ്വലിന്റെ ഗുണാത്മക ഫലങ്ങളെ മുന്നിര്ത്തിയാണത്. അതല്ലാതെ ഇതൊരു ഫിഖ്ഹിയായ അമലായിട്ടല്ലാ കാണുന്നത്... മീലാദ് കൊണ്ടാടുന്നവരുടെ ആധികാരിക ഫിഖ്ഹ് ഗ്രന്ഥങ്ങളില് പോലും മീലാദില്ല. അഥവാ മീലാദിനെ ഒരു ഫിഖ്ഹിയായ അമലായി കാണുന്നില്ല. റമളാനില് മുപ്പത് ദിവസം നോന്പ് നോല്ക്കണം എന്നും തറാവീഹ് നിസ്കരിക്കണമെന്നും ഫിഖ്ഹ് കിതാബില് പറയുന്നുണ്ടല്ലോ... എന്നാല് റബീഉല് അവ്വലില് മൌലിദ് പാരായണം ചെയ്യണമെന്ന് ഫത്ഹുല് മുഈന് പോലുള്ള ഫിഖ്ഹ് ഗ്രന്ഥങ്ങള് പറയുന്നില്ല. അതുകൊണ്ട് മൌലിദ് ഓതണ്ട എന്നല്ല പറഞ്ഞു വരുന്നത്. മറിച്ച് ഇത് അംഗീകരിക്കാതെ മാറി നില്ക്കുന്നവര്ക്ക് അതിനുള്ള ഇടമുണ്ട് എന്ന് സമര്തഥിക്കാനാണ്.
ദഅ്വത്തിന്റെ ഭാഗമാണ് മൌലിദ് പാരായണങ്ങളും നബി കീര്ത്തനങ്ങളും... അത്തരത്തിലുള്ള ദഅ് വ പ്രവര്ത്തനങ്ങളെ പറ്റി അടിസ്ഥാന ഫിഖ്ഹില് പ്രതിപാദിച്ചു കാണില്ലല്ലോ... കാരണം, അതിന് ഒരു പ്രത്യേക രീതി പ്രവാചക ചര്യയില് നിന്ന് വള്ളിപുള്ളിവിടാതെ പിടിച്ചെടുത്ത് സമര്ത്ഥിക്കേണ്ടതില്ല. പ്രവാചകരുടെ സ്വഭാവത്തെയും സമീപനത്തേയും ഉള്കൊണ്ട് ഏത് വിധേനയും പ്രവര്ത്തിക്കാം എന്നതാണ് അവിടുത്തെ വിധി. അതേ പ്രകാരം പ്രവാചകരെ അനുസ്മരിക്കാനും അതു തന്നെ മതി.
മീലാദ് അനുസ്മരണത്തെ വിമര്ശിക്കുന്നവരുടെ സമീപന രീതി മറ്റൊരു തരത്തിലാണ്. അവര് ഭക്തിപൂര്വ്വം നിര്വ്വഹിക്കുന്ന ഏത് കാര്യത്തേയും ഫിഖ്ഹിന്റെ അളവ് കോലിലാണ് കാണുന്നത്. അത്തരക്കാരെ തിരുത്താനോ മീലാദ് അംഗീകരിപ്പിക്കാനോ സംവാദങ്ങളും ഖണ്ഡനങ്ങളും നടത്തുക വഴി ഉമ്മത്തിനെ മുജാദല(തര്ക്കം)യിലേക്ക് തള്ളിവിടാതിരിക്കാനാണ് നസീഹത്തോടെ ചിന്തിക്കുന്നവര് ശ്രമിക്കേണ്ടത്. കാരണം, നമ്മുടെ യഥാര്ത്ഥ ശത്രുവായ പിശാചിന്റെ ആവശ്യം നമ്മുടെ ഓരോ അവസരങ്ങളും മുജാദലയില് കലാഷിക്കണമെന്നതാണ്. അതിനാല് പിശാചിന് വിജയം നല്കാതിരിക്കാന് ഉമ്മത്ത് മൊത്തം ശ്രദ്ധിക്കണം. മീലാദ് ബിദ്അത്താണെന്ന് വാദമുള്ളവര് വിമര്ശനം നിര്ത്താന് സാധ്യതയില്ല. അവര് ചിന്താപരമായി വിശാലതയില്ലാത്തവരാണ്. എന്നാല്, മീലാദ് ഖൈറാണെന്ന് ചിന്തിക്കുന്നവര് ആ വിമര്ശനത്തെ ഗൌനിക്കാതിരിക്കുന്നതാണ് ബുദ്ധി. അങ്ങിനെ പറയാന് രണ്ട് ന്യായങ്ങളാണ് പറയാനുള്ളത്.
ഒന്ന്, ഖണ്ഢിതമായി വന്ന(നസ്സ്) കാര്യങ്ങള് അല്ലാത്തവ എല്ലാവര്ക്കും മനസ്സിലായി കൊള്ളണമെന്നില്ല. അതിനാല് ഉമ്മത്തിനിടയില് അത്തരം ചിന്താപരമായി ആഴമില്ലാത്തവര്ക്ക് ഇടം നല്കലാണ് അഹ്ലുസുന്നയുടെ സമീപനം.
രണ്ട്, ഖണ്ഡനങ്ങളോ സംവാദങ്ങളോ ഇല്ലാതെ മീലാദില് പുണ്യനബിയുടെ സ്മരണ കൊണ്ട് വിശ്വാസികളുടെ ഹൃദയത്തില് സ്നേഹവും സന്തോഷവും നിറക്കുന്നതില് നാം വിജയിക്കുന്നതോടെ മീലാദിനുള്ള അംഗീകാരം സ്വഭാവികമായും വര്ധിച്ചു വരും.
മീലാദ് വിമര്ശകര് മീലാദ് പോലെ ഒരുപാട് വിഷയത്തില് വേറിട്ട വീക്ഷണക്കാരാണ്. അവര് പൊതുവെ ഉമ്മത്തിനിടയിലെ വൈവിധ്യങ്ങളെ അംഗീകരിക്കാത്തവരാണ്. മീലാദിന്റെ വാക്താക്കളാകട്ടെ ഉമ്മത്തിന്റെ വൈവിധ്യത്തെ അംഗീകരിച്ചിട്ടുള്ളവരാണ്.
إختلاف الأئمة رحمة للأمة
ആ പാരന്പര്യം കൊണ്ടാണ് ഉമ്മത്തിന് ഖിലാഫത്തിനെ നിലനിര്ത്താന് സാധിച്ചത്. ഖിലാഫത്ത് തിരിച്ചു വരണമെങ്കില് ഉമ്മത്തിനിടയിലെ വൈവിധ്യങ്ങളെ ഉള്കൊണ്ട മധ്യമ സമീപനം കൈകൊള്ളല് അനിവാര്യമാണ്. തര്ക്കങ്ങള്ക്ക് നില്ക്കാതെ ഗുണാത്മകമായ പ്രവര്ത്തനങ്ങളിലൂടെ മുന്നേറിയാല് പിശാച് പരാജയപ്പെടുകയും ഉമ്മത്തിന് വിജയം ലഭിക്കുകയും ചെയ്യും. അല്ലാഹു നമുക്ക് ഇഹപര വിജയം പ്രദാനം ചെയ്യട്ടെ.. ആമീന്.
