മൗലിദ് പഠനം
前往频道在 Telegram
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511
显示更多1 380
订阅者
无数据24 小时
+37 天
+1530 天
帖子存档
1 380
عون الباري في مدح الشيخ تقي الدين القادري
ഇ.കെ മുഹമ്മദ് ദാരിമി അൽ ഖാദിരി(റ)നെ കുറിച്ചുള്ള മൗലിദ്
(വ:ഹി.1436)
രചന: മുഹമ്മദലി മുർതള ബ്നു ഹുസൈൻ ഖാദിരി
Another
https://t.me/ashhaar/2361
Read more
https://t.me/moulidstudy/1647
1 380
مولد الشيخ كمال الدين عمر القادري
ഇ കെ ഉമർ ഹാജി മൗലിദ്
രചന ഇ.കെ അബ്ദുള്ള മുസ്ലിയാർ
Another
https://t.me/moulidstudy/1644
https://t.me/moulidstudy/1506
Read more
https://t.me/moulidstudy/1647
https://t.me/moulidstudy/1655
1 380
മന്ദലംകുന്ന് കുന്നത്തെപള്ളിയില്‍ അന്ത്യവിശ്രമംകൊള്ളുന്ന ശൈഖ് ബാവ മുസ്ലിയാര്‍ തങ്ങള്‍ (റ) ഖിള് റ് നബി (അ) മുമായി നല്ല ബന്ധം സ്ഥാപിച്ചവരായിരുന്നു. ഖിള്‌റ് നബിയെ കുറിച്ച് ഒരു മൗലിദ് എഴുതാന്‍ മഹാന്‍ തീരുമാനിച്ചു. അതിന് സമ്മതം വാങ്ങാന്‍ വേണ്ടി അദ്ദേഹം ഫാതിഹ ഓതി ഖിളര് നബിയെ വിളിച്ചു വരുത്തി സമ്മതം ചോദിച്ചു. അച്ചടിക്കുന്നതിന് മുമ്പ് പ്രൂഫ് കാണിക്കണമെന്ന് ഖിള്‌റ് നബി (അ) പറഞ്ഞു. എങ്ങനെ വളരെ ബ്രഹത്തായ മൗലിദ് എഴുതിയുണ്ടാക്കി. ഈ മൗലിദ് ഓതാന്‍ തുടങ്ങുന്നതിന് മുമ്പ് ഹബീബായ നബി (സ്വ) തങ്ങളുടെ പേരില്‍ മദ്ഹ് ചൊല്ലാന്‍ വേണ്ടി ഈ കിതാബിന്റെ ആദ്യത്തില്‍ അന്‍ഖസ് എന്ന ഒരു കൊച്ചു മൗലിദും അദ്ദേഹം എഴുതിയുണ്ടാക്കി. വെറും രണ്ട് ഹികായത്തും രണ്ട് ബൈത്തും യാ അക്‌റമ ബൈത്തും ഉള്‍ക്കൊള്ളുന്ന ഈ ഇശ്ഖിന്റെ വരികള്‍ ഏതൊരു ആശിഖിന്റെയും ഹൃദയം കുളിര്‍മകൊള്ളിക്കുന്നതാണ്. ഈ രണ്ടു മൗലിദുകളും ഖിള്‌റ് നബി (അ) ന് കാണിച്ച ശേഷമാണ് അദ്ദേഹം അച്ചടിപ്പിച്ചത്. ഞങ്ങളുടെ നാട്ടില്‍ ഖിള്‌റ് മൗലിദിന് മുമ്പ് ഇപ്പോഴും ഈ മൗലിദ് ചൊല്ലിവരുന്നു. റമളാനില്‍ ചില പള്ളികളിലും തറാവീഹിന് ശേഷം ഈ മൗലിദ് ചൊല്ലാറുണ്ട്. ഏത് തിരക്ക് പിടിച്ച സമയത്തും ചൊല്ലാന്‍ കഴിയുന്ന ഒരു മൗലിദാണ് അന്‍ഖസ്. നിങ്ങള്‍ക്ക് ഒഴിവുണ്ടെങ്കില്‍ ദേശീയ പാത 17ല്‍ മന്ദലംകുന്ന് കുന്നത്തെ പള്ളിയില്‍ അന്ത്യവിശ്രമംകൊള്ളുന്ന മഹാനായ ബാവ മുസ്ലിയാര്‍ തങ്ങളെ (റ) സിയാറത്ത് ചെയ്യണമെന്നും ഈ മൗലിദിന്റെ ഒരു കോപ്പി കരസ്ഥമാക്കി പറ്റുന്ന സമയത്തൊക്കെ ചൊല്ലണമെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. അല്ലാഹു മഹാന്മാരുടെ മദദ് നമുക്കേവര്‍ക്കും നല്‍കട്ടെ.... ആമീന്‍
