uz
Feedback

Firibgarlarga uchmang! Telemetrio bunday kanallarni topadi va belgilaydi 👉 Belgini ko‘rmoqchi bo‘lsangiz, obuna bo‘ling

ഖുർആൻ പഠന ക്ലാസ്സ്

ഖുർആൻ പഠന ക്ലാസ്സ്

Kanalga Telegram’da o‘tish

📝തജ്വീദോടു കൂടിയുള്ള പാരായണ പഠനം 📝പദാനുപദ അർത്ഥം

Ko'proq ko'rsatish
Mamlakat belgilanmaganDin & Maʼnaviyat58 887
1 136
Obunachilar
Ma'lumot yo'q24 soatlar
-87 kun
-1330 kun
Postlar arxiv
261020_1838.mp312.40 MB

#QURAN_PADANA_CLASS_PART_219_ #ക്വുർആൻ_പഠന_ക്‌ളാസ്_219_ الحديد - അല്‍ ഹദീദ് - 57:12 يَوْمَ تَرَى ٱلْمُؤْمِنِينَ وَٱلْمُؤْمِنَٰتِ يَسْعَىٰ نُورُهُم بَيْنَ أَيْدِيهِمْ وَبِأَيْمَٰنِهِم بُشْرَىٰكُمُ ٱلْيَوْمَ جَنَّٰتٌ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَا ۚ ذَٰلِكَ هُوَ ٱلْفَوْزُ ٱلْعَظِيمُ സത്യവിശ്വാസികളുടെയും വിശ്വാസിനികളുടെയും പ്രകാശം, അവരുടെ മുമ്പിലൂടെയും, അവരുടെ വലതുഭാഗങ്ങളിലൂടെയും പാഞ്ഞു (വ്യാപിച്ചു) കൊണ്ടിരിക്കുന്നതായി നീ കാണുന്ന ദിവസം! (അവരോട് പറയപ്പെടും:) "ഇന്ന് നിങ്ങള്‍ക്ക് അനുമോദനം (അഥവാ സന്തോഷ വാര്‍ത്ത), അടിഭാഗത്തുകൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗങ്ങളാകുന്നു; അതില്‍ (നിങ്ങള്‍) നിത്യവാസികളായ നിലയില്‍." അതുതന്നെയാണ്, വമ്പിച്ച ഭാഗ്യം. الحديد - അല്‍ ഹദീദ് - 57:13 يَوْمَ يَقُولُ ٱلْمُنَٰفِقُونَ وَٱلْمُنَٰفِقَٰتُ لِلَّذِينَ ءَامَنُوا۟ ٱنظُرُونَا نَقْتَبِسْ مِن نُّورِكُمْ قِيلَ ٱرْجِعُوا۟ وَرَآءَكُمْ فَٱلْتَمِسُوا۟ نُورًا فَضُرِبَ بَيْنَهُم بِسُورٍ لَّهُۥ بَابٌۢ بَاطِنُهُۥ فِيهِ ٱلرَّحْمَةُ وَظَٰهِرُهُۥ مِن قِبَلِهِ ٱلْعَذَابُ (അതായത്) കപടവിശ്വാസികളും, കപടവിശ്വാസിനികളും വിശ്വസിച്ചവരോട് പറയുന്ന ദിവസം: "ഞങ്ങളെ നോക്കണേ, ഞങ്ങള്‍ നിങ്ങളുടെ പ്രകാശത്തില്‍നിന്ന് (അല്‍പം) പകര്‍ത്തിയെടുക്കട്ടെ!" എന്ന്. (അവരോട്) പറയപ്പെടും: "നിങ്ങളുടെ പിന്നോട്ട് മടങ്ങിക്കൊള്ളുവിന്‍, എന്നിട്ട് വല്ല പ്രകാശവും അന്വേഷിച്ചുകൊള്ളുവിന്‍!" അപ്പോള്‍, അവര്‍ക്കിടയില്‍ ഒരു വാതില്‍ ഉള്ളതായ അതിര്‍ത്തിമറ (അഥവാ മതില്‍) ഏര്‍പ്പെടുത്തപ്പെടുന്നതാണ്. അതിന്റെ ഉള്‍ഭാഗമാകട്ടെ, അതിലാണ് കാരുണ്യം [സ്വര്‍ഗ്ഗം]; അതിന്റെ പുറഭാഗമാകട്ടെ, അതിന്റെ ഭാഗത്തൂടെയാണ് ശിക്ഷ [നരകം]. الحديد - അല്‍ ഹദീദ് - 57:13 يَوْمَ يَقُولُ ٱلْمُنَٰفِقُونَ وَٱلْمُنَٰفِقَٰتُ لِلَّذِينَ ءَامَنُوا۟ ٱنظُرُونَا نَقْتَبِسْ مِن نُّورِكُمْ قِيلَ ٱرْجِعُوا۟ وَرَآءَكُمْ فَٱلْتَمِسُوا۟ نُورًا