മൗലിദ് പഠനം
الذهاب إلى القناة على Telegram
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511
إظهار المزيد1 380
المشتركون
لا توجد بيانات24 ساعات
+37 أيام
+1530 أيام
أرشيف المشاركات
1 380
മാതാപിതാക്കളുടെയും മൂത്താപ്പ സി കെ മുഹമ്മദ് മുസ്ല്യാരുടെയും ആത്മീയ ഗുരു കണ്ണ്യാല മൗലയുടെയും ഗുരുത്വവും പൊരുത്തവും വേണ്ടുവോളം ലഭിച്ച അനുഗ്രഹീത വ്യതിത്വം.
അസ്ഹരി തങ്ങൾ, അരിമ്പ്ര ഉസ്താദ് ,തൃപ്പനച്ചി ഉസ്താദ്, അത്തിപ്പറ്റ ഉസ്താദ് തുടങ്ങിയ അനേകം മഹത്തുക്കളുടെ പ്രാർത്ഥനകളും അനുഗ്രഹങ്ങളും നേടി കരുത്താർജിക്കാൻ ഭാഗ്യം ലഭിച്ചവർ.
പഠിപ്പിച്ച ഗുരുനാഥന്മാരുടെ സ്നേഹവും പ്രാർത്ഥനകളും അംഗീകാരങ്ങളും പ്രശംസകളും വേണ്ടുവോളം ലഭിച്ചിട്ടുണ്ട്. അവരുടെ മാർഗനിർദേശങ്ങൾക്കനുസരിച്ച് ദർസീ പ്രസ്ഥാനത്തിൻ്റെ ഉയർച്ചക്ക് വേണ്ടി ആത്മാർത്ഥമായി പരിശ്രമിക്കുന്ന മാതൃകായോഗ്യനായ മുദരിസ്.
ഇനിയും ഒരു പാട് പണ്ഡിതന്മാരെ സമൂഹത്തിന് സമർപ്പിക്കാൻ അല്ലാഹു സൗഭാഗ്യം നൽകട്ടെ.. സർവ്വശക്തനായ നാഥൻ ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകി നമ്മുടെ കണ്ണുകൾക്കും മനസ്സിനും കുളിർമ്മ നൽകട്ടെ.. ആമീൻ.
See also
https://t.me/moulidstudy/1579
1 380
ഉസ്താദ് സി കെ അബ്ദുറഹ്മാൻ ഫൈസി അരിപ്ര
അറിവിൻ്റെയും അദബിൻ്റെയും സമന്വയം,
ആത്മാർത്ഥ പരിശ്രമത്തിൻ്റെ ആൾരൂപം.
ഈ തണൽ ഒരുപാട് കാലം നൽകണേ അല്ലാഹ്... ആമീൻ
നാലു മദ്ഹബിലും മതവിധി നൽകാൻ പ്രാപ്തിയുണ്ടായിരുന്ന, മഹാ പണ്ഡിതനും സൂഫീവര്യനും സമസ്തയുടെ ആദ്യകാല മുശാവറ അംഗവുമായിരുന്ന സി കെ മൊയ്ദീൻ ഹാജി(ബാഖവി)യുടെ രണ്ടാമത്തെ പുത്രൻ പണ്ഡിത പ്രതിഭയും വിനയത്തിൻ്റെ വജ്രരൂപവുമായ സി കെ മുഹമ്മദ് സഈദ് മുസ്ലിയാരുടെയും
പെരിമ്പലം ശൈഖ് യൂസുഫുൽ ഫള്ഫരിയുടെ പുത്രൻ കുഞ്ഞിമുഹമ്മദ് മുസ്ലിയാരുടെ മകൾ ആയിഷ ഹജ്ജുമ്മയുടെയും പുത്രനായി 1970 ൽ ജനനം..
SSLC ക്ക് ശേഷം കടമേരി റഹ്മാനിയ്യ അറബിക് കോളേജിൽ എട്ട് വർഷത്തെ മതഭൗതിക പഠനം.
കോട്ടുമല ബാപ്പു മുസ്ലിയാർ ,അരീക്കൽ അബ്ദുറഹ്മാൻ മുസ്ലിയാർ,അരീക്കൽ ഇബ്റാഹീം മുസ്ലിയാർ ,തവളേങ്ങൽ കുഞ്ഞഹമ്മദ് മുസ്ലിയാർ,എം ടി അബ്ദുല്ല മുസ്ലിയാർ, സയ്യിദുൽ ഉലമ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ, മൊയ്തീൻ മുസ്ലിയാർ മഞ്ചേരി (കോഡൂർ ഉസ്താദ്) തുടങ്ങിയ മഹാരഥന്മാരായിരുന്നു അന്നവിടത്തെ ഗുരുവര്യർ.
ശേഷം രണ്ട് വർഷം പട്ടിക്കാട് ജാമിഅ: നൂരിയ്യ അറബിയ്യ:യിൽ ഉപരിപഠനം.
കാളമ്പാടി മുഹമ്മദ് മുസ്ലിയാർ, കുമരംപുത്തുർ എ പി മുഹമ്മദ് മുസ്ലിയാർ, കരുവാരക്കുണ്ട് കെ കെ ഉസ്താദ്, കിടങ്ങഴി അബ്ദുറഹ്മാൻ മുസ്ലിയാർ, ചേലക്കാട് ഉസ്താദ്,ശൈഖുൽ ജാമിഅ: ആലിക്കുട്ടി മുസ്ലിയാർ, കോട്ടുമല മൊയ്ദീൻ കുട്ടി മുസ്ലിയാർ തുടങ്ങിയ മഹാന്മാരാണ് ജാമിഅ: യിലെ ഗുരുവര്യർ.
1995ൽ ഒന്നാം റാങ്കോടെ ഫൈസി ബിരുദം നേടി.
ഈജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്സിറ്റിയിൽ നിന്ന് ട്രൈനിങ്ങ് കോഴ്സും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് MA മലയാളവും അറബിയും പൂർത്തീകരിച്ചു.
ഇപ്പോൾ "കേരളീയപള്ളിദർസ് സിലബസും അറബി ഭാഷയുടെ പുരോഗതിയിൽ അത് വഹിച്ച പങ്കും " എന്ന വിഷയത്തിൽ തിരൂർ മലയാള സർവ്വകലാശാലയിൽ PhD ചെയ്തു കൊണ്ടിരിക്കുന്നു.
അഞ്ച് വർഷം ഏലംകുളം ജുമാ മസ്ജിദിലും ശേഷം
ഇരുപത്തിരണ്ട് വർഷമായി ആലത്തൂർ പടി (പഴമക്കാർ പൊടിയാട് പള്ളി എന്ന് പറയും) പള്ളിയിൽ ദർസ് നടത്തിക്കൊണ്ടിരിക്കുന്നു.
ആലി മുസ്ലിയാർ, പിതാമഹൻ സി കെ മൊയ്ദീൻ ഹാജി, അബ്ദുറഹ്മാൻ ഫള്ഫരി ,എ പി അബ്ദുറഹ്മാൻ മുസ്ലിയാർ കുമരം പുത്തൂർ ,കെ കെ ഹസ്രത്ത് ,ഒ കെ സൈനുദ്ദീൻ മുസ്ലിയാർ, കിടങ്ങഴി അബ്ദുറഹ്മാൻ മുസ്ലിയാർ, പൊന്മള ഫരീദ് മുസ്ലിയാർ ,കെ സി ജമാലുദ്ദീൻ മുസ്ലിയാർ, അൻവർ അബ്ദുള്ള ഫള്ഫരി തുടങ്ങിയ പണ്ഡിത പ്രതിഭകളുടെ ജ്ഞാനപ്രസരണത്തിൻ്റെ പ്രകാശകിരണങ്ങൾ വെട്ടിത്തിളങ്ങിയ ആലത്തൂർ പടി ജുമാ മസ്ജിദിൽ രണ്ടു പതിറ്റാണ്ടിലേറെയായി ദർസ് നടത്താൻ ഭാഗ്യം ലഭിക്കുന്നത് വലിയ തൗഫീഖ് തന്നെ.
ഇരുന്നൂറിലേറെ വിദ്യാർത്ഥികളുമായി
ജ്ഞാനപ്രസരണത്തിൻ്റെ പാരമ്പര്യവഴിയിൽ ജൈത്രയാത്ര തുടരുന്നു..
അൽഹംദുലില്ലാഹ്.
2002 മുതൽ മുന്നോ നാലോ വർഷം ഒഴികെ മുഴുവൻ വർഷങ്ങളിലും ഉപരിപഠനാർത്ഥം ദർസീസന്തതികൾ പട്ടിക്കാട് ജാമിഅ: യിലെത്തിയിട്ടുണ്ട്.വിവിധ വർഷങ്ങളിലായി ജാമിഅ: ഫൈനൽ പരീക്ഷയിൽ ഇരുപത് റാങ്കുകൾ ദർസിലെ പൂർവ്വ വിദ്യാർത്ഥികൾ നേടിയിട്ടുണ്ട് .(പതിനൊന്ന് ഫസ്റ്റ് റാങ്കും നാല് സെക്കൻ്റ് റാങ്കും അഞ്ച് തേഡ് റാങ്കും) ഇരുപത്തേഴ് വർഷത്തെ ദർസ്അധ്യാപന കാലയളവിനിടയിൽ ഇത് മഹത്തായ തൗഫീഖ് തന്നെ.
ശക്തിക്കെതിരെ ഭക്തി ,
ഖുർആൻ പഠനവും പാരായണവും,
ഇസ്ലാമിക സമ്പത് വ്യവസ്ഥ,
റാഇയ്യത്തു സുഗ്റാ (വിവർത്തനം),
ജീവിതം നാളേക്ക് വേണ്ടി,
അരിപ്ര മൊയ്തീൻ ഹാജി (ജീവചരിത്രം)
തുടങ്ങിയ മലയാള രചനകളും
سيرة الشيخ محي الدين الأرفراوي ،
حركة التدريس في مساجد مليبار ،
مناقب الشيخ المخدوم الثاني
(സൈനുദ്ദീൻ മഖ്ദൂം തങ്ങളുടെ മൗലിദ് )
نسيم المدينة ,
الإنسان الكامل.
(കവിതാ സമാഹാരങ്ങൾ)
الكافية في علمي العروض والقافية.
എന്നീ അറബീ രചനകളും മുടങ്ങാത്ത ദർസീ ജീവിതത്തിനിടയിൽ ലഭ്യമാകുന്ന സമയങ്ങളുപയോഗപ്പെടുത്തിയതിൻ്റെ ഫലമായി ആ തൂലികയിൽ നിന്നുദിച്ചതാണ്.
ജാമിഅ: നൂരിയ്യ: ഗോൾഡൻ ജൂബിലി സമ്മേളനത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 50 ഫൈസികൾക്ക് കോട്ടുമല അബൂബക്കർ മുസ്ലിയാർ സ്മാരക അവാർഡ് നൽ കിയപ്പോൾ അതിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു (ദർസീ മേഖലയിലെ മികച്ച സേവനത്തിന് )
SYS മലപ്പുറം ജില്ലാ കമ്മറ്റി നൽകുന്ന മികച്ച മുദരിസിനുള്ള
ശിഹാബ് തങ്ങൾ സ്മാരക അവാർഡ് (2014) ലഭിച്ചതും ദർസിനുള്ള അംഗീകാരം തന്നെ.
ചെമ്മാട് ദാറുൽ ഹുദായിൽ പരീക്ഷാ ബോർഡ് മെമ്പറായി സേവനം ചെയ്തിട്ടുണ്ട് .
2001 മുതൽ ജാമിഅ: നൂരിയ്യ പരീക്ഷാ ബോർഡ് മെമ്പറാണ്.
സമസ്ത മലപ്പുറം ജില്ലാ മുശാവറ മെമ്പർ,
സമസ്ത കേരള ജംഇയ്യത്തുൽ മുദരിസീൻ മലപ്പുറം ജില്ലാ ജന:സെക്രട്ടറി, SKIMVB ജനറൽ ബോഡി മെമ്പർ( സമസ്ത വിദ്യാഭ്യാസ ബോർഡ്), കടമേരി റഹ്മാനിയ്യ പരീക്ഷാ ബോർഡ് മെമ്പർ , ജാമിഅ പൂർവ്വ വിദ്യാർത്ഥി സംഘടന ഓസ്ഫോജന മങ്കട മണ്ഡലം ജന:സെക്രട്ടറി, കടമേരി റഹ്മാനിയ്യ അലുംനി ഫോറം( RAF )പ്രസിഡൻ്റ് എന്നീ ഉത്തരവാദിത്തങ്ങൾക്ക് കൂടി സമയം കണ്ടെത്തി സംഘടനാ രംഗത്തും സജീവമാണ്.
1 380
منار النّعم في مناقب أولياء پضغّوم
للحقير أبي المبشر بن أبي عبد الرحمن
പുളിങ്ങോം ശുഹദാ മൗലിദ്
രചന പി കെ അബൂബക്കർ ഫൈസി
പ്രസിദ്ധമായ ചെറുപുഴ പുളിങ്ങോം കുരുടൻചാൽ ശുഹദാ മഖ്ബറയിൽ അന്ത്യവിശ്രമം കൊള്ളുന്ന ; ടിപ്പു സുൽത്താന്റെ കാലഘട്ടത്തിനു മുമ്പ് വന്ന ശുഹദാക്കളെക്കുറിച്ച്
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് പുളിങ്ങോം മഖാം.
മാലിക് ദീനാറിനു വേണ്ടി അറേബ്യൻ മണ്ണിൽ നിന്നും ഇസ്ലാം മത പ്രചാരണത്തിനായി കേരളത്തിലെത്തിയ പ്രബോധക സംഘത്തിൽ പെട്ട 2 ഔലിയാക്കളുടെ ഖബറിടങ്ങളാണ്
പുളിങ്ങോം പള്ളിയുടെ പുറത്ത് കെട്ടിടത്തിനോട് ചേർന്ന് ഇടത്തും വലത്തുമായി കാണപ്പെടുന്നത്.