1 380
مناقب الشيخ سعيد سراج الدين القادريّ المخدوميّ
مولد الشيخ سراج الدين القادري
അയിലക്കാട് സഈദ് സിറാജുദ്ധീൻ അൽ ഖാദിരി മൗലിദ്
രചന : ശംസുൽ ഉലമാ ഇ.കെ ഉസ്താദ്
ഐലക്കാടു മൂപ്പരുടെ പേരിൽ അല്ലാമാഃ ശംസുൽ ഉലമ (റ) രചിച്ച മൗലിദാണിത്. ശൈഖുനാ ശംസുൽ ഉലമയുടെ സഹോദരനായ മുറ്റിച്ചൂർ മൂപ്പർ രചിച്ച മൗലിദിനേക്കാളും താരതമ്യേന ചെറുതാണിത്. മുറ്റിച്ചൂർ മൂപ്പരുടെ രചന ഇമ്മിണി വലുതാണ്, നാവുളുക്കുന്ന പദങ്ങളാൽ സമ്പന്നവും.
Another
https://t.me/moulidstudy/1538
https://t.me/moulidstudy/1637
https://t.me/moulidstudy/1499
See also
https://t.me/moulidstudy/1497
Read more
https://t.me/moulidstudy/1074
https://t.me/moulidstudy/1500
https://t.me/moulidstudy/1647
1 380
ചേളാരി ജമലുല്ലൈലി മഖാമിലുള്ള സയ്യിദ് നൊസ്സൻ തങ്ങൾ വഫാതായപ്പോൾ അവരുടെ മക്കളോ മറ്റോ ആവശ്യപ്പെട്ടത് പ്രകാരം സബ്ഖുകൾക്കിടയിൽ ഒരു മൗലിദ് രചിക്കുകയും അതുമായി തഹ്ലീലിന്റെ സദസ്സിലേക്ക് പോവുകയും ചെയ്തിരുന്നു. ആ മൗലിദ് പിന്നീട് എന്തായെന്ന് അറിയില്ലെന്ന് ഉസ്താദ് പറയുമായിരുന്നു.
ദർസ് നടത്തുന്ന സ്ഥലങ്ങളിലെല്ലാം സാമൂഹ്യപ്രവർത്തനവും ഉസ്താദിന്റെ ചര്യയായിരുന്നു. സബ്ഖ് കഴിഞ്ഞാൽ നാട്ടുകാരിലേക്കിറങ്ങും. അങ്ങാടിയിലും മറ്റും നാട്ടുകാരുമായി അടുത്തിടപഴകും. ഹൈന്ദവരായ ഒട്ടേറെ ആളുകൾ ആ സൗഹൃദവലയത്തിൽ ഉണ്ടായിരുന്നു. നാട്ടുകാരുടെ എല്ലാ കാര്യങ്ങളിലും ചടങ്ങുകളിലും ഉസ്താദിന്റെ സാന്നിധ്യം കാണും. ഈ പൊതുജന സമ്പർക്കം വഴി ധാരാളമാളുകളെ പള്ളിയുമായി അടുപ്പിക്കുവാനും നന്മയിലേക്ക് കൊണ്ടുവരാനും ഉസ്താദിന് സാധിച്ചു.
ലാളിത്യം ആ ജീവിതത്തിന്റെ മുഖമുദ്രയായിരുന്നു. പലപ്പോഴും കുപ്പായം ധരിച്ചിരുന്നില്ല. പാണ്ഡിത്യത്തിന്റെ ഉന്നതങ്ങളിൽ നിൽക്കുമ്പോഴും വലിയ പണ്ഡിതരുടെ വേഷമോ മറ്റൊ കുഞ്ഞീൻ മുസ്‌ലിയാർക്കില്ലായിരുന്നു.
പുതുപ്പറമ്പിൽ ദർസ് നടത്തുന്ന കാലത്ത് പലപ്പോഴും സി എച്ച് ഹൈദ്രൂസ് മുസ്‌ലിയാരുടെ വീട്ടിൽ മൗലിദ് സദസ്സ് ഉണ്ടാകുമായിരുന്നു. മരിക്കുന്നതിന്റെ മുമ്പുള്ള മൗലിദ് സദസ്സിന് പോയപ്പോൾ ഇത് അവസാന പരിപാടിയാണെന്ന് ഉസ്താദ് പറഞ്ഞത് ശിഷ്യർ ഓർക്കുന്നു. മരിക്കാനായെന്ന് പുതുപ്പറമ്പ് കുഞ്ഞിഅഹ്‌മദ് മൊല്ലയോട് പറഞ്ഞിരുന്നു.
സദാ ഖൽബിയ്യായ ദിക്റിന്റെ ഉടമയായിരുന്നു ഉസ്താദ്. സി എം വലിയ്യുല്ലാഹിയെ കാണാൻ മൂപ്പന്റെ വീട്ടിൽ പോയപ്പോൾ വരിയുടെ പിന്നിൽ നിൽക്കുകയായിരുന്ന കുഞ്ഞീൻ മുസ്‌ലിയാരെ വിളിക്കാൻ ഖാദിമിനെ പറഞ്ഞയച്ചത് ഉസ്താദ് അനുസ്മരിച്ചിരുന്നു.
കരുവൻതിരുത്തി നഫീസ എന്നവരാണ് ഭാര്യ. ബുഷ്‌റ, നഫീസ, സകീന എന്നിവർ സന്താനങ്ങൾ. മൂന്നിയൂർ ചിനക്കൽ ജുമാമസ്ജിദിൽ അന്ത്യവിശ്രമം കൊള്ളുന്നു. വൈലത്തൂർ ബാവ മുസ്‌ലിയാർ കുഞ്ഞീൻ മുസ്‌ലിയാരുടെ പേരിൽ അനുശോചനകാവ്യം രചിച്ചിട്ടുണ്ട്.
(ഈ അവസാന കുറിപ്പിന് പൂർണ കടപ്പാട്: സുഹൃത്ത് ശംവീൽ മുസ്‌ലിയാർ ഇരുമ്പുചോല)
ഉസ്താദ് എഴുതിയ നൊസ്സൻ തങ്ങളുടെ മൗലിദ്, വൈലത്തൂർ ബാവ ഉസ്താദ് എഴുതിയ ഉസ്താദിന്റെ മർസിയത് കയ്യിലുള്ളവർ ബന്ധപ്പെടുമല്ലോ.