فَضُرِبَ بَيْنَهُم بِسُورٍ لَّهُۥ بَابٌۢ بَاطِنُهُۥ فِيهِ ٱلرَّحْمَةُ وَظَٰهِرُهُۥ مِن قِبَلِهِ ٱلْعَذَابُ (അതായത്) കപടവിശ്വാസികളും, കപടവിശ്വാസിനികളും വിശ്വസിച്ചവരോട് പറയുന്ന ദിവസം: "ഞങ്ങളെ നോക്കണേ, ഞങ്ങള്‍ നിങ്ങളുടെ പ്രകാശത്തില്‍നിന്ന് (അല്‍പം) പകര്‍ത്തിയെടുക്കട്ടെ!" എന്ന്. (അവരോട്) പറയപ്പെടും: "നിങ്ങളുടെ പിന്നോട്ട് മടങ്ങിക്കൊള്ളുവിന്‍, എന്നിട്ട് വല്ല പ്രകാശവും അന്വേഷിച്ചുകൊള്ളുവിന്‍!" അപ്പോള്‍, അവര്‍ക്കിടയില്‍ ഒരു വാതില്‍ ഉള്ളതായ അതിര്‍ത്തിമറ (അഥവാ മതില്‍) ഏര്‍പ്പെടുത്തപ്പെടുന്നതാണ്. അതിന്റെ ഉള്‍ഭാഗമാകട്ടെ, അതിലാണ് കാരുണ്യം [സ്വര്‍ഗ്ഗം]; അതിന്റെ പുറഭാഗമാകട്ടെ, അതിന്റെ ഭാഗത്തൂടെയാണ് ശിക്ഷ [നരകം]. الحديد - അല്‍ ഹദീദ് - 57:14 يُنَادُونَهُمْ أَلَمْ نَكُن مَّعَكُمْ ۖ قَالُوا۟ بَلَىٰ وَلَٰكِنَّكُمْ فَتَنتُمْ أَنفُسَكُمْ وَتَرَبَّصْتُمْ وَٱرْتَبْتُمْ وَغَرَّتْكُمُ ٱلْأَمَانِىُّ حَتَّىٰ جَآءَ أَمْرُ ٱللَّهِ وَغَرَّكُم بِٱللَّهِ ٱلْغَرُورُ അവര്‍ അവരെ [സത്യവിശ്വാസികളെ] വിളിച്ചു പറയും: 'ഞങ്ങള്‍ (ഇഹത്തില്‍) നിങ്ങളുടെ ഒന്നിച്ചായിരുന്നില്ലേ?!' അവര്‍ പറയും: 'അതെ, പക്ഷേ, നിങ്ങള്‍ നിങ്ങളെത്തന്നെ കുഴപ്പത്തിലാക്കി; നിങ്ങള്‍ (സത്യവിശ്വാസികള്‍ക്ക് ആപത്ത്) പ്രതീക്ഷിച്ചു കൊണ്ടിരിക്കയും, (മതത്തില്‍) സന്ദേഹപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്തു; അല്ലാഹുവിന്റെ കല്‍പന [മരണം] വന്നെത്തുന്നതുവരെയും വ്യാമോഹങ്ങള്‍ നിങ്ങളെ വഞ്ചിച്ചു കളയുകയും ചെയ്തു; അല്ലാഹുവിനെ സംബന്ധിച്ച് (ആ) മഹാ വഞ്ചകനും നിങ്ങളെ വഞ്ചിച്ചു കളഞ്ഞു. الحديد - അല്‍ ഹദീദ് - 57:15 فَٱلْيَوْمَ لَا يُؤْخَذُ مِنكُمْ فِدْيَةٌ وَلَا مِنَ ٱلَّذِينَ كَفَرُوا۟ ۚ مَأْوَىٰكُمُ ٱلنَّارُ ۖ هِىَ مَوْلَىٰكُمْ ۖ وَبِئْسَ ٱلْمَصِيرُ 'എനി, ഇന്ന് നിങ്ങളില്‍ നിന്നാകട്ടെ, അവിശ്വസിച്ചവരില്‍നിന്നാകട്ടെ, യാതൊരു തെണ്ടവും [പ്രായശ്ചിത്തവും] സ്വീകരിക്കപ്പെടുന്നതല്ല. നിങ്ങളുടെ സങ്കേത സ്ഥാനം നരകമാകുന്നു; അതത്രെ നിങ്ങള്‍ക്ക് (ഏറ്റവും യോജിച്ച) ബന്ധു!' (ആ) തിരിച്ചെത്തുന്ന സ്ഥലം വളരെ ചീത്തതന്നെ! ♻️♻️♻️ 👉 തജ്‌വീദോടു കൂടിയുള്ള പാരായണ പഠനം 👉പദാനുപദം അർത്ഥം 👉അഹ്‌ലുസുന്നയുടെ ഇമാമുകളുടെ വിവരണം 📍*മസ്ജിദു റഹ്‌മാൻ വാടാനപ്പള്ളി* @masjidurrahman_വാടാനപ്പള്ളി #جمادى_الأولى_٢٣_١٤٤٨_ 🎙 *റഫീഖ് ബ്നു അബ്ദിറഹ്മാൻ* #Rafeeq_ibn_abdirrahman_ (وفقه الله تعالى ) ⛓️‍💥⚙️🔩⛓️⚒️🔨🔧⚔️🔪🗡️🪓 ⛓️‍💥⚙️🔩⛓️⚒️🔨🔧⚔️🔪🗡️🪓 Join⬇️⬇️⬇️⬇️⬇️⬇️ https://t.me/thajweedclassweekly