Read more
https://t.me/moulidstudy/1462
1 380
അറിവിൻ്റെയും ഹിക്മത്തിൻ്റെയും കേന്ദ്രമായ യമനിൽ നിന്നും കേരളത്തിൽ എത്തി ഇസ് ലാമിൻ്റെ പ്രഭ പരത്തി ജനങ്ങളെ നേർവ്വഴിയിൽ നയിച്ച മഹാന്മാരുടെ പിൻമുറക്കാരനായ ശൈഖ് തഖ് യുദ്ധീൻ മുഹമ്മദ് ദാരിമി (റ) അവസാനമായി ദിക്റ് ഹൽ ഖാ വാർഷികത്തിന് സംബന്ധിച്ചത് കരുനാഗപ്പള്ളി കോഴിക്കോട് ജുമുഅ മസ്ജിദിലാണ്. തെക്കൻ കേരളത്തിൽ മഹാനവർകൾ സ്ഥാപിച്ച ആദ്യ ദിക്ർ ഹൽഖയും ഇതായിരുന്നു.ഗൗസുൽ അഅളം ജീലാനീ (റ) മദ്ഹും, ദിക്റും തപസ്യയാക്കി ജീവിതം നയിച്ച ആ അതുല്യപ്രഭ റബീഉൽ ആഖിർ 24-ന് ഈ ലോകത്തോട് വിട പറഞ്ഞു.2015 ഫെബ്രുവരി 12-നായിരുന്നു അത്. ചിന്തിക്കുന്നവർക്കിതിൽ ദൃഷ്ടാന്തമുണ്ട്. ഈ കാലഘട്ടത്തിൻ്റെ ഇതിഹാസ നായകനും, ദീനിൻ്റെ കാവലാളും, പണ്ഡിത ലോകത്തെ പൂർണ്ണ നിലാവുമായ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരായിരുന്നു നമ്മുടെ വന്ദ്യ ശൈഖുന തഖി യുദ്ധീൻ മുഹമ്മദ് ദാരിമി (റ) അവർകൾക്ക് ഈ ഭൗതിക ലോകത്ത് നിന്നും വീരോചിതമായ യാത്രാമംഗളങ്ങൾ നൽകാൻ സമീപത്തുണ്ടായിരുന്നത്.64 വർഷം പ്രകാശം പരത്തിയ താരകം നമ്മുടെ കൺമുന്നിൽ നിന്നും മറഞ്ഞുവെങ്കിലും, പറമ്പിൽ ബസാറിലെ മഖാമിൽ സ്വപിതാവ് ഉമറുൽ ഖാദിരി (റ)ൻ്റെയും, സഹോദരൻ ഇ .കെ ബാവ മുസ്ലിയാരുടെയും ചാരത്ത് കിടന്ന് അദൃശ്യ ലോകത്ത് ആത്മീയമായി തൻ്റെ മുഹിബ്ബുകളെയും, മുരീദുമാരെയും നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു. മഹാനായ ശൈഖുന തഖിയുദ്ധീൻ മുഹമ്മദ് ദാരിമി അൽ ഖാദിരി (റ) സ്ഥാപിച്ച ദിക്റ് ഹൽഖകളും, അവിടുന്ന് പ്രോത്സാഹനം നൽകിയ ദിക്റുകളും, സ്വലാത്തുകളും സജീവമാക്കി കൂടെ സ്വർഗത്തിൽ എത്താൻ നമുക്ക് അശ്രാന്ത പരിശ്രമം നടത്താം. നാഥൻ അവരോടൊപ്പം ജന്നാത്തുൽ ഫിർദൗസിൽ ഒരുമിപ്പിക്കട്ടെ
امين يا رب العالمين 🤲🤲🤲
مرادي يا مرادي يا مرادي
مرادي شيخ تقيدين مرادي....
1 380
അഹ് മദുൽ കബീർ രിഫാഈ(റ)നെ കുറിച്ച് ശൈഖുന ദാരിമി ഉസ്താദ് എഴുതിയ കവിതയാണ് " ഖസീദത്തുൽ ഇസ്തിഗാസത്തി ബി ശൈഖ് അഹ് മദുൽ കബീറുരിഫാഈ(റ) '' എന്നത്.മഹാനായ സി.എം വലിയുള്ളാഹിയെ കുറിച്ച് " ഇൽ തിജാഉദ്ദാരിമി ഇലാ ശൈഖി സി.എം വലിയുള്ളാഹി " എന്ന പേരിലും കവിത എഴുതിയിട്ടുണ്ട്.ശംസുൽ ഉലമ ഇ.കെ അബൂബക്കർ (റ) ന് അനുശോചന കാവ്യമായി 'മർസിയത്ത് ശംസുൽ ഉലമ ' എന്ന പേരിലും കാവ്യം തീർത്തിട്ടുണ്ട്.
ശൈഖുന ദാരിമി ഉസ്താദിൻ്റെ വഫാത്തിനോടടുത്ത സമയത്ത് രോഗബാധിതനായി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തപ്പോളാണ് തിരു ഹബീബ് (സ)യോട് ആവലാതിപ്പെടുന്ന ''ശികായത്തുൽ അബ്ദി സ്സലീം ഇലാ സയ്യിദിഹിന്നബിയ്യർ റഹീം " എന്ന കവിതയും, തൻ്റെ ഉസ്താദായ താജുൽ ഉലമ ഉള്ളാൾ തങ്ങളെ കുറിച്ചുള്ള മർസിയത്തും ആ തൂലികയിൽ നിന്നും പിറവിയെടുത്തത്.
തൻ്റെ കവിതകളിൽ നിന്നും തെരെഞ്ഞെടുത്ത 40 കവിതകൾ ഒരു സമാഹാരമായി 2013 -ൽ പുറത്തിറക്കി. അതാണ് ' ദീവാൻ മുഹമ്മദ് ദാരിമിൽഖാദിരി '.കുവൈത്തിലെ
ലജ്നത്തുൽ ഖാദിരിയ്യയുടെ പ്രവർത്തകരാണതിൻ്റെ പ്രസാധകർ. സൗജന്യമായാണ് അത് സമൂഹത്തിന് സമർപ്പിക്കുന്നത്.
ചിശ്തി ഫരീദുദ്ദീൻ യാകറാർ, അജ്മീർ ഖാജ, സി.എം വലിയുള്ളാഹി എന്നിവരുടെ പേരിൽ ശൈഖുന എഴുതിയ ഖുത്ത്ബിയ്യത്തും പ്രസിദ്ധമാണ്.
*ശൈഖ് ദാരിമി ഉസ്താദും ആശ്രയ ഭവനും* (മസ്ജിദുൽ അരീഷ്)
ശൈഖ് തഖ് യുദ്ധീൻ മുഹമ്മദ് ദാരിമി അൽ ഖാദിരി (റ) ൻ്റെ തെക്കൻ കേരളത്തിലെ ആസ്ഥാനമാണ് 'മസ്ജിദുൽ അരീഷ് '. കേരളപുരം കരിമ്പിൻ കര എന്ന സ്ഥലത്ത് ശൈഖവർകളുടെ പ്രയത്ന ഫലമായി പൂർത്തീകരിച്ചത് ആണിത്. തെക്കൻ കേരളത്തിലെ പ്രധാന സുന്നി സ്ഥാപനങ്ങളായ കൊല്ലം ഖാദിസിയ്യ, ഐ.സി.എസ്, മൈനാഗപ്പള്ളി, ഖാദിരിയ്യ മജ്ലിസ് കൊളപ്പാടം, കായംകുളം മജ്ലിസുസ്സഖാഫത്തി സുന്നിയ്യ, മണപ്പള്ളി അൽ മുനവ്വറ തുടങ്ങിയവയെല്ലാം ശൈഖുനയുടെ പ്രവർത്തന ഫലമായി രൂപീകൃതമായതാണ്.
" ഭൂമുഖത്തുള്ളവർക്ക് നിങ്ങൾ കരുണ ചെയ്യൂ, ആകാശത്തിൻ്റെ അധിപൻ നിങ്ങൾക്ക് കരുണ ചെയ്യും" എന്ന പ്രവാചക വചനത്തിൻ്റെ ഉദാത്ത മാതൃകയായിരുന്നു ശൈഖുന ദാരിമി ഉസ്താദ്.പൊതു പരിപാടികൾ തുടങ്ങും വരെയും അവസാനിച്ചത് മുതലും മഹാനവർകളെ കാണാനും, സങ്കടങ്ങൾ പറയാനും പരിഹാരങ്ങൾ തേടിയും ജനക്കൂട്ടങ്ങൾ പാതിരാവ് വരെ കാത്തിരിക്കുമായിരുന്നു. ജീവിതത്തിൻ്റെ നിഖില മേഖലയിൽ ഉള്ള ജനക്കൂട്ടത്തിൻ്റെ വ്യത്യസ്തമായ ആവശ്യങ്ങൾക്കെല്ലം ശൈഖുന പരിഹാരം നിർദ്ദേശിക്കും. സായൂജ്യരായി ജനങ്ങൾ മടങ്ങും. നീറുന്ന പ്രശ്നങ്ങൾക്കും, മാറാവ്യാധികൾക്കും ശൈഖുനാ യുടെ നിർദ്ദേശങ്ങൾ പരിഹാരമായി മാറി. "മസ്ജിദുൽ അരീഷ് " പേരിനെ അന്വർത്ഥമാക്കും വിധത്തിൽ ജന സമൂഹത്തിൻ്റെ ആശ്രയ ഭവനമായി മാറി. സാമൂഹ്യ തിന്മക്കെതിരെ പോരാടാൻ ശൈഖുന നിരാലംബരുടെ പക്ഷത്ത് നിലകൊണ്ട് സന്തോഷത്തിലും സന്താപത്തിലും പരിഗണനകൾ നൽകി കൂട്ടുകുടുംബങ്ങൾക്ക് അത്താണിയായി ശൈഖുന ദാരിമി ഉസ്താദ് (റ) മാറി.
ബിദ്അത്തുകാരുടെ പേടിസ്വപ്നമായിരുന്നു ശൈഖുന ദാരിമി ഉസ്താദ്. പുത്തൻ പ്രസ്ഥാനക്കാർക്കെതിരിൽ സിംഹഗർജ്ജനമായിരുന്നു ശൈഖുന. പ്രവാചക പൈതൃകത്തിൻ്റെ അത്താണിയും, അശരണരുടെ ആശാകേന്ദ്രവുമായ ശൈഖുന അധർമ്മങ്ങളെ വേരോടെ പിഴുതെറിയുകയായിരുന്നു. ദാരിമി ഉസ്താദിൻ്റെ സദസുകളും, വാഗ്ദോരണികളും ആദർശ വിരോധികളുടെ കണ്ണിലെ കരടായി മാറി.
വഅളിൻ്റെ സദസുകൾ വെള്ള വസ്ത്രങ്ങൾ കൊണ്ട് അലങ്കരിച്ച്, സുഗന്ധ ദ്രവ്യങ്ങൾ പുകച്ച് മനോഹരമാക്കി ജന മനസുകൾ ഇളകി മറയ്ക്കുന്ന ആത്മീയ പ്രഭ ലങ്കുന്ന പ്രഭാഷണങ്ങൾ നടത്തി എത്ര കഠിനഹൃദയരെയാണ് പശ്ചാത്തപ വിവശരാക്കിയത്....? സ്വന്തം ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പരിഗണിക്കാതെ മറ്റുള്ളവരെ ആശ്വസിപ്പിക്കാൻ സമയം കണ്ടെത്തി.
അഹ് ലുൽ ബൈത്തിൽ പെട്ട സയ്യിദന്മാരെ ബഹുമാനിക്കൽ ശൈഖുനാക്ക് ആനന്ദമായിരുന്നു. തൻ്റെ മജ് ലിസിൽ സംബന്ധിക്കുന്ന സയ്യിദ് വംശത്തിൽ പെട്ട ചെറിയ കുട്ടികളോട് പോലും വലിയ മഹബ്ബത്തായിരുന്നു. അവരിൽ പെട്ട പ്രയാസമനുഭവിക്കുന്നവരെ സഹായിക്കാൻ ശൈഖുന ദാരിമി ഉസ്താദ് ശ്രദ്ധിക്കാറുണ്ടായിരുന്നു.
1 380
1986 മുതൽ 2014 വരെ മൂന്ന് പതിറ്റാണ്ട് കാലത്തോളം, ഐലക്കാട് ഉറൂസിന് നേതൃത്വം നൽകിയത് നമ്മുടെ വന്ദ്യ ശൈഖുന ഇ.കെ മുഹമ്മദുൽ ഖാദിരി (റ) ആയിരുന്നു. ഐലക്കാട് ശൈഖവർകൾ തൻ്റെ വഫാത്തിന് ശേഷവും ഉമറുൽ ഖാദിരി (റ) നെയും തൻ്റെ കുടുംബത്തെയും സഹായിക്കുന്നതിൽ വളരെ ശ്രദ്ധാലുവായിരുന്നു. തൻ്റെ മരണാനന്തര കറാമത്തിലൂടെ അക്രമികളും, ഭീകര സ്വഭാവികളും, ശക്തരുമായ ജിന്നുകൾ, പിശാചുക്കൾ തുടങ്ങിയവരുടെ പോരാട്ടത്തി ൽ തൻ്റെ സൈന്യവുമായി ശൈഖവർകൾ സഹായത്തിന് എത്തിയിട്ടുണ്ട്.
ഇറാഖിലെ ബഗ്ദാദിൽ ഇന്നും ജീവിച്ചിരിക്കുന്ന മഹാപണ്ഡിതനും സൂഫീ വര്യനുമായ അസ്സയ്യിദ് അഹ്മദുൽ കബീർ രിഫാഈ(റ)യുടെ പിൻമുറക്കാരനും രിഫാഈ ത്വരീഖത്തിൻ്റെ ശൈഖും ഖലീഫയുമായ അസ്സയ്യിദ് സ്വബാഹ് (റ) യുമായി വളരെ വലിയ ആത്മബന്ധമായിരുന്നു നമ്മുടെ വന്ദ്യ ശൈഖുന തഖ് യുദ്ധീൻ മുഹമ്മദ് ദാരിമി ഉസ്താദിന് ഉണ്ടായിരുന്നത്.ഇന്ത്യയിൽ ശൈഖ് സ്വബാഹ് രിഫാഈ (റ) എത്തിയാൽ ഉടൻ ശൈഖ് മുഹമ്മദ് ദാരിമി ഉസ്താദുമായി ബന്ധപ്പെടാറുണ്ടായിരുന്നു. ലോകമൊട്ടുക്കും സംസ്കാരത്തെ പുതു ചൈതന്യം പടർത്തി വളർന്ന് പന്തലിച്ച വിദ്യനികേതനമായ കോഴിക്കോട് മർകസുസ്സഖാഫത്തി സുന്നിയ്യയുടെ സമ്മേ ളനങ്ങളിൽ
ശൈഖ് സ്വബാഹ് രിഫാഈ (റ) എത്തുമ്പോൾ നമ്മുടെ വന്ദ്യ ശൈഖുനയാണ് കൂട്ടിനുണ്ടായിരുന്നത്. സ്വബാഹ് രിഫാഈ(റ) നൽകിയ തസ്ബീഹ് മാല അമൂല്യ നിധിയായി ഉസ്താദ് മുഹമ്മദ് ദാരിമിയ്യുൽ ഖാദിരി (റ) യുടെ പ്രിയപത് നി ഖദീജ എന്നവർ സൂക്ഷിച്ചു വരുന്നു. നാട്ടിലും, വിദേശത്തുo വെച്ച് ഫോണിലൂടെയും അല്ലാതെയും ബന്ധപ്പെടാറുണ്ടായിരുന്നു. ശൈഖുന ദാരിമി (റ)ൻ്റെ വഫാത്ത് അറിയിക്കാൻ ഫോണിൽ ബന്ധപ്പെട്ടപ്പോൾ വിവരം പറയുന്നതിന് മുമ്പ് ഇങ്ങോട്ട് "ഇന്നാലില്ലാഹി...." ചൊല്ലി.വിവരം മുൻകൂട്ടി അറിഞ്ഞതായി സൂചിപ്പിച്ചു. ഇതായിരുന്നു ഇവർ തമ്മിലുള്ള ബന്ധം.
