ar
Feedback
മൗലിദ് പഠനം

മൗലിദ് പഠനം

الذهاب إلى القناة على Telegram

വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511

إظهار المزيد
1 380
المشتركون
لا توجد بيانات24 ساعات
+37 أيام
+1530 أيام
أرشيف المشاركات
അത് കൊണ്ടാണല്ലോ ത്വവാഫിനിടയിൽ ഹജറുൽ അസ്‌വദ് ചുംബിക്കാൻ കഴിയാത്തവർക്ക് അതിനെ വെച്ച സ്ഥലത്തിനെ ചുംബിക്കുകയോ അല്ലെങ്കിൽ അതിനെ കൈ കൊണ്ട് തൊട്ട് മുത്തുകയോ അതിന് സാധിച്ചില്ലെങ്കിൽ കൈയിലുള്ള വടി കൊണ്ട് തൊട്ട് മുത്തുകയോ ചെയ്യണം എന്ന് പറഞ്ഞത് (തുഹ്ഫ: 4/84). നബിമാർ ഇബാദത് ചെയ്ത സ്ഥലങ്ങളായതിനാലും വഹ്‌യുകൾ ഇറങ്ങിയതിനാലുമാണ് ബറകത്തുണ്ടായത് എന്നും പ്രസ്തുത ആയത്തിന്റെ തഫ്സീറുകളിൽ കാണാം. ചുരുക്കത്തിൽ മഹാന്മാരുമായി ബന്ധപ്പെട്ട് കിടക്കുന്നതിനെല്ലാം അല്ലാഹു തആലാ ബറകത്ത് നൽകിയിട്ടുണ്ട്. അത് തന്നെയാണ് നമ്മുടെയെല്ലാം ഏക ആശ്രയവും ആശ്വാസവും. അങ്ങനെ വരുമ്പോൾ മന്ദലാംകുന്നിനും അഭിമാനിക്കാവുന്ന വൈശിഷ്ട്യമുണ്ട്. എന്താണെന്നല്ലേ? പറയാം: ഹിജ്റ 398 ൽ ഹള്ർ മൗത്തിൽ നിന്ന് ദീനി പ്രബോധാനാർത്ഥം കടന്ന് വന്ന് മന്ദലാംകുന്നിലും ചുറ്റുമുള്ള പ്രദേശങ്ങളിലും ആത്മീയ വെളിച്ചം നൽകിയ ശൈഖുൽ ഹള്റമി(റ) തങ്ങളുടെ സാന്നിധ്യം തന്നെയാണ് ഈ നാടിന്റെ വലിയ പോരിശ. ഹിജ്റ 1274 ജനിച്ച് ഹിജ്റ1352 ൽ വഫാത്തായ ആരിഫും കശ്ഫ് കറാമത്തുകളാൽ അറിയപ്പെട്ടവരുമായ ഞമനേക്കാട് ഏനിക്കുട്ടി മുസ്ല്യാർ(ന.മ) രചിച്ച ശൈഖുൽ ഹള്റമി(റ) തങ്ങളുടെ മനാഖിബിൽ നിന്നൽപ്പം കുറിക്കുകയാണ്: സഞ്ചാരികളായ വലിയ ഔലിയാക്കളിൽപ്പെട്ട ശൈഖവർകളും പതിനാലോളം മുരീദന്മാരും തന്റെ സഞ്ചാരത്തിനിടക്കാണ് സ്വന്തം നാടായ ഹള്ർ മൗത്തിൽ നിന്ന് മന്ദലാംകുന്നിലെത്തുന്നത്. മന്ദലാംകുന്നിലും അടുത്ത പ്രദേശങ്ങളിലുമുള്ള മുസ് ലിംകൾക്ക് നിസ്കരിക്കാൻ ഒരു പള്ളി നിർമ്മിക്കാൻ പ്രദേശത്തെ മുസ് ലിംകൾ ഉദ്യമിച്ചുകൊണ്ടിരുന്ന ഘട്ടത്തിലാണ് മഹാനവർകളുടെ ആ​ഗമനമുണ്ടായത്. പള്ളി നിർമ്മിക്കാനായി ഒരു അടിത്തറ പണി പൂർത്തീകരിക്കുകയും പള്ളിനിർമ്മാണം ആരംഭിക്കാനുള്ള മുന്നൊരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയും ചെയ്യുമ്പോളാണ് മഹാനവർകളുടെ ആഗമനം. ശൈഖുൽ ഹള്റമി(റ) തങ്ങൾ ഈ പള്ളിയുടെ തറകണ്ടപ്പോൾ അത് പൊളിച്ച് ഒന്ന് വിശാലമാക്കി താൻ വരച്ച് കാണിച്ച് തരുന്ന രീതിയിൽ നിർമ്മിക്കാൻ ആവശ്യപ്പെടുകയും കയ്യിലുള്ള വടികൊണ്ട് നിലത്തു വരച്ച് അടയാളപ്പെടുത്തി കൊടുക്കുകയും ചെയ്തു. എന്നാൽ മഹാനവർകളുടെ മഹത്തവും സ്ഥാനവും മനസ്സിലാക്കാത്ത നാട്ടുകാർ തറപൊളിക്കാൻ തയ്യാറായില്ല. ഭാവിയിൽ വരാൻ പോകുന്ന മുസ് ലിംകളുടെ ബാഹുല്യം ദീർഘ​ദർശനം ചെയ്തതുകൊണ്ടാണ് ശൈഖവർകൾ അതിന്നനുസൃതമായ വിശാലതയോടെ പള്ളി