261020_1838.mp312.40 MB

#QURAN_PADANA_CLASS_PART_218_ #ക്വുർആൻ_പഠന_ക്‌ളാസ്_218_ الحديد - അല്‍ ഹദീദ് - 57:9 هُوَ ٱلَّذِى يُنَزِّلُ عَلَىٰ عَبْدِهِۦٓ ءَايَٰتٍۭ بَيِّنَٰتٍ لِّيُخْرِجَكُم مِّنَ ٱلظُّلُمَٰتِ إِلَى ٱلنُّورِ ۚ وَإِنَّ ٱللَّهَ بِكُمْ لَرَءُوفٌ رَّحِيمٌ അവനത്രെ, തന്റെ അടിയാന്റെ മേല്‍ സുവ്യക്തങ്ങളായ പല ലക്ഷ്യങ്ങളും ഇറക്കിക്കൊടുക്കുന്നവന്‍; നിങ്ങളെ അന്ധകാരങ്ങളില്‍നിന്ന് വെളിക്കു വരുത്തുവാന്‍ വേണ്ടി. നിശ്ചയമായും അല്ലാഹു നിങ്ങളില്‍ വളരെ കൃപയുള്ളവനും, കരുണയുള്ളവനും തന്നെയാകുന്നു. الحديد - അല്‍ ഹദീദ് - 57:10 وَمَا لَكُمْ أَلَّا تُنفِقُوا۟ فِى سَبِيلِ ٱللَّهِ وَلِلَّهِ مِيرَٰثُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ لَا يَسْتَوِى مِنكُم مَّنْ أَنفَقَ مِن قَبْلِ ٱلْفَتْحِ وَقَٰتَلَ ۚ أُو۟لَٰٓئِكَ أَعْظَمُ دَرَجَةً مِّنَ ٱلَّذِينَ أَنفَقُوا۟ مِنۢ بَعْدُ وَقَٰتَلُوا۟ ۚ وَكُلًّا وَعَدَ ٱللَّهُ ٱلْحُسْنَىٰ ۚ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തി ചിലവഴിക്കാതിരിക്കുവാന്‍ നിങ്ങള്‍ക്കെന്താണ്? ആകാശങ്ങളുടെയും, ഭൂമിയുടെയും അനന്തരാവകാശം അല്ലാഹുവിനാകുന്നു (എന്നിട്ടും)!. നിങ്ങളില്‍നിന്ന് വിജയത്തിനു മുമ്പ്‌ ചിലവഴിക്കുകയും യുദ്ധം ചെയ്യുകയും ചെയ്തവര്‍ (അല്ലാത്തവരോട്), സമമായിരിക്കയില്ല; അക്കൂട്ടര്‍, പിന്നീട് ചിലവഴിക്കുകയും യുദ്ധം ചെയ്യുകയും ചെയ്തവരെക്കാള്‍ വമ്പിച്ച പദവിയുള്ളവരാകുന്നു. എല്ലാവരോടും തന്നെ, അല്ലാഹു ഏറ്റവും നല്ലത് [നല്ല പ്രതിഫലം] വാഗ്ദാനം ചെയ്തിരിക്കുന്നു; അല്ലാഹു, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനുമാണ്‌. الحديد - അല്‍ ഹദീദ് - 57:11 مَّن ذَا ٱلَّذِى يُقْرِضُ ٱللَّهَ قَرْضًا حَسَنًا فَيُضَٰعِفَهُۥ لَهُۥ وَلَهُۥٓ أَجْرٌ كَرِيمٌ ആരുണ്ട്, അല്ലാഹുവിന് നല്ലതായ കടം കൊടുക്കുന്നവന്‍? എന്നാല്‍; അവന്‍ അതിനെ ഇരട്ടിപ്പിച്ചു കൊടുക്കുന്നതാണ്; അവന് മാന്യമായ പ്രതിഫലവും ഉണ്ടായിരിക്കും. ♻️♻️♻️ 👉 തജ്‌വീദോടു കൂടിയുള്ള പാരായണ പഠനം 👉പദാനുപദം അർത്ഥം 👉അഹ്‌ലുസുന്നയുടെ ഇമാമുകളുടെ വിവരണം 📍*മസ്ജിദു റഹ്‌മാൻ വാടാനപ്പള്ളി* @masjidurrahman_വാടാനപ്പള്ളി #جمادى_الأولى_٩_١٤٤٨_ 🎙 *റഫീഖ് ബ്നു അബ്ദിറഹ്മാൻ* #Rafeeq_ibn_abdirrahman_ (وفقه الله تعالى ) ⛓️‍💥⚙️🔩⛓️⚒️🔨🔧⚔️🔪🗡️🪓 ⛓️‍💥⚙️🔩⛓️⚒️🔨🔧⚔️🔪🗡️🪓 Join⬇️⬇️⬇️⬇️⬇️⬇️ https://t.me/thajweedclassweekly