വിശ്രുത പണ്ഡിതനായ യമനിലെ ഉമർ ഹാഫിള്, വിശ്വ പണ്ഡിതനും, ആശിഖു റസൂലുമായ സയ്യിദ് ഹസൻ ശദ്ദാദ് (റ), മക്കയിലെ ലോക പ്രശസ്ത പണ്ഡിതൻ സയ്യിദ് മുഹമ്മദ് മാലികി (റ) തുടങ്ങിയവരുമായി വളരെ അടുത്ത ബന്ധമായിരുന്നു. ശൈഖുന ദാരിമി ഉസ്താദിന്.ഒരിക്കൽ മർകസ് സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ഹസൻ ശദ്ദാദ് (റ) ദാരിമി ഉസ്താദിൻ്റെ വീട്ടിൽ എത്തുകയും ഉസ്താദിനെ പ്രശംസിച്ച് കവിത എഴുതുകയും, അപ്പോഴുണ്ടായ അതിയായ സന്തോഷത്താൽ അതേ ശൈലിയിൽ ശദ്ദാദ് തങ്ങളെ പ്രശംസിച്ച് മറ്റൊരു കവിത ഉസ്താദ് എഴുതുകയും ചെയ്തു.
*ശൈഖുനയും ദീവാൻ മുഹമ്മദ് ദാരിമിൽ ഖാദിരിയും*
സത്യ സരണിയിൽ ജന സമൂഹത്തെ ഉറപ്പിച്ചു നിർത്താൻ നമ്മുടെ ശൈഖുന ദാരിമി ഉസ്താദ് സമൂഹത്തിന് സമർപ്പിച്ച ഒരു പ്രബോധന മാർഗമായിരുന്നു ദീവാനുകൾ ,വിജ്ഞാനത്തിൻ്റെ വിവിധ മണ്ഡലങ്ങളിൽ പ്രഭ പരത്തിയ അദ്ദേഹം, അള്ളാഹുവിൻ്റെ തിരുഹബീബ് (സ) യെയും, ലോകത്ത് കഴിഞ്ഞു പോയ അമ്പിയാക്കളെയും, ഔലിയാക്കളെയും മദ്ഹ് ചെയ്ത് രചിച്ച കാവ്യങ്ങൾ അനുപമമാണ്.
നല്ല ഒരു അറബിക്കവിയായിരുന്നു ശൈഖുന ദാരിമി ഉസ്താദ്.ആ കാവ്യങ്ങൾ മുഴുവനും മഹാന്മാരോടുള്ള ഹൃദയബന്ധത്തിൻ്റെയും, സ്നേഹാദരവുകളുടെയും ഉദാത്തമായ പ്രതീകങ്ങളാണ്.തിരുഹബീബ് (സ)യുടെ ഇരുന്നൂറ്റി ഒന്ന് നാമങ്ങൾ കൊണ്ട് തവസ്സുൽ ആക്കിയ ബൈത്ത് ഇതിൽ വളരെ പ്രധാനപ്പെട്ടതാണ്. മദ്ഹ്, തവസ്സുൽ, ഇസ്തിഗാസ, മർസിയ്യത്ത്, എന്നീ വിഭാഗങ്ങളിലായി അമ്പതിൽ പരം കവിതകൾ രചിച്ചിട്ടുണ്ട്.ഹംസത്തുൽ കറാർ (റ) തവസ്സുലാക്കിയ പ്രഗത്ഭരായ മഹാന്മാരെ അനുസ്മരിക്കുന്ന ബൈത്ത് അതിൽ പ്രസിദ്ധമാണ്.
ശൈഖുന ദാരിമി ഉസ്താദ് (റ) ൻ്റെ ശ്രദ്ധേയമായ മറ്റൊരു രചനയാണ് മുഹ് യുദ്ധീൻ മാലയുടെ അറബീകരണം.നാനൂറിൽ പരം വർഷങ്ങൾക്ക് മുമ്പ് കോഴിക്കോട് ഖാളി മുഹമ്മദ് എന്നവരുടെ പുണ്യകരങ്ങളിൽ നിന്നും വിരചിതമായ മുഹ് യിദ്ധീൻ മാലയെ കുറിച്ചുള്ള ചർച്ചകൾ സമൂഹത്തിൽ ഇന്നും സജീവമാണ്. ശൈഖ് ജീലാനീ (റ) ജീവിതവും, കറാമത്തുകളും വിശദീകരിക്കുന്ന മുഹ് യിദ്ധീൻ മാലക്ക് വിശദീകരണങ്ങൾ പലതും ഉണ്ടായിരുന്നെങ്കിലും അറബി മൊഴിമാറ്റം നടത്തിയത് നമ്മുടെ വന്ദ്യ ശൈഖുനയാണ്.' അൽ അത്വാഉർരിളാ ഇയ്യ ഫീ തർജ്ജമത്തി മുഹ് യിദ്ധീൻ മാല ൽ മലൈബാരിയ്യ' എന്ന പേരിൽ പ്രസിദ്ധീകരിച്ച കാവ്യത്തിലെ ഓരോ പദ്യവും അവസാനിക്കുന്നത് 'അള്ളാഹു ' എന്ന ജലാലത്തിൻ്റെ ഇസ്മ് കൊണ്ടാണ്.മുഹ് യിദ്ദീൻ മാലയുടെ ഓരോ വരിക്കും ,ഓരോ പദ്യം രചിക്കുക വഴി മൂലഗ്രന്ഥത്തിൻ്റെ ഘടനക്കോ രീതിക്കോ യാതൊരു വിധ മാറ്റവും വന്നിട്ടില്ല എന്നത് അത്ഭുതാവഹമായ ഒരു സംഗതിയാണ്. മുസ് ലിം സമൂഹവും, അറബിഭാഷയും നിലനിൽക്കുന്ന കാലത്തോളം മുഹ് യിദ്ദീൻ മാലയും, നമ്മുടെ ശൈഖുന യും അനശ്വരമായി നിലകൊള്ളുo.
ഔലിയാക്കളുടെ ചക്രവാളത്തിലെ പൊൻതാരകമായ ജീലാനീ (റ)നെ കുറിച്ച് 'അത്തവസ്സുലു ൽ ജീലാനിയ്യ - വൽ ഇസ്തിഗാസത്തുൽ ബഗ്ദാദിയ്യ, അൽ ഖസീദത്തുൽ അഗ് റബ് ഫീ സലാമി അലൽ ബാസിൽ അശ്ഹബ്, അത്വാഉർറിളാഇയ്യ ഫീ തർജ്ജമത്തി മുഹ് യിദ്ദീൻ മാലൽ മലൈബാരിയ്യ എന്നീ കാവ്യങ്ങൾ രചിച്ചിട്ടുണ്ട്.
1 380
വിശ്വാസി മാനസങ്ങളിൽ അനുരാഗത്തിൻ്റെ അലയൊലികൾ തീർത്ത ആമിന (റ) യുടെ പൊന്നുമോൻ തിരു ഹബീബ് (സ) യെ കാണുവാൻ ഒരു മാർഗ്ഗം നിർദ്ദേശിച്ച് തരണമെന്ന് പറഞ്ഞു കൊണ്ട് ഒരുപാട് സൂഫിവര്യന്മാരും, മഹാപണ്ഡിതന്മാരും, അറബികളും, അനറബികളും ശൈഖുന മുഹമ്മദ് ദാരിമി ഉസ്താദിനെ സമീപിക്കാറുണ്ടായിരുന്നു.അവരൊക്കെയും തിരു ഹബീബ് (സ) യെ ദർശിക്കുകയും, സായൂജ്യരാ വുകയും ചെയ്തു.എന്നാൽ ഓരോരുത്തർക്കും അതിന് വേണ്ടി ശൈഖുന നിർദ്ദേശിച്ച മാർഗങ്ങൾ വ്യത്യസ്തമായിരുന്നു. ദാരിമി ഉസ്താദിൽ നിന്നും ഇജാസത്ത് വാങ്ങിയ എത്രയോ മുരീദുകളും, മുഹിബ്ബുകളും നിരവധി തവണ ഹബീബ് (സ) മയെ ദർശിച്ചുവെങ്കിൽ, നമ്മുടെ ശൈഖുന ദാരിമി ഉസ്താദിൻ്റെ മഹത്വം എത്രയായിരിക്കും....? വാക്കുകൾക്കും വരകൾക്കും അതീതമാണ്.
ഇതേ പ്രകാരമാണ് ശൈഖുന ദാരിമി ഉസ്താദിൽ നിന്നും ഖാദിരിയ്യ ത്വരീഖത്ത് സ്വീകരിച്ച അനവധി മുരീദുകൾക്ക് നിരവധി തവണ ഗൗസുൽ
അഅളം തങ്ങളെ ദർശിക്കുവാനും, സ്നേഹ സംഭാഷണങ്ങൾ നടത്തുവാനും ഭാഗ്യം ലഭിച്ചുവെങ്കിൽ നമ്മുടെ ശൈഖുന ദാരിമി ഉസ്താദിൻ്റെ പദവി എത്രയായിരിക്കും....?
" അള്ളാഹു അഅലം"
തൻ്റെ റാത്തീബിൻ്റെ മജ്ലിസുകളിൽ വെച്ച് തന്നെ ശൈഖുന ദാരിമി ഉസ്താദ് മുഹ് യിദ്ധീൻ ശൈഖിനെ ദർശിക്കാറുണ്ടായിരുന്നു.
വന്ദ്യ ശൈഖുന സ്ഥാപിച്ച കൊല്ലം കേരളപുരം കരിമ്പിൻ കരയിലെ 'മസ്ജിദുൽ അരീഷി'ലെ ദിക്ർ, സ്വലാത്ത്, മൗലിദ് മജ് ലിസുകളിൽ അമ്പിയാക്കളുടെയും, ഔലിയാക്കളുടെയും അർവാ ഹുകൾ ( അത്മാവുകൾ) സംബന്ധിക്കുന്നുണ്ടെന്നും അതിനാൽ ഈ സദസ്സിൽ വളരെ ആദരപൂർവ്വം മാത്രമേ പങ്കെടുക്കാവൂ എന്നും ആരേയും നിർബന്ധിച്ച് പങ്കെടുപ്പിക്കരുതെന്നും ശൈഖുന പ്രഖ്യാപിച്ചിട്ടുണ്ട്.
സമൂഹത്തിൽ ആരാലും അറിയപ്പെടാതെ ജീവിച്ച പല മഹത്തുക്കളെയും പരിചയപ്പെടുത്തി തന്നത് ശൈഖുന ദാരിമി ഉസ്താദായിരുന്നു. വിലായത്തിൻ്റെ പദവികൾ അലങ്കരിച്ച അവരുടെ പ്രവർത്തനങ്ങളും മറ്റും സമൂഹം തെറ്റിദ്ധരിച്ചപ്പോൾ അവരുടെ മഹത്വം നമുക്കറിയിച്ച് തന്നത് ശൈഖുന ദാരിമി ഉസ്താദായിരുന്നു. വലിയുള്ളാഹി ഉമയനല്ലൂർ ഉപ്പാപ്പ (റ), ഓച്ചിറ ഉപ്പാപ്പ (റ), കായംകുളം കൊച്ചുണ്ണി മുസ്ലിയാർ (റ), വടുതല അബൂബക്കർ (റ), കക്കിടിപ്പുറം അബൂബക്കർ മുസ്ലിയാർ, വടകര മുഹമ്മദ് ഹാജി,തെന്നല മുഹമ്മദ് മുസ് ലിയാർ, അന്ത്രുപ്പാപ്പ (റ), കുണ്ടൂരു ഉസ്താദ് തുടങ്ങിയ അന്ന് ജീവിച്ചിരുന്നവരും, മൺമറഞ്ഞ് പോയവരുമായ അനേകം ഔലിയാക്കളെ ഇസ് ലാമിക സമൂഹത്തിന് പരിചയപ്പെടുത്തി.
അള്ളാഹു വിൻ്റെ അനുഗ്രഹത്താൽ അനേകായിരം വർഷം ജീവിക്കാൻ ഭാഗ്യം ലഭിച്ച ഇപ്പോഴും ജീവിച്ചു കൊണ്ടിരിക്കുന്ന തൻ്റെ സമകാലികരായ അമ്പിയാക്കളും ഔലിയാക്കളുമായി സഹവസിക്കുകയും ദീനീ മാർഗത്തിൽ വഴികാട്ടിയായി നിലകൊള്ളുകയും ചെയ്യുന്ന ഖളിർ (റ) വുമായി ഒത്തുചേർന്നിട്ടുണ്ട് വന്ദ്യ ശൈഖുന ദാരിമി ഉസ്താദ്. ഈ സംഭം വം നടന്നത് മമ്പുറം വലിയ ജുമുഅത്ത് പള്ളിയിൽ വെച്ചാണ്.ഒരു വെള്ളിയാഴ്ച ദിവസം അൽ ഖഹ്ഫ് സൂറത്ത് ഓതിക്കൊണ്ടിരിക്കുമ്പോൾ ഖളിർ (അ) അവിടെ പ്രത്യക്ഷപ്പെടുകയും സലാം പറഞ്ഞ് കൊണ്ട് മഹാനവർകളെ ഹസ്തദാനം ചെയ്ത് കൊണ്ട് അനുഗ്രഹിക്കുകയും ചെയ്തു.