നിർമ്മിക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ ഇക്കാര്യം മനസ്സിലാക്കാതെ ജനങ്ങൾ അതിന് വിസമ്മതിച്ചപ്പോൾ മഹാനവർകൾക്ക് ദേശ്യം വരികയും കയ്യിലുള്ള വടികൊണ്ട് തറയിൽ ഒന്നടിക്കുകയും ചെയ്തു. അൽഭുതമെന്ന് പറയട്ടെ തറയാകെ ഇളകി മറിയുകയും അത് പൊളിഞ്ഞുപോവുകയും ചെയ്തു. ഈ കറാമത്ത് കണ്ടനാട്ടുകാർ മഹാനവർകളോട് മാപ്പ് പറഞ്ഞു. മഹാൻ നിലത്ത് വരച്ച് കാണിച്ച രീതിയിൽ തന്നെ പള്ളി നിർമ്മിക്കാൻ തീരുമാനിച്ച് ശൈഖവർകളുടെ കൈയ്യാൽ തറകല്ലിടാൻ ആവിശ്യപ്പെട്ട് ജനങ്ങൾ മഹാനവർകളെ സമീപിച്ചു. അങ്ങനെ അവരുടെ ആവിശ്യ പ്രകാരം ശൈഖ് തങ്ങൾ തറകല്ലിട്ടു. ശൈഖവർകൾ വരച്ച് കാണിച്ച രീതിയിൽ തന്നെ പള്ളിനിർമാണം നടത്തി. നാട്ടുകാർ പള്ളി നിർമ്മാണം തുടരുകയും മഹാനവർകൾ ജനങ്ങൾക്കിടയിൽ പ്രബോധന സംസ്കരണ ദൗത്യം ആരംഭിക്കുകയും ചെയ്തു. കുറച്ച് കാലം അവരുടെ കൂടെ താമസിച്ച ശേഷം തന്റെ മുരീദന്മാരോട് കൂടി ശ്രീലങ്കയിലെ ആദം മലയിലേക്ക് പുറപ്പെടാൻ ഒരുങ്ങി. ഈ കാലയളവിൽ മഹാനിൽ നിന്ന് നിരവധി കറാമത്തുകൾ പ്രകടമായി. ഒരു ദിവസം സുബ്ഹി നിസ്കാരത്തിന് ശേഷം ഒരു മൂങ്ങയെ കൈ കൊണ്ട് മാടി വിളിച്ചപ്പോൾ മൂങ്ങ അനുസരണയോടെ ശൈഖിന്റെ അടുത്തു വന്നു. തന്റെ തുടയിൽ ഇരുത്തി അതിനോട് അറബിയിൽ സംസാരിക്കുകയും മൂങ്ങ അറബിയിൽ തന്നെ മറുപടി നൽകുകയും ചെയ്തു. പടച്ചവന്റെ ഖുദ്റത്തിൽ വിശ്വാസമുളളവർക്ക് ഇത്തരം കറാമത്തുകളിലൊന്നും സംശയിക്കേണ്ടതില്ല. ഇത്തരത്തിലുള്ള നിരവധി കറാമത്തുകൾ കണ്ട് അനുഭവിച്ച നാട്ടുകരെ ശൈഖവർകളുടെ യാത്ര പ്രയാസത്തിലാക്കി. തങ്ങളുടെ നാട് വിട്ട് പോകരുതെന്ന് ശൈഖവർകളോട് നാട്ടുകാരായ ജനങ്ങൾ അപേക്ഷിച്ചു. ഞാൻ ഇപ്പോൾ പോകുന്നു, ഇൻശാ അല്ലാഹ് മടങ്ങിവരും. പിന്നെ ഖിയാമത്ത് വരെ ഞാൻ ഇവിടെയുണ്ടാവും എന്ന് പറയുകയും ഇപ്പോൾ മഹാനവർകളുടെ മഖാം നിൽക്കുന്ന സ്ഥലം കാണിച്ച് കൊടുത്ത് അവിടെ ഖബ്റ് ഒരുക്കാൻ ആവശ്യപ്പെടുകയും ചെയ്ത് മുരീദന്മാരോടപ്പം യാത്ര തുടരുകയും ചെയ്തു. കുറച്ച് കാലങ്ങൾക്കു ശേഷം പള്ളി പണി പൂർത്തിയായ സമയം ശ്രീലങ്കയിൽ നിന്ന് യാത്ര കഴിഞ്ഞ് ശൈഖവർകൾ അനുചരന്മാരോടൊപ്പം മന്ദലാംകുന്നിൽ മടങ്ങി എത്തി. പള്ളിയിൽ താമസമാക്കി. ജനങ്ങൾക്ക് ദീനീ മാർ​ഗത്തിൽ മുന്നേറാനുള്ള ഇൽമുകളും ഉപദേശങ്ങളും നൽകിക്കൊണ്ടിരുന്നു. ഒരു ദിവസം നാട്ടുകാരെ വിളിച്ച് കൊണ്ട് ശൈഖവർകൾ പറഞ്ഞു: ഞാൻ നിങ്ങളോട് ചെയ്ത കരാറിന്റെ അടിസ്ഥാനത്തിൽ ഞാൻ നിങ്ങളുടെ നാട്ടിൽ തിരിച്ചെത്തിയിരിക്കുകയാണ്. എന്റെ മരണം അടുക്കാറായി, ഒരു മാസം കൂടി ബാക്കിയുണ്ട്. നിങ്ങൾക്ക് ആവിശ്യമുള്ള കാര്യങ്ങൾ ചോദിക്കാം. നാട്ടുകാർ അവരുടെ ആവശ്യങ്ങളും പ്രയാസങ്ങളും ശൈഖവർകളുടെ മുന്നിൽ അവതരിപ്പിച്ച് അവരുടെ കാര്യങ്ങൾക്ക് തീരുമാനമുണ്ടാക്കി.