261006_1844.mp310.75 MB

#QURAN_PADANA_CLASS_PART_217_ #ക്വുർആൻ_പഠന_ക്‌ളാസ്_217_ الحديد - അല്‍ ഹദീദ് - 57:5 لَّهُۥ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ وَإِلَى ٱللَّهِ تُرْجَعُ ٱلْأُمُورُ ആകാശങ്ങളുടെയും ഭൂമിയുടെയും രാജാധിപത്യം അവനാകുന്നു. അല്ലാഹുവിങ്കലേക്കു തന്നെ കാര്യങ്ങള്‍ മടക്കപ്പെടുകയും ചെയ്യുന്നു. الحديد - അല്‍ ഹദീദ് - 57:6 يُولِجُ ٱلَّيْلَ فِى ٱلنَّهَارِ وَيُولِجُ ٱلنَّهَارَ فِى ٱلَّيْلِ ۚ وَهُوَ عَلِيمٌۢ بِذَاتِ ٱلصُّدُورِ രാത്രിയെ അവന്‍ പകലില്‍ കടത്തിക്കൂട്ടുന്നു; പകലിനെ രാത്രിയിലും കടത്തിക്കൂട്ടുന്നു; അവന്‍, ഹൃദയങ്ങളിലുള്ളതിനെപ്പറ്റി അറിയുന്നവനുമാകുന്നു. الحديد - അല്‍ ഹദീദ് - 57:7 ءَامِنُوا۟ بِٱللَّهِ وَرَسُولِهِۦ وَأَنفِقُوا۟ مِمَّا جَعَلَكُم مُّسْتَخْلَفِينَ فِيهِ ۖ فَٱلَّذِينَ ءَامَنُوا۟ مِنكُمْ وَأَنفَقُوا۟ لَهُمْ أَجْرٌ كَبِيرٌ (മനുഷ്യരേ) നിങ്ങള്‍ അല്ലാഹുവിലും, അവന്റെ റസൂലിലും വിശ്വസിക്കുവിന്‍; നിങ്ങളെ അവന്‍ ഏതൊന്നില്‍ പ്രാതിനിധ്യം നല്‍കപ്പെട്ടവരാക്കി വെച്ചിരിക്കുന്നുവോ അതില്‍നിന്ന് നിങ്ങള്‍ ചിലവഴിക്കുകയും ചെയ്യുവിന്‍. എന്നാല്‍, നിങ്ങളില്‍നിന്ന് യാതൊരുവര്‍ വിശ്വസിക്കുകയും, ചിലവഴിക്കുകയും ചെയ്തുവോ അവര്‍ക്ക് വലുതായ പ്രതിഫലമുണ്ട്. الحديد - അല്‍ ഹദീദ് - 57:8 وَمَا لَكُمْ لَا تُؤْمِنُونَ بِٱللَّهِ ۙ وَٱلرَّسُولُ يَدْعُوكُمْ لِتُؤْمِنُوا۟ بِرَبِّكُمْ وَقَدْ أَخَذَ مِيثَٰقَكُمْ إِن كُنتُم مُّؤْمِنِينَ നിങ്ങള്‍ക്കെന്താണ് - നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നില്ല?! റസൂലാകട്ടെ, നിങ്ങളുടെ രക്ഷിതാവില്‍ വിശ്വസിക്കുവാനായി നിങ്ങളെ ക്ഷണിച്ചുകൊണ്ടുമിരിക്കുന്നു. അവന്‍ [അല്ലാഹു] നിങ്ങളുടെ ഉറപ്പ് (അഥവാ കരാര്‍) വാങ്ങിയിട്ടുമുണ്ട്‌. നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍.....! ♻️♻️♻️ 👉 തജ്‌വീദോടു കൂടിയുള്ള പാരായണ പഠനം 👉പദാനുപദം അർത്ഥം 👉അഹ്‌ലുസുന്നയുടെ ഇമാമുകളുടെ വിവരണം 📍*മസ്ജിദു റഹ്‌മാൻ വാടാനപ്പള്ളി* @masjidurrahman_വാടാനപ്പള്ളി #ربيع_الآخر_٢٤_١٤٤٨_ 🎙 *റഫീഖ് ബ്നു അബ്ദിറഹ്മാൻ* #Rafeeq_ibn_abdirrahman_ (وفقه الله تعالى ) ⛓️‍💥⚙️🔩⛓️⚒️🔨🔧⚔️🔪🗡️🪓 https://t.me/thajweedclassweekly/483 ⛓️‍💥⚙️🔩⛓️⚒️🔨🔧⚔️🔪🗡️🪓 Join⬇️⬇️⬇️⬇️⬇️⬇️ https://t.me/thajweedclassweekly

260929_1846_01.mp310.71 MB

#QURAN_PADANA_CLASS_PART_216_ #ക്വുർആൻ_പഠന_ക്‌ളാസ്_216_ الحديد - അല്‍ ഹദീദ് - 57:1 سَبَّحَ لِلَّهِ مَا فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ ۖ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ ആകാശങ്ങളിലും ഭൂമിയിലുമുള്ളവ(യെല്ലാം) അല്ലാഹുവിന് 'തസ്ബീഹു' [സ്തോത്രകീര്‍ത്തനം] ചെയ്യുന്നു. അഗാധജ്ഞനായ പ്രതാപശാലിയത്രെ അവന്‍. الحديد - അല്‍ ഹദീദ് - 57:2 لَهُۥ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۖ يُحْىِۦ وَيُمِيتُ ۖ وَهُوَ عَلَىٰ كُلِّ شَىْءٍ قَدِيرٌ ആകാശങ്ങളുടെയും, ഭൂമിയുടെയും രാജാധിപത്യം അവന്നാകുന്നു; അവന്‍ ജീവിപ്പിക്കുകയും, മരിപ്പിക്കുകയും ചെയ്യുന്നു; അവന്‍, എല്ലാ കാര്യത്തിനും കഴിവുള്ളവനുമാകുന്നു. الحديد - അല്‍ ഹദീദ് - 57:3 هُوَ ٱلْأَوَّلُ وَٱلْءَاخِرُ وَٱلظَّٰهِرُ وَٱلْبَاطِنُ ۖ وَهُوَ بِكُلِّ شَىْءٍ عَلِيمٌ അവന്‍ ആദ്യനായുള്ളവനും, അന്ത്യനായുള്ളവനും, പ്രത്യക്ഷനായുള്ളവനും, പരോക്ഷനായുള്ളവനുമത്രെ. അവന്‍ എല്ലാ വസ്തുവെ (അഥവാ കാര്യത്തെ)ക്കുറിച്ചും അറിവുള്ളവനുമാകുന്നു. الحديد - അല്‍ ഹദീദ് - 57:4 هُوَ ٱلَّذِى خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ فِى سِتَّةِ أَيَّامٍ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ ۚ يَعْلَمُ مَا يَلِجُ فِى ٱلْأَرْضِ وَمَا يَخْرُجُ مِنْهَا وَمَا يَنزِلُ مِنَ ٱلسَّمَآءِ وَمَا يَعْرُجُ فِيهَا ۖ وَهُوَ مَعَكُمْ أَيْنَ مَا كُنتُمْ ۚ وَٱللَّهُ بِمَا تَعْمَلُونَ بَصِيرٌ അവനത്രെ, ആകാശങ്ങളെയും ഭൂമിയും ആറുദിവസങ്ങളിലായി സൃഷ്ടിച്ചവന്‍; പിന്നീട് അവന്‍ 'അര്‍ശി'ല്‍ [സിംഹാസനത്തില്‍] ആരോഹണം ചെയ്തു. ഭൂമിയില്‍ കടന്നുകൂടുന്നതും, അതില്‍നിന്ന് പുറത്തുപോകുന്നതും, ആകാശത്തുനിന്ന് ഇറങ്ങുന്നതും, അതില്‍ കയറിച്ചെല്ലുന്നതും, (എല്ലാം) അവന്‍ അറിയുന്നു. നിങ്ങള്‍ എവിടെയായിരിക്കട്ടെ, അവന്‍ നിങ്ങളുടെ കൂടെയുണ്ട്. അല്ലാഹു, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു. ♻️♻️♻️ 👉 തജ്‌വീദോടു കൂടിയുള്ള പാരായണ പഠനം 👉പദാനുപദം അർത്ഥം 👉അഹ്‌ലുസുന്നയുടെ ഇമാമുകളുടെ വിവരണം 📍*മസ്ജിദു റഹ്‌മാൻ വാടാനപ്പള്ളി* @masjidurrahman_വാടാനപ്പള്ളി #ربيع_الآخر_١٧_١٤٤٨_ 🎙 *റഫീഖ് ബ്നു അബ്ദിറഹ്മാൻ* #Rafeeq_ibn_abdirrahman_ (وفقه الله تعالى ) ⛓️‍💥⚙️🔩⛓️⚒️🔨🔧⚔️🔪🗡️🪓 https://t.me/thajweedclassweekly/481 ⛓️‍💥⚙️🔩⛓️⚒️🔨🔧⚔️🔪🗡️🪓 Join⬇️⬇️⬇️⬇️⬇️⬇️ https://t.me/thajweedclassweekly