1 380
1) ശൈഖ് സഈദു സിറാജുദ്ദീനിൽ ഖാദിരിയ്യുൽ മഖ്ദൂമി(റ)
2) ശൈഖ് കമാലുദ്ദീൻ ഉമറുൽ ഖാദിരിയ്യുൽ കാത്തിബി(റ)
3) ശൈഖ് തഖിയ്യുദ്ദീൻ മുഹമ്മദ് ദാരിമി അൽ ഖാദിരി(റ)
4) ശൈഖ് അബ്ദുൽ ഖാദിർ അൽ ഖാദിരി(റ)
ജീവിതവും കറാമത്തുകളും
രചന: ടി. ഉമർ മുസ്‌ലിയാർ, താമരക്കുളം
ചരിത്ര ശകലങ്ങൾ
1 380
വലിയുല്ലാഹി ആലുവായ് മാടവന അബൂബക്കർ മുസ്‌ലിയാർ (ഖ.സി)
➖➖➖➖➖➖➖➖➖➖➖➖➖➖
മധ്യ കേരളത്തിലെ അറിയപ്പെട്ട സ്വൂഫീവര്യനും പണ്ഡിത സ്രേഷ്ടനുമാണ് വലിയുല്ലാഹി ആലുവായ് മാടവന അബൂബക്കർ മുസ്‌ലിയാർ (ഖ.സി). ക്രി.1884-ല്‍ (ഏകദേശം) ജനനം. എറണാകുളം മുടിക്കൽ ചെറുവേലിക്കുന്നിലെ പ്രശസ്തമായ മാടവന തറവാട്ടിൽ ആലി - ആഇശ ദമ്പതികളാണ് മാതാപിതാക്കൾ.
പൊന്നാനി, വെളിയങ്കോട്, കൂട്ടായി, പാനായിക്കുളം, കൊടുങ്ങല്ലൂര്‍, തിരൂരങ്ങാടി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെല്ലാം നന്നായി കിതാബോതി പഠിച്ചിട്ടുണ്ട്. മലബാറിന്റെ ഇബ്നുഹജർ എന്നറിയപ്പെടുന്ന തട്ടാങ്ങര കുട്ട്യാമു മുസ്‌ലിയാർ (ഖ.സി) അവിടുത്തെ ഉസ്താദുമാരിൽ പ്രധാനിയാണ്.
നിരന്തര യാത്രകളും പ്രപഞ്ച പരിത്യാഗ ജീവിതവും മുഴുസമയ ഇബാദത്തും വലിയ പദവികൾ ലഭിക്കാൻ നിമിത്തമായി. ധാരാളം കറാമത്തുകളും കാണിച്ചു.
വേങ്ങര കോയപ്പാപ്പ(ന.മ),
അമ്പംകുന്ന് മീരാൻ ഔലിയ(ന.മ), മടവൂർ സി.എം വലിയുല്ലാഹി(ന.മ), തിരൂരങ്ങാടി ബാപ്പു മുസ്ലിയാർ(ന.മ), പെരുമ്പുള്ളി അവറു മുസ്ലിയാർ(ന.മ), ശംസുൽലഉലമ ഖുതുബി ഉസ്താദ്(ന.മ), താജുൽഉലമ സ്വാദഖത്തുള്ള ഉസ്താദ്(ന.മ), റഈസുൽ മുഹഖിഖീൻ കണ്ണിയത്ത് ഉസ്താദ്(ന.മ), ശംസുൽഉലമ ഇ.കെ ഉസ്താദ്(ന.മ), കോട്ടുമല ഉസ്താദ്(ന.മ), കക്കിടിപ്പുറം അബൂബക്കർ മുസ്ലിയാർ(ന.മ), ഖമറുൽ ഉലമാ കാന്തപുരം ഉസ്താദ്(ത്വ.ഉ) തുടങ്ങിയ ധാരാളം പ്രമുഖർ മഹാനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.
