ar
Feedback
മൗലിദ് പഠനം

മൗലിദ് പഠനം

الذهاب إلى القناة على Telegram

വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511

إظهار المزيد
1 380
المشتركون
لا توجد بيانات24 ساعات
+37 أيام
+1530 أيام
أرشيف المشاركات
നബി(സ്വ) പ്രസ്താവിച്ചു : ذكر الأنبياء من العبادة وذكر الصّالحين كفّارة وذكر الموت صدقة وذكر القبر يقربكم من الجنّة (من دیلمي وجامع الصغير والكبير وكنز العمال) മുആദ് ബിൻ ജബൽ (റ) നെ തൊട്ട് ഉദ്ധരിക്കപ്പെട്ട ഹദീസിൽ നബിﷺ പറയുന്നു : പ്രവാചകന്മാരെ സ്മരിക്കൽ ആരാധനയാണ് . സജ്ജനങ്ങളെ സ്മരിക്കൽ പാപങ്ങൾക്കുള്ള പ്രായശ്ചിത്തമാണ് . മരണത്തെ സ്മരിക്കൽ ദാനവും ഖബറിനെ സ്മരിക്കൽ സ്വർഗത്തിലേക്ക് കൂട്ടുന്നതുമാണ് . അമ്പിയാക്കളെ പ്രകീർത്തിക്കൽ ഇബാദത്തിൽ പെട്ടതും സ്വാലിഹീങ്ങളെ പ്രകീർത്തിക്കൽ പാപങ്ങളെ പൊറുപ്പിക്കുന്നതും മരണ സ്മരണ സ്വദഖയും ഖബ്ർ സ്മരണ നിങ്ങളെ സ്വർഗത്തിലേക്കു അടിപ്പിക്കുന്നതുമാണ് ( ജാമിഉസ്വഗീർ/ 4315 , കൻസുൽ ഉമ്മാൽ / 32247 , ജാമിഉൽ കബീർ /14264 )

മുഹ്യുദ്ധീൻ മൗലിദ് അറബിമലയാളം തർജമ (1886/1304)പഴയ ഒരു കോപ്പി മീരാൻ വഞ്ചനക്കാട് എന്നവർ രചിച്ച ഈ തർജമ ഹി 1304ൽ പ്രസിദ്ധീകരിച്ചു. പ്രസിദ്ധീകരിച്ച സ്ഥലം അറിവില്ല. രചയിതാവിനെ പറ്റി ഒന്നും നല്കിയിട്ടില്ല. മഹ്മൂദ് ത്വീബി എഴുതിയ വലിയ മുഹിയിദ്ധീൻ മൗലിദ് തർജ്ജമ കൊങ്ങണം വീട്ടിൽ ഇബ്രാഹിം മുസ്‌ലിയാർ എഴുതിയിട്ടുണ്ട്. അത് തര്‍ജുമതില്‍ മൗലിദില്‍ കബീര്‍ ലിശ്ശൈഖ് മുഹ്‌യിദ്ദീന്‍ എന്നതാണ്

Mala-Mawlid literatures; Questions over True Islam among the muslims of Kerala

പെരുമ്പടപ്പ് പുത്തൻ പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന കുഞ്ഞഹമ്മദ് മുസ്‌ലിയാർ(ഖ.സി) മലപ്പുറം ജില്ലയിലെ ഒരു പ്രധാന സിയാറത്ത് കേന്ദ്രമാണ് പൊന്നാനിക്കടുത്ത് പെരുമ്പടപ്പ് എന്ന സ്ഥലത്തുള്ള പുത്തൻപള്ളി. കോഴിക്കോട് കൊടിയത്തൂർ സ്വദേശി കുഞ്ഞഹമ്മദ് മുസ്‌ലിയാർ (ഖ.സി) എന്ന പണ്ഡിതനും സൂഫീവര്യനുമായ മഹാ പുരുഷനാണ് ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നത്. കുഞ്ഞഹമ്മദ് മുസ്ലിയാർ ഹിജ്റ 1230ൽ ജനിച്ചു. കോഴിക്കോട് ജില്ലയിലെ കക്കാട് പുതിയേടത്ത് മീറാൻ എന്നിവരാണ് പിതാവ്. ചെറുപ്പത്തിൽ വീടിനടുത്തുള്ള ഓത്തുപള്ളിയിൽ നിന്ന് ഖുർആനും പ്രാഥമിക പഠനങ്ങളും പൂർത്തിയാക്കി. പിന്നീട് പാനൂർ,നാദാപുരം എന്നിവിടങ്ങളിലും തുടർന്ന് പൊന്നാനിയിലും പഠനം തുടർന്നു. പുനൂരിലെ പഠനകാലത്ത് ശൈഖ് കുഞ്ഞാലിക്കുട്ടി വലിയ്യ്(ഖ.സി) അവർകളുമായി ബന്ധപ്പെട്ടാണ് തസവ്വുഫിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്. മഹാൻ പൊന്നാനിയിൽ ചെന്ന കാലത്ത് അവിടുത്തെ പ്രധാന മുദരിസ് കോയക്കുട്ടി മഖ്ദൂം തങ്ങൾ(ഖ.സി) അവർകളായിരുന്നു. മഖ്ദൂം അവർകളുടെ ശിഷ്യത്വം സ്വീകരിച്ചു. അവിടെ വെച്ച് ഉസ്താദിന്റെ നിർദ്ദേശപ്രകാരം അക്കാലത്തെ ഏറ്റവും വലിയ പണ്ഡിതൻ ആയിരുന്ന സൈനുദ്ദീൻ റംലി(ഖ.സി)മായി ബന്ധപ്പെട്ടു. അങ്ങനെയാണ് ആദ്യമായി പെരുമ്പടപ്പിൽ എത്തിയത്. പഠനാനന്തരം പെരുമ്പടപ്പ് പള്ളിയിൽ തന്നെ മുദരിസായി. ഇക്കാലത്ത് തന്നെ അദ്ദേഹം ഏറെ പ്രശസ്തനായിരുന്നു. സന്ദർശകരുടെ തിരക്കായിരുന്നു എപ്പോഴും. തിരക്ക് കൂടിയപ്പോൾ സന്ദർശനം രണ്ടു ദിവസമാക്കി ചുരുക്കി. എന്നാലും വിഷബാധക്കും പ്രസവവേദനക്കും എപ്പോഴും വരാൻ അനുവദിച്ചിരുന്നു. മന്ത്രിച്ച വെള്ളമായിരുന്നു ഒന്നു രോഗത്തിന് പ്രതിവിധി. വെള്ളം കൊണ്ടുള്ള ഈ ചികിത്സ പുത്തൻപള്ളി ജാറത്തിൽ ഇപ്പോഴും പതിവാണ്. പിന്നീട് മഹാൻ ഹജ്ജ് യാത്രക്കൊരുങ്ങി. എന്നാൽ മഹാനവർകളുടെ വേർപാട് തദ്ദേശവാസികൾക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു. അവർ അദ്ദേഹത്തിന് ചുറ്റും നിരന്നു. ഇഷ്ട ജനങ്ങളുടെ സങ്കടാവസ്ഥ കണ്ട അദ്ദേഹം കുറച്ചു വെള്ളം മന്ത്രിച്ചു പള്ളിക്കിണറ്റിൽ ഒഴിക്കുകയും "നിങ്ങളുടെ ആവശ്യങ്ങൾക്ക് ഈ കിണറ്റിൽ നിന്ന് വെള്ളമെടുത്ത് ഉപയോഗിച്ചാൽ മതി" എന്ന് പറഞ്ഞു അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. ഇന്നും ഈ കിണറ്റിലെ വെള്ളം പുണ്യജലമായി വിശ്വാസികളെല്ലാം കരുതിവരുന്നു. വിഷബാധക്കും പ്രസവവേദനക്കും ഈ വെള്ളം ശമന ഔഷധമാണെന്ന് അനുഭവസ്ഥർ പ്രസ്താവിക്കുന്നു. 1914 ജനുവരി 22 (1332 സ്വഫർ 23 ബുധനാഴ്ച രാത്രി) എട്ട് മണിക്ക് വഫാതായി. വിവിധ രേഖകൾ പരിശോധിക്കുമ്പോൾ മനസ്സിലാകുന്നത് സ്വഫർ 24 ആം രാവിൽ ആണ് വിടപറഞ്ഞതെന്നാണ്. (അവലംബം: കേരളത്തിലെ സിയാറത്ത് കേന്ദ്രങ്ങൾ/ മർഹൂം മുഹമ്മദ് മറ്റത്ത്)