1 380
കരിങ്ങനാട്, ചപ്പാരപ്പടവ് എന്നിവിടങ്ങളിൽ ദർസ് നടത്തിയിട്ടുണ്ട്. അനന്തരം തിരൂരങ്ങാടി താഴെചിന പള്ളിയിലായിരുന്നു ദർസ്. ദീർഘകാലം അവിടെ അധ്യാപനം ചെയ്തു. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് കുഞ്ഞീൻ മുസ്‌ലിയാർ കുറഞ്ഞ കാലം ലീവായപ്പോൾ കോഡൂർ മജീദ് മുസ്ലിയാരെയായിരുന്നു ദർസ് ഏല്പിച്ചിരുന്നത്. അങ്ങനെയിരിക്കെയായിരുന്നു തന്റെ അടുത്ത സുഹൃത്തും പള്ളി കമ്മിറ്റിയിലെ ഉന്നതനുമായ ഒരാൾക്കൊപ്പം ഉസ്താദ് ഹജ്ജിനു പോകുന്നത്. സൗഹൃദം നിമിത്തം ഉസ്താദിന്റെ പണം വരെ ആ വ്യക്തിയുടെ കൈകളിലായിരുന്നു. മക്കയിലെത്തിയ ഉസ്താദിന് അവിടെയുള്ള സുഹൃത്തുക്കളിൽ നിന്നും ശിഷ്യന്മാരിൽ നിന്നും വമ്പിച്ച വരവേലപ്പു ലഭിച്ചു. ഇടക്ക് ഹാജിയാർക്ക് ഉസ്താദുമായി ചെറിയൊരു പിണക്കം. ഉസ്താദിന്റെ പൈസയാണെങ്കിൽ അദ്ദേഹത്തിന്റെ കയ്യിലും. കഅബയുടെ ഖില്ല പിടിച്ച് ഉസ്താദ് ദുആ ചെയ്തു: 'റബ്ബേ. കഷ്ടപ്പെടുത്തരുതേ.' ഈ ദുആയുടെ ഇജാബത് എന്നോണം ആരെല്ലാമോ സാമ്പത്തികമായി സഹായിച്ചു. ഹജ്ജ് കഴിഞ്ഞു നാട്ടിലെത്തിയ ഉസ്താദ് തിരൂരങ്ങാടിയിലേക്ക് പോയില്ല. കുഞ്ഞീൻ മുസ്‌ലിയാർ ദർസിന് പോകാതെ വീട്ടിലുണ്ടെന്നറിഞ്ഞ് ദൈനംദിനം വിവിധ മഹല്ലുകാർ മൂന്നിയൂരിലെ ഉസ്താദിന്റെ വീട്ടിലെത്തി.
സി എച്ച് ഹൈദ്രൂസ് മുസ്‌ലിയാരുടെ ക്ഷണമനുസരിച്ച് പുതുപ്പറമ്പ് ജുമുഅത് പള്ളിയിൽ ഉസ്താദ് ദർസ് തുടങ്ങി. തന്റെ ശിഷ്യനായ സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ വിദേശ യാത്രയെത്തുടർന്നുള്ള ഒഴിവിലാണ് ഉസ്താദ് പുതുപ്പറമ്പിലെത്തുന്നത്. തിരൂരങ്ങാടിയിൽ തന്റെകൂടെയുണ്ടായിരുന്ന വിദ്യാർഥികളും ജിഫ്‌രി തങ്ങളുടെ വിദ്യാർഥികളും പുതുപ്പറമ്പിൽ ഉസ്താദിൽ നിന്നും പഠനമാരംഭിച്ചു. വഫാത്തിന്റെ അന്നേ ദിവസം വരെ പുതുപ്പറമ്പിലാണ് ഉസ്താദ് ദർസ് നടത്തിയത്.
എണ്ണമറ്റ ശിഷ്യരുണ്ട് കുഞ്ഞീൻ മുസ്‌ലിയാർക്ക്. സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ, ഇരുമ്പുചോല കാവുങ്ങൽ മമ്മുദു മുസ്‌ലിയാർ, കാത്തിബ് മുഹമ്മദ് കുട്ടി മുസ്‌ലിയാർ സയ്യിദാബാദ് തുടങ്ങിയവർ അവരിൽ പ്രധാനികളാണ്.
കിതാബുകളെല്ലാം ഹൃദിസ്ഥമായിരുന്നു ഉസ്താദിന്. മുഖ്തസറിലെ ഓരോ ചർച്ചകളും എന്തൊക്കെയാണെന്നും ഏതു പേജിൽ എവിടെയാണത് പറഞ്ഞതെന്നും തനിക്കറിയാമെന്ന് ഉസ്താദ് പറഞ്ഞത് ശിഷ്യർ ഓർക്കുന്നു. സബ്ഖിനെത്തിയാൽ കിതാബ് തുറക്കാതെ ആദ്യം തന്നെ വിഷയങ്ങളെല്ലാം ലളിതമായി വിശദീകരിക്കും. ശേഷം കിതാബ് തുറന്നു വായിച്ച് നല്ല മലയാള ഭാഷയിൽ അർത്ഥം വെക്കും. ഇതാണ് ശൈലി. ഏത് മിതബുദ്ധിക്കാരനും പെട്ടെന്നുൾക്കൊള്ളാൻ സാധിക്കുന്ന അധ്യാപന മികവ് എടുത്തുപറയേണ്ടതാണ്. നല്ല നാടൻ ഉദാഹരണങ്ങൾ ഇടക്കിടെ പറയും. 'ഇഷ്ടാ' എന്ന വിളിയോടെ തുടങ്ങുന്ന ഫലിതമാലകൾ തന്നെ സബ്ഖുകളിലുണ്ടാകും. ബൗദ്ധിക വിഷയങ്ങളിൽ, പ്രത്യേക ചർച്ചകൾ വരുന്ന ഇടങ്ങളിലെല്ലാം നല്ല ഹരമാണ് ഉസ്താദിന്.
പലപ്പോഴും ഇകെ ഉസ്താദ് പട്ടിക്കാട് ജാമിഅയിലേക്കും നന്തി ദാറുസ്സലാമിലേക്കും ക്ഷണിച്ചിട്ടുണ്ട്. 'ഉസ്താദുമാർ ഉള്ളിടത്ത് എങ്ങനെ ഞാൻ ദർസ് നടത്തും' എന്നുപറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു പതിവ്. തങ്ങന്മാരല്ലാത്ത ഏത് മുസ്‌ലിയാരെയും നീ എന്നു വിളിക്കുന്ന ഇകെ ഉസ്താദ് എന്നെ മോല്യേർ എന്നു വിളിക്കാറുണ്ടെന്ന് ഉസ്താദ് പറയുമായിരുന്നു. 'കോളേജിലേക്ക് വാ. മൈബദി ഒക്കെ ദർസ് നടത്താം.' എന്ന് ഇകെ ഉസ്താദ് പറയുമായിരുന്നെന്നും ഞാനാണ് നിനക്ക് മൈബദി ഓതിത്തന്നത് എന്നാണ് അതിന്റെ ആന്തരികാർത്ഥമെന്നും കുഞ്ഞീൻ മുസ്‌ലിയാർ പറയാറുണ്ടായിരുന്നു. തന്റെ വിദ്യാർത്ഥികളിൽ ചിലർ സമസ്ത- സംസ്ഥാന തർക്കങ്ങൾ മുറുകി പരസ്പരം പണ്ഡിതരെ ബഹുമാനിക്കാതെ സംസാരിക്കുന്നത് കേട്ട് വലിയ സങ്കടവും ദേഷ്യവും പങ്കുവെച്ചിരുന്നു. തനിക്ക് കിതാബിൽ സംശയങ്ങളുണ്ടാകുമ്പോൾ സ്വദഖതുല്ലാഹ് ഉസ്താദിനോടും ഇകെ ഉസ്താദിനോടും ചോദിക്കാറുണ്ടെന്നും അവരെല്ലാം പറയാറ് ഒരേ മറുപടിയാണെന്നും, ഇരുവരും പുഴവക്കത്തെ പള്ളിയിലിരുന്നു മസ്അല ചർച്ച ചെയ്യുന്നത് താൻ കണ്ടിട്ടുണ്ടെന്നും അവരെയെല്ലാം ബഹുമാനിക്കണമെന്നും ഉസ്താദ് പറയുമായിരുന്നു.