പ്രശസ്ത വലിയ്യും, ഖുതുബുമായ സി.എം വലിയുള്ളാഹി (റ)വുമായി ശൈഖുന ദാരിമി ഉസ്താദിന് അഭേദ്യമായ ബന്ധം ഉണ്ടായിരുന്നു. ഖുതുബുൽ ആലം മടവൂർ (റ)ൻ്റെ മാതാവും, ശൈഖുന ദാരിമി ഉസ്താദിൻ്റെ ബാപ്പുമ്മയും സഹോദരി മാരാണ്. വളരെ ശക്തമായ കുടുംബ ബന്ധത്തോടൊപ്പം തന്നെ മടവൂർ സി.എംവലിയുള്ളാഹിയും ഉമർഹാജിയും തമ്മിൽ പ്രത്യേക അടുപ്പവും സ്നേഹ ബഹുമാനങ്ങളും ഉണ്ടായിരുന്നു. സൂഫി ചക്രവാളത്തിലെ പ്രോജ്വല താരങ്ങളായ ഇവർ ഒരു കാലഘട്ടത്തിലെ അതുല്യ പ്രതിഭകളായിരുന്നു. ശൈഖുന ഉമറുൽ ഖാദിരി (റ) യുടെ കുടുംബവുമായി സി.എം വലിയുള്ളാഹിക്ക് വളരെ സ്നേഹവും അടുപ്പവും ഉണ്ടായിരുന്നു.സി.എം വിലയുള്ളാഹിതൻ്റെ അടുക്കൽ എത്തുന്ന ത്വരീഖത്തിൽ പ്രവേശിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നവരോട് പറമ്പിൽ കടവിൽ പോയി ഉമർഹാജി (റ) യുടെ മകൻ മുഹമ്മദ് ദാരിമിയെ കണ്ട് വാങ്ങിക്കൊള്ളാൻ നിർദ്ദേശിക്കുമായിരുന്നു. ഇങ്ങനെ എത്തുന്നവർക്ക് നൽകേണ്ടത് എന്തെന്ന് ഉടനടി കശ്ഫിലൂടെ ദാരിമി ഉസ്താദിന് നൽകുകയും ,ശൈഖുന ദാരിമി ഉസ്താദ് അതുപോലെ പ്രവർത്തിക്കുകയും ചെയ്യാറുണ്ടായിരുന്നു. പിൽക്കാലത്ത് മടവൂർ (റ) വഫാത്തിന് ശേഷം ചിറ്റടിമീത്തൽ തറവാട്ടിൽ നടത്തപ്പെടുന്ന ഉറൂസിന് നേതൃത്വം നൽകിയത് നമ്മുടെ ശൈഖുന ഇ.കെ മുഹമ്മദുൽ ഖാദിരി (റ) ആയിരുന്നു എന്ന് നമുക്ക് അഭിമാനപൂർവ്വം സ്മരിക്കാം.
ശൈഖുന ഇ.കെ ദാരിമി ഉസ്താദിനെ പറ്റി പറയുമ്പോൾ ഒഴിവാക്കാൻ പറ്റാത്ത വസ്തുതയാണ് അയിലക്കാടു മായുള്ള ബന്ധം. സൂഫീ ചക്രവാളത്തിലെ അതുല്യപ്രഭയും, പ്രശസ്ത വലിയ്യുമായ അയിലക്കാട് ശൈഖ് സഈദ് സിറാജുദ്ദീനുൽ മഖ്ദൂമി (റ) എന്നവരുടെ ഖലീഫയായിരുന്നു ശൈഖ് കമാലുദ്ദീനുൽ ഉമറുൽ ഖാദിരി (റ).ഐലക്കാട് ശൈഖിൻ്റെ വഫാത്ത് മുതൽ ഉറൂസിന് നേതൃത്വം നൽകിയത് ഉമറുൽ ഖാദിരി (റ) ആയിരുന്നു.പിന്നീട് പിതാവിൻ്റെ വഫാത്തിന് ശേഷം
1 380
മുപ്പത്തിമൂന്നുകാരനായ, യുവാവായ ശൈഖുനാക്ക് തൻ്റെ ഖിലാഫത്ത് നൽകാൻ സ്വപിതാവ് തീരുമാനിച്ചത് തൻ്റെ മകൻ്റെ ആത്മീയ ഉയർച്ച കണ്ടതിനാലാണ് .
ആത്മജ്ഞാനശാസ്ത്രം, ഇൽമുൽ ഫിഖ്ഹ്, വൈദ്യശാസ്ത്രം, കളരി, വാസ്തു ശാസ്ത്രം, ഗോള ശാസ്ത്രം, ഇൽമുൽ ഹുറൂഫി വത്വൽ സമാത്ത് തുടങ്ങി നിരവധി നാനാവിധ വൈജ്ഞാനിക ശാസ്ത്രങ്ങളിലും പ്രശസ്തനായിരുന്നു ശൈഖുനാ ദാരിമി ഉസ്താദ്.
പവിത്രമായ പ്രേമത്താൽ ലക്ഷോപലക്ഷം വരുന്ന വിശ്വാസി മാനസങ്ങളെ അനുരാഗത്തിൻ്റെ അലയൊലികൾ തീർത്ത് മദീനയുടെ മലർവാടിയിലേക്ക് മാടി വിളിച്ച ലോകത്തിൻ്റെ നേതാവ് മുത്ത് മുഹമ്മദ് മുസ്തഫാ (സ) തങ്ങളെ അനേകം പ്രാവശ്യം ഉറക്കിലും ഉണർവ്വിലുമായി ദർശിക്കാൻ ഭാഗ്യം ലഭിച്ച മഹാത്മാവാണ് ശൈഖുന ദാരിമി ഉസ്താദ് (റ). മദീനയുടെ രാജകുമാരൻ മുഹമ്മദ് മുസ്തഫ (സ) യുടെ മദ്ഹിൽ ലയിച്ച് ആശിഖായി മാറി ഹബീബ് (സ) യുടെ സാന്നിധ്യം ആവോളം ആസ്വദിച്ചു.
1984-ൽ കൊല്ലം കേരളപുരത്ത് ദിക്ർ ഹൽഖാ വാർഷികത്തിൽ സംബന്ധിക്കാൻ ഇ.കെ ഉമർഹാജി(റ) മക്കളെയും കൂടെ കൂട്ടി. രണ്ട് പതിറ്റാണ്ട് മുമ്പ് അവിടെ താൻ സ്ഥാപിച്ച ദിക്ർ ഹൽഖാ വാർഷികത്തിൽ പതിവായി ശൈഖുന ഉമർഹാജി സംബന്ധിക്കുകയായിരുന്നു.എന്നാൽ ആ വാർഷികത്തിന് ശേഷം ഇനി നിങ്ങൾ മകൻ ഈ.കെ മുഹമ്മദ് ദാരിമി ഉസ്താദിനെ വിളിക്കണമെന്ന് അതിൻ്റെ ഭാരവാഹികളെ ഉണർത്തി ,സൂചന എന്ന പോലെ 1985-ലെ ദിക്ർ വാർഷികത്തിൻ്റെ മുമ്പ് ശൈഖ് കമാലുദ്ധീൻ ഉമറുൽ ഖാദിരി വഫാത്തായി. പിതാവിൻ്റെ ആഗ്രഹപ്രകാരം മകൻ ദൗത്യം ഏറ്റെടുത്തു. ആ ദീപശിഖ തൻ്റെ പിന്നീടുള്ള ജീവിതത്തിൽ കെടാതെ സൂക്ഷിച്ചു.
1985 മുതൽ 2015 ഫെബ്രുവരി 12 ന് മഹാനവർകൾ വഫാതാകും വരെ തെക്കൻ കേരളത്തിലെ ഹൽഖകൾക്ക് നേതൃത്വം നൽകി.തൻ്റെ 64 വർഷത്തെ ജീവിതത്തിൻ്റെ സിംഹഭാഗവും മഹാനവർകൾ ചിലവഴിച്ചത് തെക്കൻ കേരളത്തിലായിരുന്നു.
വന്ദ്യ ശൈഖുനാ ൻ്റെ പ്രബോദന മണ്ഡലങ്ങൾ തികച്ചും വ്യത്യസ്‌തമായിരുന്നു. സ്ഥാനമാനങ്ങളൊന്നും ഇഷ്ടപ്പെടാതെ നിസ്വാർത്ഥമായ പ്രയത്നത്തിലൂടെ പുത്തൻ ഉണർവ്വുകൾ നൽകുവാൻ
ശൈഖുന ദാരിമി ഉസ്താദ് എന്ന
' ദാഇ 'ക്ക് കഴിഞ്ഞു.അഹ് ലുസ്സുന്നത്തി വൽ ജമാഅത്തിൻ്റ നിലനിൽപിന് വേണ്ടി അഹോരാത്രം പരിശ്രമിച്ചവരായിരുന്നു. അങ്ങനെ മുന്നൂറിൽ പരം ഖാദിരിയ്യ ദിക്റ് ഹൽഖകളും മജ് ലിസുകളും സ്ഥാപിക്കുകയുണ്ടായി. കേരളത്തിനകത്തും പുറത്തും വിദേശ രാജ്യങ്ങളിലുമായി മറ്റനവധി മജ്ലിസുകൾക്ക് നേതൃത്വം നൽകി.
ദാരിമി ഉസ്താദിനെ ഓർക്കുമ്പോൾ ഓർമ വരുന്ന കവിതാ ശകലമാണ്:-
"യാ സാഹിബൽ ബഗ്ദാദി
കുൻ ലീ നാസ്വിരീ.......
യാ മത് ലബൽ ഹാജാത്തി അബ്ദുൽ ഖാദിരീ"........"
പ്രഭാഷണ വേദികൾ സജീവമാക്കിയ മുഹമ്മദ് ദാരിമി ഉസ്താദിൻ്റെ വഅളുകൾക്ക് പ്രാരംഭം കുറിക്കൽ ഗൗസുൽ അഅളം (റ) വിനെ ഭക്ത്യാദരപൂർവ്വം വിളിച്ചു കൊണ്ടായിരുന്നു. അവ കേൾക്കുന്ന ജനസമൂഹത്തിന് ഖൽബകങ്ങളിൽ കുളിര് പകർന്ന് പുത്തനുണർവ്വായി മാറുകയായിരുന്നു. തിന്മയിൽ മുങ്ങികുളിച്ചവർ പോലും ശൈഖുനാ പ്രഭാഷണം കേട്ട് തൽസമയത്ത് തന്നെ തൗബ ചെയ്ത് സൽപാന്താവിലായി.
ഏവരോടും അനുകമ്പ, വാത്സല്യം, ദയ, കൃപ, വിനയം, കരുണ, ക്ഷമ തുടങ്ങിയ മഹനീയ ഗുണങ്ങളുടെ ഉടമയായിരുന്നു. പ്രൗഢ ഗാംഭീര്യ മുഖം എത്ര കണ്ടാലും മതിവരാതെ മുഹിബ്ബുകളും മുരീദുമാരും നോക്കി കണ്ടു. മനുഷ്യജീവിതത്തിൻ്റെ നിഖില മേഖലകളിലും നിറഞ്ഞ് നിൽക്കുകയും സദുദ്യമങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. ഒരിക്കലെങ്കിലും താനുമായി ഇടപഴകിയവർക്കും ഒരിക്കലും മറക്കാനാവാത്ത മധുസ്മരണകൾ നൽകിയ മഹാന്മാവായിരുന്നു അവർ.
മുത്ത് നബി (സ) അരുളി:- "മുഫരിദുകൾക്ക് സർവ്വ മംഗളവും ... " അപ്പോൾ സ്വഹാബികൾ ചോദിച്ചു: 'ആരാണ് തിരുനബിയെ മുഫരിദുകൾ....?'
ഹബീബ് (സ) പറഞ്ഞു: - 'ആനന്ദത്തോടെ ഊർജ്വസ്വലതയോടെ അള്ളാഹുവിന് ദിക്ർ ചെല്ലുന്നവരാണവർ.'( ചാഞ്ചാടുന്നവർ... പ്രകമ്പനം കൊള്ളുന്നവർ... ). ശൈഖുനാ യുടെ മജ്ലിസുകളും ഇങ്ങനെയായിരുന്നുവെന്ന് പ്രിയ സഹധർമ്മിണി ഓർക്കുന്നു. ദിക്റ് ഹൽഖയിലും, റാത്തീബിൻ്റെയും മാലിദിൻ്റെയും മജ്ലിസുകളിലിരുന്നാൽ അണപൊട്ടിയൊഴുകുന്ന ആത്മീയ ലഹരിയായി അത് പരിണമിക്കും. പരിസരങ്ങൾ ഇലാഹീ ചിന്തയിൽ വിസ്മൃതമാവും. അവാച്യമായ ആനന്ദം മുഖത്ത് തെളിയും. ഹൃദയം കോൾമയിർ കൊള്ളും. അത് സദസ്യരിലേക്കും പ്രകാശമായി പകരും. ഈ ആത്മീയ സുഖം തേടിയായിരുന്നു പരശ്ശതം ജനങ്ങൾ ഉസ്താദിൻ്റെ മജ്ലിസിലേക്ക് പ്രവഹിച്ചത്.ഉസ്താദിൻ്റെ സാന്നിധ്യം ആഗ്രഹിച്ച് അവർ ഓടിയെത്തും.ഉസ്താദിൻ്റെ സദസുകൾ ജനബാഹുല്യത്താൽ കവിഞ്ഞിരുന്നു. റാത്തീബുകൾക്കും, മൗലിദുകൾക്കും ശൈഖുന ദാരി മി ഉസ്താദ് അവിഭാജ്യ ഘടകമായി മാറി. മഹാനവർകൾക്ക് അള്ളാഹു കൊടുത്ത വലിയ കറാമത്ത് ഇസ്തിഖാമത്താണ്.ഉസ്താദവർ കളിൽ നിന്നുo ലഭിച്ച ദിക്റുകൾ ചൊല്ലുമ്പോഴുണ്ടാകുന്ന അനുഭൂതിയും, രോഗികളെ അവ ചൊല്ലി കൊണ്ട് മന്ത്രിക്കുമ്പോഴുണ്ടാവുന്ന രോഗമുക്തിയും, പിശാച് ബാധ ഒഴിയലും, രോഗങ്ങളും, ദാരിദ്ര്യവും, ബുദ്ധിമുട്ടുകളും ഒഴിവായി.