മുഖീമുശ്ശംസ്‌ കോയക്കുട്ടി വലിയ്യ്‌(റ) ഹി.10ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കൽപേനി ദീപിൽ അന്ത്യവിശ്രമം കൊള്ളുന്ന വലിയ മഹാനും ഔലിയാക്കളിൽ പ്രമുഖരുമാണ് സയ്യിദുനാ മുഖീമുശ്ശംസ്‌ കോയക്കുട്ടി വലിയ്യ്‌ (റ). വിലായത്ത് കൊണ്ട് പ്രശസ്തനായ ആ മഹാന്റെ പരമ്പരയിലാണ് അഹമ്മദ് സ്വൂഫി ജനിച്ചിട്ടുള്ളത്. ആകയാൽ ഔലിയാക്കളുടെ വിത്താണ് കോയക്കുട്ടി വലി. അവിടുത്തെ പരമ്പരയിൽ വേറെയും മഹത്തുക്കൾ ജനിച്ചിട്ടുണ്ട്. അവിടുത്തെ വഫാത്ത് തന്നെ വലിയ കറാമത്തായിരുന്നു. ഹിജ്റാബ്ദം 965 റമളാൻ 21ന് വെള്ളിയാഴ്ചയായിരുന്നു വഫാത്ത്. പടിഞ്ഞാറൻ ചക്രവാളത്തിൽ അസ്തമിക്കാൻ വെമ്പൽ കൊണ്ട സൂര്യനെ തടഞ്ഞുനിർത്തി മരണം പൂകിയ മഹാൻ. അത് കൊണ്ട് തന്നെ "മുഖീമുശ്ശംസ്" എന്ന അപരനാമത്തിൽ അദ്ദേഹം അറിയപ്പെടുന്നു. അന്ത്റോത്ത് ദ്വീപു കാരനും ബുഖാരി ഖബീലയിലെ ബാഖവി യുമായ എം.കെ. ചെറുകോയ തങ്ങൾ കോയക്കുട്ടി വലിയ്യിൻ്റെ മൗലിദ് രചിച്ചിട്ടുണ്ട്. അതിൽ ഇപ്രകാരം കാണാം. മരണാസന്നനായ സമയത്ത് തന്റെ പരിചാരകനായ മുരീദിനെ വിളിച്ചു സമയമന്വേഷിച്ചു. "സൂര്യൻ അസ്തമിക്കാറായി മഗ്രിബിന് അൽപം മാത്രമേ ബാക്കിയുള്ളൂ". ഖാദിം പറഞ്ഞു. ശൈഖിന് വേവലാധിയായി, കാരണം വെള്ളിയാഴ്ചയാകണം തന്റെ ദേഹവിയോഗമെന്ന ആഗ്രഹം സഫലമായില്ലല്ലോ! ഉടനെ അവർ ഇരു കൈകൾ പൊക്കി റബ്ബിനോട് വിതുമ്പി. അള്ളാഹു അതംഗീകരിച്ചു. അസ്തമയ സൂര്യൻ ഒരേ നിൽപ്പ്. പ്രകാശം ചോരിഞ്ഞു കൊണ്ട് നിൽക്കെ തന്നെ ശൈഖ് വിടപറഞ്ഞു. ജനങ്ങൾ ഒരിമിച്ചു കൂടി കുളിപ്പിക്കൽ, കഫം ചെയ്യൽ, നിസ്കാരം ആദിയായ പരിപാലന കർമ്മങ്ങൾ നിർവഹിച്ച് മറമാടൽ കഴിഞ്ഞതും സൂര്യൻ അസ്തമിച്ചതും ഒരുമിച്ച്. മഗ്‌രിബാകാതെ സൂര്യൻ നിശ്ചലമായ കറാമത്ത് അനുഭവിച്ച ജനങ്ങൾക്ക് മഹാനവർകളുടെ കറാമത്ത് കൃത്യമായി ബോധ്യപ്പെടുകയും ചെയ്തു.വേറെയും ധാരാളം കറാമത്തുകൾ ഉള്ള മഹാൻ കൽപേനി ദ്വീപ് നിവാസികളുടെ അത്താണിയാണ്. യൂശഅ് നബി(അ) ഫിലസ്തീൻ ജയിച്ചടക്കാൻ നടത്തിയ പ്രയാണം ജറീക്കയിൽ എത്തിയപ്പോൾ ഇപ്രകാരം അസ്തമയ സൂര്യനെ തടഞ്ഞു നിർത്തിയ മുഅ്ജിസത്ത് ഗ്രന്ഥങ്ങളിൽ കാണാം ഔലിയാക്കൾക്ക് ബർസഖീ ലോകത്ത് പ്രത്യേകമായ ഹയാത്ത് ഉണ്ടെന്നും അത് വഴി അവർ ഭൂമിയിൽ പലവിധ ഇടപെടലുകൾ നടത്തുമെന്നും ജാമിഉൽ ഉസൂലിൽ പറഞ്ഞിട്ടുണ്ട്. ഇക്കാര്യം ശൈഖ് ജീലാനി തങ്ങൾ ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്. അവരുടെ ബർക്കത്ത് കൊണ്ട് ഇപ്പോൾ ലോകം മുഴുവൻ പടർന്ന് പിടിച്ച മരണം വിതച്ചു കൊണ്ടിരിക്കുന്ന കൊറോണ വബാഇനെ നീക്കം ചെയ്ത് ലോക ജനതയെയും മുസ്ലിംകളെയും രക്ഷിക്കണെ അല്ലാഹ്