സ്വദഖതുല്ലാഹ് ഉസ്താദ്, ഇകെ ഉസ്താദ് ഉൾപ്പെടെയുള്ള ഉസ്താദുമാർ സമ്മേളനങ്ങൾക്ക് വരുമ്പോൾ സ്റ്റേജിന്റെ പിന്നിൽ കയറിയായിരുന്നു പലപ്പോഴും സംശയങ്ങൾ തീർത്തിരുന്നത്. ജംഉൽ ജവാമിഇലൊരിടത്ത് സംശയം വന്നപ്പോൾ മറുപടിക്കായി തിരൂരങ്ങാടിയിൽ നിന്നും ഇരുമ്പുചോല പള്ളിയിൽ വന്നു കൈപ്പറ്റ ബീരാൻ കുട്ടി ഉസ്താദിനോട് ആരാഞ്ഞ സംഭവം ശിഷ്യനായ സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ ഓർക്കുന്നുണ്ട്.
കോട്ടൂർ ഉസ്താദിനെപ്പോലുള്ള പല പണ്ഡിതരും ഉസ്താദിന്റെ ബുദ്ധിയും ഇല്മും മികച്ചതാണെന്ന് പലപ്പോഴും പറയാറുണ്ട്. കുഞ്ഞീൻ പറഞ്ഞ ക്ലാസ്സിലേക്ക് വിദ്യാർഥികൾക്ക് പ്രവേശനം നൽകാം എന്നതായിരുന്നു ഇകെ ഉസ്താദിന്റെ നിലപാട്. അതുകൊണ്ട് തന്നെ പലപ്പോഴും ഉസ്താദിന്റെ ദർസിൽ നിന്നും ഉപരിപഠനത്തിന് വരുന്നവർക്ക് സെലക്ഷൻ പരീക്ഷ പോലും ഉണ്ടായിരുന്നില്ലത്രേ.
1 380
അബുൽ ബുശ്റ പി കുഞ്ഞീൻ മുസ്‌ലിയാർ (ഖ.സി)
➖➖➖➖➖➖➖➖➖➖➖➖➖➖
ശർഹു തഹ്ദീബിന്റെ പ്രാരംഭത്തിലെ ആ വാചകം വായിച്ച് ഉസ്താദ് തുടർന്നു: 'ഇത് അങ്ങനെ ചുമ്മാ പറഞ്ഞാൽ പോരാ. കുറെ ചർച്ചകളുണ്ട്. ഒന്ന് മൂത്രമൊഴിച്ചു വന്നിട്ട് പറയാം.' ഉസ്താദ് പുതുപ്പറമ്പ് പള്ളിയുടെ പുറത്തിറങ്ങി ബാത്റൂമിന്റെ ഭാഗത്തേക്ക് നടന്നു. അവിടെനിന്നാണ് അതുണ്ടായത്, ഒരു വീഴ്ച. അറ്റാക്കായിരുന്നത്രെ. വിദ്യാർത്ഥികൾ ഉസ്താദിനെ എടുത്ത് പള്ളിയുടെ പൂമുഖത്ത് കിടത്തി. 'എന്റെ അല്ലാഹ് അല്ലാഹ് അല്ലാഹ്' എന്നിങ്ങനെ മൊഴിഞ്ഞു ഉസ്താദ് യാത്രയായി.
പാണ്ഡിത്യവും ലാളിത്യവും കൊണ്ട് മഹിത ജീവിതം നയിച്ച മൂന്നിയൂർ കുഞ്ഞീൻ മുസ്‌ലിയാരുടെ വഫാത്തിന്റെ രംഗമാണിത്. ഹിജ്‌റ 1403 ദുൽഖഅദ് 04, കൃസ്താബ്ദം 1983 ആഗസ്റ്റ് 14 ഞായറാഴ്ച ഉച്ചകഴിഞ്ഞ സമയത്തായിരുന്നു പ്രസ്തുത വഫാത്. തൊട്ടു മുമ്പത്തെ ശവ്വാൽ മാസത്തിലെ സബ്ഖിലൊരിക്കൽ നെറ്റിയിലെ വിയർപ്പ് വടിച്ച് മരിക്കാനായെന്നു പറഞ്ഞ കുഞ്ഞീൻ ഉസ്താദിന്റെ മുഖം ശിഷ്യർ ഓർക്കുന്നു.
മൂന്നിയൂർ പരാടൻ മമ്മദ് ഹാജിയുടെ മകനായി 1934 ലാണ് ഉസ്താദിന്റെ ജനനം. കോഴിക്കോട് മൂര്യാട് എന്ന സ്ഥലത്ത് വൈക്കോൽ കച്ചവടം നടത്തിയിരുന്ന വ്യക്തിയായിരുന്നു മമ്മദ് ഹാജി. പുതിയറ സുലൈമാൻ മുസ്‌ലിയാർ ഉൾപ്പെടെയുള്ള മഹത്തുക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം അവരെ സന്ദർശിക്കുകയും വിഷമങ്ങൾക്ക് പരിഹാരം തേടുകയും പതിവായിരുന്നു. മേലെകോടച്ചേരി ബിയ്യക്കുട്ടി എന്നവരാണ് മാതാവ്.
കോളിക്കലിൽ വെച്ച് കുറ്റിക്കാട്ടൂർ ഇമ്പിച്ചാലി മുസ്‌ലിയാർ, താനൂർ വലിയ കുളങ്ങര പള്ളിയിൽ ഇകെ അബൂബക്കർ മുസ്‌ലിയാർ, പെരിങ്ങത്തൂരിൽ കരുവൻതിരുത്തി ആലിക്കുട്ടി മുസ്‌ലിയാർ എന്നീ മഹത്തുക്കളുടെ ദർസിൽ പഠനം. ഇ കെ ഉസ്താദിൽ നിന്നാണ് മൈബദി ഓതിയത്. ഇരുമ്പുചോല ജുമുഅത്ത് പള്ളിയിൽ വെച്ച് പാണക്കാട് സയ്യിദ് അബ്ദുൽ ഖഹാർ ശിഹാബ് മുദരിസ് പൂക്കോയതങ്ങളുടെ കീഴിൽ ഏതാനും മാസങ്ങൾ ഓതിത്താമസിച്ചിട്ടുണ്ട്. കോഡൂർ അബ്ദുൽ മജീദ് മുസ്‌ലിയാരും ഉസ്താദിന്റെ ഗുരുവര്യരിൽ പെടുന്നു.
അനന്തരം ഒതുക്കുങ്ങൽ ഒകെ സൈനുദ്ദീൻ കുട്ടി മുസ്‌ലിയാരുടെ ദർസിലെത്തി. അക്കാലത്ത് മുതിർന്ന വിദ്യാർത്ഥികൾ ധാരാളമുള്ള ആ ദർസിൽ മികച്ച വിദ്യാർഥികളിൽ ഒരാളായിരുന്നു കുഞ്ഞീൻ മുസ്‌ലിയാർ. സഹപാഠികൾക്ക് വായിച്ചോത്ത് നടത്തിയിരുന്നത് അദ്ദേഹമായിരുന്നു. അക്കാലത്ത് ദിനേനെ, പഠിതാവിന് ശ്രദ്ധകിട്ടാനായി ഒരു ബീഡിയും പഴവും പ്രതിഫലത്തിന്, കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർക്ക് തർക്കശാസ്ത്ര ഗ്രന്ഥമായ റഷീദിയ്യ ഓതിക്കൊടുത്തിരുന്നു.