1 380
*വിദ്യാഭ്യാസം*
മഹത്തുക്കളായ മാതാപിതാക്കളുടെ തർബിയത്തിൽ ശൈഖുന ദാരിമി ഉസ്താദിൻ്റെ ജീവിതം മുന്നോട്ട് പോയി. ഉപ്പാപ്പയായ കോയക്കുട്ടി മുസ്ലിയാർ (റ) വിൽ നിന്നാണ് ദീനിൻ്റെ ബാലപാഠങ്ങൾ പഠിച്ചത്.പിന്നീട് എളാപ്പയായ ഇ.കെ ഉസ്മാൻ മുസ്ലിയാർ വട്ടേക്കാട്, സ്വപിതാവ് ഇ.കെ ഉമർ ഹാജി (റ), ഇ.കെ അബ്ദുല്ല മുസ്ലിയാർ (ന: മ ) എന്നിവരിൽ നിന്നും ദീനി വിദ്യാഭ്യാസം കരഗതമാക്കി.പ്രാഥമിക സ്കൂൾ വിദ്യാഭ്യാസം സ്വദേശത്തെ എൻ.പി.യു.പി സ്കൂളിലും, പിന്നീട് വെള്ളിമാട്കുന്ന് ജെ.ഡി.റ്റി ഹയർ സെക്കൻ്ററി സ്കൂളിൽ നിന്ന് ഫസ്റ്റ് ക്ലാസിൽ എസ്.എസ്.എൽ.സിയും പാസ്സായിരുന്നെങ്കിലും ,ഭൗതിക വിദ്യാഭ്യാസത്തേക്കാൾ ദീനീ വിദ്യാഭ്യാസത്തിന് മുൻഗണന നൽകുകയും ചെയ്തതിനാൽ പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ ചേർന്ന് മുത്വവ്വൽ ഒന്നാം വർഷം വരെ പഠിച്ചു. മൂത്താപ്പയായ ശംസുൽ ഉലമ ഇ .കെ അബൂബക്കർ മുസ്ലിയാർ (റ) ആയിരുന്നു പ്രിൻസിപ്പാൾ. പിന്നീട് ശംസുൽ ഉലമ (റ) പൂച്ചക്കാട് എന്ന സ്ഥലത്തേക്ക് ദർസ് മാറ്റിയപ്പോൾ ശൈഖുന ദാരിമി ഉസ്താദും കൂടെ പോയി. ശംസുൽ ഉലമ (റ) അസുഖബാധിതനായപ്പോൾ സമ്മതപ്രകാരം 'താജുൽ
ഉലമ ' ഉള്ളാൾ സയ്യിദ് അബ്ദുറഹ്മാൻ കുഞ്ഞിക്കോയ തങ്ങളുടെ ദർസിൽ ചേർന്നു.
ആരോഗ്യം വീണ്ടെടുത്ത് ശംസുൽ ഉലമ നന്തി ദാറുസ്സലാമിൻ്റെ പ്രിൻസിപ്പാൾ ആയി സ്ഥാനമേറ്റെടുത്തപ്പോൾ ദാരിമി ഉസ്താദ് അവിടെ ചേർന്ന് പഠനം പൂർത്തിയാക്കി ആദ്യ ബാച്ചിലെ ഏഴ് പേരിൽ ഒന്നാമനായി. ശംസുൽ ഉലമ കയ്യൊപ്പിട്ട് നൽകിയ 'മൗലവി ഫാസിൽ ദാരിമി 'ബിരുദത്തിന് അർഹനായി.
*വിവാഹവും കുടുംബവും*
മുസ് ലിം കൈരളിയുടെ അഭിമാനമായ മർകസുസ്സഖാഫത്തി സുന്നിയ്യയുടെ പിറവിയും, ശൈഖുന ദാരിമി ഉസ്താദിൻ്റെ വിവാഹവും ഒരേ വർഷമായിരുന്നു എന്ന് നാൽപതാണ്ടുകൾ തികഞ്ഞ ഈ ധന്യവേളയിൽ സഹധർമ്മിണി പൂനൂർ തവരക്കുന്നുമ്മൽ അഹ് മദ് ഹാജിയുടെ പ്രിയ മകളും ,കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ ഭാര്യാ സഹോദരിയുമാണിവർശൈഖുന മുഹമ്മദ് ദാരിമി ഉസ്താദ്-ഖദീജ എന്നിവരുടെ ദാമ്പത്യവല്ലരിയിൽ നാല് സന്താനങ്ങൾ പിറന്നു. ഇ.കെ അബ്ദുൽ ഖാദിർ സഖാഫി, ഇ.കെ ഫാത്വിമ, ഇ.കെ സഈദ, ഇ.കെ ബരീറ എന്നിവരാണവർ.സി.പി ശാഫി സഖാഫി ആവിലോറ ,ഹാഫിള് അബ്ദുൽ ഹസീബ് അസ്ഹരി നരിക്കുനി, മുഹമ്മദ് ഹബീബ് നൂറാനി അണ്ടോണ, ഹഫ്സത്ത് സൗത്ത് കൊടുവള്ളി എന്നിവർ മരുമക്കളുവാണ്.
*ഇ.കെ ദാരിമി ഉസ്താദ്;ജീവിത ദർശനങ്ങൾ*
പ്രശസ്തമായ 'എഴുത്തച്ഛൻ കണ്ടി' തറവാട്ടിലെ മഹാ പണ്ഡിതനും, സൂഫീവര്യനുമായ സ്വപിതാവിൻ്റെ ആത്മീയ നിയന്തണത്തിൽ ശൈഖുന ദാരിമി ഉസ്താദ് വിലായത്തിൻ്റെ ഉന്നത പടവുകൾ താണ്ടി. ബാല്യകാലത്ത് തന്നെ തൻ്റെ സ്വന്തം പിതാവ് വിദൂരത്തുള്ള മഖാമുകൾ സന്ദർശിക്കാൻ കുട്ടികളെ കൊണ്ടുപോവുമായിരുന്നു. ഓരോ സ്ഥലങ്ങളിൽ എത്തുമ്പോൾ അവിടെയുള്ള മഹാന്മാരെ കുറിച്ച് വിശദീകരണങ്ങൾ നൽകുകയും ചെയ്യുമായിരുന്നു.പല സ്ഥലങ്ങളും ഔലിയാക്കളുടെ സംഗമസ്ഥലങ്ങളാണെന്ന് സൂചിപ്പിക്കുകയും ചെയ്യും.
തിരക്ക് പിടിച്ച തൻ്റെ ജീവിതയാത്രയിൽ ശൈഖുന ദാരിമി ഉസ്താദ് ധാരാളം സിയാറത്തുകൾ നടത്തി. ലോകത്തിൻ്റെ അകത്തും പുറത്തും എന്നല്ല ലോകത്തിൻ്റെ പല ഭാഗത്തുമായി മറപ്പെട്ട് കിടക്കുന്ന മഹാമാരെ നിരന്തരം സിയാറത്ത് ചെയ്തു.ഇറാൻ, ഇറാഖ്, യമൻ, സിറിയ, ഈജിപ്ത്, ഫലസ്തീൻ, സിംഗപ്പൂർ, മലേഷ്യ, ബഹ്റൈൻ, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നിങ്ങനെ നീളുന്നു ആ തീർത്ഥയാത്രകളുടെ പട്ടിക.
ഇബ്നു ഹജർ (റ) പറയുന്നു:
فزوارهم يعود عليهم مدد أخروي لا ينكره إلا المحرومون ( تحفة المحتاج ٜ٣/١٣٢)
മഹാന്മാരെ സന്ദർശിക്കുന്നവർക്ക് ഉഖ്റവിയ്യായ സഹായം ലഭിക്കുന്നതാണ്. അല്ലാഹുവിൻ്റെ അനുഗ്രഹം തടയപ്പെട്ട ഹതഭാഗ്യരല്ലാതെ അത് നിശേധിക്കുകയില്ല (തുഹ്ഫ.3/132).ഈ വചനങ്ങൾ ഉൾക്കൊണ്ടായിരുന്നു ശൈഖുന ദാരിമി ഉസ്താദിൻ്റെ ജീവിതം.സിയാറത്തുകൾ ശൈഖുനാക്ക് ആനന്ദമായിരുന്നു. അതിലുപരി ആത്മീയ ലോകത്ത് പുതിയ വാതായനങ്ങൾ തുറന്ന് കൊണ്ടുള്ള മഹാന്മാരുടെ ഒത്തുചേരലാവും അത്.
നന്തിയിൽ നിന്നും ബിരുദം നേടിയ ശേഷം ശൈഖുന ദാരിമി ഉസ്താദ് തൃശ്ശൂർ ഇടത്തിരുത്തിയിൽ മുദരിസായി സേവനം അനുഷ്ടിച്ചു. പിന്നീട് കൊച്ചിയിലെപള്ളുരുത്തി, നമ്പിയാം പുറം, തോട്ടത്തുംപടി എന്നിവിടങ്ങളിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
നമ്മുടെ ശൈഖുന ഇ.കെ ദാരിമി ഉസ്താദ് ബാല്യകാലത്ത് തന്നെ ഇലാഹീ സ്മരണയിലായി ജീവിതം നയിച്ചവരായിരുന്നു.പഠന കാലത്ത് സദാ മുത്വാലഅയിലും, ദിക്റിലും,ഫിക്റിലുമായി കഴിഞ്ഞു. അങ്ങനെ ആത്മീയതയുടെ ഉന്നതങ്ങൾ കൗമാരപ്രായത്തിൽ തന്നെ കീഴടക്കി എന്നതിന് തെളിവാണ് ഈ കാലഘട്ടത്തിൽ, ഔലിയാക്കളുടെ ചക്രവർത്തി ശൈഖ് മുഹ് യിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി(റ)യേയും, ശൈഖ് അഹ് മദുൽ കബീർ രിഫാഈ( റ )യേയും ദർശിക്കാൻ ഭാഗ്യം സിദ്ധിച്ചു എന്നത്. 60-ൽ പരം ത്വരീഖത്തുകളുടെ ശൈഖും ഖലീഫയുമായിട്ടും ആ പരമരഹസ്യം ആരും അറിയാതെ കാത്തു സൂക്ഷിക്കുകയും, സമകാലിക പണ്ഡിതർക്കൊപ്പവും, സാധാരണ ജനങ്ങൾക്കൊപ്പവും ഒരു പോലെ ഇടപഴകി ജീവിക്കുകയും ചെയ്തു ആ മഹാമനീഷി.
1 380
*മർഹൂം ഇ.കെ മുഹമ്മദ് ദാരിമി അൽ ഖാദിരി (റ) ജീവിതം, ദർശനം, പ്രബോധനം*
ശൈഖുന ഇ.കെ ദാരിമി ഉസ്താദ് (റ) ഭൗതികലോകത്ത് നിന്നും വിട പറഞ്ഞിട്ട് ആറാണ്ട് പൂർത്തിയാവുന്നു.ആ പുരുഷായുസ്സ് മുഴുവനും ഇവിടെ പകർത്തുക എന്നത് അസാധ്യമാണ്. എന്നാലും സംഭവബഹുലമായ ജീവിത ധാരയിൽ നിന്നും അൽപം കണികകൾ പരതി നോക്കിയാൽ അതുല്യമായ മുത്തുമണികൾ നമുക്ക് കണ്ടെത്താൻ കഴിയും. ആത്മീയതയുടെ അത്യുന്നത സോപ്പാനങ്ങൾ കീഴടക്കി മേപഥു പൂണ്ട പഥിക മനസുകൾക്ക് ആശ്വാസത്തിൻ്റെ തേനാറുകൾ ഒഴുക്കിയ ആ മഹാമനീഷി സ്നേഹത്തിൻ്റെ വള്ളിക്കുടിലുകൾ തീർത്ത് നമുക്കിടയിലൂടെ കടന്നു പോയി. ആധുനികതയുടെ അതിപ്രസരത്തിൽ മനുഷ്യമനസുകൾ മലീനസമാകുന്ന ഈ നവ നൂറ്റാണ്ടിൽ, സ്വപിതാവിൻ്റെ മഹിത മാതൃകകൾ മനസിലേറ്റി മാനവന് പുതുവെളിച്ചം പകരുകയായിരുന്നു അവർ.
"الولي هو العارف با الله تعالوصفاته بحسب ما يمكن،المواظب علی الطاعات،المجتنب عن المعاصی،المعرض عن الإنهماك فی اللذات والشهوات (شرح العقاإد ١٣١)
"അള്ളാഹുവെയും അവൻ്റെ വിശേഷണങ്ങളെയും സാധ്യമാകുന്നത്ര അറിയുന്നവനും ഇബാദത്തുകൾ പതിവാക്കിയവനും ദേഹേച്ഛകളിലും സുഖങ്ങളിലും മുഴുകുന്നതിൽ നിന്ന് തിരിഞ്ഞു കളയുന്നവനുമാണ്
'വലിയ്യ് '(ശർഹുൽ അഖാ:) "
"വലിയ്യ് '' എന്നതിന് 'അടുത്തവൻ' എന്നാണ് ഭാഷയിൽ അർത്ഥം. അപ്പോൾ ഇഖ്ലാസിൻ്റെയും, ഇബാദത്തുകളുടെയും ആധിക്യം നിമിത്തം അടിമ അള്ളാഹുവുമായും, അനുഗ്രഹo, കാരുണ്യം, ഗുണം എന്നിവയിലൂടെ അള്ളാഹു അടിമയുമായും അടുക്കുമ്പോൾ വിലായത്തുണ്ടായി തീരുന്നു (റാസി: 10/164 ) ". ഇപ്രകാരം വിലായത്തിൻ്റെ ഉന്നത പദവി കരഗതമാക്കിയ ശൈഖുന ദാരിമി ഉസ്താദ് ,നമുക്ക് മുന്നിൽ കാഴ്‌ചവെച്ച മഹത് ജീവിതത്തെക്കുറിച്ച് നമുക്കൽപം അന്വേഷിക്കാം.