മഹാനവർകളെ കുറിച്ച് ഈയിടെ വിടപറഞ്ഞ ശൈഖുനാ മാത്തൂർ യു.പി ഉസ്താദ് (ന.മ) മിൻഹത്തുൽ അക്ബർ എന്ന പേരിൽ ഒരു മൗലിദ് രചിച്ചിട്ടുണ്ട്.
അതുപോലെ ബഹുമാനപ്പെട്ട തിരൂരങ്ങാടി ബാപ്പു ഉസ്താദ്(ന.മ) മഹാനവർകളെ കുറിച്ച് മർസിയ്യത് രചിച്ചിട്ടുണ്ട്. ഹി.1393ല്‍ (1974 ജനുവരി 03) വഫാത്തായി. ഏകദേശം 90 വയസ്സുണ്ടായിരുന്നു. ആലുവ - പെരുമ്പാവൂർ KSRTC റൂട്ടിൽ ’മുടിക്കല്‍’ എന്ന സ്ഥലത്ത് വലിയ്യുല്ലാഹി കണിയാപുരം മസ്താൻ(ന.മ), അവർകളുടെ മഖ്ബറക്ക് സമീപം (ഏകദേശം 200 മീറ്റർ അകലം) ഖബറടക്കപ്പെട്ടു.
1 380
منحة الأكبر في مناقب الشيخ آلُوا أبي بكر رحمه الله
ആലുവായി അബൂബക്കർ മുസ്ലിയാർ(റ)നെ കുറിച്ചുള്ള മൗലിദ്
രചന: യു.പി മുഹമ്മദ് മുസ്ലിയാർ മാത്തൂർ
aluvayi usthad moulid
Another
https://t.me/moulidstudy/1275
https://t.me/moulidstudy/1234
1 380
مولد الشيخ كمال الدين عمر القادري المليباري
تاليف اخيه عبد الله القادري
പറമ്പിൽ ബസാർ ഇ.കെ ഉമറുൽ ഖാദിരി മൗലിദ്
രചന: ഇ.കെ അബ്ദുല്ല മുസ്ലിയാർ
Another
https://t.me/moulidstudy/1506
https://t.me/moulidstudy/1650
Read more
https://t.me/moulidstudy/1647
https://t.me/moulidstudy/1655
1 380
കോഴിക്കോട് ഇടിയങ്ങര പള്ളിയിലെ ശൈഖ് അബുൽ വഫാ ശംസുദ്ദീൻ മുഹമ്മദ്ബ്നു അലാഉദ്ദീനിൽ ഹിംസി(റ) നെക്കുറിച്ചുള്ള മൗലിദ്
രചന : മുഹമ്മദ് അലി ബ്നു അലിയ്യുൽ കാലികൂത്തി
Read more
https://t.me/moulidstudy/1636
1 380
فيض الإله الباري في مناقب الشيخ معين الدين الأجميري
تأليف الشيخ محمد بن أحمد المليباري
അജ്മീർ മൗലിദ്
വേങ്ങര കുറ്റൂർ തച്ചറപ്പടിക്കൽ മുഹമ്മദ് ബിൻ അഹ്‌മദ് മൗലവി
1 380
المولد المقصور بمدح الوليّ المشهور
പൊന്മാനിക്കുടം ഉണ്ണി മുഹിയദ്ദീൻ ബകരി അന്നഖ്ശബന്ദി(റ)നെക്കുറിച്ചുള്ള മൗലിദ് (വ:ഹി.1246)
രചന: അബ്ദുൽഖാദിർ ബ്നു കുഞ്ഞഹമ്മദ്
Another
https://t.me/moulidstudy/1639
1 380
المولد المقصور بمدح الوليّ المشهور
പൊന്മാനിക്കുടം മൗലിദ്
രചയിതാവിന്റെ കയ്യെഴുത്ത് പ്രതി
The manuscript copy of the author of holy moulid of sheikh unni muhyudheen nakhshabandi,
ponmaanikkudam, thrissure
https://archive.org/details/20200505_20200505_1652/page/n1/mode/2up
Another
https://t.me/moulidstudy/1654
അബ്ദുൽ ഖാദിർ ബിൻ ഉഹൈമിദ് എന്നാണ് രചയിതാവിന്റെ പേര് രേഖപ്പെടുത്തിക്കാണുന്നത്. അവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നിലവിൽ ലഭ്യമായിട്ടില്ല. ഹിജ്‌റ 1352 ദുൽഹിജ്ജ 11 ചൊവ്വാഴ്ച അസർ സമയത്താണ് രചന പൂർത്തിയായതെന്ന് രചയിതാവ് എഴുതിയിരിക്കുന്നു.