ഇന്ന് മുതൽ സൂറ:ആൽ ഹദീദ് ആരംഭിക്കുന്നു. إن شاء الله
ഇന്ന് മുതൽ സൂറ:ആൽ ഹദീദ് ആരംഭിക്കുന്നു. إن شاء الله

260922_1854.mp311.71 MB

#QURAN_PADANA_CLASS_PART_215_ #ക്വുർആൻ_പഠന_ക്‌ളാസ്_215_ المجادلة - അല്‍ മുജാദിലഃ - 58:22 لَّا تَجِدُ قَوْمًا يُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْءَاخِرِ يُوَآدُّونَ مَنْ حَآدَّ ٱللَّهَ وَرَسُولَهُۥ وَلَوْ كَانُوٓا۟ ءَابَآءَهُمْ أَوْ أَبْنَآءَهُمْ أَوْ إِخْوَٰنَهُمْ أَوْ عَشِيرَتَهُمْ ۚ أُو۟لَٰٓئِكَ كَتَبَ فِى قُلُوبِهِمُ ٱلْإِيمَٰنَ وَأَيَّدَهُم بِرُوحٍ مِّنْهُ ۖ وَيُدْخِلُهُمْ جَنَّٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَا ۚ رَضِىَ ٱللَّهُ عَنْهُمْ وَرَضُوا۟ عَنْهُ ۚ أُو۟لَٰٓئِكَ حِزْبُ ٱللَّهِ ۚ أَلَآ إِنَّ حِزْبَ ٱللَّهِ هُمُ ٱلْمُفْلِحُونَ അല്ലാഹുവിലും, അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത, അല്ലാഹുവിനോടും അവന്റെ റസൂലിനോടും മല്‍സരം കാണിക്കുന്നവരുമായി സ്നേഹബന്ധം പുലര്‍ത്തുന്നതായി കണ്ടെത്തുകയില്ല; അവര്‍ തങ്ങളുടെ പിതാക്കളോ, പുത്രന്‍മാരോ, സഹോദരങ്ങളോ, ബന്ധുകുടുംബമോ ആയിരുന്നാലും ശരി. (അങ്ങിനെയുള്ള) അക്കൂട്ടരുടെ ഹൃദയങ്ങളില്‍ അവന്‍ സത്യവിശ്വാസം രേഖപ്പെടുത്തിവെച്ചിരിക്കുന്നു; അവന്റെ പക്കല്‍നിന്നുള്ള ഒരു ആത്മാവുകൊണ്ടു അവന്‍ അവരെ ബലപ്പെടുത്തുകയും ചെയ്തിരിക്കുന്നു. താഴ്ഭാഗത്തിലൂടെ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗങ്ങളില്‍ - അതില്‍ നിത്യവാസികളായ നിലയില്‍ - അവന്‍ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും. അല്ലാഹു അവരെക്കുറിച്ചു തൃപ്തിപ്പെട്ടിരിക്കുന്നു; അവര്‍ അവനെക്കുറിച്ചും തൃപ്തിപ്പെട്ടിരിക്കുന്നു. അക്കൂട്ടര്‍, അല്ലാഹുവിന്റെ കക്ഷിയത്രെ. അല്ലാ (അറിഞ്ഞേക്കുക;) നിശ്ചയമായും അല്ലാഹുവിന്റെ കക്ഷിതന്നെയാണ് വിജയികള്‍. (സൂറത്ത് അവസാനിച്ചു ) ♻️♻️♻️ 👉 തജ്‌വീദോടു കൂടിയുള്ള പാരായണ പഠനം 👉പദാനുപദം അർത്ഥം 👉അഹ്‌ലുസുന്നയുടെ ഇമാമുകളുടെ വിവരണം 📍*മസ്ജിദു റഹ്‌മാൻ വാടാനപ്പള്ളി* @masjidurrahman_വാടാനപ്പള്ളി #ربيع_الآخر_١٠_١٤٤٨_ 🎙 *റഫീഖ് ബ്നു അബ്ദിറഹ്മാൻ* #Rafeeq_ibn_abdirrahman_ (وفقه الله تعالى ) 🗑🗑🗑🗑🗑🗑🗑🗑🗑🗑🗑 https://t.me/thajweedclassweekly/476 🖇🖇🖇🖇🖇🖇🖇🖇🖇🖇🖇 Join⬇️⬇️⬇️⬇️⬇️⬇️ https://t.me/thajweedclassweekly