*ജനനവും ജീവിതവും*
യമനിൽ നിന്നും കേരളത്തിലേക്ക് ഇസ്ലാമിക പ്രബോദനത്തിന് വേണ്ടി വന്നവരായിരുന്നു 'സയ്യിദ് അലി ഹാമിദ് ബാ അലവി തങ്ങൾ '. തങ്ങളവർകളുടെ സേവകനായിരുന്നു മുഹമ്മദ് കോയ. അദ്ദേഹവും കൂടെ ഉണ്ടായിരുന്നു.അവർ കോഴിക്കോട് 'വരക്കൽ' എന്ന സ്ഥലത്ത് താമസമാക്കി. പിന്നീട് ഒരു സമൂഹത്തിൻ്റെ ആശാ കേന്ദ്രമായി വരക്കൽ തറവാട് മാറി. സയ്യിദ് അവർകൾക്ക് സേവനം നൽകിയതിനാൽ മുഹമ്മദ് കോയ ' കാത്തിബ് ' ( എഴുത്തുകാരൻ ) ' എന്ന പേരിൽ അറിയപ്പെട്ടു. ഇദ്ദേഹത്തിൻ്റെ കുടുംബ പരമ്പരയിൽ അബൂബക്കർ മുസ്ലിയാർ (റ) ഉണ്ടായി. അദ്ദേഹത്തിൻ്റെ വീട് കോഴിക്കോടിനടുത്ത് പറമ്പിൽ കടവിൽ എഴുത്തച്ഛൻ കണ്ടിയിലാണ്.ഈ പരമ്പരയിലുള്ളവർ വരയ്ക്കൽ സയ്യിദുമാരുടെ ഹിദ് മത്തിലായി കഴിഞ്ഞവരായിരുന്നു.അബൂബക്കർ മുസ്ലിയാരുടെ മകനായിരുന്നു കോയക്കുട്ടി മുസ്ലിയാർ (റ). പിതാവിൽ നിന്നും ശിക്ഷണം ലഭിച്ച കോയക്കുട്ടി മുസ്ലിയാർ പ്രസിദ്ധ ആലിമും ,ആ ബിദും, സൂഫീ വര്യനുമായിരുന്നു.കോയക്കുട്ടി മുസ്ലിയാരുടെയും ബീവിക്കുട്ടി എന്നവരുടെയും ദാമ്പത്യ ജീവിതത്തിൽ 12 മക്കൾ ജനിച്ചു.അബൂബക്കർ, ഉമർ, ഉസ്മാൻ, അലി, അഹ് മദ്,ഹസ്സൻ, അബ്ദുല്ല, ആമിന, ആയിഷ എന്നിവരാണവർ. മൂത്ത പുത്രൻ 'ശംസുൽ ഉലമ ' എന്ന പേരിൽ പ്രസിദ്ധനായിരുന്ന ഇ.കെ അബൂബക്കർ മുസ്ലിയാർ (ന:മ) എന്നവരുടെ അനുജനായിരുന്നു ഇ.കെ ഉമർ ഹാജി.നമ്മുടെ വന്ദ്യ ശൈഖുന ദാരിമി ഉസ്താദിൻ്റെ പ്രിയപ്പെട്ട പിതാവ്.'വിത്ത് ഗുണം പത്ത് ഗുണം ' എന്ന് പറഞ്ഞ പോലെ പിതാവിൻ്റെ മുഴുവൻ ഗുണങ്ങളും ശൈഖുനയിൽ പ്രകടമായിരുന്നു. ' പഴുന്നാന മൂപ്പർ 'എന്ന പേരിൽ പ്രശസ്തനായിത്തീർന്ന, പ്രശസ്ത ആരിഫും, വലിയ്യുമായ അയിലക്കാട് സഈദ് സിറാജുദ്ദീൻ മഖ്ദൂമി (റ) എന്ന വരുടെ ഖലീഫയും ആയ ശൈഖ് കമാലുദ്ധീൻ ഉമറുൽ ഖാദിരി എന്നവരുടെയും ,കാരന്തൂർ മണ്ഡാളിൽ മൊയ്തീൻ ഹാജിയുടെ മകളായ ആമിന എന്നവരുടെയും ദാമ്പത്യവല്ലരിയിൽ വിരിഞ്ഞ ആദ്യ കുസുമമാണ് ശൈഖുന ദാരിമി ഉസ്താദ്.
ഈമാനിക പ്രഭ ചൊരിയുന്ന മുഖ കമലം,പൂർണ്ണചന്ദ്രനെ വെല്ലുന്ന പ്രസന്നത,ആരെയും ആകർഷിക്കുന്ന ആകാര വൈഭവം,വിശാലമായ നെറ്റിത്തടം, പ്രോജ്വലമായ നേത്രങ്ങൾ, വീതിയുള്ള പുരികങ്ങൾ ,ചുവന്ന ചുണ്ടുകൾ, മനോഹരമായ നാസിക, ഒതുക്കി വെട്ടിയ താടി ഇതായിരുന്നു ശൈഖുന ദാരിമി ഉസ്താദിൻ്റെ ബാഹ്യരൂപം.
ഹിജ്റ 1371 (AD - 1951) റബീഉൽ ആഖിർ 13 -ാം രാവിലാണ് മഹാനവർകൾ ഭൂജാതരായത്.ശൈഖ് കമാലുദ്ദീൻ ഉമറുൽ ഖാദിരി (റ) യ്ക്ക് ഒരു മകൻ പിറന്ന വിവരം അറിഞ്ഞ് ശൈഖവർകളുടെ അഭിവന്ദ്യ ഗുരുവായ ശൈഖ് സഈദ് സിറാജുദ്ധീനിൽ ഖാദിരി (റ) കുട്ടിയെ കാണാനായി പറമ്പിൽ കടവിലെത്തി.ആ പിഞ്ചു കുഞ്ഞിനെ കയ്യിലെടുത്ത് ( ഹാ ദാ വലദീ) എന്ന് പറഞ്ഞ് സന്തോഷിക്കുകയും, കുഞ്ഞിൻ്റെ ബറകത്തിനായി ദുആ ചെയ്യുകയും ചെയ്തു.ബാല്യകാലത്ത് തന്നെ ദീനീ ചിട്ടയിൽ സ്വപിതാവിൻ്റെ ആത്മീയ ശിക്ഷണത്തിലായി ശൈഖുനയും, സഹോദരങ്ങളും വളരുകയായിരുന്നു. ഇ.കെ ഹുസൈൻ മുസ്ലിയാർ, ഇ.കെ അബ്ദുൽ ഖാദർ മുസ്ലിയാർ (ബാവ മുസ്ലിയാർ ) ,ഫാത്തിമ, ഖദീജ, മറിയം എന്നിവരായിരുന്നു ഉമറുൽ ഖാദിരി (റ) യുടെ മറ്റു മക്കൾ.
1 380
കുന്നംകുളത്ത് നിന്ന് നാല് കിലോമീറ്റർ കിഴക്ക് പഴുന്നാന ഗ്രാമത്തിലെ ജുമുഅത്ത് പള്ളിയുടെ തൊട്ടുമുമ്പിൽ അവരന്തിയുറങ്ങുന്നു .പഴുന്നാനശൈഖുനാ ഉമർ ഖാദിരിയുടെ സഹോദരൻ നാസിറുദ്ദീൻ അബ്ദുല്ല മുസ്ല്യാർ യൂസുഫ് ഖാദിരിയുടെ ഒരു മൗലിദ് രചിച്ചിട്ടുണ്ട് ."മവാഹിബുല്ലത്തീഫ്".എല്ലാവർഷവും അവരുടെ ഉറൂസ് പഴുന്നാന മഹല്ല് കമ്മറ്റിയുടെ കീഴിൽ വിപുലമായി നടത്തി വരുന്നു.
ഭാര്യ നഫീസ ഹജ്ജുമ്മ . അഞ്ച് പുത്രന്മാരും മൂന്ന് പുത്രിമാരുമുണ്ട് . മേൽ പറഞ്ഞ രണ്ട് പണ്ഡിത പുത്രന്മാർക്ക് പുറമെ അബൂബക്കർ , ഹസൻ , അബ്ദുല്ലത്തീഫ് എന്നിവർ .പുത്രന്മാരും സുബൈദ , ആരിഫ, ശാഹിദ എന്നീ പുത്രിമാരുമുണ്ട്
അല്ലാഹു അവരുടെ ബർക്കത്ത് കൊണ്ട് ഇരു ലോക വിജയികളിൽ നന്മെ പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ.ലോകത്തെ മുഴുവൻ ഗ്രസിച്ചു കൊണ്ടിരിക്കുന്ന കൊറോണ വബാഇൽ നിന്ന് അല്ലാഹു രക്ഷിക്കുമാറാകട്ടെ. ആമീൻ.മ
ياربنا آت المني،
نرجواالهدي نرجواالغني
ازل بؤساو العني،
بالشيخ يوسف الولي
1 380
പള്ളിയിലെത്തിയപ്പോൾ ശൈഖുനാടെ മുന്നിൽ സമർപ്പിച്ചു ' ഗുരുവായൂരപ്പാ ' എന്ന് പറഞ്ഞു . ശരണം വിളി കേട്ട് ജനങ്ങളും മുതഅല്ലിമുകളും പകച്ച് നിൽക്കുന്നു . ചെറു പുഞ്ചിരിയോടെ ശൈഖുനാ പറഞ്ഞു : യൂസുഫെ , കെട്ടഴിച്ച് കളഞ്ഞിട്ട് പറഞ്ഞതിൻ്റെ പൊരുൾ വിശദീകരിച്ചു കൊടുക്ക്.
ഉറക്കിൽ നിന്നുണർന്ന പ്രതീതിയിൽ യൂസുഫുൽ ഖാദിരിക്ക് അപ്പോഴാണ് സ്വബോധം വന്നത് . ആത്മ ധൈര്യം വീണ്ടെടുത്ത് ശൈഖുനാ വിശദീകരിക്കാൻ തുടങ്ങി . സാമി അ (سامع)ആയ അല്ലാഹ് ശരണം ഹയ്യ്(حَيٌ) അപ്പാ . അപ്പാ എന്ന തമിഴ് പദത്തിന് രക്ഷിതാവ് , ആദരണീയർ എന്ന വാക്കർത്ഥം . പഴുന്നാന മൂപ്പരുടെ ചാരത്ത് പറഞ്ഞ വാക്കിന്റർത്ഥം ' ഗുരു ' വായൊരു അപ്പൻ . പൊട്ടിച്ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തിയാണ് കേട്ടവരെല്ലാം പിരിഞ്ഞു പോയത് .
യൂസുഫ് തങ്ങൾ എന്ത് പറഞ്ഞാലും പഴുന്നാന മൂപ്പര് പുഞ്ചിരി മാത്രം സമ്മാനിച്ചു . ' "അവനങ്ങനെയൊക്കെ പറഞ്ഞോട്ടെ , നിങ്ങളവനെ പേടിക്കണം കേട്ടോ ". എന്നാണ് പറയാറുണ്ടായിരുന്നത് .
നാടുനീളെ ജലാലിയ്യാ റാത്തീബ് സ്ഥാപിക്കുകയും നടത്തുകയും ചെയ്തിരുന്ന യൂസുഫുൽ ഖാദിരി (റ) സ്വന്തം നാടായ പണാവള്ളിയിലും സ്ഥാപിക്കുകയുണ്ടായി . ആ പ്രശസ്ത മജ്ലിസ് ഇപ്പോഴും മുടങ്ങാതെ ആയിരങ്ങൾ പങ്കെടുക്കുന്ന ആത്മീയ സദസ്സായി അവരുടെ പുത്രൻ ശൈഖുനാ അബ്ദുല്ലാ ദാരിമിയുടെ നേതൃത്വത്തിൽ നടന്ന് വരുന്നു .
വലിയ ദർമ്മിഷ്ഠനായ യൂസുഫുൽ ഖാദിരി (റ) കയ്യിലുള്ളത് മുഴുവൻ വാരിക്കോരി ധർമ്മം ചെയ്തിരുന്നു .തന്റെ പ്രദേശത്ത് മദ്രസ പണിയുന്നതിനായി മഹല്ല് കമ്മറ്റി മതപ്രഭാഷണം സങ്കടിപ്പിച്ചു . ആലപ്പുഴ സ്വദേശി കെ.എം മൗലവി യിയിരുന്നു പ്രഭാഷകൻ. പ്രഭാഷണത്തിനിടെ സംഭാവന ചോദിച്ചപ്പോൾ നിസ്സങ്കോജം മുന്നോട്ട് വന്നത് ശൈഖുനാ യൂസുഫാജി മാത്രമായിരുന്നു . കാശിന് പഞ്ഞമുള്ള അക്കാലത്ത് ആദ്യ ദിവസം ഭാര്യയുടെ കഴുത്തിലെ മാല പൊട്ടിച്ച് മദ്രസക്ക് നൽകി . രണ്ടാം ദിവസത്തെ പരിപാടിയിലും കുറഞ്ഞില്ല . കാതിലെ കമ്മൽ നൽകി സഹകരിച്ചു . ഇനിയും മൂന്നാം നാൾ സ്വർണ്ണമില്ല . താമസിക്കുന്ന വീട് തന്നെ അല്ലാഹുവിന്റെ ദീനിന് നൽകി മാതൃകയായി .
വിജ്ഞാനത്തെ നെഞ്ചോട് ചേർത്ത അദ്ദേഹം സ്വന്തം വസതിയിൽ വലിയ ഒരു ലൈബ്രറി സ്ഥാപിക്കുകയുണ്ടായി . ഓരോ യാത്ര കഴിഞ്ഞ് വരുമ്പോഴും വിവിധ ശാസ്ത്ര കലയിലെ ഗ്രന്ഥങ്ങൾ ശേഖരിച്ച് പുഷ്ടിപ്പെടുത്തുകയുണ്ടായി . വൈദ്യ ശാസ്ത്രത്തിലും അസ്മാഉ ചികിത്സയിലും അത്യപൂർവ്വങ്ങളായ ഗ്രന്ഥങ്ങൾ ശേഖരത്തെ സമ്പുഷ്ടമാക്കി .
