uz
Feedback
study 𝗖𝗔talyst

study 𝗖𝗔talyst

Kanalga Telegram’da o‘tish
6 724
Obunachilar
Ma'lumot yo'q24 soatlar
-257 kunlar
-14630 kunlar
Postlar arxiv
Part 7

Part 6

Part 5

Part 4

Part 3

Part 2

Part 1

ദ സൈൻ ഓഫ് ഫോർ (നാൽവർ ചിഹ്നം) ഷെർലക്ക് ഹോംസിനെ കേന്ദ്രകഥാപാത്രമാക്കി ആർതർ കോനൻ ഡോയൽ രചിച്ച രണ്ടാമത്തെ കുറ്റാന്വഷണനോവലാണ് നാൽവർ ചിഹ്നം അഥവാ ദ സൈൻ ഓഫ് ഫോർ (The Sign of the Four). 1890 ലാണ് ഈ നോവൽ പുറത്തിറങ്ങിയത്. ലിപ്പിൻകോട്ട് മാസികയിലാണ് ആദ്യമായി ഈ നോവൽ പ്രസിദ്ധീകരിയ്ക്കപ്പെട്ടത്. Source: YouTube

ഷെർലക് ഹോംസ് - സ്വർണക്കണ്ണട സർ ആർതർ കോനൻ ഡോയൽ Source: YouTube

അമ്മ വിധിച്ച ശിക്ഷ (റേഡിയോ നാടകം) രചന : സന്തോഷ് പി. വെള്ളിമൺ സംവിധാനം : മാത്യു ജോസഫ്
അമ്മ വിധിച്ച ശിക്ഷ (റേഡിയോ നാടകം) രചന : സന്തോഷ് പി. വെള്ളിമൺ സംവിധാനം : മാത്യു ജോസഫ്

റഡ്യാർഡ് കിപ്ലിംഗ് തൂമായ് കണ്ട ആനകളുടെ നൃത്തം ആനകളുടെ വിശ്വാസം പിടിച്ചുപറ്റിയ പത്തു വയസ്സുകാരൻ കൊച്ചുതൂമായ്, ആനകളുടെ തൂമായ് ആയ കഥ! ആരും കണ്ടിട്ടില്ലാത്ത ആനകളുടെ നൃത്തം കാണാനുള്ള ഭാഗ്യം ലഭിച്ച ആനകളുടെ തൂമായ്! വിശ്വവിഘ്യാതനായ ബ്രിട്ടിഷ് എഴുത്തുകാരനും നൊബേൽ പുരസ്കാര ജേതാവുമായ റഡ്യാർഡ് കിപ്ളിങ്ങ്ൻറെ "The Jungle Book" എന്ന ചെറുകഥാ സമാഹാരത്തിൽ നിന്നും എടുത്ത ഒരേട്. 'Toomai Of The Elephants'-ൻറെ ശബ്ദാവിഷ്കാരം. ശബ്ദം നൽകിയത്: സബിന പരിഭാഷ: രാഖി വാസുദേവൻ Length : 46 Minutes 🎧 Join

photo content

ഓസ്ക൪ വൈല്‍ഡ് പക്ഷിയും പ്രതിമയും ശൈത്യകാലത്തിനു മുൻപ് പക്ഷിക്കൂട്ടങ്ങളെല്ലാം ചൂട് രാജ്യങ്ങളിലേക്ക് പറന്നു പോയി. പക്ഷേ മീവൽ പക്ഷി പോയില്ല. അവൻ സുന്ദരിയായ ഒരു കുരുവിയുമായി പ്രണയത്തിലായിരുന്നു. വസന്തകാലത്തിന്റെ തുടക്കത്തിൽ ഒരു വലിയ മഞ്ഞ ശലഭത്തിന്റെ പുറകെ പറക്കുമ്പോഴാണ് അവനവളെ കണ്ടത്. വേനൽക്കാലം കഴിഞ്ഞിട്ടും അവളുടെ പ്രണയം സ്വന്തമാക്കാനാകാതെ അവൻ നിരാശനായി. കൂട്ടം തെറ്റി തണുപ്പിൽ നിന്നും രക്ഷ തേടി ആ കുഞ്ഞു പക്ഷി നഗരത്തിലെ സന്തോഷവാനായ രാജകുമാരന്റെ പ്രതിമയിൽ അഭയം തേടുന്നു. ജീവിതത്തിൽ ദുഃഖം എന്തെന്ന് അറിഞ്ഞിട്ടില്ലാത്ത ഒരു രാജകുമാരന്റെ പ്രതിമയായിരുന്നു അത്. ഇരുവരുടെയും അപൂർവമായ സൗഹാർദത്തിന്റെ കഥയാണ് ഓസ്കാർ വൈൽഡ് രചിച്ച "The Happy Prince". ശബ്ദം നൽകിയത്: സബിന പരിഭാഷ: മിനി സന്തോഷ് Length : 23 Minutes 🎧 Join

photo content

നിഗൂഢ നൃത്തം ഇംഗ്ലണ്ടിന്റെ കടലോര ഗ്രാമമായ നോർഫോൾക്കിൽ നിന്നും മിസ്റ്റർ ഹിൽട്ടൺ ക്യൂബിറ്റ് ബേക്കർ സ്ട്രീറ്റിൽ എത്തിയത് ഒരു കടലാസിൽ കുറിച്ചെടുത്ത നൃത്തരൂപങ്ങളുമായിട്ടായിരുന്നു . വെറും കുട്ടിക്കളിയായി തോന്നുമായിരുന്ന ആ രൂപങ്ങൾ ഹോംസിനെ ചിന്താകുലനാക്കി. ആസന്നമായിരുക്കുന്ന അപകടത്തെ തടയാൻ അദ്ദേഹത്തിനാകുമോ? സർ ആർതർ കൊനാൻ ഡോയൽ 1903-ൽ രചിച്ച "The Adventure of Dancing Men" എന്ന ചെറുകഥയുടെ ശബ്ദാവിഷ്കാരം. ശബ്ദം നൽകിയത്: റെജി കലവൂർ പരിഭാഷ: ജിതിൻ പി എസ് Length: 51 Minutes #SherlockHolmes 🎧 Join

photo content

കഥയറിയാതെ - സന്ദീപ് രാജ് 26 Minutes

photo content

അവസാനത്തെ കൂടിക്കാഴ്ച സർ ആർതർ കൊനാൻ ഡോയൽ കുറ്റവാസനയും, അസാധാരണമായ ബുദ്ധിയും കൂടി ചേർന്ന പ്രൊഫസർ മോറിയാർട്ടി എന്ന കൊടും കുറ്റവാളിയുടെയും, ലോകം കണ്ട ഏറ്റവും മികച്ച കുറ്റാന്വേഷകനായ ഷെർലക് ഹോംസിന്റെയും ഇടയിൽ എന്തുണ്ടായിയെന്നത് പുറം ലോകത്തിന് അജ്ഞാതമായിരുന്നു, ഡോക്ടർ വാട്സൺ തൻറെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുന്നത് വരെ സർ ആർതർ കോനൻ ഡോയൽ 1893-ൽ എഴുതിയ "The Final Problem" എന്ന ചെറുകഥയുടെ ശബ്ദാവിഷ്കാരം. ശബ്ദം നൽകിയത്: റെജി കലവൂർ Length: 54 Minutes #SherlockHolmes