കൽപ്പേനി കോയക്കുട്ടി വലിയ്യ് മൗലിദ് ആന്ത്രോത്ത് ദ്വീപുകാരനും ബുഖാരി ഖബീലയിലെ ബാഖവിയുമായ എം.കെ. ചെറുകോയ തങ്ങൾ രചിച്ചത് ഈ മൗലിദിൽ ഇപ്രകാരം കാണാം : മരണാസന്നനായ സമയത്ത് തന്റെ പരിചാരകനായ മുരീദിനെ വിളിച്ചു സമയമന്വേഷിച്ചു. "സൂര്യൻ അസ്തമിക്കാറായി മഗ്രിബിന് അൽപം മാത്രമേ ബാക്കിയുള്ളൂ". ഖാദിം പറഞ്ഞു. ശൈഖിന് വേവലാധിയായി. വെള്ളിയാഴ്ചയാകണം തന്റെ ദേഹവിയോഗമെന്ന ആഗ്രഹം സഫലമായില്ലല്ലോ! ഉടനെ അവർ ഇരു കൈകൾ പൊക്കി റബ്ബിനോട് വിതുമ്പി. അള്ളാഹു അതംഗീകരിച്ചു. അസ്തമയ സൂര്യൻ ഒരേ നിൽപ്പ്. പ്രകാശം ചോരിഞ്ഞു കൊണ്ട് നിൽക്കെ തന്നെ ശൈഖ് വിടപറഞ്ഞു. മഗ്‌രിബാകാതെ സൂര്യൻ നിശ്ചലമായ കറാമത്ത് അനുഭവിച്ച ജനങ്ങൾക്ക് ആശ്ചര്യത്തിന് ഇനി വല്ലതും വേണോ Read more https://t.me/moulidstudy/1382

#പുല്ലാര #ശുഹദാക്കൾ ഏറനാട്ടിൽ ആദ്യമായി നിർമ്മിച്ച പള്ളിയായിരുന്നു പുല്ലാര പള്ളി. ധൈര്യ ശാലികളും സംസ്കാര സമ്പന്നരുമായ പുല്ലാരക്കാര്‍ ആദ്യകാലങ്ങളില്‍ തന്നെ സ്വന്തമായി പള്ളി ഉള്ളവരായിരുന്നു . പുല്ലിട്ട ചെറിയൊരു പള്ളി. ആരാധനയിലും മത ഭക്തിയിലും ആഹ്ലാദം കണ്ടെത്തിയ അവര്‍ക്ക് പള്ളിയൊന്നു വിപുലീകരിക്കാനുള്ള ആവേശമായി, അങ്ങനെ ഹിജ്റ വര്ഷം 1151 ,52 കളില്‍ പള്ളി വിപുലീകരിക്കാന്‍ ആരംഭിച്ചു.അരിമ്പ്ര മലയില്‍ നിന്ന് അവര്‍ക്ക് ഒത്ത ഒരു പ്ലാവ് കിട്ടിയെങ്കിലും ആ പ്ലാവില്‍ അവകാശികള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായി . മരത്തിന്റെ അവകാശികളും മരം വാങ്ങിയവരും തമ്മിലുള്ള തര്‍ക്കം ഒരു യുദ്ധത്തില്‍ തന്നെ കലാശിച്ചു.തൊട്ടുമുമ്പത്തെ വര്ഷം നടന്ന മലപ്പുറം പടയിലേറ്റ മ്ലാനതയില്‍ കഴിഞ്ഞ നാടുവാഴി പാറനമ്പിക് ഇതൊരവസരമായി.മുസ്ലിങ്ങളോടുള്ള കടുത്ത വൈരാഗ്യത്താൽ പകരം വീട്ടാൻ അവസരം കാത്തിരുന്ന പാറ നമ്പി അവരെ സഹായിച്ചു . അങ്ങിനെയാണ് ഹിജ്‌റ വർഷം 1152 പരിശുദ്ധ റമളാൻ 23 ആം രാവിന്ശത്രുക്കൾ പള്ളി തകർക്കാകാൻ വരുമെന്ന കിംവദന്തി പരന്നതിനാൽ അത്രയും നേരം പള്ളികാക്കാൻ പുല്ലാര നിവാസികൾ നിലയുറപ്പിച് നിന്നു റമളാനായത് കൊണ്ട് അത്തായം കഴിക്കാൻ ആളുകൾ ഒഴിഞ്ഞ സമയത് ശത്രുക്കൾ ഒരു മുസ്ലിം ചാരെന്റെ സഹായത്താൽ പള്ളിക്കകത്തെത്തുന്നത് പള്ളിക്കകത്ത് കയറിക്കൂടിയ ആയുധധാരികളായ ശത്രുക്കൾ കതകുകൾ കൊട്ടിയടച്ചു പരിഭാവനമായ അല്ലാഹുവിന്റെ ഭവനം അഗ്നിക്കിരയാക്കുകയായിരുന്നു അവരുടെ ലക്‌ഷ്യം തത്സമയം വീട്ടിൽ അത്താഴം കഴിക്കുകയായിരുന്ന കോലാന്തോടു പോക്കർ എന്നവർ ഈ വാർത്ത എങ്ങനെയോ മണത്തറിയുകയും അത്താഴം കഴിക്കുന്നിടത്തുനിന്നും ചാടിയെഴുന്നേറ്റ് ആയുധമെടുത്ത് വീട്ടുകാരോട് യാത്ര പറഞ് പള്ളിയിലേക്കോടുകയുണ്ടായി അകത്തുകടക്കാൻ ഒരു മാർഗ്ഗവുമില്ലാതെ അദ്ദേഹം ഹൌളിൽ നിന്നും വെള്ളം മൊഴുകുന്ന ചെറിയ പഴുതിലൂടെ കഷ്ടിച് പള്ളിക്കകത്ത് കേറി തന്ത്ര ശാലിയായ അദ്ദേഹം പെട്ടെന്ന് വിളക്കണച്ചു പിന്നീട് അദ്ദേഹം ശത്രുക്കളെ ലക്ഷ്യമാക്കി ആഞ്ഞു വെട്ടി കാര്യമറിയാതെ ഇരുട്ടിൽ തപ്പിയ ശത്രുക്കൾ മുസ്ലിം,മുസ്ലിം എന്ന് പറഞ് പരസ്പരം വെട്ടാൻ തുടങ്ങി ശത്രു നിരയിലെ ഒരുപാട് ജീവനുകൾ അങ്ങനെ പൊലിഞ്ഞു പള്ളിയിലെ ശത്രു സാനിധ്യം നാട്ടുകാരെ അറീക്കാൻ അദ്ദേഹം മുകളിൽ കേറി ഉച്ചത്തിൽ ബാങ്ക് വിളിച്ചു. അപ്പോഴാണ് അമുസ്ലിങ്ങൾ അദ്ദേഹത്തെ കാണുന്നത്.കണ്ട മാത്രയിൽ അദ്ദേഹത്ത അവർ ആഞ്ഞു വെട്ടി.ചേതനയറ്റ ശരീരം ശത്രുക്കൾ പള്ളിയുടെ വടക്കുവശത്തുള്ള കിണറ്റിൽ എറിഞ്ഞു.അസമയത്തെ ബാങ്ക് വിളി കേട്ട് ഏതാനും പേർ പള്ളിയിലേക്ക് ഓടിയെത്തി ചമ്പക്കുളം,പന്തപ്പിലാക്കൽ,ചപ്പത്തൊടി,പള്ളിയാളിതൊടി,തുടങ്ങീ കുടുംബങ്ങളിലെ സൂഫി,കോയാമുട്ടി,കുട്ടിയമ്മു,മുഹ്‌യുദ്ധീൻ തുടങ്ങി ആളുകളുടെ നേതൃത്വത്തില്‍ ധീരമായി നേരിട്ടു .പള്ളിയില്‍ ഇരച്ചു കയറിയവരെ ധീരമായി നേരിട്ട ജനങ്ങളില്‍ നിന്നും 12 പേര്‍ വീര രക്ത സാക്ഷികളായി ശത്രു പക്ഷത്തും വമ്പിച്ച ആൾനാശമുണ്ടായി ശേഷിച്ച ശത്രുക്കൾ കലിമൂത്ത് പള്ളിക്ക് തീ വെച് ജീവനും കൊണ്ടോടി.നേരം പുലർന്നു വാർത്ത കാട്ടു തീപോലെ പടർന്നു വൻ ജനാവലി പള്ളിപരിസരത്ത് ഒത്തുകൂടി എന്നാല്‍ പോക്കർ ശഹീദ്‌ല്ലാത്തവരുടെ 11 പേരുടെ മയ്യിത് മാത്രമേ മറമാടാന്‍ അന്ന് കിട്ടിയൊള്ളൂ . ഈ മൃത ദേഹങ്ങള്‍ പള്ളിയുടെ തെക്ക് ഭാഗത്ത് മറവ് ചെയ്തു . പുല്ലാരക്കാര്‍ ഇതില്‍ പങ്കെടുത്ത ശഹീദ് പോക്കരാക്കയുടെ മൃതദേഹത്തെ കുറിച്ച് ദുഖിതരായിരുന്നു .