തന്റെ പിൻഗാമികളായി പണ്ഡിതരുണ്ടാകണമെന്ന വാശിയിൽ അബ്ദുല്ല , സഈദ് എന്ന പുത്രന്മാരെ ശംസുൽ ഉലമാ ഈ.കെ അബൂബക്കർ മുസ്ലിയാരുടെ ചാരത്ത് പഠിക്കാൻ അയക്കുകയുണ്ടായി . ആ പരമ്പര സ്വപ്നം പൂവണിഞ്ഞു . ഇളയ മകൻ സഈദ് മുസ്ലിയാരെ പോലെ പാണാവള്ളി അബ്ദുള്ള ദാരിമിയും വലിയ പണ്ഡിതനായി . പിതാവിന്റെ പാതയിൽ ചലിക്കാനും അദ്ദേഹത്തിന്റെ സ്വപ്നങ്ങൾക്ക് ചിറക് നൽകാനും ദാരിമിക്ക് സാധിച്ചു . തൽഫലമായി പിതാവ് സ്ഥാപിച്ച ലൈബ്രറി പുഷ്ടിപ്പെടുത്തി വികസിപ്പിച്ചു . തന്റെ വീട് നിന്നിരുന്ന സ്ഥലത്ത് ദാറുൽ ഹികം എന്ന പേരിൽ ഉന്നതമായ ഒരു മത ഭൗതിക കലാലയം സ്ഥാപിച്ചു . അനവധി വിദ്യാർത്ഥികൾ ഇന്നവിടെ പഠിച്ചു വരുന്നു .
മലബാറിനെ അപേക്ഷിച്ച് വൈജ്ഞാനിക മുന്നേറ്റം കുറഞ്ഞ പ്രദേശമാണ് ആലപ്പുഴ ജില്ല . അവിടെയിരുന്നാണ് വരണ്ട ആകാശം നോക്കി മേഘങ്ങളെ സ്വപ്നം കാണാൻ ദാരിമി ശ്രമിച്ചത് .
മികച്ച സംഘാടകനായ ദാരിമി ഉസ്താദ് അസ്മാഉ ചികിത്സയുടെ അകം പൊരുൾ ചികഞ്ഞ് ധൈഷണികമായ പുതിയ മേച്ചിൽ പുറംകണ്ടെത്തിയിട്ടുണ്ട് . തന്റെ പിതാവിൽ നിന്നും പിതാവിന്റെ ശൈഖുമാരിൽ നിന്നും നേടിയെടുത്ത പഴയ ജ്ഞാന പൂക്കൾ പുതിയ ശൈലിയിലും ഭാവത്തിലും പകർന്ന് നൽകിക്കൊണ്ടിരിക്കുന്നു . കേരളത്തിന്റെ അകത്തും പുറത്തുമായി ബിരുതദാരികളായ രണ്ടായിരത്തിലധികം ശിഷ്യരെ വാർത്തെടുക്കാൻ അദ്ദേഹം മിടുക്ക് കാണിച്ചിട്ടുണ്ട് . വിനയം പൂത്തുലഞ്ഞ് ശിശുവിനെ പോലെ കൊച്ചാകുന്ന അദ്ദേഹത്തിന്റെ അങ്കകലി പൂണ്ട തീകണ്ണുകൾക്ക് മുന്നിൽ ഏതൊരാളും ഉരുകി പോകും .
സജ്ജന സഹവാസം ജീവിത ഹാരിയായി എടുത്തവരാണ് നമ്മുടെ വഴികാട്ടികളായ സകല ഔലിയാക്കളും . മണ്മറഞ്ഞ മഹാരഥന്മാരുടെ മഖാമുകളിൽ നിരന്തര സഹവാസം , ആത്മ വിശുദ്ധി കൈവരിക്കാൻ , ഹൃദയ മാലിന്യങ്ങൾ നീങ്ങാൻ നിർദ്ദേശിക്കപ്പെട്ട പഞ്ചസിദ്ധൗഷദങ്ങളിൽ ഒന്നാണല്ലോ സജ്ജന സഹവാസം . നമ്മുടെ കഥാപുരുഷൻ ശൈഖ് യൂസുഫുൽ ഖാദിരി (റ) തന്റെ ശൈഖുമാരുടെ സിയാറത്തിന് പുറമെ കൊച്ചിയിലെ ശൈഖ് ഫരീദ് (റ) മഖാമിൽ നിരന്തരം സിയാറത്ത് ചെയ്തിരുന്നു . കൃസ്താബ്ദം 2002 മാർച്ച് ഇരുപത്തിയാറ് ദുൽഹിജ്ജ പതിമൂന്നിന് ആ മഹാൻ നമ്മെ വിട്ടുപോയി . സത്യത്തിൽ അവരുടെ ആത്മാക്കൾ ഒരിക്കലും ഇടം വിട്ട് പോകുന്നില്ല . തങ്ങളുടെ കാലടയാളങ്ങൾ പതിഞ്ഞു കിടക്കുന്ന വഴികളെയും , നിത്യം പരിചയിച്ച ഇടങ്ങളെയും , സ്നേഹിച്ച മനുഷ്യരെയും വിട്ട് അവരെവിടേക്ക് പോവാൻ ? നമ്മുടെ നഗ്‌ന നേതൃങ്ങൾക്ക് ആഗോചരമായൊരു സമാന്തര പാതയിലൂടെ അവർ സഞ്ചരിക്കുന്നു . അതിനു പറ്റിയ ഒരിടമാണ് അവരുടെ മഖാമുകൾ .
1 380
മുറ്റത്തെ വെയിലിൽ എന്റെ മുഖത്തേക്ക് കണ്ണും നട്ട് അദ്ദേഹം നിന്നു . എന്റെ ജാതി പേരിനോടൊപ്പം ' മുസ്ലിയാരെ ' എന്നിങ്ങനെ ഉറക്കെ വിളിച്ചു . ഞാൻ കേട്ടത് സത്യമാണോ എന്ന ഭാവത്തിൽ പതിയെ നോട്ടം ഞാൻ അദ്ദേഹത്തിൽ ഉറപ്പിച്ചു . കാണേ കാണേ അദ്ദേഹം സ്ഥലം വിട്ടു പോവുകയും ചെയ്തു . അതോടെ എന്റെ മനസ്സ് പിടക്കാൻ തുടങ്ങി . പകൽ മുഴുവൻ എരിപിരി കൊണ്ട മനസ്സുമായി ഞാൻ കഴിഞ്ഞു .രാത്രി മിഴി തുറന്ന അതിപ്രഭാതത്തിൽ ഞാൻ വീട് വിട്ടിറങ്ങി . മഞ്ഞിന്റെ മറ ഉരുകിത്തീരാത്തതിനാൽ പുറത്തെ ദൃശ്യങ്ങൾ അവ്യക്തമായിരുന്നു . ആ യാത്ര പൊന്നാനിയിൽ പോയാണ് ഞാൻ വരുന്നത് .
ശൈഖ് ഉമർ ഖാദിരി സന്തോഷം കൊണ്ട് വീർപ്പുമുട്ടി . ആഗതന്റെ കരം കവർന്ന് നെഞ്ചോട് ചേർത്തി . ഇനി എവിടെയും പോകണ്ട , ഇവിടെ നിന്നാൽ മതി . ജീവിതവും പഠനവും എല്ലാം ഇവിടെ ഉണ്ട് .
ആഗതൻ #യൂസുഫ്_ഹാജിയുടെ മേലാകെ ഒരു പുത്തനുണർവ് പടർന്ന് കയറി . ഗതകാല ചിന്തകൾ മറഞ്ഞ് പോയിരിക്കുന്നു . ശൈഖ് അബ്ദുറസ്സാഖ് മസ്താൻ എന്ന കേളികേട്ട വലിയ്യിന്റെ അനുഗ്രഹം ഓരോ സിരകളിലും കത്തിപ്പടർന്നു കൊണ്ടിരുന്നു . അദൃശ്യ ശക്തികൾക്കും , അമാനുഷിക ശക്തികൾക്കും മാത്രം കഴിയുന്ന ഔന്നിത്യ പ്രയോഗം .
പാറക്കൂട്ടങ്ങളെ ഉരുക്കി കളയാൻ ഔലിയാക്കൾക്ക് സാധിക്കുന്നു . കുഫ്‌റിന്റെ കോട്ടകൊത്തളങ്ങളെ ഇളക്കാനും അവർക്ക് സാധിക്കുന്നു .
വാളുമായി നബിയെ വെട്ടിനുറുക്കാൻ മദീനാ പള്ളിയിൽ വന്ന ഉമൈർ (റ) വിനെ മോനെ ഉമൈർ എന്ന ഒറ്റ വിളിയിൽ ഹിദായത്ത് കടത്തി വിട്ട നബി പാരമ്പര്യമാണ് ഔലിയാക്കൾക്കുമുള്ളത് . ശൈഖ് ജീലാനി (റ) തങ്ങൾ ഒറ്റ ദർശനം കൊണ്ട് മാത്രം അഞ്ഞൂറിലധികം ആളുകളെ ഇപ്രകാരം ഹിദായത്താക്കി , കൂടാതെ അവർ വലിയ ഔലിയാക്കളുമായി. കേവല ദർശനം , സ്പർശനം , അതിലൂടെ ഒരു പ്രവാഹമാണ് ഇലക്ട്രോണ് പാസ്സ് ചെയ്യുന്ന പ്രതീതിയിൽ നിലക്കാത്ത പ്രവാഹം . അതിലൂടെ ഹ്രദയത്തിലെ തമസ്സകന്ന് ഹിദായത്തിന്റെ പ്രകാശമടിക്കുകയായി .
ഒരേ സമയം ശരീഅത്തും ഖാദിരിയ്യാ ത്വരീഖത്തും സമന്വയിപ്പിച്ച ഗുരുവാണ് #പഴുന്നാന_മൂപ്പർ എന്ന പേരിൽ അറിയപ്പെട്ട #കമാലുദ്ധീൻ_ഉമറുൽ_ഖാദിരി (റ) . പൂങ്കുയിൽ പോലെ പറന്നെത്തിയ #യൂസുഫുൽ_ഖാദിരി യെ രണ്ട് വിധത്തിലും പടിപടിയായി വളർത്തികൊണ്ടുവന്നു . വർഷങ്ങൾ കഴിഞ്ഞപ്പോൾ ഉയർന്ന പഠനത്തിനായി പുറത്ത് പോകാനാവശ്യപ്പെട്ടു .
ആ സഞ്ചാരത്തിനിടെ കൊച്ചി #തോട്ടപ്പള്ളി_മുഹമ്മദ്_കുഞ്ഞി_മുസ്ലിയാർ , #ചെലവകർ_ഇമ്പിച്ചി_മുസ്ലിയാർ , #കൊച്ചി_ചെമ്പിട്ട_പള്ളിയിൽ_അന്ത്യവിശ്രമം_കൊള്ളുന്ന_ക്ലാപ്പന_മുഹമ്മദ്_മുസ്ലിയാർ എന്നിവരിൽ നിന്ന് വിദ്യ നുകർന്നു . ദാഹം തീരാതെ വീണ്ടും സഞ്ചാരത്തിനിറങ്ങി .പ്രശസ്ത പണ്ഡിതനും സൂഫിയുമായിരുന്ന #പുതിയാപ്പിള_അബ്ദുറഹ്മാൻ_മുസ്ലിയാരുടെ ചാരത്തണഞ്ഞു . ഏഴ് വർഷങ്ങൾ അവിടെ പഠനം നടത്തിയ #ശൈഖ്_യൂസുഫുൽ_ഖാദിരി (റ) ഇടക്കിടെ തന്നെ കൈപിടിച്ചുയർത്തിയ #പഴുന്നാന_മൂപ്പരുടെ സമീപം വരാറുണ്ടായിരുന്നു .
ഖാദിരിയ്യാ ത്വരീഖത്തിന്റെ രാജപാത സ്വീകരിക്കുന്നതിന് പഴുന്നാന തന്റെ ആത്മീയ ഗുരുവായ #ഐലക്കാട്_സിറാജുദ്ദീൻ_ഖാദിരിയുടെ ചാരത്ത് കൊണ്ട്‌പോയി ഏൽപിച്ചു കൊടുത്തു . അപ്പോഴേക്കും വിജ്ഞാന കുതുകിയായ യൂസുഫുൽ ഖാദിരി സകല വിജ്ഞാന ശാഖകളിലും പ്രാവിണ്യം നേടിയ കരുത്തനും ഗ്രന്ഥങ്ങളുടെ ഉൾപൊരുളറിയുന്ന പണ്ഡിതനുമായി അറിയപ്പെട്ടു . ദിക്റിന്റെ മാസ്മരിക ലഹരിയിൽ ലയിച്ച ശൈഖുനാ പലപ്പോഴും വിവിധ ' ഹാലുകളിൽ ' ആറാടാൻ തുടങ്ങി . സൂഫി തത്വ ചിന്തയുടെ പാലും തേനും കുടിച്ചവരിങ്ങനെയാണ് . #യൂസുഫ്_ഹാജിയിൽ വിത്ത് പാകിയത് #കാഞ്ഞിരമുറ്റം_ഫരീദ്_ഔലിയ (റ) , മുളപ്പിച്ചത് #അബ്ദുറസ്സാഖ്_മസ്താൻ (റ) , വളർത്തിയത് #ശൈഖ്_സിറാജുദ്ദീൻ_ഖാദിരി (റ) വും #പഴുന്നാന_മൂപ്പരും (റ) . അപ്പോൾ പിന്നെ ആത്മീയ നീരാട്ടിൽ നീരാടി തിമിർക്കാൻ മറ്റെന്ത് വേണം .
മലബാറിന്റെ ഉമർ ഖയ്യാമായ ബഹുമാനപ്പെട്ട #അബ്ദുൽ_ഖാദിർ_മസ്താൻ (റ) പാടി പറഞ്ഞ രണ്ട് വരി കാവ്യമാണിവിടെ അനുയോജ്യം :
ജലാലെന്ന തോപ്പകമിൽ
സിർറെന്ന വാതിലുടെ
താക്കോലുമിവരല്ലെടീ .
സുഹ്‌ദെന്ന വേട്ടയിലെ
അസ്ത്രം തിരിത്ത് തരും
മുഹ്‌യുന്നുഫൂസല്ലെടി .