ശൈഖുൽ ഹള്റമി(റ): മനാഖിബിലെ ജീവിതം നിസാർ അഹ്സനി കരിങ്ങനാട് (മുദരിസ് മന്ദലാംകുന്ന്) അല്ലാഹുവിന്റെ ഫള്ൽ കൊണ്ട് നാല് വർഷമായി ദർസ് നടത്തികൊണ്ടിരിക്കുന്ന മന്ദലാംകുന്ന് ജുമുഅത്ത് പള്ളിയുടെ ചാരത്ത് അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് ഹള്റമി(റ) വിന്റെ ഉറൂസ് നടക്കുകയാണ് മെയ് 30, 31 ജൂൺ 1, 2 തിയ്യതികളിൽ. ആയിരത്തിലേറെ വർഷത്തെ ഇസ് ലാമിക പാരമ്പര്യമുള്ള പ്രദേശമാണ് പൊന്നാനിക്കും ചാവക്കാടിനുമിടയിൽ സ്ഥിതി ചെയ്യുന്ന മന്ദലാംകുന്ന്. മന്ദലാംകുന്ന് ജുമാ മസ്ജിദിന്റെ ചാരത്ത് അന്ത്യവിശ്രമം കൊള്ളുന്ന ശൈഖുൽ ഹള്റമി(റ) തങ്ങൾ ഈ പ്രദേശത്തെത്തിയത് 1000 വർഷങ്ങൾക്കു മുമ്പായിരുന്നു. മഹാനവർകളെ കൂടാതെ നിരവധി മഹാത്മാക്കൾ വിവിധ കാലങ്ങളിൽ ജനങ്ങൾക്ക് മാർ​ഗദർശികളായി ജീവിച്ച് ബർസഖീ ലോകത്തേത്ത് മറഞ്ഞുപോയിട്ടുണ്ട്. അവരുടെയൊക്കെ സാന്നിധ്യത്തിന്റെ ബറകത്തുകൾ ഇന്നും ഈ മേഖലയിൽ നിലനിൽക്കുന്നുണ്ട്. ഒരു നാടിനും നാട്ടുകാർക്കും സമാനമായ മറ്റൊരു നാടിനെയും നാട്ടുകാരെയും അപേക്ഷിച്ച് ഇസ്‌ലാമികമായി വല്ല പോരിശയോ ശ്രേഷ്ഠതയോ ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നാണ് ഉത്തരം. പള്ളിയായി വഖ്ഫ് ചെയ്താൽ അത് അല്ലാഹുവിന്റെ ഭവനമായി എന്ന നിലക്ക് ബഹുമാനമുണ്ട്. ലോകത്തുള്ള എല്ലാ പള്ളികൾക്കും ഒരേ പദവിയിലുള്ള ഉന്നതിയാണ് അല്ലാഹു തആലാ പ്രഖ്യാപിച്ചിട്ടുള്ളത്. എങ്കിലും മൂന്ന് പള്ളികൾക്ക് പ്രത്യേകം ആദരവ് നൽകിയിട്ടുണ്ട്. അതിലേറ്റം ഉത്തമം വിശുദ്ധ മക്കയിലെ കഅ്ബഃയും മസ്ജിദുൽ ഹറാമുമാണ്. 'ഹറം' പ്രദേശം മുഴുവൻ വിശുദ്ധമായ പദവിയുള്ളതാണ്. രണ്ടാം സ്ഥാനം മദീനയിലെ തിരുനബി (സ്വ) തങ്ങളുടെ പള്ളിക്കും അതിനു ചുറ്റുമുള്ള ഹറമിനുമാണ്. തിരുദൂതർ (സ്വ) തങ്ങൾ മദീനഃയിലേക്ക് ഹിജ്റഃ വരണമെന്നും അവിടുത്തെ ഖബ്റുശ്ശരീഫ് ആ മണ്ണിൽ തന്നെയാവണമെന്നും അല്ലാഹു തആലാ ആദ്യമേ തീരുമാനിച്ചത് അവന്റെ (തആലാ) ഹബീബ്(സ്വ) തങ്ങൾക്ക് പ്രത്യേകം ആദരവുണ്ടെന്ന് മറ്റു സൃഷ്ടികളെ പഠിപ്പിക്കാനാണെന്ന് കിതാബുകളിൽ കാണാം. അതായത് 'മദീനഃ' എന്ന നാടിന്റെ മഹത്വം തിരുനബി (സ്വ) തങ്ങളെക്കൊണ്ട് മാത്രം കിട്ടിയതാണ്. അങ്ങനെ ഹിജ്റഃ സംഭവിച്ചിട്ടില്ലായിരുന്നെങ്കിൽ, അവിടുത്തെ ഖബ്റുശ്ശരീഫ് മക്കഃയുടെ മണ്ണിൽ തന്നെ ആയിരുന്നെങ്കിൽ മദീനഃയുടെ പ്രത്യേകത വെളിപ്പെടുകയില്ലായിരുന്നു. മൂന്നാമത് മസ്ജിദുൽ അഖ്സ്വായാണ്. ഈ മൂന്ന് പള്ളികൾക്കും മറ്റുപള്ളികളേക്കാൾ പുണ്യമുണ്ട്. ഇതിനു പുറമെ സൃഷ്ടിപ്പിൽ തന്നെ മൗഖൂഫായി പ്രഖ്യാപിക്കപ്പെട്ട 'അറഫഃ' , 'മിനാ' 'മുസ്ദലിഫഃ' തുടങ്ങിയ ഹജ്ജുമായി ബന്ധപ്പെട്ട സ്ഥലങ്ങൾക്കും പോരിശയുണ്ട്. അത് കൊണ്ടാണ് അവിടങ്ങളിൽ إحياء ചെയ്ത് അധീനപ്പെടുത്തലും എടുപ്പുകൾ പണിയലും നിഷിദ്ധമായത് (തുഹ്ഫ: 6/210-211) വല്ലവനും അവിടെ വീടുകളോ മറ്റോ പണി കഴിപ്പിച്ചാൽ തന്നെയും അത് വാടകക്ക് കൊടുക്കാനോ വഖ്ഫ് ചെയ്യാനോ പറ്റില്ല. പെട്ടെന്ന് തന്നെ പൊളിക്കപ്പെടേണ്ടതാണ്. ആരാധനക്ക് വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ട ഉത്തമ സ്ഥലങ്ങളായത് കൊണ്ടാണത് ഇതിനു പുറമെ 'ഹിജാസ്' എന്ന ദേശത്തിനാകമാനം ഒരു വിശുദ്ധിയുണ്ട്. മക്കഃ, മദീനഃ, യമാമഃ എന്നീ പ്രദേശങ്ങളും അതിനോട് ചേർന്ന് കിടക്കുന്ന ത്വാഇഫ്, ജിദ്ദ:, ഖൈബർ, യൻബുഅ് തുടങ്ങിയവയും ഉൾപെടുന്ന ഏരിയയാണത് (തുഹ്ഫ: 9/281). മുകളിൽ വിവരിച്ച ഈ സ്ഥലങ്ങൾക്കല്ലാതെ മറ്റൊരിടത്തിനും ശ്രേഷ്ഠത പറയാനൊക്കില്ല. പക്ഷേ, നബിമാരുടെയോ സ്വാലിഹീങ്ങളുടെയോ ശുഹദാക്കളുടെയോ ഓരം ചേർന്ന് കിടക്കുന്ന സ്ഥലങ്ങൾ അവരുടെ ബറകത് ലഭിച്ചിട്ടുണ്ടാകും എന്ന നിലക്ക് ആദരിക്കപ്പെടേണ്ടതാണ്. അതിന് പെരുത്ത് പുണ്യം ലഭിക്കുകയും ചെയ്യും. മസ്ജിദുൽ അഖ്സായുടെ ചുറ്റും ബറകത് ഉണ്ടായത് റബ്ബിന്റെ ഇഷ്ടക്കാരായ അമ്പിയാഇന്റെയും മറ്റ് സജ്ജനങ്ങളുടെയും ഖബ്റുകൾ ഉണ്ടായത് കൊണ്ടാണെന്ന് ( سُبۡحَـٰنَ ٱلَّذِیۤ أَسۡرَىٰ بِعَبۡدِهِۦ لَیۡلࣰا مِّنَ ٱلۡمَسۡجِدِ ٱلۡحَرَامِ إِلَى ٱلۡمَسۡجِدِ ٱلۡأَقۡصَا ٱلَّذِی بَـٰرَكۡنَا حَوۡلَهُۥ لِنُرِیَهُۥ مِنۡ ءَایَـٰتِنَاۤۚ ) എന്ന ആയതിന്റെ തഫ്സീറിൽ ഇമാം ഖുർത്വുബി(റ) യും, ഇമാം റാസി(റ) യും പറയുന്നുണ്ട്. മഹാന്മാരുടെ ശരീരത്തിനോട് ചേർന്നുള്ള മണ്ണ് എന്നതിനാലാണ് ആ ബറകത്. 'മഹാന്മാരുടെ ഖബ്ർ' - എന്ന് കേൾക്കുമ്പോഴേക്ക് ഹാലിളകുന്ന തലക്ക് വെളിവില്ലാത്ത ഒരു ടീമുണ്ട്. മറ്റാരേക്കാളും മതത്തെക്കുറിച്ച് കൂടുതൽ അറിവുള്ളവരാണ് ഞങ്ങൾ - എന്നാണ് ആ സാധുക്കളുടെ തോന്നൽ. സൂക്ഷ്മാലുക്കളായി പരിശുദ്ധ ജീവിതം നയിച്ച ഇമാമുമാർക്കൊന്നും അറിയാത്തത് ഈയടുത്ത് സ്വയം അറിഞ്ഞ് വഴികേടിലായിപ്പോയ ഹതഃഭാ​ഗ്യരാണ് ഇത്തരം വിഭാ​ഗങ്ങൾ. ചുരുക്കത്തിൽ ചില സ്ഥലങ്ങൾക്ക് ബറകത്തുണ്ടാവുമെന്ന കാര്യം ഉപരി സൂചിത ആയത്തുകൊണ്ട് തന്നെ സ്ഥിരപ്പെട്ടതാണ്. അമ്പിയാക്കളുടെയും ഔലിയാക്കളുടെയും അന്ത്യവിശ്രമ സ്ഥാനങ്ങൾക്കും ഇപ്രകാരം ബറകത്തുണ്ടാവും. ബറകത്തുള്ളതിനെ തൊട്ടതിനും ബറകത്തുണ്ടാകും.