പുല്ലാര ശുഹദാക്കൾ ഏറനാട്ടിൽ ആദ്യമായി നിർമ്മിച്ച പള്ളിയാണ് പുല്ലാരയിലെ പുല്ല് മേഞ്ഞ ചെറിയൊരു പള്ളി. ധൈര്യ ശാലികളും സംസ്കാര സമ്പന്നരുമായ പുല്ലാരക്കാര്‍ ആദ്യ കാലങ്ങളില്‍ തന്നെ സ്വന്തമായി പള്ളി ഉള്ളവരായിരുന്നു. പുല്ലിട്ട ചെറിയൊരു പള്ളി. ആരാധനയിലും മത ഭക്തിയിലും ആഹ്ലാദം കണ്ടെത്തിയ അവര്‍ക്ക് പള്ളിയൊന്നു വിപുലീകരിക്കാനുള്ള ആവേശമായി. അങ്ങനെ ഹിജ്റ വര്ഷം 1151,52 കളില്‍ പള്ളി വിപുലീകരിക്കാന്‍ ആരംഭിച്ചു. അരിമ്പ്ര മലയില്‍ നിന്ന് അവര്‍ക്ക് ഒത്ത ഒരു പ്ലാവ് കിട്ടിയെങ്കിലും ആ പ്ലാവില്‍ അവകാശികള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായി. മരത്തിന്റെ അവകാശികളും മരം വാങ്ങിയവരും തമ്മിലുള്ള തര്‍ക്കം ഒരു യുദ്ധത്തില്‍ തന്നെ കലാശിച്ചു. തൊട്ടുമുമ്പത്തെ വര്ഷം നടന്ന മലപ്പുറം പടയിലേറ്റ മ്ലാനതയില്‍ കഴിഞ്ഞ നാടുവാഴി പാറനമ്പിക് ഇതൊരവസരമായി. മുസ്ലിങ്ങളോടുള്ള കടുത്ത വൈരാഗ്യത്താൽ പകരം വീട്ടാൻ അവസരം കാത്തിരുന്ന പാറനമ്പി അവരെ സഹായിച്ചു . അങ്ങനെ ഹിജ്‌റ വർഷം 1152 പരിശുദ്ധ റമളാൻ 23 ആം രാവിന് ശത്രുക്കൾ പള്ളി തകർക്കാകാൻ വരുമെന്ന കിംവദന്തി പരന്നതിനാൽ അന്ന് പുല്ലാര നിവാസികൾ പള്ളിക്ക് കാവലിരുന്നു. റമളാനായത് കൊണ്ട് അത്തായ സമയം ആളുകൾ ഒഴിഞ്ഞ അവസരം മുതലെടുത്ത് ശത്രുക്കൾ ഒരു മുസ്ലിം ചാരെന്റെ സഹായത്താൽ പള്ളിക്കകത്ത് കടന്നു. ആയുധധാരികളായ ശത്രുക്കൾ കതകുകൾ കൊട്ടിയടച്ചു പരിഭാവനമായ അല്ലാഹുവിന്റെ ഭവനം അഗ്നിക്കിരയാക്കുകയായിരുന്നു അവരുടെ ലക്‌ഷ്യം. തത്സമയം വീട്ടിൽ അത്താഴം കഴിക്കുകയായിരുന്ന കോലാന്തോടു പോക്കർ എന്നവർ ഈ വാർത്ത എങ്ങനെയോ അറിയുകയും അത്താഴം കഴിക്കുന്നിടത്തുനിന്നും ചാടിയെഴുന്നേറ്റ് ആയുധമെടുത്ത് വീട്ടുകാരോട് യാത്ര പറഞ് പള്ളിയിലേക്കോടി. വളരെ കഷ്ടപ്പെട്ട് പള്ളിക്കകത്ത് കയറിയ തന്ത്ര ശാലിയായ അദ്ദേഹം പെട്ടെന്ന് പള്ളിക്കകത്തെ വിളക്കണച്ച് ശത്രുക്കളെ ലക്ഷ്യമാക്കി ആഞ്ഞു വെട്ടി കാര്യമറിയാതെ ഇരുട്ടിൽ തപ്പിയ ശത്രുക്കൾ മുസ്ലിം,മുസ്ലിം എന്ന് പറഞ്ഞ് പരസ്പരം വെട്ടാൻ തുടങ്ങി ശത്രു നിരയിലെ ഒരുപാട് ജീവനുകൾ അങ്ങനെ പൊലിഞ്ഞു പള്ളിയിലെ ശത്രു സാനിധ്യം നാട്ടുകാരെ അറീക്കാൻ അദ്ദേഹം മുകളിൽ കേറി ഉച്ചത്തിൽ ബാങ്ക് വിളിച്ചു. അപ്പോഴാണ് അമുസ്ലിങ്ങൾ അദ്ദേഹത്തെ കാണുന്നത്. ശത്രുക്കൾ അദ്ദേഹത്ത ആഞ്ഞു വെട്ടി. ചേതനയറ്റ ശരീരം പള്ളിയുടെ വടക്കുവശത്തുള്ള കിണറ്റിൽ എറിഞ്ഞു. അസമയത്തെ ബാങ്ക് വിളി കേട്ട് ഏതാനും പേർ പള്ളിയിലേക്ക് ഓടിയെത്തി. ചമ്പക്കുളം,പന്തപ്പിലാക്കൽ,ചപ്പത്തൊടി,പള്ളിയാളിതൊടി,തുടങ്ങീ കുടുംബങ്ങളിലെ സൂഫി,കോയാമുട്ടി,കുട്ടിയമ്മു,മുഹ്‌യുദ്ധീൻ തുടങ്ങി ആളുകളുടെ നേതൃത്വത്തിൽ പള്ളിയില്‍ ഇരച്ചു കയറിയവരെ ധീരമായി നേരിട്ടു. 12 പേര്‍ വീര രക്ത സാക്ഷികളായി ശത്രു പക്ഷത്തും വമ്പിച്ച ആൾ നാശമുണ്ടായി ശേഷിച്ച ശത്രുക്കൾ കലിമൂത്ത് പള്ളിക്ക് തീ വെച്ച് ജീവനും കൊണ്ടോടി. നേരം പുലർന്നു വാർത്ത കാട്ടു തീപോലെ പടർന്നു വൻ ജനാവലി പള്ളിപരിസരത്ത് ഒത്തുകൂടി എന്നാല്‍ പോക്കർ ശഹീദ്‌ല്ലാത്ത 11 പേരുടെ മയ്യിത്ത് മാത്രമേ മറമാടാന്‍ അന്ന് കിട്ടിയൊള്ളൂ . അവരെ പള്ളിയുടെ തെക്ക് ഭാഗത്ത് മറവ് ചെയ്തു . പുല്ലാരക്കാര്‍ ഇതില്‍ പങ്കെടുത്ത ശഹീദ് പോക്കർ അവർകളെ കാണാത്തത്തിൽ ദുഖിതരായിരുന്നു . ഒരു രാത്രി ബഹുമാന്യനായ ഖാസി പയ്യനാട് മരക്കാർ മുസ്ലിയാരും അന്നാട്ടിലെ പലരും ' പോക്കർ അവർകൾ കിണറ്റിലാണെന്ന് ' വിളിച്ചു പറയുന്നതായിട്ട് സ്വപ്നം കാണുകയും അങ്ങനെ അദ്ധേഹത്തിന്റെ മൃതദേഹം കിണറ്റില്‍ നിന്ന് കിട്ടുകയും മറ്റുള്ളവരുടെ കബറിടത്തിൽ നിന്നും അൽപം പടിഞ്ഞാർ മാറി പള്ളിയുടെ തെക്ക് ഭാഗത്ത് അത് മറ മാടുകയും ചെയ്തു. അല്ലാഹുവിന്റെ ഭവനം കാക്കുന്നതിനായി തക്കസമയത്ത് വരുകയും ശത്രുക്കളുമായി പോരാടി ശഹീദാവുകയും ചെയ്ത ഈ 12 ശുഹദാക്കളുടെ പേരിൽ എല്ലാ വർഷവും റമളാൻ 22 ന് അനുസ്മരണ ചടങ്ങുകളും അന്നദാനവും നടത്താറുണ്ട്. അള്ളാഹു അവരോടൊപ്പം നമ്മെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടെ ആമീൻ