തലക്കടത്തൂർ ദർസിൽ നിന്നാണ് കോളേജിൽ പോകുന്നത്. ബാഖിയാത്തിൽ സെലക്ഷനു പോയ അവിടുത്തെ വിദ്യാർഥികളിൽ ഉസ്താദ് ഓതിക്കൊടുത്ത സഹപാഠികൾക്കെല്ലാം മുതവ്വലിൽ അഡ്മിഷൻ കിട്ടിയപ്പോൾ ഉസ്താദിന് മാത്രം മുഖ്‌തസർ ക്ലാസ്സിലാണ് പ്രവേശനം ലഭിച്ചത്. ഇത് കുഞ്ഞീൻ മുസ്‌ലിയാരെ വലിയ ദുഃഖത്തിലാക്കി. ഈ ദുഃഖം ഒരു കത്തായി പിതാവിനയച്ചു. മഹാന്മാരുമായി ബന്ധപ്പെട്ട് ജീവിച്ചിരുന്ന പിതാവ് മകന്റെ സങ്കടം വലിയ്യുല്ലാഹി പുതിയറ സുലൈമാൻ മുസ്‌ലിയാരോട് പറഞ്ഞു. 'ഹറാമായ മൊതല് കൊണ്ട് പോയാൽ അങ്ങനെയല്ലേ വരൂ.' എന്നായിരുന്നു പെടുന്നനെയുള്ള അദ്ദേഹത്തിന്റെ പ്രതികരണം. ഇതിന്റെ പൊരുളറിയാതെ മടങ്ങിയ പിതാവ് വിഷയം മകൻ കുഞ്ഞീൻ മുസ്‌ലിയാരോട് പറഞ്ഞപ്പോഴാണ് കാര്യമറിയുന്നത്. തന്റെ അടുത്ത സുഹൃത്തായ ഒരാളാണ് റെയിൽവേ സ്റ്റേഷനിൽ ഉസ്താദിനെ ബാഖിയാത്തിലേക്ക് യാത്രയാക്കിയത്. അന്നേരത്ത് അദ്ദേഹം ചെറിയൊരു തുകയും ബീഡിയും ഉസ്താദിനെ ഏല്പിച്ചിരുന്നു. അത്ര സാമ്പത്തിക ശുദ്ധിയുള്ള ആളായിരുന്നില്ല അദ്ദേഹമെന്ന് ഉസ്താദിനും അറിയാമായിരുന്നു. ഇതായിരുന്നു സുലൈമാൻ മുസ്‌ലിയാരുടെ വാക്കിന്റെ പൊരുൾ.
മുതഅല്ലിം പ്രായത്തിൽ തന്നെ വടക്കൻ കേരളത്തിൽ വഅളിനു പോകാറുണ്ടായിരുന്നു കുഞ്ഞീൻ മുസ്‌ലിയാർ. ഈ അവസരങ്ങളിൽ അദ്ദേഹം പുതിയറ സുലൈമാൻ മുസ്‌ലിയാർ, ശൈഖ് ഹസൻ ഹസ്രത് ഉൾപ്പെടെയുള്ള മഹത്തുക്കളുമായി നല്ല ബന്ധം സ്ഥാപിച്ചിരുന്നു. ശൈഖ് ഹസൻ ഹസ്രത്തിനെ മുമ്പേ പരിചയമുള്ളതിനാൽ കുഞ്ഞീൻ മുസ്‌ലിയാർക്ക് മുഖ്തസറിൽ അഡ്മിഷൻ കിട്ടിയത് അദ്ദേഹത്തിനും സങ്കടമായി. വേണമെങ്കിൽ മുതവ്വലിലേക്ക് ആക്കിത്തരാം, മുഖ്തസർ തന്നെയാണ് ഖൈർ എന്നായിരുന്നു ഹസൻ ഹസ്രത്തിന്റെ ഉപദേശം. ഇതനുസരിച്ച് കുഞ്ഞീൻ മുസ്‌ലിയാർ മുഖ്‌തസർ ക്ലാസ്സിൽ പഠനമാരംഭിച്ചു. 1959 ൽ ബാഖിയാത്തിൽ പഠനമാരംഭിച്ച ഉസ്താദ് 1962 ൽ ബാഖവിയായി പുറത്തിറങ്ങി.
വടക്കൻ കേരളത്തിലായിരുന്നു ദർസാരംഭം. ദർസ് തുടരുന്നതിനിടയിൽ തന്റെ ഉസ്താദായിരുന്ന കരുവൻതിരുത്തി ആലിക്കുട്ടി മുസ്‌ലിയാർ ബോംബെയിലേക്ക് പുറപ്പെട്ടപ്പോൾ കുഞ്ഞീൻ മുസ്‌ലിയാരെ തന്റെ പകരക്കാരനായി പെരിങ്ങത്തൂർ ദർസ് ഏല്പിച്ചു. അങ്ങനെ പെരിങ്ങത്തൂർ അലിയ്യുൽ കൂഫി തങ്ങളുടെ ചാരത്തുള്ള പള്ളിയിൽ ദർസ് നടത്താൻ കുഞ്ഞീൻ മുസ്‌ലിയാർക്ക് ഭാഗ്യമുണ്ടായി. ആലിക്കുട്ടി മുസ്‌ലിയാർ മടങ്ങിയെത്തിയ ശേഷം അദ്ദേഹം രണ്ടാം മുദരിസായി തുടർന്നു.
1 380
ഉമറുൽ ഖാദിരി(റ) മൗലിദ്
രചന ഇ.കെ ദാരിമി ഉസ്താദ്
Another
https://t.me/moulidstudy/348
Read more
https://t.me/moulidstudy/1647
https://t.me/moulidstudy/1357
1 380
ROLE OF MĀLA-MALWLID LITERATURE IN THE ISLAMIC REVIVAL OF NORTH KERALA : AN ANALYTICAL STUDY
1 380
سرد الفضائل في مناقب صدر الأفاضل
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി
Another
https://t.me/moulidstudy/1404
1 380
മന്‍ഖൂസ് മൗലിദ്
അഞ്ചാം നൂറ്റാണ്ടിലെ മുജദ്ദിദ് ഇമാം ഗസ്സാലി(റ) രചിച്ച ‘സുബ്ഹാന’ മൗലിദ് ചുരുക്കിയതാണു മന്‍ഖൂസ് മൗലിദ്. വലിയ സൈനുദ്ദീന്‍ മഖ്ദൂമാണ് രചയിതാവ്. രണ്ടാം മഖ്ദൂമാണെന്നും അഭിപ്രായമുണ്ട്.
പൊന്നാനിയിലും പരിസരത്തും വബാഅ് (പ്ലേഗ്) രോഗം വ്യാപിക്കുകയും അതുമൂലം നിരവധി പേര്‍ മരണപ്പെടുകയും ചെയ്തപ്പോള്‍ ശൈഖ് മഖ്ദൂം(റ) അതിനു പരിഹാരമായി ഔഷധമായി രചിച്ചതാണ് മന്‍ഖൂസ് മൗലിദ്. അത് പാരായണം ചെയ്യാന്‍ ജനങ്ങളോട് മഖ്ദൂം ആവശ്യപ്പെട്ടു. ജനം അതു സ്വീകരിച്ചു. രോഗം അപ്രത്യക്ഷമായി. മന്‍ഖൂസ് മൗലിദിലെ പ്രാര്‍ത്ഥനയിലുള്ള ‘ഹാദസ്സുമ്മന്നാഖിഅ്’ കൊണ്ടു വബാഉ രോഗമാണുദ്ദേശ്യം.