1 380
മദനി മൗലിദ്
കുറ്റിക്കാട്ടൂർ ഇമ്പിച്ചാലി ഉസ്താദ്
Read
https://t.me/moulidstudy/966
https://t.me/moulidstudy/980
https://t.me/moulidstudy/979
Another
https://t.me/moulidstudy/969
1 380
مناقب الشيخ سعيد سراج الدين القادريّ المخدوميّ
مولد الشيخ سراج الدين القادري
അയിലക്കാട് സഈദ് സിറാജുദ്ധീൻ അൽ ഖാദിരി മൗലിദ്
(അവരിൽ നിന്നുണ്ടായ കറാമത്തുകളും)
രചന : ശംസുൽ ഉലമാ ഇ.കെ ഉസ്താദ്
Another
https://t.me/moulidstudy/1538
https://t.me/moulidstudy/1499
https://t.me/moulidstudy/1666
Read more
https://t.me/moulidstudy/1074
https://t.me/moulidstudy/1500
https://t.me/moulidstudy/1647
1 380
ശൈഖ് അബുൽ വഫാ ശംസുദ്ദീൻ മുഹമ്മദ്ബ്നു അലാഉദ്ദീനിൽ ഹിംസി(റ) ചരിത്രം
മൗലിദുകൾ
https://t.me/moulidstudy/1537
https://t.me/moulidstudy/1524
https://t.me/moulidstudy/1643
1 380
നമുക്ക് നമ്മുടെ മുൻഗാമികൾ കൈമാറിതന്ന ഈ വെളിച്ചം കെടാതെ സൂക്ഷിക്കാം,
നമ്മുടെ പിൻ തലമുറക്ക് ഈ ദീപ ശിഖ അണയാതെ കൈമാറാം,
ആഴ്ചയിൽ ഒരിക്കലെങ്കിലും അതിന് സാധിക്കാത്തവർ മാസത്തിൽ ഒരു തവണയെങ്കിലും മൻഖൂസ് മൗലിദ് പൂർണ്ണമായും വീട്ടിൽ നിന്നോ ജോലി സ്ഥലത്ത് നിന്നോ ചൊല്ലുമെന്ന് പ്രതിജ്ഞയെടുക്കൂ...,
ഒരാൾക്കെങ്കിലും അതിന്ന് ഈ കുറിപ്പ് പ്രചോദനമായെങ്കിൽ വിനീതൻ ധന്യനായി,
ലോക്ക് ടൗണ് പശ്ചാത്തലത്തിൽ വീടുകളിൽ കഴിയുന്ന നാം മഗ്‌രിബ് നിസ്കാര ശേഷമോ മറ്റോ കുടുംബത്തെഴെല്ലാം ഒരുമിച്ചു കൂട്ടി മൻഖൂസ് മൗലിദും ബദ്രിയത്തുമെല്ലാം ചൊല്ലാൻ സമയം കണ്ടെത്തിയാൽ കാര്യങ്ങൾ കേമമാകും.
വിപത്തുകൾക്ക് അറുതിയുണ്ടാകും.
ഫത് ഹിന്റെ വാതിലുകൾക്ക് തുറവിയുമുണ്ടാകും.
തീർച്ച!!