المولد المبرور في مناقب الشهداء الفُلّانور പുല്ലാര ശുഹദാ മൗലിദ് ജലീല്‍ സഖാഫി പുല്ലാര ആരാധനാ സ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും തടഞ്ഞു മതവിദ്വേഷം പ്രചരിപ്പിച്ചിരുന്ന വർഗ്ഗീയ-ഫാസിസ്റ്റ് ശക്തികളോട് സധൈര്യം പൊരുതി വീരമൃത്യു വരിച്ച പുല്ലാര ശുഹദാക്കൾ(റ) മഹാന്മാരുടെയും ആണ്ടുദിനം. ഏറനാട്ടിലെ ആദ്യ പള്ളിയായ പുല്ലാര പള്ളി പൊളിക്കാനും കലാപം നടത്താനും വന്ന ശക്തികളോടാണ് ഹി.1152 റമളാൻ 23ആം രാവിൽ 12 മഹത്തുക്കൾ പൊരുതി ശഹീദായത്. പുല്ലാര ജുമുഅത്ത് പള്ളിക്ക് സമീപം അവർ അന്ത്യവിശ്രമം കൊള്ളുന്നു. മഹത്തുക്കളായ പുല്ലാര ശുഹദാക്കളെ കുറിച്ച് അൽ മൗലിദുൽ മബ്റൂർ എന്ന പേരിൽ മൗലിദ് രചിക്കപ്പെട്ടിട്ടുണ്ട്. പ്രയാസങ്ങളും പ്രതിസന്ധികളും നീങ്ങിക്കിട്ടാൻ ഉത്തമമാണിത്. Read more https://t.me/moulidstudy/1379 https://t.me/moulidstudy/1429 മറ്റൊരു മൗലിദ് https://t.me/moulidstudy/2360