വിമര്‍ശകര്‍ വളരെ കൂടുതല്‍ കടന്നുപിടിക്കുന്ന മൗലിദാണു മന്‍ഖൂസ്. ഇതില്‍ ശിര്‍ക്കുവരെ അവര്‍ ആരോപിക്കുന്നു. മതപരമായ അജ്ഞതയാണു അരോപണത്തിന് കാരണം. അടക്കാനാവാത്ത പ്രവാചക പ്രേമത്തിന്റെ ശക്തമായ കുത്തൊഴുക്കില്‍ മുത്ത്നബിയോട് പാപ മോചനത്തിനായി മഖ്ദൂം(റ) ഇസ്തിശ്ഫാഅ് നടത്തുന്ന സുന്ദര കാഴ്ച മന്‍ഖൂസ് മൗലിദിലെ ഈരടികളില്‍ കാണാം. സുന്നത്തായ ‘ഇസ്തിശ്ഫാഇ’നെ (ശുപാര്‍ശ ആവശ്യപ്പെടല്‍) ശിര്‍ക്കിന്റെ പട്ടികയില്‍പ്പെടുത്തുന്ന വഹാബികള്‍ തൗഹീദും ശിര്‍ക്കും ആദ്യം പഠിക്കട്ടെ. കേരളീയ പണ്ഡിതന്‍ ശൈഖ് മഖ്ദൂമിന്റെ രചനയായതിനാലാവണം മന്‍ഖൂസ് മൗലിദ് കേരളത്തില്‍ കൂടുതല്‍ പ്രസിദ്ധിയാര്‍ജ്ജിക്കാന്‍ കാരണം.
ശര്‍റഫല്‍ അനാം മൗലിദ്
വിശ്വപ്രസിദ്ധമാണു ഈ മൗലിദ്. വിശ്വാസിയുടെ മനസ്സിലും ചുണ്ടിലും അതിന്റെ ഈരടികള്‍ എപ്പോഴും തങ്ങിനില്‍ക്കും. അശൈഖു അഹ്മദുബ്‌നു ഖാസിം അല്‍മാലികി(റ)യാണു രചയിതാവ്. ഇബ്‌നു ജൗസി(റ)യാണെന്നും അഭിപ്രായമുണ്ട് (ഫത്ഹുസ്സ്വമദ്).
മുത്തുനബി(സ)യുടെ വിശേഷണങ്ങള്‍ എടുത്തു പറഞ്ഞും ആലങ്കാരിക പ്രയോഗം നടത്തിയും മദീനയിലേക്ക് ‘സലാം’ പറഞ്ഞയക്കുന്ന ‘ശറഫല്‍ അനാമി’ ലെ ‘സലാം ബൈത്ത്’ വിശ്വാസിയുടെ മനസ്സിനെ പുളകിതമാക്കുന്നു. ശറഫല്‍ അനാമിലെ ‘അല്‍ഹംദു ലില്ലാഹില്ലദീ അഅ്ത്വാനി…’ എന്ന ഈരടി പ്രവാചകര്‍ ജനിച്ച ഉടനെ ചോരപ്പൈതലിനെ കൈയ്യിലെടുത്ത് കഅ്ബയിലെത്തി ഉപ്പാപ്പ അബ്ദുല്‍ മുത്തലിബ്(റ) പാടിയതാണ്. പ്രവാചക പുംഗവരുടെ ജനനാനന്തരം ഭൂമിയിലുയര്‍ന്ന ആദ്യത്തെ കീര്‍ത്തനം ഇതായിരിക്കും.
‘ശര്‍റഫല്‍ അനാമി’ല്‍ തന്നെ അങ്ങ് ഖുര്‍ആനില്‍ പേരു പറയപ്പെട്ട വ്യക്തിയാണ് എന്നര്‍ത്ഥം കുറിക്കുന്ന വരി അബ്ദുല്‍മുത്തലിബ്(റ) പാടിയതെങ്ങനെ ? അന്നു ഖുര്‍ആനില്ലല്ലോ എന്നു വിമര്‍ശകര്‍ ചോദിക്കാറുണ്ട്. ഖുര്‍ആന്‍ എന്ന വാക്കിനു ‘മുന്‍കാല വേദഗ്രന്ഥങ്ങള്‍’ എന്നാണിവിടെ അര്‍ത്ഥം. ഖുര്‍ആന്‍ എന്ന വാക്കിനു പ്രസ്തുത അര്‍ത്ഥം വിശുദ്ധ ഖുര്‍ആനില്‍ തന്നെ (15/91) കാണാം. മൗലിദിലെ പ്രസ്തുത വരി അബ്ദുല്‍ മുത്തലിബ് പാടിയതല്ല, അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് പൂരകമായി മറ്റൊരാള്‍ പാടിയതാണെന്നും അഭിപ്രായമുണ്ട്. ഫത്ഹുസ്സമദ്, ബുലൂഗുല്‍ മറാം എന്നിവ നോക്കുക.
രാജകീയ പ്രൗഢിയോടെ, വളരെ വിപുലമായ മൗലിദ് പരിപാടിക്കു തുടക്കംകുറിച്ച വ്യക്തിയാണ് മുളഫ്ഫര്‍ രാജാവ്. തഖ്‌വയിലധിഷ്ഠിതമായ ജീവിതം നയിച്ച ഉന്നത വ്യക്തിത്വത്തിന്റെ ഉടമയാണ് മുളഫ്ഫര്‍ രാജാവ്. ഇക്കാര്യം ഇബ്‌നുഖല്ലിഖാന്‍ വഫയാത്തുല്‍ അഅ്‌യാനിലും ഹാഫിള് ഇബ്‌നുകസീര്‍(റ) ‘അല്‍ബിദായത്തുവന്നിഹായ’ യിലും ഇമാം സുയൂത്വി(റ) അല്‍ഹാവിയിലും മറ്റും രേഖപ്പെടുത്തിയിട്ടുണ്ട്.
മുളഫ്ഫര്‍ രാജാവിന്റെ മൗലിദ് പരിപാടിയില്‍ 5000 ആടുകളെയും 10,000 കോഴികളെയും 100 കുതിരകളെയും മറ്റും അറുത്തതായും വിവിധ നാടുകളില്‍ നിന്ന് ഒട്ടനവധി മഹല്‍ വ്യക്തിത്വങ്ങള്‍ പങ്കെടുത്തതായും, ഇതിന്നായി അദ്ദേഹം ഓരോ വര്‍ഷവും മൂന്നു ലക്ഷം ദീനാര്‍ നീക്കിവെച്ചിരുന്നതും, അന്നത്തെ പണ്ഡിതര്‍ ഇതംഗീകരിച്ചതും ചരിത്രത്തില്‍ കാണാം (അല്‍ഹാവി: 1/196).
ചുരുക്കത്തില്‍, മൗലിദ് പാരായണവും അന്നദാനവുമെല്ലാം സദാചാരവും സുന്നത്തുമാണ്. സുന്നത്തും ബിദ്അത്തും എന്താണെന്നു പഠിപ്പിച്ചു തന്നവരാണ് ഇക്കാര്യം വിശദീകരിച്ചത്.