ജീലാനി തങ്ങൾ പ്രമേയമായ മൗലിദുകളെ പരിചയപ്പെടുത്തുനു. 1. ചെറിയ മുഹ്‌യിദ്ദീൻ മൗലിദ് റസാനത്തിന്റെ രചയിതാവായ മഹ്‌മൂദ് ബിൻ അബ്ദുൽ ഖാദിർ അൽ ഖാഹിരിയുടെ ജീലാനി മൗലിദിൽ നിന്ന് ചുരുക്കിയെടുത്തതാണ് കേരളത്തിൽ പ്രചാരം നേടിയ ഈ മൗലിദ്. ഹിജ്റ 1078 ലാണ് മഹാൻ ജനിക്കുന്നത്. ഹിജ്റ 1167 ൽ വഫാതായി. കായൽ പട്ടണത്തു തന്നെയാണ് അന്ത്യ വിശ്രമം. 2. വലിയ മുഹ്‌യിദ്ദീൻ മൗലിദ് പൊന്നാനി ജുമുഅത്ത് പള്ളിയിൽ മുന്ദർരിസായി സേവനം ചെയ്ത‌തിരുന്ന എളാപ്പാന്റകം അഹ്‌മദ് ഹാജിയാണ് വലിയ മുഹ്‌യിദ്ദീൻ മൗലിദിന്റെ രചയിതാവ്. ഹിജ്റ 1230 ൽ ജനിച്ച മഹാൻ ഹിജ്റ 1298 ലാണ് വഫാതായത്. https://t.me/moulidstudy/2165 https://t.me/moulidstudy/2090 https://t.me/moulidstudy/2832