260915_1858.mp311.40 MB

#QURAN_PADANA_CLASS_PART_214_ #ക്വുർആൻ_പഠന_ക്‌ളാസ്_214_ المجادلة - അല്‍ മുജാദിലഃ - 58:17 لَّن تُغْنِىَ عَنْهُمْ أَمْوَٰلُهُمْ وَلَآ أَوْلَٰدُهُم مِّنَ ٱللَّهِ شَيْـًٔا ۚ أُو۟لَٰٓئِكَ أَصْحَٰبُ ٱلنَّارِ ۖ هُمْ فِيهَا خَٰلِدُونَ അവരുടെ സ്വത്തുക്കളാകട്ടെ, അവരുടെ സന്താനങ്ങളാകട്ടെ, അവര്‍ക്കു അല്ലാഹുവിങ്കല്‍ നിന്നു(ണ്ടാകുന്ന) യാതൊന്നും പരിഹരിക്കുന്നതേയല്ല. അക്കൂട്ടര്‍, നരകത്തിന്റെ ആള്‍ക്കാരാകുന്നു; അവരതില്‍ നിത്യവാസികളായിരിക്കും. المجادلة - അല്‍ മുജാദിലഃ - 58:18 يَوْمَ يَبْعَثُهُمُ ٱللَّهُ جَمِيعًا فَيَحْلِفُونَ لَهُۥ كَمَا يَحْلِفُونَ لَكُمْ ۖ وَيَحْسَبُونَ أَنَّهُمْ عَلَىٰ شَىْءٍ ۚ أَلَآ إِنَّهُمْ هُمُ ٱلْكَٰذِبُونَ അവരെ മുഴുവനും അല്ലാഹു എഴുന്നേല്‍പിക്കുന്ന [പുനര്‍ജ്ജീവിപ്പിക്കുന്ന] ദിവസം, അപ്പോള്‍, നിങ്ങളോടു ശപഥം ചെയ്യുന്നതുപോലെ അവനോടും അവര്‍ ശപഥം ചെയ്യുന്നതാണ് തങ്ങള്‍ ഒരു കാര്യത്തിലാണെന്നു അവര്‍ വിചാരിക്കുകയും ചെയ്യും. അല്ലാ (അറിഞ്ഞേക്കുക:) നിശ്ചയമായും അവര്‍ തന്നെ കളവു പറയുന്നവര്‍. المجادلة - അല്‍ മുജാദിലഃ - 58:19 ٱسْتَحْوَذَ عَلَيْهِمُ ٱلشَّيْطَٰنُ فَأَنسَىٰهُمْ ذِكْرَ ٱللَّهِ ۚ أُو۟لَٰٓئِكَ حِزْبُ ٱلشَّيْطَٰنِ ۚ أَلَآ إِنَّ حِزْبَ ٱلشَّيْطَٰنِ هُمُ ٱلْخَٰسِرُونَ പിശാചു അവരെ ജയിച്ചടക്കി വെച്ചിരിക്കയാണ്‌. അങ്ങനെ, അല്ലാഹുവിന്റെ ഓര്‍മ്മ അവരെ അവന്‍ മറപ്പിച്ചു കളഞ്ഞിരിക്കുന്നു. അക്കൂട്ടര്‍ പിശാചിന്റെ കക്ഷിയത്രെ. അല്ലാ (അറിഞ്ഞേക്കുക)! നിശ്ചയമായും പിശാചിന്റെ കക്ഷിതന്നെയാണ് നഷ്ടക്കാര്‍. المجادلة - അല്‍ മുജാദിലഃ - 58:20 إِنَّ ٱلَّذِينَ يُحَآدُّونَ ٱللَّهَ وَرَسُولَهُۥٓ أُو۟لَٰٓئِكَ فِى ٱلْأَذَلِّينَ നിശ്ചയമായും, അല്ലാഹുവിനോടും, അവന്റെ റസൂലിനോടും, മല്‍സരം നടത്തുന്നവര്‍, അവര്‍, ഏറ്റവും നിന്ദ്യന്‍മാരുടെ കൂട്ടത്തിലായിരിക്കും. المجادلة - അല്‍ മുജാദിലഃ - 58:21 كَتَبَ ٱللَّهُ لَأَغْلِبَنَّ أَنَا۠ وَرُسُلِىٓ ۚ إِنَّ ٱللَّهَ قَوِىٌّ عَزِيزٌ അല്ലാഹു രേഖപ്പെടുത്തിവെച്ചിരിക്കുന്നു, നിശ്ചയമായും ഞാനും എന്റെ റസൂലുകളും തന്നെ വിജയംനേടും എന്ന്. നിശ്ചയമായും, അല്ലാഹു, ശക്തനും പ്രതാപശാലിയുമാകുന്നു. ♻️♻️♻️ 👉 തജ്‌വീദോടു കൂടിയുള്ള പാരായണ പഠനം 👉പദാനുപദം അർത്ഥം 👉അഹ്‌ലുസുന്നയുടെ ഇമാമുകളുടെ വിവരണം 📍*മസ്ജിദു റഹ്‌മാൻ വാടാനപ്പള്ളി* @masjidurrahman_വാടാനപ്പള്ളി #ربيع_الآخر_٣_١٤٤٨_ 🎙 *റഫീഖ് ബ്നു അബ്ദിറഹ്മാൻ* #Rafeeq_ibn_abdirrahman_ (وفقه الله تعالى ) 🗑🗑🗑🗑🗑🗑🗑🗑🗑🗑🗑 https://t.me/thajweedclassweekly/474 🖇🖇🖇🖇🖇🖇🖇🖇🖇🖇🖇 Join⬇️⬇️⬇️⬇️⬇️⬇️ https://t.me/thajweedclassweekly