مولد شيخ يوسف الرباني رحمه الله ശൈഖ് യൂസുഫ് റബ്ബാനി തങ്ങളുടെ മൗലിദ്

ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയുള്ള കടുത്ത ചെറുത്തുനിൽപ്പിന്റെ സ്മരണകളുണർത്തുന്ന മുട്ടിച്ചിറ ശുഹദാക്കൾ(റ) മഹത്തുക്കളുടെ ആണ്ടുദിനം. മലപ്പുറം ജില്ലയിലെ മൂന്നിയൂര്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രാധാന്യമുള്ള പ്രദേശമാണ് മുട്ടിച്ചിറ. 1841 നവംബർ 13 വെള്ളിയാഴ്ച മുസ്ലിംകൾ ജുമുഅക്ക് പോകാനായി ഒരുങ്ങുമ്പോൾ വസ്ത്രങ്ങളിൽ ആരോ മുറുക്കി തുപ്പിയതായി കണ്ടു. ഇതിൽ മുസ്ലിംകളും അമുസ്ലിംകളും തമ്മിൽ വാക്കേറ്റമായി. എന്നാൽ ബഹുവന്ദ്യരായ മമ്പുറം തങ്ങൾ ഇതിൽ ഇടപെട്ടു രംഗം ശാന്തമാക്കി. പക്ഷേ ആട്ടിൻ തോലണിഞ്ഞ ചെന്നായയുടെ സ്വഭാവം കാണിക്കുന്ന വെള്ളപ്പട്ടാളക്കാർ ഇതിൽ ഇടപെട്ടു. മമ്പുറം തങ്ങളെയും അവിടുത്തെ കാര്യദർശിയുമായിരുന്ന കോന്തു നായരെയും തമ്മിലടിപ്പിക്കാൻ ഇത് മുതലാക്കി. വസ്ത്രത്തിൽ തുപ്പിയ കേസ് അന്വേഷിക്കാൻ എന്ന വ്യാജേന മലപ്പുറത്ത് നിന്നും ഷേക്സ്പിയർ എന്ന ഓഫീസറുടെ കീഴിൽ വെള്ളപ്പട്ടാളം വന്നു പള്ളിയിൽ കയറി പള്ളി മലിനമാക്കി. അത് തടുക്കാൻ ചെന്ന മഹല്ല് കാരണവരെ മർദിച്ചു. ഷൂ പോലും അഴിക്കാതെയായിരുന്നു അവർ പള്ളിയിൽ കയറിയത്. ശവ്വാലിലെ ആറു നോമ്പനുഷ്ഠിച്ചിരുന്ന മാപ്പിളമാർ കൈതകത്ത് മരക്കാരുട്ടി എന്നവരുടെ നേതൃത്വത്തിൽ പ്രതിരോധിക്കാനിറങ്ങി. മാപ്പിളമാരും ബ്രിട്ടീഷുകാരും തമ്മിൽ ഘോര യുദ്ധം നടന്നു. ബ്രിട്ടീഷുകാരുടെ ആയുധങ്ങൾക്ക് മുമ്പിൽ മുസ്ലിം സൈന്യത്തിന് പിടിച്ചു നിൽക്കാനായില്ല. മരക്കാരുട്ടിയുടെ കീഴിൽ യുദ്ധത്തിനിറങ്ങിയവരിൽ 11 പേർ ശഹീദായി. ശുഹദാകളെ രാത്രി തന്നെ ഖബറടക്കി. വിളക്കിൽ ഒഴിക്കാൻ എണ്ണ ഇല്ലാത്തതിനാൽ വെള്ളമൊഴിച്ചാണ് വിളക്ക് കത്തിച്ചത്. പള്ളിയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് അവരെ മറവ് ചെയ്തു.1841 നവംബര്‍ 13നാണ് (ഹി.1257 ശവ്വാൽ 07) ഈ സംഭവമെന്നാണ് ചരിത്രം. കളിയാട്ടത്തിന് പോകുന്ന ഹൈന്ദവർ ഇവിടെ കാണിക്ക സമർപ്പിച്ചാണ് ഇന്നും കാവിലേക്ക് പോകാർ. നേർച്ചക്ക് പതിനൊന്ന് ശുഹദാക്കളെയും മമ്പുറം തങ്ങളെയും സ്മരിച്ചു 12 പത്തിരികളാണ് ഇവിടേക്ക് കൊണ്ട് വരാറുള്ളത്. പ്രമുഖ പണ്ഡിതനും ഗ്രന്ഥകർത്താവുമായ ബഹുമാനപ്പെട്ട അബ്ദുൽ ബസ്വീർ സഖാഫി പിലാക്കൽ അവർകൾ തർബഹു മുത്തജിറ ബിദിക്രി ശുഹദാഇ മുത്തിജിറാ എന്ന പേരിൽ ശുഹദാക്കളെ കുറിച്ച് ഒരു മൗലിദ് രചിച്ചിട്ടുണ്ട്. അൽവസീലത്തു ഇലാ നിഅമിൽ കുബ്റാ ബിമദ്ഹി ശുഹദാഇ മുട്ടിച്ചിറ എന്ന പേരിൽ മറ്റൊരു മൗലിദും കാണുന്നുണ്ട്. നാഷണൽ ഹൈവേയിൽ തലപ്പാറക്കടുത്താണ് മുട്ടിച്ചിറ ശുഹദാക്കളുടെ മഖ്‌ബറ. .............................................. ഇന്ന് (19-മെയ്-2021)ശവ്വാൽ: 07 ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയുള്ള കടുത്ത ചെറുത്തുനിൽപ്പിന്റെ സ്മരണകളുണർത്തുന്ന മുട്ടിച്ചിറ ശുഹദാക്കൾ(റ) മഹത്തുക്കളുടെ ആണ്ടുദിനം. മലപ്പുറം ജില്ലയിലെ മൂന്നിയൂര്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രാധാന്യമുള്ള പ്രദേശമാണ് മുട്ടിച്ചിറ. 1841 നവംബർ 13 വെള്ളിയാഴ്ച മുസ്ലിംകൾ ജുമുഅക്ക് പോകാനായി ഒരുങ്ങുമ്പോൾ വസ്ത്രങ്ങളിൽ ആരോ മുറുക്കി തുപ്പിയതായി കണ്ടു. ഇതിൽ മുസ്ലിംകളും അമുസ്ലിംകളും തമ്മിൽ വാക്കേറ്റമായി. എന്നാൽ ബഹുവന്ദ്യരായ മമ്പുറം തങ്ങൾ ഇതിൽ ഇടപെട്ടു രംഗം ശാന്തമാക്കി. പക്ഷേ ആട്ടിൻ തോലണിഞ്ഞ ചെന്നായയുടെ സ്വഭാവം കാണിക്കുന്ന വെള്ളപ്പട്ടാളക്കാർ ഇതിൽ ഇടപെട്ടു. മമ്പുറം തങ്ങളെയും അവിടുത്തെ കാര്യദർശിയുമായിരുന്ന കോന്തു നായരെയും തമ്മിലടിപ്പിക്കാൻ ഇത് മുതലാക്കി. വസ്ത്രത്തിൽ തുപ്പിയ കേസ് അന്വേഷിക്കാൻ എന്ന വ്യാജേന മലപ്പുറത്ത് നിന്നും ഷേക്സ്പിയർ എന്ന ഓഫീസറുടെ കീഴിൽ വെള്ളപ്പട്ടാളം വന്നു പള്ളിയിൽ കയറി പള്ളി മലിനമാക്കി. അത് തടുക്കാൻ ചെന്ന മഹല്ല് കാരണവരെ മർദിച്ചു. ഷൂ പോലും അഴിക്കാതെയായിരുന്നു അവർ പള്ളിയിൽ കയറിയത്. ശവ്വാലിലെ ആറുനോമ്പനുഷ്ഠിച്ചിരുന്ന മാപ്പിളമാർ കൈതകത്ത് മരക്കാരുട്ടി എന്നവരുടെ നേതൃത്വത്തിൽ പ്രതിരോധിക്കാനിറങ്ങി. മാപ്പിളമാരും ബ്രിട്ടീഷുകാരും തമ്മിൽ ഘോര യുദ്ധം നടന്നു. ബ്രിട്ടീഷുകാരുടെ ആയുധങ്ങൾക്ക് മുമ്പിൽ മുസ്ലിം സൈന്യത്തിന് പിടിച്ചു നിൽക്കാനായില്ല. മരക്കാരുട്ടിയുടെ കീഴിൽ യുദ്ധത്തിനിറങ്ങിയവരിൽ 11 പേർ ശഹീദായി. ശുഹദാകളെ രാത്രി തന്നെ ഖബറടക്കി. വിളക്കിൽ ഒഴിക്കാൻ എണ്ണ ഇല്ലാത്തതിനാൽ വെള്ളമൊഴിച്ചാണ് വിളക്ക് കത്തിച്ചത്. പള്ളിയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് അവരെ മറവ് ചെയ്തു.1841 നവംബര്‍ 13നാണ് (ഹി.1257 ശവ്വാൽ 07) ഈ സംഭവമെന്നാണ് ചരിത്രം. കളിയാട്ടത്തിന് പോകുന്ന ഹൈന്ദവർ ഇവിടെ കാണിക്ക സമർപ്പിച്ചാണ് ഇന്നും കാവിലേക്ക് പോകാർ. നേർച്ചക്ക് 11 ശുഹദാക്കളെയും മമ്പുറം തങ്ങളെയും സ്മരിച്ചു 12 പത്തിരികളാണ് ഇവിടേക്ക് കൊണ്ട് വരാറുള്ളത്. പ്രമുഖ പണ്ഡിതനും ഗ്രന്ഥകർത്താവുമായ ബഹുമാനപ്പെട്ട അബ്ദുൽ ബസ്വീർ സഖാഫി പിലാക്കൽ അവർകൾ തർബഹു മുത്തജിറ ബിദിക് രി ശുഹദാഇ മുത്തിജിറാ എന്ന പേരിൽ ശുഹദാക്കളെ കുറിച്ച് ഒരു മൗലിദ് രചിച്ചിട്ടുണ്ട്. അൽവസീലത്തു ഇലാ നിഅമിൽ കുബ്റാ ബിമദ്ഹി ശുഹദാഇ മുട്ടിച്ചിറ എന്ന പേരിൽ മറ്റൊരു മൗലിദും കാണുന്നുണ്ട്. നാഷണൽ ഹൈവേയിൽ തലപ്പാറക്കടുത്താണ് മുട്ടിച്ചിറ ശുഹദാക്കളുടെ മഖ്‌ബറ.