വിഷമ ഘട്ടങ്ങളിൽ ചൊല്ലാൻ തിരു നബിതങ്ങൾ നിർദേശിച്ച #ദുആഉൽ__കർബും
മഹാരഥന്മാർ നമുക്ക് കൈമാറിയ #ഹദ്ദാദ്__റാത്തീബും പതിവാക്കാനും ഒട്ടും അമാന്തം കാണിക്കേണ്ട.
മഹാമാരികളിൽ നിന്നുള്ള രക്ഷയും ഫാസിസ്റ്റ് ശക്തികളുടെ തളർച്ചയും
പലസ്തീൻ ജനതയുടെ ഉയർച്ചയും അന്യായമായി ജയിലടക്കപ്പെട്ട ഉമ്മത്ത് മുഹമ്മദിൽ പെട്ടവരുടെ മോചനവും എപ്പോഴും നമ്മുടെ പ്രാർത്ഥനകളിൽ ഉണ്ടാവണം!
അവസാനമായി;
"നിങ്ങളിൽ ഹബീബായ തങ്ങളുണ്ടെങ്കിൽ നിങ്ങൾ ശിക്ഷിക്കപ്പെടുകയില്ലന്ന" ഖുർആനികധ്യാപനം ഓർമപ്പെടുത്തട്ടെ...
അള്ളാഹു നമുക്ക് ഇത്തരം നന്മകൾ കൂടുതലായി ചെയ്യാനുള്ള സന്മനസ്സും തൗഫീഖും നൽകട്ടെ..
ഇതിന്റെ ബറകത്ത് കൊണ്ട് ഭൗതിക-പാരത്രിക ലോകങ്ങളിൽ സലാമത്ത് പ്രധാനം ചെയ്യട്ടെ...
1 380
#മൻഖൂസ്__മൗലിദ്
#മഹാമാരിക്കാലത്ത്
#മറുമരുന്നാണ്
മമ്പുറത്തും അടുത്ത പ്രദേശങ്ങളിലും നടപ്പുദീനം ബാധിച്ച കാലം,
മമ്പുറം തങ്ങളുടെ സവിദത്തിലേക് നാട്ടുകാർ ആവലാതിയുമായി വന്നു. തങ്ങളുപ്പാപ്പ ഒരു കൊടി എടുത്തു കൊടുത്ത് ദീനം ബാധിച്ച മുഴുവൻ പ്രദേശങ്ങളിലൂടെയും പ്രസ്തുത കൊടിയും പിടിച്ച് സ്വാലാത്തും ചോല്ലി പോവാനും പ്രയാണം അവസാനികുന്നിടത്തുവെച്ച് എല്ലാവരും കൂടി #മൻഖൂസ്__മൗലിദ് ചൊല്ലി പിരിയാനും നിർദേശിച്ചു.
നിർദേശം അക്ഷരംപ്രതി പാലിച്ച പ്രേദേശങ്ങളിൽനിന്ന് മഹാദുരന്തം വിപാടനം ചെയ്യപ്പെട്ടു എന്ന് മാത്രമല്ല പിന്നീട് അത്തരം ഒരു ദുരിതക്കയത്തിലേക്ക് ആ പ്രദേശങ്ങളൊന്നും ഇന്ന് വരെ എടുത്തെറിയപ്പെട്ടിട്ടില്ല എന്നതെത്രെ യാഥാർത്ഥ്യം!
താനൂർ കടപ്പുറത്ത് നൂറ്റാണ്ടുകൾകപ്പുറത്ത് ആരംഭിച്ച
ഈ കഴിഞ്ഞ വർഷം വരെ വിപുലമായി ഓരോ കടപ്പുറത്തും നടത്തപ്പെടുന്ന #നാട്ട്__മൗലിദ് ആ പ്രേദേശത്തുകാരെ ബാധിച്ച വിപത്തിനെതിരെ അക്കാലത്തെ വിശ്രുത ഉലമാആൽ നിർദേശിക്കപ്പെട്ടതാണെന്ന് പറയപ്പെടുന്നു.