260908_1904.mp38.93 MB

#QURAN_PADANA_CLASS_PART_213_ #ക്വുർആൻ_പഠന_ക്‌ളാസ്_213_ المجادلة - അല്‍ മുജാദിലഃ - 58:14 ۞ أَلَمْ تَرَ إِلَى ٱلَّذِينَ تَوَلَّوْا۟ قَوْمًا غَضِبَ ٱللَّهُ عَلَيْهِم مَّا هُم مِّنكُمْ وَلَا مِنْهُمْ وَيَحْلِفُونَ عَلَى ٱلْكَذِبِ وَهُمْ يَعْلَمُونَ (നബിയേ) നീ നോക്കിക്കാണുന്നില്ലേ, അല്ലാഹു കോപിച്ചിട്ടുള്ളതായ ഒരു ജനതയോടു മൈത്രീബന്ധം സ്ഥാപിച്ചവരെ?! അവര്‍ [ആ ജനത] നിങ്ങളില്‍പെട്ടവരല്ല, അവരില്‍ പെട്ടവരുമല്ല; അറിഞ്ഞുകൊണ്ടു (തന്നെ) അവര്‍ വ്യാജത്തിന്റെപേരില്‍ ശപഥം ചെയ്യുകയും ചെയ്യുന്നു. المجادلة - അല്‍ മുജാദിലഃ - 58:15 أَعَدَّ ٱللَّهُ لَهُمْ عَذَابًا شَدِيدًا ۖ إِنَّهُمْ سَآءَ مَا كَانُوا۟ يَعْمَلُونَ അല്ലാഹു അവര്‍ക്കു കഠിനമായ ശിക്ഷ ഒരുക്കിവെച്ചിരിക്കുന്നു. (കാരണം) നിശ്ചയമായും, അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതു എത്രയോ ദുഷിച്ചതാണ്. المجادلة - അല്‍ മുജാദിലഃ - 58:16 ٱتَّخَذُوٓا۟ أَيْمَٰنَهُمْ جُنَّةً فَصَدُّوا۟ عَن سَبِيلِ ٱللَّهِ فَلَهُمْ عَذَابٌ مُّهِينٌ തങ്ങളുടെ സത്യങ്ങളെ അവര്‍ ഒരു തടവാക്കിത്തീര്‍ത്തു; അങ്ങനെ, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍നിന്നു അവര്‍ (ജനങ്ങളെ) തടഞ്ഞു. അതിനാല്‍, അവര്‍ക്കു അപമാനകരമായ ശിക്ഷയുണ്ട്. ♻️♻️♻️ 👉 തജ്‌വീദോടു കൂടിയുള്ള പാരായണ പഠനം 👉പദാനുപദം അർത്ഥം 👉അഹ്‌ലുസുന്നയുടെ ഇമാമുകളുടെ വിവരണം 📍*മസ്ജിദു റഹ്‌മാൻ വാടാനപ്പള്ളി* @masjidurrahman_Vadanappally #ربيع_الاول_٢٦_١٤٤٨_ 🎙 *റഫീഖ് ബ്നു അബ്ദിറഹ്മാൻ* #Rafeeq_ibn_abdirrahman_ (وفقه الله تعالى ) 🗑🗑🗑🗑🗑🗑🗑🗑🗑🗑🗑 https://t.me/thajweedclassweekly/472 🖇🖇🖇🖇🖇🖇🖇🖇🖇🖇🖇 Join⬇️⬇️⬇️⬇️⬇️⬇️ https://t.me/thajweedclassweekly