ഇത് മറ്റൊരു കൃതി المنكوسة المترجمة പ്രസിദ്ധമായ മൻഖൂസ് മൗലിദിന്റെ പരിഭാഷയാണിത്. പൊന്നാനി സ്വദേശി കൊങ്ങണം വീട്ടിൽ ഇബ്റാഹീം മുതലിയാരാണ് രചയിതാവ്. ഹിജ്റ 1299 റജബ് 27 നാണ് ഇതിന്റെ രചന പൂർത്തീകരിച്ചിരിക്കുന്നത്. ഹിജ്റ 1305 ദുൽഖഅദ മാസം ചൊവ്വാഴ്ച (എ.ഡി 1888 ജൂലൈ 17) തലശ്ശേരി മത്ബഉൽ ഫവാഇദ് പ്രസ്സിൽ വെച്ച് ഈ ഗ്രന്ഥം പ്രസിദ്ധികരിക്കപ്പെട്ടു. വെറും പദാനുപദ പരിഭാഷയല്ലിത്. പല ഭാഗത്തും അനുബന്ധമായ അനേകം വിവരണങ്ങളുണ്ട്. പ്രശസ്തമായ 20 ഓളം ഗ്രന്ഥങ്ങളെ ആധാരമാക്കിയാണ് ഗ്രന്ഥകർത്താവ് പേന ചലിപ്പിച്ചിരിക്കുന്നത്. വിഷയങ്ങൾക്കിടയിൽ ചില അനുമാന ചിത്രങ്ങൾ കാണപ്പെടുന്നുണ്ട്. അതിലൽപ്പം അതിശയം ഇല്ലാതില്ല. പരിഭാഷാരംഭത്തിൽ മൂല ഗ്രന്ഥത്തിന്റെ പേരിനെ കുറിച്ചുള്ള ചെറിയ ചർച്ച കാണാം. അതായത്. منقوص or منكوس ? - രചയിതാവിന്റെ പക്ഷം منكوس എന്നാണ്. റ- تمت الكتاب المنكوسة المترجمة എന്നാണ് ഈ കൃതിയുടെ അവസാനം ബഹുമാന്യർ കുറിച്ചിരിക്കുന്നത്. അതിൽ തർക്കിക്കേണ്ടതില്ല - രണ്ടും ശരിയാകുമല്ലോ... അനേകം കൃതികളുള്ള വ്യക്തിയാണ് കൊങ്ങണംവീട്ടിൽ ഇബ്രാഹിം മുതലിയാർ അതിൽ പ്രധാനപ്പെട്ടതാണ് 1287 ൽ രചിച്ച دسائس الحاسدين - നിമിഷക്കവിയായിരുന്ന തന്റെ ഒരു മനോഹര കാവ്യമാണ് ممسوخة الأبطال