1 380
മൗലിദ് പഠനം
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത്
https://wa.me/919744990511
https://t.me/moulidstudy
1 380
ശേഷം കുന്നംകുളത്തിനടുത്ത പഴുന്നാനയിലേക്കു പോകുകയും വഫാത്ത് വരെ അവിടത്തെ പള്ളിയിൽ മുദരിസും, ശൈഖും, മുർഷിദുമൊക്കെയായി നാല് പതിറ്റാണ്ട് കാലം അവിടെ കഴിഞ്ഞുകൂടി. പ്രസ്തുത പള്ളിക്ക് അസ്തിവാരമിട്ട ഉമർഖാളി (റ) ഇങ്ങനെ ദീർഘദർശനം ചെയ്തതായി പഴമക്കാർ പറയുന്നതായി കേൾക്കാൻ കഴിഞ്ഞിട്ടുണ്ട് 'എൻറെ പെരുകാരനായ ഒരാളായിരിക്കും ഈ പള്ളി നല്ല രീതിയിൽ പരിപാലയ്ക്കുക' ശൈഖവർകളിലൂടെ ഈ പ്രവചനം പുലരുകയും ചെയ്തു.
ഷെയ്ഖവർകൾ വഫാതാകുന്നതിന് മുൻപ് തന്നെ മുരീദുകളും മഹ്ബൂബുകളും ഔലിയാക്കളുമായ ധാരാളം പേർക്ക് മഹാന്റെ വഫാത്തിനെ കുറിച്ചുള്ള സൂചനകളുണ്ടായിട്ടുണ്ട്. ശൈഖവർകളോടൊപ്പം ആദ്യകാലം മുതൽ അവസാനം വരെ പഴുന്നാനയിൽ ഉണ്ടായിരുന്ന വരവൂർ മസ്താൻ മഹാനവർകൾ വഫാത്താകുന്നതിന്റെ തലേ ദിവസം 'നമ്മുടെ അയാൾ പോയി ഇനി നമ്മളും പോവുവ' എന്ന് പറഞ്ഞ് അവിടെ നിന്ന് പോവുകയുണ്ടായി. വടക്കാഞ്ചേരിയിലെ ഖാളിയായിരിക്കെ തന്‍റെ 70 ആം വയസ്സിൽ ഹി1405 ദുൽഹജ്ജ് 15 ഞായറാഴ്ച രാവിൽ ശൈഖവർകൾ ഇഹലോകവാസം വെടിഞ്ഞു.
മഹാനവർകൾ ജീവിത കാലത്തും മരണശേഷവും കാണിച്ചിട്ടുള്ള കറാമത്തുകൾ നിരവധിയാണ്. ഇന്നും മഹാനവർകളുടെ മഖ്‌ബറ കറാമത്തുകൾ കൊണ്ട് പ്രശസ്തമാണ്. എല്ലാ വർഷവും ദുല്ഹജ്ജ് 14-ന് ശൈഖവര്‍കളുടെ ഉറൂസ് വളരെ വിപുലമായി നടത്തപ്പെടുന്നു.
1 380
അശൈഖ് കമാലുദ്ദീൻ ഉമറുൽഖാദിരീ അൽയമനീ(ഖ.സി)
➖➖➖➖➖➖➖➖➖➖➖➖➖➖
ശൈഖ് സഈദ് സിറാജുദ്ദീൻ അൽഖാദിരി(റ) തങ്ങളുടെ മുരീദും ആത്മമിത്രവും ഖലീഫയുമായ ശൈഖ് കമാലുദ്ദീൻ ഉമറുൽഖാദിരി(ഖ സി) കോഴിക്കോട് ജില്ലയിൽ പറമ്പിൽകടവിലെ എഴുത്തച്ഛൻകണ്ടി തറവാട്ടിൽ കോയട്ടി മുസ്‌ലിയാർ(ഖ.സി) എന്ന മഹാന്റെയും അടിയോളിൽ അബൂബക്കർ എന്നവരുടെ മകൾ ബീക്കുട്ടി എന്ന മഹതിയുടെയും പുത്രനായി ഹിജ്‌റ 1335 ജമാദുൽ അവ്വൽ ഇരുപത് ബുധനാഴ്ച രാവിൽ ജനിച്ചു.
പണ്ഠിത ശ്രേഷ്ടനും സൂഫിവര്യനുമായ കോയട്ടി മുസ്ലിയാരുടെ (റ) പൂർവ്വികർ യമനിൽ നിന്ന് കേരളത്തിലെത്തിയവരാണ്. പിതാവ് കോയക്കുട്ടി മുസ്‌ലിയാർ അക്കാലത്തെ മഹാപണ്ഡിതരിലൊരാളും സൂഫീവര്യനും ത്യാഗിയുമായിരുന്നു. ഇസ്ലാമിക വിജ്ഞാന പ്രചരണത്തിലും ദീനീ പ്രബോധന പ്രവർത്തനങ്ങളിലും വളരെ കൃത്യനിഷ്ഠ യും ആത്മാർത്ഥത യും പുലർത്തുന്ന കുടുംബ മായിരുന്നു മഹാനവർകളുടേത്.
മൂത്ത സഹോദരൻ ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്‌ലിയാർ, ഇളയ സഹോദരങ്ങളായ ഇ.കെ ഉസ്‌മാൻ മുസ്‌ലിയാർ, ഇ.കെ അലി മുസ്‌ലിയാർ, ഇ.കെ അഹമ്മദ് മുസ്‌ലിയാർ മുറ്റിച്ചൂർ, സുന്നത്ത് ജമാഅത്തിന്റെ സിംഹഗർജ്ജനം ഇ.കെ ഹസൻ മുസ്‌ലിയാർ, ഇ.കെ അബ്ദുല്ല മുസ്‌ലിയാർ എന്നിവരെല്ലാം ലോക പ്രശസ്ത പണ്ടിതരും സുന്നി കൈരളിയുടെ അമരക്കാരും ആത്മീയ ആചാര്യരുമാണ്. ആമിന, ആഇശ എന്നീ സഹോദരികളുമുണ്ട്.
പ്രാഥമിക വിദ്യാഭ്യാസം, മതപരമായ അടിസ്ഥാന വിശ്വാസ പ്രമാണങ്ങൾ, 'നഹ്‌വ്', 'സ്വർഫ്'
തുടങ്ങിയവ പിതാവിൽ നിന്നും കരസ്ഥമാക്കിയ ശേഷം പുറക്കാട്, കടവത്തൂർ, കൈത്തക്കര, കൈനിക്കര, തുടങ്ങിയ സ്ഥലങ്ങളിൽ താമസിച്ചു പഠിച്ചു. ശേഷം കോടഞ്ചേരിയിൽ ശൈഖുൽ അക്ബർ അബൂബക്കർ ആയഞ്ചേരി(ഖ.സി) എന്ന മഹാത്മാവിനോടൊപ്പം ഏറെകാലം കഴിച്ചു കൂട്ടുകയും വിവിധങ്ങളായ വിജ്ഞാന ശാഖകളിൽ അവഗാഹം നേടുകയും ചെയ്‌തു.