260901_1907.mp312.26 MB

#QURAN_PADANA_CLASS_PART_212_ #ക്വുർആൻ_പഠന_ക്‌ളാസ്_212_ المجادلة - അല്‍ മുജാദിലഃ - 58:12 يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا نَٰجَيْتُمُ ٱلرَّسُولَ فَقَدِّمُوا۟ بَيْنَ يَدَىْ نَجْوَىٰكُمْ صَدَقَةً ۚ ذَٰلِكَ خَيْرٌ لَّكُمْ وَأَطْهَرُ ۚ فَإِن لَّمْ تَجِدُوا۟ فَإِنَّ ٱللَّهَ غَفُورٌ رَّحِيمٌ ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ റസൂലുമായി രഹസ്യസംഭാഷണം നടത്തുന്നതായാല്‍, നിങ്ങളുടെ രഹസ്യസംഭാഷണത്തിനു മുമ്പില്‍ (എന്തെങ്കിലും) ഒരു ദാനധര്‍മ്മം സമര്‍പ്പിക്കുവിന്‍. അതു, നിങ്ങള്‍ക്കു ഉത്തമമായതും, കൂടുതല്‍ ശുദ്ധമായതുമായിരിക്കും. എനി, നിങ്ങള്‍ക്കു (അതു) കിട്ടിയില്ലെങ്കില്‍ - എന്നാല്‍ - അല്ലാഹു വളരെ പൊറുക്കുന്നവനാണ്, കരുണാനിധിയാണ്. المجادلة - അല്‍ മുജാദിലഃ - 58:13 ءَأَشْفَقْتُمْ أَن تُقَدِّمُوا۟ بَيْنَ يَدَىْ نَجْوَىٰكُمْ صَدَقَٰتٍ ۚ فَإِذْ لَمْ تَفْعَلُوا۟ وَتَابَ ٱللَّهُ عَلَيْكُمْ فَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ وَأَطِيعُوا۟ ٱللَّهَ وَرَسُولَهُۥ ۚ وَٱللَّهُ خَبِيرٌۢ بِمَا تَعْمَلُونَ നിങ്ങളുടെ രഹസ്യഭാഷണത്തിനു മുമ്പില്‍ വല്ല ദാനധര്‍മ്മങ്ങളും സമര്‍പ്പിക്കുന്നതിനു നിങ്ങള്‍ ഭയപ്പെട്ടുവോ?! എന്നാല്‍, നിങ്ങള്‍ (അതു) ചെയ്യാതിരിക്കുകയും, അല്ലാഹു നിങ്ങള്‍ക്ക് മാപ്പ് നല്‍കുകയും ചെയ്തിരിക്കയാല്‍, നിങ്ങള്‍ നമസ്ക്കാരം നിലനിറുത്തുകയും, 'സകാത്തു' കൊടുക്കുകയും, അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുകയും ചെയ്തുകൊള്ളുവിന്‍. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു. ♻️♻️♻️ 👉 തജ്‌വീദോടു കൂടിയുള്ള പാരായണ പഠനം 👉പദാനുപദം അർത്ഥം 👉അഹ്‌ലുസുന്നയുടെ ഇമാമുകളുടെ വിവരണം 📍*മസ്ജിദു റഹ്‌മാൻ വാടാനപ്പള്ളി* @masjidurrahman_Vadanappally #ربيع_الاول_١٩_١٤٤٨_ 🎙 *റഫീഖ് ബ്നു അബ്ദിറഹ്മാൻ* #Rafeeq_ibn_abdirrahman_ (وفقه الله تعالى ) 🗑🗑🗑🗑🗑🗑🗑🗑🗑🗑🗑 https://t.me/thajweedclassweekly/470 🖇🖇🖇🖇🖇🖇🖇🖇🖇🖇🖇 Join⬇️⬇️⬇️⬇️⬇️⬇️ https://t.me/thajweedclassweekly

260825_1910.mp311.42 MB

#QURAN_PADANA_CLASS_PART_211_ #ക്വുർആൻ_പഠന_ക്‌ളാസ്_211_ المجادلة - അല്‍ മുജാദിലഃ - 58:11 يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا قِيلَ لَكُمْ تَفَسَّحُوا۟ فِى ٱلْمَجَٰلِسِ فَٱفْسَحُوا۟ يَفْسَحِ ٱللَّهُ لَكُمْ ۖ وَإِذَا قِيلَ ٱنشُزُوا۟ فَٱنشُزُوا۟ يَرْفَعِ ٱللَّهُ ٱلَّذِينَ ءَامَنُوا۟ مِنكُمْ وَٱلَّذِينَ أُوتُوا۟ ٱلْعِلْمَ دَرَجَٰتٍ ۚ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌ ഹേ, വിശ്വസിച്ചവരേ, 'ഇരിപ്പിടങ്ങളില്‍ വിശാലത [സൗകര്യം] ചെയ്യുവിന്‍' എന്നു നിങ്ങളോടു പറയപ്പെട്ടാല്‍, നിങ്ങള്‍ വിശാലത നല്‍കുവിന്‍, (എന്നാല്‍) അല്ലാഹു നിങ്ങള്‍ക്കു വിശാലത നല്‍കുന്നതാണ്. നിങ്ങളോടു 'എഴുന്നേല്‍ക്കുവിന്‍' എന്നു പറയപ്പെട്ടാല്‍, നിങ്ങള്‍ എഴുന്നേല്‍ക്കുകയും ചെയ്യുവിന്‍; നിങ്ങളില്‍നിന്നു വിശ്വസിച്ചവരെയും, അറിവു നല്‍കപ്പെട്ടിട്ടുള്ളവരെയും അല്ലാഹു പല പടികള്‍ ഉയര്‍ത്തുന്നതാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായറിയുന്നവനാകുന്നു. 🪑ഇരിപ്പിടങ്ങളിൽ വിശാലത ചെയ്തു കൊടുക്കൽ 💺ഒരാളെ മഹത്വപ്പെടുത്താൻ വേണ്ടി ഇരിപ്പിടങ്ങളിൽ നിന്നും എഴുന്നേൽക്കൽ 🪑ഒരാളെ സ്വീകരിക്കാൻ ഇരിപ്പിടങ്ങളിൽ നിന്നും എഴുന്നേറ്റ് ചെല്ലൽ 📚ദീൻ പഠിക്കുന്നവർക്കുള്ള ശ്രേഷ്ഠത ♻️♻️♻️ 👉 തജ്‌വീദോടു കൂടിയുള്ള പാരായണ പഠനം 👉പദാനുപദം അർത്ഥം 👉അഹ്‌ലുസുന്നയുടെ ഇമാമുകളുടെ വിവരണം 📍*മസ്ജിദു റഹ്‌മാൻ വാടാനപ്പള്ളി* @masjidurrahman_Vadanappally #ربيع_الاول_١٢_١٤٤٨_ 🎙 *റഫീഖ് ബ്നു അബ്ദിറഹ്മാൻ* #Rafeeq_ibn_abdirrahman_ (وفقه الله تعالى ) 🗑🗑🗑🗑🗑🗑🗑🗑🗑🗑🗑 https://t.me/thajweedclassweekly/468 🖇🖇🖇🖇🖇🖇🖇🖇🖇🖇🖇 Join⬇️⬇️⬇️⬇️⬇️⬇️ https://t.me/thajweedclassweekly

260818_1915.mp311.00 MB