مولد شرٌف الأنام.pdf ശർറഫൽ അനാം മൗലിദ്

https://youtu.be/PK_Fm-jLzPs അർശദി ടോക് സീരീസ് 02 വിഷയം : മൻഖൂസ് മൗലിദിൻ്റെ പ്രാമാണികത

+1
Document from Abdul Hakeem saqafi ayanchery

AUDIO-2024-09-29-12-58-56.m4a2.38 MB

AUDIO-2024-09-29-12-58-56.m4a2.69 MB

. കേരളത്തിൽ വ്യാപകമായി പാരായണം ചെയ്യപ്പെടുന്ന മന്ഖൂസ് മൗലിദിന് മിസ്അദ് ഹുദവി രചിച്ച് ബുക്ക്പ്ലസ് പബ്ലിഷേർസ് പുറത്തിറക്കുന്ന ഇംഗ്ലീഷ് തർജമ പരിപാടിയിൽ പ്രകാശനം ചെയ്യപ്പെടും. അങ്ങനെ മന്ഖൂസ് മൗലിദ് ഇംഗ്ലീഷ് ജനതക്ക് മുൻപിൽ അവരുടെ ഭാഷയിൽ പരിചയപ്പെടുത്തപ്പെടും.

Document from ♦️♦️♦️♦️♦️

മൗലിദുൽ ഹുസ്നൈൻ (മുഖ്തസ്വർ).pdf

അറബി കവിതാ ലോകത്തിന് വലിയൊരു സംഭാവന എന്നതിലുപരി അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ആശയാദർശങ്ങൾ കൃത്യമായി അവതരിപ്പിക്കുക കൂടി ഈ രചനയിലൂടെ കെ.ടി ഉസ്താദ് ചെയ്തിട്ടുണ്ട്. വാക്യങ്ങളിൽ ഉപരിപ്ലവമായി കൊണ്ടുവരുന്ന പ്രാസങ്ങൾക്കപ്പുറത്ത് അർത്ഥതലങ്ങളുടെ രചനാവൈഭവം പ്രവാചകാനുരാഗമായി പരിണമിക്കുന്നത് മൻഖൂലിൽ സ്പഷ്ടമായി കാണാനാകും. തിരുചര്യയെ അത്രമേൽ മുറുകെ പിടിച്ച ആ ജീവിതം തിരുസുന്നത് എങ്ങനെയായിരുന്നു എന്നുകൂടെ വായനക്കാരന് കാണിച്ചുതരുന്നു. ആ അനുരാഗിയെയും നമ്മെയും അല്ലാഹു തിരുനബി (സ) തങ്ങളോടൊപ്പം സ്വർഗ്ഗത്തിൽ ചേർത്തു നിർത്തട്ടെ.. ആമീൻ