ഉമർ ഖാളിയെപ്പോലൊത്ത വലിയ മഹാരഥന്മാർ നാട്ടു മൗലിദിന് നിറഞ്ഞ പ്രചോദനം നൽകിയവരായിരുന്നുവെന്ന് പല ഉലമാക്കളും പറയുന്നതായി കേട്ടിട്ടുണ്ട്.
മൻഖൂസ്, മുഹ് യിദീൻ, രിഫാഈ, മൗലിദുകൾ പൂർണമായി ച്ചൊല്ലി തീർത്ത് അഷ്‌റഖ ചൊല്ലുക.....എന്ന് പള്ളികളിൽ നിന്ന് മൈക്കിലൂടെ ഒരു പ്രത്യേക ഈണത്തിൽ വിളിച്ച് പറയുമ്പോൾ പള്ളിയിലും എല്ലാ വീടുകളിലും ഒരുമിച്ചു ആശ്രഖ ചൊല്ലി പൂർത്തിയാക്കുന്ന സിസ്റ്റമാണ് നാട്ടു മൗലിദ്.
കോഴിക്കോട് ജില്ലയിലെ പെരുവയലിൽ മനുഷ്യരെ മാത്രമല്ല പക്ഷി മൃഗാദികളെ വരെ ജീവഹാനിക്ക് ഹേതുകമായ രോഗം പടർന്ന് പിടിച്ചപ്പോൾ അക്കാലത്ത് ജീവിച്ചിരുന്ന ആക്കോട് സദാത്തുക്കളിൽ പെട്ട പ്രമുഖരായവരുടെ അടുക്കൽ പോയി സങ്കടം പറഞ്ഞപ്പോൾ നാല്പത് ദിനം #മൻഖൂസ്__മൗലിദ് പാരായണം ചെയ്യാനും അവസാന ദിവസം കുന്നിൻ പ്രദേശത്ത് ഒരുമിച്ചു കൂടി മൗലിദ് ചൊല്ലി ഭക്ഷണമുണ്ടാക്കി വളർത്തു മൃഗങ്ങളടക്കം എല്ലാവർക്കും വിതരണം ചെയ്യാൻ പറയുകയും കഴിഞ്ഞ വർഷം വരെ നടത്തപ്പെടുകയും ചെയ്തിട്ടുണ്ട്,
ഇങ്ങനെ നടപ്പു ദീനങ്ങൾ വന്ന ഓരോ പ്രദേശങ്ങൾക്കും ഇത്തരത്തിലുള്ള പ്രത്യേകിച്ചും #മൻഖൂസ്_മൗലിദ് ചൊല്ലിയുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ചരിത്രം പറയാനുണ്ടാകും.
സ്ഥിരമായി #മൻഖൂസ്_മൗലിദ് വർഷത്തിൽ കഴിച്ചിരുന്ന ഒരു നാട്ടിൽ ,തീപിടുത്തം പോലോത്ത ദുരന്തങ്ങളുണ്ടായപ്പോൾ മത പണ്ഡിതന്മാരാൽ തുടക്കം കുറിക്കപ്പെട്ട നന്മ, മുജാഹിദ്-ജമാഅത്തെ ഇസ്ലാമി പോലോത്ത നവീന വാദക്കാരുടെ വാക്കുകൾ കേട്ട് നിർത്തി വെച്ചപ്പോൾ കടന്നൽ അക്രമം ഉണ്ടായതും പറ്റിപോയ തെറ്റ് തിരിച്ചറിഞ്ഞ് സുകൃത സമൃദ്ധമായ പരമ്പര്യത്തിലേക്ക് തിരിച്ചു വന്നതും ഇതിനോട് ചേർത്തു വായിക്കണം.
ഇന്നും റബീഉൽ അവ്വൽ ഒന്ന് മുതൽ മുപ്പത് വരെ മൻഖൂസ് മൗലിദ് പൂർണമായി ചൊല്ലി നല്ല ഭക്ഷണവും വിതരണം ചെയ്ത് വിപുലമായി നടത്തപ്പെടുന്ന പ്രദേശങ്ങൾ ഏറെയാണ്.
കണ്ണൂർ ജില്ലയിലെ നിരവധി പ്രദേശങ്ങളും കോഴിക്കോട് ജില്ലയിലെ പല മഹല്ലത്തുകളും അതിനുദാഹരണങ്ങളാണ്.