യൂസുഫുൽ ഖാദിരി (റ) യെ അനുഭവിച്ചറിഞ്ഞ പലരും ഇന്ന് ജീവിച്ചിരിപ്പുണ്ട് . അവരുടെ കശ്ഫിന്റെയും കറാമത്തിന്റെയും വിവിധ ഹാലുകളുടെയും മധുരിക്കുന്ന ഓർമ്മകൾ മാടവനയിലെ പനപ്പറമ്പിൽ അബ്ദുകുഞ്ഞി മുസ്ലിയാർ പങ്കുവെക്കുന്നതിങ്ങനെ . മുപ്പത് വർഷത്തോളം പഴുന്നാന ശൈഖുനയുമായി സഹവസിച്ചിട്ടുണ്ട് അബ്ദു കുഞ്ഞി മുസ്ല്യാർ . പഠനം , ശൈഖുനായുടെ കാത്തിബ് , സഹായി എന്നീ നിലയിൽ വിവിധ ബന്ധങ്ങൾക്കവവസരം ലഭിച്ചിട്ടുണ്ട്. "യൂസുഫുൽ ഖാദിരി ഇടക്കിടെ പഴുന്നാന വന്നുകൊണ്ടിരുന്നു . വന്നാൽ പലവിധ ആത്മീയ ഉൽക്കർഷം പുലർത്തുന്ന ഹഖാഇഖിന്റെ വർത്തമാനങ്ങളാണ് പറയുക . ചിലപ്പോൾ പറയുന്നതിന്റെ പൊരുൾ പോലും നമുക്കറിയില്ല . സംസ്‌കൃതത്തിൽ നല്ല പാണ്ഡിത്യമുണ്ടായിരുന്ന മഹാൻ ഒരിക്കൽ പഴുന്നാന അങ്ങാടിയിൽ നിന്ന് കുറെ ചപ്പും ചവറും വാരി ഒരു തുണിയിൽ കെട്ടി തലചുമടായി ഏറ്റി . സ്വാമിയെ ശരണമയ്യപ്പ എന്നിങ്ങനെ ഉരുവിട്ടു കൊണ്ട് ശൈഖുനായുടെ പള്ളിയിലേക്ക് നടന്നു .
1 380
പഴുന്നാന യൂസുഫുൽ ഖാദിരി (ഖ.സി)
പ്രണയം അങ്ങനെയാണ് , കനൽ മൂടി കിടന്നാലും അത് ജ്വലിച്ചു കൊണ്ടിരിക്കും . വർഷം ഇരുപതും ഇരുപത്തിയഞ്ചും കഴിഞ്ഞാലും മരിച്ചുപോയവനെയോർത്ത് കാവിഉടുത്ത് കഴിയുന്ന സ്ത്രീകളില്ലേ .
വളർത്തി വലുതാക്കിയ , സ്നേഹം വാരിതന്നവരെ പിരിഞ്ഞ് ഇറങ്ങി ഓടുന്ന കാമുകിമാരില്ലേ . ചെന്നെത്തുന്ന ഇടം സ്നേഹമോ വെറുപ്പോ എന്തായിരിക്കുമെന്നറിയാതെ പ്രണയത്തിന്റെ വിളികേട്ട് ഇറങ്ങിയവൾ .
നെഞ്ചു തകർന്ന മാതാപിതാക്കളുടെ തേങ്ങലുകൾക്കും ശാപ വചസ്സുകൾക്കും പുല്ല് വില കല്പിക്കാതെ പ്രണയ മഴയിൽ കുളിർന്നു നിൽക്കുന്നവൾ .
പ്രണയത്തിന്റെ നിറപൊട്ടിൽ ചാലിച്ച വചനങ്ങൾ ഇങ്ങിനെ വായിക്കാം " എന്റെ സ്വപ്‌നങ്ങൾ മുഴുവനും നീയാണ് . നീയാകുന്ന എന്റെ സ്വപ്നങ്ങളെ എന്റെ മിഴികളിൽ സൂക്ഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല . കാരണം , ഒരു പക്ഷെ അത് കണ്ണീരിൽ അലിഞ്ഞുപോയേക്കാം . പകരം നീയാകുന്ന എന്റെ സ്വപ്നങ്ങളെ എന്റെ ഹൃദയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത് . എന്തെന്നാൽ എന്റെ ഓരോ ഹൃദയ മിടിപ്പും ആ സ്വപ്നത്തെ ഓർമ്മിപ്പിച്ച് കൊണ്ടിരിക്കുന്നു " . കാമുകി കാമുകന്മാരുടെ പ്രണയ വചസ്സുകളാണിത് . സൃഷ്ടാവായ റബ്ബിനെ പ്രേമിച്ച് നടക്കുന്ന ആശിഖുകളുടെ വചനങ്ങളും ഇത് തന്നെയാണ് .ഖൽബാകുന്ന മായാ ഡയറിയിൽ അവർ കോറിയിടുന്ന പ്രണയ കുറിപ്പുകൾ അല്ലാ ഹു മാത്രം.
പ്രണയത്തിനപ്പുറം ഇഹലോക സൗന്ദര്യങ്ങൾ അവരെ കൊതിപ്പിക്കില്ല . പ്രാണസഖിയുമായി ബന്ധപ്പെട്ട സകലതിനും അവർ വസന്തം കാണുന്നു . സഖിയുടെ നാമം ഉരുവിടൽ , വീട് , മതിൽ കെട്ട് , നിറം , പരിമളം , സൗന്ദര്യം അങ്ങനെ അങ്ങനെ സകല ബിന്ദുവിലും കാമുകിയെ സങ്കൽപ്പിക്കുന്നു . കാമുകി താമസിക്കുന്ന വീടിന്റെ മിറ്റം അടിച്ചു വൃത്തിയാക്കി കൊടുക്കുന്ന കാമുകന്മാർ .
തൊള്ളായിരത്തിഎഴുപതുകളിൽ തൃശൂർ ജില്ലയിലെ പഴുന്നാന , പട്ടിക്കര തുടങ്ങിയ സ്ഥലങ്ങളിലെ പള്ളി മിറ്റങ്ങൾ അടിച്ചു വാരി നടന്നിരുന്ന ഒരു ഫഖീർ ഉണ്ട് . #ശൈഖ്_യൂസുഫ്_അൽഖാദിരി (റ) . സ്വർഗ്ഗീയ തരുണികളായ ഹൂറികളുടെ വിവാഹമൂല്യമാണ് പള്ളി അടിച്ചുവാരൽ . പള്ളികൾക്ക് പുറമെ പൊതു ശൗചാലയങ്ങൾ , ആശുപത്രികൾ ഇവയെല്ലാം വൃത്തിയാക്കി സജ്ജീകരിക്കുക ആ പുണ്യ പുരുഷന്റെ പതിവ് പ്രണയമായിരുന്നു . പ്രണയ സഖിയായ അല്ലാഹുവിന്റെ ദാസന്മാരെ സേവിക്കൽ .
സേവനം പ്രണയമാക്കിയെടുത്ത അനവധി ഔലിയാക്കളുടെ മുത്ത് മാലയിലെ ഒരു മണി മുത്ത് . #ശൈഖ്_അഹമ്മദുൽകബീർ_രിഫാഈ (റ) ആ ഗണത്തിലെ ഉഗ്ര കേസരിയാണ് .
കാട്ടിൽ നിന്ന് വിറക് വെട്ടി തലച്ചോടാക്കി വിധവകൾക്ക് നൽകി സായൂജ്യമടഞ്ഞ മഹാൻ . പ്രണയ സ്വപ്നങ്ങളായ പൂമ്പാറ്റകൾക്ക് പറക്കാൻ വ്യക്തമായ അതിരുകളില്ല . അല്ലാഹുവിന്റെ സൃഷ്ടികളഘിലവും പ്രണയ സുഗന്ധങ്ങളാണ് . ഉറുമ്പ് , പൂച്ച , ക്യാൻസർ രോഗം ബാധിച്ച പട്ടി , തന്നെ അസഭ്യശരം ചെയ്ത മനുഷ്യരടക്കം സകല ജീവികൾക്കും സേവനം സമർപ്പിച്ച രിഫാഈ ശൈഖിന്റെ പിൻഗാമിയായി യൂസുഫ് ഹാജി സേവനം ചെയ്തു . നാമം ചൊല്ലുന്ന നാവും , പ്രണയം പൂക്കുന്ന ഖൽബുമായി ആ മഹാൻ ഓടി നടന്നു . ആലപ്പുഴ ജില്ലയിലെ പണാവള്ളിയിൽ ജനിച്ചു വളർന്ന അദ്ദേഹം ബാല്യകാല കൗതുകത്തിന്റെയും കുതുഹലത്തിന്റെയും നാളുകളിൽ ഹിദായത്തിന്റെ പ്രകാശം തേടി പൊന്നാനിയിലേക്ക് വണ്ടി കയറി . ഇസ്ലാമിക ഇത്തിരി വെളിച്ചവും പ്രഥമിക പാഠങ്ങളും ഏറ്റ് തിരിച്ചുള്ള യാത്ര വണ്ടിക്കാശ് തികയാതെ വഴിമുട്ടി . ബസ്സ് കുന്നംകുളം കഴിഞ്ഞ് കേച്ചേരിയിലെത്തിയപ്പോൾ ഇറങ്ങേണ്ടി വന്നു . അൽപ്പം നടന്ന് ഉൾഗ്രാമമായ പട്ടിക്കര പള്ളിയിലെത്തി . വുളൂ ചെയ്ത് നിസ്കാരം തുടങ്ങി . ജഹ്‌റും , സിറും വ്യവച്ഛേതിച്ചറിയാത്ത ആ നവ മനുഷ്യൻ പകൽ നിസ്കാരത്തിൽ തന്നെ ഉറക്കെ ഓതി നിസ്കരിച്ചു . ആഗതന്റെ ഓരോ ചുവടുവെപ്പും കൗതുകത്തോടെ നോക്കിക്കണ്ട സ്ഥലം മുദര്വിസായ #കമാലുദ്ധീൻശൈഖ്_ഉമർ_ഖാദിരി (റ) നിസ്കാരം കഴിഞ്ഞപ്പോൾ സ്നേഹപൂർവ്വം ചാരെ വിളിച്ചിരുത്തി . പ്യൂപ്പവിരിഞ്ഞ് പുറത്ത് വരുന്ന പൂമ്പാറ്റയുടെ സൗന്ദര്യം ശൈഖ് ഉമർ ഹാജി ആഗതനിൽ ദർശിച്ചു . കൂടുതൽ പരിലാളനയും ജീവിതത്തിന് ഊടും പാവും ആവശ്യമാണെന്ന് മനസ്സിലാക്കി വിവരങ്ങൾ ചോദിച്ചറിയാൻ തുടങ്ങി . നാട് , വീട് , യാത്ര തുടങ്ങിയവ ഓരോന്നും അറിയാൻ ശൈഖിൽ ജിജ്ഞാസ പിടിക്കാൻ തുടങ്ങി .
#ശൈഖുനാ_പഴുന്നാന_മൂപ്പരുടെ ചോദ്യത്തിന് മുന്നിൽ ആഗതന്റെ മിഴികൾ വിടർന്നു . അദ്ദേഹത്തിന്റെ ജീവിത കഥ അല്പാല്പമായി വിവരിക്കാൻ തുടങ്ങി . ആലപ്പുഴ ജില്ലയിലെ പൂച്ചാക്കൽ പ്രദേശത്ത് ഒരു ചായക്കട നടത്തി കിട്ടുന്ന വരുമാനം കൊണ്ട് ജീവിച്ചിരുന്ന ഒരു കുടുംബത്തിലെ അംഗമാണ് ഞാൻ . ഞങ്ങളെ പരിസരത്തെ പേരും പെരുമയുമുള്ള മഹാനരാണ് #ഫരീദ്_ഔലിയ . കാഞ്ഞിരമുറ്റം എന്നാണ് പ്രശസ്ത പേര് . ആ പള്ളിയുടെയും അവരുടെ ഖബറിടത്തിന്റെ മിറ്റവും പരിസരവും അടിച്ചു വൃത്തിയാക്കി കൊടുത്തിരുന്നത് എന്റെ മാതാവാണ് . കാലങ്ങളായി ഞങ്ങൾ തന്നെയാണ് ചെയ്ത് വരുന്നത് . ചായക്കടയിൽ പിതാവിനെ സഹായിക്കാൻ ഞാനും പോകാറുണ്ട് . ചിലപ്പോൾ പിതാവിനെക്കാൾ കൂടുതൽ ഞാനാണ് ഉണ്ടാവുക . ഒരുനാൾ അവിടെ #കണിയാപുരം_അബ്ദുറസ്സാഖ്_മസ്ത്താൻ എന്ന പുണ്യ പുരുഷൻ വരികയുണ്ടായി . ഞാൻ കടയിൽ നിൽക്കുകയായിരുന്നു .
1 380
ശൈഖുനാ മുസ ബ്നു അഹ്മദുൽ ബർദലി (റ)
കേരളത്തിലെ പണ്ഡിത
പ്രതിഭകളുടെ കൂട്ടത്തിൽ
മുൻനിരക്കാരനാണ്. ഒട്ടേറെ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ശൈഖ് ജീലാനി(റ) തങ്ങളുടെ പേരിൽ മൗലിദ് രചിച്ചിട്ടുണ്ട്. ദുൽഖഅദ് 10 നാണ് മഹാന്റെ വഫാത്ത്. വടുതല കാട്ടുപുറം പള്ളി ഖബർസ്ഥാനിൽ മഹാൻ അന്ത്യവിശ്രമം കൊള്ളുന്നു.
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ വടുതല ദേശത്ത് സാത്വികരായ ഒത്തിരി മഹാത്മാക്കൾ ജീവിച്ചിരുന്നു. ശാത്വിരി തങ്ങന്മാരുടെ കേന്ദ്രവും കൂടിയായിരുന്നു ഇവിടം .
വടുതല കാട്ടുപുറം പള്ളി .
വിഖ്യാതമായ ബദ്ർ മൗലിദിന്റെ
രചനയ്ക്ക് സാക്ഷ്യം വഹിച്ച സ്ഥലം. മഹാഗുരു മൗലാന വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാർ (റ) ആയിരുന്നു രചയിതാവ്.
മഹാനവർകൾക്ക് ഒരു ശിഷ്യനുണ്ട്. രചനയിലും കവിതയിലുമെല്ലാം അഗ്രഗണ്യനായിരുന്ന സൂഫീ വര്യനായിരുന്ന മഹാനവർകളുടെ നാടിനടുത്തുള്ള പാണാവള്ളിയിൽ ശൈഖുനാ എം. വൈ. അബ്ദുല്ല മുസ് ലിയാർ നേതൃത്വം നൽകുന്ന ദാറുൽഹികം ശൈഖ് മൂസ ബ്നു അഹ്മദുൽ ബർദലി (റ) രചിച്ച ശൈഖ് ജീലാനി (റ) മൗലിദ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
റബ്ബ് സ്വീകരിക്കട്ടെ !
മഹാത്മാക്കളുടെ പാതയിലായി നമ്മെയും, കുടുംബത്തെയും , സ്നേഹ ജനങ്ങളെയും അനുഗ്രഹീതരിൽ ഉൾപ്പെടുത്തണേ അല്ലാഹ്
ആമീൻ