താൻ പഠിച്ചതനുസ്സരിച്ച് പ്രവർത്തിച്ചു കൊണ്ടല്ലാതെ മഹാൻ ഒരിക്കലും മുന്നോട്ട് ഗമിച്ചിരുന്നില്ല. നിരന്തരമായ ഇബാദത്തിലും ആത്മ പരിശീലന മുറകളിലും കഴിയുന്ന കാലത്താണ് ശരീഅത്ത്, ത്വരീഖത്ത്, ഹഖീഖത്ത്, മഅ് രിഫത്ത് തുടങ്ങിയ വിഷയങ്ങളിലെല്ലാം തന്റെ ഗുരുവായ ശൈഖ് സിറാജുദ്ദീനിൽഖാദിരി(റ) യുമായി ബന്ധപ്പെട്ടത്. അതിദുർഘടമായ എണ്ണമറ്റ രിയാളകളിലൂടെ ആത്മീയ പരിശീലനം നേടുകയും ഉന്നതിയിൽ നിന്നും ഉന്നതിയിലേക്ക് നീങ്ങുകയും ചെയ്തു. ഈ കാലയളവിൽ തനിക്കനുഭവിക്കേണ്ടി വന്ന ഭീതിജനകമായ പരീക്ഷണങ്ങൾ നിരവധിയാണ് പ്രത്യേകിച്ചും പാടൂരിലെ തങ്ങന്മാരുടെ പള്ളിയിൽ 'മഖാമാത്തിന്‍റെ' രിയാളകളിൽ മുഴുകിയ കാലത്ത് നേരിട്ടവ ഏറെ ഭീതിജനകമായിരുന്നു. ഒട്ടും പതറാതെ മുഴുവൻ പരീക്ഷണങ്ങളെയും ശൈഖവർകൾ അതിജീവിച്ചു.
അറുപതിൽപരം ത്വരീഖത്തുകളിലും നിരവധി റിയാളകളിലും മഹാൻ പരിശീലനം നേടിയിരുന്നു. ജദ്ബിന്‍റേതായ ഇതേ കാലയളവിൽ അഷ്റഫുൽഖൽഖ് മുഹമ്മദ് നബി (സ) തങ്ങളെ ദർശിക്കുകയും ശൈഖവർകളോടായി തിരു നബി (സ) ഇങ്ങനെ അരുളുകയും ചെയ്തു. 'നിങ്ങൾ ഈ 'ഹാലത്തിൽ' കഴിച്ചു കൂട്ടേണ്ട ആളല്ല. നിങ്ങളെകൊണ്ട് ധാരാളം ജനങ്ങൾക്ക് ഉപകാരം കിട്ടേണ്ടതുണ്ട്' തന്‍റെ ഗുരുവിനെപോലെ ഔന്നിത്യം പ്രാപിച്ച മഹാനവർകൾ ഖാദിരിയ്യഃ ത്വരീഖത്തിൽ ഖുതുബ് എന്ന ഉത്തുംഗ പദവിയിൽ എത്തുകയും മുറബ്ബിയായ ശൈഖായി തീരുകയും ചെയ്തു. എല്ലാ അർത്ഥത്തിലും പൂർണത കൈവരിച്ച തന്‍റെ അരുമ ശിഷ്യന് ശൈഖ് സിറാജുദ്ധീൻ തങ്ങൾ 'കമാലുദ്ധീൻ' എന്ന സ്ഥാനപ്പേരു നൽകി ആദരിക്കുകയും ജീവിതകാലത്തും മരണശേഷവും തന്റെ ഖലീഫയായി നിശ്ചയിക്കുകയും ചെയ്തു. സൂഫി ത്വരീഖത്തിൽ മാർഗ്ഗരേഖയുടെ ഉപജ്ഞാതാവ് കൂടിയായ മഹാൻ വൈദ്യശാസ്ത്രം, ഗോളശാസ്ത്രം, ഗണിതശാസ്ത്രം, ആത്മജ്ഞാനശാസ്ത്രം, 'ഇൽമുൽ ഉൾവിയ്യാത്ത്', 'സുഫ് ലിയ്യാത്ത്' 'ഇൽമുൽ ഹുറൂഫ്', ത്വൽസമാത്ത്', തുടങ്ങിയ നാനാവിധ ശാസ്ത്രങ്ങളിൽ അഗ്രഗണ്യനായിരുന്നു. ആത്മജ്ഞാന ശാസ്ത്രത്തിൽ സാങ്കേതിക പദങ്ങളെയും, അവയുടെ ആന്തരാർത്ഥങ്ങളെയും അപഗ്രഥിച്ചു മനസ്സിലാക്കാൻ ഉലമാക്കളും മുദരിസുമാരും മഹാനവർകളെ സമീപിക്കൽ പതിവായിരുന്നു.
ആത്മീയ മുന്നേറ്റത്തിന് വിഘാതമാകുമെന്ന് കരുതി മഹാൻ വിവാഹം കഴിചിരുന്നില്ല. പിതാവിന്റെ അഭ്യർത്ഥന മാനിച്ച് തൻറെ ശൈഖായ സിറാജുദ്ധീൻ തങ്ങളെ നിർദേശ പ്രകാരമാണ് പിന്നീട് വിവാഹം കഴിച്ചത്. കേച്ചേരിയിൽ മുദരിസായിരിക്കെ ശൈഖവർകൾ തൻറെ ആദ്യ ഹജ്ജിനായി പോകുകയും സൗർ മലയിലുള്ള ഗുഹയിൽ വെച്ച് 'ഖളിർ' അലൈഹിസ്സലാമിനെ കാണുകയും ജലവും കാരക്കയും കൈമാറുകയും രഹസ്യ സംഭാഷണങ്ങൾ നടത്തുകയും ചെയ്തു. ഹജ്ജ് കർമ്മം കഴിഞ്ഞെത്തിയ മഹാൻ മണ്ടാളിൽ മൊയ്തീൻ ഹാജിയുടെ മകൾ ആമിന എന്നവരെ വിവാഹം ചെയ്തു. ഇ.കെ മുഹമ്മദ് ദാരിമി അൽ ഖാദിരി, ഇ.കെ ഹുസൈൻ അൽ ഖാദിരി, ഇ.കെ അബ്ദുൽ ഖാദർ (ബാവ മുസ്‌ലിയാർ) അൽ ഖാദിരി എന്നിവർ മഹാനവർകളുടെ മക്കളാണ്.
1 380
المولد المقصور بمدح الوليّ المشهور
പൊന്മാനിക്കുടം ഉണ്ണി മുഹിയദ്ദീൻ ബകരി അന്നഖ്ശബന്ദി(റ)നെക്കുറിച്ചുള്ള മൗലിദ് (വ:ഹി.1246)
രചന: അബ്ദുൽഖാദിർ ബ്നു കുഞ്ഞഹമ്മദ്
തൃശ്ശൂർ ജില്ലയിലെ പൊന്മാനിക്കുടം മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന ഉണ്ണിമുഹ്യിദ്ധീനിൽ ബക്രി അന്നഖ്ശബന്തി (റ) പേരിൽ രചിക്കപ്പെട്ട മൗലിദ്.
രചയിതാവിന്റെ കയ്യെഴുത്തുപ്രതി അവലംഭിച്ചു തയാറാക്കിയത്.
Another
https://t.me/moulidstudy/1639
1 380
المولد المنقوص في مناقب الشهيد المشهور بكُچ مركّار
കോട്ടൂപ്പള്ളി കുഞ്ഞി മരക്കാർ ഷഹീദ് മൗലിദ്
അബ്ദുൽ ജലീൽ സഖാഫി പുല്ലാര,
കുഞ്ഞിമുഹമ്മദ് മുസ്ലിയാർ മുതിരിപ്പറമ്പ്
Another
https://t.me/moulidstudy/715
https://t.me/moulidstudy/1699
Read more
https://t.me/moulidstudy/1738