അദമ്യമായ പ്രവാചകാനുരാഗത്തിന്റെ അനന്തതയെ കാവ്യശകലങ്ങളായി അവതരിപ്പിച്ച ഒട്ടനവധി മഹത്തുക്കൾ നമുക്ക് മുമ്പിലുണ്ട്. ഇമാം ബൂസ്വീരിയുടെ ഖസീദത്തുൽ ബുർദ അപ്രകാരം പ്രവിശാലമായ പ്രവാചക സ്നേഹത്തിൽ നിന്ന് നിർഗളിച്ചതായിരുന്നു. കേരളീയ മുസ്ലിം പണ്ഡിത ചരിത്രങ്ങൾ പരിശോധിക്കുമ്പോഴും ഒട്ടനവധി മഹാരഥന്മാരും ആധ്യാത്മക രംഗത്തെ സ്നാനുക്കളുമായ കവികൾ കടന്നുപോയിട്ടുണ്ട്. മഹാനായ ഉമർഖാളി(റ) റൗളയുടെ മുന്നിലിരുന്ന് പാടിയ കാവ്യശകലങ്ങൾ ഇന്നും മദീനയുടെ ചുവരുകളിൽ കാണാം. കാവ്യാത്മകതയുടെ അതിരുകളില്ലാത്ത അർത്ഥതലങ്ങളെ അന്വർത്ഥമാക്കുന്നതായിരുന്നു ഈ രചനകളെല്ലാം. തങ്ങളുടെ ഹൃദയാന്തരങ്ങളിൽ അടക്കിവെച്ചിരുന്ന പ്രേമഭാജനത്തോടുള്ള അടങ്ങാത്ത പ്രണയസപര്യ കാവ്യ ഈരടികളിലൂടെ അവർ പ്രകടിപ്പിക്കുകയായിരുന്നു. മഹാനായ മർഹൂം കെ ടി മാനു മുസ്ലിയാരുടെ മന്ൽ മിൻ മദ്ഹി റസൂലും ഈ ശ്രേണിയിൽ പ്രത്യേകം പ്രസ്താവ്യമാണ്. സാധാരണ പ്രണയകാവ്യങ്ങളിൽ ഉണ്ടാകുന്ന സാഹിതീയ ബിംബങ്ങൾക്കതീതമായ രചനാ വൈശിഷ്ട്യമായിരുന്നു മൻഖൂലിൽ കെ.ടി മാനു മുസ്ലിയാർ വരച്ചു കാട്ടിയത്. മൗലിദിന്റെ തുടക്കം മുതൽ ഒടുക്കം വരെ അറബികവിത ശാസ്ത്രത്തിന്റെ എല്ലാ നിയമങ്ങളും അനുസരിച്ചുകൊണ്ട് അണപൊട്ടി ഒഴുകാൻ കാത്തുനിൽക്കുന്ന പ്രണയാനുരാഗത്തെ കവിതയിലൂടെ പ്രകടിപ്പിക്കുകയാണ് മാനു മുസ്ല്യാർ. അത് കൊണ്ട് തന്നെ ആ രചന ഏറെ വശ്യമാണ്, ഹാരിതമാണ്, സൗന്ദര്യ പൂരിതമാണ്. *പേര്, രചനാ പശ്ചാത്തലം* മൻഖൂസ് മൗലിദിന്റെയും ശറഫുൽ അനാം മൌലിദിന്റെയുമെല്ലാം സമാനമായ രീതി ശാസ്ത്രമാണ് ഏറെക്കുറെ അൽ മന്ൽ മിൻ മദ്ഹി റസൂലിലും കെ ടി മാനു മുസ്‌ലിയാർ ഉപയോഗിച്ചിരിക്കുന്നത്. ബൈത്തുകൾക്കിടയിൽ വരുന്ന ഹദീസുകളെല്ലാം തന്നെ ബുഖാരി, മുസ്ലിം എന്നിവയിൽനിന്ന് മാത്രം എടുക്കപ്പെട്ടിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ മൻഖൂലിൽ പറയപ്പെടുന്ന സർവ്വ ഹദീസുകളുടെയും വിശ്വാസ്യതയും കൃത്യതയും സംശയാതീതമാണ്. ഇങ്ങനെ ഏറ്റവും സ്വീകാര്യമായ രണ്ട് ഗ്രന്ഥങ്ങളിൽ നിന്ന് എടുക്കപ്പെട്ടതായതുകൊണ്ടാണത്രെ മൻഖൂൽ എന്ന് ഈ രചനക്ക് പേര് നല്കിയത്. ഇനി രചനയുടെ ചരിത്ര പശ്ചാത്തലം പരിശോധിക്കാം. ഒരിക്കൽ ഉംറ നിർവഹണാർത്ഥം മക്കയിലേക്കും തുടർന്ന് മദീനയിലേക്കും തീർത്ഥാടനം നടത്തിയ മാനു മുസ്ലിയാർ റൗളയുടെ ചാരത്തിരുന്ന് രചിച്ചതായിരുന്നു മൻഖൂൽ. വലിയ കവിയായിരുന്ന മാനുമുസ്ലിയാർ മലയാള സാഹിത്യരംഗത്ത് മാപ്പിളപ്പാട്ടുകളിലൂടെയും മലയാള പ്രവാചക കീർത്തനങ്ങളിലൂടെയും ശ്രദ്ധേയനായിരുന്നു. പ്രത്യേകിച്ച് കവിതകൾ എഴുതുകയും വായിക്കുകയും ചെയ്യുന്നത് അദ്ദേഹത്തിന്റെ ശീലം കൂടിയായിരുന്നു. അതോടൊപ്പം വല്ലാത്ത പ്രവാചക പ്രേമിയുമായിരുന്നു. തിരുനബിയോടുള്ള അടങ്ങാത്ത സ്നേഹം ജീവിതത്തിലുടനീളം കൊണ്ടുനടന്ന ആ മഹാമനീഷി, റൗളയുടെ ചാരത്തിരുന്ന് അത്രകാലം പറയാൻ കൊതിച്ച സകല പ്രേമ സ്വരങ്ങളും നബിക്ക് പാടി കേൾപ്പിക്കുകയായിരുന്നു എന്നതാണ് സത്യം. *സാഹിത്യം, കാവ്യാത്മകത* അറബി കവിതയ്ക്ക് 16 ഈണങ്ങൾ (ബഹ്‌റുകൾ) ആണുള്ളത്. അറബിക് സാഹിത്യരംഗത്ത് പ്രസ്തുത ഈണങ്ങളിൽ കവിത ചൊല്ലാൻ കഴിയുക എന്നത് ഉയർന്ന ഭാഷ പരിജ്ഞാനം ഉള്ളവർക്കേ സാധിക്കു. പ്രത്യേകിച്ച് ശിഅ്റുൽഹുറിന്റെ (സ്വതന്ത്ര കവിതകൾ) കടന്നുവരവോടെ ക്ലാസിക്കൽ അറബി കവിതാ രചനാരീതി അസ്തമിച്ച് കൊണ്ടിരുന്ന ഒരു കാലത്താണ് ഏറെക്കുറെ പ്രധാന ഈണങ്ങളെല്ലാം ഉൾപ്പെടുത്തി കെ.ടി ഉസ്താദ് മൻഖൂലിന്റെ രചന നിർവഹിക്കുന്നത്. അതിനാൽ അറബികവിതയ്ക്കുള്ള വലിയൊരു സംഭാവന കൂടിയാണ് മൻഖൂൽ എന്ന് തന്നെ പറയാം. സലാം ബൈത്തിന്റെ കാവ്യ ഈരടികളോട് വിധേയത്വം പുലർത്തുന്ന ഈരടികളിൽ തിരുനബിയോടുള്ള അഭിസംബോധന പ്രണയ ഭദ്രമായി അവതരിപ്പിക്കുകയാണ് കെ ടി ഉസ്താദ് ആദ്യ ഭാഗങ്ങളിൽ ചെയ്യുന്നത്. പിന്നീട് തിരുനബിയെ ഭൂമിയിലേക്കയച്ച ജഗനിയന്താവിനെ വാഴ്ത്തുകയും സർവ്വലോകങ്ങൾക്കും അനുഗ്രഹമായി റസൂലിനെ അയച്ച അല്ലാഹുവിന് സ്തുതി പറയുകയും ചെയ്യുന്നു. ബിംബങ്ങളിലൂടെ, കിനായത്തുകളിലൂടെ തിരു മദ്ഹിനെ വളരെ ഭംഗിയായി അവതരിപ്പിക്കുന്നു. ബലാഗയും തശ്ബീഹും ഇസ്തിആറത്തുമെല്ലാം ആവശ്യമായ രീതിയിൽ വിന്യസിച്ച ഒരു സാഹിതീയ സംഭാവന. അർത്ഥതലങ്ങളിൽ നബിയുടെ ജനനം മുതൽ ഹബീബിന്റെ വഫാത്തും സ്വഭാവ വൈശിഷ്ട്യങ്ങളും കൃത്യമായി പ്രതിപാദിക്കുമ്പോൾ പോലും വാക്യഘടനയും ഭംഗിയും സൂക്ഷിച്ചത് രചയിതാവിന്റെ കവിത്വം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നു. "അലിവനുഗ്രഹത്തിനുടമയായ മഹത്വര സൃഷ്ടി" എന്നാണ് നബിയെ കെ ടി ഉസ്താദ് വിശേഷിപ്പിച്ചത്. ഇങ്ങനെ പല ഇടങ്ങളിൽ കാവ്യാത്മകമായി, സാഹിത്യമായി നബിയെ വർണിച്ചിട്ടുണ്ട്. വർണ്ണനയിലും ആസ്വാദനത്തിലും തികച്ചും ഈ രചന വേറിട്ടുനിൽക്കുന്നു. അറബികവിതാ ഈണങ്ങളിൽ ബസ്വീതും റംലും റജ്സും കാമിലുമെല്ലാം കെ.ടി ഉസ്താദ് ഉപയോഗിച്ചത് അറബി കവിതാ രചനാ രംഗത്തെ അദ്ദേഹത്തിന്റെ പാടവത്തെ കൂടി തുറന്നുകാട്ടുന്നു. നബിയുടെ വ്യക്തിജീവിതം അത്രമേൽ സരസവും പ്രചോദനവുമായിരുന്നു എന്ന് ഒരു ആഷിഖിന്റെ വർണ്ണനാത്മക വരികളിലൂടെ വായനക്കാരന് ആസ്വദിക്കാൻ കഴിയും. പ്രാസവും കമ്പിയും എല്ലാം ഒത്തുചേർന്ന പദസഞ്ചയങ്ങളെ കൃത്യമായി അടുക്കിവെച്ച ഒരു രചന.