വീടുകളിലും സ്ഥിരമായി റബീഉൽ അവ്വൽ 12 വരെ അല്ലെങ്കിൽ മാസം പൂർണമായി മൻഖൂസ് മൗലിദ് ചൊല്ലുന്ന ഉപ്പാപ്പമാരും ഉമ്മാമമാരും ഇവിടെയെല്ലാം നിരവധിയാണ്. അക്കാരണം കൊണ്ട് തന്നെ മൻഖൂസ് മൗലിദ് ഹദീസും ദുആയും അടക്കം എല്ലാം ഒരു ഇടർച്ചയും കൂടാതെ കാണാതെ ചൊല്ലുന്നവരെ നമുക്ക് കാണാൻ പറ്റും.
തങ്ങളുടെ നാട്ടിൽ അല്ലാഹു വലിയ ബറകത്തും ദുരന്തങ്ങളിൽ കാവലും നൽകിയതിന്റെ മുഖ്യ കാരണം നൂറ്റാണ്ടുകളായി മുറ തെറ്റാതെ റബീഉൽ അവ്വലിൽ പള്ളികളിലും വീടുകളിലും ചൊല്ലി വരുന്ന മൻഖൂസ് മൗലിദ് കാരണമാണെന്നവർ സാക്ഷ്യപ്പെടുത്തുന്നു.
മൗലിദിന്റെ ഹദീസ് നേരാവണ്ണം വശമില്ലാത്ത മുതഅല്ലിമീങ്ങൾക്ക് സ്നേഹത്തോടെ അവർ തിരുത്തക്കൊടുക്കുന്ന കാഴ്ച നയനാനന്ദകരമാണ്.
എന്നാൽ മലപ്പുറം ജില്ലയിലെ പല പ്രദേശങ്ങളിലും സലാം ബൈത്തും ഒരു ഹദീസും ചൊല്ലി ചടങ്ങു കഴിക്കുന്ന പോലോത്ത രീതിയെ ഉണർത്താതെ വയ്യ!
മൻഖൂസ് മൗലിദിന്റെ രചയിതാവ് സ്വന്തം നാട്ടിൽ നടപ്പുദീനം വന്നപ്പോയാണ് ഈ മൗലിദ് ഉണ്ടാക്കിയത് എന്ന് #ഹാശിയത്തു__തുഹ്ഫത്തിൽ__മുശ്താഖീൻ എന്ന #മൻഖൂസ്_മൗലിദിന്റെ ശറഹിൽ #കിടങ്ങയം #ഇബ്രാഹീം__മുസ്‌ലിയാർ (റ) പറയുന്നുണ്ട്. ആ രചനാ സാഹചര്യം കൂടി മൻഖൂസ് മൗലിദിന്റെ ഫലത്തിലെ വലിയ സ്വാധീന ശക്തിയായി നമുക്ക് മനസ്സിലാക്കാൻ സാധിക്കും.
#അല്ലാമാ__ഖുതുബി__ഉസ്താദ്
അടക്കമുള്ള നിരവധി ആലിമീങ്ങൾ മൻഖൂസ് മൗലിദ് ആഴത്തിലിറങ്ങി പഠിക്കാൻ പ്രചോദനം നൽകുകയും ക്ലാസ്സെടുക്കുകയും ചെയ്യാറുണ്ടായിരുന്നു.
ഇന്നും ആ പാത പിൻപറ്റി #ചില__ദർസുകളിലെങ്കിലും__റബീഉല്__അവ്വലിൽ മൗലിദുകളെ അടിസ്ഥാനമാക്കി ചർച്ചകളും പഠനങ്ങളും നടക്കുന്നത് സന്തോഷകരമാണ്.
സന്തോഷ വേളകളിലും വലിയ പ്രയാസങ്ങൾ ചെന്ന് പറയുമ്പോഴും പഴയ കാല ആലിമീങ്ങൾ #മൻഖൂസ്__മൗലിദ് ചൊല്ലി നേർച്ചയാക്കാനായിരുന്നു പറഞ്ഞിരുന്നത്.