الوسيلة إلى نعم الله الكبرى في مناقب شهداء مدجرا ഹി.1257/ക്രി.1841ൽ രക്തസാക്ഷികളായ തലപ്പാറ മുട്ടിച്ചിറ ശുഹദാ മൗലിദ് مولد الشهداء متجرا https://archive.org/details/muttichira-shuhada-moulid Read more https://t.me/moulidstudy/666 https://t.me/moulidstudy/1372 https://t.me/moulidstudy/1376 https://t.me/moulidstudy/1430

ശൈഖ് യൂസുഫ് റബ്ബാനി തങ്ങളുടെ മൗലിദ് مولد شيخ يوسف الرباني رحمه الله

Emailing kithab.pdf

#മുട്ടിച്ചിറ_ശുഹദാക്കൾ ആയിരത്തി എണ്ണൂറുകളുടെ മധ്യത്തിൽ, മമ്പുറം തങ്ങളുടെ ആത്മീയ ശിക്ഷണത്തിലായി മലബാറും മറ്റും പ്രദേശങ്ങളും കഴിയുന്ന കാലം.ബ്രിട്ടീഷ് ആധിപത്യം കേരളത്തിൽ പിടിമുറുക്കിയ സമയം, മലപ്പുറം ജില്ലയിലെ മുട്ടിച്ചിറ പ്രദേശം, മതസൗഹാർദ്ദത്തിന് പേര് കേട്ട നാട്, അവിടെ മമ്പുറം തങ്ങൾ നിർമിച്ച ജുമുഅത്ത് പള്ളി, ഒരു വെള്ളിയാഴ്ച മുട്ടിച്ചിറ പ്രദേശത്തെ വിശ്വാസികള്‍ ജുമുഅക്ക് പോവാനായി അലക്കി ഉണക്കാന്‍ ഇട്ട വസ്ത്രത്തില്‍ ബ്രിട്ടീഷുകാരുടെ പ്രലോഭനത്തിന് വഴങ്ങി ചില സാമൂഹ്യ ദ്രോഹികള്‍ ചവിട്ടി വൃത്തികേടാക്കുകയും മുറുക്കി തുപ്പുകയും ചെയ്തു. ഇത് വിശ്വാസികളെ വേദനിപ്പിച്ചു. ഈ നീച കൃത്യം ചെയ്തവരോട് പ്രതികാരം ചോദിക്കാന്‍ മുസ്ലിംകള്‍ ഒരുങ്ങിയെങ്കിലും മമ്പുറം തങ്ങള്‍ അവരെ ഒതുക്കി നിർത്തി. എന്നാല്‍ ഈ സംഭവത്തിന്റെ പേരില്‍ പാവപ്പെട്ട മുസ്ലിംകളെ ദ്രോഹിക്കാന്‍ സമയം കണ്ടെത്തുകയായിരുന്നു ബ്രിട്ടീഷുകാര്‍. ഹിന്ദു -മുസ്ലിം അനൈക്യത്തിന് അവർ എപ്പോഴും ശ്രമിച്ചു കൊണ്ടിരുന്നീ.മുസ്ലിംകള്‍ വര്‍ഗീയ സംഘട്ടനത്തില്‍ ഏര്‍പ്പെട്ടുവെന്നും കുഴപ്പങ്ങളുണ്ടാക്കുന്നുവെന്നുമുള്ള കള്ളക്കഥകള്‍ പറഞ്ഞ് ബ്രിട്ടീഷുകാര്‍ മുസ്ലിംകളെ ആക്രമിക്കാന്‍ ഒരുങ്ങിയിട്ടും മുസ്ലിംകള്‍ ആത്മസംയമനം പാലിച്ചു. കലിയടങ്ങാത്ത ബ്രിട്ടീഷുകാര്‍ മലപ്പുറത്ത് നിന്ന് ഷേക്സ്പിയര്‍ എന്ന പട്ടാള മേധാവിയുടെ കീഴില്‍ മുട്ടിച്ചിറ പള്ളിയിലേക്ക് മാര്‍ച്ച് ചെയ്തു. ശവ്വാല്‍ ആറിന് സുന്നത്ത് നോമ്പ് അനുഷ്ഠിച്ച് ആരാധനയില്‍ കഴിയുകയായിരുന്ന ഏതാനും വിശ്വാസികള്‍ മാത്രമായിരുന്നു ഈസമയം പള്ളിയില്‍ ഉണ്ടായിരുന്നത്. ഷൂ പോലും അഴിക്കാതെ പട്ടാളക്കാര്‍ പള്ളിയിൽ കയറി വൃത്തികേടാക്കി. പള്ളിയിലുണ്ടായിരുന്നവരെ അക്രമിച്ചു. കൈതകത്ത് മരക്കാരുട്ടി സാഹിബിന്റെ നേതൃത്വത്തില്‍ പതിനൊന്ന് പേരും പട്ടാളക്കാരോട് ഏറ്റുമുട്ടി രക്തസാക്ഷികളായി. 1841 നവംബര്‍ 17(ശവ്വാൽ ആറ്)നാണ് വിഷയാസ്പ്ദമായ സംഭവം അരങ്ങേറിയത്. പള്ളിയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് അവരെ മറവ് ചെയ്തു.. ബ്രിട്ടീഷ് ഭരണകാലത്ത് നടന്ന യുദ്ധത്തില്‍ വീരമൃത്യു വരിച്ച ശുഹദാക്കളുടെ സ്മരണാര്‍ഥമാണ് നേര്‍ച്ച. മതസൗഹാര്‍ദത്തിന് പേരുകേട്ടതാണ് മുട്ടിച്ചിറ നേര്‍ച്ച. പ്രസിദ്ധമായ മൂന്നിയൂര്‍ കളിയാട്ട ഉത്സവത്തിനെത്തുന്ന ഹൈന്ദവ വിശ്വാസികള്‍ മുട്ടിച്ചറ പള്ളിയില്‍ കാണിക്ക സമര്‍പ്പിച്ച ശേഷമാണ് കളിയാട്ടക്കാവിലേക്ക് പോകാറുള്ളത്. പത്തിരിയാണ് ഇവിടത്തെ നേര്‍ച്ചവസ്തു. പതിനൊന്ന് പേരടങ്ങുന്ന ശുഹദാക്കളുടേയും മമ്പുറം തങ്ങളുടേയും സ്മരണ അറിയിക്കുന്നതിന് പന്ത്രണ്ട് പത്തിരി ഉള്‍ക്കൊള്ളുന്ന ഒരുപെട്ടി പത്തിരിയാണ് കൊണ്ട് വരിക. ബറക്കത്തിനായി പള്ളിയില്‍ നിന്ന് പത്തിരി നല്‍കും. മമ്പുറം മഖാമില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെ ദേശീയപാതയില്‍ തലപ്പാറക്ക് സമീപമാണ് മുട്ടിച്ചറി ശുഹദാക്കളുടെ മഖ്ബറയും പള്ളിയും.

മുറ്റിച്ചിറ മുട്ടിച്ചിറ ശുഹദാ മൗലിദ് https://t.me/moulidstudy/1099

MUTTICHIRA SHUHADA MOULID.pdf

മാങ്ങാട്ടൂർ മുഹമ്മദ്‌ മുസ്‌ലിയാർ മൗലിദ് അബൂ നജീബ മദനി ലക്കിടി See https://t.me/moulidstudy/1274

فرح المدين ومشارب الديم تأليف محمد الأحسني الفكري പെരുമുഖം എം. സൈനുദ്ദീൻ മുസ്‌ലിയാർ, പെരുമുഖം എം.കെ.എം ബീരാൻ കോയ ഉസ്താദ് മൗലിദ് പകര മുഹമ്മദ്‌ അഹ്സനി

فيض الرحمن في مناقب السيد ابراهيم السلطان، تأليف الشيخ محمد مسليار الفنيوركلمي ഏർവാടി മൗലിദ് കീളക്കര മുഹമ്മദ് ലബ്ബ സാഹിബ് രചിച്ച ഫൈളുൽ മജീദ് എന്ന മൗലിദിൽ നിന്നും എടുത്ത് ഉണ്ടാക്കിയത് രചന പി.കെ മുഹമ്മദ്‌ മുസ്‌ലിയാർ പുന്നയൂർകുളം