Repost from Islamonweb
കേരളീയ മുസ്‍ലിം സമൂഹത്തിന്റെ വൈജ്ഞാനിക ഉന്നമനത്തിന് ഒട്ടേറെ സംഭാവനകളര്‍പ്പിച്ച പണ്ഡിതനാണ് മര്‍ഹൂം കെ.ടി മാനു മുസ്‍ലിയാര്‍. വിജ്ഞാനസേവനങ്ങള്‍ക്കൊപ്പം സാഹിത്യാഭിരുചിയും കാവ്യസര്‍ഗ്ഗാത്മകയും കൂടി സമ്മേളിച്ചതായിരുന്നു ആ ജീവിതം. മാനു മുസ്‍ലിയാര്‍ രചിച്ച പ്രവാച പ്രകീര്‍ത്തന കൃതിയായ അൽ മന്‍ഖൂൽ മിൻ മദ്ഹി റസൂൽ(സ്വ) അറബീ സാഹിത്യത്തിന് തന്നെ ഒരു മുതല്‍ക്കൂട്ടാണെന്ന് പറയാം. ആ കാവ്യകൃതിയെ പരിചയപ്പെടാം... സുഫ്‍യാനുസ്സാനി പുത്തനഴി എഴുതുന്നു... https://islamonweb.net/ml/Al-Mankhul-Min-Madhi-Rasool-PBUH:-The-World-of-Poetry-of-the-Muslims

Repost from N/a
മൗലിദാചാരത്തിന്‍റെ_ശറഈ_വിധി.pdf3.90 MB

മൗലിദ് പഠനം - إحصائيات وتحليلات قناة تيليجرام @moulidstudy